സമഗ്ര
ജലനയം
*511.
ശ്രീ.എ.
പ്രദീപ്കുമാര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആര്.
രാജേഷ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
സന്ദര്‍ശനം നടത്തിയ
എെക്യരാഷ്ട്രസഭയുടെ
യു.എന്‍.ഡി.പി.സംഘവും
നെതര്‍ലാൻഡ്സ് സംഘവും
മുന്നോട്ട് വച്ച റിവര്‍
ബേസിന് കണ്‍സര്‍വേഷന്‍
ആന്റ് മാനേജ്മെന്റ്
അതോറിറ്റി
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം ജലവിഭവ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രളയാനന്തര
പശ്ചാത്തലത്തില്‍
പോസ്റ്റ് ഡിസാസ്റ്റര്‍
നീഡ് അസസ്സ്മെന്റ്
(പി.ഡി.എന്‍.എ.),
സംയോജിത ജലവിഭവ
പരിപാലനം
(ഇന്റ്റഗ്രേറ്റഡ്
വാട്ടര്‍ റിസോഴ്സസ്
മാനേജ്മെന്റ്) എന്നീ
തത്വങ്ങളുടെ
അടിസ്ഥാനത്തിലുള്ള
ജലമാനേജ്മെന്റിന്റെ
സാധ്യതകള്‍
ആരാഞ്ഞിട്ടുണ്ടോ;
(സി)
പ്രളയാനന്തര
സാഹചര്യം
കണക്കിലെടുത്ത് നിലവിലെ
ജലലഭ്യതയുടെയും
ജലദുരുപയോഗത്തിന്റെയും
ജലമലിനീകരണത്തിന്റെയും
കൂടി പശ്ചാത്തലത്തില്‍
ജലസ്രോതസ്സുകളുടെ
സംരക്ഷണം
ഉറപ്പുവരുത്തിക്കൊണ്ടുള്ള
ഒരു സമഗ്ര ജലനയത്തിന്
രൂപം നല്കാന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
മയക്കുമരുന്ന്
കടത്ത് തടയാൻ നടപടി
*512.
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ
ശൃംഖലകളുടെയും
ഓണ്‍ലൈന്‍
സേവനങ്ങളുടെയും മറവില്‍
മയക്കുമരുന്ന്
ഉല്പന്നങ്ങളുടെ
കൈമാറ്റം നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഇതുസംബന്ധിച്ച
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുള്ള
കൈമാറ്റം കണ്ടെത്തി
കുറ്റക്കാരെ
പിടികൂടാന്‍ എന്തെല്ലാം
പദ്ധതികളാണ് വകുപ്പ്
തയ്യാറാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
അന്തര്‍സംസ്ഥാന
ബസ് സര്‍വ്വീസുകളില്‍
മയക്കുമരുന്ന്
ഉല്പന്നങ്ങളുടെ
പരിശോധനയ്ക്കും
കൊറിയര്‍, പാഴ്സല്‍
സര്‍വ്വീസ് ഏജന്‍സികളെ
നിരീക്ഷിക്കുവാനും
നിലവില്‍
സംവിധാനമുണ്ടാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
വനസംരക്ഷണം
കാര്യക്ഷമമാക്കുന്നതിന് നടപടി
*513.
ശ്രീ.ഐ.ബി.
സതീഷ്
,,
ജെയിംസ് മാത്യു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണം
കാര്യക്ഷമമാക്കുന്നതിന്
ആധുനിക
സാങ്കേതികവിദ്യയുടെ
പ്രയോജനം
വിപുലപ്പെടുത്തിക്കൊണ്ടുള്ള
വനപരിപാലന
വിവരസമ്പ്രദായവും ഭൗമ
വിവരസാങ്കേതിക
സംവിധാനവും സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
പരിസ്ഥിതി
പ്രാധാന്യമുള്ള
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണത്തിന്
പ്രത്യേകം
പദ്ധതിയുണ്ടോ;
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
വനസംരക്ഷണത്തിന്
ജനപങ്കാളിത്തം
ഉറപ്പാക്കുന്നതിന്
വനാശ്രിത ജനവിഭാഗങ്ങളെ
ഉള്‍പ്പെടുത്തിക്കൊണ്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
വ്യാവസായിക
ആവശ്യത്തിനായുള്ള മുള,
തടിയുല്‍പ്പന്നങ്ങള്‍
എന്നിവയുടെ ലഭ്യത
ഉറപ്പാക്കുന്നതിന് ഇവ
നട്ടു
വളര്‍ത്തുന്നതിനും
കൈകാര്യം
ചെയ്യുന്നതിനും കേരള
വനം വികസന
കോര്പ്പറേഷന്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ഡി)
പരിസ്ഥിതിക്ക്
ഹാനികരമായ മരങ്ങള്‍
മുറിച്ചുമാറ്റി പകരം
തദ്ദേശീയ മരങ്ങള്‍
നടാനുള്ള പദ്ധതിയുടെ
പുരോഗതി അറിയിക്കുമോ?
