ഒ.ഡി.ഇ.പി.സി.
വഴിയുള്ള നിയമനങ്ങള്‍
2873.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍
ഒ.ഡി.ഇ.പി.സി. വഴി എത്ര
തൊഴില്‍
റിക്രൂട്ട്മെന്റ്
നടന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
രാജ്യങ്ങളിലേക്ക്
ഒ.ഡി.ഇ.പി.സി. വഴി
തൊഴില്‍
റിക്രൂട്ട്മെന്റ്
നടത്തുന്നുണ്ട്; അതിന്
ഈടാക്കുന്ന ഫീസ്,
അനുബന്ധ
നടപടിക്രമങ്ങള്‍
എന്നിവയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
തോട്ടം
തൊഴിലാളികള്‍ക്ക് സമ്പൂർണ്ണ
പാർപ്പിട പദ്ധതി
2874.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതരായ തോട്ടം
തൊഴിലാളികളുടെ ആകെ
എണ്ണം സംബന്ധിച്ച
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഭവനരഹിത തോട്ടം
തൊഴിലാളികളെ സമ്പൂർണ
പാർപ്പിട പദ്ധതിയായ
ലൈഫ് മിഷന്റെ ഗുണഭോക്തൃ
ലിസ്റ്റിൽ
ഉൾപ്പെടുത്താൻ വകുപ്പ്
നടത്തിയിട്ടുള്ള
നടപടികളെ സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഗുണഭോക്തൃ ലിസ്റ്റിൽ
ഭവനരഹിത തോട്ടം
തൊഴിലാളികളെ
ഉൾപ്പെടുത്തുവാൻ
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
ചവറയിലെ
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്
കണ്‍സ്ട്രക്ഷന്‍
2875.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചവറയില്‍
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
ആന്റ് കണ്‍സ്ട്രക്ഷന്‍
എന്ന സ്ഥാപനം
പ്രവര്ത്തിക്കുന്നുണ്ടാേ
; നിലവില്‍ ഏതാെക്കെ
കാേഴ്സുകളാണ് അവിടെ
നടത്തുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനത്തില്‍ എത്ര
വിദ്യാര്‍ത്ഥികളുണ്ട്;
(സി)
ഇൗ
സ്ഥാപനത്തിന്റെ
മാതൃകയില്‍
ചാത്തന്നൂരില്‍
മറ്റാെരു അക്കാഡമി
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ ഇതിനായി
എവിടെയാണ് സ്ഥലം
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
നിലവില്‍
ചവറയില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനത്തില്പാേലും
മതിയായ
വിദ്യാര്‍ത്ഥികള്‍
ഇല്ലാതിരിക്കെ പുതിയ
അക്കാഡമി
സ്ഥാപിക്കുന്നത്
എന്തുകാെണ്ടാണെന്ന്
വ്യക്തമാക്കുമോ?
തൊഴില്‍മേളകള്‍
2876.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിന്
കീഴില്‍ തൊഴില്‍മേളകള്‍
നടത്താറുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാന/ജില്ലാ/നിയോജക
മണ്ഡലം തലങ്ങളില്‍
തൊഴില്‍ മേളകള്‍
നടത്തുന്നതിനുള്ള
സര്‍ക്കാര്‍
സംവിധാനങ്ങള്‍
അറിയിക്കാമോ;
(സി)
എംപ്ലോയബിലിറ്റി
സെന്റര്‍ മുഖേന
സ്വകാര്യ
സ്ഥാപനങ്ങളിലേക്ക്
ഉദ്യോഗസ്ഥരെ
നിയമിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വ്യവസ്ഥകള്‍
അറിയിക്കാമോ;
(ഡി)
എംപ്ലോയബിലിറ്റി
സെന്റര്‍ മുഖേന
സ്വകാര്യ
സ്ഥാപനങ്ങളിലേക്ക്
ഉദ്യോഗസ്ഥരെ
തെരഞ്ഞെടുക്കുന്നതിനുള്ള
ഇന്റര്‍വ്യൂ ബോർഡിൽ
അംഗങ്ങള്‍
ആരെല്ലാമെന്നും ഇതിന്റെ
ഘടന നിശ്ചയിക്കുന്നത്
ആരാണെന്നുമുള്ള
വിശദാംശങ്ങള്‍
അറിയിക്കാമോ?
കരിയര്‍
നയം
2877.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെയും
യുവജനങ്ങളുടെയും
കരിയര്‍ ആസൂത്രണം
ചെയ്യാന്‍ കരിയര്‍ നയം
തയ്യാര്‍
ചെയ്തിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(ബി)
കരട്
കരിയര്‍ നയത്തിന്റെ
വിശദാംശങ്ങളും ഇതിലൂടെ
ലക്ഷ്യമിടുന്ന
ഉദ്ദേശ്യങ്ങളും
വെളിപ്പെടുത്തുമോ ?
