കെ-ഫോണ്‍
പദ്ധതി
*451.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ-ഫോണ്‍ പദ്ധതി
നടപ്പിലാക്കുന്നതിനായി
വിവര സാങ്കേതിക വകുപ്പ്
കെ-ഫോണ്‍ ലിമിറ്റഡ്
എന്ന കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
കമ്പനിക്ക് കെ-ഫോണ്‍
പദ്ധതിയുടെ
നടത്തിപ്പിനായി ലോണ്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പിനായി
ഏതെങ്കിലും കമ്പനിയെ
തെരഞ്ഞെടുക്കുകയും
അവരുമായി കരാറില്‍
ഏര്‍പ്പെടുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വാളയാറിലെ
പെണ്‍കുട്ടികളുടെ ദുരൂഹമരണം
*452.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആദിവാസി, പട്ടികവര്‍ഗ്ഗ
പീഡനങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
അറിയിക്കുമോ; എങ്കിൽ
ഇതിനുള്ള കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വാളയാറില്‍
പട്ടികവിഭാഗത്തില്‍പ്പെട്ട
പ്രായപൂര്‍ത്തിയാകാത്ത
രണ്ടു പെണ്‍കുട്ടികള്‍
ദുരൂഹ സാഹചര്യത്തില്‍
മരിച്ച സംഭവത്തില്‍
പ്രതികളായവർ ഭരണകക്ഷി
പ്രവര്‍ത്തകരായിരുന്നതിനാല്‍
എല്ലാ സംരക്ഷണവും
നല്കി എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രതിഭാഗം
അഭിഭാഷകനെ ശിശുക്ഷേമ
സമിതിയുടെ പാലക്കാട്
ജില്ലാ അദ്ധ്യക്ഷനാക്കി
എന്നും
അദ്ദേഹത്തിനെതിരെ
ആക്ഷേപം ഉണ്ടായപ്പോള്‍
തല്‍സ്ഥാനത്തുനിന്നും
നീക്കാതെ
സംരക്ഷിച്ചുവെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഈ
കേസില്‍ വീഴ്ച
വരുത്തിയതിന്
ഉത്തരവാദിയായ
സര്‍ക്കാര്‍
വക്കീലിനെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചോ;
വിശദമാക്കുമോ?
പാസ്പോര്‍ട്ട്
വെരിഫിക്കേഷന്
സോഫ്റ്റ്വെയര്
*453.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
പാസ്പോര്‍ട്ട്
വെരിഫിക്കേഷനുമായി
ബന്ധപ്പെട്ട് ബ്ലോക്ക്
ചെയിന്‍ ടെക്നോളജി
ഉപയോഗിച്ച് സോഫ്റ്റ്
വെയര്‍/ആപ്പ്
നിര്‍മ്മിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
സ്ഥാപനമാണ് പ്രസ്തുത
ആപ്പ്
നിര്‍മ്മിച്ചിരിക്കുന്നത്;
പ്രസ്തുത
സ്ഥാപനവുമായുള്ള
കരാറിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ആപ്പിന്റെ ഉപയോഗം
ഏതൊക്കെ ജില്ലയില്‍
പ്രാബല്യത്തില്‍
വരുത്തിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പോലീസിന്റെ
പാസ്പോര്‍ട്ട്
വെരിഫിക്കേഷനുമായി
ബന്ധപ്പെട്ട്
സോഫ്റ്റ്വെയര്/ആപ്പ്
നിര്‍മിക്കുന്നതിന്
ടെന്‍ഡര്‍
ക്ഷണിച്ചിരുന്നോ;
എങ്കില്‍ ടെന്‍ഡര്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
അതീവ
രഹസ്യ സ്വഭാവമുള്ള
പോലീസ് ഡാറ്റ സ്വകാര്യ
കമ്പനികളെ
ഏല്‍പ്പിക്കുന്നത്
നിയമവിധേയമാണോ എന്ന്
അറിയിക്കാമോ; ഇത്
സംബന്ധിച്ച് സംസ്ഥാന
പോലീസ് മേധാവി
എന്തെങ്കിലും
ഉത്തരവുകള്‍
പുറത്തിറക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മാവാേയിസ്റ്റുകള്ക്കെതിരെ
നടപടി
*454.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
ടി.ജെ. വിനോദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാവാേയിസ്റ്റുകള്
അപ്രായോഗികമായ
പ്രത്യയശാസ്ത്രമാണ്
പിന്തുടരുന്നതെന്ന്
കരുതുന്നുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ പേരില്‍
പോലീസുകാര്‍ക്ക്
വെടിവയ്പ്പ് ഉള്‍പ്പെടെ
എന്ത് നടപടിയും
സ്വീകരിക്കാമെന്ന
സ്ഥിതിവിശേഷം
സംജാതമായിട്ടുണ്ടോ;
(സി)
അട്ടപ്പാടിയില്‍
മാവാേയിസ്റ്റുകളുടെ
ഭാഗത്തുനിന്നും
അക്രമവും വെടിവയ്പും
ഉണ്ടായതിനാലാണ് പാേലീസ്
അവരെ വെടിവച്ചതെന്ന്
വിലയിരുത്തുന്നുണ്ടാേ;
(ഡി)
പ്രത്യയശാസ്ത്ര
പഠനപുസ്തകങ്ങളും
ലഘുലേഖകളും മറ്റും
കെെവശം വയ്ക്കുന്നത്
അറസ്റ്റ് ചെയ്ത്
യു.എ.പി.എ.
ചുമത്തുന്നതിന്
പര്യാപ്തമാണാേയെന്ന്
വെളിപ്പെടുത്താമോ;
(ഇ)
അല്ലെങ്കില്‍
കാേഴിക്കാേട് രണ്ട്
യുവാക്കളെ അറസ്റ്റ്
ചെയ്ത് യു.എ.പി.എ
ചുമത്തിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമാേ?
സര്‍ക്കാര്‍
ആശുപത്രികളിലെ സ്റ്റാഫ്
പാറ്റേണ്‍ പരിഷ്കരണം
*455.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.മോന്‍സ്
ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ സര്‍ക്കാര്‍
ആശുപത്രികളിലെ നിലവിലെ
സ്റ്റാഫ് പാറ്റേണ്‍
എന്നാണ് നിലവില്‍
വന്നത്; സ്റ്റാഫ്
പാറ്റേണ്‍
കാലാനുസൃതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സ്പെഷ്യലിസ്റ്റ്
ഡോക്ടര്‍മാരുടെ സേവനം
താലൂക്ക്
ആശുപത്രികളില്‍ കൂടി
സ്ഥിരമായി
ഏര്‍പ്പെടുത്തിയാല്‍
മെഡിക്കല്‍
കോളേജുകളിലെയും ജില്ലാ
ആശുപത്രികളിലെയും
തിരക്ക് കുറയ്ക്കാന്‍
കഴിയുമെന്നതിനാല്‍
ആയതിന് നടപടി
സ്വീകരിക്കുമോ;
(സി)
ആശുപത്രികളില്‍
ലഭ്യമാക്കിവരുന്ന
ആധുനിക മെഡിക്കല്‍
ഉപകരണങ്ങള്‍
പ്രവര്‍ത്തിപ്പിക്കുവാന്‍
പ്രാപ്തിയുള്ള
ഉദ്യോഗാര്‍ത്ഥികളെ
സ്ഥിരമായി നിയമിക്കാന്‍
നടപടി സ്വീകരിക്കുമോ;
ആയതിലേയ്ക്കായി സ്ഥിര
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
പോലീസിനെ
ശക്തിപ്പെടുത്താനുള്ള
നടപടികള്‍
*456.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മികച്ച
പ്രവര്‍ത്തനത്തിന്
സംസ്ഥാന പോലീസിന്
ദേശീയ-രാജ്യാന്തര
പുരസ്കാരങ്ങള്‍
ലഭിക്കുകയുണ്ടായോ;
എങ്കില്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമൂഹികവിരുദ്ധ
ശക്തികളെയും ഗുണ്ടാ
സംഘങ്ങളെയും അമര്‍ച്ച
ചെയ്യുന്നതിന് ശക്തമായ
നടപടികള്‍
സ്വീകരിക്കാന്‍ വേണ്ട
ഇടപെടല്‍ പോലീസ്
നടത്തിയിട്ടുണ്ടോ;
(സി)
ഈ
കാലയളവില്‍ പോലീസിനെ
ജനകീയവല്‍ക്കരിക്കാന്‍
നടത്തുന്ന വിവിധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ടവര്,
മത്സ്യത്തൊഴിലാളികള്‍
തുടങ്ങിയവര്‍ക്കായി
പ്രത്യേക
റിക്രൂട്ട്മെന്റ്
നടത്തിയിട്ടുണ്ടോ; ഈ
വിഭാഗങ്ങളില്‍ നിന്നും
എത്രപേരെ നിയമിച്ചു;
(ഡി)
പോലീസില്‍
വനിതാ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ഇ)
സിവില്‍
പോലീസ് ഓഫീസര്‍മാരുടെ
പ്രൊമോഷന് അവസരം
വര്‍ദ്ധിപ്പിച്ചിരുന്നോ;
വ്യക്തമാക്കാമോ?
അട്ടപ്പാടിയില്‍
മാവോയിസ്റ്റ്- പോലീസ്
ഏറ്റുമുട്ടല്‍
*457.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയില്‍
മാവോയിസ്റ്റ് നേതാവ്
മണിവാസകത്തെ പോലീസ്
കസ്റ്റഡിയിലെടുത്ത്
വെടിവച്ച്
കൊല്ലുകയായിരുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അട്ടപ്പാടിയില്‍
നടന്നത് വ്യാജ
ഏറ്റുമുട്ടല്‍
മാത്രമല്ല അത്
ന്യായീകരിക്കുവാന്‍
വ്യാജതെളിവുകളും പോലീസ്
ചമച്ചു എന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാരിനെ
പോലീസ്
തെറ്റിദ്ധരിപ്പിച്ചതായും
ഭരണഘടനാവിരുദ്ധമായ
നടപടിയാണ് പോലീസ്
നടത്തിയതെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഇപ്പോള്‍
പ്രഖ്യാപിച്ചിരിക്കുന്ന
ക്രൈംബ്രാഞ്ച് അന്വേഷണം
വസ്തുതകള്‍ വെളിച്ചത്ത്
കൊണ്ടുവരാന്‍
പര്യാപ്തമല്ലാത്തതിനാല്‍
ജുഡീഷ്യല്‍ അന്വേഷണം
നടത്തുന്ന കാര്യം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളുടെ സേവനം
ഫലപ്രദമാക്കാന്‍ പദ്ധതി
*458.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജ് ആശുപത്രികളുടെ
ശേഷിക്കുമപ്പുറം
വളരെയധികം രോഗികള്‍
എത്തുന്നതിനാല്‍
അതിവിദഗ്ദ്ധവും
അടിയന്തരവുമായ ചികിത്സ
അനിവാര്യമായവര്‍ക്ക്
ആയത് ലഭിക്കാതെ
പോകുന്നതും നിരവധി
പേര് സ്വകാര്യ
ആശുപത്രികളെ
ആശ്രയിക്കാന്‍
നിര്‍ബന്ധിതമാകുന്നതും
കണക്കിലെടുത്ത്
പ്രാഥമിക, ദ്വിതീയ തല
ആശുപത്രികളെ
ശക്തിപ്പെടുത്തി തൃതീയ
തല ആശുപത്രികളുടെ സേവനം
ഫലപ്രദമാക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
മാറാരോഗികള്‍ക്ക്
സാന്ത്വന പരിചരണം
ലഭ്യമാക്കുന്നതിനുള്ള
സംവിധാനം
വിപുലീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
ജലജന്യ,
ആഹാരജന്യ രോഗങ്ങള്‍
ഒഴിവാക്കാന്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിനെ
ശക്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(ഡി)
ആരോഗ്യ
സേവനത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ കേഡര്‍
വിഭജനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പൊതുവിതരണ
സമ്പ്രദായം
കാര്യക്ഷമമാക്കുന്നതിന് നടപടി
*459.
ശ്രീ.ഡി.കെ.
മുരളി
,,
പുരുഷന് കടലുണ്ടി
,,
ആന്റണി ജോണ്‍
,,
കെ.യു. ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭക്ഷ്യഭദ്രതാ
നിയമത്തിന്റെ ഫലപ്രദമായ
നടത്തിപ്പിനും
പൊതുവിതരണ സമ്പ്രദായം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
റേഷന്‍
കടകള്‍
നവീകരിക്കുന്നതിന്റെ
ഭാഗമായി എല്ലാ
റേഷന്‍കടകള്‍ക്കും
ഏകീകൃത നിറവും നെയിം
ബോര്‍ഡും
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ക്രമക്കേടുകള്‍
തടയുന്നതിനായി റേഷന്‍
കടകളില്‍ എന്തെല്ലാം
പരിശോധനകളാണ് നടത്തി
വരുന്നത്;
(ഡി)
റേഷന്‍കടകളില്‍
സ്റ്റോക്കുള്ള ഭക്ഷ്യ
ധാന്യങ്ങളുടെ വിവരം
കൃത്യമായി
രേഖപ്പെടുത്തുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശമാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ഗാേത്രമേഖലയില്
പുതുതായി അംഗൻവാടികള്‍
*460.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
മേഖലയിലെ കുട്ടികളുടെ
സമഗ്ര ആരാേഗ്യ
പരിരക്ഷയും പാേഷകാഹാര
ലഭ്യതയും
ഉറപ്പുവരുത്തുന്നതിന്
വനിതാ-ശിശു വികസന
വകുപ്പ് പ്രത്യേക
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനമെമ്പാടുമുള്ള
ഗാേത്രമേഖലയില്
പുതുതായി അംഗൻവാടികള്‍
തുടങ്ങുന്നതിന്
നീക്കമുണ്ടാേ;
(സി)
ഏതാെക്കെ
പ്രദേശങ്ങളിലാണ്
അംഗൻവാടികള്‍
തുടങ്ങുന്നതെന്ന്
വ്യക്തമാക്കുമാേ;
(ഡി)
പട്ടികവര്‍ഗ്ഗ
മേഖലയിലെ
അമ്മമാര്‍ക്കും
കുട്ടികള്‍ക്കും
പാേഷകാഹാരവും കൂടുതല്‍
ആരാേഗ്യ പരിരക്ഷാ
സേവനങ്ങളും
നല്‍കുന്നതിന് പ്രസ്തുത
അംഗൻവാടികള്‍
മുതല്ക്കൂട്ടാകുമാേയെന്ന്
വ്യക്തമാക്കുമാേ?
റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെ
ഫോര്ട്ടിഫിക്കേഷന്
*461.
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
ഭക്ഷ്യധാന്യങ്ങളുടെ
ഫോര്ട്ടിഫിക്കേഷന്
നടപടികള്‍
വിശദമാക്കാമോ;
(ബി)
റേഷന്‍
കടകളിലൂടെ വിതരണം
ചെയ്യുന്ന
ഭക്ഷ്യധാന്യങ്ങള്‍
പാക്കറ്റുകളിലാക്കി
നല്കാന് നടപടി
സ്വീകരിക്കുമോ;
(സി)
റേഷന്‍
ഗുണഭോക്താക്കളുടെ പരാതി
പരിഹരിക്കുവാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
അവശരായവര്‍ക്ക്
റേഷന്‍ വാങ്ങുന്നതിന്
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
പട്ടികവര്‍ഗ്ഗ
മേഖലയില്‍ റേഷന്‍
സാധനങ്ങള്‍ എത്തിച്ചു
നല്‍കുന്നതിന്
സഞ്ചരിക്കുന്ന റേഷന്‍
കട എന്ന സംവിധാനം
നിലവിലുണ്ടോ;
വിശദമാക്കുമോ?
കെ-ഫോണ്‍
പദ്ധതി
*462.
ശ്രീ.ടി.ജെ.
വിനോദ്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ-ഫോണ്‍ പദ്ധതി
നടപ്പിലാക്കുന്നതിനായി
കമ്പനികളെ
തെരഞ്ഞെടുക്കാന്‍ വിവര
സാങ്കേതിക വകുപ്പ്
ടെന്‍ഡര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ടെന്‍ഡര്‍ നടപടികളില്‍
ഏതൊക്കെ കമ്പനികളാണ്
പങ്കെടുത്തത്; ഇതില്‍
ഓരോ കമ്പനിയും ക്വാട്ട്
ചെയ്ത തുക അറിയിക്കാമോ;
(സി)
കെ-ഫോണ്‍
പദ്ധതി
നടപ്പിലാക്കുന്നതിനായി
കമ്പനികളെ
തെരഞ്ഞെടുക്കുമ്പോള്‍
റിവേഴ്സ് ടെന്‍ഡര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
കെ-ഫോണ്‍
പദ്ധതിയുടെ
നടത്തിപ്പിനായി
ഏതെങ്കിലും കമ്പനിയെ
തെരഞ്ഞെടുക്കുകയും
അവരുമായി കരാറില്‍
ഏര്‍പ്പെടുകയും
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ?
ഇന്റഗ്രേറ്റഡ്
കമാന്‍ഡ് ആന്റ് കണ്ട്രോള്
സെന്റര്‍
*463.
ശ്രീ.ആര്.
രാജേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ
ആധുനികീകരണത്തിന്റെ
ഭാഗമായി കുറ്റവാളികളെ
തിരിച്ചറിയാനും
ട്രാഫിക് നിയമലംഘനം
സ്വയം കണ്ടെത്താനും
കഴിയുന്ന ഇന്റഗ്രേറ്റഡ്
കമാന്‍ഡ് ആന്റ്
കണ്ട്രോള് സെന്റര്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സി-ഡാക്
മാതൃകയില്‍ സൊസൈറ്റി
രൂപീകരിച്ച് സൈബര്‍
കുറ്റാന്വേഷണം,
നവമാധ്യമങ്ങള്‍ വഴിയുളള
മറ്റു ഭീഷണി മുതലായവ
ഫലപ്രദമായി നേരിടാന്‍
പരിപാടിയുണ്ടോ;
ഭീകരവാദത്തിലേക്ക്
ആകൃഷ്ടരാകുന്നവരെ
സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക്
മടക്കിക്കൊണ്ടുവരാന്‍
പദ്ധതിയുണ്ടോ;
(സി)
കടകള്‍,
ധനകാര്യ സ്ഥാപനങ്ങള്‍
എന്നിവയിലെ മോഷണം
തടയാനുദ്ദേശിച്ചുകൊണ്ടുളള
സെന്‍ട്രല്‍
ഇന്‍ട്രൂഷന്‍
മോണിറ്ററിംഗ് സിസ്റ്റം
നടപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്രോസിക്യൂഷന്,
നീതിന്യായ സംവിധാനങ്ങളിലെ
പരിഷ്ക്കരണനടപടികള്‍
*464.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രോസിക്യൂഷന്,
നീതിന്യായം എന്നീ
വ്യവസ്ഥാപിത
സംവിധാനങ്ങളിലെ
പഴുതുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
ക്രിമിനല്‍ കേസുകളില്‍
ചിലതിലെങ്കിലും
ബോധപൂര്‍വ്വമോ
അല്ലാതെയോ നിരപരാധികള്‍
ശിക്ഷിക്കപ്പെടുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
വിഷയത്തിന് പരിഹാരമായി
കേരള ജുഡീഷ്യല്‍
അക്കാഡമിയില്‍
ഉദ്യോഗസ്ഥര്‍ക്ക്
നല്കുന്ന പരിശീലനം
മെച്ചപ്പെടുത്തേണ്ടതാണെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഈ
വിഷയത്തില്‍ സമഗ്രമായ
ഒരു പരിശോധനയും
പരിഷ്ക്കരണനടപടികളും
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ദേശീയജലപാത
പദ്ധതിയുടെ പുരോഗതി
*465.
ശ്രീ.എം.
മുകേഷ്
,,
കെ.കുഞ്ഞിരാമന്
,,
കെ. ദാസന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചരക്കുഗതാഗതത്തിനും
വിനോദസഞ്ചാരത്തിനും ഏറെ
പ്രയോജനപ്രദമാകുന്ന
ദേശീയജലപാത പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
ഇന്‍ലാന്റ് വാട്ടര്‍വേ
അതോറിറ്റി നടത്തിവരുന്ന
പ്രവൃത്തികളുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കോഴിക്കോട്-നീലേശ്വരം,
കോവളം-കൊല്ലം സംസ്ഥാന
ജലപാതകളുടെ നിര്‍മ്മാണം
പുരോഗമിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
കിഫ്ബി
സഹായത്തോടെ പാർവ്വതി
പുത്തനാര്‍
ഗതാഗതയോഗ്യമാക്കാന്‍
നടത്തുന്ന പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(ഡി)
വാഹനത്തിരക്കില്‍
കുരുങ്ങുന്ന
കൊച്ചിയിലെയും
പരിസരപ്രദേശങ്ങളിലെയും
യാത്രാക്ലേശത്തിന്
പരിഹാരമാകുന്ന വാട്ടര്‍
മെട്രോ പദ്ധതിയില്‍
നടന്നുവരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ?
ജീവിതശെെലി
രാേഗനിയന്ത്രണത്തിനായി
നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
*466.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി
,,
സജി ചെറിയാന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയൂര്‍
ദെെര്‍ഘ്യത്തില്‍
കെെവരിക്കാന്‍ കഴിഞ്ഞ
നേട്ടവും
അനാരാേഗ്യകരമായ ജീവിത
ശെെലിയും കാരണം പ്രായം
ചെന്നവരില്‍ ഗണ്യമായ
പങ്ക് ആളുകളൂം പ്രമേഹം,
ഹൃദ്രാേഗം, കാന്‍സര്‍
തുടങ്ങിയ
രാേഗങ്ങള്ക്ക്
അടിമപ്പെട്ടിരിക്കുന്ന
സാഹചര്യത്തിൽ
ജീവിതശെെലി
രാേഗനിയന്ത്രണത്തിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
അറിയിക്കാമാേ;
(ബി)
സ്വകാര്യ
മേഖലയിലുള്ള
ആശുപത്രികളിലെ ഭീമമായ
ചെലവും പരിമിതമായ
സൗകര്യങ്ങളും
കണക്കിലെടുത്ത്
സര്‍ക്കാര്‍
ആശുപത്രികളില്‍
കാന്‍സര്‍
പ്രാരംഭത്തില്‍ത്തന്നെ
കണ്ടെത്തുന്നതിനും
വിദഗ്ദ്ധ ചികിത്സ
ലഭ്യമാക്കുന്നതിനും
ഉള്ള സൗകര്യങ്ങള്‍
വിപുലീകരിച്ചിട്ടുണ്ടാേ;
(സി)
കിടത്തി
ചികിത്സ
ആവശ്യമില്ലാതിരിക്കുകയും
എന്നാല്‍
മരുന്നുകള്‍ക്കായി ഏറെ
തുക ദീര്‍ഘകാലം
മുടക്കേണ്ടി വരികയും
ചെയ്യുന്ന കേസുകളില്‍
കാരുണ്യ ആരാേഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പരിരക്ഷ
ലഭിക്കില്ലെന്ന
പ്രശ്നമുണ്ടോ; എങ്കില്‍
ഇതു പരിഹരിക്കാന്‍
മാര്ഗമുണ്ടാേയെന്ന്
അറിയിക്കാമോ?
സ്ത്രീ
ശാക്തീകരണത്തിനായി ജന്‍ഡര്‍
ബജറ്റിംഗ്
*467.
ശ്രീ.എം.ഉമ്മര്‍
,,
എം. സി. കമറുദ്ദീന്
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം സ്ത്രീ
ശാക്തീകരണത്തിനായി
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സ്ത്രീ
ശാക്തീകരണം
ശക്തിപ്പെടുത്തുന്നതിനായി
ജന്‍ഡര്‍ ബജറ്റിംഗ്,
ആഡിറ്റിംഗ് എന്നിവ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കിൽ
സ്ത്രീ സമത്വത്തിനു
വേണ്ടി നിലപാട്
സ്വീകരിക്കുന്ന ഈ
അവസരത്തില്‍ ജന്‍ഡര്‍
ബജറ്റിംഗിലൂടെ വിവേചനം
വര്‍ദ്ധിപ്പിക്കുന്നുവെന്ന
ആക്ഷേപം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നോര്‍ക്ക
റൂട്ട്സിന്റെ നൈപുണ്യ വികസന
പരിശീലന പദ്ധതി
*468.
ശ്രീ.കെ.
ദാസന്
,,
സജി ചെറിയാന്
,,
എം. രാജഗോപാലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിലെ തൊഴില്‍
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായി
സംസ്ഥാനത്തെ
യുവജനങ്ങള്‍ക്കായി
നോര്‍ക്ക റൂട്ട്സ്
നടപ്പാക്കിവരുന്ന
നൈപുണ്യ വികസന പരിശീലന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
വിദേശ
രാജ്യങ്ങളില്‍ തൊഴില്‍
തേടുന്നവര്‍ വിസ
തട്ടിപ്പിനും തൊഴില്‍
ചൂഷണങ്ങള്‍ക്കും
ഇരയാകുന്ന സംഭവങ്ങള്‍
നിരവധി
ഉണ്ടാകുന്നതിനാല്‍
നിയമാനുസൃതമല്ലാത്ത
റിക്രൂട്ട്മെന്റുകള്‍,
വിസ തട്ടിപ്പ് എന്നിവ
സംബന്ധിച്ച് ശക്തവും
കാര്യക്ഷമവുമായ
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രവാസികളായ
വനിതകളുടെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്‍.ആര്.ഐ. സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രവാസികളുടെ
പ്രശ്നങ്ങള്‍ക്ക് സത്വര
പരിഹാരം കാണുന്നതിനായി
എല്ലാ ജില്ലകളിലും
ജില്ലാ കളക്ടര്‍
ചെയര്‍മാനായി ജില്ലാ
പ്രവാസി പരാതി പരിഹാര
കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എെ.ടി.
അടിസ്ഥാന
സൗകര്യവികസനത്തിനുള്ള
പ്രവര്‍ത്തനങ്ങള്‍
*469.
ശ്രീ.വി.
ജോയി
,,
എം. സ്വരാജ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകോത്തര
എെ.ടി.
സംരംഭകരെയുള്പ്പെടെ
കേരളത്തിലേക്കെത്തിച്ച്
പ്രത്യക്ഷമായും
പരോക്ഷമായും രണ്ട്
ലക്ഷം പേര്‍ക്ക്
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുകയെന്ന
ലക്ഷ്യത്തോടെ എെ.ടി.
അടിസ്ഥാന
സൗകര്യവികസനത്തിന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
സുസ്ഥിര
സാങ്കേതിക സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
സ്റ്റാര്‍ട്ടപ്പ്
മിഷന് മുഖേന നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
അക്കാദമിക സമൂഹം,
പ്രമുഖ എെ.ടി.
സംരംഭകര്‍
തുടങ്ങിയവരുടെ
പാരസ്പര്യത്തിലൂടെ മാനവ
വിഭവശേഷി വികസനത്തില്‍
ഉന്നത നിലവാരം
കൈവരിക്കുന്നതിന്
നടപടിയുണ്ടാകുമോ?
മരുന്നുകളുടെ
ഗുണനിലവാരം
*470.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്പ്പറേഷന് വഴി
സര്‍ക്കാര്‍
ആശുപത്രികളില്‍ വിതരണം
ചെയ്ത ഇന്ജക്ഷന്
മരുന്നുകളില്‍
അന്യപദാര്‍ത്ഥങ്ങള്‍
കണ്ടെത്തിയതായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരുന്നുകളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുളള സംവിധാനം
പര്യാപ്തമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളിലെ ഉപകരണങ്ങളുടെ
ഫലപ്രദമായ വിനിയോഗം
*471.
ശ്രീ.സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലെ
ഉപകരണങ്ങള്‍ ജനങ്ങളുടെ
ചികില്‍സയ്ക്ക്
ഉപകാരപ്രദമായ രീതിയില്‍
പൂര്‍ണമായും
പ്രയോജനപ്പെടുത്തുവാന്‍
കഴിയുന്നുണ്ടോ;
സര്‍ക്കാര്‍
ആശുപത്രികളില്‍
അത്യാധുനിക
ഉപകരണങ്ങള്‍പോലും
കേടായി ജനങ്ങള്‍
സ്വകാര്യ
ക്ലിനിക്കുകളെയും
സ്ഥാപനങ്ങളെയും
ആശ്രയിക്കുന്ന
സ്ഥിതിവിശേഷത്തിന്
പരിഹാരം കണ്ടെത്താന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളിലെ
ഉപകരണങ്ങള്‍
നന്നാക്കുന്നതിന്
ഐ.ടി.ഐ, പോളിടെക്നിക്
വിദ്യാര്‍ത്ഥികളുടെ
സേവനം
പ്രയോജനപ്പെടുത്തുമോ;
ഇത്തരം സാങ്കേതികജ്ഞാനം
ഉള്ള
വിദ്യാര്‍ത്ഥികള്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍
അപ്രന്റീസുകളായി
നിശ്ചിതസമയത്തേക്ക്
നിയമനം നല്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലെ
ഉപകരണങ്ങള്‍
വാങ്ങുമ്പോള്‍
ആയതിന്‍െറ
മെയിന്റനന്‍സ്
കരാര്‍കൂടി ഒപ്പു
വയ്ക്കുന്നതിനും ആയത്
സമയബന്ധിതമായി
പരിഹരിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഡയാലിസിസ്
മെഷീന് പോലുള്ള
ഉപകരണങ്ങള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ജീവനക്കാര്‍ക്ക്
ആവശ്യമായ പരിശീലനം
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഇ)
പല
സര്‍ക്കാര്‍
ആശുപത്രികളിലും
ആവശ്യത്തിന് സ്ഥലവും
മെഷീനുകളും
ഉണ്ടെങ്കിലും
ജീവനക്കാരില്ലാത്തതും
വേണ്ടത്ര തസ്തികകള്‍
അനുവദിക്കാത്തതും
രോഗികളെ
ദുരിതത്തിലാക്കുന്ന
പ്രശ്നത്തിന് പരിഹാരം
കണ്ടെത്തുമോ എന്ന്
വ്യക്തമാക്കുമോ?
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
*472.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
രാജു എബ്രഹാം
,,
എം. നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വികസന-ക്ഷേമ
കാഴ്ചപ്പാടിന്
അനുസൃതമായി വികസന
ലക്ഷ്യങ്ങള്‍
നിറവേറ്റുന്നതിനായി
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
കാഴ്ചപ്പാടിലും
ഇടപെടലിലും
കാര്യക്ഷമതയും
പരിവര്‍ത്തനവും
സൃഷ്ടിക്കുന്നതിന്
പരിശീലന നയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
തദനുസൃതം
പരിശീലന പദ്ധതി
പുനഃസംഘടിപ്പിച്ചിട്ടുണ്ടോ;
(സി)
ജനങ്ങളുടെ
ആവശ്യങ്ങളില്‍ വേഗം
തീര്‍പ്പുകല്‍പ്പിക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
ആധുനിക
സാങ്കേതികവിദ്യാധിഷ്ഠിതമായ
സംവിധാനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
ഇ-ഓഫീസ്
സംവിധാനം കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വാളയാര്‍
കേസന്വേഷണം
*473.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രിമിനല്‍
കേസന്വേഷണത്തിലെ
പോലീസ് അലംഭാവവും
തെളിവുകള്‍ കോടതി
മുന്‍പാകെ
എത്തിക്കുന്നതിലുള്ള
പിഴവും കാരണം കൊടും
കുറ്റവാളികള്‍ പോലും
ശിക്ഷിക്കപ്പെടാതെ
രക്ഷപ്പെടുന്നുവെന്ന
ആക്ഷേപം സര്‍ക്കാര്‍
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
വാളയാറിലെ
പതിമൂന്നും ഒന്‍പതും
വയസ്സുള്ള
പട്ടികവിഭാഗത്തില്‍പ്പെട്ട
പെണ്‍കുട്ടികളുടെ
ദുരൂഹമരണത്തില്‍
ലഭ്യമായ
തെളിവുകള്‍പോലും
നശിപ്പിക്കപ്പെട്ടുവെന്ന
ആക്ഷേപത്തിന് ബലം
നല്കുന്നതാണോ
പാലക്കാട് പോക്സോ
കോടതിയുടെ വിധിയെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കേസുമായി
പ്രതികളെ
ബന്ധിപ്പിക്കുന്ന
സാക്ഷിമൊഴികള്‍
രേഖപ്പെടുത്തുന്നതിലും
തെളിവുകള്‍
കണ്ടെത്തുന്നതിലും
അന്വേഷണ
സംഘത്തിനുണ്ടായതായി
പറയപ്പെടുന്ന
പാകപ്പിഴകള്‍ കേസ്
ദുര്‍ബലമാക്കുന്നതിന്
ഇടയായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ലഭ്യമായ
തെളിവുകള്‍
വിശ്വസനീയമായ രീതിയില്‍
കൂട്ടിയിണക്കുന്നതില്‍
പ്രോസിക്യൂഷന് വീഴ്ച
വന്നതായി
വിലയിരുത്തുന്നുണ്ടോ;
(ഇ)
പോക്സോ
കേസിലെ ഇരകള്‍ക്ക് നീതി
ലഭ്യമാക്കുന്നതിന്
പ്രമുഖരായ അഭിഭാഷകരുടെ
സേവനം
പ്രയോജനപ്പെടുത്താതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
ജയിലുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്ന നടപടി
*474.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ജെയിംസ് മാത്യു
,,
മുരളി പെരുനെല്ലി
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
ജയിലുകളിലാണ് നിലവില്‍
ഭക്ഷ്യവിഭവങ്ങള്‍
തയ്യാറാക്കി വില്പന
നടത്തുന്നത് എന്ന്
അറിയിക്കുമോ;
(സി)
ജയിലുകളില്‍
നിന്നും ഉണ്ടാക്കുന്ന
രുചികരവും
ഗുണനിലവാരവുമുള്ള
ഭക്ഷണം ഓണ്‍ലൈനിലൂടെ
ഓര്‍ഡര്‍ ചെയ്യുന്നതിന്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ജയിലുകളില്‍
നിന്ന് എല്‍.ഇ.ഡി.
ബള്‍ബുകള്‍
നിര്‍മ്മിച്ച് വിതരണം
നടത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
*475.
ശ്രീ.പി.
ഉണ്ണി
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധി
പ്രതിരോധ നിയന്ത്രണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
മഴക്കാലത്ത്
ജലജന്യ, കൊതുകുജന്യ
രോഗങ്ങള്‍
വ്യാപകമാകാതിരിക്കാന്‍
ആരോഗ്യ പ്രവര്‍ത്തകരുടെ
സേവനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
പൊതുജനങ്ങള്‍ക്ക് ഇതു
സംബന്ധിച്ച്
ബോധവല്‍ക്കരണം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
വ്യാജ
മരുന്ന് നിര്‍മ്മാണവും
വിതരണവും
*476.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വന്‍കിട
കമ്പനികളുടെ
മരുന്നുകള്‍ വ്യാജമായി
നിര്‍മ്മിച്ച് വിതരണം
ചെയ്യുന്ന സംഘങ്ങള്‍
കേരളത്തില്‍
ശക്തമാകുന്നു എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മരുന്ന്
സംഭരണ കേന്ദ്രങ്ങളില്‍
നിന്ന് സംശയാസ്പദമായി
കണ്ടെടുത്ത മരുന്നുകള്‍
ഇതിനകം പരിശോധനയ്ക്ക്
വിധേയമാക്കുകയുണ്ടായോ;
അറിയിക്കുമോ;
(സി)
കേരളത്തിലെ
സംഭരണ കേന്ദ്രങ്ങളില്‍
മരുന്നുകള്‍ വേണ്ടത്ര
അളവില്‍
ലഭിക്കുമെന്നിരിക്കെ
പുറത്തു നിന്നും
വന്‍തോതില്‍
മരുന്നുകള്‍
വരുത്തുന്നതിന്റെ
സാഹചര്യം
പരിശോധിക്കുമോ;
(ഡി)
വ്യാജ
മരുന്ന് കേരളത്തില്‍
എത്തുന്ന വിവരം വന്‍കിട
കമ്പനികളും ഏജന്‍സികളും
സര്‍ക്കാരിനെ
അറിയിച്ചതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
വിശദമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
T *477.
ശ്രീ.എസ്.രാജേന്ദ്രന്
,,
എം. രാജഗോപാലന്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം അക്ഷയ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ പ്രവര്‍ത്തനം
വിപുലപ്പെടുത്തുന്നതിനായി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കേന്ദ്ര,
സംസ്ഥാന
സര്‍ക്കാരുകളുടെ
അനുമതിയോടെ സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ജനസേവന കേന്ദ്രങ്ങള്‍
അക്ഷയ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തെ
ബാധിക്കുന്നുണ്ടോ;
(സി)
ജനസാന്ദ്രത
കണക്കിലെടുത്ത്
ആവശ്യമുള്ള
സ്ഥലങ്ങളില്‍
ജനങ്ങള്‍ക്ക് കൂടുതല്‍
സേവനം ഒരുക്കുന്നതിനായി
പുതിയ അക്ഷയ
സെന്ററുകള്‍
സ്ഥാപിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
ജീവിതശൈലീ
രോഗങ്ങള്‍
പ്രതിരോധിക്കുന്നതിനുള്ള
പദ്ധതികള്‍
*478.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
എം. സ്വരാജ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ആരോഗ്യമേഖലയില്‍
വളരെയേറെ നേട്ടങ്ങള്‍
കൈവരിച്ചുവെങ്കിലും
ജീവിതശൈലീ രോഗങ്ങള്‍
പ്രധാന ആരോഗ്യ
പ്രശ്നമായി
മാറിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ഇവയെ
പ്രതിരോധിക്കുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഹൃദ്രോഗം, പക്ഷാഘാതം,
ഹൈപ്പര്‍ ടെന്‍ഷന്‍,
പ്രമേഹം, കിഡ്നി
രോഗങ്ങള്‍
മുതലായവയ്ക്ക് നൂതന
ചികിത്സാ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഇതിന്റെ
ഭാഗമായി ജില്ലാ
ആശുപത്രികളില്‍
പക്ഷാഘാത
ചികിത്സയ്ക്കായി
സ്ട്രോക്ക് സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
ജീവിതശൈലീ
രോഗങ്ങള്‍
തടയുന്നതിനാവശ്യമായ
പ്രതിരോധ നടപടികള്‍
സംബന്ധിച്ചും ചിട്ടയായ
വ്യായാമ മുറകള്‍,
ചികിത്സ തുടങ്ങിയവ
സംബന്ധിച്ചും
പൊതുജനങ്ങള്‍ക്കാവശ്യമായ
അവബോധം നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ഗുണ്ടാ
ആക്രമണങ്ങളും കൊലപാതകങ്ങളും
*479.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണ്ടാ പകയും
ആക്രമണങ്ങളും
കൊലപാതകങ്ങളും നിരന്തരം
ഉണ്ടാകുന്നതിന്റെ
കാരണങ്ങള്‍ വിശകലനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇത്
നിയന്ത്രിക്കാന്‍
നിലവിലെ ഗുണ്ടാ ആക്ട്
പര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(സി)
എങ്കില്‍
അതിനുള്ള അടിസ്ഥാനം
എന്താണെന്ന്
വ്യക്തമാക്കുമോ?
അന്ത്യോദയ
അന്നയോജന പദ്ധതി
ഗുണഭോക്താക്കള്‍
*480.
ശ്രീ.ആന്റണി
ജോണ്‍
,,
സി. കെ. ശശീന്ദ്രന്
,,
രാജു എബ്രഹാം
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ
നിയമത്തിന്റെ ഫലപ്രദമായ
നടത്തിപ്പിന്റെ ഭാഗമായി
പാവപ്പെട്ട
കുടുംബങ്ങള്‍ക്കായി
അന്ത്യോദയ അന്നയോജന
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
കുടുംബത്തിനും
ലഭിക്കുന്ന അരി എത്ര
കിലോയാണെന്നും സംസ്ഥാന
സര്‍ക്കാര്‍ സൗജന്യമായി
നല്കുന്ന അരിയ്ക്ക്
കേന്ദ്രസര്‍ക്കാര്‍
കിലോഗ്രാമിന് എത്ര
രൂപയാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
അന്ത്യോദയ
അന്നയോജനയില്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
അറുപത്തഞ്ചും
അതിന് മുകളിലും
പ്രായമുള്ള
അഗതികള്‍ക്കായി
നടപ്പാക്കി വരുന്ന
അന്നപൂര്‍ണ്ണ
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
(ഇ)
അന്നപൂര്‍ണ്ണ
പദ്ധതിയിലെ
ഗുണഭോക്താക്കളുടെ എണ്ണം
കുറഞ്ഞു വരുന്നുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
അപര്യാപ്തതകള്‍
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?