പെട്രോള്‍
പമ്പുകളില്‍
ഉപഭോക്താക്കള്‍ക്കുള്ള
സൗകര്യങ്ങള്‍
5207.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ പെട്രോള്‍
പമ്പുകളില്‍
ഉപഭോക്താക്കള്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഏര്പ്പെടുത്തിയിട്ടില്ലായെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
എണ്ണക്കമ്പനികളുടെ
സംസ്ഥാനതല
കോ-ഓര്‍ഡിനേറ്റര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഉപഭോക്താക്കള്‍ക്കായി
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താത്ത
പമ്പുകളില്‍ സംസ്ഥാന
സര്‍ക്കാരിന് നിയമപരമായ
എന്തെല്ലാം
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താന്‍
കഴിയും എന്നറിയിക്കാമോ?
അന്നപൂര്‍ണ
വിഭാഗത്തിനുള്ള ഭക്ഷ്യധാന്യം
5208.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
കുടുംബങ്ങള്‍ക്കാണ്
മുപ്പത്തഞ്ച് കിലോ
ഭക്ഷ്യധാന്യം
നല്‍കേണ്ടതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇവരില്‍
എല്ലാവര്ക്കും
മുപ്പത്തഞ്ച് കിലോ
ഭക്ഷ്യധാന്യം
നല്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ ;
(സി)
ഇല്ലെങ്കില്‍
ശേഷിക്കുന്ന
കുടുംബങ്ങള്‍ക്ക്
ലഭിക്കേണ്ട
ഭക്ഷ്യധാന്യം എന്താണ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഡി)
അന്നപൂര്‍ണ
വിഭാഗത്തിനുള്ള അരിയും
ഗോതമ്പും കിലോഗ്രാമിനു്
എത്ര രൂപ നിരക്കിലാണ്
കേന്ദ്രം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(ഇ)
അന്നപൂർണവിഭാഗത്തില്
നിന്ന് എത്ര
കുടുംബങ്ങളെ
ഒഴിവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
കുടുംബങ്ങള്‍
ഒഴിവാക്കപ്പെട്ട
സാഹചര്യത്തില്‍
കേന്ദ്രം കുറഞ്ഞ
നിരക്കില്‍
ഇവര്‍ക്കുകൂടി
നല്കുന്ന അരി എന്ത്
ചെയ്യുന്നുവെന്ന്
വ്യക്തമാക്കാമോ ?
നിരാലംബരായവര്‍ക്ക്
ഭക്ഷണം നല്കുന്ന വിശപ്പുരഹിത
കേരളം പദ്ധതി
5209.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത കേരളം പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എവിടെയെല്ലാമാണ്
നിലവില്‍ പ്രസ്തുത
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
മാനദണ്ഡം അറിയിക്കാമോ;
(ഡി)
നിരാലംബരായവര്‍ക്ക്
ഭക്ഷണം നല്കുന്ന
പ്രസ്തുത പദ്ധതിയില്‍
ഏറെ നിര്‍ദ്ധനരും
അര്‍ദ്ധപട്ടിണിക്കാരുമായ
തീരദേശ ജനത
അധിവസിക്കുന്ന താനൂര്‍
തീരദേശം കൂടി
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുന്‍ഗണനാ വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍ നടപടി
5210.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുങ്ങല്ലൂര്‍
താലൂക്കില്‍ കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
സ്വന്തമായി വീടോ സ്ഥലമോ
ഇല്ലാത്ത നിരവധി
പേര്‍ക്ക് റേഷന്‍
കാര്‍ഡ്
ലഭിച്ചിരിക്കുന്നത്
പൊതുവിഭാഗത്തിലാണെന്നതുമൂലം
ആവശ്യത്തിന് റേഷന്‍
സാധനങ്ങളും ചികിത്സ
സൗജന്യങ്ങളും ലഭിക്കാതെ
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
ആളുകളെ മുന്‍ഗണനാ
വിഭാഗത്തില്‍
ഉള്‍പ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
(സി)
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ
അനര്‍ഹരായ വ്യക്തികളെ
മുന്‍ഗണന വിഭാഗത്തില്‍
നിന്നും മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ഇ-പാേസ്
മെഷീന് സംവിധാനം
