സഹകരണ
ബാങ്കുകളിലൂടെ
കെ.എസ്.ആര്.ടി.സി
പെന്ഷന്
2541.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളുടെ സഹായത്തോടെ
കെ.എസ്.ആര്.ടി.സിയില്‍
പെന്ഷന് നല്കുന്ന
പദ്ധതി വിജയപ്രദമാണോ;
വിശദമാക്കുമോ;
(ബി)
ഇക്കാര്യത്തിനായി
ഇതിനകം എന്ത് തുകയാണ്
സഹകരണ സ്ഥാപനങ്ങള്‍
നല്‍കിയത്; ഇതിന്
ഈടാക്കുന്ന പലിശ
നിരക്ക് എത്രയാണ്;
(സി)
സഹകരണ
ബാങ്കുകള്‍ നല്കിയ തുക
പലിശ സഹിതം സര്‍ക്കാര്‍
ബാങ്കുകള്‍ക്ക് മടക്കി
നല്‍കിയിട്ടുണ്ടോ; ഇനി
എന്ത് തുക
ബാങ്കുകള്‍ക്ക്
നല്കുവാനുണ്ട്;
(ഡി)
സഹകരണ
ബാങ്കുകളുമായുള്ള
കരാര്‍ കാലാവധി എന്നാണ്
അവസാനിച്ചത്; ആയത്
പുതുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
കാലത്തേക്കെന്ന്
വ്യക്തമാക്കുമോ?
ഏറനാട്
മണ്ഡലത്തിലെ കെയര്‍ ഹോം
പദ്ധതി
2542.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ വീടുകള്‍
നശിച്ചവര്‍ക്ക് സഹകരണ
വകുപ്പിന്റെ കീഴില്‍
വീട് നിര്‍മ്മിച്ച്
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
അപ്രകാരം
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്കുവാനാണ് പദ്ധതി
ആവഷ്ക്കരിച്ചതെന്നും
2019 സെപ്റ്റംബര്‍ 30
വരെ എത്ര വീടുകള്‍
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കുമോ;
(സി)
ഇതിലേക്ക്
എത്ര തുക ചെലവായെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
കെയര്‍
ഹോം പദ്ധതി പ്രകാരം
ഏറനാട് മണ്ഡലത്തില്‍
അനുവദിക്കപ്പെട്ട
വീടുകളുടെ എണ്ണം
എത്രയാണെന്ന്
അറിയിക്കുമോ;
(ഇ)
ഇതില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിയെന്ന്
വിശദമാക്കാമോ?
സര്‍ഫാസി
നിയമം
2543.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്കിങ്ങ് മേഖലയെ
സര്‍ഫാസി നിയമത്തിന്റെ
പരിധിയില്‍ നിന്നും
ഒഴിവാക്കി
കിട്ടുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കാമോ?
തൃശൂര്‍ ജില്ലയില്‍
കെയര്‍ഹോം പദ്ധതി
2544.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍ഹോം
പദ്ധതി പ്രകാരം വിവിധ
സഹകരണ സംഘങ്ങള്‍ വഴി
തൃശൂര്‍ ജില്ലയില്‍
എത്ര വീടുകളാണ്
നിര്‍മ്മിച്ച്
നല്കാന്
പദ്ധതിയിട്ടതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
അവശേഷിക്കുന്നവ
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്നും
അറിയിക്കാമോ?
റിസ്ക്
ഫണ്ട് പദ്ധതിയുടെ ആനുകൂല്യം
2545.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റിസ്ക്
ഫണ്ട് പദ്ധതി പ്രകാരം
അര്‍ഹതപ്പെട്ട
ആനുകൂല്യം
ലഭിക്കുന്നതിന്
സമര്‍പ്പിച്ച
അപേക്ഷകളില്‍
തീരുമാനമെടുക്കുന്നതിന്
കാലതാമസം വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആനുകൂല്യം
ലഭിക്കുന്നതിന്
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ
താമസക്കാരില്‍ നിന്നും
എത്ര അപേക്ഷകളാണ് 2018
ജനുവരി മുതല്‍
ലഭിച്ചിട്ടുള്ളതെന്നും
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍
നടപടിയെന്തെന്നും
വിശദമാക്കാമോ?
കോ-ബാങ്ക്
സാന്ത്വനം-2018 പദ്ധതി
2546.
ശ്രീ.കെ.
ദാസന്
,,
യു. ആര്. പ്രദീപ്
,,
പി. ഉണ്ണി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
ശാഖകളില്‍നിന്ന്
വായ്പയെടുത്ത്
കുടിശ്ശികയാക്കിയവര്ക്ക്
ഒറ്റത്തവണ
തീര്‍പ്പാക്കലിലൂടെ
വായ്പ
തിരിച്ചടയ്ക്കാന്‍
അവസരമൊരുക്കുന്ന
കോ-ബാങ്ക്
സാന്ത്വനം-2018 എന്ന
പദ്ധതിയുടെ പ്രയോജനം
ലഭിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
വായ്പകളാണ് ഇൗ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
നിലവിലെ സാമ്പത്തിക
സ്ഥിതി വിശദമാക്കാമോ?
സഹകരണസംഘങ്ങളുടെ
പണം കൈമാറ്റത്തില്‍
നിയന്ത്രണങ്ങള്‍
2547.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണസംഘങ്ങളുടെ പണം
കൈമാറ്റത്തില്‍ ഇന്‍കം
ടാക്സ് വകുപ്പ്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് തരം
നിയന്ത്രണങ്ങളാണ്
നിഷ്ക്കര്ഷിച്ചിട്ടുളളതെന്നും
ഇന്‍കം ടാക്സ്
വകുപ്പിന്റെ പ്രസ്തുത
നടപടിയിന്മേല് സഹകരണ
വകുപ്പ് സ്വീകരിച്ച
നടപടികളെന്താണെന്നും
വ്യക്തമാക്കുമോ?
കേരള ബാങ്ക് രൂപീകരണത്തിന്
നബാര്‍ഡ് മുന്നോട്ടു വച്ച
അധിക വ്യവസ്ഥകള്‍
2548.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ഡി.കെ. മുരളി
,,
പി.കെ. ശശി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിശ്ചിത
സമയത്തിനകം വ്യവസ്ഥകള്‍
പാലിച്ചുകൊണ്ട് കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാക്കാന്‍
സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
നബാര്‍ഡ് അധിക
വ്യവസ്ഥകള്‍
മുന്നോട്ടു
വച്ചിട്ടുണ്ടോ;
എങ്കില്‍
എന്തൊക്കെയെന്ന്അറിയിക്കാമോ;
(ബി)
കേരള
സംസ്ഥാന സഹകരണ
ബാങ്കിന്റെയും ജില്ലാ
സഹകരണ ബാങ്കുകളുടെയും
നിലവിലെ സാമ്പത്തിക
സ്ഥിതി
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലാ ബാങ്ക്
ലയനത്തിന് അനുകൂല
തീരുമാനം
എടുക്കാത്തതിനാല്‍ കേരള
ബാങ്കിന്റെ
പ്രവര്‍ത്തനം ആ
ജില്ലയില്‍
എത്തരത്തിലായിരിക്കും;
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങള്‍ക്ക്
നേരിട്ട് അംഗത്വം
നല്‍കുമോ;
(ഡി)
സംസ്ഥാന-ജില്ലാ
സഹകരണ ബാങ്കുകളിലെ
ജീവനക്കാരുടെ താല്പര്യം
സംരക്ഷിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി അറിയിക്കാമോ?
