വനം
വകുപ്പ് അപേക്ഷകള്‍
ഓണ്‍ലൈനാക്കാന്‍ നടപടി
5675.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിലേക്ക്
സമര്‍പ്പിക്കേണ്ട
ഏതെല്ലാം അപേക്ഷകളാണ്
ഒാണ്‍ലൈന്‍
സംവിധാനത്തിലൂടെ
സ്വീകരിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
ലാന്റ്
എന്‍.ഒ.സി., മില്ല്
എന്‍.ഒ.സി.
എന്നിവയ്ക്കായി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ ഓണ്‍ലൈന്‍
മുഖാന്തരമാണോ
സ്വീകരിക്കുന്നത്;
(സി)
അല്ലെങ്കില്‍,
ഇത്തരം അപേക്ഷകള്‍
ഓണ്‍ലൈന്‍
സംവിധാനത്തിലാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കാട്ടുതീ
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
5676.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം
മുമ്പെങ്ങുമില്ലാത്ത
വിധം കാട്ടുതീ
ഉണ്ടായിട്ടുണ്ടോ;
ഇതിലൂടെ എത്ര ഏക്കര്‍
വനമാണ് നഷ്ടമായത്
എന്നറിയിക്കാമോ;
(ബി)
കാട്ടുതീയില്‍
ഏറ്റവും കൂടുതല്‍ വനം
നഷ്ടപ്പെട്ടത് ഏത്
ഫോറസ്റ്റ്
ഡിവിഷനിലാണ്;
(സി)
കാട്ടുതീ
മൂലം നശിക്കുന്ന
വനമേഖലയുടെ വിസ്തീർണം
ഓരോ വര്‍ഷവും
കൂടിവരുന്ന
സാഹചര്യത്തില്‍
കാട്ടുതീ പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ആധുനിക സാങ്കേതിക വിദ്യ
ഉപയോഗിച്ച്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ഓപ്പറേഷന്
ബഗീര
5677.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ഇരുപത്തിയെട്ട് തടി
ഡിപ്പോകളിലും ചന്ദന
ഡിപ്പോകളിലും
വിജിലന്‍സ് വിഭാഗം
ഓപ്പറേഷന് ബഗീര എന്ന
പേരില്‍ മിന്നല്‍
പരിശോധന
നടത്തുകയുണ്ടായോ;
(ബി)
ക്യാഷ്
ബുക്കില്‍
രേഖപ്പെടുത്താത്ത തുക
പരിശോധനയില്‍
കണ്ടെത്തുകയുണ്ടായോ;
യഥാസമയം ഡ്യൂട്ടിയ്ക്ക്
ഹാജരാകാത്ത
ജീവനക്കാരുണ്ടെന്ന്
പ്രസ്തുത പരിശോധനയിൽ
ബോധ്യപ്പെട്ടിരുന്നോ;
ലേലം ചെയ്ത ശേഷം
ഡിപ്പോയില്‍ നിന്ന്
മാറ്റാത്ത തടികള്‍,
ലേലം ചെയ്യാതെ
ഡിപ്പോയില്‍
കെട്ടിക്കിടന്ന് നശിച്ച
തടികള്‍ എന്നിവ
പരിശോധനയില്‍
കണ്ടെത്തുകയുണ്ടായോ;
വിശദാംശം നല്‍കുമോ;
(സി)
വനം
വകുപ്പ് ഉദ്യോഗസ്ഥരും
ഇടനിലക്കാരും
ഒത്തുചേർന്നുള്ള
ക്രമരഹിതമായ
നടപടികളിലൂടെ
സര്‍ക്കാരിന് ഭീമമായ
നഷ്ടം വരുത്തുന്നതായി
കണ്ടെത്തുകയുണ്ടായോ;
(ഡി)
എങ്കില്‍
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
കണ്ടെത്തിയ വസ്തുതകളും
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ?
റാേഡുകളുടെ
വികസനത്തിന് തടസമായി
നില്ക്കുന്ന മരങ്ങള്‍
5678.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാേഡുകളുടെ
വികസനത്തിന് തടസമായി
നില്ക്കുന്ന മരങ്ങള്‍
മുറിച്ചുമാറ്റുന്നതിലെ
കാലതാമസം വികസന
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്
ഇടയാക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
വനം
വകുപ്പ്
തീരുമാനിക്കുന്ന
വിലയ്ക്ക് മരങ്ങള്‍
ലേലത്തിലെടുക്കാന്
ആരും
സന്നദ്ധരാവുന്നില്ല
എന്നത്
ശ്രദ്ധിച്ചിട്ടുണ്ടാേ;
(സി)
തീരെ
വില കിട്ടാത്തതും
ഉപയാേഗപ്രദമല്ലാത്തതുമായ
മരങ്ങള്‍ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
മുറിച്ചുനീക്കാന്‍
പാെതുമരാമത്ത്
വകുപ്പിന് അനുമതി
നല്കുന്ന കാര്യം
പരിഗണിക്കുമാേ;
(ഡി)
റാേഡ്
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
മരം മുറിക്കുന്നതിന്
കരാറുകാരനെ
അനുവദിക്കുന്നതിനും ലേല
നടപടികള്‍ പിന്നീട്
സ്വീകരിക്കുന്നതിനും
ബന്ധപ്പെട്ട വകുപ്പിന്
നിര്‍ദ്ദേശം നല്കാന്
സന്നദ്ധമാവുമാേ;
വ്യക്തമാക്കുമോ?
ബയോസ്ഫിയര്‍
റിസര്‍വ്വുകൾ
5679.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ബയോസ്ഫിയര്‍
റിസര്‍വ്വുകളും അവയുടെ
ഗുണഫലങ്ങളും
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഭൂപ്രകൃതിയുടെ
സംരക്ഷണത്തിലും സുസ്ഥിര
ഉപയോഗത്തിലുമുള്ള
ബയോസ്ഫിയറുകളുടെ പങ്ക്
വ്യക്തമാക്കുമോ;
(സി)
നീലഗിരി
ബയോസ്ഫിയര്‍
റിസര്‍വ്വില്‍ ഏതൊക്കെ
വനമേഖലകളാണ്
ഉള്‍പ്പെടുന്നതെന്നും
അവിടെ നടപ്പാക്കുന്ന
പദ്ധതികളും സംബന്ധിച്ച
വിവരം ലഭ്യമാക്കുമോ;
(ഡി)
അഗസ്ത്യമേഖല
ബയോസ്ഫിയര്‍
റിസര്‍വ്വില്‍
ഉള്‍പ്പെടുന്ന
പ്രദേശങ്ങളും അവിടെ
നടപ്പാക്കുന്ന
പദ്ധതികളും സംബന്ധിച്ച
വിവരം അറിയിക്കാമോ?
