പാലാ
നിയോജക മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2759.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലാ
നിയോജകമണ്ഡലത്തില്‍
നിലവില്‍ പ്രവൃത്തി
നടന്നുവരുന്ന പ്രധാന
കുടിവെളള പദ്ധതികള്‍
ഏതൊക്കെയാെണന്ന്
വിശദമാക്കുമോ;
(ബി)
ആയവയില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച
പദ്ധതികള്‍ ഏതൊക്കെ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ കുടിവെളള
പദ്ധതികള്‍ ഏതെങ്കിലും
പൂര്‍ത്തിയാക്കുന്നതിന്
എന്തെങ്കിലും തടസ്സം
നേരിടുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കുടിവെളള പദ്ധതികള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
ജിഡ
ഫണ്ട് മുഖേനെയുള്ള ടാങ്ക്
നിർമ്മാണം
2760.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജിഡ
ഫണ്ട് വിനിയോഗിച്ച്
നിര്‍മ്മാണം
നടത്തുന്നതിന്
ഭരണാനുമതി
നല്കിയിട്ടുളള
ഞാറക്കല്‍ ടാങ്ക്,
മുരിക്കുംപാടം ടാങ്ക്
എന്നിവയുടെ നിര്‍മ്മാണം
അനിശ്ചിതമായി നീളുന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രവൃത്തി
എന്ന്
പുനരാരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
മങ്കട
നിയോജകമണ്ഡലത്തില്‍ ഹരിത
കേരള മിഷന്റെ ഭാഗമായി
നടപ്പാക്കി വരുന്ന പദ്ധതികള്‍
2761.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്റെ ഭാഗമായി
നടപ്പ് സാമ്പത്തിക
വര്‍ഷം മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പാക്കി വരുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഹരിത
കേരള മിഷന്
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
പഞ്ചായത്തടിസ്ഥാനത്തിലുള്ള
പട്ടിക ലഭ്യമാക്കാമോ;
(സി)
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ?
ഓച്ചിറ
കുടിവെള്ള പദ്ധതി
2762.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഓച്ചിറ
കുടിവെള്ള പദ്ധതിയില്‍
ഉള്‍പ്പെടുന്ന
പ്രദേശങ്ങളിലേക്ക്
കുടിവെള്ളമെത്തിക്കുന്നതിന്
ഇടയ്ക്കിടെ
തടസ്സമുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
എന്തെല്ലാമെന്നും
ആയതിനു
പരിഹാരട്ടിട്ടുണ്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥലത്ത്
കുടിവെള്ളമെത്തിക്കുന്ന
മാവേലിക്കരയിലുള്ള
പമ്പിംഗ്സ്റ്റേഷനില്
നിന്ന്എല്ലാ സമയവും
പമ്പ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
ഓച്ചിറ
കുടിവെള്ള പദ്ധതിയുടെ
ഗുണഭോക്താക്കളുള്ള
പ്രദേശത്ത് എല്ലാ
സമയത്തും
കുടിവെള്ളമെത്തിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
മേജര്‍
ഇറിഗേഷന്‍ ആറന്മുള
മാസ്റ്റര്‍പ്ലാന്‍
2763.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മേജര്‍
ഇറിഗേഷന്‍ വിഭാഗം
സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്ന
ആറന്മുള മണ്ഡലം
മാസ്റ്റര്‍പ്ലാന്‍
പദ്ധതിയിലുള്‍പ്പെട്ട
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
പഞ്ചവടി
ഇല്ലി പാര്‍ക്കിനെ
ഇക്കോഫ്രണ്ട്ലിയാക്കുന്നത്
2764.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇറിഗേഷന്‍
വകുപ്പിന്റെ
അധീനതയിലുളള കക്കയം
പഞ്ചവടി ഇല്ലി
പാര്‍ക്കിനെ
ഇക്കോഫ്രണ്ട്ലി ബാംബു
പാര്‍ക്കായി
മാറ്റുന്നതിനും
സംരക്ഷിക്കുന്നതിനുമായി
നിവേദനം
ലഭിച്ചിട്ടുണ്ടോ; ഈ
നിവേദനത്തില്‍
സ്വീകരിച്ചു വരുന്ന
നടപടികളെന്തെന്ന്
അറിയിക്കാമോ?
കാേങ്ങാട്
മണ്ഡലത്തിലെ ജലവിഭവ
വകുപ്പുമായി ബന്ധപ്പെട്ട
പദ്ധതികള്‍
2765.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ ജലവിഭവ
വകുപ്പു മുഖേന
കാേങ്ങാട് മണ്ഡലത്തില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ വിശദവിവരം
നല്കുമാേ ;
(ബി)
ഓരാേ
പദ്ധതിയ്ക്കും
വകയിരുത്തിയിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
കടമക്കുടി
ഗ്രാമപഞ്ചായത്തിലെ
കുടിവെള്ള പദ്ധതി
2766.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ട് വിനിയോഗിച്ച്
കടമക്കുടി
ഗ്രാമപഞ്ചായത്തില്‍
നടന്നുവരുന്ന കുടിവെള്ള
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
കരാര്‍
പ്രകാരം നിര്‍മ്മാണം
പൂര്‍ത്തീകരിക്കേണ്ട
സമയ പരിധി
എന്നുവരെയായിരുന്നുവെന്ന്
വിശദമാക്കാമോ;
(ഇ)
കരാറുകാരന്
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കിയിട്ടുണ്ടെങ്കില്
എന്തുകൊണ്ടെന്നും
എന്നുവരെയെന്നും
വ്യക്തമാക്കാമോ?
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍ പദ്ധതിക്ക്
സ്ഥലം നല്‍കിയതിന്
നഷ്ടപരിഹാരം
2767.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
വാലി ഇറിഗേഷന്‍
പദ്ധതിക്ക് സ്ഥലം
വിട്ടു നല്കിയ വകയില്‍
നഷ്ടപരിഹാരം
ലഭിക്കുന്നതിനു വേണ്ടി
ശ്രീ. കുഞ്ഞുമോന്
ചാക്കോ
സമര്‍പ്പിച്ചിരുന്ന
അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
എല്‍.എ.ആര്./53/12
എല്‍.ഒ.സി. 8/ 2019-20
നമ്പര്‍ പ്രകാരം
എം.വി.ഐ.പി. ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിച്ച
അപേക്ഷയില്‍ ചീഫ്
എഞ്ചിനീയര്‍ ഓഫീസിലെയും
ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെയും
ഫയല്‍ നമ്പര്‍
വ്യക്തമാക്കാമോ;
(സി)
ഈ
അപേക്ഷ എത്രയും വേഗം
തീര്‍പ്പ് കല്‍പ്പിച്ച്
ബന്ധപ്പെട്ട കക്ഷിക്ക്
നഷ്ടപരിഹാരം
ലഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
കൊട്ടാരക്കര
രവിനഗറില്‍ കെ.എെ.പി.യുടെ
ഭൂമി
2768.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
രവിനഗറില്‍
കെ.എെ.പി.യുടെ
അധീനതയില്‍ എത്ര
ഭൂമിയുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സ്ഥലത്തില്‍ ഭൂരിഭാഗവും
കാടുമൂടി
ഉപയോഗശൂന്യമായി
കിടക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സ്ഥലം കെ.എെ.പിക്ക്
അനുഗുണമാകുംവിധമുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച് പഠനം
നടക്കുന്നുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍ മൈനര്‍
ഇറിഗേഷന്‍ പ്രവൃത്തികള്‍
2769.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍
മൈനര്‍ ഇറിഗേഷനുമായി
ബന്ധപ്പെട്ട് എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തികളുടെ
വിശദാംശങ്ങളും അടങ്കല്‍
തുകയും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ കുടിവെള്ള
പദ്ധതികള്‍
2770.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ നഗരസഭ
പരിധിയില്‍
ഉള്‍പ്പെടെയുള്ള
കുടിവെള്ള പദ്ധതികളുടെ
നിര്‍മ്മാണച്ചുമതല
ഏതെല്ലാം
ഉദ്യോഗസ്ഥരില്‍
നിക്ഷിപ്തമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് ഇപ്പോള്‍
നടന്നുവരുന്നതെന്ന്
വിശദമാക്കാമോ;
(സി)
മണ്ഡലത്തില്‍
ഏറ്റെടുക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികളുടെ നിലവിലെ
സ്ഥിതി വിവരിക്കാമോ?
അപ്പര്ച്ചട്ട
മൂന്നാര്‍, പട്ടിശ്ശേരി
പദ്ധതികള്‍
2771.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ
അപ്പര്ച്ചട്ട
മൂന്നാര്‍, പട്ടിശ്ശേരി
എന്നീ പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ശേഷിക്കുന്ന
പ്രവൃര്‍ത്തികള്‍ക്ക്
ഒരു സമയക്രമം
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
അവശേഷിക്കുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും അവ
എപ്പോള്‍
പൂര്ത്തിയാക്കുവാനാകുമെന്നും
വ്യക്തമാക്കാമോ?
പമ്പ
ആക്ഷന്‍ പ്ലാന്‍
2772.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പ
ആക്ഷന്‍ പ്ലാനിന്റെ
പുരോഗതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ജലസേചന
വകുപ്പ്
ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും
യോഗം
വിളിച്ചുകൂട്ടിയിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഏതൊക്കെ
സ്ഥലങ്ങള്‍ക്കാണ്
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നത്; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പരപ്പുഴ
ജലസേചനപദ്ധതി
2773.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ ഇടിയഞ്ചിറ
റഗുലേറ്ററിന് പടിഞ്ഞാറ്
ഭാഗത്തുള്ള പരപ്പുഴ
ആഴംകൂട്ടല്‍, തടയണ
നിര്‍മ്മാണം എന്നിവ
ഉള്‍പ്പെടെയുള്ള ജലസേചന
പദ്ധതിയുടെ പര്യവേഷണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നൽകുമോ;
(ബി)
2018-19
ലെ ബഡ്ജറ്റ്
എസ്റ്റിമേറ്റ് അനുബന്ധം
II വാല്യം IIലെ
ക്രമനമ്പര്‍ 4914
പ്രകാരം
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രസ്തുത പ്രവൃത്തി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
നദികളിലെ
മലിനീകരണം
2774.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇരുപത്തിയൊന്ന്
നദികളില്‍ മലിനീകരണം
രൂക്ഷമാണെന്ന് ദേശീയ
ഹരിത ട്രിബ്യൂണല്‍
കണ്ടെത്തുകയുണ്ടായോ;
എങ്കില്‍ ഏതൊക്കെയാണ്
പ്രസ്തുത നദികള്‍;
(ബി)
മലിനീകരണ
നിയന്ത്രണത്തില്‍ വീഴ്ച
വരുത്തിയതിന്
ട്രിബ്യൂണല്‍
സംസ്ഥാനത്തിന് പതിനാല്
കോടി രൂപ പിഴ
ചുമത്തുകയുണ്ടായോ;
(സി)
മലിനീകരണതോത്
കണ്ടെത്തി നടപടി
സ്വീകരിക്കണമെന്ന്
2018-ല്‍ ട്രിബ്യൂണല്‍
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ നടപടി
സ്വീകരിക്കാത്തതു
കാരണമാണോ ഇപ്പോള്‍
പിഴ ചുമത്തിയത്;
(ഡി)
ജലത്തില്‍
മലിനീകരണതോത്
കണ്ടെത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
കൊച്ചിന്
ഫ്രോണ്ടിയര്‍ തോട് നവീകരണം
2775.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കുന്നംകുളം
മുനിസിപ്പാലിറ്റിയിലെ
മധുരക്കുളം മുതല്‍
കണ്ടാണശ്ശേരി,
ഗുരുവായൂര്‍
മുനിസിപ്പാലിറ്റി,
എളവള്ളി, മുല്ലശ്ശേരി
പഞ്ചായത്തുകളിലൂടെ
കടന്ന് പെരുവല്ലൂര്‍
പരപ്പുഴ വഴി
മുല്ലശ്ശേരി
കനാലിലെത്തുന്ന
കൊച്ചിന് ഫ്രോണ്ടിയര്‍
തോട് ആഴംകൂട്ടി,
പാര്‍ശ്വഭിത്തി
കെട്ടിയുള്ള ജലസേചന
പദ്ധതിയ്ക്കായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
അണക്കെട്ടുകളില്‍ നിന്നും
മണലും ചെളിയും നീക്കം
ചെയ്യുന്നതിന് നടപടി
2776.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ. ആന്‍സലന്‍
,,
സി. കെ. ശശീന്ദ്രന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസേചനവകുപ്പിന്റെ
അധീനതയിലുളള
അണക്കെട്ടുകളില്‍
നിന്നും മണലും ചെളിയും
നീക്കം ചെയ്യുന്നതിനുളള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഡാമുകളില്‍
അടിഞ്ഞുകൂടി കിടക്കുന്ന
എക്കലിന്റെ അളവ്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
അണക്കെട്ടുകളില്‍
നിന്നും മണലും ചെളിയും
നീക്കംചെയ്യുന്നതിന്
അനുമതി നല്‍കുന്നതിനായി
സര്‍ക്കാര്‍ ഒരു
ഉന്നതാധികാര സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
ചെളിയും
മണലും നീക്കം ചെയ്താല്‍
ഡാമുകളില്‍ കൂടുതല്‍
ജലം സംഭരിക്കാന്‍
സാധിക്കുമെന്നതിനാലും
ഇപ്രകാരം ലഭിക്കുന്ന
മണല്‍ അസംസ്കൃത
വസ്തുക്കള്‍ക്ക്
ദൗര്‍ലഭ്യം നേരിടുന്ന
നിര്‍മ്മാണ മേഖലയില്‍
ഉപയോഗപ്പെടുത്താന്‍
സാധിക്കുമെന്നതിനാലും
പ്രസ്തുത നടപടികള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പുല്ലാമല
ബണ്ട് പുന:സ്ഥാപിക്കുവാന്‍
നടപടി
2777.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അമരവിള പുല്ലാമലയില്‍
നെയ്യാര്‍ നദിയുടെ
ബണ്ട് 2018 ലെ
പ്രളയത്തില്‍
തകര്‍ന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പൊതുജനങ്ങള്‍ക്കും
കര്‍ഷകര്‍ക്കും ഏറെ
ദോഷം ചെയ്യുന്ന
പ്രസ്തുത ബണ്ട്
പുന:സ്ഥാപിക്കാന്‍
ഇറിഗേഷന്‍ വിഭാഗം
എടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തത വരുത്താമോ;
(ബി)
നെയ്യാറിലെ
പുല്ലാമല ബണ്ട്
പുന:സ്ഥാപിക്കുന്നതില്‍
കാലതാമസം
വരുത്തുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഡി.പി.ആര്.
പ്രകാരം എത്ര തുകയാണ്
ബണ്ട്
പുന:സ്ഥാപിക്കാന്‍
വേണ്ടി വരുന്നതെന്ന്
വ്യക്തമാക്കാമോ?
നെയ്യാര്‍
ഡാമിലെ മണലും എക്കലും
നീക്കം ചെയ്യാന്‍ നടപടി
2778.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍
ഡാം റിസര്‍വോയറില്‍
മണലും എക്കലും അടിഞ്ഞ്
ഡാമിന്റെ സംഭരണ
ശേഷിയില്‍
കുറവുണ്ടാകുന്ന വിഷയം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഈ
മണലും എക്കലും നീക്കം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ അടിയന്തര
ശ്രദ്ധ നല്കി
പരിഹരിക്കുന്നതിനും
മണലും എക്കലും നീക്കം
ചെയ്യുന്നതിനും
തീരുമാനമെടുത്തിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
നെയ്യാര്‍
ഡാം റിസര്‍വോയറിന്
ചുറ്റും അഞ്ചുചങ്ങല
പ്രദേശത്ത്
താമസിക്കുന്ന
ആള്‍ക്കാര്‍ക്ക് പട്ടയം
ലഭ്യമാക്കുന്നതിന്
ഇറിഗേഷന്‍ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഇരിങ്ങാലക്കുട
ഷണ്മുഖം കനാല്‍ നവീകരണം
2779.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട
നിയോജക മണ്ഡലത്തിലെ
ഷണ്മുഖം കനാല്‍
നവീകരണത്തിനായി ജലവിഭവ
വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഷണ്മുഖം
കനാല്‍ ബണ്ട് റോഡ്
ബലപ്പെടുത്തുന്ന
പ്രവൃത്തിക്കായി ഒരു
കോടി അറുപത് ലക്ഷം
രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
ജലസ്രോതസ്സുകള്‍
മാലിന്യമുക്തമാക്കുന്നതിനുള്ള
സമഗ്ര പദ്ധതികള്‍
2780.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നദികളും പുഴകളും മറ്റു
പ്രകൃതി നിര്‍മ്മിത
ജലസ്രോതസ്സുകളും
മാലിന്യമുക്തമാക്കുന്നതിനുള്ള
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ആവിഷ്കരിക്കുമോ;
വിശദമാക്കാമോ?
പ്രളയത്തെത്തുടര്‍ന്നുള്ള
പ്രധാന തോടുകളുടെ ശുചീകരണം
2781.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതികള്‍ക്ക്
ശേഷം കുട്ടനാട്,
അപ്പര്‍ കുട്ടനാട്
പ്രദേശങ്ങളില്‍
ഉണ്ടായിരിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനു്
വേണ്ടിയുളള ആശ്വാസ
നടപടികളില്‍ പ്രധാന
തോടുകളിലെ ചെളിയും,
പോളയും നീക്കം
ചെയ്യുന്നതിനുളള
നടപടികളും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
തുടര്‍ച്ചയായി
ഈ
പ്രദേശങ്ങളിലുണ്ടാകുന്ന
വെളളപ്പൊക്കത്തിനു
കാരണം തോടുകളിലെയും,
മറ്റു ജലാശയങ്ങളിലെയും
ആഴം കുറഞ്ഞതാണെന്നുളള
വിദഗ്ദാഭിപ്രായത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദീകരിക്കുമോ?
പ്രളയ
നിയന്ത്രണ ഡാമുകള്‍
2782.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
പ്രളയം
നിയന്ത്രിക്കുന്നതിനായി
പ്രളയ നിയന്ത്രണ
ഡാമുകള്‍
നിര്‍മ്മിക്കണമെന്ന
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കുമോ
?
ഡാമുകളില്‍
ഡി സില്റ്റിംഗ്
നടത്തുന്നതിന് നടപടി
2783.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലും
റിസര്‍വ്വോയറുകളിലും
കെട്ടിക്കിടക്കുന്ന
മണ്ണൂം ചെളിയും നീക്കി
അവയുടെ സംഭരണശേഷി
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എന്തെങ്കിലും
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഡാമുകളില്‍
ഡി സില്റ്റിംഗ്
നടത്തുന്നതിന് ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
ഡാമുകളില്‍ ഇത്
നടപ്പിലാക്കി;
വിശദമാക്കുമോ;
(ഡി)
അരുവിക്കര
ഡാമില്‍ നിന്നും മണലും
ചെളിയും
നീക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അട്ടപ്പാടിയില്‍
പുതിയ ഡാം നിര്‍മ്മാണം
2784.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
പുതിയ ഡാം
നിര്‍മ്മിക്കാനും
വന്‍കിട ജലസേചന പദ്ധതി
നടപ്പാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി 458
കോടിയുടെ വിശദമായ
പദ്ധതിരേഖ
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഈ
പദ്ധതിയുടെ നേട്ടം
പ്രധാനമായും ആദിവാസി
മേഖലയിലെ
കര്‍ഷകര്‍ക്കാണോ
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
പദ്ധതിയോടൊപ്പം മൈക്രോ
ഇറിഗേഷന്‍ പദ്ധതി കൂടി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ഭൂതത്താന്‍കെട്ട്
ഡാമിന് കുറുകെ പാലം
നിര്‍മ്മാണം
2785.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ഭൂതത്താന്‍കെട്ട്
ഡാമിന് കുറുകെ പുതിയ
പാലം
നിര്‍മ്മിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പാലം
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്നും
നിര്‍മ്മാണത്തിന്റെ
ഏതുഘട്ടം വരെ
പൂര്‍ത്തിയായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പാലം എന്നത്തേക്ക്
തുറന്ന് കൊടുക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ;
(ഡി)
നിര്‍മ്മാണ
പ്രവൃത്തികള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ ?
എറനാട്
മണ്ഡലത്തിലെ ചാലിയാര്‍
പുഴയുടെ സംരക്ഷണ ഭിത്തികള്‍
2786.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹാപ്രളയത്തെ
തുടര്‍ന്നുണ്ടായ
വെളളപ്പൊക്കവും
കുത്തൊഴുക്കും കാരണം
എറനാട് മണ്ഡലത്തിലെ
ചാലിയാര്‍ പുഴയുടെ
സംരക്ഷണ ഭിത്തികള്‍
തകര്‍ന്ന്
തീരപ്രദേശങ്ങള്‍
ഒലിച്ചു പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ഏതെല്ലാം പ്രദേശങ്ങളും
സംരക്ഷണ ഭിത്തികളുമാണ്
ഇങ്ങനെ ഒലിച്ചു
പോയിട്ടുളളതെന്നറിയിക്കുമോ;
(സി)
തീരത്തുളള
വീടുകളെ ബാധിക്കുന്ന
വിധം സംരക്ഷണ
ഭിത്തികള്‍ ഒലിച്ചു
പോയിട്ടുളളത് എത്ര
എണ്ണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
സംരക്ഷണഭിത്തി
കെട്ടുന്നതിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
സംരക്ഷണഭിത്തി
കെട്ടുന്നതിന് ആവശ്യമായ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
ഭരണാനുമതി
നല്‍കുന്നതിനും
പ്രവൃത്തി അടിയന്തരമായി
ചെയ്യുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ആലപ്പാട്ട്
കടല്‍ഭിത്തി
പുനര്‍നിര്‍മ്മാണം
2787.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തില്‍ ഓഖി
ചുഴലിക്കാറ്റിനെ
തുടര്‍ന്നുണ്ടായ
കടല്‍ക്ഷോഭത്തില്‍
തകര്‍ന്ന
കടല്‍ഭിത്തിയുടെ
പുനര്‍നിര്‍മ്മാണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
വേണ്ടി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര രൂപയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പും
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കുള്ള
ടെണ്ടര്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പ്രവൃത്തി ഏത് ഘട്ടം
വരെയായി എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ എത്രയും
വേഗം പൂര്‍ത്തീകരിച്ച്
തീരദേശവാസികളുടെ ആശങ്ക
അകറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദമാക്കുമോ?
കടല്‍ഭിത്തി
പുനര്‍നിര്‍മ്മാണം
2788.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
കടലാക്രമണം രൂക്ഷമായ
മാടായി, മാട്ടൂല്‍
ഗ്രാമപഞ്ചായത്തുകളിലെ
കടല്‍ഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനും
പുതുതായി കടല്‍ഭിത്തി
നിര്‍മ്മിക്കുന്നതിനും
2019-20 ബജറ്റില്‍
ഉള്‍പ്പെടുത്തിയ
പതിനാറ് കോടി രൂപയുടെ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
തീരദേശത്ത്
താമസിക്കുന്ന ജനങ്ങളുടെ
ബുദ്ധിമുട്ട്
പരിഗണിച്ച്
ഇക്കാര്യത്തില്‍ സത്വര
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ കാേലുമാട്
ജലസേചന പദ്ധതി
2789.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കാേലുമാട്
ജലസേചന പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ?