ഗ്രാമ
കുടിവെളള പദ്ധതി
*514.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ. ബാബു
,,
ജോര്‍ജ് എം. തോമസ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഷകാലത്ത്
ആവശ്യത്തിലേറെ മഴ
ലഭിക്കുന്നുണ്ടെങ്കിലും
ശരിയായ ജലവിനിയോഗ
സംവിധാനമില്ലാത്തതുകൊണ്ട്
കുടിവെളളക്ഷാമവും
വിളനഷ്ടവും
ആവര്‍ത്തിക്കുന്നത്
പരിഹരിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
നബാര്‍ഡിന്റെ
സഹായത്തോടെ
നടപ്പാക്കുന്ന ഗ്രാമ
കുടിവെളള പദ്ധതികളുടെ
നിര്‍മ്മാണം
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
കെ.ആര്.ഡബ്ല്യൂ.എസ്.എ.
വഴി നടപ്പാക്കുന്ന
മഴക്കൊയ്ത്ത്
പദ്ധതിയും ഭൂഗര്‍ഭ
റീചാര്‍ജ്ജ് പദ്ധതിയും
കാര്യക്ഷമമാക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ; ഏജന്‍സി
നടപ്പാക്കുന്ന
കമ്മ്യൂണിറ്റി മാനേജ്ഡ്
ജലവിതരണ പദ്ധതികളുടെ
സുസ്ഥിരത ഉറപ്പാക്കാന്‍
പദ്ധതിയുണ്ടോ;
(ഡി)
റെഗുലേറ്ററുകള്‍
നിര്‍മ്മിച്ച്
നദികളെത്തന്നെ
ജലസംഭരണികളാക്കാനായുളള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
സ്വയംതൊഴില്‍
പദ്ധതികള്‍
*515.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
റ്റി.വി.രാജേഷ്
,,
സജി ചെറിയാന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകള്‍ മുഖേന
നടപ്പാക്കി വരുന്ന
സ്വയംതൊഴില്‍
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ത്രീകളുടെ
ഉന്നമനം ലക്ഷ്യമിട്ട്
നടപ്പാക്കിവരുന്ന ശരണ്യ
പദ്ധതിയില്‍ ഏതെല്ലാം
വിഭാഗത്തിലുള്ളവരെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം ധനസഹായമാണ്
നല്കിവരുന്നതെന്ന്
അറിയിക്കാമോ;
(ഡി)
അസംഘടിത
മേഖലയില്‍
തൊഴില്‍രഹിതര്‍
ഗ്രൂപ്പായി സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ധനസഹായം
നല്‍കുന്നതിനായി
മള്‍ട്ടി പര്‍പ്പസ്
സര്‍വ്വീസ് സെന്ററുകളും
ജോബ് ക്ലബ്ബുകളും
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ട്രൈബല്‍
യൂണിവേഴ്സിറ്റി
*516.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്ക്
നഴ്സറിതലം മുതല്‍
ബിരുദാനന്തര ബിരുദം വരെ
പഠനവും ഗവേഷണവും
നടത്താന്‍ വിഭാവനം
ചെയ്ത ട്രൈബല്‍
യൂണിവേഴ്സിറ്റി
സ്ഥാപിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നിലവില്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇതിനായി
സ്ഥലം
തെരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇതിനോടനുബന്ധിച്ച്
ട്രൈബല്‍ ഹോസ്റ്റല്‍
സ്ഥാപിക്കുവാന്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വ്യവസായ സംരംഭകര്‍
*517.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
വ്യവസായസംരംഭകരാകുന്നതിലൂടെ
സമൂഹത്തിലെ ജാതി
ഉച്ചനീചത്വം
വലിയൊരളവുവരെ
കുറയ്ക്കാന്‍
കഴിയുമെന്നതിനാല്‍
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വ്യവസായ സംരംഭകര്‍ക്ക്
പുതിയ വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
സ്റ്റാര്‍ട്ട്
അപ്പ് ഡ്രീംസ് എന്ന
പേരില്‍ നടപ്പാക്കുന്ന
പദ്ധതിയുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കുള്ള
സ്റ്റാര്‍ട്ടപ്പുകള്‍
എല്ലാ ജില്ലകളിലും
ആരംഭിക്കുമോ
എന്നറിയിക്കുമോ;
(ഇ)
പട്ടികജാതി
വികസന കോര്പ്പറേഷന്
നടത്തുന്ന വ്യവസായ
സംരംഭക പ്രോല്‍സാഹന
നടപടികള്‍ അറിയിക്കുമോ?