വനങ്ങള്‍ക്കുള്ളിലെ
റസ്റ്റ് ഹൗസുകളും
ഇന്സ്പെക്ഷന് ബംഗ്ലാവുകളും
5680.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു-സ്വകാര്യ
പങ്കാളിത്തം, ഇക്കോ
ടൂറിസം വികസനം തുടങ്ങിയ
കാര്യങ്ങള്‍ പറഞ്ഞ്
വനങ്ങള്‍ക്കുള്ളിലെ
റസ്റ്റ് ഹൗസുകളും
ഇന്സ്പെക്ഷന്
ബംഗ്ലാവുകളും സ്വകാര്യ
സംരംഭകര്‍ക്ക്
കൈമാറുവാന്‍
പാടില്ലെന്ന
സുപ്രീംകോടതി വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനങ്ങള്‍ക്കുള്ളിലെ
റസ്റ്റ് ഹൗസുകളും
ഇന്സ്പെക്ഷന്
ബംഗ്ലാവുകളും
സംബന്ധിച്ച മാര്‍ഗ്ഗരേഖ
കേന്ദ്ര വനം പരിസ്ഥിതി
മന്ത്രാലയത്തിന്റെ
ഉന്നത സമിതി
തയ്യാറാക്കിയത്
ലഭ്യമായിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണ്;
അതിനനുസൃതമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കാന്‍ നടപടി
5681.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കാന്‍
സർക്കാർ ചെയ്തുവരുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
2016-19
കാലയളവില്‍ കേരളത്തില്‍
വനവിസ്തൃതിയില്‍
വര്‍ദ്ധനവാണോ കുറവാണോ
രേഖപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം അറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ
വനവിസ്തൃതിയുടെ കഴിഞ്ഞ
പത്ത് വര്‍ഷത്തെ കണക്ക്
അറിയിക്കാമോ;
(ഡി)
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി
പുതിയ സംരക്ഷിത
കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
നെല്ലിയാംപതി
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കുന്നതിന് നടപടി
5682.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാംപതിയില്‍
പാട്ടക്കരാര്‍ വ്യവസ്ഥ
ലംഘിച്ച, രണ്ടായിരം
ഏക്കര്‍ വരുന്ന ഏഴ്
എസ്റ്റേറ്റുകള്‍
ഏറ്റെടുക്കുമെന്ന
സര്‍ക്കാരിന്റെ
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതുസംബന്ധിച്ച്
എന്തെങ്കിലും
നിയമോപദേശം
തേടിയിട്ടുണ്ടോ;
എങ്കില്‍ ലഭിച്ച
നിയമോപദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മറയൂര്‍
ചന്ദനക്കാടുകളില്‍ നിന്ന്
മുറിച്ചു കടത്തിയ ചന്ദനം
5683.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂര്‍
ചന്ദനക്കാടുകളില്‍
നിന്ന് മുറിച്ചു
കടത്തിയ ചന്ദനം
ആന്ധ്രപ്രദേശ്-തമിഴ്നാട്
അതിര്‍ത്തിയിലെ ചന്ദന
ഫാക്ടറിയില്‍ നിന്ന്
മറയൂര്‍ വനപാലക സംഘം
കണ്ടെത്തുകയുണ്ടായോ;
(ബി)
എങ്കില്‍
ഏത് ഫാക്ടറിയില്‍
നിന്നാണ് ഇത്
കണ്ടെടുത്തത്;
എന്തെല്ലാം വസ്തുക്കള്‍
എത്ര അളവിലാണ്
കണ്ടെടുത്തത്; ഇതിന്
എത്ര രൂപ വിലമതിക്കും;
വിശദമാക്കുമോ;
(സി)
മറയൂരില്‍
നിന്ന് കടത്തുന്ന
ചന്ദനം വര്‍ഷങ്ങളായി ഈ
ഫാക്ടറിയില്‍
നല്കുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ഡി)
കേരളത്തില്‍
നിന്നെത്തിയ ഫോറസ്റ്റ്
ഉദ്യോഗസ്ഥസംഘത്തെ
ആന്ധ്ര ഫോറസ്റ്റ്
ഉദ്യോഗസംഘം
തടഞ്ഞുവയ്ക്കുകയുണ്ടായോ;
വിശദാംശം അറിയിക്കുമോ;
(ഇ)
ഇതുസംബന്ധിച്ച്
എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തു;
വിശദാംശം നല്‍കുമോ?
കാട്ടുതീ
നിയന്ത്രണം
5684.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന നശീകരണത്തിനുള്ള
പ്രധാന കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
2016-19
കാലഘട്ടത്തില്‍
കാട്ടുതീ മൂലം എത്ര
ഹെക്ടര്‍ വനമാണ് കത്തി
നശിച്ചതെന്ന്
അറിയിക്കാമോ;
(സി)
കാട്ടുതീയുടെ
നിയന്ത്രണത്തിനായി
ഫയര്‍ ട്രെയിനിംഗ്
സെന്റര്‍
എവിടെയെല്ലാമാണ്
പ്രവ്രത്തിക്കുന്നത്;
പ്രസ്തുത സെന്ററില്‍
ആവശ്യമായ ഉദ്യോഗസ്ഥരെ
ഇക്കാര്യത്തിനായി
നിയോഗിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിലെ
ജീവനക്കാര്‍ക്ക്
കാട്ടുതീ നേരിടുവാന്‍
എന്തൊക്കെ പരിശീലനമാണ്
നിലവില്‍ നല്‍കുന്നത്;
(ഇ)
അതിനായുള്ള
ആധുനിക ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന് വിശദമാക്കാമോ?
സാമൂഹ്യവനവല്‍ക്കരണ
പദ്ധതികള്‍
5685.
ശ്രീ.ആന്റണി
ജോണ്‍
,,
കെ.കുഞ്ഞിരാമന്
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൃക്ഷാവരണത്തില്‍
കാര്യമായ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന
ഫോറസ്റ്റ് സര്‍വ്വേ ഓഫ്
ഇന്‍ഡ്യയുടെ സ്ഥിതിവിവര
കണക്ക് ഉത്തേജനമാക്കി
സാമൂഹ്യ വനവല്‍ക്കരണ
പദ്ധതികള്‍ കൂടുതല്‍
കാര്യക്ഷമമാക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
സ്വകാര്യ
ഭൂമിയില്‍ വൃക്ഷം
നട്ടുപിടിപ്പിക്കുന്നവര്‍ക്ക്
പ്രോത്സാഹനം നല്കുന്ന
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കാര്‍ബണ്‍
ന്യൂട്രല്‍ വയനാട്
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
വനം വകുപ്പ് നടത്തുന്ന
പ്രവര്‍ത്തനം
അറിയിക്കുമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
5686.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജക മണ്ഡലത്തിലെ
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്;
(ബി)
ഇവിടെ
പുതിയതായി
കണ്ടല്‍ക്കാടുകള്‍
വച്ചുപിടിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(സി)
സ്വകാര്യ
വസ്തുവിലെ
കണ്ടല്‍വനങ്ങള്‍
സംരക്ഷിക്കുന്നതിന്
ധനസഹായം നല്‍കുമോ;
വിശദമാക്കുമോ?
