വിഴിഞ്ഞം
പദ്ധതി
2264.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിഴിഞ്ഞം
പദ്ധതി എന്ന് കമ്മീഷന്
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിൽ കരാർ
ലംഘനം
2265.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് അദാനി
കമ്പനി ഏതെങ്കിലും
തരത്തില്‍ എഗ്രിമെന്റ്
വ്യവസ്ഥകള്‍
ലംഘിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവിലെ
വ്യവസ്ഥകള്‍ പ്രകാരം
എഗ്രിമെന്റ്
ലംഘിച്ചിട്ടുണ്ടെങ്കില്‍
എത്ര തുക നഷ്ടപരിഹാര
ഇനത്തില്‍ സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വിഴിഞ്ഞം
തുറമുഖ പദ്ധതി - പുനരധിവാസ
പാക്കേജ്
2266.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുടെ ഭാഗമായി
പുനരധിവാസ പാക്കേജ്
ഉണ്ടാക്കിയിരുന്നോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പാക്കേജില്‍
ഉള്‍പ്പെട്ടിട്ടുള്ള
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
അതില്‍
എന്തൊക്കെ കാര്യങ്ങള്‍
ഇതിനകം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
പുനരധിവാസ കാര്യങ്ങള്‍
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ;
തീരദേശ
കപ്പല്‍ ഗതാഗതം
2267.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തീരദേശ കപ്പല്‍ ഗതാഗതം
വികസിപ്പിക്കുന്നതിന്എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
'ഡിലോയിറ്റ്' നടത്തിയ
പഠനം സംബന്ധിച്ച
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കേരള
മാരിടൈം ബോര്‍ഡ്
ചെയര്‍മാന്റെയും
അംഗങ്ങളുടെയും വിദേശയാത്ര
2268.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മാരിടൈം ബോര്‍ഡ്
ചെയര്‍മാനും അംഗങ്ങളും
ഏതൊക്കെ തരത്തിലുള്ള
ആനുകൂല്യങ്ങളാണ്
കൈപ്പറ്റുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ചെയര്‍മാനും
അംഗങ്ങളും വിദേശ
രാജ്യങ്ങളില്‍ ഔദ്യോഗിക
യാത്ര
നടത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
വിദേശ
രാജ്യങ്ങള്‍
സന്ദര്‍ശിക്കുന്നതിന്
സര്‍ക്കാര്‍ മുന്‍കൂര്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
പ്രസ്തുത അനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
തുറമുഖങ്ങളുടെ
അടിസ്ഥാന സൗകര്യവികസനം
2269.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തുറമുഖങ്ങളുടെ അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിനായി
കേന്ദ്രസര്‍ക്കാര്‍
എന്തൊക്കെ ധനസഹായമാണ്
നല്‍കുന്നത്;
വിശദമാക്കുമോ;
(ബി)
സാഗര്‍മാല
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിലവില്‍ സംസ്ഥാനത്തെ
ഏതൊക്കെ തുറമുഖങ്ങള്‍
വികസിപ്പിക്കുന്നതിനാണ്
കേന്ദ്രസഹായം
ലഭ്യമാക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഏതൊക്കെ
ഘടകങ്ങള്‍
വികസിപ്പിക്കുന്നതിനാണ്
ഇപ്രകാരം കേന്ദ്രസഹായം
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കുമോ?
കേരള
മാരിടൈം ബോര്‍ഡ് ആക്ട് ഭേദഗതി
2270.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മാരിടൈം ബോര്‍ഡ് ആക്ട്
ഭേദഗതി ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ
(ബി)
എങ്കില്‍,
ആയതിനുളള ശിപാര്‍ശ
നിയമവകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ശിപാര്‍ശയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ചന്തപ്പുരയില്‍
തെയ്യം മ്യൂസിയം
2271.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കടന്നപ്പളളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
ചന്തപ്പുരയില്‍ തെയ്യം
മ്യൂസിയം
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാെമെന്ന്
വിശദമാക്കാമോ?
പഴയ
പോലീസ് സ്റ്റേഷന്
കെട്ടിടത്തിന്
പുരാവസ്തുവകുപ്പ് സംരക്ഷണം
2272.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പാങ്ങോട്
പ്രവര്‍ത്തിച്ചിരുന്ന
പഴയ പോലീസ് സ്റ്റേഷന്
കെട്ടിടം
പുരാവസ്തുവകുപ്പ്
ഏറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
ആയതു
സംബന്ധിച്ച വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വിശദമാക്കാമോ?
