ലഹരി
വസ്തുക്കളുടെ ഉപയോഗം
നിയന്ത്രിക്കുന്നതിന് നടപടി
*61.
ശ്രീ.വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭയാനകമായ വിധത്തിലും
പൊതുസമൂഹത്തില്‍ ആശങ്ക
ജനിപ്പിക്കുന്ന
രീതിയിലും ലഹരി
വസ്തുക്കളുടെ ഉപഭോഗം
വര്‍ദ്ധിച്ചു വരുന്നു
എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ലഹരി
വസ്തുക്കളുടെ ഉപയോഗം
നിയന്ത്രിക്കുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തിനായി
കോടിക്കണക്കിന് രൂപ
വിനിയോഗിച്ചിട്ടും
യുവതലമുറയ്ക്ക്
ലഹരിയോടുള്ള ആഭിമുഖ്യം
വര്‍ദ്ധിക്കുന്നത്
എന്തുകൊണ്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ആദിവാസി
ഗോത്രമേഖലയില്‍ ലഹരി
ഉപയോഗം തടയുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്നും അത്
ഫലപ്രദമാണോയെന്നും
വ്യക്തമാക്കുമോ;
(ഇ)
എല്ലാ
വീടുകളും ലഹരി
വിമുക്തമാക്കുന്നതിനും
വരും തലമുറയെ ലഹരിയുടെ
പിടിയിൽ നിന്നും
മോചിപ്പിക്കുന്നതിനും
ശക്തമായ നടപടികള്‍
കൈക്കൊള്ളുമോ;
വിശദമാക്കുമോ?
ക്ഷീരമേഖലയിലെ
വികസന പദ്ധതികള്‍
*62.
ശ്രീ.കെ.ജെ.
മാക്സി
,,
മുരളി പെരുനെല്ലി
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖല
ആദായകരവും സുസ്ഥിര
വരുമാനദായകവുമായി
മാറ്റി യുവാക്കളെ ഇൗ
മേഖലയിലേക്ക്
ആകര്‍ഷിക്കാന്‍
സാധ്യമാകും വിധം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
സംയോജിത ക്ഷീര വികസന
പദ്ധതിയായ ഗ്ലോബല്‍
ഡയറി വില്ലേജിന്റെ
വിശദാംശം നല്‍കുമോ;
(ബി)
ഉത്പാദനക്ഷമത
കൂടിയ കറവപ്പശുക്കളുടെ
ലഭ്യത
ഉറപ്പാക്കുന്നതിനുള്ള
പദ്ധതി കെെവരിച്ച
നേട്ടം അറിയിക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം ക്ഷീരമേഖലയില്‍
നടത്തി വരുന്ന വികസന
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കാര്യക്ഷമമായ
ജലവിഭവ വിനിയോഗം
*63.
ശ്രീ.ബി.ഡി.
ദേവസ്സി
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം കൊണ്ട്
അതിവൃഷ്ടി
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍ പ്രളയ
നിയന്ത്രണത്തിനും
ജലവിഭവത്തിന്റെ
കാര്യക്ഷമമായ വിനിയോഗം
ഉറപ്പാക്കുന്നതിനുമായി
അണക്കെട്ടുകള്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
പ്രളയഫലമായി
ജലസംഭരണികളുടെ
ശേഷിയില്‍ ഗണ്യമായ
കുറവു വന്നത്
പുനഃസ്ഥാപിക്കാനായി
ചെളിയും മണ്ണും
നീക്കംചെയ്യുവാനുള്ള
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ദീര്‍ഘകാലമായി
പണി പൂര്‍ത്തിയാകാതെ
കിടക്കുന്ന വന്‍കിട
ജലസേചന പദ്ധതികള്‍
പൂര്‍ത്തിയാക്കാനുള്ള
സത്വര നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നദികള്‍
മാലിന്യമുക്തമാക്കാന്‍ നടപടി
*64.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളും പുഴകളും
മാലിന്യവാഹിനികളായി
മാറിയ ഗുരുതരമായ
സ്ഥിതിവിശേഷം മൂലം
ഉളവായിട്ടുളള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
നദികളും
പുഴകളും
മലിനപ്പെടുത്തുന്നവര്‍ക്കെതിരെ
നിയമ നടപടികള്‍
സ്വീകരിക്കാറുണ്ടോ;
അത് ഫലപ്രദമാണോ;
അല്ലെങ്കില്‍ നിയമം
കൂടുതല്‍
കര്‍ശനമാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
വന്‍തോതില്‍
മലിനീകരിക്കപ്പെട്ട
കേരളത്തിലെ നദികളിലെ
ഇരുപത് സ്ഥലങ്ങളില്‍
നദികളെ
മാലിന്യമുക്തമാക്കുന്നതിന്
ദേശീയ ഹരിത
ട്രെെബ്യൂണല്‍ ഉത്തരവ്
പ്രകാരം ജില്ലാതല
ഉപദേശക സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
അവയുടെ പ്രവര്‍ത്തനം
വിശദമാക്കുമോ;
(ഡി)
ജലസംരക്ഷണത്തിന്
ഹരിതമിഷന്റെ ഉപമിഷന്‍
ആയ ജലസമൃദ്ധിയുടെ
ഭാഗമായി നടപ്പാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്; ഇൗ
പ്രവര്‍ത്തനം മൂലം
ഉണ്ടായിട്ടുളള
നേട്ടങ്ങള്‍
വിശദമാക്കുമോ?
