കിഫ്ബി,
കിയാല്‍ എന്നിവയില്‍
അക്കൗണ്ടന്റ് ജനറലിന്റെ
ഓഡിറ്റ്
*331.
ശ്രീ.പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി,
കിയാല്‍ എന്നിവയെ
അക്കൗണ്ടന്റ് ജനറലിന്റെ
ഓഡിറ്റിന്റെ പരിധിയില്‍
നിന്ന്
ഒഴിവാക്കിക്കൊണ്ട്
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
കോര്‍പ്പറേറ്റ്കാര്യ
മന്ത്രാലയ നിയമപ്രകാരം
കിഫ്ബി, കിയാല്‍ എന്നിവ
പൊതുമേഖലാ സ്ഥാപനമോ
കമ്പനിയോ ആയി
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇവ ഏത്
രീതിയിലുള്ള
സ്ഥാപനങ്ങളായാണ്
നിലനില്‍ക്കുന്നത്;
വ്യക്തമാക്കുമോ?
പരിസ്ഥിതിലാേല
മേഖലയിലെ ക്വാറി, ക്രഷര്‍
യൂണിറ്റുകള്‍
*332.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരക്ഷിത
വനമേഖലയാേട്
ചേര്‍ന്നുള്ള പത്ത്
കിലാേമീറ്റര്‍
ദൂരത്തില്‍ ക്വാറി,
ക്രഷര്‍
തുടങ്ങിയവയ്ക്ക്
നിലവിലുണ്ടായിരുന്ന
വിലക്ക് നീക്കുവാനും
ദൂരപരിധി
കുറയ്ക്കുവാനും
തീരുമാനിച്ചിട്ടുണ്ടാേ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(ബി)
സുപ്രീം
കാേടതി നിര്‍ദ്ദേശിച്ച
പ്രകാരം വന്യജീവി
സങ്കേതങ്ങളുടേയും ദേശീയ
ഉദ്യാനങ്ങളുടേയും പത്ത്
കിലോമീറ്റര്‍ ചുറ്റളവ്
വരെ പരിസ്ഥിതിലാേല
മേഖലയായി കേന്ദ്ര വനം
പരിസ്ഥിതി മന്ത്രാലയം
വിജ്ഞാപനം
ഇറക്കിയിട്ടുണ്ടാേ;
ഇതിന്
കടകവിരുദ്ധമായിട്ടുളളതാണോ
സംസ്ഥാന സര്‍ക്കാരിന്റെ
തീരുമാനമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പാേള്‍
എടുത്ത തീരുമാനത്തിന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി
തേടിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍
എന്തുകാെണ്ടെന്നറിയിക്കാമോ;
(ഡി)
സര്‍ക്കാരിന്റെ
തീരുമാനം വനം മേഖലയുടെ
ആവാസ വ്യവസ്ഥയ്ക്ക്
ദാേഷകരമാകുവാന്
സാധ്യതയില്ലേ;
വ്യക്തമാക്കുമാേ?
വിദ്യാഭ്യാസ
വായ്പ എടുക്കുന്നവര്‍ക്കുള്ള
ഇളവുകള്‍
*333.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ
എടുക്കുന്നവര്‍ക്ക്
ഏതെല്ലാം വിധത്തിലുള്ള
ഇളവുകള്‍ നല്‍കാനാണ്
ധനകാര്യ വകുപ്പ്
ശിപാര്‍ശ
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ;
(ബി)
വായ്പാ
കുടിശ്ശികയുള്ളവര്‍ക്ക്
പലിശ ഇളവ്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വര്‍ഷം മുതല്‍ വായ്പ
എടുത്തവര്‍ക്കാണ് ഇൗ
ആനുകൂല്യം നല്കി
വരുന്നത്;
(സി)
വിദ്യാഭ്യാസ
വായ്പാ പദ്ധതിക്ക്
കേന്ദ്ര സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ 2016 മുതല്‍
നാളിതുവരെ എത്രയാണ്
ലഭ്യമായ കേന്ദ്ര
സഹായമെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് ഈ
സര്‍ക്കാര്‍ നീക്കി
വച്ചതും ചെലവഴിച്ചതുമായ
തുകയുടെ കണക്ക്
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി.എല്‍.
ലെ ഐ.ടി. അധിഷ്ഠിത സേവന
സംരംഭങ്ങള്‍
*334.
ശ്രീ.വി.കെ.പ്രശാന്ത്
,,
രാജു എബ്രഹാം
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനികീകരണ,ശാക്തീകരണ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി
കെ.എസ്.ഇ.ബി.എല്‍
നടത്തുന്ന ഐ.ടി.
