കാട്ടുതീ മൂലമുളള വനനശീകരണം
828.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനനശീകരണത്തിനുളള
ഒരു പ്രധാനകാരണം
കാട്ടുതീ ആണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം കാട്ടുതീ മൂലം
എത്ര ഹെക്ടര്‍ വനമാണ്
കത്തിനശിച്ചതെന്ന്
അറിയിക്കാമോ;
(സി)
കാട്ടുതീയുടെ
നിയന്ത്രണത്തിനായി
അരിപ്പ ഫയര്‍
ട്രെയിനിംഗ് സെന്റര്‍
പുനരുജ്ജീവിപ്പിച്ചിട്ടുണ്ടോ;
പ്രസ്തുത സെന്ററില്‍
ആവശ്യമായ ഉദ്യോഗസ്ഥരെ
ഇക്കാര്യത്തിനായി
നിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വനം
വകുപ്പിലെ
ജീവനക്കാര്‍ക്ക്
കാട്ടുതീ നേരിടുവാന്‍
എന്തൊക്കെ പരിശീലനമാണ്
നിലവില്‍ നല്‍കുന്നത്;
(ഇ)
അതിനായുളള
ഉപകരണങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ടോ
എന്നും ആധുനിക
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ
എന്നും വിശദമാക്കാമോ?
വനം-വന്യജീവി
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
829.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെയും ഈ
സര്‍ക്കാരിന്റെയും
കാലത്ത് വനം-വന്യജീവി
സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ വീതം
വകയിരുത്തിയിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുകയില്‍ എത്രയാണ്
ചെലവഴിച്ചതെന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്കു
വേണ്ടിയാണ് തുക
വിനിയോഗിച്ചതെന്നും
ജില്ല തിരിച്ച്
അറിയിക്കാമോ;
(സി)
വനം
വകുപ്പിന്റെ അധീനതയില്‍
എത്ര ദേശീയ
ഉദ്യാനങ്ങളും വന്യജീവി
സങ്കേതങ്ങളും ഉണ്ടെന്ന്
വ്യക്തമാക്കാമോ?
വനവല്‍ക്കരണ
പരിപാടി
830.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള
താപനത്തെ
ചെറുക്കുന്നതിനായി വനം
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
എന്തെല്ലാം പരിപാടികള്‍
സംഘടിപ്പിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ആഗോള
താപനം - മരമാണ് മറുപടി
എന്ന മുദ്രാവാക്യവുമായി
വനവല്‍ക്കരണ പരിപാടി
സംഘടിപ്പിച്ചിരുന്നോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
വനവല്‍ക്കരണ പരിപാടി
നടത്തിയതിന് സംസ്ഥാന
വനം വകുപ്പിന്
എന്തെങ്കിലും ദേശീയ -
അന്തര്‍ദേശീയ
പുരസ്ക്കാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
(ഡി)
കഴക്കൂട്ടം-തിരുവനന്തപുരം
നാഷണല്‍ ഹൈവേ
വികസനത്തിനായി മരങ്ങള്‍
മുറിച്ചുനീക്കിയതിനു
പകരം
വനവല്‍ക്കരണത്തിനായി
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവോ;
വ്യക്തമാക്കുമോ?
വനമേഖലകളിലെ
സന്ദര്‍ശന സൗകര്യങ്ങൾ
831.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിനോദസഞ്ചാര
താല്പര്യം വര്‍ദ്ധിച്ചു
വരുന്നതു മൂലം
വനമേഖലകളിലും വനത്തോടു
ചേര്‍ന്ന പല
കേന്ദ്രങ്ങളിലും
ഉള്‍ക്കൊളളാനാവാത്ത
വിധം സന്ദര്‍ശകര്‍
എത്തുന്നത് പരിസ്ഥിതിയെ
ദോഷകരമായി
ബാധിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അവധി
ദിനങ്ങളിലും മറ്റും
അതിയായ തിരക്ക്
അനുഭവപ്പെടുന്നതിനാല്‍,
സന്ദര്‍ശകര്‍ക്ക്
സുരക്ഷിതമായി
കേന്ദ്രങ്ങള്‍
സന്ദര്‍ശിക്കുന്നതിനും
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(സി)
എല്ലാവര്ക്കും
സന്ദര്‍ശനത്തിനുള്ള
അവസരം ലഭിക്കത്തക്കവിധം
വനമേഖലകളിലെ എല്ലാ
സന്ദര്‍ശന
കേന്ദ്രങ്ങളിലും
പ്രത്യേക ബുക്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുമോ;വ്യക്തമാക്കുമോ?
അഗസ്ത്യാര്‍കൂടം
കയറുന്നതിന് സ്ത്രീകള്‍ക്ക്
അനുമതി
832.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗസ്ത്യാര്‍കൂടം
കയറുന്നതിന്
സ്ത്രീകള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം
ഇക്കാര്യത്തിനായി എത്ര
സ്ത്രീകളാണ് അപേക്ഷ
നല്‍കിയത്;
(സി)
അപേക്ഷ
നല്‍കിയിട്ടുള്ള
സ്ത്രീകള്‍ക്ക്
അഗസ്ത്യാര്‍കൂടം
കയറുന്നതിനായി
വനംവകുപ്പ് പ്രത്യേക
സുരക്ഷയും സൗകര്യവും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
അഗസ്ത്യാര്‍കൂടം
യാത്രയ്ക്ക് സ്ത്രീകള്‍ക്ക്
അനുമതി
833.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഗസ്ത്യാര്‍കൂട
യാത്രയ്ക്ക്
സ്ത്രീകള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
വിലക്ക് നിലവിലുണ്ടോ;
(ബി)
ഈ
വര്‍ഷത്തെ യാത്രയെ
സംബന്ധിച്ച് വിവാദം
ഉയര്‍ന്നു വരുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(സി)
യാത്രയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
വനത്തിനുള്ളിലെ
അനധികൃത ക്വാറികള്‍
834.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ
അധീനതയിലുള്ള
വനത്തിനുള്ളില്‍
അനധികൃതമായി ക്വാറികള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ക്വാറികള്‍
ഏതൊക്കെ
വനമേഖലയിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ക്വാറികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രളയദുരന്തത്തിന്റെ
ഫലമായി വനവിസ്തൃതിയിലുണ്ടായ
കുറവ്
835.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയദുരന്തത്തിന്റെ
ഫലമായി സംസ്ഥാനത്ത്
വനഭൂമിയുടെ
വിസ്തൃതിയില്‍ കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍ എത്ര ചതുരശ്ര
കിലോമീറ്ററാണ് കുറവ്
വന്നിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
പ്രളയദുരന്തം
മൂലം വനപ്രദേശത്ത്
നഷ്ടമായ മരങ്ങളുടെ
എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രളയദുരന്തത്തില്‍
നശിച്ച ജീവജാലങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍
വിശദീകരിക്കുമോ?
2016
മേയ് മാസത്തിന് ശേഷം
വിട്ടുനല്‍കിയ വനഭൂമി
836.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
മേയ് മാസത്തിന് ശേഷം
വിവിധ
ആവശ്യങ്ങള്‍ക്കായി
വിട്ടുനല്‍കിയ 9.59635
ഹെക്ടര്‍ വനഭൂമി,
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ക്കല്ലാതെ
മറ്റേതെങ്കിലും
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
നല്‍കിയത്; ഇവര്‍ക്ക്
വനഭൂമി നല്കുവാനുണ്ടായ
സാഹചര്യം എന്താണ്;
വിശദവിവരം
ലഭ്യ്വമാക്കുമോ?
വനപ്രദേശങ്ങളോടു
ചേര്‍ന്ന കൃഷിയിടങ്ങളിലെ
ജണ്ടയിടല്‍
837.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപ്രദേശങ്ങളോടു
ചേര്‍ന്ന
പ്രദേശങ്ങളില്‍
പരമ്പരാഗതമായി കൃഷി
ചെയ്തു വരുന്ന
കര്‍ഷകരുടെ കൃഷി
സ്ഥലങ്ങളില്‍
വ്യാപകമായി ജണ്ടയിട്ടു
വരുന്നതായ ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(ബി)
ഏതെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ് വനം
വകുപ്പ് ഇപ്രകാരം നടപടി
സ്വീകരിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ;
(സി)
പരമ്പരാഗത
കര്‍ഷകരുടെ സ്ഥലം
മുന്നറിയിപ്പില്ലാതെ
ജണ്ടയിടുന്ന നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം നടപടി
അവസാനിപ്പിക്കുന്നതിന്
വകുപ്പ് അധികൃതര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
സാമൂഹിക
വനവല്‍ക്കരണത്തിന് തൈകളുടെ
ഉല്‍പ്പാദനം
838.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹിക
വനവല്ക്കരണത്തിന്റെ
ഭാഗമായി കഴിഞ്ഞ വര്‍ഷം
എത്ര തൈകളാണ്
ഉല്പാദിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തൈകള്‍
ഉല്പാദിപ്പിക്കുന്നതിന്
പ്ലാസ്റ്റിക് കവറുകളാണോ
ഉപയോഗിച്ചത്; അവ
പരിസ്ഥിതിക്ക്
ദോഷകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പരിസ്ഥിതി സൗഹൃദമായ
എന്ത് ബദല്‍
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ഡി)
ചെലവ്
കുറഞ്ഞതും പരിസ്ഥിതി
സൗഹൃദവുമായ ബദല്‍
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തി പ്ലാസ്റ്റിക്
പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്വാഭാവിക
വനങ്ങളുടെ സംരക്ഷണം
839.
ശ്രീ.ജെയിംസ്
മാത്യു
,,
ഡി.കെ. മുരളി
,,
കെ. ബാബു
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
വനങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
നടപ്പാക്കി വരുന്ന നൂതന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
ആധുനിക ആശയവിനിമയ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വേനല്‍ക്കാലത്ത്
കാട്ടുതീ
പ്രതിരോധിക്കുന്നതിനുള്ള
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(ഡി)
പ്രകൃതിക്ക്
ദോഷകരമായ അക്കേഷ്യ
പോലുള്ള മരങ്ങള്‍
വെട്ടിമാറ്റി
പൊതുലേലത്തില്‍
വിറ്റഴിക്കുന്നതിനും
പകരം ഉപകാരപ്രദമായ
തദ്ദേശീയ മരങ്ങള്‍
വച്ചുപിടിപ്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
വനസംരക്ഷണം
840.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
വനാതിര്‍ത്തികള്‍
വേര്‍തിരിക്കുന്നതിനുളള
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
(ബി)
വനം
കയ്യേറ്റം
ഒഴിവാക്കുന്നതിനായി
വനാതിര്‍ത്തി
വേര്‍തിരിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
നശിച്ചുപോയ
വനത്തിന് പകരം വനം
വെച്ചു
പിടിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
വൃക്ഷതൈകള്‍
നടുമെന്ന ബജറ്റ് പ്രഖ്യാപനം
841.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നു
കോടി വൃക്ഷതൈകള്‍
നടുമെന്ന ബജറ്റ്
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(ബി)
നടീല്‍
വസ്തുക്കളുടെ
ദൗര്‍ലഭ്യം ഈ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
പ്രതിബന്ധമായിട്ടുണ്ടോ;
(സി)
കഴിഞ്ഞ
വര്‍ഷമുണ്ടായ പ്രളയം
നഴ്സറികള്‍ക്ക് കനത്ത
നാശനഷ്ടം ഉണ്ടാക്കിയ
സാഹചര്യത്തില്‍ ഈ
വര്‍ഷവും നടീല്‍
വസ്തുക്കള്‍ക്ക്
ദൗര്‍ലഭ്യമുണ്ടാകുമോ
എന്ന്
വെളിപ്പെടുത്താമോ;
(ഡി)
എങ്കില്‍
തൊഴിലുറപ്പ് പദ്ധതി
പ്രകാരം നടീല്‍
വസ്തുക്കള്‍
ഉല്പാദിപ്പിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
പാതയോരങ്ങളില്‍
വേപ്പിന് തൈകള്‍ വച്ചു
പിടിപ്പിക്കുന്നതിന് നടപടി
842.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ളവയും
വീതി
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നവയുമായ
ദേശീയ/സംസ്ഥാന പാതകളുടെ
വശങ്ങളിലും അനുബന്ധ
ഇടങ്ങളിലും വേപ്പിന്
തൈകള്‍
വച്ചുപിടിപ്പിക്കുന്നതിന്
അയല്‍ സംസ്ഥാനമായ തമിഴ്
നാടിനെ മാതൃകയാക്കുമോ;
(ബി)
ഇത്തരം
ചെടികള്‍
വച്ചുപിടിപ്പിച്ചാല്‍
അവ സംരക്ഷിക്കുന്നതിന്
പരിസരവാസികളായവരുടെ
സഹായ സഹകരണം
അഭ്യര്‍ത്ഥിക്കുമോ;
(സി)
2018ലെ
ലോക പരിസ്ഥിതി
ദിനത്തില്‍ സംസ്ഥാന
സര്‍ക്കാരും അതിന്റെ
ഏജന്‍സികളും ഏതെല്ലാം
വിഭാഗങ്ങളിലുളള
ചെടികളുടെ, എത്ര വീതം
തൈകള്‍, ഏതെല്ലാം
ജില്ലകളില്‍
വച്ചുപിടിപ്പിച്ചു
എന്നും അതിന്റെ
സംരക്ഷണം എങ്ങനെ
ഉറപ്പാക്കിയിട്ടുണ്ട്
എന്നുമുള്ള വിവരം
അറിയിക്കുമോ?
റബ്ബറധിഷ്ഠിത
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള ലൈസന്‍സ്
843.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റബ്ബറധിഷ്ഠിത
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
ലൈസന്‍സ്/നിരാക്ഷേപ
പത്രം ആവശ്യപ്പെട്ട്
വനം വകുപ്പിന് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(ബി)
അപേക്ഷ
ലഭിച്ചിട്ടും
ലൈസൻസ്/നിരാക്ഷേപ പത്രം
അനുവദിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
റബ്ബര്‍
മരത്തിന്റെ
ലഭ്യതയെക്കുറിച്ച് പഠനം
നടത്തുന്നതിന്ഏതെങ്കിലും
സ്ഥാപനത്തെയോ
ഏജന്‍സിയെയോ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
സ്ഥാപനം/ഏജന്‍സി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
നല്‍കാമോ;
(ഇ)
റബ്ബര്‍
അധിഷ്ഠിത
സംരംഭങ്ങള്‍ക്ക് വനം
വകുപ്പില്‍ നിന്ന്
ലൈസൻസ്/നിരാക്ഷേപ പത്രം
ലഭിക്കുന്നതിനുള്ള
സമയക്രമം അറിയിക്കാമോ?
ഇരവികുളം
നാഷണല്‍ പാര്‍ക്ക്
844.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
നീലക്കുറിഞ്ഞി
സീസണുമായി ബന്ധപ്പെട്ട്
ഇരവികുളം നാഷണല്‍
പാര്‍ക്ക്
സന്ദര്‍ശകരില്‍ നിന്നും
ലഭിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
ഇൗ
തുകയില്‍നിന്നും വിനോദ
സഞ്ചാര വകുപ്പ് വനം
വകുപ്പിന് കെെമാറിയ തുക
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
വിനോദ
സഞ്ചാര വകുപ്പ് വനം
വകുപ്പിന് കെെമാറിയ തുക
ഉപയോഗിച്ച് വനം
വകുപ്പ് വിനോദ
സഞ്ചാരികള്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നീലക്കുറിഞ്ഞിയുടെ
പേരില്‍ ഇരവികുളം
നാഷണല്‍ പാര്‍ക്കില്‍
നടക്കുന്ന അമിത പ്രകൃതി
ചൂഷണം
അവസാനിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഇരവികുളം
നാഷണല്‍ പാര്‍ക്കിലെ
ടിക്കറ്റ് കൗണ്ടറില്‍
ഉണ്ടാകുന്ന തിരക്കും
പാര്‍ക്ക് മേഖലയിലെ
ട്രാഫിക്കും മൂലം
ജീവനുകള്‍ പൊലിഞ്ഞു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
പരിഹരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
അനങ്ങന്‍മല
ഇക്കാേ ടൂറിസം പദ്ധതി
845.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷാെര്ണ്ണൂര്
മണ്ഡലത്തിലെ അനങ്ങന്‍മല
ഇക്കാേ ടൂറിസം പദ്ധതി
വനം വകുപ്പ് മുഖാന്തിരം
നടപ്പിലാക്കുന്നതിനുള്ള
സാധ്യതകള്‍
പരിശാേധിക്കുമോ;
(ബി)
വനം
വകുപ്പിന്റെ ഫണ്ട്
അനുവദിച്ച് പ്രസ്തുത
പദ്ധതി
യഥാര്‍ത്ഥ്യമാക്കുവാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
വനം
വകുപ്പിലെ യൂണിഫോം അലവന്‍സ്
846.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിലെ ഏതൊക്കെ
വിഭാഗത്തിലുളള
ഉദ്യോഗസ്ഥരാണ് യൂണിഫോം
ധരിക്കേണ്ടതെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുളള
മുഴുവന്‍
ഉദ്യോഗസ്ഥര്‍ക്കും
യൂണിഫോം അലവന്‍സ്
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
യൂണിഫോം
അലവന്‍സ് വാങ്ങുന്ന
ജീവനക്കാര്‍ യൂണിഫോം
ധരിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പാമ്പാടുംചോല പ്രദേശത്തെ
യൂക്കാലി മരങ്ങളുടെ ലേലം
847.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വട്ടവട
പാമ്പാടുംചോല
പ്രദേശത്തെ യൂക്കാലി
മരങ്ങള്‍ ലേലം ചെയ്ത്
വില്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്ത്
യൂക്കാലിക്ക് പകരം
മറ്റ് മരങ്ങള്‍ സാമൂഹ്യ
വനവല്‍ക്കരണത്തിലൂടെ
വച്ച്
പിടിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കരാര്‍
ജോലിയിലെ ക്രമക്കേട്
848.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വനം വികസന
കോര്‍പ്പറേഷന്റെ
കീഴിലുളള 2008
യൂക്കാലിപ്ററസ് പെലിറ്റ
പ്ലാന്റേഷന് ബ്ലോക്ക്
V, കറവൂര്‍ സബ്
യൂണിറ്റിലെ
കുടമുക്കില്‍ 15.60
ഹെക്ടറിലെ യൂക്കാലി
തടിയും തലപ്പും
ശേഖരിച്ച് നീക്കം
ചെയ്യുന്ന കരാര്‍
ജോലിയുമായി
ബന്ധപ്പെട്ട് 2,10,000
രൂയുടെ പണാപഹരണം
നടന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; കേസ്
രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കില്‍
കാരണം അറിയിക്കാമോ;
(ബി)
ഇതില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചു;
സര്‍ക്കാരിന്
നഷ്ടപ്പെട്ട തുക
ഇവരില്‍ നിന്ന്
ഈടാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സംഭവത്തെ കുറിച്ച്
19.02.2018-ല്‍ പ്രധാന
പത്രമാധ്യമങ്ങളില്‍
വന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തുമോയെന്ന്
അറിയിക്കുമോ?
ആദിവാസി
കോളനിയിലെ
ഭവനനിര്‍മ്മാണത്തിന് മരം
മുറിക്കാൻ അനുമതി
849.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തില്‍ പന്തപ്ര
ആദിവാസി കോളനിയിലെ 67
കുടുംബങ്ങള്‍ക്ക്
വനാവകാശ രേഖ
കൈമാറിയെങ്കിലും
ഭവനനിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭവനനിര്‍മ്മാണ
പദ്ധതി പ്രദേശത്ത് ഓരോ
പ്ലോട്ടിലും
നിര്‍മ്മാണത്തിന്
തടസ്സമായി നില്ക്കുന്ന
തേക്ക് മരങ്ങള്‍
മുറിച്ചുമാറ്റുവാന്‍
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടെങ്കിലും
വനംവകുപ്പ് അനുമതി
നല്‍കാത്തതിനാലാണ്
പ്രസ്തുത
ഭവനനിര്‍മ്മാണം
നടപ്പിലാക്കുവാന്‍
കഴിയാത്തതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതി
പ്രദേശത്തെ തേക്ക്
മരങ്ങള്‍ മുറിച്ച്
മാറ്റിയാല്‍ മാത്രമേ
ഭവനനിര്‍മ്മാണവും,
വൈദ്യുതി ലൈന്‍
വലിക്കലുമടക്കമുള്ള
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുകയുള്ളൂ
എന്നതിനാല്‍ അവ
മുറിച്ചുമാറ്റുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വനം
വകുപ്പിന്‍െറ പദ്ധതികള്‍
850.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍ വനം
വകുപ്പിന് കീഴില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികളും അവയ്ക്ക്
അനുവദിച്ച തുകയും
സാമ്പത്തിക വര്‍ഷം
തിരിച്ച് വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍ ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതായ
പദ്ധതികളും ആയതിന്
നീക്കിവയ്ക്കാന്‍
ഉദ്ദേശിക്കുന്ന തുകയും
വ്യക്തമാക്കാമോ?
ബംഗ്ലാവ്കടവ്
പാലത്തിന്റെ
നിര്‍മ്മാണത്തിനായി വനം
വകുപ്പിന്റെ അനുമതി
851.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കുട്ടമ്പുഴ, വടാട്ടുപാറ
പ്രദേശങ്ങളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
ബംഗ്ലാവ്കടവ്
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
2018-19 വര്‍ഷത്തെ
ബഡ്ജറ്റ്
പ്രൊപ്പോസലില്‍ 18 കോടി
രൂപ അടങ്കലും 100 രൂപ
ടോക്കണും നല്കി
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും
വടാട്ടുപാറ പ്രദേശം വനം
വകുപ്പിന്റെ അധീനതയില്‍
വരുന്നതായതിനാല്‍ വനം
വകുപ്പിന്റെ അനുമതി
ലഭ്യമായാല്‍ മാത്രമേ
തുടര്‍നടപടി
സ്വീകരിക്കുവാന്‍
സാധിക്കുകയുള്ളു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മണ്ഡലത്തിലെ
ടൂറിസം വികസനത്തിന് ഏറെ
പ്രയോജനം ലഭിക്കുന്ന
പ്രസ്തുത പാലത്തിന്റെ
നിര്‍മ്മാണത്തിനായി വനം
വകുപ്പിന്റെ അനുമതി
വേഗത്തില്‍
ലഭ്യമാക്കുമോ;
വിശദമാക്കാമോ?
ഇടമലക്കുടിയില്‍
വനം വകുപ്പ് മുഖേന
നടപ്പാക്കുന്ന പദ്ധതികള്‍
852.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഗ്രാമപഞ്ചായത്തായ
ഇടമലക്കുടിയില്‍ വനം
വകുപ്പ് മുഖേന
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; ആയതിന്
അനുവദിച്ചിട്ടുള്ള ആകെ
തുക എത്രയാണ്;
(ബി)
ഇതില്‍
എക്കോ ഡെവലപ്മെന്റ്
കമ്മിറ്റിയേയും വന
സംരക്ഷണ സമിതിയേയും
ഏല്പിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആയതിന്
എത്ര തുക
കൈമാറിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ടെന്നും
പ്രവൃത്തികള്‍
എത്രത്തോളം
പൂര്‍ത്തിയായിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
ആന
ഉടമസ്ഥര്‍ക്കും
പാപ്പാന്മാര്ക്കും
ബോധവല്‍ക്കരണം
853.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിപാലനത്തിലെ
അശ്രദ്ധ മൂലം
നാട്ടാനകളുടെ മരണസംഖ്യ
കൂടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
2018ല്‍ സംസ്ഥാനത്ത്
എത്ര നാട്ടാനകളാണ്
ചരിഞ്ഞതെന്ന്
വ്യക്തമാക്കാമോ;
(ബി)
നാട്ടാനകളുടെ
ശരാശരി ആയുസ് 85
വയസ്സെന്നത്
കണക്കാക്കിയാല്‍ കഴിഞ്ഞ
വര്‍ഷം ചരിഞ്ഞ
ആനകള്‍ക്ക് പ്രായം വളരെ
കുറവായിരുന്നു എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആനകളുടെ
ആരോഗ്യസംരക്ഷണം
സംബന്ധിച്ച അജ്ഞതയാണ്
നാട്ടാനകളുടെ മരണസംഖ്യ
കൂടുന്നതിന്
ഇടയാക്കുന്നത്എന്നതിനാല്
ഇതു സംബന്ധിച്ച് ആന
ഉടമസ്ഥന്മാര്ക്കും
പാപ്പാന്മാര്ക്കും
പ്രത്യേക ബോധവല്‍ക്കരണം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വയനാട്
ജില്ലയിലെ അനധികൃത രാത്രികാല
ട്രെക്കിംഗ്
854.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വനപാതകളില്‍
സ്വകാര്യ
റിസോര്‍ട്ടുകള്‍
അനധികൃതമായി രാത്രികാല
ട്രെക്കിംഗ്
സംഘടിപ്പിക്കുന്നത്
വന്യമൃഗങ്ങള്‍ക്ക്
ദുരിതമുണ്ടാക്കുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ബത്തേരി,
മുത്തങ്ങ,
പുല്‍പ്പള്ളി,
തോല്‍പ്പെട്ടി,ബാവലി
,തിരുനെല്ലി
,നൂല്‍പ്പുഴ റോഡുകളില്‍
രാത്രി എട്ട് മണിക്ക്
ശേഷം സ്വകാര്യ
റിസോര്‍ട്ടുകളില്‍
നിന്നും സഞ്ചാരികളുമായി
നിരവധി വാഹനങ്ങള്‍
കാനനപാതയില്‍
സഞ്ചരിക്കുന്നതായി
പരാതി ലഭിച്ചിട്ടുണ്ടോ;
(സി)
രാത്രിയില്‍
വനപാതയില്‍
ട്രെക്കിംഗിനും വാഹനം
പാര്‍ക്ക്
ചെയ്യുന്നതിനും
മൃഗങ്ങളുടെ ഫോട്ടോ
എടുക്കുന്നതിനും
എന്തെങ്കിലും നിരോധനം
നിലവിലുണ്ടോ;
(ഡി)
എങ്കില്‍
നിരോധിത സമയത്ത്
ട്രെക്കിംഗ്
നടത്തുന്നതിന്
സഹായകരമായി
കാനനപാതയില്‍
സഞ്ചരിക്കുന്ന
വാഹനങ്ങള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമോ?
വന്യജീവികളുടെ
ആക്രമണത്തില്‍ നിന്നും
സംരക്ഷണം
855.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാത്രി
കാലങ്ങളില്‍ കാടിറങ്ങി
എത്തുന്ന വന്യജീവികളെ
തുരത്താന്‍ വിവിധ
വര്‍ണ്ണങ്ങളില്‍ വട്ടം
കറങ്ങുന്ന എല്‍.ഇ.ഡി.
ബള്‍ബുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എവിടെയെല്ലാം
പ്രസ്തുത ബള്‍ബുകള്‍
സ്ഥാപിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി വന്യജീവികളുടെ
ആവാസവ്യവസ്ഥയ്ക്ക് ദോഷം
ചെയ്യുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പരിശോധിക്കുമോ;
(സി)
വന്യജീവികളുടെ
ആക്രമണത്തില്‍ നിന്നും
മനുഷ്യരെയും
വളര്‍ത്തുമൃഗങ്ങളെയും
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
വന്യജീവി സങ്കേതങ്ങളിലെ
കേന്ദ്രാവിഷ്കൃത പദ്ധതികള്‍
856.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വന്യജീവി
സങ്കേതങ്ങളില്‍
നടപ്പിലാക്കുന്ന
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
വിശദാംശങ്ങളും ഇവയിൽ
സംസ്ഥാന സര്‍ക്കാരിന്റെ
പങ്കാളിത്തവും
വ്യക്തമാക്കുമോ?
കുമ്പിച്ചല്‍ക്കടവ്
പാലത്തിന് വന്യജീവി
ബോര്‍ഡിന്റെ അനുമതി
857.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പൂരി
ഗ്രാമപഞ്ചായത്തിലെ
കുമ്പിച്ചല്‍ക്കടവ്
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
കിഫ്ബി ഫണ്ട്
വകയിരുത്തിയിട്ടും
കേന്ദ്ര വൈല്‍ഡ് ലൈഫ്
ബോര്‍ഡിന്റെ അനുമതി
വൈകുന്നതിനാല്‍
രണ്ടായിരത്തിലേറെ
വരുന്ന ആദിവാസി
ജനങ്ങള്‍ അനുഭവിക്കുന്ന
യാത്രാക്ലേശവും
ബുദ്ധിമുട്ടും
പരിഹരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
12.11.2018 ല്‍ സംസ്ഥാന
വന്യജീവി ബോര്‍ഡിന്റെ
അനുമതി ലഭ്യമായിട്ടും
പൊതുമരാമത്ത് വകുപ്പിന്
നിര്‍മ്മാണാനുമതി
കൈമാറാത്തതിനാല്‍
ടെന്‍ഡര്‍ നടപടികള്‍
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയം അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വന്യജീവി
ആക്രമണം
858.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആക്രമണകാരികളായ
വന്യജീവികളുടെ
നിയന്ത്രണത്തിനായി വനം
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ചിന്നക്കനാല്‍,
മറയൂര്‍ പ്രദേശങ്ങളില്‍
കഴിഞ്ഞ പത്ത്
വര്‍ഷത്തിനിടെ വന്യജീവി
ആക്രമണത്തില്‍
മരിച്ചവരുടേയും പരിക്ക്
പറ്റിയവരുടേയും
വിശദവിവരം
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ആന പ്രതിരോധ
മതില് നിര്‍മ്മിക്കാന്‍
നടപടി
859.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ കര്‍ണ്ണാടക
വനാതിര്‍ത്തി
പങ്കിടുന്ന പാലവയല്‍
വില്ലേജില്‍, കണ്ണൂര്‍
ഡിവിഷനില്‍
ചെയ്തുവരുന്നത്
പോലെയുളള ആന പ്രതിരോധ
മതില് നിര്‍മ്മാണം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
വന്യമൃഗങ്ങളുടെ
ശല്യം രൂക്ഷമായ
ഇവിടങ്ങളില്‍ റെയില്‍
ഫെന്‍സിങ്
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
കോരുത്തോട്,എരുമേലി
പഞ്ചായത്തുകളിലെ വന്യജീവി
ആക്രമണം
860.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോരുത്തോട്,എരുമേലി
പഞ്ചായത്തുകളിലെ
വനത്തോട് ചേര്‍ന്നുളള
ജനവാസ കേന്ദ്രങ്ങളില്‍
വന്യജീവികളില്‍ നിന്നും
സുരക്ഷ നേടുന്നതിനുള്ള
വൈദ്യുത വേലി
നിര്‍മ്മാണപദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
പഞ്ചായത്തുകളില്‍
വന്യജീവി ആക്രമണം
നേരിട്ടവര്‍ക്ക്
എന്തൊക്കെ നഷ്ടപരിഹാരം
നല്കി എന്ന്
വിശദമാക്കാമോ?
വന്യജീവികളുടെ
ആക്രമണം
861.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ
സംസ്ഥാനത്ത്
വന്യജീവികളുടെ
ആക്രമണത്തിന് ഇരയായി
മരണപ്പെട്ടവരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ; ഇവരുടെ
കുടുംബത്തിന് നാളിതുവരെ
എത്ര തുക
നഷ്ടപരിഹാരമായി
അനുവദിച്ചു
എന്നറിയിക്കാമോ;
(ബി)
നഷ്ടപരിഹാരത്തോത്
എപ്രകാരമാണ്
കണക്കാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു
ശേഷം,നാളിതുവരെ
വന്യജീവി
ആക്രമണങ്ങളില്‍ എത്ര
പേര്‍ക്ക്
പരിക്കേറ്റെന്നും എത്ര
ഹെക്ടര്‍ കൃഷിസ്ഥലത്ത്
കൃഷിനാശം
സംഭവിച്ചെന്നും എത്ര
വീടുകള്‍
നഷ്ടപ്പെട്ടെന്നും
വ്യക്തമാക്കാമോ;
(ഡി)
പരിക്കേറ്റവര്‍ക്കും
വീട്
നഷ്ടപ്പെട്ടവര്‍ക്കും
കൃഷിനാശം
സംഭവിച്ചവര്‍ക്കും
നഷ്ടപരിഹാരമായി എത്ര
തുക അനുവദിച്ചു;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനു ശേഷം
സംസ്ഥാനത്ത്നാളിതുവരെ
എത്ര പേര് പാമ്പ്
കടിയേറ്റ് മരണപ്പെട്ടു;
ഇവരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായി എത്ര
തുക അനുവദിച്ചുവെന്ന്
വിശദമാക്കാമോ;
(എഫ്)
ഇത്തരത്തിലുള്ള
വന്യജീവി
ആക്രമണങ്ങളില്‍ നിന്നും
ജനങ്ങളെയും
കൃഷിമേഖലയെയും
സംരക്ഷിക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
വിശദാംശം
വ്യക്തമാക്കാമോ?
കുളമ്പ്
രോഗനിയന്ത്രണം
862.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുളമ്പ് രോഗം പടര്‍ന്ന്
പിടിക്കുന്നതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കുളമ്പ്
രോഗം
നിയന്ത്രിക്കുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളെന്തെല്ലാം
എന്ന് വിശദീകരിക്കുമോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്ന് കൊണ്ടുവരുന്ന
കന്നുകാലികള്‍ക്ക്
രോഗപരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
കുളമ്പ്
രോഗ നിയന്ത്രണത്തിനും
പ്രതിരോധ കുത്തിവയ്പ്
നടത്തുന്നതിനും വേണ്ടി
താല്ക്കാലികാടിസ്ഥാനത്തില്
ഡോക്ടര്‍മാരെയും
ജീവനക്കാരെയും
നിയമിക്കുമോ;
വിശദമാക്കാമോ?
മൃഗസംരക്ഷണ
ബോര്‍ഡ് രൂപീകരണം
863.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗങ്ങളോടുള്ള
ക്രൂരത തടയല്‍
നിയമഭേദഗതി
പാര്‍ലമെന്റ്
പാസ്സാക്കിയതിന്റെ
അടിസ്ഥാനത്തില്‍
ഇതിനായുള്ള ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പെറ്റ് ഷോപ്പുകള്‍,
അലങ്കാര മത്സ്യ വിപണി
എന്നിവക്ക് കര്‍ശന
നിയന്ത്രണം
ഏർപ്പെടുത്തുന്നതിനുള്ള
ചട്ടം
നടപ്പിലാക്കുന്നതിനായി
മൃഗസംരക്ഷണ ബോര്‍ഡ്
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ പദ്ധതികൾ
864.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
മേഖലയിലെ കര്‍ഷകര്‍ക്ക്
ജീവനോപാധികള്‍
നല്കാന് ഉതകുന്ന
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കര്‍ഷകര്‍ക്ക്
ഉപകാരപ്രദമായ
എന്തെല്ലാം പരിശീലന
പരിപാടികളാണ്
മൃഗസംരക്ഷണ വകുപ്പ്
മുഖേന
നടപ്പിലാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
മൃഗസംരക്ഷണ
വകുപ്പിന്റെ
നേതൃത്വത്തില്‍ കര്‍ഷക
ഭവനങ്ങള്‍ ജിയോ
മാപ്പിംഗ് നടത്തുന്ന
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ആടുവളര്‍ത്തല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
മാംസത്തിന്റെ
ആവശ്യത്തിനായി
പോത്ത്കുട്ടി
വളര്‍ത്തല്‍ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
നടപ്പിലാക്കുന്നുവെന്ന്
അറിയിക്കുമോ?
കന്നുകാലികളുടെ എണ്ണത്തില്‍
ഉണ്ടായ കുറവ്
865.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കന്നുകാലികളുടെ
എണ്ണത്തില്‍ വന്‍ കുറവ്
ഉണ്ടാകുന്നുവെന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഈ
സാഹചര്യത്തില്‍ നാടന്‍
പശുവിനങ്ങളുടെ
വര്‍ദ്ധനവിനായി
ഭ്രൂണമാറ്റ പദ്ധതി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
പശുക്കളുടെ
എണ്ണം ക്രമാതീതമായി
കുറയുന്നത്
പാലുല്പാദനത്തില്
സംസ്ഥാനത്തെ
സ്വയംപര്യാപ്തമാക്കുന്നതിന്
ഭീഷണി
സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി)
പ്രളയകാലത്ത്
കന്നുകാലി
കര്‍ഷകര്‍ക്ക് ഉണ്ടായ
നഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
നഷ്ടം
സംഭവിച്ച കര്‍ഷകര്‍ക്ക്
എന്തൊക്കെ ആശ്വാസ
സഹായമാണ് ഇതിനകം
നല്‍കിയതെന്ന്
വിശദമാക്കാമോ?
പാല്,മുട്ട,
ഇറച്ചി ഉല്പാദനത്തില്
സ്വയംപര്യാപ്തത
866.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്,
മുട്ട, ഇറച്ചി
എന്നിവയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
വെച്ചൂര്‍
പശു തുടങ്ങിയ തദ്ദേശീയ
ഇനം കന്നുകാലികളെ
വാങ്ങുന്നതിന് സഹായം
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കന്നുകാലികള്‍ക്കും
കന്നുകാലി
ഉടമസ്ഥര്‍ക്കും വേണ്ടി
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
വയനാട്
ജില്ലയില്‍ പ്രളയത്തില്‍
നഷ്ടപ്പെട്ട വളര്‍ത്തുമൃഗങ്ങൾ
867.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍
പ്രളയത്തില്‍
നഷ്ടപ്പെട്ട
വളര്‍ത്തുമൃഗങ്ങളുടെ
കണക്ക് വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പശുക്കളെ നഷ്ടപ്പെട്ട
എത്ര കര്‍ഷകരാണ്
ഉള്ളത്;എത്ര
പശുക്കളെയാണ്
നഷ്ടമായത്;
(സി)
പ്രസ്തുത
ക്ഷീരകര്‍ഷകര്‍ക്കുള്ള
ധനസഹായ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ഡി)
എത്ര
രൂപയാണ് ഈ ഇനത്തില്‍
വിതരണം ചെയ്തിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ?
വളർത്തു
മൃഗങ്ങൾ നഷ്ടപ്പെട്ടവരുടെ
കണക്കുകള്‍
868.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയവുമായി
ബന്ധപ്പെട്ട് ആലുവ,
അങ്കമാലി, കുട്ടനാട്,
റാന്നി, ആറന്മുള
നിയോജകമണ്ഡലങ്ങളില്‍
ആട്,പശു,താറാവ്, കോഴി
എന്നിവ
നഷ്ടപ്പെട്ടവരുടെ
കണക്കുകള്‍
ലഭ്യമാക്കാമോ;ഇവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയതിന്റെ
കണക്കുകളും
ലഭ്യമാക്കുമോ?
മൃഗങ്ങളെ
വളർത്തുന്നവർക്ക് പ്രോത്സാഹനം
869.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീര കര്‍ഷകരെയും
കോഴി, ആട് എന്നിവ
വളര്‍ത്തുന്നവരെയും
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് അറിയിക്കുമോ ;
(ബി)
പാല്,
കോഴിയിറച്ചി,
കോഴിമുട്ട, ആട്ടിറച്ചി
തുടങ്ങിയവയുടെ ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
പുതുതായി എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
കുടുംബശ്രീയുടെ
സഹകരണത്തോടെ കൂടുതല്‍
പദ്ധതികള്‍ ഇതിലേക്കായി
നടപ്പിലാക്കുമോ എന്ന്
വെളിപ്പെടുത്താമോ?
കന്നുകാലി
സെന്‍സസ്
870.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
അവസാനമായി നടന്ന
കന്നുകാലി സെന്‍സസ്
പ്രകാരം കന്നുകാലി
സമ്പത്തിന്റെ വിശദാംശം
ലഭ്യമാക്കാമോ?
കന്നുകാലികള്‍
നഷ്ടപ്പെട്ടവര്‍ക്ക്
അടിയന്തിര സഹായം
871.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ടവരുടെ
കണക്കുകള്‍
ശേഖരിച്ചിട്ടുണ്ടോ;
(ബി)
കന്നുകാലികള്‍
ഉപജീവന
മാര്‍ഗ്ഗമായിരുന്ന
ഇത്തരം നിരവധി
കര്‍ഷകര്‍ക്ക് യാതൊരു
അനുകൂല്യങ്ങളും
നല്‍കിയിട്ടില്ല എന്ന
വസ്തുത പരിശോധിക്കുമോ;
(സി)
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ടവര്‍ക്ക്
അടിയന്തര സഹായം
ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ?
കന്നുകാലികളുടെ
എണ്ണത്തിലെ കുറവ്
872.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കന്നുകാലികളുടെ എണ്ണം
കുറയുന്ന സാഹചര്യം
പരിശാേധിക്കുകയുണ്ടായാേ;
(ബി)
2003-ല്‍
21.22 ലക്ഷം
കന്നുകാലികള്‍
ഉണ്ടായിരുന്ന സ്ഥാനത്ത്
2012-ലെ സെന്‍സസ്
പ്രകാരം അത് 13.29
ലക്ഷമായി കുറഞ്ഞതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത കുറവ്
പരിഹരിക്കുന്നതിനായി
നാടന്‍ ജനുസുകളുടെ
കൂടുതല്‍ കിടാവുകളെ
കുറഞ്ഞ
സമയത്തിനുള്ളില്‍
ഉല്പാദിപ്പിക്കുന്നതിന്
ഭ്രൂണമാറ്റ സാങ്കേതിക
വിദ്യ ഉപയാേഗിക്കുന്ന
ഒരു പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതി
ഇപ്പാേള്‍ ഏതു
ഘട്ടത്തിലാണ്;ഏതു
സ്ഥാപനത്തിനാണ് ഇതിന്റെ
പ്രവര്‍ത്തന ചുമതല;
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്കുമാേ?
ന്യായവിലയ്ക്ക് ഗുണമേന്മയുള്ള
കോഴിയിറച്ചി ലഭ്യമാക്കാന്‍
നടപടി
873.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറച്ചിക്കോഴി
വളര്‍ത്തല്‍
വ്യാപകമാക്കി
ന്യായവിലയ്ക്ക്
ഗുണമേന്മയുള്ള ഇറച്ചി
സംസ്ഥാനത്ത്
ലഭ്യമാക്കുന്നതിനുള്ള
നടപടി
ആരംഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പേരന്റ്
സ്റ്റോക്കും ഫാമുകളും
ഹാച്ചറികളും
സ്ഥാപിക്കുന്നതിന്
പൗള്‍ട്രി ഡെവലപ്മെന്റ്
കോര്പ്പറേഷന്
സര്‍ക്കാര്‍ ധനസഹായം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കോഴിക്കുഞ്ഞുങ്ങളെ
സബ്സിഡി നിരക്കില്‍
കര്‍ഷകര്‍ക്ക്
ലഭ്യമാക്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
മാളയില്‍
സ്ഥാപിക്കുന്ന
കോഴിത്തീറ്റ
ഫാക്ടറിയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മൃഗാശുപത്രികള്‍
874.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
മൃഗാശുപത്രികളാണ്
ഉള്ളത്; ഇവയുടെ
വിശദാംശം
ജില്ല,താലൂക്ക്,തദ്ദേശസ്വയംഭരണ
സ്ഥാപനം എന്നിവ
തിരിച്ച് അറിയിക്കുമോ;
(ബി)
കൂടുതല്‍
മൃഗാശുപത്രികള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
വളര്‍ത്തുമൃഗങ്ങള്‍ക്കായി
മുഴുവൻ സമയ ക്ലിനിക്കുകള്‍
875.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളര്‍ത്തുമൃഗങ്ങള്‍ക്ക്
രാത്രി സമയങ്ങളില്‍
അടിയന്തര ചികിത്സ
ലഭ്യമാക്കാന്‍
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
ക്ലിനിക്കുകളില്‍
സംവിധാനമുണ്ടോ;
(ബി)
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ക്ലിനിക്കുകള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
മൃഗഡോക്ടര്‍മാരുടെ
സേവനം
876.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട ക്ഷീര
കര്‍ഷകരെയും ആട്/കോഴി
വളര്‍ത്തുകാരെയും
മറ്റും സഹായിക്കുന്ന
തരത്തില്‍
മൃഗഡോക്ടര്‍മാരുടെ
സേവനം ഈ സംരംഭങ്ങള്‍
നടത്തുന്ന സ്ഥലത്ത്
ലഭ്യമാക്കുന്നതിന്
നിലവില്‍ നടപടികള്‍
സ്വീകരിച്ചു
വരുന്നുണ്ടോ; വിശദാംശം
അറിയിക്കുമോ;
(ബി)
മൃഗഡോക്ടര്‍മാരുടെ
സേവനം
വിപുലപ്പെടുത്തുന്നതിന്
കൂടുതല്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇതിലേക്കായി
മൊബൈല്‍ ക്ലിനിക്കുകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അവ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
പറവൂർ
മണ്ഡലത്തില്‍ പ്രളയത്തില്‍
നഷ്ടപ്പെട്ട കന്നുകാലികളുടെ
കണക്ക്
877.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പറവൂര്‍
നിയോജകമണ്ഡലത്തില്‍
പ്രളയവുമായി
ബന്ധപ്പെട്ട് ആട്, പശു,
താറാവ്, കോഴി എന്നിവ
നഷ്ടപ്പെട്ടവരുടെ
കണക്കുകള്‍
ലഭ്യമാക്കാമോ;ഇവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയതിന്റെ
കണക്കുകളും
ലഭ്യമാക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ മൃഗസംരക്ഷണ
വകുപ്പ് പദ്ധതികള്‍
878.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
നിലമ്പൂര്‍
മണ്ഡലത്തില്‍
മൃഗസംരക്ഷണ വകുപ്പിന്
കീഴില്‍ ഭരണാനുമതി
ലഭിച്ച പദ്ധതികളും
അനുവദിച്ച തുകയും
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍ ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികളും അവയ്ക്ക്
വേണ്ടി
നീക്കിവയ്ക്കുന്ന
തുകയും എത്രയെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
ക്ഷീരകര്ഷകര്ക്കുണ്ടായ
നാശനഷ്ടങ്ങള്‍
879.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്ക്
കഴിഞ്ഞ
പ്രളയത്തിലുണ്ടായ
നാശനഷ്ടങ്ങള്‍
എത്രയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
കന്നുകാലികള്‍ നഷ്ടമായ
ക്ഷീരകര്‍ഷകര്‍ക്ക്
എന്തെല്ലാം സഹായമാണ്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
880.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്ഷീരഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പഞ്ചായത്തുകള്‍
ഏതൊക്കെയാണെന്ന്
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
ക്ഷീര
മേഖലയില്‍ വയനാട് ജില്ലയില്‍
നടപ്പില്‍ വരുത്തിയ
പദ്ധതികള്‍
881.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ക്ഷീര
മേഖലയില്‍ വയനാട്
ജില്ലയില്‍ നടപ്പില്‍
വരുത്തിയ പദ്ധതികള്‍
എന്തെല്ലാമാണ്;
മണ്ഡലാടിസ്ഥാനത്തില്‍
വിവരങ്ങള്‍ നല്‍കാമോ;
(ബി)
പ്രളയാനന്തരം
പാലുല്പാദന മേഖലയില്‍
ഇടിവ് സംഭവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രളയത്തില്‍
വയനാട് ജില്ലയിലെ
ക്ഷീരമേഖലയില്‍ എത്ര
രൂപയുടെ നഷ്ടം
സംഭവിച്ചതായി
കണക്കാക്കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ?
ക്ഷീരമേഖലയിൽ
പ്രളയത്തിന്റെ അനന്തര ഫലങ്ങൾ
882.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയം ക്ഷീരമേഖലയെ
എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
കന്നുകാലികള്‍
നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക് ഇതിനകം
എന്തൊക്കെ ധനസഹായമാണ്
നല്‍കിയതെന്ന്
വിശദമാക്കുമോ;
(സി)
ക്ഷീരമേഖലയില്‍
സ്വയം പര്യാപ്തത
നേടുന്നതിനുളള
സര്‍ക്കാര്‍
പരിശ്രമങ്ങളെ പ്രളയം
എത്രമാത്രം ദോഷകരമായി
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
ക്ഷീരമേഖലയുടെ
വികസനം
883.
ശ്രീ.എസ്.രാജേന്ദ്രന്
,,
യു. ആര്. പ്രദീപ്
,,
എം. രാജഗോപാലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എട്ടുലക്ഷത്തോളം വരുന്ന
ക്ഷീരകര്‍ഷകരെ
പ്രതിസന്ധിയിലാക്കുന്ന
കാലിത്തീറ്റ
വിലക്കയറ്റം
നിയന്ത്രിക്കാനായി
ഇടപെടല്‍ നടത്താന്‍
സാധിക്കുമോ
എന്നറിയിക്കാമോ;
(ബി)
തീറ്റപ്പുല്‍
കൃഷി
വ്യാപിപ്പിക്കാനായുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
മില്‍ക്ക്ഷെഡ്
വികസന പദ്ധതി പ്രകാരം
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ക്ഷീര
വിപണനസംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിനും
ആധുനീകരിക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ക്ഷീരമേഖലയിലെ
സ്വയംപര്യാപ്തത
884.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരമേഖലയില്‍
സ്വയംപര്യാപ്തത
കൈവരിക്കാന്‍
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
ആവശ്യമുള്ള
പാലിന്റെ എത്ര
ശതമാനമാണ് സംസ്ഥാനത്ത്
നിലവില്‍
ഉല്പാദിപ്പിക്കുന്നതെന്നും
അന്യസംസ്ഥാനങ്ങളില്‍
നിന്നും മില്‍മ വഴി
എത്ര ലിറ്റര്‍ പാല്
ദിവസേന കൊണ്ടുവരുന്നു
എന്നും വ്യക്തമാക്കാമോ?
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കാന്‍ നടപടി
885.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷീരോത്പാദനം
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രളയകാലത്ത്
നഷ്ടമായ
കന്നുകാലികള്‍ക്ക് പകരം
അയല്‍ സംസ്ഥാനങ്ങളില്‍
നിന്ന് കന്നുകാലികളെ
വാങ്ങുന്ന
കര്‍ഷകര്‍ക്ക് വകുപ്പ്
തലത്തില്‍ സാമ്പത്തിക
സഹായം നല്‍കാനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
അതിര്‍ത്തി
കടന്നെത്തുന്ന പാലിന്റെ
ഗുണമേന്മ പരിശോധന
886.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന പാലിന്റെ
ഗുണമേന്മ
പരിശോധിക്കാന്‍ സംസ്ഥാന
അതിര്‍ത്തികളില്‍ ലാബ്
സംവിധാനമുണ്ടോ;
എങ്കില്‍ എത്ര ലാബുകള്‍
പ്രസ്തുത ആവശ്യത്തിന്
നിലവിലുണ്ട്എന്ന്
അറിയിക്കുമോ;
(ബി)
ഒരു
ദിവസം എത്ര ലിറ്റര്‍
പാല് അതിര്‍ത്തി
കടന്നെത്തുന്നുവെന്നും
ഇതില്‍ എത്ര ലിറ്റർ
പാല് ഗുണമേന്മ
പരിശോധനയ്ക്ക്
വിധേയമാകുന്നുണ്ട്
എന്നും വ്യക്തമാക്കുമോ?
മില്‍മയ്ക്ക്
അനുവദിച്ച ഗ്രാന്റ്
887.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
മേഖലയിലെ വിവിധ
പദ്ധതികള്‍
പ്രളയദുരിതമേഖലയില്‍
നടപ്പിലാക്കുവാന്‍
മില്‍മക്ക് സര്‍ക്കാര്‍
അനുവദിച്ച ഗ്രാന്റ് തുക
എത്രയാണ്;
(ബി)
പ്രളയ
ദുരിതം കൂടുതല്‍ ഉണ്ടായ
ചെങ്ങന്നൂര്‍ നിയോജക
മണ്ഡലത്തില്‍
മൃഗസംരക്ഷണം, ഡയറി,
മില്‍മ എന്നിവ മുഖേന
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികളും തുകയും
വിശദമാക്കാമോ?
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ കന്നുകാലി
കര്‍ഷകര്‍ക്ക് സഹായം
888.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തില്‍
കന്നുകാലികളും
തൊഴുത്തും മറ്റും
നഷ്ടപ്പെട്ട കന്നുകാലി
കര്‍ഷകര്‍ക്ക് അര്‍ഹമായ
സഹായങ്ങൾ നാളിതുവരെയും
ലഭ്യമായിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
നാശനഷ്ടമുണ്ടായ എത്ര
കര്‍ഷകര്‍ക്ക് കൂടി
സഹായം നല്കാന്
ബാക്കിയുണ്ട്; സഹായം
നല്‍കുന്നതിന് ഇത്രയും
കാലതാമസം
ഉണ്ടായത്എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(സി)
പ്രളയത്തെ
തുടർന്ന്
നാശനഷ്ടമുണ്ടായ
കന്നുകാലി
കര്‍ഷകര്‍ക്ക്
കന്നുകാലികളെ വിതരണം
ചെയ്യുന്നതിനും
തൊഴുത്തുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനും
ആവശ്യമായ സഹായം
നല്‍കുന്നതിന് പ്രത്യേക
പദ്ധതികള്‍
എന്തെങ്കിലും
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കേരള
ഫീഡ്സ് ലിമിറ്റഡിൽ സ്ഥിര
നിയമനം
889.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനരധിവാസ
പദ്ധതി പ്രകാരം തൊഴില്‍
നല്കുന്ന പദ്ധതിയില്‍
ഉള്‍പ്പെടുത്തി കേരള
ഫീഡ്സ് ലിമിറ്റഡിന്റെ
കരുനാഗപ്പള്ളി
യൂണിറ്റിനുവേണ്ടി സ്ഥലം
നല്കിയവരില്
എത്രപേര്‍ക്ക് ഏതെല്ലാം
വിഭാഗത്തില്‍ തൊഴില്‍
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ; അപ്രകാരം
തൊഴില്‍ ലഭിച്ചവരുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം തൊഴില്‍
ലഭിച്ചവര്‍ക്ക് സ്ഥിര
നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍ എട്ട്
വര്‍ഷത്തിലധികമായി
താല്കാലികാടിസ്ഥാനത്തില്
ജോലിചെയ്യുന്നവരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ക്ഷീര
സംഘങ്ങള്‍
890.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതിയ
ക്ഷീര സംഘങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദവിവരം അറിയിക്കുമോ;
(ബി)
പുതിയ
ക്ഷീര സംഘങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമാണ്;
വിശദവിവരം
ലഭ്യമാക്കാമോ?
മൃഗശാലകള്‍ക്ക്
അക്രഡിറ്റേഷന്
891.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
മൃഗശാലകള്‍ ഏതൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
മൃഗശാലകളിലെ
ജീവനക്കാര്‍ക്ക്
പ്രത്യേക പരിശീലനം
നല്‍കുന്നതിനുളള
സംവിധാനം കേരളത്തില്‍
നിലവിലുണ്ടോ; എങ്കില്‍
ഇത്തരത്തില്‍ പരിശീലനം
നല്കുന്നുണ്ടോ;
(സി)
മൃഗശാലകള്‍ക്ക്
ദേശീയ, അന്തര്‍ദേശീയ
അക്രഡിറ്റേഷന്
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കേരളത്തിലെ
മൃഗശാലകള്‍ക്ക്
ഇത്തരത്തില്‍
അക്രഡിറ്റേഷന്
ലഭ്യമായിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
തൃശൂര്‍
പുത്തൂരിലെ സുവോളജിക്കല്‍
പാര്‍ക്ക്
892.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂർ
പുത്തൂരിൽ
സ്ഥാപിക്കുന്ന
സുവോളജിക്കൽ
പാർക്കിന്റെ നിർമ്മാണ
പുരോഗതിയുടെ
വിശദാംശങ്ങൾ
വെളിപ്പെടുത്തുമോ;
(ബി)
മൃഗങ്ങൾക്കുള്ള
ആധുനിക കൂടുകൾ എവിടെ
നിന്നാണ് ഇറക്കുമതി
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇതു വരെ ചെലവഴിച്ച തുക
വെളിപ്പെടുത്തുമോ;
(ഡി)
തൃശൂർ
മൃഗശാലയിൽ
സിംഹത്തിനെയും
കടുവയെയും
പ്രദർശിപ്പിക്കുന്നില്ല
എന്നുള്ള ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വെളിപ്പെടുത്തുമോ?
മൃഗശാലകളും
സുവോളജിക്കല്‍ പാര്‍ക്കുകളും
893.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള മൃഗശാലകളും
സുവോളജിക്കല്‍
പാര്‍ക്കുകളും
സ്ഥാപിതമായതിനുശേഷം
പദ്ധതി പ്രദേശത്തിന്
ഉണ്ടായിട്ടുള്ള
മാറ്റങ്ങളുടെ
അടിസ്ഥാനത്തില്‍
പാരിസ്ഥിതിക
വ്യതിയാനങ്ങള്‍
പഠനവിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പഠനം
നടത്തിയിട്ടില്ലെങ്കില്‍
ഇത്തരം പദ്ധതികള്‍
നടപ്പിലാക്കിയതിനുശേഷം
പദ്ധതി പ്രദേശത്തും
ചുറ്റുപാടിലുമുള്ള
ഭൂമിശാസ്ത്രത്തിലും
സസ്യജാലങ്ങളിലും
ജലസ്രോതസ്സുകളിലും
ഉണ്ടായിട്ടുള്ള
വ്യതിയാനങ്ങളെക്കുറിച്ച്
ആവശ്യമായ പഠനം
നടത്തുമോ?