പുരാവസ്തു
വകുപ്പിന്റെ കീഴിലുള്ള
ശാസ്താംകുളങ്ങര നരസിംഹസ്വാമി
ക്ഷേത്രം
2273.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
വകുപ്പിന്റെ കീഴിലുള്ള
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
ശാസ്താംകുളങ്ങര
നരസിംഹസ്വാമി
ക്ഷേത്രത്തിന്
പ്രളയത്തില്‍ ഏറെ
നാശനഷ്ടങ്ങള്‍
വന്നിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നാശനഷ്ടങ്ങള്‍
പരിഹരിക്കുന്നതിന്
ഉദ്യോഗസ്ഥരുടെ
പരിശോധനയുടെയും
പഠനത്തിന്റെയും
അടിസ്ഥാനത്തില്‍
സ്വീകരിച്ച
തീരുമാനങ്ങളും
നടപടികളും അവയുടെ
പുരോഗതിയും
വ്യക്തമാക്കാമോ ?
കൃഷ്ണപുരം
കൊട്ടാരത്തിലെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
2274.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന കൃഷ്ണപുരം
കൊട്ടാരത്തില്‍
നടപ്പാക്കിയ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതൊക്കെയെന്നും
ഇതിനുവേണ്ടി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
എന്നും വിശദമാക്കാമോ?
നെറുങ്കൈതക്കോട്ട
ഭഗവതി ക്ഷേത്രം സംരക്ഷിത
സ്മാരകമാക്കാൻ നടപടി
2275.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വളളിക്കുന്ന്
നെറുങ്കൈതക്കോട്ട ഭഗവതി
ക്ഷേത്രം സംരക്ഷിത
സ്മാരകമായി
പ്രഖ്യാപിക്കുവാന്‍
നടപടി സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
ക്ഷേത്രത്തിന്റെ റവന്യൂ
വിശദവിവരം ജില്ലാ
കലക്ടറില്‍ നിന്ന്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ആയത് സംബന്ധിച്ച്
ജില്ലാ കലക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച പുരാവസ്തു
വകുപ്പ് ഡയറക്ടറുടെ
കാര്യാലയത്തിലെ എ2
-1458/2018/ഡി.എ.
നമ്പര്‍ ഫയലിൽ
സ്വീകരിച്ചുവരുന്ന
തുടര്‍നടപടികള്‍
വിശദമാക്കാമോ?
പുരാവസ്തുവകുപ്പിന്റെ
സംരക്ഷിത സ്മാരകങ്ങള്‍
2276.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
26.12.2017ലെ
GO (P) 5/2017/CAD
നമ്പരായ അന്തിമ
വിജ്ഞാപന പ്രകാരം
പുരാവസ്തുവകുപ്പിന്റെ
സംരക്ഷിത സ്മാരകമായി
പ്രഖ്യാപിച്ചിട്ടുള്ള
മാളയിലെ യഹൂദ സിനഗോഗും
യഹൂദ സെമിത്തേരിയും
സംരക്ഷിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
പുരാവസ്തുവകുപ്പിന്റെ
അധീനതയിലുള്ള കെട്ടിടങ്ങള്‍
2277.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പുരാവസ്തുവകുപ്പിന്
കീഴിൽ എന്തെങ്കിലും
പദ്ധതികള്‍
സംസ്ഥാനത്തിന്റെ
വികസനത്തിനായി
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
പുരാവസ്തുവകുപ്പിന്റെ
അധീനതയിലുള്ള
സര്‍ക്കാര്‍
കെട്ടിടങ്ങള്‍/സ്ഥാപനങ്ങള്‍
എന്നിവ ഏതെല്ലാമാണ്
എന്നുള്ള വിവരം
നല്‍കാമോ?
പുരാവസ്തു
വകുപ്പ് വര്‍ക്കല
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
2278.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുരാവസ്തു
വകുപ്പ് വര്‍ക്കല
മണ്ഡലത്തില്‍
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;എങ്കില്‍
ആയത് വിശദമാക്കാമോ?