പുതിയ
തൊഴിലവസരങ്ങള്‍
4260.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എത്ര പുതിയ തൊഴില്‍
സംരംഭങ്ങള്‍
ആരംഭിച്ചെന്ന്
വിശദമാക്കാമോ;
(ബി)
തൊഴില്‍
മേഖലയില്‍ നൂതനമായ
ടെക്നോളജി
ഉപയോഗപ്പെടുത്തി
ഏതെങ്കിലും പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാൻ ഈ
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ബാലവേല
നിര്‍മ്മാര്‍ജ്ജനം
4261.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ബാലവേല
സംബന്ധിച്ച എത്ര
പരാതികള്‍
ലഭിച്ചുവെന്നും എത്ര
പരാതികളിന്മേല് നടപടി
എടുക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ ബാലവേലയുമായി
ബന്ധപ്പെട്ട് എത്ര
കുട്ടികളെ
മോചിപ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
അപകടകരമായ
തൊഴില്‍ മേഖലകളിലും
മറ്റും കുട്ടികളെ ജോലി
ചെയ്യിപ്പിക്കുന്നത്
തടയാന്‍ നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ഡി)
ബാലവേല
നിര്‍മ്മാര്‍ജ്ജനത്തിനും
ബാലവേലയില്‍
ഏര്‍പ്പെടുന്നവരെ
പുനരധിവസിപ്പിക്കാനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
തൊഴിലാളി
കമ്മീഷന്
4262.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലാളികളുടെ
ക്ഷേമം ലക്ഷ്യമിട്ട്
തൊഴിലാളി കമ്മീഷന്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഈ സര്‍ക്കാര്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജസ്റ്റിസ്
കൃഷ്ണന് നായര്‍ കമ്മീഷന്
ശിപാർശകൾ
4263.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജസ്റ്റിസ്
കൃഷ്ണന് നായര്‍
കമ്മീഷന്റെ ശിപാർശകൾ
നടപ്പിലാക്കിയതിലൂടെ
തോട്ടം മേഖലയിലെ
പ്രതിസന്ധിക്ക് പരിഹാരം
കാണാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തോട്ടങ്ങളില്‍
നിന്നും റബ്ബര്‍
മരങ്ങള്‍ റീപ്ലാന്റേഷനു
വേണ്ടി മുറിച്ചു
മാറ്റുന്ന
സന്ദര്‍ഭങ്ങളില്‍ വനം
വകുപ്പ് സീനിയറേജ്
ഈടാക്കുന്നത്
നിര്‍ത്തലാക്കണം എന്ന
ശിപാർശ പ്രസ്തുത
കമ്മീഷന്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഈ
ഇളവ് വന്‍കിട തോട്ടം
മേഖലയില്‍
ബാധകമാക്കിയതിന്റെ
അടിസ്ഥാനത്തില്‍
വന്‍കിടക്കാര്‍ക്ക്
പ്രതിവര്‍ഷം ലഭിക്കുന്ന
ലാഭം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ബാര്‍ബര്‍
ഷോപ്പുകള്‍, ബ്യൂട്ടി
പാര്‍ലറുകള്‍ തുടങ്ങിയവയുടെ
നിയന്ത്രണം
4264.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ബാര്‍ബര്‍ ഷോപ്പുകള്‍,
ബ്യൂട്ടി പാര്‍ലറുകള്‍
തുടങ്ങിയവയെ
നിയന്ത്രിക്കുന്നതിന്
ഏതെങ്കിലും സര്‍ക്കാര്‍
വകുപ്പിനോ/വകുപ്പുകള്‍ക്കോ
ചുമതലയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവര്‍
ചെയ്യുന്ന
സേവനങ്ങള്‍ക്ക്
പ്രത്യേക നിരക്കുകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
പ്രസ്തുത നിരക്കുകള്‍
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ബ്യൂട്ടി
പാര്‍ലറുകളുടെയും
ബാര്‍ബര്‍
ഷോപ്പുകളുടെയും
നിരക്കുകള്‍ ഏകീകരിച്ച്
ഷോപ്പുകളില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബാര്‍ബര്‍-ബ്യൂട്ടീഷന്
സ്ഥാപനങ്ങളിലെ നിരക്ക്
നിയന്ത്രിക്കല്‍ നടപടി
4265.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാര്‍ബര്‍-ബ്യൂട്ടീഷന്
സ്ഥാപനങ്ങളില്‍
മുടിവെട്ടുന്നതിനുള്ള
നിരക്ക് ആരാണ്
തീരുമാനിക്കുന്നത്
എന്നറിയിക്കുമാേ;
(ബി)
ബാര്‍ബര്‍
ഷാേപ്പുകളില്
മുടിവെട്ട്, ഷേവിംഗ്
എന്നീ ജാേലികള്ക്ക്
വലിയ നിരക്കുകള്‍
ഇൗടാക്കുന്നുവെന്നും
ആയത് കാലാകാലങ്ങളിൽ
ഇഷ്ടാനുസരണം
വര്‍ദ്ധിപ്പിക്കുന്നു
എന്നുമുള്ള പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബ്യൂട്ടിഷന്മാരുടെ
വിവിധ ജാേലികള്ക്കുള്ള
നിരക്കുകള്‍ എങ്ങനെയാണ്
തീരുമാനിക്കുന്നത്
എന്നറിയിക്കുമാേ;
(ഡി)
ഇത്തരം
ജാേലികളുടെ നിരക്കുകള്‍
നിയന്ത്രിക്കുന്നതിനുള്ള
സംവിധാനം
കാെണ്ടുവരുന്നതിന്
ആലാേചിക്കുമാേ?
സെക്യൂരിറ്റി
ജീവനക്കാരെ സംബന്ധിച്ച
വിവരങ്ങൾ
4266.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ഏജന്‍സികളുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
സെക്യൂരിറ്റി
ജീവനക്കാരുടെ സേവന-വേതന
വ്യവസ്ഥകള്‍
സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതു
സംബന്ധിച്ച
പൂര്‍ണ്ണവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര സെക്യൂരിറ്റി
നിയമന ഏജന്‍സികള്‍
ഉണ്ടെന്നും ഓരോ
ഏജന്‍സിക്കു കീഴിലും
എത്ര സെക്യൂരിറ്റി
ജീവനക്കാരുണ്ടെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ ?
പട്ടാമ്പിയില്‍
പുതിയ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
4267.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ ഏഴോളം
പഞ്ചായത്തുകളിലെയും ഒരു
മുനിസിപ്പാലിറ്റിയിലെയും
തൃത്താല മണ്ഡലത്തിലെ
പകുതിയിലധികം
പഞ്ചായത്തുകളിലെയും
തൊഴിലന്വേഷകർ
സേവനങ്ങള്‍ക്കായി
ദൂരെയുള്ള ഷൊർണ്ണൂർ
എപ്ലോയ്മെന്റ്എക്സ്ചേഞ്ചിനെ
ആശ്രയിക്കേണ്ടി
വരുന്നതിലെ
ബുദ്ധിമുട്ട്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നം പരിഗണിച്ചും
പട്ടാമ്പി
മണ്ഡലത്തിന്റെ വലിപ്പം
പരിഗണിച്ചും ഷൊർണ്ണൂർ
എംപ്ലോയ്മെന്റ്എക്സ്ചേഞ്ചിനെ
വിഭജിച്ച് താലൂക്ക്
ആസ്ഥാനമായ
പട്ടാമ്പിയില്‍ പുതിയ
എപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
സ്ഥാപിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന തൊഴിൽ
4268.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ഓരോ വര്‍ഷവും
സംസ്ഥാനത്ത്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഇതില്‍
ഓരോ വര്‍ഷവും എത്ര
പേര്‍ക്കാണ്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ വഴി
തൊഴില്‍ ലഭ്യമാക്കാന്‍
സാധിച്ചിട്ടുളളത് എന്ന്
വ്യക്തമാക്കാമോ?
