പകര്‍ച്ചവ്യാധി
പ്രതിരോധത്തിനുള്ള
ആരോഗ്യജാഗ്രത പരിപാടി
*301.
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരോഗ്യജാഗ്രത എന്ന
പേരില്‍ പകര്‍ച്ചവ്യാധി
പ്രതിരോധ/നിയന്ത്രണ
പരിപാടി
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
സവിശേഷതകള്‍
അറിയിക്കുമോ;
(ബി)
പകര്‍ച്ചവ്യാധി
നിയന്ത്രണ പരിപാടിയുടെ
ഭാഗമായി ഹോട്ടലുകള്‍,
ബേക്കറികള്‍, ഭക്ഷണം
പാകം ചെയ്യുന്ന മറ്റ്
സ്ഥലങ്ങള്‍,
ലബോറട്ടറികള്‍
എന്നിവിടങ്ങളില്‍
പരിശോധന
നടത്തുന്നുണ്ടോ;
(സി)
മലേറിയ,
ക്ഷയം, മന്ത്, കുഷ്ഠം,
കാലാ അസര്‍ തുടങ്ങിയ
രോഗങ്ങള്‍
പൂര്‍ണ്ണമായും
ഇല്ലാതാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഡെങ്കിപ്പനി,
എലിപ്പനി, സ്ക്രബ്
ടൈഫസ്,
ഹെപ്പറ്റൈറ്റിസ്-എ,
കോളറ, ടൈഫോയ്ഡ്
തുടങ്ങിയ രോഗങ്ങള്‍
കണ്ടുപിടിക്കുന്നതിനുള്ള
സൗകര്യങ്ങള്‍
ആരോഗ്യസംവിധാനത്തിന്റെ
താഴേത്തട്ടിലും
ലഭ്യമാക്കുമോ;
വിശദമാക്കുമോ?
അന്തര്‍
സംസ്ഥാന നദിജല കരാറുകള്‍
*302.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം
- ആളിയാര്‍
ഉള്‍പ്പെടെയുള്ള
അന്തര്‍ സംസ്ഥാന നദിജല
കരാറുകളില്‍ സംസ്ഥാന
താല്പര്യം
സംരക്ഷിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(ബി)
പറമ്പിക്കുളം
- ആളിയാര്‍ കരാര്‍
പുനരവലോകനം ചെയ്യാന്‍
ഇരുസംസ്ഥാനങ്ങളിലേയും
മുഖ്യമന്ത്രിമാര്‍
തമ്മിലുള്ള
ചര്‍ച്ചയില്‍
ധാരണയായതിനെത്തുടര്‍ന്ന്
സാങ്കേതിക വിദഗ്ദ്ധര്‍
അടങ്ങുന്ന കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
രൂപീകരിക്കുന്ന ഡാം
സുരക്ഷ അതോറിറ്റി
മുല്ലപ്പെരിയാര്‍
അണക്കെട്ടിന്റെ
കാര്യത്തില്‍
സംസ്ഥാനത്തിന്റെ ആശങ്ക
പരിഹരിക്കാന്‍
സഹായകരമാകുമോ എന്ന്
അറിയിക്കുമോ?
എയ്ഡഡ്
വിദ്യാഭ്യാസ മേഖലയിലെ സംവരണം
*303.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
,,
പി.ഉബൈദുള്ള
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
വിദ്യാഭ്യാസ മേഖലയിലെ
അധ്യാപക-അനധ്യാപക
തസ്തികകളില്‍ സംവരണം
നടപ്പാക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
എല്ലാ
സംവരണ വിഭാഗങ്ങള്‍ക്കും
സംവരണം നല്കാന്
തീരുമാനമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നിയന്ത്രിക്കുന്നതിന് നടപടി
*304.
ശ്രീ.സണ്ണി
ജോസഫ്
,,
ടി.ജെ. വിനോദ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ
കൊലപാതകങ്ങള്‍
നിയന്ത്രിക്കുന്നതിന്
കര്‍ശന നടപടി
സ്വീകരിക്കുമെന്ന്
പ്രഖ്യാപിക്കുമ്പോഴും
രാഷ്ട്രീയ
കൊലപാതകങ്ങള്‍
ഉണ്ടാകുന്നത് ആഭ്യന്തര
വകുപ്പിന്റെ
വീഴ്ചയാണെന്ന്
കരുതുന്നുണ്ടോ;
(ബി)
രാഷ്ട്രീയ
കൊലപാതക കേസിലെ
പ്രതികള്‍ക്ക് ഉന്നത
തലത്തില്‍ നിന്ന്
ലഭിക്കുന്നതായി
പറയപ്പെടുന്ന സംരക്ഷണം
ഇത്തരം കൊലപാതകങ്ങള്‍
വര്‍ദ്ധിക്കുന്നതിന്
കാരണമായിട്ടൂണ്ടെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
കേസുകൾ നിഷ്പക്ഷമായും
നീതിപൂര്‍വ്വമായും
അന്വേഷിച്ച്
കൊലയാളികളെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പരിസ്ഥിതി
സംരക്ഷണത്തിന് നടപടികള്‍
*305.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പരിസ്ഥിതിയെ
ആരോഗ്യപൂര്‍ണ്ണവും
ജീവിതയോഗ്യവുമാക്കി
സംരക്ഷിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ലോകമാകെ
നേരിടുന്ന ആഗോളതാപനവും
തന്മൂലമുള്ള കാലാവസ്ഥാ