ഓട്ടോമൊബൈൽ
വർക്ക്ഷോപ്പ് തൊഴിലാളിക്ഷേമ
പദ്ധതി മോട്ടോർ തൊഴിലാളി
ക്ഷേമപദ്ധതിയിൽ
ലയിപ്പിക്കുന്നതിനുള്ള
നടപടി
2878.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓട്ടോമൊബൈൽ
വർക്ക്ഷോപ്പ്
തൊഴിലാളിക്ഷേമ പദ്ധതി
മോട്ടോർ തൊഴിലാളി
ക്ഷേമപദ്ധതിയിൽ
ലയിപ്പിക്കുന്നതിനുള്ള
നടപടികൾ
പരിഗണനയിലുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത ക്ഷേമപദ്ധതികൾ
ലയിപ്പിക്കുന്നതിനുള്ള
നടപടികൾ കാലവിളംബം
കൂടാതെ
പൂർത്തീകരിക്കുവാൻ
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
തൊഴില്‍
നയം
2879.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തൊഴില്‍ വകുപ്പ്
തയ്യാറാക്കിയിട്ടുള്ള
തൊഴില്‍ നയത്തിന്റെ
ഭാഗമായി എംപ്ലോയ്മെന്റ്
വകുപ്പില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നയത്തിന്റെ
ഭാഗമായി എന്തെല്ലാം
കാര്യങ്ങള്‍ നാളിതുവരെ
നടപ്പിലാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
തൊഴില്‍
നയത്തിന്റെ ഭാഗമായി
എംപ്ലോയ്മെന്റ് വകുപ്പ്
വഴി നിയമനം നടത്തുവാന്‍
നിശ്ചയിച്ചിട്ടുള്ള
ഒഴിവുകളിലേക്ക്
നിയമനാധികാരികള്‍
നേരിട്ടു നിയമനം
നടത്താതെ യോഗ്യരായവരെ
എംപ്ലോയ്മെന്റ് വകുപ്പ്
വഴി നിയമിക്കുന്നതിന്
നിയമപരമായ പിന്‍ബലം
നല്‍കുന്നതിന്
സര്‍ക്കാര്‍
പരിഗണനയില്‍
നിയമനിര്‍മ്മാണ
നിര്‍ദ്ദേശം ഉണ്ടോ;
ഉണ്ടെങ്കില്‍
എത്രകാലമായി
പരിഗണനയില്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കാലതാമസം
ഒഴിവാക്കി കംപല്‍സറി
നോട്ടിഫിക്കേഷന്‍ ഓഫ്
വേക്കന്‍സീസ് ആക്ട്
സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്തുവാന്‍
തയ്യാറാകുമോയെന്ന്
വിശദമാക്കാമോ;
(ഇ)
സാമൂഹിക
നീതി
ഉറപ്പുവരുത്തുന്നതിന്
സഹായകരമായ ഇത്തരം
നിയമനിര്‍മ്മാണത്തിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൊഴില്‍ വകുപ്പില്‍
ഏതെല്ലാം
തസ്തികകളിലേക്ക്
എംപ്ലോയ്മെന്റ്
വകുപ്പിനെ അവഗണിച്ച്
താല്‍ക്കാലിക/ദിവസവേതന/കോണ്‍ട്രാക്ട്
നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്. ഇവ
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്;
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
ക്ഷേമനിധി
ബാേര്ഡുകളുടെ പ്രവര്‍ത്തനം
2880.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
താെഴില്‍ വകുപ്പിനു
കീഴില്‍ എത്ര ക്ഷേമനിധി
ബാേര്‍ഡുകള്‍
നിലവിലുണ്ട്; ഇവയുടെ
വിശദാംശം നല്‍കാമാേ;
(ബി)
പ്രസ്തുത
ബാേര്ഡുകളുടെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്താറുണ്ടാേ;
ആയത് വിശദമാക്കുമോ;
(സി)
ഉന്നത
തസ്തികയില്‍ ജാേലി
ചെയ്യുന്ന പല
ഉദ്യാേഗസ്ഥരും
ക്ഷേമനിധി
ബാേര്ഡുകളില്
ഡെപ്യൂട്ടേഷനില്‍ വന്ന്
താഴ്ന്ന തസ്തികയില്‍
ജാേലിചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉദ്യാേഗസ്ഥരുടെ
വിശദവിവരം
ലഭ്യമാക്കുമാേ;
(ഡി)
പ്രസ്തുത
കാരണങ്ങളാല്‍ ക്ഷേമനിധി
ബാേര്ഡുകളില് നിന്ന്
ശമ്പളവും, മറ്റ്
അലവന്‍സുകളും ഇനത്തില്‍
വന്‍തുക
നഷ്ടപ്പെടുന്നത്
സര്‍ക്കാര്‍
പരിശാേധിക്കുമാേ;
വിശദാംശം
ലഭ്യമാക്കുമാേ?
ഇതരസംസ്ഥാന
താെഴിലാളികള്‍ക്കായി
റിവാേള്വിംഗ് ഫണ്ട്
2881.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇതരസംസ്ഥാന
താെഴിലാളികളുടെ എണ്ണം
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമാേ;
(ബി)
കേരളത്തില്‍
വച്ച് മരണമടയുന്ന
ഇതരസംസ്ഥാന
താെഴിലാളികളുടെ മൃതദേഹം
സ്വദേശത്ത്
എത്തിക്കുന്നതിനായി
എന്ത് സംവിധാനമാണ്
ഇപ്പാേള്‍
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമാേ;
(സി)
താെഴിലാളി
ക്ഷേമ ഫണ്ടില്‍ നിന്നും
ഒരു ലക്ഷം രൂപ വീതം
ഓരാേ ജില്ലയ്ക്കും
റിവാേള്വിംഗ് ഫണ്ട്
അനുവദിച്ചിട്ടുണ്ടാേ
എന്ന് വ്യക്തമാക്കാമാേ
;
(ഡി)
എങ്കില്‍
ഇൗ ഫണ്ട് എല്ലാ
ജില്ലകള്‍ക്കും
നല്‍കിയിട്ടുണ്ടാേ
എന്നും ഫണ്ട്
വിനിയാേഗിച്ചതും
ഇല്ലാത്തതുമായ
ജില്ലകള്‍ ഏതാണെന്ന്
വ്യക്തമാക്കാമാേ;
ഫണ്ടിന്റെ
അപര്യാപ്തതമൂലം
ഏതെങ്കിലും ജില്ലയില്‍
ഉദ്ദേശിച്ച കാര്യങ്ങള്‍
ചെയ്യാന്‍പറ്റാത്ത
സ്ഥിതിയുണ്ടായിട്ടുണ്ടാേ;
വ്യക്തമാക്കാമാേ ;
(ഇ)
അടുത്തകാലത്ത്
റിവാേള്വിംഗ്
ഫണ്ടിന്റെ തുക
വര്ദ്ധിപ്പിച്ചിട്ടുണ്ടാേ
എന്നും അതനുസരിച്ച്
ഏതെല്ലാം ജില്ലയ്ക്ക്
എത്ര രൂപ വീതമാണ്
ഇപ്പാേള്‍
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമാേ ?
സംസ്ഥാനത്തെ
ക്ഷേമനിധി ബോര്‍ഡുകള്‍
2882.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍
വകുപ്പിനുകീഴില്‍ എത്ര
ക്ഷേമനിധി
ബോര്‍ഡുകളുണ്ട്; അവ
ഏതെല്ലാം എന്നും
ഓരോന്നിലും എത്ര
അംഗങ്ങള്‍ ഉണ്ട് എന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
ഏതെങ്കിലും ബോര്‍ഡുകളെ
സര്‍ക്കാര്‍
സംയോജിപ്പിച്ചോയെന്നും
അവ ഏതെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
അംഗസംഖ്യകള്‍
കുറവുളളതും
സമാനതകളുള്ളതുമായ
ബോര്‍ഡുകളെ
സംയോജിപ്പിച്ച് അവയുടെ
പ്രവര്‍ത്തനം
പുരോഗതിയിലെത്തിക്കാനും
അംഗങ്ങള്‍ക്ക് അതുവഴി
കൂടുതല്‍
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ഉറപ്പാക്കുന്നതിനും
വേണ്ടി എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍
നടത്തിവരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
തൊഴില്‍ നഷ്ടപ്പെട്ട
ചില ക്ഷേമനിധി ബോര്‍ഡ്
തൊഴിലാളികള്‍ക്ക് അവര്‍
അംഗങ്ങളായ ക്ഷേമനിധി
ബോര്‍ഡുകള്‍ വഴി നല്കിയ
സഹായങ്ങള്‍ എന്തെല്ലാം
എന്നും വ്യക്തമാക്കുമോ?
