ചെറുകിട
വ്യവസായ മേഖലയുടെ പ്രോത്സാഹനം
*481.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ബി.സത്യന്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം പതിനാറായിരം
സൂക്ഷ്മ, ചെറുകിട,
ഇടത്തരം വ്യവസായ
സംരംഭങ്ങള്‍ പുതുതായി
തുടങ്ങി അതുവഴി അര
ലക്ഷത്തിലധികം
പേര്‍ക്ക് തൊഴില്‍
നല്‍കണമെന്ന
ലക്ഷ്യത്തോടെ ചെയ്തു
വരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
വ്യവസായങ്ങള്‍
തുടങ്ങി മൂന്നു
വര്‍ഷത്തിനകം അനുമതി
നേടിയാല്‍ മതിയെന്ന
മാതൃകാപരമായ നിയമം
ചെറുകിട വ്യവസായ
രംഗത്ത് ചുവപ്പുനാട
ഒഴിവാക്കി
വ്യവസായവല്‍ക്കരണം
ത്വരിതപ്പെടുത്തുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ചെറുകിട
വ്യവസായ മേഖലയുടെ
പ്രോത്സാഹനത്തിനാവശ്യമായ
അടിസ്ഥാനസൗകര്യ
വികസനത്തിനായുള്ള
സിഡ്കോയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
വ്യക്തമാക്കുമോ;
(ഡി)
സിഡ്കോയുടെ
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
സമഗ്രാവലോകനം
നടത്തിയിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ?
കിഫ്ബി
പദ്ധതികളുടെ അവലോകനം
*482.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
നടപ്പിലാക്കുന്ന
പദ്ധതികളുടെ അവലോകനം
എപ്രകാരമാണ്
നടത്തുന്നതെന്നും
അതിനായി ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
അവലോകനത്തിനായി
31.10.2019 വരെ കിഫ്ബി
എന്ത് തുക
ചെലവഴിച്ചുവെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബി
പദ്ധതികളുടെ പ്രോജക്ട്
അപ്രൈസര്‍ ജോലികള്‍
ടെറനസ് എന്ന സ്ഥാപനം
നടത്തുന്നുണ്ടെങ്കില്‍
പ്രസ്തുത സ്ഥാപനത്തെ
എപ്രകാരമാണ്
തെരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കിഫ്ബി
പ്രോജക്ടുകള്‍ അപ്രൈസ്
ചെയ്യുന്നതിനുള്ള
സാങ്കേതിക മികവ്
ടെറനസ്സിന് ഉണ്ടോയെന്ന്
അറിയിക്കാമോ?
വ്യവസായിക
മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന
സൗകര്യം
*483.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായിക
മേഖലയ്ക്ക് ആവശ്യമായ
അടിസ്ഥാന സൗകര്യം
ഒരുക്കിക്കൊടുക്കുവാന്‍
സംസ്ഥാന സര്‍ക്കാരിന്
കഴിയുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
അടിസ്ഥാന
സൗകര്യം
ഒരുക്കുന്നതില്‍ ഉണ്ടായ
വീഴ്ച വ്യാവസായിക
മേഖലയിലെ വികസനത്തിന്
തിരിച്ചടിയാകുന്നതായും
സംരംഭകര്‍ മറ്റ്
ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലേക്ക്
ചേക്കേറുന്നതായും
കണ്ടെത്തിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
എങ്കില്‍
ഈ സര്‍ക്കാരിന്റെ
കാലയളവിൽ വ്യവസായം
ആരംഭിക്കുവാന്‍ വന്ന
ഏതൊക്കെ വന്‍കിട
കമ്പനികളാണ് പ്രസ്തുത
സംരംഭം
ഉപേക്ഷിച്ചതെന്ന്
വെളിപ്പെടുത്തുമോ?
ടൂറിസം പ്രോജക്ടുകള്‍
*484.
ശ്രീ.സി.
കെ. ശശീന്ദ്രന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എസ്.രാജേന്ദ്രന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ടൂറിസം
വകുപ്പിന് ലഭിച്ച
ദേശീയ, അന്തര്‍ദേശീയ
പുരസ്കാരങ്ങള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രഖ്യാപിച്ച ടൂറിസം
നയത്തിന്റെ
പരിപ്രേക്ഷ്യം
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
പൈതൃകം ലോകത്തിന്
പരിചയപ്പെടുത്തുന്നതിനും
അതോടൊപ്പം
പ്രദേശവാസികള്‍ക്ക്
വരുമാനദായകമായ പൈതൃക
ടൂറിസത്തിന്റെ
സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
ആധുനിക
സാങ്കേതികവിദ്യയുടെ
സഹായത്തോടെ വിനോദസഞ്ചാര
വിപണനം കാര്യക്ഷമവും
ഫലപ്രദവുമാക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
വിവിധ
ടൂറിസം പ്രോജക്ടുകള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
വ്യവസായ
പ്രോത്സാഹനത്തിന്
കെ.എസ്.ഐ.ഡി.സി.യുടെ
പ്രവര്‍ത്തനങ്ങള്‍
*485.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എസ്.ശർമ്മ
,,
കെ.ഡി. പ്രസേനന്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
കെ.എസ്.ഐ.ഡി.സി.
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ബി)
സംസ്ഥാനം
വ്യവസായ
സൗഹൃദമാക്കാനുള്ള
പദ്ധതിയുടെ ഫലപ്രാപ്തി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
തോന്നയ്ക്കലില്‍
ആരംഭിക്കുന്ന ലൈഫ്
സയന്‍സ് പാര്‍ക്കിന്റെ
ലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതിന്റെ
ഒന്നാം ഘട്ടത്തില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
മെഡിക്കല്‍ ഡിവൈസസ്
പാര്‍ക്കിനെക്കുറിച്ച്
വിശദമാക്കാമോ;
(ഇ)
പാലക്കാട്
ജില്ലയിലെ ലൈറ്റ്
എഞ്ചിനീയറിംഗ്
പാര്‍ക്കിന്റെ വിശദാംശം
ലഭ്യമാക്കാമോ; ഇതിന്റെ
രണ്ടാംഘട്ട വികസനം
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(എഫ്)
ഫാക്ടില്‍
നിന്നും വാങ്ങുന്ന
ഭൂമിയില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പെട്രോകെമിക്കല്‍
പാര്‍ക്കില്‍
ഫാര്‍മസ്യൂട്ടിക്കല്‍
മേഖലയിലെ എന്തൊക്കെ
പദ്ധതികള്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
അറിയിക്കുമോ?
ഹൈഡല്‍
ടൂറിസം സാധ്യതകള്‍
*486.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസം വകുപ്പ്
സംസ്ഥാനത്തെ ഡാമുകള്‍
കേന്ദ്രീകരിച്ചുള്ള
ടൂറിസം സാധ്യതകള്‍
പ്രയോജനപ്പെടുത്തി
പുതിയ പദ്ധതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇതിന്‍െറ
അടിസ്ഥാനത്തില്‍
ഇടുക്കി ആര്‍ച്ച് ഡാം
കേന്ദ്രീകരിച്ച്
എന്തെല്ലാം ടൂറിസം
സാധ്യതകളാണ്
പഠനവിധേയമാക്കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
സഞ്ചാരികളുടെ
ശ്രദ്ധാകേന്ദ്രമായ
ഇടുക്കി
ആര്ച്ച്ഡാമിന്റെയും
പ്രകൃതി രമണീയമായ സമീപ
പ്രദേശങ്ങളുടെയും
ടൂറിസം സാധ്യതകള്‍
കണക്കിലെടുത്ത്
വര്ണ്ണവിസ്മയമൊരുക്കുന്ന
ലേസര്‍ ഷോ സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
ഇ-വേ
ബില്‍
*487.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം. സി. കമറുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ-വേ
ബില്‍ ഇല്ലാതെയും
ബില്ലില്‍ കൃത്രിമം
കാണിച്ചും മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും കേരളത്തിലേക്ക്
ചരക്കുകള്‍ കടത്തി
നികുതി വെട്ടിപ്പ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
നികുതി വെട്ടിപ്പ്
തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
നടപടികളിലൂടെ
എത്രത്തോളം നികുതി
പിരിച്ചെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
അറിയിക്കുമോ?
ജി.എസ്.ടി.
പരിശോധന
കാര്യക്ഷമമാക്കുന്നതിന് നടപടി
*488.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.സുരേഷ് കുറുപ്പ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.യില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
ഇരുപത്തിയേഴ് ശതമാനം
വര്‍ദ്ധനവുണ്ടാകുമെന്ന
നിഗമനം
യഥാര്ത്ഥ്യമാകാനിടയുണ്ടോ;
പ്രതീക്ഷിത
വരുമാനത്തിലുണ്ടാകാനിടയുള്ള
കുറവ് ദുര്‍ബല
ജനവിഭാഗങ്ങളുടെ
ഉന്നമനത്തിനാവിഷ്കരിച്ചിട്ടുള്ള
സുപ്രധാന പദ്ധതികളെ
ബാധിക്കാനിടയുണ്ടോ;
(ബി)
ജി.എസ്.ടി.
വാര്‍ഷിക റിട്ടേണ്‍
പരിശോധന
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
പുറത്തു നിന്ന്
സംസ്ഥാനത്തേക്ക്
കൊണ്ടുവരുന്ന
ചരക്കുകളുടെ ഇ-വേ ബില്‍
പരിശോധന
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഇന്‍വോയ്സ്
മാച്ചിംഗിനു വേണ്ട
സോഫ്റ്റ് വെയര്‍
തയ്യാറായിട്ടുണ്ടോ;
നാല്പത്
ലക്ഷത്തിനുമേല്‍
വിറ്റുവരവുണ്ടായിട്ടും
ഇതുവരെ രജിസ്ട്രേഷന്
എടുക്കാത്തവരെ
കണ്ടെത്താന്‍ നടപടി
സാധ്യമാണോ; അണ്ടര്‍
ഇന്‍വോയ്സിംഗ് തടയാന്‍
മാര്‍ഗം
ആവിഷ്കരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ക്ഷേത്രങ്ങളുടെ
അന്യാധീനപ്പെട്ട ഭൂമി
*489.
ശ്രീ.യു.
ആര്. പ്രദീപ്
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള ക്ഷേത്ര
ജീവനക്കാരുടെ ശമ്പളം
പുതുക്കിയിട്ടുണ്ടോ;
ശമ്പളം യഥാസമയം
ലഭിക്കുന്നില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വരുമാനം
തീരെ കുറഞ്ഞ
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍
ദാരിദ്ര്യത്തിലാണെന്നത്
കണക്കിലെടുത്ത് അവരുടെ
ദുരവസ്ഥ പരിഹരിക്കാന്‍
വരുമാനമുള്ള
ക്ഷേത്രങ്ങളുടെ മിച്ചം
തുക പൊതുഫണ്ടിലേക്ക്
മാറ്റാന്‍ സാധിക്കുമോ;
ഇതിനായി മറ്റു ദേവസ്വം
ബോര്‍ഡുകള്‍ക്ക്
സമാനമായ തരത്തില്‍
നിയമനിര്‍മ്മാണം
ആലോചിക്കുമോ;
(സി)
ശ്രീപത്മനാഭസ്വാമി
ക്ഷേത്രത്തിന്റേതുള്പ്പെടെ
സംസ്ഥാനത്തെ വിവിധ
ക്ഷേത്രങ്ങളുടെ
അന്യാധീനപ്പെട്ട ഭൂമി
തിരിച്ചുപിടിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
ടൂറിസം
വികസന പദ്ധതികള്‍
*490.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പൈതൃക സ്മാരകങ്ങളെ
സംരക്ഷിക്കുന്നതിനും
അതിലൂടെ ടൂറിസം
വികസനത്തിന്റെ
സാധ്യതകള്‍
സൃഷ്ടിക്കുന്നതിനുമായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
പുരാതനവും
പ്രശസ്തവുമായ
ആരാധനാലയങ്ങളുടെ
സുരക്ഷയും പവിത്രതയും
ആചാര രീതികളും
നിലനിര്‍ത്തിക്കൊണ്ട്
തീര്‍ത്ഥാടന
ടൂറിസത്തിലൂടെ
അഭിവൃദ്ധിയുണ്ടാക്കുവാന്
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
വ്യാപാരികള്‍ക്കുള്ള
വാറ്റ് നികുതി കുടിശ്ശിക
നോട്ടിസ്
*491.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
നികുതി കുടിശ്ശിക
ഇൗടാക്കുന്നതിനായി
വ്യാപാരികള്‍ക്ക്
നല്കിയ
നോട്ടിസുകളില്‍ പിഴവ്
സംഭവിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പിഴവ് സംഭവിക്കാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
വിലക്കയറ്റത്തില്‍
സഹകരണ മേഖലയുടെ ഇടപെടല്‍
*492.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശ്യ സാധനങ്ങളുടെ
വിലക്കയറ്റത്തില്‍
ഇടപെട്ട് സഹകരണ മേഖല
സാധാരണക്കാര്‍ക്ക്
ആശ്വാസം
നല്കുന്നുണ്ടോ;
(ബി)
പ്രസ്തുത
ഇടപെടല്‍
വിജയപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഉത്സവ
സീസണുകളല്ലാത്ത
സമയത്തും കണ്‍സ്യൂമര്‍
ഫെഡ് വഴി വിതരണം
ചെയ്യുന്ന
സാധനങ്ങള്‍ക്ക് സബ്സിഡി
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
വിനാേദസഞ്ചാര
നയം
*493.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനാേദ സഞ്ചാരനയം
പ്രഖ്യാപിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
ഇൗ
സര്‍ക്കാരിന്റെ
വിനാേദസഞ്ചാര നയം
ഏതാെക്കെ
മേഖലകള്‍ക്കാണ്
ഉൗന്നല്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കുമാേ;
(സി)
വിനാേദസഞ്ചാര
നയത്തില്‍ പ്രഖ്യാപിച്ച
കാര്യങ്ങളില്‍
പ്രാവര്‍ത്തികമാക്കിയത്
ഏതാെക്കെയെന്നും
അവശേഷിക്കുന്നത്
ഏതാെക്കെയെന്നും
വ്യക്തമാക്കുമാേ;
(ഡി)
വിനാേദ
സഞ്ചാരനയത്തിന്റെ
ഭാഗമായി പ്രഖ്യാപിച്ച
സംരംഭകത്വ ഫണ്ടിന്റെ
പ്രവര്‍ത്തനത്തിന്
ഉടന്‍ നടപടി
സ്വീകരിക്കുമാേയെന്ന്
അറിയിക്കാമോ?
കാര്‍ഷിക
മൂല്യവര്‍ദ്ധിതോല്‍പ്പന്ന
വ്യവസായങ്ങള്‍
*494.
ശ്രീ.കെ.വി.വിജയദാസ്
,,
സജി ചെറിയാന്
,,
കാരാട്ട് റസാഖ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്ഷികോല്പന്നങ്ങളില്
അധിഷ്ഠിതമായി
മൂല്യവര്‍ദ്ധിതോല്‍പ്പന്ന
വ്യവസായം ആരംഭിച്ച്
വ്യവസായ
പുരോഗതിയോടൊപ്പം
കാര്‍ഷിക മേഖലയുടെ
പുരോഗതി കൂടി
സാധ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
പദ്ധതികള്‍ നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
ഇന്റഗ്രേറ്റഡ്
റൈസ് ടെക്നോളജി
പാര്‍ക്കുകള്‍
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
വിലത്തകര്‍ച്ച
നേരിടുന്ന റബ്ബര്‍
കര്ഷകര്ക്ക്ആശ്വാസമേകുകയെന്ന
ലക്ഷ്യത്തോടെ
പ്രഖ്യാപിച്ചിട്ടുള്ള
റബ്ബര്‍
മൂല്യവര്ദ്ധിതോല്പന്ന
വ്യവസായ സമുച്ചയം
ആരംഭിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
ചേര്‍ത്തലയില്‍
സ്ഥാപിക്കുന്ന മെഗാഫുഡ്
പാര്‍ക്കിന്റെ
ഉദ്ദേശ്യങ്ങളെക്കുറിച്ചും
അതിന്റെ നിലവിലെ
സ്ഥിതിയെക്കുറിച്ചും
വിശദമാക്കാമോ?
ചെറുകിട
വൈദ്യുതോല്പാദന രംഗത്തെ
നേട്ടം
*495.
ശ്രീ.ടി.ജെ.
വിനോദ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട
വൈദ്യുതോല്പാദനരംഗത്ത്
കൈവരിച്ചിട്ടുള്ള
നേട്ടം എന്തൊക്കെയാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
ചെറുകിട
വൈദ്യുതോല്പാദന
മേഖലയില്‍ മുന്‍
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്; അതില്‍
ഈ സര്‍ക്കാര്‍ തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
ഈ
മേഖലയിലെ അനാസ്ഥ
വൈദ്യുതി മേഖലയില്‍
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വൈദ്യുതോല്പാദന
പദ്ധതികള്‍
നടപ്പിലാക്കുന്ന
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
സ്വകാര്യ
സംരംഭകര്‍ക്കും
പ്രോത്സാഹനം നല്കുന്ന
നയം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ക്വാറികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കാന്‍
സംയുക്തപരിശോധന
*496.
ശ്രീ.പാറക്കല്‍
അബ്ദുല്ല
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങള്‍ക്കും
വന്യജീവി
സങ്കേതങ്ങള്‍ക്കും
സമീപം ക്വാറിക്ക്
അനുമതി നല്കിയ കാര്യം
പരിശോധിക്കുമോ;
(ബി)
സംസ്ഥാനത്തെ
ക്വാറികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കാനും
നിരീക്ഷിക്കാനും
അധികാരമുള്ള പോലീസടക്കം
ആറ് ഏജന്‍സികള്‍ക്ക്
സംയുക്തപരിശോധന
നടത്തുവാന്‍
കഴിയുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
(സി)
കണ്ട്രോളര്
ഓഫ് എക്സ്പ്ലോസീവ്സ്,
മലിനീകരണ
നിയന്ത്രണബോര്‍ഡ്,
ജിയോളജി വകുപ്പ്,
ആരോഗ്യ വകുപ്പ്,
പോലീസ്, റവന്യൂ വകുപ്പ്
എന്നിവയിലെ ഉദ്യോഗസ്ഥരെ
സംയോജിപ്പിച്ച് പരിശോധന
നടത്തുവാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
രണ്ടാം
കയര്‍ പുനഃസംഘടനാ പദ്ധതി
*497.
ശ്രീ.ബി.സത്യന്
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ സമഗ്ര
വികസനത്തിനായി
ആവിഷ്ക്കരിച്ച രണ്ടാം
കയര്‍ പുനഃസംഘടനാ
പദ്ധതി പ്രകാരം കയര്‍
ഉത്പാദനത്തിലും
സംഭരണത്തിലും ഉണ്ടായ
വളര്‍ച്ച
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
മേഖലയിലെ പരമ്പരാഗത
തൊഴില്‍
സംരക്ഷിക്കുന്നതിനോടൊപ്പം
യന്ത്രവത്ക്കരണം
നടപ്പാക്കുന്നതിന് ഇൗ
പദ്ധതി പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കയര്‍
പുനഃസംഘടനാ പദ്ധതി
ഉൗര്ജ്ജിതമാക്കുന്നതിന്
എന്‍.സി.ഡി.സി.
എന്തെല്ലാം സഹായമാണ്
നല്കി വരുന്നതെന്ന്
വെളിപ്പെടുത്താമോ ;
(ഡി)
കയര്‍
വ്യവസായ മേഖലയില്‍
പുതിയ ഉത്പന്നങ്ങള്‍
ആവിഷ്ക്കരിക്കാനായി
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ?
കയര്‍
മേഖലയുടെ വികസനത്തിനായുള്ള
കേന്ദ്ര പദ്ധതികള്‍
*498.
ശ്രീ.വി.
ജോയി
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
സ്വരാജ്
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയുടെ
വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
കേന്ദ്ര പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
മേഖലയുടെ നവീകരണവും
ആധുനികവത്കരണവും
സാങ്കേതിക
മെച്ചപ്പെടുത്തലും
ലക്ഷ്യമാക്കി
നടപ്പാക്കിയിട്ടുള്ള
കയര്‍ ഉദ്യമി യോജന
പ്രകാരം എന്തെല്ലാം
കേന്ദ്ര സഹായങ്ങളാണ്
ലഭിക്കുന്നത്;
(സി)
ഈ
മേഖലയിലേക്ക് പുതിയ
സംരംഭകരെ ആകര്‍ഷിച്ച്
കൂടുതല്‍ കയര്‍ സംസ്കരണ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് കയര്‍
വികാസ് യോജന പ്രകാരം
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഡി)
ഗ്രാമപ്രദേശങ്ങളിലെ
സ്ത്രീ
തൊഴിലാളികള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
മഹിളാ കയര്‍ യോജന
പ്രകാരം എന്തെല്ലാം
പരിശീലനങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ?
കേരളാബാങ്ക്
മുലമുള്ള നേട്ടങ്ങള്‍
*499.
ശ്രീ.സി.
ദിവാകരന്
,,
കെ. രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
വികസനത്തിന്
കേരളാബാങ്ക്
ഏതൊക്കെതരത്തില്
ഉപകരിക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കേരളത്തിലെ
ജനങ്ങള്‍ക്ക്
കേരളാബാങ്ക് മൂലം
എന്തൊക്കെ അധിക
നേട്ടങ്ങള്‍
ഉണ്ടാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ബാങ്കിംഗ്
മേഖലയെ സംബന്ധിച്ച്
ഇപ്പോള്‍ ജനങ്ങള്‍
ഏറ്റവും കൂടുതല്‍
പരാതിപ്പെടുന്ന
ഉയര്‍ന്ന സേവന
ചാര്‍ജുകള്‍ക്കും
ഹിഡന്‍
ചാര്‍ജുകള്‍ക്കും
ബദലായി ഈ ബാങ്ക് ഒരു
ജനസൗഹൃദ ബാങ്കായി
മാറുമോ എന്ന്
വ്യക്തമാക്കുമോ;
(ഡി)
കേരളത്തിന്റെ
കാര്‍ഷിക വികസനത്തിന്
കേരളാബാങ്ക് ഏതൊക്കെ
വിധത്തില്‍
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഗ്രാമീണ
ബാങ്കിംഗ് മേഖലയില്‍
നാളിതുവരെ
കൈവരിച്ചിട്ടുളള
നേട്ടങ്ങള്‍
കേരളാബാങ്ക്
രൂപീകരിക്കുമ്പോഴും
നിലനിര്‍ത്താന്‍
കഴിയുമോ;
വ്യക്തമാക്കുമോ?
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
*500.
ശ്രീ.രാജു
എബ്രഹാം
,,
കാരാട്ട് റസാഖ്
,,
എന്‍. വിജയന് പിള്ള
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുത മേഖലയില്‍
ഊര്‍ജ്ജക്ഷമതയും
ഊര്‍ജ്ജ സംരക്ഷണവും
ഉറപ്പു വരുത്തുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വാണിജ്യ,
വ്യവസായ, വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, വീടുകള്‍
തുടങ്ങി എല്ലാ വിഭാഗം
വൈദ്യുതി
ഉപഭോക്താക്കളിലും
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
രൂപരേഖ തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്ത്
പുതുതായി
നിര്‍മ്മിക്കുന്ന എല്ലാ
കെട്ടിടങ്ങള്‍ക്കും
ഊര്‍ജ്ജ സംരക്ഷണ
ബില്‍ഡിംഗ് കോഡ്
(ഇ.സി.ബി.സി.)
ബാധകമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഊര്‍ജ്ജസംരക്ഷണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി എല്ലാ പ്രധാന
മേഖലകളിലും ഊര്‍ജ്ജ
ഓഡിറ്റിംഗ്
നിര്‍ബന്ധമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബി
പദ്ധതികളുടെ ഓഡിറ്റ്
*501.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിക്ക്
ലഭ്യമായ മുഴുവന്‍
പദ്ധതികളും
സി.ആൻഡ്എ.ജി.യുടെ 14(1)
പ്രകാരമുള്ള ഓഡിറ്റിന്
വിധേയമാക്കാന്‍
സാധിക്കുമാേ;
വിശദാംശങ്ങള്‍
നല്‍കാമാേ;
(ബി)
സി.എ.ജി
നിയമത്തിലെ 14 (1)
വകുപ്പ് പ്രകാരമുള്ള
ഓഡിറ്റ് പ്രസ്തുത
കമ്പനിയുടെ നിയമത്തിന്
അനുസൃതമായിരിക്കണമെന്ന്
(subject to the
provisions of any law
for the time being)
വ്യക്തമാക്കിയിട്ടുണ്ടാേ;
(സി)
സര്‍ക്കാരില്‍
നിന്നും ലഭ്യമാക്കിയ
ഗ്രാന്റും മറ്റു
തുകകളും ഒരു
സര്‍ക്കാര്‍ സ്ഥാപനം
തങ്ങളുടെ എഴുപത്തിയഞ്ച്
ശതമാനം ചെലവിനായി
വിനിയാേഗിക്കുന്നുണ്ടെങ്കില്
അത്തരം സ്ഥാപനങ്ങള്‍
സി.എ.ജി.നിയമത്തിലെ 14
(1) വകുപ്പ് പ്രകാരം
സി.ആൻഡ്എ.ജി. ഓഡിറ്റിന്
വിധേയമായിരിക്കണം എന്ന്
സി.എ.ജി. നിയമത്തില്‍
വ്യവസ്ഥചെയ്തിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വ്യവസ്ഥ പ്രകാരം എത്ര
വര്‍ഷത്തിനുള്ളില്‍
കിഫ്ബിയില്‍
സി.എ.ജി.നിയമത്തിലെ 14
(1) വകുപ്പ്
പ്രകാരമുള്ള ഓഡിറ്റ്
നടത്താനുള്ള അധികാരം
സി.ആൻഡ്എ.ജി. ക്ക്
ഇല്ലാതാകും എന്ന്
വ്യക്തമാക്കാമാേ?
എഫ്.ആര്.ബി.എം.
ആക്ട് അനുസരിച്ചുള്ള
നിയന്ത്രണങ്ങള്‍
*502.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലങ്ങളായി
സംസ്ഥാനം
അഭിമുഖീകരിച്ചു വരുന്ന
നോണ്‍ പ്ലാന്‍ റവന്യൂ
അക്കൗണ്ടിലെ
അസന്തുലിതാവസ്ഥ
ലഘൂകരിക്കുന്നതിനും
പരിഹരിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
തനത്
വരുമാനത്തില്‍നിന്നും
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
ഫണ്ട് കണ്ടെത്തുന്ന
അവസ്ഥയിലേക്ക്
സംസ്ഥാനത്തിന്
എത്താനാകുമോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വരുമാനവും വിഭവ സമാഹരണ
ശേഷിയും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരിന്റെ
എഫ്.ആര്.ബി.എം. ആക്ട്
അനുസരിച്ച് സംസ്ഥാന
സര്ക്കാരിന്മേലുള്ള
നിയന്ത്രണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
എഫ്.ആര്.ബി.എം.
ആക്ട് അനുസരിച്ചുള്ള
നിയന്ത്രണങ്ങള്‍
സംസ്ഥാനത്തിന്റെ
വികസനത്തിന് ഏതൊക്കെ
തരത്തിലാണ്
പ്രതിബന്ധമാകുന്നതെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കേന്ദ്ര
സര്‍ക്കാരിന്റെ വികലമായ
നയങ്ങളും
ആവര്‍ത്തിച്ചുള്ള
പ്രളയവും
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയെ
എത്രമാത്രം
പിന്നോട്ടടിച്ചുവെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
നിക്ഷേപത്തിലൂടെ സമ്പദ്
വ്യവസ്ഥയെ ചലനാത്മകമാക്കാന്‍
നടപടി
*503.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എം. സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബാങ്കുകളിലുള്ള
ഒന്നരലക്ഷം കോടിയിലധികം
വരുന്ന പ്രവാസി
സമ്പാദ്യം
നിക്ഷേപമാക്കിത്തീര്ത്ത്
സമ്പദ് വ്യവസ്ഥയെ
ചലനാത്മകമാക്കാന്‍
പരിപാടിയുണ്ടോ;
(ബി)
ബാങ്കുകളുടെ
ഏകീകരണം സംസ്ഥാനത്ത്
പൊതുവേ കുറവായിട്ടുള്ള
നിക്ഷേപാനുപാതം
കൂടുതല്‍
പ്രതികൂലമാക്കാനിടയുണ്ടോ;
ഈ സാഹചര്യത്തില്‍
കെ.എസ്.എഫ്.ഇ.യെ
ആധുനികീകരിക്കുകയും
ശക്തിപ്പെടുത്തുകയും
ചെയ്ത്, അതുവഴി പ്രവാസി
നിക്ഷേപം ആകര്‍ഷിച്ച്,
കിഫ്ബി മുഖേന
പൊതുനിക്ഷേപം
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
പ്രവാസി ചിട്ടി
വിപുലപ്പെടുത്തി
കേവലമൊരു ചിട്ടി
കമ്പനിയെന്ന
സ്ഥിതിമാറ്റാന്‍
നടത്തുന്ന പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
കേരള
ഫിനാന്‍ഷ്യല്‍
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിപുലീകരിച്ച് വ്യവസായ
രംഗത്ത് ഉത്തേജനം
സാധ്യമാക്കുന്നതിനായി
നടപടിയെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കൈത്തറി,
ഖാദി മേഖലകളുടെ വികസനം
*504.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കടുത്ത പ്രതിസന്ധി
നേരിട്ടിരുന്ന
കൈത്തറി-ഖാദി
മേഖലകളില്‍
തയ്യാറുള്ളവര്‍ക്കെല്ലാം
ഏറ്റവും കുറഞ്ഞത്
ഇരുന്നൂറ് ദിവസത്തെ
തൊഴില്‍
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ ഈ
സര്‍ക്കാര്‍
നടപ്പാക്കിയ സ്കൂള്‍
കുട്ടികള്‍ക്കുള്ള
കൈത്തറി യൂണിഫോം പദ്ധതി
കൊണ്ടുണ്ടായ
നേട്ടങ്ങള്‍
അറിയിക്കാമോ;
(ബി)
കൈത്തറി
തൊഴിലാളികളുടെയും ഖാദി
തൊഴിലാളികളുടെയും
മിനിമം വേതനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(സി)
മുന്‍
കാലങ്ങളില്‍ മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും മില്‍ തുണി
കൊണ്ടുവന്ന് റിബേറ്റ്
കൈക്കലാക്കി യഥാര്‍ത്ഥ
നെയ്ത്തുകാരുടെ
ആനുകൂല്യങ്ങള്‍
തട്ടിയെടുത്തിരുന്ന
സ്ഥിതി
അവസാനിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
കൈത്തറി
കയറ്റുമതി
പ്രോത്സാഹിപ്പിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
സംസ്ഥാനത്തിന്റെ
നികുതി വരുമാനം
*505.
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കി രണ്ട്
വര്‍ഷത്തിന് ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനം പ്രതീക്ഷിത
തലത്തിലേക്ക്
ഉയരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
അര്‍ഹമായ ഐ.ജി.എസ്.ടി
വിഹിതം യഥാസമയം
ലഭ്യമാകുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ചെക്ക്പോസ്റ്റുകള്‍
നിര്‍ത്തലാക്കിയതിന്
ശേഷം സംസ്ഥാനത്തെ
ചരക്കുനീക്കത്തിന്റെ
പരിശോധന ഏതൊക്കെ
രീതിയിലാണ്
നടക്കുന്നതെന്ന്
അറിയിക്കാമോ;
(ഡി)
ചരക്കുകള്‍
ലഭ്യമായതിനു ശേഷം ഇ-വേ
ബില്ലുകള്‍
റദ്ദാക്കുന്നതിനുളള
സാധ്യത നികുതി
വരുമാനത്തെ
ബാധിക്കുമെന്നതിനാല്‍
അത് തടയുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
അറിയിക്കാമോ;
(ഇ)
ചരക്ക്
നീക്കം നടത്തുന്നതിലെ
നികുതി വെട്ടിപ്പ്
മറ്റെന്തൊക്കെ
രീതിയിലാണ്
നടക്കുന്നതെന്നും ആയത്
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികളും
വിശദമാക്കുമോ?
സഹകരണ
മേഖലയുടെ സമഗ്ര
വികസനത്തിനായുള്ള പദ്ധതികള്‍
*506.
ശ്രീ.ഡി.കെ.
മുരളി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ആന്റണി ജോണ്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹിക-സാമ്പത്തിക
വികസനത്തില്‍
നിര്‍ണ്ണായക
പങ്കുവഹിക്കുകയും
സാധാരണക്കാര്‍ക്ക്
കൈത്താങ്ങായി മാറുകയും
ചെയ്ത സഹകരണ മേഖലയുടെ
സമഗ്ര വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
സഹകരണ
വായ്പാ മേഖലയുടെ പ്രധാന
വിഭവ സ്രോതസ്സായ
നിക്ഷേപ സമാഹരണത്തിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
സഹകരണ
മേഖല നടത്തിവരുന്ന
ജനക്ഷേമകരമായ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ജനങ്ങളെ
ബ്ലേഡ് പലിശക്കാരുടെ
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിനായി
ആവിഷ്ക്കരിച്ച
മുറ്റത്തെ മുല്ല പദ്ധതി
സംസ്ഥാനമൊട്ടാകെ
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത പദ്ധതി
പ്രകാരം നാളിതുവരെ എത്ര
തുക
ഗുണഭോക്താക്കള്‍ക്ക്
വിതരണം
ചെയ്തിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോയെന്ന്
അറിയിക്കാമോ?
വ്യവസായ
വികസനത്തിനുള്ള ഭൂമി
ഏറ്റെടുക്കല്‍
*507.
ശ്രീ.എം.
രാജഗോപാലന്‍
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വികസനം
സാധ്യമാക്കുന്നതിനുവേണ്ടി
ഭൂമി ഏറ്റെടുക്കലിന്
കിഫ്ബിയില്‍ നിന്ന്
എത്ര തുകയാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
സാധ്യത
ഉപയോഗപ്പെടുത്തിക്കൊണ്ട്
സമീപ പ്രദേശത്ത്
വ്യവസായ സമുച്ചയങ്ങളുടെ
ബൃഹത് ശൃംഖല
സൃഷ്ടിക്കുന്നതിന്
പദ്ധതിയുണ്ടോ; എങ്കില്‍
അതിനായി പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
പൂര്‍ത്തിയായി
വരുന്ന വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
സാധ്യതകള്‍
വിനിയോഗിച്ചുകൊണ്ട്
'ഗ്രോത്ത് കോറിഡോര്‍'
സ്ഥാപിക്കാനുള്ള
പദ്ധതിക്ക് പ്രാരംഭം
കുറിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വിവിധ
ബൃഹത് പദ്ധതികള്‍ക്കായി
കണ്ടെത്തുന്ന ഭൂമി
കുടിയൊഴിപ്പിക്കല്‍
ഏറ്റവും
പരിമിതപ്പെടുത്തി
ജനസാന്ദ്രത കുറഞ്ഞ
പ്രദേശങ്ങളായിരിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദന-വിതരണ രംഗത്തെ നവീന
ഉദ്യമങ്ങള്‍
*508.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
എം. നൗഷാദ്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം പുതുതായി നല്കിയ
വൈദ്യുതി കണക്ഷന്
എത്രയാണ്; കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തും ഈ
സര്‍ക്കാരിന്റെ കാലത്ത്
ഇതുവരെയും സൃഷ്ടിച്ച
അധികോല്പാദനശേഷി
എത്രയെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലനില്‍ക്കുന്ന
ഉല്പാദന പരിമിതിയും
പ്രസരണ ശേഷി ഗണ്യമായി
വര്ദ്ധിപ്പിക്കാനായതും
പരിഗണിച്ച് ഇതര
സംസ്ഥാനങ്ങളില്‍
കെ.എസ്.ഇ.ബി. ലിമിറ്റഡ്
താപവൈദ്യുതോല്പാദന
പദ്ധതി
സ്ഥാപിക്കുന്നതിന്റെ
സാധ്യത
പരിശോധിക്കുന്നുണ്ടോ;
(സി)
പ്രസരണരംഗം
കൂടുതല്‍
ശാക്തീകരിക്കുന്നതിന്
പുഗലൂര്‍ നിന്ന്
മാടക്കത്തറ വരെ നവീന
സാങ്കേതിക
വിദ്യാധിഷ്ഠിതമായ
എച്ച്.വി.ഡി.സി. ലൈന്‍
നിര്‍മ്മിക്കുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിന്
ശേഷം
ഏര്‍പ്പെടുത്തിയിട്ടുളള
സ്മാര്‍ട്ട് മീറ്റര്‍
ഉള്‍പ്പെടെയുളള ആധുനിക
സാങ്കേതിക രീതികളും
ഐ.ടി. അധിഷ്ഠിത
പ്രവര്‍ത്തനങ്ങളും
അറിയിക്കാമോ?
വിനോദസഞ്ചാര
വികസനം
*509.
ശ്രീ.കെ.
ബാബു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വികസനത്തിന്റെ അടിസ്ഥാന
ആവശ്യങ്ങളില്‍ മുഖ്യമായ
സുരക്ഷിതവും വൃത്തിയും
വെടിപ്പുമുള്ള
താമസസൗകര്യം ന്യായമായ
നിരക്കില്‍
ലഭ്യമാകുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍ ഇടപെടല്‍
സാധ്യമാകുന്നുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
കെ.റ്റി.ഡി.സി യുടെ
പ്രവര്‍ത്തനം
എത്രമാത്രം
കാര്യക്ഷമമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കെ.റ്റി
.ഡി.സി യുടെയും ഗസ്റ്റ്
ഹൗസുകളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
മാര്‍ക്കറ്റിംഗ്
സംവിധാനം
കാര്യക്ഷമമാക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
കേരള
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ് വഴി
നടത്തുന്ന വിനോദ സഞ്ചാര
കേന്ദ്രങ്ങളുടെ വികസനം
കാര്യക്ഷമമാണോ;
വിശദമാക്കാമോ;
(ഡി)
ഡി.റ്റി.പി.സി
കളുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
വിശദമാക്കാമോ?
അനധികൃത
വൈദ്യുത വേലികള്‍
*510.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
മഞ്ഞളാംകുഴി അലി
,,
എം. സി. കമറുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
വിളകള്‍, ഫാമുകള്‍
മുതലായവയ്ക്ക ചുറ്റും
ലോഹക്കമ്പികള്‍
ഉപയോഗിച്ച് വേലി കെട്ടി
അവയില്‍ വൈദ്യുതി
കടത്തിവിട്ട് വൈദ്യുത
വേലിയായി ഉപയോഗിക്കുന്ന
പ്രവണത സംസ്ഥാനത്ത്
വര്‍ദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജീവഹാനി
ഉള്‍പ്പെടെയുള്ള
അപകടങ്ങള്‍ ഇടയ്ക്കിടെ
ഉണ്ടാകുന്ന
സാഹചര്യത്തില്‍
നിയമവിധേയമല്ലാത്ത ഈ
പ്രവൃത്തിക്കെതിരെ
കര്‍ശന
നടപടിയെടുക്കുന്നതിനും
അവബോധം വളര്‍ത്താനും
അടിയന്തര നടപടികള്‍
കൈക്കൊള്ളുമോ;
അറിയിക്കാമോ?