കേരള
ബാങ്ക്
2549.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക് നിലവില്‍
വന്നാല്‍ കാര്‍ഷിക
സഹകരണ വായ്പകള്‍ കുറഞ്ഞ
പലിശ നിരക്കില്‍
ലഭ്യമാവുമെന്ന്കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കിങ് മേഖലയില്‍
ത്രിതല സംവിധാനം
നിലനിന്നിരുന്ന
കാലയളവില്‍ കാര്‍ഷിക
വായ്പകള്‍ എത്ര പലിശ
നിരക്കിലാണ്
അനുവദിച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരള
ബാങ്ക് നിലവില്‍
വരുന്നതോടെ കാര്‍ഷിക
വായ്പകളുടേതുള്‍പ്പെടെ
പലിശ നിരക്ക്
ഉയരുമെന്നുള്ള ആശങ്ക
സഹകാരികള്‍ക്കിടയില്‍
നിലനില്‍ക്കുന്നുണ്ടോ;
(ഡി)
കേരള
ബാങ്ക് നിലവില്‍
വരുന്നതോടെ സഹകരണ
നിയമവും ചട്ടങ്ങളും
അതുപോലെ
നിലനില്‍ക്കുമെന്ന്
കരുതുന്നുണ്ടോ;വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരണത്തില്‍
പ്രാഥമിക സഹകരണ ബാങ്കുകളുടെ
റോള്‍
2550.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
പ്രാഥമിക സഹകരണ
ബാങ്കുകളുടെ റോള്‍
എന്തായിരിക്കുമെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രാഥമിക
സഹകരണ ബാങ്കുകള്‍ക്ക്
ഇതുവഴി എന്തെങ്കിലും
നേട്ടങ്ങളുണ്ടാവുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോ;
(സി)
മലപ്പുറം
ജില്ലാ ബാങ്ക് കേരള
ബാങ്കില്‍ ലയിക്കാന്‍
സമ്മതം
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത ബാങ്കിലെ
ജീവനക്കാരുടെ
ഇക്കാര്യത്തിലുള്ള
നിലപാട് എന്താണ്; കേരള
ബാങ്കില്‍ ലയിക്കാത്ത
പക്ഷം പ്രസ്തുത
ബാങ്കിന്റെ ഭാവി
പ്രവര്‍ത്തനത്തെ അത്
ദോഷകരമായി
ബാധിക്കുമോയെന്നത്
വിലയിരുത്തിയിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ?
കേരള
ബാങ്കും പ്രാഥമിക കാര്‍ഷിക
വായ്പ സംഘങ്ങളും
2551.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
യാഥാര്‍ത്ഥ്യമാകുന്നതോടെ
പ്രാഥമിക കാര്‍ഷിക
വായ്പ സംഘങ്ങളുടെ ഭാവി
എന്താകുമെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളാബാങ്ക്
പ്രാഥമിക കാര്‍ഷിക
വായ്പാ സംഘങ്ങള്‍ക്ക്
ഏതെല്ലാം തീതിയില്‍
ഗുണകരമാകുമെന്ന്
വിശദമാക്കാമോ;
(സി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍
നടത്തുന്ന, ഗ്രാമീണ
ജനങ്ങളുടെ ജീവിതവുമായി
ബന്ധപ്പെട്ട നീതി
സ്റ്റോര്‍, മാവേലി
സ്റ്റോര്‍, വളം,
വിത്ത്, കീടനാശിനി,
കാര്‍ഷിക ഉപകരണങ്ങള്‍
എന്നിവയുടെ വിതരണം
തുടങ്ങിയ സംരംഭങ്ങള്‍
കേരളാ ബാങ്ക്
രൂപീകരിച്ചാലും അതേപടി
തുടരുമോയെന്നറിയിക്കുമോ;
(ഡി)
കേരളാ
ബാങ്ക് നിലവില്‍
വരുന്നതോടെ
കര്‍ഷകര്‍ക്കും
സാധാരണക്കാര്‍ക്കും
വായ്പ നല്കുുന്നതില്
ഏതെങ്കിലും തരത്തിലുളള
കുറവുണ്ടാകുമോ;
ചെറുകിട-കുടില്‍
വ്യവസായങ്ങള്‍ക്കുളള
വായ്പ നിലവിലുളള
രീതിയില്‍ തുടരുമോ;
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ
അഡ്മിനിസ്ട്രേറ്റര്‍ ഭരണം
2552.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പതിനാല്
ജില്ലാ സഹകരണ
ബാങ്കുകള്‍ സംസ്ഥാന
സഹകരണ ബാങ്കുമായി
ലയിപ്പിച്ച് കേരള
ബാങ്ക്
രൂപീകരിക്കുന്നതിന്റെ
ഭാഗമായി 2017 -ല്‍
ജില്ലാ ബാങ്കുകളുടെ
തെരഞ്ഞെടുക്കപ്പെട്ട
ഭരണസമിതികളെ പിരിച്ച്
വിട്ടിരുന്നോ;
(ബി)
എങ്കില്‍
എന്നാണ് അവ
പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം
ഏര്‍പ്പെടുത്തിയതെന്ന്
വ്യക്തമാക്കുമോ;
(സി)
അഡ്മിനിസ്ട്രേറ്റര്‍
ഭരണം ഏര്‍പ്പെടുത്തി
എത്ര കാലത്തിനുള്ളില്‍
തെരഞ്ഞെടുപ്പ് നടത്തി
പുതിയ ഭരണസമിതി
അധികാരത്തില്‍
വരണമെന്നാണ് സഹകരണ
നിയമത്തില്‍
അനുശാസിക്കുന്നത്;വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നിയമത്തിനു വിരുദ്ധമായി
രണ്ട്
വര്‍ഷത്തിലേറെയായി
അഡ്മിനിസ്ട്രേറ്റര്‍
ഭരണം തുടരുന്നത്
ക്രമപ്രകാരമാണോ;
എങ്കില്‍ ഏത് വകുപ്പ്
പ്രകാരമെന്ന്
അറിയിക്കുമോ?
സംസ്ഥാന
സഹകരണ ബാങ്കിന്റെ വായ്പകള്‍
എഴുതിത്തള്ളിയ നടപടി
2553.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
ബാങ്ക് രൂപീകരണവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സഹകരണ ബാങ്കിന്റെ
കിട്ടാക്കടമായ
വായ്പകള്‍
എഴുതിത്തള്ളിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളുടെ
കടമാണ്
എഴുതിത്തള്ളിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ സംസ്ഥാന
സഹകരണ ബാങ്കിന്
കൈമാറിയിട്ടുള്ള
സ്ഥാപനങ്ങളുടെ വായ്പാ
തിരിച്ചടവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും ധാരണ
ഉണ്ടാക്കിയിട്ടുണ്ടോയെന്നറിയിക്കാമോ;
ഇതുസംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സഹകരണ
സംഘങ്ങളുടെ
കെട്ടിടനിര്‍മ്മാണത്തിന്
അനുമതി
2554.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍, സഹകരണ
ബാങ്കുകള്‍ എന്നിവയുടെ
കെട്ടിടങ്ങളില്‍
നടത്തുന്ന വിവിധ
തരത്തിലുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വകുപ്പില്‍ നിന്നുമുള്ള
അനുമതി ആവശ്യമുണ്ടോ;
വിശദമാക്കാമോ;
(ബി)
വെെപ്പിന്‍
നിയോജക മണ്ഡലത്തിലെ
സഹകരണ സംഘങ്ങള്‍, സഹകരണ
ബാങ്കുകള്‍ എന്നിവയില്‍
2018-19 വര്‍ഷത്തില്‍
ഏതെങ്കിലും തരത്തിലുള്ള
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
ഇതിനുള്ള അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഇവയില്‍
ഏതെങ്കിലും
സ്ഥാപനങ്ങള്‍ ജനറല്‍
ഫണ്ടില്‍ നിന്നും
കെട്ടിട നിര്‍മ്മാണം,
പുനരുദ്ധാരണം
എന്നിവക്കായി തുക
ചെലവഴിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഇ)
ജനറല്‍
ഫണ്ടില്‍ നിന്നും തുക
ചെലവഴിച്ചിട്ടുണ്ടെങ്കില്‍
ആയതിന് വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സഹകരണ
ബാങ്കുകളില്‍ നിന്നും
വിദ്യാഭ്യാസ വായ്പ
2555.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ വായ്പ
ലഭ്യമാക്കുന്ന പദ്ധതി
പ്രകാരം സഹകരണ
ബാങ്കുകളില്‍ നിന്നും
വിദ്യാഭ്യാസ വായ്പ
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ച്
12.12.06 ലെ 60/06
27.07.2010 ലെ 40/2010
നമ്പര്‍ പ്രകാരം സഹകരണ
സംഘം രജിസ്ട്രാര്‍
പുറപ്പെടുവിച്ച
സര്‍ക്കുലറിന്റെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരം
ജില്ലയിലെ എത്ര സഹകരണ
ബാങ്കുകള്‍ വിദ്യാഭ്യാസ
വായ്പ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ചിട്ടുള്ള
വിദ്യാഭ്യാസ വായ്പ എത്ര
രൂപയെന്ന്
വ്യക്തമാക്കാമോ?
കാര്‍ഷിക
സഹകരണ ബാങ്കുകളിലെ
സാമ്പത്തിക ക്രമക്കേട്
2556.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കാര്‍ഷിക സഹകരണ
ബാങ്കുകളില്‍
സാമ്പത്തിക ക്രമക്കേട്
നടത്തിയ എത്ര
ഉദ്യോഗസ്ഥരെ കഴിഞ്ഞ
അഞ്ച്
വര്‍ഷക്കാലയളവിനുള്ളില്‍
സര്‍വ്വീസില്‍ നിന്നും
മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ; വിശദാംശം
നല്‍കുമോ;
(ബി)
ആയതില്‍
എത്രപേര്‍
സര്‍വ്വീസില്‍ തിരികെ
പ്രവേശിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ബാങ്കുകളില്‍ ഇത്തരം
ക്രമക്കേടുകള്‍
തടയുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
ഇത്തരം
ക്രമക്കേടുകള്‍ സഹകരണ
മേഖലയെ ആശ്രയിക്കുന്ന
കര്‍ഷകര്‍ക്ക്
സാമ്പത്തിക പ്രതിസന്ധി
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
പ്രതിസന്ധി
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ?
നിലമ്പൂര്‍
സഹകരണ അര്‍ബന്‍ ബാങ്കില്‍
2557.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
സഹകരണ അര്‍ബന്‍
ബാങ്കില്‍ 2015 മുതല്‍
ബാങ്ക് വായ്പ കുടിശ്ശിക
വരുത്തിയതിന്
കരസ്ഥപ്പെടുത്തിയ
ഭൂമിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
കാലയളവില്‍ വായ്പ
കുടിശ്ശിക വരുത്തിയതിന്
കരസ്ഥപ്പെടുത്തിയ
ഭൂമിയിന്മേലുള്ള വായ്പ
കുടിശ്ശികയും ഭൂമി ലേലം
ചെയ്തപ്പാേള്‍ ലഭിച്ച
തുകയും ഭൂമി
ലേലത്തിലെടുത്ത
ആളുകളുടെ വിശദാംശങ്ങളും
ലഭ്യമാക്കാമാേ;
(സി)
ബാങ്ക്
കരസ്ഥപ്പെടുത്തിയ
വസ്തുക്കളുടെ വില്ലേജും
സര്‍വ്വേ നമ്പറും
ഭൂമിയുടെ
വിസ്തീര്‍ണ്ണവും
വിശദമാക്കാമാേ;
(ഡി)
പ്രസ്തുത
കാലയളവിന്മേല് ബാങ്ക്
വായ്പ കുടിശ്ശിക
വരുത്തിയതിന്
ആരുടെയാെക്കെ പക്കല്‍
നിന്നാണ് ഭൂമി
കരസ്ഥമാക്കിയതെന്ന്
അറിയിക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ്ഡിന്റെ നഷ്ടം നികത്താന്‍
നടപടി
2558.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്‍സ്യൂമര്‍ഫെഡിന്റെ
നഷ്ടം നികത്താന്‍
നടപടികള്‍
എടുത്തിട്ടുണ്ടോ;
(ബി)
കണ്‍സ്യൂമര്‍ഫെഡ്
കാര്യക്ഷമമായി
പ്രവര്‍ത്തിപ്പിക്കുന്നതിന്
വകുപ്പ് എന്തൊക്കെ
പദ്ധതികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിന്‍െറ
പുതിയ ഔട്ട്ലെറ്റുകള്
2559.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രണവുമായി
ബന്ധപ്പെട്ട്
കണ്‍സ്യൂമര്‍ഫെഡ് എത്ര
പുതിയ
ഔട്ട്ലെറ്റുകളാണ് ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിത്യോപയോഗ
സാധനങ്ങള്‍ക്ക് പുറമെ
സ്റ്റേഷനറി സാധനങ്ങള്‍
വില്‍ക്കുന്ന പുതിയ
ഔട്ട്ലെറ്റുകള്
തുടങ്ങുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ് റൂം സ്ഥാപിക്കുന്ന
പദ്ധതി
2560.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ
സഹായത്തോടെ
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
റൂം, ഉൗര്ജ്ജക്ഷമതയുളള
അടുപ്പ് എന്നിവ
സ്ഥാപിക്കുന്ന
പദ്ധതിയിലേക്ക്
ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
ഏതെല്ലാം സ്കൂളുകളെയാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി സ്കൂളുകളില്‍
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സഹകരണ
വകുപ്പിന്റെ കീഴിലുള്ള
ഹോട്ടലുകളിലെ ജീവനക്കാര്‍
2561.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
വകുപ്പിന്റെ കീഴില്‍
വരുന്ന ഹോട്ടലുകളില്‍
ജോലി ചെയ്യുന്ന
ജീവനക്കാര്‍ക്ക് ശമ്പള
സ്കെയില്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
പീരുമേട്
മണ്ഡലത്തിൽ കെയർ ഹോം പദ്ധതി
2562.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കെയർ ഹോം
പദ്ധതിയിൽ പീരുമേട്
നിയോജകമണ്ഡലം
ഉൾപ്പെട്ടിട്ടുണ്ടോ;
എങ്കിൽ മണ്ഡലത്തിലെ
ഏതെല്ലാം സഹകരണ
സ്ഥാപനങ്ങൾ പ്രസ്തുത
പദ്ധതിയിൽ
പങ്കാളികളായിട്ടുണ്ടെന്ന്അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
മണ്ഡലത്തിൽ എത്രപേർക്ക്
വീട് നിർമ്മിച്ച് നൽകാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ?
വിദേശ
ടൂറിസ്റ്റുകളുടെ എണ്ണം
2563.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വിദേശ
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏത് ജില്ലയിലാണ്
ഏറ്റവും കൂടുതല്‍ വിദേശ
സഞ്ചാരികള്‍
എത്തിയതെന്നും കുറവ്
ഏതൊക്കെ
ജില്ലകളിലാണെന്നും
വ്യക്തമാക്കുമോ?
കായലോര
ടൂറിസം പദ്ധതി
2564.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായലോര ടൂറിസം പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; ഈ
പദ്ധതിയില്‍ ഏതെല്ലാം
പ്രദേശങ്ങളെ
ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
സൗകര്യങ്ങളാണ്
വിനോദസഞ്ചാരികള്‍ക്ക്
ലഭ്യമാക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
പദ്ധതിയില്‍
കരുനാഗപ്പള്ളി
മണ്ഡലത്തിലെ കന്നേറ്റി
കായലിനെയും
ടി.എസ്.കനാലിനെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കായലോര
വാക്ക് വേ
നിര്‍മ്മിക്കുന്ന
പദ്ധതി ടൂറിസം
വകുപ്പിനുണ്ടോ;
ഏതെല്ലാം പ്രദേശത്ത് ഈ
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ?
