വന്യജീവി
സങ്കേതങ്ങളിലെ തേക്ക്
തോട്ടങ്ങള്‍ക്ക് പകരം
സ്വാഭാവിക വനം
*211.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തേക്ക്
മരങ്ങള്‍ കൃഷി
ചെയ്തിരുന്ന വനമേഖല
പീന്നീട് വന്യജീവി
സങ്കേതമായി
പ്രഖ്യാപിക്കപ്പെട്ടത്
മൂലം പ്രസ്തുത മരങ്ങള്‍
മുറിച്ചു മാറ്റാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ;
(ബി)
അത്തരത്തില്‍
മുറിച്ച് വില്പന
നടത്താന്‍ കഴിയാത്ത
രീതിയില്‍ വന്യജീവി
സങ്കേതങ്ങളിലുള്ള
തേക്ക് തോട്ടങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഇവ
മുറിച്ച് വില്ക്കാന്
കഴിഞ്ഞാല്‍ ലഭിക്കുന്ന
വരുമാനത്തെ സംബന്ധിച്ച്
കണക്കെടുത്തിട്ടുണ്ടോ;
(ഡി)
നിയമത്തില്‍
സംസ്ഥാന സര്‍ക്കാര്‍
ഭേദഗതി വരുത്തി ഓരോ
വര്‍ഷവും
ഇത്തരത്തിലുള്ള
തോട്ടങ്ങളില്‍നിന്നും
കുറച്ചു തേക്കുകള്‍
മുറിച്ച് വിറ്റ് അവിടെ
സ്വാഭാവിക വനമാക്കി
മാറ്റാനും
ഫലവൃക്ഷങ്ങള്‍ നട്ട്
പിടിപ്പിക്കാനും നടപടി
സ്വീകരിക്കുമോ?
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വീസ്
ശാക്തീകരിക്കാന്‍ നടപടി
*212.
ശ്രീ.സി.കൃഷ്ണന്
,,
കെ. ദാസന്
,,
എ. പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ഇന്‍ഷുറന്‍സ്
മെഡിക്കല്‍ സര്‍വീസിനെ
ശാക്തീകരിക്കാന്‍
നടത്തിയ പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ഇ.എസ്.എെ.
ഡിസ്പെന്‍സറികളുടെയും
ആശുപത്രികളുടെയും
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
മരുന്നു വിതരണം
കാര്യക്ഷമമാക്കുന്നതിനും
ഡോക്ടര്‍മാരുടേതുള്‍പ്പെടെയുള്ള
ഒഴിവുകള്‍
നികത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മുതലാളിമാരുടെ
താല്പര്യം
സംരക്ഷിക്കുകയെന്ന
ലക്ഷ്യത്തോടെ
കേന്ദ്രസര്‍ക്കാര്‍
ഇ.എസ്.എെ. മാസ
വിഹിതത്തില്‍ കുറവു
വരുത്തിയത് ഇ.എസ്.എെ.
സംവിധാനത്തിന്റെ
സാമ്പത്തിക അടിത്തറ
ദുര്ബലപ്പെടുത്താനിടയുണ്ടോ
എന്ന് വിശദമാക്കുമോ;
(ഡി)
എല്ലാ
തൊഴിലാളികള്‍ക്കും
ഇ.എസ്.എെ. ആനുകൂല്യം
ലഭ്യമാക്കണമെന്ന
തൊഴിലാളികളുടെ ആവശ്യം
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ
എന്ന വിവരം
ലഭ്യമാക്കുമോ?
നദികളിലെ
മലിനീകരണം സംബന്ധിച്ച ഹരിത
ട്രൈബ്യൂണല്‍ വിധി
*213.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികള്‍ രൂക്ഷമായ
മലിനീകരണം
നേരിടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
നദികളിലെ
മലിനീകരണം തടയുന്നതില്‍
വീഴ്ച വരുത്തിയതിന്
ദേശീയ ഹരിത
ട്രൈബ്യൂണല്‍
സര്‍ക്കാരിന് പിഴ
ചുമത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ?
കരിയര്‍
നയം രൂപീകരിക്കാൻ നടപടി
*214.
ശ്രീ.വി.
അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസത്തിന്റെ
വ്യാപ്തിയിലും
ഗുണനിലവാരത്തിലും
മുന്നില്‍
നില്ക്കുമ്പാേഴും
താെഴിലില്ലായ്മ പ്രധാന
പ്രശ്നമായിട്ടുള്ള
സാഹചര്യത്തില്‍ പഠനം,
പരിശീലനം, ജാേലി
തെരഞ്ഞെടുക്കല്‍
എന്നിവയില്‍ ശാസ്ത്രീയ
മാര്‍ഗം
രൂപപ്പെടുത്തുന്നതിന്
കരിയര്‍ നയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേ
എന്നറിയിക്കാമോ;
(ബി)
വ്യവസായ,
സേവന രംഗങ്ങളിൽ
അതിദ്രുതം ഉണ്ടാകുന്ന
മാറ്റങ്ങള്‍ക്കനുസരിച്ച്
ആര്‍ജ്ജിക്കേണ്ട
നെെപുണ്യ ശേഷി
വിലയിരുത്തുന്നതിനും അവ
പകര്ന്നുനല്കുന്നതിനും
വേണ്ട സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
പരിപാടിയുണ്ടാേ;
(സി)
നിലവിലുള്ള
വാെക്കേഷണല്‍ ഗെെഡന്‍സ്
സെന്ററുകളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കാനും
ഫലപ്രദമാക്കാനും
ഉദ്ദേശിക്കുന്നുണ്ടാേ;
വ്യക്തമാക്കുമോ?
ജലവിതരണ
പദ്ധതികളുടെ പുരോഗതി
*215.
ശ്രീ.രാജു
എബ്രഹാം
,,
വി. കെ. സി. മമ്മത് കോയ
,,
പി.കെ. ശശി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാട്ടര്‍
അതോറിറ്റിയുടെ റവന്യു
വിടവ് നികത്തുകയെന്ന
ലക്ഷ്യത്തോടെ,
ശുദ്ധീകരിച്ച് വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിലെ
പകുതിയോളം ബില്ലു
ചെയ്യപ്പെടാതെ പോകുന്ന
നിലവിലെ സ്ഥിതി
പരിഹരിക്കാന്‍
പദ്ധതിയുണ്ടോ; ഇതിന്
പുതിയ സാങ്കേതികവിദ്യ
നടപ്പിലാക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
കാലപ്പഴക്കം
ചെന്ന പൈപ്പുകള്‍
മാറ്റി പുതിയവ
സ്ഥാപിക്കുന്ന പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(സി)
കുടിവെള്ള
ക്ഷാമം
രൂക്ഷമായിട്ടുള്ള
പ്രദേശങ്ങളില്‍ കിഫ്ബി
ഫണ്ടുപയോഗിച്ച്
വാട്ടര്‍ അതോറിറ്റി
നടപ്പാക്കുന്ന ജലവിതരണ
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ?
കോഴി
വളര്‍ത്തല്‍ പ്രോത്സാഹനം
*216.
ശ്രീ.കെ.
രാജന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴി
വളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കോഴിയുടെ
ഭക്ഷണയോഗ്യമല്ലാത്ത
ഭാഗങ്ങള്‍ ഉപയോഗിച്ച്
ഉപോല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
(സി)
എന്തൊക്കെ
ഉപോല്പന്നങ്ങളാണ്
ഉണ്ടാക്കാന്‍
കഴിയുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഉപോല്പന്നങ്ങള്
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥാപനങ്ങള്‍
കേരളത്തില്‍
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
ജനവാസകേന്ദ്രങ്ങളിലെ
വന്യജീവി ശല്യം
*217.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരപ്രദേശങ്ങളിലും
നാട്ടിന്‍പുറങ്ങളിലും
നിന്നും പിടികൂടുന്ന
രാജവെമ്പാല
ഉള്‍പ്പടെയുള്ള
ഇഴജന്തുക്കളെയും
ആക്രമണകാരികളായ
കുരങ്ങുകള്‍
ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങളെയും
കാടുകളില്‍ കൊണ്ടുപോയി
തുറന്നുവിടുന്ന രീതി
തുടരുന്നത് കാടിനോട്
ചേര്‍ന്ന മനുഷ്യവാസ
കേന്ദ്രങ്ങളിലെ
ജനങ്ങള്‍ക്ക് കടുത്ത
ഭീഷണി ഉയര്‍ത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അനിയന്ത്രിതമായ
കൈയേറ്റങ്ങളും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
കാടുകളിലെ
ആവാസവ്യവസ്ഥയ്ക്കുണ്ടാക്കുന്ന
നാശം വന്യജീവികൾ
ജനവാസകേന്ദ്രങ്ങളിൽ
കുടിയേറാന്‍
കാരണമാകുന്നുണ്ടെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇതു
പരിഹരിക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എക്സൈസ്
വകുപ്പിന് കീഴിൽ ഹെെടെക്
സെെബര്‍ സെല്‍
*218.
