ആരോഗ്യ
മേഖലയിലെ മുന്നേറ്റം
*1.
ശ്രീ.സജി
ചെറിയാന്
,,
കെ. ബാബു
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആരോഗ്യ
മേഖലയിലെ കാര്യക്ഷമമായ
ഇടപെടലിന്റെ ഫലമായി
രാജ്യത്തെ ഏറ്റവും
മികച്ച പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളില്‍ ആദ്യ
ഏഴ് എണ്ണവും
സംസ്ഥാനത്താണെന്ന
അഭിമാനകരമായ നേട്ടം
കൈവരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നേട്ടം കൂടുതല്‍
മുന്നോട്ട്
കൊണ്ടുപോകുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങൾ
വിശദമാക്കാമോ;
(ബി)
പൊതുജനാരോഗ്യ
സംവിധാനത്തിന്റെ
നെടുംതൂണായ
പ്രാഥമികാരോഗ്യ
സംവിധാനം ശാക്തീകരിച്ച്
ഒരു പ്രദേശത്തെ മുഴുവൻ
ജനങ്ങൾക്കും എല്ലാവിധ
രോഗങ്ങള്‍ക്കും
പ്രാഥമിക ചികിത്സ
നല്‍കുന്നതിനും ആരോഗ്യ
പരിചരണം
ഉറപ്പാക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
ആരോഗ്യമേഖലയിലെ
സേവനം
കാര്യക്ഷമമാക്കുന്നതിനും
ആധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനും
പര്യാപ്തമായ എണ്ണം
ജീവനക്കാരെ
നിയമിക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ആര്.സി.ഇ.പി.
കരാര്‍
*2.
ശ്രീ.മുരളി
പെരുനെല്ലി
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
അനുവര്‍ത്തിക്കുന്ന
ഉദാരവല്‍ക്കരണ
നടപടികളുടെ ഭാഗമായ
ആസിയാന്‍
ഉള്‍പ്പെടെയുള്ള
വാണിജ്യ കരാറുകള്‍
ദീര്‍ഘകാല വിളകളായ
തോട്ടവിളകളുടെ
വിലയിടിവിനും കാര്‍ഷിക
പ്രതിസന്ധിക്കും
ഇടയാക്കിയത്
പരിഹരിക്കാന്‍ കേന്ദ്ര
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
പാക്കേജുകളോ സഹായമോ
സംസ്ഥാനത്തെ കാര്‍ഷിക
മേഖലക്ക്
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ആസിയാന്‍
രാജ്യങ്ങള്‍ക്ക് പുറമെ
വ്യാവസായികമായി പുരോഗതി
നേടിയിട്ടുള്ള ചൈന,
ജപ്പാന്, ദക്ഷിണകൊറിയ
ഉള്‍പ്പെടെയുള്ള
പതിനഞ്ച്
രാജ്യങ്ങളുമായി ഇന്ത്യ
പ്രാദേശിക സമഗ്ര
സാമ്പത്തിക പങ്കാളിത്ത
(ആര്.സി.ഇ.പി.)
കരാറില്‍
ഏര്‍പ്പെടുന്നത്
സംബന്ധിച്ച ചര്‍ച്ച
സംസ്ഥാനത്തെ
കര്‍ഷകരെയും ക്ഷീര
കര്‍ഷകരെയും
ആശങ്കയിലാഴ്ത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൃഷിക്കും
ക്ഷീരോല്‍പാദനത്തിനും
സര്‍ക്കാര്‍ തലത്തില്‍
വളരെ സാമ്പത്തിക
പ്രോത്സാഹനം നല്കുന്ന
ഈ രാജ്യങ്ങളില്‍
നിന്നും തീരുവരഹിതമായി
കാര്‍ഷിക, ക്ഷീര
ഉല്പന്നങ്ങള്
ഇറക്കുമതി ചെയ്യുന്നത്
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയ്ക്ക്
ഏല്പിക്കാനിടയുള്ള
ആഘാതം കണക്കിലെടുത്ത്
ആര്.സി.ഇ.പി. കരാറില്‍
ഏര്‍പ്പെടാനുള്ള
നീക്കത്തില്‍ നിന്ന്
പിന്തിരിയാന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ?
പി.എസ്.സി.
പരീക്ഷയില്‍ ഇലക്ട്രോണിക്സ്
ഉപകരണങ്ങള്‍ക്ക് നിയന്ത്രണം
*3.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തുന്ന പരീക്ഷാ
വേളയില്‍
ഇലക്ട്രോണിക്സ്
ഉപകരണങ്ങള്‍
ഉപയോഗിക്കുന്നത്
കര്‍ശനമായി
നിരോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിരോധനത്തിന് ശേഷവും
ഉദ്യോഗാര്‍ത്ഥികള്‍ അവ
ഉപയോഗിക്കുന്ന
സാഹചര്യം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
2018
ജൂലെെ 22 ന്
കാസര്‍ഗോഡ് ജില്ലയിലെ
ബറ്റാലിയന് സിവില്‍
പോലീസ് ഓഫീസര്‍
നിയമനത്തിന് പി.എസ്.സി.
നടത്തിയ പരീക്ഷയില്‍ 1,
2, 28 എന്നീ റാങ്ക്
നേടിയവര്‍ മൊബെെല്‍
സന്ദേശങ്ങളുടെ
സഹായത്തോടെ പരീക്ഷ
എഴുതുവാൻ ഉണ്ടായ
സാഹചര്യം സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
തട്ടിപ്പിന് ആസൂത്രണ
മികവ്
ആവശ്യമാണെന്നിരിക്കെ
ഇതിന് പുറകിലുളള
സംഘത്തെ
കണ്ടെത്തുന്നതിനും അവരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
സംസ്ഥാനത്തെ
ക്രമസമാധാനനില
*4.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ
കൊലപാതകങ്ങളും
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരായുള്ള
അതിക്രമങ്ങളും
വര്‍ദ്ധിച്ചു
വരുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സംസ്ഥാനത്തെ
ക്രമസമാധാനനിലയെക്കുറിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
(ബി)
പോലീസിനെ
ജനകീയമാക്കുന്നതിന് ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കുറ്റവാളികള്‍ക്ക്
നേരെ മുഖം നോക്കാതെ
കര്‍ശന നടപടി
സ്വീകരിക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
ഭരണ കക്ഷിയില്‍പ്പെട്ട
രാഷ്ട്രീയ പാര്‍ട്ടി
പ്രവര്‍ത്തകര്‍ക്ക്
പ്രത്യേക പരിഗണന പോലീസ്
ഭാഗത്തുനിന്ന്
ലഭിക്കുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം-കാസര്‍കോട്
സെമി ഹൈസ്പീഡ് റെയില്‍ പാത
*5.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാസര്‍കോട്
സെമി ഹൈസ്പീഡ് റെയില്‍
പാതയുടെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
പാതയുടെ അലൈന്മെന്റും
പാത കടന്നുപോകുന്ന
പ്രധാന
സ്ഥലങ്ങളെക്കുറിച്ചും
വിശദമാക്കാമോ;
(സി)
പാത
കടന്നുപോകുന്ന
സ്ഥലങ്ങളുടെ
അടയാളപ്പെടുത്തലുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ഈ
പാതയുടെ
നിര്‍മ്മാണത്തിന്റെ
മേല്‍നോട്ടവും ചുമതലയും
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നതെന്നും
പാതയുടെ മൊത്തം ചെലവ്
എത്രയെന്നും
അറിയിക്കാമോ;
(ഇ)
ഈ
പദ്ധതിക്കുള്ള
ധനസമാഹരണം ഏത്
രീതിയില്‍ നടത്താന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
പ്രവാസി
വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
*6.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ദാസന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനാധിപത്യ
രീതിയിലുള്ള
ചര്‍ച്ചയിലൂടെ
പ്രവാസികളുടെ
വികസന-ക്ഷേമ
താല്പര്യങ്ങള്
സംരക്ഷിക്കാനുള്ള
വേദിയായ ലോക കേരളസഭയെ
ദുര്‍ബലപ്പെടുത്താനുള്ള
ശ്രമങ്ങളെ
അതിജീവിച്ചുകൊണ്ട്
മേഖലാ കമ്മിറ്റികളുടെ
ശിപാര്ശകളിന്മേല്
തുടര്‍നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസികളുടെ
സമ്പാദ്യവും
വൈദഗ്ദ്ധ്യവും നാടിന്റെ
വികസനത്തിനും നാടിന്റെ
വികസനം പ്രവാസികളുടെ
സംരക്ഷണത്തിനും ഉതകുന്ന
രീതിയില്‍ സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
അവധിക്കാലത്തും
ഉത്സവകാലങ്ങളിലും എയര്‍
ഇന്ത്യ ഉള്‍പ്പെടെയുള്ള
വിമാന കമ്പനികള്‍
നടത്തുന്ന ചൂഷണം
അവസാനിപ്പിക്കുന്നതിന്
ഏതുവിധത്തില്‍
ഇടപെടാന്‍
സാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
റേഷന്‍
കാര്‍ഡ് മാനേജുമെന്റ്
സിസ്റ്റം
*7.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡ് മാനേജുമെന്റ്
സിസ്റ്റം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
റേഷന്‍
കാര്‍ഡ് വിവരങ്ങള്‍
സര്‍ക്കാരിന്റെ
ഏതൊക്കെ
വകുപ്പുകളുമായി
പങ്കുവയ്ക്കുന്നുണ്ടെന്നും
ഏതൊക്കെ
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്തുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡ് സംബന്ധിച്ച
വിവരങ്ങള്‍
കേന്ദ്രസര്‍ക്കാരുമായി
പങ്കുവയ്ക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
റേഷന്‍
കാര്‍ഡുടമയ്ക്ക് റേഷന്‍
താല്‍ക്കാലികമായി
വേണ്ടെന്ന്
വയ്ക്കുന്നതിന്
അവസരമുണ്ടോ;
വ്യക്തമാക്കുമോ?
ദേശീയപാത
വികസനം
*8.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
എം. സ്വരാജ്
,,
വി. ജോയി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത വികസനത്തിന്
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ; ഭൂമി
ഏറ്റെടുക്കുന്നതിന്
വരുന്ന ചെലവിന്റെ
പങ്കുവഹിക്കണമെന്ന
വ്യവസ്ഥയുടെ
അടിസ്ഥാനത്തില്‍
ആയതിനായി
വകയിരുത്തിയിരിക്കുന്ന
തുകയെത്രയെന്ന്
അറിയിക്കുമോ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനം
ത്വരിതപ്പെടുത്താന്‍
നടത്തി വരുന്ന
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
കോഴിക്കോട്-കൊല്ലകല്‍
ദേശീയപാതയില്‍ നിര്‍ബാധ
സഞ്ചാരം ഭാഗികമായി
തടയുകയും ആയത്
സമ്പൂര്‍ണ്ണമായി
തടയുന്നതിന് ശ്രമം
നടക്കുന്നുവെന്ന ആശങ്ക
ഉയരുകയും ചെയ്ത
സാഹചര്യത്തില്‍
നിര്‍ബാധ സഞ്ചാര
സ്വാതന്ത്ര്യം
പുന:സ്ഥാപിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ഡി)
വന്യജീവി
സങ്കേതത്തിലൂടെ കടന്ന്
പോകുന്ന ഭാഗത്ത്
എലിവേറ്റഡ് പാത
നിര്‍മ്മിച്ച് സഞ്ചാര
നിരോധനം
ഒഴിവാക്കണമെന്നും അതിന്
വേണ്ടിവരുന്ന ചെലവില്‍
പകുതി സംസ്ഥാനം
വഹിക്കാമെന്നുമുളള
നിര്‍ദ്ദേശത്തോട്
കര്‍ണാടക
സര്‍ക്കാരിന്റെയും
കേന്ദ്ര
സര്‍ക്കാരിന്റെയും
പ്രതികരണം എന്താണെന്ന്
അറിയിക്കാമോ?
മെഡിക്കല്‍
കോളേജുകളുടെ അടിസ്ഥാനസൗകര്യ
വികസനം
*9.
ശ്രീ.എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി
വിഭാഗത്തിന്റെയും
അദ്ധ്യാപകരുടെയും അഭാവം
മൂലം
പി.ജി.കോഴ്സുകള്‍ക്ക്
അംഗീകാരം ലഭ്യമാകാത്ത
സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത പ്രതിസന്ധി
തരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പ്രളയ
സാധ്യത പഠനത്തിന് പ്രത്യേക
സമിതി
*10.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിന്നല്‍
പ്രളയത്തിനും ഉരുള്‍
പൊട്ടലിനും കാരണമാകുന്ന
അതിശക്തമായ മഴ
സംസ്ഥാനത്ത്
ആവര്‍ത്തിക്കുന്നതിന്റെ
കാരണങ്ങള്‍
കണ്ടെത്തുന്നതിനായി
പ്രത്യേക സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
എങ്കില്‍ സമിതിയുടെ ഘടന
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രളയ
സാധ്യതാ മാപ്പുകള്‍
പുനഃപരിശോധിക്കുവാനും
അപകട മുന്നറിയിപ്പുകള്‍
വളരെ നേരത്തെ തന്നെ
നല്‍കുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുവാനും
സമിതിയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
മാതൃവന്ദന
യോജന
*11.
ശ്രീ.എം.
സ്വരാജ്
,,
എ. പ്രദീപ്കുമാര്‍
,,
എസ്.രാജേന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ മാതൃവന്ദന
യോജന സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
നടത്തിപ്പിനായി സംസ്ഥാന
വിഹിതമായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
അമ്മമാര്‍ക്ക്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ?
മുന്‍ഗണനാ
ലിസ്റ്റിന്റെ ശുദ്ധീകരണ
നടപടികള്‍
*12.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമപ്രകാരമുള്ള
മുന്‍ഗണനാ ലിസ്റ്റിന്റെ
ശുദ്ധീകരണ നടപടികളുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
മറ്റ്
വകുപ്പുകളുടെ
ഡേറ്റയുമായി ഡേറ്റാ
മാപ്പിംഗ് നടത്തി
അനര്‍ഹരായ
കുടുംബാംഗങ്ങളെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കൂടുതല്‍
അനര്‍ഹരായവരെ
കണ്ടെത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ; മൂന്ന്
മാസത്തിലധികമായി റേഷന്‍
സാധനങ്ങള്‍
വാങ്ങാത്തവരുടെ
ലിസ്റ്റ് എടുത്ത്
പരിശോധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഗുരുതര
രോഗബാധിതരെയും അടിയന്തര
ചികിത്സ
ആവശ്യമുള്ളവരെയും
മാനുഷിക പരിഗണന നല്കി
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നാഷണല്‍
മെഡിക്കല്‍ കമ്മീഷന് നിയമം
*13.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുണ്ടായിരുന്ന
പരിമിതമായ ജനാധിപത്യ
മാര്‍ഗം കൂടി
ഇല്ലാതാക്കുന്നതും
സംസ്ഥാനങ്ങളുടെ
ആവശ്യവും താല്പര്യവും
പരിരക്ഷിക്കാന്‍
വ്യവസ്ഥകള്‍
ഇല്ലാത്തതുമാണ് നാഷണല്‍
മെഡിക്കല്‍ കമ്മീഷന്
നിയമം എന്ന പരാതിയുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത
നിയമത്തെക്കുറിച്ച്
സമഗ്ര പഠനം നടത്തി ഇത്
സംബന്ധിച്ച ആശങ്ക
കേന്ദ്ര സര്‍ക്കാരിനെ
അറിയിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
എം.ബി.ബി.എസ്.
അവസാന വര്‍ഷ പരീക്ഷ
നാഷണല്‍ എക്സിറ്റ്
പരീക്ഷ എന്ന പേരില്‍
നടത്തി സംസ്ഥാനങ്ങളിലെ
ആരോഗ്യ
സര്‍വ്വകലാശാലകളുടെ
അധികാരം കവരുന്നതും
വിദേശ
സര്‍വ്വകലാശാലകളില്‍
പഠിച്ചവരെയും
തുല്യനിലയില്‍
പരിഗണിച്ച് എം.ബി.ബി.
എസ്. പ്രവേശന
പരീക്ഷയുടെ
മൂല്യമിടിക്കുന്നതും ഈ
പരീക്ഷ പോസ്റ്റ്
ഗ്രാജുവേഷന്
കോഴ്സുകള്‍ക്കുള്ള പൊതു
പരീക്ഷയാക്കിത്തീര്ക്കുന്നതും
മെഡിക്കല്‍ വിദ്യാഭ്യാസ
രംഗത്തുള്ളവര്‍ക്ക്
ആശങ്ക
സൃഷ്ടിച്ചിട്ടുള്ള
കാര്യം പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(സി)
മെഡിക്കല്‍
പ്രാക്ടീഷണര്‍മാരുടെ
എണ്ണത്തിന്
മൂന്നിലൊന്നിന് തുല്യം
എണ്ണം
വൈദ്യശാസ്ത്രത്തില്‍
അവഗാഹം
നേടിയിട്ടില്ലാത്തവരെ
കമ്യൂണിറ്റി ഹെല്‍ത്ത്
പ്രൊവൈഡര്മാരെന്ന
പേരില്‍ പ്രാക്ടീസ്
ചെയ്യാന്‍
അനുവദിക്കാനുള്ള
വ്യവസ്ഥ പൊതു ആരോഗ്യ
മേഖലയിലുണ്ടാക്കാനിടയുള്ള
ഗുണനിലവാര തകര്‍ച്ച
കണക്കിലെടുത്ത് ഇത്തരം
നീക്കം തിരുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ എന്ന്
അറിയിക്കാമോ?
വിലനിയന്ത്രണത്തിന്
സപ്ലൈകോ നടത്തുന്ന
പ്രവര്‍ത്തനം
*14.
ശ്രീ.കെ.വി.വിജയദാസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലായിരത്തി
അഞ്ഞൂറ് കോടി
വിറ്റുവരവ് എന്ന
ലക്ഷ്യത്തോടെ
മാര്‍ക്കറ്റിടപെടല്‍
വിപുലപ്പെടുത്തി
അവശ്യസാധനങ്ങളുടെ
പൊതുമാര്‍ക്കറ്റിലെ വില
നിയന്ത്രിച്ചു
നിര്‍ത്തുന്നതിനായി
സപ്ലൈകോ നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
പതിമൂന്ന്
ഇനം അവശ്യസാധനങ്ങളുടെ
വില
വര്‍ദ്ധിപ്പിക്കില്ലെന്ന
പ്രഖ്യാപനം
നടപ്പിലാക്കുകയും ഈ
വിഭാഗത്തില്‍ പുതുതായി
ഒരിനം കൂടി
ഉള്‍പ്പെടുത്തുകയും
ഇത്തരം
അവശ്യസാധനങ്ങളില്‍
ചിലതിന്റെ വില
മൂന്നുവര്‍ഷം
മുമ്പുണ്ടായിരുന്നതിനേക്കാള്‍
കുറവുവരുത്തുകയും ചെയ്ത
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിനായി
ശബരി ബ്രാന്റില്‍
കറിപ്പൊടികള്‍,
മസാലപ്പൊടികള്‍ എന്നിവ
കൂടി വില്പന നടത്താന്‍
പരിപാടിയുണ്ടോ;
(സി)
സപ്പ്ലൈകോ
സാമ്പത്തിക
സുസ്ഥിരതയ്ക്കായി
നടത്തുന്ന ഉപഭോക്തൃ
സൗഹൃദ ഇടപെലുകള്‍,
ഓണ്‍ലൈന്‍ വില്പനയുടെ
സാധ്യത പരിശോധിക്കൽ,
വിലക്കുറവില്‍
എഫ്.എം.സി.ജി.
സാധനങ്ങളുടെ വില്പന
തുടങ്ങിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
പ്രകൃതിദുരന്താഘാതം
ലഘൂകരിക്കാന്‍ പദ്ധതി
*15.
