ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ടിലെ
ശിപാർശകൾ
*541.
ശ്രീ.വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഖാദര്‍
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതിലൂടെ
സ്ക്കൂള് വിദ്യാഭ്യാസ
ഘടനയില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
പന്ത്രണ്ടാം
ക്ലാസ്സുവരെയുളള
സ്ക്കൂള്
വിദ്യാഭ്യാസത്തിന്റെ
എല്ലാ തലങ്ങളും
പരിശോധിച്ച്
ഗുണമേന്മയുളള
വിദ്യാഭ്യാസം
ഉറപ്പാക്കുന്നതിന്
ഉതകുംവിധത്തിലുളള
ഘടനാപരമായ മാറ്റം
നിര്‍ദ്ദേശിക്കുന്ന
ശിപാര്ശകളാണോ ഖാദര്‍
കമ്മിറ്റി
സമര്‍പ്പിച്ചിട്ടുളളത്;
വിശദാംശം നല്‍കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
വിദ്യാഭ്യാസ നയത്തിന്റെ
കരടിലെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുമ്പോള്‍
അത് ഖാദര്‍ കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍ക്ക്
കടകവിരുദ്ധമാകുവാന്
സാദ്ധ്യതയില്ലേ;
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഇത്
വിദ്യാര്‍ത്ഥികളിലും
രക്ഷിതാക്കളിലും
ഉണ്ടാക്കാനിടയുളള
ആശയക്കുഴപ്പം
പരിഹരിക്കുന്നതിന്
എന്ത് ഇടപെടല്‍
നടത്തുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കാമോ?
തീരദേശ
വികസന കോര്പ്പറേഷന്
നടപ്പിലാക്കുന്ന പദ്ധതികള്‍
*542.
ശ്രീ.ടി.ജെ.
വിനോദ്
,,
വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന തീരദേശ വികസന
കോര്പ്പറേഷന്
മത്സ്യമേഖലയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കാമോ;
(ബി)
ജനങ്ങള്‍ക്ക്
ശുദ്ധമായ മത്സ്യം
ലഭ്യമാക്കുവാന്‍
സംസ്ഥാനത്തെ
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനികവല്‍ക്കരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
മത്സ്യമാര്‍ക്കറ്റുകളില്‍
എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുളളത്;
ശുചിത്വം
ഉറപ്പാക്കുന്നതിന്
മലിനജല സംസ്ക്കരണ
പ്ലാന്റ് ഇത്തരം
മാര്‍ക്കറ്റുകളില്‍
സ്ഥാപിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
മത്സ്യം
കേടുകൂടാതെ
സൂക്ഷിക്കുന്നതിനുളള
ചില്ലിംഗ് പ്ലാന്റ്
സംവിധാനം എല്ലായിടത്തും
സ്ഥാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ഇ)
ദേശീയ
മത്സ്യവികസന ബോര്‍ഡ്
ഇക്കാര്യത്തില്‍
എന്തൊക്കെ സഹായമാണ്
നല്‍കുന്നത്; വിശദാംശം
നല്‍കുമോ?
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന സ്വകാര്യ
സ്കൂളുകള്‍
*543.
ശ്രീ.ബി.ഡി.
ദേവസ്സി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശനിയമത്തിലെ
വ്യവസ്ഥകള്‍ പ്രകാരം
സംസ്ഥാനത്ത്
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ സ്കൂളുകള്‍
പൂട്ടിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാന
പാഠ്യപദ്ധതി
പിന്തുടരുന്ന സ്വകാര്യ
അണ്‍എയ്ഡഡ്
സ്കൂളുകള്‍ക്ക്
അംഗീകാരം
നല്‍കുന്നതിനുളള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സ്കൂളുകളുടെ നിലവാര
പരിശോധന
നടത്താറുണ്ടോ;
അധ്യാപകര്‍ക്ക്
സര്‍ക്കാര്‍ മേഖലയില്‍
ലഭിക്കുന്ന വേതനം
നല്‍കണമെന്ന വ്യവസ്ഥ
പാലിക്കപ്പെടുന്നുണ്ടോ
എന്നറിയിക്കാമോ;
വിശദമാക്കുമോ;
(ഡി)
സ്കൂള്‍
ഇൗടാക്കുന്ന വിവിധ
ഫീസുകള്‍ സംബന്ധിച്ച
വാര്‍ഷിക റിട്ടേണുകള്‍
ഫയല്‍ ചെയ്യണമെന്നും
അത് സ്കൂളിന്റെ
വെബ്സെെറ്റില്‍
നല്‍കണമെന്നുമുളള
വ്യവസ്ഥകള്‍
പാലിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
'ശ്രദ്ധ' പദ്ധതി