അധിഷ്ഠിത സേവന
സംരംഭങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
കെ.എസ്.ഇ.ബി.എല്‍.- ന്
ലഭിച്ച വിവിധ
അംഗീകാരങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
വൈദ്യുതി വാഹന
നയത്തിന്റെ
അടിസ്ഥാനത്തില്‍
ഇലക്ട്രിക് മൊബിലിറ്റി
പദ്ധതിയുടെ നോഡല്‍
ഏജന്‍സിയെന്ന നിലയില്‍
കെ.എസ്.ഇ.ബി.എല്‍
നടത്താന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
മലബാറിലെ
ക്ഷേത്രങ്ങളിലെ
ഭരണനിര്‍വ്വഹണം
*335.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാറിലെ
ക്ഷേത്രങ്ങളിലെ
ഭരണനിര്‍വ്വഹണത്തെ
സംബന്ധിച്ച പഠനങ്ങള്‍
നടത്തി
ക്ഷേത്രജീവനക്കാരുടെ
ദുരവസ്ഥ
പരിഹരിക്കുവാന്‍
നിയമപരിഷ്ക്കരണമുള്പ്പെടെയുളള
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിന്
കെ.ഗോപാലകൃഷ്ണന്
അധ്യക്ഷനായ കമ്മിറ്റിയെ
നിയോഗിച്ചിരുന്നോ;
(ബി)
കമ്മിറ്റി
പ്രവര്‍ത്തനം
തുടങ്ങിയത് എന്നു
മുതലാണെന്നും
കമ്മിറ്റിയുടെ ഘടന,
പരിഗണനാ വിഷയങ്ങള്‍,
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതെന്ന്
തുടങ്ങിയ വിവരങ്ങളും
വിശദമാക്കുമോ;
(സി)
തിരുവിതാംകൂര്‍,
കൊച്ചി ദേവസ്വങ്ങളുടെ
രീതിയിലേക്ക് മലബാര്‍
ദേവസ്വത്തിന്റെ
പ്രവര്‍ത്തനം
മാറ്റണമെന്ന് കമ്മിറ്റി
നിര്‍ദ്ദേശിച്ചിരുന്നോ;
കമ്മിറ്റിയുടെ മറ്റ്
പ്രധാന
നിര്‍ദ്ദേശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
നാളിതുവരെ
സ്വീകരിച്ചതും
സ്വീകരിച്ചുവരുന്നതുമായ
നടപടികള്‍
വെളിപ്പെടുത്തുമോ;
കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തി
ആവശ്യമായ
നിയമഭേദഗതികള്‍
എന്നത്തേക്ക്
നടപ്പാകും;
വിശദമാക്കുമോ?
ടൂറിസം
മാര്‍ക്കറ്റിംഗ്
*336.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഒ. ആര്. കേളു
,,
ആര്. രാജേഷ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
ശ്രദ്ധ
ആകര്‍ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ ടൂറിസം
ഇവന്റൂകള്
സംഘടിപ്പിച്ചിട്ടുണ്ടോ
എന്നും എങ്കില്‍ അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
സംഘടിപ്പിക്കപ്പെട്ട
ടൂറിസം ഇവന്റൂകളില്
ഏതെല്ലാം രാജ്യങ്ങളാണ്
പങ്കെടുത്തതെന്നും
വിദേശ ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിന് ഇത്
എത്രത്തോളം
പ്രയോജനകരമായി എന്നും
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ടൂറിസം
മാര്‍ക്കറ്റിംഗിന്റെ
ഭാഗമായി ഏതെല്ലാം പുതിയ
ടൂറിസം ഉല്പന്നങ്ങളാണ്
നിര്‍മ്മിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
പുതിയ
ടൂറിസം ഉല്പന്നങ്ങള്
ടൂറിസം കലണ്ടറില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജലവൈദ്യുത
പദ്ധതികളിലെ ജലം
പാഴാകാതിരിക്കാന്‍ നടപടി
*337.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലവൈദ്യുത പദ്ധതികളുടെ
അണക്കെട്ടുകളില്‍
നിന്നും വൈദ്യുതി
ഉല്പാദിപ്പിക്കാവുന്ന
ജലം
പാഴായിപ്പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ജലവൈദ്യുത
പദ്ധതികളിലെ
അണക്കെട്ടുകളിലെ
ജലനിരപ്പ്
ഉയരുന്നതിനാനുപാതികമായി
വൈദ്യുതിയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
പര്യാപ്തമായ സംവിധാനം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
അണക്കെട്ടുകളിലെ
ജലനിരപ്പ്
ഉയരുന്നതിനനുസരിച്ച്
വൈദ്യുതിയുടെ ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ജലവൈദ്യുത
പദ്ധതികളുടെ
അണക്കെട്ടുകളിലെ
ഉല്പാദന ശേഷി പരമാവധി
ഉപയോഗിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
*338.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ. ബാബു
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാഭത്തിലായിരുന്ന
ഹിന്ദുസ്ഥാന്‍ ന്യൂസ്
പ്രിന്റ് ലിമിറ്റഡ്
കേന്ദ്രസര്‍ക്കാര്‍
നയങ്ങള്‍ കൊണ്ട്
പ്രതിസന്ധിയിലായതിനാല്‍
സംസ്ഥാന സര്‍ക്കാര്‍ ആ
കമ്പനി ഏറ്റെടുക്കാന്‍
തയ്യാറായതിനോട്
കേന്ദ്രം അനുകൂലമായ
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
കഞ്ചിക്കോട്ടെ
ഇന്‍സ്ട്രമെന്റേഷന്‍
ലിമിറ്റഡ്
കേന്ദ്രസര്‍ക്കാരില്‍
നിന്ന്
ഏറ്റെടുക്കാനുള്ള
സംസ്ഥാന സര്‍ക്കാര്‍
നീക്കത്തിന്റെ നിലവിലെ
പുരോഗതി അറിയിക്കാമോ;
സ്ഥലവിലയായി അറുനൂറ്
കോടി രൂപ
കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇത് ഏറ്റെടുക്കലിനെ
ബാധിക്കുമോ;
(സി)
വന്‍ലാഭത്തിലുള്ള
ഹിന്ദുസ്ഥാന്‍ ലൈഫ്
കെയര്‍ ലിമിറ്റഡ്
വിറ്റഴിക്കുന്നതിന്റെ
ഭാഗമായി കണക്കെടുപ്പ്
തുടങ്ങിയതായ വാര്‍ത്ത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ഡി)
വളരെ
കുറഞ്ഞ അളവില്‍ മാത്രം
കേന്ദ്ര നിക്ഷേപമുള്ള
സംസ്ഥാനത്തിന്റെ
താല്പര്യം പരിഗണിച്ച്
സംസ്ഥാനത്തെ കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങള്‍
നിലനിര്‍ത്താന്‍
സമ്മര്‍ദ്ദം
ചെലുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ?