മാളുകളിലെ
തൊഴില്‍ നിയമ ലംഘനങ്ങൾ
*518.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാളുകളില്‍ തൊഴില്‍
നിയമങ്ങള്‍
ലംഘിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
തൊഴില്‍ വകുപ്പ്
പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
പരിശോധനയില്‍ നിയമലംഘനം
നടന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
അറിയിക്കുമോ;
(ഡി)
മാളുകളില്‍
തൊഴില്‍ നിയമങ്ങള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
ജലസംരക്ഷണ-ജലസുരക്ഷ
പദ്ധതികള്‍
*519.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജലസംരക്ഷണ-ജലസുരക്ഷ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ജല
ഉപയോഗം
കുറയ്ക്കുന്നതിനായി
സ്പ്രിംഗ്ളര്‍ ജലസേചനം
ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
സംസ്ഥാനത്തെ
ജല ലഭ്യത, ഉപയോഗം,
ഭാവിയിലെ ആവശ്യകത
എന്നിവ ഉള്‍പ്പെടുത്തി
ജല ബജറ്റ്
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
പഠനം
ഉപേക്ഷിക്കുന്ന പട്ടികവിഭാഗ
വിദ്യാര്‍ത്ഥികള്‍
*520.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രൊഫഷണല്‍
കോഴ്സുകള്‍ക്ക്
പഠിക്കുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍
കോഴ്സ്
പൂര്‍ത്തിയാക്കാതെ പഠനം
ഉപേക്ഷിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പഠനം ഉപേക്ഷിക്കുന്ന
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഡാം
റീഹാബിലിറ്റേഷന്‍ ആന്റ്
ഇംപ്രൂവ്മെന്റ് പ്രോഗ്രാം
*521.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്ക്
സഹായത്തോടെ
നടപ്പിലാക്കിവരുന്ന ഡാം
റീഹാബിലിറ്റേഷന്‍ ആന്റ്
ഇംപ്രൂവ്മെന്റ്
പ്രോഗ്രാമില്‍ (ഡിപ്)
നടപ്പിലാക്കുന്ന
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ജലവിഭവ
വകുപ്പിന്റെ കീഴിലുള്ള
ഡാമുകളുടെ ഡാം
ബ്രേക്കിംഗ് അനാലിസിസ്
തയ്യാറാക്കിയതിന്റെ
അടിസ്ഥാനത്തില്‍ കരട്
എമര്‍ജന്‍സി ആക്ഷന്‍
പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
ഇത്
അംഗീകാരത്തിനായി
കേന്ദ്ര ജലകമ്മീഷന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
ഡാമുകളുടെ ഓപ്പറേഷന്
ആന്റ് മെയിന്റനന്‍സ്
മാന്വല്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഡാമുകളുടെ
ജലനിരപ്പ് നിരന്തരം
നിരീക്ഷണ
വിധേയമാക്കുന്നതിനും അവ
തുറന്ന് വിടുന്നതിന്
മുമ്പ് വ്യക്തമായ
മുന്നറിയിപ്പ്
നല്‍കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്?
അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതി
*522.
ശ്രീ.മുരളി
പെരുനെല്ലി
,,
ഒ. ആര്. കേളു
,,
എം. രാജഗോപാലന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
നിറവേറ്റുന്നതിനും
സാമ്പത്തിക സാമൂഹ്യ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കുമായി
അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതി
പ്രകാരം എത്ര
സങ്കേതങ്ങളുടെ വികസന
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുവെന്ന്
അറിയിക്കാമോ; ഭൂരഹിത
പട്ടികഗോത്ര
വര്‍ഗ്ഗക്കാരുടെ
പുനരധിവാസത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികഗോത്ര
വര്‍ഗ്ഗക്കാരുടെ
സാംസ്കാരികത്തനിമ
നിലനിര്‍ത്തിക്കൊണ്ടുതന്നെ
സാംസ്കാരികോദ്ഗ്രഥനം
സാധ്യമാക്കുന്നതിന്
ഉപയുക്തമായ രീതിയിലാണോ
കൊച്ചിയിലെ ആദിവാസി
സാംസ്കാരിക സമുച്ചയം
സ്ഥാപിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
വന്‍കിട,
ഇടത്തരം ജലസേചന പദ്ധതികളുടെ
അവലാേകനം
*523.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിവരുന്ന
വന്‍കിട, ഇടത്തരം
ജലസേചന പദ്ധതികളുടെ
അവലാേകനം
നടത്തിയിട്ടുണ്ടാേ;
(ബി)
ഇതിനായി
രൂപം നല്കിയ പ്രത്യേക
ഉന്നതതല സമിതി
റിപ്പാേര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടാേ;
പ്രസ്തുത
റിപ്പാേര്ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്താെക്കെയാണ്;
(സി)
ജല
അതാേറിറ്റി ശൂചീകരിച്ച്
വിതരണം ചെയ്യുന്ന
വെള്ളത്തിന്റെ നല്ലാെരു
ശതമാനം പാഴാകുന്ന
സാഹചര്യം പരിഗണിച്ച്
അത് പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(ഡി)
സംസ്ഥാനത്ത്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
ജലവിതരണ പദ്ധതികള്‍
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന്
എന്തെങ്കിലും
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടാേ
എന്നറിയിക്കാമോ?