ടൂറിസം
മേഖലയില്‍ ചെലവഴിച്ച തുക
2565.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ടൂറിസം മേഖലയില്‍
ചെലവഴിച്ച തുക
എത്രയാണെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജില്ലയിലും
നടപ്പിലാക്കിയ
പദ്ധതികളും
ജനങ്ങള്‍ക്ക് അതില്‍
നിന്ന് ലഭിക്കുന്ന
നേട്ടങ്ങളും
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രാവശ്യത്തെ
ഓണാഘോഷങ്ങള്‍ക്ക്
ടൂറീസം വകുപ്പ്
ചെലവഴിച്ച തുക ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
ആയുര്‍വേദ
വിനോദസഞ്ചാരം
2566.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആയുര്‍വേദ
വിനോദസഞ്ചാരമേഖലയെ
ലോകത്തിന്
പരിചയപ്പെടുത്തുന്നതിനായി
കേരളയാത്ര
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതിന്റെ ഭാഗമായി
ബിസിനസ് ടു ബിസിനസ്
മീറ്റുകള്‍
സംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അറിയിക്കുമോ;
(ബി)
ആരുടെ
സഹകരണത്തോടെയാണ്
പ്രസ്തുത കേരള യാത്ര
സംഘടിപ്പിക്കുന്നതെന്നും
എത്ര പ്രതിനിധികള്‍
പ്രസ്തുത മീറ്റുകളില്‍
പങ്കെടുക്കുവാന്‍
താല്പര്യം
അറിയിച്ചുവെന്നും
വ്യക്തമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തിലെ
വിനോദസഞ്ചാരകേന്ദ്രങ്ങള്‍
2567.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വിനോദസഞ്ചാരത്തിനും
സാഹസിക വിനോദത്തിനും
പര്യാപ്തമായ ഒട്ടേറെ
കേന്ദ്രങ്ങളുള്ള
തിരുവമ്പാടി
നിയോജകമണ്ഡലത്തിലെ
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ
വികസനത്തിനായുള്ള
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
പൈതൃക
വീഥിയായി മാറ്റുന്നതിന്
പദ്ധതി
2568.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നഗരത്തിന്റെ പൈതൃകം
കണക്കിലെടുത്ത്
അത്തച്ചമയ ഘോഷയാത്ര
നടക്കുന്ന വീഥികളെ
ഉള്‍പ്പെടുത്തി ഒരു
പൈതൃക വീഥിയായി
മാറ്റുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതി
നടപ്പിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
വിനോദ
സഞ്ചാരമേഖലയില്‍
നടപ്പാക്കിയ പദ്ധതികള്‍
2569.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വിനോദസഞ്ചാര മേഖലയില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
2570.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി ഇതുവരെ
എന്തെല്ലാം കാര്യങ്ങള്‍
ആണ് ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
വിപുലപ്പെടുത്തുന്നത്
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ ആയതിന് വേണ്ടി
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഇതുവരെ
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തെല്ലാം നടപടി
ക്രമങ്ങളാണുളളതെന്നും
ആയത് എപ്പോള്‍
സാധ്യമാക്കാനാകുമെന്നും
വ്യക്തമാക്കാമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
2571.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലയുടെ വികസനത്തിനായി
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഗ്രീന്‍
കാര്‍പ്പറ്റ്
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം
വിനോദസഞ്ചാരകേന്ദ്രങ്ങളിലാണ്
പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
ആഭ്യന്തര
ടൂറിസം വികസനം
2572.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആഭ്യന്തര ടൂറിസം
വികസിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
ആഭ്യന്തര
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
പീരുമേട്
നിയോജകമണ്ഡലത്തിലെ
വിനോദസഞ്ചാര പദ്ധതികൾ
2573.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പീരുമേട്
നിയോജകമണ്ഡലത്തിൽ ഈ
സർക്കാർ ഏതൊക്കെ
വിനോദസഞ്ചാര
പദ്ധതികൾക്കാണ്
ഭരണാനുമതി
നൽകിയിട്ടുള്ളത്;
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ച തുക ഉൾപ്പെടെ
ആ പദ്ധതികളുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കടമക്കുടി
ടൂറിസം പദ്ധതി
2574.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കടമക്കുടി
ടൂറിസം പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
പില്‍ഗ്രിം
ടൂറിസം പദ്ധതി
2575.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയില്‍ പില്‍ഗ്രിം
ടൂറിസം പദ്ധതി പ്രകാരം
ഏതൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചാമ്പ്യന്‍സ്
ബോട്ട് ലീഗ്
2576.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
മേഖലകളില്‍ വളളംകളിയുടെ
സാധ്യതകള്‍
മനസ്സിലാക്കി
ചാമ്പ്യന്‍സ് ബോട്ട്
ലീഗ് എന്ന പേരില്‍
ചുണ്ടന് വളളംകളി
മത്സരങ്ങള്‍
സംഘടിപ്പിക്കുന്നതിന്
വിനോദസഞ്ചാര വകുപ്പ്
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ടൂറിസം ഡെസ്റ്റിനേഷന്‍
പോയിന്റുകളാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
മലബാര്‍ മേഖലയില്‍
എന്തെല്ലാം പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
പാറന്നൂര്‍ചിറ
ടൂറിസം പദ്ധതി
2577.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലുള്ള
ചൂണ്ടല്‍ പഞ്ചായത്തിലെ
പാറന്നൂര്‍ചിറ ടൂറിസം
പദ്ധതിയ്ക്കായി രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതിക്ക്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
തെന്മല
ഇക്കോ ടൂറിസം
T 2578.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇക്കോ
ടൂറിസം പ്രോജക്ടിന്റെ
ഭാഗമായി വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിന്
തെന്മലയില്
ഒരുക്കിയിട്ടുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പ്രോജക്ടിലെ ലെഷര്‍
സോണിലെ പല ഇലക്ട്രോണിക്
ഉപകരണങ്ങളും
പ്രവര്‍ത്തനരഹിതമായിട്ടും
അത്
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(സി)
ഇക്കോ-ടൂറിസത്തിലെ
അഡ്വഞ്ചര്‍ സോണ്‍
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
അവിടെ
പ്രവര്ത്തനരഹിതമായിട്ടുളള
സംവിധാനങ്ങള്‍
നന്നാക്കുന്നതിനും
പുതിയവ
സ്ഥാപിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
തെന്മല
ഇക്കോ ടൂറിസം
T 2579.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-19
കാലയളവില്‍ തെന്മല
ഇക്കോ ടൂറിസം
പ്രോജക്ടില്‍ നിന്നും
ആകെ ലഭിച്ച വരുമാനം
എത്രയായിരുന്നെന്ന്
അറിയിക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത പ്രോജക്ടില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
അതില്‍
താല്‍ക്കാലിക/കോണ്‍ട്രാക്ട്
വ്യവസ്ഥയില്‍
നിയമിതരായവര്‍
എത്രയെന്നും
വെളിപ്പെടുത്താമോ;
(സി)
താല്‍ക്കാലിക
ജീവനക്കാരെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവിടെ
എത്തുന്ന
സഞ്ചാരികള്‍ക്ക്
കൂടുതല്‍ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
അതിലൂടെ വരുമാന
വര്‍ദ്ധനവ്
നേടുന്നതിനും നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കെ.റ്റി.
ഡി. സി.യി.-യിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2580.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.
റ്റി. ഡി. സി.-യുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
മത്സരാധിഷ്ടിതമായ
ടൂറിസം മേഖലയില്‍
സ്വകാര്യ മേഖലയുമായി
മത്സരിക്കുന്നതിന്
കെ.റ്റി. ഡി. സി.- യെ
പ്രാപ്തമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കെ.റ്റി. ഡി.
സി-യില്‍ നടപ്പിലാക്കിയ
വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(സി)
മാറുന്ന
കാലത്തിന് അനുസൃതമായി
മാറ്റം
കൊണ്ടുവരുന്നതിനും
മാനേജുമെന്റ് തലത്തില്‍
പ്രൊഫഷണലിസം
നടപ്പിലാക്കുന്നതിനും
കെ.റ്റി. ഡി. സി.-ക്ക്
സാധിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
രാജ്യത്തിനകത്തും
പുറത്തും നടക്കുന്ന
ടൂറിസം മേളകളില്‍ കേരള
ടൂറിസത്തിനെ ബ്രാന്റ്
ചെയ്യുന്നതിന്
സാധിക്കുന്നുണ്ടോ;
(ഇ)
കെ.