പരിസ്ഥിതിലോല
പ്രദേശങ്ങളിലെ ക്വാറികള്‍
*339.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി
ഉണ്ടാകുന്ന പ്രകൃതി
ദുരന്തങ്ങളുടെ ഒരു
കാരണം അനധികൃത
ക്വാറികളും
അതുണ്ടാക്കുന്ന
പരിസ്ഥിതി ആഘാതവും
ആണെന്നത് വസ്തുതയല്ലേ
എന്ന് വ്യക്തമാക്കാമോ;
(ബി)
2018-ലെ
മഹാപ്രളയത്തിന് ശേഷം
പരിസ്ഥിതി ആഘാതം പഠിച്ച
നിയമസഭാ സമിതി അതിന്റെ
റിപ്പോര്‍ട്ടില്‍
ക്വാറികളുടെ
പ്രവര്‍ത്തനം കൊണ്ട്
പശ്ചിമ ഘട്ടത്തില്‍
ഉരുള്‍പൊട്ടല്‍,
വിള്ളലുകള്‍, പുഴ
വഴിമാറി ഒഴുകല്‍ എന്നിവ
ഉണ്ടാകുന്നു എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
2018-ലെ
മഹാപ്രളയത്തിന് ശേഷം
സംസ്ഥാനത്ത് പുതിയ
ക്വാറികള്‍ക്ക്
ലെെസന്‍സ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ദുരന്തഭൂമിയായി
മാറിയ കവളപ്പാറയ്ക്ക്
ഇരുപത് കിലോ മീറ്റര്‍
ചുറ്റളവില്‍ നിലവില്‍
എത്ര ക്വാറികള്‍ ആണ്
പ്രവര്‍ത്തിക്കുന്നതെന്ന
കണക്ക് ലഭ്യമാണോ;
എങ്കില്‍ അറിയിക്കാമോ;
(ഇ)
പരിസ്ഥിതിലോല
മേഖലകളില്‍ കൂടുതല്‍
ക്വാറികള്‍
അനുവദിക്കുന്നത്
വിലക്കിക്കൊണ്ടുള്ള
2013-ലെ കേന്ദ്ര
വിജ്ഞാപനത്തില്‍
സര്‍ക്കാര്‍ ഇളവ്
തേടിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(എഫ്)
1964-ലെ
ഭൂപതിവ് ചട്ട പ്രകാരം
കൃഷിക്ക് വേണ്ടി
പതിച്ച് നല്കിയ
ഭൂമിയില്‍ ഖനനം
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ജി)
സംസ്ഥാനത്ത്
പ്രളയവും
ഉരുള്‍പൊട്ടലും
നിരന്തരം ഉണ്ടാകുന്ന
സാഹചര്യത്തില്‍
പരിസ്ഥിതിലോല
മേഖലകളില്‍ ക്വാറികള്‍
അനുവദിക്കുന്ന
കാര്യത്തില്‍
പുനര്‍ചിന്തനം
നടത്തുമോ
എന്നറിയിക്കാമോ?
എഡ്യൂക്കേഷന്‍
ലോണ്‍ റീപേയ്മെന്റ്
സപ്പോര്‍ട്ട് സ്കീമിന്റെ
പുരോഗതി
*340.
ശ്രീ.എം.