5211.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണത്തിലെ
ക്രമക്കേടും അഴിമതിയും
കുറയ്ക്കുവാന്‍ ഇ-പാേസ്
മെഷീന് സംവിധാനം
ഇടയാക്കിയിട്ടുണ്ടാേ
എന്നറിയിക്കാമോ ;
(ബി)
ഓണ്‍ലെെന്‍
സംവിധാനത്തിലെ
സെര്‍വര്‍ തകരാര്‍,
നെറ്റ് വര്‍ക്ക്
തകരാര്‍ മുതലായ
കാരണങ്ങളാല്‍ റേഷന്‍
വിതരണം പലപ്പാേഴും
തടസ്സപ്പെടുന്നുവെന്ന
ആക്ഷേപം ഒഴിവാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(സി)
റേഷന്‍
കടകള്‍ വഴി ബാങ്കിംഗ്
സേവനങ്ങള്‍
ലഭ്യമാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍
ഇക്കാര്യത്തിനായി
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡ് വിതരണത്തിലെ അപാകതകള്‍
5212.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കാര്‍ഡുകള്‍
പൂര്‍ണ്ണമായും വിതരണം
ചെയ്തിട്ടുണ്ടോ; എത്ര
അപേക്ഷകളിന്മേല്
തീര്പ്പുകല്പ്പിക്കേണ്ടതായിട്ടുണ്ട്;
(ബി)
റേഷന്‍
കാര്‍ഡുകളുടെ
വിതരണത്തിലുള്ള
അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത അപാകതകള്‍
പരിഹരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
റേഷന്‍
വാങ്ങാത്ത മുന്‍ഗണന
കാര്‍ഡുടമകള്‍
5213.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണന
റേഷന്‍
കാര്‍ഡുള്ളവരില്‍ എത്ര
പേര് കഴിഞ്ഞ
മൂന്നുമാസക്കാലമായി
റേഷന്‍ സാധനങ്ങള്‍
വാങ്ങുന്നില്ലായെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍
അത്തരത്തിലുള്ള
എത്രപേര്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍ഗണന
വിഭാഗത്തില്‍
ഉള്‍പ്പെടുകയും
സാധനങ്ങള്‍
വാങ്ങാതിരിക്കുകയും
ചെയ്യുന്നവരെ മുന്‍ഗണന
വിഭാഗത്തില്‍ നിന്നും
ഒഴിവാക്കുവാന്‍
തിരുമാനിച്ചിട്ടുണ്ടോ;
(ഡി)
അത്തരത്തില്‍
ഒഴിവാക്കപ്പെടുകയാണെങ്കില്‍
പ്രസ്തുത കാര്‍ഡ്
ഉടമയ്ക്ക് യഥാസമയം
അറിയിപ്പ്
കൊടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
കാര്‍ഡ് ഉടമയില്‍
നിന്നും വിശദീകരണം
തേടുമോ;
വ്യക്തമാക്കുമോ?
ഗീവ്അപ്
പദ്ധതിയിലെ മുന്‍ഗണന കാര്‍ഡ്
ഉടമകള്‍
5214.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ഥിരമായി റേഷന്‍
വാങ്ങാത്ത എത്ര
മുന്‍ഗണന റേഷന്‍
കാര്‍ഡ് ഉടമകളുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെ
റേഷന്‍ വാങ്ങാത്ത എത്ര
പേരോട് ഗീവ്അപ്
പദ്ധതിയിലൂടെ റേഷന്‍
ഉപേക്ഷിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
അര്‍ഹരായവരെ
മുന്‍ഗണന
കാര്ഡില്പെടുത്തുന്നതിന്
നടപടി
5215.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
അനര്‍ഹര്‍ മുന്‍ഗണന
റേഷന്‍ കാര്‍ഡില്‍
കയറിപ്പറ്റിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അര്‍ഹരായവരെ
മുന്‍ഗണന കാര്‍ഡില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോതമംഗലം
മണ്ഡലത്തിലെ മുന്‍ഗണനാ
പട്ടികയില്‍ ഉള്‍പ്പെട്ടവര്‍
5216.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ റേഷന്‍
കാര്‍ഡുകളില്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള
അനര്‍ഹരായവര്‍
എത്രപേരുണ്ടെന്നും
അര്‍ഹരായ എത്രപേര്‍
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനുവേണ്ടി
അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ അനര്‍ഹരായ
എത്രപേരെ മുന്‍ഗണനാ
പട്ടികയില്‍ നിന്നും
ഒഴിവാക്കിയെന്നും
അര്‍ഹരായ എത്രപേരെ
മുന്‍ഗണനാപട്ടികയില്‍
ഉള്‍പ്പെടുത്തിയെന്നും
വിശദമാക്കാമോ?