റ്റി. ഡി. സി.-യുടെ
നിലവിലുള്ള
യൂണിറ്റുകള്‍
നവീകരിക്കാത്തതുമൂലം
ഉളവായിട്ടുള്ള
സ്ഥിതിവിശേഷം
പരിഗണിച്ച്
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(എഫ്)
കെ.
റ്റി. ഡി. സി.യുടെ
ആഭിമുഖ്യത്തില്‍
ടൂറിസ്റ്റുകള്‍ക്കായി
തിരുവനന്തപുരത്തുനിന്നും
കണ്ടക്ടട് ടൂര്‍
സംഘടിപ്പിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സ്ഥലങ്ങളിലേക്ക്;
വിശദമാക്കുമോ;
(ജി)
ഇതിനായി
നിലവില്‍ എത്ര
ബസ്സുകളാണ്
ഉപയോഗിക്കുന്നത്;
ബസ്സുകള്‍
വാങ്ങുന്നതിന് എന്തുതുക
ചെലവഴിച്ചു; പ്രസ്തുത
കണ്ടക്ടട് ടൂറുകള്‍
ലാഭകരമാണോ; എങ്കില്‍
2018-19 -ല്‍
ഉണ്ടാക്കിയ
ലാഭമെത്രയെന്ന്
വ്യക്തമാക്കുമോ?
ഹൗസ്
ബോട്ടുകള്‍
തരംതിരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2581.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹൗസ് ബോട്ടുകള്‍
തരംതിരിക്കുന്നതിനായി
പുതിയ മാനദണ്ഡങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ അവ
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(ബി)
പുതുക്കിയ
മാനദണ്ഡങ്ങള്‍
അംഗീകരിക്കുന്നത് ഏത്
ഏജന്‍സി/കമ്മിറ്റിയാണെന്നും
അതിലെ അംഗങ്ങള്‍
ആരൊക്കെയാണെന്നും
വിശദമാക്കുമോ?
ചെരണി
ടൂറിസം പാര്‍ക്കിന്റെ
വികസനം
2582.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
ചെരണിയില്‍
പ്രവര്‍ത്തിക്കുന്ന
ടൂറിസം പാര്‍ക്കിന്റെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(ബി)
T854/VIP/2019/M.Co-Op/TSM/DEV
എന്ന നമ്പര്‍
ഫയലിന്മേല് ടൂറിസം
ഡയറക്ടര്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(സി)
പ്രസ്തുത
പാര്‍ക്കില്‍
വിനോദസഞ്ചാര
വികസനത്തിനായി പുതിയ
എന്തെല്ലാം
വികസനപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
മങ്കട
മണ്ഡലത്തിലെ പ്രദേശങ്ങള്‍
ടൂറിസം മേഖലയായി ഉയര്‍ത്താൻ
നടപടി
2583.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
കുരങ്ങന് ചോലയിലെയും
ചെകുത്താന് പാറയിലെയും
ടൂറിസം സാദ്ധ്യതകള്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലങ്ങള്‍
ഡി.റ്റി.പി.സി
അധികൃതര്‍
സന്ദര്‍ശിച്ചിട്ടുണ്ടോ;
എങ്കിൽ തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശങ്ങള്‍ ടൂറിസം
മേഖലയായി
ഉയര്‍ത്തികൊണ്ടു
വരുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
വയനാട്
ചുരം സൗന്ദര്യവല്‍ക്കരണം
2584.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ചുരം
സൗന്ദര്യവല്ക്കരിക്കുന്നതിന്റെ
ഭാഗമായി ഒമ്പതാം വളവ്
വികസിപ്പിക്കുന്നതിനും
വ്യൂപോയിന്റാക്കുന്നതിനുമുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വ്യൂപോയിന്റ്
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ടൂറിസം
പ്രാധാന്യമുള്ള
പ്രദേശങ്ങളില്‍ ഗതാഗത
സൗകര്യം
2585.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസത്തിന്
പ്രാധാന്യമുള്ള
പ്രദേശങ്ങളില്‍ മികച്ച
ഗതാഗത സൗകര്യം
ഉറപ്പാക്കുന്നതിനായി
റോഡ്
നിര്‍മ്മിക്കുന്നതിന്
ടൂറിസം വകുപ്പില്‍
നിന്നും ഫണ്ട്
അനുവദിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയില്‍
നടപ്പുസാമ്പത്തിക
വര്‍ഷം ഇത്തരത്തില്‍
ഏതെങ്കിലും
പ്രവൃത്തിക്ക് ഫണ്ട്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ?
ഗ്രാമീണ
ടൂറിസം പദ്ധതി
2586.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
ചിറക്കല്‍, കരി, കളത്ര
എന്നീ പ്രദേശങ്ങളെ
ഉള്‍പ്പെടുത്തി ഗ്രാമീണ
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ആയിറ്റി
ബോട്ട് ടെര്‍മിനല്‍,
ഇടയിലക്കാട് ഫെസിലിറ്റേഷന്‍
സെന്റര്‍ എന്നിവയുടെ അനുമതി
2587.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആയിറ്റി
ബോട്ട് ടെര്‍മിനല്‍,
ഇടയിലക്കാട്
ഫെസിലിറ്റേഷന്‍
സെന്റര്‍ എന്നിവ
കേന്ദ്രീകരിച്ച്
ഹോട്ടല്‍ / കഫ്
റ്റീരിയ
പ്രവര്‍ത്തിയ്ക്കാന്‍
ആരുടെ അനുമതിയാണ്
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സ്ഥാപനങ്ങള്‍ക്ക്
സി.ആര്.ഇസഡ്.പരിധി
ബാധകമല്ലാതെ
വന്നിട്ടുണ്ടോ;
അറിയിക്കുമോ?
കുമ്പളം
പരിസ്ഥിതി സൗഹൃദ ടൂറിസം
പദ്ധതി
2588.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലുള്ള കുമ്പളം
പഞ്ചായത്തിലെ
പ്രകൃതിമനോഹരങ്ങളായ
സ്ഥലങ്ങള്‍
ഉള്‍പ്പെടുത്തി ഒരു
പരിസ്ഥിതി സൗഹൃദ ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം അറിയിക്കാമോ?
തലശ്ശേരി
ടൂറിസം പൈതൃക പദ്ധതി
2589.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ടൂറിസം പൈതൃക പദ്ധതി
നടപ്പാക്കുന്നതിനായി
ഇതുവരെ എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
പുരോഗതിക്കായി കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
എന്തൊക്കെ കാര്യങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
(സി)
പ്രസ്തുത
പദ്ധതി
വിപുലപ്പെടുത്തുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
ആയതിന് ആവശ്യമായ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ വിനോദ സഞ്ചാര
മേഖലകളിലെ വൈദ്യുതീകരണ
പ്രവൃത്തികള്‍
2590.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്ശേഷം വര്‍ക്കല
മണ്ഡലത്തിലെ വിനോദ
സഞ്ചാര മേഖലകളില്‍
വൈദ്യുതീകരണ
പ്രവൃത്തികള്‍ക്കായി
എത്ര രൂപ ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; ആയത്
ഏതെല്ലാം
പ്രദേശങ്ങളിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അനുവദിച്ചിട്ടുള്ള
ഫണ്ട് വിനിയോഗിച്ച്
എത്ര ലൈറ്റുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇനി
എത്ര ലൈറ്റുകള്‍
സ്ഥാപിക്കുവാനുണ്ടെന്ന്
അറിയിക്കാമോ;
മണിയാര്‍
കേന്ദ്രീകരിച്ച്
ആരംഭിക്കുന്ന ടൂറിസം പദ്ധതി
2591.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണിയാര്‍
കേന്ദ്രീകരിച്ച്
ആരംഭിക്കുന്ന ടൂറിസം
പദ്ധതിക്കായി
എന്താെക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്നത്;
ഇനി എന്തൊക്കെ
നടപടികളാണ്
നടപ്പാക്കാനുളളത്;
വിശദീകരിക്കാമോ;
(ബി)
ഇതിനായി
സംസ്ഥാന പൊതുമേഖലാ
സ്ഥാപനമായ കെല് എത്ര
കോടി രൂപയുടെ
എസ്റ്റിമേറ്റ് ആണ്
തയ്യാറാക്കിയിട്ടുളളത്;
ഇതിന് ടൂറിസം
വകുപ്പിന്റെ അംഗീകാരം
വെെകുന്നതിന്റെ കാരണം
വിശദമാക്കാമോ;
(സി)
ഇറിഗേഷന്‍
വകുപ്പ് മണിയാര്‍ ഡാം
പരിസരം ടൂറിസം
പദ്ധതിക്കായി
വിട്ടുകൊടുത്ത്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടും
വീണ്ടും ഇതിന്
ഇറിഗേഷന്‍ വകുപ്പിന്റെ
അനുമതി
ലഭ്യമാക്കണമെന്നാവശ്യപ്പെട്ടതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
ഇത്
ലഭ്യമാക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശങ്ങള്‍ സഹിതം
വെളിപ്പെടുത്താമോ?
പട്ടാമ്പി
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
2592.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍ വിനോദ
സഞ്ചാര വകുപ്പിന്
കീഴില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പട്ടാമ്പിയിലെ
പൊതുജനങ്ങള്‍ക്ക്
മാനസികോല്ലാസം പകരുന്ന
തരത്തിലുള്ള ഒരു
പദ്ധതികളും
നിലവിലില്ലാത്തതിനാല്‍
ഭാരതപ്പുഴ
കേന്ദ്രീകരിച്ചുകൊണ്ട്
അതിന്റെ കരയില്‍ ഒരു
വിനോദ പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
സാംബാളൂര്
തീര്‍ത്ഥാടന
കേന്ദ്രത്തിന്റെ സംരക്ഷണം
2593.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ കാടുകുറ്റി
ഗ്രാമപഞ്ചായത്തിലെ
സാംബാളൂര് തീര്‍ത്ഥാടന
കേന്ദ്രത്തിന്റെ ചരിത്ര
പ്രാധാന്യം
കണക്കിലെടുത്ത്
സംരക്ഷിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(ബി)
പോര്‍ച്ചുഗലില്‍
നിന്നും മിഷനറി
പ്രവര്‍ത്തനങ്ങള്‍ക്കായി
വിശുദ്ധ ഫ്രാന്‍സിസ്
സേവ്യര്‍ വന്നിറങ്ങിയ
സാംബാളൂര്
പളളിക്കടവില്‍ സ്മാരകം
ഉണ്ടാക്കാനും മുസരിസ്
പെെതൃക പദ്ധതിയുടെ
ഭാഗമായി ബോട്ട് ജെട്ടി
അടക്കം സ്ഥാപിക്കാനും
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
പ്രോജക്റ്റ് ഉണ്ടാക്കി
സമര്‍പ്പിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
ചങ്ങനാശ്ശേരി
- ആലപ്പുഴ പാതയില്‍ ടൂറിസം
പദ്ധതികള്‍
2594.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസവികസന
സാധ്യതയുള്ള കുട്ടനാട്
പ്രദേശത്തേക്ക്
വിദേശ/ആഭ്യന്തര
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
ചങ്ങനാശ്ശേരി - ആലപ്പുഴ
സംസ്ഥാന പാതയിലും
ജലപാതയിലും ടൂറിസം
വികസന പദ്ധതികള്‍
നടപ്പിലാക്കുമോ;
(ബി)
പ്രസ്തുത
ടൂറിസം
വികസനത്തിനുവേണ്ടി
കര്‍മ്മ പദ്ധതി
ആവിഷ്ക്കരിക്കുമോ;
(സി)
ടൂറിസ്റ്റുകള്‍ക്കുവേണ്ടിയുള്ള
ബോട്ടുകളും
ശിക്കാരവള്ളങ്ങളും
സഞ്ചരിക്കുന്നതിന്
തടസ്സമായിരിക്കുന്ന
ജലപാതയിലെ പോള നീക്കം
ചെയ്യുന്നതിന് വകുപ്പ്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
നെയ്യാര്‍ഡാം
ടൂറിസം വികസനം
2595.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാര്‍ഡാം
ടൂറിസം വികസനത്തിന്റെ
ഭാഗമായി തയാറാക്കിയ
ഡി.പി.ആര്.-ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പല പ്രവൃത്തികളും
പൂര്‍ത്തിയാക്കിയിട്ടില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതൊക്കെ
പ്രവൃത്തികളാണ്
ക്യാന്‍സല്‍
ചെയ്തതെന്നും അതിനുള്ള
കാരണം എന്താണെന്നും
അറിയിക്കാമോ ;
(സി)
പദ്ധതിയുടെ
ഡി.പി.ആര്-ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും അതിന്
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ പുരോഗതി
എന്താണെന്നും
വെളിപ്പെടുത്താമോ ;
(ഡി)
ഡി.പി.ആര്-ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മുഴുവന്‍ പ്രവൃത്തികളും
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
നെയ്യാര്‍ഡാം
വികസനത്തിനായി
തയാറാക്കിയ മാസ്റ്റര്‍
പ്ലാനിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ വിനോദസഞ്ചാര
പാര്‍ക്കുകള്‍
2596.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തിൽ
മഹാപ്രളയത്തില്‍
പൂര്‍ണ്ണമായും നശിച്ച
വിനോദസഞ്ചാര
പാര്‍ക്കുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ആയത്
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സാമ്പത്തിക
നഷ്ടങ്ങള്‍ക്ക്
നിയമപരമായ പരിഹാരവും
സഹായവും ടൂറിസം വകുപ്പ്
അനുവദിക്കാതെ കാലതാമസം
വരുത്തുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ആശ്വാസ
സഹായം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്ന് വ്യക്തമാക്കാമോ?
പെരുന്തേനരുവി
ടൂറിസം പദ്ധതി
2597.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുന്തേനരുവി
കേന്ദ്രീകരിച്ച്
നടക്കുന്ന ടൂറിസം
പദ്ധതി ഏതു ഘട്ടം
വരെയായെന്നും എന്തൊക്കെ
നിര്‍മ്മാണ
പ്രവൃത്തികളാണ് ഇവിടെ
പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും
ഇനി എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
പണികള്‍
പൂര്‍ത്തിയാക്കി
എന്നത്തേയ്ക്ക് പദ്ധതി
ഉദ്ഘാടനം
ചെയ്യാനാകുമെന്ന്
വെളിപ്പെടുത്താമോ; ഈ
ഘട്ടത്തില്‍ എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പെരുന്തേനരുവി
ടൂറിസം പദ്ധതി എത്ര
ഘട്ടമായി
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഓരോ ഘട്ടത്തിലും
അനുവദിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ഡി)
എന്തൊക്കെ
സൗകര്യങ്ങളാണ് വിനോദ
സഞ്ചാരികള്‍ക്കായി
ഇവിടെ ഒരുക്കുന്നത്
എന്ന് വിശദമാക്കാമോ;
(ഇ)
2018
ആഗസ്റ്റിലെ
മഹാപ്രളയത്തില്‍
തകര്‍ന്ന പെരുന്തേനരുവി
ടൂറിസം പദ്ധതിയുടെ
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി ഫണ്ട്
ലഭ്യമാക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ടൂറിസം പദ്ധതി
2598.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ പൗരാണികമായ
ആരാധനാലയങ്ങള്‍
കേന്ദ്രീകരിച്ച് ഒരു
ടൂറിസം പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇൗരാറ്റിന്പുറം
ടൂറിസം പദ്ധതി
2599.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ഇൗരാറ്റിന്പുറം ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
തൂക്കുപാലത്തിന്റെയും
അനുബന്ധ
പ്രവൃത്തിയുടെയും ഡി.
പി. ആര്.
തയ്യാറാക്കാന്‍ ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
ചെയ്യുന്ന ഇറിഗേഷന്‍
വിഭാഗം നിലവില്‍ എത്ര
കോടിയുടെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ആരംഭിച്ചത് എന്ന്
അറിയിക്കുമോ?
കുറ്റിപ്പുറത്തെ
നിളയോരം പാര്‍ക്ക്
2600.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭാരതപ്പുഴയുടെ
തീരത്ത്
കുറ്റിപ്പുറത്ത് സ്ഥിതി
ചെയ്യുന്ന നിളയോരം
പാര്‍ക്കിന്റെ രണ്ടാം
ഘട്ടത്തിന്റെ നിലവിലെ
അവസ്ഥ വിശദമാക്കുമോ;
രണ്ടാം ഘട്ടത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
കുറ്റിപ്പുറം
നിള പാര്‍ക്കിനോട്
അടുത്തുള്ള സ്ഥലത്ത്
അഡ്വഞ്ചര്‍ പാർക്ക്
തുടങ്ങാൻ വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
നിളയോരം
പാര്‍ക്കിനോട്
അടുത്തുള്ള സ്ഥലം
ജില്ലാ ടൂറിസം
പ്രമോഷന് കൗണ്‍സില്‍
വഴി വിനോദസഞ്ചാര
വികസനത്തിന്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാട്ടാക്കടയില്‍
ഇക്കോടൂറിസം പദ്ധതി
2601.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
തൂങ്ങാംപാറയെയും
പെരുങ്കുളത്തിനെയും
ബന്ധപ്പെടുത്തിയുളള
ഇക്കോടൂറിസം പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മുനമ്പം
ബീച്ചില്‍ ലെെറ്റുകള്‍
സ്ഥാപിക്കാന്‍ നടപടി
2602.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം
മുസിരിസ് ബീച്ചില്‍
സ്ഥാപിച്ചിരുന്ന
ലെെറ്റുകള്‍
പ്രവര്‍ത്തന
ക്ഷമമല്ലാതായതിനെത്തുടര്ന്ന്
വിനോദസഞ്ചാരികളും
നാട്ടുകാരും ഏറെ
ബുദ്ധിമുട്ട്
അനുവഭവിക്കുന്നതായി
പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രദേശത്ത്
സ്ഥാപിച്ചിരുന്ന
ലെെറ്റുകള്‍ എന്ന്
മുതല്‍ പ്രവര്‍ത്തന
ക്ഷമമാക്കൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
പമ്പയില്‍ പ്രളയം വരുത്തിയ
നാശനഷ്ടം
2603.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018ലെ
പ്രളയത്തെ തുടര്‍ന്ന്
പമ്പയില്‍ എന്തൊക്കെ
നാശനഷ്ടം
ഉണ്ടായിട്ടുണ്ട്; എത്ര
കോടി രൂപയുടെ നാശനഷ്ടം
ഉണ്ടായി;
(ബി)
പ്രളയത്തില്‍
തകര്‍ന്ന എന്തൊക്കെ
സൗകര്യങ്ങളാണ് ഇവിടെ
പുന:സ്ഥാപിക്കാന്‍
കഴിഞ്ഞത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പമ്പയില്‍
അടിഞ്ഞുകൂടിയ മണല്‍
ശേഖരം നീക്കം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
അയ്യപ്പ ഭക്തരുടെ
വാഹനങ്ങള്‍ ഇത്തവണ
പമ്പയിലേക്ക്
കടത്തിവിടുമോ;
ഇല്ലെങ്കില്‍ എങ്ങനെ
ഗതാഗതം
നിയന്ത്രിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുമളിയിൽ ശബരിമല
അയ്യപ്പഭക്തന്മാർക്ക്
ഇടത്താവളം
2604.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പീരുമേട്
നിയോജകമണ്ഡലത്തിൽ
ശബരിമല
അയ്യപ്പഭക്തന്മാർക്കുള്ള
ഇടത്താവളങ്ങളായി
കണ്ടെത്തിയിട്ടുള്ള
സ്ഥലങ്ങൾ ഏതൊക്കെ;
പ്രസ്തുത സ്ഥലങ്ങളിൽ
ഇടത്താവളങ്ങൾ
ഒരുക്കുന്നതിനുള്ള
പ്രാഥമിക പ്രവർത്തനങ്ങൾ
ആരംഭിച്ചിട്ടുണ്ടോ;അറിയിക്കുമോ;
(ബി)
നിരവധി
അന്തർസംസ്ഥാന
അയ്യപ്പഭക്തൻമാർ
കേന്ദ്രീകരിക്കുന്ന
അതിർത്തി പട്ടണമായ
കുമളിയിൽ
,അയ്യപ്പഭക്തന്മാർക്ക്
സൗകര്യപ്രദമായ
ഇടത്താവളം
ഒരുക്കുന്നതിന് വനം
വകുപ്പുമായി
ബന്ധപ്പെട്ട് കുമളി
പട്ടണത്തോടുചേർന്ന്
വനംവകുപ്പിന്റെ
കൈവശമുള്ള സ്ഥലത്ത്
ഇടത്താവളം
ഒരുക്കുന്നതിനുള്ള
നടപടികൾ വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ?
ശബരിമല
വികസനം
2605.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമലയില്‍
ഈ സർക്കാർ നടത്തിയ
വികസന
പ്രവര്‍ത്തനങ്ങളും ഇനി
നടത്താന്‍ പോകുന്ന
വികസന
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
ശബരിമലയിൽ
മണ്ഡലകാലത്തിന്റെ
ഒരുക്കത്തിനായി
സ്വീകരിച്ചിട്ടുളള നടപടികള്‍
2606.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മണ്ഡലകാലത്തിന്റെ
ഒരുക്കത്തിനായി പ്രളയ
പശ്ചാത്തലത്തില്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ശബരിമല
വരുമാനം കുറയുന്നത്
ദേവസ്വം ബോര്‍ഡിനെയും
ജീവനക്കാരെയും കഴിഞ്ഞ
തവണ
പ്രതിസന്ധിയിലാക്കിയ
പശ്ചാത്തലത്തില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിശ്വാസികള്‍ക്കിടയില്‍
വ്യാജപ്രചരണം നടത്തി
ശബരിമലയുടെ സുഗമമായ
പ്രവര്‍ത്തനം
തടസ്സപ്പെടുത്തുന്നതിനും
ഇതിലൂടെ വരുമാനനഷ്ടം
വരുത്തുന്നതിനുമെതിരെ
വിശ്വാസികളില്‍ സത്യം
ബോധ്യപ്പെടുത്തി
അവബോധം സൃഷ്ടിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ശബരിമലയിലെ
ഓണ്‍ലൈന്‍ ദര്‍ശന സംവിധാനം
2607.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
അയ്യപ്പദര്‍ശനം
നടത്തുന്നതിനായി പുതിയ
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ക്ഷേത്ര
ദര്‍ശനം പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തിലൂടെ
ആക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;ഇതിനായുളള
പുതിയ സോഫ്റ്റ് വെയര്‍
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരാണ്
പ്രസ്തുത സോഫ്റ്റ്
വെയര്‍
തയ്യാറാക്കുന്നത്
എന്നറിയിക്കാമോ?
പമ്പാതീരവും
പരിസര പ്രദേശങ്ങളും
സംരക്ഷിക്കുന്നതിന് നടപടികള്‍
2608.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയംമൂലം
തകര്‍ന്ന പമ്പാ
നദീതീരവും
പരിസരപ്രദേശങ്ങളും
സംരക്ഷിക്കുന്നതിനും
പുനര്നിര്മ്മിക്കുന്നതിനുമായി
ദേവസ്വം ബോര്‍ഡ്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ഉദ്യോഗസ്ഥതലത്തിലും
ജനപ്രതിനിധികളുമായും
ദേവസ്വം ബോര്‍ഡ് എത്ര
യോഗങ്ങള്‍
ചേര്‍ന്നിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സ്വകാര്യ
ദേവസ്വം ജീവനക്കാര്‍ക്ക്
ക്ഷേമനിധി
2609.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ദേവസ്വം
ക്ഷേത്രങ്ങളുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ക്ഷേത്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കുന്നത് ഏത്
വകുപ്പാണെന്ന്
വിശദീകരിക്കുമോ;
(സി)
സ്വകാര്യ
ദേവസ്വക്ഷേത്രങ്ങളില്
ജോലി ചെയ്യുന്ന
ജീവനക്കാരുടെ
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
ഇവർക്ക് മിനിമം വേതനം
നിശ്ചയിച്ചിട്ടുണ്ടോയെന്നും
മറ്റ് ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടോയെന്നും
വിശദീകരിക്കുമോ;
(ഡി)
സംസ്ഥാനത്തെ
സ്വകാര്യ ദേവസ്വം
ക്ഷേത്രങ്ങളെയും
അവിടുത്തെ
ജീവനക്കാരെയും കുറിച്ച്
അന്വേഷണം നടത്തി
ജീവനക്കാര്‍ക്ക്
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗുരുവായൂര്‍
ക്ഷേത്രത്തിലെ തുലാഭാര
കരാര്‍
2610.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ക്ഷേത്രത്തിലെ തുലാഭാര
കരാര്‍ സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കരാര്‍ എന്നാണ്
പുതുക്കി
നല്‍കിയതെന്നും,
ആര്‍ക്കാണ്
നല്‍കിയതെന്നും
അറിയിക്കാമോ; എത്ര
രൂപയ്ക്കാണ് പ്രസ്തുത
കരാര്‍ പുതുക്കി
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(സി)
ദേവസ്വം
ബോര്‍ഡില്‍ ആവശ്യത്തിന്
ജീവനക്കാരുള്ളപ്പോള്‍
അവര്‍ മുഖേന തുലാഭാരം
നടത്താതെ പുറം കരാര്‍
നല്‍കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
തുലാഭാരത്തിന്
ദേവസ്വം രസീതിന് പുറമെ
തട്ടില്‍ പണമായി നൂറു
രൂപ ഭക്തരില്‍ നിന്നും
വാങ്ങുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
ദേവസ്വത്തിന്
നല്കുന്ന തുകയ്ക്ക്
പുറമെ കരാറുകാര്‍
നിര്‍ബന്ധപൂര്‍വ്വം പണം
ഈടാക്കുന്നുവെന്ന
ആക്ഷേപം പരിശോധിക്കുമോ?
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
നിയമനം
2611.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡിന് കീഴിലുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
എത്രപേര്‍ ജോലി
ചെയ്യുന്നുണ്ട്;
കണക്കുകള്‍
ലഭ്യമാക്കുമോ; ആയതില്‍
എസ്.സി./എസ്.ടി.
വിഭാഗത്തില്‍പ്പെടുന്നവര്‍
എത്ര പേര് ഉണ്ടെന്നും
അത് എത്ര ശതമാനം
വരുമെന്നും
വിശദമാക്കാമോ;
(ബി)
ദേവസ്വം
ബോര്‍ഡിന്റെ കീഴിലുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഇപ്പോള്‍ നിയമനം
നടത്തുന്നത് ദേവസ്വം
റീക്രൂട്ട്മെന്റ്
ബോര്‍ഡ് മുഖേനയാണോ;
എങ്കില്‍ നാളിതുവരെ
ഏതൊക്കെ തസ്തികകളില്‍
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ ദേവസ്വം
ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണം
2612.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ദേവസ്വം
ബോര്‍ഡിന്റെ
ഉടമസ്ഥതയിലുളള
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനു
നല്കിയ സഹായങ്ങള്‍
വിശദമാക്കാമോ;
(ബി)
ദേവസ്വം
ബോര്‍ഡ് ജീവനക്കാരുടെ
ക്ഷേമത്തിന് വയനാട്
ജില്ലയില്‍ ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കൊട്ടാരക്കര
മണികണ്ഠേശ്വരം ശ്രീമഹാഗണപതി
ക്ഷേത്ര വികസനം
2613.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
മണികണ്ഠേശ്വരം
ശ്രീമഹാഗണപതി ക്ഷേത്ര
വികസനത്തിനായി
തയ്യാറാക്കിയ
മാസ്റ്റര്‍ പ്ലാനിന്
അന്തിമ
രൂപരേഖയായിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാനില്‍
ക്ഷേത്ര വികസനത്തിനായി
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാന്‍
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിക്കുമെന്ന്
വെളിപ്പെുടത്തുമോ?
ശക്തികുളങ്ങര
ദേവീക്ഷേത്രത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2614.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
ഗ്രൂപ്പില്‍
ഉള്‍പ്പെട്ടുവരുന്ന
ആദിനാട് ശക്തികുളങ്ങര
ദേവീ ക്ഷേത്രത്തിലെ
വികസന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് 2016
ജൂണ്‍ മാസത്തിനു ശേഷം
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രത്തില്‍ ആനയെ
കെട്ടുന്ന പറമ്പിന്റെ
ചുറ്റുമതില്‍
തകര്‍ന്നത്
പൂനര്നിര്മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ഷേത്ര ശ്രീകോവില്‍
പുതുക്കി പണിയുന്നതിന്
മാസ്റ്റര്‍പ്ലാന്‍
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
അവിടുത്തെ
ആനകളെ
ശുചിത്വപൂര്‍ണ്ണമായ
ചുറ്റുപാടുകളില്‍
നിര്‍ത്തുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
എങ്കില്‍
വിശദമാക്കുമോ?
തൃക്കാരിയൂര്‍
മഹാദേവ ക്ഷേത്രം
2615.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
തൃക്കാരിയൂരില്‍
പരശുരാമന് നേരിട്ട്
പ്രതിഷ്ഠ നടത്തിയ
തൃക്കാരിയൂര്‍ മഹാദേവ
ക്ഷേത്രത്തെ പൈതൃക
പട്ടികയില്‍
ഉള്‍പ്പെടുത്തണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1800
വര്‍ഷത്തെ
പഴക്കമുള്ളതും പരശുരാമ
പൂജയുള്ളതും പരശുരാമന്
നേരിട്ട് പ്രതിഷ്ഠ
നടത്തിയ 108
ശിവക്ഷേത്രങ്ങളിലെ
അവസാന ശിവക്ഷേത്രവുമായ
തൃക്കാരിയൂരില്‍ മഹാദേവ
ക്ഷേത്രത്തിനോടനുബന്ധിച്ച്
പരശുരാമന് അന്തര്‍ധാനം
ചെയ്ത സ്ഥലവും
അതിനോടനുബന്ധിച്ച്
പരശുരാമക്ഷേത്രവും
നിലനില്ക്കുന്നകാര്യവും
ക്ഷേത്ര കലയായ
തീയാട്ടിന്റെ
ഉത്ഭവകേന്ദ്രം എന്ന
നിലയില്‍ പഴയ
ഭൂതത്താന്‍ കെട്ടിന്റെ
ഐതിഹ്യവും പരിഗണിച്ച്
പ്രസ്തുത ക്ഷേത്രത്തെ
പൈതൃക പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രവുമായി ബന്ധപ്പെട്ട
തീര്‍ത്ഥാടന ടൂറിസം പദ്ധതി
2616.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമിക്ഷേത്രവുമായി
ബന്ധപ്പെട്ട്
തീര്‍ത്ഥാടന ടൂറിസം
പദ്ധതിക്ക് ദേവസ്വം
ബോര്‍ഡ് ടൂറിസം
വകുപ്പിന് അനുമതിപത്രം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
അനുമതിപത്രം നല്കുന്ന
നടപടികള്‍
വൈകിപ്പിച്ചതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് ടൂറിസം
വകുപ്പ് ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
വകുപ്പിനോട്
അനുമതിപത്രം
ആവശ്യപ്പെട്ടതെന്ന്
വിശദമാക്കാമോ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമി
2617.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവില്‍
മലബാര്‍ ദേവസ്വം
ബോർഡിന് കീഴിൽ
പ്രവർത്തിക്കുന്ന
ക്ഷേത്രകലാ
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക്
കൂടുതൽ തുക
ലഭ്യമാക്കുന്നതിനും
ബൈലോ അംഗീകരിച്ചു
നല്കുന്നതിനുമുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേത്ര കലാ
അക്കാദമിയുടെ
ചെയര്മാൻ, സെക്രട്ടറി
എന്നിവര്‍ക്കുള്ള
ഓണറേറിയം നിശ്ചയിച്ച്
ഉത്തരവാകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?