*544.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
സാമൂഹിക,സാമ്പത്തിക,
വൈകാരിക പ്രശ്നങ്ങള്‍
മനസ്സിലാക്കി
പഠനത്തില്‍ മികവ്
പുലര്‍ത്താന്‍ കഴിയാത്ത
വിദ്യാര്‍ത്ഥികളുടെ
കഴിവുകള്‍
പരിപോഷിപ്പിക്കുന്നതിനുള്ള
'ശ്രദ്ധ' പദ്ധതിയുടെ
നിലവിലെ പ്രവര്‍ത്തന
പുരോഗതി അറിയിക്കാമോ;
(ബി)
കഴിഞ്ഞ
മൂന്ന്
വര്‍ഷക്കാലയളവില്‍ ഈ
പദ്ധതി പ്രകാരം
കൈവരിച്ച നേട്ടങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്കൂളുകളെ
തിരഞ്ഞെടുക്കുമ്പോള്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ഭൂമി
ഏറ്റെടുക്കല്‍
നിയമമനുസരിച്ചുള്ള
നഷ്ടപരിഹാരം
*545.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ഭൂമി ഏറ്റെടുക്കല്‍
നിയമമനുസരിച്ച്
വസ്തുവിന്റെ
ഉടമസ്ഥര്‍ക്കുള്ള
നഷ്ടപരിഹാരം
നിര്‍ണ്ണയിക്കുന്ന രീതി
എപ്രകാരമാണ്;
വിശദമാക്കാമോ;
(ബി)
ഭൂമിയുടെ
വില്‍പ്പന വില
കണ്ടെത്തുന്നതെങ്ങനെയാണ്
എന്നറിയിക്കാമോ; ഇത്
സംബന്ധിച്ച നിലവിലെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
2013
ലെ ഭൂമി ഏറ്റെടുക്കല്‍
പുനരധിവാസ നഷ്ടപരിഹാര
നിയമത്തിലെ വകുപ്പ്
19(1) അനുസരിച്ചുള്ള
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതിന്
മുൻപുതന്നെ നഷ്ടപരിഹാരം
സംബന്ധിച്ച്
ഭൂവുടമകളുമായി ചര്‍ച്ച
ചെയ്യണമെന്ന് അവര്‍
ആവശ്യപ്പെടാറുണ്ടോ;
അപ്രകാരം ചെയ്യുന്നതിന്
നിലവില്‍ എന്തെങ്കിലും
ബുദ്ധിമുട്ടുകള്‍
ഉണ്ടോ;
(ഡി)
റവന്യൂ
റിക്കാര്‍ഡുകളില്‍
സംസ്ഥാനത്തുളള ഭൂമി
എത്ര ഇനമായിട്ടാണ്
തിരിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ?
പ്രീഫാബ്
സാങ്കേതികവിദ്യ
*546.
ശ്രീ.വി.പി.സജീന്ദ്രന്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാവര്ക്കും
താങ്ങാവുന്ന ചെലവില്‍
വീടുകള്‍ നല്‍കുക എന്ന
ലക്ഷ്യം
സാക്ഷാത്ക്കരിക്കുന്നതിന്
വീട് നിര്‍മ്മാണത്തിന്
പ്രീഫാബ്
സാങ്കേതികവിദ്യ
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഈ
സാങ്കേതികവിദ്യ
ഉപയോഗിച്ച് സംസ്ഥാന
സര്‍ക്കാര്‍ വീട്
നിര്‍മ്മിച്ച്
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
ഭവനനിര്‍മ്മാണ ബോര്‍ഡ്
ഇൗ സാങ്കേതികവിദ്യ
ഉപയോഗിച്ച് വീട്
നിര്‍മ്മിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന സൗകര്യ
വികസനം
*547.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകളോടനുബന്ധിച്ച്
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മിക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
എല്ലാ
വില്ലേജ് ഓഫീസുകളിലും
തടസ്സം കൂടാതെയുളള
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍
ഫോട്ടോകോപ്പി
പേപ്പര്‍, ടോണര്‍
തുടങ്ങിയ സ്റ്റേഷനറി
സാധനങ്ങള്‍ മതിയായ
അളവില്‍ യഥാസമയം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
ജനസംഖ്യാനുപാതികമായി
താലൂക്കുകളും
വില്ലേജുകളും
പുന:സംഘടിപ്പിക്കുന്നതിനും
ഗ്രൂപ്പ് വില്ലേജുകള്‍
വിഭജിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(എഫ്)
വില്ലേജ്
ഓഫീസുകളില്‍ നിന്ന്
നല്കുന്ന
സര്‍ട്ടിഫിക്കറ്റുകളുടെ
സാധുതാ കാലാവധി
നീട്ടുന്നതിനും
ഒരാവശ്യത്തിന് ഓരോ
സമയത്തും
സര്‍ട്ടിഫിക്കറ്റ്
വാങ്ങുന്നതിന് പകരം അതേ
സര്‍ട്ടിഫിക്കറ്റ്
തന്നെ
ഉപയോഗിക്കുന്നതിനും
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
റോഡുകളില്‍
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന് നടപടി
*548.
ശ്രീ.പി.വി.
അന്‍വര്‍
,,
പി. ഉണ്ണി
,,
സജി ചെറിയാന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ദ്ധിച്ചു
വരുന്ന വാഹനപ്പെരുപ്പം
മൂലമുണ്ടാകുന്ന
ഗതാഗതക്കുരുക്ക്
ഒഴിവാക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ച് വരുന്ന
നടപടികളെന്തെല്ലാം
എന്ന് വിശദമാക്കാമോ;
(ബി)
പൊതുമരാമത്ത്
നയത്തിൽ വിവക്ഷിക്കുന്ന
പ്രകാരം സൈന്‍
ബോര്‍ഡുകള്‍,
സിഗ്നലുകള്‍, ക്രാഷ്
ബാരിയേഴ്സ്,
ലൈറ്റുകള്‍,
റിഫ്ലക്റ്റേഴ്സ്
തുടങ്ങിയവ സ്ഥാപിച്ച്
റോഡുകളില്‍
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ആവശ്യമായ
സ്ഥലങ്ങളില്‍ ബസ്
ബേകള്‍
നിര്‍മ്മിക്കുന്നതിനും
ബസ് സ്റ്റോപ്പുകള്‍
പുനര്‍ നിര്‍ണ്ണയിച്ച്
ഗതാഗതത്തിരക്ക്
ഒഴിവാക്കുന്നതിനും
നയത്തിൽ
നിർദ്ദേശമുണ്ടോ; എങ്കിൽ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി അറിയിക്കാമോ;
(ഡി)
റോഡുകളില്‍
ഏറ്റവും കൂടുതല്‍
അപകടങ്ങള്‍ ഉണ്ടാകുന്ന
ബ്ലാക്ക് സ്പോട്ടുകള്‍
കണ്ടെത്തി അപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വിദ്യാലയങ്ങളുടെ
അന്താരാഷ്ട്ര നിലവാരം
*549.
ശ്രീ.റ്റി.വി.രാജേഷ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.ഡി. പ്രസേനന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആയിരം വിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുകയെന്ന
പ്രഖ്യാപിത ലക്ഷ്യം
കെെവരിക്കാനായി
നടത്തുന്ന പ്രവര്‍ത്തനം
എത്ര പുരോഗതി
കെെവരിച്ചെന്ന്
അറിയിക്കാമോ;
(ബി)
ഹയര്‍സെക്കന്ററി
തലം വരെ ഓരോ ക്ലാസിലും
അന്താരാഷ്ട്ര
നിലവാരമുളള ധാരണകളും
നെെപുണിയും
നേടുന്നുണ്ടോ എന്ന്
അവലോകനം
ചെയ്തിരുന്നോ;
(സി)
പാഠ്യേതര
മികവ് കഴിവിനനുസൃതമായി
വികസിപ്പിക്കുന്നതിന്
ഉതകുന്ന രീതിയില്‍
അധ്യാപക ഇടപെടല്‍
സാധ്യമാകുന്നുണ്ടോ;
(ഡി)
വിദ്യാര്‍ത്ഥികളില്‍
കാര്‍ഷിക സംസ്കൃതി
തിരിച്ചുപിടിക്കുന്നതിനും
പാരിസ്ഥിതിക അവബോധം
സൃഷ്ടിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനരീതിയെക്കുറിച്ച്
അറിയിക്കാമോ?
റവന്യൂ
ഉദ്യോഗസ്ഥരുടെ
ഒത്താശയോടുകൂടിയുള്ള
സ്വത്തുതട്ടിപ്പുകള്
*550.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഉദ്യോഗസ്ഥരുടെ
ഒത്താശയോടുകൂടി
സ്വത്തുതട്ടിപ്പുകള്
നടക്കുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തട്ടിപ്പുകള്‍ക്ക്
സഹായകരമായ നിലപാട്
സ്വീകരിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഉള്‍നാടന്‍
മത്സ്യസമ്പത്തിലുള്ള കുറവ്
*551.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സംസ്ഥാനത്ത് ഉള്‍നാടന്‍
മത്സ്യ സമ്പത്തിലുള്ള
കുറവ് പരിഹരിക്കുകയെന്ന
ലക്ഷ്യത്തോടെ നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
ജലസംഭരണികളില്‍ കൂട്
മത്സ്യകൃഷി
വ്യാപകമാക്കാന്‍
പരിപാടിയുണ്ടോ;
ആവശ്യാനുസരണം
മത്സ്യവിത്തുല്പാദനം
സാധ്യമാകുന്നുണ്ടോ;
(സി)
ഗവേഷണങ്ങളും
മാര്‍ഗനിര്‍ദ്ദേശവും
വഴി മത്സ്യസമ്പത്ത്
വര്‍ദ്ധനവിന് ഫിഷറീസ്
സര്‍വ്വകലാശാലയുടെ
ഇടപെടല്‍
ഫലപ്രദമാകുന്നുണ്ടോ;
വ്യക്തമാക്കുമോ?
വിദ്യാലയങ്ങളിലൂടെ
മാനസിക സാംസ്കാരിക വികാസം
*552.
ശ്രീ.പി.കെ.
ശശി
,,
എം. സ്വരാജ്
,,
ഐ.ബി. സതീഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
വിദ്യാഭ്യാസം
പൂര്‍ത്തിയാകുന്നതോടെ
വിദ്യാര്‍ത്ഥികള്‍ക്ക്
തൊഴില്‍ പ്രാപ്തിയും
അക്കാദമിക അറിവും
നേടിക്കൊടുക്കുന്നതോടൊപ്പം
വിദ്യാലയങ്ങളെ മാനസിക
സാംസ്കാരിക
വികാസത്തിന്റെ അടിസ്ഥാന
കേന്ദ്രങ്ങള്‍ എന്ന
നിലയില്‍ പരിവര്‍ത്തനം
നടത്തുന്നതിനായി
അധ്യാപക സമൂഹം ശേഷി
ആര്ജ്ജിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ബഹുസ്വര
സമൂഹത്തിന്റെ
അടിത്തറയായ ജനാധിപത്യം,
പരസ്പരബഹുമാനം, സഹകരണം
തുടങ്ങിയ മൂല്യങ്ങള്‍
സ്വായത്തമാക്കുന്നതിനനുയോജ്യമായ
രീതിയിലുള്ള
വിദ്യാഭ്യാസക്രമം
വികസിപ്പിച്ചെടുക്കാനായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
അന്താരാഷ്ട്ര
നിലവാരത്തിലേക്കുയര്‍ത്തുന്ന
സ്കൂളുകളില്‍
പ്രഥമാധ്യാപകന്
വിപുലമായ അധികാരവും
വിദ്യാര്‍ത്ഥികളുടെ
ക്ലാസ് മുറിയിലെയും
സ്കൂള്‍ വളപ്പിലെയും
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിന്
ക്ലോസ്ഡ് സര്‍ക്യൂട്ട്
ക്യാമറ ഉള്‍പ്പെടെയുള്ള
സൗകര്യങ്ങളും വിഭാവനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇത്
വിദ്യാര്‍ത്ഥികളിലെ
സ്വാതന്ത്ര്യാഭിവാഞ്ഛക്ക്
ഹാനികരമാകാത്ത
തരത്തിലാണോ
ഏര്‍പ്പെടുത്തുന്നതെന്ന്
അറിയിക്കാമോ?
സ്കൂളുകളിലെ
വിദ്യാര്‍ത്ഥി യൂണിയന്
പ്രവര്‍ത്തനത്തിനായി
നിയമനിര്‍മ്മാണം
*553.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളില്‍
വിദ്യാര്‍ത്ഥി യൂണിയന്
പ്രവര്‍ത്തനത്തിന്
സാധുത നല്‍കുന്നതിനുള്ള
നിയമനിര്‍മ്മാണത്തിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
പുതിയ
സാഹചര്യം
ദുരുപയോഗപ്പെടുത്താതിരിക്കുവാനും
സമാധാന അന്തരീക്ഷം
നിലനിര്‍ത്തുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നിയമത്തില്‍
ഉള്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റോഡുകളുടെ
സമഗ്ര വികസനം
*554.
ശ്രീ.ഡി.കെ.
മുരളി
,,
ജെയിംസ് മാത്യു
,,
പി.ടി.എ. റഹീം
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുഗതാഗത രംഗത്തെ
അടിസ്ഥാന സൗകര്യ
വികസനത്തിന് റോഡ് ഫണ്ട്
ബോര്‍ഡ് നടത്തുന്ന
പ്രവര്ത്തനമെന്താണെന്ന്
അറിയിക്കാമോ;
(ബി)
കോഴിക്കോട്,
കണ്ണൂര്‍, കൊല്ലം
നഗരറോഡുവികസന
പദ്ധതികളിലെ പുരോഗതി
അറിയിക്കാമോ;
(സി)
കേരള
സംസ്ഥാന
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനത്തില്‍
പ്രതിസന്ധി നേരിട്ടത്
പരിഹരിച്ചിട്ടുണ്ടോ;
(ഡി)
ആയിരത്തി
ഇരുനൂറ് കിലോമീറ്റര്‍
റോഡുകളുടെ സമഗ്ര
വികസനത്തിന് റോഡ്
ഇന്‍ഫ്രാസ്ട്രക്ചര്‍
കമ്പനി കേരള മുഖേന
നടപ്പിലാക്കുന്ന
സംസ്ഥാന റോഡ് വികസന
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തികളെക്കുറിച്ച്
അറിയിക്കാമോ?
മത്സ്യഫെഡ്
വഴി നടത്തുന്ന പ്രവര്‍ത്തനം
*555.
ശ്രീ.എം.
രാജഗോപാലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ,
മത്സ്യബന്ധനോപകരണങ്ങളുടെ
ഉടമസ്ഥത
മെച്ചപ്പെടുത്തുന്നതിനും
മത്സ്യ വിപണന
സൗകര്യങ്ങള്‍
വിപുലപ്പെടുത്തുന്നതിനും
മത്സ്യഫെഡ് വഴി
നടത്തുന്ന പ്രവര്‍ത്തനം
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കടക്കെണിയില്‍പ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
സംരക്ഷണത്തിനും
മത്സ്യത്തൊഴിലാളികളുടെ
സാംസ്കാരിക, സാമ്പത്തിക
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനും
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ;
(സി)
വിദ്യാഭ്യാസം
പ്രോത്സാഹിപ്പിക്കുകയും
നൈപുണി പലിശീലനവും
ധനസഹായവും നല്‍കുകയും
ചെയ്തുകൊണ്ട്
മത്സ്യത്തൊഴിലാളി
കുടുംബത്തില്‍പ്പെട്ട
യുവജനങ്ങളെ ആധുനിക
തൊഴില്‍ മേഖലകളില്‍
അവസരം കരസ്ഥമാക്കി
വികസന മുഖ്യധാരയില്‍
എത്തിക്കാന്‍
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ?
പാെതുമരാമത്ത്
വകുപ്പിലെ പ്രവര്‍ത്തനങ്ങളുടെ
കാര്യക്ഷമത
*556.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
ജെയിംസ് മാത്യു
,,
സി. കെ. ശശീന്ദ്രന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട പരാതികളും
നിര്‍ദ്ദേശങ്ങളും
സ്വീകരിക്കുന്നതിന്
അവലംബിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമായിരുന്നു;
ലഭിച്ച പരാതികള്‍
പരിഹരിക്കുന്നതിലുണ്ടായിട്ടുള്ള
പുരാേഗതി
വ്യക്തമാക്കുമാേ;
(ബി)
വകുപ്പിലെ
പ്രവര്‍ത്തനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ഉദ്യാേഗസ്ഥതല
പുനര്‍വിന്യാസങ്ങള്‍
നടത്തിയിരുന്നാേ;
എങ്കില്‍ അതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമായിരുന്നു;
ഇതുമൂലം ലക്ഷ്യം
എത്രത്തോളം
സാക്ഷാല്‍ക്കരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കാമാേ;
(സി)
നിലവിലെ
സാഹചര്യത്തില്‍
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
വ്യാപിപ്പിക്കുന്നതിനും
വേഗത്തിലാക്കുന്നതിനും
ആവശ്യമായ ജീവനക്കാരുടെ
കുറവ്
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷിത പാര്‍പ്പിടം
*557.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
ടി.ജെ. വിനോദ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിത,
ഭവനരഹിത
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷിത പാര്‍പ്പിടം
ഒരുക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കാലാവസ്ഥ
വ്യതിയാനം മൂലം
കടലാക്രമണ ഭീഷണി
വര്‍ദ്ധിക്കുകയും
മത്സ്യത്തൊഴിലാളികളുടെ
വീടുകള്‍ക്ക് എല്ലാ
വര്‍ഷവും നാശം
സംഭവിക്കുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ ഇവരെ
സുരക്ഷിത മേഖലയിലേക്ക്
മാറ്റിപ്പാര്‍പ്പിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സ്ഥലം
വാങ്ങി വീട്
വയ്ക്കുന്നതിന്
മത്സ്യത്തൊഴിലാളികള്‍ക്ക്
അനുവദിച്ചിട്ടുള്ള തുക
നിലവിലെ സാഹചര്യത്തില്‍
തുലോം കുറവായതിനാല്‍
അത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
തിരുവനന്തപുരത്ത്
മുട്ടത്തറയില്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കുവാന്‍
തുടക്കമിട്ട
തരത്തിലുള്ള പാര്‍പ്പിട
സമുച്ചയം സംസ്ഥാനത്തെ
തീരദേശ മേഖലയില്‍
കൂടുതല്‍ സ്ഥലത്ത്
സ്ഥാപിച്ച്
മത്സ്യത്തൊഴിലാളികളുടെ
ദുരിതം അകറ്റുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
ഭൂമിപതിവ്
ചട്ടങ്ങളുടെ ഭേദഗതി
*558.
ശ്രീ.ഇ.കെ.വിജയന്
,,
സി. ദിവാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1964-ലെ
ഭൂമിപതിവ് ചട്ടങ്ങളില്‍
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം വരുത്തിയ
ഭേദഗതികള്‍
വിശദമാക്കാമോ;
(ബി)
ഉപാധിരഹിത
പട്ടയം എന്ന
ദീര്‍ഘകാലമായിട്ടുള്ള
ആവശ്യം
അംഗീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കൈവശത്തിലില്ലാത്ത
ഭൂമി പതിച്ചുകിട്ടുന്ന
സംഗതിയില്‍
കൈമാറ്റത്തിനുള്ള
കാലപരിധി
കുറച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കൈവശഭൂമി
പതിച്ചുകിട്ടുന്ന
സംഗതിയില്‍ എപ്പോള്‍
വേണമെങ്കിലും ആയത്
കൈമാറ്റം ചെയ്യാന്‍
കഴിയുമോ;
വ്യക്തമാക്കുമോ;
(ഇ)
കൈവശഭൂമിയായാലും
കൈവശമില്ലാത്ത
ഭൂമിയായാലും
പതിച്ചുകിട്ടിയതിന്
ശേഷം എല്ലാത്തരം
ബാങ്കുകളിലും ഈടുവച്ച്
വായ്പ എടുക്കുന്നതിന്
സാധിക്കുമോ;
വ്യക്തമാക്കുമോ;
(എഫ്)
പട്ടയഭൂമിയില്‍
കൃഷിക്കാര്‍ വച്ച്
പിടിപ്പിക്കുന്ന
മരങ്ങളുടെ അവകാശം
കൃഷിക്കാര്‍ക്ക് തന്നെ
ലഭിക്കുമോ;
വിശദമാക്കാമോ?
തീരദേശമേഖലയുടെ
വികസനത്തിനായി പദ്ധതികള്‍
*559.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ആന്‍സലന്‍
,,
എന്‍. വിജയന് പിള്ള
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
സമൂഹത്തിന്റെ സമഗ്ര
വികസനം ലക്ഷ്യമാക്കി
തീരദേശമേഖലയുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എത്ര
തുകയുടെ പദ്ധതികളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
അവയില്‍ മുഖ്യമായവ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഓഖിയില്‍
മരണപ്പെടുകയോ
കാണാതാകുകയോ ചെയ്ത
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങളുടെ
സംരക്ഷണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഒാഖിയുമായി
ബന്ധപ്പെട്ട് ദുരന്ത
പ്രതികരണ നിധിയിലേക്ക്
കേന്ദ്ര സര്‍ക്കാര്‍
എത്ര തുകയാണ്
നല്‍കിയത്; കേന്ദ്ര
മാനദണ്ഡപ്രകാരമുള്ള
നഷ്ടപരിഹാരത്തെക്കുറിച്ച്
അറിയിക്കാമോ?
കേരള
സംസ്ഥാന ഗതാഗത പദ്ധതി
*560.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
വി. ജോയി
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
തുരങ്കപാത സംബന്ധിച്ച
പഠന റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
2400
കോടിയിലധികം രൂപ
ചെലവഴിച്ച്
ലോകബാങ്കിന്റെ ധനസഹായം
കൂടി ഉപയോഗിച്ചു
കൊണ്ടുളള കേരള സംസ്ഥാന
ഗതാഗത പദ്ധതിയുടെ
രണ്ടാം ഘട്ടത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
കഴക്കൂട്ടം-അടൂര്‍
അപകടരഹിത മാതൃകാ റോഡ്
പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
ഫലസിദ്ധി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
കശുവണ്ടി
വ്യവസായ മേഖലയിലെ
പ്രതിസന്ധികള്‍
*561.
ശ്രീ.സജി
ചെറിയാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കശുവണ്ടി വ്യവസായ മേഖല
നേരിടുന്ന പ്രധാന
പ്രതിസന്ധികള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കശുവണ്ടി
വ്യവസായത്തിനാവശ്യമായ
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
തോട്ടണ്ടി
ഇറക്കുമതി
ചെയ്യുന്നതിനായി കേരള
കാഷ്യൂ ബോര്‍ഡ്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
തദ്ദേശീയമായി
ഉല്പാദിപ്പിക്കുന്ന
തോട്ടണ്ടി
സംഭരിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
പൊതുമരാമത്തുവകുപ്പ്
ഏറ്റെടുത്ത് നടത്തുന്ന
കെട്ടിടനിര്‍മ്മാണം
*562.
ശ്രീ.കാരാട്ട്
റസാഖ്
,,
ആര്. രാജേഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത് വകുപ്പ്
ഏറ്റെടുത്ത് നടത്തുന്ന
കെട്ടിട നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നാഷണല്‍
ബില്‍ഡിംഗ് കോഡ്,
നാഷണല്‍ ബില്‍ഡിംഗ്
റൂള്‍
എന്നിവയനുസരിച്ചുളള
കെട്ടിടനിര്‍മ്മാണം
പ്രോത്സാഹിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
കെട്ടിട
നിര്‍മ്മാണത്തിനായി
പ്രാദേശികമായി ലഭ്യമായ
നിര്‍മ്മാണസാമഗ്രികള്‍
പരമാവധി ഉപയോഗിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
പഴയ
കെട്ടിടങ്ങള്‍
പൊളിക്കുമ്പോള്‍
ലഭിക്കുന്ന
ഉപയോഗപ്രദമായ
സാമഗ്രികള്‍ വീണ്ടും
ഉപയോഗിക്കുന്നതിന്
സാധിക്കുമോ എന്ന്
പരിശോധിക്കുമോ;
(ഇ)
പഴയ
കെട്ടിടങ്ങളില്‍
കൂട്ടിച്ചേര്‍ക്കലോ
അറ്റകുറ്റപ്പണികളോ
നടത്തുമ്പോള്‍
കെട്ടിടത്തിന്റെ
ബലപരിശോധന നടത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ?
പുതിയ
കാലം പുതിയ നിര്‍മ്മാണം
*563.
ശ്രീ.കെ.
ദാസന്
,,
എ. എന്‍. ഷംസീര്‍
,,
മുരളി പെരുനെല്ലി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉപരിതല ഗതാഗതമേഖലയ്ക്ക്
ഊര്‍ജ്ജം പകരുന്ന
തരത്തില്‍ 'പുതിയ കാലം
പുതിയ നിര്‍മ്മാണം'
എന്ന ടാഗ് ലെെനോടുകൂടി
വകുപ്പിന്റെ
ചരിത്രത്തിലാദ്യമായി
പൊതുമരാമത്ത് നയം
രൂപീകരിച്ച്
പ്രവര്ത്തിച്ചതുമൂലമുണ്ടായിട്ടുളള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡു
നിര്‍മ്മാണത്തിലെ
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി ജര്‍മ്മന്‍
നിര്‍മ്മിത
യന്ത്രങ്ങളുടെ
സഹായത്തോടുകൂടി
'കോള്‍ഡ് ഇന്‍സെെറ്റ്
റീസെെക്ലിംഗ് സാങ്കേതിക
വിദ്യ' ഉപയോഗിച്ചു
നിര്‍മ്മിച്ച റോഡിന്റെ
പ്രത്യേകത, ഗുണമേന്മ
എന്നിവ
പരിശോധിച്ചിട്ടുണ്ടോ;
എവിടെയെല്ലാമാണ്
ഇത്തരത്തിലുളള റോഡ്
നിര്‍മ്മിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
റോഡു
നിര്‍മ്മാണത്തിലെ
മറ്റൊരു കാല്‍വെയ്പായ
കയര്‍
ജീയോടെക്സ്റ്റയിലും
നാച്ചുറല്‍ റബ്ബര്‍
മിക്സ് ബിറ്റുമിനും
ഉപയോഗിച്ചുളള
നിര്‍മ്മാണം
പാരിസ്ഥിതിക സൗഹൃദവും
ഈടുനില്പ്പുളളതുമാണോ;
ഇത്തരത്തിലുളള
റോഡുകള്‍ എവിടെയെല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പരമ്പരാഗത
കയര്‍വ്യവസായ
മേഖലയുടെയും റബ്ബര്‍
കൃഷി മേഖലയുടെയും
താല്പര്യം പരിഗണിച്ച്
ഇത്തരം റോഡുകള്‍
കൂടുതല്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വികസന
പദ്ധതികള്‍ക്ക് ഭൂമി
ഏറ്റെടുക്കുമ്പോള്‍ നല്കുന്ന
നഷ്ടപരിഹാരം
*564.
ശ്രീ.പി.കെ.ബഷീര്‍
,,
എം. സി. കമറുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റ
വിവിധ വികസന
പദ്ധതികള്‍ക്ക് ഭൂമി
ഏറ്റെടുക്കേണ്ടി
വരുമ്പാേള്‍ ഭൂമിയും
വീടും
നഷ്ടപ്പെടുന്നവര്‍ക്ക്
അവരുടെ നഷ്ടത്തിന്
തത്തുല്യമായ
വിധത്തിലുള്ള
നഷ്ടപരിഹാരം
ലഭ്യമാക്കാന്‍
സാധിക്കുമാേയെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരം
സാഹചര്യങ്ങളില്‍
നഷ്ടപരിഹാരം
കണക്കാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
ഇതിന്
ഒരു ഏകീകൃതമായ
മാനദണ്ഡമാേ വ്യവസ്ഥയാേ
നിലവിലുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
ഇല്ലെങ്കില്‍
വിവിധ വികസന
പദ്ധതികള്‍ക്ക് ഭൂമി
ഏറ്റെടുക്കേണ്ടി
വരുമ്പാേള്‍ ഭൂമിയും
വീടും
നഷ്ടപ്പെടുന്നവര്‍ക്ക്
അവരുടെ നഷ്ടത്തിന്
തത്തുല്യമായ
വിധത്തിലുള്ള
നഷ്ടപരിഹാരം
ലഭ്യമാക്കുന്ന
വിധത്തില്‍ ഒരു ഏകീകൃത
സംവിധാനം
കാെണ്ടുവരുന്നതിന്
നടപടി
സ്വീകരിക്കുമാേയെന്ന്
അറിയിക്കുമോ?
കോള്‍ഡ്
ചെയിന്‍ പദ്ധതി
*565.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യസംസ്ക്കരണത്തിന്റെയും
വിപണനത്തിന്റെയും
സാധ്യത
വര്‍ദ്ധിപ്പിക്കുന്നതിനായി
കോള്‍ഡ് ചെയിന്‍
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാരിന്റെയും
നാഷണല്‍ ഫിഷറീസ്
ഡെവലപ്പ്മെന്റ്
ബോര്‍ഡിന്റെയും
സാമ്പത്തിക സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന് ഏകീകൃത
പാഠ്യപദ്ധതി
*566.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രീ-പ്രൈമറി
വിദ്യാഭ്യാസം പ്രാഥമിക
വിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കണമെന്ന ആവശ്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
പ്രീ-പ്രൈമറി
വിദ്യാഭ്യാസത്തിന്
ഏകീകൃത പാഠ്യപദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഈ
രംഗത്തെ സ്വകാര്യ
മേഖലയുടെ ചൂഷണം
അവസാനിപ്പിക്കുവാന്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
ഹാര്‍ബര്‍
വികസന പദ്ധതികള്‍
*567.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എസ്.ശർമ്മ
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
വഴി ബജറ്റ് ഫണ്ട്
ഉപയോഗിച്ചും കിഫ്ബി
ഫണ്ട് ഉപയോഗിച്ചും
നടത്തുന്ന തീരദേശ റോഡ്
പുനരുദ്ധാരണം,
ഹാര്‍ബര്‍ വികസന
പദ്ധതികള്‍ എന്നിവ എത്ര
തുകയുടെതാണെന്ന കണക്ക്
ലഭ്യമാണോ;
പ്രവൃത്തികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
സംസ്ഥാനത്തെ
ഹാര്‍ബറുകള്‍
പ്രവര്‍ത്തനയോഗ്യമാക്കുന്നതിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിന്
പദ്ധതിയുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ജീര്‍ണ്ണിച്ച്
വര്‍ഷങ്ങളായി അപായകരമായ
സ്ഥിതിയിലുളള കൊല്ലം
ക്യൂ.എസ്.എസ് കോളനി
പുനര്‍നിര്‍മ്മാണത്തിന്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പും
കൊല്ലം മുനിസിപ്പല്‍
കോര്‍പ്പറേഷനുമായി
ചേര്‍ന്ന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാന
വ്യാപകമായി ഇത്തരം
പദ്ധതികൾ
ഏറ്റെടുക്കുമോയെന്ന്
അറിയിക്കുമോ?
കെട്ടിടങ്ങളുടെ
ഒറ്റത്തവണ നികുതിയും ആഡംബര
നികുതിയും
*568.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റത്തവണ
നികുതിയുടെ നിര്‍ണ്ണയം
നടത്താത്ത
കെട്ടിടങ്ങള്‍
കണ്ടെത്തി നികുതി
നിര്‍ണ്ണയിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
ഓരോ ജില്ലയ്ക്കും
ടാര്‍ജറ്റ് നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ആഡംബര
നികുതി സ്ലാബ്
അടിസ്ഥാനത്തില്‍
പുതുക്കി
നിര്‍ണ്ണയിക്കാന്‍
വേണ്ടി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഫ്ലാറ്റുകളുടെ
കെട്ടിട നികുതി
നിര്‍ണ്ണയിക്കുന്നതിന്
ഈ സര്‍ക്കാര്‍
നിശ്ചയിച്ച പുതിയ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കായി
നടപ്പാക്കിവരുന്ന
ക്ഷേമപ്രവര്‍ത്തനങ്ങള്‍
*569.
ശ്രീ.എം.
നൗഷാദ്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനോപാധികളുടെ
ഉടമകളാക്കി
മത്സ്യത്തൊഴിലാളികളെ
മാറ്റുന്നതിനും
മത്സ്യബന്ധനോപാധികള്‍
നഷ്ടപ്പെടുന്ന
അവസരത്തിലും
അറ്റകുറ്റപ്പണികള്‍
ആവശ്യമായി വരുമ്പോഴും
അവരെ സഹായിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക്
പ്രകൃതിദുരന്തങ്ങളില്‍
നിന്ന് രക്ഷ
നേടുന്നതിനും ജീവഹാനി
ഉണ്ടാകാതിരിക്കുന്നതിനുമായി
എന്തെല്ലാം ആധുനിക
സംവിധാനങ്ങളാണ്
ഉറപ്പുവരുത്തുവാന്‍
കഴിഞ്ഞിട്ടുളളതെന്ന്
വിശദമാക്കാമോ;
(സി)
ഈ
മേഖലയില്‍
ആധുനികവല്‍ക്കരണം
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
റോഡ്
നിര്‍മ്മാണത്തില്‍ പുതിയ
സാങ്കേതിക വിദ്യകള്‍
*570.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡ് നിര്‍മ്മാണത്തിന്
നിലവില്‍ ഏതെല്ലാം
പുതിയ സാങ്കേതിക
വിദ്യകളാണ്
അവലംബിക്കുന്നത്;
(ബി)
റോഡുകള്‍
ദീര്‍ഘകാലം
നിലനില്‍ക്കുന്നതിന്
നിര്‍മ്മാണ രീതികളില്‍
എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളത്;
(സി)
നിലവില്‍
ഉപയോഗിക്കുന്ന
നിര്‍മ്മാണരീതികളില്‍
നമ്മുടെ കാലാവസ്ഥക്ക്
ഏറ്റവും അനുയോജ്യമായ
രീതി ഏതാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
പുതുതായി
നിര്‍മ്മിക്കുന്ന
റോഡുകളില്‍ സെെക്കിള്‍
ട്രാക്കും കേബിള്‍
ഡക്ടുകളും
സ്ഥാപിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?