സി. കമറുദ്ദീന്
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടക്കാന്‍
കഴിയാതെ കടക്കെണിയിലായ
തൊഴില്‍രഹിതരെ
സഹായിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
2016-17
മുതല്‍ നടപ്പിലാക്കി
വരുന്ന എഡ്യൂക്കേഷന്‍
ലോണ്‍ റീപേയ്മെന്റ്
സപ്പോര്‍ട്ട്
സ്കീമിന്റെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
തുടര്‍വര്‍ഷങ്ങളില്‍
ഈ സ്കീം
ഫലപ്രദമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
നികുതി
വരുമാനത്തിലെ കുറവ്
പരിഹരിക്കുന്നതിന് നടപടി
*341.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
കെ. രാജന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട രണ്ട്
പ്രളയങ്ങള്‍ മൂലം
നികുതി വരുമാനത്തില്‍
കാര്യമായ ഇടിവ്
സംഭവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നികുതി
വരുമാനത്തിലുണ്ടായ
നഷ്ടം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നികുതി
റിട്ടേണ്‍
സ്ക്രൂട്ടിണി,
കുടിശ്ശിക അസസ്സ്മെന്റ്
എന്നിവ
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ദീര്‍ഘകാലമായുളള
നികുതി കുടിശ്ശികകള്‍
തീര്‍പ്പാക്കുന്നതിനായി
നടപ്പാക്കിയ ആംനെസ്റ്റി
പദ്ധതി
വിജയകരമായിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
റെയില്‍വേ
വഴിയുളള ചരക്ക്
കളളക്കടത്ത് നികുതി
വെട്ടിപ്പിനുളള ഒരു
പ്രധാന
മാര്‍ഗ്ഗമാണെന്നത്
കണക്കിലെടുത്ത് അത്
തടയുന്നതിന് വേണ്ടി
സ്വീകരിച്ച
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
വ്യവസായ
വികസന കോര്പ്പറേഷന്
വഴിയുള്ള വ്യവസായ വികസനം
*342.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എം. സ്വരാജ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വികസനത്തിനായി
വ്യവസായ വികസന
കോര്പ്പറേഷന് വഴി
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
ചേര്‍ത്തലയിലെ
മെഗാ ഫുഡ്
പാര്‍ക്കിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയെന്നും
പദ്ധതിയുടെ പുരോഗതിയും
അറിയിക്കാമോ?
വൈദ്യുതിയുടെ ദുരുപയോഗം
തടയുന്നതിന് നടപടികള്‍
*343.
ശ്രീ.രാജു
എബ്രഹാം
,,
എം. മുകേഷ്
,,
വി. അബ്ദുറഹിമാന്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ ദുരുപയോഗം
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
മോഷണം
കണ്ടുപിടിക്കുന്നതിന്
കെ.എസ്.ഇ.ബി.യുടെ ആന്റി
പവര്‍ തെഫ്റ്റ്
സ്ക്വാഡിന്റെയും
വിജിലന്‍സ്
വിഭാഗത്തിന്റെയും
പ്രവര്‍ത്തനങ്ങള്‍
ശക്തമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
വൈദ്യുതി
മോഷണം
കണ്ടുപിടിക്കപ്പെട്ടാല്‍
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം ശിക്ഷാ
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
വ്യക്തമാക്കാമോ;
(ഡി)
കേടായ
മീറ്ററുകള്‍ മാറ്റി
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ബോർഡിന്റെ സാമ്പത്തിക
പ്രതിസന്ധി
*344.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ടി.ജെ. വിനോദ്
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടിശ്ശിക
തുക യഥാസമയം
പിരിച്ചെടുക്കാത്തതു
മൂലം വൈദ്യുതി ബോര്‍ഡ്
നിലവില്‍ സാമ്പത്തിക
പ്രതിസന്ധിയിലാണെന്നത്
വസ്തുതയാണോ
എന്നറിയിക്കാമോ;
(ബി)
ഈ
പ്രതിസന്ധി
മറികടക്കുവാന്‍
കെ.എസ്.ഇ.ബി വൈദ്യുതി
നിരക്കുകള്‍ കുത്തനെ
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
എത്ര ശതമാനം
വര്‍ദ്ധനവാണ്
വരുത്തിയത്; വൈദ്യുതി
നിരക്ക്
വര്‍ദ്ധനവിനോടൊപ്പം
ഫിക്സഡ് ചാര്‍ജ്ജും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
കാര്‍ഷികാവശ്യത്തിനുള്ള
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
കടുത്ത
പ്രതിസന്ധിയില്‍ക്കൂടി
കടന്നുപോകുന്ന
കാര്‍ഷികമേഖലയുടെ
തകര്‍ച്ചക്ക് ഈ
വര്‍ദ്ധനവ് ആക്കം
കൂട്ടുകയില്ലേ
എന്നറിയിക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതിനകം എത്ര തവണ
വൈദ്യുതി നിരക്ക്
വര്‍ദ്ധിപ്പിച്ചു;
വിശദാംശം നല്‍കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
*345.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
നിലവിലെ സാമ്പത്തിക
സ്ഥിതിയെക്കുറിച്ച്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
സഞ്ചിത കടബാധ്യത
വാര്‍ഷിക റവന്യൂ
വരുമാനത്തിന്റെ എത്ര
ശതമാനം വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
ജനങ്ങളില്‍
അമിത സാമ്പത്തികഭാരം
അടിച്ചേല്‍പ്പിക്കാതെ
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്താനുള്ള
പ്രായോഗിക നടപടികള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ?
ട്രാന്‍സ്ഗ്രിഡ്
2.0 പദ്ധതിയിലെ പാക്കേജുകളുടെ
നടത്തിപ്പ്
*346.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ്ഗ്രിഡ് 2.0
പദ്ധതിയിലെ
പാക്കേജുകളുടെ
നടത്തിപ്പിനായി കിഫ്ബി
ഏര്‍പ്പെട്ടിട്ടുള്ള
ത്രികക്ഷി കരാര്‍
പ്രകാരം കിഫ്ബി
നല്കുന്ന വായ്പ
തുകയുടെ തിരിച്ചടവ്
ബാധ്യത ഏതു
കക്ഷിയ്ക്കാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാക്കേജുകളുടെ
നടത്തിപ്പിനായി കിഫ്ബി
നല്കുന്ന തുകയുടെ
തിരിച്ചടവിനായി
പ്രത്യേക കരാര്‍
ഉണ്ടാക്കിയിട്ടുണ്ടോ;
തിരിച്ചടവ് കരാര്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
തിരിച്ചടവിന്റെ
കാലാവധി, പലിശ നിരക്ക്
തുടങ്ങിയ വിശദാംശങ്ങള്‍
നല്‍കാമോ?
പ്രാദേശിക
ഫുട്ബോള്‍ മേളകള്‍
പ്രാേത്സാഹിപ്പിക്കാന്‍ നടപടി
*347.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
,,
കെ.എം.ഷാജി
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആര്‍ട്സ്
ആന്‍ഡ് സ്പോര്‍ട്സ്
ക്ലബുകള്‍ വഴി
പ്രാദേശിക തലത്തില്‍
നടക്കുന്ന ഫുട്ബോള്‍
മേളകളെ
പ്രാേത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഗ്രാമപ്രദേശങ്ങളിലെ
ഫുട്ബോള്‍ കളിക്കാരെ
പ്രോത്സാഹിപ്പിക്കുന്നതിനായി
ഇത്തരം ക്ലബ്ബുകള്‍ക്ക്
സാമ്പത്തിക സഹായം
നല്‍കുന്നതിനും
കളിക്കാര്‍ക്ക്
പരിശീലനം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
ഉത്തരവാദിത്ത
ടൂറിസം
*348.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ. ആന്‍സലന്‍
,,
ഒ. ആര്. കേളു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഉത്തരവാദിത്ത
ടൂറിസം
വിപൂലപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം ഫലപ്രദമായി
നടപ്പാക്കിയത് മൂലം
തദ്ദേശവാസികള്ക്കുണ്ടായിട്ടുള്ള
നേട്ടങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
(സി)
ഉത്തരവാദിത്ത
ടൂറിസം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
അംഗീകൃത ടൂറിസ്റ്റ്
ഗൈഡുകള്‍ക്ക് ശാസ്ത്രീയ
പരിശീലനം
നല്‍കുന്നതിനും ടൂറിസം
പോലീസിന്റെ
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നടപ്പാക്കിയ
ഉത്തരവാദിത്ത ടൂറിസം
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെല്ലാം അവാര്‍ഡുകളും
പുരസ്കാരങ്ങളും
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
വ്യാവസായിക
ഉല്പന്നങ്ങള്ക്ക് ദേശീയ
അന്തര്‍ദേശീയ വിപണി
*349.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
പി. ഉണ്ണി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യാപാരമേഖലയില്‍ നൂറ്
ശതമാനം വിദേശ നിക്ഷേപം
അനുവദിക്കാനുളള കേന്ദ്ര
തീരുമാനം സംസ്ഥാനത്ത് ആ
മേഖലയില്‍
സൃഷ്ടിക്കാനിടയുളള
പ്രശ്നങ്ങള്‍ പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
വ്യാവസായിക
ഉല്പന്നങ്ങള്ക്ക്
ദേശീയ അന്തര്‍ദേശീയ
വിപണി
നേടിയെടുക്കുകയെന്ന
ലക്ഷ്യത്തോടെ
രൂപീകരിച്ച വാണിജ്യ
മിഷന്റെ പ്രവര്‍ത്തന
പുരോഗതിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
വിപണി
നേടിയെടുക്കുന്നതിനായി
ആധുനിക സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തുന്നതോടൊപ്പം
തന്നെ
ദീര്‍ഘകാലാടിസ്ഥാനത്തില്‍
ചെറുകിട വ്യാപാര
മേഖലയിലെ ഓണ്‍ലെെന്‍
വ്യാപാരം കുത്തകകള്‍
കയ്യടക്കാനിടയുള്ള
സാഹചര്യം ഒഴിവാക്കാന്‍
ആവശ്യമായ ഇടപെടല്‍
നടത്തുമോ
എന്നറിയിക്കാമോ?
കെ.എസ്.ഇ.ബി.എല്‍.
കിഫ്ബിയില്‍ നിന്നും
എടുക്കുന്ന വായ്പ
*350.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിന്നും
കെ.എസ്.ഇ.ബി.എല്‍.
പതിനായിരം കോടി രൂപ
കടം എടുക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
പ്രവൃത്തികള്‍
നടപ്പിലാക്കുവാനാണ്
ഇത്ര വലിയ സംഖ്യ
കടമെടുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
സംബന്ധിച്ച്
കെ.എസ്.ഇ.ബി.എല്‍.
എന്തെങ്കിലും കരാറില്‍
ഒപ്പുവച്ചിട്ടുണ്ടോ;
പ്രസ്തുത കരാറിലെ
കക്ഷികള്‍
ആരൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കരാര്‍ അനുസരിച്ച്
കെ.എസ്.ഇ.ബി.എല്‍.
കടമായി എടുക്കുന്ന തുക
എത്ര കാലം കൊണ്ടാണ്
തിരിച്ചടയ്ക്കേണ്ടതെന്ന്
അറിയിക്കുമോ; ആയതിന്റെ
പലിശ നിരക്ക്
എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍ക്ക്
കെ.എസ്.ഇ.ബി.എല്‍-ന്റെ
ചട്ടങ്ങളാണോ അതോ
കരാര്‍ പ്രകാരമുള്ള
സംസ്ഥാന
സര്‍ക്കാര്‍/കേന്ദ്ര
സര്‍ക്കാര്‍
ചട്ടങ്ങള്‍/ഉത്തരവുകള്‍
ആണോ ബാധകം എന്ന്
വിശദമാക്കുമോ?
മാലിന്യത്തില്‍
നിന്ന് വെെദ്യുതി ഉല്പാദനം
*351.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യത്തില്‍
നിന്ന് വെെദ്യുതി
ഉല്പാദനം ലക്ഷ്യമിട്ട്
കെ.എസ്.ഇ.ബി
സംസ്ഥാനത്ത്
എവിടെയെല്ലാം
പദ്ധതികള്‍
തുടങ്ങിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
സ്വകാര്യ
ഏജന്‍സികളുമായി
ചേര്‍ന്നാണ് പ്രസ്തുത
പദ്ധതി
പ്രവര്ത്തനക്ഷമമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
വിശദവിവരം നല്‍കുമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി
*352.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ്ഗ്രിഡ് 2.0
പദ്ധതിയിലെ
പാക്കേജുകളുടെ
നടത്തിപ്പിനായി കിഫ്ബി
ഏര്‍പ്പെട്ട ത്രികക്ഷി
കരാറിലെ
നിബന്ധനകള്‍ക്ക്
വിപരീതമായി
എസ്റ്റിമേറ്റ് തുകയുടെ
അന്‍പതു മുതല്‍ അറുപതു
ശതമാനം അധിക തുകയ്ക്ക്
സ്വകാര്യ
കമ്പനികള്‍ക്ക്
കോലത്തുനാട്, കോട്ടയം
ലൈന്‍സ് കരാറുകള്‍
നല്‍കിയത് കിഫ്ബി
അംഗീകരിക്കേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
നിയമപരമായി
ഉണ്ടാക്കിയിട്ടുള്ള ഈ
ത്രികക്ഷി കരാര്‍
പാലിക്കാനുള്ള കടമ
കിഫ്ബിക്കുണ്ടോ;
(സി)
പ്രസ്തുത
ട്രാന്‍സ്ഗ്രിഡ് 2.0
പദ്ധതികളില്‍ ത്രികക്ഷി
കരാറിലെ വ്യവസ്ഥകള്‍
പ്രകാരം എന്തൊക്കെ
കടമകളാണ് കിഫ്ബിയില്‍
നിക്ഷിപ്തമായിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇ-വേ
ബില്‍ സ്ക്വാഡുകളുടെ
പ്രവര്ത്തനവ്യാപനം
*353.
ശ്രീ.എം.
രാജഗോപാലന്‍
,,
പി.കെ. ശശി
,,
എസ്.രാജേന്ദ്രന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനകത്തേക്ക്
കടന്നുവരുന്ന അന്തര്‍
സംസ്ഥാന
ചരക്കുവാഹനങ്ങളില്‍
ഇ-വേ ബില്‍ പരിശാേധന
കാര്യക്ഷമാക്കിയിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
ഫലമായി സംസ്ഥാനത്ത്
നികുതി വളര്‍ച്ചയില്‍
ഉണ്ടായിട്ടുള്ള
പുരാേഗതി
വിലയിരുത്തിയിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(സി)
ഇ-വേ
ബില്‍ പരിശാേധനയ്ക്കായി
രൂപീകരിച്ച വാഹന
പരിശാേധനാ
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്തെ എല്ലാ
അതിര്‍ത്തി ചെക്ക്
പാേസ്റ്റുകളിലും
വ്യാപിപ്പിച്ചിട്ടുണ്ടാേ;
വിശദീകരിക്കാമോ?
ചെറുകിട
ജലവൈദ്യുത പദ്ധതികളിലൂടെയുള്ള
വൈദ്യുതോല്പാദനം
*354.
ശ്രീ.കെ.
ബാബു
,,
ബി.ഡി. ദേവസ്സി
,,
എം. സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചെറുകിട ജലവൈദ്യുത
പദ്ധതികളിലൂടെ
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ചെറുകിട
ജലവൈദ്യുത
പദ്ധതികള്‍ക്ക്
സാധ്യതയുള്ള സ്ഥലങ്ങള്‍
സംബന്ധിച്ച് എനര്‍ജി
മാനേജ്മെന്റ് സെന്റര്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ചെറുകിട
വൈദ്യുതോല്പാദന
രംഗത്തേയ്ക്ക് സ്വകാര്യ
സംരംഭകരെക്കൂടി
ഉള്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇപ്രകാരം
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളെക്കൂടി
ഉള്‍പ്പെടുത്തി ചെറുകിട
ജലവൈദ്യുത ഉല്പാദന മേഖല
വിപുലപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഊര്‍ജ്ജമേഖലയില്‍
നടപ്പാക്കിവരുന്ന
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
*355.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്‍ജ്ജമേഖലയില്‍
നടപ്പാക്കിവരുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
നഗരപ്രദേശങ്ങളിലെ
ഊര്‍ജ്ജ പ്രസരണ വിതരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് സംയോജിത
ഊര്‍ജ്ജവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രാമീണമേഖലയിലെ
ഭവനങ്ങള്‍
വൈദ്യുതീകരിക്കുന്നതിനും
വൈദ്യുതി ശൃംഖല
ശാക്തീകരിക്കുന്നതിനും
ദീനദയാല്‍ ഉപാദ്ധ്യായ
ഗ്രാമജ്യോതി യോജന
പ്രകാരം എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്തുവരുന്നതെന്നും
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കേന്ദ്രസര്‍ക്കാരിന്റെ
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സഹകരണ
മേഖലയുടെ പ്രവര്‍ത്തന
വിപുലീകരണം
*356.
ശ്രീ.എസ്.ശർമ്മ
,,
മുരളി പെരുനെല്ലി
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ മേഖലയുടെ
പ്രവര്‍ത്തനങ്ങള്‍
സാധ്യതയ്ക്കനുസരിച്ച്
വളര്‍ത്തിക്കൊണ്ടുവരുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
സഹകരണ
സംഘങ്ങള്‍
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
സഹകരണ വകുപ്പും സഹകരണ
സംഘങ്ങളും തമ്മിലുള്ള
ബന്ധം
സുതാര്യമാക്കുന്നതിനും
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സഹകരണ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
ആധുനികവല്‍ക്കരിക്കുന്നതിനോടൊപ്പം
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കുന്നതിനാവശ്യമായ
പദ്ധതികള്‍ ആസൂത്രണം
ചെയ്തു നടപ്പാക്കുമോ;
(ഡി)
കേന്ദ്ര
സംസ്ഥാന
സര്‍ക്കാരുകളുടെ വിവിധ
വകുപ്പുകള്‍ നടത്തുന്ന
പദ്ധതികളില്‍
സംഘങ്ങള്‍ക്ക്
പങ്കാളിത്തം നല്‍കുക
വഴി പ്രസ്തുത പദ്ധതി
ജനകീയമാക്കുന്നതിനും
സംഘങ്ങള്‍ക്ക്
സാമ്പത്തിക ഭദ്രത
കൈവരിക്കുന്നതിനും
കഴിയുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ആയതിന് നടപടി
സ്വീകരിക്കുമോ?
സഹകരണ
മേഖലയെ ആധുനികീകരിച്ച്
ശാക്തീകരിക്കാനുള്ള
പ്രവര്‍ത്തനങ്ങള്‍
*357.
ശ്രീ.ഐ.ബി.
സതീഷ്
,,
ബി.ഡി. ദേവസ്സി
,,
എം. മുകേഷ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാധാരണക്കാരെയും
സ്വയംസഹായ സംഘങ്ങളെയും
സംസ്ഥാനത്തെ
വാണിജ്യബാങ്കുകള്‍
അവഗണിക്കുന്ന
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ സഹകരണ
മേഖലയെ ആധുനികീകരിച്ച്
ഇത്തരത്തില്‍പ്പെട്ടവരുടെ
ആവശ്യങ്ങള്‍
നിറവേറ്റുന്നതിന്
കൂടുതല്‍
ശാക്തീകരിക്കാന്‍
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ടൂറിസം
രംഗത്തും കാര്‍ഷിക
രംഗത്തും സഹകരണ
പ്രസ്ഥാനം വഴി
സാധാരണക്കാരുടെ ജീവിത
നിലവാരം
മെച്ചപ്പെടുത്തുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; ബ്ലേഡ്
പലിശക്കാരെ ഉന്മൂലനം
ചെയ്യുാനുള്ള പരിപാടി
വിജയം കണ്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ഏറ്റവും ദുര്‍ബല
ജനവിഭാഗങ്ങളുടെ ഉന്നതി
ലക്ഷ്യമാക്കി സംസ്ഥാന
പട്ടികജാതി-പട്ടികഗോത്ര
സഹകരണ ഫെഡറേഷന് ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എന്തെല്ലാം പുതിയ
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
എല്‍.ഐ.സി
മാതൃകയില്‍ സംസ്ഥാനത്ത്
ഇന്‍ഷുറന്‍സ് കമ്പനി
*358.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ഇന്‍ഷുറന്‍സ്
സ്ഥാപനങ്ങളെ
സംബന്ധിച്ചും അവ
സംസ്ഥാനത്തുനിന്നും
ഇന്‍ഷുറന്‍സ് ഇനത്തില്‍
സംഭരിക്കുന്ന തുകയെ
സംബന്ധിച്ചും
എന്തെങ്കിലും
വിവരശേഖരണം സര്‍ക്കാര്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
സ്റ്റേറ്റ്
ഇന്‍ഷുറന്‍സിന്റെ
പ്രവര്‍ത്തനങ്ങള്‍
ആകര്‍ഷകമാക്കുന്നതിനും
ഇന്‍ഷുറന്‍സ്
പരിരക്ഷയും
നഷ്ടപരിഹാരവും
കാലാനുസൃതമായി
പരിഷ്ക്കരിക്കുന്നതിനും
ഈ സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
ലക്ഷക്കണക്കിന്
പോളിസികളിലൂടെ
പ്രതിമാസം കോടികള്‍
സംഭരിക്കുന്ന എല്‍.ഐ.സി
യ്ക്കും ആകര്‍ഷകമായ
പരസ്യം നല്കി ജനങ്ങളെ
കൊള്ളയടിക്കുന്ന
സ്വകാര്യ
സ്ഥാപനങ്ങള്‍ക്കുമിടയില്‍
സംസ്ഥാനം എല്‍.ഐ.സി
മാതൃകയിലുള്ള
ഇന്‍ഷുറന്‍സ് കമ്പനി
രൂപീകരിക്കുന്നത്
സംസ്ഥാനത്തിന്റെ
സാമ്പത്തിക
ഭദ്രതയ്ക്കും
ജനങ്ങള്‍ക്ക്
സുരക്ഷിതമായ
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പാക്കുന്നതിനും
ഗുണകരമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇത്തരം
ആലോചനകള്‍ സര്‍ക്കാര്‍
നടത്തുമോ എന്ന്
വ്യക്തമാക്കുമോ?
പ്രളയാനന്തര
കേരളത്തിന്റെ
പുന:സൃഷ്ടിക്കായുള്ള
ധനസമാഹരണം
*359.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ
പുന:സൃഷ്ടിക്കായി
നടക്കുന്ന ധനസമാഹരണ
പ്രക്രിയയുടെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
പുനര്‍
നിര്‍മ്മാണത്തിന് വിവിധ
ഏജന്‍സികളില്‍ നിന്ന്
ലഭ്യമായതും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിച്ചതുമായ
വായ്പ സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(സി)
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
ആവശ്യമായ ബൃഹത്
പദ്ധതികള്‍ക്കുള്ള
വിഭവസമാഹരണത്തിനായി,
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
കേന്ദ്ര സര്‍ക്കാര്‍
ഉയര്‍ത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
വിദേശരാജ്യങ്ങളില്‍
നിന്ന് ധനസഹായം
സ്വീകരിക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നിലപാട് അനുകൂലമാണോ;
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന യുവജനക്ഷേമ
ബാേര്‍ഡിന്റെ പദ്ധതികള്‍
*360.
ശ്രീ.റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ.യു. ജനീഷ് കുമാര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി കേരള
സംസ്ഥാന യുവജനക്ഷേമ
ബാേര്‍ഡ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
വിശദമാക്കാമാേ;
(ബി)
പ്രകൃതി
ദുരന്തങ്ങള്‍ പോലുള്ള
അടിയന്തര സാഹചര്യങ്ങളെ
നേരിടാന്‍ യുവജനക്ഷേമ
ബാേര്‍ഡ് യുവാക്കളെ
ഉള്‍പ്പെടുത്തി കേരള
വാേളന്ററി യൂത്ത്
ആക്ഷന്‍ ഫാേഴ്സ്
രൂപീകരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
സാമൂഹ്യമായും
സാമ്പത്തികമായും
പിന്നാക്കം
നില്ക്കുന്നവരുടെ
മേഖലകള്‍ക്ക്
മുന്‍തൂക്കം നല്കി
ബാേര്‍ഡ് രൂപീകരിച്ച
യുവാ ക്ലബ്ബുകളുടെ
പ്രവര്‍ത്തനം
എന്തെല്ലാമാണ്;
(ഡി)
മത്സരപരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്ന
ഉദ്യാേഗാര്ത്ഥികള്ക്കായി
എന്തെല്ലാം
പരിശീലനങ്ങളാണ്
ബാേര്‍ഡ്
സംഘടിപ്പിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമാേ?