മലയാളത്തിന്റെ
പ്രയോഗം വിപുലപ്പെടുത്താന്‍
പ്രവര്‍ത്തനങ്ങള്‍
*511.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഔദ്യോഗിക
ഭാഷയെന്ന നിലയിലും
അധ്യയന ഭാഷയായും
മലയാളത്തിന്റെ പ്രയോഗം
വിപുലപ്പെടുത്താന്‍
കേരള ഭാഷ
ഇന്‍സ്റ്റിറ്റ്യൂട്ട്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സർവ്വവിജ്ഞാനകോശം
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
ഫലപ്രദമാക്കുന്നതിന്
ഡിജിറ്റൈസേഷൻ
ഉള്‍പ്പെടെയുള്ള നവീന
സങ്കേതങ്ങള്‍
ഉപയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വിജ്ഞാന
വ്യാപനം
വിപുലീകരിക്കുന്നതിന്
കേരളത്തിലെ സാംസ്കാരിക
സ്ഥാപനങ്ങളുടെയും
പ്രസിദ്ധീകരണശാലകളുടെയും
സഹകരണത്തോടെ
അന്താരാഷ്ട്ര
പുസ്തകോത്സവം നടത്താന്‍
സാംസ്കാരിക വകുപ്പ്
തയ്യാറാകുമോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇത്തരം
പുസ്തകങ്ങള്‍
ആവശ്യക്കാരിലേക്കെത്തിക്കുന്നതിന്
ഓണ്‍ലൈന്‍ പുസ്തക
വിപണനം ആരംഭിക്കുന്ന
കാര്യം പരിശോധിക്കുമോ;
(ഇ)
പ്രവാസികളായ
കേരളീയരുടെ കുട്ടികളെ
മാതൃഭാഷയില്‍
പ്രാവീണ്യമുള്ളവരാക്കുന്നതിന്
മലയാളം മിഷന്
നടത്തുന്ന പ്രവര്‍ത്തനം
നിലവില്‍ എത്ര
രാജ്യങ്ങളില്‍
ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
പ്രസ്തുത മിഷന്റെ
പ്രവര്‍ത്തന നേട്ടം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
പട്ടികജാതി
കോളനികളുടെ സമഗ്രവികസനം
*512.
ശ്രീ.ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
പ്രാമുഖ്യമുള്ള ആയിരം
കോളനികളുടെ
സമഗ്രവികസനം
ലക്ഷ്യമാക്കി
ആവശ്യകതയുടെ
അടിസ്ഥാനത്തില്‍
നടത്തിവരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
ഓരോ
കുടുംബത്തിനും
വിദ്യാഭ്യാസവും
തൊഴിലും ആവശ്യമായ
അടിസ്ഥാന സൗകര്യവും
ഏര്‍പ്പെടുത്തുമെന്ന
വാഗ്ദാനം
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(സി)
പട്ടികജാതി
കുടുംബങ്ങളുടെ ആരോഗ്യ
സംരക്ഷണത്തിന്
പദ്ധതിയുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശം
അറിയിക്കാമോ?
കമ്മ്യൂണിറ്റി
മൈക്രോ ഇറിഗേഷന്‍ പദ്ധതി
*513.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
മൈക്രോ ഇറിഗേഷന്‍
പദ്ധതി സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
പ്രദേശങ്ങളിലാണ്
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
കമ്മ്യൂണിറ്റി മൈക്രോ
ഇറിഗേഷന്‍ പദ്ധതി
നടപ്പിലാക്കാന്‍
സാധ്യമായിട്ടുള്ള
പ്രദേശങ്ങള്‍
പരിശോധനയിലൂടെ
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മൈക്രോ
ഇറിഗേഷനുമായി
ബന്ധപ്പെട്ട ഡ്രിപ്പ്
ഫെര്ട്ടിഗേഷന്,
പ്രിസിഷന്‍ ഫാമിംഗ്
എന്നീ സാങ്കേതിക
വിദ്യകള്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സാങ്കേതിക വിദ്യകളില്‍
അധിഷ്ഠിതമായ
പ്രവൃത്തികള്‍
എവിടെയൊക്കെ
നടപ്പാക്കുന്നുവെന്ന്
അറിയിക്കുമോ;
(ഇ)
ജലവിനിയോഗക്ഷമത
കൂടിയ ഇത്തരം സാങ്കേതിക
വിദ്യകളില്‍
അധിഷ്ഠിതമായ
പ്രവൃത്തികള്‍
കൂടുതലായി
നടപ്പാക്കുമോയെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍
മേഖലയിലെ പ്രതിസന്ധി
*514.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുമെന്ന്
സര്‍ക്കാര്‍
അവകാശപ്പെടുമ്പോഴും
അസംഘടിത മേഖലയില്‍
തൊഴിലവസരങ്ങള്‍
കുത്തനെ
കുറയുന്നുവെന്നത്
വസ്തുതയല്ലേ; എങ്കില്‍
ഇതിനുളള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പുതിയ
താെഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നില്ലായെന്ന്
മാത്രമല്ല നിലവിലുളള
തൊഴിലവസരങ്ങള്‍
നഷ്ടപ്പെടുന്ന
സ്ഥിതിവിശേഷം
സംസ്ഥാനത്തെ തൊഴില്‍
മേഖലയില്‍
ഉണ്ടാക്കിയിട്ടുളള
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
സ്ഥിരം
നിയമനത്തിന് പകരം