ഇ-പോസ്
സംവിധാനത്തിന്റെ ന്യൂനതകള്‍
5217.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകളില്‍
ഇ-പോസ് സംവിധാനം
ഏര്‍പ്പെടുത്തിയത്
പൊതുവില്‍
ഗുണകരമാണെങ്കിലും
വൃദ്ധരായ അംഗങ്ങള്‍
മാത്രമുള്ള
കുടുംബങ്ങള്‍ക്ക്
ഇതിലൂടെ നേരിടുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍കടകളില്‍
നേരിട്ട് ഹാജരായി
റേഷന്‍ വാങ്ങാന്‍
സാധിക്കാത്തതിനാല്‍
ഇവര്‍ക്ക് അര്‍ഹമായ
റേഷന്‍ നഷ്ടപ്പെടുന്നത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(സി)
ഇത്തരം
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
റേഷന്‍
വിതരണത്തിനായി പദ്ധതികള്‍
5218.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റേഷന്‍ വിതരണത്തിനായി
എന്തെല്ലാം പുതിയ
പദ്ധതികള്‍
നടപ്പിലാക്കി എന്ന്
വ്യക്തമാക്കുമോ;l
(ബി)
ഇതിലൂടെ
എന്തെല്ലാം
നേട്ടങ്ങളാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ?
റേഷന്‍
കടയുടമകൾക്കുള്ള പ്രളയാനന്തര
സഹായങ്ങൾ
5219.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയകാലത്ത്
വെള്ളം കയറിയ റേഷന്‍
കടകളിലെ സാധനങ്ങള്‍
മറ്റൊരു സുരക്ഷിത
കേന്ദ്രത്തിലേയ്ക്ക്
മാറ്റി റേഷന്‍ വിതരണം
നടത്തിയതിന് അധികമായി
വന്ന ചെലവ്
കടയുടമകള്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(സി)
വൈക്കം
താലൂക്കിലെ കല്ലറ
പഞ്ചായത്തില്‍ മാവേലി
സൂപ്പര്‍ മാര്‍ക്കറ്റ്
ആരംഭിക്കുന്ന
കാര്യത്തിലെ
നടപടിക്രമങ്ങള്‍
നീണ്ടുപോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
നാശനഷ്ടങ്ങള്‍
നേരിട്ട റേഷന്‍ കടകള്‍ക്ക്
നഷ്ടപരിഹാരം
5220.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടങ്ങള്‍ ഉണ്ടായ
എല്ലാ റേഷന്‍
കടകള്‍ക്കും
നഷ്ടപരിഹാരം
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം റേഷന്‍
കടകള്‍ക്കാണ്
നഷ്ടപരിഹാരം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
റേഷന്‍
സാധനങ്ങളുടെ ഗുണനിലവാരം
5221.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
റേഷന്‍ സാധനങ്ങളുടെ
ഗുണനിലവാരം സംബന്ധിച്ച്
ഉപഭോക്താക്കളെ
അറിയിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഇത് സംബന്ധിച്ച
വിശദാംശം അറിയിക്കുമോ?
സബ്സിഡി
വിഭാഗങ്ങള്‍ക്ക് അനുവദിച്ച
റേഷന്‍
5222.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അന്നപൂര്‍ണ മുന്‍ഗണന
വിഭാഗക്കാരുടെ റേഷന്‍
ഭക്ഷ്യവകുപ്പ് കൂടുതല്‍
വിലയ്ക്ക് സബ്സിഡി
ഇതരവിഭാഗങ്ങള്‍ക്ക്
കഴിഞ്ഞ നാല് മാസമായി
വിറ്റുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
അതിദരിദ്രരായ
5,95,000
കുടുംബങ്ങള്‍ക്കാണോ 35
കിലോ ഭക്ഷ്യധാന്യം
നല്‍കേണ്ടത് എന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എന്നാല്‍ 5,88,559
കുടുംബങ്ങള്‍ക്ക്
മാത്രമാണ് നിലവില്‍ 35
കിലോ ഭക്ഷ്യധാന്യം
നല്‍കുന്നുളളൂ എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശേഷിക്കുന്ന
ഏഴായിരത്തോളം
കുടുംബങ്ങള്‍ക്ക്
ലഭിക്കേണ്ട 2.45 ലക്ഷം
കിലോ ധാന്യമുള്പ്പെടെ
15.56 ലക്ഷം പേരുടെ
ഭക്ഷ്യധാന്യം മറിച്ചു
വില്‍ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
അടിയന്തരമായി
പരിശോധിക്കുമോ;
(ഡി)
കുറ്റക്കാര്‍ക്കെതിരെ
ഉചിതമായ നടപടി
സ്വീകരിക്കുമോ?