വ്യതിയാനവും
സംസ്ഥാനത്തിന്റെ
കാലാവസ്ഥയിലും ഭൗതിക
സാഹചര്യങ്ങളിലും
ഉണ്ടാക്കിയ
പ്രത്യാഘാതങ്ങള്‍
നേരിടുന്നതിനും ആയത്
പ്രതിരോധിക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
ഒരു
ഡിഗ്രി സെല്‍ഷ്യസ് ചൂട്
കൂടിയാല്‍ത്തന്നെ
നാമാവശേഷമാകുന്ന സസ്യ,
ജീവി ജനുസ്സുകളുള്ള
പരിസ്ഥിതി ലോലമായ
പശ്ചിമഘട്ടമേഖലയുടെ
സംരക്ഷണത്തിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഭൂവിനിയോഗത്തില്‍
ഏതൊക്കെ തരത്തിലുള്ള
ഉപയോഗപരിപാലന നയങ്ങളും
സംവിധാനങ്ങളും
പരിപാടികളുമാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
മാവോയിസ്റ്റാക്രമണം
*306.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടി
മഞ്ചക്കണ്ടിയില്‍
വനമേഖലയില്‍ തണ്ടര്‍
ബോള്‍ട്ട് നാല്
മാവോയിസ്റ്റുകളെ
വെടിവച്ചത്
സ്വയരക്ഷയ്ക്കാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
മാവോയിസ്റ്റുകളുടെ
ഭാഗത്തുനിന്നാണ് ആദ്യം
വെടിവയ്പുണ്ടായതെന്നും
അതിനെത്തുടര്‍ന്നാണ്
തണ്ടര്‍ ബോള്‍ട്ട്
വെടിയുതിര്ത്തതെന്നതും
വസ്തുതയാണോ;
(സി)
കൊലചെയ്യപ്പെട്ട
മാവോയിസ്റ്റുകളില്‍
നിന്ന്ആയുധങ്ങള്
കണ്ടെടുത്തിട്ടുണ്ടോയെന്ന്അറിയിക്കാമോ;
(ഡി)
മുന്‍
കാലങ്ങളില്‍ ഇല്ലാത്ത
വിധം മാവോയിസ്റ്റുകള്‍
കേരളത്തില്‍
കൊല്ലപ്പെടുന്നതിന്
ഉണ്ടായ കാരണങ്ങള്‍
വിശദമാക്കാമോ?
പോലീസ്
ഭരണ സംവിധാനത്തിന്റെ
കാര്യക്ഷമത വർദ്ധിപ്പിക്കാൻ
നടപടി
*307.
ശ്രീ.റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
എം. നൗഷാദ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലനവും
കുറ്റാന്വേഷണവും
വേര്‍തിരിച്ചതും
സ്റ്റേഷന് ഭരണം
ഇന്‍സ്പെക്ടര്‍മാരുടെ
ചുമതലയാക്കിയതും
പോലീസ് ഭരണത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
സഹായകരമായിട്ടുണ്ടോ;
ഇത് രാജ്യത്തെങ്ങും
വ്യാപിപ്പിക്കാനായി
കേരള മോഡല്‍ എന്ന
നിലയില്‍ അംഗീകാരം
നേടിയിട്ടുണ്ടോ;
(ബി)
പോലീസ്
ഉദ്യോഗസ്ഥര്‍
കാര്യക്ഷമതയോടെയും
പൊതുജനങ്ങളോട്
പരാതിരഹിതമായും
പ്രവര്‍ത്തിക്കുന്നുവെന്ന്
ഉറപ്പുവരുത്താന്‍
സ്റ്റേഷന്
പരിശോധനക്ക് പ്രത്യേക
ടീം
രൂപീകരിച്ചിട്ടുണ്ടോ;
(സി)
പോലീസിന്റെ
ആധുനികീകരണത്തിന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; അതിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
സഹായം
ലഭിക്കുന്നുണ്ടോ;
(ഡി)
ആളില്ലാ
ഹെെടെക് പോലീസ്
സ്റ്റേഷന്
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
എല്ലാവര്ക്കും
സൗജന്യ ചികിത്സ
ഉറപ്പാക്കുന്നതിന് പദ്ധതി
*308.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
,,
എം. സി. കമറുദ്ദീന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികള്‍
സമയബന്ധിതമായി
സര്‍വ്വസജ്ജമാക്കി
സര്‍ക്കാര്‍
ജീവനക്കാരും
പെന്‍ഷന്‍കാരുമുള്‍പ്പെടെ
എല്ലാവര്ക്കും സൗജന്യ
ചികിത്സ
ഉറപ്പാക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ചികിത്സയ്ക്കായുള്ള
അലവന്‍സ് തുകയും
ആനുപാതിക സര്‍ക്കാര്‍
വിഹിതവും
ഉപയോഗപ്പെടുത്തി
സര്‍ക്കാര്‍
ആശുപത്രികള്‍
ആധുനികവത്ക്കരിച്ച്
എല്ലാവര്ക്കും
ഗുണമേന്മയുള്ള ചികിത്സ
സൗജന്യമായി
നല്‍കുന്നതിനുള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പാക്കുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കാമോ?
കാലാവസ്ഥാ
വ്യതിയാനത്തെ സംബന്ധിച്ച്
പഠനങ്ങള്‍
*309.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായിക്കൊണ്ടിരിക്കുന്ന
കാലാവസ്ഥാ വ്യതിയാനത്തെ
സംബന്ധിച്ച് ഗൗരവമായ
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആസൂത്രണമില്ലാത്ത
വികസന രീതികളും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
സംസ്ഥാനത്തിന്റെ
പരിസ്ഥിതിക്ക് ആഘാതം
കൂട്ടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ മൂന്നാര്‍
പോലുളള പരിസ്ഥിതി
ദുര്‍ബല പ്രദേശങ്ങളില്‍
പ്രസ്തുത രീതിയിലുളള
വികസന
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
2018
ലെ മഹാപ്രളയത്തിന്റെയും
2019 ലെ തീവ്രമഴയുടെയും
പശ്ചാത്തലത്തില്‍
സംസ്ഥാനത്തിന്റെ
ഭൂവിനിയോഗത്തിനും
പരിസ്ഥിതി
സംരക്ഷണത്തിനുമായി
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
അറിയിക്കാമോ?
പ്രവാസിക്ഷേമം
സംബന്ധിച്ച നയം
*310.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സജി ചെറിയാന്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
തൊഴില്‍ സാധ്യത
തേടുന്നവര്‍ക്ക്
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനും വിദേശ
രാജ്യങ്ങളില്‍
തൊഴിലെടുത്തുകൊണ്ടിരിക്കുന്നവര്
ആ നാടുകളില്‍ നേരിടുന്ന
പ്രശ്നം
പരിഹരിക്കുന്നതിനും
മടങ്ങി വരാന്‍
നിര്‍ബന്ധിതരാകുന്ന
പ്രവാസികളുടെ
പുനരധിവാസം
സാധ്യമാക്കുന്നതിനും ഈ
സര്‍ക്കാര്‍
അനുവര്‍ത്തിച്ചു വരുന്ന
നയം വ്യക്തമാക്കാമോ;
(ബി)
ഗ്ലോബല്‍
കോണ്ടാക്ട് സെന്റര്‍
പ്രവര്‍ത്തനത്തെക്കുറിച്ച്
അറിയിക്കാമോ;
(സി)
സുരക്ഷിത
നിക്ഷേപവും സുനിശ്ചിത
പ്രതിമാസ വരുമാനവും
ഉറപ്പാക്കാനുദ്ദേശിച്ചുകൊണ്ടുള്ള
പ്രവാസി ഡിവിഡന്റ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ?
രണ്ടാംവിള
നെല്ലുസംഭരണം
*311.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍
കര്‍ഷകര്‍ നേരിടുന്ന
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കണ്ടെത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
രണ്ടാംവിള
നെല്ലുസംഭരണത്തിനു
മുന്നോടിയായി
നെല്ലിന്റെ
കൈകാര്യച്ചെലവു
വര്ദ്ധനപോലുള്ള
വിഷയങ്ങളില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രളയംപോലെയുള്ള
സാഹചര്യങ്ങളില്‍ നഷ്ടം
സംഭവിച്ചാല്‍
ഇന്‍ഷുറന്‍സ് തുക
പൂര്‍ണ്ണമായും
ലഭിക്കുന്ന
സാഹചര്യമൊരുക്കുന്നതിന്
സര്‍ക്കാര്‍
മുന്‍കയ്യെടുക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
നെല്ലുസംഭരണം
വൈകുന്നതും കനത്ത മഴയും
കര്‍ഷകര്‍ക്ക്
തിരിച്ചടിയാകുന്ന
സാഹചര്യം
കണക്കിലെടുത്ത്
സപ്ലൈകോ, മില്ലുടമകള്‍
എന്നിവരുമായി ചര്‍ച്ച
നടത്തി
നെല്ലുസംഭരണത്തില്‍
ധാരണയിലെത്താന്‍
സര്‍ക്കാര്‍ എന്തെല്ലാം
കാര്യങ്ങള്‍ ചര്‍ച്ച
ചെയ്തു എന്ന്
വിശദീകരിക്കാമോ?
പോലീസ്
ഉദ്യോഗസ്ഥരുടെ പെരുമാറ്റം
മെച്ചപ്പെടുത്താന്‍ നടപടി
*312.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
പി.കെ. ശശി
,,
എം. രാജഗോപാലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ക്രമസമാധാനപാലനത്തിലും
കുറ്റാന്വേഷണത്തിലും
പോലീസ് വളരെ മികവ്
പുലര്‍ത്തുമ്പോഴും
പോലീസ് ഉദ്യോഗസ്ഥരുടെ
ഒറ്റപ്പെട്ട മോശം
പെരുമാറ്റത്തെക്കുറിച്ചുണ്ടാകുന്ന
പരാതി പരിഹരിക്കാനുള്ള
സംവിധാനം കാര്യക്ഷമമാണോ
എന്ന്
പരിശോധിക്കാറുണ്ടോ;
(ബി)
ജനകീയ
ഭരണ സംവിധാനത്തില്‍
രാഷ്ട്രീയ നേതാക്കള്‍
പൊതുപ്രവര്‍ത്തകര്‍
എന്ന നിലയില്‍ പോലീസ്
ഓഫീസര്‍മാരെ ഔദ്യോഗിക
ഫോണില്‍ ബന്ധപ്പെട്ടത്
രഹസ്യമായി റെക്കോര്‍ഡ്
ചെയ്ത് സാമൂഹ്യ
മാധ്യമത്തിലൂടെ
പൊതുപ്രവര്‍ത്തകര്‍ക്ക്
അവമതിപ്പുണ്ടാക്കുന്ന
രീതിയിൽ
പ്രചരിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
സര്‍വീസ്
ചട്ടലംഘനത്തിന്
മാതൃകാപരമായ
നടപടിയുണ്ടാകുമോ;
(സി)
പരാതിയുമായി
സ്റ്റേഷനില്‍
എത്തുന്നവരുടെ പ്രശ്നം
അന്വേഷിച്ച്
മനസ്സിലാക്കുന്നതിന്
പകരം പരാതി നല്‍കാനായി
സ്റ്റേഷനില്‍
വരേണ്ടിയിരുന്നില്ലെന്ന്
തോന്നിപ്പിക്കുന്ന
തരത്തിലുള്ള പോലീസിന്റെ
പെരുമാറ്റം
അവസാനിപ്പിക്കാനായിട്ടുണ്ടോ;
ജനമൈത്രി പോലീസ്
സംവിധാനം ഫലപ്രദമായി
നടക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
വയോജനങ്ങളുടെ
ക്ഷേമത്തിനായി പദ്ധതികള്‍
*313.
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ. ദാസന്
,,
കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരാലംബരായ
വയോജനങ്ങളുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍ നടപ്പാക്കി
വരുന്ന നൂതന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
അവരുടെ
സംരക്ഷണത്തിനായി എല്ലാ
ജില്ലകളിലും ആധുനിക
സൗകര്യങ്ങളോടു കൂടിയ
പകല്‍ വീടുകള്‍
നിര്‍മ്മിച്ച്
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വയോജനങ്ങളുടെ
ആരോഗ്യ പരിരക്ഷ
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി 'വയോമധുരം '
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സ്വന്തം
ഭവനങ്ങളില്‍
വയോജനങ്ങള്‍ നേരിടുന്ന
അവഗണനയ്ക്കെതിരെ
ബോധവത്കരണ പരിപാടികള്‍
സംഘടിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
വയോജനങ്ങള്‍ക്ക്
സ്വഗൃഹത്തില്‍
ശ്രദ്ധയും പരിഗണനയും
ഉറപ്പ് വരുത്തുന്നതിന്
എന്തെല്ലാം നിയമ
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മാവാേയിസ്റ്റുകളെ
പാെതുധാരയിലേക്ക്
കാെണ്ടുവരുവാന് പദ്ധതി
*314.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എവിടെയെല്ലാം
മാവാേയിസ്റ്റ്
സാന്നിധ്യം
കണ്ടെത്താനായിട്ടുണ്ട്;
അവരുടെ പ്രവര്‍ത്തന
മേഖല വ്യാപിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
അട്ടപ്പാടിയില്‍
പാേലീസിന്റെ
തണ്ടര്ബാേള്ട്ട്
സംഘവും
മാവാേയിസ്റ്റുകളും
തമ്മില്‍ ഏറ്റുമുട്ടല്‍
നടന്നിട്ടുണ്ടാേ; എത്ര
പേര്
കാെല്ലപ്പെട്ടുവെന്ന്അറിയിക്കാമോ;
(സി)
മാവാേയിസ്റ്റുകളുടെ
പ്രവര്‍ത്തനം
നിരീക്ഷിച്ച് അവരെ
പാെതുധാരയിലേക്ക്
കാെണ്ടുവരുവാന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
വിശദാംശം അറിയിക്കുമാേ?
സംരക്ഷിത
സ്മാരകങ്ങള്‍
*315.
ശ്രീ.എം.
നൗഷാദ്
,,
സി. കെ. ശശീന്ദ്രന്
,,
കെ. ബാബു
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംരക്ഷിത സ്മാരകങ്ങളായി
പ്രഖ്യാപിച്ച ചരിത്ര
സ്മാരകങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിയ്ക്കാമോ;
(ബി)
സംരക്ഷിക്കപ്പെടേണ്ട
കൂടുതല്‍ ചരിത്ര
സ്മാരകങ്ങള്‍
കണ്ടെത്തുന്നതിനും അവ
സംരക്ഷിത സ്മാരകങ്ങളുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
നിലവിലുള്ള
സംരക്ഷിത സ്മാരകങ്ങള്‍
കൂടുതല്‍ ശാസ്ത്രീയമായ
രീതിയില്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാര്‍
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വാളയാറിലെ
പെണ്‍കുട്ടികളുടെ മരണം
*316.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാളയാറിലെ
സഹോദരങ്ങളായ
പെണ്‍കുട്ടികളുടെ മരണം
സംബന്ധിച്ച കേസ്സിലെ
പ്രതികളെ കോടതി വെറുതെ
വിട്ടതിന് കാരണക്കാര്‍
ആരെല്ലാമെന്ന്
കണ്ടെത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
കേസ്
അന്വേഷണത്തില്‍
പോലീസിന് വീഴ്ച
ഉണ്ടായിട്ടുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കോടതി
നടപടികളിലെ
പ്രോസിക്യൂഷന്റെ വീഴ്ച
അന്വേഷണവിധേയമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രതികള്‍ക്ക്
ശിക്ഷ ഉറപ്പാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
വിമാനത്താവളങ്ങളുടെ
വികസനം
*317.
ശ്രീ.ബി.സത്യന്
,,
ഐ.ബി. സതീഷ്
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ആവശ്യകത കണക്കിലെടുത്ത്
പുതിയ വിമാനത്താവളം
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
നിലവിലുള്ളവയില്നിന്നും
കൂടുതല്‍ സര്‍വീസ്
ആരംഭിക്കുന്നതിന്
മുഖ്യമന്ത്രി നടത്തിയ
ഇടപെടല്‍ ഫലം
കണ്ടിട്ടുണ്ടോ;
(സി)
പ്രവാസികള്‍
ഏറെയുള്ള
ഉത്തരകേരളത്തിലെ ആവശ്യം
പരിഗണിച്ച് പുതുതായി
പ്രവര്‍ത്തനം ആരംഭിച്ച
കണ്ണൂര്‍
എയര്‍പോര്‍ട്ടില്‍
നിന്ന് കൂടുതല്‍
സര്‍വീസുകള്‍
ആരംഭിക്കുന്നതിനും
കോഴിക്കോട്
വിമാനത്താവളത്തിന്റെ
റണ്‍വേയുടെ നീളം
വര്‍ദ്ധിപ്പിക്കുന്നതിനും
ആവശ്യമായ
നടപടികള്‍ക്കായി
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
തിരുവനന്തപുരം
വിമാനത്താവളത്തിന്റെ
വികസനത്തിനായി സംസ്ഥാന
സര്‍ക്കാര്‍ ഭൂമി
ഏറ്റെടുത്തു കൈമാറുന്ന
പ്രവര്‍ത്തനം സജീവമായി
മുന്നോട്ടു
കൊണ്ടുപോകുന്ന
സാഹചര്യത്തിലും ഈ
വിമാനത്താവളം
അദാനിയ്ക്ക് കൈമാറാതെ
കേന്ദ്രസര്‍ക്കാരില്‍
നിലനിര്‍ത്തുകയോ
അല്ലെങ്കില്‍ സംസ്ഥാന
സര്‍ക്കാര്‍ രൂപീകരിച്ച
കമ്പനിക്ക് കൈമാറുകയോ
ചെയ്യണമെന്ന
സംസ്ഥാനത്തിന്റെ ആവശ്യം
അവഗണിച്ച്
കേന്ദ്രസര്‍ക്കാര്‍
മുന്നോട്ടു പോവുകയാണോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും അറിയിപ്പ്
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നെതര്‍ലാന്‍ഡ്സില്‍
കേരളത്തില്‍ നിന്നുള്ള
നഴ്സുമാരുടെ സേവനം
*318.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെതര്‍ലാന്‍ഡ്സിന്
കേരളത്തില്‍ നിന്നുള്ള
നഴ്സുമാരുടെ സേവനം
മുഖ്യമന്ത്രി
ഉറപ്പുനല്‍കിയെന്ന
വാര്‍ത്ത ശരിയാണോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
ഇത്തരമൊരു ഉറപ്പു
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
തുടര്‍നടപടികളുടെ
ഭാഗമായി സംസ്ഥാന
സര്‍ക്കാര്‍
നെതര്‍ലാന്‍ഡ്സിലേയ്ക്ക്
ഇതു സംബന്ധിച്ച്
എന്തെങ്കിലും കത്ത്
അയച്ചിരുന്നോ; ആയതിന്
നെതര്‍ലാന്‍ഡ്സില്‍നിന്നും
എന്തെങ്കിലും മറുപടി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ലഭ്യമായ
മറുപടി അറിയിക്കുമോ;
(സി)
നെതര്‍ലാന്‍ഡ്സിലെ
ജോലിയില്‍
പ്രവേശിക്കുന്നതിന്
ഡച്ച് ഭാഷയിലുള്ള
പ്രാവീണ്യം
നിര്‍ബന്ധമാണോ; ഡച്ച്
ഭാഷയില്‍ പ്രാവീണ്യം
നല്‍കുന്നതിന് പരിശീലനം
നല്കുന്ന ഏതെങ്കിലും
സ്ഥാപനങ്ങള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
നിയമന
നടപടികള്‍ നോര്‍ക്ക
വകുപ്പ് മുഖേനയാണോ
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നത്; അതോ
മറ്റേതെങ്കിലും ഏജന്‍സി
മുഖേനയാണോ;
വിശദമാക്കാമോ?
സെെബര്‍
സെല്ലിന്റെ പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍ നടപടി
*319.
ശ്രീ.എം.
സ്വരാജ്
,,
ആര്. രാജേഷ്
,,
വി. ജോയി
,,
കെ.യു. ജനിഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയക്കു
മരുന്നു വ്യാപാരവും പണം
തട്ടിപ്പും മുതല്‍
ആയുധക്കടത്തു വരെ
ഓണ്‍ലെെനില്‍
സാധ്യമാകുന്ന ഡാര്‍ക്
വെബിന്റെ
ചതിക്കുഴിയില്‍ ആളുകള്‍
പെടാതിരിക്കാന്‍
സ്വീകരിച്ചു വരുന്ന
മുന്‍കരുതല്‍ നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
വിവിധ
ആപ്പുകളും
ഡിജിറ്റെെസേഷന്‍
പ്രവര്‍ത്തനങ്ങളും
വ്യക്തിപരവും
ഔദ്യോഗികവുമായ വിവരം
ചോര്‍ത്തുന്ന
സ്ഥിതിക്ക് വിവര
ചോര്‍ച്ച
സൃഷ്ടിക്കുന്ന അപായം
ഒഴിവാക്കാന്‍
ബോധവത്ക്കരണ
പ്രവര്‍ത്തനം
നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കേരള
പോലീസിന്റെ സെെബര്‍
സെല്ലിന്റെ
പ്രവര്‍ത്തനം
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സെെബര്‍
ഡോമിന് അന്താരാഷ്ട്ര
അവാര്‍ഡുകള്‍
കരസ്ഥമാക്കാനായിട്ടുണ്ടോ;
വിശദമാക്കാമോ?
മാവേലി
സ്റ്റോറുകളുടെ പ്രവര്‍ത്തനം
*320.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
മാവേലി
സ്റ്റോറുകളെല്ലാം
മാവേലി സൂപ്പര്‍
സ്റ്റോറുകളാക്കി
വികസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഒരു
മാവേലി സ്റ്റോർ പോലും
ഇല്ലാത്ത
പഞ്ചായത്തുകള്‍
നിലവിലുണ്ടോ; അവ
ഏതെല്ലാമാണ്; പ്രസ്തുത
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
നിലവില്‍ വരാത്തതിന്
കാരണം വ്യക്തമാക്കാമോ;
(സി)
മാവേലി
സ്റ്റോറുകള്‍ വഴി
വിതരണം ചെയ്യുന്ന
സബ്സിഡിരഹിത
സാധനങ്ങളുടെ വിപണനം
വര്‍ദ്ധിപ്പിക്കുവാനും
അതു വഴി
സപ്ളൈകോയ്ക്കുള്ള
സാമ്പത്തിക നഷ്ടം
കുറയ്ക്കാനും എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സബ്സിഡിരഹിത
സാധനങ്ങളുടെ വിപണനം
സംബന്ധിച്ച്
ജനങ്ങള്‍ക്ക്
അവബോധമുണ്ടാക്കാന്‍
പരസ്യപ്രചരണങ്ങള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം പുതുതായി
സൂപ്പര്‍മാര്‍ക്കറ്റുകളും
പീപ്പിള്‍ ബസാറുകളും
ആരംഭിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ?
ആയുര്‍വേദ
മെഡിക്കല്‍
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
*321.
ശ്രീ.പി.
ഉണ്ണി
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
,,
കെ.യു. ജനിഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആയുര്‍വേദ മെഡിക്കല്‍
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആയുര്‍വേദ മെഡിക്കല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ആരംഭിച്ചിട്ടുളള പുതിയ
കോഴ്സുകള്‍
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(സി)
അന്താരാഷ്ട്ര
നിലവാരത്തിലുളള
ആയുര്‍വേദ റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്
സ്ഥാപിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാരമ്പര്യമായ
അറിവുകളെ
പ്രോത്സാഹിപ്പിക്കുന്നതിനും
അവയെ ആയുര്‍വേദ
ചികിത്സാരംഗത്ത്
ഫലപ്രദമായി
വിനിയോഗിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മാവോയിസ്റ്റ്
പ്രവര്‍ത്തനം
*322.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാവോയിസ്റ്റുകളുടെ
പ്രവര്‍ത്തനം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യമുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാവോയിസ്റ്റുകളെ
കീഴടങ്ങാന്‍
പ്രേരിപ്പിക്കുന്ന
പാക്കേജ് പ്രകാരം
സംസ്ഥാനത്ത് എത്രപേര്‍
കീഴടങ്ങിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
പാക്കേജുകള്‍
പ്രഖ്യാപിച്ചിട്ടും
ഇത്തരം
പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടുന്നവരെ
പിന്തിരിപ്പിക്കാന്
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വിവരസാങ്കേതിക
മേഖലയുടെ വികസനത്തിനുള്ള
പദ്ധതികള്‍
*323.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
,,
വി. അബ്ദുറഹിമാന്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവരസാങ്കേതിക മേഖലയുടെ
സുസ്ഥിരമായ വികസനത്തിന്
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഐ.റ്റി.,
ഐ.റ്റി. അനുബന്ധ
വ്യവസായങ്ങളുടെ അടിത്തറ
ശക്തിപ്പെടുത്തുന്നതിനും
ഈ മേഖലകളില്‍ നിക്ഷേപം
മെച്ചപ്പെടുത്തുന്നതിനും
കേരള സ്റ്റേറ്റ്
ഐ.റ്റി. മിഷന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഐ.റ്റി.
മിഷന് മുഖേന
സംസ്ഥാനത്ത് നടപ്പാക്കി
വരുന്ന ഇ-ഗവേണന്‍സ്
പ്രോഗ്രാമുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ഇ-സാക്ഷരതാ നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിനായി
ഐ.റ്റി. മിഷന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികളുടെ ദുരൂഹമരണം
*324.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാളയാര്‍
അട്ടപ്പള്ളത്തെ
പ്രായപൂര്‍ത്തിയാകാത്ത
രണ്ട് പെണ്‍കുട്ടികളുടെ
ദുരൂഹമരണം സംബന്ധിച്ച
കേസിലെ മൂന്ന്
പ്രതികളെയും പോക്സോ
കോടതി വെറുതെവിട്ട
സാഹചര്യം ഗൗരവമായി
പരിഗണിക്കുന്നുണ്ടോ;
(ബി)
പ്രതികളെ
ശിക്ഷയില്‍ നിന്നും
ഒഴിവാക്കുവാന്‍
ബോധപൂര്‍വ്വമായ ശ്രമം
ഉണ്ടായതായും തെളിവുകള്‍
കോടതിയില്‍
സമര്‍പ്പിക്കുന്നതില്‍
പ്രോസിക്യൂഷന്റെ
ഭാഗത്ത് നിന്നും
വീഴ്ചകള്‍
ഉണ്ടായതായുമുള്ള
ആക്ഷേപം വസ്തുതാപരമാണോ
എന്ന് പരിശോധിക്കുമോ;
(സി)
പട്ടികവിഭാഗത്തില്‍പ്പെട്ട
രണ്ട്
പ്രായപൂര്‍ത്തിയാകാത്ത
പെണ്‍കുട്ടികള്‍
പീഡനത്തെത്തുടര്‍ന്ന്
ദുരൂഹ സാഹചര്യത്തില്‍
മരണമടഞ്ഞ സംഭവത്തില്‍
അന്വേഷണത്തില്‍ വീഴ്ച
വരുത്തുകയും
പ്രതികള്‍ക്ക് സംരക്ഷണം
ലഭിക്കുന്ന രീതിയില്‍
കുറ്റപത്രം
സമര്‍പ്പിക്കുകയും
ചെയ്ത പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്
എന്നറിയിക്കാമോ;
(ഡി)
കേസിന്റെ
അന്വേഷണത്തില്‍
ഗുരുതരമായ പാളിച്ചകള്‍
സംഭവിച്ചുവെന്ന
ആക്ഷേപമുള്ളതിനാല്‍
പ്രസ്തുത കേസ്
പുനരന്വേഷിക്കുന്നതിനായി
സി.ബി.ഐ.യെ
ഏല്പിക്കണമെന്ന്
ആവശ്യപ്പെട്ട് കോടതിയെ
സമീപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
നെല്‍സംഭരണത്തിന്റെ
കാര്യക്ഷമത
*325.
ശ്രീ.കെ.ഡി.
പ്രസേനന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കാരാട്ട്
റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നയങ്ങളുടെ ഫലമായി ഫുഡ്
കോര്പ്പറേഷന് ഓഫ്
ഇന്‍ഡ്യയുടെ
പ്രവര്‍ത്തനം
ദുര്ബ്ബലപ്പെടുന്നുവെന്ന്
പറയപ്പെടുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത് സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
നടത്തുന്ന നെല്‍സംഭരണം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
സപ്ലൈകോ
ഭക്ഷ്യധാന്യ
സംഭരണത്തിനായി
സംഭരണശാലകള്‍
നിര്‍മ്മിക്കുന്ന
പ്രവര്‍ത്തനത്തിന്റെ
പുരോഗതിയെക്കുറിച്ച്
അറിയിക്കാമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
അടിക്കടി പഞ്ചസാര,
മണ്ണെണ്ണ വിഹിതം
വെട്ടിക്കുറയ്ക്കുന്നതും
അരിവിഹിതം
മുമ്പുണ്ടായിരുന്ന
നിലയിലേക്കെങ്കിലും
പുന:സ്ഥാപിച്ചു
നല്‍കാത്തതും
സംസ്ഥാനത്തെ പൊതുവിതരണ
രംഗത്ത് സൃഷ്ടിക്കുന്ന
പ്രശ്നങ്ങള്‍
പരിഗണിച്ച്
ഇക്കാര്യത്തില്‍
പരിഹാരം
കണ്ടെത്തുന്നതിന്
കേന്ദ്രസര്‍ക്കാരിനെ
വീണ്ടും സമീപിക്കാന്‍
സാധിക്കുമോ;
വിശദമാക്കാമോ?
അമൂല്യങ്ങളായ
ചരിത്രരേഖകള്‍
സംരക്ഷിക്കുന്നതിനുളള
നടപടികള്‍
*326.
ശ്രീ.എം.
മുകേഷ്
,,
പുരുഷന് കടലുണ്ടി
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അമൂല്യങ്ങളായ
ചരിത്രരേഖകള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
താളിയോലകള്‍,
മുളക്കരണങ്ങള്‍,
ചെപ്പേടുകള്‍ തുടങ്ങിയവ
ശാസ്ത്രീയമായി
പരിചരിച്ച്
സംരക്ഷിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
അപൂര്‍വ്വ
രേഖകളുടെ
ഡിജിറ്റൈസേഷന്
നടത്തുന്നതിനും
രേഖകളുടെ റഫറന്‍സ്
മീഡിയ
തയ്യാറാക്കുന്നതിനും
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
പുരാരേഖ
വകുപ്പിന്റെ
മേല്‍നോട്ടത്തില്‍ കേരള
ഡിജിറ്റല്‍ ചരിത്ര രേഖാ
ഭൂപടം
തയ്യാറാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മെഡിക്കല്‍
വിദ്യാഭ്യാസ രംഗത്തെ അനധികൃത
റിക്രൂട്ടിംഗ് ഏജന്‍സികള്‍
*327.
ശ്രീ.രാജു
എബ്രഹാം
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. എന്‍. ഷംസീര്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുനിന്നും
മെഡിക്കല്‍
വിദ്യാഭ്യാസത്തിനായി
വിദേശ മെഡിക്കല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേയ്ക്ക്
പോകുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം വര്‍ദ്ധിച്ച്
വരുന്നതിന്റെ
കാരണങ്ങള്‍ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
മെഡിക്കല്‍
കൗണ്‍സില്‍ ഓഫ്
ഇന്ത്യയുടെ
അംഗീകാരമില്ലാത്ത
മെഡിക്കല്‍
എഡ്യൂക്കേഷന്‍
കണ്‍സള്‍ട്ടന്‍സികളാണ്
ഇവരെ റിക്രൂട്ട്
ചെയ്യുന്നതെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വേള്‍ഡ്
ഡയറക്ടറി ഓഫ്
മെഡിക്കല്‍
സ്കൂള്‍സിന്റെ വെബ്
സൈറ്റില്‍
ഉള്‍പ്പെടാത്തതും
എം.സി.ഐ.യുടെ
അംഗീകാരമില്ലാത്തതുമായ
വിദേശ മെഡിക്കല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലേയ്ക്ക്
വിദ്യാര്‍ത്ഥികളെ
അനധികൃതമായി റിക്രൂട്ട്
ചെയ്യുന്ന
കണ്‍സള്‍ട്ടന്‍സികള്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ഡി)
സംസ്ഥാനത്തെ
വിദ്യാര്‍ത്ഥികളുടെ
താല്പര്യം
മുന്‍നിര്‍ത്തി അംഗീകൃത
വിദേശ മെഡിക്കല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളെക്കുറിച്ചുള്ള
വിവരം
ലഭ്യമാക്കുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
അട്ടപ്പാടിയിലെ
മാവാേയിസ്റ്റുകള്
*328.
ശ്രീ.അനൂപ്
ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തണ്ടര്‍
ബാേള്ട്ട് അട്ടപ്പാടി
മഞ്ചക്കണ്ടിയിലെ
വനമേഖലയില്‍ ഒരു
സ്ത്രീയടക്കം നാല് പേരെ
വെടിവച്ചുകാെന്നിട്ടുണ്ടാേ;
(ബി)
പ്രസ്തുത
വെടിവെയ്പില്‍
ആരാെക്കെയാണ്
കാെലചെയ്യപ്പെട്ടത്;
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
മാവാേയിസ്റ്റുകള്
വെടിയുതിര്ത്തതിനെത്തുടര്ന്നാണാേ
തണ്ടര്‍ ബാേള്ട്ട് സേന
വെടിയുതിര്‍ത്തതെന്ന്
അറിയിക്കാമോ;
(ഡി)
വെടിവെയ്പ്പില്‍
കാെല്ലപ്പെട്ട
മാവാേയിസ്റ്റുകള്
സംസ്ഥാന സര്‍ക്കാരുമായി
സമാധാന ചര്‍ച്ച
നടത്താന്‍
തയ്യാറായിരുന്നു എന്നത്
വസ്തുതയാണാേ;
വിശദാംശങ്ങള്‍
നല്‍കാമാേ?
മഴക്കെടുതികള്‍
മൂലമുള്ള പകര്‍ച്ചവ്യാധികള്‍
*329.
ശ്രീ.ടി.ജെ.
വിനോദ്
,,
കെ.സി.ജോസഫ്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടരെ ഉണ്ടാകുന്ന
മഴക്കെടുതികള്‍ മൂലം
പകര്‍ച്ചവ്യാധികള്‍
വ്യാപിക്കുന്നത്
തടയുന്നതിന് എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിക്കുന്നത്;
അറിയിക്കുമോ;
(ബി)
പകര്‍ച്ചവ്യാധി
വ്യാപനത്തിനുള്ള
കാരണങ്ങള്‍, വിവിധ
പകര്‍ച്ചവ്യാധികളുടെ
പ്രാരംഭ
രോഗലക്ഷണങ്ങള്‍,
പ്രതിരോധ
മാര്‍ഗ്ഗങ്ങള്‍
എന്നിവയെക്കുറിച്ച്
ജനങ്ങളെ
ബോധവത്ക്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പകര്‍ച്ചവ്യാധികളും
പുതിയ രോഗങ്ങളും
പടര്‍ന്നുപിടിക്കുന്നത്
ഗൗരവമായിക്കണ്ട് ഇതിനെ
പ്രതിരോധിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
രാഷ്ട്രീയ
പ്രശ്നങ്ങളാേട് പോലീസിന്റെ
നിലപാട്
*330.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ജെയിംസ് മാത്യു
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1994-ല്‍
ഗുരുവായൂരിനടുത്തുള്ള
താെഴിയൂരിലെ
സുനില്‍കുമാര്‍
വധിക്കപ്പെട്ട കേസില്‍
സി.പി.എെ (എം)
പ്രവര്‍ത്തകരെ
പ്രതികളാക്കി
കൃത്രിമമായി സൃഷ്ടിച്ച
തെളിവുകളുടെ
അടിസ്ഥാനത്തില്‍ കാേടതി
നിരപരാധികളെ
ജീവപര്യന്തം ശിക്ഷിച്ച
കേസില്‍ യഥാര്‍ത്ഥ
പ്രതികളെയെല്ലാം
ഇരുപത്തിയഞ്ച്
വര്‍ഷത്തിനുശേഷം
പിടികൂടാനായിട്ടുണ്ടാേ;
(ബി)
നിരപരാധികളെ
കള്ളക്കേസില്‍
കുടുക്കിയ പാേലീസ്
ഉദ്യാേഗസ്ഥര്‍ക്കെതിരെ
ക്രിമിനല്‍ നടപടി
സ്വീകരിക്കുന്നതിനും
കേസിൽ കുടുങ്ങി ജീവിതം
തകര്‍ന്നവര്‍ക്ക്
കുറ്റക്കാരായ
ഉദ്യാേഗസ്ഥരില്
നിന്ന് നഷ്ടപരിഹാരം
വാങ്ങി നല്‍കാനും
നടപടിയെടുക്കുമാേ;
(സി)
പാേലീസ്
രാഷ്ട്രീയ
പ്രശ്നങ്ങളാേട്
നിഷ്പക്ഷ നിലപാട്
സ്വീകരിക്കുന്നുവെന്നും
മാഫിയ സംഘങ്ങളെയും
സാമൂഹ്യ വിരുദ്ധരെയും
അടിച്ചമര്‍ത്തുന്നതിന്
ശക്തമായ
നടപടിയെടുക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിനും
വേണ്ട ഇടപെടല്‍
നടത്തുന്നുണ്ടാേ;
വ്യക്തമാക്കുമോ?