ഇ.എസ്.എെ.പദ്ധതി
വ്യാപിപ്പിക്കാന്‍ നടപടി
*361.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇ.എസ്.എെ.പദ്ധതി
കൂടുതല്‍ മേഖലകളിലേക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
തോട്ടം
മേഖലയില്‍
ഇ.എസ്.എെ.പദ്ധതി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇ.എസ്.എെ.
പദ്ധതി പ്രകാരം
തൊഴിലാളികള്‍ക്ക്
സ്പെഷ്യാലിറ്റി,
സൂപ്പര്‍
സ്പെഷ്യാലിറ്റി
ചികിത്സാ സൗകര്യങ്ങള്‍
ലഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
നൂതന
ജലസേചന മാര്‍ഗ്ഗങ്ങള്‍
*362.
ശ്രീ.പി.കെ.
ശശി
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലവിനിയോഗത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
നൂതന ജലസേചന
മാര്‍ഗ്ഗങ്ങള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ജലസേചന
സംവിധാനങ്ങളുടെ നിലവിലെ
സ്ഥിതി
വിലയിരുത്തുന്നതിനും
അവയെ
മെച്ചപ്പെടുത്തുന്നതിനും
വേണ്ടിയുള്ള ബഞ്ച്
മാര്‍ക്കിംഗ് സംവിധാനം
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ജലസേചന
വകുപ്പിന് കീഴിലുള്ള
ഡാമുകളുടെ
പുനരുദ്ധാരണത്തിനും
വികസനത്തിനും ഡ്രിപ്
പദ്ധതി പ്രകാരം
നടത്തുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
കടുത്ത
എതിര്‍പ്പിനെത്തുടര്‍ന്ന്
ഉപേക്ഷിച്ച,
മധ്യകേരളത്തെ
ഉൗഷരമാക്കാനിടയുള്ള
പമ്പ-അച്ചന്‍കോവില്‍-വെെപ്പാര്
ലിങ്ക് പദ്ധതി
കേന്ദ്രസര്‍ക്കാര്‍
വീണ്ടും
പരിഗണിക്കുന്നതായ
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
അതിന്റെ
നിജസ്ഥിതിയെക്കുറിച്ച്
പരിശോധിച്ചിരുന്നോയെന്ന്
അറിയിക്കുമോ?
കായലുകളിലേയും
നദികളിലേയും മാലിന്യ നിക്ഷേപം
*363.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികളുടെ
അവശിഷ്ടങ്ങളും
പ്ലാസ്റ്റിക്
ഉള്‍പ്പെടെയുള്ള പല
മാലിന്യങ്ങളും
നിക്ഷേപിക്കപ്പെട്ട്
സംസ്ഥാനത്തെ മിക്ക
കായലുകളുടെയും
നദികളുടെയും ജല സംഭരണ
ശേഷി കുറയുന്നതാണ്
പ്രളയാഘാതം
വര്‍ദ്ധിപ്പിക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിശോധിച്ച് കര്‍ശന
നടപടികള്‍
സ്വീകരിക്കുവാന്‍
ആവശ്യമായ നിര്‍ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
വേമ്പനാട്ടു
കായല്‍ രണ്ടു
പതിറ്റാണ്ടിനുള്ളില്‍
ചതുപ്പുനിലമാകുമെന്ന്
കേരള ഫിഷറീസ് സമുദ്ര
പഠന സര്‍വ്വകലാശാല
റിപ്പോര്‍ട്ട് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേരളത്തിലെ മിക്ക
കായലുകള്‍ക്കും ഈ ഗതി
ബാധകമാകുമെന്നുകണ്ട്
സമഗ്രമായ ഒരു
പുനരുദ്ധാരണ പ്ലാന്‍
തയ്യാറാക്കി ആവശ്യമായ
പ്രവര്‍ത്തനങ്ങള്‍
നടത്തുമോ;
വ്യക്തമാക്കുമോ?
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ
ആരോഗ്യ സംരക്ഷണം
*364.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.വിജയദാസ്
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനനി
ജന്മരക്ഷാ പദ്ധതി
ഉള്‍പ്പെടെ
പട്ടികഗോത്രങ്ങളില്‍പ്പെട്ടവരുടെ
ആരോഗ്യ
സംരക്ഷണത്തിനായി
നടത്തിവരുന്ന
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(ബി)
പോഷകാഹാരക്കുറവ്
പരിഹരിക്കുന്നതിനും
ശിശു മാതൃ മരണ നിരക്ക്
കുറയ്ക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
പ്രാക്തന
ഗോത്രങ്ങളില്‍പ്പെട്ടവരുടെ
ജനസംഖ്യയിലുണ്ടാകുന്ന
കുറവ് കണക്കിലെടുത്ത്
ഇവരുടെ ഇടയിലെ
രോഗാതുരതയും
മരണനിരക്കും
കുറച്ചുകൊണ്ടുവരുന്നതിനും
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജനത്തിനും
ഉള്ള
പദ്ധതികളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
പട്ടികവര്‍ഗ
ആശ്വാസ നിധിയില്‍
നിന്ന് എന്തെല്ലാം
സഹായം നല്കിവരുന്നു
എന്ന് വ്യക്തമാക്കുമോ?
ജലനയ
പരിഷ്കരണം
*365.
ശ്രീ.വി.
കെ. സി. മമ്മത് കോയ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശുദ്ധമായ
കുടിവെളളം
സംസ്ഥാനത്തുളള
എല്ലാവരുടെയും
അവകാശമാക്കിത്തീര്ക്കുകയെന്ന
ലക്ഷ്യത്തോടെ ജലനയം
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
ജല്ജീവന്മിഷനിലൂടെ
സംസ്ഥാനത്തിന്
എന്തൊക്കെ
പ്രയോജനങ്ങള്‍
ലഭിക്കാനിടയുണ്ടെന്ന്
അറിയിക്കാമോ;
ഇതിനുവേണ്ട പദ്ധതികള്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
അവയുടെ വിശദാംശം
നല്‍കാമോ;
(സി)
സംസ്ഥാനത്തെ
വിവിധ നദികളുടെ
സംരക്ഷണത്തിനും മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനും
പദ്ധതിയുണ്ടോ; പമ്പ
ആക്ഷന്‍ പ്ലാന്‍
രണ്ടാംഘട്ടത്തിന്റെ
പുരോഗതിയെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
നദികള്‍,
തോടുകള്‍, കുളങ്ങള്‍,
കിണറുകള്‍
തുടങ്ങിയവയുടെ
പുനരുദ്ധാരണത്തിന് ഹരിത
കേരളം മിഷന്റെ ഭാഗമായി
നടത്തിവരുന്ന
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ?
പട്ടിക
വിഭാഗങ്ങളുടെ സമഗ്ര
വികസനത്തിനായുള്ള പദ്ധതികള്‍
*366.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വിഭാഗങ്ങളുടെ സമഗ്ര
വികസനത്തിനായി 2019-20
ല്‍ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളള
പുതിയ പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനം
നേരിടുന്ന കടുത്ത
സാമ്പത്തിക
പ്രതിസന്ധിയില്‍
പ്ലാന്‍ ഫണ്ടില്‍
ഗണ്യമായ വെട്ടിക്കുറവ്
വരുത്തേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
ഇത്
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ പദ്ധതി
നിര്‍വ്വഹണത്തെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
2018-19
സാമ്പത്തിക വര്‍ഷം
പദ്ധതി വിഹിതത്തില്‍
എന്ത് വെട്ടിക്കുറവാണ്
വരുത്തിയത്; ഇതുമൂലം
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
സാധിക്കാതെ വന്നത്;
വിശദമാക്കാമോ?
കാര്‍ഷിക
വിഭവങ്ങളില്‍ നിന്നും മദ്യം
ഉല്പാദിപ്പിക്കുന്നതിന്
അനുമതി
*367.
ശ്രീ.പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഴങ്ങൾ,
ധാന്യങ്ങള്‍ എന്നീ
കാര്‍ഷിക വിഭവങ്ങളില്‍
നിന്നും മദ്യം
ഉല്പാദിപ്പിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
കാര്‍ഷിക
ഉല്പന്നങ്ങളിൽ
നിന്നുള്ള മദ്യ
ഉല്പാദനവുമായി
ബന്ധപ്പെട്ട് അബ്കാരി
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ഒ.ബി.സി.
വിഭാഗങ്ങളുടെ ക്ഷേമത്തിനായി
നടപടികള്‍
*368.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
കെ. രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒ.ബി.സി.
വിഭാഗങ്ങളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
നിലവില്‍വന്നശേഷം
ഏതെങ്കിലും വിഭാഗങ്ങളെ
ഒ.ബി.സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ആന്ധ്രാപ്രദേശില്‍
നിന്നും കേരളത്തിലേക്ക്
കുടിയേറിപ്പാര്‍ത്ത
നായിഡു
സമുദായക്കാര്‍ക്ക്
ഒ.ബി.സി. പദവി
നല്‍കിയിട്ടുണ്ടോ;
ഏതൊക്കെ സ്ഥലങ്ങളിലാണ്
ഈ
വിഭാഗത്തില്‍പ്പെട്ടവര്‍
ഉള്ളതെന്ന്
വ്യക്തമാക്കുമോ?
പട്ടികഗോത്ര
യുവാക്കള്ക്ക്സ്വയംതൊഴില്
പ്രോത്സാഹന പദ്ധതി
*369.
ശ്രീ.രാജു
എബ്രഹാം
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിലോ
പരിസരപ്രദേശങ്ങളിലോ
താമസിക്കുന്ന
പട്ടികഗോത്രങ്ങളില്പ്പട്ടവര്ക്ക്
പ്രയോജനപ്രദമായ
തൊഴിലുകള്‍ നല്കി
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
പട്ടികഗോത്ര
യുവാക്കളുടെ
തൊഴിലില്ലായ്മ
കണക്കിലെടുത്ത്
നടപ്പാക്കുന്ന
സ്വയംതൊഴില്‍
പ്രോത്സാഹന
പദ്ധതിയെക്കുറിച്ച്
വിശദാംശം നല്‍കാമോ;
(സി)
പ്രാക്തനഗോത്ര
വിഭാഗങ്ങളില്പ്പെട്ടവര്ക്കായുളള
പ്രത്യേക പദ്ധതികളുടെ
വിശദാംശം നല്‍കാമോ;
(ഡി)
സംസ്ഥാനത്തെ
ഏക ആദിവാസി പഞ്ചായത്തായ
ഇടമലക്കുടിയുടെ
വികസനത്തിനായി ചെയ്തു
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എെ.ടി.എെ.കളെ
ലാേകാേത്തര
നിലവാരത്തിലേക്കുയര്‍ത്തുവാന്‍
പദ്ധതി
*370.
ശ്രീ.സജി
ചെറിയാന്
,,
എ. എന്‍. ഷംസീര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്‍
പരിശീലനത്തിലൂടെ
മാനവവിഭവശേഷി വികസനം
സാധ്യമാക്കുന്നതിന്
സംസ്ഥാനത്തെ
എെ.ടി.എെ.കളെ
ലാേകാേത്തര
നിലവാരത്തിലേക്കുയര്ത്തുന്നതിനായുള്ള
പദ്ധതിയുടെ പുരാേഗതി
അറിയിക്കാമാേ;
(ബി)
പ്രാദേശിക
വ്യവസായങ്ങള്‍ക്ക്
ആവശ്യമായ
വെെദഗ്ദ്ധ്യമുള്ളവരെ
പരിശീലിപ്പിച്ചെടുക്കുകയെന്ന
ഉദ്ദേശ്യത്താേടെയുള്ള
മാതൃക എെ.ടി.എെ. പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടാേ;
(സി)
നിശ്ചിത
മാനദണ്ഡപ്രകാരമുള്ള
ഉപകരണങ്ങളും
യന്ത്രങ്ങളും അടിസ്ഥാന
സൗകര്യങ്ങളും
ഏര്‍പ്പെടുത്തി
എെ.ടി.എെ.കളിലെ ഓരാേ
ട്രേഡിനും
എന്‍.സി.വി.ടി.
അംഗീകാരം
നേടിയെടുക്കുന്നതിന്
നടത്തുന്ന
പ്രവര്‍ത്തനത്തെക്കുറിച്ച്
വിശദമാക്കാമാേ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പുതുതായി എവിടെയൊക്കെ
എെ.ടി.എെ.കള്‍
ആരംഭിക്കുവാന്‍ വേണ്ട
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടെന്നും
അതിന്റെ പുരാേഗതിയും
അറിയിക്കാമാേ?
ക്ഷീരോല്പാദനവും
ക്ഷീര സംഭരണവും
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
*371.
ശ്രീ.എം.
രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡയറി
സോണ്‍ രൂപീകരണം,
ക്ഷീരഗ്രാമം തുടങ്ങി
സംസ്ഥാനത്ത്
ക്ഷീരോല്പാദനവും ക്ഷീര
സംഭരണവും
പ്രോത്സാഹിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്നും
അതിലൂടെ കൈവരിച്ച
നേട്ടങ്ങള്‍
എന്തെല്ലാമെന്നും
അറിയിക്കാമോ;
(ബി)
കര്ഷകര്ക്ക്ഫാമിന്റെ
വിപുലീകരണത്തിനും
ആധുനികീകരണത്തിനും
നല്കി വരുന്ന
ധനസഹായങ്ങളെക്കുറിച്ച്
അറിയിക്കാമോ;
(സി)
കടക്കെണിയിലായ
ക്ഷീരകര്ഷകര്ക്ക്എന്തെങ്കിലും
സഹായം നല്കി
വരുന്നുണ്ടോ;
(ഡി)
ക്ഷീരമേഖലയില്‍
വിദഗ്ദ്ധ പരിശീലനം
നല്‍കുന്നതിന് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
മൃഗസംരക്ഷണ
മേഖലയില്‍ കെെവരിച്ച
നേട്ടങ്ങള്‍
*372.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
,,
ജെയിംസ് മാത്യു
,,
കെ.കുഞ്ഞിരാമന്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
മേഖലയില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
കെെവരിച്ച നേട്ടങ്ങള്‍
വിശദമാക്കാമോ;
(ബി)
മൃഗസംരക്ഷണം
ആദായകരമായ
തൊഴിലാക്കിത്തീര്ക്കാനുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാനത്തെ
മൃഗചികിത്സാ
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്തുനിന്ന്
കൊണ്ടുവരുന്നതും
അല്ലാത്തതുമായ മാംസം,
പാല്,
പാലുല്പന്നങ്ങള്
എന്നിവയുടെ ഗുണനിലവാരം
ഉറപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പാര്‍ലമെന്ററി
ജനാധിപത്യ
പ്രക്രിയയെക്കുറിച്ച് അവബോധം
*373.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കും
യുവജനങ്ങള്‍ക്കും
പാര്‍ലമെന്ററി
ജനാധിപത്യ
പ്രക്രിയയെക്കുറിച്ചും
അതിന്റെ
പ്രാധാന്യത്തെയും
പാരമ്പര്യത്തെയും
കുറിച്ചും അവബോധം
നല്‍കുന്നതിനായി ഈ
സർക്കാർ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാര്‍ലമെന്ററി കാര്യ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലെയും
കോളേജുകളിലെയും
വിദ്യാര്‍ത്ഥികള്‍ക്കായി
പാര്‍ലമെന്ററി പ്രക്രിയ
സംബന്ധിച്ച് എന്തെല്ലാം
പരിശീലന പരിപാടികളാണ്
സംഘടിപ്പിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി വിതരണം ചെയ്യുന്ന
ജലത്തിന്റെ ഗുണനിലവാരം
*374.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി വിതരണം
ചെയ്യുന്ന ജലത്തിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്താന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
കിണര്‍
വെള്ളത്തിന്റെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
എന്തെങ്കിലും സംവിധാനം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ശുദ്ധീകരിച്ച
ജലത്തിന് വാട്ടര്‍
അതോറിറ്റി ഈടാക്കുന്ന
നിരക്കുകള്‍ ജലത്തിന്റെ
സംഭരണ-ശുദ്ധീകരണ-വിതരണ-അനുബന്ധ
ചെലവുകളുമായി താരതമ്യം
ചെയ്ത് വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനായുള്ള നൂതന
പദ്ധതികള്‍
*375.
ശ്രീ.കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
,,
കെ.വി.വിജയദാസ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകരുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച നൂതന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
കന്നുകാലികളെ
ഇന്‍ഷുറന്‍സ്
പരിരക്ഷയില്‍
കൊണ്ടുവരുന്നതിനായി
ഗോസമൃദ്ധി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
നടപ്പുസാമ്പത്തിക
വര്‍ഷം നഷ്ടപരിഹാരമായി
എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ക്ഷീരകര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
മുഖ്യപ്രശ്നമായ
കറവക്കാരുടെ ക്ഷാമം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)
കന്നുകുട്ടികളുടെ
പരിപാലനത്തിനായി
നടപ്പാക്കിവരുന്ന
ഗോവര്‍ദ്ധിനി പദ്ധതി
പ്രകാരം എന്തെല്ലാം
ആനുകൂല്യങ്ങളാണ്
ക്ഷീരകര്‍ഷകര്‍ക്ക്
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
ജലനയം
*376.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജല
ഉപഭോഗ രംഗത്ത് വന്ന
മാറ്റങ്ങള്‍ പരിഗണിച്ച്
പുതിയ ജലനയത്തിന് രൂപം
നല്‍കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
ജലത്തിന്റെ ലഭ്യതയില്‍
വന്നിട്ടുള്ള ഗണ്യമായ
കുറവ് കണക്കിലെടുത്ത്
നിലവിലുള്ള ജലാശയങ്ങളെ
സംരക്ഷിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്ത്
റിവര്‍ ബേസിന്
കണ്‍സര്‍വേഷന്‍ ആന്റ്
മാനേജ്മെന്റ്
അതോറിറ്റി
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വീര്യം
കുറഞ്ഞ മദ്യം
ഉല്പാദിപ്പിക്കുവാന് അനുമതി
നല്‍കാനുള്ള തീരുമാനം
*377.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എം.
സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഴവര്‍ഗ്ഗങ്ങളില്‍
നിന്നും വീര്യം കുറഞ്ഞ
മദ്യം
ഉല്പാദിപ്പിക്കുന്നതിന്
ചെറുകിട വ്യവസായ
യൂണിറ്റുകള്‍ക്ക്
അബ്കാരി ലെെസന്‍സ്
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പുറമേ
നിരുപദ്രവകരമാണെന്ന്
തോന്നാമെങ്കിലും
വീര്യം കുറഞ്ഞ മദ്യം
ഉല്പാദിപ്പിക്കുന്നതും
ഉപഭോഗം ചെയ്യുന്നതും
മദ്യാസക്തി
വര്‍ദ്ധിപ്പിക്കുവാനേ
ഉപകരിക്കൂ എന്ന വസ്തുത
ഗൗരവമായി
ചിന്തിച്ചിട്ടുണ്ടോ;
(സി)
സര്‍ക്കാരിന്റെ
സാമ്പത്തിക
പ്രതിസന്ധിക്ക് പരിഹാരം
കാണാനാണോ ഇപ്രകാരം
ലെെസന്‍സ് നല്കുവാന്
തീരുമാനിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ലഘുവായ
മദ്യപാനത്തിന് മാന്യത
നല്കുന്ന ഇൗ തീരുമാനം
പുന:പരിശോധിക്കുമോ
എന്നറിയിക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക് തൊഴില്‍
നിയമപ്രകാരമുള്ള സൗകര്യങ്ങള്‍
*378.
ശ്രീ.റോജി
എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്കായി
വൃത്തിയുള്ളതും
സുരക്ഷിതവുമായ
താമസസൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
അപ്നാഘര്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്ഥലങ്ങളിലെന്ന്
വ്യക്തമാക്കുമോ;
(ബി)
തൊഴിലിടങ്ങളില്‍
വേണ്ടത്ര സുരക്ഷാ
സംവിധാനങ്ങള്‍ ഇല്ലാതെ
ഇവരെക്കൊണ്ട്
ജോലിയെടുപ്പിക്കുന്നതുമൂലമുള്ള
അപകടങ്ങള്‍
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
എപ്രകാരമുള്ള ഇടപെടലാണ്
വകുപ്പിന്റെ
ഭാഗത്തുനിന്നും
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വിവിധ
തൊഴില്‍ നിയമപ്രകാരം
ഇവര്‍ക്ക് ലഭ്യമാകേണ്ട
വേതന വ്യവസ്ഥകള്‍,
സുരക്ഷിതത്വം എന്നിവ
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
വാട്ടര്‍
അതോറിറ്റിയെ കാലോചിതമായി
പരിഷ്കരിക്കുവാന്‍ നടപടി
*379.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റി
നടപ്പിലാക്കുന്ന
പദ്ധതികളിലെ അസാധാരണമായ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാത്തതുമൂലം
എസ്റ്റിമേറ്റ് തുകയില്‍
വലിയ തോതില്‍
വര്‍ദ്ധനയുണ്ടാവുകയും
പദ്ധതികള്‍
നടപ്പിലാക്കാന്‍
കഴിയാതെ വരുകയും
ചെയ്യുന്ന സ്ഥിതിവിശേഷം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍
എന്തെങ്കിലും പ്രത്യേക
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വാട്ടര്‍
അതോറിറ്റിയെ
കാലോചിതമായി
പരിഷ്കരിക്കുകയും
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
കുറ്റമറ്റ
ഏജന്‍സിയാക്കി
മാറ്റുകയും
ചെയ്യുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സാംസ്കാരിക
രംഗത്ത് നടത്തുന്ന
ഇടപെടലുകള്‍
*380.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. മുകേഷ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആസൂത്രിതമായി
ചില ശക്തികള്‍ മത-ജാതി
വിഭജനം
ശക്തിപ്പെടുത്തി,
സാമൂഹ്യ വികസനത്തിന്റെ
ദിശ നിര്‍ണ്ണയിക്കുന്ന
തെരഞ്ഞെടുപ്പുകളില്‍
പോലും പരസ്യമായി
ഇടപെടുന്നതായി
ആക്ഷേപമുള്ള
സാഹചര്യത്തില്‍
ജനാധിപത്യത്തിലും
മാനവികതയിലും
അധിഷ്ഠിതമായ ഭരണഘടനാ
മൂല്യങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
സാംസ്കാരിക രംഗത്ത്
നടത്തുന്ന ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
സാംസ്കാരിക മേഖലയിലെ
നയങ്ങളും പദ്ധതികളും
രൂപീകരിക്കുകയെന്ന
ലക്ഷ്യത്തോടെ
സാംസ്കാരിക ഉന്നതതല
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
കലാരൂപങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
സാംസ്കാരിക പൈതൃകം
ശക്തിപ്പെടുത്തുന്നതിനും
നടപ്പാക്കുന്ന
പരിപാടികളെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
സാഹിത്യ
അക്കാദമി, ലളിതകലാ
അക്കാദമി തുടങ്ങി വിവിധ
അക്കാദമികളുടെ
പ്രവര്‍ത്തനം
ശാക്തീകരിക്കുന്നതിന്
നടത്തിയ പ്രവര്‍ത്തനം
അറിയിക്കാമോ?
മദ്യ
ഉപഭോഗത്തിലുണ്ടായ വര്‍ദ്ധനവ്
*381.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ മദ്യശാലകള്‍
അനുവദിക്കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് മദ്യ
ഉപഭോഗം എത്ര ശതമാനം
വര്‍ദ്ധിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അടച്ചുപൂട്ടിയതും ഈ
സര്‍ക്കാരിന്റെ കാലത്ത്
തുറന്ന്
പ്രവര്‍ത്തിക്കാന്‍
അനുമതി നല്കിയതുമായ
ബാറുകള്‍, പുതിയതായി
അനുവദിച്ച ബാറുകള്‍
ബിവറേജസ് കോര്പറേഷന്
വില്പനശാലകള് ഇവ
എത്രയെണ്ണം വീതമാണെന്ന്
അറിയിക്കാമോ?
ക്ഷീര
കര്ഷകര്ക്ക്ഫ്ലഡ് റിലീഫ്
റീഹാബിലിറ്റേഷന്‍ പദ്ധതി
*382.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തുടര്‍ച്ചയായി
ഉണ്ടാകുന്ന പ്രകൃതി
ക്ഷോഭം ക്ഷീരകര്‍ഷകരെ
എപ്രകാരം
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ക്ഷീര
കര്‍ഷകര്‍ക്കായി
പ്രത്യേക ഫ്ലഡ് റിലീഫ്
റീഹാബിലിറ്റേഷന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
പാലിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
മില്‍മയും മേഖലാ
യൂണിയനുകളും
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
ക്ഷീരകര്‍ഷക
ക്ഷേമനിധി ബോര്‍ഡ്
നല്കുന്ന കുടുംബ
പെന്ഷന് തുലോം
കുറവായതിനാല്‍
ക്ഷീരകര്‍ഷക പെന്‍ഷന്റെ
അന്‍പത് ശതമാനമായി അത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
മയക്കുമരുന്ന്
കേസുകളിലെ പ്രതികള്‍ക്ക്
ശിക്ഷ ഉറപ്പ് വരുത്താൻ നടപടി
*383.
ശ്രീ.കെ.ജെ.
മാക്സി
,,
വി. ജോയി
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മയക്കുമരുന്ന് കേസിലെ
പ്രതികളെ
പിടികൂടുന്നതിലും നിയമ
നടപടികള്‍
സ്വീകരിക്കുന്നതിലും
കെെവരിച്ച പുരോഗതി
അറിയിക്കാമോ;
(ബി)
നിയമത്തിന്റെ
പഴുതുകള്‍
പ്രയോജനപ്പെടുത്തി
പ്രതികള്‍
രക്ഷപ്പെടുന്നതും
കേസുകള്‍
ദുര്‍ബലപ്പെടുന്നതും
ഒഴിവാക്കുന്നതിനായി
നിലവിലെ നിയമത്തിലെ
ന്യൂനതകള്‍
പരിഹരിക്കുന്ന
തരത്തില്‍ നിയമ
നിര്‍മ്മാണം
നടത്തേണ്ടതിന്റെ
ആവശ്യകത സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ:
(സി)
മയക്കു
മരുന്ന് കേസിലെ
കുറ്റവാളികള്‍ക്ക്
കനത്ത ശിക്ഷ ഉറപ്പു
വരുത്തണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
കേന്ദ്ര സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, വിനോദ
സഞ്ചാര കേന്ദ്രങ്ങള്‍,
തൊഴിലിടങ്ങള്‍, പൊതു
സ്ഥലങ്ങള്‍
എന്നിവിടങ്ങളിലെല്ലാം
മയക്കുമരുന്ന് സംഘങ്ങളെ
നിയന്ത്രിക്കുന്നതിന്
കര്‍ശന നിയമം
കൊണ്ടുവരുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
കണ്ടല്‍
വനസംരക്ഷണത്തിന്
പൊതു-സ്വകാര്യ പങ്കാളിത്തം
*384.
ശ്രീ.ജെയിംസ്
മാത്യു
,,
എസ്.ശർമ്മ
,,
കെ. ദാസന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരസംരക്ഷണത്തിന്
ഹരിതമതിലായി
പ്രവര്‍ത്തിക്കുന്നതും
മത്സ്യങ്ങളുടെയും
ചെറുജീവികളുടെയും ആവാസ
വ്യവസ്ഥയുമായ
കണ്ടല്‍ക്കാടുകളുടെ
വിസ്തൃതിയില്‍
ഉണ്ടായിക്കൊണ്ടിരിക്കുന്ന
ശോഷണം സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിവിധ
സര്‍ക്കാര്‍
വകുപ്പുകളുടെ
അധീനതയിലുള്ള
കണ്ടല്‍ക്കാടുകള്‍
റിസര്‍വ് വനമായി
പ്രഖ്യാപിക്കുന്നതിനും
സ്വകാര്യ വ്യക്തികളുടെ
കൈവശമുള്ളവ പ്രതിഫലം
നല്കി
ഏറ്റെടുക്കുന്നതിനും
'മിഷന് മാന്‍ഗ്രോവ്'
എന്ന പേരില്‍ പദ്ധതി
നടപ്പാക്കിവരുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കണ്ടല്‍
വനങ്ങളുടെ പ്രാധാന്യം
കണക്കിലെടുത്ത് കണ്ടല്‍
വനസംരക്ഷണത്തിന്
പൊതു-സ്വകാര്യ
പങ്കാളിത്തം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ജലനിധി
പദ്ധതിയുടെ പുരോഗതി
*385.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
വി. ജോയി
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലനിധി പദ്ധതി പ്രകാരം
ഏതെല്ലാം കുടിവെളള
പദ്ധതികളാണ്
പുനരുദ്ധാരണത്തിനായി
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലനിധി
ഒന്നും രണ്ടും
ഘട്ടങ്ങള്‍ പ്രകാരം
പൂര്‍ത്തീകരിച്ച
കുടിവെള്ള പദ്ധതിയിലൂടെ
എത്ര കുടുംബങ്ങള്‍ക്ക്
കുടിവെളളം
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
മഴവെളളസംഭരണത്തിനും
ഭൂജലപോഷണത്തിനുമായി
എന്തെല്ലാം കാര്യങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നാളിതുവരെ ജലനിധി
പദ്ധതികള്‍ക്കായി എത്ര
തുക
വിനിയോഗിച്ചിട്ടുണ്ട്;
(ഇ)
ജലനിധി
മൂന്നാം ഘട്ടത്തിനായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രാനുമതിയ്ക്കായി
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സംസ്ഥാന
വ്യവഹാര നയം
*386.
ശ്രീ.എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വാദിയായുള്ള കേസ്സുകള്‍
തീര്‍പ്പാക്കുന്നതിനും
അനാവശ്യ വ്യവഹാരങ്ങള്‍
ഒഴിവാക്കുന്നതിനുമായി
സംസ്ഥാന വ്യവഹാര നയം
രൂപീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
നിലവില്‍
സര്‍ക്കാര്‍
കക്ഷിയായുള്ള
കേസ്സുകള്‍
തീര്‍പ്പാക്കുന്നതിനുള്ള
ശരാശരി കാലാവധി എത്ര
വര്‍ഷമായാണ്
നിശ്ചയിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇത്
പ്രകാരമുള്ള നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയുന്നുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
സംസ്ഥാന
വ്യവഹാരനയം
നടപ്പാക്കുന്നതിലേക്കായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കാമാേ?
നദികളുടെ
സംരക്ഷണത്തിനും
പുനരുജ്ജീവനത്തിനുമായി പദ്ധതി
*387.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
സജി ചെറിയാന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നദികളുടെ
സംരക്ഷണത്തിനും
പുനരുജ്ജീവനത്തിനുമായി
ഇൗ സര്‍ക്കാര്‍
നടപ്പാക്കിയിട്ടുളള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നദികളുടെയും
ജലാശയങ്ങളുടെയും
സംരക്ഷണത്തിന്റെ
ആവശ്യകത
പൊതുജനങ്ങളിലേക്ക്
എത്തിക്കുന്നതിനും
നദീസംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍
ജനപങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വരട്ടാര്‍
പുനരുജ്ജീവനത്തിന്റെ
മാതൃകയില്‍ മറ്റ്
ഏതെല്ലാം ആറുകളുടെ
പുനരുജ്ജീവനമാണ്
ജനകീയമായി ഏറ്റെടുത്ത്
നടപ്പിലാക്കിയത്;
(ഡി)
വരട്ടാര്‍
പുനരുജ്ജീവനം
സ്ഥായിയാക്കുന്നതിനുളള
രണ്ടാംഘട്ട
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിന്
മുന്നോടിയായുളള
പാരിസ്ഥിതിക ആഘാത പഠനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
താെഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കുന്നതിനുള്ള
പ്രവര്‍ത്തനം
*388.
ശ്രീമതി
യു. പ്രതിഭ
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സംരംഭക സൗഹൃദ സ്ഥിതി
പ്രാേത്സാഹിപ്പിക്കുന്നതിനും
താെഴിലാളി-താെഴിലുടമ
ബന്ധം മെച്ചപ്പെടുത്തി
താെഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമാേ;
(ബി)
സംസ്ഥാനത്തെ
വിവിധ വ്യവസായബന്ധ
സമിതികളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച്
അറിയിക്കാമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പുതുതായി എത്ര
മേഖലകളില്‍ മിനിമം
വേതനം നിശ്ചയിച്ചെന്നും
വേതനം പുതുക്കല്‍
കാലാവധി കഴിഞ്ഞ എത്ര
മേഖലകളില്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിച്ചെന്നും
അറിയിക്കാമാേ; ഇനി എത്ര
മേഖലകളില്‍ മിനിമം
വേതനം പുതുക്കി
നിശ്ചയിക്കാനുണ്ട്;
അതിനായി ചെയ്തുവരുന്ന
പ്രവര്‍ത്തനത്തിന്റെ
പുരാേഗതി അറിയിക്കാമാേ?
തൊഴില്‍
സൗഹൃദാന്തരീക്ഷം
നിലനിര്‍ത്തുന്നതിന് നടപടി
*389.
ശ്രീ.പി.ടി.
തോമസ്
,,
വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
സൗഹൃദാന്തരീക്ഷം
നിലനിര്‍ത്തുന്നതിനും
തൊഴിലാളികള്‍ക്ക്
നിയമപരമായി
അര്‍ഹതപ്പെട്ട
ആനുകൂല്യങ്ങളും മറ്റും
മുടക്കം കൂടാതെ
ലഭിക്കുന്നുവെന്ന്
ഉറപ്പ് വരുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
തൊഴില്‍
മേഖലയില്‍
തൊഴിലാളികളുടെ
ആനുകൂല്യങ്ങള്‍ ഉറപ്പ്
വരുത്തുന്നതിന്
വ്യവസായബന്ധസമിതികള്‍
വഹിക്കുന്ന പങ്ക്
വ്യക്തമാക്കാമോ;
(സി)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
മിനിമം വേതനം
ഉറപ്പുവരുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
ഇതുസംബന്ധിച്ച്
കേന്ദ്ര സര്‍ക്കാര്‍
ഏതെങ്കിലും പുതിയ നിയമം
കൊണ്ടുവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
ഇതരസംസ്ഥാന
തൊഴിലാളികളുടെ ക്ഷേമവും
സുരക്ഷയും
*390.
ശ്രീ.പി.
ഉണ്ണി
,,
എ. പ്രദീപ്കുമാര്‍
,,
എം. നൗഷാദ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏറ്റവും
കൂടുതല്‍ ഇതര
സംസ്ഥാനക്കാര്‍
തൊഴിലെടുക്കുന്ന ഒരു
സംസ്ഥാനമെന്ന നിലയില്‍
അവരുടെ തൊഴില്‍,
സാമൂഹ്യസുരക്ഷ, ഭവനം,
ശിശു സംരക്ഷണം,
വിദ്യാഭ്യാസം, ആരോഗ്യ
പരിപാലനം തുടങ്ങിയ
മേഖലകളില്‍ ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
ക്ഷേമ പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ഇതര
സംസ്ഥാന
തൊഴിലാളികളോട്
ഏറ്റവും
സൗഹാര്‍ദ്ദപരമായി
പെരുമാറുകയും നയപരമായ
തീരുമാനങ്ങളിലൂടെ
അവരുടെ ക്ഷേമവും
സുരക്ഷയും
ഉറപ്പാക്കുകയും
ചെയ്യുന്നതില്‍
മുന്‍പന്തിയിലുളള
നമ്മുടെ സംസ്ഥാനം
ഇതിനായി എന്തെല്ലാം
നിയമ നിര്‍മ്മാണമാണ്
നടത്തിയിട്ടുളളത്;
(സി)
കേരളത്തിലെ
എല്ലാ അതിഥി
തൊഴിലാളികളെയും ആവാസ്
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ചേര്‍ക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
അതിനായി ഒരു സ്പെഷ്യല്‍
ഡ്രെെവ്
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?