മരിച്ചവരുടെ
പേരിലുള്ള റേഷന്‍ വിഹിതം
5223.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡില്‍ പേരുളള
അരലക്ഷത്തോളം
മരിച്ചവരുടെ പേരിലുള്ള
റേഷന്‍ വിഹിതം 2014
മുതല്‍ നിര്‍ബാധം
വാങ്ങുന്നതായ സാഹചര്യം
ഭക്ഷ്യവകുപ്പ്
കണ്ടെത്തിയോ;
(ബി)
എങ്കില്‍
ഇത് ന്യായവില വിതരണ
സമ്പ്രദായത്തിന്റെ
സമ്പൂര്‍ണ്ണ
ദുരുപയോഗമാണെന്ന്
കരുതുന്നുണ്ടോ;
(സി)
റേഷന്‍ വാങ്ങാത്ത
അനര്‍ഹര്‍ മുന്‍ഗണന
പട്ടികയില്‍
തുടരുന്നതും
മരിച്ചവരുടെ പേരില്‍
റേഷന്‍ വാങ്ങുന്നതും
അവസാനിപ്പിക്കാന്‍
ഭക്ഷ്യവകുപ്പ്
എന്തൊക്കെ നടപടികള്‍
കൈകൊളളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ആശുപത്രികള്‍ക്കും
അഭയ കേന്ദ്രങ്ങള്‍ക്കുമുള്ള
റേഷന്‍
5224.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനസിക
വെല്ലുവിളി
നേരിടുന്നവര്‍ക്കായുള്ള
ആശുപത്രികള്‍ക്കും അഭയ
കേന്ദ്രങ്ങള്‍ക്കുമുള്ള
സൗജന്യ നിരക്കിലുള്ള
റേഷന്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടി പുനഃപരിശോധനക്ക്
വിധേയമാക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
പ്രൈസ്
മോണിറ്ററിംഗ് സെല്ലിന്റെ
പ്രവര്‍ത്തനം
5225.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിപണിയിലെ വില
നിലവാരം
നിയന്ത്രിക്കുന്നതിനായി
രൂപീകരിച്ച പ്രൈസ്
മോണിറ്ററിംഗ്
സെല്ലിന്റെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സെല്ലില്‍ ഘടനാപരമായ
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
രൂപീകൃതമായതിനു
ശേഷം പ്രസ്തുത സെല്‍
എത്ര തവണ യോഗം
ചേര്‍ന്നിട്ടുണ്ടെന്നും
പ്രധാനപ്പെട്ട യോഗ
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
വിലവര്‍ദ്ധനവ്
നിയന്ത്രിക്കുന്നതിന് നടപടി
5226.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണിയിലെ
വിലവര്‍ദ്ധനവ്
പിടിച്ചുനിര്‍ത്തുന്നതിന്
സിവില്‍ സപ്ലെെസ്
കോര്പ്പറേഷന് മുഖേന
എന്തെല്ലാം രീതിയിലാണ്
വിപണിയിടപെടല്‍
നടത്തുന്നതെന്ന്
വിശദമാക്കാമോ;
(ബി)
എന്തെല്ലാം
സാധനങ്ങളാണ്
വിപണിയിലിടപെട്ടുകൊണ്ട്
സബ്സിഡി നിരക്കില്‍
സിവില്‍ സപ്ലെെസ്
വില്പനശാലകള് വഴി
ലഭ്യമാക്കുന്നത്;
(സി)
ഓരോ
സാധനവും
ഗുണഭോക്താക്കള്‍ക്ക്
എന്തുമാത്രം അളവില്‍
ലഭിക്കുമെന്ന്
വിശദമാക്കാമോ;
(ഡി)
ഈ
സാധനങ്ങളുടെ ഗുണനിലവാരം
പരിശോധിക്കാന്‍ എന്ത്
സംവിധാനമാണ്
നിലവിലുള്ളത്;
വ്യക്തമാക്കാമോ?
ഭക്ഷ്യസാധനങ്ങളുടെ
വിലക്കയറ്റം തടയുന്നതിന് നടപടി
5227.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭക്ഷ്യസാധനങ്ങളുടെ
വിലക്കയറ്റം
തടയുന്നതിനായി സിവില്‍
സപ്ലൈസ് വിതരണ
കേന്ദ്രങ്ങളില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കുമോ?
ശബരി
ബ്രാന്റ് ഉത്പന്നങ്ങളുടെ
ഗുണനിലവാരം
5228.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരി
ബ്രാന്റ് ഉല്പന്നങ്ങള്
സിവില്‍ സപ്ലൈസ്
വകുപ്പ് നേരിട്ട്
ഉത്പാദിപ്പിക്കുന്നവയാണോ
എന്ന് അറിയിക്കുമോ;
വിശദാംശം നൽകുമോ;
(ബി)
പ്രസ്തുത
ഉത്പന്നങ്ങളുടെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
ഇവയെക്കുറിച്ച്
പൊതുജനങ്ങള്‍ക്ക് അറിവ്
നല്കുന്നതിനുമായി
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനുള്ള നടപടികള്‍
സമയബന്ധിതമായി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
സപ്ലൈകോ
വില്പന ശാലകള്‍
നവീകരിക്കുന്നതിന് നടപടി
5229.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലയിലുണ്ടായിട്ടുള്ള
അഭൂതപൂര്‍വ്വമായ
വര്‍ദ്ധനവ്
സാധാരണക്കാരുടെ ജീവിതം
ദുസ്സഹമാക്കിയെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വിലക്കയറ്റം
നിയന്ത്രിക്കുന്നതിനും
വിപണിയില്‍
ഇടപെടുന്നതിനും സപ്ലൈകോ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്; അത്
ഫലപ്രദമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
സപ്ലൈകോയുടെ
വില്പന ശാലകള്‍
നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
വില്പന
ശാലകള്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍
വില്പന ശാലകള്‍
തുറക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ?
സപ്ലൈകോയുടെ
നെല്ലു സംഭരണം
5230.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോ
നെല്ലു സംഭരണം നടത്തിയ
വകയില്‍
ആലപ്പുഴ,പാലക്കാട്,
കോട്ടയം ജില്ലകളിൽ
കര്‍ഷകര്‍ക്ക്
നല്കുവാനുളള കുടിശിക
കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എത്ര
രൂപ നിരക്കിലാണ്
സപ്പ്ലൈകോ നെല്ല്
സംഭരിക്കുന്നതെന്നും
ആയതിന്റെ
കേന്ദ്ര-സംസ്ഥാന
അനുപാതവും
വ്യക്തമാക്കാമോ;
(സി)
കേന്ദ്ര
ഫണ്ട് യഥാസമയം
കിട്ടുന്നുണ്ടോ;
ഇല്ലെങ്കിൽ സംസ്ഥാന
സര്‍ക്കാര്‍ ഈ തുക
ആദ്യമേ കര്‍ഷകര്‍ക്ക്
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
നെല്ലുവില
ഉടനെ കര്‍ഷകര്‍ക്ക്
ലഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
സംവിധാനങ്ങള്‍
വ്യക്തമാക്കാമോ;
(ഇ)
ആയത്
യഥാര്‍ത്ഥ കര്ഷകന്
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചുവരുന്നുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ?
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുവാന്‍
പദ്ധതികള്‍
5231.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചും
നിലവിലുള്ള ഔട്ട്
ലെറ്റുകള്‍ മോടി
പിടിപ്പിച്ചും
സപ്ലൈകോയുടെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുവാന്‍
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സപ്ലൈകോയുടെ
നിലവിലുള്ള വിറ്റുവരവ്
പ്രതിവര്‍ഷം എത്രയാണ്;
ഇത്
വര്‍ദ്ധിപ്പിക്കുവാന്‍
ലക്ഷ്യമിട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(സി)
സപ്ലൈകോയുടെ
കുപ്പിവെള്ള വില്പന
പദ്ധതി വിജയകരമാണോ;
റേഷന്‍ കടകള്‍ വഴി ഇത്
കൂടുതല്‍
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കുപ്പിവെള്ള
കമ്പനികളുടെ ചൂഷണം
അവസാനിപ്പിക്കുവാന്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിലക്കയറ്റം
നിയന്ത്രിക്കുന്നതിന്
സപ്ലൈകോയുടെ ഇടപെടല്‍
5232.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്‍പ്പറേഷനെ
വിലക്കയറ്റം
പിടിച്ചുനിര്‍ത്താന്‍
കഴിയുന്ന തരത്തില്‍
പൊതുവിപണിയിലിടപെടാന്
പ്രാപ്തമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ആരംഭിച്ച
മാവേലി സ്റ്റോര്‍,
മാവേലി
സൂപ്പര്‍സ്റ്റോര്‍,
പീപ്പിള്‍സ് ബസാര്‍
എന്നിവ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പൊതുവിപണിയിലേതുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സപ്ലൈകോ വിപണന ശാലകളിലെ
അവശ്യസാധനങ്ങളുടെ
വിലനിലവാരം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
മാവേലി
സ്റ്റോറുകളിലെ
അവശ്യസാധനങ്ങള്‍ക്ക്
വില
വര്‍ദ്ധിപ്പിക്കില്ല
എന്ന വാഗ്ദാനം
പാലിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ഇ)
മാവേലി
സ്റ്റോറുകളുടെ വിപണന
ശൃംഖല
പ്രയോജനപ്പെടുത്തി
പുത്തന്‍
വ്യാപാരമേഖലകള്‍
തുറക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
ഗോഡൗണുകളില്‍
നിന്നും കരിഞ്ചന്തയായി
കടത്തുന്ന അരി
5233.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷന്റെ
ഉള്‍പ്പെടെയുള്ള
ഗോഡൗണുകളില്‍ നിന്നും
അരി സ്വകാര്യ
മില്ലുകളിലേക്ക്
കരിഞ്ചന്തയായി
കടത്തുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
ഭക്ഷ്യവകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ;
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
വര്‍ക്കല
ചാത്തന്‍പാറയിലെ
ഗോഡൗണില്‍ വെട്ടിപ്പ്
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍ മറ്റ്
ഗോഡൗണുകളില്‍ പരിശോധന
നടത്തുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍
5234.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
നഗരപ്രദേശങ്ങളില്‍
സിവില്‍ സപ്ലൈസ്
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
വയനാട്
ജില്ലയിലെ മാവേലി സ്റ്റോറുകള്‍
5235.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
മാവേലി സ്റ്റോറുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
മാവേലി
സ്റ്റോര്‍ ഇല്ലാത്ത
പഞ്ചായത്തുകളില്‍ അത്
തുടങ്ങുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
വയനാട്
ജില്ലയിലെ മാവേലി
മെഡിക്കല്‍
സ്റ്റോറുകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ഡി)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
മാവേലി മെഡിക്കല്‍
സ്റ്റോര്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ സെയില്‍സ്
അസിസ്റ്റന്റ് നിയമനം
5236.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് സെയില്‍സ്
അസിസ്റ്റന്റ് തസ്തികയിൽ
വയനാട് ജില്ലയിലെ
നിലവിലുള്ള ഒഴിവുകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
വയനാട് ജില്ലയിൽ മേല്‍
തസ്തികയില്‍ പി.എസ്.സി.
മുഖേനയല്ലാതെ
ആരെങ്കിലും ജോലി
ചെയ്യുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
അവരുടേത് ഏത്
തരത്തിലുള്ള
നിയമനമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ സെയില്‍സ്
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
നിയമനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ചുങ്കത്തറ
ഗ്രാമപഞ്ചായത്തില്‍ മാവേലി
സ്റ്റോര്‍
5237.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ചുങ്കത്തറ
ഗ്രാമപഞ്ചായത്തിലെ
പള്ളിക്കുത്ത് എന്ന
സ്ഥലത്ത് പുതുതായി
മാവേലി സ്റ്റോര്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സംസ്ഥാന
ഭക്ഷ്യകമ്മീഷന്റെ പ്രവർത്തനം
5238.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ഭക്ഷ്യഭദ്രതാ നിയമത്തിൽ
അനുശാസിക്കുന്ന
പ്രകാരമുള്ള സംസ്ഥാന
ഭക്ഷ്യകമ്മീഷന്
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
സംസ്ഥാന
ഭക്ഷ്യകമ്മീഷനിലേയ്ക്ക്
ആവശ്യമായ അംഗങ്ങളെ
നിയമിച്ചുകഴിഞ്ഞോ;
അതിനായുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
ഭക്ഷ്യകമ്മീഷന്റെ
ചുമതലകളും ഭക്ഷ്യവിതരണം
കാര്യക്ഷമമാക്കുന്നതിലുള്ള
പങ്കും വിശദമാക്കുമോ;
(ഡി)
ഭക്ഷ്യകമ്മീഷന്റെ
പ്രവര്‍ത്തനം
പൂര്‍ണ്ണതോതില്‍ എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?
ഭക്ഷ്യയോഗ്യമായ റേഷന്‍
വിതരണത്തിന് നടപടി
5239.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
സിറ്റി റേഷനിംഗ്
ഓഫീസിന് കീഴിലുള്ള
രണ്ടാം നമ്പര്‍ റേഷന്‍
കടയില്‍ 93, 96
ബാച്ചുകള്‍ പ്രകാരം
മേയ് മാസം വിതരണം ചെയ്ത
മുപ്പത്തിയൊന്പത്
ചാക്ക് കുത്തരിയില്‍
പുഴുവിനെ കണ്ടതായും അത്
ഭക്ഷ്യയോഗ്യമായിരുന്നില്ല
എന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
നശിച്ച അരി ഡാമേജ്ഡ്
റൈസ് എന്ന പേരില്‍
കോയമ്പത്തൂരിന്
സമീപമുള്ള
മില്ലിലെത്തിച്ച്
പോളിഷ് ചെയ്ത് വീണ്ടും
വിതരണത്തിന്
കൊണ്ടുവന്നു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിൽ എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്ന്
വെളിപ്പെടുത്തുമോ?
നെല്ല്
സംഭരിച്ച് അരിയാക്കി സിവില്‍
സപ്ലൈസിന് കൈമാറുന്ന
സംഘങ്ങള്‍
5240.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ഷകരില്‍
നിന്ന് നെല്ല്
സംഭരിച്ച് അരിയാക്കി
സിവില്‍ സപ്ലൈസിന്
കൈമാറുന്ന എത്ര സഹകരണ
സംഘങ്ങളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
ഇതിന്റെ ഗുണഫലങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
സംരംഭത്തിന്
സര്‍ക്കാരിന്റെ
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
നെല്ല്
സംഭരണത്തിന്
അനുമതിക്കായി
കൊടിയത്തൂര്‍
സര്‍വ്വീസ് സഹകരണ
ബാങ്ക് നല്കിയ
അപേക്ഷയുടെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ?
നെല്ല്
സംഭരണത്തിന്റെ കയറ്റുകൂലി
5241.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പിന്റെ
നെല്ല് സംഭരണത്തില്‍
കയറ്റു കൂലിയിനത്തില്‍
നല്കുന്ന ചാര്‍ജ്
എത്രയാണ്;
(ബി)
പ്രസ്തുത
നിരക്ക്
പ്രാബല്യത്തില്‍ വന്നത്
എന്നാണ്;
(സി)
ചുമട്ട്
തൊഴിലാളികളുടെ
കൂലിയില്‍ വര്‍ദ്ധനവ്
വന്ന സാഹചര്യത്തില്‍
പ്രസ്തുത തുക
അപര്യാപ്തമാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
പ്രസ്തുത
തുക പുതുക്കി
നിശ്ചയിക്കാന്‍ നടപടി
എടുക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
സംഭരിച്ച
നെല്ലിന്റെ കുടിശ്ശിക തുക
5242.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ഒരുപ്പൂകൃഷിയില്
തൃശ്ശൂര്‍ കോള്‍
മേഖലയില്‍ നിന്നും എത്ര
ടണ്‍ നെല്ല്
സംഭരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സംഭരിച്ച
നെല്ലിന്റെ വില
മുഴുവന്‍ കൊടുത്തു
തീര്‍ത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ
ഇനത്തില്‍ എത്ര തുക
കുടിശ്ശികയുണ്ടെന്നും
സംഭരണവില യഥാസമയം
കൊടുത്ത് തീര്‍ക്കാന്‍
കഴിയാത്തതെന്തുകൊണ്ടാണെന്നും
അറിയിക്കാമോ;
(സി)
കുടിശ്ശികയുണ്ടെങ്കില്‍
അത് കൊടുത്തു
തീര്‍ക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പ്രളയത്തില്‍
നശിച്ച റേഷന്‍
ഭക്ഷ്യവസ്തുക്കള്‍
5243.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
റേഷന്‍
ഭക്ഷ്യവസ്തുക്കള്‍
നശിച്ച
സാഹചര്യമുണ്ടായിട്ടുണ്ടോ;
എത്ര കോടി രൂപയുടെ
നഷ്ടമാണ് ഉണ്ടായത്;
(ബി)
ഇപ്രകാരം
പ്രളയത്തില്‍ നശിച്ച
ഭക്ഷ്യ ധാന്യങ്ങളുടെ
ഇൻഷ്വറൻസ് തുക
ലഭിച്ചിട്ടുണ്ടോ; എത്ര
തുകയാണ് ഇതിനകം
ലഭിച്ചത്;
(സി)
ഇൻഷ്വറൻസ്
കമ്പനിയുമായി ചര്‍ച്ച
നടത്തുവാന്‍ സപ്ലൈകോ
ഏതെങ്കിലും ബ്രോക്കര്‍
കമ്പനികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
ബ്രോക്കറേജ് ഇനത്തില്‍
എന്ത് തുക അവര്‍ക്ക്
നല്കി; വിശദാംശം
നല്‍കുമോ?
ഉപഭോക്തൃ
തര്‍ക്കപരിഹാര കമ്മീഷനിലെ
അംഗങ്ങളുടെ വിരമിക്കല്‍
ആനുകൂല്യം
5244.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഉപഭോക്തൃ
തര്‍ക്കപരിഹാര
കമ്മീഷനില്‍ അംഗങ്ങളായി
നിശ്ചിത യോഗ്യതകാലം
പൂര്‍ത്തിയാക്കിയ
സര്‍ക്കാര്‍
ഉദ്യോഗസ്ഥരല്ലാത്ത
അംഗങ്ങള്‍ക്ക് ധനകാര്യ
വകുപ്പിന്റെ
28.11.2016-ലെ
175/2016/സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
വിരമിക്കല്‍ ആനുകൂല്യം
നിലവിലുണ്ടോ
എന്നറിയിക്കുമോ ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവും സിവില്‍
സപ്ലൈസ് ഡയറക്ടറുടെ
04.03.2017-ലെ (സി.എസ്)
സി.എ2/2686/17 നമ്പര്‍
കത്തും പ്രകാരം അഡ്വ.
ശാന്തമ്മ തോമസ്, 11A,
ഈശ്വരന്തമ്പി നഗര്‍,
കല്ലയം പി.ഒ, മുക്കോല,
തിരുവനന്തപുരം എന്ന
മുന്‍അംഗം വിരമിക്കല്‍
ആനുകൂല്യം
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നും എന്നാണ് അപേക്ഷ
സമര്‍പ്പിച്ചതെന്നും
അപേക്ഷയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ ?
ഉപഭോക്തൃകാര്യ
വകുപ്പിന്റെ സേവന
പ്രവര്‍ത്തനങ്ങള്‍
5245.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
സേവന പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്തുന്നതിന്
ഉപഭോക്തൃകാര്യ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
ഡിജിറ്റല്‍
ടൈപ്പ് വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ് ബാലന്‍സുകള്‍
5246.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃത്യത
കൂടിയതും (0.03മി.ലി)
കപ്പാസിറ്റി 17മി.ലി/
23 മി.ലി / 30മി.ലി
ഉളളതുമായ പിപ്പറ്റ്
മെഷറുകള്‍, വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ്
മെഷര്‍ ആയി
ഉപയോഗിക്കുന്നത്
നിയമപരമാണോ എന്നത്
ചട്ടവും ഉപചട്ടവും
സഹിതം വിശദമാക്കുമോ;
(ബി)
കേരളത്തിലെ
വ്യാപാരികളുടെ
2കി.ഗ്രാം കാരിരുമ്പു
കട്ടികള്‍, 20കി.ഗ്രാം
കപ്പാസിറ്റി ഉളളതും
e=100mg ഉളളതുമായ
ഡിജിറ്റല്‍ ടൈപ്പ്
വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ്
ബാലന്‍സുകള്‍
ഉപയോഗിച്ച് പുന:പരിശോധന
നടത്തുന്ന ചില ലീഗല്‍
മെട്രോളജി
ഉദ്യോഗസ്ഥരുടെ നടപടി
2011-ലെ ജനറല്‍ റൂള്‍സ്
പ്രകാരം നിയമപരമാണോ
എന്നതിന്റെ വിശദമായ
വിവരം നല്‍കുമോ;
(സി)
2011-ലെ
ജനറല്‍ റൂള്‍സ് 4-ാം
ഷെഡ്യൂള്‍ ഭാഗം III
പ്രകാരം വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ് ആയി
ഉപയോഗിക്കാവുന്ന
ഡിജിറ്റല്‍ ടൈപ്പ്
ബാലന്‍സുകളുടെ
കപ്പാസിറ്റി 50
കി.ഗ്രാം,
20കി.ഗ്രാം,2കി.ഗ്രാം
അഥവാ200ഗ്രാം
ആണെന്നിരിക്കെ, ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ടി കപ്പാസിറ്റിയിൽ
അല്ലാത്ത എത്ര
ഡിജിറ്റല്‍
ബാലന്‍സുകള്‍
വര്‍ക്കിംഗ്
സ്റ്റാന്‍ഡേര്‍ഡ് ആയി
ഉപയോഗിക്കുന്നതിനായി
വാങ്ങിയിട്ടുണ്ട്;
(ഡി)
അവയുടെ
കപ്പാസിറ്റിയുടെയും അവ
വാങ്ങുന്നതിനു
ഓരോന്നിനും ചെലവാക്കിയ
തുകയുടെയും വിശദവിവരം
നല്‍കുമോ?