ധനുഷ് പദ്ധതി
4269.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിന്
കീഴില്‍ കോഴിക്കോട്
പേരാമ്പ്രയില്‍
പ്രവര്‍ത്തിക്കുന്ന
കരിയര്‍ ഡെവലപ്മെന്റ്
സെന്ററിന്റെ
ആഭിമുഖ്യത്തില്‍
നടപ്പിലാക്കുന്ന ധനുഷ്
എന്ന പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ബാര്‍
അടച്ചുപൂട്ടിയത് മൂലം
തൊഴില്‍ നഷ്ടപ്പെട്ട
താെഴിലാളികളുടെ സംരക്ഷണം
4270.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാര്‍
അടച്ചുപൂട്ടിയത് മൂലം
തൊഴില്‍ നഷ്ടപ്പെട്ട
താെഴിലാളികളെ
സംരക്ഷിക്കുന്നതിന്
11.10.2014 മുതല്‍
മദ്യത്തിന്റെ വില്പന
നികുതിയില്‍ അഞ്ച്
ശതമാനം പുനരധിവാസ സെസ്
ഏര്‍പ്പെടുത്തിയിരുന്നോ;
(ബി)
പ്രസ്തുത
സെസ്സിലൂടെ എന്ത്
തുകയാണ് സമാഹരിച്ചത്;
പ്രസ്തുത തുകയില്‍
ബാര്‍ തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്നതിന്
ഇതിനകം ചെലവായ തുക
എത്രയാണ്;
(സി)
ശേഷിക്കുന്ന
തുക എന്ത്
കാര്യത്തിനാണ്
വിനിയോഗിക്കുന്നത് ;
വിശദമാക്കുമോ?
നൈപുണി
പരിശീലനപദ്ധതി
4271.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
നൈപുണി പരിശീലനപദ്ധതി
പ്രകാരം സംസ്ഥാനത്ത്
ഇതുവരെ എത്ര പേര്‍ക്ക്
തൊഴില്‍ ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയാണ് പരിശീലകര്‍ക്ക്
സ്റ്റൈപ്പന്റായി
നല്‍കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
നൈപുണി
പദ്ധതിയില്‍ പഠിതാക്കളെ
എങ്ങനെയാണ്
തെരഞ്ഞെടുക്കുന്നത്;
ഇവരുടെ പരിശീലനം ഏത്
ഏജന്‍സി വഴിയാണ്
നടത്തുന്നത്; ഈ
പദ്ധതിയുടെ സെലക്ഷന്
രീതിയും വിശദാംശങ്ങളും
വെളിപ്പെടുത്താമോ?
മിനിമം
വേതനം
4272.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിശ്ചയിച്ച മിനിമം
വേതനമായ 18000/- രൂപ
സംസ്ഥാനത്തെ എല്ലാ
വ്യവസായ സ്ഥാപനങ്ങളിലും
തൊഴിലാളികള്‍ക്ക്
ലഭിക്കുന്നുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കേരളത്തിലെ
സ്ത്രീകളുടെ തൊഴിലില്ലായ്മാ
നിരക്ക്
4273.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ തൊഴില്‍
വകുപ്പ് പുറത്തിറക്കിയ
എംപ്ലോയ്മെന്റ് -അൺ
എംപ്ലോയ്മെന്റ്
റിപ്പോര്‍ട്ട് പ്രകാരം
കേരളത്തിലെ സ്ത്രീകളിലെ
തൊഴിലില്ലായ്മ നിരക്ക്
മറ്റു സംസ്ഥാനങ്ങളെ
അപേക്ഷിച്ച് വളരെ
കൂടുതലാണ് എന്നത്
സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ ;
(ബി)
എങ്കില്‍
കൂടുതല്‍ സ്ത്രീകളെ
ജോലികളിലേക്ക്
ആകര്‍ഷിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
; വിശദാംശങ്ങള്‍
നല്‍കാമോ ?
കര്‍ഷക
തൊഴിലാളി ക്ഷേമനിധി
4274.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ഷക
തൊഴിലാളി
ക്ഷേമനിധിയില്‍ എത്ര
അംഗങ്ങളാണ് നിലവില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
ക്ഷേമനിധിയില്‍
അംഗങ്ങളായ 60 വയസ്സ്
തികഞ്ഞവര്‍ക്കുള്ള
അംശാദായം സമയബന്ധിതമായി
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ക്ഷേമനിധി
ബോര്‍ഡുകള്‍
T 4275.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ വിവിധ
വകുപ്പുകളുടെ കീഴില്‍
എത്ര ക്ഷേമനിധി
ബോര്‍ഡുകള്‍ ഉണ്ടെന്നും
ഏതെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
ഓരോ
ക്ഷേമനിധിബോര്‍ഡും
എന്നാണ് നിലവില്‍
വന്നതെന്നും നിലവില്‍
വന്നശേഷം എത്ര
ഗുണഭോക്താക്കള്‍ ഓരോ
ക്ഷേമനിധി ബോര്‍ഡിലും
ഉണ്ടായിരുന്നുവെന്നും
2018-19 വര്‍ഷം ഈ ഓരോ
ക്ഷേമനിധി ബോര്‍ഡിലും
എത്ര ഗുണഭോക്താക്കള്‍
ഉണ്ടെന്നും
വിശദമാക്കുമോ;
(സി)
ഓരോ
ക്ഷേമനിധി ബോര്‍ഡും
രൂപീകൃതമായശേഷം ഇതുവരെ
എത്ര രൂപ ഓരോ
ബോര്‍ഡിനും
ഗുണഭോക്തൃവിഹിതമായും
മറ്റിനത്തിലും ലഭിച്ചു
എന്ന് വിശദമാക്കുമോ;
(ഡി)
ഇങ്ങനെ
ലഭിച്ച തുകയില്‍ എത്ര
കോടി രൂപ നാളിതുവെര ഓരോ
ബോര്‍ഡും
ക്ഷേമനിധിയില്‍ നിന്നും
ഗുണഭോക്തൃവിഹിതമായി
ചെലവഴിച്ചു എന്നും
വിശദമാക്കുമോ?
തൊഴിലാളികൾക്ക്
ഉത്സവബത്ത
4276.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ക്ഷേമനിധി
ബോര്‍ഡുകളില്‍
അംഗങ്ങളായിട്ടുള്ള
തൊഴിലാളികൾക്ക്
ഉത്സവബത്ത
നല്‍കാറുണ്ടോ;
(ബി)
ഉത്സവബത്ത
ലഭിക്കാത്തത്
സംബന്ധിച്ച്
കൊച്ചിയില്‍
ചുമട്ടുതൊഴിലാളികള്‍
സമരം ചെയ്തിരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തൊഴിലാളികളുടെ
ശരാശരി വേതനത്തിന്റെ
അടിസ്ഥാനത്തില്‍ എല്ലാ
ബോര്‍ഡുകളിലും
അതതുകാലങ്ങളില്‍
അര്‍ഹമായ ഉത്സവബത്ത
അനുവദിക്കുവാന്‍
തയ്യാറാകുമോ
എന്നറിയിക്കാമോ?
തൊഴിലാളികള്‍ക്ക്
ചികിത്സാ സഹായം
4277.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ബില്‍ഡിംഗ് ആന്റ് അദര്‍
കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബോര്‍ഡില്‍
എത്ര തൊഴിലാളികള്‍
അംഗങ്ങളായിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള ബില്‍ഡിംഗ് ആന്റ്
അദര്‍ കണ്‍സ്ട്രക്ഷന്‍
വര്‍ക്കേഴ്സ്
വെല്‍ഫെയര്‍ ബോര്‍ഡില്‍
അംഗങ്ങളായിട്ടുള്ള എത്ര
തൊഴിലാളികള്‍ക്ക്
ചികിത്സാ സഹായം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ചികിത്സാ
സഹായം
അനുവദിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള
എത്ര അപേക്ഷകളാണ്
തീര്‍പ്പാക്കാനുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
പ്ലാന്റേഷൻ
വർക്കേഴ്സ് റിലീഫ് ഫണ്ട്
കമ്മിറ്റിക്ക് സമാശ്വാസ
പ്രവർത്തനങ്ങൾക്കുള്ള ഫണ്ട്
4278.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18,2018-19
സാമ്പത്തികവർഷങ്ങളിൽ
പ്ലാന്റേഷൻ വർക്കേഴ്സ്
റിലീഫ്ഫണ്ട്
കമ്മിറ്റിക്ക് സമാശ്വാസ
പ്രവർത്തനങ്ങൾക്ക്
ബഡ്ജറ്റിൽ അനുവദിച്ച
ഫണ്ട് എത്രയെന്നും,
റിലീഫ് ഫണ്ട്
കമ്മിറ്റിയുടെ
പ്രവർത്തനങ്ങൾക്ക്
പ്രസ്തുത ഫണ്ടിൽ
നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ;
(ബി)
ചീഫ്
ഇൻസ്പെക്ടർ ഓഫ്
പ്ലാന്റേഷന്റെ
ശിപാർശയനുസരിച്ച്
പ്രസ്തുത വർഷങ്ങളിൽ
സമാശ്വാസപ്രവർത്തനങ്ങൾക്ക്
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
സമാശ്വാസപ്രവർത്തനങ്ങൾക്ക്
അനുവദിച്ച ഫണ്ടിന്റെ
അപര്യാപ്തത മൂലം
പ്രവർത്തനങ്ങൾ
കാര്യക്ഷമമായി
നടപ്പാക്കുന്നതിന്
കഴിയാതെ വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
എെ.ടി
മേഖലയിലെ ജീവനക്കാര്‍ക്ക്
സേവന-വേതന സംരക്ഷണം
4279.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എെ.ടി.
മേഖലയിലെ പല കമ്പനികളും
ജീവനക്കാരെ
കുറയ്ക്കുന്ന
സ്ഥിതിവിശേഷം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ പ്രസ്തുത
മേഖലയില്‍ എത്ര
ജീവനക്കാരാണ്
പ്രവര്‍ത്തിക്കുന്നത്;
(സി)
ഈ
മേഖലയിലെ
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
മേഖലയിലെ ജീവനക്കാരുടെ
സേവന-വേതന
സംരക്ഷണത്തിനും
തൊഴില്‍
ഉറപ്പുവരുത്തുന്നതിനും
ശക്തമായ ഇടപെടല്‍
നടത്തുമോ;
വിശദമാക്കുമോ?
അസംഘടിത
മേഖലയിലെ നിയമ ലംഘനങ്ങള്‍
4280.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയില്‍ നിയമ
ലംഘനങ്ങള്‍
കണ്ടെത്തുന്നതിനും അത്
തടയുന്നതിനും തൊഴില്‍
വകുപ്പില്‍ നിലവിലുള്ള
സംവിധാനം എന്താണ്;
(ബി)
തൊഴിലാളികള്‍ക്ക്
തൊഴില്‍ പരിരക്ഷ
ഉറപ്പുവരുത്തുന്നതിന്റെ
ഭാഗമായി
ജീവനക്കാര്‍ക്ക്
വിശ്രമിക്കുന്നതിനും
വിശ്രമ ഇടവേളകളില്‍
ഇരിക്കുവാനുമുള്ള
സൗകര്യം തൊഴിലുടമ
നല്കുന്നുണ്ടോ എന്ന
കാര്യം പരിശോധനാ
വിഷയമാക്കാറുണ്ടോ;
(സി)
ഇത്
ഉറപ്പാക്കാത്ത
സ്ഥാപനങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
കൂടുതലായി
പ്രവര്‍ത്തിക്കുന്ന
നിര്‍മ്മാണ മേഖലയിൽ
തൊഴിലാളികൾക്ക് വിവിധ
നിയമപ്രകാരം ലഭിക്കേണ്ട
പരിരക്ഷ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
മിനിമം
വേതനം പുതുക്കി
നിശ്ചയിക്കേണ്ട തൊഴില്‍
മേഖലകളില്‍ മൂന്ന്
വര്‍ഷം
പൂര്‍ത്തിയാക്കുന്ന
മുറയ്ക്ക് ആയത്
പുതുക്കി
നിശ്ചയിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ?
ബോണക്കാട്
മഹാവീര്‍ പ്ലാന്റേഷനിലെ
താെഴിലാളികള്‍ക്ക് ലഭിക്കേണ്ട
ശമ്പള കുടിശ്ശിക
4281.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൂട്ടിക്കിടക്കുന്ന
ബോണക്കാട് മഹാവീര്‍
പ്ലാന്റേഷനിലെ
താെഴിലാളികള്‍ക്ക്
ലഭിക്കേണ്ട ശമ്പള
കുടിശ്ശിക,
ഗ്രാറ്റുവിറ്റി
തുടങ്ങിയവ
തൊഴിലാളികള്‍ക്ക്
വിതരണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇൗ
ആനുകൂല്യങ്ങള്‍
ബന്ധപ്പെട്ടവരില്‍
നിന്നും ഇൗടാക്കി
തൊഴിലാളികള്‍ക്ക്
നല്‍കുന്നതിന് അടിയന്തര
ഇടപെടല്‍
നടത്തണമെന്നുളള
ബഹുമാനപ്പെട്ട
സുപ്രീംകോടതിയുടെ
വിധിന്യായം
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
വിധിന്യായത്തില്‍ എന്ത്
നടപടികളാണ് ഇതുവരെ
സ്വീകരിച്ചിട്ടുളളത്;
(ബി)
തൊഴിലാളികള്‍ക്ക്
പ്രസ്തുത
ആനുകൂല്യങ്ങള്‍ വാങ്ങി
നല്‍കാത്തതിന്റെ
പേരില്‍
കോടതിയലക്ഷ്യവിധി
ഇക്കാര്യത്തില്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
സാഹചര്യം ഗൗരവമായി
കാണുമോ;
(സി)
ഇതേ
കോടതിവിധിയുടെ
അടിസ്ഥാനത്തില്‍ തമിഴ്
നാട് ഉള്‍പ്പെടെയുളള
സംസ്ഥാന സർക്കാരുകൾ
തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി
/ശമ്പളകുടിശ്ശികകള്
ബന്ധപ്പെട്ടവരില്‍
നിന്നും ഇൗടാക്കി
തൊഴിലാളികള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ബോണക്കാട്
എസ്റ്റേറ്റില്‍
താമസിക്കുന്ന
താെഴിലാളികളുടെ ലായങ്ങൾ
നവീകരിക്കുന്നതിനായി
അനുവദിച്ചിട്ടുളള തുക
വിനിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ജീര്ണാവസ്ഥയിലുളള
ലായങ്ങൾ അടിയന്തരമായി
നവീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
വര്‍ഷങ്ങളായി
പൂട്ടിക്കിടക്കുന്ന
ബോണക്കാട് എസ്റ്റേറ്റ്
തുറന്ന്
പ്രവര്‍ത്തിക്കുന്നതിനുളള
നടപടികള്‍ ഉടന്‍
സ്വീകരിക്കുമോ?
തുല്യജോലിക്ക്
തുല്യവേതനം
4282.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുല്യജോലിക്ക്
തുല്യവേതനം നല്‍കണമെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിധി സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
തെങ്ങുകയറ്റത്തൊഴിലാളികൾക്കുള്ള
ആനുകൂല്യങ്ങൾ
T 4283.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തെങ്ങുകയറ്റത്തൊഴിലാളികളുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;വിശദമാക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നല്‍കിയിരുന്ന
ആനുകൂല്യങ്ങളില്‍
നിന്നും വ്യത്യസ്തമായി
പുതിയ പദ്ധതികള്‍
എന്തെങ്കിലും
നടപ്പിലാക്കിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
പ്രസ്തുത
തൊഴിലാളികൾക്ക്
അര്‍ഹമായ ക്ഷേമനിധി
സംഖ്യ യഥാസമയം
കൊടുത്തുതീര്‍ക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?
വയനാട്ടിലെ
ഇതരസംസ്ഥാന താെഴിലാളികളെ
സംബന്ധിച്ച വിവരങ്ങൾ
4284.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്ടിൽ
നിലവിലുള്ള ഇതരസംസ്ഥാന
താെഴിലാളികളുടെ എണ്ണം
സംബന്ധിച്ച കണക്കുകൾ
താെഴില്‍ വകുപ്പില്‍
ലഭ്യമാണാേ; എങ്കിൽ ആയത്
ലഭ്യമാക്കുമോ ;
(ബി)
വയനാട്ടിലെ
താേട്ടം മേഖലയില്‍
ജാേലി ചെയ്യുന്ന
ഇതരസംസ്ഥാന
താെഴിലാളികളെ
സംബന്ധിച്ച കണക്കുകൾ
ലഭ്യമാണാേ;
(സി)
വയനാട്ടിലെ
താേട്ടം മേഖലയില്‍
കുടുംബമായി ജീവിച്ച്
ജാേലിചെയ്യുന്ന
ഇതരസംസ്ഥാന
താെഴിലാളികളുടെ എണ്ണം
വ്യക്തമാക്കാമാേ?
ഇതരസംസ്ഥാന
തൊഴിലാളികള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
4285.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ ഇവിടുത്തെ
തൊഴില്‍ സ്ഥലങ്ങളില്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
(തുല്യവേതനമില്ലാത്ത
അവസ്ഥ, താമസിക്കുന്ന
സ്ഥലങ്ങളിലെ ഭൗതിക
സാഹചര്യങ്ങളുടെ
പരിതാപകരമായ അവസ്ഥ,
വൃത്തിഹീനമായ
അന്തരീക്ഷം,
മക്കള്‍ക്ക്
വിദ്യാഭ്യാസം
ലഭിക്കാത്ത അവസ്ഥ)
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതരസംസ്ഥാന
തൊഴിലാളികളുടെ
ബാഹുല്യവും അവരുടെ
കുറഞ്ഞ വേതന നിരക്കും
മൂലം നമ്മുടെ
സംസ്ഥാനത്തെ
തൊഴിലാളികള്‍ക്ക്
തൊഴില്‍ ലഭ്യമാകാത്ത
അവസ്ഥയുണ്ടായിത്തീരുന്നത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
കേരളത്തില്‍വെച്ച്
മരണപ്പെടുന്ന ഇതരസംസ്ഥാന
തൊഴിലാളികള്‍
4286.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിമാസം
അന്‍പത് ഇതരസംസ്ഥാന
തൊഴിലാളികളെങ്കിലും
കേരളത്തില്‍വെച്ച്
മരിക്കുന്നുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മരണം എങ്ങനെ
സംഭവിക്കുന്നു എന്ന
കാര്യത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
ഇപ്പോള്‍
ഇത്തരം
സന്ദര്‍ഭങ്ങളില്‍
സര്‍ക്കാര്‍
അവലംബിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
ഇതരസംസ്ഥാന
തൊഴിലാളികള്‍ ഏതൊക്കെ
വഴിയാണ്
സംസ്ഥാനത്തെത്തുന്നതെന്നും
എന്തൊക്കെ തൊഴിലിലാണ്
ഏര്‍പ്പെടുന്നതെന്നും
തൊഴില്‍വകുപ്പ്
പരിശോധിക്കുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
ഇക്കാര്യങ്ങള്‍
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കുമോ?
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്ക് അനുകൂലമായ
അന്തരീക്ഷം
4287.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
Sexual Harassment of
Women at Workplace
(Prevention
Prohibition and
Redressal) ആക്ട്-2013
പൂർണ്ണമായും
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം
വെളിപ്പെടുത്താമോ;
(ബി)
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്ക്
അനുകൂലമായ അന്തരീക്ഷം
സൃഷ്ടിക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
പി.ഐ.ഇട്ടിയുടെ
ചികിത്സാ സഹായ അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടികൾ
4288.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശ്രീ.
പി.ഐ. ഇട്ടി എന്നയാൾ
ചികിത്സാ സഹായത്തിനായി
തിരുവല്ല കുറ്റപ്പുഴ
ഡിസ്പെൻസറി മുഖേന
ഇ.എസ്.ഐ. കൊല്ലം
ആർ.ഡി.ഡി. ഓഫീസില്‍
നല്കിയ അപേക്ഷയിന്മേൽ
(3.07.2018 -ലെ 119/18
നമ്പർ ഫയൽ) സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യക്തിയ്ക്ക്
അടിയന്തരമായി ചികിത്സാ
സഹായം
ലഭ്യമാക്കുന്നതിനുവേണ്ട
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
തോട്ടട
ഇ.എസ്.ഐ.ആശുപത്രി വികസനം
4289.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
തോട്ടടയിലെ ഇ.എസ്.ഐ.