ശ്രീ.എസ്.ശർമ്മ
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
രാജഗോപാലന്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
എന്‍ഫോഴ്സ്മെന്റ്
അതിര്‍ത്തികളില്‍
ജാഗ്രത വർധിപ്പിച്ഛ്
റോഡ് മാര്‍ഗം ലഹരി
വസ്തുക്കളുടെ കടത്ത്
ഫലപ്രദമായി
തടഞ്ഞതിനെത്തുടർന്ന്
അന്താരാഷ്ട്ര ബന്ധമുളള
സംഘങ്ങള്‍
വിമാനത്താവളങ്ങള്‍
വഴിയും ട്രെയിന്‍
മാര്‍ഗവും വർധിച്ച
തോതിൽ സംസ്ഥാനത്തേക്ക്
ലഹരി വസ്തുക്കള്‍
കടത്തുന്നത് തടയാന്‍
പ്രത്യേക സംഘങ്ങള്‍
രൂപീകരിച്ച്
ആധുനികോപകരണങ്ങള്‍
സഹിതം ആവശ്യമായ
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഓണ്‍ലെെന്‍
വഴി കച്ചവടം നടത്തി
ഉപഭോക്താക്കള്‍ക്ക്
കൊറിയര്‍ വഴിയും
മറ്റും ലഹരി
വസ്തുക്കള്‍ എത്തിച്ച്
നല്‍കുന്നത്
വ്യാപകമാണെന്ന
വാര്ത്തകളുടെയടിസ്ഥാനത്തില്
എക്സൈസ് വകുപ്പിന്
കീഴിൽ ഹെെടെക് സെെബര്‍
സെല്‍ സജ്ജീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ജനമെെത്രി
പോലീസ് മാതൃകയില്‍
എക്സെെസിനെ
ജനകീയവല്ക്കരിച്ച്
ജനപങ്കാളിത്തത്തോടെ
മയക്കുമരുന്നിന്റെ
വിപണനം
അസാധ്യമാക്കുന്നത്
പരിശോധനാ
വിധേയമാക്കുമോയെന്ന്
അറിയിക്കുമോ?
നെെപുണി
വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
*219.
ശ്രീ.എം.
സ്വരാജ്
,,
എന്‍. വിജയന് പിള്ള
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എഞ്ചിനിയറിംഗ്
ബിരുദധാരികള്‍
ഉള്‍പ്പെടെയുള്ളവരില്‍
താെഴിലിന് വേണ്ട
നെെപുണി ശേഷിയില്ലെന്ന
വിവിധ പഠനങ്ങളുടെ
പശ്ചാത്തലത്തില്‍
നെെപുണി വികസനത്തിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്താെക്കെയെന്ന്
അറിയിക്കാമാേ;
(ബി)
ഇൗ
രംഗത്ത് സംസ്ഥാന
നെെപുണ്യ വികസന മിഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണ്;
(സി)
ചവറയിലെ
ഇന്‍ഡ്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇന്‍ഫ്രാസ്ട്രക്ചര്‍
& കണ്‍സ്ട്രക്ഷനെ
ഏഷ്യയിലെ തന്നെ ഏറ്റവും
മികച്ച സ്ഥാപനമെന്ന
നിലയിലേക്ക്
വളര്‍ത്തിയെടുക്കാന്‍
സാധിച്ചിട്ടുണ്ടാേ;
(ഡി)
വ്യവസായത്തില്‍
നവീനമായി ഉണ്ടാകുന്ന
മാറ്റത്തിനനുസൃതമായി
വേണ്ട വെെദഗ്ദ്ധ്യ
വികസനം ആസൂത്രണം
ചെയ്യുന്നതിന്
വ്യവസായികള്‍,
വിദ്യാഭ്യാസ വിചക്ഷണര്‍
എന്നിവരെ
ഉള്‍പ്പെടുത്തി വേള്‍ഡ്
സ്കില്‍ ലെെസിയം
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടാേയെന്ന്
അറിയിക്കുമോ?
ഗ്രാമീണമേഖലയിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പരിശീലനം
*220.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗ്രാമീണമേഖലയിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിദ്യാഭ്യാസ, തൊഴില്‍
മേഖലകളിലെ നൂതന
പ്രവണതകളെക്കുറിച്ചും
കാലാനുസൃതമായ
മാറ്റങ്ങളെക്കുറിച്ചും
അറിവും പരിശീലനവും
നല്കി അനുയോജ്യമായ
തൊഴില്‍
കണ്ടെത്തുന്നതിന് ഇൗ
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
സ്ഥലങ്ങളിലാണ് പ്രസ്തുത
പദ്ധതി പ്രകാരമുളള
കേന്ദ്രങ്ങള്‍
സ്ഥാപിച്ചിട്ടുളളത്;
(സി)
ഇൗ
പദ്ധതി പ്രകാരമുളള
കേന്ദ്രങ്ങള്‍
സംസ്ഥാനത്തിന്റെ മറ്റ്
ഭാഗങ്ങളിലും
ആരംഭിക്കുമോ;
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികഗോത്രവര്ഗത്തില്പ്പെട്ട
കുട്ടികളുടെ വിദ്യാഭ്യാസ
ഉന്നമനം
*221.
ശ്രീ.പുരുഷന്
കടലുണ്ടി
,,
കെ.വി.വിജയദാസ്
,,
ആര്. രാജേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികഗോത്രവര്ഗത്തില്പ്പെട്ട
കുട്ടികളുടെ
വിദ്യാഭ്യാസ രംഗത്തെ
ഉന്നമനത്തിനായി
നടപ്പാക്കിവരുന്ന
പരിപാടികളെക്കുറിച്ച്
അറിയിക്കാമോ;
മെഡിക്കല്‍,
എഞ്ചിനീയറിംഗ് പ്രവേശന
പരീക്ഷകള്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കിവരുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിന്
പുറത്തും
രാജ്യത്തിനകത്തും
വിദേശരാജ്യങ്ങളിലും
പഠിക്കുന്നതിന് നല്കി
വരുന്ന സഹായം
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ഒമ്പത്,പത്ത്
ക്ലാസുകളിലെ
കുട്ടികള്‍ക്കുളള
പ്രീമെട്രിക്
സ്കോളര്‍ഷിപ്പില്‍
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
വരുമാനപരിധി എടുത്തു
കളയാന്‍
ആവശ്യപ്പെട്ടിരുന്നോ;
ഇത്തരത്തില്പ്പെട്ടവര്ക്കായി
പകരം ഏതെങ്കിലും
തരത്തിലുള്ള ആനുകൂല്യം
ലഭ്യമാക്കാനാകുമോ;
(ഡി)
പുതിയ
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
നിര്‍മ്മിക്കാന്‍
പരിപാടിയുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
നിലവിലുള്ള
പ്രീമെട്രിക്-പോസ്റ്റ്
മെട്രിക്
ഹോസ്റ്റലുകളുടെ സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
നൂതനമായ
ജല സംഭരണ-വിതരണ
മാര്‍ഗ്ഗങ്ങള്‍
*222.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനങ്ങളും
പാരിസ്ഥിതിക ആഘാതങ്ങളും
നിമിത്തം ജലലഭ്യത
ഗണ്യമായി കുറയുകയും
ശുദ്ധജല
വിനിയോഗത്തിനുള്ള
ആവശ്യകത അനുദിനം
വര്‍ദ്ധിച്ചുവരുകയും
ചെയ്യുന്ന
സാഹചര്യത്തില്‍ നൂതനമായ
ജല സംഭരണ-വിതരണ
മാര്‍ഗ്ഗങ്ങള്‍
ആവിഷ്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇക്കാര്യത്തില്‍
ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇത്തരം
നൂതന സംരംഭങ്ങളിലൂടെ
എന്തൊക്കെ നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്ത്രീ
തൊഴിലാളികളുടെ അവകാശ സംരക്ഷണം
*223.
ശ്രീ.എന്‍.
വിജയന് പിള്ള
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
തൊഴില്‍ മേഖലകളില്‍
ആരോഗ്യകരമായ തൊഴില്‍
സംസ്കാരം
പരിപോഷിപ്പിക്കുന്നതിനും
തൊഴിലാളി-തൊഴിലുടമ
ബന്ധം
മെച്ചപ്പെടുത്തുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
തൊഴില്‍
മേഖലകളില്‍ ലിംഗസമത്വം
ഉറപ്പുവരുത്തി സ്ത്രീ
തൊഴിലാളികളുടെ
അവകാശങ്ങള്‍
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വ്യാപാര,
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന
സ്വഭാവത്തിനനുസരിച്ച്
സ്ത്രീ
തൊഴിലാളികള്‍ക്ക്
മതിയായ യാത്രാ
സൗകര്യങ്ങള്‍
ഒരുക്കുന്നതിനും അധിക
സമയവേതനവും ആഴ്ച അവധി,
വിശ്രമവേള എന്നിവ
ഉറപ്പാക്കുന്നതിനും
ക്രിയാത്മകമായ
എന്തെല്ലാം
ഇടപെടലുകളാണ് ഈ
സര്‍ക്കാര്‍
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കുണ്ടാകുന്ന
പരാതികള്‍ യഥാസമയം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
പ്രളയാനന്തരം
ക്ഷീരമേഖലയെ സഹായിക്കുന്നതിന്
നടപടികള്‍
*224.
ശ്രീ.എം.
വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചയായി
ഉണ്ടാകുന്ന പ്രളയവും
മഴക്കെടുതിയും
മൃഗസംരക്ഷണ മേഖലയെ
ദോഷകരമായി
ബാധിച്ചുവെന്ന്
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുമൂലം
ക്ഷീരോല്പാദനത്തില്
വന്‍ ഇടിവ്
സംഭവിച്ചിട്ടുണ്ടോ;
(സി)
ക്ഷീരമേഖലയെ
സഹായിക്കുന്നതിന്
സര്‍ക്കാര്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ക്ഷീരമേഖലയില്‍
പ്രകൃതി ദുരന്തം
മൂലമുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
സമയബന്ധിതമായി
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
എല്ലാ
ക്ഷീരകര്‍ഷകര്‍ക്കും
അവരുടെ
കന്നുകാലികള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ
ഒരുക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ക്ഷീരകര്‍ഷകരുടെ
പ്രശ്നങ്ങള്‍
*225.
ശ്രീ.എം.
രാജഗോപാലന്‍
,,
യു. ആര്. പ്രദീപ്
,,
കെ.ഡി. പ്രസേനന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകര്‍
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പാലുല്പാദനത്തിന്റെ
ചെലവു കൂടുന്നത് മൂലം
ക്ഷീരവൃത്തിയില്‍ ആദായം
കുറയുന്നത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
തീറ്റപ്പുല്‍
കൃഷിക്ക് മുന്‍ഗണന
നല്‍കികൊണ്ട് തരിശു
ഭൂമിയില്‍ സര്‍ക്കാര്‍
ധനസഹായത്തോടെ
വ്യാവസായിക
അടിസ്ഥാനത്തില്‍
പുല്‍കൃഷി
നടത്തുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
ക്ഷീര
സഹകരണ സംഘത്തില്‍
അളക്കുന്ന പാലിന്
അര്‍ഹമായ വില
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
പ്രളയത്തില്‍
പട്ടികജാതി
കുടുംബങ്ങള്‍ക്കുണ്ടായ
നാശനഷ്ടം
*226.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയങ്ങളില്‍
പട്ടികജാതി
കുടുംബങ്ങള്‍ക്കുണ്ടായ
നാശനഷ്ടങ്ങളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രളയ
ബാധിത പ്രദേശങ്ങളിലെ
പട്ടികജാതി കുടുംബങ്ങളെ
സഹായിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
വിശദമാക്കുമോ?
വീര്യം
കുറഞ്ഞ മദ്യം
ഉത്പാദിപ്പിക്കാനുള്ള നീക്കം
*227.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചക്ക,
കശുമാങ്ങ, വാഴപ്പഴം
തുടങ്ങിയ പഴങ്ങളില്‍
നിന്നും വീര്യം കുറഞ്ഞ
മദ്യം
ഉത്പാദിപ്പിക്കാനുള്ള
പദ്ധതിക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
മദ്യത്തിന്റെ
ലഭ്യതയും ഉപയോഗവും
പടിപടിയായി
കുറയ്ക്കാന്‍ സഹായകരമായ
നയമാണോ
സര്‍ക്കാരിന്റേത് എന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
മദ്യം
ഉത്പാദിപ്പിക്കാന്‍
അനുമതി നല്‍കാനുള്ള
തീരുമാനത്തില്‍ നിന്നും
പിന്മാറുവാന്
തയ്യാറാകുമോ;
വിശദീകരിക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് ഉന്നത
വിദ്യാഭ്യാസം
*228.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തെ
വിദ്യാഭ്യാസപരമായ
ഉയര്‍ച്ചയിലൂടെ ഒരു
ജ്ഞാന
സമൂഹമാക്കിത്തീര്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക്
ഇന്ത്യയിലെ എല്ലാ
സര്‍വകലാശാലകളിലും
പഠിക്കുന്നതിന്
സ്കോളര്‍ഷിപ്പ്
അനുവദിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഈ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശത്ത് ഉന്നത പഠനം
നടത്തുന്നതിനാവശ്യമായ
എന്തൊക്കെ സഹായങ്ങളാണ്
സര്‍ക്കാര്‍
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
സിവില്‍ സര്‍വ്വീസ്
മുതലായ ഉന്നത
മത്സരപരീക്ഷകളില്‍
വിജയം കൈവരിക്കുന്നതിന്
സഹായകരമായ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കുമോ?