കോണ്‍ട്രാക്ട്
നിയമനവും ദിവസവേതന
നിയമനവും നടത്തുന്നത്
തൊഴിലാളികളുടെ
സ്ഥിരവരുമാനത്തെയും
കുടുംബഭദ്രതയെയും
ദോഷകരമായി
ബാധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
സ്ഥിതിവിശേഷത്തിന്
അറുതി വരുത്തുവാന്‍
എന്തൊക്കെ ഇടപെടലുകളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ചെറുകിട
ജലസേചന പദ്ധതികളുടെ പുരോഗതി
*515.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
വിനിയോഗത്തിന്റെ
പ്രയോജനക്ഷമത കൂടിയ
കമ്മ്യൂണിറ്റി മെെക്രോ
ഇറിഗേഷന്‍ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
സംസ്ഥാനത്തെ കുളങ്ങളാകെ
നവീകരിക്കുന്നതിനായി
പദ്ധതിയുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏറ്റെടുത്ത ചെറുകിട
ജലസേചന പദ്ധതികളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ക്ലാസ്
I, II ചെറുകിട ജലസേചന
പദ്ധതി പ്രകാരമുള്ള
റെഗുലേറ്ററുകള്‍,
തടയണകള്‍ തുടങ്ങിയവയുടെ
നിര്‍മ്മാണത്തിനുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
ജലനിധി
പദ്ധതി പ്രകാരം ഭൂജല
പരിപോഷണ പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; എല്ലാ
പഞ്ചായത്തിലും
ജലസുരക്ഷാ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
ജലസേചിത
പ്രദേശങ്ങളുടെ വിസ്തൃതി
വ്യാപിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
പ്രധാനമന്ത്രി കൃഷി
സിഞ്ചായി യോജന പ്രകാരം
നടത്തി വരുന്ന
പ്രവൃത്തികളെക്കുറിച്ച്
വിശദമാക്കാമോ?
കടല്‍ഭിത്തി
നിർമ്മാണ, പുനരുദ്ധാരണ
പദ്ധതികൾ
*516.
ശ്രീ.എം.
നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
,,
വി. ജോയി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എല്ലാവര്‍ഷവും
മണ്‍സൂണ്‍ കാലങ്ങളില്‍
സംസ്ഥാനത്തിന്റെ
തീരപ്രദേശത്തുണ്ടാകുന്ന
കടലാക്രമണത്തില്‍
നൂറുകണക്കിന്
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍
ഭവനരഹിതരാകുകയും കര
കടലെടുക്കുകയും
ചെയ്യുന്നത് കാലാവസ്ഥ
വ്യതിയാനത്തിന്റെ
ഫലമായി കൂടുതല്‍
രൂക്ഷമായിട്ടുള്ള
സാഹചര്യത്തില്‍ അതിന്
പരിഹാരമായുള്ള കടല്‍
ഭിത്തി നിര്‍മ്മാണ
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(ബി)
576
കിലോമീറ്റര്‍ വരുന്ന
സംസ്ഥാനത്തെ തീരത്ത്
എത്രദൂരം കടല്‍ ഭിത്തി
നിര്‍മ്മിക്കേണ്ടി
വരുമെന്നതു സംബന്ധിച്ച്
നടത്തിയ
പഠനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(സി)
നിലവില്‍
കടല്‍ഭിത്തി
നിര്‍മ്മിച്ചിട്ടുളള
സ്ഥലങ്ങളില്‍ എത്ര ദൂരം
അടിയന്തര പുനരുദ്ധാരണം
ആവശ്യമുണ്ടെന്ന്അറിയിക്കാമോ;
(ഡി)
കടല്‍ഭിത്തിക്ക്
ആവശ്യമായ പാറക്ഷാമം
കണക്കിലെടുത്ത്
അവലംബിക്കാനുദ്ദേശിക്കുന്ന
പരിസ്ഥിതി സൗഹൃദ ബദല്‍
രീതികള്‍
എന്തൊക്കെയാണെന്നും
ഇവയുടെ ആപേക്ഷിക ചെലവും
വിശദമാക്കാമോ?
മൃഗസംരക്ഷണ
മേഖലയിലെ പ്രളയാനന്തര
പുനരുദ്ധാരണം
*517.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരള
നിര്‍മ്മാണത്തിന്റെ
ഭാഗമായി മൃഗസംരക്ഷണ
മേഖലയെ
കെട്ടിപ്പെടുക്കുന്നതിന്
റീബില്‍ഡ് കേരള
ഇനിഷ്യേറ്റീവില്‍
ഉള്‍പ്പെടുത്തി
സമര്‍പ്പിച്ച
പദ്ധതികളുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ബി)
നാഷണല്‍
ലൈവ് സ്റ്റോക്ക്
മിഷനില്‍
(എന്‍.എല്‍.എം)
ഏതെല്ലാം പദ്ധതികള്‍
സമര്‍പ്പിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
മൃഗസംരക്ഷണ
മേഖലയിലെ വായ്പകള്‍ക്ക്
പലിശ ഇളവ് നല്കുന്ന
പദ്ധതി പ്രസ്തുത
വകുപ്പ് മുഖാന്തിരം
നടപ്പാക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്; ഇതുവരെ
എത്രപേര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമായെന്ന കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കിൽ
വെളിപ്പെടുത്തുമോ?
വാട്ടർ
അതോറിറ്റിയുടെ ശുദ്ധജല വിതരണ
ശൃംഖല
*518.
ശ്രീ.പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാട്ടർ അതോറിറ്റിയുടെ
ശുദ്ധജല വിതരണ ശൃംഖല
കാര്യക്ഷമവും
കുറ്റമറ്റതുമാക്കാൻ
വേണ്ടി പദ്ധതികള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങൾ
നൽകുമോ;
(ബി)
ഭൂമിക്കടിയിലൂടെ
പോകുന്ന കുടിവെള്ള
വിതരണ പൈപ്പുകൾ
ഉപരിതലത്തിലെ മർദ്ദം
താങ്ങാനാവാതെ
പൊട്ടുന്നതുമൂലം
അടിക്കടിയുണ്ടാകുന്ന
ജലവിതരണ തടസ്സങ്ങളും
റോഡുകൾ
കുത്തിപ്പൊളിക്കുന്നത്
മൂലമുള്ള സാമ്പത്തിക
നഷ്ടവും കണക്കിലെടുത്ത്
ഇതിന് ബദൽ സംവിധാനം
ആവിഷ്കരിക്കുമോ;
(സി)
റോഡുകൾ
കുത്തിപ്പൊളിക്കുന്നത്
ഒഴിവാക്കാനായി റോഡിന്റെ
ഇരുവശങ്ങളിലും പൈപ്പ്
ലൈനുകൾ സ്ഥാപിക്കല്‍
സാധ്യമാകുമോയെന്ന്
പരിശോധിക്കുമോ;
(ഡി)
സംസ്ഥാനത്തൊട്ടാകെയുള്ള
വാട്ടർ അതോറിറ്റിയുടെ
കുടിവെള്ള വിതരണ
സംവിധാനം ഭാവിയിലെ
വികസന സാധ്യതകൾ കൂടി
കണക്കിലെടുത്ത്
നടപ്പാക്കാൻ ആവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
സമഗ്ര
കന്നുകാലി ഇന്‍ഷുറന്‍സ്
പദ്ധതി
*519.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികള്‍ക്ക്
ജീവഹാനി സംഭവിക്കുന്നത്
മൂലം കര്‍ഷകര്‍ക്ക്
ഉണ്ടാകുന്ന
കഷ്ടനഷ്ടങ്ങള്‍
പരിഹരിക്കാന്‍
കര്‍ഷകര്‍ക്ക് കൂടി
ഇന്‍ഷുറന്‍സ് പരിരക്ഷ
ലഭിക്കുന്ന വിധത്തില്‍
സമഗ്ര കന്നുകാലി
ഇന്‍ഷുറന്‍സ് പദ്ധതി
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇന്‍ഷുറന്‍സ്
പരിരക്ഷ ഇല്ലാത്ത
കന്നുകാലികള്‍ക്ക്
ജീവഹാനി സംഭവിച്ചാല്‍
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുമോ;
വ്യക്തമാക്കുമോ;
(സി)
കര്‍ഷകരുടെ
വീട്ടുപടിക്കല്‍
അടിയന്തര മൃഗചികിത്സാ
സേവനം നല്കുന്ന പദ്ധതി
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത പദ്ധതി
സംസ്ഥാനത്തെ ഏതെല്ലാം
ബ്ലോക്കുകളിലാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഇൗ
പദ്ധതി കൂടുതല്‍
ബ്ലോക്കുകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
കേരള
അന്താരാഷ്ട്ര ചലച്ചിത്രോത്സവം
*520.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. മുകേഷ്
,,
കെ.വി.വിജയദാസ്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലോകശ്രദ്ധയാകര്‍ഷിച്ച
കേരള അന്താരാഷ്ട്ര
ചലച്ചിത്രോത്സവത്തിന്റെ
വിജയകരമായ
നടത്തിപ്പിനായി
എന്തെല്ലാം
ഒരുക്കങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ചലച്ചിത്ര
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
ഉയര്‍ന്നുവന്നിട്ടുള്ള
അഭിപ്രായങ്ങളും
നിര്‍ദ്ദേശങ്ങളും
പരിശോധിച്ചിട്ടുണ്ടോ;
(സി)
കലാമൂല്യമുള്ള
സിനിമകളും ലോകസിനിമകളും
സാധാരണ തീയറ്ററുകളിലും
ചാനലുകളിലും
പ്രദര്‍ശിപ്പിക്കുന്നതിന്
വിമുഖത കാണിക്കുന്ന
സാഹചര്യത്തില്‍ അത്തരം
സിനിമകള്‍
ആസ്വാദകരിലേയ്ക്ക്,
പ്രത്യേകിച്ച് ഗ്രാമീണ
ജനങ്ങളിലേയ്ക്ക്
എത്തിക്കുന്നതിന് ഫിലിം
സൊസൈറ്റികള്‍
വഹിക്കുന്ന പങ്ക്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ
തീയറ്ററുകള്‍ അംഗീകൃത
ഫിലിം സൊസൈറ്റികള്‍ക്ക്
ചലച്ചിത്രോത്സവത്തിനായി
സുതാര്യമായ
വ്യവസ്ഥയില്‍
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
വനസംരക്ഷണത്തിനായുള്ള
കേന്ദ്രാവിഷ്കൃതപദ്ധതികള്‍
*521.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂവിസ്തൃതിയുടെ
മൂന്നിലൊന്നോളം വരുന്ന
വനത്തിന്റെ
സംരക്ഷണത്തിന്
നല്കുന്ന
പ്രാധാന്യത്തെക്കറിച്ച്
അറിയിക്കാമോ; ഇതിനായുളള
കേന്ദ്രാവിഷ്കൃതപദ്ധതികള്‍
എന്തെല്ലാമാണെന്നും
കേന്ദ്ര സഹായമായി
ഈയിനത്തില്‍ എത്ര തുക
ലഭിക്കുന്നുണ്ടെന്നും
വെളിപ്പെടുത്താമോ;
(ബി)
വന്യജീവി
ആവാസ മേഖലകളുടെ സംയോജിത
പദ്ധതി പ്രകാരം
നടത്തുന്ന വന്യജീവി
ആവാസ മേഖലയുടെ
സംരക്ഷണം, നിലവാരം
മെച്ചപ്പെടുത്തല്‍
തുടങ്ങിയ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(സി)
ഇത്തരം
പ്രവര്‍ത്തനങ്ങള്‍ക്ക്
ജനപിന്തുണ
ലഭിക്കുന്നതിനായി
വന്യമൃഗങ്ങള്‍
സൃഷ്ടിക്കുന്ന ശല്യം
തടയാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വന്യമൃഗശല്യം
കാരണം വാസസ്ഥലം മാറാന്‍
തയ്യാറാകുന്നവര്‍ക്ക്
ന്യായമായ പ്രതിഫലം
നല്കി ഭൂമി
ഏറ്റെടുക്കാനുളള പദ്ധതി
എത്രമാത്രം
ഫലപ്രദമായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ദേശീയ
വേതന നിയമഭേദഗതി
*522.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനത്തിന് താഴെ
അടിസ്ഥാന വേതനം
(ഫ്ളോര്‍ വേജ്) എന്ന
തട്ട് കൂടി
ഉള്‍പ്പെടുത്തി ദേശീയ
വേതന നിയമം ഭേദഗതി
ചെയ്യുന്നതിന് കേന്ദ്ര
തൊഴില്‍ മന്ത്രാലയം
നടപടി
സ്വീകരിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
മിനിമം വേതനത്തിന് താഴെ
ഒരു തലം കൂടി
ഉള്‍പ്പെടുത്തുന്നതുവഴി
ശമ്പളം കുറയാന്‍
ഇടയാകുമെന്ന
തൊഴിലാളികളുടെ
ആശങ്കകള്‍ വിലയിരുത്തി
വകുപ്പ് എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ?
ക്ഷീരകര്‍ഷകർക്ക്
വായ്പ
*523.
ശ്രീ.അനില്‍
അക്കര
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകര്‍ അതീവ
പ്രതിസന്ധി നേരിടുന്നു
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്ക്
ക്ഷേമനിധി ബോര്‍ഡുവഴി
നിലവില്‍ നല്കുന്ന
പെന്ഷന് എത്രയാണ്;
അത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
കര്‍ഷകര്‍ക്ക്
ലഭിക്കുന്നതുപോലെ
ക്ഷീരകര്‍ഷകര്‍ക്ക്
കുറഞ്ഞ പലിശ നിരക്കില്‍
വായ്പ ലഭ്യമാക്കുവാന്‍
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കുമോ;
വ്യക്തമാക്കുമോ?
മില്‍മയെ
കൂടുതല്‍
മത്സരക്ഷമതയുള്ളതാക്കുന്നതിന്
നടപടി
*524.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.കുഞ്ഞിരാമന്
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരോല്‍പാദകരുടെയും
ഉപഭോക്താക്കളുടെയും
താല്പര്യം
സംരക്ഷിക്കുന്നതിന്
അയല്‍ സംസ്ഥാനങ്ങളില്‍
നിന്നും
സംസ്ഥാനത്തിനകത്തുതന്നെയുള്ള
ക്ഷീര വിതരണ
സംരംഭകരില്‍ നിന്നും
നേരിടുന്ന വിപണി
മത്സരത്തെ
അതിജീവിക്കാന്‍
മില്‍മയെ കൂടുതല്‍
മത്സരക്ഷമതയുള്ളതാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
ഇടപെടല്‍ സാധ്യമാണോ;
(ബി)
അത്തരം
സംരംഭകര്‍ വിപണനം
നടത്തുന്ന പാലും
പാലുല്പന്നങ്ങളും
നിശ്ചിത നിലവാരം
പുലര്‍ത്തുന്നവയാണെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(സി)
മേഖലാ
യൂണിയനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമവും
അഴിമതിരഹിതവുമാക്കുന്നതിന്
വേണ്ട ഇടപെടല്‍
നടത്തുമോ;
(ഡി)
മലബാര്‍
മേഖലയില്‍ സംഭരിക്കുന്ന
പാല് മിച്ചമായിട്ടും
മറ്റു മേഖലാ
യൂണിയനുകള്‍ ഇതര
സംസ്ഥാനത്ത് നിന്നും
പാല് കൊണ്ടുവന്ന്
മില്‍മയെ
ദുര്‍ബലപ്പെടുത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
അടഞ്ഞുകിടക്കുന്ന
തോട്ടങ്ങള്‍
*525.
ശ്രീ.എം.
രാജഗോപാലന്‍
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപേക്ഷിക്കപ്പെട്ടതോ
പ്രവര്‍ത്തനരഹിതമായതോ
ആയ തോട്ടങ്ങള്‍
സംരക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
അടഞ്ഞുകിടക്കുന്ന
തോട്ടങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത് നടത്തുകയോ
തൊഴിലാളികളുടെ സഹകരണ
സംഘങ്ങള്‍ രൂപീകരിച്ച്
സര്‍ക്കാരിന്റെ
ധനസഹായത്തോടെ
പ്രവര്‍ത്തിപ്പിക്കുകയോ
സന്നദ്ധതയുള്ള സ്വകാര്യ
കമ്പനികള്‍ക്ക്
കൃത്യമായ
മാനദണ്ഡങ്ങളോടെ കൈമാറി
പ്രവര്‍ത്തിപ്പിക്കുകയോ
ചെയ്യാന്‍
സാധിക്കുംവിധം
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പാട്ടക്കാലാവധി
കഴിഞ്ഞ തോട്ടങ്ങളുടെ
പാട്ടക്കരാര്‍ പുതുക്കി
നല്‍കുന്നതിനുള്ള
തടസ്സങ്ങള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
കരാര്‍
വ്യവസ്ഥകൾ ലംഘിച്ച
നെല്ലിയാമ്പതിയിലെ
എസ്റ്റേറ്റുകള്‍
*526.
ശ്രീ.ജി.എസ്.ജയലാല്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
നെല്ലിയാമ്പതിയിലുള്ള
ചെറുനെല്ലി എസ്റ്റേറ്റ്
കരാര്‍ ലംഘനം കാരണം
സര്‍ക്കാര്‍
ഏറ്റെടുത്തുവെങ്കിലും
പിന്നീട്
വിട്ടുകൊടുക്കേണ്ട
അവസ്ഥ ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നടപടിക്രമങ്ങളിലെ
വീഴ്ച പരിഹരിച്ച്
പ്രസ്തുത എസ്റ്റേറ്റ്
വീണ്ടും ഏറ്റെടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
അറിയിക്കാമോ;
(സി)
പ്രസ്തുത
വിഷയത്തിലുള്ള കോടതി
നടപടികള്‍
വേഗത്തിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
നെല്ലിയാമ്പതിയിലെ
മണലാരു, വിക്ടോറിയ
തുടങ്ങിയ
എസ്റ്റേറ്റുകളില്‍
കരാര്‍ വ്യവസ്ഥകളുടെ
ലംഘനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കുവാന്‍
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(എഫ്)
എസ്റ്റേറ്റുകളിലെ
തൊഴിലാളികളുടെ
തൊഴില്‍ ഉറപ്പു
വരുത്തിക്കൊണ്ട്
കരാര്‍ ലംഘനം നടത്തിയ
എസ്റ്റേറ്റുകള്‍
സര്‍ക്കാര്‍
ഏറ്റെടുക്കുമോ;
വ്യക്തമാക്കാമോ?
മദ്യവര്‍ജ്ജനം
പ്രാേത്സാഹിപ്പിക്കുവാനുള്ള
ഇടപെടലുകള്‍
*527.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം
സംസ്ഥാനത്ത് ഗുരുതരമായ
ഒരു സാമൂഹിക വിപത്തായി
മാറിയെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ ഇൗ വിപത്തില്‍
നിന്നും സമൂഹത്തെ
രക്ഷിക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
മദ്യവര്‍ജ്ജനം
പ്രാേത്സാഹിപ്പിക്കുന്നതിന്
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
ഉണ്ടായിരുന്നതിനേക്കാള്‍
കൂടുതല്‍ ശക്തമായ
ഇടപെടലുകള്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തലങ്ങളിലെന്ന്
വിശദമാക്കുമോ?
പൈപ്പ്
ലൈന്‍ പൊട്ടി ജലവിതരണം
തടസ്സപ്പെടുന്ന സംഭവങ്ങൾ
*528.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലും
വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പ് ലൈന്‍ പൊട്ടി
ജലവിതരണം
തടസ്സപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവാരമില്ലാത്ത
പൈപ്പുകള്‍
ഉപയോഗിക്കുന്നതാണ്
നിരന്തരം പൈപ്പ്
പൊട്ടാന്‍ കാരണമെന്ന്
അതോറിറ്റിയുടെ
വിജിലന്‍സ് വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇരുപത്തിനാല്
മണിക്കൂറും
ഗുണനിലവാരമുള്ള
ജലവിതരണത്തിന് വാട്ടര്‍
അതോറിറ്റി സ്വീകരിച്ചു
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
വനസംരക്ഷണത്തിനായുള്ള
പദ്ധതികള്‍
*529.
ശ്രീ.അനൂപ്
ജേക്കബ്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനസംരക്ഷണത്തിനായി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
1977ന്
ശേഷം സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ വനം
കയ്യേറ്റം
നടന്നിട്ടുള്ളത്
ഏതുമേഖലയിലാണ്; എത്ര
ഹെക്ടര്‍ വനമാണ്
ഇപ്രകാരം
കയ്യേറിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
ജണ്ടകെട്ടി
വനം സംരക്ഷിക്കുന്ന
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതില്‍
ഉണ്ടായ വീഴ്ചയാണ് വനം
കയ്യേറ്റങ്ങള്‍ക്ക്
കാരണമെന്നതിനാല്‍ ഇത്
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
ജണ്ട
കെട്ടുന്നതിന്
പ്രാദേശികമായ
എതിര്‍പ്പുള്ള
സ്ഥലങ്ങളില്‍ രാഷ്ട്രീയ
കക്ഷികളുടെ
പ്രതിനിധികളുടെ യോഗം
വിളിച്ച് പ്രശ്നം
പരിഹരിക്കുന്നതിനും
ഭാവിയില്‍ കൂടുതല്‍
കയ്യേറ്റങ്ങള്‍
ഉണ്ടാകാതെ തടയുന്നതിനും
ഉള്ള നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
പട്ടികഗോത്ര
പുനരധിവാസവും വികസനവും മിഷന്
*530.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.വിജയദാസ്
,,
റ്റി.വി.രാജേഷ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരും
നാമമാത്ര
ഭൂമിയുളളവരുമായ
പട്ടികഗോത്ര
കുടുംബങ്ങളുടെ
സാമൂഹിക-സാമ്പത്തിക
ഉന്നമനത്തിനായി
ആവിഷ്കരിച്ചിട്ടുളള
പട്ടികഗോത്ര
പുനരധിവാസവും വികസനവും
മിഷന് (ടി.ആര്.ഡി.എം)
പ്രകാരം നടത്തുന്ന
പ്രവൃത്തികളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
വികസന
ആസൂത്രണത്തിലും പദ്ധതി
നടത്തിപ്പിലും
പട്ടികഗോത്രത്തില്പ്പെട്ടവര്ക്ക്
പങ്കാളിത്തം
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
അറിയിക്കാമോ;
(സി)
വിവിധ
തലങ്ങളിലുള്ള
ടി.ആർ.ഡി.എം.
മിഷനുകളുടെ
പ്രവര്‍ത്തനം
അറിയിക്കാമോ?
പട്ടികജാതി/വര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രത്യേക കോച്ചിംഗ്
സെന്ററുകള്‍
*531.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/വര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
സിവില്‍ സര്‍വ്വീസ്
പരീക്ഷയ്ക്ക്
സജ്ജരാക്കുന്നതിനുവേണ്ടി
പ്രത്യേക കോച്ചിംഗ്
സെന്ററുകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
കോച്ചിംഗ്
സെന്ററുകളിലൂടെ
വിദ്യാര്‍ത്ഥികള്‍ക്ക്
കഴിഞ്ഞ കാലങ്ങളില്‍
ഉണ്ടാക്കാനായ
നേട്ടങ്ങളെന്തൊക്കെയാണ്;
ഇത്തരം കോച്ചിംഗ്
സെന്ററുകള്‍ പുതുതായി
സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
അതിനായി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
മാനദണ്ഡങ്ങളും
ആയതിലേക്കുളള
വിദ്യാര്‍ത്ഥി
പ്രവേശനരീതിയും
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് മുഖാന്തരം ഭവന
പദ്ധതി
*532.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ടി.ജെ. വിനോദ്
,,
ഷാഫി പറമ്പില്‍
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാസയോഗ്യമായ
വീടില്ലാതിരുന്നിട്ടും
ലൈഫ് പദ്ധതിയുടെ
പട്ടികയില്‍
ഉള്‍പ്പെടാതെപോയ പട്ടിക
വിഭാഗങ്ങള്‍ക്ക് വീട്
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
എത്രപേരുണ്ട് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അറിയിക്കാമോ;
(സി)
ലൈഫ്
മിഷന് പദ്ധതി വഴി ഇത്
നടപ്പിലാക്കാതെ
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് നേരത്തെ
നടപ്പിലാക്കിയതുപോലെ
വകുപ്പ് മുഖാന്തരം ഭവന
പദ്ധതി നടപ്പിലാക്കുന്ന
കാര്യം പരിഗണിക്കുമോ?
പണി
പൂര്‍ത്തിയാകാത്ത വന്‍കിട
ജലസേചന പദ്ധതികള്‍
*533.
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി. ഉണ്ണി
,,
സി. കെ. ശശീന്ദ്രന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാല്പത്
വര്‍ഷം മുമ്പ് 7.6
കോടി രൂപ
മതിപ്പുചെലവില്‍
ആരംഭിച്ച കാരാപ്പുഴ
പദ്ധതിയുടെ വിതരണ
ചാലുകള്‍
(ഡിസ്ട്രിബ്യൂട്ടറി)
നിര്‍മ്മിക്കാത്തത്
കാരണം പദ്ധതി ഇതുവരെ
പ്രയോജനപ്രദമാക്കാന്‍
സാധിക്കാതെ പോയത്
സത്വരമായി
പരിഹരിക്കാന്‍
പരിപാടിയുണ്ടോ;
(ബി)
വയനാട്
ജില്ലയിലെ കാര്‍ഷിക
മേഖലയ്ക്ക് ഏറെ
പ്രയോജനപ്രദമായ
ബാണാസുര സാഗര്‍
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(സി)
സമാന
രീതിയില്‍
ദീര്‍ഘകാലമായി
നിക്ഷേപത്തില്‍ നിന്നും
പ്രയോജനം ലഭിക്കാത്ത
വന്‍കിട പദ്ധതികളായ
മൂവാറ്റുപുഴ, ഇടമലയാര്‍
ജലസേചന പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച
നടപടികളെക്കുറിച്ച്
അറിയിക്കാമോ?
പട്ടികജാതിയില്പ്പെട്ടവര്ക്കുള്ള
ആനുകൂല്യങ്ങള്‍
*534.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.കൃഷ്ണന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിര്‍ദ്ധന പട്ടികജാതി
കുടുംബങ്ങളിലെ
പെണ്‍കുട്ടികള്‍ക്ക്
നല്‍കിവരുന്ന വിവാഹ
ധനസഹായ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
നഴ്സിംഗ്
പഠനം പൂര്‍ത്തീകരിച്ച ഈ
വിഭാഗത്തില്‍പ്പെട്ട
യുവതീയുവാക്കള്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍
പരിശീലനം
നല്‍കുന്നതിനുളള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
കുടുംബത്തിലെ
വരുമാനദായകനായ വ്യക്തി
മരിച്ചാല്‍ മന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും നല്കുന്ന
ധനസഹായത്തിന്റെ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(ഡി)
പട്ടികജാതിക്കാര്‍ക്കുള്ള
ചികിത്സാസഹായം കാലതാമസം
കൂടാതെ
ലഭ്യമാക്കുന്നതിന്
ഓണ്‍ലെെന്‍ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കുട്ടനാട്ടിലെ
വെള്ളപ്പൊക്ക നിയന്ത്രണ
പദ്ധതികൾ
*535.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.ശർമ്മ
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടില്‍
നിരന്തരമായുള്ള
വെള്ളപ്പൊക്കം
നിയന്ത്രിക്കുന്നതിന്
ഇന്റഗ്രേറ്റഡ്
വാട്ടര്‍ റിസ്സോഴ്സ്
മാനേജുമെന്റ്, ഫ്ലെഡ്
വാണിംഗ് സമ്പ്രദായം
എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
വെള്ളപ്പൊക്ക
നിവാരണ
പദ്ധതിയിലുള്‍പ്പെടുത്തി
കുട്ടനാട് പാക്കേജിന്റെ
ഭാഗമായി നടത്തിവരുന്ന
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കാമോ;
പാടശേഖരങ്ങളുടെ
പുറംബണ്ട്
സംരക്ഷണത്തിനായി
നടത്തിയ
പ്രവര്‍ത്തനത്തെക്കുറിച്ച്
വിശദമാക്കാമോ;
(സി)
കുട്ടനാട്
പ്രദേശത്തെ രൂക്ഷമായ
കുടിവെള്ള ക്ഷാമം
പരിഹരിക്കുന്നതിന്
കിഫ്ബി
ഫണ്ടുപയോഗിച്ചുള്ള
പദ്ധതികള്‍
ഏതെല്ലാമെന്നും അവയുടെ
നിലവിലെ
സ്ഥിതിയെന്തെന്നും
അറിയിക്കാമോ?
കന്നുകാലികളുടെ
എണ്ണത്തിലുണ്ടായ കുറവ്
*536.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കന്നുകാലികളുടെ
എണ്ണത്തില്‍ വര്‍ഷം
തോറും ഉണ്ടാകുന്ന കുറവ്
പരിഹരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
(ബി)
2018-ലെ
പ്രളയത്തില്‍
കന്നുകാലികള്‍
ചത്തൊടുങ്ങിയതുമൂലം
ഉണ്ടായ എണ്ണക്കുറവ്
പരിഹരിക്കുന്നതിന്
സംസ്ഥാനത്തിന്
പുറത്തുനിന്നും അവയെ
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിച്ചിരുന്നോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രളയത്തില്‍ ക്ഷീര
സംഘങ്ങള്‍ക്കുണ്ടായ
നഷ്ടം എത്രയാണ്; അത്
നികത്തുവാന്‍ എന്തൊക്കെ
സഹായങ്ങളാണ് അവര്‍ക്ക്
നല്‍കിയത്;
വ്യക്തമാക്കുമോ?
(ഡി)
2019-ലെ
പ്രളയത്തില്‍
ക്ഷീരകര്ഷകര്ക്കുണ്ടായ
നാശനഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
നഷ്ടപരിഹാരമായി എന്ത്
തുകയാണ് ഇതിനകം വിതരണം
ചെയ്തത്
എന്നറിയിക്കാമോ?
കുടിവെള്ള
പദ്ധതികള്‍
*537.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. നൗഷാദ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൂടുതല്‍
ജനങ്ങളില്‍ കുടിവെള്ളം
നേരിട്ട്
എത്തിക്കുന്നതിനായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
കുടിവെള്ള
പെെപ്പുലെെന്
സ്ഥാപിക്കുന്നതില്‍
ഇതുവരെ കെെവരിച്ച
നേട്ടങ്ങള്‍
വിശദമാക്കുമാേ;
(ബി)
ജല
അതാേറിറ്റി പെെപ്പുകള്‍
വഴി വിതരണം നടത്തുന്ന
കുടിവെള്ളത്തിന്റെ
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
തുടര്‍ച്ചയായ
പരിശാേധനകള്‍
നടത്താറുണ്ടാേ;
എങ്കില്‍ പരിശാേധനാ
ഫലങ്ങള്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
(സി)
കൂടുതല്‍
പേരിലേയ്ക്ക് കുടിവെള്ള
പെെപ്പുലെെന്
എത്തിക്കുന്നതനുസരിച്ച്
കൂടുതല്‍ സ്ഥലങ്ങളില്‍
കുടിവെള്ള പരിശാേധനാ
ലാബുകള്‍
സ്ഥാപിക്കുന്നതിനും
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമാേ;
(ഡി)
കുടിവെള്ള
സ്രാേതസ്സുകളിലും വിതരണ
ശൃംഖലകളിലും മലിന ജലം
കലരാതിരിക്കുന്നതിനുള്ള
മുന്‍കരുതലുകള്‍
സ്വീകരിച്ചിട്ടുണ്ടാേ
എന്ന് അറിയിക്കുമോ?
പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള
പദ്ധതികൾ
*538.
ശ്രീ.കെ.
ബാബു
,,
ജെയിംസ് മാത്യു
,,
ഒ. ആര്. കേളു
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാേഡ്,
കുടിവെള്ളം, വെെദ്യുതി
തുടങ്ങിയ അടിസ്ഥാന
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തി
ഊരുവികസനം
ലക്ഷ്യമിട്ടുള്ള
അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതി
പ്രകാരം എത്ര
ഉൗരുകളിലാണ് വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നത്; ഈ
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ;
(ബി)
ഭക്ഷ്യാേല്പാദനത്തില്
സ്വാശ്രയത്വം
കെെവരിക്കാന്‍
സഹായിക്കുന്നതിനായി
സ്വന്തമായി ഭൂമി
ഉള്ളവര്‍ക്കും
ഇല്ലാത്തവര്‍ക്കും കൃഷി
സാധ്യമാക്കുന്നതിനുള്ള
പദ്ധതിയെക്കുറിച്ച്
അറിയിക്കാമാേ;
(സി)
പരമ്പരാഗത
താെഴില്‍
മേഖലക്കുപരിയായി ആധുനിക
താെഴില്‍ രംഗത്ത്
പട്ടികഗാേത്ര
വര്‍ഗ്ഗക്കാരെ
പ്രാപ്തരാക്കിത്തീര്ക്കുന്നതിനും
പി.എസ്.സി, ബാങ്ക്
തുടങ്ങി വിവിധ മത്സര
പരീക്ഷയില്‍ വിജയം
കെെവരിക്കുന്നതിന്
പരിശീലന സൗകര്യം
ഏർപ്പെടുത്തുകയും
ചെയ്തിട്ടുണ്ടോ;
(ഡി)
സാമൂഹ്യ
പഠനമുറി നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടാേ;
ഇവ ഫലപ്രദമായി
വിനിയാേഗിക്കുന്നുവെന്ന്
ഉറപ്പ് വരുത്താന്‍
ചെയ്യുന്ന കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമാേ;
(ഇ)
പ്രാക്തന
ഗാേത്രങ്ങളില്പ്പെട്ടവരെ
ഉള്‍ച്ചേര്‍ക്കാനുള്ള
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ?
എെ.ടി.എെ
കളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുള്ള
നടപടി
*539.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.കെ. ശശി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എെ.ടി.എെകളില്
കാലഹരണപ്പെട്ട
ട്രേഡുകള്‍ക്ക് പകരം
എന്‍.എസ്.ക്യൂ.എഫ്
നിബന്ധനകള്‍ പ്രകാരം
കൂടുതല്‍ തൊഴില്‍
സാധ്യതയുള്ള നൂതന
ട്രേഡുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പഠന
മികവ് പുലര്‍ത്തുന്ന
ട്രെയിനികള്‍ക്ക് വിദേശ
രാജ്യങ്ങളില്‍ പ്രത്യേക
പരിശീലനം
ലഭ്യമാക്കാനുദ്ദേശിക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
എല്ലാ
വനിത എെ.ടി.എെ.കളിലും
പട്ടികജാതി,
പട്ടികവര്‍ഗ്ഗക്കാര്‍
കൂടുതലായി പഠിക്കുന്ന
എെ.ടി.എെ.കളിലും സൗജന്യ
ഉച്ചഭക്ഷണ പരിപാടി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
പ്രവര്‍ത്തന
മികവിന്റെ
അടിസ്ഥാനത്തില്‍
എെ.ടി.എെ.കള്‍ക്ക്
ഗ്രേഡിംഗ് സമ്പ്രദായം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
പ്രളയാനന്തര
നിര്‍മ്മിതിയുടെ
ഭാഗമായി
എെ.ടി.എെ.കളില്‍
നൈപുണ്യ കര്‍മ്മ സേന
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനം എന്തെന്ന്
വിശദമാക്കുമോ?
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിന് നടപടി
*540.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഭ്യസ്തവിദ്യരായ
യുവജനങ്ങളുടെ ഇടയിലുള്ള
തൊഴിലില്ലായ്മയുടെ
നിരക്ക്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
യുവജനങ്ങളുടെ
തൊഴില്‍ ശേഷിയും
തൊഴില്‍ സാധ്യതകളും
വര്‍ദ്ധിപ്പിക്കുന്നതിന്
ഇൗ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അതിന്റെ
ഭാഗമായി വൊക്കേഷണല്‍
ഗെെഡന്‍സ്
യൂണിറ്റുകളുടെ
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
സ്വകാര്യ
മേഖലയിലെ
തൊഴിലവസരങ്ങള്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭ്യമാക്കുന്നതിനായി ഈ
മേഖലയിലെ തൊഴില്‍
സംരംഭകരെ
ഉള്‍പ്പെടുത്തി ജോബ്
ഫെയറുകള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?