ഓരോവര്‍ഷവും
കൂടുതലായി അനുഭവപ്പെടുന്ന
രോഗങ്ങള്‍
2081.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ പത്ത്
വര്‍ഷകാലയളവില്‍
ഓരോവര്‍ഷവും കൂടുതലായി
അനുഭവപ്പെടുന്ന
രോഗങ്ങള്‍
ഏതെല്ലാമെന്നും ഇതുമുലം
ഓരോവര്‍ഷവും എത്ര പേര്
വീതം ശരാശരി
മരണപ്പെടുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
രോഗങ്ങളില്‍ കാലാവസ്ഥാ
വ്യതിയാനം
മൂലമുണ്ടാകുന്നത്
ഏതെല്ലാമെന്നും,
ഇവയില്‍ നിന്ന്
ജനസംരക്ഷണത്തിനായി
ആരോഗ്യവകുപ്പ് എന്ത്
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
കണക്കുകള്‍ പ്രകാരം ഈ
വര്‍ഷം നാളിതുവരെ
ചിക്കന്‍ പോക്സ് എത്ര
പേര്‍ക്ക്
ഉണ്ടായിട്ടുണ്ടെന്നും,
ഇതുമായി ബന്ധപ്പെട്ട്
എത്ര പേര്
മരണപ്പെട്ടുവെന്നും,
നടപ്പുവര്‍ഷം
രോഗവര്ദ്ധനവിനായി
സംഭവിച്ച
കാര്യങ്ങളെന്തെന്ന്
പഠനവിധേയമാക്കിയോ
എന്നും ഭാവിയില്‍ അതിന്
പ്രതിരോധം തീര്‍ക്കാന്‍
എന്തു നടപടി
സ്വീകരിച്ചുവരുന്നുവെന്നും
വ്യക്തമാക്കുമോ?
അന്ധതാ
നിവാരണ പ്രവര്‍ത്തനങ്ങള്‍
2082.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബാരോഗ്യ
കേന്ദ്രങ്ങളില്‍
ആരംഭിച്ച വിഷന്‍
സെന്ററുകളില്‍ തിമിരം,
ഗ്ലോക്കോമ,
ഡയബെറ്റിക്ക്
റെറ്റിനോപ്പതി തുടങ്ങി
അന്ധതക്ക് കാരണമായ
രോഗങ്ങള്‍
പ്രാരംഭത്തിലെ
കണ്ടെത്തുന്നതിന്
സംവിധാനങ്ങള്‍
ലഭ്യമാണോ;
(ബി)
വിഷന്‍
സെന്ററുകളില്‍ എല്ലാ
ദിവസവും നേത്ര
പരിശോധകരുടെ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
അന്ധതാ
നിവാരണത്തിനുവേണ്ടി
സാമൂഹിക ആരോഗ്യ
കേന്ദ്രങ്ങളിലും,
കുടംബാരോഗ്യ
കേന്ദ്രങ്ങളിലും,
താലൂക്ക്
ആശുപത്രികളിലും
ഒപ്റ്റോമെട്രിസ്റ്റ്മാരുടെ
തസ്തിക സൃഷ്ടിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
അന്ധതാ
നിവാരണത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
കൈസനൂർ
ഫോറസ്റ്റ് ഡിസീസ്
2083.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൈസനൂർ ഫോറസ്റ്റ്
ഡിസീസ് (കെ. എഫ് .ഡി.)
റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
ജില്ലകളിൽ,
എത്രപേർക്ക്എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
രോഗസ്ഥിരീകരണത്തിനും
ചികിത്സയ്ക്കും
എന്തൊക്കെ
ക്രമീകരണങ്ങളാണ്
സർക്കാർ ആശുപത്രികളിലും
മെഡിക്കൽ കോളേജുകളിലും
ഒരുക്കിയിട്ടുള്ളത്;വിശദമാക്കാമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2084.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ അര്‍ഹരായ
മുഴുവന്‍
കുടുംബങ്ങളേയും
ഉള്‍പ്പെടുത്തുന്നതിനും,
കാര്‍ഡ്
പുതുക്കാത്തവര്‍ക്ക്
പുതുക്കുന്നതിന് അവസരം
നല്‍കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(ബി)
നിലവിലെ
ലിസ്റ്റില്‍ ഇല്ലാത്ത,
മാരക രോഗങ്ങള്‍
ബാധിച്ച് ചികിത്സ
തേടുന്നവര്‍ക്ക് സൗജന്യ
ചികിത്സ ലഭ്യമാക്കുന്ന
തരത്തില്‍ അര്‍ഹരായ
മുഴുവന്‍
കുടുംബങ്ങള്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
കാര്‍ഡ്
അനുവദിയ്ക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഇരുപത്തി
നാല് മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
2085.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഇരുപത്തി നാല്
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
അനുവദിച്ച് സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവുണ്ടായിട്ടും
ഇരുപത്തി നാല്
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
പ്രാബല്യത്തില്‍
കൊണ്ടുവരാന്‍
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്നും ഈ
തടസ്സങ്ങള്‍ നീക്കാന്‍
എന്ത് നടപടിയാണ് ഇതുവരെ
സ്വീകരിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ഡി)
അപ്രകാരം
നടപടി
സ്വീകരിച്ചിട്ടില്ലെങ്കിൽ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം ഇരുപത്തി നാല്
മണിക്കൂര്‍
പോസ്റ്റ്മോര്‍ട്ടം
പ്രാബല്യത്തിലാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തൈറോയിഡ്
രോഗവ്യാപനം സംബന്ധിച്ച
ശാസ്ത്രീയ പഠനങ്ങള്‍
2086.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൈറോയിഡ് രോഗം ബാധിച്ച്
ആശുപത്രികളില്‍
ചികില്‍ത്സ
തേടുന്നവരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
സര്‍ക്കാര്‍ തലത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
എന്‍.ഐ.ഡി.ഡി.സി.പി.(
നാഷണല്‍ അയഡിന്‍
ഡെഫിഷ്യന്‍സി ഡിസോഡര്‍
കണ്ട്രോള് പ്രോഗ്രാം)
എന്ന കേന്ദ്രാവിഷ്കൃത
പദ്ധതിപ്രകാരം ആരോഗ്യ
വകുപ്പിന്റെ സര്‍വ്വേ
നടപടികള്‍
നടത്താറുണ്ടോ; എങ്കില്‍
തൈറോയിഡ് രോഗം
സംബന്ധിച്ച്
എന്തെങ്കിലും
ശാസ്ത്രീയപഠനം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഐ.സി.എം.ആര്(ഇന്‍ഡ്യന്‍
കൗണ്‍സില്‍ ഒാഫ്
മെഡിക്കല്‍ റിസര്‍ച്ച്)
വഴി തൈറോയ്ഡ്
രോഗവ്യാപനം സംബന്ധിച്ച
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ഹീമോഫീലിയ
രോഗികള്‍ക്ക് മരുന്നുകള്‍
സൗജന്യമായി നല്കാന് നടപടി
2087.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാര്‍
ഹീമോഫീലിയ രോഗികള്‍ക്ക്
ആവശ്യമായ മരുന്നുകള്‍
കാരുണ്യ ഫാര്‍മസികള്‍
വഴി ആജീവനാന്തം
സൗജന്യമായി നല്കാന്
തീരുമാനിച്ചിരുന്നോ;
(ബി)
രക്തം
കട്ടപിടിക്കുന്നതിനാവശ്യമായ
ഘടകങ്ങള്‍
ശരീരത്തിലില്ലാത്തതുമൂലം
സന്ധികളിലും
ആന്തരികാവയവങ്ങളിലും
അടിക്കടി
രക്തസ്രാവമുണ്ടാകുന്ന ഈ
രോഗം മരണത്തിനുവരെ
കാരണമായേക്കുമെന്നത്
പരിശോധിക്കുകയുണ്ടായോ;
(സി)
സംസ്ഥാനത്തെ
കാരുണ്യ ഫാര്‍മസികളില്‍
ഹീമോഫീലിയ
രോഗികള്‍ക്കുള്ള
മരുന്നുകള്‍ ഒന്നും
തന്നെ ഇപ്പോള്‍
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മരുന്ന്
വിതരണം ചെയ്തിരുന്ന
കമ്പനികള്‍ക്ക്
സര്‍ക്കാര്‍ ഭീമമായ തുക
കുടിശ്ശിക വരുത്തിയതാണോ
അവര്‍ മരുന്ന് വിതരണം
നിര്‍ത്തിവയ്ക്കാന്‍
കാരണമെന്ന്
വെളിപ്പെടുത്താമോ;
(ഇ)
അല്ലെങ്കില്‍
മുന്‍കാലങ്ങളിലെന്നപോലെ
ഇവര്‍ക്ക് ആവശ്യമായ
മരുന്ന് സൗജന്യമായി
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
മഴക്കെടുതി
മൂലമുള്ള രോഗപ്രതിരോധ
ജാഗ്രതാ പ്രവര്‍ത്തനം
2088.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
മഴക്കെടുതി മൂലമുള്ള
രോഗപ്രതിരോധം
മൂന്നില്‍ കണ്ട്
ആരോഗ്യവകുപ്പ്
എന്തെല്ലാം ജാഗ്രതാ
പ്രവര്‍ത്തനങ്ങളാണ്
നടത്തിവരുന്നതെന്ന്
വ്യക്തമക്കാമോ?
മെഡിക്കല്‍
ഉപകരണങ്ങളുടെ വില
നിയന്ത്രണവും ഗുണമേന്മയും
2089.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അവശ്യ
മെഡിക്കല്‍
ഉപകരണങ്ങളുടെ വില
നിയന്ത്രിക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(ബി)
മെഡിക്കല്‍
ഉപകരണങ്ങളുടെ ഗുണമേന്മ
പരിശോധനക്ക് നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ജനങ്ങളുടെ രോഗവിവരങ്ങളെ
സംബന്ധിച്ചുള്ള വിവരശേഖരണം
2090.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിന്റെ
കീഴില്‍ സംസ്ഥാനത്തെ
ജനങ്ങളുടെ രോഗവിവരങ്ങളെ
സംബന്ധിച്ചുള്ള
വിവരശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഏത്
ഏജന്‍സിക്കാണ്
വിവരശേഖരണം നടത്തുവാന്‍
അനുമതി നല്‍കിയത്;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിവരശേഖരണം മറ്റ്
സ്വകാര്യ
ഏജന്‍സികള്‍ക്ക്
ലഭിക്കാതിരിക്കുവാന്‍
എന്തൊക്കെ
സുരക്ഷാമാര്ഗ്ഗങ്ങളാണ്
വകുപ്പ് നാളിതുവരെ
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യമേഖലയിലെ
വെല്ലുവിളികള്‍
2091.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തില്‍
ആരോഗ്യമേഖല
എത്തിയെന്ന്
അവകാശപ്പെടുമ്പോഴും
സംസ്ഥാനത്ത്
മുമ്പൊരിക്കലും
ഇല്ലാത്ത വിധത്തില്‍
പുതിയ വെെറസ് ബാധകള്‍
ഉണ്ടാകുന്നത് ആരോഗ്യ
രംഗത്ത് കടുത്ത
വെല്ലുവിളി
ഉണ്ടാക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
വെല്ലുവിളി
നേരിടുന്നതിനും
സംസ്ഥാനത്തെ ആരോഗ്യ
മേഖലയെ കൂടുതല്‍
ശാക്തീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
മഴക്കാലപൂര്‍വ്വ
ശുചീകരണം ശരിയായ
രീതിയില്‍
നടത്താത്തതാണ്
ആരോഗ്യമേഖലയില്‍ ഭീഷണി
സൃഷ്ടിക്കുന്നത്
എന്നതിന്റെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ
ഇടപെടലുകളാണ് വകുപ്പ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
മഴക്കാലപൂര്‍വ്വ
ശുചീകരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
ബന്ധപ്പെട്ട എല്ലാ
വകുപ്പുകളുടെയും
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്നതിനും
ശക്തമായ മേല്‍നോട്ടം
വഹിക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
വൃക്കരോഗികള്‍ക്ക്
സാമ്പത്തിക സഹായം
2092.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാരുണ്യ
പദ്ധതി
നിര്‍ത്തലാക്കിയതുമൂലം,
ഡയാലിസിസ് ചെയ്തുവരുന്ന
വൃക്കരോഗികള്‍ക്ക്
സാമ്പത്തിക സഹായം
ലഭ്യമാവുന്നില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
ആരോഗ്യ വകുപ്പ്
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
മെഡിക്കല്‍ഷോപ്പുകളില്‍
ഫാര്‍മസി ഇന്‍സ്പെക്ടര്‍മാര്‍
ആവശ്യമായ പരിശോധന
നടത്താത്തത്
2093.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1948-ലെ
ഫാര്‍മസി ആക്ട് പ്രകാരം
മുഴുവന്‍ സമയ
ഫാര്‍മസിസ്റ്റ് ഇല്ലാതെ
മരുന്നു വില്‍പ്പന
നടത്തുന്നത്
കുറ്റകരമായിട്ടും
സംസ്ഥാനത്തെ
മെഡിക്കല്‍ഷോപ്പുകളില്‍
ബന്ധപ്പെട്ടവര്‍
ആവശ്യമായ പരിശോധന
നടത്താത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പല
ജില്ലകളിലും മെഡിക്കല്‍
ഷോപ്പുകളില്‍ പരിശോധന
നടത്തേണ്ട ഫാര്‍മസി
ഇന്‍സ്പെക്ടര്‍മാര്‍
ഇല്ലാത്തത് പരിശോധനകളെ
ബാധിക്കുന്നുണ്ട് എന്ന
കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇൗ
മേഖലയില്‍ കാര്യമായ
പരിശോധന നടത്തി
ആവശ്യമായ
തുടര്‍നടപടികള്‍
സ്വീകരിക്കുവാന്‍
സര്‍ക്കാര്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
സമ്പുഷ്ട കേരളം പദ്ധതി
2094.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
പോഷകാഹാര കുറവ്
പരിഹരിക്കുന്നതിന്
സമ്പുഷ്ട കേരളം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതി സംസ്ഥാന
വ്യാപകമാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്ന്അറിയിക്കാമോ?
'സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു ദി
പുവര്‍' പദ്ധതി
2095.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 'സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു ദി
പുവര്‍' എന്ന
പദ്ധതിയില്‍ നാളിതുവരെ
എത്ര പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വയനാട് ജില്ലയില്‍
പ്രസ്തുത പദ്ധതി
പ്രകാരം
ആര്‍ക്കെങ്കിലും
ചികിത്സാ ധനസഹായം
നല്‍കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അവരുടെ പട്ടിക
ലഭ്യമാക്കാമോ?
'പ്രോജക്ട്
ഓട്ടിസം'
2096.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ഓട്ടിസം രോഗത്തിന്
പരിഹാരമായി 'പ്രോജക്ട്
ഓട്ടിസം' എന്ന പേരില്‍
ഒരു പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശം എന്തെല്ലാമാണ്
വെളിപ്പെടുത്താമോ;
(ബി)
തുടക്കത്തില്‍
ഏതെല്ലാം
ആശുപത്രികളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ഏതെല്ലാം തരത്തിലുള്ള
ചികിത്സാ രീതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
ഓട്ടിസം
ബാധിച്ച കുട്ടികളുടെ
ചികിത്സക്കായി
വിദേശത്തും
കേരളത്തിനുപുറത്തും
പരിശീലനം നേടിയ
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കുമോ?
ഹൃദ്യം
പദ്ധതി
2097.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടപ്പാക്കുന്ന ഹൃദ്യം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കേരളത്തില്‍ എത്ര
കുട്ടികള്‍ക്കാണ്
ചികിത്സ ലഭ്യമാക്കിയത്;
ജില്ലതിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഹൃദ്യം
പദ്ധതിയില്‍ ചികിത്സ
ലഭിക്കുന്നതിന്
പ്രത്യേക വരുമാന
പരിധിയുണ്ടോ;
വിശദമാക്കാമോ?
കാരുണ്യ
ആരോഗ്യ സുരക്ഷാ പദ്ധതി
2098.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ആരോഗ്യ സുരക്ഷാ
പദ്ധതിയില്‍ പുതുതായി
അംഗങ്ങളെ
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ പരിധിയില്‍
വരാത്തവര്‍ക്ക്
പ്രീമിയം തുക മുഴുവന്‍
ഗുണഭോക്താവ് തന്നെ
വഹിച്ച് പദ്ധതിയില്‍
അംഗമാകാന്‍ അവസരം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കാരുണ്യ
ചികിത്സാ പദ്ധതി
2099.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ചികിത്സാ പദ്ധതിക്ക്
പകരമായി
നടപ്പിലാക്കാന്‍
നിശ്ചയിച്ച സമഗ്ര
ആരോഗ്യ സുരക്ഷാ പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സി മുഖേനയാണെന്നും
അതിന്റെ വിശദാംശങ്ങള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ ?
നാഷണല്‍
ഹെല്‍ത്ത് മിഷന്
2100.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
നാഷണല്‍ ഹെല്‍ത്ത്
മിഷന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും എത്ര തുകയാണ്
അനുവദിച്ചുകിട്ടിയതെന്ന്
വ്യക്തമാക്കുമോ ;
അതില്‍ എത്ര തുകയാണ്
സര്‍ക്കാര്‍ നാഷണല്‍
ഹെല്‍ത്ത് മിഷന്
കൈമാറിയിട്ടുള്ളതെന്ന്
വിശദമാക്കുമോ ;
(ബി)
ഇതില്‍
സര്‍ക്കാരിന്റെ വിഹിതം
എത്ര തുകയാണെന്നും
ഇതിനോടകം മിഷന്
കൈമാറിയിട്ടുള്ള തുക
എത്രയെന്നും
വിശദമാക്കുമോ ;
(സി)
2019-20
സാമ്പത്തിക വര്‍ഷം
നാഷണല്‍ ഹെല്‍ത്ത്
മിഷന്
കേന്ദ്രസര്‍ക്കാരില്‍
നിന്നും എത്ര തുകയാണ്
അനുവദിച്ചുകിട്ടിയതെന്ന്
വ്യക്തമാക്കുമോ ;
അതില്‍ എത്ര തുകയാണ്
സര്‍ക്കാര്‍ നാഷണല്‍
ഹെല്‍ത്ത് മിഷന്
കൈമാറിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ഇതില്‍
സര്‍ക്കാരിന്റെ വിഹിതം
എത്രയാണെന്നും ഇതിനോടകം
മിഷന് കൈമാറിയിട്ടുള്ള
തുക എത്രയെന്നും
വിശദമാക്കുമോ ?
കാരുണ്യ
പദ്ധതിയും ആയുഷ്മാന്‍ ഭാരത്
പദ്ധതിയും
2101.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ നടപ്പാക്കി
വരുന്ന കാരുണ്യ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിക്ക് കേന്ദ്ര
സര്‍ക്കാരിന്റെ
ആയുഷ്മാന്‍ ഭാരത്
പദ്ധതിയുമായി
ബന്ധമുണ്ടോ;
(ബി)
എങ്കില്‍
ഏത് രീതിയിലാണ്
ബന്ധപ്പെട്ടിരിക്കുന്നത്
എന്ന് വിശദമാക്കാമോ;
ഇതില്‍ കേന്ദ്ര-സംസ്ഥാന
വിഹിതങ്ങളുടെ അനുപാതം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
രണ്ട്
പദ്ധതികളിലേക്കും
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്ന
മാനദണ്ഡങ്ങളില്‍
വ്യത്യാസം ഉണ്ടോ;
(ഡി)
കേന്ദ്ര
പദ്ധതിയുടെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഇൗ
മാനദണ്ഡങ്ങള്‍
അവലംബിക്കുകയാണെങ്കില്‍
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
കാരുണ്യ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ നിന്നും
കൂടുതല്‍
ഗുണഭോക്താക്കള്‍
പുറന്തള്ളപ്പെടുമോ;
വിശദമാക്കുമോ?
നാട്ടിക
മണ്ഡലത്തിലെ ആരോഗ്യ
പദ്ധതികള്‍
2102.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ
വകുപ്പുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇതുപ്രകാരം
നാട്ടിക മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കാമോ?
ഓട്ടിസം
ബാധിതര്‍ക്കുള്ള ക്ഷേമ
പദ്ധതികള്‍
2103.
ശ്രീ.സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
,,
യു. ആര്. പ്രദീപ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓട്ടിസം ബാധിതര്‍ക്കായി
നടപ്പാക്കി വരുന്ന നൂതന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഓട്ടിസം
ബാധിതര്‍ക്ക് സാധ്യമായ
തൊഴില്‍പരിശീലനം നല്കി
അവരുടെ ജീവിതനിലവാരം
ഉയര്‍ത്തുന്നതിന്
സഹായകരമായ പദ്ധതികൾ
നടപ്പാക്കിയിട്ടുണ്ടോ;
(സി)
ഓട്ടിസം
ബാധിതര്‍ക്ക് മികച്ച
പരിചരണത്തിലൂടെയും
ചികിത്സയിലൂടെയും
ഗുണപരമായ മാറ്റങ്ങള്‍
ഉണ്ടാക്കുന്നതിനായി
എല്ലാ മെഡിക്കല്‍
കോളേജുകളിലും ഓട്ടിസം
സെന്ററുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഓട്ടിസം
ബാധിതര്‍ക്കുവേണ്ടി
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ
തെറാപ്പിസെന്ററുകള്ക്ക്
പ്രവര്‍ത്തന മാനദണ്ഡം
കൊണ്ടുവരാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന ഓട്ടിസം
ബാധിതരായ കുട്ടികളുടെ
ചികിത്സാ ചെലവിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വൃദ്ധരുടെ
ആരോഗ്യ സംരക്ഷണം
2104.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൃദ്ധരായ ആളുകളുടെ
ആരോഗ്യ സംരക്ഷണത്തിനായി
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇവ
കൂടുതല്‍
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
വ്യക്തമാക്കുമോ?
പതിനെട്ട്
വയസ്സുവരെയുള്ള
കുട്ടികള്‍ക്ക് സൗജന്യ
ചികില്‍സ
2105.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനെട്ട്
വയസ്സുവരെ പ്രായമുളള
കുട്ടികള്‍ക്ക് സൗജന്യ
ചികില്‍സ നല്കുന്ന
പദ്ധതി നിലവിലുണ്ടോ; ഈ
പദ്ധതി പ്രകാരം സഹായം
ലഭിക്കുന്നതിന്
വരുമാനപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
രോഗങ്ങള്‍ക്കുളള
ചികില്‍സയാണ് ഈ പദ്ധതി
പ്രകാരം
നല്കിവരുന്നത്എന്ന്
അറിയിക്കുമോ;
(സി)
ഏതെല്ലാം
ആശുപത്രികള്‍ മുഖേനയാണ്
ചികില്‍സ
നല്‍കുന്നതെന്ന്
വിശദമാക്കാമോ?
പത്തനാപുരം
താലൂക്ക് ആശുപത്രി വികസനം
2106.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
താലൂക്ക് ആശുപത്രിയുടെ
വികസനത്തിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി സമഗ്ര
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കുമോ?
ക്യാന്‍സര്‍
സുരക്ഷാ പദ്ധതിക്കുള്ള തുക
2107.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
സുരക്ഷാ
പദ്ധതിയ്ക്കാവശ്യമായ
തുക സംസ്ഥാന
സര്‍ക്കാരാണോ,
കേന്ദ്രസര്‍ക്കാരാണോ
അതോ സംയുക്തമായാണോ
നല്‍കുന്നതെന്ന്
അറിയിക്കാമോ;
(ബി)
നാഷണല്‍
ഹെല്‍ത്ത് മിഷന്റെ
ആര്.ബി.എസ്.കെ.
പദ്ധതിയുടെ ഫണ്ട്
ഇതിലേയ്ക്കായി
ഉപയോഗിക്കുന്നുണ്ടെങ്കില്‍
എത്ര തുകയാണ്
ഉപയോഗിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയ്ക്കായി
നാളിതുവരെ എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ദേശീയപാതയിലെ
അപകടങ്ങളിലെ മരണനിരക്ക്
കുറയ്ക്കുന്നതിന് പദ്ധതി
2108.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ദേശീയപാതയിലെ
അപകടങ്ങളിലെ മരണനിരക്ക്
കുറയ്ക്കുന്നതിന്
സഹായകമായ നിലയില്‍
എന്തെല്ലാം പദ്ധതികള്‍
ആരോഗ്യവകുപ്പു മുഖേന
നടപ്പിലാക്കി എന്ന്
അറിയിക്കുമോ;
(ബി)
കനിവ്
ആംബുലന്‍സുകളുടെ
സേവനങ്ങളുടെ വിശദാംശം
അറിയിക്കുമോ;
(സി)
എത്ര
ആംബുലന്‍സുകളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെട്ടിരിക്കുന്നത്
എന്ന് അറിയിക്കുമോ?
കൗമാരക്കാരിലെ
മാനസിക പ്രശ്നങ്ങൾക്ക്
ചികിത്സയും പ്രതിരോധവും
2109.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൗമാരക്കാരിൽ
കാണുന്ന ആത്മഹത്യാ
പ്രവണത, വിഷാദം,
ആക്രമണസ്വഭാവം,
മയക്കുമരുന്ന് ഉപയോഗം
എന്നിവ ഉൾപ്പെടെയുള്ള
മാനസിക
പ്രശ്നങ്ങൾക്കെതിരെ
ആരോഗ്യ വകുപ്പിന്റെ
സൈക്ക്യാട്രി വിഭാഗം
നടത്തിവരുന്ന
ചികിത്സയും പ്രതിരോധ
പ്രവർത്തനങ്ങളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
സ്കൂൾ,
കോളേജ് തലങ്ങളിൽ
പ്രസ്തുത മാനസിക പ്രശ്ന
നിർണയത്തിനും
പ്രതിരോധത്തിനും
കാമ്പയിനുകൾ
സംഘടിപ്പിച്ചു
വരുന്നുണ്ടോ;എങ്കിൽ
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കുട്ടികള്‍ക്കുള്ള
ചികിത്സാ പദ്ധതികള്‍
2110.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പതിനെട്ട്
വയസ്സില്‍ താഴെയുള്ള
കുട്ടികള്‍ക്ക് വരുന്ന
മാരകമായ രോഗങ്ങളുടെ
ചികിത്സയ്ക്കായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
അറിയിക്കുമോ;
(ബി)
ഈ
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ?
മങ്കട
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
2111.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ മങ്കട
നിയോജകമണ്ഡലത്തില്‍
കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തിയ ആരോഗ്യ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
(ബി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്റെ
ഭാഗമായി
പി.എച്ച്.സി.കള്‍ക്ക്
ലഭിക്കുന്ന
സൗകര്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി മങ്കട
മണ്ഡലത്തില്‍നിന്നും
തെരഞ്ഞെടുത്ത
പി.എച്ച്.സി.കള്‍ക്ക്
ഇത്തരം മാനദണ്ഡങ്ങള്‍
പ്രകാരമുള്ള
സൗകര്യങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആര്‍ദ്രം
പദ്ധതി
2112.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.രാജേന്ദ്രന്
,,
ഐ.ബി. സതീഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി പ്രകാരം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
രാജ്യത്തെ
ഏറ്റവും മികച്ച
പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍
പ്രഥമ സ്ഥാനങ്ങള്‍
സംസ്ഥാനത്തെ
കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഏതെല്ലാം
ഘടകങ്ങളെ
അടിസ്ഥാനമാക്കിയാണ്
ഇപ്രകാരം കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ക്ക്
നാഷണല്‍ ക്വാളിറ്റി
അഷ്വറന്‍സ്
സ്റ്റാന്‍ഡേര്‍ഡ്
അംഗീകാരം ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൂടുതല്‍
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതി വഴി പുതിയ സേവനങ്ങള്‍
2113.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയ
കേന്ദ്രങ്ങളില്‍
എന്തെല്ലാം
സൗകര്യങ്ങളും
സേവനങ്ങളും ആണ്
പുതിയതായി
ഉള്‍പ്പെടുത്തിയതെന്ന്
വിശദമാക്കുമോ;
(ബി)
കൂടുതലായി
നല്കുന്ന സേവനം
എന്നുമുതല്‍
ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആര്‍ദ്രം
പദ്ധതിയിൽ മണലൂര്‍
മണ്ഡലത്തിലെ ആരാേഗ്യ
സ്ഥാപനങ്ങള്‍
2114.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഒന്നും
രണ്ടും ഘട്ടങ്ങളിലായി
മണലൂര്‍ മണ്ഡലത്തില്‍
നിന്നും തെരഞ്ഞെടുത്ത
ആരാേഗ്യ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്അറിയിക്കാമാേ;
(ബി)
പ്രസ്തുത
ഓരോ ആരാേഗ്യ
കേന്ദ്രത്തിലേയും
ഡാേക്ടര്മാരുടെയും
ജീവനക്കാരുടെയും
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
പ്രസ്തുത
ആരാേഗ്യ
കേന്ദ്രങ്ങളില്‍
നടപ്പാക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അവയുടെ നിര്‍മ്മാണ
പുരാേഗതി അടക്കമുള്ള
വിശദാംശങ്ങളും
അറിയിക്കാമാേ?
കോങ്ങാട്
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
2115.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോങ്ങാട് മണ്ഡലത്തില്‍
നടപ്പാക്കിയിട്ടുള്ള
വിവിധ പ്രവൃത്തികളുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
പദ്ധതിയില്‍ കോങ്ങാട്
സി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
ആരംഭിക്കുന്നതിനുള്ള
നടപടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതി
2116.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
രണ്ടാം ഘട്ടത്തില്‍
കോതമംഗലം മണ്ഡലത്തില്‍
ഏതെല്ലാം പി. എച്ച്.
സി. കളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായിട്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എവിടെയെല്ലാം
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഓരോ
കേന്ദ്രത്തിന്റെയും
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
ഇൗ
നിര്‍മ്മാണങ്ങള്‍
വേഗത്തില്‍
പൂര്‍ത്തീകരിച്ച്
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
സജ്ജമാക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പരിയാരം
മെഡിക്കല്‍ കോളേജ് നവീകരണം
2117.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരിയാരം
മെഡിക്കല്‍ കോളേജ്
സര്‍ക്കാര്‍
ഏറ്റെടുത്തതിനുശേഷം
ചികിത്സ
ഉള്‍പ്പെടെയുള്ള
കാര്യങ്ങളില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
മെഡിക്കല്‍
കോളേജ് നവീകരണത്തിനുള്ള
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
മെഡിക്കല്‍
കോളേജ് ആശുപത്രിയിലെ
ഉപകരണങ്ങള്‍ പലതും
കാലപ്പഴക്കം വന്നതും
വേണ്ടത്ര
പ്രവര്ത്തനസജ്ജമല്ലാത്തതുമാണെന്നത്
കണക്കിലെടുത്ത് ഇവ
മാറ്റി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പല
വകുപ്പുകളിലും
ആവശ്യത്തിന് വിദഗ്ദ്ധ
ഡോക്ടര്‍മാരുടെ അഭാവം
മൂലം
രോഗികള്‍ക്കുണ്ടാകുന്ന
ചികിത്സാ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ ആവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ?
കാസര്‍കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണം
2118.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിന്റെ നിര്‍മ്മാണം
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മെഡിക്കല്‍ കോളേജില്‍
വിദ്യാര്‍ത്ഥികളുടെ
പ്രവേശനം
ഉള്‍പ്പെടെയുള്ള
നടപടിക്രമങ്ങള്‍
ആരംഭിച്ച് എപ്പോള്‍
ഉത്ഘാടനം ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണത്തിന്
ആവശ്യമായ തുക
എത്രയാണെന്നും ഇതിനകം
എത്ര രൂപ ഏതെല്ലാം
കാര്യങ്ങള്‍ക്ക് വേണ്ടി
ചെലവഴിച്ചെന്നും ആ തുക
ലഭ്യമായത്
എവിടെനിന്നാണെന്നും ഇനി
എത്ര രൂപ ഏതെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനത്തിന്
ആവശ്യമുണ്ടെന്നും അത്
എവിടെനിന്ന്
ലഭ്യമാകുമെന്നും
വ്യക്തമാക്കാമോ?
പാരിപ്പള്ളി
മെഡിക്കല്‍ കോളേജിലെ
കാര്‍ഡിയോളജി വിഭാഗം
പൂര്‍ണ്ണ സജ്ജമാക്കാന്‍
നടപടി
2119.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
പാരിപ്പള്ളി
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജിലെ
കാര്‍ഡിയോളജി
വിഭാഗത്തിന്റെ
പ്രവര്‍ത്തനം പൂര്‍ണ്ണ
സജ്ജമാക്കാന്‍ ആവശ്യമായ
അധ്യാപക-അനധ്യാപക
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം
നടത്തുന്നതിനുള്ള
നടപടികളിലെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗം പൂര്‍ണ്ണ
സജ്ജമാക്കാന്‍ ഇനി
എന്തെല്ലാം നടപടികള്‍
പൂര്ത്തീകരിക്കുവാനുണ്ടെന്ന്
വിശദമാക്കാമോ;
(സി)
എല്ലാ
സൗകര്യങ്ങളുമൊരുക്കി
കാര്‍ഡിയോളജി
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണമായി
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ആര്‍ട്ടിഫിഷ്യല്‍
ലിംബ് സെന്ററില്‍ കോബ്ലര്‍
തസ്തിക
2120.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
മെഡിക്കല്‍ കോളേജിലെ
ആര്‍ട്ടിഫിഷ്യല്‍ ലിംബ്
സെന്ററില്‍ കോബ്ലര്‍
തസ്തിക
സൃഷ്ടിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
അവയവ
മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
2121.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
സര്‍ക്കാര്‍
ആശുപത്രികളിലാണ് അവയവ
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയ
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
കൂടുതല്‍
ആശുപത്രികളില്‍ അവയവ
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയാ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ജില്ലാ
ആശുപത്രികളില്‍ കാത്ത് ലാബ്
2122.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ജില്ലാ
ആശുപത്രികളില്‍
പുതിയതായി കാത്ത് ലാബ്
സ്ഥാപിക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മുനമ്പം
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
ലബോറട്ടറി സൗകര്യം
2123.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബി.പി.സി.എല്‍
കൊച്ചി റിഫെെനറിയുടെ
സി.എസ്.ആര്. സ്കീമില്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
മുനമ്പം
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍
ലബോറട്ടറി സൗകര്യം
ഒരുക്കുന്നതിനുള്ള
പ്രവൃത്തി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ലാബ്
ടെക്നീഷ്യന്
അടക്കമുള്ള അനുബന്ധ
ജീവനക്കാരെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കായംകുളം
താലൂക്കാശുപത്രിയുടെ ഭൗതിക
സാഹചര്യം മെച്ചപ്പെടുത്തല്‍
2124.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
താലൂക്കാശുപത്രിയുടെ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
എത്ര കോടി രൂപയുടെ
ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളത്;
പ്രസ്തുത പദ്ധതിയുടെ
നിലവിലെ പുരോഗതി
വിശദമാക്കാമോ?
പാങ്
പി.എച്ച്.സി.ക്ക് ലഭ്യമായ
നേട്ടങ്ങളും സൗകര്യങ്ങളും
2125.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മങ്കട മണ്ഡലത്തിലെ പാങ്
പി.എച്ച്.സി.യെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയതിന്റെ
ഭാഗമായി പാങ്
പി.എച്ച്.സി.ക്ക്
ലഭ്യമായ നേട്ടങ്ങളും
സൗകര്യങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
പി.എച്ച്.സി.കള്‍ക്ക്
ലഭ്യമാകുന്ന
സൗകര്യങ്ങള്‍
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
പ്രസ്തുത മാനദണ്ഡങ്ങള്‍
പാങ് പി.എച്ച്.സി.യില്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
സമഗ്ര
പ്രാഥമിക ആരോഗ്യ പദ്ധതി
2126.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമഗ്ര
പ്രാഥമിക ആരോഗ്യ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം നിയോജക
മണ്ഡലത്തിലെ
പൂക്കോട്ടൂരില്‍
പ്രവര്‍ത്തിക്കുന്ന
ബ്ലോക്ക്
പ്രാഥമികാരോഗ്യ
കേന്ദ്രം കുടുംബാരോഗ്യ
കേന്ദ്രമായി
വികസിപ്പിക്കുവാന്‍
ആവശ്യപ്പെട്ട് MLAയുടെ
28/10/2016ലെ
PU/08/2016/TVM/HFW
നമ്പര്‍ കത്ത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
പൂക്കോട്ടൂര്‍
പി.എച്ച്.സി യെ
കുടുംബാരോഗ്യ
കേന്ദ്രമായോ
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായോ
അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇവിടെ
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
വെളിപ്പെടുത്തുമോ; ഇത്
സി.എച്ച്.സി ക്ക്
തുല്യമാണോ;
(ഡി)
ബ്ലോക്ക്
പി.എച്ച്.സി യെ
അപ്ഗ്രേഡ് ചെയ്ത്
സി.എച്ച്.സി
ആക്കുന്നതിനും
മെച്ചപ്പെട്ട ചികിത്സാ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുവാനും
സത്വര നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
നിരണം
പ്രാഥമികാരോഗ്യ കേന്ദ്രം
2127.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിരണം
പ്രാഥമികാരോഗ്യ
കേന്ദ്രത്തിനായി എം.
എല്‍. എ. യുടെ ആസ്തി
വികസന ഫണ്ട്
ഉപയോഗിച്ച്
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പഞ്ചായത്തില്‍
അനുവദിച്ച കുടുംബാരോഗ്യ
കേന്ദ്രം പുതുതായി
പണികഴിക്കുന്ന
കെട്ടിടത്തിലേക്ക്
പ്രവര്‍ത്തനം
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ?
റാന്നി
താലൂക്ക് ആശുപത്രിയുടെ വികസനം
2128.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിയുടെ
വികസനത്തിനായി സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ ഏതു ഘട്ടം
വരെയായി; എത്ര സെന്റ്
സ്ഥലമാണ്
ഏറ്റെടുക്കുന്നതിനുള്ള
അനുമതിക്കായി
നല്‍കിയിട്ടുള്ളത്
എന്നറിയിക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുപ്പിനായി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
നടപടികള്‍
പൂര്‍ത്തിയാക്കി എപ്പോൾ
സ്ഥലം ഏറ്റെടുക്കാനാവും
എന്ന് അറിയിക്കാമോ?
റാന്നി
താലൂക്കാശുപത്രിയ്ക്ക്
പുതിയ ഒ.പി ബ്ലോക്ക്
2129.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിയ്ക്ക്
2019-20 ബജറ്റില്‍
ഉള്‍പ്പെടുത്തി പുതിയ
ഒ.പി. ബ്ലോക്ക്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് റാന്നി
എം.എല്‍.എ. നല്കിയ
കത്ത്, ഫണ്ട്
ലഭ്യമാക്കുന്നതിനായി
ധനകാര്യ വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചേലക്കര
താലൂക്ക് ആശുപത്രിയില്‍
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുളള തസ്തിക
2130.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചേലക്കര
ഗവണ്മെന്റ് താലൂക്ക്
ആശുപത്രിയിലെ നിലവില്‍
അനുവദിക്കപ്പെട്ട
തസ്തികകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതൊക്കെ തസ്തികകളില്‍
ഒഴിവുകള്‍ നിലവിലുണ്ട്;
ഇവ നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ചേലക്കര
നിയോജക മണ്ഡലത്തില്‍
സ്പെഷ്യാലിറ്റി കേഡര്‍
തസ്തികയുളള
ആശുപത്രികള്‍
ഇല്ലാത്തതുകൊണ്ട്
ചേലക്കര താലൂക്ക്
ആശുപത്രിയില്‍ സ്റ്റാഫ്
പാറ്റേണ്‍ പ്രകാരമുളള
തസ്തികകള്‍ അനുവദിച്ച്
മെച്ചപ്പെട്ട ചികിത്സാ
സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ദേവികുളം
സി.എച്ച്.സി.യുടെ നിലവാരം
ഉയർത്താൻ നടപടി
2131.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
പി.എച്ച്.സി.യെ
സി.എച്ച്.സി. ആയി
ഉയര്‍ത്തിയതിന് ശേഷം
പ്രസ്തുത ആശുപത്രിയെ
സി.എച്ച്.സി.
നിലവാരത്തില്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
തസ്തിക സൃഷ്ടിക്കലും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമുള്‍പ്പെടെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സി.എച്ച്.സി.
നിലവാരത്തില്‍ ദേവികുളം
ആശുപത്രിയെ
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഇനി ചെയ്യാന്‍
അവശേഷിക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ദേവികുളം
സി.എച്ച്.സി.യില്‍
നിലവില്‍ നടന്നുവരുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണെന്നും
പ്രസ്തുത
ആശുപത്രിയുമായി
ബന്ധപ്പെട്ട് നിലവില്‍
വിവിധ ഘട്ടത്തിലുളള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
മലപ്പുറം
പബ്ലിക് ഹെല്‍ത്ത് ലാബിലെ
ഭൗതിക സൗകര്യങ്ങള്‍
2132.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
പബ്ലിക് ഹെല്‍ത്ത്
ലാബില്‍ തൈറോയിഡ്
ടെസ്റ്റ് സൗകര്യം കൂടി
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ നല്കിയ
കത്ത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
സാമ്പിളുകള്‍
ശേഖരിക്കുന്നതിനും
പരിശോധനകള്‍ നടത്തി
ഫലങ്ങള്‍
നല്‍കുന്നതിനും ലാബില്‍
നിലവിലുളള ഭൗതിക
സൗകര്യങ്ങള്‍
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജനറേറ്റര്‍
സൗകര്യം ഇല്ലാത്തതുമൂലം
വൈദ്യുതി
തടസ്സമുണ്ടാകുമ്പോള്‍
സാമ്പിളുകള്‍
ശേഖരിക്കുവാനും
ലാബിന്റെ സുഗമമായ
പ്രവര്‍ത്തനങ്ങള്‍ക്കും
ബുദ്ധിമുട്ടനുഭവിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മലപ്പുറം
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
2133.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
നിലവിലുളള
ഡോക്ടര്‍മാരുടേയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും മറ്റ്
ജീവനക്കാരുടെയും എണ്ണം
തസ്തിക തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
താലൂക്ക്
ആശുപത്രിക്ക്
അനുസൃതമായി ഇവിടെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കുകയും
അതിനനുസരിച്ച്
ജീവനക്കാരെ
നിയമിക്കുകയും
ചെയ്തിട്ടുണ്ടോ; ഇവിടെ
നിലവിലുള്ള ഒഴിവുകളുടെ
വിശദാംശം നല്‍കുമോ;
(സി)
നിലവിലുളള
ജീവനക്കാര്‍
അനധികൃതമായി ജോലിക്ക്
ഹാജരാകാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കില്‍
അവ മോണിറ്റര്‍
ചെയ്യുന്നതിനും ഒഴിവുളള
തസ്തികകളില്‍ നിയമനം
നടത്തുന്നതിനും സത്വര
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേശമംഗലം
കുടുംബാരോഗ്യ കേന്ദ്രം
2134.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ ദേശമംഗലം പി.
എച്ച്. സി.
കുടുംബാരോഗ്യ
കേന്ദ്രമാക്കി
ഉയര്‍ത്തിയത്
എന്നാണെന്ന്
അറിയിക്കുമോ;
(ബി)
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയതിനുശേഷം
ഏതെങ്കിലും തരത്തിലുള്ള
വികസനനിര്‍മ്മാണ
പ്രവൃത്തികള്‍ ദേശമംഗലം
ഗ്രാമപഞ്ചായത്ത് ഫണ്ട്
വിനിയോഗിച്ച് അവിടെ
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ;
ദേശമംഗലം കുടുംബാരോഗ്യ
കേന്ദ്രത്തിലെ ഒ.പി.
വിഭാഗത്തില്‍ ഒരു ദിവസം
ശരാശരി എത്തുന്ന
രോഗികളുടെ എണ്ണം
എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
ആശുപത്രിയില്‍
നിലവില്‍ എത്ര
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും മറ്റ്
പാരാമെഡിക്കല്‍
ജീവനക്കാരുടെയും തസ്തിക
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
ആയതില്‍ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഹരിപ്പാട്
താലൂക്ക് ആശുപത്രിയില്‍
സ്വീവേജ് ട്രീറ്റ്മെന്റ്
പ്ലാന്റ്
2135.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
താലൂക്ക് ആശുപത്രിയില്‍
സ്ഥാപിക്കുവാന്‍ അനുമതി
ലഭിച്ചിട്ടുള്ള
സ്വീവേജ്
ട്രീറ്റ്മെന്റ്പ്ലാന്റിന്റെ
നിര്‍മ്മാണം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതിക്കായി
എത്ര
തുകയാണ്അനുവദിച്ചിട്ടുള്ളത്;
ഇതിന്റെ നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
കുമാരപുരം
കുടുംബാരോഗ്യ കേന്ദ്രത്തിലെ
അടിസ്ഥാന സൗകര്യ വികസനം
2136.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുമാരപുരം
പി.എച്ച്.സി
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന്
മുമ്പുളള ജീവനക്കാരുടെ
വിവരം തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
ആയതിന് ശേഷമുളള അധിക
തസ്തികയുടെ വിവരം
ലഭ്യമാക്കാമോ;
(ബി)
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയതിനു
ശേഷമുള്ള ജീവനക്കാരുടെ
വിവരം, തസ്തിക തിരിച്ച്
വ്യക്തമാക്കാമോ;
അടിസ്ഥാന
സൗകര്യങ്ങളില്‍ വന്ന
മാറ്റം കൂടി
വ്യക്തമാക്കാമോ;
(സി)
പി.എച്ച്.സി കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തുമ്പോള്‍ എത്ര
അധിക തസ്തികകള്‍ ആണ്
ഒരു സ്ഥലത്ത്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുമാരപുരം
കുടുംബാരോഗ്യകേന്ദ്രത്തില്‍
അടിസ്ഥാന സൗകര്യ
വികസനത്തിനുളള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആലത്തൂര്‍
താലൂക്കാസ്ഥാനാശുപത്രിക്ക്
ഡയാലിസിസ് സെന്റര്‍
2137.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കാസ്ഥാന
ആശുപത്രിക്ക് ഡയാലിസിസ്
സെന്റര്‍
അനുവദിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സെന്റര്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
സെന്ററിന്റെ
പ്രവര്‍ത്തനം
വെെകുന്നതിന്റെ കാരണം
വിശദമാക്കാമോ;
സെന്റര്‍ എന്നുമുതല്‍
പ്രവര്‍ത്തനക്ഷമമാകും
എന്നറിയിക്കാമോ?
മാവേലിക്കര
ആയൂര്‍വേദാശുപത്രി
2138.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ആയൂര്‍വേദാശുപത്രിക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
അനുബന്ധ
ഉപകരണങ്ങള്‍ക്കുമായി
തുക
അനുവദിക്കുന്നതിനായി
എം. എല്‍. എ.യുടെ കത്ത്
ഉള്‍പ്പെടെ നല്കിയ
എസ്റ്റിമേറ്റില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയ്ക്ക് ഫണ്ട്
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികളെ
കുറിച്ച് വിശദമാക്കാമോ;
(സി)
ഇതിന്
വേണ്ടി അനുവദിച്ച
തുകയുടെ വിശദവിവരം
ലഭ്യമാക്കാമോ?
ഇരിക്കൂര്‍
പി.എച്ച്.സി.യെ താലൂക്ക്
ആശുപത്രിയായി ഉയര്‍ത്തല്‍
2139.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
പ്രൈമറി ഹെല്‍ത്ത്
സെന്റര്‍ താലൂക്ക്
ആശുപത്രിയായി
ഉയര്‍ത്തുവാന്‍
കഴിഞ്ഞ യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
തീരുമാനിച്ചിരുന്നോ;
(ബി)
ഇതിന്റെ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ് മേശപ്പുറത്ത്
വെക്കുമോ;
(സി)
ഇതിന്റെ
തുടര്‍ നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
നിലമ്പൂര്‍
ജില്ല ആശുപത്രിയുടെ വികസനം
2140.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ നിലമ്പൂര്‍
ജില്ല ആശുപത്രിയുടെ
വികസനത്തിനായി തുക
വകയിരുത്തിയിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
വികസന പദ്ധതികള്‍ക്കാണ്
ബജറ്റില്‍
നിര്‍ദ്ദേശമുള്ളതെന്ന്
അറിയിക്കുമോ;
(ബി)
നിലമ്പൂര്‍
ജില്ല ആശുപത്രിയുടെ
സമഗ്ര വികസനവുമായി
ബന്ധപ്പെട്ട് ഭരണാനുമതി
ലഭിക്കുന്നതിന്
പദ്ധതിയുടെ വിശദമായ ഡി
പി ആ൪ സര്‍ക്കാരില്‍
സമര്‍പ്പിക്കേണ്ടതുണ്ടോ;
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികള്‍ വഴിയാണോ
പ്രസ്തുത ഡി പി ആ൪
സമര്‍പ്പിക്കേണ്ടതെന്ന്
അറിയിക്കുമോ ;
വിശദമാക്കാമോ;
(സി)
ജില്ലാ
ആശുപത്രിയുടെ
വികസനത്തിന് ഡി പി ആ൪
തയ്യാറാക്കുന്നതിന്
ആവശ്യമായ തുക ആരാണ്
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ;
ആയതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡി
പി ആ൪
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍ നിശ്ചയിച്ച
നിരക്ക് എത്രയെന്നും ഡി
പി ആ൪ തയ്യാറാക്കുന്ന
അംഗീകൃത ഏജന്‍സികള്‍
ഏതെല്ലാമെന്നും
വിശദമാക്കാമോ?
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍
താക്കോല്‍ദ്വാര ശസ്ത്രക്രിയാ
സൗകര്യം
2141.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
ജില്ലാ ആശുപത്രിയില്‍
താക്കോല്‍ദ്വാര
ശസ്ത്രക്രിയകള്‍ക്കുള്ള
സജ്ജീകരണങ്ങള്‍
ഒരുക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഒരു ജില്ലാ
ആശുപത്രിയില്‍
ആദ്യമായിട്ടാണോ
ഇപ്രകാരമുള്ള സംവിധാനം
ഒരുക്കുന്നത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗത്തിലുള്ള
എന്തൊക്കെ
ശസ്ത്രക്രിയകള്‍
നടത്തുവാനുള്ള
സംവിധാനമാണ് ഈ
ആശുപത്രിയില്‍
ഒരുക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പത്തനാപുരം
താലൂക്ക് ആശുപത്രി
നിര്‍മ്മാണം
2142.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനാപുരം
താലൂക്ക് ആശുപത്രി
നിര്‍മ്മാണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഭരണാനുമതി
തുക എത്രയെന്നും
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍വ്വഹണത്തിന്
കിഫ്ബിയുടെ സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
(എസ്.പി.വി.) ആയി
നിശ്ചയിച്ചിട്ടുള്ളത്
ഏത് സ്ഥാപനത്തെ
/ഏജന്‍സിയെ എന്ന്
വ്യക്തമാക്കുമോ ;
(സി)
എസ്.പി.വി.
പ്രസ്തുത പദ്ധതി
സംബന്ധിച്ച പ്രോജക്റ്റ്
കണ്‍സെപ്റ്റ്
സമര്‍പ്പിച്ചിട്ടുണ്ടോ
;
(ഡി)
എങ്കില്‍,
താലൂക്ക് ആശുപത്രി
സ്ഥാപിക്കുവാന്‍
അനുയോജ്യമായ സ്ഥലം
സംബന്ധിച്ച് പ്രോജക്ട്
കണ്‍സെപ്റ്റില്‍
പരാമര്ശിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ഏത് സ്ഥലം
എന്നും വ്യക്തമാക്കുമോ
;
(ഇ)
ഇതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ വിശദമാക്കുമോ
?
കാട്ടാക്കട
പനയംകോട് ഹെല്‍ത്ത് സബ്
സെന്റര്‍
2143.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലെ
പനയംകോട് ഒരു പുതിയ
ഹെല്‍ത്ത് സബ് സെന്റര്‍
അനുവദിക്കുന്നത്
സംബന്ധിച്ച നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
പ്രസ്തുത
സബ് സെന്റര്‍
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട തുടര്‍
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മല്ലപ്പളളി
താലൂക്ക് ആശുപത്രിയിലെ തസ്തിക
നികത്തല്‍
2144.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മല്ലപ്പളളി
താലൂക്ക് ആശുപത്രിയില്‍
സ്റ്റാഫ് പാറ്റേണ്‍
പ്രകാരമുള്ള തസ്തികകള്‍
അനുവദിച്ചിട്ടില്ലെന്നുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
തസ്തികകള്‍ ഏതു
പാറ്റേണിലാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
നികത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
ബാലുശ്ശേരി
മണ്ഡലത്തിലെ കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
2145.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ഏതെല്ലാം
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
എന്തെല്ലാം
പ്രവൃത്തികളാണ്
ഇപ്പോള്‍
ചെയ്തുകൊണ്ടിരിക്കുന്നത്;
ഈ പ്രവൃത്തികള്‍
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
രീതിയില്‍ എപ്പോള്‍
ആരംഭിയ്ക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
കടയ്ക്കല്‍
താലൂക്കാശുപത്രിയില്‍
അനധികൃതമായി ഡോക്ടർ ജോലി
ചെയ്ത സംഭവം
2146.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കടയ്ക്കല്‍
താലൂക്ക് ആശുപത്രിയില്‍
17.10.2019-ന്
പുലര്‍ച്ചെ ആരോഗ്യ
വകുപ്പിന്റെ വിജിലന്‍സ്
വിഭാഗം നടത്തിയ
പരിശോധനയില്‍ ഡ്യൂട്ടി
ഡോക്ടര്‍ക്ക് പകരം
യോഗ്യതയില്ലാത്തതും
സര്‍വ്വീസിലോ കരാര്‍
അടിസ്ഥാനത്തിലോ നിയമനം
ഇല്ലാത്തതുമായ അപരന്
ഡോക്ടറെ പിടികൂടിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഡോക്ടര്‍ക്ക്
പകരമാണ് അപരന് ജോലി
ചെയ്തതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
അപരനായി ജോലി
ചെയ്തതിന്
ഇയാള്‍ക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
അപരനെ ജോലി ചെയ്യാന്‍
അനുവദിച്ച ആശുപത്രി
സൂപ്രണ്ടിനും
ആര്.എം.ഒ.ക്കുമെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്ത്
ഇത്തരത്തില്‍ ഡ്യൂട്ടി
ഡോക്ടര്‍ക്ക് പകരം
അപരന്മാര് ജോലി
ചെയ്യുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
കടയ്ക്കല്‍
താലൂക്ക് ആശുപത്രിയില്‍
പരിശോധന നടത്തിയ
ആരോഗ്യ വകുപ്പ്
വിജിലന്‍സ് അഡീഷണല്‍
ഡയറക്ടര്‍ ഡോ.
ശ്രീലതയുടെ അന്വേഷണ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഞാറയ്ക്കല്‍
സര്‍ക്കാര്‍ ആശുപത്രിയില്‍
കിടത്തി ചികിത്സ സൗകര്യം
2147.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഞാറയ്ക്കല്‍
സര്‍ക്കാര്‍
ആശുപത്രിയില്‍
നിലവിലുള്ള സേവനങ്ങള്‍
എന്തൊക്കെയെന്നും
കിടത്തി ചികിത്സ
നടത്തുന്നതിനുള്ള ഭൗതിക
സാഹചര്യങ്ങളുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയെ താലൂക്ക്
ആശുപത്രിയായി
പ്രഖ്യാപിച്ചിരുന്നുവോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഏത്
കാലയളവിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏഷ്യയിലെ
തന്നെ ഏറ്റവും
ജനസാന്ദ്രതയേറിയ
പ്രദേശമായ വൈപ്പിനില്‍
കിടത്തിച്ചികിത്സ
സൗകര്യമുള്ള
സര്‍ക്കാര്‍ ആശുപത്രി
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇല്ലെങ്കില്‍
ഞാറയ്ക്കല്‍
സര്‍ക്കാര്‍
അശുപത്രിയില്‍
കിടത്തിച്ചികിത്സ
പുനരാരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കാമോ?
മലയിന്‍കീഴ്
ആശുപത്രിയുടെ ഭൗതിക
സംവിധാനങ്ങള്‍
2148.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
താലൂക്കിന്റെ ആസ്ഥാന
ആശുപത്രിയായ
മലയിന്‍കീഴ്
ആശുപത്രിയുടെ ഭൗതീക
സംവിധാനങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിനായുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
ആയതിന്റെ
തുടര്‍നടപടികള്‍
വിശദമാക്കാമോ?
മലയിന്‍കീഴ്
ഗ്രാമപഞ്ചായത്തില്‍
കുടുംബാരോഗ്യ കേന്ദ്രം
2149.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
മലയിന്‍കീഴ്
ഗ്രാമപഞ്ചായത്തില്‍
കുടുംബാരോഗ്യ കേന്ദ്രം
അനുവദിക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതിയെന്തെന്ന്
വിശദമാക്കാമോ;
എങ്കില്‍
തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വെറ്റിലപ്പാറ
പി.എച്ച്.സി.യെ
സി.എച്ച്.സി.ആയി
ഉയര്‍ത്തുന്നതിന് നടപടി
2150.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആദിവാസി
കോളനികളും തോട്ടം
മേഖലകളും ഉള്‍പ്പെടുന്ന
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറ
പി.എച്ച്.സി.യെ
സി.എച്ച്.സി.ആയി
ഉയര്‍ത്തുന്നതിനോ
കിടത്തി ചികിത്സാ
സൗകര്യത്തോടെ ട്രൈബല്‍
സ്പെഷ്യാലിറ്റി
ഹോസ്പിറ്റല്‍
അനുവദിക്കുന്നതിനോ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ
ഫിസിയാട്രിസ്റ്റ് തസ്തിക
2151.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ആശുപത്രികളുടെ
പ്രവര്‍ത്തനങ്ങള്‍
ബന്ധപ്പെട്ട മെഡിക്കല്‍
ഓഫീസര്‍മാര്‍
പരിശോധിച്ച്
വിലയിരുത്തുന്നുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ
ഫിസിയാട്രിസ്റ്റ്
തസ്തികയിലെ രണ്ട്
ഒഴിവുകള്‍
നികത്തുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഫിസിയാട്രിസ്റ്റ്
ഇല്ലാത്തതിനാല്‍ ആധുനിക
ലേസ്ര ഉപകരണങ്ങള്‍
കേടാവാനുള്ള സാധ്യത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ?
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
ശുചിമുറി സൗകര്യം
2152.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയിലെ
ഓപ്പറേഷന്
ബ്ലാേക്കിനാേടു
ചേര്‍ന്നുള്ള എല്ലാ
സൂപ്പര്‍
സ്പെഷ്യാലിറ്റി
വാര്‍ഡുകളിലും ശുചിമുറി
സൗകര്യവും വാഷ്
ബെയ്സിന് സൗകര്യവും
ഏര്‍പ്പെടുത്തിയിട്ടുണ്ടാേ
;
(ബി)
ഇല്ലെങ്കില്‍
എല്ലാ വാര്‍ഡുകളിലും
അടിയന്തരമായി ഇൗ
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമാേ?
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയ ആശുപത്രികളിലെ
ഫാര്‍മസിസ്റ്റ് തസ്തിക
2153.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയ
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റ് തസ്തിക
സൃഷ്ടിക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍
ഫാര്‍മസിസ്റ്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്:
ഇതില്‍ നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
വിശദാംശങ്ങള്‍ ജില്ല
തിരിച്ച്
ലഭ്യമാക്കാമോ;
(സി)
ഫാര്‍മസിസ്റ്റുകൾ
ആശുപത്രി സ്റ്റോര്‍
കസ്റ്റോഡിയന്‍
ആയതുകൊണ്ട് സ്റ്റോര്‍
ഡ്യൂട്ടിക്ക് പ്രത്യേക
സമയം
അനുവദിച്ചിട്ടുണ്ടോ; ആ
സമയത്ത് മരുന്ന്
നല്‍കുന്നതിന് പകരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കുടുംബാരോഗ്യകേന്ദ്രങ്ങളായി
ഉയര്‍ത്തിയ
ആശുപത്രികളില്‍
ഫാര്‍മസിസ്റ്റുമാരുടെ
ഡ്യൂട്ടി സമയം എത്ര
മണിക്കൂറാണ്; ഇവര്‍ക്ക്
ഉച്ച ഭക്ഷണത്തിന്
പ്രത്യേക സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മോഡേണ്‍
മെഡിസിന് /ആയുര്‍വേദ /ഹോമിയോ
മേഖലകളില്‍ പുതിയ തസ്തികകള്‍
2154.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മോഡേണ്‍ മെഡിസിന്/
ആയുര്‍വേദ / ഹോമിയോ
മേഖലകളില്‍ എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിയ്ക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
കാറ്റഗറി തിരിച്ചുളള
വിശദവിവരം നല്‍കുമോ?
ആരോഗ്യ
വകുപ്പിലെ ആശ്രിത നിയമനം
2155.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആരോഗ്യ
വകുപ്പില്‍ എത്ര
പേര്‍ക്ക് ആശ്രിത
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ആരോഗ്യ
വകുപ്പില്‍ ആശ്രിത
നിയമനത്തിന് നിലവില്‍
എന്തെല്ലാം
വ്യവസ്ഥകളാണുളളത്;
അറിയിക്കാമോ;
(സി)
ആശ്രിത
നിയമനം ആകെ ഒഴിവുകളുടെ
അഞ്ചു ശതമാനം എന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ആരോഗ്യ
വകുപ്പില്‍ ആശ്രിത
നിയമനത്തിന് നിലവില്‍
കാത്തിരിപ്പ്
പട്ടികയുണ്ടോ; എങ്കിൽ
അതിന്റെ പകര്‍പ്പ്
നല്‍കാമോ; ഇതില്‍
ഓരോരുത്തരും എത്ര
കാലമായി ആശ്രിത
നിയമനത്തിന്
സര്‍ക്കാര്‍
ഉത്തരവായിട്ടും
കാത്തിരിക്കുന്നവരാണ്
എന്ന് അറിയിക്കാമോ;
പുതുതായി
സൃഷ്ടിച്ച തസ്തികകളിലെ നിയമനം
2156.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ,
മെഡിക്കല്‍ വിദ്യാഭ്യാസ
വകുപ്പുകളില്‍ പുതിയ
എത്ര തസ്തികകള്‍
സൃഷ്ടിച്ചുവെന്ന്
തസ്തിക തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ ഇതിനകം
എത്രപേരെ
നിയമിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
മുഴുവന്‍പേരെയും
നിയമിച്ചിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
എന്നത്തേയ്ക്ക് നിയമനം
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ?
പാലക്കാട്
ജില്ലാ ആശുപത്രിയില്‍
കെയര്‍ ടേക്കര്‍മാരുടെ
നിയമനം
2157.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വഴിയില്‍
ഉപേക്ഷിക്കപ്പെട്ട
ബന്ധുക്കള്‍ ഇല്ലാത്ത
രോഗബാധിതരായവരെ പോലീസ്
ആശുപത്രിയില്‍
എത്തിച്ചശേഷം
ആശുപത്രിയില്‍ ഒപ്പം
നിന്ന് ഇവരെ
പരിചരിക്കുവാന്‍
ആരുമില്ലാത്തതിനാല്‍
ഇവരെ
കുളിപ്പിക്കുന്നതും
ശുചിമുറിയില്‍
കൊണ്ടുപോകേണ്ടതും
ഭക്ഷണം നല്‍കേണ്ടതും
ആശുപത്രി
ജീവനക്കാരാണെന്നതിനാല്
ഇത്
പരിഹരിക്കുന്നതിനായി
പാലക്കാട് ജില്ലാ
ആശുപത്രിയില്‍
താല്‍ക്കാലിക
അടിസ്ഥാനത്തിലെങ്കിലും
കെയര്‍ടേക്കര്‍മാരെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
തിരുവില്വാമല
സി.എച്ച്.സിയിലെ തസ്തിക
2158.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ തിരുവില്വാമല
സി.എച്ച്.സിയില്‍
അനുവദിക്കപ്പെട്ട
തസ്തികകളുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം തസ്തികകളാണ്
ഒഴിഞ്ഞു കിടക്കുന്നത്;
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ എണ്ണം
2159.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
അനുവദിക്കപ്പെട്ടിരിക്കുന്ന
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
എണ്ണം ഗ്രേഡ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
അനുവദിക്കപ്പെട്ടിരിക്കുന്ന
ഇവാലുവേഷന്‍
അസിസ്റ്റന്റ്
തസ്തികകളുടെ എണ്ണം
എത്രയെന്നും ഈ
തസ്തികയില്‍ ജോലി
ചെയ്യുന്നവരുടെ
പേരുവിവരങ്ങളും ഏത്
സ്ഥാപനത്തിലാണ് ജോലി
ചെയ്യുന്നതെന്നും
അറിയിക്കാമോ;
(സി)
സ്പെഷ്യല്‍
റൂള്‍ പ്രകാരമുള്ള
അനുവദനീയമായ അനുപാതം
(1:3) അനുസരിച്ച്
തിരുവനന്തപുരം
ജില്ലയിലെ ജെ.എച്ച്.ഐ.
ഗ്രേഡ്-2 തസ്തികയില്‍
ബൈ ട്രാന്‍സ്ഫര്‍
നിയമനത്തിലൂടെ ജോലി
ചെയ്യാന്‍
കഴിയുന്നവരുടെ എണ്ണം
പരമാവധി എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
തിരുവനന്തപുരം
ജില്ലയില്‍ ജോലി
ചെയ്യുന്ന ജെ.എച്ച്.ഐ.
മാരുടെ പേരും നിലവില്‍
ജോലി ചെയ്യുന്ന
സ്ഥാപനവും ഗ്രേഡ്
തിരിച്ച് നല്‍കാമോ;
(ഇ)
തിരുവനന്തപുരം
ജില്ലയില്‍ ജെ.എച്ച്.ഐ.
തസ്തികയില്‍ നിലവിലുള്ള
ഒഴിവുകളുടെ എണ്ണം
എത്രയെന്നും അവ ഏതൊക്കെ
സ്ഥാപനങ്ങളിലാണെന്നും
ഗ്രേഡ് തിരിച്ച്
വ്യക്തമാക്കുമോ;
(എഫ്)
ആരോഗ്യ
വകുപ്പു ഡയറക്ടറുടെ
27.07.2019-ലെ
ഇ.ജി2/40/2016/ആ.വ.ഡ.
എന്ന പരിപത്രത്തിന്റെ
അടിസ്ഥാനത്തില്‍
ജെ.എച്ച്.ഐ. ഗ്രേഡ്-2
തസ്തികയില്‍ നിന്നും
ജെ.എച്ച്.ഐ. ഗ്രേഡ്-1
തസ്തികയിലേയ്ക്ക്
പ്രൊമോഷന്
നല്‍കുന്നതിന് എത്ര
പേരുടെ വിവരങ്ങളാണ്
തിരുവനന്തപുരം ജില്ലാ
മെഡിക്കല്‍ ഓഫീസില്‍
നിന്നും ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ഒപ്റ്റോമെട്രിസ്റ്റുമാരുടെ
നിയമനം
2160.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ആവശ്യത്തിന്
ഒപ്റ്റോമെട്രിസ്റ്റുമാരെ
നിയമിക്കാത്തതുമൂലം
അന്ധതാനിവാരണ
പ്രവര്‍ത്തനങ്ങള്‍
തകിടം മറിയുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സര്‍ക്കാര്‍
ആശുപത്രികളില്‍
ഒപ്റ്റോമെട്രിസ്റ്റുമാരുടെ
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പല
ആശുപത്രികളിലും
ഒപ്റ്റോമെട്രിസ്റ്റുമാരില്ലാത്തതിനാല്
വിലയേറിയ ഉപകരണങ്ങള്‍
പ്രവര്‍ത്തിപ്പിക്കാനാകാതെ
തുരുമ്പെടുത്ത്
നശിക്കുന്നുവെന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആശുപത്രി മാനേജ്മെന്റ്
കമ്മിറ്റി വഴിയോ ദേശീയ
ആരോഗ്യ ദൗത്യം വഴിയോ
താല്‍ക്കാലികമായി
ഒപ്റ്റോമെട്രിസ്റ്റുമാരെ
നിയമിച്ച്
പ്രശ്നപരിഹാരം കാണുമോ
എന്ന് വ്യക്തമാക്കുമോ?
മായം
കലര്‍ന്ന
ഭക്ഷ്യവസ്തുക്കളുടെ
വിവരങ്ങള്‍ വെബ്സെെറ്റില്‍
2161.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
പരിശോധനയില്‍
കണ്ടെത്തുന്ന മായം
കലര്‍ന്ന
ഭക്ഷ്യവസ്തുക്കളുടെ
വിശദാംശങ്ങള്‍
പ്രസിദ്ധീകരിക്കണമെന്ന്
മുഖ്യവിവരാവകാശ
കമ്മീഷണര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
എന്തെല്ലാം
നടപടിനടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ലാബുകളില്‍ പരിശോധന
നടത്തി
നിലവാരമില്ലാത്തതും
മായം കലര്‍ന്നതും
വ്യാജവുമായ
ഭക്ഷ്യവസ്തുക്കളാണെന്ന്
കണ്ടെത്തുന്നവയുടെ
പേരും ബ്രാന്റും
നിര്‍മ്മാതാക്കളുടെ
വിവരങ്ങളും
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ
വെബ്സെെറ്റില്‍
പ്രസിദ്ധീകരിക്കുന്നതിനും
അതുസംബന്ധിച്ച്
മാധ്യമങ്ങള്‍ വഴി
പ്രചരണം നടത്തുന്നതിനും
നടപടി സ്വീകരിക്കുമോ?
ഭക്ഷ്യ
വസ്തുക്കളിലെ മായം
സംബന്ധിച്ച കേസ്സുകള്‍
2162.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭക്ഷ്യ
വസ്തുക്കളില്‍ മായം
ചേര്‍ക്കുന്നതിനെതിരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അറവുശാലകളില്‍
നിന്ന് ലഭിക്കുന്ന
മൃഗക്കൊഴുപ്പ് ഉരുക്കി
മായം കലര്‍ത്തിയ എണ്ണ
ബേക്കറി പലഹാര
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നതായി വന്ന
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ ഭക്ഷ്യ
വസ്തുക്കളില്‍ മായം
ചേര്‍ക്കുന്നതും പഴകിയ
ഭക്ഷണങ്ങള്‍
വില്‍ക്കുന്നതും
സംബന്ധിച്ച് എത്ര
കേസ്സുകളാണ് ഈ സർക്കാർ
കാലയളവിൽ രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
വിവരിക്കാമോ;
മുനിസിപ്പല്‍
പ്രദേശത്ത് എത്ര
കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ക്ലീന്‍
സ്ട്രീറ്റ് ഫുഡ് ഹബ് പദ്ധതി
2163.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ലീന്‍
സ്ട്രീറ്റ് ഫുഡ് ഹബ്
പദ്ധതി എന്താണെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
എവിടെയൊക്കെയാണ് ഇൗ
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഹോട്ടലുകളില്‍
മാലിന്യ സംസ്ക്കരണത്തിന്
സംവിധാനങ്ങള്‍
2164.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍ വേണ്ടത്ര
വേസ്റ്റ് മാനേജ്മെന്റും
ഡ്രെയിനേജ്
സംവിധാനങ്ങളും
ഇല്ലെന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോട്ടലുകളില്‍
മാലിന്യ
സംസ്ക്കരണത്തിന്
ആവശ്യമായ സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചുവരുന്നത്;
വ്യക്തമാക്കുമോ;
(സി)
നഗരങ്ങളിലും
ഗ്രാമങ്ങളിലുമുള്ള
ഹോട്ടലുകള്‍ മാലിന്യം
റോഡിലേക്കും
പൊതുയിടങ്ങളിലേക്കും
ഒഴുക്കി വിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ഹോട്ടലുകളില്‍ കൂടുതല്‍
ശുചിത്വം
ഉറപ്പുവരുത്തുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യസുരക്ഷാ
പരിശോധന കാര്യക്ഷമമാക്കാന്‍
നടപടി
2165.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
എം. നൗഷാദ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
സൂചികയില്‍
സംസ്ഥാനത്തിന് മികവ്
കെെവരിക്കാനായിട്ടുണ്ടാേയെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
പാെതു വിപണിയില്‍
ജെെവരീതിയില്
ഉല്പാദിപ്പിച്ചതെന്ന
പേരില്‍
ലഭിക്കുന്നവയുള്പ്പെടെയുള്ള
പച്ചക്കറികളിലും
പഴങ്ങളിലും
കീടനാശിനികളുടെയും
ആരാേഗ്യത്തിനു
ഹാനികരമായ
രാസസംരക്ഷണാേപാധികളുടെയും
സാന്നിധ്യമുണ്ടെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
പരിശാേധന
ശക്തിപ്പെടുത്താന്‍
നടപടിയെടുക്കുമാേ;
വ്യക്തമാക്കാമോ;
(സി)
ഭക്ഷ്യസുരക്ഷ
ഉറപ്പാക്കുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
സമ്പൂര്‍ണ്ണ
ഭക്ഷ്യസുരക്ഷ മാതൃക
പഞ്ചായത്ത്
പദ്ധതിയെക്കുറിച്ച്
അറിയിക്കാമാേ;
(ഡി)
സംസ്ഥാനത്ത്
നടത്തിയ പരിശാേധനയില്‍
നക്ഷത്ര പദവിയുള്ള
ഹാേട്ടലുകളില് പാേലും
ഭക്ഷ്യയാേഗ്യമല്ലാത്ത
ആഹാര പദാര്‍ത്ഥങ്ങള്‍
കണ്ടെത്തിയ
സാഹചര്യത്തില്‍
ഭക്ഷ്യസുരക്ഷാ പരിശോധന
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടാേ;
വിശദമാക്കുമോ?
നിപ
വൈറസ് ബാധ തടയുന്നതിനുവേണ്ടി
പദ്ധതികള്‍
2166.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളത്തില്‍
നിപ വൈറസ് ബാധ ഈ
വര്‍ഷവും സ്ഥിരീകരിച്ച
സാഹചര്യത്തില്‍
പ്രസ്തുത വൈറസിന്റെ
കാഠിന്യം
കണക്കിലെടുത്ത് ഇത്
തടയുന്നതിനുവേണ്ടി
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ ?
എന്‍.എ.ബി.എച്ച്.
അംഗീകാരമുള്ള ആശുപത്രികള്‍
2167.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏതെല്ലാം
ആശുപത്രികള്‍ക്കാണ്
എന്‍.എ.ബി.എച്ച്
അംഗീകാരം
ലഭിച്ചിട്ടുള്ളത്;
ഇവയ്ക്ക് അംഗീകാരം
ലഭിച്ച വര്‍ഷം
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികള്‍ക്കാണ്
എന്‍.എ.ബി.എച്ച്.
അംഗീകാരം ഉള്ളതെന്ന്
അറിയിക്കാമോ;
(സി)
എന്‍.എ.ബി.എച്ച്.
അംഗീകാരം ഉണ്ടായിരുന്ന
ആശുപത്രികള്‍ക്ക് അത്
നഷ്ടപ്പെടുന്നതിനും
അംഗീകാരം പുതുക്കി
ലഭിക്കാത്തതിനുമുള്ള
കാരണങ്ങള്‍
വിശദമാക്കുമോ?
ആരോഗ്യ
മേഖലയില്‍ ലഭ്യമായ
പുരസ്കാരങ്ങള്‍
2168.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആരോഗ്യ
മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെല്ലാം
ദേശീയ/അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍
ലഭ്യമായി; വിശദാംശം
അറിയിക്കുമോ?
കായംകുളം
താലൂക്കാശുപത്രി
2169.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്കാശുപത്രിയില്‍
2016, 2017, 2018, 2019
വര്‍ഷങ്ങളില്‍
നാളിതുവരെ ലഭിച്ച
വരുമാനത്തിന്റെ
വിശദാംശങ്ങള്‍ ഇനം
തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
ആശുപത്രികളുടെ
വികസനത്തിനായി എത്രരൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
കൊരട്ടി പഞ്ചായത്തിലെ
ആരോഗ്യമേഖലയിലെ വികസനം
2170.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തിലെ കൊരട്ടി
പഞ്ചായത്തിലെ
ഗാന്ധിഗ്രാം ത്വക്ക്
രോഗാശുപത്രി വക 100
ഏക്കറിലധികം വരുന്ന
സ്ഥലത്ത് ആധുനിക
ചികിത്സാ കേന്ദ്രമോ
ആരോഗ്യമേഖലയിലെ പ്രധാന
വികസന കേന്ദ്രമോ
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
തൃക്കാക്കര
മണ്ഡലത്തിലെ ആര്‍ദ്രം
പദ്ധതികള്‍
2171.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതി പ്രകാരം
തൃക്കാക്കര
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
ഇതിനായി
തെരഞ്ഞെടുക്കപ്പെട്ട
കേന്ദ്രങ്ങളില്‍ ഇതുവരെ
നടപ്പിലാക്കിയതും
നടപ്പിലാക്കാനുദ്ദേശിക്കുന്നതുമായ
അടിസ്ഥാന
സൗകര്യവികസനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മെഡിക്കല്‍
ഓഫീസര്‍മാരുടെ
അഡ്മിനിസ്ട്രേറ്റീവ് കേഡര്‍
വിഭജനം
2172.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യ വകുപ്പിലെ
മെഡിക്കല്‍
ഓഫീസര്‍മാരുടെ
അഡ്മിനിസ്ട്രേറ്റീവ്
കേഡര്‍ വിഭജിച്ച്
പബ്ലിക് ഹെല്‍ത്ത്
കേഡര്‍ എന്നും
മെഡിക്കല്‍ സര്‍വ്വീസ്
കേഡര്‍ എന്നും
രണ്ടാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്
നടപ്പാക്കുമ്പോള്‍
ആരോഗ്യ വകുപ്പ്
ഡയറക്ടറേറ്റിലും ജില്ലാ
മെഡിക്കല്‍ ഓഫീസുകളിലും
എന്തെല്ലാം
മാറ്റങ്ങളാണ് നടത്താന്‍
ഉദ്ദേശിയ്ക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
ആശാവര്‍ക്കര്‍മാര്‍ക്ക്
ഇ.എസ്.ഐ. ആനുകൂല്യങ്ങള്‍
2173.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശാവര്‍ക്കര്‍മാര്‍ക്ക്
ഇ.എസ്.ഐ.
ആനുകൂല്യങ്ങള്‍
അനുവദിക്കണമെന്നഭ്യര്‍ത്ഥിച്ച്
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
20.09.2019-ലെ
എഫ്ഡബ്ള്യു/325/2019/എച്ച്.
നമ്പര്‍ കത്തില്‍
സ്റ്റേറ്റ് മിഷന്
ഡയറക്ടര്‍ നാളിതുവരെ
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
തുച്ഛമായ
വേതനത്തില്‍ ജോലി
നോക്കുന്ന
ആശാവര്‍ക്കര്‍മാര്‍ക്ക്
ഇ.എസ്.ഐ.
ആനുകൂല്യങ്ങളും സൗജന്യ
ഇന്‍ഷ്വറന്‍സും
അനുവദിക്കുന്നതിന്
വകുപ്പ് ശിപാര്‍ശ
ചെയ്തിരുന്നോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
റേഡിയോഗ്രാഫര്‍
ഗ്രേഡ് II ഒഴിവുകൾ
2174.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹെല്‍ത്ത്
സര്‍വ്വീസില്‍ വിവിധ
ആശുപത്രികളില്‍
റേഡിയോഗ്രാഫര്‍ ഗ്രേഡ്
II തസ്തികയില്‍ എത്ര
ഒഴിവുകളുണ്ട്
എന്നറിയിക്കുമോ;
(ബി)
റേഡിയോഗ്രാഫര്‍
ഗ്രേഡ് II ഹെല്‍ത്ത്
സര്‍വ്വീസ് (കാറ്റഗറി
നമ്പര്‍ 189/2016)
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്താന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആശാ
വര്‍ക്കര്‍മാരുടെ സേവനം
2175.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആരോഗ്യ വകുപ്പിന്റെ
കീഴിലുള്ള ആശാ
വര്‍ക്കര്‍മാരുടെ സേവനം
സംബന്ധിച്ച വിവരം
ലഭ്യമാക്കാമോ;
(ബി)
ആശാ
വര്‍ക്കര്‍മാര്‍ക്ക്
നിലവില്‍ എത്ര രൂപയാണ്
വേതനമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ആരോഗ്യവകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഡ്രൈവര്‍, ഓഫീസ്
അസിസ്റ്റന്റ്,
പാര്‍ട്ട്ടൈം
സ്വീപ്പര്‍
എന്നിവര്‍ക്ക്
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
ദിവസവേതനം എത്രയെന്ന്
വ്യക്തമാക്കാമോ?
ദേശീയ
കുടുംബക്ഷേമ പദ്ധതി
T 2176.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗൃഹനാഥന്
മരണപ്പെട്ടാല്‍
കുടുംബത്തെ
സഹായിക്കുന്നതിനായുള്ള
കേന്ദ്രസര്‍ക്കാര്‍
പദ്ധതിയായ
എന്‍.എഫ്.ബി.എസ്.
(ദേശീയ കുടുംബക്ഷേമ
പദ്ധതി) പ്രകാരം അപേക്ഷ
സ്വീകരിച്ച വകയില്‍
ഓരോ ജില്ലയിലും എത്ര
തുക വീതം
നല്‍കാനുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
ഇനത്തില്‍
കേന്ദ്രസര്‍ക്കാരില്‍
നിന്നും എത്ര തുക
സംസ്ഥാന സര്‍ക്കാരിന്
ലഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ തുക
അനുവദിക്കാത്ത
സാഹചര്യത്തില്‍
അപേക്ഷകരെ
സഹായിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കാമോ?
ആശാവര്‍ക്കര്‍മാര്‍
2177.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ആശാവര്‍ക്കര്‍മാര്‍ക്ക്
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം ഇവരുടെ
ഓണറേറിയം തുകയില്‍
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടെന്ന്
അറിയിക്കുമോ;;
(ബി)
ഇപ്പോള്‍
പ്രതിമാസ വേതനമായി
എത്രരൂപയാണ് ഇവര്‍ക്ക്
ലഭ്യമാക്കിയിട്ടുളളതെന്നും
വ്യക്തമാക്കാമോ?
പാരാമെഡിക്കല്‍
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
2178.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാരാമെഡിക്കല്‍
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിച്ച് കാര്യക്ഷമത
ഉറപ്പുവരുത്തുന്നതിനും
പാരാമെഡിക്കല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ
കോഴ്സുകളുടെ നിലവാരം
ഉറപ്പാക്കുന്നതിനും
എന്തൊക്കെ
സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പാരാമെഡിക്കല്‍
സ്ഥാപനങ്ങളുടെയും
കോഴ്സുകളുടെയും നിലവാരം
ഉറപ്പാക്കുന്നതിന്
സ്റ്റാറ്റ്യൂട്ടറി
പദവിയോടെ
പാരാമെഡിക്കല്‍
കൗണ്‍സില്‍
സ്ഥാപിക്കുമോ;
വ്യക്തമാക്കുമോ;
(സി)
പാരാമെഡിക്കല്‍
സ്ഥാപനങ്ങളിലെയും
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലെയും
നിലവാരം
ഉറപ്പാക്കുന്നതിന്
സമഗ്ര
നിയമനിര്‍മ്മാണത്തിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ ?
വിദേശ
മെഡിക്കല്‍ ബിരുദധാരികൾക്ക്
പ്രാക്ടീസ് നടത്താന്‍
അനുവാദം
2179.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
മെഡിക്കല്‍ ബിരുദങ്ങള്‍
നേടി സംസ്ഥാനത്ത്
എത്തുന്ന മെഡിക്കല്‍
ബിരുദധാരികളുടെ
സര്‍ട്ടിഫിക്കറ്റ്
പരിശോധന
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബിരുദ
സര്‍ട്ടിഫിക്കറ്റുകളുടെ
സത്യാവസ്ഥ അറിയുന്നതിന്
എന്തൊക്കെ പരിശോധനാ
മാര്‍ഗ്ഗങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(സി)
വിദേശത്ത്
ഓഫ് കാമ്പസ്
വിദ്യാഭ്യാസം വഴിയും
വിദൂര വിദ്യാഭ്യാസ
സംവിധാനം വഴിയും
മെഡിക്കൽ ബിരുദം
കരസ്ഥമാക്കുന്നവരെ
സംസ്ഥാനത്ത് പ്രാക്ടീസ്
നടത്താന്‍
അനുവദിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വിദേശ
വിദ്യാഭ്യാസം നേടിയ
മെഡിക്കല്‍
ബിരുദധാരികള്‍ക്ക്
സംസ്ഥാനത്ത്
ഇന്റേൺഷിപ്പ്
നിര്‍ബന്ധമാക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
വിദേശ
രാജ്യങ്ങളിലെ എം. ബി. ബി.
എസ്. പഠനം
2180.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്ന്
എം. ബി. ബി. എസ്.
ബിരുദം
കരസ്ഥമാക്കിയവര്‍ക്ക്
സംസ്ഥാനത്ത് ചികിത്സ
നടത്തുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
വിദേശ
രാജ്യങ്ങളിലെ എം. ബി.
ബി. എസ്. പഠനവുമായി
ബന്ധപ്പെട്ട്
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും
ഉണ്ടാകാനിടയുള്ള
ചൂഷണങ്ങള്‍ തടയുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
ഫാര്‍മസി
വ്യവസായരംഗം ശക്തമാക്കാന്‍
നടപടി
2181.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫാര്‍മസി
കോളേജുകളിൽ പി.ജി.
കോഴ്സ്
ആരംഭിക്കുന്നതിന്റെ
ഭാഗമായി
ഫാര്‍മസ്യൂട്ടിക്കല്‍
അനാലിസിസ് കോഴ്സ്
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഡ്രഗ്
ടെസ്റ്റിംഗ് ലാബ്
ആരംഭിക്കുവാന്‍ നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ എവിടെയാണ് ആയത്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ഫാര്‍മസി
വ്യവസായരംഗത്തെ
ഗുണനിലവാര പരിശോധന
ശക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ; ആയതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ?
സര്‍ക്കാര്‍
മേഖലയിലെ നേഴ്സിംഗ്
കോളേജുകള്‍
2182.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍
എത്ര നേഴ്സിംഗ്
കോളേജുകളാണ്
പ്രവര്‍ത്തിച്ചു
വരുന്നത്; വിശദവിവരം
നല്‍കുമോ;
(ബി)
പുതിയതായി
ഏതെങ്കിലും നേഴ്സിംഗ്
കോളേജുകള്‍ സര്‍ക്കാര്‍
തലത്തില്‍
ആരംഭിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
വനിതാ
വികസന കോര്പ്പറേഷന്
2183.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന വനിതാ വികസന
കോര്‍പ്പറേഷനില്‍
ഏതൊക്കെ സര്‍ക്കാര്‍
അന്വേഷണ ഏജന്‍സികള്‍
പരിശോധനകള്‍
നടത്തിയിട്ടുണ്ടെന്നറിയിക്കാമോ;
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അന്വേഷണ ഏജന്‍സികള്‍
എന്തൊക്കെ
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ട്;
ആയതില്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പ്രസ്തുത
കോര്പ്പറേഷന്
പുതിയതായി
നടപ്പിലാക്കിയ
ഏന്തെങ്കിലും
പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത
കോര്പ്പറേഷന്
ആരംഭിച്ച ഏതൊക്കെ
പദ്ധതികള്‍
നിര്‍ത്തലാക്കി;
എങ്കില്‍
നിര്‍ത്തലാക്കാനുള്ള
സാഹചര്യം വിശദമാക്കാമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് പാക്കേജ്
2184.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷി
വിഭാഗക്കാര്‍ക്കുള്ള
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് വേണ്ടി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തൊക്ക
കാര്യങ്ങള്‍
ചെയ്തുവെന്ന്
വിശദമാക്കുമോ;
(ബി)
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക്
പ്രത്യേക പാക്കേജ്
നടപ്പിലാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പാക്കേജ്
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സാമൂഹ്യനീതി
രംഗത്തെ പരിഷ്ക്കാരങ്ങള്‍
2185.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സാമൂഹ്യനീതി
രംഗത്ത് നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍
നടപ്പിലാക്കിയതു മൂലം
പുതിയതായി ലഭ്യമായ
സേവനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗക്കാര്‍ക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
2186.
ശ്രീ.എന്‍.
വിജയന് പിള്ള
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗക്കാര്‍ക്കായി
നടപ്പാക്കിവരുന്ന വിവിധ
ക്ഷേമപദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇവര്‍ക്കായുള്ള
ക്ഷേമപ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനായി
വിപുലമായ
ആക്ഷന്‍പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇവര്‍ക്കുള്ള
തിരിച്ചറിയല്‍
കാർഡിന്റെ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിഭാഗത്തില്‍പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
ഹോസ്റ്റല്‍ സൗകര്യവും
മറ്റാനുകൂല്യങ്ങളും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
മജ്ജ
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയക്ക് സഹായം
2187.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മഠത്തില്‍ ഹൗസില്‍
ശ്രീ. അജിത്ത്
കുമാറിന്റെ മകള്‍ അമേയ
അജിത്തിന്റെ മജ്ജ
മാറ്റിവയ്ക്കല്‍
ശസ്ത്രക്രിയക്ക് സഹായം
നല്‍കണമെന്ന്
ആവശ്യപ്പെട്ട് ടിയാന്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കുട്ടിക്ക്
അടിയന്തരമായി ചികിത്സ
സഹായം നല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആര്.എസ്.ബി.വെെ.
പദ്ധതി
2188.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.എസ്.ബി.വെെ.
പദ്ധതിയിലുള്പ്പെട്ടിരുന്ന
കുടുംബങ്ങളെ എ.ബി.
കെ.എ.എസ്.പി.
(ആയുഷ്മാന്‍
ഭാരത്-കാരുണ്യ)
പദ്ധതിയിലാക്കി
പുതുക്കുമ്പോള്‍
കുടുംബത്തിലെ എല്ലാ
അംഗങ്ങള്‍ക്കും
ചികിത്സാനുകൂല്യം
ലഭ്യമാകുന്നതിനായി ഓരോ
അംഗങ്ങള്‍ക്കും
പ്രത്യേകം ഫോട്ടോ
കാര്‍ഡ് നല്കുവാന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ശയ്യാവലംബികളായ
രോഗികള്‍ക്കും
പെട്ടെന്ന്
ആശുപത്രിയില്‍ കിടത്തി
ചികിത്സ വേണ്ടി
വരുന്നവര്‍ക്കും
പ്രസ്തുത ഫാേട്ടോ
കാര്‍ഡ് ലഭിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നേര്‍വഴി
പദ്ധതി
2189.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
ഏതുവര്‍ഷം മുതലാണ്
നേര്‍വഴി പദ്ധതി
പ്രവര്‍ത്തനം
ആരംഭിച്ചതെന്നും ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍ക്കായി
പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നിലവില്‍
വന്നശേഷം ഓരോ
സാമ്പത്തിക വര്‍ഷവും
എത്ര രൂപ
ചെലവഴിച്ചെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്ത്
ഈ പദ്ധതിയുടെ
പ്രവര്‍ത്തനംകൊണ്ട്
എത്ര പേര്‍ക്ക്
പ്രയോജനം ലഭിച്ചുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
ട്രാന്‍സ്ജെന്‍ഡര്‍
ക്ഷേമത്തിനായുള്ള മഴവില്ല്
പദ്ധതി
2190.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള
മഴവില്ല് എന്ന
പദ്ധതിയുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഈ പദ്ധതിയുടെ
ഗുണഭോക്താക്കള്‍
എത്രയാണെന്നും ഇനി
എത്രപേരെ ഇതില്‍
ഉള്‍പ്പെടുത്താനുണ്ടെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലൂടെ നല്കുന്ന
തൊഴില്‍
പരിശീലനങ്ങളേതെല്ലാമാണെന്ന്
വ്യക്തമാക്കുമോ; ഇത്
വിപുലീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ട്രാന്‍സ്ജെന്‍ഡര്‍
വിഭാഗത്തിന്റെ
ഉന്നതിയ്ക്കായി
സര്‍ക്കാര്‍ ഇടപെടല്‍
ശക്തമാക്കുമോ
എന്നറിയിക്കാമോ?
കഷ്ടത
അനുഭവിക്കുന്ന
സ്ത്രീകള്ക്കുവേണ്ടിയുളള
പദ്ധതികള്‍
2191.
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഷ്ടത
അനുഭവിക്കുന്ന
സ്ത്രീകള്‍ക്ക് വിവിധ
പ്രതിസന്ധികളെ
അതിജീവിച്ച്
മുന്നേറുന്നതിന്
അടിയന്തര സഹായം
നല്‍കുന്നതിന് വനിതാ
ശിശുവികസന വകുപ്പ്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
അതിജീവിക
എന്ന പേരില്‍
നടപ്പാക്കുന്ന പദ്ധതി
ഏതൊക്കെ
വിഭാഗങ്ങളിലുള്ള
സ്ത്രീകള്‍ക്കാണ്
ആശ്വാസമാകുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി ധനസഹായം
സംബന്ധിച്ചും പദ്ധതി
ആനുകൂല്യം
ലഭ്യമാകുന്നതിനുള്ള
നടപടിക്രമങ്ങള്‍
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ?
തൃശൂര്‍
ജില്ലാ വനിത ശിശുക്ഷേമ
ഓഫീസ്
2192.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലാ വനിത ശിശുക്ഷേമ
ഓഫീസിലെ
ജീവനക്കാര്‍ക്കും
പാെതുജനങ്ങള്ക്കുമുള്ള
ടാേയ്ലെറ്റുകള്
ഉപയാേഗ യാേഗ്യമല്ലാത്ത
നിലയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ടാേയ്ലെറ്റുകള്
ഉപയാേഗയാേഗ്യമാക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
അതിനുവേണ്ട അടിയന്തര
നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കാമോ?
സമ്പുഷ്ടകേരളം
പദ്ധതി
2193.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പുഷ്ടകേരളം
പദ്ധതിയിലൂടെ വനിതാ
ശിശുവികസന വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
പദ്ധതി
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാര്‍
മുന്നോട്ട്
വച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ;
(സി)
എല്ലാ
ജില്ലകളിലും ഈ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ
എന്നറിയിക്കാമോ;
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന സാമ്പത്തിക
സഹായം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
അംഗൻവാടി
ഭക്ഷ്യവസ്തുക്കളുമായി
ബന്ധപ്പെട്ട വിജിലന്‍സ്
അന്വേഷണം
2194.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അങ്കണവാടികള്‍
വഴി വിതരണം ചെയ്യുന്ന
ഭക്ഷ്യവസ്തുക്കളുടെ
വാങ്ങലിലും
വിതരണത്തിലും
ലക്ഷങ്ങളുടെ അഴിമതി
നടന്നതായി വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
വിജിലന്‍സ്
വകുപ്പ് ഓപ്പറേഷന്
വെല്‍ഫയര്‍ എന്ന
പേരില്‍ വിവിധ
ഓഫീസുകളില്‍ നടത്തിയ
മിന്നല്‍ പരിശോധനയില്‍
കണ്ടെത്തിയ പ്രധാന
ക്രമക്കേടുകള്‍
എന്തൊക്കെയായിരുന്നു;
വിശദമാക്കുമോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ആർക്കെല്ലാമെതിരെ നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
മാതൃകാ
അങ്കണവാടി കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന പദ്ധതി
2195.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃകാ അങ്കണവാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ ഭാഗമായി
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ
വലിയതുറ, ശംഖുമുഖം
എന്നിവിടങ്ങളില്‍
അങ്കണവാടികള്‍
സ്ഥാപിക്കുന്നതിന്
സ്ഥലം
നിര്‍ദ്ദേശിച്ചിരുന്ന
വിഷയത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അങ്കണവാടികള്‍
എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
വലിയതുറ സെന്റ്
സേവ്യേഴ്സ് നഗറിലെ ഡയറി
ഡെവലപ്മെന്റ്
വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി,
ശംഖുമുഖം പോലീസ്
സ്റ്റേഷന് സമീപമുള്ള
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി
എന്നിവ സാമൂഹ്യനീതി
വകുപ്പിന്
കൈമാറുന്നതുമായി
ബന്ധപ്പെട്ട്
സാമൂഹ്യനീതി വകുപ്പില്‍
പെന്‍ഡിംഗിലുള്ള ഫയല്‍
നടപടി
ത്വരിതപ്പെടുത്തി,
പ്രൊപ്പോസല്‍
സമര്‍പ്പിച്ച്
രണ്ടുവര്‍ഷം
പിന്നിട്ടിട്ടും ഇനിയും
കാലതാമസം ഉണ്ടാക്കാതെ
പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
നാട്ടിക
മണ്ഡലത്തിലെ അംഗന്‍വാടികള്‍
2196.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാട്ടിക
മണ്ഡലത്തില്‍ എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്നും സ്വന്തമായി
കെട്ടിടം ഇല്ലാത്ത എത്ര
അംഗന്‍വാടികള്‍
ഉണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാട്ടിക മണ്ഡലത്തില്‍
ഏതെല്ലാം
അംഗന്‍വാടികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ
അംഗന്‍വാടികള്‍
2197.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
ആകെ എത്ര
അംഗന്‍വാടികളാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന് അറിയിക്കാമോ;
(ബി)
ആയതിന്റെ
പഞ്ചായത്ത്/കോര്പ്പറേഷന്
തിരിച്ചുളള ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
ഇവയില്‍
സ്വന്തമായി കെട്ടിടം
ഇല്ലാത്ത
അംഗന്‍വാടികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ മാതൃകാ
അംഗന്‍വാടികള്‍
2198.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാതൃകാ
അംഗന്‍വാടികള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
സൗകര്യങ്ങളാണ് മാതൃകാ
അംഗന്‍വാടികളില്‍
ഏര്‍പ്പെടുത്തുക;
വിശദമാക്കാമോ;
(ബി)
ചാലക്കുടി
മണ്ഡലത്തിലെ ചാലക്കുടി,
കൊടകര
ബ്ലോക്കുകളില്‍പ്പെട്ട
ഏതെല്ലാം
അംഗന്‍വാടികളിലാണ് ഈ
പദ്ധതി
അനുവദിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(സി)
മണ്ഡലത്തിലെ
കൂടുതല്‍ അംഗന്‍വാടികളെ
മാതൃകാ
അംഗന്‍വാടികളാക്കി
മാറ്റുന്നതിനും
അംഗന്‍വാടികള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
ഫണ്ട്
അനുവദിക്കുന്നതടക്കമുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
മാവേലിക്കര
മണ്ഡലത്തില്‍ സ്മാര്‍ട്ട്
അംഗന്‍വാടി
2199.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
സ്മാര്‍ട്ട് അംഗന്‍വാടി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എം. എല്‍.
എ. യുടെ പ്രത്യേക വികസന
നിധിയില്‍ നിന്ന് തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി അടിയന്തരമായി
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
നിര്‍മ്മാണം
ആരംഭിക്കുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
വികലാംഗ
പെന്ഷന്
2200.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര തരം
വികലാംഗ
പെന്‍ഷനുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
തരം വികലാംഗ
പെന്‍ഷന്റെയും
അര്‍ഹത/മാനദണ്ഡങ്ങള്‍
(വൈകല്യം, തോത്) എന്നിവ
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
തരം വികലാംഗ
പെന്‍ഷന്റെയും
പ്രായപരിധി,
വരുമാനപരിധി എന്നിവ
വ്യക്തമാക്കാമോ;
(ഡി)
വരുമാന
പരിധി നോക്കാതെ
അര്‍ഹതപ്പെട്ട എല്ലാ
വികലാംഗര്‍ക്കും/ഭിന്നശേഷിക്കാര്‍ക്കും
പെന്ഷന്
അനുവദിക്കണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ഭിന്നശേഷി
സൗഹൃദ സംസ്ഥാനമാക്കാന്‍
പദ്ധതികള്‍
2201.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ഭിന്നശേഷി സൗഹൃദ
സംസ്ഥാനമാക്കി
മാറ്റുന്നതിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഡിഫറന്റ്
ആര്‍ട്ട് സെന്റര്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ഭിന്നശേഷി
പെന്‍ഷനുള്ള വാര്‍ഷിക
വരുമാന പരിധി
2202.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
പെന്ഷന്
ലഭിക്കുന്നതിന്
കുടുംബത്തിന്റെ
വാര്‍ഷിക വരുമാന പരിധി
എത്ര തുകയായാണ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭാര്യയും
ഭര്‍ത്താവും
ഭിന്നശേഷിക്കാരായവര്‍
അടങ്ങിയ കുടുംബത്തിലെ
മറ്റേതെങ്കിലും വ്യക്തി
സര്‍വ്വീസ് പെന്ഷന്
വാങ്ങുന്നുണ്ടെങ്കില്‍
കുടുംബ വാര്‍ഷിക
വരുമാനം
അധികമാണെന്നതിനാല്‍
ഭിന്നശേഷിക്കാരായ
ദമ്പതികള്‍ക്ക്
പെന്ഷന്
കിട്ടുന്നില്ലെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭാര്യയും
ഭര്‍ത്താവും
ഭിന്നശേഷിക്കാരാണെങ്കില്‍
കുടുംബത്തിന്റെ
വാര്‍ഷിക വരുമാനം
പരിഗണിക്കാതെ ഇവര്‍ക്ക്
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
ലഭ്യമാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സൈക്കോളജിക്കല്‍
അസസ്സ്മെന്റ്
സര്‍ട്ടിഫിക്കറ്റ്
2203.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഠന വൈകല്യമുള്ള
കുട്ടികള്‍ക്ക്
സി.ബി.എസ്.ഇ.
സ്കൂളുകളില്‍ പരീക്ഷ
എഴുതുന്നതിന് ഒരു
സഹായിയെ
ലഭിക്കുന്നതിനായുള്ള
സൈക്കോളജിക്കല്‍
അസ്സസ്സ്മെന്റ്
സര്‍ട്ടിഫിക്കറ്റ്
കിട്ടുന്നതിന് കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എല്ലാ ജില്ലകളിലും
ഏകീകൃത അപേക്ഷാ മാതൃക
നടപ്പിലാക്കുകയും
പരീക്ഷ
ആരംഭിക്കുന്നതിന്
മുന്‍പുതന്നെ
അപേക്ഷകള്‍ സ്വീകരിച്ച്
പരിശോധന നടത്തി
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുകയും
ചെയ്യൂമോ എന്ന്
വ്യക്തമാക്കുമോ?
അംഗപരിമിതര്‍ക്ക്
ഇലക്ട്രോണിക് വീല്‍ചെയര്‍
2204.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വന്തമായി
നടക്കാന്‍ സാധിക്കാത്ത
അംഗപരിമിതര്‍ക്ക്
ഇലക്ട്രോണിക്
വീല്‍ചെയര്‍
നല്‍കുന്നതിന്
ഏതെങ്കിലും പദ്ധതികള്‍
സര്‍ക്കാര്‍
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
അറിയിക്കുമോ?
ട്രാന്‍സ്ജെന്‍ഡര്‍
നയം
2205.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ട്രാന്‍സ്ജെന്‍ഡര്‍ നയം
വിശദമാക്കാമോ;
(ബി)
സമൂഹത്തില്‍
ട്രാന്‍സ്ജെന്‍ഡറുകളുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ട്രാന്സ്ജെന്ഡറുകാരെ
സ്ത്രീയോ പുരുഷനോ ആയി
കണക്കാക്കാന്‍
സാധിക്കുമെന്ന്
പഠനങ്ങളുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ലിംഗമാറ്റ
ശസ്ത്രക്രിയക്ക്
ധനസഹായം
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
തുകയും മാനദണ്ഡങ്ങളും
വ്യക്തമാക്കാമോ;
(ഇ)
ട്രാന്സ്ജെന്ഡറുകാരായ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേക ഹോസ്റ്റല്‍
സൗകര്യം
നിലവിലില്ലാത്തതിനാല്‍
അവര്‍ നേരിടുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്ക് പ്രത്യേക
ഹോസ്റ്റല്‍ സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
സാമൂഹ്യനീതി വകുപ്പിന്
നിലവില്‍
പദ്ധതികളുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാര്‍ക്കുള്ള
ഇന്‍സൈറ്റ് പദ്ധതി
2206.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്‍സൈറ്റ്
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പ്
സംബന്ധിച്ച്
പഠിക്കുന്നതിന്
ആര്‍ക്കെങ്കിലും ചുമതല
നല്‍കിയിട്ടുണ്ടോ;
ആയതിന്റെ പഠന
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ:
(സി)
ഭിന്നശേഷിക്കാര്‍ക്ക്
ഉപകാരപ്രദമാണെങ്കില്‍
പ്രസ്തുത പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
അറിയിക്കുമോ?
കേരള
സാമൂഹ്യ സുരക്ഷാ മിഷന്
2207.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
കേരള സാമൂഹ്യ സുരക്ഷാ
മിഷന്റെ
(കെ.എസ്.എസ്.എം.)
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മിഷന്റെ
എക്സിക്യൂട്ടീവ്
ഓഫീസര്‍, പ്രോഗ്രാം
കോര്‍ഡിനേറ്റര്‍ എന്നീ
തസ്തികകളിലേയ്ക്ക്
സര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
പ്രസ്തുത യോഗ്യതകള്‍
ഉള്ള വ്യക്തികളെയാണോ
പ്രസ്തുത
സ്ഥാപനങ്ങളില്‍
നിയമിച്ചിട്ടുള്ളത്;
ഇല്ലെങ്കില്‍ ഇവരെ
നിയമിച്ചത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.എസ്.എം
ല്‍ ജോലിയില്‍ നിന്നും
പിരിച്ചു വിട്ടവര്‍
ആരെങ്കിലും ഇപ്പോള്‍
അവിടെ പ്രോജക്ട്
കോര്‍ഡിനേറ്റര്‍
തസ്തികയില്‍ ജോലി
ചെയ്യുന്നുണ്ടോയെന്ന്
അറിയിക്കാമോ; എങ്കില്‍
ഇവര്‍ ആരെല്ലാമാണെന്നും
മുന്‍പ് ഇവരെ പിരിച്ചു
വിടാനുണ്ടായ
സാഹചര്യമെന്താണെന്നും
വിശദമാക്കാമോ?
അഗതി
മന്ദിരങ്ങള്‍
2208.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ അഗതി
മന്ദിരങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളിലെ
സംവിധാനങ്ങള്‍,
സേവനങ്ങള്‍ എന്നിവ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ ;
(സി)
സര്‍ക്കാര്‍
അഗതി മന്ദിരങ്ങളില്‍
ഒരു വ്യക്തിയെ
പ്രവേശിപ്പിക്കുന്നതിനുള്ള
നടപടിക്രമം
എന്തൊക്കെയാണെന്ന്
അറിയിക്കുമോ ?
വയലത്തലയിലെ
സര്‍ക്കാര്‍ വയോജന
മന്ദിരത്തിന്റെ സ്ഥലം
2209.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ വയലത്തലയില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ വയോജന
മന്ദിരത്തില്‍ ( ഓള്‍ഡ്
ഏജ് ഹോം) എത്ര
അന്തേവാസികള്‍ക്കുള്ള
സൗകര്യമാണുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര പേര് ഇവിടെ
അന്തേവാസികളായി ഉണ്ട്;
(സി)
വയോജന
മന്ദിരത്തിന്റെ
ഇപ്പോഴത്തെ കെട്ടിടം
എന്നു
നിര്‍മ്മിച്ചതാണ്; എത്ര
ഭൂമിയാണ് വയോജന
മന്ദിരത്തിനായി
ലഭിച്ചിട്ടുള്ളത്;
(ഡി)
വയോജന
കേന്ദ്രത്തിന്റെ
അടിസ്ഥാന
സൗകര്യത്തിനായി പമ്പ
ഇറിഗേഷന്‍
പ്രോജക്ടിന്റെ
ഉപയോഗിക്കാതെ
കിടക്കുന്ന ഭൂമിയില്‍
നിന്നും 30 സെന്റ്
സ്ഥലം ആവശ്യപ്പെട്ട്
നല്കിയ കത്ത് ഇപ്പോള്‍
ആരുടെ പക്കലാണ് ഉള്ളത്;
സ്ഥലം
വിട്ടുകിട്ടുന്നതിനായി
സ്വീകരിച്ച നടപടികള്‍,
ഓരോ ഓഫീസിലും ഇതിനായി
ആരംഭിച്ച ഫയല്‍ നമ്പര്‍
സഹിതം വ്യക്തമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്ക്ക്നല്കുന്ന
ധനസഹായം
2210.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
എത്ര കോടി രൂപയുടെ
സഹായങ്ങളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ദുരിതബാധിതരുടെ
കടബാധ്യതകള്‍
ഒഴിവാക്കാന്‍ എത്ര കോടി
രൂപ
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?