നഗരങ്ങളിലെ
കുടിവെള്ള പദ്ധതി വിപുലീകരണം
*229.
ശ്രീ.ഇ.കെ.വിജയന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏഷ്യന്‍
ഡവലപ്മെന്റ് ബാങ്കിന്റെ
ലാേണ് ഉപയാേഗിച്ച്
തിരുവനന്തപുരം,
എറണാകുളം നഗരങ്ങളിലെ
കുടിവെള്ള പദ്ധതികള്‍
വിപുലീകരിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടാേ;
ഉണ്ടെങ്കില്‍ ആയതിന്റെ
വ്യവസ്ഥകള്‍
വ്യക്തമാക്കാമാേ ;
(ബി)
കേരളവാട്ടര്‍
അതാേറിറ്റി കാേടികള്‍
മുടക്കി പണി
പൂര്‍ത്തീകരിച്ച
അരുവിക്കരയിലെ
കുപ്പിവെള്ള പ്ലാന്റ്
കേരള ഇറിഗേഷന്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
ഡവലപ്മെന്റ് കമ്പനിക്ക്
കെെമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ആയതിന്റെ
വ്യവസ്ഥകള്‍
വ്യക്തമാക്കുമാേ;
(സി)
കേരള
വാട്ടര്‍ അതാേറിറ്റി
പുനഃസംഘടന
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുന്നതിനായി
പ്രാെഫ. സുശീല്‍ഖന്നയെ
കണ്‍സള്‍ട്ടന്റായി
നിയാേഗിക്കാന്
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ ആയതിന്റെ
ടേംസ് ഓഫ് റഫറന്‍സ്
വിശദീകരിക്കാമാേ?
ശാസ്ത്രീയ
ജല മാനേജുമെന്റ് നടപടികള്‍
*230.
ശ്രീ.വി.ടി.ബല്‍റാം
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കനത്ത
മഴ മാറി
ഏറെക്കഴിയുന്നതിന്
മുമ്പുതന്നെ സംസ്ഥാനം
ജലക്ഷാമത്തിലേക്ക്
പോകുന്ന അവസ്ഥ
ഉണ്ടാകുന്നുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
ജലവിഭവ വകുപ്പ്
എന്തൊക്കെ ശാസ്ത്രീയ
ജല മാനേജുമെന്റ്
നടപടികളാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
ജലസംരക്ഷണത്തെപ്പറ്റിയും
നിയന്ത്രിത ജല
ഉപയോഗത്തെപ്പറ്റിയും
പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
ജലവിഭവ വകുപ്പ്
എന്തെങ്കിലും
പ്രവര്‍ത്തനം
നടത്തുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
മഴവെളള
സംഭരണം ഭൂജലപരിപോഷണ
പരിപാടി എന്ന പേരില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അഭിരുചി
കണ്ടെത്തി തൊഴിൽ
ലഭ്യമാക്കാന്‍ സംവിധാനം
*231.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
കെ. രാജന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരും
തൊഴില്‍ രഹിതരുമായ
ഉദ്യോഗാര്‍ത്ഥികളുടെ
അഭിരുചി, സ്കില്‍
ഗ്യാപ്പ് എന്നിവ വിവിധ
അസ്സസ്മെന്റ് ടൂള്‍സ്
ഉപയോഗിച്ച്
കണ്ടെത്തുന്നതിന്
സംവിധാനമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
അത്തരത്തില്‍
അസസ്സ് ചെയ്യപ്പെടുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സോഫ്റ്റ് സ്കില്‍/
താെഴിലധിഷ്ഠിത പരിശീലനം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അനുയോജ്യമായ തൊഴില്‍
മേഖലകളില്‍ തൊഴില്‍
ലഭ്യമാക്കുന്നുണ്ടോ
എന്ന് വിശദമാക്കുമോ?
ജല
ബജറ്റ്
*232.
ശ്രീ.സജി
ചെറിയാന്
,,
ജെയിംസ് മാത്യു
,,
ഐ.ബി. സതീഷ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലലഭ്യതയും
ആവശ്യകതയും
മനസ്സിലാക്കി
ജലവിഭവത്തിന്റെ
ഫലപ്രദമായ വിനിയോഗവും
ജലസ്രോതസ്സുകളുടെ
സംരക്ഷണവും
ഉറപ്പാക്കുകയെന്ന
ലക്ഷ്യത്തോടെ ജല ബജറ്റ്
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നൂതന
ജലസേചന മാര്‍ഗ്ഗങ്ങള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി നടപടി
ആരംഭിച്ചിട്ടുണ്ടോ;
(സി)
ജലസംരക്ഷണവും
ജലസുരക്ഷയും
ഉറപ്പാക്കുന്നതിന് ഹരിത
കേരളം മിഷന്റെ
പ്രവര്‍ത്തനം എത്ര
കാര്യക്ഷമമായി
നടക്കുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
ആവര്‍ത്തിക്കുന്ന
വരള്‍ച്ചയും
ഇതുമൂലമുള്ള ജലക്ഷാമവും
നേരിടുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിന് നഷ്ടപരിഹാരം
*233.
ശ്രീ.ആന്റണി
ജോണ്‍
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
സംരക്ഷണത്തിന്റെ
പ്രാധാന്യം ഒട്ടും
കുറച്ചു
കാണാതിരിക്കുമ്പോൾ
തന്നെ പകല്‍
സമയത്തുപോലും
പുരയിടങ്ങളിലിറങ്ങി
ആനയും കാട്ടുപന്നിയും
കടുവയും മനുഷ്യരെ
കൊല്ലുന്ന ദു:സ്ഥിതി
ഇനിയും
ആവര്‍ത്തിക്കാതിരിക്കാനായി
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കൃഷിഭൂമിയുമായുളള
വനാതിര്‍ത്തി എത്ര
ദൂരമുണ്ടെന്നും ഇതില്‍
എത്ര ദൂരം വിവിധ
വന്യമൃഗ പ്രതിരോധ
മാര്‍ഗങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
വനാതിര്‍ത്തിയില്‍
മാത്രമല്ല ഏറെ
ഉള്‍പ്രദേശങ്ങളില്‍
പോലും കാട്ടുമൃഗങ്ങള്‍
വ്യാപകമായി കൃഷി
നാശമുണ്ടാക്കുന്നതിനാല്‍
പ്രത്യേകമായിട്ടുളള വിള
ഇന്‍ഷുറന്‍സ് പദ്ധതി
ഏര്‍പ്പെടുത്തുന്നതിനോ
പര്യാപ്തമായ തോതില്‍
നഷ്ടപരിഹാരം
നല്‍കുന്നതിനോ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി നടപ്പിലാക്കിയ
പദ്ധതികള്‍
*234.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളുടെ
താമസസൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
പുതിയ പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പോസ്റ്റ്
മെട്രിക്, പ്രീ
മെട്രിക്
ഹോസ്റ്റലുകളില്‍ നല്ല
ഭക്ഷണം, പ്രത്യേക
ട്യൂഷന്, മറ്റ്
സൗകര്യങ്ങള്‍ എന്നിവ
ഏര്‍പ്പെടുത്തുന്നതിന്
കൂടുതല്‍ തുക
വകയിരുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥികള്‍ക്കായി
സൗജന്യപഠന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അനധികൃത
മദ്യവിപണനവും ലഹരി
വസ്തുക്കളുടെ വ്യാപനവും
*235.
ശ്രീ.സണ്ണി
ജോസഫ്
,,
റോജി എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനധികൃത
മദ്യവിപണനവും ലഹരി
വസ്തുക്കളുടെ വ്യാപനവും
ഇല്ലാതാക്കുന്നതിന്
ശക്തമായ
എന്‍ഫോഴ്സ്മെന്റ്
പ്രവര്‍ത്തനം
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതുമൂലം
ലഹരി വസ്തുക്കളുടെ
വ്യാപനം തടയുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മദ്യത്തിന്റെ
ആവശ്യകത
ഇല്ലാതാക്കുന്നതിലൂടെ
മാത്രമേ അതിന്റെ ഉപഭോഗം
കുറയ്ക്കുന്നതിന്
സാധിക്കുകയുള്ളൂ എന്ന്
വിലയിരുത്തുന്നുണ്ടോ;
(ഡി)
കഴിഞ്ഞ
ഓണക്കാലത്ത് ബിവറേജസ്
കോര്പ്പറേഷന്
റിക്കാര്‍ഡ് വില്പന
നടത്തിയെന്ന
റിപ്പോര്‍ട്ട്
മദ്യത്തിന്റെ ഉപഭോഗം
വര്‍ദ്ധിക്കുന്നു
എന്നതിന്റെ സൂചനയല്ലേ
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
ബ്രൂവറികളും
കോമ്പൗണ്ടിംഗ്,
ബ്ലെന്റിംഗ് ആന്റ്
ബോട്ടിലിംഗ്
യൂണിറ്റുകളും
അനുവദിച്ചത്
എന്തെങ്കിലും
പഠനത്തിന്റെ
അടിസ്ഥാനത്തിലായിരുന്നോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്തായിരുന്നു;
വ്യക്തമാക്കാമോ;
(എഫ്)
മദ്യ
ഉല്പാദന യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനുള്ള
അപേക്ഷകള്‍
പരിശോധിക്കുന്നതിനും
കാലാനുസൃതമായ
മാറ്റങ്ങള്‍ ശിപാര്‍ശ
ചെയ്യുന്നതിനുമായി
രൂപീകരിച്ച ഉന്നത സമിതി
അതിന്റെ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
നദീതട
സംരക്ഷണം
*236.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തുടർച്ചയായി
ഉണ്ടാകുന്ന പ്രളയം
സംസ്ഥാനത്തെ നദികളുടെ
ഘടനയെ എപ്രകാരമാണ്
ബാധിച്ചിട്ടുളളത് എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇതിനായി എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
നദികളുടെ
ദിശ മാറ്റം തടയുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
വന്‍തോതില്‍
മണലും എക്കലും
വന്നടിഞ്ഞ് സംസ്ഥാനത്തെ
നദികള്‍
മരിക്കുന്നുവെന്ന
വാര്‍ത്ത ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
സംസ്ഥാന
നദീതട അതോറിറ്റി
രൂപീകരണം ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കുമോ?
പുഴയോരങ്ങളില്‍
മുള നട്ടുപിടിപ്പിക്കുന്നതിന്
നടപടി
*237.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുഴയോരങ്ങളില്‍ മുള
വളരുന്ന ഇടങ്ങളില്‍
വലിയ
പ്രളയത്തില്‍പ്പോലും
മണ്ണിടിച്ചില്‍
ഒഴിവാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുഴകളിലെ
ഇരുകരകളിലും മുള
നട്ടുപിടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
വര്‍ഷം ഏതെങ്കിലും
പുഴയുടെ കരയില്‍ മുള
നട്ടുപിടിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഡാം
റിസോഴ്സ് സാറ്റലൈറ്റ്
മാനേജ്മെന്റ് സംവിധാനം
*238.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡാമുകളുടെ
വൃഷ്ടിപ്രദേശത്തെ
നീര്‍ച്ചാലുകളിലൂടെ
ഒഴുകുന്ന വെള്ളത്തിന്റെ
അളവ് തിട്ടപ്പെടുത്തി
ആവശ്യമെങ്കില്‍
അണക്കെട്ടുകള്‍ നേരത്തെ
തുറക്കാന്‍ കഴിയുന്ന
ഡാം റിസോഴ്സ്
സാറ്റലൈറ്റ്
മാനേജ്മെന്റ് സംവിധാനം
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഇതിനകം സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
ജലസംപോഷണ
പദ്ധതികള്‍
*239.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.സുരേഷ് കുറുപ്പ്
,,
സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഇരുപതു ശതമാനം
ബ്ലോക്കുകളില്‍
ഗുരുതരമായ
ഭൂജലദൗര്‍ലഭ്യം
നേരിടുന്നുവെന്ന
റിപ്പോര്‍ട്ടുകളുടെയടിസ്ഥാനത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
ജലസംപോഷണ പരിപാടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ജലശക്തി
അഭിയാന് എത്ര
ബ്ലോക്കുകളില്‍
നടപ്പാക്കാനാണ് കേന്ദ്ര
സഹായം ലഭിക്കുന്നത്;
സംസ്ഥാന സര്‍ക്കാര്‍ ഈ
പദ്ധതി എത്ര
ബ്ലോക്കുകളില്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നു;
(സി)
ഒാരോ
പ്രദേശത്തിന്റെയും ഭൂജല
ലഭ്യത കണക്കാക്കി അമിത
ചൂഷണം തടയുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ;
തടയണകള്‍, മഴക്കുഴി,
കിണര്‍-കുഴല്‍കിണര്‍
റീചാര്‍ജിംഗ് തുടങ്ങിയ
ജലസംപോഷണ പദ്ധതികളുടെ
പുരോഗതി അറിയിക്കാമോ?
തൊഴില്‍രഹിത
വേതനം കൈപ്പറ്റുന്നതിനുളള
നടപടിക്രമങ്ങള്‍
*240.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍രഹിത
വേതനം
കൈപ്പറ്റുന്നതിനുളള
നടപടിക്രമങ്ങളില്‍
സര്‍ക്കാര്‍
എന്തെങ്കിലും മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എല്ലാ
മാസവും വരുമാന
സര്‍ട്ടിഫിക്കറ്റ്
ഉള്‍പ്പെടെയുളള വിവിധ
രേഖകള്‍
ഹാജരാക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ഇതുമൂലം
തൊഴില്രഹിതര്ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?