ശ്രീ.രാജു
എബ്രഹാം
,,
പി.വി. അന്‍വര്‍
,,
ആന്റണി ജോണ്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭങ്ങള്‍
ദുരന്തം
സൃഷ്ടിക്കുന്നത്
ആവര്‍ത്തിക്കാതിരിക്കാന്‍
പ്രളയപാഠത്തിന്റെ
അടിസ്ഥാനത്തില്‍ കേരള
വികസനത്തിന്
അതിജീവനശേഷിയുളള നവകേരള
നിര്‍മ്മാണം
സാധ്യമാക്കുന്നതിനുളള
റീബില്‍ഡ് കേരള
ഡെവലപ്മെന്റ്
പ്രോഗ്രാമിന്റെ രൂപരേഖ
തയ്യാറായിട്ടുണ്ടോ;
(ബി)
എല്ലാവരെയും
ഉള്‍ക്കൊളളിച്ചുകൊണ്ടുളള
വികസന പ്രക്രിയക്ക്
വിഘ്നമുണ്ടാക്കുന്ന
തരത്തില്‍ ചില
നിക്ഷിപ്ത
താല്പര്യക്കാര്
ദുരിതാശ്വാസ
നിധിയിലേക്കുളള സംഭാവന
തടസ്സപ്പെടുത്താന്‍
ശ്രമിക്കുന്നതിന്റെ
പശ്ചാത്തലത്തില്‍ പ്രളയ
സഹായ ഫണ്ട്
സംബന്ധിച്ചുളള
വസ്തുതകള്‍
വിശദമാക്കാമോ;
(സി)
രക്ഷാപ്രവര്‍ത്തനവും
പുനരധിവാസവും അനുപമമായി
നടത്തി കാര്യനിര്‍വ്വഹണ
മികവ് തെളിയിച്ച
പശ്ചാത്തലത്തില്‍
അപകടസാധ്യത പ്രവചന
മാനേജുമെന്റ് സംവിധാനം
വിപുലീകരിച്ച്
ദുരന്താഘാതം
ലഘൂകരിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ബാലനിധിയില്‍
നിന്നുള്ള സഹായം
*16.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.
ഉണ്ണി
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തെ
ബാലസൗഹൃദ
സംസ്ഥാനമാക്കുന്നതിന്
ഇൗ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വിവിധ
ക്ഷേമസ്ഥാപനങ്ങളില്‍
കഴിയുന്ന
കുട്ടികള്‍ക്ക് മികച്ച
രീതിയില്‍ പുനരധിവാസം
സാധ്യമാക്കുന്നതിന് തുക
അനുവദിക്കുന്നതിനായി
ബാലനിധി എന്ന പേരില്‍
നിധി
രൂപീകരിച്ചിട്ടുണ്ടാേ;
(സി)
ഇത്തരം
ക്ഷേമസ്ഥാപനങ്ങളില്‍
കഴിയുന്ന കുട്ടികളുടെ
പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍
പ്രാേത്സാഹിപ്പിക്കുന്നതിനും
അവര്‍ക്ക് താെഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
ബാലനിധിയില്‍ നിന്നും
നല്‍കിവരുന്ന
ധനസഹായങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍, അവരുടെ
അവകാശങ്ങള്‍ എന്നിവ
സംബന്ധിച്ച് അവബാേധം
നല്‍കുന്നതിന്
ബാലനിധിയില്‍ നിന്നും
സഹായം നല്കുന്നുണ്ടോ;
വിശദാംശം നല്കുമാേ?
പി.എസ്.സി.
പരീക്ഷകളുടെ വിശ്വാസ്യത
*17.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.പരീക്ഷകളില്‍
പൊതുജനങ്ങള്‍ക്കുള്ള
വിശ്വാസം തിരികെ
കൊണ്ടുവരാന്‍ സമീപകാല
നിയമനങ്ങളെക്കുറിച്ച്
വിപുലവും
കാര്യക്ഷമവുമായ
അന്വേഷണം ആവശ്യമാണെന്ന
ഹൈക്കോടതിയുടെ
അഭിപ്രായത്തിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
യൂണിവേഴ്സിറ്റി
കോളേജിലെ
വധശ്രമകേസ്സിലെ
പ്രതികള്‍ക്ക് പോലീസ്
റാങ്ക് ലിസ്റ്റില്‍
ഉയര്‍ന്ന റാങ്ക്
ലഭിച്ചതിനെപ്പറ്റിയുള്ള
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പരീക്ഷയുടെ
ചോദ്യപേപ്പര്‍
എങ്ങനെയാണ്
പുറത്തെത്തിച്ചതെന്നും
ഇതുമായി ബന്ധപ്പെട്ട
ഗൂഢാലോചനയില്‍
ആര്‍ക്കെല്ലാം
പങ്കുണ്ടെന്നും
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വില
നിയന്ത്രണ അതോറിറ്റി
*18.
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലവര്‍ദ്ധന
തടയുന്നതിനും ഫലപ്രദമായ
നിര്‍ദ്ദേശങ്ങള്‍
സമര്പ്പിക്കുന്നതിനുമായുളള
വില നിയന്ത്രണ
അതോറിറ്റി സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
കാലാവസ്ഥാവ്യതിയാനം,
കൃഷി, ചരക്കുനീക്കം,
വിലനിയന്ത്രണത്തിനുളള
പദ്ധതികള്‍ എന്നിവ
ഉള്‍പ്പെടുത്തി
അതോറിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
അതോറിറ്റിയുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തി
വിപണിയിലെ സര്‍ക്കാര്‍
ഇടപെടല്‍
ഉറപ്പാക്കാനായുള്ള
നടപടികള്‍
വിശദമാക്കുമോ?
റോഡപകടങ്ങളില്‍പ്പെടുന്നവരെ
സഹായിക്കുന്നവര്‍ക്ക്
സംരക്ഷണം
*19.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടത്തില്‍പ്പെടുന്നവരെ
കൃത്യസമയത്ത്
ആശുപത്രികളില്‍
എത്തിക്കാത്തത് മൂലം
ഒട്ടേറെ മരണങ്ങള്
ഉണ്ടാകുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അപകടത്തില്‍പ്പെടുന്നവരെ
ആശുപത്രിയില്‍
എത്തിക്കാന്‍ സന്മനസ്സ്
കാട്ടുന്നവരെ
നിയമക്കുരുക്കുകളില്‍
നിന്നും
രക്ഷിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
സഹായിക്കുന്നവര്‍ക്ക്
ഏതൊക്കെ തരത്തിലുളള
സംരക്ഷണമാണ്
ഉറപ്പുവരുത്തുന്നതെന്ന്
അറിയിക്കാമോ;
(ഡി)
അപകടത്തില്‍
പരിക്കേറ്റവര്‍ക്കുളള
അടിയന്തര ജീവന് രക്ഷാ
ചികിത്സ, മുന്‍കൂര്‍പണം
ഈടാക്കാതെ സ്വകാര്യ
ആശുപത്രികള്‍
നല്‍കണമെന്ന തരത്തില്‍
നിയമനിര്‍മ്മാണം
നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
പുരാവസ്തുക്കളുടെയും
പെെതൃക സ്മാരകങ്ങളുടെയും
സംരക്ഷണം
*20.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.ജെ. മാക്സി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമൂല്യമായ
പുരാവസ്തുക്കളുടെയും
പെെതൃക
സ്മാരകങ്ങളുടെയും
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
ജില്ലയിലെയും ചരിത്ര
പ്രാധാന്യമുള്ള
സ്മാരകങ്ങള്‍,
മന്ദിരങ്ങള്‍,
കൊട്ടാരങ്ങള്‍,
ആരാധനാലയങ്ങള്‍,
ശിലാഗുഹകള്‍,
ശാസനങ്ങള്‍,
നാണയങ്ങള്‍, കോട്ടകള്‍
എന്നിവയെക്കുറിച്ച്
വിവരങ്ങള്‍
നല്‍കുന്നതിന്
ജില്ലാതലത്തില്‍
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
പദ്ധതിയുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പുരാവസ്തു
പ്രാധാന്യം
വിളിച്ചോതുന്ന
പ്രദര്‍ശന യൂണിറ്റുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രളയത്തില്‍
കേടുപാടുകള്‍ സംഭവിച്ച
അമൂല്യരേഖകളുടെ
സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ പരീക്ഷയിലെ
ക്രമക്കേട്
*21.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തിയ സിവില്‍
പോലീസ് ഓഫീസര്‍
പരീക്ഷയില്‍ വ്യാപകമായ
ക്രമക്കേട് നടന്നുവെന്ന
ആക്ഷേപത്തിന്റെ
അടിസ്ഥാനത്തില്‍
നടത്തിയ അന്വേഷണത്തിലെ
കണ്ടെത്തലുകൾ
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിലുണ്ടായ
കുത്ത്കേസിലെ പ്രതികള്‍
കെ.എ.പി. 4 കാസര്‍ഗോഡ്
ബറ്റാലിയനിലേക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയുടെ റാങ്ക്
ലിസ്റ്റില്‍ 1, 2, 28
റാങ്കുകള്‍
കരസ്ഥമാക്കിയിരുന്നോ;
എങ്കില്‍ പി.എസ്.സി.
യുടെ പരീക്ഷയില്‍ അവര്‍
എപ്രകാരം കൃത്രിമത്വം
കാണിച്ചു എന്നാണ്
പി.എസ്.സി. യുടെ
വിജിലന്‍സ് വിഭാഗം
കണ്ടെത്തിയിട്ടുളളത്;
വിശദമാക്കുമോ;
(സി)
ലക്ഷക്കണക്കിന്
ഉദ്യോഗാര്‍ത്ഥികള്‍
സര്‍ക്കാര്‍ ജോലിക്ക്
ശ്രമിക്കുമ്പോള്‍
രാഷ്ട്രീയ സ്വാധീനവും
ഗുണ്ടായിസവും കാണിച്ച്
ചില വ്യക്തികള്‍
പി.എസ്.സി. ലിസ്റ്റില്‍
ഉന്നത റാങ്ക്
കരസ്ഥമാക്കുന്നത്
പി.എസ്.സി.യുടെ
വിശ്വാസ്യതയെ തന്നെ
ചോദ്യം ചെയ്യുന്ന
സ്ഥിതിവിശേഷം
ഉണ്ടാക്കിയിട്ടില്ലേ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
പി.എസ്.സി.യുടെ
വിശ്വാസ്യത
നിലനിര്‍ത്തുവാന്‍
പരീക്ഷയില്‍ തട്ടിപ്പും
ക്രമക്കേടുകളും
ഉണ്ടായെന്ന ആക്ഷേപം
സി.ബി.എെ. പോലുളള
ഏജന്‍സികളെക്കൊണ്ട്
അന്വേഷിപ്പിക്കുന്നതിനും
ജനങ്ങള്‍ക്ക്
ഇക്കാര്യത്തിലുണ്ടായിട്ടുളള
ആശങ്ക അകറ്റുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
പൊതുവിതരണരംഗത്തെ
കേന്ദ്രസര്‍ക്കാര്‍ സമീപനം
*22.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കിയശേഷം
കേന്ദ്രസര്‍ക്കാരിന്റെ
സമീപനത്തില്‍
സംസ്ഥാനത്തിന് ഗുണകരമായ
മാറ്റമുണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മണ്ണെണ്ണ
അനുവദിക്കുന്ന
കാര്യത്തില്‍
സംസ്ഥാനത്തിന്റെ
ആവശ്യങ്ങളിന്മേല്
കേന്ദ്ര നിലപാട്
വ്യക്തമാക്കുമോ;
(സി)
റേഷന്‍
കടകള്‍ക്ക് ഏകീകൃത
രൂപം നല്കുന്ന പദ്ധതി
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
എന്താണ് ഈ പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
ആവശ്യമായ സ്ഥലങ്ങളില്‍
പുതിയ റേഷന്‍ കടകള്‍
അനുവദിക്കണമെന്ന
അപേക്ഷകളിന്മേല്
തുടര്‍നടപടി
സ്വീകരിക്കുമോ;
(ഇ)
ഒരു
രാജ്യം ഒരു റേഷന്‍
എന്ന പദ്ധതി
സംസ്ഥാനത്തിന്
ഗുണകരമാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ?
ബന്ദിപ്പൂര്‍
വഴിയുള്ള ദേശീയ പാതയില്‍
യാത്രാ നിരോധനം
*23.
ശ്രീ.അനൂപ്
ജേക്കബ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബന്ദിപ്പൂര്‍
വഴിയുള്ള ദേശീയ
പാതയില്‍ രാത്രി
ഒൻപതുമണി മുതല്‍ രാവിലെ
ആറുമണി വരെയുള്ള യാത്രാ
നിരോധനം പകല്‍ കൂടി
ബാധകമാക്കുവാനുള്ള
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബന്ദിപ്പൂര്‍
കടുവാ സംരക്ഷണ
കേന്ദ്രത്തിലൂടെ കടന്ന്
പോകുന്ന ദേശീയപാതയില്‍
പൂര്‍ണ്ണമായും ഗതാഗതം
നിരോധിക്കുന്നതിനെ
അംഗീകരിക്കുമെന്ന
കര്‍ണ്ണാടക
ഉപമുഖ്യമന്ത്രിയുടെ
പ്രസ്താവന മൂലം
ഉളവായിട്ടുള്ള
സ്ഥിതിവിശേഷം
പരിശോധിച്ചിട്ടുണ്ടോ;
(സി)
യാത്രാനിരോധനത്തിനെതിരെ
ബത്തേരിയില്‍ ശക്തമായ
ബഹുജന പ്രക്ഷോഭം ഉണ്ടായ
സാഹചര്യത്തില്‍
ജനങ്ങളുടെ ആശങ്ക
അകറ്റുവാന്‍
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
*24.
ശ്രീ.ആര്.
രാജേഷ്
,,
കെ.കുഞ്ഞിരാമന്
,,
പി.കെ. ശശി
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ കാര്യക്ഷമവും
സമയബന്ധിതവുമാക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയെക്കുറിച്ചും
പുനര്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
ഉയര്‍ന്നുവരുന്ന
രാഷ്ട്രീയ പ്രേരിതമായ
ആരോപണങ്ങള്‍
അവഗണിച്ചുകൊണ്ട്
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
തുടര്‍ച്ചയായി
പ്രകൃതി ദുരന്തങ്ങളും
പ്രളയവും ഉണ്ടാകുന്ന
പശ്ചാത്തലത്തില്‍
കേരളത്തിന്റെ
പരിസ്ഥിതിയ്ക്കും
ഭൂമിശാസ്ത്രത്തിനും
അനുയോജ്യമായ
രീതിയിലുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുന്‍ഗണന നല്കുവാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
യുടെ വിശ്വാസ്യത
ഉറപ്പാക്കാന്‍ നടപടി
*25.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
കോളേജിലെ കുത്തു
കേസ്സില്‍
പ്രതികളായവര്‍
പി.എസ്.സി നടത്തിയ
സിവില്‍ പോലീസ് ഓഫീസര്‍
പരീക്ഷയുടെ
ചോദ്യപേപ്പര്‍
ചോര്‍ത്തി ക്രമക്കേട്
നടത്തിയ സംഭവത്തില്‍
രജിസ്റ്റര്‍ ചെയ്ത
കേസിന്റെ അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ചോദ്യപേപ്പര്‍
ചോര്‍ച്ചയുടെ ഉറവിടം
കണ്ടെത്തിയോ; എങ്കില്‍
വിശദമാക്കാമോ;
(സി)
പോലീസ്
പരീക്ഷയിലെ തട്ടിപ്പും
സമീപകാലത്തെ
നിയമനങ്ങളും
അന്വേഷിച്ച് പി.എസ്.സി.
യുടെ വിശ്വാസ്യത
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
പി.എസ്.സി.
പരീക്ഷകള്‍
മലയാളത്തിലാക്കാന്‍ നടപടി
*26.
ശ്രീ.പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
പി.എസ്.സി. പരീക്ഷകളും
മലയാളത്തിലാക്കുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉയര്‍ന്ന
സാങ്കേതിക
ജോലികള്ക്കൊഴികെയുള്ള
എല്ലാ പരീക്ഷകളും
മലയാളത്തിലാക്കുന്നതിന്
എന്തെല്ലാം തടസങ്ങളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(സി)
സാങ്കേതിക
പദങ്ങള്‍ക്ക്
തത്തുല്യമായ മലയാള
പദങ്ങള്‍
കണ്ടെത്തുന്നതിനായി
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
പോലെയുള്ള ഏതെങ്കിലും
സ്ഥാപനത്തിന്റെ സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സേനയുടെ അംഗബലം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*27.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലെ വിവിധ
തസ്തികകളിലുള്ള
ഉദ്യോഗസ്ഥരുടെ
അനുവദനീയമായ അംഗബലം
അപര്യാപ്തമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ നിലവിലുള്ള
അംഗബലം
വര്‍ദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
സംസ്ഥാന
പോലീസ് സേനയില്‍
കാലോചിതമായ
പരിഷ്കാരങ്ങള്‍
കൊണ്ടുവരുന്നതിനും
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
പുതുക്കുന്നതിനും
ഉദ്യോഗസ്ഥരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനും
നിലവിലുള്ള ഒഴിവുകള്‍
നികത്തുന്നതിനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
അര്‍ബുദ
ചികിത്സ
*28.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അര്‍ബുദ ചികിത്സാ
സംവിധാനം
ശക്തിപ്പെടുത്തി
അര്‍ബുദം മൂലമുള്ള
മരണനിരക്ക്
കുറയ്ക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
അറിയിക്കുമാേ;
(ബി)
അര്‍ബുദ
രാേഗബാധ
പ്രാരംഭഘട്ടത്തില്‍ത്തന്നെ
കണ്ടെത്തുന്നതിനുള്ള
സ്ക്രീനിംഗ്
പി.എച്ച്.സി.കളില്‍
ഏര്പ്പെടുത്തുമാേയെന്ന്
വ്യക്തമാക്കുമാേ;
(സി)
സര്‍ക്കാര്‍,
സ്വകാര്യ മേഖലകളിലെ
അര്‍ബുദ ചികിത്സാ
കേന്ദ്രങ്ങളെ ഒറ്റ
ഗ്രിഡിനുള്ളില്‍
കാെണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ പ്രസ്തുത
സംവിധാനത്തിന്റെ
ഗുണഫലങ്ങള്‍
വിശദമാക്കുമാേ;
(ഡി)
ക്യാന്‍സര്‍
രജിസ്ട്രി
തയ്യാറാക്കുന്നതിന്റെ
പുരാേഗതി
വ്യക്തമാക്കുമാേ?
അഴിമതി
കേസുകളില്‍ അന്വേഷണം
*29.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ബി.സത്യന്
,,
എന്‍. വിജയന് പിള്ള
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
നേതൃത്വത്തിന്റെ കൂടി
പങ്ക് അന്വേഷിക്കണമെന്ന
വിജിലന്‍സ്
കോടതിയുത്തരവിന്റെ
അടിസ്ഥാനത്തില്‍
ട്രാവന്‍കൂര്‍
ടൈറ്റാനിയം അഴിമതി കേസ്
സി.ബി.എെ.ക്ക് വിടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
കേസിലെ പ്രതികള്‍
ആരൊക്കെയെന്നും
അവര്‍ക്കെതിരെയുള്ള
ആരോപണങ്ങൾ
എന്തൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
വന്‍
തുക മുടക്കി
നിര്‍മ്മിച്ച
പാലാരിവട്ടം പാലം രണ്ടു
വര്‍ഷത്തിനുള്ളില്‍
തകര്‍ന്ന സംഭവത്തില്‍
നിര്‍മ്മാണ കാലത്ത് ഭരണ
നേതൃത്വത്തിലുണ്ടായിരുന്നവര്ക്കും
പങ്കുണ്ടെന്ന ആക്ഷേപം
സംബന്ധിച്ച് വിജിലന്‍സ്
നടത്തിയ
പ്രാഥമികാന്വേഷണത്തിന്റെ
വിവരങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
മുന്‍
സര്‍ക്കാരിലെ
മന്ത്രിമാര്‍ക്കെതിരെ
അക്കാലത്തും പിന്നീടും
ഉയര്‍ന്ന
അഴിമതിയാരോപണങ്ങളെക്കുറിച്ച്
അന്വേഷണം
നടക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ പുരോഗതി
*30.
ശ്രീ.എസ്.ശർമ്മ
,,
ജോര്‍ജ് എം. തോമസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം സംസ്ഥാനത്ത്
ദുരന്തങ്ങള്‍
ആവര്ത്തിക്കാനിടയാക്കുന്ന
സാഹചര്യത്തില്‍
പാരിസ്ഥിതിക
സമ്മര്‍ദ്ദം
ലഘൂകരിക്കുന്ന
തരത്തിലുള്ള വികസന
മാതൃക
ആവിഷ്കരിക്കുന്നതിന്
സാധ്യതാപഠനം നടത്തുമോ;
(ബി)
സംസ്ഥാനം
ഏറ്റെടുത്തിട്ടുള്ള
ബൃഹത്തായ പ്രളയാനന്തര
കേരള പുനര്‍നിര്‍മ്മാണ
ലക്ഷ്യം നേടുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
പ്രളയത്തില്‍
തകര്ന്നവയ്ക്ക് പകരം
വീട് ലൈഫ്
മിഷനില്‍പ്പെടുത്തി
നിര്‍മ്മിക്കുന്നതിന്റെ
പുരോഗതി അറിയിക്കാമോ;
സാമ്പ്രദായിക
രീതിക്കുപകരം അതിജീവന
ശേഷിയുള്ള
നിര്‍മ്മാണരീതി
അവലംബിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?