പട്ടിക
വിഭാഗക്കാരുടെ
ഉന്നമനത്തിനുള്ള പദ്ധതികള്‍
*65.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉല്പാദനോപാധികളില്
മുഖ്യമായ ഭൂമിയുടെ
ഉടമസ്ഥാവകാശം
നാമമാത്രമായിരിക്കുന്നത്
പട്ടികജാതി-പട്ടിക
ഗോത്രവര്‍ഗ്ഗക്കാരെ
പാര്ശ്വവല്ക്കരിക്കുന്നതിനിടയാക്കിയിട്ടുളള
സ്ഥിതിയില്‍ സംരംഭകത്വ
ശേഷിയും തൊഴില്‍
നെെപുണിയും
വികസിപ്പിച്ച് ഇവരെ
വികസന മുഖ്യധാരയില്‍
എത്തിക്കുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഈ
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിദേശ തൊഴില്‍
കമ്പോളത്തിലെ
അവസരങ്ങള്‍ കൂടി
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
തൊഴില്‍
പരിശീലനത്തിനും
വിജയകരമായി പരിശീലനം
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
തൊഴില്‍ തേടുന്നതിന്
സഹായിക്കുന്നതിനും
പട്ടികജാതി വകുപ്പിന്
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എെ.റ്റി.എെ.കള്‍
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
കണ്ടല്‍കാടുകളുടെ
സംരക്ഷണം
*66.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
പാറക്കല്‍ അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ടല്‍കാടുകള്‍
സംരക്ഷിക്കുന്നതിനും
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ തലത്തില്‍
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നോട്ടിഫൈ
ചെയ്ത കണ്ടല്‍
പ്രദേശങ്ങളെ
സംരക്ഷിക്കുന്നതിനായി
തീരദേശ വനസംരക്ഷണ
സമിതികള്‍
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ?
ഭൂ-ഭവനരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വീടും സ്ഥലവും
*67.
ശ്രീ.മുരളി
പെരുനെല്ലി
,,
ആന്റണി ജോണ്‍
,,
എം. രാജഗോപാലന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂ-ഭവനരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വീടും സ്ഥലവും
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
വിതരണം
ചെയ്തിട്ടുണ്ടെന്നും
എത്ര ഏക്കര്‍ ഭൂമി
വിതരണം
ചെയ്തിട്ടുണ്ടെന്നുമുള്ള
കണക്ക് ലഭ്യമാണോ;
(സി)
വനത്തിനുള്ളില്‍
താമസിക്കുന്ന
പട്ടികവര്‍ഗ്ഗക്കാരെ
അവരുടെ താത്പര്യപ്രകാരം
വനത്തിന് പുറത്ത്
പുനരധിവസിപ്പിക്കാനുള്ള
പദ്ധതി കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
വേള്‍ഡ്
സ്കില്‍സ് ലൈസിയം
*68.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങള്‍ക്ക്
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
തൊഴില്‍ നേടാന്‍ അവരെ
പ്രാപ്തരാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
വേള്‍ഡ് സ്കില്‍സ്
ലൈസിയം
സ്ഥാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(സി)
പ്രസ്തുത
ലൈസിയം
സ്ഥാപിക്കുന്നതിലൂടെ
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ?
അനാഥാലയങ്ങളില്‍
സേവനം ചെയ്യുന്നവർക്ക്
ക്ഷേമനിധി
*69.