അക്കേഷ്യ
കാടുകള്‍ക്ക് പകരം സ്വാഭാവിക
വനം
5687.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിതിക്ക്
ദാേഷമുണ്ടാക്കുന്ന
അക്കേഷ്യ കാടുകള്‍
വെട്ടിമാറ്റി പകരം
സ്വാഭാവിക വനം
വച്ചുപിടിപ്പിക്കുന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
സംസ്ഥാനത്ത്
എവിടെയാെക്കെയാണ്
ഇപ്രകാരം സ്വാഭാവിക വനം
വച്ചുപിടിപ്പിക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഇത്തരം
സ്വാഭാവിക വനങ്ങളില്‍
വച്ചുപിടിപ്പിക്കുന്ന
മരങ്ങള്‍
പക്ഷികള്‍ക്കും
മൃഗങ്ങള്‍ക്കും
ഉപയാേഗപ്രദമാകുന്നവയാണെന്ന്
ഉറപ്പാക്കുന്നതിന്
പ്രത്യേകം
ശ്രദ്ധിക്കുമാേ?
വനവല്‍ക്കരണ
പരിപാടികള്‍
5688.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യവനവല്‍ക്കരണ
പരിപാടിയുടെ ഭാഗമായി
എന്തെല്ലാം പദ്ധതികളാണ്
വനവിസ്തൃതി
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കുമോ;
പ്രസ്തുത
പദ്ധതികള്‍മൂലം
സംസ്ഥാനത്ത് വനവിസ്തൃതി
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
കഴിഞ്ഞ
10 വര്‍ഷത്തിനിടയില്‍
സംസ്ഥാനത്ത്
വനവിസ്തൃതിയില്‍ ഉണ്ടായ
കുറവ്/വര്‍ദ്ധനവ്
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
മൂന്ന്
കോടി വൃക്ഷത്തൈകള്‍
വച്ചുപിടിപ്പിക്കുമെന്ന
ബജറ്റ് പ്രഖ്യാപനം
നടപ്പിലാക്കിയോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നാഷണല്‍ ഹൈവേ
വികസനത്തിനും മറ്റ്
പ്രധാന റോഡുകളുടെ
വികസനത്തിനായും
മരങ്ങള്‍
മുറിച്ചുനീക്കിയതിന്
പകരം മരങ്ങൾ
വച്ചുപിടിപ്പിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
ഫലവൃക്ഷത്തെെ
വിതരണം
5689.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് മുഖേന
വൃക്ഷത്തെെ വിതരണം
നടത്തുമ്പോള്‍ വലിയ
വൃക്ഷത്തെെകള്ക്ക്
പകരം
വീട്ടുപറമ്പുകളിലേക്ക്
ആവശ്യമായ ഫലവൃക്ഷങ്ങള്‍
കൂടുതലായി
ഉള്‍പ്പെടുത്തുവാന്‍
നടപടി കെെെക്കാള്ളുമോ;
നിലവില്‍ അവ
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്ലാവ്,
മാവ് തുടങ്ങിയ നല്ലയിനം
ഫലവൃക്ഷത്തെെകള്‍
കുറഞ്ഞ വിലയില്‍ വനം
വകുപ്പ് മുഖേന
വീടുകളിലേക്ക് വിതരണം
ചെയ്യുന്ന പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
ഫലവൃക്ഷത്തെെകള്‍
കുറഞ്ഞവിലയില്‍ വിതരണം
ചെയ്ത്
വ്യാപകമാക്കാനുള്ള
പദ്ധതികള്‍
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
വച്ചുപിടിപ്പിക്കുന്ന
വൃക്ഷത്തൈകളുടെ സംരക്ഷണം
5690.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവത്കരണ പദ്ധതിയുമായി
ബന്ധപ്പെട്ട് വിതരണം
ചെയ്യുന്ന
വൃക്ഷത്തൈകള്‍
പരിപാലിക്കപ്പെടുന്നുണ്ടോയെന്ന്
പരിശോധിക്കുവാന്‍
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
(ബി)
പരിസ്ഥിതി
ദിനാഘോഷത്തിന്റെ
ഭാഗമായി വഴിയോരങ്ങളിലും
സര്‍ക്കാര്‍
ഓഫീസുകളിലും
വച്ചുപിടിപ്പിച്ചിട്ടുള്ള
വൃക്ഷങ്ങള്‍
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കുളങ്ങളുടെ
നവീകരണത്തിനായി വനം വകുപ്പ്
പദ്ധതി
5691.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുളങ്ങളുടെ
നവീകരണത്തിനായി വനം
വകുപ്പ് പദ്ധതി
തയ്യാറാക്കിയിരുന്നോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍പ്പെടുത്തി
നവീകരിക്കുന്നതിനായി
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ നിന്നും
നിര്‍ദ്ദേശിച്ച കുളം
ഏതായിരുന്നു;
(സി)
പ്രസ്തുത
പദ്ധതിയുടെ നിലവിലുള്ള
സ്ഥിതി
എന്താണ്;വ്യക്തമാക്കുമോ?
നെല്ലിയാമ്പതി
ഫോറസ്റ്റ് ഫ്ലെെയിംഗ്
സ്ക്വാഡ് റെയ്ഞ്ചര്‍
5692.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഫോറസ്റ്റ് ഫ്ലെെയിംഗ്
സ്ക്വാഡ് റെയ്ഞ്ചര്‍
ആയി ജോലി നോക്കുന്ന
ടി. സനല്‍കുമാര്‍ എന്ന
ഉദ്യോഗസ്ഥന് പ്രസ്തുത
തസ്തികയില്‍
നിയമിതനായത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇദ്ദേഹം
എന്നാണ് വനം വകുപ്പില്‍
ജോലിയില്‍
പ്രവേശിച്ചതെന്നും ഏത്
തസ്തികയിലാണെന്നും
ഇതുവരെ ഏതെല്ലാം
ഓഫീസുകളില്‍ ഏതെല്ലാം
തസ്തികകളില്‍ ഏതെല്ലാം
കാലയളവില്‍ സേവനം
അനുഷ്ഠിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(സി)
ഇദ്ദേഹത്തിനെതിരെ
വകുപ്പുതലത്തിലോ
അല്ലാതെയോ ഏതെങ്കിലും
കേസ്സുകളോ പരാതികളോ
ഓരോ ഓഫീസിലും
ഉണ്ടായിട്ടുണ്ടോയെന്നും
എങ്കില്‍ അതിന്മേല്
എന്തെങ്കിലും
ശിക്ഷാനടപടിക്ക്
വിധേയനായിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(ഡി)
ഇദ്ദേഹത്തിനെതിരെ
ഇപ്പോള്‍
വകുപ്പുതലത്തിലോ
അല്ലാതെയോ ഏതെങ്കിലും
കേസ്സോ/പരാതിയോ
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
തേക്ക്
തോട്ടങ്ങളില്‍ ഇലതീനി
പുഴുക്കളുടെ നിയന്ത്രണം
5693.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ തേക്ക്
തോട്ടങ്ങളില്‍ ഇലതീനി
പുഴുക്കളുടെ ആക്രമണം
മൂലം നഷ്ടം
സംഭവിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇലതീനി
പുഴുക്കളെ ജൈവരീതിയില്‍
നിയന്ത്രിക്കുവാന്‍
കെ.എഫ്.ആര്.എെ.
വികസിപ്പിച്ചെടുത്ത
സാങ്കേതികവിദ്യ വനം
വകുപ്പിന്റെ തേക്ക്
തോട്ടങ്ങളില്‍
ഉപയോഗിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
അമ്പൂരി
തൊടുമല സെറ്റില്‍മെന്റിലെ
റോഡിന് വനം വകുപ്പിന്റെ
അനുമതി
5694.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പൂരി
ഗ്രാമപഞ്ചായത്തിലെ
തൊടുമല
സെറ്റില്‍മെന്റില്‍
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം അനുമതി
ലഭിച്ച ഏഴ് കോടി രൂപ
അടങ്കല്‍ തുകയുളള
റോഡിന്റെ നിര്‍മ്മാണം
വനം വകുപ്പിന്റെ അനുമതി
ലഭിക്കാത്തതുമൂലം
തടസ്സപ്പെട്ടിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ആരംഭിച്ച്
അമ്പൂരിയിലെ
പന്ത്രണ്ടോളം
സെറ്റില്‍മെന്റ്
കോളനികളിലായി
താമസിക്കുന്ന ആദിവാസി
വിഭാഗക്കാര്‍ക്ക്
സഞ്ചാര സ്വാതന്ത്ര്യം
ഉറപ്പാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട് വനം
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കൊച്ചി
മംഗളവനത്തിന്റെ സംരക്ഷണം
5695.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിന്റെ
ശ്വാസകോശമായ
മംഗളവനത്തിന്റെ
സംരക്ഷണത്തിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
പൊന്തംപുഴ
വനഭൂമി കേസ്
5696.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊന്തംപുഴ
വനഭൂമി കേസില്‍
ഹൈക്കോടതിയില്‍
സര്‍ക്കാര്‍ ഭാഗം
വാദിച്ചത് ഏത്
അഭിഭാഷകനാണ്;
(ബി)
പ്രസ്തുത
കേസില്‍ സര്‍ക്കാര്‍
റിവ്യു പെറ്റീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിവ്യു കേസില്‍
സര്‍ക്കാരിനെ
പ്രതിനീധീകരിക്കുവാന്
ഏത് അഭിഭാഷകനെയാണ്
നിയോഗിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
മറയൂരില്‍
റാപ്പിഡ് റെസ്പോണ്‍സ് ടീം
5697.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറയൂരില്‍
ചന്ദനമോഷണം
വര്‍ദ്ധിക്കുന്നതായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; കഴിഞ്ഞ
ഒരു വര്‍ഷം എത്ര ലക്ഷം
രൂപയുടെ ചന്ദനമാണ്
മോഷ്ടിക്കപ്പെട്ടത്;
അറിയിക്കുമോ;
(ബി)
മറയൂര്‍
ഫോറസ്റ്റ് ഡിവിഷനിലെ
സ്റ്റാഫ് സ്ട്രെങ്ത്
കൂട്ടുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മറയൂരില്‍
വന്യമൃഗ ഭീഷണി
വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ അവിടെ
റാപ്പിഡ് റെസ്പോണ്‍സ്
ടീം രൂപീകരിക്കുന്ന
കാര്യം പരിഗണിക്കുമോ
എന്നറിയിക്കാമോ?
പമ്പയില്‍
അടിഞ്ഞുകൂടിയ മണലിന്റെ
വിനിയോഗം
5698.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
ആഗസ്റ്റിലുണ്ടായ
മഹാപ്രളയത്തില്‍ എത്ര
ക്യുബിക് അടി മണലാണ്
പമ്പയില്‍ അടിഞ്ഞു
കൂടിയത്; ഇത് എന്ത്
ചെയ്യാനാണ്
ഉദ്ദേശിച്ചിരിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ദേവസ്വം
ബോര്‍ഡിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മണല്‍ വിട്ടുനല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര അളവ്
മണലാണ്
വിട്ടുനല്‍കുന്നത്;
മണല്‍ എടുക്കുന്നതിന്
ദേവസ്വം ബോര്‍ഡിനോട്
എന്തെങ്കിലും
നിബന്ധനകള്‍
വച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
പമ്പയില്‍
അടിഞ്ഞുകൂടിയ മണലിന്
ആവശ്യക്കാര്‍ എത്താത്ത
സാഹചര്യത്തില്‍ അത്
എന്ത് ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
അനങ്ങന്‍മല
ഇക്കോടൂറിസം പദ്ധതിയ്ക്ക്
വനം വകുപ്പ് സഹകരണം
5699.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങന്‍മല
ഇക്കോടൂറിസം
പദ്ധതിയുടെ വികസനത്തിന്
വനം വകുപ്പ് എതിര്‍പ്പ്
അറിയിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ബി)
ധാരാളം
സഞ്ചാരികളുടെ
ശ്രദ്ധയാകര്‍ഷിക്കുന്ന
പ്രസ്തുത പദ്ധതിയുടെ
വികസനത്തിന് വനം
വകുപ്പ് സഹകരണം
നല്‍കുമോ
എന്നറിയിക്കുമോ?
കാസർകോട്ടെ
വനപ്രദേശങ്ങളിലൂടെ
കടന്നുപോകുന്ന റോഡുകള്‍
5700.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
ഏക്കര്‍ വനപ്രദേശം
ഉണ്ടെന്ന് പഞ്ചായത്ത്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വനപ്രദേശങ്ങളിലൂടെ
കടന്ന് പോകുന്ന
റോഡുകളെക്കുറിച്ചുളള
വിശദാംശം പഞ്ചായത്ത്
തിരിച്ച് നല്‍കുമോ;
(സി)
ഈ
റോഡുകള്‍ ഏത്
വകുപ്പിന്റെ
കീഴിലാണെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സർക്കാരിന്റെ കാലയളവിൽ
വനം വകുപ്പിന്റെ
അധീനതയിലുള്ള
റോഡുകളില്‍ നടത്തിയ
നവീകരണപ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ; ഓരോ
റോഡിനും ചെലവായ തുകയും
ഏത് ഫണ്ടില്‍ നിന്നാണ്
തുക ചെലവഴിച്ചതെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇതുവരെ
അറ്റകുറ്റപ്പണി
നടത്താത്ത റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ഗ്രാമപഞ്ചായത്ത്
സന്നദ്ധമാണെങ്കില്‍
ആയതിന് അനുമതി നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
വന്യജീവി
സംരക്ഷണകേന്ദ്രങ്ങളുടെ
പരിപാലനം
5701.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്യജീവി
സംരക്ഷണകേന്ദ്രങ്ങളും
ആയതിന്റെ പരിപാലനവും
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
കേരളത്തിലെ
ദേശീയ ഉദ്യാനങ്ങളും
അവയുടെ പരിപാലനവും
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(സി)
സംസ്ഥാനത്ത്
കമ്മ്യൂണിറ്റി
റിസര്‍വുകള്‍
നിലവിലുണ്ടോ; ആയതിന്റെ
സ്ഥാപിത
ഉദ്ദേശ്യലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തെ
ടൈഗര്‍ റിസര്‍വുകളെയും
എലിഫന്റ്
റിസര്‍വുകളെയും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
വന്യജീവി
സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള
സംസ്ഥാനവിഹിതം
സംബന്ധിച്ച
വിശദാംശങ്ങളും അവ
ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
ചെലവിടുന്നതെന്നും
വ്യക്തമാക്കുമോ?
വനങ്ങളിലെ
തടയണകൾ
5702.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ 2019 വരെയുള്ള
ഓരോ വര്‍ഷത്തിലും വനം
വകുപ്പ് കേരളത്തിലെ
വനങ്ങളില്‍ എത്ര തടയണകൾ
വീതം
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ ഓരോ
വര്‍ഷവും യഥാക്രമം
ഏതൊക്കെ
ഡിവിഷനുകളില്‍പ്പെട്ട
ഏതൊക്കെ റെയിഞ്ചുകളില്‍
എത്ര തടയണകള്‍ വീതം
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇപ്രകാരം
തടയണകൾ
നിര്‍മ്മിക്കുന്നതിലൂടെ
വേനല്‍ക്കാലത്ത്
വന്യമൃഗങ്ങള്‍ക്ക്
കുടിവെള്ള ലഭ്യത
വര്‍ദ്ധിപ്പിക്കുവാന്‍
കഴിയുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വരയാടുകളുടെ
സെന്‍സസ്
5703.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനങ്ങളില്‍ മൃഗങ്ങളുടെ
സെന്‍സസ് നടത്തിയതിന്റെ
ഏറ്റവും പുതിയ
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ
പൊന്മുടിയ്ക്കടുത്തുള്ള
വരയാട് മൊട്ടയില്‍,
വരയാടുകളുടെ സെന്‍സസ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ?
വംശനാശഭീഷണി
നേരിടുന്ന വന്യജീവിയിനങ്ങള്
5704.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വംശനാശഭീഷണി നേരിടുന്ന
വന്യജീവിയിനങ്ങളുടെ
എണ്ണത്തില്‍ കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുളളില്‍
വര്‍ദ്ധനവ്
വന്നിട്ടുണ്ടോ;
(ബി)
ഏതെല്ലാം
വന്യജീവികളാണ്
വംശനാശഭീഷണി
നേരിടുന്നതെന്നും അതീവ
വംശനാശഭീഷണി
നേരിടുന്നതെന്നും
വെളിപ്പെടുത്താമോ;
(സി)
വംശനാശ
ഭീഷണിയില്‍ നിന്ന് ഇവയെ
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാട്ടാനകളുടെ
സംരക്ഷണം
5705.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19 എന്നീ
മൂന്നുവര്‍ഷക്കാലയളവില്‍
കേരളത്തിലെ വനങ്ങളില്‍
യഥാക്രമം ഓരോ വര്‍ഷവും
എത്ര കാട്ടാനകള്‍ വീതം
ചരിഞ്ഞിട്ടുള്ളതായാണ്
ഔദ്യോഗികമായി
കണക്കാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഈ
കാലയളവില്‍ കേരളത്തിലെ
വനങ്ങളില്‍ വെള്ളം
കിട്ടാത്ത കാരണത്താല്‍
ഏതെങ്കിലും കാട്ടാന
ചരിഞ്ഞതായി വനം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍
എവിടെയെന്നും
വ്യക്തമാക്കുമോ;
(സി)
വനത്തിനുള്ളില്‍
ആന ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങള്‍ക്ക്
കുടിവെള്ളം
ലഭ്യമാക്കുവാന്‍
മേല്‍പ്പറഞ്ഞ ഓരോ
വര്‍ഷങ്ങളിലും വനം
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത് എന്നും
അതിന്റെ ഗുണഫലങ്ങള്‍
ഉണ്ടായിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(ഡി)
കാടിനുള്ളില്‍
കൂടുതല്‍ തടയണകള്‍
നിര്‍മ്മിച്ചും സിമന്റ്
ടാങ്കുകള്‍
നിര്‍മ്മിച്ച്
ലോറിയില്‍ വെള്ളം
എത്തിച്ചും
വന്യജീവികള്‍ക്ക്
കുടിവെള്ളം നല്കുന്ന
പദ്ധതി വനം വകുപ്പ്
നടപ്പിലാക്കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ യഥാക്രമം
ഏത് വര്‍ഷം,
എവിടെയൊക്കെ എന്നും
വിശദമാക്കുമോ?
റെയില്‍
ഫെന്‍സിംഗ്
5706.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്,
മലപ്പുറം ജില്ലകളുടെ
അതിര്‍ത്തി പ്രദേശത്ത്
കാട്ടാനകള്‍
ഉള്‍പ്പെടെയുളള
വന്യമൃഗശല്യം
സംബന്ധിച്ച്
നാട്ടുകാരുടെ
ഭീമഹര്‍ജിയില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വന്യമൃഗശല്യം
തടയുന്നതിന് റെയില്‍
ഫെന്‍സിംഗ്
നടപ്പിലാക്കിയതിന്റെ
വിശദാംശം
ലഭ്യമാക്കുമോ;
(സി)
കൂടുതല്‍
മേഖലകളിലേക്ക് റെയില്‍
ഫെന്‍സിംഗ്
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വന്യജീവി
ആക്രമണം മൂലമുള്ള കാര്‍ഷിക
നഷ്ടം
5707.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യജീവികളുടെ
ആക്രമണം മൂലം
കാര്ഷികമേഖലകള്ക്കുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
ഇപ്പോള്‍ നല്‍കിവരുന്ന
നഷ്ടപരിഹാര തുക
എത്രയാണ്; പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
എടപ്പറ്റയിൽ
വന്യമൃഗങ്ങളുടെ ശല്യം
5708.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
എടപ്പറ്റ
ഗ്രാമപഞ്ചായത്തിന്റെ
അതിര്‍ത്തി
പ്രദേശങ്ങളില്‍
വന്യമൃഗങ്ങളുടെ ശല്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആക്രമണം തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എടപ്പറ്റ
ഗ്രാമപഞ്ചായത്തിലെ
വനമേഖലയില്‍ നടത്തിയ
വിവിധ പ്രവൃത്തികളുടെ
ലിസ്റ്റും ചെലവഴിച്ച
തുകയും ഇനം തിരിച്ച്
ലഭ്യമാക്കാമോ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം
5709.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുമൃഗങ്ങള്‍
നാട്ടിലിറങ്ങി മനുഷ്യരെ
ആക്രമിച്ച എത്ര
സംഭവങ്ങള്‍ കഴിഞ്ഞ 3
വര്‍ഷത്തിനിടെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; ഇതില്‍
എത്ര പേര്
മരണപ്പെട്ടിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
ഗുരുതരമായി
പരിക്കേറ്റിട്ടുണ്ടെന്നും
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് വനം
വകുപ്പ് നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്; ആകെ
എത്ര രൂപ ഈ മൂന്ന്
വര്‍ഷത്തിനിടെ
ചെലവാക്കി എന്ന്
പറയാമോ;
(സി)
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
നഷ്ടപരിഹാരം നല്കാന്
കാലതാമസം
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
അടിയന്തരമായി
നഷ്ടപരിഹാരം നല്കാന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അറവുമാടുകളുടെ
പരിശോധന
5710.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പുറത്തുനിന്നും
മാംസാഹാരത്തിനായി
അറവുമാടുകളെ
കൊണ്ടുവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഏതെല്ലാം
ചെക്ക് പോസ്റ്റുകള്‍
വഴിയാണ് ഇവയെ
കൊണ്ടുവരുന്നത്; ഇവിടെ
ആവശ്യമായ പരിശോധനകള്‍
നടത്തുന്നുണ്ടോ;
(സി)
ഇതിനായി
എന്തെങ്കിലും
ക്രമീകരണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്നുമുള്ള
വിശദവിവരം നല്‍കുമോ?
നാട്ടാന
പരിപാലന ചട്ടം ഭേദഗതി
5711.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാട്ടാന
പരിപാലന ചട്ടം ഭേദഗതി
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
പ്രധാനമായും എന്തെല്ലാം
മാറ്റങ്ങള്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആന
ഉടമസ്ഥര്‍, ഉല്‍സവം
നടത്തിപ്പുകാര്‍,
ബന്ധപ്പെട്ട സംഘടനകള്‍
എന്നിവരുമായി
ഇത്തരത്തിലുള്ള ഭേദഗതി
സംബന്ധിച്ച് ചര്‍ച്ച
നടത്തുകയോ
അഭിപ്രായങ്ങള്‍
ആരായുകയോ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരുമായെന്ന്
വിശദമാക്കുമോ;
(സി)
ചര്‍ച്ച
നടത്തിയിട്ടില്ലെങ്കില്‍
ഇക്കാര്യത്തില്‍
അഭിപ്രായരൂപീകരണം
നടത്തുവാന്‍ വേണ്ടി
ബന്ധപ്പെട്ടവരുമായി
വിശദമായ ചര്‍ച്ച
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
എന്നത്തേയ്ക്ക്
ഇക്കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
മാതൃക
മൃഗസംരക്ഷണഗ്രാമം പദ്ധതി
5712.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാതൃക
മൃഗസംരക്ഷണഗ്രാമം
പദ്ധതിയില്‍ എന്തൊക്കെ
കാര്യങ്ങള്‍
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(ബി)
ആറന്മുളയിലെ
കന്നുകാലികളുടെ
പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള
എണ്ണം ലഭ്യമാക്കാമോ;
(സി)
നാടന്‍
പശുവിനങ്ങളായ
വെച്ചൂര്‍, കാസര്‍കോഡ്
കുള്ളന്‍, സഹിവാള്‍
തുടങ്ങിയ ഇനങ്ങളുടെ
ബീജങ്ങള്‍
സംരക്ഷിക്കുന്നതിനും
ക്ഷീരകര്‍ഷകരുടെ
ആവശ്യങ്ങള്‍ക്കനുസരിച്ച്
പശുക്കള്‍ക്ക്
കുത്തിവയ്ക്കന്നതിനും
നിലവില്‍ എന്ത്
ക്രമീകരണങ്ങളാണ്
ഉള്ളതെന്നറിയിക്കാമോ;
(ഡി)
പത്തനംതിട്ട
ജില്ലയില്‍ പ്രസ്തുത
സംവിധാനങ്ങള്‍
മൃഗസംരക്ഷണ വകുപ്പ്
എപ്രകാരം
നടപ്പാക്കുന്നുവെന്ന്
വിവരിക്കുമോ?
യുവാക്കള്‍ക്കിടയില്‍
മൃഗസംരക്ഷണം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
5713.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവാക്കള്‍ക്കിടയില്‍
മൃഗസംരക്ഷണം
പ്രോത്സാഹിപ്പിക്കുന്നതിനും
അതിലൂടെ സ്വയംതൊഴില്‍
കണ്ടെത്തുന്നതിനും
സഹായകമാകുന്ന തരത്തില്‍
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഇതിലേക്കായി
സ്ഥിരം
പരിശീലനകേന്ദ്രങ്ങള്‍
സംസ്ഥാനത്ത്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
മുട്ട
ഉല്‍പ്പാദകരുടെ പ്രശ്നങ്ങൾ
5714.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലിത്തീറ്റ,
കാേഴിത്തീറ്റ
എന്നിവയ്ക്ക് കഴിഞ്ഞ
ഒരു വര്‍ഷമായി ഉണ്ടായ
വിലവര്‍ദ്ധനവ്
വിശദമാക്കുമാേ;
തീറ്റയുടെ വില
വര്‍ദ്ധനവിന്
ആനുപാതികമായി പാല്,
മുട്ട എന്നിവയുടെ വില
വര്ദ്ധിച്ചിട്ടുണ്ടാേ;
(ബി)
സംസ്ഥാനത്തെ
മുട്ട
ഉല്‍പ്പാദകര്‍ക്ക്
വിപണനം ചെയ്യാനാകാത്ത
വിധം താഴ്ന്ന വിലയില്‍
അയല്‍ സംസ്ഥാനങ്ങളിലെ
മുട്ട ഉല്‍പ്പാദകര്‍
വില്പ്പനയിലേര്പ്പെടുന്ന
സാഹചര്യം
പരിശാേധിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
തെരുവാേരങ്ങളില്
മുട്ടക്കാേഴിക്കുഞ്ഞുങ്ങള്
എന്ന പേരില്‍ പൂവന്
കുഞ്ഞുങ്ങളെ വിറ്റ്
തട്ടിപ്പ് നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
അംഗീകൃതമല്ലാത്ത
ഉല്‍പ്പാദന
കേന്ദ്രങ്ങള്‍,
വാക്സിനേഷന് പാോലും
ചെയ്യാതെ
കാേഴിക്കുഞ്ഞുങ്ങളെ
വിറ്റഴിക്കുന്നത്
തിരിച്ചറിയാനാേ തടയാനാേ
എന്തെങ്കിലും മാര്‍ഗ്ഗം
നിലവിലുണ്ടാേ;
വിശദീകരിക്കുമോ?
പുറത്തുനിന്ന്
എത്തുന്ന കോഴിയിറച്ചി
5715.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തേക്ക്
അതിര്‍ത്തി
കടന്നെത്തുന്ന
കോഴിയിറച്ചി ഏതെല്ലാം
സ്ഥലങ്ങളില്‍ പരിശോധന
നടത്തിയതിനുശേഷമാണ്
ഉപഭോക്താക്കളില്‍
എത്തുന്നതെന്ന്
അറിയിക്കുമോ?
ഗുണനിലവാരമുള്ള
കോഴിയിറച്ചി ലഭ്യമാക്കാന്‍
നടപടി
5716.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണനിലവാരമുള്ള
കോഴിയിറച്ചി
ലഭ്യമാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്താണെന്ന്
അറിയിക്കുമോ;
(ബി)
ഗുണനിലവാരമുള്ള
കോഴിയിറച്ചിയുടെ
ലഭ്യതക്കുറവുമൂലം
ആരോഗ്യ
രംഗത്തുണ്ടാകുന്ന
പ്രശ്നങ്ങളെയും
ബുദ്ധിമുട്ടുകളെയും
കുറിച്ച്
മൃഗസംരക്ഷണവകുപ്പിന്റെ
ആഭിമുഖ്യത്തില്‍
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മൃഗചികിത്സാ
സംവിധാനങ്ങൾ
5717.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യമുളള
പക്ഷി-മൃഗസമ്പത്താണ്
മൃഗസംരക്ഷണ മേഖലയിലെ
ഉല്പാദനത്തിന്റെ
അടിസ്ഥാനം എന്നിരിക്കെ
ഇത്തരം
പക്ഷി-മൃഗാദികളുടെ
പരിപാലനത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പൊതുജനാരോഗ്യത്തിന്
ഭീഷണിയായ
ജന്തുജന്യരോഗങ്ങളായ
പക്ഷിപ്പനി, നിപ വൈറസ്
ബാധ, പേവിഷബാധ, കുരങ്ങ്
പനി എന്നിവ
നേരിടുന്നതിന് രോഗാണു
വാഹകരായ
പക്ഷി-മൃഗാദികള്‍ക്കായി
ആധുനിക രോഗനിര്‍ണയ
ചികിത്സാസൗകര്യങ്ങള്‍
ഉളള പ്രാദേശിക റഫറല്‍
ചികിത്സാ കേന്ദ്രങ്ങള്‍
സംസ്ഥാനത്ത്
ആവശ്യത്തിനുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിദഗ്ദ്ധചികിത്സക്ക്
ആശ്രയിക്കാന്‍ കഴിയുന്ന
താലൂക്ക് തലത്തിലുളള
വെറ്ററിനറി
പോളിക്ലിനിക്കുകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കെപ്കോ
പദ്ധതികള്‍
5718.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോ
വഴി നടപ്പിലാക്കുന്ന
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കുഞ്ഞ് വിതരണം
ചെയ്യുന്ന 'കുഞ്ഞ്
കൈകളില്‍ കോഴിക്കുഞ്ഞ്'
പദ്ധതി ഈ വര്‍ഷം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്
എന്നറിയിക്കാമോ;
(സി)
ഈ
വര്‍ഷം പദ്ധതി
നടപ്പിലാക്കുന്നതിന്
എല്ലാ ജില്ലയിലെയും
സ്കൂളുകളെ
പരിഗണിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കന്നുകാലി
സെന്‍സസിന് നിയോഗിക്കപ്പെട്ട
ഉദ്യോഗസ്ഥര്‍
5719.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കന്നുകാലി സെന്‍സസ്
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
ഇതിനായി നിയോഗിച്ച
ഉദ്യോഗസ്ഥര്‍
എത്രയെന്നും ഇത്
എന്നാണ്
പൂര്‍ത്തിയാക്കേണ്ടതെന്നും
അറിയിക്കുമോ;
(ബി)
മൃഗസംരക്ഷണ
വകുപ്പിലെ ഫീല്‍ഡ്തല
ഉദ്യോഗസ്ഥരെയെല്ലാം
മേല്പ്രവൃത്തിക്കായി
നിയോഗിച്ചത്,
സംസ്ഥാനത്തെ വെറ്ററിനറി
സബ് സെന്ററുകളുടെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിച്ചുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
പരിഹാരമായി
ഇപ്രകാരമുള്ള
സെന്‍സസിന് താല്കാലിക
ജീവനക്കാരെ
നിയമിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇവരുടെ സേവനം
ഉപയോഗപ്പെടുത്താന്‍
നിര്‍ദ്ദേശം നല്‍കാമോ?
കല്ലാമം
ക്ഷീരോല്പാദക സഹകരണ
സംഘത്തില്‍ ഐ.സി.ഡി.പി.
ഉപകേന്ദ്രം
5720.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരുവിക്കര
നിയോജകമണ്ഡലത്തിലെ
പൂവച്ചല്‍
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
കല്ലാമം ക്ഷീരോല്പാദക
സഹകരണ സംഘത്തില്‍
ഐ.സി.ഡി.പി. ഉപകേന്ദ്രം
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
ഇതുസംബന്ധിച്ച്
മൃഗസംരക്ഷണ വകുപ്പ്
ഡയറക്ടറേറ്റില്‍
നിന്നും ജില്ലാ
മൃഗസംരക്ഷണ ഓഫീസര്‍ക്ക്
നല്കിയ നിര്‍ദ്ദേശം
പാലിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രവര്‍ത്തനരഹിതമായി
കിടക്കുന്ന ഏതെങ്കിലും
ഐ.സി.ഡി.പി.
ഉപകേന്ദ്രങ്ങളില്‍
ഒരെണ്ണം കല്ലാമം
ക്ഷീരോല്പാദക സഹകരണ
സംഘത്തിലേക്ക് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടി ഉടന്‍
സ്വീകരിക്കുമോ;
(സി)
ഐ.സി.ഡി.പി.
ഉപകേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ അനുമതി
ആവശ്യമാണോ; എങ്കില്‍
ആവശ്യമായ അനുവാദം
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
മുല്ലശ്ശേരി
വെറ്ററിനറി ഹോസ്പിറ്റല്‍
5721.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി വെറ്ററിനറി
ഹോസ്പിറ്റലിനെ
വെറ്ററിനറി
പോളിക്ലിനിക്കാക്കാന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ക്ഷീരവികസന
വകുപ്പ് പദ്ധതികള്‍
5722.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ക്ഷീര സഹകരണ
സ്ഥാപനങ്ങള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ക്ഷീരവികസന വകുപ്പ്
നടപ്പിലാക്കിയ പുതിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
ക്ഷീരവികസന
വകുപ്പ് കേന്ദ്ര
സര്‍ക്കാരിന്റെ
ഏതെല്ലാം പദ്ധതികളാണ്
കേരളത്തില്‍
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കുമോ?
ക്ഷീരഗ്രാമം
പദ്ധതി
5723.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
ആരംഭിച്ച ക്ഷീരഗ്രാമം
പദ്ധതി കൂടുതല്‍
പഞ്ചായത്തുകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
രോഗ
പ്രതിരോധശേഷിയും
ഔഷധഗുണവും കൂടുതലുള്ള
പാലുല്പ്പാദിപ്പിക്കുന്ന
വയനാടന്‍ കുള്ളന്‍
എന്നറിയപ്പെടുന്ന
നാടന്‍ പശുക്കളുടെ
എണ്ണം കുറഞ്ഞു വരുന്ന
സാഹചര്യത്തില്‍ അവയെ
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തരിശുനിലങ്ങളില്‍
തീറ്റപ്പുല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
ഇത്തരത്തില്‍ എത്ര
ഹെക്ടര്‍
തരിശുഭൂമിയില്‍
തീറ്റപ്പുല്‍കൃഷി
വ്യാപിപ്പിച്ചുവെന്ന്
അറിയിക്കുമോ?
പാലില്‍
മായം ചേര്‍ക്കല്‍
5724.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലില്‍
മായം
ചേര്‍ക്കുന്നതുമായി
ബന്ധപ്പെട്ട്
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ;
2018-ല്‍ ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
ക്ഷീരവികസന
വകുപ്പ് ചെക്ക്പോസ്റ്റുകള്‍
5725.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമിഴ്
നാട്ടില്‍ നിന്നും
കര്‍ണാടകയില്‍
നിന്നുമുള്ള വരവ്
പാലിന്റെ ഗുണനിലവാരം
പരിശോധിക്കുന്നതിന്
ക്ഷീരവികസന വകുപ്പ്
ചെക്ക്പോസ്റ്റുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പരിശോധനയില്‍
മോശം പാല്
കണ്ടെത്തിയാല്‍
കേസെടുക്കുന്നതിനുള്ള
അധികാരം ക്ഷീര
ചെക്ക്പോസ്റ്റുകളില്‍
വിന്യസിച്ചിരിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടോ
എന്നറിയിക്കാമോ?
ഡയറി
ഫാം സംരംഭകർ
5726.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീര കര്‍ഷകര്‍ക്കായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വകുപ്പുതലത്തില്‍
നല്‍കുന്നത്
എന്നറിയിക്കാമോ;
(ബി)
അഞ്ചില്‍
കൂടുതല്‍ പശുക്കളെ
വളര്‍ത്തുന്ന കർഷകരെ
ഡയറി ഫാം സംരംഭകരായാണോ
പരിഗണിക്കുന്നതെന്നും
ഇവർ ഏതെല്ലാം
വകുപ്പുകളില്‍ നിന്നാണ്
അനുവാദം
വാങ്ങേണ്ടതെന്നും
അറിയിക്കാമോ;
(സി)
ഡയറി
ഫാം ആരംഭിക്കുന്നവര്‍
വാങ്ങേണ്ട എല്ലാ
സര്‍ട്ടിഫിക്കറ്റുകളും
ഇവര്‍ വാങ്ങേണ്ടതുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകരില്‍ എത്ര
പശുക്കളില്‍ കൂടുതല്‍
വളര്‍ത്തുന്നവരെയാണ്
ഡയറി ഫാം ഉടമകളായി
കണക്കാക്കുന്നത് എന്ന്
വ്യക്തമാക്കാമോ ?
ക്ഷീരകര്‍ഷക
പെന്ഷന്
5727.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാമൂഹ്യ
സുരക്ഷാപെന്ഷന്
ലഭിക്കുന്നവര്‍ക്ക്
ക്ഷീരകര്‍ഷക പെന്ഷന്
ലഭിക്കുന്നതിന്
നിലവില്‍ തടസ്സങ്ങള്‍
ഉണ്ടോ; വിശദമാക്കാമോ?
ആറളത്ത്
സ്പെഷ്യല്‍ ഡയറി വില്ലേജ്
5728.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പേരാവൂര്‍
നിയോജകമണ്ഡലത്തിലെ ആറളം
പഞ്ചായത്തില്‍
സ്പെഷ്യല്‍ ഡയറി
വില്ലേജ്
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
സ്പെഷ്യല്‍ ഡയറി
വില്ലേജ്
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ ക്ഷീരഗ്രാമം
പദ്ധതി
5729.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
വേണ്ടി
ആരംഭിച്ചിട്ടുള്ള
ക്ഷീരഗ്രാമം പദ്ധതി
കോതമംഗലം മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഏറെ
ക്ഷീര കര്‍ഷകരുള്ള
കോതമംഗലം മണ്ഡലത്തില്‍
ക്ഷീരഗ്രാമം പദ്ധതി
കൂടുതല്‍
പഞ്ചായത്തുകളില്‍
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോഴിക്കോട്
ജില്ലയിലെ ക്ഷീരഗ്രാമം പദ്ധതി
5730.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ക്ഷീരഗ്രാമം
പദ്ധതി നടപ്പിലാക്കുന്ന
പ്രദേശങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
പ്രദേശങ്ങളെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?