സ്ഥിരപ്പെടുത്തിയ
കരാര്‍ ജീവനക്കാര്‍
2883.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന്റെ കീഴിലുള്ള
കേരള ഷോപ്പ്സ് ആന്റ്
കൊമേഴ്സ്യല്‍
എസ്റ്റാബ്ലിഷ്മെന്റ്
വെല്‍ഫയര്‍ ഫണ്ട്
ബോര്‍ഡില്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
ജോലിചെയ്തിരുന്ന
എത്രപേരുടെ നിയമനം
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
അവരുടെ
പേരും കാറ്റഗറിയും
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കുമോ?
അണ്-എയിഡഡ്
സ്കൂളുകളിലെ അധ്യാപകർക്കായി
തൊഴില്‍ വകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
2884.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അണ്-എയിഡഡ്
സ്കൂളുകളിലെ
അധ്യാപകരുടെ
ക്ഷേമത്തിനായി തൊഴില്‍
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
അധ്യാപകര്‍
'വര്‍ക്ക്മെന്‍' എന്ന
ഗണത്തിലോ 'എംപ്ലോയി'
എന്ന നിര്‍വചനത്തിലോ
വരാത്തതുമൂലം തൊഴില്‍
വകുപ്പിന് ഫലപ്രദമായി
ഇടപെടാന്‍ കഴിയാത്ത
പ്രതിസന്ധി
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
അധ്യാപകര്‍ക്ക് തൊഴില്‍
സംരക്ഷണവും മിനിമം
വേതനവും
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
കേന്ദ്ര
സാമൂഹിക സുരക്ഷ
ചട്ടത്തിന്റെ കരട്
2885.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
ദേശീയ സാമൂഹിക സുരക്ഷ
ബോര്‍ഡ്
രൂപീകരിക്കണമെന്നും
പി.എഫ്., ഇ.എസ്.എെ.
എന്നിവയ്ക്ക് പ്രത്യേക
ഫണ്ട് ഉണ്ടാക്കി
പൊതുബോര്ഡിന്
കീഴിലാക്കണമെന്നും
നിര്‍ദ്ദേശിക്കുന്ന
സാമൂഹിക സുരക്ഷ
ചട്ടത്തിന്റെ കരട്
കേന്ദ്ര സര്‍ക്കാര്‍
പ്രസിദ്ധീകരിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരട് ചട്ടം
തൊഴിലാളികള്‍ക്ക്
ഗുണപ്രദമാണോ;
(സി)
പ്രസ്തുത
കരട് ചട്ടത്തിന്
സംസ്ഥാന സര്‍ക്കാര്‍
ഭേദഗതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ഭേദഗതികളാണ്
നിര്‍ദ്ദേശിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
തയ്യല്‍
തൊഴിലാളിയ്ക്കായുളള
ക്ഷേമനിധി
2886.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തയ്യല്‍തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തയ്യല്‍
മേഖലയില്‍
പണിയെടുക്കുന്ന വനിതാ
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
തയ്യല്‍
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡില്‍ നിന്നും
നല്കുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
കാലയളവില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
തൊഴിലിടങ്ങളിലെ
സ്ത്രീകളുടെ പ്രശ്നങ്ങള്‍
2887.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലിടങ്ങളിലെ
സ്ത്രീകളുടെ
പ്രശ്നങ്ങള്‍
സംബന്ധിച്ച് വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
തൊഴിലിടങ്ങളിലെ
സ്ത്രീകളുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
സ്ത്രീ
തൊഴിലാളികളുടെ സംഘടിത
മേഖലയിലെയും, അസംഘടിത
മേഖലയിലേയും
ക്ഷേമത്തിനായി പുതുതായി
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
അറിയിക്കുമോ?
തൊഴിലാളിക്ഷേമത്തിനായി
സ്വീകരിച്ച നടപടികള്‍
2888.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൊഴിലാളികളുടെ
ക്ഷേമത്തിനായി
സ്വീകരിച്ച പ്രധാന
നടപടികള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ ഇ.എസ്.എെ.
ഡിസ്പെന്‍സറി
2889.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ അനുവദിച്ച
പുതിയ ഇ.എസ്.എെ.
ഡിസ്പെന്‍സറിയുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡിസ്പെന്‍സറി എന്ന്
നിലവില്‍
വരുമെന്നറിയിക്കാമോ;
(സി)
ഇത്
തുടങ്ങുന്നതിനുളള
തടസ്സങ്ങളെക്കുറിച്ചും
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
മാര്‍ഗ്ഗങ്ങളെക്കുറിച്ചും
വിശദമാക്കാമോ?
മിനിമം
വേതനം ലഭ്യമാകുന്നതിനു
നടപടി
2890.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
തൊഴില്‍ മേഖലയില്‍
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുളള
മിനിമം വേതനം
ലഭ്യമാകുന്നുണ്ടോ എന്ന്
പരിശോധിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശോധനയില്‍
മിനിമം വേതനം നല്‍കാത്ത
എത്ര സ്ഥാപനങ്ങള്‍
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ഷാേപ്പിംഗ്
മാളുകളിലെ തൊഴിലാളികളുടെ
സേവന-വേതന വ്യവസ്ഥകള്‍
2891.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൂപ്പര്‍മാര്‍ക്കറ്റുകള്‍,
ഷാേപ്പിംഗ് മാളുകള്‍
തുടങ്ങിയ സമാന
സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ
സേവന-വേതന വ്യവസ്ഥകളും
തൊഴില്‍ സാഹചര്യവും
മിനിമം
നിലവാരമുള്ളതാകാനും
തൊഴില്‍ഉറപ്പ്
ഉറപ്പുവരുത്താനുമായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ആയതുവഴി
എത്ര തൊഴിലാളികള്‍ക്ക്
ഗുണം ലഭ്യമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
തൊഴിലാളികള്‍ക്ക്
വേണ്ടുന്ന പരിരക്ഷ
ലഭിക്കുന്നില്ല
എന്നുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടുവോ;
ആയത് പരിഹരിക്കാന്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തിലെ
തൊഴിലാളി വിരുദ്ധ
പ്രവൃത്തികള്‍
നടത്തിയതുമായി
ബന്ധപ്പെട്ട് എത്ര
സ്ഥാപനങ്ങളുടെ പേരില്‍
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
സ്ഥാപനങ്ങളിലേക്ക്
ജീവനക്കാരെ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി റിക്രൂട്ട്
ചെയ്യുന്നതിന് പദ്ധതി
2892.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ സ്ഥാപനങ്ങളിലെ
വിവിധ വിഭാഗങ്ങളിലേക്ക്
ജീവനക്കാരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
റിക്രൂട്ട്
ചെയ്യുന്നതിന്
പദ്ധതിയുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ജീവനക്കാരെ റിക്രൂട്ട്
ചെയ്യുന്ന
സ്ഥാപനങ്ങളുടെ
വിശ്വാസ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം
നിബന്ധനകളാണ്
വച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ജില്ലാ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി മെഗാ
തൊഴില്‍മേളകള്‍
നടത്തുന്നുണ്ടോ;എങ്കില്‍
വിശദമാക്കുമോ; ?
ഐ.ടി.ഐ.
കളില്‍ ഗ്രൂപ്പ്
ഇൻസ്ട്രക്ടർ തസ്തികകൾ
2893.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സർക്കാർ ഐ.ടി.ഐ. കളിൽ
ഏതൊക്കെ ട്രെയിഡുകളിൽ
എത്ര യൂണിറ്റുകളിലായാണ്
പരിശീലനം നൽകിവരുന്നത്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
സർക്കാർ
ഐ.ടി.ഐ. കളിൽ ഗ്രൂപ്പ്
ഇൻസ്ട്രക്ടർ തസ്തിക
അനുവദിക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങളോ
മാർഗ്ഗനിർദ്ദേശങ്ങളോ
നിലവിലുണ്ടോ;
(സി)
എങ്കിൽ
പ്രസ്തുത
മാനദണ്ഡങ്ങൾക്കും
മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചാണോ
പ്രസ്തുത തസ്തിക
അനുവദിക്കപ്പെട്ടിട്ടുള്ളത്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ഡി)
ട്രെയിനിങ്
മാനുവൽ പ്രകാരം
ഗ്രൂപ്പ്
ഇൻസ്ട്രക്ടർമാരുടെ
ചുമതലകൾ
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ഇ)
പ്രസ്തുത
തസ്തിക നിലവിലില്ലാത്ത
ഐ.ടി.ഐ. കളിൽ ഗ്രൂപ്പ്
ഇൻസ്ട്രക്ടർമാരുടെ
ഡ്യൂട്ടി
നിർവ്വഹിക്കുവാൻ
ചുമതലപ്പെടുത്തിയിട്ടുള്ളത്
ഏത് ഉദ്യോഗസ്ഥരെയെന്ന്
വ്യക്തമാക്കുമോ?
പുതുതായി
അനുവദിച്ച
എെ.ടി.എെ.കള്‍ക്ക് കെട്ടിടം
2894.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച
എെ.ടി.എെ.കള്‍ക്ക്
സ്വന്തമായി സ്ഥലം
ലഭ്യമാണെങ്കില്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഇൗ സാമ്പത്തിക വര്‍ഷം
ധനസഹായം നല്‍കുന്നതിന്
വകുപ്പിന് സാധ്യമാണോ;
(ബി)
പുതിയ
എെ.ടി.എെ.ക്ക്
സ്വന്തമായി സ്ഥലം
ഉണ്ടെങ്കില്‍ കെട്ടിടം
നിര്‍മ്മിക്കാന്‍
തൊഴില്‍ വകുപ്പിന്
എന്തെല്ലാം ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പെരിഞ്ഞോം
ഗവ.ഐ.ടി.ഐ. യുടെ കെട്ടിട
നിര്‍മ്മാണം
2895.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിഞ്ഞോം
ഗവ. ഐ.ടി.ഐ. യുടെ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനായി
തയ്യാറാക്കി നല്കിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏതു
വരെയായെന്ന്
വിശദമാക്കാമോ?
ഹരിപ്പാട്
പള്ളിപ്പാട് ഐ.റ്റി.ഐ.
വിപുലീകരണം
2896.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
പള്ളിപ്പാട്
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍
ഐ.റ്റി.ഐയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ടി
തയ്യാറാക്കിയിട്ടുള്ള
എസ്റ്റിമേറ്റിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവർത്തിക്കു
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ചങ്ങനാശ്ശേരി
വനിതാ എെ.ടി.എെക്ക് പുതിയ
കെട്ടിടം
2897.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
പെരുന്ന ഗവ:എല്‍.പി.
