അസംഘടിത
മേഖലയിലെ താെഴിലാളികളുടെ
തൊഴില്‍/സാമൂഹിക
സുരക്ഷിതത്വം
5803.
ശ്രീ.കെ.
ദാസന്
,,
സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അസംഘടിത മേഖലയിലെ
താെഴിലാളികളുടെ
തൊഴില്‍
സുരക്ഷിതത്വവും സാമൂഹിക
സുരക്ഷിതത്വവും
ഉറപ്പുവരുത്തുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
അസംഘടിത
മേഖലയിലെ
താെഴിലാളികള്‍ക്ക്
വേതനം ഉറപ്പു
വരുത്തുന്നതിനും
സ്വകാര്യ മേഖലയിലെ
തൊഴിലാളികള്‍ക്ക്
ബാങ്ക് വഴി വേതനം
നല്കുന്നതിനുമായി വേതന
സുരക്ഷാ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
അസംഘടിത
മേഖലയിലെ
തൊഴിലാളികള്‍ക്ക്
താെഴില്‍ ഉടമയില്‍
നിന്നും മെച്ചപ്പെട്ട
ആനുകൂല്യങ്ങള്‍
നേടിക്കൊടുക്കുന്നതിനും
അവരുടെ താെഴില്‍
ഉയര്‍ച്ചയ്ക്കുള്ള
സാധ്യതക്കുറവ്
പരിഹരിക്കുന്നതിനും
എംപ്ലോയ്മെന്റ്
ഡയറക്ടറേറ്റ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തൊഴില്‍
മേഖലയില്‍ നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
5804.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തൊഴില്‍
മേഖലയില്‍
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
അതുമൂലം
തൊഴിലാളികള്‍ക്ക്
പുതിയതായി ലഭിച്ച
ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ ഓണ്‍ലെെന്‍
സംവിധാനം
5805.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി എത്ര
പേര്‍ക്ക് നിമയനം
നല്‍കിയെന്ന്
വിശദമാക്കുമോ;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
ഓണ്‍ലെെന്‍ വഴി പേര്
രജിസ്റ്റര്‍
ചെയ്യുന്നതിനും
പുതുക്കുന്നതിനും വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നുമുതല്‍ ഈ
സംവിധാനം നിലവില്‍
വരുമെന്ന്
വിശദീകരിക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്
രജിസ്ട്രേഷന്
പുതുക്കേണ്ട കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്ത്
രജിസ്ട്രേഷന്
പുതുക്കാതെ പല
കാരണങ്ങളാല്‍
രജിസ്ട്രേഷന് ലാപ്സായി
പോയ
തൊഴില്‍രഹിതര്‍ക്ക്
അത് പുതുക്കുവാനുള്ള
അവസരം
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കാമോ?
ചിസ്
പദ്ധതി
5806.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയ
സ്വാസ്ഥ്യ ബീമാ യോജന
(ആര്.എസ്.ബി.വൈ) -
കോംപ്രഹെൻസീവ് ഹെൽത്ത്
ഇൻഷുറൻസ് സ്കീം (ചിസ്)
ചികിത്സാ പദ്ധതി
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ചിസ്
പദ്ധതിയില്‍ നല്കുന്ന
ആരോഗ്യ പരിരക്ഷയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ട
ആള്‍ക്കാരെയാണ്
പ്രസ്തുത പദ്ധതിയില്‍
അംഗങ്ങളാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതുതായി
ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണ്
പ്രസ്തുത പദ്ധതിയിൽ
അംഗത്വം
നല്‍കിയതെന്നറിയിക്കുമോ;
(ഇ)
ഈ
പദ്ധതിയില്‍ സൗജന്യ
ചികിത്സ ലഭ്യമാകുന്നത്
ഏതൊക്കെ
വിഭാഗങ്ങള്‍ക്കാണെന്നും
ആയത് സംബന്ധിച്ച
നിബന്ധനകളും
അറിയിക്കുമോ;
(എഫ്)
പദ്ധതിയുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പഠനത്തോടൊപ്പം
തൊഴില്‍
5807.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പഠനത്തോടൊപ്പം
തൊഴില്‍ എന്ന പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
എല്ലാ
മേഖലയിലും
നടപ്പാക്കാന്‍
കഴിയില്ലെങ്കിലും
പരീക്ഷണാടിസ്ഥാനത്തില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
തൊഴില്‍
വകുപ്പ് ഇത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം സർക്കാരിനു
സമർപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
തൊഴിലാളി
ക്ഷേമനിധികള്‍
5808.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ വകുപ്പിനു
കീഴില്‍ വരുന്ന വിവിധ
തൊഴിലാളി
ക്ഷേമനിധികളില്‍
ഓരോന്നിനും എത്ര
തൊഴിലാളികള്‍
അംഗങ്ങളായുണ്ടെന്ന്
വ്യക്തമാക്കാമോ?
(ബി)
വിവിധ
തൊഴിലാളി
ക്ഷേമനിധികളില്‍
പ്രതിവര്‍ഷം എത്ര രൂപ
വീതമാണ് തൊഴിലാളികളും
തൊഴിലുടമകളും
അംശാദായമായി
അടയ്ക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഓരോ
ക്ഷേമനിധി
ബോര്‍ഡിന്റെയും
ബാങ്കുനിക്ഷേപങ്ങള്‍
സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ?
ക്ഷേമനിധി
ബോര്‍ഡുകളുടെ ആധുനികവൽക്കരണം
5809.
ശ്രീ.എം.
രാജഗോപാലന്‍
,,
പി.കെ. ശശി
,,
വി. അബ്ദുറഹിമാന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
വകുപ്പിന് കീഴിലുള്ള
ക്ഷേമനിധി ബോര്‍ഡുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടത്തിവരുന്ന ആധുനീകരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ;
(ബി)
വിവിധ
ക്ഷേമനിധി ബോര്‍ഡുകളെ
ഏകീകരിച്ച്
കാര്യക്ഷമമാക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(സി)
കേരള
സംസ്ഥാന അസംഘടിത
തൊഴിലാളി സാമൂഹ്യ
സുരക്ഷാപദ്ധതി പ്രകാരം
അസംഘടിത മേഖലകളിലെ
തൊഴിലാളികള്‍ക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
അതിനായുള്ള
മാനദണ്ഡങ്ങള്‍
അറിയിക്കാമോ?
ഫോട്ടോഗ്രാഫി
-വീഡിയോഗ്രാഫി മേഖലയില്‍
താെഴിലെടുക്കുന്നവരുടെ
പ്രശ്നങ്ങള്‍
5810.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി
അനുബന്ധ മേഖലയില്‍
താെഴിലെടുക്കുന്നവര്
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്ക്
പരിരക്ഷ
ഉറപ്പുവരുത്തണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
ആള് കേരള
ഫോട്ടോഗ്രാഫേഴ്സ്
അസോസിയേഷന്
സമര്‍പ്പിച്ച
നിവേദനത്തിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(സി)
ഇത്
സംബന്ധിച്ച് ലേബര്‍
കമ്മീഷണര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
റിപ്പോര്ട്ടിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമോ?
ബാര്‍
തൊഴിലാളികളുടെ പുനരധിവാസം
5811.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയിട്ടും ജോലി
ലഭിക്കാത്ത എത്ര മുന്‍
ബാര്‍ തൊഴിലാളികളുണ്ട്
എന്നറിയിക്കാമോ;
(ബി)
ബാര്‍
തൊഴിലാളികളുടെ
പുനരധിവാസത്തിനായി
മുന്‍സര്‍ക്കാര്‍
നടപ്പിലാക്കിയ സെസ്സ്
പ്രകാരം എത്ര കോടി
രൂപയാണ് സമാഹരിച്ചത്;
അതില്‍ എത്ര കോടി രൂപ
ബാര്‍ തൊഴിലാളികളുടെ
പുനരധിവാസത്തിനായി
വിനിയോഗിച്ചു;
(സി)
ബാറുകള്‍
തുറന്നിട്ടും ജോലി
ലഭിക്കാത്ത
തൊഴിലാളികള്‍ക്ക്
കോടതിയുടെ ഇടപെടല്‍
മൂലം സര്‍ക്കാര്‍
പുതുതായി പുനരധിവാസ
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇതിനകം
എത്ര പേര്‍ക്ക് ഈ
പദ്ധതി പ്രകാരം
ആനുകൂല്യം നല്കി എന്ന്
വെളിപ്പെടുത്താമോ?
ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി
അനുബന്ധ മേഖലയിലെ
ആനുകൂല്യങ്ങളും
ക്ഷേമപദ്ധതികുളും
5812.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി
അനുബന്ധ മേഖലയില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ നല്കി
വരുന്ന ആനുകൂല്യങ്ങളും
ക്ഷേമപദ്ധതികളും
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഫോട്ടോഗ്രാഫി-വീഡിയോഗ്രാഫി
അനുബന്ധ ഉപകരണങ്ങള്‍
വാങ്ങുന്നതിന് സബ്സിഡി
നിരക്കില്‍ വായ്പ
നല്കുന്ന പദ്ധതി
ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തുണിക്കടകളിലെയും
സ്വര്‍ണ്ണക്കടകളിലെയും
വനിതാജീവനക്കാരുടെ പ്രശ്നങ്ങൾ
5813.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വന്‍കിട
തുണിക്കടകളിലെയും
സ്വര്‍ണ്ണക്കടകളിലെയും
വനിതാജീവനക്കാർ
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എന്തെല്ലാം
ബുദ്ധിമുട്ടുകളാണ് അവർ
അനുഭവിക്കുന്നത് എന്ന്
വിശദമാക്കാമോ; അവ
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
അവർക്ക്
നിശ്ചയിച്ചിരിക്കുന്ന
മിനിമം സേവന വേതന
വ്യവസ്ഥകള്‍
പാലിക്കപ്പെടുന്നുണ്ട്
എന്ന് ഉറപ്പാക്കുവാനും
തൊഴില്‍
ചൂഷണത്തില്‍നിന്നും
അവരെ
സംരക്ഷിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
5814.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
പാര്‍പ്പിട
സൗകര്യത്തിനും
ചികിത്സയ്ക്കും അപകട
ഇന്‍ഷുറന്‍സിനുമായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി വരുന്നത്;
വിശദമാക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ വിവരം
5815.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഇതര സംസ്ഥാന
തൊഴിലാളികള്‍ വിവിധ
മേഖലകളിലായി
പണിയെടുക്കുന്നു എന്ന്
വ്യക്തമാക്കുമോ ;
ഇവരുടെ വിശദവിവരം
ഉള്‍പ്പെടെയുള്ള കണക്ക്
സര്‍ക്കാരിന്റെ
കൈവശമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന
തൊഴിലാളികളുടെ വിവരം
ശേഖരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന താെഴിലാളികളുടെ എണ്ണം
5816.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എത്ര ഇതര സംസ്ഥാന
താെഴിലാളികള്‍
ഉണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
5817.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാനത്തു നിന്നും
വരുന്ന തൊഴിലാളികളുടെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ; എത്ര
തൊഴിലാളികളാണ് കണക്ക്
പ്രകാരം കേരളത്തില്‍
ഉളളത്;
(ബി)
ഇതര
സംസ്ഥാനത്തു നിന്നും
എത്തുന്നവര്‍ക്ക്
എന്തെങ്കിലും
പകര്‍ച്ചവ്യാധിയുണ്ടോ
എന്ന് പരിശോധന
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും രോഗങ്ങള്‍
ഇവിടെ പടരാതിരിക്കാന്‍
പരിശോധനകള്‍ നടത്തുമോ;
(സി)
ഇവര്‍ക്ക്
ശുചിത്വമുളളതും
ആരോഗ്യകരവുമായ
താമസസ്ഥലങ്ങള്‍
ഉറപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാേട്ടയ്ക്കല്
ചങ്കുവെട്ടി ഇ.എസ്.ഐ.
ഡിസ്പെന്‍സറിയുടെ നവീകരണം
5818.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
കാേട്ടയ്ക്കല്
ചങ്കുവെട്ടി ഇ.എസ്.ഐ.
ഡിസ്പെന്‍സറിയുടെ
ശാേചനീയാവസ്ഥയും
അവിടെയുള്ള
ജീവനക്കാരുടെ കുറവും
പരിഹരിക്കുന്നതിനായി
നല്കിയ 2682669/2018/
M(LBRD) നമ്പർ
നിവേദനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ;
(ബി)
ഇത്
സംബന്ധിച്ച് ഇ.എസ്.ഐ.
ഡയറക്ടറേറ്റിലും ഭരണ
വകുപ്പിലുമുള്ള
ഫയലുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമാേ?
സ്വകാര്യ
തൊഴില്‍ മേഖലയില്‍ മിനിമം
വേതനം
5819.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിനിമം
വേതനം
നിശ്ചയിച്ചിട്ടുള്ള
സ്വകാര്യ തൊഴില്‍
മേഖലയില്‍ അത് ഉറപ്പു
വരുത്തുന്നതിന്
വകുപ്പുതല ജാഗ്രത
പുലര്‍ത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പല
മേഖലകളിലും മിനിമം
വേതനം നല്‍കാതെയും
പ്രൊവിഡന്റ് ഫണ്ട്,
ഇ.എസ്.ഐ. തുകകള്‍
വേതനത്തില്‍ നിന്നും
പിടിച്ചിട്ടും യഥാസമയം
ഒടുക്കാതെയുമിരിക്കുന്ന
പ്രവണത
നിലനില്‍ക്കുന്നത്
പരിശോധനാ
വിധേയമാക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇത്തരത്തില്‍ എത്ര
ലംഘനങ്ങളാണ് 2018-19
വര്‍ഷം തൊഴില്‍ വകുപ്പ്
കണ്ടെത്തി രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
മേല്നാേട്ടത്തില്
ഓണ്‍ലെെന്‍ ടാക്സി സര്‍വീസ്
5820.
ശ്രീ.എസ്.ശർമ്മ
,,
കെ. ദാസന്
,,
ഡി.കെ. മുരളി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഓണ്‍ലെെന്‍
വാഹന അഗ്രഗേറ്ററായ
യൂബര്‍ പാേലുളളവയുടെ
താെഴിലാളി ചൂഷണത്തിന്
പരിഹാരമെന്ന നിലയില്‍
സര്‍ക്കാര്‍
മേല്നാേട്ടത്തില്
ഓണ്‍ലെെന്‍ ടാക്സി
സര്‍വീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച മാേട്ടാേര്‍
വാഹന താെഴിലാളി ക്ഷേമ
ബാേര്‍ഡിന്റെ
നിര്‍ദ്ദേശം പരിശാേധനാ
വിധേയമാക്കിയിട്ടുണ്ടാേ;
വ്യക്തമാക്കാമോ;
(ബി)
അസംഘടിത
മേഖലയിലെ
താെഴിലാളികളുടെ
ക്ഷേമത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമാേ;
(സി)
അഞ്ച്
വര്ഷത്തിലാെരിക്കല്
പുതുക്കി
നിശ്ചയിക്കേണ്ട മിനിമം
വേതനം സമയബന്ധിതമായി
പുതുക്കി
നിശ്ചയിക്കാന്‍
നടപടിയെടുത്തിട്ടുണ്ടാേ;
(ഡി)
ഹാേട്ടലുകള്‍
ഉള്‍പ്പെടെയുള്ള
വാണിജ്യ സ്ഥാപനങ്ങളിലും
കടകളിലും
താെഴിലെടുക്കുന്ന
പതിമൂന്നരലക്ഷത്താേളം
വരുന്ന പീടിക
താെഴിലാളികളുടെ
താല്പര്യം
സംരക്ഷിക്കാനായി
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
കിളിമാനൂരില്‍
ലേബര്‍ ഓഫീസ്
5821.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
കിളിമാനൂരില്‍ ലേബര്‍
ഓഫീസ് ആരംഭിക്കുവാൻ
പദ്ധതിയുണ്ടോ;
വിശദമാക്കാമോ ?
എെ.ടി.എെ.
കളെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന് നടപടി
5822.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, സ്വകാര്യ
മേഖലകളിലായി എത്ര
എെ.ടി.എെ.കള്‍
പ്രവര്‍ത്തിയ്ക്കുന്നു;
കഴിഞ്ഞ മൂന്നു
വര്‍ഷത്തിനിടെ എത്ര
എെ.ടി.എെ. കള്‍
പുതിയതായി സര്‍ക്കാര്‍
മേഖലയില്‍
ആരംഭിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
എെ.ടി.എെ.
കളെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കേരളത്തിലെ
ഏതൊക്കെ എെ.ടി.എെ.
കളെയാണ് ഇതിനായി
തെരഞ്ഞെടുത്തിട്ടുള്ളത്;
ഇവിടെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
എെ.ടി.എെ.കള്‍
രാജ്യാന്തര പദവിയിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
5823.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എെ.ടി.എെ.കള്‍
രാജ്യാന്തര
പദവിയിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ;
(സി)
എത്ര
കാേടി രൂപയാണ് ഇൗ
പദ്ധതിക്കായി
വിനിയാേഗിക്കുകയെന്നും
ഏത് ഏജന്‍സിയില്‍
നിന്നുമാണ് ഇതിനുള്ള
ധനസഹായം
ഉറപ്പാക്കിയിട്ടുള്ളതെന്നും
വെളിപ്പെടുത്താമോ?
കേണല്‍
നിരഞ്ജന് സ്മാരക കരിമ്പുഴ
സര്‍ക്കാര്‍ ഐ.ടി.ഐ.-യിലെ
കാേഴ്സുകള്‍
5824.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കേണല്‍ നിരഞ്ജന്
സ്മാരക കരിമ്പുഴ
സര്‍ക്കാര്‍
ഐ.ടി.ഐ.-യിൽ ഏതെല്ലാം
കാേഴ്സുകള്‍
നിലവിലുണ്ടെന്നും ഓരാേ
കാേഴ്സിനും എത്ര
സീറ്റുകള്‍
വീതമാണുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
അപേക്ഷകരുടെ
ബാഹുല്യം
കണക്കിലെടുത്ത്
കരിമ്പുഴ സര്‍ക്കാര്‍
ഐ.ടി.ഐ.-യിൽ കൂടുതല്‍
കാേഴ്സുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമാേ;
വിശദാംശം ലഭ്യമാക്കുമാേ
?
മണലൂര്‍
ഐ.ടി.ഐ.യുടെ ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തൽ
5825.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
ഐ.ടി.ഐ.യുടെ ഭൗതിക
സാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
നടന്നുവരുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണ്;
(ബി)
മണലൂര്‍
ഐ.ടി.ഐ. യ്ക്ക്
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിന് സ്ഥല
പരിമിതിയുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സമീപത്തു
നിന്നും ഭൂമി വാങ്ങി
മണലൂര്‍ ഐ.ടി.ഐ. യോട്
ചേര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
നല്‍കാമോ?
വാണിയംകുളം
ഐടിഐ. -യുടെ നവീകരണം
5826.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
വാണിയംകുളം ഐടിഐ. -യുടെ
നവീകരണത്തിനും പുതിയ
കോഴ്സുകള്‍
ആരംഭിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വ്യാവസായിക
പരിശീലന വകുപ്പിൽ ഇൻസ്പെക്ടർ
ഓഫ് ട്രെയിനിങ് തസ്തികയിലെ
അംഗബലം
5827.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യാവസായിക
പരിശീലന വകുപ്പിൽ
നിലവിലുള്ള ഇൻസ്പെക്ടർ
ഓഫ് ട്രെയിനിങ്
തസ്തികകൾ എത്രയെന്നും
ഏറ്റവും അവസാനമായി
ഇൻസ്പെക്ടർ ഓഫ്
ട്രെയിനിങ് തസ്തികയുടെ
എണ്ണം വർദ്ധിപ്പിച്ച
വർഷം ഏതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വർഷം സർക്കാർ, സ്വകാര്യ
മേഖലകളിൽ ഉണ്ടായിരുന്ന
ഐ.ടി.ഐ.കളുടെയും
ഐ.ടി.സി കളുടെയും എണ്ണം
എത്രയെന്നും ഈ
സ്ഥാപനങ്ങളിൽ പരിശീലനം
നടത്തിവന്ന
ട്രെയിനികളുടെ എണ്ണം
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
2019-
20 ൽ സർക്കാർ മേഖലയിലും
സ്വകാര്യ മേഖലയിലും
നിലവിലുള്ള
ഐ.ടി.ഐ.കളുടെ എണ്ണവും
അവിടെ പരിശീലനം നടത്തി
വരുന്ന ട്രെയിനികളുടെ
എണ്ണവും എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇൻസ്പെക്ടർ
ഓഫ് ട്രെയിനിങ്
തസ്തികയിലുള്ള
ഉദ്യോഗസ്ഥരുടെ ചുമതലകൾ
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഇ)
വകുപ്പിന്റെ
സുഗമമായ
പ്രവർത്തനത്തിന്
ആവശ്യമായ എണ്ണം
ഇൻസ്പെക്ടർ ഓഫ്
ട്രെയിനിങ് തസ്തികകൾ
വകുപ്പിൽ
നിലവിലുണ്ടെന്ന്
കരുതുന്നുണ്ടോ;
നിലവിലില്ലായെങ്കിൽ
പ്രസ്തുത തസ്തികകളുടെ
എണ്ണം
വർദ്ധിപ്പിക്കുവാൻ
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ധനുവച്ചപുരം
ഐടിഐ. -യെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയര്‍ത്തല്‍
5828.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനുവച്ചപുരം
ഐടിഐ. -യെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനായി
ആവിഷ്കരിച്ച പദ്ധതിയുടെ
തല്‍സ്ഥിതി
അറിയിക്കാമോ;
(ബി)
ആയതിലേക്കായി
തയ്യാറാക്കിയ
ഡി.പി.ആര്. -ന്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
പദ്ധതിക്കായി എത്ര
രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നിര്വ്വഹണത്തിലേക്കായി
എസ്.പി .വി. യെ
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി എന്നത്തേയ്ക്ക്
ആരംഭിക്കാനാകും എന്നത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂര്‍
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ
ഉദ്യോഗാര്‍ത്ഥികള്‍
5829.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ എത്ര
ഉദ്യോഗാര്‍ത്ഥികള്‍
പേര് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
പുരുഷന്മാരുടെയും
വനിതകളുടെയും എണ്ണം
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം എത്ര പേര്‍ക്ക്
തൊഴില്‍
ലഭ്യമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ?
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി താല്‍ക്കാലിക
നിയമനങ്ങള്‍
5830.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളില്‍
നിലവിലുള്ള
താല്‍ക്കാലിക
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയല്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ബി)
എങ്കിൽ
വിവിധ വകുപ്പുകളിലെ
താല്‍ക്കാലിക
നിയമനങ്ങള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നടത്താന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളെ
മറികടന്ന് വിവിധ
വകുപ്പുദ്യോഗസ്ഥര്‍
നടത്തുന്ന അനധികൃത
താല്‍ക്കാലിക
നിയമനങ്ങള്‍ തൊഴില്‍
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയാല്‍
നടപടി സ്വീകരിക്കുമോ ;
(ഡി)
താല്‍ക്കാലിക
നിയമനങ്ങള്‍ എത്ര
കാലത്തേക്കാണ്
നടത്താറുള്ളത്; ഇതിനുളള
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ഇ)
ഒഴിവുകൾ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
റിപ്പോര്‍ട്ട്
ചെയ്യാത്തത് കൊണ്ടാണോ
എക്സ്ചേഞ്ച് വഴിയല്ലാതെ
ചില നിയമനങ്ങള്‍
നടന്നത്; വിശദമാക്കാമോ
?
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
5831.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലില്ലായ്മ നിരക്ക്
ദേശീയ ശരാശരിയായ 6.1
ശതമാനത്തിനേക്കാള്‍
നാലര ശതമാനം കൂടി 10.67
ശതമാനമായി
ഉയര്‍ന്നിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
ഇതുവരെ എത്ര പേര്
തൊഴിലിനായി പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
വ്യവസായ
സംരംഭകര്‍
സംസ്ഥാനത്തേക്ക്
കടന്നുവരാന്‍
മടിക്കുന്നതും കാര്‍ഷിക
മേഖലയിലേക്ക്
പുതുതലമുറയെ
ആകര്‍ഷിക്കാന്‍
കഴിയാത്തതും
തൊഴിലവസരങ്ങള്‍
കുറയുന്നതിന്
കാരണമാവുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
സംസ്ഥാനത്ത് പുതിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
എന്തൊക്കെ നൂതന
സംരംഭങ്ങള്‍ക്ക്
തുടക്കം കുറിക്കുമെന്ന്
അറിയിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
തൊഴിലില്ലായ്മ
വേതന വിതരണം
5832.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
തൊഴിലില്ലായ്മ വേതനം
വിതരണം ആരംഭിച്ചത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
ഉത്തരവുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
തൊഴിലില്ലായ്മ
വേതനത്തിനുള്ള അര്‍ഹതാ
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
തൊഴിലില്ലായ്മ
വേതനത്തിന്
അപേക്ഷിക്കാനുള്ള
വരുമാന പരിധി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
തൊഴിലില്ലായ്മ
വേതനം ലഭ്യമാകാന്‍ ഓരോ
തവണയും താമസം, വരുമാനം,
ജോലി എന്നിവ
സംബന്ധിച്ച്
പരിശോധിക്കേണ്ടതുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
യുവജനങ്ങള്‍ക്കായി
മികച്ച തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുള്ള
പദ്ധതികൾ
5833.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളുടെ
തൊഴിലില്ലായ്മ നിരക്ക്
വർദ്ധിച്ചുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
യുവജനങ്ങള്‍ക്ക്
ഉല്പാദനപരമായ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
യുവജനങ്ങള്‍ക്ക്
മികച്ച തൊഴിലവസരങ്ങള്‍
കണ്ടെത്തുവാൻ
നിലവിലുള്ള തൊഴില്‍ദായക
പദ്ധതികളും
നൈപുണ്യവികസന
പരിപാടികളും
പുനഃക്രമീകരിക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനായി പ്രത്യേക
പദ്ധതികൾ ആവിഷ്കരിച്ച്
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ?
ഫാക്ടറീസ്
ആൻഡ് ബോയിലേഴ്സ് വകുപ്പില്‍
ഇന്‍സ്പെക്ടര്‍ തസ്തിക
5834.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫാക്ടറീസ്
ആൻഡ് ബോയിലേഴ്സ്
വകുപ്പില്‍
ഇന്‍സ്പെക്ടര്‍മാരുടെ
തസ്തിക സൃഷ്ടിക്കല്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇന്റര്‍നാഷണല്‍
ലേബര്‍ ഓര്‍ഗനൈസേഷന്റെ
കണക്കനുസരിച്ച്
സംസ്ഥാനത്ത് 157
ഇന്‍സ്പെക്ടര്‍മാര്‍
ആവശ്യമുണ്ടെന്നും
എന്നാല്‍ നിലവില്‍ 24
പേര്
മാത്രമേയുള്ളൂവെന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വ്യാജ
പരാതി അടിസ്ഥാനമാക്കി എക്സൈസ്
കേസുകള്‍
5835.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിരപരാധികളായ
ആളുകളെ വ്യാജ പരാതിയുടെ
അടിസ്ഥാനത്തില്‍ ചാരായം
ഉണ്ടാക്കിയതായി
ആരോപിച്ച് എക്സൈസ് സംഘം
ജയിലില്‍ അടയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതില്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമോ;
(ബി)
കോട്ടയം
ജില്ലയിലെ മീനച്ചില്‍
താലൂക്കില്‍പ്പെട്ട
ആരെയെങ്കിലും
വ്യാജപരാതിയുടെ
അടിസ്ഥാനത്തില്‍ ചാരായം
ഉണ്ടാക്കിയതായി
ആരോപിച്ച് എക്സൈസ് സംഘം
ജയിലില്‍
അടച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയത്തില്‍
നാട്ടുകാര്‍ ആക്ഷന്‍
കൗണ്‍സില്‍ രൂപീകരിച്ച്
നിരപരാധിയായ ആളെ
വിട്ടയക്കണം
എന്നാവശ്യപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ?
എക്സൈസ്
വകുപ്പില്‍ ക്രൈംബ്രാഞ്ച്
രൂപീകരണം
5836.
ശ്രീ.അനില്‍
അക്കര
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാരകമായ
പുതിയ ലഹരി വസ്തുക്കള്‍
രാജ്യാന്തര മാഫിയ വഴി
കേരളത്തിലേക്ക്
വന്തോതിലെത്തുന്നുവെന്നും
അന്വേഷണം
പൂര്‍ത്തിയാകാതെ
കേസുകള്‍
കെട്ടിക്കിടക്കുന്നുവെന്നും
ആക്ഷേപമുള്ള
സാഹചര്യത്തിലും എക്സൈസ്
വകുപ്പില്‍
ക്രൈംബ്രാഞ്ച് രൂപീകരണം
നീണ്ടുപോകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എക്സൈസ്
കമ്മീഷണര്‍ ഇതു
സംബന്ധിച്ച്
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ക്രൈംബ്രാഞ്ച്
രൂപീകരണത്തെ
നിയമവകുപ്പും എക്സൈസ്
വകുപ്പും തത്വത്തില്‍
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
എക്സൈസ്
വകുപ്പില്‍
ക്രൈംബ്രാഞ്ച്
രൂപീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
റെയില്‍വേ
സ്റ്റേഷനുകളില്‍ എക്സൈസ്
ഔട്ട്പോസ്റ്റ്
5837.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രധാനപ്പെട്ട
റെയില്‍വേ
സ്റ്റേഷനുകളില്‍
എക്സൈസ് വകുപ്പ്
ഔട്ട്പോസ്റ്റ്
ആരംഭിക്കുവാൻ
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പഞ്ചനക്ഷത്ര
ഹോട്ടലുകളിലെ കളള് വില്‍പ്പന
5838.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിനായി
പഞ്ചനക്ഷത്ര
ഹോട്ടലുകളില്‍ കളള്
വില്‍ക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
എത്ര പഞ്ചനക്ഷത്ര
ഹോട്ടലുകള്‍ ലൈസന്‍സിന്
അപേക്ഷിച്ചുവെന്നും
എത്ര പേര്‍ക്ക്
അനുവദിച്ചുവെന്നും
വെളിപ്പെടുത്താമോ?
ലഹരിക്കെതിരെ
കായിക ലഹരി സന്ദേശം
5839.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരിക്കെതിരെ
കായിക ലഹരി എന്ന
സന്ദേശവുമായി
ജില്ലകളില്‍ ഫുട്ബോള്‍
മത്സരം നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
ഇതിനകം മത്സരം നടത്തി;
ഇതിനായി എന്ത് തുക
ചെലവഴിച്ചു;
വിശദമാക്കുമോ?
മയക്കുമരുന്ന്
കേസിലെ തൊണ്ടിമുതലുകള്‍
5840.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്ന്
കേസിലെ തൊണ്ടിമുതലുകള്‍
നശിപ്പിക്കുന്നതിനുളള
നടപടിക്രമം എന്താണ്
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കേസുകളിലെ
തൊണ്ടിമുതലുകള്‍
നശിപ്പിക്കാതെ എക്സൈസ്
ഓഫീസുകളില്‍
നശിപ്പിച്ചതായി
രേഖപ്പെടുത്തി കോടതികളെ
കബളിപ്പിക്കുന്നുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൂടുതല്‍
കേസുകള്‍
പിടിച്ചുവെന്ന്
രേഖയുണ്ടാക്കുവാന്‍,
നശിപ്പിക്കാത്ത
മയക്കുമരുന്നും മറ്റും
പുതിയ കേസുകളില്‍
തൊണ്ടിയായി കാണിച്ച്
പ്രതികളെ
കിട്ടിയില്ലായെന്ന്
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച്
വകുപ്പുതലത്തില്‍
എന്തെങ്കിലും അന്വേഷണം
നടത്തിയോ; പ്രസ്തുത
അന്വേഷണത്തിലെ
കണ്ടെത്തലുകള്‍ എന്താണ്
എന്ന്
വെളിപ്പെടുത്തുമോ?
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ
ബോധവത്ക്കരണം
5841.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍-കോളേജ്
കേന്ദ്രീകരിച്ച് ലഹരി
മാഫിയ നടത്തുന്ന
ഇടപെടല്‍ തടയാന്‍
വകുപ്പിന്റെ
നേതൃത്വത്തില്‍
ബോധവത്ക്കരണ
പരിപാടികള്‍
നടത്താറുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍
വിദ്യാലയങ്ങള്‍
കേന്ദ്രീകരിച്ച്
പി.ടി.എ-യെയും
പ്രാദേശിക
ഗവണ്മെന്റിനെയും
രാഷ്ട്രീയ പാര്‍ട്ടി
പ്രതിനിധികളെയും
കൂട്ടിയോജിപ്പിച്ച്
വിപുലമായ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
തൊഴിലാളികള്‍ക്ക്
കള്ളുഷാപ്പുകള്‍ നടത്തുവാന്‍
അനുമതി
5842.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരാറുകാര്‍
ലൈസന്‍സ്
ഏറ്റെടുക്കുവാന്‍
വിസമ്മതിക്കുന്ന
കള്ളുഷാപ്പുകള്‍
തൊഴിലാളികളുടെ
കമ്മിറ്റികള്‍ക്ക്
ഏറ്റെടുത്ത്
നടത്തുവാന്‍ അനുമതി
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
വര്‍ഷം എത്ര
ഷാപ്പുകള്‍ക്കാണ്
ഇപ്രകാരം അനുമതി
നല്‍കിയത്;
(സി)
പാലക്കാടന്‍
കള്ളിന്റെ മറവില്‍
വ്യാജക്കള്ള്
വ്യാപകമായി
ഒഴുക്കുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയോ;
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ?
ബാറുകൾക്ക്
നിലവിലുള്ള ദൂരപരിധി
5843.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാലയങ്ങളില്‍
നിന്നും
ആരാധനാലയങ്ങളില്‍
നിന്നും ബാറുകളുടെ
നിലവിലുള്ള ദൂരപരിധി
എത്രയാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
പഞ്ചനക്ഷത്ര
ഹോട്ടലുകള്‍,
ഹെറിറ്റേജ് ഹോട്ടലുകള്‍
എന്നിവയ്ക്ക്
ദൂരപരിധിയില്‍ ഇളവ്
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കള്ള്
ഷാപ്പുകള്‍ക്ക്
വിദ്യാലയങ്ങളില്‍
നിന്നും
ആരാധനാലയങ്ങളില്‍
നിന്നും എത്ര
ദൂരപരിധിയാണ് നിലവില്‍
നിഷ്കര്‍ഷിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
മദ്യനയത്തിലെ
മാറ്റങ്ങള്‍
5844.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ 2014-15
കാലയളവിലെ
മദ്യനയത്തില്‍ നിന്ന്
വ്യത്യസ്തമായി ഇൗ
സര്‍ക്കാര്‍
മദ്യനയത്തില്‍
കൊണ്ടുവന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ടു സ്റ്റാര്‍
പദവിയുളള എത്ര
ഹോട്ടലുകള്‍ക്ക് ത്രീ
സ്റ്റാര്‍ പദവി
നേടിയതിന്റെ
അടിസ്ഥാനത്തില്‍ ബാര്‍
ലെെസന്‍സ്
നല്‍കിയിട്ടുണ്ട്;
(സി)
പതിനായിരത്തില്‍
കൂടുതല്‍ ജനസംഖ്യയുളള
പഞ്ചായത്തുകളെ
നഗരമേഖലയായി
കണക്കാക്കുവാന്‍
തീരുമാനിച്ചതിന്റെ
അടിസ്ഥാനത്തില്‍ ദേശീയ
സംസ്ഥാന പാതകള്‍
കടന്നുപോകുന്ന
പഞ്ചായത്തുകളില്‍
പൂട്ടിപ്പോയ ബാറുകള്‍
വീണ്ടും തുറക്കുന്നതിന്
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇതിലൂടെ എത്ര
ബാറുകള്‍ തുറന്നു;
വ്യക്തമാക്കുമോ;
(ഡി)
വിനോദ
സഞ്ചാരമേഖലകളിലെ
പഞ്ചായത്തുകള്‍ക്ക്
ഇളവ് നല്‍കിയതിലൂടെ
പൂട്ടിപ്പോയ എത്ര
ബാറുകള്‍ വീണ്ടും
തുറന്നുവെന്ന്അറിയിക്കാമോ?
കശുവണ്ടി
വികസന കോര്പ്പറേഷന് മദ്യ
ഉല്പാദന അനുമതി
5845.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കശുമാങ്ങയില്‍
നിന്നും (ഫെനി) മദ്യം
ഉല്പാദിപ്പിക്കുന്നതിന്
കശുവണ്ടി വികസന
കോര്പ്പറേഷന് അനുമതി
തേടിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനത്തിന് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വിദേശ
മദ്യ ഷാപ്പുകളിലെ വിജിലന്‍സ്
പരിശോധന
5846.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ വിദേശ
മദ്യ ഷാപ്പുകളില്‍
വിജിലന്‍സ് പരിശോധന
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പരിശോധനയില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തൊക്കെയാണ്;
(സി)
വിജിലന്‍സ്
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍ എക്സൈസ്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ?
വിദേശ
നിര്‍മ്മിത വിദേശമദ്യത്തിന്റെ
വില്പന
5847.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദേശ നിര്‍മ്മിത വിദേശ
മദ്യത്തിന്റെ വില്പന
കൂടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
എത്ര കമ്പനികളാണ്
വിദേശമദ്യം വിതരണം
ചെയ്യുന്നത്
എന്നറിയിക്കാമോ;
(സി)
ബെവ്കോ
പ്രസ്തുത
കമ്പനികള്‍ക്ക് എത്ര
ബ്രാന്റുകൾ വിതരണം
ചെയ്യുന്നതിനുള്ള
അനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
ബാര്‍
ഹോട്ടലുകള്‍ക്ക് വിദേശ മദ്യം
വാങ്ങുന്നതിന് ലൈസന്‍സ്
5848.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഫോര്‍
സ്റ്റാര്‍, ഫൈവ്
സ്റ്റാര്‍
ബാര്‍ഹോട്ടലുകള്‍ക്ക്
കസ്റ്റം ബോണ്ടഡ്
വെയര്‍ഹൗസുകളില്‍
നിന്നും വിദേശ
നിര്‍മ്മിത മദ്യം
നേരിട്ട് വാങ്ങുന്നതിന്
ലൈസന്‍സ്
പുന:സ്ഥാപിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
ബിവറേജസ്
കോര്പ്പറേഷന്
വില്പനശാല വഴി
എഫ്.എം.എഫ്.എല്‍
വിറ്റഴിക്കുവാനുള്ള
തീരുമാനം ഏത്
സാഹചര്യത്തിലാണ്
മാറ്റിയതെന്ന്
അറിയിക്കുമോ?
ബെവ്കോ
സ്ഥാപനങ്ങളിൽ ബയോമെട്രിക്
ഹാജര്‍ സംവിധാനം
5849.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ബെവ്കോ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ഹാജര്‍
രേഖപ്പെടുത്തുന്നതിന്
ബയോമെട്രിക് ഹാജര്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനായി
എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
ബിവറേജസ്
കോര്‍പറേഷനിലെ കമ്പ്യൂട്ടര്‍
പ്രോഗ്രാം കം ഓപ്പറേറ്റര്‍
തസ്തികയുടെ യോഗ്യത
5850.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ് ബിവറേജസ്
കോര്‍പറേഷനിലെ
കമ്പ്യൂട്ടര്‍
പ്രോഗ്രാം കം
ഓപ്പറേറ്റര്‍
തസ്തികയിലേക്ക്
പി.എസ്.സി. 2013 ല്‍
പരീക്ഷയും 2019 ല്‍
ഇന്റര്‍വ്യുവും
നടത്തിയശേഷം റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന
സമയത്ത് യോഗ്യതയില്‍
ഭേദഗതി വരുത്തിയത് ഏത്
സാഹചര്യത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോര്‍പറേഷനില്‍
ഇപ്പോള്‍ ജോലിചെയ്യുന്ന
പി.ജി.ഡി.സി.എ.
യോഗ്യതയുള്ള ചില
ഉദ്യോഗസ്ഥര്‍
ഉദ്യോഗക്കയറ്റത്തിനായി
നടത്തുന്ന ശ്രമങ്ങളുടെ
ഭാഗമാണോ ഈ യോഗ്യതയിലെ
ഭേദഗതി എന്ന്
വിശദമാക്കാമോ;
(സി)
ഈ
റാങ്ക് ലിസ്റ്റില്‍ ഇടം
നേടുവാൻ സാധ്യതയുള്ള
ഭൂരിഭാഗം
വ്യക്തികള്‍ക്ക് ഇനി
ഒരു പി.എസ്.സി.പരീക്ഷ
എഴുതാനുള്ള സാഹചര്യം
ഇല്ലാത്ത
സാഹചര്യത്തില്‍ ഇവരുടെ
ആശങ്കകള്‍
ദൂരീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ ?
ബിവറേജസ്
കോര്പ്പറേഷന് വഴി വിദേശ
നിര്‍മ്മിത വിദേശമദ്യം
5851.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന് വഴി
വിദേശ നിര്‍മ്മിത
വിദേശമദ്യം
വില്‍ക്കുന്നതിന്
അനുമതി നല്‍കിയിരുന്നോ;
(ബി)
അതിനായി
മദ്യവിതരണ കമ്പനികളെ
തെരഞ്ഞെടുത്തത്
ടെണ്ടര്‍
നടപടികളിലൂടെയാണോ;
അതില്‍ എത്ര കമ്പനികള്‍
പങ്കെടുത്തു;
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
കമ്പനികളെയാണ്
തെരഞ്ഞെടുത്തതെന്ന്
വ്യക്തമാക്കുമോ;
(ഡി)
2018
ആഗസ്റ്റ് 20 മുതല്‍
2019 മേയ് 31 വരെ എത്ര
കുപ്പി വിദേശനിര്‍മ്മിത
വിദേശമദ്യമാണ്
വിറ്റഴിഞ്ഞത് എന്നും
ഇതിലൂടെ സര്‍ക്കാരിന്
ലഭിച്ച വരുമാനം
എത്രയാണ് എന്നും
വെളിപ്പെടുത്താമോ;
(ഇ)
ഇതില്‍
ഏറ്റവും കൂടുതല്‍ മദ്യം
വിറ്റത് ഏത്
കമ്പനിയുടേതാണെന്ന്
വ്യക്തമാക്കുമോ?
ബിവറേജസ്
വില്പനശാലകളില് പി.ഒ.എസ്.
5852.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
വില്പന ശാലകളിലെ
പണമിടപാട് പി.ഒ.എസ്.
വഴിയാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വില്പനശാലകളില്
പി.ഒ.എസ്. മെഷീന്
സ്ഥാപിക്കുവാന്‍
ഏതൊക്കെ
ബാങ്കുകളുമായിട്ടാണ്
കരാറില്‍
ഏര്‍പ്പെട്ടിട്ടുള്ളത്;
(സി)
ബിവറേജസ്
കോര്‍പ്പറേഷന്റെ ചില്ലറ
വില്പന ശാലകളിലെ ശരാശരി
പ്രതിദിന വരുമാനം എത്ര
രൂപയാണ് എന്ന്
വെളിപ്പെടുത്താമോ?
ബിവറേജസ്
കോര്‍പ്പറേഷന്റെ ആദായനികുതി
5853.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷന്റെ ബാങ്ക്
അക്കൗണ്ട് 2019
മാര്‍ച്ച് മാസം
ആദായനികുതി വകുപ്പ്
മരവിപ്പിച്ച
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
ബിവറേജസ്
കോര്പ്പറേഷന് എത്ര
ലക്ഷം രൂപയാണ്
ആദായനികുതിയായി
അടയ്ക്കുവാന്‍
ഉണ്ടായിരുന്നതെന്ന്
വ്യക്തമാക്കുമോ?
മദ്യത്തിന്റെ
വെയര്‍ഹൗസ് മാര്‍ജിന്‍
5854.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
നിര്‍മ്മിത
വിദേശമദ്യത്തിന്
വെയര്‍ഹൗസ് മാര്‍ജിന്‍
ആയി ഈടാക്കുന്ന തുക
എത്ര ശതമാനമാണ്;
(ബി)
വിദേശ
നിര്‍മ്മിത വിദേശ
മദ്യത്തിന് വെയര്‍ഹൗസ്
മാര്‍ജിനായി ഈടാക്കുന്ന
തുക എത്ര ശതമാനമാണ്
എന്നറിയിക്കാമോ?
പൂജപ്പുരയിലെ
വിദേശമദ്യഷോപ്പ് സംബന്ധിച്ച
എതിര്‍പ്പ്
5855.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നേമം
നിയോജകമണ്ഡലത്തില്‍പ്പെട്ട
പൂജപ്പുരയില്‍ ഒരു
വിദേശമദ്യഷോപ്പ്
അനുവദിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
വിദേശമദ്യഷോപ്പ്
അനുവദിക്കുന്ന
കാര്യത്തില്‍
പ്രദേശത്തെ സാംസ്കാരിക/
സാമൂഹിക സംഘടനകള്‍
എതിര്‍പ്പ്
ഉന്നയിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രദേശവാസികളുടെ
എതിര്‍പ്പ് മാനിച്ച് ഈ
തീരുമാനം
പുന:പരിശോധിക്കുവാന്‍
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
വിദേശമദ്യ
ഒൗട്ട്ലെറ്റുകളിലെ
ക്രമക്കേടുകള്‍
5856.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എത്ര വിദേശമദ്യ
ഒൗട്ട്ലെറ്റുകളില്
2019 ഏപ്രില്‍ 29 ന്
ഒരേസമയം വിജിലന്‍സ്
മിന്നല്‍ പരിശോധന
നടത്തിയെന്നറിയിക്കുമോ;
(ബി)
മാസപ്പടി,
തുക വെട്ടിപ്പ്,
മറിച്ചു വില്പന തുടങ്ങി
എന്തൊക്കെ ഗുരുതരമായ
ക്രമക്കേടുകള്‍
പ്രസ്തുത പരിശോധനയില്‍
കണ്ടെത്തിയതായാണ്
എക്സൈസ് വകുപ്പിനെ
അറിയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അതിന്‍പ്രകാരം
ജീവനക്കാര്‍ക്കെതിരെ
എക്സെെസ് വകുപ്പ്
കര്‍ശനമായ എന്തൊക്കെ
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്ന എത്ര
ജീവനക്കാര്‍ക്കെതിരെ
എക്സെെസ് വകുപ്പ് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ഇ)
എക്സെെസ്
വകുപ്പ് 2018-19
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയുടെ മദ്യമാണ്
കേരളത്തില്‍ വിറ്റത്;
വെളിപ്പെടുത്തുമോ?
വിദേശ
നിര്‍മ്മിത വിദേശ മദ്യം
വില്‍ക്കുന്നതിന് ലൈസന്‍സ്
5857.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവില്‍
വിദേശ നിര്‍മ്മിത
വിദേശമദ്യം
വില്‍ക്കുന്നതിന്
ബിവറേജസ്
കോര്പ്പറേഷന്/കണ്‍സ്യൂമര്‍ഫെഡിന്
പുറമെ ആര്‍ക്കൊക്കെയാണ്
ലൈസന്‍സ്
നല്‍കിയിട്ടുള്ളത്;
വിശദമാക്കുമോ?
പുതുതായി
അനുവദിച്ച ബാര്‍ ലെെസന്‍സ്
5858.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയതായി
എത്ര ബാര്‍ ലെെസന്‍സ്
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുളള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ബാര്‍
ലെെസന്സിനുളള എത്ര
അപേക്ഷകള്‍
തീര്പ്പുകല്പിക്കാനുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഇന്ത്യന്‍
നിര്‍മ്മിത വിദേശ മദ്യത്തിന്
അധിക എക്സെെസ് തീരുവ
5859.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിറ്റഴിക്കുന്ന
ഇന്ത്യന്‍ നിര്‍മ്മിത
വിദേശ മദ്യത്തിന്,
പ്രളയാനന്തര
ദുരിതാശ്വാസ
പ്രവര്‍ത്തനത്തിന് പണം
കണ്ടെത്തുവാന്‍
ഏര്‍പ്പെടുത്തിയ അധിക
എക്സെെസ് തീരുവയിലൂടെ
എന്ത് തുക സമാഹരിച്ചു;
(ബി)
ഇതിലൂടെ
എന്ത് തുകയാണ്
സമാഹരിക്കുവാന്‍
ലക്ഷ്യമിട്ടിരുന്നത്;
പ്രസ്തുത എക്സെെസ്
തീരുവയിലെ വര്‍ദ്ധനവ്
വേണ്ടെന്ന്
വച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
എന്നുമുതല്‍; വിശദാംശം
നല്‍കുമോ?
ഇന്ത്യന്‍
നിര്‍മ്മിത വിദേശമദ്യത്തിന്റെ
നികുതി വർദ്ധനവ്
5860.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷമുളള
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്കും
വേണ്ടിയുള്ള ഫണ്ട്
ശേഖരണത്തിനായി
ഇന്ത്യന്‍ നിര്‍മ്മിത
വിദേശ മദ്യത്തിന്റെ
വില്പനനികുതി
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര ശതമാനം
വര്‍ദ്ധനവാണ്
നടത്തിയത്;
(ബി)
എന്നുമുതലാണ്
ഇൗ വര്‍ദ്ധനവ്
വരുത്തിയത്; ഇതിലൂടെ
എത്ര കോടി രൂപ
സമാഹരിക്കുവാന്‍
കഴിയുമെന്നാണ്
വിലയിരുത്തുന്നത്;
വ്യക്തമാക്കുമോ?
മയക്ക്
മരുന്ന് മാഫിയകളെക്കുറിച്ച്
അന്വേഷണം
5861.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
കോടികളുടെ മയക്ക്
മരുന്ന്കടത്തുന്ന
മാഫിയകളെക്കുറിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കൊച്ചിയില്‍
നിന്ന് പാഴ്സല്‍
സര്‍വ്വീസ് വഴി
ഇരുന്നൂറ് കോടിയുടെ
എം.ഡി.എം.എ കടത്തുവാന്‍
ശ്രമിച്ചത് എക്സൈസ്
സംഘത്തിന്റെ ഇടപെടല്‍
മൂലം പിടികൂടുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇതിന് പിന്നിലുള്ള വന്‍
ശക്തികള്‍ ആരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
മയക്കുമരുന്ന്
മാഫിയകളെ കുറിച്ച്
കുറ്റമറ്റ രീതിയില്‍
അന്വേഷിക്കുന്നതിനും
അവരെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിനും
സാധിക്കുന്നുണ്ടോ;
വിശദമാക്കുമോ?
നിരോധിത
പുകയില ഉത്പന്നങ്ങള്‍
നിയന്ത്രിക്കുന്നതിന് നടപടി
5862.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികള്‍
സംസ്ഥാനത്ത് നിരോധിത
പുകയില ഉത്പന്നങ്ങള്‍
എത്തിക്കുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എക്സെെസ് വകുപ്പ്
രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍
5863.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എക്സെെസ്
വകുപ്പ് കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
വകുപ്പുകള്‍ പ്രകാരമാണ്
ഈ കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തതെന്നും ഓരോ
കേസ്സിലും എത്ര
പ്രതികളുണ്ടെന്നും
അറിയിക്കാമോ;
(സി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട്
പിടിച്ചെടുത്ത
ലഹരിവസ്തുക്കള്‍
ഏതൊക്കെയാണെന്നും
പ്രതികള്‍ക്ക് ശിക്ഷ
ലഭിച്ചതും
ലഭിക്കാത്തതുമായ
കേസ്സുകള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ശിക്ഷിക്കപ്പെടാതെ
കേസ്സുകള്‍ വെറുതെ
വിട്ടിട്ടുണ്ടെങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ഇ)
ആരൊക്കെയാണ്
ഈ കേസ്സുകളിലെ
പ്രതികളെന്ന്
വിദ്യാര്‍ത്ഥികള്‍, ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ളവര്‍
തുടങ്ങിയവ തിരിച്ച്
വ്യക്തമാക്കാമോ?
മയക്കുമരുന്ന്
കേസുകള്‍
5864.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ മുതല്‍ 2016 മേയ്
വരെ സംസ്ഥാനത്ത്
മയക്കുമരുന്നുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(ബി)
2016
ജൂൺ മുതല്‍ 2019 മെയ്
വരെ സംസ്ഥാനത്ത്
മയക്കുമരുന്നുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
എക്സൈസ്
ജനമൈത്രി സ്ക്വാഡ്
5865.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി എക്സൈസ്
ജനമൈത്രി സ്ക്വാഡ്
ഓഫീസുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
കോളനികള്‍ കൂടുതലുള്ള
താലൂക്കുകളില്‍
പ്രസ്തുത സ്ക്വാഡുകള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എക്സൈസ്
വകുപ്പില്‍ കാലപ്പഴക്കം
ചെന്ന വാഹനങ്ങള്‍ക്ക്
പകരം പുതിയ വാഹനങ്ങള്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
ചാലക്കുടി
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
5866.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് രൂപീകരിച്ച്
പ്രവര്‍ത്തനം ആരംഭിച്ച്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും
ചാലക്കുടിയില്‍ എക്സൈസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനം,
തോട്ടം മേഖലകള്‍
ഉള്‍പ്പെടുന്ന
വിസ്തൃതമായ ചാലക്കുടി
താലൂക്ക് മേഖലയില്‍
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
ചാലക്കുടിയില്‍ എക്സൈസ്
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്
അനുവദിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊണ്ടോട്ടിയിൽ
എക്സൈസ് ഓഫീസ്
5867.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
താലൂക്കില്‍ എക്സൈസ്
വകുപ്പിന് ഒരു ഓഫീസ്
ഇല്ലാത്തതിനാലുള്ള
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനായി
സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കാമോ;
(ബി)
കൊണ്ടോട്ടി
താലൂക്കില്‍ എക്സൈസ്
ഓഫീസ്
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
പ്രൊപ്പോസല്‍
പരിഗണനയില്‍ ഉണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കോഴിക്കോട്
ജില്ലയോട് അതിര്‍ത്തി
പങ്കിടുന്ന വാഴയൂര്‍,
വാഴക്കാട്
പ്രദേശങ്ങളില്‍ എക്സൈസ്
ഉദ്യോഗസ്ഥര്‍ക്ക്
എത്തിച്ചേരുവാൻ
ബുദ്ധിമുട്ടുകൾ
നേരിട്ടിട്ടും
കൊണ്ടോട്ടിയില്‍ ഓഫീസ്
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
പത്തനംതിട്ടയിൽ
എക്സൈസ് ടവര്‍
5868.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പത്തനംതിട്ടയിൽ
എക്സൈസ് ടവര്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
വിമുക്തിയിൽ
ഒക്യൂപേഷണൽ തെറാപ്പിസ്റ്റ്
5869.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിനും
മയക്കുമരുന്നിനും
അടിമപ്പെട്ടവരെ
ബോധവൽക്കരിക്കുന്നതിനും
പുനരധിവസിപ്പിക്കുന്നതിനും
വേണ്ടി ലഹരി വർജ്ജന
മിഷന്റെ ഭാഗമായി
നടപ്പിലാക്കിയ വിമുക്തി
പദ്ധതിയിൽ ഒക്യൂപേഷണൽ
തെറാപ്പിസ്റ്റിനെ
ഉൾപ്പെടുത്തിയാൽ
പ്രസ്തുത പദ്ധതി
കാര്യക്ഷമമാകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത പദ്ധതിയിൽ
ഒക്യൂപേഷണൽ
തെറാപ്പിസ്റ്റിനെ
ഉൾപ്പെടുത്തുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
(സി)
കേരളത്തിലെ
സർക്കാർ മാനസികാരോഗ്യ
കേന്ദ്രങ്ങളിലും
നിംഹാൻസ് പോലുള്ള
സ്ഥാപനങ്ങളിലും
ഡി-അഡിക്ഷൻ
പ്രവർത്തനങ്ങൾക്കായി
ഒക്യൂപേഷണൽ
തെറാപ്പിസ്റ്റുകളെ
നിയോഗിച്ചിട്ടുള്ളതുപോലെ
വിമുക്തി പദ്ധതിയിൽ
ഇവരെ
നിയോഗിക്കുന്നതിനായി
എക്സൈസ് വകുപ്പിന്
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ആദിവാസി
ഉൗരുകളിലെ വിമുക്തി മിഷന്
പ്രവര്‍ത്തനം
5870.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആദിവാസികളുടെ
ഇടയില്‍ മദ്യ ഉപഭാേഗം
വര്‍ദ്ധിച്ചതായി
കണ്ടെത്തിയിട്ടുണ്ടാേ;
(ബി)
ആദിവാസി
ഉൗരുകളില്‍ കുടുംബശ്രീ
മുഖേന ലഹരി വിമുക്തി
മിഷന് പ്രവര്‍ത്തനം
നടത്തുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(സി)
ഇതുമൂലം
പ്രസ്തുത മേഖലയില്‍
ഉണ്ടായിട്ടുള്ള മാറ്റം
എന്താണെന്ന്
അറിയിക്കുമോ?
മയക്കുമരുന്നുകളുടെ
ഉപയോഗം തടയാന്‍ വിമുക്തി
പ്രവര്‍ത്തനങ്ങള്‍
5871.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
വിമുക്തി
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ ചെലവഴിച്ചു;
വിമുക്തി പ്രവര്‍ത്തന
ഫണ്ടായി ത്രിതല
പഞ്ചായത്തുകള്‍ക്ക്
നല്കിയ തുക
പൂര്‍ണ്ണമായും
ചെലവഴിച്ചിട്ടുണ്ടോ;
നഗരസഭ, പഞ്ചായത്ത്
തലങ്ങളിൽ വിമുക്തി
പ്രവര്‍ത്തനങ്ങള്‍
ക്രോഡീകരിക്കുന്നതിന്
പഞ്ചായത്ത് തലത്തിലും
വാര്‍ഡുതലത്തിലും
കോ-ഓര്‍ഡിനേറ്റര്‍മാരെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
നിലവില്‍
എക്സൈസ്
ഡിപ്പാര്‍ട്ട്മെന്റ്
അല്ലാതെ മറ്റേതെങ്കിലും
ഡിപ്പാര്‍ട്ടുമെന്റുകള്‍
വിമുക്തി പ്രവര്‍ത്തനം
ഏറ്റെടുത്ത്
നടത്തുന്നുണ്ടോ;
അയ്യായിരത്തിന്
താഴെമാത്രം
ജീവനക്കാരുള്ള
എക്സൈസ് വകുപ്പ് മാത്രം
വിചാരിച്ചാല്‍ വിമുക്തി
പ്രവര്‍ത്തനം
വിജയിക്കുമോയെന്ന്
അറിയിക്കുമോ;
(സി)
എക്സൈസ്
വകുപ്പിലെ
താഴെത്തട്ടിലുള്ള
ഉദ്യോഗസ്ഥരായ
പ്രിവന്റീവ്
ഓഫീസര്‍മാരും സിവില്‍
എക്സൈസ്
ഓഫീസര്‍മാരുമാണ്
വിമുക്തി പ്രവര്‍ത്തനം
കാര്യക്ഷമമായി ചെയ്തു
വരുന്നത് എന്നിരിക്കെ,
പ്രതിവര്‍ഷം
രണ്ടരക്കോടി രൂപയിലേറെ
ശമ്പളയിനത്തില്‍ മാത്രം
ചെലവഴിച്ച് പതിനാല്
അസിസ്റ്റന്റ് എക്സൈസ്
കമ്മീഷണര്‍മാരെ
നിയമിക്കാനും
അവര്‍ക്കായി
ഡ്രൈവര്‍മാരടക്കം വാഹനം
അനുവദിക്കാനും ശ്രമം
നടത്തുന്നതുകൊണ്ട്
പ്രയോജനമുണ്ടോ
എന്നറിയിയ്ക്കാമോ;
(ഡി)
പൊതുജനങ്ങളുടെ
ഇടയില്‍ ഇറങ്ങിച്ചെന്ന്
പ്രവര്‍ത്തിക്കുന്നതിന്
താഴെത്തട്ടിലുള്ള
ഉദ്യോഗസ്ഥരുടെ
എണ്ണമല്ലേ
വര്‍ദ്ധിപ്പിക്കേണ്ടതെന്ന്
പരിശോധിക്കുമോ;
(ഇ)
കുട്ടികളുടെ
ഇടയില്‍
മയക്കുമരുന്നുകളുടെ
ഉപയോഗം വര്‍ദ്ധിച്ചു
വരുന്ന സാഹചര്യത്തില്‍
പതിനെട്ട് വയസ്സിന്
താഴെയുള്ള
കുട്ടികള്‍ക്കായി
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ പ്രത്യേക
ചികിത്സ സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
പല രോഗങ്ങള്‍ക്കുമുള്ള
മരുന്നുകള്‍ ഓണ്‍ലൈന്‍
വഴി വാങ്ങി
മയക്കുമരുന്നായി
ദുരുപയോഗം ചെയ്യുന്നത്
തടയുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(എഫ്)
ഭിന്നശേഷിക്കാരായ
കുട്ടികളെയും
മുതിര്ന്നവരെയുമുള്പ്പെടെ
ഉപയോഗിച്ച് ലഹരി
വസ്തുക്കള്‍ വിപണനം
നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
തടയുന്നതിന് ആവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ജി)
വിമുക്തി
മിഷന് ബ്രാന്‍ഡ്
അംബാസിഡറായി നിയമിച്ച
സച്ചിന്
തെന്‍ഡുല്‍ക്കറിനെ
കേരളത്തില്‍ ഏതെങ്കിലും
വിമുക്തി പ്രോഗ്രാമില്‍
പങ്കെടുപ്പിച്ചിട്ടുണ്ടോ;
വിമുക്തിയില്‍ ഏത്
തരത്തിലാണ് ഇദ്ദേഹത്തെ
ഉപയോഗിക്കുന്നത്
എന്നറിയിക്കാമോ; ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
വിമുക്തി മിഷൻ
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
എക്സെെസ്
വകുപ്പിലെ വനിതാ പ്രാതിനിധ്യം
5872.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
വകുപ്പില്‍ വനിതാ
പ്രാതിനിധ്യം നിലവില്‍
എത്ര ശതമാനമാണ്; അത്
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
വിമുക്തി
മിഷന് പുതുതായി എത്ര
തസ്തികകളാണ്
അനുവദിച്ചത്; ഇതുമൂലം
ഉണ്ടാകുന്ന അധിക
സാമ്പത്തിക ബാധ്യത
എത്രയാണെന്ന്
അറിയിക്കാമോ?
എക്സെെസ്
സ്പെഷ്യല്‍ സ്ക്വാഡ്
5873.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സെെസ്
കമ്മീഷണറുടെ നേരിട്ടുളള
മേല്‍നോട്ടത്തില്‍
ഉത്തര, ദക്ഷിണ , മധ്യ
മേഖലകളില്‍ സ്പെഷ്യല്‍
സ്ക്വാഡ്
പ്രവര്‍ത്തിച്ചിരുന്നോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
ഇവരില്‍
നിക്ഷിപ്തമായിരുന്ന
ഉത്തരവാദിത്തങ്ങള്‍
എന്തായിരുന്നു എന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
സ്പെഷ്യല്‍ സ്ക്വാഡ്
പിരിച്ചുവിട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണമെന്താണ്; വിശദാംശം
നല്‍കുമോ?
പത്തനംതിട്ട
ജില്ലയിലെ എക്സൈസ് ഓഫീസുകള്‍
5874.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ എത്ര
എക്സൈസ് ഓഫീസുകളുണ്ട്;
ഇവിടെ സിവില്‍ എക്സൈസ്
ഓഫീസര്‍ തസ്തിക
എത്രയാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് ഓഫീസ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ജില്ലയിൽ
എത്ര ഒഴിവുകളാണ് ഈ
തസ്തികയില്‍ ഉള്ളത്; ഈ
തസ്തികയ്ക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ആദിവാസി
മേഖലയില്‍ ആരംഭിക്കുന്ന
ജനമൈത്രി എക്സൈസ് ഓഫീസ്
പത്തനംതിട്ട ജില്ലയില്‍
തുടങ്ങുന്നതിന്റെ
ഭാഗമായി റാന്നി
അടിച്ചിപ്പുഴയില്‍
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?