മയക്കുമരുന്നുകളുടെ
വ്യാപനം നിയന്ത്രിക്കുന്നതിന്
നടപടി
*524.
ശ്രീ.വി.
ജോയി
,,
എ. എന്‍. ഷംസീര്‍
,,
പി.ടി.എ. റഹീം
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മയക്കുമരുന്നുകളുടെ
ഉറവിടം കണ്ടെത്തി
അവയുടെ വ്യാപനം
തടയുന്നതിന് എക്സൈസ്
സ്പെഷ്യല്‍ സ്ക്വാഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ആധുനിക
യന്ത്രോപകരണങ്ങള്‍
ഉള്‍പ്പെടെ
സ്ഥാപിച്ചുകൊണ്ട്
ചെക്ക്പോസ്റ്റുകളെ
ശക്തിപ്പെടുത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ലഹരിക്കടിമപ്പെട്ടവരെ
അതില്‍ നിന്ന്
പിന്തിരിപ്പിക്കാനും
ലഹരിയുടെ
വിപത്തിനെക്കുറിച്ച്
ബോധവല്‍ക്കരണം
ശക്തിപ്പെടുത്തി
ലഹരിവര്‍ജ്ജന
പ്രവര്‍ത്തനം
ഫലപ്രദമാക്കുന്നതിനും
കൊല്ലം ജില്ലയിലെ
വിമുക്തി സേന മാതൃക
സംസ്ഥാനത്താകെ
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ലഹരിക്കടിമപ്പെട്ടവര്‍ക്ക്
കൗണ്‍സിലിംഗിനും ലഹരി
വിമുക്തി ചികിത്സക്കും
ഏര്‍പ്പെടുത്തിയിട്ടുള്ള
സൗകര്യങ്ങള്‍
എന്തെല്ലാമാണ്
എന്നറിയിക്കാമോ;
(ഇ)
അശാസ്ത്രീയ
ലഹരിവിമുക്തി
ചികിത്സാരീതി
പിന്തുടരുന്ന
സ്ഥാപനങ്ങളെ
നിയന്ത്രിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
തൊഴിലന്വേഷകരെ
സഹായിക്കാനുള്ള പദ്ധതികള്‍
*525.
ശ്രീ.സി.കൃഷ്ണന്
,,
റ്റി.വി.രാജേഷ്
,,
ആര്. രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍
രജിസ്റ്റര്‍ ചെയ്ത
നാൽപ്പത്
ലക്ഷത്തിനടുത്തുവരുന്ന
തൊഴിലന്വേഷകരില്‍
പ്രതിവര്‍ഷം ഉദ്ദേശം
പതിമൂവായിരത്തോളം
പേര്‍ക്കു മാത്രമേ
സര്‍ക്കാര്‍, അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
താൽക്കാലികാടിസ്ഥാനത്തിലുള്ള
വിവിധ ഒഴിവുകളില്‍
നിയമനം നല്കാൻ
സാധ്യതയുള്ളൂ എന്ന
സ്ഥിതിയില്‍
തൊഴിലന്വേഷകര്‍ക്ക്
ആഗോളവല്‍കൃത തൊഴില്‍
കമ്പോളത്തിലെ
സ്വദേശത്തും
വിദേശത്തുമുള്ള
സാധ്യതകള്‍
പരിചിതമാക്കുന്നതിനും
പരിശീലനം ഉള്‍പ്പെടെ
ആവശ്യമായ മറ്റു
സഹായങ്ങള്‍
ലഭ്യമാക്കുന്നതിനും
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
ഭിന്നശേഷിക്കാര്‍,
തൊഴില്‍ രഹിതരായ
വിധവകള്‍, മുതിര്‍ന്ന
പൗരന്മാര് തുടങ്ങിയ
ദുര്‍ബ്ബല
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സാമ്പത്തിക
സ്വാശ്രയത്വം
കൈവരിക്കുന്നതിനുള്ള
സ്വയംതൊഴില്‍-സംരംഭ
സഹായ പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
വിവിധ
തൊഴിലുകളില്‍
വൈദഗ്ദ്ധ്യമുള്ളവര്‍ക്ക്
ബാങ്കുവായ്പാ
സഹായത്തോടെ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
വിവിധോദ്ദേശ്യ തൊഴില്‍
ക്ലബ്ബുകൾക്കായി നല്കി
വരുന്ന സഹായം
എന്തെല്ലാമാണ്;
(ഡി)
അഭ്യസ്തവിദ്യരായ
യുവതീയുവാക്കളുടെ
തൊഴില്‍ ശേഷിയും
സാധ്യതയും
വര്‍ദ്ധിപ്പിക്കുന്നതിന്
വൊക്കേഷണല്‍ ഗൈഡന്‍സ്
യൂണിറ്റുകളെ
ശാക്തീകരിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
പാലുല്പാദനം
കൂട്ടാനുള്ള നടപടികള്‍
*526.
ശ്രീ.എം.