കരീത്തോട്
ചളിക്കവട്ടത്ത് കടുപ്പത്ത്
കലുങ്ക്
2790.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജകമണ്ഡലത്തിലെ
കരീത്തോട്
ചളിക്കവട്ടത്ത്
കടുപ്പത്ത് ഒരു കലുങ്ക്
പണിയുന്നതിനുള്ള
ഫയലിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
അറിയിക്കാമോ;
(ബി)
ഈ
കലുങ്കിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
നീക്കി ഇതിന്റെ
പ്രവൃത്തി എന്നേക്ക്
തുടങ്ങാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വിയര്
കം ട്രാക്ടര്‍ വേയുടെ
നിര്‍മ്മാണ പുരോഗതി
2791.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.എെ.ഡി.എഫ്
സ്കീമില്‍
ഉള്‍പ്പെടുത്തിയ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പൂരക്കടവില്‍, ഏര്യം
പുഴക്ക് കുറുകെ
നിര്‍മ്മിക്കുന്ന
വിയര് കം ട്രാക്ടര്‍
വേയുടെ നിര്‍മ്മാണ
പുരോഗതി അറിയിക്കാമോ;
പ്രസ്തുത പ്രവൃത്തി
എപ്പോഴേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും; വിശദമാക്കാമോ?
ചൊക്ലി
റെഗുലേറ്റര്‍ കം ബ്രിഡ്ജ്
2792.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ചൊക്ലി
ഗ്രാമപഞ്ചായത്തില്‍
നടപ്പിലാക്കുന്ന ചൊക്ലി
റെഗുലേറ്റര്‍ കം
ബ്രിഡ്ജിന്റെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണുളളതെന്ന്
വ്യക്തമാക്കാമോ?
താനൂര്‍
നിയോജക മണ്ഡലത്തിലെ
കെടുങ്ങല്തോട് - പൂരപ്പുഴ
റെഗുലേറ്റര്‍
2793.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
ജനങ്ങളുടെ
പതിറ്റാണ്ടുകള്‍
പഴക്കമുളള ആവശ്യമായ
കെടുങ്ങല്തോട്-പൂരപ്പുഴ
റെഗുലേറ്റര്‍
യാഥാര്‍ത്ഥ്യമാക്കുന്നതിനുളള
നടപടികളുടെ പുരോഗതി
അറിയിക്കുമോ;
(ബി)
കെടുങ്ങല്തോട്-പൂരപ്പുഴ
റെഗുലേറ്ററിന്റെ
ഇന്‍വെസ്റ്റിഗേഷന്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കിൽ വിശദവിവരങ്ങളും
റിപ്പോര്‍ട്ടും
ലഭ്യമാക്കുമോ;
(സി)
നിലവില്‍
കെടുങ്ങല്തോട്-പൂരപ്പുഴ
റെഗുലേറ്ററിന്
കിഫ്ബിയില്‍ നിന്നോ
അല്ലാതെയോ ഫണ്ട്
എന്തെങ്കിലും
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ഡി)
താനൂര്‍,
തിരൂരങ്ങാടി
ഭാഗങ്ങളിലുളള
ആയിരക്കണക്കിന്
കര്‍ഷകര്‍ക്ക് ഗുണം
ലഭിക്കുന്ന മേല്‍
സൂചിപ്പിച്ച പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ബാവിക്കര
റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണം
2794.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ബാവിക്കര റഗുലേറ്റര്‍
കം ബ്രിഡ്ജ്
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി തുടങ്ങിയത്
എപ്പോഴാണെന്നും
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ മൊത്തം
ചെലവ് എത്രയാണെന്നും
ഇതിനകം എത്ര തുക
ചെലവഴിച്ചെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിച്ചാല്‍
നാടിനും ജനങ്ങള്‍ക്കും
ലഭ്യമാകാന്‍ പോകുന്ന
ഗുണങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കാമോ?
ജലസേചന
വകുപ്പിലെ തസ്തികകളുടെ
പുന:സംഘടന
2795.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിവര്‍
ബേസിന്
അടിസ്ഥാനത്തില്‍ ജലസേചന
വകുപ്പ് ജീവനക്കാരുടെ
തസ്തികകളുടെ പുന:സംഘടന
നടത്തിയിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പുന:സംഘടന
നടത്തുന്നതിന് നിലവില്‍
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ;
(സി)
തടസ്സങ്ങള്‍
ഇല്ലെങ്കില്‍ പുനസംഘടന
ഈ വര്‍ഷം തന്നെ
പൂര്‍ത്തിയാക്കാന്‍
സാധിക്കുമോ എന്ന്
അറിയിക്കുമോ?
ജലവിഭവ
വകുപ്പില്‍ വര്‍ക്കര്‍
തസ്തിക
2796.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പില്‍ വര്‍ക്കര്‍
തസ്തികയില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
ചെയ്തുവരുന്ന
ജീവനക്കാര്‍ക്ക് നല്കി
വരുന്ന ദിവസ വേതനം എത്ര
രൂപയാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്കും മറ്റ്
വകുപ്പുകളില്‍ നല്കി
വരുന്നതുപോലെ ദിവസവേതനം
വര്‍ദ്ധിപ്പിച്ച്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരുടെ
ശമ്പളവിതരണത്തില്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് കൃത്യമായി
വിതരണം ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ?
വാട്ടര്‍
അതോറിറ്റിയില്‍ ലാസ്റ്റ്
ഗ്രേഡ് തസ്തികയിലെ
ഒഴിവുകള്‍
2797.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയില്‍
ലാസ്റ്റ് ഗ്രേഡ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; എത്ര
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍
ബാക്കിയുണ്ട്;
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയില്‍ 31.12.2019
വരെ എത്ര ഒഴിവുകള്‍
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
നിലവിലുള്ള ഒഴിവുകളും
പ്രതീക്ഷിത ഒഴിവുകളും
ഉള്‍പ്പെടെ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
വിജയം
കനാലിലെ ചെളിയും മണ്ണും
നീക്കംചെയ്യുന്ന പ്രവൃത്തി
2798.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
വിജയം കനാലില്‍ ഓഖി
ചുഴലിക്കാറ്റുമൂലം
അടിഞ്ഞുകൂടിയ ചെളിയും
മണ്ണും നീക്കം ചെയ്ത്
നീരൊഴുക്ക്
സുഗമമാക്കുന്നതിന്
28.06.2019 ലെ
സ.ഉ.(സാധാ)
നം.459/2019/ ജ.വി.വ.
പ്രകാരം 294.417 ലക്ഷം
രൂപയ്ക്ക് ഭരണാനുമതി
ലഭിച്ച പ്രവൃത്തിയുടെ
നിജസ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചോ;
ഇല്ലെങ്കില്‍ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയിലെ പുലിമുട്ട്
നിര്‍മ്മാണം
2799.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ആലപ്പാട്,
ചവറ, പന്മന എന്നീ
പഞ്ചായത്തുകളില്‍
പുലിമുട്ട്
നിര്‍മ്മിക്കുന്നതിനായി
എെ.ആര്.ഇ.,
കെ.എം.എം.എല്‍. എന്നീ
സ്ഥാപനങ്ങള്‍ തുക
നിക്ഷേപിച്ചിട്ടുണ്ടോ;
(ബി)
എവിടെയൊക്കെ
പുലിമുട്ട്
നിര്‍മ്മിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
എത്ര
പുലിമുട്ട്
നിര്‍മ്മിക്കുന്നതിനാണ്
തുക
നിക്ഷേപിച്ചിരിക്കുന്നതെന്നും
നിര്‍മ്മാണത്തിന്റെ
നിലവിലെ
അവസ്ഥയെന്തെന്നും
അറിയിക്കുമോ;
(ഡി)
ശക്തികുളങ്ങര,
നീണ്ടകര, ചവറ
പഞ്ചായത്തുകളില്‍
പുലിമുട്ടും
കടല്‍ഭിത്തിയും
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കടവന്തറ
അമ്പനാട്ടുചിറ, പണ്ടാരച്ചിറ
കള്‍വര്‍ട്ടുകളുടെ പണി
2800.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
മണ്ഡലത്തിലെ
കടവന്തറയിലെ
അമ്പനാട്ടുചിറ,
പണ്ടാരച്ചിറ
കള്‍വര്‍ട്ടുകളുടെ പണി
തുടങ്ങുവാനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തിക്ക് എന്നാണ്
ഭരണാനുമതി
ലഭിച്ചതെന്നും എന്നാണ്
ടെണ്ടര്‍ ചെയ്തതെന്നും
വിശദമാക്കാമോ;
(സി)
ഈ
പ്രവൃത്തികളുടെ
കോണ്ട്രാക്ടര്
ആരാണെന്നും ഈ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കാമോ;
(ഡി)
ഈ
പ്രവൃത്തികള്‍
അനാവശ്യമായി
നീണ്ടുപോകുന്നതിന്
കാരണക്കാരനായ
കോണ്‍ട്രാക്ടര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
ചേലക്കര
നിയോജകമണ്ഡലത്തില്‍ കേരള
വാട്ടര്‍ അതോറിറ്റിയുടെ
പ്രവൃത്തികള്‍
2801.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചേലക്കര
നിയോജകമണ്ഡലത്തില്‍
കേരള വാട്ടര്‍
അതോറിറ്റി ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
ഭരണാനുമതി ഉത്തരവ്
നല്‍കാമോ;
(സി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ട്;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ; ഇനി
ഏതെല്ലാം പ്രവൃത്തി
പൂര്‍ത്തീകരിക്കാനുണ്ട്;
അവയുടെ നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ഇറിഗേഷന്‍
വകുപ്പ് പദ്ധതികള്‍
2802.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇറിഗേഷന്‍
വകുപ്പ് വര്‍ക്കല
മണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുള്ള
പദ്ധതികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ?
വെള്ളായണി
കായലിലെ കൃഷിചെയ്യാന്‍
പറ്റാത്ത സ്ഥലം
2803.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റവന്യൂ
(ബി) വകുപ്പിന്റെ നം.
ബി3/9458/16/റവ.
പ്രകാരം 16/5/17-ല്‍
ചേര്‍ന്ന യാേഗത്തില്‍
വെള്ളായണി കായലില്‍
കര്‍ഷകരുടെ കെെവശം
ഇരിക്കുന്ന
പട്ടയഭൂമിയില്‍ വെള്ളം
കയറി കൃഷിചെയ്യാന്‍
പറ്റാത്ത സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
കര്‍ഷകരുടെ പട്ടിക
ജലവിഭവ വകുപ്പിന്
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമാേ;
(ബി)
ജലവിഭവ
വകുപ്പ് ധനകാര്യ
വകുപ്പുമായി
ബന്ധപ്പെട്ട്
കര്‍ഷകരുടെ കായല്‍ ഭൂമി
ഏറ്റെടുക്കുന്നതിന്
വേണ്ടി വരുന്ന തുക
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇതുമായി ബന്ധപ്പെട്ട
സ്ഥലം ഏറ്റെടുക്കുന്ന
വിഷയത്തില്‍
16/5/2017-ലെ
യാേഗതീരുമാനപ്രകാരം
ഭൂമി
ഏറ്റെടുക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ അതിന്റെ
സര്‍ക്കാര്‍ ഉത്തരവ്
നമ്പരും തീയതിയും
വ്യക്തമാക്കുമാേ?
ചാലക്കുടി
ഇറിഗേഷന്‍ ഐ.ബി.
കോമ്പൗണ്ടിലെ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
2804.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
ഇറിഗേഷന്‍ ഐ.ബി.
കോമ്പൗണ്ടില്‍
നിലവിലുള്ള സ്റ്റാഫ്
ക്വാര്‍ട്ടേഴ്സുകള്‍
കാലപ്പഴക്കം മൂലം
ജീര്‍ണ്ണാവസ്ഥയില്‍
ആയത് പൊളിച്ചു
മാറ്റുന്നതിനും
ജീവനക്കാര്‍ക്കായി
ഫ്ലാറ്റ് സമുച്ചയം
നിര്‍മ്മിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
മോദിക്കയം
റെഗുലേറ്റർ -കം ബ്രിഡ്ജ്
നിര്‍മ്മാണ പുരോഗതി
2805.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മോദിക്കയം റെഗുലേറ്റർ
-കം ബ്രിഡ്ജിന്‍െറ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ആയതിന്
കിഫ്ബിയില്‍ നിന്നും
അംഗീകാരം
ലഭിച്ചതിനുശേഷം
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ
ഭാഗമായി
സാങ്കേതികാനുമതി,
ടെന്‍ഡര്‍ എന്നീ
നടപടികള്‍
സ്വീകരിക്കുന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പദ്ധതിയുടെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ കനാല്‍ ബണ്ട്
റോഡുകള്‍
2806.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ പെരിയാര്‍
വാലി, മൂവാറ്റുപുഴ വാലി
ഇറിഗേഷന്‍
പ്രോജക്ടുകളുടെ
ഭാഗമായുളള കനാല്‍ ബണ്ട്
റോഡുകള്‍ തകര്‍ന്ന്
സഞ്ചാര
യോഗ്യമല്ലാതായിത്തീര്ന്നിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡുകള്‍
പുനരുദ്ധരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
റോഡുകള്‍ അടിയന്തരമായി
സഞ്ചാര
യോഗ്യമാക്കുന്നതിന്
ആക്ഷന്‍ പ്ലാനില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി ചെയ്യുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
സമയബന്ധിതമായി നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടാമ്പി
ആസ്ഥാനമാക്കി ഇറിഗേഷന്‍
ഡിവിഷന് ഓഫീസ്
2807.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയുടെയും
തൂതപ്പുഴയുടെയും
സംരക്ഷണത്തിനായി
പട്ടാമ്പി ആസ്ഥാനമാക്കി
ഇറിഗേഷന്‍ ഡിവിഷന്
ഓഫീസ് ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വെള്ളിയാംകല്ല്
തടയണയും, പട്ടാമ്പി
മണ്ഡലത്തില്‍ നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
തടയണകളും പുതുതായി
നിര്‍മ്മിക്കുന്ന
തടയണകളും ഈ ഡിവിഷന്
ഓഫീസിന്‍െറ പരിധിയില്‍
കൊണ്ടുവരുന്നതിനു
സാധിക്കുമോ;
(സി)
സംസ്ഥാനത്ത്
നീലവില്‍
ജോലിക്കൂടുതല്‍ ഉള്ള
ഡിവിഷനുകള്‍ വിഭജിച്ചു
പുതിയ സെക്ഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
കടുതുരുത്തി
കേരളാ വാട്ടര്‍ അതോറിറ്റി
ഡിവിഷന് ഓഫീസ്
2808.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടുതുരുത്തി
നിയോജകമണ്ഡലത്തിലെ
കേരളാ വാട്ടര്‍
അതോറിറ്റി ഡിവിഷന്
ഓഫീസിന്റെ രണ്ടാം ഘട്ട
വികസന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
പുതിയ ഡി. പി. ആർ.
തയ്യാറാക്കിയിട്ടുണ്ടോ
;ആയതിന്റെ
പ്രവര്‍ത്തനപുരോഗതി
സംബന്ധിച്ച വിശദാംശം
അറിയിക്കാമോ;
(ബി)
രണ്ടാംഘട്ട
വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനുവേണ്ടിയുള്ള
പുതിയ പ്രപ്പോസല്‍
അംഗീകാരത്തിനുവേണ്ടി
സമര്‍പ്പിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
2016
-ല്‍ അനുമതി ലഭിച്ച
പദ്ധതിക്ക് പുതുക്കിയ
എസ്റ്റിമേറ്റ്
സമര്‍പ്പിച്ച് അംഗീകാരം
ലഭിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇക്കാര്യം
സംബന്ധിച്ച് കേരള
വാട്ടര്‍
അതോറിറ്റിയില്‍
എത്തിയിട്ടുളള ഫയലിന്റെ
തുടര്‍നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
ആയതിന്മേല്
എന്നത്തേക്ക് തീരുമാനം
കൈക്കൊള്ളാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ചെല്ലാനത്ത്
കടലാക്രമണം തടയാന്‍ പദ്ധതി
2809.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
കടലാക്രമണം
തടയുന്നതിനായി
16.1.2018 ന് എട്ടു
കോടി രൂപയ്ക്ക്
ഭരണാനുമതി നല്കിയതും
എന്നാൽ സമയബന്ധിതമായി
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാതിരുന്നതിനാല്‍
റദ്ദാക്കുകയും ചെയ്ത
പ്രവൃത്തിയുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ നദീതീരം കെട്ടി
സംരക്ഷിക്കാന്‍ നടപടി
2810.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റിലുണ്ടായ
മഹാപ്രളയത്തെ
തുടര്‍ന്ന് നദീതീരം
ഇടിഞ്ഞ് കൃഷിഭൂമി
നഷ്ടപ്പെടുന്നത്
തടയണമെന്ന ആവശ്യവുമായി
എത്ര അപേക്ഷകള്‍
പത്തനംതിട്ട ജില്ലയില്‍
നിന്നും ലഭിച്ചു എന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകളിന്മേൽ തീരം
കെട്ടി സംരക്ഷിക്കാന്‍
ഫണ്ടനുവദിച്ചു നല്കി
എന്നും പ്രവൃത്തിയുടെ
പേരും അവയ്ക്കനുവദിച്ച
തുകയും സഹിതം
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
അവശേഷിക്കുന്ന
അപേക്ഷകളില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
വെെപ്പിനില്‍
വാട്ടര്‍ അതോറിറ്റി
സെക്ഷന്‍ ഓഫീസ്
2811.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയേറിയതും
കായലും, ഇടതോടുകളും
നിറഞ്ഞ
ഭൂപ്രകൃതിയുമുള്ള
പ്രദേശവുമായ
വെെപ്പിനില്‍
ഗുണഭോക്താക്കള്‍ക്ക്
മികച്ച സേവനം
ഉറപ്പാക്കുന്നതിന്
വാട്ടര്‍ അതോറിറ്റി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വാടാനപ്പള്ളി
IVകെട്ടില്‍ തടയണ നിര്‍മ്മാണം
2812.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
IVകെട്ടില്‍ തടയണ
നിര്‍മ്മാണത്തിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
കൂട്ടിലങ്ങാടി
ആനപ്പാറ -പാെറ്റമ്മകടവില്
ചെക്ക് ഡാം
2813.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂട്ടിലങ്ങാടി
പഞ്ചായത്തില്‍ കടലുണ്ടി
പുഴക്ക് കുറുകെ ആനപ്പാറ
-പാെറ്റമ്മകടവില്
നിര്‍മ്മിക്കുന്ന
ചെക്ക് ഡാമിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്റെ
ഭാഗമായി ടെണ്ടര്‍,
കാേണ്ട്രാക്ട്
എഗ്രിമെന്റ് തുടങ്ങിയവ
പൂര്‍ത്തീകരിച്ചിട്ടുണ്ടാേ;
(സി)
ചെക്ക്
ഡാം പ്രവൃത്തി
പൂര്‍ത്തിയാക്കുന്നതിന്റെ
വിവിധ ഘട്ടങ്ങള്‍,
ആക്റ്റിവിറ്റി കലണ്ടര്‍
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ?
കാേട്ടയ്ക്കല്
നിയാേജകമണ്ഡലത്തിലെ
പദ്ധതികള്‍
2814.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാേട്ടയ്ക്കല്
നിയാേജകമണ്ഡലത്തില്‍
നിന്നും ഹരിതകേരളം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പദ്ധതികള്‍ ഏതെല്ലാം;
2018-19 വര്‍ഷത്തിലും,
2019-20 വര്‍ഷത്തിലും
ഉള്‍പ്പെടുത്തിയവ
ഏതെല്ലാം; ഇതില്‍ എത്ര
എണ്ണത്തിന് ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(ബി)
പാഴൂര്‍
പ്രദേശത്തെ
താേട്ടായിത്താേട്
ഭാഗത്ത് മഴക്കാലത്ത്
തിരൂര്‍ പാെന്നാനി
പുഴയുടെ ഇരുകരകളിലെയും
ബണ്ട് പാെട്ടി കൃഷി
നശിക്കുന്നത്
സംബന്ധിച്ച്
കാെടുമുടിക്കാവ് ഭഗവതി
ക്ഷേത്രം ട്രസ്റ്റി
പി.പി. ഗാേപിനാഥനും
പ്രദേശവാസികളും
സമര്‍പ്പിച്ച
നിവേദനത്തിലും മങ്കേരി
ലിഫ്റ്റ് ഇറിഗേഷന്‍
പമ്പ് ഹൗസിന് സമീപം
ഭാരതപ്പുഴയുടെ വലതു
കരയിടിഞ്ഞത്
സംബന്ധിച്ച്
പ്രദേശവാസികള്‍
സമര്‍പ്പിച്ച
നിവേദനങ്ങളിലും
ഇറിഗേഷന്‍ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ;
(സി)
ഈ
പ്രശ്നങ്ങൾ
പരിഹരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ഡി)
ഇതിന്മേൽ
ചീഫ് എഞ്ചിനിയര്‍
ഇറിഗേഷന്‍ സ്വീകരിച്ച
നടപടികള്‍
അറിയിക്കുമാേ;
ഭരണാനുമതി
നല്‍കിയിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
പകർപ്പ് ലഭ്യമാക്കുമാേ?
ജല
ലഭ്യത അറിയാന്‍ മാെബെെല്‍
ആപ്ലിക്കേഷന്‍
2815.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലസ്രാേതസ്സുകളിലെ
ജലലഭ്യത അറിയാന്‍
മാെബെെല്‍
ആപ്ലിക്കേഷന്‍
തയ്യാറാക്കിയിട്ടുണ്ടാേ
എന്ന് വ്യക്തമാക്കുമാേ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
പ്രസ്തുത
ആപ്ലിക്കേഷനിലൂടെ
എന്തെല്ലാം വിവരങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമാേ?
ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
സ്ഥലം അനുവദിച്ച്
കിട്ടുന്നതിന് നടപടി
2816.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ ഇറിഗേഷന്‍
ഡിപ്പാര്‍ട്ട്മെന്റിന്റെ
അധീനതയിലുളളതും
മെക്കാനിക്കല്‍
വര്‍ക്ക്ഷോപ്പ് ഓഫീസ്
പ്രവര്‍ത്തിക്കുന്നതുമായ
കോമ്പൗണ്ടില്‍
നിന്ന്അഗ്നി
രക്ഷാനിലയത്തിന് 22
സെന്റ് സ്ഥലവും,
കലാഭവന്‍ മണി സ്മാരക
നിര്‍മ്മാണത്തിനായി 15
സെന്റോളം സ്ഥലവും
അനുവദിച്ച്
കിട്ടുന്നതിനുളള
അപേക്ഷകളില്‍ അനുകൂലമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ജലശക്തി
അഭിയാന് പദ്ധതി
2817.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
വി. ജോയി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ പ്രദേശങ്ങളില്‍
ഭൂഗര്‍ഭ ജലനിരപ്പ്
ഗണ്യമായി താഴുന്നതായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂഗര്‍ഭ
ജലലഭ്യത ഉയര്‍ത്താന്‍
ലക്ഷ്യമിട്ടുള്ള
'ജലശക്തി അഭിയാന്'
സംസ്ഥാനത്തെ കൂടുതല്‍
സ്ഥലങ്ങളിലേക്ക്
വ്യാപിപ്പിക്കാന്‍
ഭൂജലവകുപ്പ്
തീരുമാനമെടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി എവിടെയെല്ലാം
നടപ്പാക്കാനാണ്
കേന്ദ്രസര്‍ക്കാര്‍
തീരുമാനിച്ചിരുന്നതെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം കുഴല്‍
കിണറുകളുടെ റീ
ചാര്‍ജിംഗ്, പരമ്പരാഗത
ജലസ്രോതസ്സുകളുടെ
നവീകരണം
തുടങ്ങിയവയ്ക്ക്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭൂഗര്‍ഭ
ജലത്തിന്റെ അളവ്
വര്‍ദ്ധിപ്പിക്കാന്‍
നടപടികള്‍
2818.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജലത്തിന്റെ
അളവ് കുറയുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭൂഗര്‍ഭജലത്തിന്റെ
അളവ്
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
അവ
വിജയപ്രദമാണോയെന്നും
വ്യക്തമാക്കാമോ;
(സി)
ഭൂഗര്‍ഭ
ജലവിതാനം
ഉയര്‍ത്തുന്നതിന്
കൃത്രിമ ജല സംപോഷണ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ ഭൂജല വകുപ്പ്
പ്രവൃത്തികള്‍
2819.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വര്‍ക്കല
മണ്ഡലത്തില്‍ ഭൂജല
വകുപ്പ് എത്ര
പദ്ധതികള്‍ ഏറ്റെടുത്ത്
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വര്‍ക്കല
മണ്ഡലത്തില്‍ ഭൂജല
വകുപ്പ്
ഏറ്റെടുത്തിട്ടുളള
പ്രവൃത്തികളുടെ നിലവിലെ
പുരോഗതി
വിശദമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി
2820.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'ഒരു
പഞ്ചായത്തില്‍ ഒരു
കുളം' പദ്ധതിയില്‍
ഉള്‍പ്പെടുത്തി
വര്‍ക്കല മണ്ഡലത്തില്‍
ഏതെല്ലാം കുളങ്ങളാണ്
നവീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ടി
മണ്ഡലത്തിലെ കുളങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍
അവ
ഉള്‍പ്പെടുത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
മണ്ണാര്‍ക്കാട്
മണ്ഡലത്തിലെ കുളങ്ങളുടെ
നവീകരണം
2821.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജകമണ്ഡലത്തില്‍
കുളങ്ങളുടെ
നവീകരണത്തിനായി
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍ എത്ര തുക
ചെലവഴിച്ചെന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
പ്രസ്തുത തുക
ചെലവഴിച്ചതെന്നും
വിശദമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
മണ്ഡലത്തില്‍
കുളങ്ങളുടെ
നവീകരണത്തിനായി ഫണ്ട്
അനുവദിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
ജലസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
2822.
ശ്രീ.എം.
സ്വരാജ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
മുകേഷ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാലാവസ്ഥാ വ്യതിയാനം
നിമിത്തം കടുത്ത
ജലദൗര്‍ലഭ്യത്തെ
അഭിമുഖീകരിക്കേണ്ടി
വരുന്ന സാഹചര്യം
ഒഴിവാക്കുന്നതിനായി
എന്തെല്ലാം ജലസംരക്ഷണ
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാര്‍ നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ജലലഭ്യതയും ആവശ്യകതയും
തമ്മിലുള്ള അന്തരം
കണ്ടെത്തുന്നതിന്
ജലബജറ്റ്
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രാദേശികമായ
ജലസ്രോതസ്സുകളെ പരസ്പരം
ബന്ധിപ്പിച്ച് ജലസംഭരണം
നടത്താന്‍ പദ്ധതിയുണ്ടോ
എന്നറിയിക്കാമോ;
(ഡി)
മഴയുടെയും
നീരൊഴുക്കിന്റെയും
അളവനുസരിച്ച് നദികളിലും
തോടുകളിലും വേനല്‍ക്കാല
ജലസംഭരണികള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
ആവിഷ്ക്കരിക്കുമോ;
(ഇ)
ജലസംരക്ഷണത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
ജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിനും
പരമ്പരാഗത ജലസംരക്ഷണ
രീതികളെക്കുറിച്ച്
അറിവുകള്‍
പങ്കുവയ്ക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നദികളിലെയും
പുഴകളിലെയും മാലിന്യ പ്രശ്നം
2823.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉപയോഗിച്ച
പ്ലാസ്റ്റിക് കുടിവെള്ള
കുപ്പികള്‍ നദികളിലും,
പുഴകളിലും
നിക്ഷേപിക്കുന്നത് മൂലം
ഉണ്ടായിട്ടുള്ള
ഗുരുതരമായ മാലിന്യ
പ്രശ്നം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2017
ലെ കേരള ഇറിഗേഷന്‍
ആന്റ് വാട്ടര്‍
കണ്‍സര്‍വേഷന്‍ ഭേദഗതി
നിയമത്തിലൂടെ ഖര/ദ്രവ
മാലിന്യങ്ങള്‍ നദികള്‍,
പുഴകള്‍ തുടങ്ങിയ
ഇടങ്ങളില്‍
നിക്ഷേപിക്കുന്നത്
നിയന്ത്രിക്കുവാന്‍
കര്‍ശന ശിക്ഷാനടപടി
കൊണ്ടുവന്നിട്ടുണ്ടെങ്കിലും
അത്
ഫലപ്രദമല്ലായെന്നതിനാല്
പ്രസ്തുത നിയമം
കൂടുതല്‍
കര്‍ശനമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിന് മഴവെള്ള
സംഭരണത്തിനു നടപടി
2824.
ശ്രീമതി.പി.
അയിഷാ പോറ്റി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
ജലദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
മഴവെള്ള സംഭരണത്തിനുള്ള
പ്രാധാന്യം
എത്രത്തോളമാണെന്ന്
ജനങ്ങളെ
ബോധ്യപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ ;
(ബി)
തുലാവർഷക്കാലത്ത്
മഴവെള്ള ശേഖരണം
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
വേണ്ട നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;അറിയിക്കാമോ;
(സി)
ഭൂപ്രകൃതി
അനുസരിച്ച് സാധ്യമായ
സ്ഥലങ്ങളില്‍ എല്ലാം
മഴക്കുഴികള്‍
നിര്‍മ്മിക്കുന്നതിനും
കിണറുകള്‍ റീചാര്‍ജ്ജ്
ചെയ്യുന്നതിനും
നിര്‍ദ്ദേശം നല്കാന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
പ്രളയവും,കൊടും
വരള്‍ച്ചയും മാറിമാറി
നേരിടേണ്ടി വരുന്ന
സാഹചര്യം
സംജാതമാകുന്നതിനാല്‍
ജലസംഭരണത്തിന് ഏറ്റവും
നൂതനവും ഫലപ്രദവുമായ
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ജലഅതോറിറ്റിയുടെ
വരവുചെലവുകള്‍
2825.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
വെളളക്കരം, നോണ്‍
പ്ലാന്റ് ഗ്രാന്റ്
തുടങ്ങിയവ ചേര്‍ത്ത് ജല
അതോറിറ്റിയുടെ വരുമാനം
1057.46 കോടി രൂപയും
ചെലവ് 1082.82 കോടി
രൂപയായിരുന്നോ: ഇതു
പ്രകാരം നഷ്ടം 25.36
കോടി രൂപയാണോ;
(ബി)
കൂടാതെ
വെെദ്യുതി ചാര്‍ജ്ജ്
ഉയര്‍ത്തിയതോടെ
അധികബാധ്യതയായി 23
കോടി രൂപയും വാട്ടര്‍
അതോറിറ്റി
കണ്ടെത്തേണ്ടതുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ജല
അതോറിറ്റിയുടെ മൊത്തം
നഷ്ടം ഇതുവരെ 365 കോടി
രൂപയാണോ;
(ഡി)
വെള്ളക്കരം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം വാട്ടര്‍
അതോറിറ്റിയുടെ
പരിഗണനയിലുണ്ടോ;
വെള്ളക്കരം
കുടിശ്ശികയായി എത്ര
കോടി രൂപ പിരിഞ്ഞു
കിട്ടാനുണ്ട്:
വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
2826.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലസ്രോതസ്സുകള്‍
സംരക്ഷിക്കേണ്ടതിന്റെ
ആവശ്യകതയെ കുറിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
ജലസ്രോതസ്സുകള്‍
മലിനപ്പെടുത്തുന്നവര്ക്കെതിരെയുള്ള
ശിക്ഷണ നടപടികള്‍
വേണ്ടത്ര പ്രായോഗികമല്ല
എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ജലസ്രോതസ്സുകള്‍
സംരക്ഷിക്കുന്നതിനായി
കേരള ഇറിഗേഷന്‍ ആന്റ്
വാട്ടര്‍
കണ്‍സര്‍വേഷന്‍ ആക്ടിൽ
ആവശ്യമായ ഭേദഗതികള്‍
വരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റി
2827.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമൃത്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കൊച്ചി
നഗരസഭയ്ക്ക് കുടിവെള്ള
സ്വീവറേജ് പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
ലഭിച്ച
മുന്നൂറ്റിമുപ്പത്തിമൂന്ന്കോടി
രൂപ ലാപ്സായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
ഉത്തരവാദികളായവരുടെ
പേരില്‍ നടപടി
സ്വീകരിക്കുന്നതിന്
എല്‍.എസ്.ജി.ഡി യോട്
ശിപാര്‍ശ
ചെയ്യുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
എല്‍.ഡി.എഫ്
സര്‍ക്കാര്‍
പ്രഖ്യാപിച്ച ആലുവ,
കോഴിക്കോട്എന്നിവിടങ്ങളിലെ
കുപ്പിവെള്ള
പ്ലാന്റുകള്‍
നിര്‍മ്മാണമാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കേരള
വാട്ടര്‍ അതോറിറ്റി
ജീവനക്കാരുടെ
ടെക്നിക്കല്‍
സ്പെഷ്യല്‍ റൂള്‍
അപാകതകള്‍ പരിഹരിച്ച്
ഉത്തരവാകുന്നതിന് ഉടന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.ഡബ്ള്യു.എ
യിലെ അക്കൗണ്ടസ്
മെമ്പര്‍ തസ്തിക
ദീര്‍ഘകാലമായി ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഒഴിവ്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
വെള്ളായണി
കായൽ സംരക്ഷണ പദ്ധതികള്‍
2828.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വെള്ളായണി
കായൽ സംരക്ഷണവുമായി
ബന്ധപ്പെട്ട്ഏതെല്ലാം
ഏജൻസികൾ ചേർന്നാണ് കായൽ
വൃത്തിയാക്കുന്നതെന്നും
അതിൽ സർക്കാർ
പങ്കാളിത്തം എത്ര
മാത്രം ഉണ്ടെന്നും
ഇതുവരെ അതിനായി എത്ര
തുക
ചെലവാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ;
(ബി)
കുടിവെള്ള
സ്രോതസായ വെള്ളായണി
കായലിലെ വെള്ളത്തിൽ
പുഴുക്കൾ കാണപ്പെടുകയും
അശുദ്ധമാവുകയും
ചെയ്യുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കായൽ
സംരക്ഷണത്തിന്എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത് ?
വര്‍ക്കല
മണ്ഡലത്തിലെ
കുടിവെളളപദ്ധതികള്
2829.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വാട്ടര്‍
അതോറിറ്റി വര്‍ക്കല
മണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുളള
പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
പുരോഗതി എന്താണെന്നും
വിശദമാക്കാമോ;
(ബി)
മണ്ഡലത്തിലെ
കുടിവെളള ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആസൂത്രണം
ചെയ്യുന്നതെന്ന്
അറിയിക്കാമോ; അവയുടെ
പുരോഗതി
വ്യക്തമാക്കാമോ?
മഴവെളളം
ശുദ്ധീകരിച്ച് വിപണനം
നടത്തുന്നതിന് നടപടി
2830.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മഴവെളളം സംഭരിച്ച്
ശുദ്ധീകരിച്ച്
വ്യാവസായികാടിസ്ഥാനത്തില്‍
വിപണനം നടത്തുന്നതിന്
ശാസ്ത്രീയമായ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നകാര്യം
പരിഗണിക്കുമോ;
(ബി)
ഇതിനു
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
വെളിപ്പെടുത്താമോ?
കുടിവെള്ള
പരിശോധനാ സംവിധാനം
2831.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ളം
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത് ലഭ്യമായ
സംവിധാനങ്ങള്‍, അംഗീകൃത
സ്ഥാപനങ്ങള്‍ എന്നിവ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
കുപ്പിവെള്ളം/മിനറല്‍
വാട്ടര്‍ പരിശോധനക്ക്
ശേഷമാണ് വിതരണത്തിന്
തയ്യാറാക്കുന്നത് എന്ന
കാര്യം സര്‍ക്കാര്‍
ഉറപ്പുവരുത്തുന്നുണ്ടോ;
ഇതിനുള്ള
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമോ ;
(സി)
കുടിവെള്ളം
പരിശോധിക്കുന്നതിന്
മലപ്പുറം ജില്ലയില്‍
ലഭ്യമായ
സൗകര്യങ്ങള്‍/സംവിധാനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
മൊബൈല്‍
ജല പരിശോധനാ സംവിധാനം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ക്വാളിറ്റി
കണ്ട്രോള് വിഭാഗം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
2832.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിഭവവകുപ്പിന്
കീഴിലുള്ള ക്വാളിറ്റി
കണ്ട്രോള് വിഭാഗം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ക്വാളിറ്റി
കണ്ട്രോള് വിഭാഗം
ഓഫീസുകള്‍ എല്ലാ
ജില്ലകളിലും
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ
ജപ്പാന്‍കുടിവെള്ള പദ്ധതി
2833.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
ജപ്പാന്‍കുടിവെള്ള
പദ്ധതി പ്രവൃത്തികള്‍
മന്ദഗതിയിലാകുന്നതുകാരണം
ജനങ്ങള്‍ ഏറെ
പ്രയാസപ്പെടുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂർത്തിയാക്കാത്തത്
പൊതുമരാമത്ത് റോഡ്
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
പ്രതിബന്ധമായി മാറിയ
സാഹചര്യത്തില്‍
ജപ്പാന് കുടിവെള്ള
പദ്ധതി പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
അടിയന്തര നടടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പ്രളയാനന്തരം
കേടുപാടുകള്‍ സംഭവിച്ച
കുടിവെള്ള സ്രോതസ്സുകളുടെ
പുനര്‍നിര്‍മ്മാണം
2834.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍
പ്രളയാനന്തരം
കേടുപാടുകള്‍
സംഭവിച്ചിട്ടുള്ള
കുടിവെള്ള
സ്രോതസ്സുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഏതെല്ലാം
മേഖകളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
റീബിൽഡ്
കേരളയുടെ ഭാഗമായി
കുടിവെള്ള ലഭ്യത
ഉറപ്പാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുടിവെളളത്തിന്റെ
ഗുണനിലവാരം
2835.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുടിവെളളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംസ്ഥാനത്ത് നിലവിലുളള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പൊതുവിപണിയില്‍
ലഭിക്കുന്ന കുപ്പിവെളളം
വിതരണം ചെയ്യുന്നതിനു
മുമ്പായി പരിശോധനയ്ക്ക്
വിധേയമാക്കാറുണ്ടോ;
(സി)
ഇപ്രകാരം
നടത്തിയ പരിശോധനയില്‍
ഗുണനിലവാരമില്ലാത്തവ
വിതരണം ചെയ്യുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചു; വിശദാംശം
അറിയിക്കുമോ?
കേരള
ജല അതോറിറ്റി
ജീവനക്കാര്‍ക്ക്
നല്‍കിയിരുന്ന അധിക വേതനം
2836.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ജല അതോറിറ്റിയില്‍ അധിക
ജോലി ചെയ്യേണ്ടി വരുന്ന
ജീവനക്കാര്‍ക്ക് നല്കി
വന്നിരുന്ന അധിക വേതനം
നല്‍കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ജീവനക്കാരില്‍ നിന്നോ
സംഘടനകളില്‍ നിന്നോ
പരാതി ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പരാതിയിൽ
സ്വീകരിച്ച നടപടികളുടെ
വിശദാംശം അറിയിക്കാമോ?
വാട്ടര്‍
അതോറിറ്റി ജലത്തിന്
ഈടാക്കുന്ന വില
2837.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
വിതരണം ചെയ്യുന്ന
ജലത്തിന് ഇപ്പോള്‍
ഈടാക്കുന്ന വില
എത്രയാണെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിലയില്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇതിനുമുന്‍പ്
വാട്ടര്‍ അതോറിറ്റി
ജലത്തിന് വില
വര്‍ദ്ധിപ്പിച്ചത് ഏത്
വര്‍ഷമാണെന്ന്
അറിയിക്കുമോ ?
വാട്ടര്‍
അതോറിറ്റിയുടെ സാമ്പത്തിക നില
ഭദ്രമാക്കാന്‍ നടപടി
2838.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ലും, 2019 ലും
ഉണ്ടായ പ്രളയം കേരള
വാട്ടര്‍ അതോറിറ്റിക്ക്
എന്ത്നഷ്ടമാണ്
ഉണ്ടാക്കിയത് എന്ന്
വെളിപ്പെടുത്താമോ;
(ബി)
കേടായ
പമ്പുകള്‍
നന്നാക്കുന്നതിനും,
ജലവിതരണം
പുനസ്ഥാപിക്കുന്നതിനും
അധിക
ബാധ്യതയുണ്ടായിട്ടുണ്ടോ;
(സി)
വാട്ടര്‍
അതോറിറ്റി സര്‍ക്കാരിന്
നല്കുവാനുള്ള വായ്പയും
അതിന്റെ പലിശയും
നിലവില്‍ എത്രയാണ്; അത്
മൂലധനമാക്കി
മാറ്റുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത് വാട്ടര്‍
അതോറിറ്റിയുടെ
സാമ്പത്തിക നില
ഭദ്രമാക്കുന്നതിന്
സഹായകമായിട്ടുണ്ടോ
എന്നറിയിക്കാമോ?
കുപ്പിവെളള
വിതരണം
2839.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി
കുപ്പിവെളളം വിതരണം
ചെയ്യാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;എങ്കിൽ
എത്ര കോടി രൂപയുടെ
ഭരണാനുമതിയാണ്
ലഭ്യമാക്കിയതെന്ന്
വിശദമാക്കാമോ;
(സി)
പ്ലാന്റ്
നിര്‍മ്മാണം സംബന്ധിച്ച
വിവരങ്ങള്‍ സര്‍ക്കാര്‍
തലത്തില്‍ പരിശോധന
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുപ്പിവെളള വിതരണം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്നറിയിക്കാമോ?
അരുവിക്കര
കുപ്പിവെള്ള പ്ലാന്റിന്റെ
നിലവിലെ സ്ഥിതി
2840.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റി പണി
പൂര്‍ത്തിയാക്കിയ
അരുവിക്കര കുപ്പിവെള്ള
പ്ലാന്റിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്ലാന്റ് കൈമാറ്റം
ചെയ്യുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലെ
വ്യവസ്ഥകളും
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(സി)
ആലുവ,
കോഴിക്കോട്
എന്നിവിടങ്ങളില്‍
കുപ്പിവെള്ള പ്ലാന്റ്
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ?
കേരകകുന്ന്
കുടിവെള്ള പദ്ധതി
2841.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതി മുഖേന
ഭരണാനുമതി നല്കിയ
ചേലക്കര മണ്ഡലത്തിലെ
കൊണ്ടാഴി പഞ്ചായത്ത്
കേരകകുന്ന് കുടിവെള്ള
പദ്ധതിയ്ക്ക് ഭരണാനുമതി
നല്കി രണ്ട്
വര്‍ഷമായിട്ടും
പ്രവൃത്തി
ആരംഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുവാന്‍
വൈകുന്നതിന്റെ കാരണം
എന്താണെന്ന്
അറിയിക്കുമോ ;
(സി)
പദ്ധതി
പ്രദേശത്ത് വലിയ
തോതില്‍ കുടിവെള്ള
ക്ഷാമം
അനുഭവപ്പെടുന്നത്
കണക്കിലെടുത്ത്
പ്രവൃത്തി ചെയ്തു
തീര്‍ക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പത്തനാപുരം
മണ്ഡലത്തിലെ ചെമ്പനരുവി
കുടിവെള്ള പദ്ധതി
2842.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജക മണ്ഡലത്തില്‍
രൂക്ഷമായ
കുടിവെള്ളക്ഷാമം
അനുഭവപ്പെടുന്ന
ചെമ്പനരുവിയില്‍
കുടിവെള്ള പദ്ധതി
നടപ്പിലാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതിയ്ക്ക്
ആവശ്യമായ സാധ്യതാപഠന
റിപ്പോര്‍ട്ട്
നല്കുവാന് കേരള
വാട്ടര്‍ അതോറിറ്റി
ഭൂഗര്‍ഭ ജല വകുപ്പിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
എപ്പോഴാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി ഭൂഗര്‍ഭ
ജലവകുപ്പില്‍ പണം
അടച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ എത്ര തുക,
എപ്പോള്‍ അടച്ചുവെന്നും
വ്യക്തമാക്കുമോ;
(ഡി)
ഭൂഗര്‍ഭ
ജലവകുപ്പ് സാധ്യതാ പഠന
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
ഏത് തീയതിയില്‍
സമര്‍പ്പിച്ചുവെന്നും
വിശദാംശങ്ങളും
വ്യക്തമാക്കുമോ;
(ഇ)
നാളിതുവരെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടില്ലെങ്കില്‍
അതിന്റെ
കാരണമെന്താണെന്നും
ഇക്കാര്യത്തില്‍
പ്രസ്തുത വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്നും
വിശദമാക്കുമോ?
പച്ചത്തുംപാറയില്
ജലക്ഷാമം പരിഹരിക്കുന്നതിന്
നടപടി
2843.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
ഒലിപ്പുഴയിലെ കടുത്ത
ജലക്ഷാമം
പരിഹരിയ്ക്കുന്നതിന്
മേലാറ്റൂര്‍
ഗ്രാമപഞ്ചായത്തില്‍
പച്ചത്തുംപാറ വി.സി.ബി
യ്ക്ക് ഷട്ടര്‍
നിര്‍മ്മിയ്ക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ശുദ്ധജലവിതരണ
സമിതിയുടെയും
നാട്ടുകാരുടെയും ആവശ്യം
പരിഗണിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രദേശത്തെ പ്രശ്നം
പരിഹരിയ്ക്കുന്നതിന്
പ്രസ്തുത
പദ്ധതിയ്ക്കായി എത്ര
രൂപ ചെലവ് വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
എങ്കില്‍ വിശദമാക്കുമോ;
(സി)
പൊതുജനങ്ങളുടെ
ദീര്‍ഘകാലത്തെ
ആവശ്യമെന്നത്
പരിഗണിച്ച് ജലക്ഷാമം
പരിഹരിയ്ക്കുന്നതിന്
ആവശ്യമായ തുക
വകയിരുത്തുന്നതിനും
പ്രസ്തുത
പ്രവൃത്തിയ്ക്ക്
ഭരണാനുമതി
നല്‍കുന്നതിനും നടപടി
സ്വീകരിയ്ക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
നിന്നും റിട്ടയര്‍
ചെയ്തവരുടെ പെന്ഷന്
ആനുകൂല്യങ്ങള്‍
2844.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ നിന്നും
റിട്ടയര്‍ ചെയ്തവരുടെ
പെന്ഷന്
ആനുകൂല്യങ്ങളായ
കമ്മ്യൂട്ടേഷന്‍,
ഗ്രാറ്റുവിറ്റി
എന്നിവയില്‍
എന്നുമുതലാണ് കുടിശ്ശിക
ഉള്ളതെന്നും
എത്രപേര്‍ക്കാണ്
കുടിശ്ശിക
നല്കാനുള്ളതെന്നും തരം
തിരിച്ച്
വ്യക്തമാക്കാമോ ;
(ബി)
ഇത്
നല്‍കുന്നതിനുള്ള
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ ;
(സി)
കുടിശ്ശിക
എന്ന് നൽകാൻ
സാധിക്കുമെന്ന്
അറിയിക്കാമോ ?
വാട്ടര്‍
അതോറിറ്റിയില്‍ ഒഴിവുളള
തസ്തികകള്‍
2845.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
നിലവിലുളള ഒഴിവുകള്‍
ഏതൊക്കെയാണെന്ന്
തസ്തിക, എണ്ണം തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലിവില്‍
ഉള്ളത്
ഏതിനൊക്കെയെന്നും
ലിസ്റ്റിന്റെ കാലാവധി
എന്നുവരെ ആണെന്നും
അറിയിക്കാമോ;
(സി)
റാങ്ക്
ലിസ്റ്റ് നിലവില്‍
ഇല്ലാത്ത തസ്തികകളിലെ
ഒഴിവുകള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നടത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; ഇതുമായി
ബന്ധപ്പെട്ട ഹൈക്കോടതി
ഉത്തരവുകള്‍ നിലവില്‍
ഉണ്ടോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എടവണ്ണ
കുടിവെള്ള പദ്ധതി
2846.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
ജലവിഭവ വകുപ്പ് മുഖേന
ചെയ്യുന്നതിന്
ഭരണാനുമതി നല്കിയ
എടവണ്ണ കുടിവെള്ള
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയ്ക്കുള്ള ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഉള്ളതാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്
വിശദാംശം ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി കിഫ്ബി
അനുവദിച്ചിട്ടുള്ളത്
എത്ര തുകയാണ്; അവയില്‍
ഇനി എന്തെല്ലാം
പ്രവൃത്തികളാണ്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
ഉള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ആയത്
പൂര്‍ത്തീകരിച്ച്
എപ്പോള്‍ പ്രവൃത്തി
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടിക്രമങ്ങളില്‍
എന്തെങ്കിലും
തടസ്സങ്ങള്‍
നേരിട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രവൃത്തി
ആരംഭിക്കാനുള്ള
കാലതാമസത്തിന് കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ ?
തഴക്കര-മാവേലിക്കര
കുടിവെള്ള പദ്ധതി
2847.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
തഴക്കര-മാവേലിക്കര
കുടിവെള്ള പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ചതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക്സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
പദ്ധതി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
അങ്ങാടി-കൊറ്റനാട്
കുടിവെള്ള പദ്ധതി
2848.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്ങാടി,
കൊറ്റനാട് എന്നീ
പഞ്ചായത്തുകളിലെ
കുടിവെള്ള ക്ഷാമത്തിന്
ശാശ്വത പരിഹാരമാകുന്ന
അങ്ങാടി-കൊറ്റനാട്
കുടിവെള്ള പദ്ധതിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ജനകീയ
പങ്കാളിത്തത്തോടെ
പദ്ധതിക്കാവശ്യമായ
ശൂദ്ധീകരണ പ്ലാന്റിനായി
സ്ഥലം ഏറ്റെടുത്തു
നല്‍കിയിട്ടും
പദ്ധതിയുടെ നിര്‍മ്മാണം
ആരംഭിക്കാന്‍ വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
രണ്ടു
പഞ്ചായത്തുകളിലെ
പതിനായിരക്കണക്കിന്
ജനങ്ങളുടെ ഏറ്റവും
പ്രധാനപ്പെട്ട ആവശ്യമായ
ഈ കുടിവെള്ള
പദ്ധതിയ്ക്ക്
അടിയന്തരമായി അംഗീകാരം
നല്കി,നിര്‍മ്മാണം
ആരംഭിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊന്മള
- ഒതുക്കുങ്ങല്‍ കുടിവെളള
പദ്ധതി
2849.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊന്മള
- ഒതുക്കുങ്ങല്‍
കുടിവെളള പദ്ധതി
കമ്മീഷന്
ചെയ്യുന്നതിന് ജലവിഭവ
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
ഈ
പദ്ധതിയിലെ നിലവിലുളള
ഗാര്‍ഹിക
ഉപഭോക്താക്കളുടെ എണ്ണം
എത്ര; പദ്ധതിയുടെ
നിലവിലെ
അവസ്ഥയെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
ഇരിമ്പിളിയം-എടയൂര്‍-വളാഞ്ചേരി
കുടിവെളള
പദ്ധതിയെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
എറണാകുളം
ജില്ലയിലെ സബ് ഡിവിഷനുകളിലെ
കുടിവെളള വിതരണം
2850.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
പളളിമുക്കിലുളള
വാട്ടര്‍
അതോറിറ്റിയുടെ പബ്ലിക്
ഹെല്‍ത്ത് ഡിവിഷന്
കീഴില്‍ എത്ര സബ്
ഡിവിഷനുകള്‍ ഉണ്ടെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജില്ലയില്‍
ഹെെക്കോടതിക്ക്
സമീപമുളള വാട്ടര്‍
അതോറിറ്റിയുടെ
വാട്ടര്‍ സപ്ലെെ
ഡിവിഷന് കീഴില്‍ എത്ര
സബ് ഡിവിഷനുകള്‍
ഉണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
പബ്ലിക്
ഹെല്‍ത്ത് ഡിവിഷനും
വാട്ടര്‍ സപ്ലെെ
ഡിവിഷനും കീഴിലുള്ള
ഓരോ സബ് ഡിവിഷനിലും
എത്ര വാട്ടര്‍
കണക്ഷനുകള്‍ ഉണ്ടെന്നും
ഇതില്‍
ഫ്ലാറ്റുകള്ക്കുളള
കണക്ഷനുകള്‍
എത്രയെന്നും
വിശദമാക്കാമോ;
(ഡി)
ഓരോ
സബ് ഡിവിഷനിലും
പ്രതിദിനം എത്ര
ലിറ്റര്‍ കുടിവെളളം
വിതരണം
ചെയ്യുന്നുണ്ടെന്നും
ഇതില്‍
ഫ്ലാറ്റുകള്‍ക്ക്
വിതരണം ചെയ്യുന്ന
കുടിവെളളം എത്രയെന്നും
വ്യക്തമാക്കാമോ;
(ഇ)
ഓരോ
സബ് ഡിവിഷനിലും
പ്രതിമാസം കുടിവെളള
വിതരണത്തിലൂടെ
ലഭിക്കുന്ന
വരുമാനമെത്രയെന്നും
ഇതില്‍ ഫ്ലാറ്റുകളില്‍
നിന്നും ലഭിക്കുന്ന
വരുമാനം എത്രയെന്നും
വിശദമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ കുടിവെളള
പദ്ധതികള്‍
2851.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തില്‍ ജലനിധി
പദ്ധതിയിലുള്‍പ്പെടുത്തി
നടപ്പാക്കിയിട്ടുളള
കുടിവെളള പദ്ധതികള്‍
ഏതെല്ലാം;
(ബി)
പ്രസ്തുത
മണ്ഡലത്തിൽ മോട്ടോര്‍
തകരാറുകള്‍ മൂലം
കുടിവെളള വിതരണം
വ്യാപകമായി മുടങ്ങുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇക്കാര്യത്തില്‍
പരിഹാരം കാണുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
മുരിയാട്-വെളൂക്കര
കുടിവെളള പദ്ധതി
2852.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തില്‍
പ്രഖ്യാപിച്ച
മുരിയാട്-വേളൂക്കര
കുടിവെളള പദ്ധതിക്ക്
എന്തൊക്കെ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; എത്ര
കോടി രൂപയുടെ
ഡി.പി.ആര് ആണ്
പൂര്‍ത്തീകരിച്ചതെന്ന്
വിശദമാക്കാമോ?
തിരുനാവായ
ത്വരിത ഗ്രാമീണ ജലവിതരണ
പദ്ധതി
2853.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുനാവായ
ത്വരിത ഗ്രാമീണ ജലവിതരണ
പദ്ധതിയുടെ
ശുദ്ധജലവിതരണം
മുടങ്ങിയത്
പുന:സ്ഥാപിക്കുന്നത്
സംബന്ധിച്ച്
സൂപ്രണ്ടിംഗ്
എന്‍ജിനീയര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ആയിരക്കണക്കിന്
കുടുംബങ്ങളെ
ബാധിക്കുന്ന പ്രസ്തുത
പദ്ധതിയുടെ നിലവിലുള്ള
പ്രശ്നം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
റെയില്‍വേയുടെ
അനുമതി ലഭിക്കുവാന്‍
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വളാഞ്ചേരി
നഗരസഭയുടെ ഉയര്‍ന്ന
പ്രദേശങ്ങളില്‍ കുടിവെളളം
എത്തിക്കുന്നതിനുള്ള
നടപടികള്‍
2854.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭ ചെയര്‍പേഴ്സണ്‍
നല്കിയ
845/M(WR)/2019,
844/M(WR)/2019 എന്നീ
നമ്പരിലുളള ഫയലുകളില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
വളാഞ്ചേരി
നഗരസഭയുടെ ഉയര്‍ന്ന
പ്രദേശങ്ങളില്‍
കുടിവെളളം
എത്തിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
വളാഞ്ചേരി-ഇരിമ്പിളിയം-എടയൂര്‍
കുടിവെളള പദ്ധതിയുടെ
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
കിഫ്ബി വഴിയുളള
പ്രസ്തുത പദ്ധതി
സംബന്ധിച്ച് വാട്ടർ
അതോറിറ്റി സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ഡി)
ഇരിമ്പിളിയം
ഗ്രാമപഞ്ചായത്ത്
മെമ്പര്‍ ശ്രീമതി
പ്രവീണയുടെ 1231/M(WR)/
VIP/2019 നമ്പര്‍
നിവേദനത്തിലും
നജാത്തുല്‍ ഇസ്ലാം സഭ
സെക്രട്ടറിയുടെ
1224/M(WR)/VIP/2019
നമ്പര്‍ നിവേദനത്തിലും
കുറ്റിപ്പുറം ബ്ലോക്ക്
പഞ്ചായത്ത്
പ്രസിഡന്റിന്റെ
1228/M(WR)/VIP/2019
നമ്പര്‍ നിവേദനത്തിലും
ചീഫ് എഞ്ചിനിയര്‍
ഭരണവിഭാഗം സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
ജില്ലയില്‍ കിഫ്ബി വഴി
കുടിവെളള പദ്ധതികള്‍
2855.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയില്‍ കിഫ്ബി വഴി
നടത്തുന്ന കുടിവെളള
വിതരണ പദ്ധതികള്‍
ഏതെല്ലാമാണ്; ഇവയുടെ
പുരോഗതി അറിയിക്കാമോ?
അത്തിക്കയം
പെരുനാട് കുടിവെള്ള പദ്ധതി
2856.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അത്തിക്കയം-
പെരുനാട് കുടിവെള്ള
പദ്ധതിയുടെ നിര്‍മ്മാണം
ഏതു ഘട്ടംവരെയായി എന്ന്
വ്യക്തമാക്കാമോ;
(ബി)
എന്തൊക്കെ
പ്രവൃത്തികളാണ്
പുര്‍ത്തിയാക്കിയത്;
ഇനി എന്തൊക്കെ
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാനുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
എത്ര
രൂപയാണ് പദ്ധതിയ്ക്കായി
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പദ്ധതിയുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാകും എന്ന്
വ്യക്തമാക്കാമോ?