സ്കൂള്‍
കെട്ടിടത്തിന്റെ ഒരു
ഭാഗത്ത്
പ്രവര്‍ത്തിക്കുന്ന
ചങ്ങനാശ്ശേരി വനിതാ
എെ.ടി.എെ.ക്ക് പുതിയ
കെട്ടിടം പണിയുവാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ ;
(ബി)
ഇതിനാവശ്യമായ
സ്ഥലം ചങ്ങനാശ്ശേരി
നഗരസഭ
വിട്ടുതരാമെന്നുള്ള
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ സ്ഥലം
ഏറ്റെടുക്കുവാന്‍
ആരംഭിച്ച നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
സ്ഥലത്തുനിന്നും
സ്ഥലപരിമിതി മൂലം വനിതാ
എെ.ടി.എെ. പുതിയ
സ്ഥലത്തേക്ക്
മാറ്റുവാനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്നറിയിക്കാമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകള്‍
2898.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിൽ
വകുപ്പിലൂടെ
നടപ്പിലാക്കിവരുന്ന
കരിയര്‍ ഡെവലപ്മെന്റ്
സെന്റര്‍ പദ്ധതി
സംസ്ഥാനത്ത്
എവിടെയെല്ലാം
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
കരിയര്‍
ഡെവലപ്മെന്റ് സെന്റര്‍
നടപ്പിലാക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
നിയമസഭയിലെ
പ്രതിപക്ഷത്തുളള
അംഗങ്ങള്‍ പ്രതിനിധാനം
ചെയ്യുന്ന
നിയോജകമണ്ഡലങ്ങളില്‍
ഏതെങ്കിലും സ്ഥലത്ത്
കരിയര്‍ ഡെവലപ്മെന്റ്
സെന്റര്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
വടക്കന്‍
പറവൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനൊടൊപ്പം
കരിയര്‍ ഡെവലപ്മെന്റ്
സെന്റര്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
കരിയര്‍
ഡെവലപ്മെന്റ് സെന്റര്‍
ആരംഭിക്കുന്നതിന്
ആവശ്യമായ ഭൗതിക
സാഹചര്യങ്ങള്‍
എന്തെല്ലാമാണെന്ന്
നിശ്ചയിച്ച്
അറിയിച്ചിട്ടുണ്ടോ;
(എഫ്)
കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിക്കുന്നതിന് സ്ഥലം
കണ്ടെത്തുന്ന
കാര്യത്തില്‍ വിവേചനം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്പെട്ടിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പിയിൽ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
2899.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പിയിലെ
തൊഴിൽ അന്വേഷകർക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുമായി
ബന്ധപ്പെട്ട സേവനങ്ങൾ
ലഭിക്കുന്നതിന്
ദൂരെയുള്ള ഷൊർണ്ണൂർ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിനെ
ആശ്രയിക്കേണ്ടി
വരുന്നതിലുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഷൊര്‍ണൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിന്റെ
ദൂരപരിധി പല
വിഷമതകള്‍ക്കും
കാരണമാവുന്നത് കൊണ്ട്
പ്രസ്തുത എക്സ്ചേഞ്ച്
വിഭജിച്ച് പട്ടാമ്പിയിൽ
ഒരു എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
സ്ഥാപിക്കുന്നത്തിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനം
2900.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാെഫഷണല്‍
മേഖലയിലുള്‍പ്പെടെ
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ 2019
സെപ്റ്റംബര്‍ വരെ
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ജില്ലതിരിച്ചുള്ള
കണക്ക് വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
എത്രപേര്‍ക്ക്
താല്‍ക്കാലിക/സ്ഥിരനിയമനങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
ആധുനികവത്കരണം
2901.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍
ആധുനികവത്കരിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ പേര്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളവരുടെ
എണ്ണം എത്രയാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇതുവരെയായി
എത്രപേര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനങ്ങള്‍
2902.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ
നിലവിലെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
എക്സ്ചേഞ്ചുകളില്‍
നടപടിക്രമങ്ങള്‍
പാലിക്കാതെയും
സീനിയോറിറ്റി
മറികടന്നും നിയമനനടപടി
സ്വീകരിക്കുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
ഇത്
പൂര്‍ണമായും
നിയന്ത്രിക്കുന്നതിനും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
സുതാര്യമാക്കുന്നതിലേക്കുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയുള്ള
നിയമനം
2903.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
വകുപ്പിനു കീഴിൽ 2019
മാര്‍ച്ച് 31 വരെ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
വിവിധ ജോലികള്‍ക്കായി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതില്‍
സ്ത്രീകള്‍/പുരുഷന്/അംഗപരിമിതര്‍/പട്ടികജാതി
/
പട്ടികവര്‍ഗ്ഗ/പിന്നാക്കസമുദായം
എന്നിവ ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇൗ വകുപ്പിലൂടെ എത്ര
പേര്‍ക്ക് വിവിധ
തസ്തികകളിലേക്ക്
താല്‍ക്കാലിക/സ്ഥിരം,
ദിവസവേതന വ്യവസ്ഥയില്‍
വിവിധ
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളില്‍ ജോലി
ലഭിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഈ
സർക്കാർ കാലയളവിൽ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍ ചെയ്ത എത്ര
ശതമാനം
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
ഓരോ വര്‍ഷവും നിയമനം
നൽകിയത്; ജില്ല തിരിച്ച
കണക്ക് ലഭ്യമാക്കാമോ;
(ഡി)
ഇൗ
വകുപ്പിനെ അവഗണിച്ച്
മറ്റ് വകുപ്പുകള്‍
നിയമന നടപടികള്‍
സ്വീകരിച്ചിട്ടുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനങ്ങള്‍
2904.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളിലെ
നിലവിലെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
നടപടിക്രമങ്ങള്‍
പാലിക്കാതെയും
സീനിയോറിറ്റി
മറികടന്നും
നിയമനനടപടികള്‍
സ്വീകരിക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്
പൂര്‍ണ്ണമായും
നിയന്ത്രിക്കുന്നതിനും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
സുതാര്യമാക്കുന്നതിലേക്കുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
നൈപുണ്യ
സംരംഭകത്വ കേന്ദ്രങ്ങള്‍
2905.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്‍ ടാപ്പിംഗ്,
തേങ്ങയിടീല്‍, കെട്ടിടം
പണി, പ്ലംബിംഗ്
തുടങ്ങിയ ജോലികള്‍ക്ക്
തൊഴിലാളികളെ കിട്ടാത്ത
സാഹചര്യം നിലവിലുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും നാടന്‍
പണികള്‍ക്കായി നൈപുണ്യ
സംരംഭകത്വ
കേന്ദ്രങ്ങള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അതാത്
പ്രദേശങ്ങളില്‍
കൂടുതല്‍ ആവശ്യമുള്ള
തൊഴില്‍ മേഖലകളില്‍
കൂടുതല്‍ പേര്‍ക്ക്
പരിശീലനം നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഈ
പദ്ധതി എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
ഇ.എസ്.ഐ.ഡിസ്പെന്‍സറി
T 2906.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാേട്ടയ്ക്കല്
നിയാേജകമണ്ഡലത്തിലെ
ഇ.എസ്.ഐ.ഡിസ്പെന്‍സറി
പുതിയ
കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിനായി
സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമാേ ;
(ബി)
നിലവില്‍
ജീവനക്കാരുടെ കുറവ്
നിമിത്തം
ബുദ്ധിമുട്ടുന്ന
പ്രസ്തുത ആശുപത്രിയില്‍
ഡാേക്ടര്മാരെയും മറ്റ്
മെഡിക്കല്‍
സ്റ്റാഫുകളെയും
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ ;
(സി)
ഇന്‍ഷുറന്‍സ്
വകുപ്പ് മേധാവി
സര്‍ക്കാരിലേയ്ക്ക്
അയച്ച
റിപ്പാേര്ട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമാേ?
ലഹരി
മരുന്ന് മാഫിയകളുടെ
പ്രവര്‍ത്തനം തടയാന്‍ നടപടി
2907.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി മരുന്ന്
മാഫിയകളുടെ
പ്രവര്‍ത്തനം
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദമാക്കാമോ;
(ബി)
സ്കൂള്‍,
കോളേജ് പരിസരങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വസ്തുക്കള്‍ എത്തിച്ച്
നല്കുന്ന സംഘങ്ങളെ
കണ്ടെത്തുന്നതിനും
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ലഹരി
വിരുദ്ധ ക്ലബ്ബുകളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനും
വിപുലപ്പെടുത്തുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
എക്സൈസ്
വകുപ്പിന് സ്വന്തമായി
സൈബര്‍ സെല്‍
2908.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എന്‍. ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
വഴിയും മൊബൈല്‍ ഫോണ്‍
ഉപയോഗിച്ചുമുള്ള ലഹരി
കടത്ത് ഇടപാടുകള്‍
വര്‍ദ്ധിച്ചുവരുന്നത്
എക്സൈസിന് ഫലപ്രദമായി
തടയാന്‍ കഴിയാത്ത
സ്ഥിതിവിശേഷമുണ്ടായിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എക്സൈസ്
വകുപ്പിന് സ്വന്തമായി
ഹൈടെക് സൈബര്‍ സെല്‍
സജ്ജമാക്കുന്നത് ഇതിന്
ഒരു പരിധിവരെ
പരിഹാരമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
അതിര്‍ത്തികടന്നുള്ള
ലഹരി കടത്ത് ഉള്‍പ്പെടെ
തടയുന്നതിന് എക്സൈസ്
വകുപ്പിന് സ്വന്തമായി
സൈബര്‍ സെല്‍
രൂപീകരിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
വീര്യം
കുറഞ്ഞ മദ്യം
2909.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചക്ക,
കശുമാങ്ങ, വാഴപ്പഴം
മുതലായവയില്‍ നിന്നും
മറ്റ്
കാര്ഷികാേല്പന്നങ്ങളില്
നിന്നും വീര്യം കുറഞ്ഞ
മദ്യം, വെെന്‍ എന്നിവ
ഉണ്ടാക്കുന്നതിന്
അനുമതി നല്കുവാന്
തീരുമാനിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇപ്രകാരം ഒരു തീരുമാനം
എടുക്കുന്നതിന്റെ കാരണം
വ്യക്തമാക്കുമാേ;
(സി)
അപ്രകാരം
വീര്യം കുറഞ്ഞ മദ്യവും
വെെനും
ഉല്പാദിപ്പിക്കുന്നതിന്
ആര്‍ക്കാണ് അനുമതി
നല്കുവാന്
ഉദ്ദേശിക്കുന്നത്;
(ഡി)
പാെതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
ഇക്കാര്യത്തിനായി
എന്തെങ്കിലും അപേക്ഷ
ലഭിച്ചിട്ടുണ്ടാേ;
(ഇ)
പ്രസ്തുത
തീരുമാനം
നടപ്പിലാക്കുന്നതിന്
എക്സെെസ് നിയമത്തില്‍
ഭേദഗതി
വരുത്തുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(എഫ്)
നിലവിലെ
വെെനറി റൂള്‍ വന്‍കിട
വ്യവസായ യൂണിറ്റുകളെ
ഉദ്ദേശിച്ചിട്ടുള്ളതാകയാല്
പുതിയ രീതിയിലുള്ള മദ്യ
യൂണിറ്റുകളുടെ
നിര്‍മ്മാണത്തിന്
പ്രത്യേക ചട്ടം
രൂപീകരിക്കേണ്ടതുണ്ടാേ;
വിശദാംശം നല്കുമാേ?
ബാറുകളുടെ
ദൂരപരിധി
2910.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റത് മുതല്‍
നാളിതുവരെ ബാറുകളുടെ
ദൂരപരിധി സംബന്ധിച്ച്
എത്ര ഉത്തരവുകള്‍
പുറപ്പെടുവിച്ചുവെന്ന്
അറിയിക്കുമോ; പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവുകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് എത്ര
ബാറുകള്‍ പ്രവര്‍ത്തനം
പുനരാരംഭിച്ചു/ആരംഭിച്ചുവെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍ ജില്ല
തിരിച്ച് ലഭ്യമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ
എല്‍.ഡി.ക്ലാര്‍ക്ക് തസ്തിക
2911.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനില്‍ ആകെ
എല്‍.ഡി.ക്ലാര്‍ക്ക്
തസ്തിക എത്രയുണ്ടെന്നും
ഇതില്‍ എത്ര
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതിൽ
എത്ര തസ്തികകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
ഇനിയും പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാനായി
ഒഴിവുകളുണ്ടോ എന്നും അവ
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
നിലവിലുള്ള ഒഴിവുകള്‍
ഏതെങ്കിലും തരത്തില്‍
നികത്തിയിട്ടുണ്ടോ
എന്നും എങ്കില്‍ അങ്ങനെ
ജോലി ചെയ്യുന്നവര്‍
എത്രയാണെന്നും
ഏതടിസ്ഥാനത്തിലെന്നും
വ്യക്തമാക്കുമോ ;
(ഡി)
ബിവറേജസ്
കോര്‍പ്പറേഷനിലെ
എല്‍.ഡി.ക്ലാര്‍ക്ക്
തസ്തികയിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടോയെന്നും ആ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
നിയമനങ്ങള്‍
നടത്തിയെന്നും
വ്യക്തമാക്കാമോ;
(ഇ)
നിലവില്‍
ബിവറേജസ്
കോര്‍പ്പറേഷനില്‍
ഒഴിവുള്ള
എല്‍.ഡി.ക്ലാര്‍ക്ക്
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
ബിവറേജസ്
കാേര്പ്പറേഷന്റെ ഒൗട്ട്
ലെറ്റുകളുടെ വിറ്റുവരവ്
2912.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഓണക്കാലത്ത് ബിവറേജസ്
കാേര്പ്പറേഷന്റെ
ഒൗട്ട് ലെറ്റുകള്‍ വഴി
എത്ര കാേടി രൂപയുടെ
മദ്യമാണ് വില്പന
നടത്തിയത്;
വ്യക്തമാക്കാമോ;
(ബി)
മുന്‍
വര്‍ഷം ഇതേ
കാലയളവിലുള്ള
വില്പനയെക്കാള് എത്ര
കാേടി രൂപയുടെ
വര്‍ദ്ധനവാണ് നടപ്പു
വര്‍ഷം
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കാമോ?
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉല്പന്നങ്ങളുടെ
വിപണനവും ഉപയോഗവും തടയാന്‍
നടപടി
2913.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ലഹരി ഉല്പന്നങ്ങളുടെ
വിപണനവും ഉപയോഗവും
അതുമായി ബന്ധപ്പെട്ട
ക്രിമിനല്‍ മാഫിയാ
സംഘങ്ങളുടെ
പ്രവര്‍ത്തനവും
തടയുവാനായി പോലീസ്,
ഫോറസ്റ്റ്, റവന്യു,
മറൈന്‍
എന്‍ഫോഴ്സ്മെന്റ്,
കോസ്റ്റല്‍ പോലീസ്,
ആര്.പി.എഫ്, റെയില്‍വേ
എന്നീ വിഭാഗങ്ങളുമായി
ചേര്‍ന്ന് എക്സൈസ്
വകുപ്പ്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഓരോ
വര്‍ഷവും എത്ര തുകയുടെ
ലഹരി ഉല്പന്നങ്ങള്
പിടികൂടി; എത്ര
കേസ്സുകള്‍
ചാര്‍ജ്ജുചെയ്തു; എത്ര
പേരെ പിടികൂടി;
(സി)
ഇതില്‍
എത്ര ഇതര
സംസ്ഥാനക്കാര്‍,
വിദ്യാര്‍ത്ഥികള്‍,
പ്രായപൂര്‍ത്തിയാകാത്തവര്‍
ഉണ്ടായിരുന്നു;
വിശദാംശം ലഭ്യമാക്കുമോ?
ലഹരി
മാഫിയ സംഘം
നിയന്തിക്കുന്നതിനു നടപടി
2914.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി മാഫിയ സംഘം
വന്‍തോതില്‍
മാരകായുധങ്ങള്‍
ശേഖരിക്കുന്നെണ്ടെന്ന
വിവരം രഹസ്യാന്വേഷണ
വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വണ്ടൂരില്‍
എക്സെെസ് റേഞ്ച്
ഇന്‍സ്പെക്ടര്‍ക്ക്
നേരെ മയക്കുമരുന്ന്
കേസിലെ പ്രതി നാല്
റൗണ്ട് വെടി വച്ചത്
സംബന്ധിച്ച
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
2010-ല്‍
വാറണ്ടുമായി കാളികാവ്
സ്റ്റേഷനിലെത്തിയ
ഗ്രേഡ് എസ്.എെ.-യെ
മയക്കുമരുന്നു കേസിലെ
പ്രതി വെടിവച്ചു കൊന്ന
സംഭവം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
നേരത്തെ
അരീക്കോട്
എസ്.എെ.-ക്ക്
കുത്തേറ്റതും ലഹരി
മാഫിയ
സംഘത്തില്‍പ്പെട്ട
ആളില്‍ നിന്നായിരുന്നു
എന്ന കാര്യം
പരിശോധിക്കുകയുണ്ടായോ;
(ഇ)
എങ്കില്‍
ഇത്തരം ക്രിമിനലുകളെ
ഫലപ്രദമായി
നേരിടുന്നതിന്
എന്തൊക്കെ
ഒരുക്കങ്ങളാണ് എക്സെെസ്
വകുപ്പ്നടത്താനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ ?
ലഹരി
ഉപഭോഗം തടയാന്‍ കര്‍ശന
പരിശോധന
2915.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി ഉപഭോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
പരിശോധനകള്‍
കര്‍ശനമാക്കുന്നതിന്
വകുപ്പുതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രത്യേക
പരിശീലനം ലഭിച്ച
സ്ക്വാഡുകള്‍ക്ക് രൂപം
നല്കുവാനും പരിശോധന
കര്‍ശനമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
പൊതുസ്ഥലങ്ങളും
വിദ്യാലയങ്ങളും
കേന്ദ്രീകരിച്ച്
പ്രത്യേക പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ഹൈവെ
പെട്രോളിംഗ് യൂണിറ്റ്
2916.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എക്സൈസ്
വകുപ്പിന് കീഴിലുള്ള
തലശ്ശേരി റെയിഞ്ച്
ഓഫീസിനോട് അനുബന്ധിച്ച്
നാര്‍ക്കോട്ടിക് സെല്‍,
ഹൈവെ പെട്രോളിംഗ്
യൂണിറ്റ് എന്നിവ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എക്സെെസ്
വകുപ്പ് രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസ്സുകള്‍
2917.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ എക്സെെസ്
വകുപ്പ് 2018-19 വര്‍ഷം
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കേസ്സുകള്‍
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ശബരിമല
മണ്ഡല മഹോത്സവവുമായി
ബന്ധപ്പെട്ട് വകുപ്പ്
തലത്തില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
ജാഗ്രതാനടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്കൂള്‍-കോളേജ്
പരിസരങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി
വസ്തുക്കളുടെ വ്യാപനം
തടയുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
എക്സെെസ്
റേഞ്ച് ആഫീസില്‍ ശബരിമല
സീസണിന്റെ പ്രാധാന്യം
കണക്കിലെടുത്ത്
താല്‍ക്കാലിക ഡ്രെെവറെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുഴല്‍മന്ദം
റെയ്ഞ്ച് ഓഫീസിന്
സ്വന്തമായി കെട്ടിടം
2918.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
കുഴല്‍മന്ദം റെയ്ഞ്ച്
ഓഫീസിന് സ്വന്തമായി ഒരു
കെട്ടിടമില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കുഴല്‍മന്ദത്തെ
റെയ്ഞ്ച് ഓഫീസിന്റെ
സ്ഥലപരിമിതിമൂലം വനിതാ
ജീവനക്കാരുള്‍പ്പെടെയുള്ളവര്‍
അനുഭവിക്കുന്ന
കഷ്ടപ്പാടുകളും,
തൊണ്ടിമുതല്‍
സൂക്ഷിക്കുന്നതിനുള്ള
സ്ഥലപരിമിതിയും
പരിഗണിച്ച് സ്വന്തമായി
കെട്ടിടം
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കൗമാരക്കാരിലെയും
യുവജനങ്ങളിലെയും
വര്‍ദ്ധിച്ചുവരുന്ന ലഹരി
വസ്തുക്കളുടെ ഉപയോഗം
2919.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൗമാരക്കാരിലും
യുവജനങ്ങളിലും
വര്‍ദ്ധിച്ചുവരുന്ന
ലഹരി വസ്തുക്കളുടെ
ഉപയോഗം കുറച്ചു കൊണ്ടു
വരുന്നതിനായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ക്ക്
സമീപത്തുള്ള വ്യാപാര
സ്ഥാപനങ്ങളില്‍ വിവിധ
തരത്തിലുള്ള ലഹരി
വസ്തുക്കള്‍ വില്പന
നടത്തുന്നു എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുട്ടികളെ
ആകര്‍ഷിക്കുന്നതിനായി
ഏതെല്ലാം തരത്തിലാണ്
ലഹരിവസ്തുക്കള്‍
സംസ്ഥാനത്തെ സ്കൂള്‍
കോളേജ് പരിസരങ്ങളില്‍
വിറ്റഴിക്കപ്പെടുന്നത്;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ലഹരിമരുന്ന്
വില്‍പ്പനക്കാര്‍
കൗമാരക്കാരെയും
യുവജനങ്ങളെയും
ഉപയോഗിച്ച് ലഹരിമരുന്ന്
വിറ്റഴിക്കുന്നു എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇത്തരം പ്രവണത
അവസാനിപ്പിക്കുന്നതിനും
നമ്മുടെ കൗമാരക്കാരെയും
യുവജനങ്ങളെയും ഇവയില്‍
നിന്നും
മോചിപ്പിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(എഫ്)
സ്കൂള്‍
കോളേജ് പരിസരങ്ങളില്‍
ലഹരി വസ്തുക്കള്‍ വിവിധ
രീതിയില്‍ വില്പന
നടത്തിയതിന്റെ പേരില്‍
എത്ര
കച്ചവടക്കാര്‍ക്കെതിരെ
നിയമനടപടി
സ്വീകരിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയിലെ ലഹരി
വിമുക്ത കേന്ദ്രം
2920.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
പ്രവര്‍ത്തിക്കുന്ന
ലഹരി വിമുക്ത
കേന്ദ്രത്തില്‍
കൂടുതല്‍ പേര്‍ക്ക്
കിടത്തിചികിത്സ
നല്കുന്നതിനുവേണ്ടി
കിടക്കകളുടെ എണ്ണം
കൂട്ടുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലഹരി വിമുക്ത
കേന്ദ്രത്തിന്
പ്രതിവര്‍ഷം എത്ര
തുകയാണ് ചെലവ് വരുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ടി
കേന്ദ്രത്തിന്റെ ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കാമോ?
വിമുക്തി
മിഷന്
2921.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.കുഞ്ഞിരാമന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
മദ്യവര്‍ജ്ജനം എന്ന
ലക്ഷ്യത്തിനായി
വിമുക്തി മിഷന്
ആവിഷ്ക്കരിച്ചു വരുന്ന
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ലഹരിക്ക്
അടിമപ്പെട്ടവരെ സാധാരണ
ജീവിതത്തിലേയ്ക്ക്
തിരികെ
എത്തിക്കുന്നതിനായി
വിമുക്തി മിഷന്റെ
ഭാഗമായി
ആരോഗ്യവകുപ്പുമായി
സഹകരിച്ചുകൊണ്ട്
ഏതെല്ലാം ജില്ലകളിലാണ്
ലഹരി വിമോചന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുള്ളതെന്ന്
അറിയിയ്ക്കാമോ;
(സി)
വിമുക്തി
മിഷന്റെ ഭാഗമായി
ഏതെല്ലാം നഗരങ്ങളിലാണ്
കൗണ്‍സിലിംഗ്
സെന്ററുകള്‍
ആരംഭിച്ചിട്ടുള്ളത്;
(ഡി)
ലഹരിയ്ക്ക്
എതിരെയുള്ള ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
വിമുക്തി മിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
എക്സൈസ്
ഡ്രൈവര്‍ തസ്തിക
2922.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
ഡ്രൈവര്‍ തസ്തിക
സൃഷ്ടിക്കുന്നത്
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
നിലവില്‍ എത്ര ഡ്രൈവര്‍
തസ്തികയാണ്
സൃഷ്ടിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിലെ നിയമനങ്ങള്‍
2923.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എക്സൈസ്
വകുപ്പ് വയനാട്
ജില്ലയില്‍ എത്ര
നിയമനങ്ങള്‍
നടത്തിയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ
തസ്തികകളിലാണ് പ്രസ്തുത
നിയമനം
നടത്തിയിട്ടുള്ളതെന്ന
കണക്ക് ലഭ്യമാക്കാമോ;
(സി)
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
പട്ടികവര്‍ഗ
വിഭാഗക്കാരായ എത്ര
പേരെയാണ് എക്സൈസ്
വകുപ്പില്‍
സംസ്ഥാനത്താകെ
നിയമിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
വിമുക്തി
മിഷൻ
2924.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പ്
സേനാവിഭാഗത്തിൽപ്പെടുന്ന
വകുപ്പാണോ;
(ബി)
സേന
വിഭാഗത്തിൽപ്പെടുന്ന
വകുപ്പാണെങ്കിൽ
എക്സൈസ് ജീവനക്കാർക്ക്
സേനാ വിഭാഗത്തിലെ
ജീവനക്കാർക്ക്
കൊടുക്കുന്ന എല്ലാ
ആനുകൂല്യങ്ങളും
നൽകുന്നുണ്ടോ;
(സി)
വിമുക്തി
മിഷൻ അസിസ്റ്റന്റ്
എക്സൈസ് കമ്മീഷണർമാരുടെ
ഓഫീസ് കെട്ടിടം നിലവിൽ
പ്രവർത്തിക്കുന്നത്
എവിടെയാണ്;
(ഡി)
ഇവരെ
സഹായിക്കുന്നതിന് മറ്റു
സ്റ്റാഫുകൾ
നിലവിലുണ്ടോ;
വിശദമാക്കാമോ?
എക്സെെസ്
വകുപ്പിലെ ഡ്രെെവര്‍ തസ്തിക
2925.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പില്‍ നിലവില്‍
എത്ര ഡ്രെെവര്‍മാര്‍
ഉണ്ട്; സ്ഥിരം,
താത്ക്കാലിക
ഡ്രെെവര്‍മാരുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സ്ഥിരം
ഡ്രെെവര്‍മാരുടെ
ഒഴിവുകള്‍ ഓരോ
ജില്ലയിലും എത്ര വീതം
ഉണ്ട്;
(സി)
പുതിയതായി
ഡ്രെെവര്‍മാരുടെ തസ്തിക
സൃഷ്ടിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര;
വിശദമാക്കാമോ?