ആശുപത്രിയെ
സ്പെഷ്യാലിറ്റി
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
താെഴില്‍
മേഖലയിലെ മിനിമം വേതനം
4290.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താെഴില്‍ മേഖലയില്‍
നല്കുന്ന മിനിമം വേതനം
എത്രയാണെന്ന് മേഖല
തിരിച്ചുള്ള കണക്കുകള്‍
നല്‍കാമാേ;
(ബി)
എല്ലാ
താെഴില്‍ മേഖലകളിലും
മിനിമം വേതനം അറുന്നൂറ്
രൂപയാക്കും എന്ന
പ്രഖ്യാപനം താെഴില്‍
നയത്തില്‍
നടത്തിയിരുന്നാേ;
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
പ്രസ്തുത
താെഴില്‍ നയത്തിനുശേഷം
ഏതാെക്കെ മേഖലകളിലാണ്
വേതനം
പുനര്‍നിര്‍ണ്ണയിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
എല്ലാ
മേഖലകളിലും വേതനം
പുനര്നിര്ണ്ണയിച്ചിട്ടില്ലെങ്കില്
പ്രസ്തുത പ്രഖ്യാപനം
നടപ്പിലാക്കാന്‍
സാധിക്കാത്തതിന്റെ
കാരണങ്ങള്‍
വെളിപ്പെടുത്താമോ?
സ്വകാര്യ
ആശുപത്രി ജീവനക്കാര്‍ക്ക്
മിനിമം വേതനം
4291.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ആശുപത്രി
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നടപ്പിലാക്കിക്കൊണ്ടു
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
അതുപ്രകാരമുള്ള
മിനിമം വേതനം സ്വകാര്യ
ആശുപത്രികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
വിജ്ഞാപനം
നടപ്പിലാക്കുന്നത്
കോടതി സ്റ്റേ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അത് നീക്കി
കിട്ടുന്നതിന് അടിയന്തര
ഇടപെടല്‍ നടത്തുമോ;
(ഡി)
സ്വതന്ത്രമായി
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ ലാബുകള്‍,
ഫാര്‍മസികള്‍,
ഡെന്റല്‍,
പാരാമെഡിക്കല്‍
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍ വിവിധ
തസ്തികകളില്‍ ജോലി
ചെയ്യുന്ന
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
ഗൗരവമായി
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കല്‍പ്പറ്റ
ഗവണ്മെന്റ് എെ.ടി.എെ. വനിതാ
ഹോസ്റ്റലില്‍ വാര്ഡന്
തസ്തിക സൃഷ്ടിക്കാന്‍ നടപടി
T 4292.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
ഗവണ്മെന്റ്
എെ.ടി.എെ.യിലെ
പെണ്‍കുട്ടികള്‍ക്കായുള്ള
ഹാേസ്റ്റല്‍ ഉദ്ഘാടനം
കഴിഞ്ഞ് ഒരു
വര്‍ഷമായിട്ടും
വാര്ഡന് തസ്തിക
സൃഷ്ടിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഹാേസ്റ്റലില്‍
വാര്ഡന് തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദീകരിക്കുമോ?
അംഗീകൃത
വ്യവസായ പാര്‍ക്കുകളിലെ
ജീവനക്കാരുടെ ഇ.എസ്.ഐ.,
പി.എഫ്. വിഹിതം
4293.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അംഗീകൃത വ്യവസായ
പാര്‍ക്കുകളിലെ
സ്ഥാപനങ്ങളില്‍ 2017
മാര്‍ച്ച് 31ന് ശേഷം
ജോലിയിൽ പ്രവേശിച്ച
ജീവനക്കാരുടെ ഇ.എസ്.ഐ.,
പി.എഫ്. എന്നിവയുടെ
തൊഴിലുടമ വിഹിതത്തില്‍
75 ശതമാനം മൂന്നു
വര്‍ഷത്തേക്ക്
സര്‍ക്കാര്‍
വഹിക്കുമെന്ന്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഇതിനകം
എത്ര തൊഴിലുടമകള്‍ക്ക്
ഈ പദ്ധതിപ്രകാരമുള്ള
ആനുകൂല്യം ലഭ്യമാക്കി;
ഈ പദ്ധതിക്കായി
സര്‍ക്കാര്‍ എന്ത്
തുകയാണ് ഇതിനകം
ചിലവഴിച്ചത്;
വ്യക്തമാക്കുമോ?
ഐ.ടി.ഐ.യില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള നടപടികൾ
4294.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
സർക്കാർ ഐ.ടി.ഐ.യില്‍
പുതിയ കോഴ്സുകള്‍
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
സർക്കാർ
ഐ.ടി.ഐ. കളില്‍ ആധുനിക
കാലഘട്ടത്തിന്
യോജിച്ചതും ജോലിസാധ്യത
കൂടുതലുളളതുമായ പുതിയ
കോഴ്സുകള്‍
അനുവദിയ്ക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;ഇതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ഐ.ടി.ഐ.കളില്‍
പ്രഭാത ഭക്ഷണം നല്കാന്
നടപടി
4295.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ എല്ലാ
വനിതാ ഐ.ടി.ഐ.കളിലും
പ്രഭാത ഭക്ഷണം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പെണ്‍കുട്ടികള്‍
പഠിക്കുന്ന മിക്സഡ്
ഐ.ടി.ഐ.കള്‍ ഉള്‍പ്പെടെ
എല്ലാ സർക്കാർ ഐ.ടി.ഐ.
കളിലും പ്രഭാത ഭക്ഷണ
പരിപാടി
നടപ്പിലാക്കുമോയെന്ന്
അറിയിക്കാമോ?
പുതിയ
ഐ.ടി.ഐ.കള്‍
4296.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ എത്ര ഐ.ടി.ഐ.കള്‍
ആരംഭിച്ചിട്ടുണ്ട്;
ജില്ലകള്‍ തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പുതിയ
ഐ.ടി.ഐ.കള്‍
ആരംഭിക്കുന്നതിനുള്ള
എത്ര പ്രൊപ്പോസലുകല്
സര്‍ക്കാരിന്റെ
പക്കലുണ്ട്; വിശദവിവരം
നല്‍കുമോ;
(സി)
കോങ്ങാട്
മണ്ഡലത്തില്‍ ഐ.ടി.ഐ
ആരംഭിക്കുന്നതിനായി
നല്‍കിയിട്ടുള്ള
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
വിശദവിവരം നല്‍കുമോ?
മലമ്പുഴ
ഐ.ടി.ഐ. ജീവനക്കാര്‍ക്കുള്ള
ബത്ത
4297.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലമ്പുഴ
ഐ.ടി.ഐ.
ജീവനക്കാര്‍ക്ക്
ട്രെയിനിംഗിന്
പോകുന്നതിന് ലഭിക്കുന്ന
ബത്തകള്‍ മുടങ്ങിയ
സാഹചര്യമുണ്ടോ;
എങ്കില്‍ എന്നുമുതല്‍
കുടിശ്ശികയുണ്ട്;
(ബി)
മേല്പറഞ്ഞ
കുടിശ്ശികയുണ്ടായതിനുള്ള
കാരണമെന്താണ്; ആയത്
അടിയന്തരമായി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
നെന്മാറ
എെ.ടി.എെ.യ്ക്ക് അനുവദിച്ച
സ്ഥലം
4298.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെന്മാറ
സർക്കാർ എെ.ടി.എെ. എത്ര
വര്‍ഷമായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നു
എന്നു വിശദമാക്കുമോ ;
(ബി)
ഈ
എെ.ടി.എെ.യ്ക്ക്
ഇറിഗേഷന്‍ വകുപ്പില്‍
നിന്നും അനുവദിച്ച
സ്ഥലം
ഏറ്റെടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(സി)
സ്ഥലം
കൈമാറി കിട്ടുന്നതിന്
എന്തെല്ലാം
നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കുമോ ?
ആരക്കുഴ
ഗവണ്മെന്റ് എെ.ടി.എെ
4299.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
ആരക്കുഴ ഗവണ്മെന്റ്
എെ.ടി.എെ.യില്‍
നിലവില്‍ എത്ര
ട്രേഡുകളാണ് ഉളളതെന്നും
അവ ഏതൊക്കെയാണെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
എെ.ടി.എെ.യില്‍
നിലവിലുളള സൗകര്യങ്ങള്‍
ഏതൊക്കെയാണെന്നും
അവിടെ ചെയ്തുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
(സി)
പുതിയ
കെട്ടിടനിര്‍മ്മാണത്തിനായി
തൊഴിലും നെെപുണ്യവും
വകുപ്പ് അനുവദിച്ച തുക
എത്രയെന്നും ടി
കെട്ടിടനിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
സംബന്ധിച്ച വിവരവും
ലഭ്യമാക്കാമോ?
പെരിങ്ങോം
ഗവണ്മെന്റ് എെ.ടി.എെ.
കെട്ടിട നിര്‍മ്മാണം
4300.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
പെരിങ്ങോം ഗവണ്മെന്റ്
എെ.ടി.എെ. കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
47.4 ലക്ഷം രൂപയുടെ
എസ്റ്റിമേറ്റില്‍
(ഫയല്‍ നം. സി
3/345/18) ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി കൂടി
പൂര്‍ത്തീകരിച്ചാല്‍
മാത്രമേ പുതിയ
കെട്ടിടത്തിലേക്ക്
ക്ലാസ്സ് മാറ്റാന്‍
കഴിയുകയുള്ളൂ
എന്നതിനാല്‍ ഭരണാനുമതി
നല്കാന് ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
താഴേക്കോട്ഐ.ടി.ഐ.
യുടെ കെട്ടിടനിർമ്മാണം
4301.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തിലെ
താഴേക്കോട് സർക്കാർ
ഐ.ടി.ഐ. യുടെ
കെട്ടിടനിർമ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ ;
(ബി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട് തൊഴിൽ
വകുപ്പ് തദ്ദേശസ്വയംഭരണ
സ്ഥാപനവുമായി
എന്തെല്ലാം ഇടപെടലുകള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കുവാൻ
ഉദ്ദേശിച്ചിരിക്കുന്ന
അടിയന്തര നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
നിലമ്പൂര്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേനയുള്ള നിയമനങ്ങള്‍
4302.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നിലമ്പൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
നടത്തിയിട്ടുളള
നിയമനങ്ങള്‍
വിശദമാക്കാമോ;
(ബി)
താല്‍ക്കാലിക
ഒഴിവുകള്‍ ഉണ്ടായിട്ടും
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത വകുപ്പ്
മേധാവികള്‍ക്ക് ആയത്
റിപ്പോര്‍ട്ട്
ചെയ്യാന്‍ കര്‍ശന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇപ്രകാരം
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത വകുപ്പ്
മേധാവികള്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കരിയര്‍
ഡെവലപ്മെന്റ് സെന്ററുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
4303.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
താെഴില്‍
വകുപ്പിന്റെ കീഴില്‍
കരിയര്‍ ഡെവലപ്മെന്റ്
സെന്ററുകള്‍
ആരംഭിക്കുന്ന പദ്ധതി
നിലവിലുണ്ടാേ; എങ്കില്‍
ഇത്തരം സെന്ററുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
സെന്ററുകള്‍
നിലവിലില്ലാത്ത
നിയാേജകമണ്ഡലങ്ങളില്
ഇവ ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടാേ;
ഇല്ലെങ്കില്‍ നിയാേജക
മണ്ഡലാടിസ്ഥാനത്തില്‍
ഇത്തരം സെന്ററുകള്‍
ആരംഭിയ്ക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം പരിഗണിയ്ക്കുമാേ
എന്ന് വ്യക്തമാക്കാമോ?
ഇ.എസ്.ഐ
ആനുകൂല്യം
4304.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അങ്കമാലി
നിയോജകമണ്ഡലത്തില്‍
ഇ.എസ്.ഐ
ആനുകൂല്യങ്ങള്‍ക്ക്
അര്‍ഹരായ എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
ലഹരി
ഉപയോഗ നിയന്ത്രണത്തിന്
ബോധവത്കരണം
4305.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യത്തിന്റെയും
ലഹരിവസ്തുക്കളുടെയും
ഉപയോഗത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോയെന്നറിയിക്കുമോ;
(ബി)
ബോധവത്കരണത്തിലൂടെ
മദ്യത്തിന്റെയും
ലഹരിവസ്തുക്കളുടെയും
ഉപയോഗം കുറക്കുന്നതിന്
ഈ സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ടോ;
(സി)
മദ്യത്തിന്റെ
ഉത്പാദനം
കുറയ്ക്കുന്നതിനോ
നിയന്ത്രിക്കുന്നതിനോ
യാതൊരു നടപടിയും
സ്വീകരിക്കാത്തതാണ്
മദ്യ ഉപയോഗത്തില്‍ വന്ന
വര്‍ദ്ധനവിന്
കാരണമെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിന് കാരണമെന്തെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുളളത്;
വിശദമാക്കുമോ?
എക്സൈസ്
വകുപ്പിന്റെ നവീകരണം
4306.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലത്തിന്റെ
മാറ്റത്തിനനുസരിച്ച്
എക്സൈസ് വകുപ്പിനെ
നവീകരിക്കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വകുപ്പില്‍
ക്രൈം-ക്രിമിനല്‍
ട്രാക്കിംഗ് നെറ്റ്
വര്‍ക്ക് സോഫ്റ്റ്
വെയര്‍
സ്ഥാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എക്സൈസ്
ചെക്പോസ്റ്റുകളില്‍
പരിശോധന
ശക്തമാക്കുന്നതിനും
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിനും
സി.സി.ടി.വി.സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എക്സൈസ്
വകുപ്പില്‍ വയര്‍ലസ്
സംവിധാനം
സ്ഥാപിക്കുന്നത്
സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ഇ)
വകുപ്പിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണം
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ബിവറേജസ്
ജീവനക്കാരന്റെ ആശ്രിതക്ക്
നിയമനം
4307.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍വ്വീസിലിരിക്കെ
മരണമടഞ്ഞ ബിവറേജസ്
സെയില്‍സ് മാന്‍
ആയിരുന്ന
സെബാസ്റ്റ്യന്‍,
പാലത്തിങ്കല്‍,
ഉദയനാപുരം പി.ഒ,
വെെക്കം എന്നയാളുടെ
മകള്‍ ബിസ്മി
സെബാസ്റ്റ്യന്‍ ആശ്രിത
നിയമനത്തിനായി
സമര്‍പ്പിച്ച അപേക്ഷ
സംബന്ധിച്ച
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ പരിശോധന
സ്ക്വാഡുകള്‍
4308.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബിവറേജസ്
കോര്‍പ്പറേഷന്റെ
കീഴില്‍ എത്ര പരിശോധന
സ്ക്വാഡുകള്‍
ഉണ്ടെന്നും അവ ഏതൊക്കെ
ജില്ലയിലെന്നും
വ്യക്തമാക്കാമോ;
(ബി)
2018-19
സാമ്പത്തിക വര്‍ഷ
കാലയളവില്‍ ഓരോ പരിശോധന
സ്ക്വാഡും കണ്ടെത്തിയ
ക്രമക്കേടുകളില്‍
എന്തൊക്കെ നടപടി
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പരിശോധന സ്ക്വാഡുകളില്‍
ജോലി ചെയ്യുന്ന
ഉദ്യോഗസ്ഥരുടെ പേരും
ഒൗദ്യോഗിക
മേല്‍വിലാസവും
ലഭ്യമാക്കുമോ?
ലഹരി
വിപണനം തടയാനായി പ്രത്യേക
നിരീക്ഷണ സംവിധാനം
4309.
ശ്രീ.എസ്.ശർമ്മ
,,
വി. ജോയി
,,
റ്റി.വി.രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
ബന്ധമുള്ള വിവിധ
സംഘങ്ങള്‍
രാജ്യത്തേക്ക്
മയക്കുമരുന്ന്
കടത്തുന്നതിന്റെ
ഇടത്താവളമായി
സംസ്ഥാനത്തെ
ഉപയാേഗിക്കാന്‍
നടത്തുന്ന ശ്രമം
തകര്‍ക്കുന്നതിനായി
കേന്ദ്ര സേനയുടെയും
സംസ്ഥാന പാേലീസിന്റെയും
പങ്കാളിത്തത്താേടെ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമാേ;
(ബി)
സംസ്ഥാനത്തുനിന്ന്
പിടിച്ച
മയക്കുമരുന്നുകളില്‍
അധികവും ഉന്മാദ
മരുന്നുകള്‍ (എം.ഡി.എം.
എ.)എന്നറിയപ്പെടുന്ന
അത്യപകടകാരികളായ ഗുളിക
രൂപത്തിലുള്ള
രാസസംയുക്തങ്ങള്‍
ആണെന്നത്, സംസ്ഥാനത്തെ
ഗുരുതരമായ
പ്രശ്നങ്ങളിലേക്ക്
നയിക്കാനിടയുള്ളതിന്റെ
സൂചകമായതിനാല്‍
മരുന്നുകടകളും
കാേളേജുകളും സ്കൂളുകളും
കേന്ദ്രീകരിച്ച്
പ്രത്യേക നിരീക്ഷണ
സംവിധാനം
ഏര്പ്പെടുത്താമാേ;
(സി)
അത്യാധുനിക
ഉപകരണങ്ങള്‍ ഉള്‍പ്പെടെ
ഏര്പ്പെടുത്തിക്കാെണ്ട്
ലഹരി വസ്തുക്കളുടെ
വിപണനവും വിനിയാേഗവും
അവസാനിപ്പിക്കാനുതകന്ന
വിധത്തില്‍ എക്സെെസ്
വകുപ്പിനെ
ശാക്തീകരിക്കാനും
ആധുനീകരിക്കാനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
എന്‍.ഡി.പി.എസ്
ആക്ട് പ്രകാരം രജിസ്റ്റര്‍
ചെയ്ത കേസുകള്‍
4310.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
എന്‍.ഡി.പി.എസ്.ആക്ട്
ഉപയോഗിച്ച്
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെ കണക്കുകള്‍
വര്‍ഷം തിരിച്ച്
നല്‍കാമോ;
(ബി)
ഇതില്‍
ഉള്‍പ്പെട്ട
സ്ത്രീകളുടേയും
പുരുഷന്മാരുടേയും
കുട്ടികളുടേയും
കണക്കുകള്‍ പ്രത്യേകം
നല്‍കാമോ?
മെഡിക്കല്‍
ഷോപ്പുകള്‍
കേന്ദ്രീകരിച്ചുള്ള ലഹരി
മരുന്ന് കച്ചവടം
4311.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
ഷോപ്പുകള്‍
കേന്ദ്രീകരിച്ച്
വന്‍ലഹരി മരുന്ന്
കച്ചവടം നടക്കുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മെഡിക്കല്‍
ഷോപ്പുകളിലൂടെ ലഹരി
വസ്തുക്കള്‍
വില്‍ക്കുന്നത്
പരിശോധനയ്ക്ക്
വിധേയമാക്കുമോ;
(സി)
മെഡിക്കല്‍
ഷോപ്പുകളിലെ ലഹരി
വസ്തുക്കള്‍
പിടിച്ചെടുക്കുവാന്‍
എക്സൈസ് വകുപ്പിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
2016
ജനുവരി മുതല്‍
മൊത്തവിതരണ മെഡിക്കല്‍
ഷോപ്പുകളില്‍ നിന്നും
മറ്റ് മെഡിക്കല്‍
ഷോപ്പുകളില്‍ നിന്നും
പിടിച്ചെടുത്ത ലഹരി
വസ്തുക്കളുടെ വിവരം
ലഭ്യമാക്കുമോ?
കഞ്ചാവുമായി
ബന്ധപ്പെട്ട് രജിസ്റ്റര്‍
ചെയ്ത കേസുകള്‍
4312.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ
സംസ്ഥാനത്ത് കഞ്ചാവ്
വ്യാപാരം, കടത്ത്,
സംഭരണം എന്നിവയുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
മയക്കുമരുന്ന്
കേസ് പ്രതികള്‍ക്ക്
വേഗത്തില്‍ ജാമ്യം ലഭിക്കുന്ന
അവസ്ഥ
4313.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മയക്കുമരുന്ന് കേസ്
പ്രതികള്‍ക്ക്
വേഗത്തില്‍ ജാമ്യം
ലഭിക്കുന്ന വകുപ്പുകള്‍
നിയമത്തില്‍
നിലനില്‍ക്കുന്നതിനാല്‍
ആയതിലെ പോരായ്മകള്‍
പരിഹരിച്ച് ഇത്തരം
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
കടുത്ത ശിക്ഷ
ലഭിക്കത്തക്കവിധം
നിയമഭേദഗതി വരുത്തുന്ന
കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ;
(ബി)
കഞ്ചാവു
കേസുകള്‍ കൈകാര്യം
ചെയ്യുമ്പോള്‍ ഒരു
കിലോയില്‍ കുറവാണ്
തൊണ്ടി മുതലായി
പിടിക്കുന്നതെങ്കില്‍
പ്രതികള്‍ എളുപ്പം
രക്ഷപ്പെട്ടുപോകുകയും
വീണ്ടും ഇതേകുറ്റത്തിന്
പിടിക്കപ്പെടുകയും
ചെയ്യുന്ന അവസ്ഥയ്ക്ക്
മാറ്റമുണ്ടാകാന്‍
നിയമത്തില്‍ കര്‍ശന
വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
മയക്കുമരുന്ന്-കഞ്ചാവ്
കേസുകള്‍
4314.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ഓരാേ ജില്ലയിലും
രജിസ്റ്റര്‍ ചെയ്ത
മയക്കുമരുന്ന്-കഞ്ചാവ്
കേസുകള്‍ വര്‍ഷം
തിരിച്ച് എത്രയെന്ന്
വിശദമാക്കാമാേ;
(ബി)
മയക്കുമരുന്ന്-കഞ്ചാവ്
കേസുകളില്‍
അകപ്പെട്ടിരിക്കുന്ന
വ്യക്തികളുടെ എണ്ണം
പതിനഞ്ചു വയസ്സ്
വരെയുള്ള കുട്ടികൾ,
പതിനഞ്ചിനും
പതിനെട്ടിനും ഇടയിൽ
പ്രായമുള്ളവർ,
പ്രായപൂർത്തിയായവർ
എന്നിങ്ങനെ തരം
തിരിച്ച് ഓരോ
വർഷത്തെയും
ലഭ്യമാക്കാമോ;
(സി)
ഇത്തരം
കേസുകളില്‍
ഉള്‍പ്പെട്ടിരിക്കുന്നവരില്‍
സ്ത്രീകളും
പുരുഷന്മാരും എത്ര
വീതമെന്ന്
വ്യക്തമാക്കാമാേ?
എക്സൈസ് ഓഫീസുകള്‍ ഇല്ലാത്ത
താലൂക്കുകള്‍
4315.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എക്സൈസ് ഓഫീസുകള്‍
ഇല്ലാത്ത ഏതെങ്കിലും
താലൂക്കുകള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഈ താലൂക്കുകളില്‍
എക്സൈസ് ഓഫീസ്
ആരംഭിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ ;
വിശദമാക്കാമോ?
കിനാലൂരിലെ
വിമുക്തി ഡി അഡിക്ഷന്
സെന്റര്‍
4316.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം,
മയക്കുമരുന്ന്
എന്നിവയുടെ ഉപയോഗം
തടയുന്നതിനും ആധുനിക
രീതിയില്‍
കൗണ്‍സിലിംഗും
ചികിത്സയും
ലഭ്യമാക്കുന്നതിനുമായി
സര്‍ക്കാര്‍ ഡി
അഡിക്ഷന് സെന്ററായ
വിമുക്തി കോഴിക്കോട്
ജില്ലയിലെ കിനാലൂരില്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ;
(സി)
വിമുക്തി
ആരംഭിക്കുന്നതിനായി
കിനാലൂരില്‍ ഭൂമി
വിട്ടുകിട്ടുന്നതിനായി
വ്യവസായ വകുപ്പിന്
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ആധുനിക
രീതിയില്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
വിമുക്തി ഡി അഡിക്ഷന്
സെന്ററിന് എത്ര ഏക്കര്‍
ഭൂമിയാണ് ആവശ്യമായി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
വിമുക്തി
മിഷന് പ്രവര്‍ത്തന പുരോഗതി
4317.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പിന് കീഴില്‍
വിമുക്തി മിഷന് എന്ന
പേരില്‍ ഒരു പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതിയെക്കുറിച്ച്
കൃത്യമായ ഇടവേളകളില്‍
അവലോകനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
യുവാക്കളിലെ
ലഹരിമരുന്ന് ഉപയോഗം
T 4318.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
യുവാക്കള്‍ക്കിടയില്‍
ലഹരിമരുന്ന് ഉപയോഗം
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ?
എക്സൈസ്
വകുപ്പിലെ വനിത ജീവനക്കാര്‍
4319.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍
മിനിസ്റ്റീരിയല്‍
സ്റ്റാഫ് ഒഴികെ എത്ര
വനിത ജീവനക്കാര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എക്സൈസ്
വകുപ്പില്‍
മിനിസ്റ്റീരിയല്‍
സ്റ്റാഫ് ഒഴികെയുള്ള
തസ്തികകളില്‍ എത്ര
വനിതകള്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മാഹി
പള്ളൂരിൽ നിന്നും കോഴിക്കോട്
ജില്ലയിലേക്ക്
വിദേശമദ്യക്കടത്ത്
4320.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാഹി
പള്ളൂരിൽനിന്നും
കോഴിക്കോട്
ജില്ലയിലേക്കുള്ള
വിദേശമദ്യക്കടത്ത്
തടയാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാദാപുരം
മണ്ഡലത്തില്‍ എത്ര
മദ്യക്കടത്ത് കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കോടന്നൂരിൽ
ബാര്‍
അനുവദിക്കുന്നതിനെതിരെയുള്ള
സമരം
4321.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പാറളം
പഞ്ചായത്തിലെ
കോടന്നൂരില്‍ ബാര്‍
അനുവദിക്കുന്നതിനെതിരെ
2008 മുതല്‍ പൊതുജന
സമരം നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍സര്‍ക്കാര്‍
പ്രസ്തുത ബാറിന് അനുമതി
നല്കുന്നതില് നിന്ന്
പിന്മാറിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ ;
(സി)
ഇൗ
സര്‍ക്കാര്‍ പ്രസ്തുത
ബാറിന് അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നിര്‍ദ്ദിഷ്ട
ബാര്‍
വിദ്യാലയങ്ങള്‍ക്കും
ക്ഷേത്രങ്ങള്‍ക്കും
പളളിയ്ക്കും
സമീപത്താണെന്നത്
കണക്കിലെടുത്ത് അനുമതി
നല്കുന്നതില് നിന്ന്
പിന്മാറുമോ;
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
എക്സൈസ് ഓഫീസ് കെട്ടിടം
4322.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലപ്പഴക്കം
ചെന്ന ചങ്ങനാശ്ശേരിയിലെ
എക്സൈസ് ഓഫീസ് കെട്ടിടം
പൊളിച്ചു പണിയുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിലുള്ള
കാലതാമസം ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കയ്പമംഗലത്ത്
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി മാഫിയയുടെ പ്രവര്‍ത്തനം
4323.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
ലഹരി പദാര്‍ത്ഥങ്ങള്‍
എത്തിക്കുന്ന ഒരു മാഫിയ
കയ്പമംഗലത്തിന്റെ
തീരപ്രദേശങ്ങളില്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇവരെ
പിടികൂടുവാന്‍ എക്സൈസ്
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
ലഹരിവാഹകരായ
ചില വിദ്യാര്‍ത്ഥികളെ
പിടികൂടിയെങ്കിലും
വിദ്യാര്‍ത്ഥികള്‍ക്ക്
ഇത്തരം ലഹരി
പദാര്‍ത്ഥങ്ങള്‍
എത്തിക്കുന്ന യഥാര്‍ത്ഥ
കണ്ണികളെ
കണ്ടെത്തുന്നതിനുള്ള
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
അഴീക്കോട് മുതല്‍
ചാമക്കാല വരെയുള്ള
ഭാഗങ്ങളില്‍
സ്വീകരിച്ചിരിക്കുന്നത്;
(സി)
ലഹരി
വിരുദ്ധ ബോധവത്കരണം
നടത്തുന്നതിന്
കയ്പമംഗലം
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം നടപടികളാണ്
എക്സൈസ് വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?