പത്തനാപുരം
മണ്ഡലത്തിലെ പട്ടാഴി ജല
ശുദ്ധീകരണശാല
2857.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജകമണ്ഡലത്തിലെ
പട്ടാഴി ജല
ശുദ്ധീകരണശാലയോട്
അനുബന്ധിച്ച്
ജലത്തിന്റെ ഗുണനിലവാര
പരിശോധന നടത്തുവാനുളള
ലാബ് സ്ഥാപിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയതിലേക്ക്
ആവശ്യമായ എല്ലാ
പശ്ചാത്തല സൗകര്യങ്ങളും
ജല ശുദ്ധീകരണ ശാലയില്‍
ലഭ്യമാണെന്ന വസ്തുത
പരിഗണിച്ച്
ഇക്കാര്യത്തില്‍ അനുകൂല
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പത്തനാപുരം
മണ്ഡലത്തിലെ മാങ്കോട്
കുടിവെളള പദ്ധതി
2858.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
നിയോജക മണ്ഡലത്തിലെ
മാങ്കോട് കുടിവെളള
പദ്ധതി
നടപ്പിലാക്കണമെന്ന
ആവശ്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
രൂക്ഷമായ
കുടിനീര്‍ക്ഷാമം
അനുഭവപ്പെട്ടുവരുന്ന
മാങ്കോട് പ്രദേശത്ത്
ജലസംഭരണികളില്‍ വെളളം
എത്തിക്കുന്നതിനും
വിതരണം നടത്തുന്നതിനും
എന്തൊക്കെ പ്രായോഗിക
മാര്‍ഗ്ഗങ്ങളാണ്
വിഭാവനം
ചെയ്യുന്നതെന്ന്
വിശദമാക്കുമോ?
മാനന്തവാടി
ശുദ്ധജലവിതരണ പദ്ധതി
2859.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ശുദ്ധജലവിതരണ
പദ്ധതിയില്‍ നിന്നും
പുതുതായി എത്ര
കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മാനന്തവാടി,
എടവക, നപ്പൂര്നാട്
വില്ലേജുകളിലേയ്ക്ക് ഈ
പദ്ധതിയില്‍ നിന്നും
കൂടുതല്‍ വെള്ളം
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ പ്രളയത്തില്‍
കേടുപറ്റിയ ജലസേചന പദ്ധതികള്‍
2860.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍
നിലമ്പൂര്‍ നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
ജലസേചന/ജല വിതരണ
പദ്ധതികള്‍ക്കാണ്
കേടുപാടുകള്‍
സംഭവിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേടുപാടുകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
കുടിവെളള പദ്ധതിക്ക് ഫണ്ട്
2861.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ മാത്തൂര്‍,
പിരായിരി, കോട്ടായി
എന്നീ പഞ്ചായത്തുകളെ
തമ്മില്‍
ബന്ധിപ്പിച്ചുകൊണ്ടുളള
സമ്പൂര്‍ണ്ണ കുടിവെളള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ജലജീവന്‍
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പദ്ധതിക്കായി
ഫണ്ട് അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ?
കുറത്തികാട്
കുടിവെള്ള പദ്ധതി
2862.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
കുറത്തികാട് കുടിവെള്ള
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനും
കമ്മീഷന്
ചെയ്യുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി 2020
ജനുവരിയില്‍ കമ്മീഷന്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ?
തളിപ്പറമ്പ്
താലൂക്കിലെ ജപ്പാന്
കുടിവെള്ള പദ്ധതി
2863.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തളിപ്പറമ്പ്
താലൂക്കിലെ പട്ടുവം
ഉള്‍പ്പെടെയുള്ള സമീപ
പഞ്ചായത്തുകള്‍ക്ക്
വേണ്ടി തയ്യാറാക്കിയ
ജപ്പാന് കുടിവെള്ള
പദ്ധതി പ്രകാരം
ഏതെല്ലാം
പഞ്ചായത്തുകളിലാണ്
കുടിവെള്ളം വിതരണം
നടത്തുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഈ
പ്ലാന്റിന് എത്ര
ലിറ്റര്‍ വെള്ളം
ശുദ്ധീകരിച്ച്
സംഭരിക്കാനുള്ള
സ്റ്റോറേജ് കപ്പാസിറ്റി
ഉണ്ടെന്നും എത്ര
ലിറ്റര്‍ വെള്ളമാണ്
വിതരണം
ചെയ്യുന്നതെന്നും
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി കടന്നുപോകുന്ന
ഇരിക്കൂര്‍, ചെങ്ങളായി
പഞ്ചായത്തുകളും
ശ്രീകണ്ഠപുരം നഗരസഭയും
ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി,തിരുവല്ല
നഗരങ്ങളിലെ കുടിവെളളക്ഷാമം
2864.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി,തിരുവല്ല
നഗരങ്ങളിലെ
കുടിവെളളക്ഷാമം
പരിഹരിക്കുന്നതിനായി
പ്രസ്തുത
നഗരങ്ങളിലേക്ക്
കൂടുതല്‍ വെളളം
എത്തിക്കുവാന്‍
ആരംഭിച്ചിരിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
ചങ്ങനാശ്ശേരി
നഗരസഭയിലേക്ക് അധികമായി
ലഭിക്കുന്ന ജലത്തിന്റെ
അളവെത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തീകരിക്കാമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സമയബന്ധിതമായി
ഈ പദ്ധതി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പെരിന്തല്‍മണ്ണ
കൂത്ത് പറമ്പ് ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
2865.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
മണ്ഡലത്തിലെ
ആലിപ്പറമ്പ്
ഗ്രാമപഞ്ചായത്തില
കൂത്ത് പറമ്പ് ഏരിയ
കാര്‍ഷിക വികസന
സൊസെെറ്റിയുടെ കീഴില്‍
തൂതയില്‍
സ്ഥാപിച്ചിട്ടുളള
കൂത്ത് പറമ്പ് ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതിയുടെ
പെെപ്പുലെെനുകള്
കാലപ്പഴക്കംകൊണ്ട്
തുടര്‍ച്ചയായി
പൊട്ടുന്നത്
ജലവിതരണത്തെ
ബാധിക്കുന്നതായുളള
സൊസെെറ്റിയുടെ
നിവേദനത്തിന്മേല് ചീഫ്
എഞ്ചിനീയര്‍ (എെ&എ)
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
09.10.2019-ലെ
1300/M (WR/VIP/19)
നമ്പര്‍ കത്തിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത പദ്ധതിയുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
പ്രദേശത്തെ
ചെറുകിട കര്‍ഷകര്‍ക്കും
പൊതുജനങ്ങള്‍ക്കും
വളരെയധികം
പ്രയോജനപ്രദമായ പദ്ധതി
എന്ന നിലയിൽ
കാലപ്പഴക്കം ചെന്ന
പെെപ്പുലെെനുകള്
മാറ്റി പുതിയത്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വിളവൂര്‍ക്കല്‍-പള്ളിച്ചല്‍
കുടിവെള്ള പദ്ധതി
2866.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
വിളവൂര്‍ക്കല്‍-പള്ളിച്ചല്‍
കുടിവെള്ള പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കുടിവെള്ള പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാനാകും;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നെയ്യാറ്റിന്‍കര
നഗരസഭാ പ്രദേശത്ത്
സ്ഥാപിച്ചിരിക്കുന്ന പഴയ എ.സി
പൈപ്പുകള്‍
2867.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
നഗരസഭാ പ്രദേശത്ത്
സ്ഥാപിച്ചിരിക്കുന്ന
പഴയ എ.സി പൈപ്പുകള്‍
മാറ്റി
സ്ഥാപിക്കുന്നതിന്
2019-20 സംസ്ഥാന
ബഡ്ജറ്റില്‍ നീക്കിവച്ച
ഏഴ് കോടി രൂപയുടെ
ഇരുപത് ശതമാനം തുക
അനുവദിച്ചതിനെത്തുടര്‍ന്ന്
പുതിയ പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിനായുള്ള
ഡി.പി.ആര്
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
ഡി.പി.ആര് പ്രകാരം
അടങ്കല്‍ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
2019-20
-ലെ പൊതുബഡ്ജറ്റില്‍
തുക അനുവദിക്കപ്പെട്ട
നെയ്യാറ്റിന്‍കര നഗരസഭാ
പ്രദേശത്ത് കുടിവെള്ള
പൈപ്പ് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിക്ക്
തയ്യാറാക്കപ്പെട്ട
ഡി.പി.ആര് പ്രകാരം ജല
അതോറിട്ടിയ്ക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ?
ഇരിങ്ങാലക്കുടയില്‍
കേരള വാട്ടര്‍
അതോറിറ്റിയുടെ പദ്ധതികള്‍
2868.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍ കേരള
വാട്ടര്‍ അതോറിറ്റി വഴി
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
രൂപ വീതം ചെലവഴിച്ചു;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഭാവിയില്‍
ഇരിങ്ങാലക്കുട
മണ്ഡലത്തില്‍
നടപ്പിലാക്കുന്നതിന്
കേരള വാട്ടര്‍
അതോറിറ്റിയുടെ
പരിഗണനയിലുള്ള
പദ്ധതികളുടെ വിവരങ്ങള്‍
നല്‍കാമോ?
ആറാട്ടുപുഴ
പഞ്ചായത്തിൽ പുതിയ
കുഴല്‍കിണര്‍ സ്ഥാപിക്കാൻ
നടപടി
2869.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ ആറാട്ടുപുഴ
ഗ്രാമപഞ്ചായത്തിലെ
അഞ്ചാം വാര്‍ഡിലെ
രണ്ടാം നമ്പര്‍
പമ്പ്ഹൗസില്‍
സ്ഥാപിച്ചിട്ടുള്ള
കുഴല്‍കിണറിന്റെ
പ്രവര്‍ത്തനം മണല്‍
കയറി
തടസ്സപ്പെട്ടുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പ്രദേശങ്ങളിലെ
ജലവിതരണത്തെയാണ് ഇത്
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
പുതിയ കുഴല്‍കിണര്‍
സ്ഥാപിച്ച്
പമ്പ്ഹൗസിന്റെ
പ്രവര്‍ത്തനം
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ കുടിവെള്ള
പ്രശ്നം
2870.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വള്ളിക്കുന്ന്
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളില്‍
കുടിവെള്ള ക്ഷാമം
രൂക്ഷമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണ്ഡലത്തിലെ
കുടിവെള്ള പദ്ധതികളെ
സംബന്ധിച്ച്
വിശദമാക്കാമോ;
(സി)
കുടിവെള്ള
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വെളിപ്പെടുത്താമോ?
ചാലക്കുടിപ്പുഴയില്‍
സ്റ്റോറേജ് ഡാമുകള്‍
2871.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിപ്പുഴയില്‍
തുമ്പൂര്മൂഴിയ്ക്കു
മുകളിലായി രണ്ടു
സ്റ്റോറേജ് ഡാമുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
നിര്‍മ്മാണം ഉടന്‍
ആരംഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ട്രാന്‍സ്ഫോമര്‍
സ്ഥാപിക്കുന്നതിന് നടപടി
2872.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കുറ്ററ പമ്പ് ഹൗസ്
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിനും
ആയതിന്റെ വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനുമായി
2019-20 ലെ സ്റ്റേറ്റ്
പ്ലാന്‍ ഫണ്ട്
ഉപയോഗിച്ച്
ട്രാന്‍സ്ഫോമര്‍
സ്ഥാപിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിരുന്നത്
പ്രകാരം
തുടര്‍നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കുമോ;
(ബി)
ട്രാന്‍സ്ഫോമര്‍
സ്ഥാപിച്ച്
എന്നത്തേക്ക്
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയുമെന്ന്
അറിയിക്കാമോ?