വിന്‍സെന്റ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളുടെ
പ്രത്യുല്‍പാദനക്ഷമതയില്‍
കാര്യമായ ഇടപെടല്‍
നടത്തിയാല്‍
പാലുല്പാദനം കൂട്ടാന്‍
കഴിയുമെന്നതിനാല്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
പശുവളര്‍ത്തല്‍
ലാഭകരമാക്കുവാനും ഡയറി
ഫാമുകള്‍
ആധുനികവല്‍ക്കരിക്കുവാനും
വകുപ്പ് നല്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്;
(സി)
പരമ്പരാഗത
രീതിയില്‍ നിന്നും
സംസ്ഥാനത്തെ
ക്ഷീരകര്‍ഷകര്‍
മാറിത്തുടങ്ങിയ
സാഹചര്യത്തില്‍
അവരോടൊപ്പം
സഞ്ചരിക്കുന്നതിനും
അവര്‍ക്ക് വേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിനും വകുപ്പ്
തയ്യാറെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
നവീന
ജലസേചന പദ്ധതികള്‍
*527.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജലസേചനത്തിന്
പ്രാമുഖ്യം
നല്‍കുന്നതിനും
കൂടുതല്‍
കൃഷിസ്ഥലങ്ങളില്‍
ജലസേചന സൗകര്യം
ഉറപ്പാക്കുന്നതിനുമായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
കാഡയുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ; കാഡ
ചാനലുകളുടെ
നവീകരണത്തിന്
പദ്ധതിയുണ്ടോ;
വിശദമാക്കുമോ;
(സി)
ചെറുകിട
ജലസേചന പദ്ധതികളെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഡ്രിപ്പ്
ഫെര്ട്ടിഗേഷന്,
മൈക്രോ ഇറിഗേഷന്‍,
പ്രിസിഷന്‍ ഫാമിംഗ്
തുടങ്ങിയ
ജലവിനിയോഗക്ഷമത കൂടിയ
നവീന ജലസേചന പദ്ധതികള്‍
പ്രോത്സാഹിപ്പിക്കുമോ;
വ്യക്തമാക്കുമോ?
കേരളത്തിലെ
തൊഴിലില്ലായ്മ നിരക്ക്
*528.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എന്‍.എ ഖാദര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
തൊഴിലില്ലായ്മ നിരക്ക്
വിലയിരുത്തിയിട്ടുണ്ടോ;
ഇത് ദേശീയ ശരാശരിയുമായി
എപ്രകാരം
വ്യത്യാസപ്പെട്ടിരിക്കുന്നു;
വിശദീകരിക്കുമോ;
(ബി)
കേരളത്തിലെ
തൊഴിലില്ലായ്മ നിരക്ക്
കുറയ്ക്കാന്‍ ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
ഉയര്‍ന്ന
വിദ്യാഭ്യാസ യോഗ്യതകളും
സാങ്കേതിക വിദ്യാഭ്യാസ
യോഗ്യതകളും
നേടിയിട്ടുള്ള നിരവധി
പേര് കേരളത്തില്‍
തൊഴില്‍ ലഭ്യമാകാതെ
അന്യനാടുകളിലേക്ക്
പോകുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇവര്‍ക്ക്
കേരളത്തില്‍ത്തന്നെ
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവനനിര്‍മ്മാണ ധനസഹായം
*529.
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
രാജു എബ്രഹാം
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണസാമഗ്രികളുടെ
വിലക്കയറ്റം കൊണ്ടും
കൂലിയിലെ
വര്‍ദ്ധനവുകൊണ്ടും
വീടുനിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാകാതെ
പോയ
പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക്
ഒന്നര ലക്ഷം രൂപ വരെ
ധനസഹായം അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
സമാനസാഹചര്യത്തില്‍
വീടുനിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയാതെ പോയ
പട്ടികഗോത്ര
വര്ഗ്ഗത്തില്പ്പെട്ടവരുണ്ടോ;
എങ്കില്‍ അവര്‍ക്കും
ധനസഹായം ലഭ്യമാക്കുമോ;
(സി)
പുതിയ
ഭവനനിര്‍മ്മാണപദ്ധതികളും
പണിതീരാത്ത വീടുകളുടെ
പൂര്‍ത്തീകരണവും ജില്ലാ
നിര്‍മ്മിതി
കേന്ദ്രങ്ങള്‍ പോലുള്ള
സര്‍ക്കാര്‍ ഏജന്‍സികളെ
ഏല്‍പ്പിക്കുന്നതിനെക്കുറിച്ച്
പരിശോധിക്കുമോ;
(ഡി)
പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
ഭവനരഹിതര്‍ക്കെല്ലാം
വീടുനല്‍കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
കുട്ടനാട്ടിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന് നടപടി
*530.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുട്ടനാട്ടിലെ
രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രളയത്തില്‍
കുട്ടനാട്ടിലെ
ഭൂരിപക്ഷം കിണറുകളും
ഉപയോഗശൂന്യമാകുകയോ
മലിനപ്പെടുകയോ ചെയ്ത
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
കുട്ടനാട്ടില്‍
ശുദ്ധജലം
ലഭ്യമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(സി)
തോട്ടപ്പള്ളി
സ്പില്‍വേയുടെ
അഴിമുഖത്ത് അടിഞ്ഞ്
കൂടിയ മണല്‍ത്തിട്ട
നീക്കം ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
കുട്ടനാട്
പാക്കേജിന്റെ ഭാഗമായി
കുട്ടനാട്ടിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും പ്രവൃത്തി
ഏറ്റെടുത്തിട്ടുണ്ടോ;
അതിന്റെ നിലവിലെ സ്ഥിതി
എന്താണെന്നറിയിക്കാമോ?
പാല്,
മുട്ട, മാംസം ഉല്പാദനത്തില്
സ്വയംപര്യാപ്തത
*531.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനുശേഷം
പാല്, മുട്ട, മാംസം
എന്നിവയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
കോഴി
കര്‍ഷകര്‍ നേരിടുന്ന
മുഖ്യപ്രശ്നങ്ങളായ
കുഞ്ഞുങ്ങള്‍,
കോഴിത്തീറ്റ
എന്നിവയ്ക്കായി
അയല്‍സംസ്ഥാനങ്ങളിലെ
സ്വകാര്യ വ്യവസായികളെ
ആശ്രയിക്കേണ്ടിവരുന്നതും
സംഘടിത ശ്രമത്തിലൂടെ
അയല്‍ സംസ്ഥാന
വ്യാപാരികള്‍ കോഴി
ഇറച്ചിക്ക് വിലയിടിച്ച്
കര്‍ഷകരെ
പ്രതിസന്ധിയിലാക്കുന്നതും
തടയാന്‍ ഫലപ്രദമായ
ഇടപെടല്‍ സാധ്യമാണോ;
ഇറച്ചിക്കോഴി മേഖലയില്‍
കുടുംബശ്രീയുടെ
സഹകരണത്തോടെ നടത്തി
വരുന്ന പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
മൃഗപരിപാലനം
വ്യാപിപ്പിക്കുന്നതിന്
അനിവാര്യമായ
കാര്യക്ഷമമായ
മൃഗചികിത്സാ സേവനങ്ങള്‍
ലഭ്യമാക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
മൃഗപരിപാലന
രംഗത്തെ ഗവേഷണത്തിനും
വിജ്ഞാനവ്യാപനത്തിനും
കോഴിത്തീറ്റ,
കാലിത്തീറ്റ
തുടങ്ങിയവയുടെ ഉല്പാദന
വര്‍ദ്ധനവിനും ഉള്ള
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസനവകുപ്പുകളുടെ പദ്ധതി
വിഹിതം
*532.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സാമ്പത്തികവര്‍ഷം
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വികസനവകുപ്പുകളുടെ
പദ്ധതി വിഹിതം യഥാക്രമം
20%, 14% വീതം
കുറയ്ക്കാന്‍ ഇടയാക്കിയ
സാഹചര്യം വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സാമ്പത്തികവര്‍ഷം
വകയിരുത്തിയ തുക
പൂര്‍ണ്ണമായും
അര്‍ഹരായവര്‍ക്ക്
നല്‍കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രളയാനന്തരകേരളം
കെട്ടിപ്പടുക്കുന്നതിനായി
പട്ടികജാതിപട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള
വികസനഫണ്ട്
വെട്ടിക്കുറയ്ക്കാന്‍
മന്ത്രിസഭായോഗം
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശം ആരാണ്
മുന്നോട്ട്
വച്ചതെന്നറിയിക്കാമോ;
വിശദമാക്കാമോ?
തോട്ടം
തൊഴിലാളികളുടെ ജീവിതനിലവാരം
മെച്ചപ്പെടുത്താന്‍ നടപടി
*533.
ശ്രീ.അനില്‍
അക്കര
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികള്‍
അഭിമുഖീകരിക്കുന്ന
ഏറ്റവും വലിയ അടിസ്ഥാന
പ്രശ്നം
ശുചിത്വമുള്ളതും
സുരക്ഷിതവുമായ താമസ
സൗകര്യത്തിന്റെ
അഭാവമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തോട്ടം
മേഖലയില്‍ ഭൂരഹിത,
ഭവനരഹിതരായി ഇപ്പോഴും
പതിനായിരക്കണക്കിന്
ആളുകള്‍ ഉണ്ടെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
എങ്കില്‍ ഈ പ്രശ്നം
പരിഹരിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പ്രവര്‍ത്തനം
നിലച്ച തോട്ടങ്ങള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
പ്രവര്‍ത്തനം
നിലച്ച തോട്ടം മേഖലയിലെ
ദുരിതപൂര്‍ണ്ണമായ
ജീവിതം നയിക്കുന്ന
തൊഴിലാളികള്‍ക്ക്
പ്രത്യേക പരിഗണനയും
ശ്രദ്ധയും നല്കി
അവരുടെ ജീവിതനിലവാരം
മെച്ചപ്പെടുത്തുന്നതിന്
തൊഴില്‍ വകുപ്പ്
പ്രത്യേക ശ്രദ്ധ
പതിപ്പിക്കുമോ;
വ്യക്തമാക്കുമോ?
ജലസേചന
പദ്ധതികള്‍ക്ക് വിതരണ ശൃംഖല
*534.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. ജോയി
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പണി
പൂര്‍ത്തീകരിച്ചിട്ടുള്ളതും
പ്രവൃത്തികള്‍
നടന്നുകൊണ്ടിരിക്കുന്നതുമായ
ജലസേചന പദ്ധതികള്‍ക്ക്
വിതരണ ശൃംഖല സ്ഥാപിച്ച്
പദ്ധതികളുടെ പ്രയോജനം
പൂര്‍ണ്ണമായി
പൊതുജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന് കേരള
വാട്ടര്‍ അതോറിറ്റി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
കെെവരിക്കുന്നതിനായി
വിശദമായ സര്‍വ്വെ
നടത്തി വിതരണ
ശൃംഖലകള്‍ക്കായുള്ള
എഞ്ചിനീയറിംഗ്
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വിതരണ
ശൃംഖല
സ്ഥാപിക്കുന്നതിനുള്ള
പ്രവൃത്തികള്‍ക്ക്
നിലവില്‍ എത്ര കോടി
രൂപയുടെ ഭരണാനുമതിയാണ്
നല്കിയിട്ടുള്ളതെന്നറിയിക്കാമോ;
(ഡി)
ഇതിനായി
നബാര്‍ഡ് എന്തെല്ലാം
സഹായമാണ്
നല്‍കുന്നതെന്നും
നബാര്‍ഡിന്റെ അനുമതി
ലഭിച്ച് ഉല്പാദന
ഘടകങ്ങള്‍
പൂര്‍ത്തിയാക്കിയ
പദ്ധതികളുടെ വിതരണ
ശൃംഖല
പൂര്‍ത്തീകരിക്കുന്നതിന്
നടപ്പുസാമ്പത്തിക
വര്‍ഷം എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗ ഭാഷയും
സംസ്കാരവും
സംരക്ഷിക്കുന്നതിന് നടപടി
*535.
ശ്രീ.പി.വി.
അന്‍വര്‍
,,
പുരുഷന് കടലുണ്ടി
,,
എസ്.രാജേന്ദ്രന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാക്തന ഗോത്ര
വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ
ഭാഷയും സംസ്കാരവും തനത്
കലാരൂപങ്ങളും അന്യം
നിന്നുപോകാതിരിക്കുന്നതിനും
അവയെ
പരിപോഷിപ്പിക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഫോക്ക്ലോര്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിനും
അക്കാദമിയെ ഔപചാരികവും
അനൗപചാരികവുമായ
ഗവേഷണങ്ങള്‍ക്ക്
പ്രാപ്തമാക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
മേഖലയിലെ കലാരൂപങ്ങളെ
പൊതുസമൂഹത്തിന്റെ
മുന്നില്‍
അവതരിപ്പിക്കുന്നതിനും
അവരുമായി ആശയവിനിമയം
സാധ്യമാക്കുന്നതിനും
ഉതകുന്ന എന്തെല്ലാം
പദ്ധതികളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വിവരിക്കുമോ;
(ഡി)
ലോക
നിലവാരത്തിലുള്ള
ഫോക്ക്ലോര്‍ മ്യൂസിയം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മണ്ണും
മാലിന്യവും നീക്കം
ചെയ്യുന്നതിന് ആവിഷ്ക്കരിച്ച
പദ്ധതികള്‍
*536.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
ചെക്ക് ഡാമുകള്‍,
റെഗുലേറ്ററുകള്‍,
ലിഫ്റ്റ് ഇറിഗേഷന്‍
സംവിധാനം എന്നിവയില്‍
അടിഞ്ഞ് കൂടിയിട്ടുള്ള
മണ്ണും മാലിന്യവും
നീക്കം ചെയ്യുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രളയം
മൂലം നദികളില്‍
അടിഞ്ഞുകൂടിയ മണ്ണ്
നീക്കി ജലത്തിന്റെ
ഒഴുക്ക്
സുഗമമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
എം.ജി.എന്‍.ആര്.ഇ.യുടെ
കീഴില്‍ നൂറ്റമ്പത്
തൊഴില്‍ ദിവസങ്ങള്‍
അധികമായി അനുവദിച്ചത്
ഉപയോഗിച്ച്
ഡീസില്റ്റിംഗ്
ജോലികള്‍ ഏറ്റെടുത്ത്
നടത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
പ്രളയത്തില്‍
ഡാമുകളിലും നദികളിലും
അടിഞ്ഞുകൂടിയ മണല്‍,
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ലൈഫ് പദ്ധതിയില്‍ വീട്
നിര്‍മ്മിക്കുന്നതിന്
ചുരുങ്ങിയ നിരക്കില്‍
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ?
എക്സൈസ്
ചെക്ക് പോസ്റ്റുകളുടെ
ആധുനികവല്‍ക്കരണം
*537.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളില്‍ നിന്നും
അയല്‍ സംസ്ഥാനങ്ങളില്‍
നിന്നും വിവിധ
മാര്‍ഗ്ഗങ്ങളിലൂടെ
സംസ്ഥാനത്തേക്ക്
കടത്തിക്കൊണ്ടുവരുന്ന
കഞ്ചാവ്
ഉള്‍പ്പെടെയുള്ള
മയക്കുമരുന്ന്
ഉല്പന്നങ്ങളുടെ വിപണനം
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
എക്സൈസ്
ചെക്ക് പോസ്റ്റുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലാത്തതാണ്
ഇത്രയധികം ലഹരി
ഉല്പന്നങ്ങള്
സംസ്ഥാനത്ത്
എത്തുന്നതിന് കാരണമെന്ന
ആക്ഷേപമുള്ളതിനാല്‍
മാറുന്ന കാലത്തിന്
അനുസൃതമായി ചെക്ക്
പോസ്റ്റുകളെ കൂടുതല്‍
ആധുനികവല്‍ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അന്താരാഷ്ട്ര
ബന്ധമുള്ള
മയക്കുമരുന്ന്
കേസുകളില്‍
അന്താരാഷ്ട്ര അന്വേഷണ
ഏജന്‍സികളുടെ സഹകരണം
തേടാറുണ്ടോ; വിശദാംശം
നല്‍കുമോ?
വനം
വകുപ്പ് ഡിപ്പാേകളിലെ
ക്രമക്കേട്
*538.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
ഡിപ്പാേകളില് നിന്നും
ചന്ദനത്തടി
ഉള്‍പ്പെടെയുള്ള
വിലപിടിപ്പുള്ള തടികള്‍
കടത്തിക്കൊണ്ടുപാേകുന്നതായ
പരാതികള്‍
ഉണ്ടായിട്ടുണ്ടാേ;
ഇതിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ് പരിശാേധന
നടത്തിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
വിജിലന്‍സ്
പരിശാേധനയില്‍
കണ്ടെത്തിയ
ക്രമക്കേടുകള്‍
എന്തെല്ലാമാണ്;
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
ക്രമക്കേടുകളുടെ
ഫലമായി
സര്‍ക്കാരിനുണ്ടായ
നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടാേ;
ഇത് ഇൗടാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്കുമാേ?
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്ഥിരമായ ജീവനോപാധി
*539.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്ഥിരമായ ജീവനോപാധി
ലഭ്യമാക്കുന്നതിന്
വകുപ്പ് നടത്തുന്ന
പ്രവർത്തനങ്ങൾ
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
പരമ്പരാഗത
കാര്ഷികനൈപുണ്യം
പരിപോഷിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ
ജനസംഖ്യാനുപാതികമായി
ചെലവഴിക്കേണ്ട
പദ്ധതിവിഹിതം സംസ്ഥാനം
മാറ്റി
വയ്ക്കുന്നുവെന്ന്
അവകാശപ്പെടുമ്പോഴും
അതനുസരിച്ചുള്ള
അഭിവൃദ്ധി പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
ഉണ്ടാകാത്ത കാര്യം
ഗൗരവമായി
പരിശോധിക്കുമോ;
(ഡി)
ഈ
വിഭാഗങ്ങള്‍ക്കായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
കാലാകാലങ്ങളില്‍
അവലോകനം ചെയ്യുന്നതിനും
അതിലെ ന്യൂനതകള്‍
പരിഹരിക്കുന്നതിനും
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
വനം
വകുപ്പിന്റെ തോട്ടങ്ങളുടെ
പരിപാലനം
*540.
ശ്രീ.എല്‍ദോ
എബ്രഹാം
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ കീഴിൽ
നിലവിലുള്ള
തോട്ടങ്ങളുടെ
ഉല്പാദനക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കുമോ;
(ബി)
ദീര്‍ഘകാലം
നിലനില്‍ക്കുന്ന
ഇനങ്ങളായ ഈട്ടി,
കമ്പകം, വെള്ളകില്
തുടങ്ങിയവയുടെ തൈകള്‍
നട്ട്
പരിപാലിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
തോട്ടങ്ങളിലെ തേക്ക്
ഉള്‍പ്പെടെയുള്ള
വന്മരങ്ങള് മുറിച്ചു
മാറ്റുന്നത് സംബന്ധിച്ച
നിബന്ധനകള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രകൃതിക്ക്
ഹാനികരമല്ലാത്തതും
പെട്ടെന്ന് വളരുന്ന
ഇനത്തില്‍പ്പെട്ടതുമായ
കട്ടികുറഞ്ഞ തടിയുള്ള
മരങ്ങളുടെ തോട്ടങ്ങള്‍
വച്ച്
പിടിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികളുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ?