വ്യവസായ
ഇടനാഴി
3848.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ ഇടനാഴി
ആരംഭിക്കുന്നതിനുള്ള
പ്രവർത്തനം ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട രൂപരേഖ
തയ്യാറാക്കി നല്കാന്
ഏത് വിദഗ്ദ്ധ
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയതെന്ന്
വിശദമാക്കാമോ;
(സി)
കേന്ദ്രസര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
രൂപരേഖക്ക് അനുമതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സമര്‍പ്പിച്ച
രൂപരേഖയില്‍ എന്തെല്ലാം
മാറ്റങ്ങളാണ് കേന്ദ്രം
നിർദ്ദേശിച്ചത്;
വിശദമാക്കാമോ?
വ്യവസായ
അടിസ്ഥാന സൗകര്യ വികസനം
3849.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ അടിസ്ഥാന
സൗകര്യ വികസനത്തിന്
ബൃഹത് പദ്ധതികള്‍
കൊണ്ടുവരുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ്
ഇക്കാര്യത്തിനായി
പദ്ധതി
തയ്യാറാക്കിയിട്ടുളത്;
എത്ര കോടി രൂപയാണ് ഈ
മേഖലയില്‍
മുടക്കുന്നത്;
(സി)
ഇക്കാര്യത്തിനായി
ഭൂമി
ഏറ്റെടുക്കേണ്ടതുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമിയാണ്
ഏറ്റെടുക്കേണ്ടതെന്നും
ആരുവഴിയാണ് ഭൂമി
ഏറ്റെടുക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇതിന്
ആവശ്യമായ പണം എപ്രകാരം
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ഇ)
ഏറ്റെടുക്കുന്ന
ഭൂമി സ്വകാര്യ
പദ്ധതികള്‍ക്കായി
ലഭ്യമാക്കുമോ; എങ്കില്‍
ഏതൊക്കെ
വ്യവസായങ്ങള്‍ക്കാണ്
മുന്‍ഗണന നല്‍കുന്നത്;
വ്യക്തമാക്കുമോ?
വന്‍കിട-ചെറുകിട
വ്യവസായ മേഖലയിലെ പ്രതിസന്ധി
3850.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അസംസ്കൃത
വസ്തുക്കളുടെ
ലഭ്യതക്കുറവ്,സാങ്കേതികവിദ്യയുടെ
അഭാവം, ഇറക്കുമതി
ചെയ്യുന്ന സമാന
ഉല്പന്നങ്ങളില്
നിന്നുള്ള മത്സരം
എന്നിവ സംസ്ഥാനത്തെ
വന്‍കിട ചെറുകിട
വ്യവസായങ്ങളെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പ്രതികൂല
സാഹചര്യങ്ങള്‍ തരണം
ചെയ്ത് വിപണിയിലെ
മത്സരങ്ങള്‍
നേരിടുന്നതിനായി
പൊതുമേഖലയിലെ
വന്‍കിട-ചെറുകിട
സ്ഥാപനങ്ങള്‍ക്ക്
സാമ്പത്തികവും
മറ്റുതരത്തിലുള്ളതായ
സഹായവും
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
വന്‍കിട-ചെറുകിട
വ്യവസായമേഖലയുടെ
തകര്‍ച്ച ഈ മേഖലയില്‍
ജോലി ചെയ്യുന്ന
ആയിരക്കണക്കിന്
തൊഴിലാളികളെ
പ്രതികൂലമായി
ബാധിക്കുമെന്നതിനാൽ ഈ
മേഖലയെ
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍ കൈക്കൊള്ളുമോ
എന്നറിയിക്കാമോ?
മാര്‍ജിന്‍
മണി അനുവദിക്കാന്‍ നടപടി
3851.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സംരംഭകര്‍ക്ക്
വകുപ്പില്‍ നിന്ന്
ലഭിക്കേണ്ട മാര്‍ജിന്‍
മണി അനുവദിക്കുന്നതില്‍
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാര്‍ജിന്‍
മണി
അനുവദിക്കുന്നതിനായി
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നുള്ള എത്ര
അപേക്ഷകളാണ് നിലവില്‍
പരിഗണനയിലുള്ളതെന്ന്
വിശദമാക്കാമോ;
(സി)
വ്യവസായ
സംരംഭകര്‍ക്ക് പ്രളയം
മൂലമുണ്ടായ
കഷ്ടനഷ്ടങ്ങള്‍
പരിഗണിച്ച് മാര്‍ജിന്‍
മണി അനുവദിക്കുന്നത്
ഉള്‍പ്പെടെയുള്ള
ആശ്വാസനടപടികള്‍
വേഗത്തിലാക്കാൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ബാംബൂ
കോര്‍പ്പറേഷന്റെ നവീകരണം
3852.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പൊതുമേഖലാസ്ഥാപനമായ
ബാംബൂ കോര്‍പ്പറേഷന്റെ
നവീകരണത്തിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
മുന്‍പാകെ എന്തെങ്കിലും
പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
പദ്ധതിയെക്കുറിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതിനായി
കേന്ദ്ര സര്‍ക്കാര്‍
തുക
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
വിനിയോഗിക്കുന്നത് ഏത്
ഏജന്‍സി വഴിയാണ്;
(ഡി)
സംസ്ഥാന
ബാംബൂ മിഷന്
ഇക്കാര്യത്തിലുള്ള
പങ്ക് എന്താണ്;
വിശദീകരിക്കുമോ?
പുതിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
3853.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പുതിയ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
പുതിയ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
സംസ്ഥാന
ബാംബൂ മിഷന്
3854.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
നാഷണല്‍ ബാംബൂ മിഷന്റെ
ചുവട് പിടിച്ചുള്ള
സംസ്ഥാന ബാംബൂ മിഷന്റെ
ഘടന എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാന
ബാംബൂ മിഷനില്‍
നിലവിലുള്ള ഡയറക്ടർമാർ
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
പൊതുമേഖല സ്ഥാപനമായ
ബാംബൂ കോര്പ്പറേഷന്,
കേരള ഫോറസ്റ്റ്
റിസര്‍ച്ച്
ഇന്‍സ്റ്റിറ്റ്യൂട്ട്,
ബാംബൂ രംഗത്ത്
വൈദഗ്ദ്ധ്യം തെളിയിച്ച
സംഘടനാപ്രതിനിധികള്‍
തുടങ്ങിയവരെ
ഉള്‍പ്പെടുത്തി സംസ്ഥാന
ബാംബൂ മിഷന്
പുനസംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കേന്ദ്ര-സംസ്ഥാന
പൊതുമേഖലാ സംയുക്ത
സംരംഭങ്ങള്‍
3855.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാസ്ഥാപനങ്ങളുമായി
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങള്‍ സംയുക്ത
സംരംഭങ്ങളില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത സംയുക്ത
സംരംഭങ്ങള്‍
ലക്ഷ്യമിട്ടിരുന്ന
വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ണ്ണമായും
നടപ്പിലാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;വ്യക്തമാക്കാമോ;
(സി)
ആലപ്പുഴയിലെ
കേരളാ സ്റ്റേറ്റ്
ഡ്രഗ്സ് ആന്റ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
ലിമിറ്റഡിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും
വിപണി
വിപുലീകരിക്കുന്നതിനും
എച്ച്.എല്‍.എല്‍.ലൈഫ്
കെയറുമായി ചേര്‍ന്ന്
സംയുക്ത സംരംഭം
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
വിജയപ്രദമാണോ;
വിശദമാക്കുമോ;
(ഡി)
കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
പാലക്കാടുള്ള
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ് സര്‍ക്കാര്‍
ഏറ്റെടുത്തശേഷം ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ;
(ഇ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി കൂടുതല്‍
കേന്ദ്ര
പൊതുമേഖലാസ്ഥാപനങ്ങളുടെ
സംയുക്ത സംരംഭത്തിനും
സഹകരണത്തിനും സാധ്യത
തേടുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ കാര്യക്ഷമത
3856.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
ആവശ്യമായ പദ്ധതികള്‍ ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പൊതുമേഖല
സ്ഥാപനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ഇതിലൂടെ
സാധിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖല
സ്ഥാപനങ്ങള്‍ക്ക് എത്ര
തുകയാണ് അനുവദിച്ച്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
(ഡി)
സംസ്ഥാനത്തെ
പ്രമുഖ പൊതുമേഖലാ
സ്ഥാപനമായ
ട്രാവന്‍കൂര്‍
ടൈറ്റാനിയം നിലവില്‍
എന്തെങ്കിലും
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;അതിൽ
നിന്നും സ്ഥാപനത്തെ
സംരക്ഷിക്കുന്നതിന്
എന്ത് ക്രീയാത്മകമായ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കൽ
3857.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാറിന് കീഴിലുള്ള
പൊതുമേഖല സ്ഥാപനങ്ങളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ ഈ
സർക്കാർ എന്തെല്ലാം
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വെഹിക്കിള്‍
ട്രാക്കിംഗ് ഉപകരണങ്ങള്‍
നിര്‍മ്മിക്കുന്നതിന്
കെല്‍ട്രോണ്‍ പദ്ധതി
3858.
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏതെല്ലാം
സര്‍ക്കാര്‍
വകുപ്പുകളിലാണ്
കെല്‍ട്രോണിന്റെ
വെഹിക്കള്‍ ട്രാക്കിംഗ്
സംവിധാനം
ഉപയോഗിച്ചുവരുന്നത്;
(ബി)
വാഹനങ്ങളിലെ
ട്രാക്കിംഗ്
സംവിധാനങ്ങളുടെ
വര്‍ദ്ധിച്ചുവരുന്ന
സാധ്യതകള്‍
പ്രയോജനപ്പെടുത്തി
വെഹിക്കിള്‍
ട്രാക്കിംഗ്
ഉപകരണങ്ങള്‍
നിര്‍മ്മിക്കുന്നതിന്
കെല്‍ട്രോണ്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
കെല്‍ട്രോണ്‍
ജീവനക്കാരുടെ ശമ്പളപരിഷ്കരണ
കുടിശ്ശിക
3859.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം നിലവില്‍ വന്ന
കെല്‍ട്രോണ്‍
ജീവനക്കാരുടെ
ശമ്പളപരിഷ്കരണത്തിന്റെ
കുടിശ്ശിക ക്യാഷ് ആയി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
2018
ഒക്ടോബര്‍ മുതല്‍
പന്ത്രണ്ട്
മാസങ്ങളിലായി നല്കി
വരുന്ന കുടിശ്ശിക
തുകയില്‍ പതിനഞ്ച്
ശതമാനം
പിടിച്ചതിനുശേഷമാണോ
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇത്തരത്തില്‍ പതിനഞ്ച്
ശതമാനം കുടിശ്ശിക
തുകയില്‍ നിന്നും
പിടിച്ച്
വയ്ക്കുന്നതിന്
എന്തെങ്കിലും
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങളോ
ഉത്തരവോ നിലവിലുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തില്‍
പതിനഞ്ച് ശതമാനം
അരിയര്‍ തുകയില്‍
നിന്നും പിടിച്ച്
വയ്ക്കുന്നത് എന്ത്
ആവശ്യത്തിലേക്ക്
ചെലവഴിക്കാൻ
ആണെന്നതിന്റെ വിശദാംശം
ലഭ്യമാക്കുമോ?
ഹിന്ദുസ്ഥാന്‍
ന്യൂസ് പ്രിന്റ് ലിമിറ്റഡ്
3860.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹിന്ദുസ്ഥാന്‍
ന്യൂസ് പ്രിന്റ്
ലിമിറ്റഡിന്റെ
(എച്ച്.എൻ.എൽ.)
പ്രവര്‍ത്തനം കഴിഞ്ഞ
ജനുവരി മുതല്‍
പൂര്‍ണ്ണമായും നിലച്ച
സാഹചര്യമുണ്ടോ ;
(ബി)
കേന്ദ്രസര്‍ക്കാര്‍
സ്ഥാപനമായ
ഹിന്ദുസ്ഥാന്‍ പേപ്പര്‍
കോര്‍പ്പറേഷനാണോ
(എച്ച്.പി.സി.)
എച്ച്.എന്‍.എൽ. ന്റെ
ഉടമസ്ഥത എന്ന്
അറിയിക്കുമോ;
(സി)
പ്രവര്‍ത്തനഫണ്ടായി
ഇരുനൂറുകോടി രൂപ
ആവശ്യപ്പെട്ട്
മാനേജ്മെന്റ് സംസ്ഥാന
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോയെന്നും
അത് സര്‍ക്കാര്‍
നല്കുകയുണ്ടായോ
എന്നും അറിയിക്കാമോ;
ഇല്ലെങ്കില്‍
നല്‍കാതിരിക്കാനുളള
കാരണം വ്യക്തമാക്കുമോ;
(ഡി)
മുപ്പത്തിയേഴ്
വര്‍ഷമായി
പ്രവര്‍ത്തിച്ചുവരുന്നതും
ഒട്ടേറെ സ്ഥിരം
തൊഴിലാളികളും കരാര്‍
തൊഴിലാളികളും
ട്രെയിനികളും ജോലി
ചെയ്യുന്നതുമായ
പ്രസ്തുത സ്ഥാപനം
പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനായി
നൂതനപദ്ധതികള്‍
3861.
ശ്രീ.പി.
ഉണ്ണി
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുളള
നൂതനപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഉൾപ്പടെയുളള
പൊതുമേഖലാസ്ഥാപനങ്ങളുടെ
ഉല്പാദനസംവിധാനങ്ങളുടെയും
സാങ്കേതികവിദ്യയുടെയും
കാലാനുസൃതമായ നവീകരണം,
വിപണനസാധ്യതയുളള
ഉല്പന്നങ്ങളുടെ
വെെവിദ്ധ്യവത്കരണം,
വിപുലീകരണം
തുടങ്ങിയവയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
ഇപ്രകാരമുളള
പാെതുമേഖലാസ്ഥാപനങ്ങളുടെ
മാനേജ്മെന്റ് സംവിധാനം
കാര്യക്ഷമമാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
കേന്ദ്ര
പൊതുമേഖലാസ്ഥാപനങ്ങളെപ്പോലും
സ്വകാര്യവത്കരിക്കുന്ന
നയം കേന്ദ്രസര്‍ക്കാര്‍
പിന്തുടരുമ്പോള് അവയെ
പൊതുമേഖലയില്‍ തന്നെ
നിലനിര്‍ത്തി കൂടുതല്‍
ലാഭത്തിലാക്കുവാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഇൗ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
വ്യാവസായിക
വളര്‍ച്ചാനിരക്കില്‍
ഉണ്ടായിട്ടുള്ള മാറ്റം
3862.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്തിന്റെ
വ്യാവസായിക
വളര്‍ച്ചാനിരക്കില്‍
ഉണ്ടായിട്ടുള്ള മാറ്റം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഉല്പാദന
മേഖലയിലെ തകര്‍ച്ച
സംസ്ഥാനത്തിന്റെ
വ്യാവസായിക വളര്‍ച്ചയെ
എത്രമാത്രം
ബാധിച്ചിട്ടുണ്ട്;വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയ എതെല്ലാം വന്‍കിട
വ്യവസായ സംരംഭങ്ങള്‍
ആരംഭിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
ഏതെല്ലാം
മേഖലയിലാണ്
വന്‍തോതിലുള്ള
വ്യാവസായിക നിക്ഷേപം
ആകര്‍ഷിക്കാന്‍
കഴിഞ്ഞിട്ടുള്ളത്;
വിശദമാക്കുമോ?
സൂക്ഷ്മ
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ
പുനരുദ്ധാരണം
3863.
ശ്രീ.സജി
ചെറിയാന്
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
സൂക്ഷ്മ ചെറുകിട
ഇടത്തരം സംരംഭങ്ങളെ
പുനരുദ്ധരിക്കുന്നതിനായി
പ്രളയ പുനരുദ്ധാരണ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടാേ;
(ബി)
പ്രളയം
ബാധിച്ച സൂക്ഷ്മ
ചെറുകിട ഇടത്തരം സംരംഭ
യൂണിറ്റുകള്‍ക്ക്
കുറഞ്ഞ പലിശയില്‍
ധനസഹായം അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(സി)
സൂക്ഷ്മ
ചെറുകിട ഇടത്തരം
മേഖലയിലെ സാമ്പത്തിക
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിനും
അവരുടെ ഉല്പന്നങ്ങളുടെ
പ്രദര്‍ശനത്തിനും
വില്പനയ്ക്കുമായി
സ്ഥിരം പ്രദര്‍ശന വിപണന
സമുച്ചയം
നിര്‍മ്മിക്കുന്നതിനും
പദ്ധതിയുണ്ടാേ;
(ഡി)
പ്രസ്തുത
സംരംഭക മേഖലയിലെ
ഉല്പന്നങ്ങള് ദേശീയ,
അന്തര്‍ദേശീയ
തലത്തിലുള്ള മേളകളില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമാേ?
ചെറുകിട
വ്യവസായ മേഖലയില്‍ വനിത
സംരംഭകർ
3864.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ മേഖലയില്‍ വനിത
സംരംഭകരെ
ആകര്‍ഷിക്കുന്ന
വിധത്തിലുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വനിത
സംരംഭകര്‍ക്കായി
പ്രത്യേക പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്രവർത്തനം
നിലച്ച ചെറുകിട വ്യവസായ
സംരംഭങ്ങള്‍
3865.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏകദേശം എത്ര
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
പൂട്ടിപ്പോയിട്ടുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
മലപ്പുറം
ജില്ലയില്‍ മാത്രം
ഏകദേശം എത്ര
സംരംഭങ്ങള്‍
പൂട്ടിപ്പോയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഭക്ഷ്യവസ്തുക്കളുമായും
ജനറല്‍ എഞ്ചിനീയറിംഗ്
മേഖലയുമായും
ബന്ധപ്പെട്ട്
പ്രവര്‍ത്തിക്കുന്ന
നിരവധി സംരംഭങ്ങള്‍
പ്രസ്തുത ജില്ലയില്‍
പൂട്ടിപ്പോയിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്താണ് ഇതിന്
കാരണമെന്നാണ് വകുപ്പ്
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
ഇത്തരം
യൂണിറ്റുകളെ
പുനരുജ്ജീവിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികള്‍
ആസൂത്രണം
ചെയ്തിട്ടുണ്ട്;
വിശദമാക്കുമോ?
പരമ്പരാഗത
വ്യവസായ മേഖല
നേരിടുന്നപ്രതിസന്ധി
3866.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായ മേഖലയുടെ
നിലവിലെ സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വ്യവസായ മേഖലയെ
സംരക്ഷിക്കുന്നതിന്
ക്രിയാത്മകമായ എന്ത്
നടപടിയാണ് ഇതിനകം
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരമ്പരാഗത
വ്യവസായ മേഖലയില്‍
തകര്‍ച്ച തുടരുന്നത്
കാരണം പ്രസ്തുത മേഖലയെ
ആശ്രയിച്ച് കഴിയുന്ന
ലക്ഷക്കണക്കിന്
ആളുകളുടെ ജീവിതം കടുത്ത
പ്രതിസന്ധിയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഖാദി
സഹകരണ സംഘങ്ങളെയും
മറ്റ് ഖാദി
സ്ഥാപനങ്ങളെയും
പുനരുദ്ധരിക്കാന്‍
സര്‍ക്കാര്‍ സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ ?
വ്യവസായ
പാര്‍ക്കുകളും ബഹുനില വ്യവസായ
എസ്റ്റേറ്റുകളും
3867.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
പി.വി. അന്‍വര്‍
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ
ആവശ്യങ്ങള്‍ക്കുള്ള
ഭൂമിയുടെ ലഭ്യത വളരെ
കുറവായ സാഹചര്യത്തില്‍
ഒരു വ്യവസായ പ്രദേശത്ത്
കൂടുതല്‍ വ്യവസായങ്ങളെ
ഉള്‍ക്കൊള്ളിക്കുന്നതിന്
ഭൂമി സര്‍ക്കാര്‍
ഏറ്റെടുത്ത് വ്യവസായ
പാര്‍ക്കുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്ന ഓരോ
ബഹുനില വ്യവസായ
എസ്റ്റേറ്റിന്റെയും 20
ശതമാനം വിഹിതം സ്ത്രീ
സംരംഭകര്‍ക്കായി നീക്കി
വെച്ചിട്ടുണ്ടോ;
(സി)
ബഹുനില
എസ്റ്റേറ്റ് പദ്ധതി
നടത്തിപ്പിനായി ഈ
സാമ്പത്തികവര്‍ഷം എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നാളികേര
വികസന പാർക്ക്
3868.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
വേളം പഞ്ചായത്തില്‍
നാളികേര വികസന
പാര്‍ക്കിനായി എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുത്തിട്ടുള്ളത്;
(ബി)
ഏത്
വര്‍ഷമാണ് ഭൂമി
ഏറ്റെടുത്തതെന്നും ഭൂമി
വാങ്ങുന്നതിനായി എത്ര
രൂപയാണ് ചെലവ്
വന്നതെന്നും
അറിയിക്കുമോ;
(സി)
ഏറ്റെടുത്ത
സ്ഥലം പാര്‍ക്കിനായി
വികസിപ്പിച്ചെടുക്കാന്‍
നാല്‍പ്പത്തി രണ്ട്
കോടി രൂപയുടെ
ഭരണാനുമതി
നല്കുകയുണ്ടായോ;
(ഡി)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
കെെക്കൊണ്ട നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
ഭൂമി
ഇപ്പോള്‍
കെ.എസ്.ഐ.ഡി.സി. യുടെ
കെെവശമാണോ ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
നാളികേര ഉല്പാദനം,
വിപണനം, സംസ്കരണം
എന്നിവ
മെച്ചപ്പെടുത്താന്‍
പ്രസ്തുത പാര്‍ക്കിനെ
ഏതുവിധേന
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ഇലക്ട്രോണിക്
ഹാര്‍ഡ് വെയര്‍ പാര്‍ക്ക്
3869.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ടോണിക്സ്
രംഗത്ത് വിപ്ലവാത്മകമായ
പുരോഗതിയുളള ഇൗ
കാലഘട്ടത്തില്‍, ഈ
രംഗത്ത് സംസ്ഥാനം
നടത്തുന്ന ഇടപെടലുകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എറണാകുളം
ജില്ലയിലെ
ആമ്പല്ലൂരില്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്‍ക്ക്
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
നിര്‍മ്മാണപുരോഗതി
അറിയിക്കുമോ;
(സി)
ഹാര്‍ഡ്
വെയര്‍ പാര്‍ക്കിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണന്നും
ആയതിന്റെ
നിര്‍മ്മാണപുരോഗതിയും
അറിയിക്കുമോ;
(ഡി)
ഹാര്‍ഡ്
വെയര്‍ പാര്‍ക്കിനുളള
സാമ്പത്തിക നിക്ഷേപം
ഏതൊക്കെ
സ്രോതസ്സുകളില്‍
നിന്നാണെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
പാര്‍ക്ക്
സംസ്ഥാനത്തിന് ഏതൊക്കെ
തരത്തില്‍
ഗുണകരമാകുമെന്ന്
അറിയിക്കുമോ?
കൊരട്ടി
കിന്‍ഫ്ര പാർക്കിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
3870.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊരട്ടി
കിന്‍ഫ്ര പാർക്കിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വികസന
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിനും
നിലവില്‍ ഇവിടെ
പ്രവർത്തിക്കുന്ന
കെയര്‍ കേരളം
ആയുര്‍വ്വേദ
കണ്‍സോര്‍ഷ്യത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനും
സർക്കാർ
ഏറ്റെടുക്കുന്നതടക്കമുളള
നടപടികള്‍ക്കും
മുന്‍കൈയെടുത്ത്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കിന്‍ഫ്രയുടെ
കീഴില്‍ പുതിയ വ്യവസായ
പാര്‍ക്കുകള്‍
3871.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയുടെ
കീഴില്‍ പുതുതായി
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
നിലവില്‍
കിന്‍ഫ്രയുടെ എത്ര
വ്യവസായ പാര്‍ക്കുകള്‍
ഉണ്ട്;
(സി)
സ്റ്റാര്‍ട്ട്
അപ്പ് പദ്ധതിയില്‍
തിരുവനന്തപുരം
ജില്ലയില്‍ പുതിയ
വ്യവസായ പാര്‍ക്ക്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ആളൂര്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്ന നടപടി
3872.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഇരിങ്ങാലക്കുട
നിയോജകമണ്ഡലത്തിലെ
ആളൂര്‍ പഞ്ചായത്തില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിനായി
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടിയുടെ
പുരോഗതി വിശദമാക്കാമോ?
സിയാല്‍
മാതൃകയില്‍ കോട്ടയത്ത് ടയര്‍
കമ്പനി
T 3873.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിയാല്‍
മാതൃകയില്‍ കോട്ടയത്ത്
ടയര്‍ കമ്പനി
സ്ഥാപിക്കും എന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതിനായുളള നടപടി ഏത്
ഘട്ടത്തിലാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
കമ്പനിക്കായി സ്ഥലം
കണ്ടെത്തുവാനുളള നടപടി
ആരംഭിച്ചുവോ; എത്ര
ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുക്കേണ്ടത്;
(സി)
ടയര്‍
മേഖലയില്‍ കടുത്ത
മത്സരമായതിനാല്‍,
ഗുണനിലവാരവും സാങ്കേതിക
മികവും ഉറപ്പാക്കുന്ന
കമ്പനി സ്ഥാപിക്കുന്ന
കാര്യം പ്രത്യേകം
ശ്രദ്ധിക്കുമോ
എന്നറിയിക്കാമോ?
അങ്കമാലി
മണ്ഡലത്തിലെ വ്യാപാരി
വ്യവസായികള്‍ക്ക്
ഉണ്ടായിട്ടുള്ള നഷ്ടം
3874.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
അങ്കമാലി മണ്ഡലത്തിലെ
വ്യാപാരി
വ്യവസായികള്‍ക്ക്
ഉണ്ടായിട്ടുള്ള നഷ്ടം
എത്രയെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നഷ്ടം നികത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പ്രളയ
സമയത്ത് സര്‍ക്കാര്‍
നല്കിയ വാഗ്ദാനങ്ങൾ
നിറവേറ്റിയാേ; ഇത്
അനുസരിച്ച് വ്യാപാരി
വ്യവസായികള്‍ക്ക്
നല്കിയ സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(ഡി)
ബാങ്കുകളില്‍
നിന്നും സ്വകാര്യ
സ്ഥാപനങ്ങളില്‍ നിന്നും
വായ്പയെടുത്ത്
ബിസിനസ്സ് നടത്തുന്ന
ഇവരുടെ വായ്പ
കുടിശ്ശികയും പലിശയും
എഴുതിത്തള്ളുന്നതിന്
നടപടി സ്വീകരിക്കുമാേ;
വിശദാംശം
ലഭ്യമാക്കുമാേ?
ആലത്തൂര്‍
മണ്ഡലത്തില്‍ ചെറുകിട വ്യവസായ
സംരംഭങ്ങള്‍
3875.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആലത്തൂര്‍
മണ്ഡലത്തില്‍ പുതുതായി
എത്ര ചെറുകിട വ്യവസായ
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഏതെല്ലാം മേഖലയിലാണ് അവ
ആരംഭിച്ചിട്ടുള്ളതെന്നും
അറിയിക്കുമോ?
കുന്നത്തറ
ടെക്സ്റ്റൈൽസ്
3876.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്തറ
ടെക്സ്റ്റൈൽസ്
ഏറ്റെടുക്കണം
എന്നാവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന് എല്ലാ
അനുബന്ധ സൗകര്യങ്ങളും
ഉള്ള കുന്നത്തറ
ടെക്സ്റ്റൈൽസിന്റെ ഭൂമി
കോടതി ലിക്വിഡേഷനിലൂടെ
തുച്ഛമായ വിലയ്ക്ക്
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
മേഖലയിലെ ഏതെങ്കിലും
സ്ഥാപനങ്ങളോ സഹകരണ
മേഖലയിലെ ഏതെങ്കിലും
സ്ഥാപനങ്ങളോ
ആവശ്യപ്പെടുന്ന പക്ഷം ഈ
ഭൂമി ഏറ്റെടുത്ത്
നല്കാന്
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
ചീമേനിയിലെ
വ്യവസായ പാര്‍ക്ക്
3877.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
ലെ ബജറ്റിൽ
പ്രഖ്യാപിച്ച
കാസ്രഗോഡ് ജില്ലയിലെ
ചീമേനിയിലെ വ്യവസായ
പാര്‍ക്ക് എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് ആവശ്യമായ
തുക 2019-20 ലെ ബജറ്റിൽ
പ്രഖ്യാപിച്ചതിനാല്‍
വ്യവസായ പാര്‍ക്ക് ഈ
വര്‍ഷം തന്നെ
പ്രവര്‍ത്തന
സജ്ജമാക്കുമോ എന്ന്
അറിയിക്കാമോ ?
ചേളാരിയില്‍
സില്‍ക്ക്-ന്റെ ഉടമസ്ഥതയില്‍
സ്ഥലം
3878.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനമായ
സില്‍ക്കിന്റെ
ഉടമസ്ഥതയില്‍
തിരൂരങ്ങാടി താലൂക്കിലെ
ചേളാരിയില്‍
സ്ഥലമുണ്ടോ;
(ബി)
ഈ
സ്ഥലത്തിന്റെ സര്‍വേ
നമ്പര്‍, റീ സര്‍വേ
നമ്പര്‍, ബ്ലോക്ക്
നമ്പര്‍ എന്നിവ
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്ഥലത്ത് എന്തെങ്കിലും
പദ്ധതി
ആലോചിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ട്രാവന്‍കൂര്‍
കൊച്ചിന് കെമിക്കല്‍സിലെ
ആശ്രിത നിയമനം
3879.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പ് 25.01.2016-ല്‍
ഇറക്കിയ ജി.ഒ.
(എം.എസ്)13/16/ഐഡി
നമ്പര്‍ ഉത്തരവുപ്രകാരം
ട്രാവന്‍കൂര്‍
കൊച്ചിന്
കെമിക്കല്‍സിലെ
സ്റ്റാഫ് പാറ്റേണ്‍
പുതുക്കി
നിശ്ചയിക്കുകയും
അറ്റന്‍ഡർ തസ്തികയുടെ
എണ്ണം കുറയ്ക്കുകയും
ചെയ്തതിനാല്‍
വിദ്യാഭ്യാസയോഗ്യത
എസ്.എസ്.എല്‍.സി.
മാത്രമുള്ളതും
ആശ്രിതനിയമനം
പ്രതീക്ഷിക്കുന്നതുമായ
അപേക്ഷകര്‍ക്ക് നിയമനം
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
എന്തെന്ന്
വിശദമാക്കാമോ?
പിറവം
നിയോജക മണ്ഡലത്തിലെ
വ്യാപാരികള്‍ക്ക് പ്രളയാനന്തര
ധനസഹായം
3880.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തെ തുടര്‍ന്ന്
പിറവം നിയോജക
മണ്ഡലത്തിലെ രാമമംഗലം,
മണീട് എന്നീ
പഞ്ചായത്തുകളിലെയും
പിറവം
മുനിസിപ്പാലിറ്റിയിലെയും
എത്ര വ്യാപാരികള്‍ക്ക്
ജീവനാേപാധികള്
നഷ്ടപ്പെട്ടുവെന്ന്
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തിരിച്ച്
ലഭ്യമാക്കുമാേ;
(ബി)
ഇപ്രകാരം
ജീവനാേപാധികള്/കച്ചവട
സാമഗ്രികള്‍
നഷ്ടപ്പെട്ട എത്ര
പേര്‍ക്ക് നഷ്ടപരിഹാരം
നല്‍കിയെന്നും
എത്രപേര്‍ക്ക് കച്ചവടം
പുനഃസ്ഥാപിക്കാന്‍
ബാങ്കുകള്‍/ധനകാര്യ
സ്ഥാപനങ്ങള്‍ വഴി
സാമ്പത്തിക സഹായം
നല്കിയെന്നുമുള്ള വിവരം
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍
അറിയിക്കുമാേ?
പുഴയോരത്തെ
ഭൂമി അനധികൃതമായി
കുഴിക്കുന്നതിനെതിരെ നടപടി
3881.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴയോരത്തെ
ഭൂമിയില്‍
മത്സ്യകൃഷിക്കായി കുളം
കുഴിക്കാന്‍ അനുമതി
വാങ്ങിയ ശേഷം
കുഴിച്ചെടുക്കുന്ന
മണ്ണ് സ്വകാര്യ
ലോബിക്ക് വന്‍ തുകക്ക്
വില്‍പ്പന നടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മൈനിംഗ്
ആന്റ് ജിയോളജി
വകുപ്പില്‍ നിന്ന്
ലഭിക്കുന്ന പാസുകളിലെ
പഴുതാണ് മണ്ണ് ലോബി
ദുരുപയോഗം ചെയ്ത് പണം
സമ്പാദിക്കുന്നതെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
അനുവദിച്ചതിന്റെ
മൂന്നിരട്ടിയിലധികം
മണ്ണ് കുഴിച്ചെടുത്ത്
പുഴയോരത്തെ
അക്ഷരാര്‍ത്ഥത്തില്‍
കുളമാക്കുന്ന ഈ
പ്രവർത്തനങ്ങൾക്ക്
പൂര്‍ണ്ണമായും
വിരാമമിടാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കും;
വ്യക്തമാക്കാമോ?
കൈത്തറി
തൊഴിലാളികള്‍ക്കുള്ള
പ്രൊഡക്ഷന്‍ ഇന്‍സെന്റീവ്
3882.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കൈത്തറി
തൊഴിലാളികള്‍ക്ക്
ഉല്പാദന പ്രചോദനമെന്ന
നിലയില്‍ ലഭിക്കേണ്ട
പ്രൊഡക്ഷന്‍
ഇന്‍സെന്റീവ് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
വയനാട്
ഗാര്‍മെന്റ്സിലെ ജീവനക്കാരുടെ
ആനുകൂല്യങ്ങൾ
3883.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ഗാര്‍മെന്റ്സിലെ
ജീവനക്കാര്‍
ഹൈക്കോടതിയില്‍ ഫയല്‍
ചെയ്ത
ഡബ്ള്യു.പി.(സി)10961/18
നമ്പര്‍ കേസിലെ
വിധിന്യായത്തിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍
നല്‍കുന്നതുമായി
ബന്ധപ്പെട്ട് ഹാൻഡ്ലൂം
ആൻഡ് ടെക്സ്റ്റൈൽസ്
ഡയറക്ടർ സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമർപ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
ആനുകൂല്യങ്ങള്‍
നല്കുവാൻ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സ്പിന്നിംഗ്
മില്ലുകളിലെ മാനേജിംഗ്
ഡയറക്ടർ നിയമനം
3884.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലയിലും
സഹകരണ മേഖലയിലും
പ്രവര്‍ത്തിക്കുന്ന
സ്പിന്നിംഗ്
മില്ലുകളില്‍ 2016
ഒക്ടോബര്‍ 15 ന് ശേഷം
എം.ഡി. തസ്തികയില്‍
സ്ഥിരം, താത്കാലികം,
അധിക ചുമതല എന്നീ
വ്യവസ്ഥകളിൽ
നിയമിക്കപ്പെട്ടവരുടെ
പേരും വിദ്യാഭ്യാസ
യോഗ്യതയും എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്പിന്നിംഗ്
മില്ലുകളില്‍ 2016
ഒക്ടോബര്‍ 15 ന് ശേഷം
എം.ഡി. തസ്തികയില്‍
നിയമിക്കപ്പെട്ട
ആരെയെല്ലാം ഇതുവരെ
തല്‍സ്ഥാനത്ത് നിന്നും
നീക്കം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കുറ്റിപ്പുറം
മാല്‍കോ ടെക്സ്,
തൃശൂര്‍ സഹകരണ
സ്പിന്നിംഗ് മില്‍,
കണ്ണൂര്‍ സഹകരണ
സ്പിന്നിംഗ് മില്‍
എന്നിവയിലെ എം.ഡി.
ചുമതല
വഹിക്കുന്നവര്‍ക്കെതിരെ
നിലവില്‍ എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്; ഓരോ
പരാതിയിലും ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ഖാദി
വ്യവസായത്തിന് പുത്തനുണര്‍വ്
നല്കാന് നടപടി
3885.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖാദി
ഗ്രാമവ്യവസായ
ബോര്‍ഡിന്റെ
കണക്കനുസരിച്ച് കഴിഞ്ഞ
സാമ്പത്തിക വര്‍ഷം ഖാദി
ഉല്പന്നങ്ങളുടെ
വിറ്റുവരവ്
എത്രയായിരുന്നുവെന്നും
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് വര്‍ധനവ്
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരും
അധ്യാപകരും
ഖാദിവസ്ത്രങ്ങള്‍
ആഴ്ചയിലൊരിക്കല്‍
ധരിക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; അത്
എത്രമാത്രം
പ്രാവര്‍ത്തികമായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഖാദി
ഉല്പന്നങ്ങള്ക്ക്
നല്‍കിയിരുന്ന
റിബേറ്റില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വ്യവസായത്തിന്
പുത്തനുണര്‍വ്
നല്കാന് സര്‍ക്കാര്‍
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കായികതാരങ്ങള്‍ക്ക്
സ്കൂള്‍, കോളേജ് കാലഘട്ടം
കഴിഞ്ഞാല്‍ തുടര്‍പരിശീലനം
3886.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍, കോളേജ് ദേശീയ
കായികമേളകളില്‍
മെഡലുകള്‍ നേടുന്ന
കായികതാരങ്ങള്‍ക്ക്
സ്കൂള്‍, കോളേജ്
കാലഘട്ടം കഴിഞ്ഞാല്‍
തുടര്‍പരിശീലനം
നടത്തുന്നതിനും മികച്ച
അത്ലറ്റുകളായി
മാറുന്നതിനും
എന്തെല്ലാം
സൗകര്യങ്ങളാണ് ഒരുക്കി
നല്‍കിയിട്ടുള്ളത്;
(ബി)
സ്കൂള്‍,
കോളേജ് തലങ്ങളില്‍
ദേശീയ അന്തര്‍ദേശീയ
അംഗീകാരം നേടിയ
കായികതാരങ്ങള്‍ ജീവിത
പ്രാരാബ്ധങ്ങള്‍ കാരണം
പലപ്പോഴും കായിക രംഗം
തന്നെ ഉപേക്ഷിച്ച്
പോകുന്ന തരത്തിലുള്ള
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരം കായികതാരങ്ങളെ
കായികരംഗത്ത്
നിലനിര്‍ത്തുന്നതിനും
സംസ്ഥാനത്തിന്
മുതല്‍ക്കൂട്ടാകുന്ന
മികച്ച അത്ലറ്റുകളായി
മാറ്റിയെടുക്കുന്നതിനും
ആവശ്യമായ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കായി
കായിക പദ്ധതികള്‍
3887.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭാവിയിലെ
കായികനേട്ടം
ലക്ഷ്യംവച്ച്
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
ബന്ധപ്പെട്ട
വകുപ്പുകളുടെ
സഹായത്തോടു കൂടി
കായികപരിശീലനം
നല്‍കുന്നതിന്
പദ്ധതികള്‍ രൂപീകരിച്ച്
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
കായികലോകത്തിന്
ഒട്ടേറെ നേട്ടങ്ങൾ
ലക്ഷ്യംവച്ച്
വിദ്യാര്‍ത്ഥികള്‍ക്കായി
കൂടുതല്‍ സമഗ്രവും
ലോകനിലവാരത്തിലുള്ളതുമായ
കായിക പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സ്കൂള്‍മേളകളില്‍
കായികമികവ്
തെളിയിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ലോകനിലവാരത്തിലുള്ള
പരിശീലനം
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായിക
താരങ്ങള്ക്ക്സര്ക്കാര്
സര്‍വ്വീസില്‍ നിയമനം
3888.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കായിക രംഗത്ത്
കഴിവ്
തെളിയിച്ചിട്ടുള്ള
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പരിശീലനം
3889.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
നീന്തല്‍ പരിശീലനം
സാധ്യമാക്കുന്നതിന്റെ
ഭാഗമായി എല്ലാ
മണ്ഡലങ്ങളിലും
തെരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളില്‍ നീന്തല്‍
പരിശീലനം ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
വിളപ്പില്‍
ഇരട്ടക്കുളത്തില്‍
നീന്തല്‍ക്കുളം
നിര്‍മ്മിക്കുന്നത്
പരിഗണനയിലുണ്ടോ;
(സി)
ഇതിനായി
സ്പോര്‍ട് കൗണ്‍സില്‍
രൂപരേഖ തയ്യാറാക്കുകയും
മുന്‍ കൗണ്‍സില്‍
പ്രസിഡന്റും
ഉദ്യോഗസ്ഥരും സ്ഥലം
സന്ദര്‍ശിക്കുകയും
ചെയ്തതിന്റെ
തുടര്‍നടപടികള്‍
വിശദമാക്കാമോ?
കിക്കോഫ്
പദ്ധതി
3890.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
വകുപ്പ് സ്കൂള്‍
തലത്തില്‍ കിക്കോഫ്
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഒന്നാംഘട്ടത്തില്‍
ഏതെല്ലാം ജില്ലകളെ
പ്രസ്തുത പദ്ധതിക്കായി
തെരഞ്ഞെടുത്തിട്ടുണ്ട്;
(സി)
പ്രസ്തുത
ജില്ലകളിലെ ഏതെല്ലാം
സ്കൂളുകള്‍ പദ്ധതിയില്‍
ഉള്‍പ്പെടുന്നു എന്നും
പദ്ധതി വഴി
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്
ലഭിക്കുന്ന
സൗകര്യങ്ങള്‍
എന്തെന്നും
വെളിപ്പെടുത്തുമോ?
നീന്തല്‍
പരിശീലന കേന്ദ്രങ്ങളുടെ
അപര്യാപ്തത
3891.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്തര്‍ദേശീയ,
ദേശീയ ജലകായിക
മത്സരങ്ങളില്‍
കേരളത്തിന് അഭിമാനകരമായ
നേട്ടങ്ങള്‍
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെങ്കിലും
ഈ മേഖലയില്‍ വേണ്ടത്ര
പരിശീലന കേന്ദ്രങ്ങള്‍
ഒരുക്കുന്നതിന് ഇനിയും
കഴിഞ്ഞിട്ടില്ലായെന്നത്
പ്രത്യേകമായി
പരിശോധിക്കുമോ;
(ബി)
നിലവിലുള്ള
അന്താരാഷ്ട്ര
നീന്തല്‍ക്കുളങ്ങളുടെ
സ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
അവ ഏതെല്ലാമാണെന്നും
അവയുടെ നടത്തിപ്പ്
ചുമതലകള്‍
ആര്‍ക്കെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
നീന്തല്‍ക്കുളങ്ങള്‍
നിര്‍മ്മിക്കുന്നതിലെ
ശാസ്ത്രീയ
മാനദണ്ഡങ്ങള്‍,
നീന്തല്‍ക്കുളങ്ങള്‍
പരിപാലിക്കുന്നതിനുള്ള
നിബന്ധനകള്‍, പരിശീലന
രീതികള്‍ എന്നിവ
സംബന്ധിച്ച്
എന്തെങ്കിലും മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ആലപ്പുഴയിലെ
രാജാകേശവദാസ്
അന്താരാഷ്ട്ര
നീന്തല്‍ക്കുളത്തിലെ
പരിശീലനം നിലച്ചത്
എന്നുമുതലാണ്; അതിന്റെ
കാരണം എന്താണ്;
ഇപ്പോള്‍ നടക്കുന്ന
അറ്റകുറ്റപ്പണികള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
കിഫ്ബി
മുഖാന്തരം ഭരണാനുമതി ലഭിച്ച
സ്റ്റേഡിയങ്ങള്‍
3892.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബി മുഖാന്തരം
എത്ര സ്റ്റേഡിയങ്ങൾക്ക്
ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത
സ്റ്റേഡിയങ്ങളുടെ
നിലവിലുളള അവസ്ഥ
എന്താണെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
പയ്യന്നൂരിൽ
മള്‍ട്ടി പര്‍പ്പസ്
സ്റ്റേഡിയം
3893.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തില്‍ മള്‍ട്ടി
പര്‍പ്പസ് സ്റ്റേഡിയം
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
വരെയായെന്ന്
വിശദമാക്കാമാേ?
ചേലാട്
അന്താരാഷ്ട്ര സ്പോര്‍ട്സ്
കോംപ്ലക്സ്
3894.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിന്നും 10 കോടി രൂപ
വകയിരുത്തിയിട്ടുളള
കോതമംഗലം മണ്ഡലത്തിലെ
ചേലാട് അന്താരാഷ്ട്ര
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എം.ഒ.യു.
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്റ്റേഡിയത്തിന്
ആവശ്യമായി വരുന്ന സ്ഥലം
പോളിടെക്നിക്കിന്റെയും
പിണ്ടിമന
ഗ്രാമപഞ്ചായത്തിന്റെയും
ആയതിനാല്‍ ഇവര്‍
തമ്മില്‍ എം.ഒ.യു.
ഒപ്പുവയ്ക്കണമെന്നത്
പരിഗണിച്ച് അതിനുള്ള
നടപടി
വേഗത്തിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
ആലപ്പാട്,കുലശേഖരപുരം
ഗ്രാമപഞ്ചായത്തുകളിലെ
സ്റ്റേഡിയങ്ങള്‍
3895.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
ചെറിയഴീക്കല്‍ ഫുട്ബോൾ
ഗ്രൗണ്ട് ആധുനിക
സൗകര്യങ്ങളോടുകൂടിയ
ഫുട്ബോൾ
സ്റ്റേഡിയമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിന്റെ
കളിസ്ഥലം ഇന്‍ഡോര്‍
സ്റ്റേഡിയമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ?
വെള്ളൂര്‍
ഗ്രാമപഞ്ചായത്തില്‍
കളിസ്ഥലവും സ്റ്റേഡിയവും
3896.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വൈക്കം
മണ്ഡലത്തിലെ വെള്ളൂര്‍
ഗ്രാമപഞ്ചായത്തില്‍
കളിസ്ഥലവും
സ്റ്റേഡിയവും
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പ്രവൃത്തി
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
തേഞ്ഞിപ്പലം,
മൂന്നിയൂര്‍ എന്നിവിടങ്ങളിൽ
സ്റ്റേഡിയം
3897.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തിലെ
തേഞ്ഞിപ്പലം,
മുന്നിയൂര്‍
സ്റ്റേഡിയങ്ങള്‍
നവീകരിക്കുന്നതിന്
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിവേദനങ്ങളിന്മേൽ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
കേരള
വാേളണ്ടറി യൂത്ത് ആക്ഷന്‍
ഫോഴ്സ് അംഗങ്ങളുടെ പരിശീലനം
3898.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാേളണ്ടറി യൂത്ത്
ആക്ഷന്‍ ഫാേഴ്സിന്റെ
സേവനം ഇതിനകം ഏതെല്ലാം
മേഖലകളില്‍
പ്രയാേജനപ്പെടുത്തുവാന്
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഫോഴ്സ്
അംഗങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ; ദുരന്ത
മേഖലയില്‍
പ്രവര്‍ത്തിക്കുന്നതിന്
ഫോഴ്സ് അംഗങ്ങൾക്ക്
പ്രത്യേക പരിശീലനം
നല്‍കുന്നുണ്ടാേ;
വിശദമാക്കുമാേ;
(സി)
പ്രസ്തുത
പരിശീലനത്തിനായി ഇതിനകം
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡ്
3899.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
യുവജനക്ഷേമ ബോര്‍ഡ്
പുതിയതായി
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
യുവജനക്ഷേമ
ബോര്‍ഡിന്റെ ജില്ലാ
ഓഫീസുകളുടെ മേല്‍വിലാസം
ലഭ്യമാക്കാമോ;
(സി)
നിലവിലെ
യുവജനക്ഷേമ ബോര്‍ഡ്
മെമ്പര്‍മാര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ സാഹസിക കായിക
വിനോദ പരിപാടികള്‍
3900.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡ്
കഴിഞ്ഞ മൂന്ന്
സാമ്പത്തിക വര്‍ഷം
നടത്തിയ പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
അവയ്ക്ക് ഓരോന്നിനും
ചെലവാക്കിയ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
മൂന്ന് സാമ്പത്തിക
വര്‍ഷം സാഹസിക കായിക
വിനോദ
പരിപാടികള്‍ക്കായി
വകയിരുത്തിയിരുന്ന തുക
എത്രയാണെന്നും അതില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സാമ്പത്തിക വര്‍ഷം
സാഹസിക കായിക വിനോദ
പരിപാടികള്‍ക്കായി തുക
വകയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
യുവജനങ്ങളെ
മാനവികതയിലേക്ക്
നയിക്കുന്നതിന് പ്രോജക്ടുകള്‍
3901.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
യുവജനങ്ങളെ
ഇടുങ്ങിയ
ജാതി-മത-വര്‍ഗ്ഗീയ
ചിന്താഗതിയില്‍
തളച്ചിടാതെ മുഖ്യധാര
തലത്തില്‍ രാഷ്ട്രീയ
വികസന ചിന്തയിലേക്കും
മാനവികതയിലേക്കും
നയിക്കുന്നതിന്
യുവജനക്ഷേമ ബോര്‍ഡ്
നടപ്പിലാക്കുന്ന
പ്രോജക്ടുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
അഗ്രിഫെസ്റ്റുമായി
ബന്ധപ്പെട്ട് യുവജനക്ഷേമ
ബോര്‍ഡില്‍ അന്വേഷണം
3902.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മാനന്തവാടിയില്‍ നടന്ന
അഗ്രിഫെസ്റ്റ് എന്ന
പരിപാടിയുമായി
ബന്ധപ്പെട്ട്
യുവജനക്ഷേമ ബോര്‍ഡില്‍
ഏതെങ്കിലും തരത്തിലുളള
വകുപ്പുതല അന്വേഷണം
നടന്നിട്ടുണ്ടോ;
(ബി)
ഈ
പരിപാടിയുമായി
ബന്ധപ്പെട്ട്
യുവജനക്ഷേമ ബോര്‍ഡില്‍
ഏതെങ്കിലും അന്വേഷണ
റിപ്പോര്‍ട്ടുകള്‍
ഉണ്ടോ;
(സി)
വകുപ്പുതലത്തില്‍
അന്വേഷണം
നടത്തിയിട്ടുണ്ടെങ്കില്‍
അന്വേഷണ ഉദ്യോഗസ്ഥന്റെ
പേരും തസ്തികയും
വ്യക്തമാക്കാമോ;
(ഡി)
ഏതെങ്കിലും
തരത്തില്‍ ക്രമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
അഗ്രിഫെസ്റ്റുമായി
ബന്ധപ്പെട്ട്
നടന്നിട്ടുളളതായി
യുവജനക്ഷേമ ബോര്‍ഡിന്
ബോധ്യപ്പെട്ടിട്ടുണ്ടോ;വെളിപ്പെടുത്തുമോ?
സംസ്ഥാന
യുവജന കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
3903.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള സംസ്ഥാന യുവജന
കമ്മീഷൻ യുവാക്കളുടെയും
യുവതികളുടെയും ഏതൊക്കെ
വിഷയങ്ങളില്‍ ഇടപെട്ട്
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവിനെ
അടിസ്ഥാനമാക്കി
സര്‍ക്കാര്‍
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
കമ്മീഷനിൽ എത്ര
മെമ്പര്‍മാര്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കമ്മീഷൻ
എത്ര ജില്ലകളില്‍
ഏതൊക്കെ വിഷയങ്ങളില്‍
ഹിയറിംഗുകള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?