ശ്രീ.മാണി.സി.കാപ്പന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനാഥാലയങ്ങൾ, അഗതി
മന്ദിരങ്ങള്‍,
വൃദ്ധസദനങ്ങള്‍
എന്നിവയുള്‍പ്പെടെ
അശരണരും നിരാലംബരും
ഭിന്നശേഷിക്കാരും
രോഗികളും
ഉപേക്ഷിക്കപ്പെട്ടവരുമായ
ആളുകളെ
അധിവസിപ്പിച്ചിരിക്കുന്നതും
വ്യക്തികളോ സംഘടനകളോ
നടത്തിവരുന്നതുമായ
സ്ഥാപനങ്ങളില്‍
നിസ്വാര്‍ത്ഥമായി ജോലി
ചെയ്യുന്നവരും പ്രസ്തുത
സ്ഥാപനങ്ങളിലെ
അന്തേവാസികള്‍ക്ക്
വേണ്ട സേവനം
ചെയ്യുന്നവരുമായിട്ടുള്ളവര്ക്കായി
ഒരു ക്ഷേമനിധി
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
ഇവര്‍ക്കായി
ക്ഷേമനിധി
ഏര്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; വിശദാംശം
വ്യക്തമാക്കാമോ?
പട്ടിക
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്ഥലവും വീടും
*70.
ശ്രീ.കാരാട്ട്
റസാഖ്
,,
രാജു എബ്രഹാം
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിതരും ഭവനരഹിതരുമായ
പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എല്ലാവര്ക്കും ഈ
വര്‍ഷം തന്നെ സ്ഥലവും
വീടും നല്‍കുകയെന്ന
ലക്ഷ്യത്തോടെ
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തിയാകാതെ കിടന്ന
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
വാസയോഗ്യമല്ലാത്ത
ഭവനങ്ങളുടെ പുനര്‍
നിര്‍മ്മാണത്തിനോ അവ
വാസയോഗ്യമാക്കുന്നതിനോ
സഹായം നല്കി
വരുന്നുണ്ടോ;
(ഡി)
ആവര്‍ത്തിച്ചുണ്ടായ
പ്രളയം
പട്ടികജാതി-പട്ടികഗോത്ര
വര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക്,
വാസപ്രദേശങ്ങളുടെ
പ്രത്യേകത കൊണ്ട്
വര്‍ദ്ധമാനമായ തോതില്‍
സൃഷ്ടിച്ച ദുരിതം തരണം
ചെയ്യുന്നതിനായി
പ്രത്യേക ഇടപെടല്‍
ഉണ്ടാകുമോ;
വിശദമാക്കാമോ?
പുതിയ
ഡാമുകളുടെ നിര്‍മ്മാണം
*71.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയവേളകളില്
ഉണ്ടാകുന്ന
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിനായി
പുതിയ ഡാമുകള്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതിന് ആവശ്യമായ
പഠനങ്ങള്‍
നടന്നിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
പുതിയ ഡാമുകള്‍
നിര്‍മ്മിക്കുവാന്‍
കേന്ദ്ര ജല കമ്മീഷന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
ഇതിനായി കേന്ദ്രം ഫണ്ട്
ലഭ്യമാക്കുമോ;
വിശദീകരിക്കുമോ?
ക്ഷീര
മേഖലയില്‍ സ്വയംപര്യാപ്തത
*72.
ശ്രീ.സജി
ചെറിയാന്
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനം
വാണിജ്യാടിസ്ഥാനത്തിലും
ആദായകരമായ കൃഷി എന്ന
നിലയിലും
വളര്‍ത്തിയെടുത്ത് ഈ
മേഖലയില്‍
സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്
നടത്തുന്ന പ്രവര്‍ത്തനം
വിജയകരമായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ക്ഷീര വിതരണരംഗം
ആധുനീകരിച്ച്
വിപുലീകരിക്കാനുളള
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ലോകത്തെ
ക്ഷീര വിപണിയുടെ
മൂന്നിലൊന്ന്
നിയന്ത്രിക്കുന്ന
പ്രമുഖ ക്ഷീരോല്പാദക
രാജ്യങ്ങളായ
ന്യൂസിലാന്റ്,
ഓസ്ട്രേലിയ
എന്നിവയുള്‍പ്പെടെയുളള
രാജ്യങ്ങളുമായി
കേന്ദ്രസര്‍ക്കാര്‍
പ്രാദേശിക സമഗ്ര
സാമ്പത്തിക പങ്കാളിത്ത
കരാറില്‍
(ആര്.സി.ഇ.പി.)
ഏര്‍പ്പെടാന്‍
നടത്തുന്ന നീക്കവും
ചര്‍ച്ചയും
ക്ഷീരകര്‍ഷകരെ കടുത്ത
ആശങ്കയിലാഴ്ത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ജല
ശുദ്ധീകരണത്തിന് ആധുനിക
സംവിധാനം
*73.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡാമുകളിലെ
ജല ശുദ്ധീകരണത്തിന്
ആധുനിക സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരം
നഗരത്തില്‍ വിതരണം
ചെയ്യുന്ന വെള്ളത്തില്‍
ഇരുമ്പിന്റെ അംശം
അനുവദനീയമായ അളവിലും
കൂടുതലാണെന്ന കാര്യം ജല
അതോറിറ്റി
പരിശോധിക്കുന്നുണ്ടോ;
എങ്കില്‍ ആയത്
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
ശുദ്ധജലത്തിന്
നിറം മാറ്റം
സംഭവിക്കുന്നതും
അനുവദനീയമായതില്‍
കൂടുതല്‍ അളവിൽ
ക്ലോറിനേഷന്
നടത്തുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിശോധിക്കാന്‍
നിലവില്‍
സംവിധാനങ്ങളുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ജല
അതോറിററിയുടെ ഗുണമേന്മ
പരിശോധന ലാബില്‍
എന്തെല്ലാം പരിശോധന
സംവിധാനങ്ങളാണ് ഉള്ളത്
എന്ന് വ്യക്തമാക്കാമോ?
വനാവകാശ
നിയമം സംബന്ധിച്ച
സുപ്രീംകോടതി വിധി
*74.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനാവകാശ
നിയമപ്രകാരം
സമര്‍പ്പിക്കപ്പെട്ട
അപേക്ഷകളില്‍
നിരസിക്കപ്പെട്ടവ
പുന:പരിശോധിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വനാവകാശ
നിയമം നടപ്പിലാക്കിയ
ശേഷം അപേക്ഷ
നിരസിക്കപ്പെവര്
വനഭൂമിയില്‍
താമസിക്കുന്നുവെങ്കില്‍
അവരെ ഒഴിപ്പിക്കണമെന്ന
സുപ്രീംകോടതി വിധിയുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
(സി)
വിധിയുടെ
അടിസ്ഥാനത്തില്‍
വിശദമായ സത്യവാങ്മൂലം
സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വനാവകാശ
നിയമ പ്രകാരം പരിരക്ഷ
ലഭിക്കുവാന്‍ അര്‍ഹരായ
എല്ലാവരെയും
സംരക്ഷിക്കുന്നതിനും
അവര്‍ക്ക് കെെവശരേഖ
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
നവോത്ഥാന
മൂല്യങ്ങള്‍
രൂഢമൂലമാക്കുന്നതിനുളള
പ്രവര്‍ത്തനം
*75.
ശ്രീ.ഐ.ബി.
സതീഷ്
,,
എം. സ്വരാജ്
,,
എം. മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫാസിസ്റ്റ്
പ്രകൃതം
കെെമുതലാക്കിയിട്ടുളള
ചില സംഘങ്ങള്‍
രാജ്യത്താകെ
അച്ചടി-ദൃശ്യ
മാധ്യമങ്ങളെയും സാമൂഹ്യ
മാധ്യമങ്ങളെയും
പ്രലോഭിപ്പിച്ചും
വിവിധ ഏജന്‍സികളെ
ഉപയോഗിച്ച്
ഭീതിപ്പെടുത്തിയും
വരുതിയിലാക്കി
സമൂഹത്തില്‍ വര്‍ഗീയ
വിഭജനം സൃഷ്ടിക്കുന്ന
പ്രവര്‍ത്തനം
സംസ്ഥാനത്തേക്കും
വ്യാപിപ്പിക്കാന്‍
നടത്തുന്ന ആപല്കരമായ
നീക്കം ഫലപ്രദമായി
ചെറുക്കുന്നതിന്
ശാസ്ത്രീയ കാഴ്ചപ്പാടും
നവോത്ഥാന മൂല്യങ്ങളും
വ്യാപിപ്പിക്കുന്നതിന്
നവോത്ഥാന നായകരുടെ
പേരില്‍ സാംസ്കാരിക
സമുച്ചയം സ്ഥാപിച്ച്
സാംസ്കാരിക രംഗത്ത്
ഇടപെടല്‍
ശക്തിപ്പെടുത്താന്‍
പദ്ധതിയുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
സാംസ്കാരിക
രംഗത്തെ ഉന്നത
വ്യക്തിത്വങ്ങളായ
അടൂര്‍ ഗോപാലകൃഷ്ണന്,
എം.ടി.വാസുദേവന്‍
നായര്‍, കുരീപ്പുഴ
ശ്രീകുമാര്‍, സുനില്‍
പി ഇളയിടം, കമല്‍,
ആത്മീയാചാര്യന്മാരായ
സ്വാമി അഗ്നിവേശ്,
സന്ദീപാനന്ദഗിരി
തുടങ്ങിയവര്‍ക്കെതിരെ
നടത്തിയ ആക്രമണങ്ങളുടെ
പശ്ചാത്തലത്തില്‍
വിയോജിക്കുന്നവരെ
രാജ്യദ്രോഹികള്‍ എന്ന്
മുദ്ര കുത്തുന്ന
സാംസ്കാരിക അപചയം
ചെറുക്കുന്നതിന്
ബഹുസ്വരതയുടെ സന്ദേശം
ഉയര്‍ത്തിപ്പിടിക്കുന്ന
സംവാദ ഇടങ്ങള്‍
സൃഷ്ടിക്കാന്‍
പരിപാടിയുണ്ടോ;
(സി)
നവോത്ഥാന
മൂല്യങ്ങള്‍
സമൂഹത്തില്‍
രൂഢമൂലമാക്കുന്നതിനുളള
പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകള്‍
*76.
ശ്രീ.എം.
നൗഷാദ്
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആശയവിനിമയ
ശേഷിയും
നെെപുണ്യശേഷിയും
വര്‍ദ്ധിപ്പിച്ച്
യുവാക്കള്‍ക്ക് മികച്ച
തൊഴിലവസരങ്ങള്‍
ലഭ്യമാക്കുന്നതിനായി
എല്ലാ ജില്ലകളിലും
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിക്കാനുളള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; അവയുടെ
പ്രയോജനം
ഗ്രാമപ്രദേശത്തുളള
യുവജനങ്ങള്‍ക്കു കൂടി
ലഭ്യമാകത്തക്ക
രീതിയിലാണോ വിഭാവനം
ചെയ്തിരിക്കുന്നത്;
(ബി)
കരിയര്‍
ഡെവലപ്മെന്റ്
സെന്ററുകള്‍ വഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
'ധനുസ്'
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ;
(സി)
സ്വകാര്യ
മേഖലയിലെയും
സര്‍ക്കാര്‍
മേഖലയിലെയും
തൊഴിലവസരങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിന്
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകളും
എംപ്ലോയബിലിറ്റി
സെന്ററുകളും ചെയ്യുന്ന
സേവനം അറിയിക്കാമോ?
ഗോത്ര
രശ്മി പദ്ധതി
*77.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആദിവാസി, ഗോത്ര
വിഭാഗങ്ങളുടെ
സമഗ്രവികസനത്തിനായി
'ഗോത്ര രശ്മി' പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
പരിശീലന ക്ലാസ്സുകളും
സെമിനാറുകളുമാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ആദിവാസി
വിഭാഗങ്ങള്‍ക്കിടയിലെ
വൈവിധ്യമാര്‍ന്ന
സാംസ്കാരിക
ഉറവിടങ്ങള്‍ കണ്ടെത്തി
പ്രോത്സാഹിപ്പിച്ച് അവ
പൊതുസമൂഹത്തില്‍
എത്തിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
നൈപുണ്യശേഷി
പരിശീലന പദ്ധതികള്‍
*78.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാങ്കേതികശാസ്ത്ര
വികസനത്തിന്റെ ഫലമായി
തൊഴില്‍
രംഗത്തുണ്ടാകുന്ന
മാറ്റങ്ങള്‍ക്കനുസൃതമായി
നൈപുണ്യശേഷി പകർന്നു
നല്‍കുന്നതിന് പരിശീലന
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
കേരള
അക്കാദമി ഫോര്‍
സ്കില്‍സ് എക്സലന്‍സിനെ
നൈപുണ്യ വികസന മിഷനായി
പരിവര്‍ത്തനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അതുവഴി ലക്ഷ്യമിടുന്ന
നേട്ടം അറിയിക്കാമോ;
(സി)
വിവിധ
മേഖലകളില്‍ വൈദഗ്ദ്ധ്യം
ആര്‍ജ്ജിച്ചവര്‍ക്ക്
തൊഴില്‍ അവസരങ്ങള്‍
കണ്ടെത്തുവാനും
സ്വയംതൊഴില്‍ സാധ്യത
അറിയുന്നതിനും
സഹായകരമായ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ഗ്ലാേബല്‍
ഡയറി വില്ലേജ്
*79.
ശ്രീ.റ്റി.വി.രാജേഷ്
,,
എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കെെവരിക്കുന്നതിനായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ;
(ബി)
ഇതിന്റെ
ഭാഗമായി
നടപ്പാക്കിയിട്ടുള്ള
സംയാേജിത ക്ഷീര വികസന
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്കുമാേ;
(സി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
ഗ്ലാേബല്‍ ഡയറി
വില്ലേജ്
രൂപവത്ക്കരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ഡി)
അന്തര്‍ദേശീയ
ഗുണനിലവാരം
ഉറപ്പാക്കുന്ന
ഉല്‍പ്പന്നങ്ങള്‍
നിര്‍മ്മിക്കാനുതകുന്ന
എന്തെല്ലാം ആധുനിക
സാങ്കേതികവിദ്യയാണ്
ഇതിലൂടെ നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്കുമാേ?
പട്ടിക
വിഭാഗക്കാരുടെ അവകാശ സംരക്ഷണം
*80.
ശ്രീ.ആര്.
രാജേഷ്
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവസര
സമത്വമാെരുക്കുകയെന്ന
ലക്ഷ്യത്താേടെ ഭരണഘടന
വാഗ്ദാനം ചെയ്യുന്ന
സംവരണത്തിനെതിരെ പല
ഉന്നതസ്ഥാനീയരും
നിലപാട് സ്വീകരിക്കുന്ന
സാഹചര്യത്തില്‍
അടിച്ചമര്‍ത്തപ്പെട്ടിരുന്ന
ജനതയുടെ
പൗരസ്വാതന്ത്ര്യം,
വിദ്യാഭ്യാസം,
ഉപജീവനാവകാശം എന്നിവ
സംരക്ഷിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമാേ;
(ബി)
കേന്ദ്ര
സര്‍ക്കാര്‍
അനുവര്‍ത്തിക്കുന്ന
ഉദാരവല്‍ക്കരണനയം
സര്‍ക്കാര്‍ സേവനമേഖലയെ
ചുരുക്കിക്കാെണ്ടു
വരുന്നതായതിനാല്‍ ആ
മേഖലയിലെ കരാര്‍
നിയമനങ്ങളിലും എയ്ഡഡ്
മേഖലയിലും സ്വകാര്യ
മേഖലയിലും കൂടി സംവരണം
ഏര്‍പ്പെടുത്തേണ്ടതിന്റെ
ആവശ്യകത കേന്ദ്ര
സര്‍ക്കാരിനെ
ധരിപ്പിക്കുന്ന കാര്യം
പരിശാേധിക്കുമാേ;
(സി)
പട്ടികജാതി-പട്ടിക
ഗാേത്രവര്ഗ്ഗക്കാരുടെ
ഭൂവുടമസ്ഥത
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതിയുണ്ടാേ;
വിശദാംശം നല്കുമാേ?
ക്ഷീരഗ്രാമം
പദ്ധതി
*81.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരഗ്രാമം
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഈ
പദ്ധതിയിലൂടെ
കര്‍ഷകര്‍ക്കും ക്ഷീര
സംഘങ്ങള്‍ക്കും
നല്‍കിവരുന്ന
പ്രോത്സാഹന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയിലൂടെ ഏത്
രീതിയിലാണ്
ഇന്‍ഷുറന്‍സും
രോഗപ്രതിരോധ
പ്രവര്‍ത്തനങ്ങളും
നടപ്പിലാക്കിവരുന്നതെന്ന്
അറിയിക്കുമോ;
വിശദമാക്കാമോ?
ജല
അതോറിറ്റിയുടെ പ്രവര്‍ത്തന
വിപുലീകരണം
*82.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രണ്ടു
വര്‍ഷത്തിനകം ആറുലക്ഷം
വീടുകള്‍ക്കുകൂടി
കുടിവെള്ള കണക്ഷന്
നല്‍കുകയെന്ന
ലക്ഷ്യത്തോടെ ജല
അതോറിറ്റി നടത്തി
വരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ആവര്‍ത്തിച്ചുണ്ടായ
പ്രളയം കേരള വാട്ടര്‍
അതോറിറ്റിക്ക് കനത്ത
നഷ്ടം സൃഷ്ടിച്ചത്
വിപുലീകരണ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ;
വിശദമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയായ വിവിധ
പദ്ധതികളുടെ പൂര്‍ണ്ണ
വിനിയോഗം ഉറപ്പാക്കാന്‍
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
(ഡി)
കിഫ്ബി
ഫണ്ടുപയോഗിച്ച് ജല
അതോറിറ്റി
നടപ്പാക്കുന്ന
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ?
മുളങ്കാടുകള്‍
സംരക്ഷിയ്ക്കാന്‍ പദ്ധതി
*83.
ശ്രീ.പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
ടി. വി. ഇബ്രാഹിം
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുളങ്കാടുകളുടെ
സംരക്ഷണത്തിന് പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ജല
സംരക്ഷണത്തിനും
മണ്ണൊലിപ്പ്
തടയുന്നതിനും ഫലപ്രദമായ
മുളങ്കൂട്ടങ്ങള്‍
നാട്ടിന്‍പുറങ്ങളില്‍
നിന്ന്
അപ്രത്യക്ഷമാവുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മറ്റ്
സസ്യങ്ങളെ അപേക്ഷിച്ച്
കാര്‍ബണ്‍ ആഗിരണ തോത്
മുളകള്‍ക്ക് വളരെ
കൂടുതലായതിനാല്‍
പരിസ്ഥിതി
സംരക്ഷണത്തില്‍ മുളയുടെ
പ്രാധാന്യം സംബന്ധിച്ച്
ബോധവത്കരണം
നടത്തുന്നതിനും
നാട്ടിന്‍പുറങ്ങളിലെ
ചെറിയ മുളങ്കാടുകള്‍
സംരക്ഷിക്കുന്നതിനും
പദ്ധതികള്‍
ആവിഷ്കരിക്കുമോ?
മില്‍ക്ക്ഷെഡ്
ഡെവലപ്പ്മെന്റ് പ്രാേഗ്രാം
*84.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍ക്ക്ഷെഡ്
ഡെവലപ്പ്മെന്റ്
പ്രാേഗ്രാമിന്റെ
സവിശേഷതകള്‍
വിശദമാക്കുമോ;
(ബി)
കൂടുതല്‍
ഉല്പാദനക്ഷമതയുള്ള
മികച്ചയിനം കിടാരികളെ
മറ്റു സംസ്ഥാനങ്ങളില്‍
നിന്ന്
എത്തിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
കാലിത്തൊഴുത്ത്
നിര്‍മ്മാണത്തിനായി
സഹായം നല്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
പദ്ധതി
മുഖേന കറവയന്ത്രങ്ങള്‍
വിതരണം ചെയ്യുന്നുണ്ടോ;
എങ്കില്‍ ആയതിനുള്ള
നിബന്ധനകള്‍
വിശദമാക്കുമോ?
മൃഗസംരക്ഷണ
പദ്ധതികള്‍
*85.
ശ്രീ.എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ അനിമല്‍
റിസോഴ്സ് ഡെവലപ്മെന്റ്
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് പുതു
സംരംഭകരെ മൃഗസംരക്ഷണ
മേഖലയിലേക്ക്
ആകര്‍ഷിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ?
സാമൂഹ്യപഠനമുറി
പദ്ധതി
*86.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി
സാമൂഹ്യപഠനമുറി എന്ന
പേരില്‍ പൊതുപഠന
കേന്ദ്രങ്ങള്‍
നടപ്പാക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങളും
സവിശേഷതകളും
വിശദമാക്കുമോ;
(സി)
നിലവില്‍
ഏതൊക്കെ മേഖലകളിലാണ് ഈ
പദ്ധതി
നടപ്പിലാക്കിയതെന്നറിയിക്കുമോ?
എക്സെെസില്‍
മൂന്നാംമുറ ഒഴിവാക്കാന്‍
നടപടി
*87.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
കേസുകളുമായി
ബന്ധപ്പെട്ട്
കസ്റ്റഡിയിലെടുക്കുന്ന
പ്രതികള്‍
കസ്റ്റഡിയില്‍
കൊല്ലപ്പെടുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നുവെന്ന
ആക്ഷേപം വസ്തുതാപരമാണോ;
(ബി)
പ്രതികളെ
കസ്റ്റഡിയിലെടുക്കുന്നതിനും
ചോദ്യം ചെയ്യുന്നതിനും
ഉളള നടപടിക്രമങ്ങള്‍
വ്യക്തമാക്കി എക്സെെസ്
കമ്മീഷണര്‍
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത സര്‍ക്കുലറിലെ
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
ഇൗ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി
പ്രതികള്‍ക്കെതിരെ
മൂന്നാംമുറ
ഉപയോഗിക്കുന്ന
എക്സെെസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതലത്തില്‍
കര്‍ശന നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
അതിഥി
തൊഴിലാളികള്‍ക്ക്
ഫെസിലിറ്റേഷന്‍ സെന്റര്‍
*88.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജെയിംസ് മാത്യു
,,
എം. നൗഷാദ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ തേടിയെത്തുന്ന
അതിഥി
തൊഴിലാളികള്‍ക്കായി
ഫെസിലിറ്റേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എവിടെയെല്ലാമാണ് അവ
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
എന്തെല്ലാം സേവനങ്ങളാണ്
പ്രസ്തുത സെന്ററുകള്‍
മുഖേന
ലഭ്യമാക്കുന്നതെന്നും
അറിയിക്കാമോ;
(സി)
അതിഥി
തൊഴിലാളികളുമായി ആശയ
വിനിമയം നടത്തുന്നതിനും
അവര്‍ക്ക് ലഭ്യമാകുന്ന
സൗകര്യങ്ങള്‍
സംബന്ധിച്ച്
ബോധവാന്മാരാക്കുന്നതിനും
ഭാഷാപരിജ്ഞാനമുള്ള
വോളണ്ടിയര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ലഹരി
വസ്തുക്കളുടെ
ഉപയോഗത്തിനെതിരെ
തൊഴിലാളികളുടെ ഇടയില്‍
ബോധവത്ക്കരണ
പരിപാടികള്‍
സംഘടിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ലഹരി
വിമുക്ത പ്രവര്‍ത്തനം
*89.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
,,
വി. ജോയി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്,
രാസവസ്തുക്കള്‍
ഉള്‍പ്പെടെയുള്ള ലഹരി
പദാര്‍ത്ഥങ്ങള്‍
തുടങ്ങിയവയുടെ വിതരണ
ശൃംഖല
തകര്‍ക്കുന്നതിനും ലഹരി
വസ്തുക്കള്‍ക്ക്
അടിമപ്പെട്ടവരെ അതില്‍
നിന്നും
മുക്തരാക്കുന്നതിനുമായി
നടത്തുന്ന പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എന്‍ഫോഴ്സ്മെന്റ്
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി പുതുതായി കേരള
സ്റ്റേറ്റ് എക്സൈസ്
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡ്
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
ലഹരി വിമുക്ത
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
കുടുംബശ്രീയെക്കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട്
ലഹരി വിരുദ്ധ സന്ദേശ
പ്രചരണം
വ്യാപകമാക്കുന്നതിനും
ഉദ്ദേശ്യമുണ്ടോയെന്ന്
അറിയിക്കുമോ?
മദ്യനയം
*90.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
മദ്യനിരോധനം
പ്രായോഗികമല്ലായെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(ബി)
മദ്യവര്‍ജ്ജനം
എന്ന സര്‍ക്കാര്‍
നയത്തിന്റെ
അടിസ്ഥാനത്തില്‍
തയ്യാറാക്കിയിട്ടുള്ള
മദ്യനയം മദ്യത്തിന്റെ
ലഭ്യത കുറയ്ക്കുന്നതിന്
സഹായകമാണോ;
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ബാര്‍
ലെെസന്‍സുകള്‍
അനുവദിക്കുകയും
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പൂട്ടിയ
ബാറുകളുടെ ലെെസന്‍സ്
പുതുക്കി നല്‍കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വിമുക്തി
മിഷന്റെ ഭാഗമായി
ആരോഗ്യ വകുപ്പുമായി
സഹകരിച്ച് എല്ലാ
ജില്ലകളിലും
ഡി-അഡിക്ഷന്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
അവയുടെ പ്രവര്‍ത്തനം
വിജയപ്രദമാണോ;
(ഇ)
ആദിവാസി
മേഖലയിലും തീരദേശ
മേഖലയിലും ജനങ്ങളിൽ
വര്‍ദ്ധിച്ചുവരുന്ന
മദ്യാസക്തിയില്‍
നിന്നും അവരെ
മോചിപ്പിക്കുന്നതിന്
എന്തെങ്കിലും
പ്രവര്‍ത്തനം
നടത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ?