വാണിജ്യ-വിപണന
തന്ത്രങ്ങളില്‍ പരിശീലനം
496.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവ
സംരംഭകര്‍ക്കും നിലവിലെ
സംരംഭകര്‍ക്കും പുതിയ
വാണിജ്യ-വിപണന
തന്ത്രങ്ങളില്‍
പരിശീലനം നല്‍കാനും
അതുവഴി
അവബോധമുണ്ടാക്കാനും
വ്യവസായ-വാണിജ്യ
വകുപ്പ് പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
;
(ബി)
ആയത്
സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ?
സംസ്ഥാനത്തെ
കേന്ദ്ര-പൊതുമേഖല
സ്ഥാപനങ്ങള്‍
497.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാലര
വര്‍ഷത്തിനുള്ളില്‍
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന് പൊതുമേഖല
വ്യവസായ സ്ഥാപനങ്ങള്‍
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അവ
ഏതെല്ലാമാണ്; എത്ര കോടി
രൂപ ഈയിനത്തില്‍ മുതല്‍
മുടക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
കാലയളവില്‍ സംസ്ഥാനത്തെ
എത്ര കേന്ദ്ര പൊതുമേഖല
സ്ഥാപനങ്ങള്‍
സ്വകാര്യവല്ക്കരിക്കാന്
കേന്ദ്ര സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഇത് സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പൂതിയ
കേന്ദ്ര പൊതുമേഖല
സ്ഥാപനങ്ങള്‍
അനുവദിക്കാതിരിക്കുകയും
നിലവിലുള്ളവ
സ്വകാര്യവല്‍ക്കരിക്കുകയും
ചെയ്യുന്ന കേന്ദ്ര
സര്‍ക്കാര്‍ നയം
സംസ്ഥാനത്തെ
സുരക്ഷിതമായ വ്യാവസായിക
അന്തരീക്ഷത്തെയും
തൊഴില്‍ മേഖലയെയും
ദുര്‍ബലപ്പെടുത്തുമെന്ന
വിലയിരുത്തല്‍ വ്യവസായ
വകുപ്പ്
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നൽകുമോ?
തുറന്ന് പ്രവര്‍ത്തിപ്പിച്ച
വ്യവസായ സ്ഥാപനങ്ങള്‍
498.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂട്ടിക്കിടന്ന
ഏതെല്ലാം വ്യവസായ
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തുറന്ന്
പ്രവര്‍ത്തിപ്പിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതെല്ലാം വ്യവസായ
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ലാഭത്തിലാക്കി എന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
കേരള
ആട്ടോമൊബൈല്‍സ്
499.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
കേരള ആട്ടോമൊബൈല്‍സ്
ലിമിറ്റഡിനെ
കരകയറ്റുന്നതിന്
നിലവിലെ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കമ്പനി ഇ-ആട്ടോകള്
വിപണിയില്‍
ഇറക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
ഇതിന്
സി.എം.വി.ആര്.
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഇ-ആട്ടോകള് ചാര്‍ജ്ജ്
ചെയ്യുന്നതിനുള്ള
സംവിധാനം എപ്രകാരമാണ്
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ആരോപണ
വിധേയനായ എം.ഡി യ്ക്കെതിരെ
നടപടി
500.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-ലെ
സി ആന്റ് എ.ജി
റിപ്പോര്‍ട്ട് നമ്പര്‍
3 പ്രകാരം കണ്ടെത്തിയ
813.06 കോടി രൂപയുടെ
ക്രമക്കേടുമായി
ബന്ധപ്പെട്ട് ആരോപണ
വിധേയനായ കാംകോയുടെ
എം.ഡി, കരകൗശലവികസന
കോര്പ്പറേഷന്
മാനേജിംഗ് ഡയറക്ടറായി
തുടരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ശിപാര്‍ശ പ്രകാരം
സർക്കാർ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ആരോപണ
വിധേയനായ എം.ഡി -യെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിനായുള്ള
അനുമതിക്കായി വ്യവസായ
വകുപ്പിന് നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ന്
ലഭിച്ചുവെന്നും
എന്തെല്ലാം തുടര്‍
നടപടികള്‍ ഈ
വിഷയത്തില്‍
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
501.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴില്‍
എത്ര പൊതുമേഖല വ്യവസായ
സ്ഥാപനങ്ങളാണ്
നിലവിലുള്ളത്; അവയില്‍
എത്രയെണ്ണം ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്നു;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഉന്നമനം
502.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ലാഭത്തിലായ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
(സി)
അടച്ചുപൂട്ടല്‍
നടപടി നേരിടുന്ന
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; ഇത്തരം
സ്ഥാപനങ്ങളെ
ലാഭത്തിലാക്കാന്‍
ലാഭത്തിലായ മറ്റു
സ്ഥാപനങ്ങളില്‍
കൈക്കൊണ്ട രീതിയിലുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നിക്ഷേപക
സൗഹൃദ നടപടികള്‍
503.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിക്ഷേപക
സൗഹൃദമാക്കുന്നതിനും
അതുവഴി തൊഴില്‍
അവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിജയപ്രദമാണോ;
(ബി)
കേരള
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് ആന്റ്
ഫെസിലിറ്റേഷന്‍ നിയമം
പാസ്സാക്കിയതിനെ
തുടര്‍ന്ന് സംസ്ഥാനത്ത്
വ്യവസായ വളര്‍ച്ച
ത്വരിതപ്പെടുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
(സി)
വ്യവസായ
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനായി
കെ.എസ്.ഐ.ഡി.സി.,
കിന്‍ഫ്ര എന്നിവയുടെ
നേതൃത്വത്തിലുള്ള
പാര്‍ക്കുകളില്‍
ആവശ്യമായ സൗകര്യങ്ങള്‍
മിതമായ നിരക്കില്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
യുവ
- വനിതാ സംരംഭകര്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യം ഒരുക്കി
നല്‍കുന്നതിന് പ്രത്യേക
പരിഗണന
നല്‍കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
വ്യാവസായിക
മേഖലയിലെ നേട്ടങ്ങള്‍.
504.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
വ്യാവസായിക മേഖലയില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നത്;
വ്യക്തമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
പ്രസ്തുത മേഖലയില്‍
ആര്‍ജിച്ച നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വ്യാവസായിക
വളര്‍ച്ചയ്ക്കായുള്ള
സ്റ്റാര്‍ട്ടപ്പുകള്‍
505.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക വളര്‍ച്ച
ലക്ഷ്യമിട്ട്
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി
വകുപ്പ് സ്വീകരിച്ചു
വരുന്ന സഹായപദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതുതായി
ആരംഭിക്കാന്‍ കഴിഞ്ഞ
വ്യവസായ സംരംഭങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം അറിയിക്കുമോ;
(സി)
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
ആരംഭിച്ച പുതിയ വ്യവസായ
പദ്ധതികള്‍
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കുമോ?
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍ക്ക് മാര്‍ജിന്‍
മണി വായ്പാ കുടിശ്ശിക
506.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പില്‍ നിന്നും
ചെറുകിട വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
അനുവദിച്ച മാര്‍ജിന്‍
മണി വായ്പയുടെ
കുടിശ്ശിക അടച്ചു
തീര്‍ക്കുന്നതിന്
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
ആവിഷ്കരിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇല്ലെങ്കില്‍
അത്തരം പദ്ധതി
ആവിഷ്കരിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സൂക്ഷ്മ,ചെറുകിട
വ്യവസായസംരംഭകര്‍ക്കായി
ഓണ്‍ലൈന്‍ സംവിധാനം
507.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂക്ഷ്മ,ചെറുകിട
വ്യവസായസംരംഭകര്‍ക്ക്
വാണിജ്യ/വിപണനങ്ങള്ക്കായി
ഓണ്‍ലൈന്‍
സംവിധാനങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ ;
(ബി)
ഇല്ലെങ്കില്‍
അത്തരം സംവിധാനം
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തീപ്പെട്ടി
വ്യവസായം നേരിടുന്ന
പ്രതിസന്ധി
508.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീപ്പെട്ടി
നിര്‍മ്മാണത്തിന്
പ്രധാനമായും
ഉപയോഗിക്കുന്ന മട്ടി,
പാല, ഇലവ് എന്നീ
മരങ്ങള്‍ വിറകിനെന്ന
പേരില്‍ വന്‍തോതില്‍
തമിഴ്നാട്ടിലേയ്ക്ക്
കടത്തിക്കൊണ്ടു പോകുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
അവിടെ
ഇത് തീപ്പെട്ടി
വ്യവസായത്തിന്
ഉപയോഗിക്കുന്നതുവഴി
കേരളത്തിന്റെ കൊള്ളി
വില്‍പ്പനയില്‍ 50
ശതമാനത്തിന്റെ കുറവ്
വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതു
മൂലം കേരളത്തിലെ
ഒട്ടേറെ
തീപ്പെട്ടികമ്പനികള്
അടച്ചു പൂട്ടുന്നതിനും
നിലവില്‍ 450 ഓളം
കമ്പനികള്‍ അടച്ചു
പൂട്ടല്‍ ഭീഷണി
നേരിടുന്നതിനും
കാരണമായിട്ടുണ്ടോ;
(ഡി)
വന്‍തോതില്‍
നികുതി തട്ടിപ്പിന് ഇതു
വഴിയൊരുക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദമാക്കുമോ?
വ്യവസായ
സഹകരണ സംഘങ്ങള്‍
509.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വ്യവസായ സഹകരണ
സംഘങ്ങള്‍
രൂപീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കേരളത്തിലുള്ള വ്യവസായ
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തന ലാഭം
എത്രയെന്ന്
വ്യക്തമാക്കാമോ; ഇവയുടെ
പുനരുദ്ധാരണത്തിന്
എൻ.സി.ഡി.സി. വഴി വായ്പ
ലഭ്യമാക്കാന്‍ കഴിയുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍ എത്ര
സ്ഥാപനങ്ങളാണ് വ്യവസായ
സഹകരണ സംഘങ്ങളായി
രജിസ്റ്റര്‍ ചെയ്ത്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ടൂള്‍
റൂം കം ട്രെയിനിംഗ് സെന്റർ
ജീവനക്കാരുടെ സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
510.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളവണ്ണയിലെ
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്ററിലെ
ജീവനക്കാരുടെ
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
അനുവദിച്ചു
നല്‍കുന്നതിന് സിഡ്കോ
മാനേജ്മെന്റിന് അധികാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ആരാണ് ആനുകൂല്യങ്ങള്‍
അനുവദിക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ?
സിഡ്കോ-ടൂള്‍
റൂം കം ട്രെയിനിങ് സെന്ററിലെ
ജീവനക്കാര്‍ക്ക്
ആനുകൂല്യങ്ങള്‍
511.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയില്‍
01-07-2009 മുതല്‍
നടപ്പില്‍
വരുത്തിയിട്ടുളള ഒൻപതാം
പേറിവിഷന്‍
ആനുകൂല്യങ്ങള്‍ ടൂള്‍
റൂം കം ട്രെയിനിങ്
സെന്ററിലെ
ജീവനക്കാര്‍ക്ക്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
(ബി)
ടൂള്‍
റൂം കം ട്രെയിനിങ്
സെന്റര്‍ ജീവനക്കാരുടെ
വാര്‍ഷിക
ഇന്‍ക്രിമെന്റ്,
ആര്‍ജ്ജിതാവധി തുടങ്ങിയ
ആനുകൂല്യങ്ങള്‍ സിഡ്കോ
മാനേജ്മെന്റ്
തടഞ്ഞുവെക്കുന്നു എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതു
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സിഡ്കോയിലെ
സാമ്പത്തിക തട്ടിപ്പ്
512.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയില്‍
വന്‍ സാമ്പത്തിക
തട്ടിപ്പ് നടക്കുന്നു
എന്ന മാധ്യമ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
ഏതെങ്കിലും തരത്തിലുള്ള
പ്രാഥമിക അന്വേഷണം
നടക്കുന്നുണ്ടോ എന്ന്
അറിയിക്കുമോ ;
(സി)
എത്ര
കോടി രൂപയുടെ തട്ടിപ്പ്
നടന്നതായിട്ടാണ്
പ്രാഥമിക
അന്വേഷണത്തില്‍
കണ്ടെത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
തട്ടിപ്പിന്റെ
മുഴുവന്‍ വസ്തുതകളും
കണ്ടെത്തുന്നതിന്
വിദഗ്ദ്ധ അന്വേഷണം
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ബാംബൂ
കോര്‍പ്പറേഷനിലെ വിരമിച്ച
ജീവനക്കാരുടെ ആനുകൂല്യം
513.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാംബൂ
കോര്‍പ്പറേഷനില്‍
ജോലിയില്‍ നിന്നും
വിരമിച്ച
ജീവനക്കാര്‍ക്കുള്ള
ഗ്രാറ്റുവിറ്റി
വിതരണത്തില്‍ വീഴ്ച
സംഭവിച്ചതിന്റെ കാരണം
വിശദമാക്കുമോ;
(ബി)
എത്ര
ജീവനക്കാര്‍ക്ക് എത്ര
തുകയാണ് ഇത്തരത്തില്‍
വിതരണം ചെയ്യാനുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഗ്രാറ്റുവിറ്റി
തുക വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഗ്രാറ്റുവിറ്റി
തുക വിതരണം
ചെയ്യുന്നതിനായി
സര്‍ക്കാരില്‍ നിന്നും
സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ ഏത്
കാലയളവില്‍ എത്ര തുക
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഗ്രാറ്റുവിറ്റി
തുക വിതരണം
ചെയ്യുന്നതിനായി
സര്‍ക്കാരില്‍ നിന്നും
സാമ്പത്തിക സഹായം
ലഭിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ;
(എഫ്)
മേല്‍
വിഷയവുമായി
ബന്ധപ്പെട്ട് കേസുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
കേസുകള്‍
നിലവിലുണ്ടെന്നും
അതിന്റെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്നും
വിശദീകരിക്കാമോ;
(ജി)
ഗ്രാറ്റുവിറ്റി
തുക വിതരണം എത്ര
കാലയളവിനുള്ളില്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം
വെളിപ്പെടുത്തുമോ?
കോം-ട്രസ്റ്റ്
ഫാക്ടറി തൊഴിലാളികള്‍ക്കുള്ള
ധനസഹായം
514.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോം-ട്രസ്റ്റ്
ഫാക്ടറി അടച്ച്
പൂട്ടിയതോടെ തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികള്‍ക്ക്
എന്തൊക്കെ സഹായമാണ്
സര്‍ക്കാര്‍ നല്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ഇവര്‍ക്ക്
ആശ്വാസ ധനസഹായം
നല്‍കുന്നതിനെതിരെ
വകുപ്പ് മന്ത്രി
നടത്തിയ പരാമര്‍ശം
ഉണ്ടായ സാഹചര്യം
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
എത്രയും പെട്ടെന്ന്
ആശ്വാസ ധനസഹായം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മാവൂര്‍
ഗ്വാളിയര്‍ റയണ്‍സ് ഭൂമിയില്‍
പ്രകൃതി സൗഹൃദ വ്യവസായ
സ്ഥാപനം
515.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
ഗ്വാളിയര്‍ റയോണ്‍സ്
ഭൂമിയില്‍ പ്രകൃതി
സൗഹൃദ വ്യവസായ സ്ഥാപനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
മലപ്പുറം
ഇന്‍കെല്‍ എഡ്യുസിറ്റിയിൽ
ഖരമാലിന്യപ്ലാന്റ്
516.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഇന്‍കെല്‍
എഡ്യുസിറ്റിയില്‍
കേന്ദ്രീകൃത വേസ്റ്റ്
ടു എനര്‍ജി
പ്ലാന്റുകള്‍
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
ഉത്തരവുകളും
വിശദാംശങ്ങളും
നല്‍കുമോ;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
ജനങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്നതും
വിദ്യാഭ്യാസ വ്യവസായ
സ്ഥാപനങ്ങള്‍
നിലകൊളളുന്നതുമായ
ഇന്‍കെല്‍
എഡ്യുസിറ്റിയില്‍
ഖരമാലിന്യപ്ലാന്റ്
സ്ഥാപിക്കുന്നതിനുളള
തീരുമാനം
പുന:പരിശോധിക്കുമോ;
(സി)
മാലിന്യ
പ്ലാന്റുകള്‍ക്കു പകരം
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കോട്ടയം
ജില്ലയില്‍ റബ്ബര്‍ അധിഷ്ഠിത
വ്യവസായ പാര്‍ക്ക്
517.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ റബ്ബര്‍
അധിഷ്ഠിത വ്യവസായ
പാര്‍ക്ക് സ്ഥാപിക്കും
എന്ന മുന്‍ ബജറ്റിലെ
പ്രഖ്യാപനം
നടപ്പിലാക്കുവാന്‍
എന്തൊക്കെ നടപടികള്‍
ആണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാര്ക്കിന് പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
പാറത്തോട്
പഞ്ചായത്തില്‍ ചിറ്റടി
പ്രദേശത്ത് തോട്ടം
മേഖലയില്‍ സ്ഥലം
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
സ്ഥലം
എം.എല്‍.എ.നല്കിയ
കത്തിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
ആമ്പലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍
പാര്‍ക്ക്
518.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്‍ക്കിനായി
സ്ഥലമേറ്റെടുക്കുന്നതിലേക്ക്
പ്രാഥമികമായി ലഭ്യമായ
നാൽപ്പത്തി രണ്ടു കോടി
രൂപ വിതരണം ചെയ്യുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
തുക എത്ര
സ്ഥലമുടമകള്‍ക്ക്
വിതരണം ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്നും
എന്നത്തേക്ക് വിതരണം
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കുമോ?
പൂയംകുട്ടി
പ്രദേശത്ത് ഈറ്റ വെട്ട്
പുനരാരംഭിക്കുവാന്‍ നടപടി
519.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തിലുളള
പൂയംകുട്ടി വനമേഖലയില്‍
നിന്നും കേരള സംസ്ഥാന
ബാംബു കോര്പ്പറേഷന്
2018 മുതല്‍ ഈറ്റ,
നെയ്ത്ത് ഈറ്റ എന്നിവ
ശേഖരിക്കാത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനം
വകുപ്പിന്റെ അനുമതി
ഇല്ലാത്തതുമൂലം
പൂയംകുട്ടി പ്രദേശത്തെ
ഈറ്റ ശേഖരണം
നടക്കാത്തതിനാല്‍, ഈറ്റ
വെട്ടിയും പനമ്പ്
നെയ്തും മറ്റും
ജീവിച്ചു പോരുന്ന നൂറ്
കണക്കിന് തൊഴിലാളികളെ
ഇത് പ്രതികൂലമായി
ബാധിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരത്തില്‍
പരമ്പരാഗത മേഖലയില്‍
പണിയെടുക്കുന്നവര്ക്കുണ്ടായ
തൊഴില്‍ നഷ്ടം
പരിഹരിക്കുന്നതിന് വനം
വകുപ്പിന്റെ അനുമതി
ലഭ്യമാക്കി പൂയംകുട്ടി
പ്രദേശത്ത് ഈറ്റ വെട്ട്
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍ വ്യവസായ
വകുപ്പ് സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
മൂന്നാറില്‍
പുതിയ വ്യവസായ സംരംഭങ്ങള്‍
520.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
പ്രവര്‍ത്തനം
521.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
സ്റ്റീല്‍ പ്ലാന്റ്
പ്രവര്‍ത്തനം
പുനരാരംഭിക്കുന്നത്
സംബന്ധിച്ച്
വകുപ്പുതലത്തില്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് സെക്രട്ടറി
തലത്തില്‍ ചേര്‍ന്ന
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഷാെര്ണ്ണൂര്
മണ്ഡലത്തില്‍ വ്യവസായ
സമുച്ചയം
522.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഷാെര്ണ്ണൂര്
മണ്ഡലത്തില്‍
നടപ്പിലാക്കുന്ന
വ്യവസായ
സമുച്ചയത്തിന്റെ
പ്രവൃത്തിയുടെ
പുരോഗതിയും നിലവിലെ
സ്ഥിതിയും
അറിയിക്കാമാേ?
പുതുപ്പാടിയില്‍
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്.
523.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ
പുതുപ്പാടിയില്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
സ്ഥാപിക്കുന്ന കാര്യം
ഏതു ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് എപ്പോള്‍
പ്രാവര്‍ത്തികമാക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ചെറുകിട
വ്യാപാര മേഖലയെ
പരിപോഷിപ്പിക്കാൻ നടപടി
524.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട വ്യാപാര മേഖലയെ
പരിപോഷിപ്പിക്കുന്നതിന്
ഈ സർക്കാർ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
തനതായ
ഉത്പന്നങ്ങള്‍ക്ക്
അന്താരാഷ്ട്ര വിപണി
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പാറ
ഖനനം സംബന്ധിച്ച ദേശീയ ഹരിത
ട്രൈബ്യൂണല്‍ ഉത്തരവ്
525.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറ
ഖനനത്തിന് അനുമതി
നല്‍കേണ്ട ജില്ലാതല
വിദഗ്ദ്ധ സമിതികള്‍
പിരിച്ചുവിടാന്‍ ദേശീയ
ഹരിത ട്രൈബ്യൂണല്‍
ഉത്തരവ്
പുറപ്പെടുവിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
പകരം അനുമതിക്കായി
സംസ്ഥാനതല പരിസ്ഥിതി
ആഘാത നിര്‍ണയ
സമിതിക്കാണോ അപേക്ഷ
നല്‍കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കമ്മിറ്റിക്കാണ് അപേക്ഷ
നല്കേണ്ടതെങ്കില് ഇത്
കാലതാമസത്തിനും അതുവഴി
പാറക്ഷാമം
രൂക്ഷമാകുന്നതിനും
കാരണമാകുമോ
എന്നറിയിക്കാമോ;
(ഡി)
വീടുകളുടെയും
റോഡുകളുടെയും
നിര്‍മ്മാണത്തിനും
വിഴിഞ്ഞം തുറമുഖ
നിര്‍മ്മാണം പോലുള്ള
വന്‍കിട
പദ്ധതികള്‍ക്കും
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനത്തിനും ഈ
ഉത്തരവ്
തിരിച്ചടിയാകുമോയെന്ന്
വ്യക്തമാക്കാമോ?
കെട്ടിട
നിര്‍മ്മാണ രംഗത്ത്
സ്തംഭനാവസ്ഥ
526.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണത്തിനുള്ള
അസംസ്കൃത വസ്തുക്കളുടെ
ദൗര്‍ലഭ്യം കെട്ടിട
നിര്‍മ്മാണ രംഗത്ത്
ഉണ്ടാക്കിയ സ്തംഭനാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മണല്‍,
പാറ എന്നിവയുടെ
രൂക്ഷമായ ക്ഷാമം
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സമ്പത്തുള്ളവര്‍
ആവശ്യത്തിലധികം
അസംസ്കൃത വസ്തുക്കള്‍
ഉപയോഗിച്ച് ആഡംബര
ഭവനങ്ങള്‍
നിര്‍മ്മിക്കുമ്പോള്‍
പാവപ്പെട്ടവര്‍ ചെറിയ
വീട്
നിര്‍മ്മിക്കുന്നതിന്
വളരെയധികം
കഷ്ടപ്പെടുന്ന സാഹചര്യം
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഭവന നിര്‍മ്മാണത്തിന്
ആവശ്യമായ അസംസ്കൃത
വസ്തുക്കളുടെ ഉപയോഗം
നിയന്ത്രിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഖനനാനുമതി
സംബന്ധിച്ച ദേശീയ ഹരിത
ട്രൈബൂണല്‍ ഉത്തരവ്
527.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറ
ഖനനത്തിന് അനുമതി
നല്‍കേണ്ട ജില്ലാതല
വിദഗ്ദ്ധ സമിതികള്‍
പിരിച്ചുവിട്ടുകൊണ്ട്
ദേശീയ ഹരിത ട്രൈബൂണല്‍
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവ്
സംസ്ഥാനത്തെ
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തെ
എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
ഈ
ഉത്തരവോടെ പാറഖനന
അനുമതിക്കായി സംസ്ഥാനതല
അതോറിറ്റിയെ മാത്രം
സമീപിക്കേണ്ട
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
ജില്ലാ തലത്തില്‍
തീരുമാനം ആകാത്ത
നൂറുകണക്കിന്
അപേക്ഷകള്‍ സംസ്ഥാനതല
പരിസ്ഥിതി ആഘാത
നിര്‍ണ്ണയസമിതി
മുമ്പാകെ വരുമ്പോള്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുവാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
നിര്‍മ്മാണ
മേഖല നേരിടുന്ന പ്രതിസന്ധി
528.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറി
ഉല്പന്നങ്ങളുടെ
ലഭ്യതക്കുറവ് മൂലം
നിര്‍മ്മാണ
മേഖലക്കുണ്ടായ
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
വിദേശത്തു
നിന്ന് ആറ്റുമണല്‍
ഇറക്കുമതി ചെയ്യുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നിര്‍മ്മാണമേഖലയിലെ
പ്രതിസന്ധി പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
529.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരിങ്കല്ലും
മെറ്റലും അടക്കമുള്ള
അസംസ്കൃത വസ്തുക്കളുടെ
ലഭ്യതക്കുറവും
വിലക്കയറ്റവും
നിര്‍മ്മാണമേഖലയെ
എപ്രകാരമാണ്
പ്രതികൂലമായി
ബാധിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കെട്ടിട,
റോഡ് നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിനായും
കരിങ്കല്ലിന്റെയും
മെറ്റലിന്റെയും ലഭ്യത
വര്‍ദ്ധിപ്പിച്ച്
വിലവര്‍ദ്ധനവ്
തടയുന്നതിനായും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
നിലവിലുള്ള
മണല്‍ ക്ഷാമം
പരിഹരിക്കുന്നതിനായി
സംസ്ഥാനത്തെ വിവിധ
ഡാമുകളില്‍ നിന്ന്
മണല്‍ ശേഖരിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപയോഗിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വീട്
നിര്‍മ്മാണത്തിനായി
മണ്ണെടുക്കുന്നതിന്
പിഴചുമത്തല്‍
530.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീട്
നിര്‍മ്മാണത്തിനായി
മണ്ണെടുക്കുന്നതിന്
മൈനിംഗ് ആന്റ് ജിയോളജി
വകുപ്പിന്റെ പ്രത്യേക
അനുമതി ആവശ്യമുണ്ടോ;
വീട് നിര്‍മ്മാണത്തിന്
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിന്നുള്ള
പെര്‍മിറ്റിന്റെ
അടിസ്ഥാനത്തില്‍
മണ്ണെടുക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
കെട്ടിടനിര്‍മ്മാണ
പെര്‍മിറ്റിന്റെ
അടിസ്ഥാനത്തില്‍
മണ്ണെടുത്തവര്‍ക്ക്
ഭീമമായ തുക പിഴ
ചുമത്തുന്നതായും
മണ്ണെടുക്കുന്നതും
കൊണ്ടുപോകുന്നതുമായ
വാഹനങ്ങള്‍ പോലീസിനെ
ഉപയോഗിച്ച്
പിടിച്ചെടുക്കുന്നതായുമുളള
വ്യാപക പരാതികള്‍
പരിഹരിക്കുന്നതിന്
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(സി)
ലൈഫ്
മിഷന് പദ്ധതിയില്‍
വീട് നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
ഗുണഭോക്താക്കള്‍ പോലും
മൈനിംഗ് ആന്റ് ജിയോളജി
വകുപ്പിന്റെ ഭീഷണി
നേരിടുന്ന
സാഹചര്യത്തിന് പരിഹാരം
കണ്ടെത്താന്‍
ശ്രമിക്കുമോ;
(ഡി)
കോട്ടയം
ജില്ലയില്‍ കോതനല്ലൂര്‍
വില്ലേജ് കാഞ്ഞിരം
കാലായില്‍ ശ്രീമതി
ഏലിയാമ്മക്ക്,
മണ്ണെടുത്തതിന് ഭീമമായ
തുക പിഴ ചുമത്തിയത്
സംബന്ധിച്ച്
സര്‍ക്കാരിന് നല്കിയ
പരാതിയിന്മേല് എന്ത്
നടപടി സ്വീകരിച്ചു;
കോട്ടയം ജില്ലാ
ജിയോളജിസ്റ്റ് ഇത്
സംബന്ധിച്ച് വസ്തുതാ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ശ്രീമതി ഏലിയാമ്മയെ
നേരില്‍
കേള്‍ക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇവരുടെ പിഴ
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ആലപ്പാട്
കരിമണല്‍ ഖനനം
531.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
കരിമണല്‍ ഖനനവുമായി
ബന്ധപ്പെട്ടുള്ള മാധ്യമ
ആക്ഷേപങ്ങള്ക്ക്എന്ത്
അടിസ്ഥാനമാണുള്ളത്
എന്നറിയിക്കാമോ ;
(ബി)
ഇത്
നടന്നുകൊണ്ടിരിക്കുന്ന
ഒരു പദ്ധതിയല്ലേ എന്നത്
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട വിശദ പഠന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
ഖനനവുമായി ബന്ധപ്പെട്ട
നിലപാട് വിശദമാക്കുമോ?
ആലപ്പാട്ടെ
സീ വാഷിംഗിന്റെ
പ്രത്യാഘാതങ്ങള്‍
532.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിലെ
വെള്ളനാതുരുത്തില്‍
ഐ.ആര്.ഇ. നടത്തുന്ന സീ
വാഷിംഗ് എന്ന
ഖനനരീതിയുടെ
പ്രത്യാഘാതങ്ങള്‍ പഠന
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഈ
ഖനന രീതിയുടെ
ന്യൂനതകള്‍
പരിശോധിച്ചിട്ടുണ്ടോ;
ഇതുമൂലം കര വലിയതോതില്‍
നഷ്ടപ്പെടുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇവിടെ
നടക്കുന്ന ഖനനം മൂലം
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ഭീതിയും ആശങ്കയും
ഒഴിവാക്കുന്നതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ?
വെള്ളനാതുരുത്തിലെ
ഖനന പ്രവര്‍ത്തനങ്ങള്‍
T 533.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
വെള്ളനാതുരുത്തില്‍
ഐ.ആര്.ഇ.ഏതെല്ലാം
തരത്തിലുള്ള ഖനന
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത്; ഡീപ്
മൈനിംഗ് നടക്കുന്ന
സ്ഥലങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെ
സീവാഷിംഗ് രീതിയിലുള്ള
മൈനിംഗ്
നടക്കുന്നുണ്ടോ; സീ
വാഷിംഗിനെ സംബന്ധിച്ച്
പാരിസ്ഥിതിക പഠനം
നടത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സീ
വാഷിംഗ് മൂലം തീരം
നഷ്ടപ്പെടുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
തീര
സംരക്ഷണത്തിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വെളളനാതുരുത്തില്
ഐ.ആര്.ഇ.നടത്തുന്ന ഖനന
പ്രവര്‍ത്തനങ്ങള്‍
534.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
വെളളനാതുരുത്തില്
ഐ.ആര്.ഇ.നടത്തുന്ന
ഖനനപ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന് പരിസ്ഥിതി
വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇവിടെ
ഏതെല്ലാം തരത്തിലുളള
ഖനനപ്രവര്‍ത്തനങ്ങളാണ്
നടക്കുന്നത്; ഏതെല്ലാം
യന്ത്ര സംവിധാനങ്ങള്‍
ഖനനത്തിനായി
ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടെ
കഴിഞ്ഞ അഞ്ച്
വര്‍ഷത്തിനിടയില്‍
കടല്‍ക്ഷോഭം മൂലം എത്ര
ഹെക്ടര്‍ സ്ഥലം
നഷ്ടപ്പെട്ടിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(ഡി)
ഇവിടെ
കരയുടെ
ശോഷണമുണ്ടാകുന്നതിന്
ഖനനം മാത്രമാണോ കാരണം
എന്നും ഖനനം
സംബന്ധിച്ച്
ശാസ്ത്രീയമായ പഠനം
നടത്തിയിട്ടുണ്ടോ
എന്നും വിശദീകരിക്കുമോ;
ആയത് സംബന്ധിച്ച
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ചെങ്ങന്നൂര്‍
പ്രഭുറാം മില്ലിന്റെ നവീകരണം
535.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
പ്രഭുറാം മില്ലിന്റെ
നവീകരണ
പദ്ധതികള്‍ക്കായി
2018-19 ല്‍ അനുവദിച്ച
7 കോടി രൂപ
വിനിയോഗിക്കുന്നതിന്
കാലതാമസം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഇതിനായി
ടെക്സ്റ്റയില്‍ വകുപ്പ്
ഡയറക്ടര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
ഖാദി
ഗ്രാമ വ്യവസായ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍
536.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
പഞ്ചായത്തുകളിലാണ് ഖാദി
ഗ്രാമ വ്യവസായ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
സ്ഥലങ്ങള്‍ ഉള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പഞ്ചായത്തിലും ഇത്തരം
എത്ര ഏക്കര്‍ സ്ഥലമാണ്
ഉള്ളത്; നിലവില്‍ ഈ
സ്ഥലങ്ങളില്‍
കെട്ടിടങ്ങള്‍ സ്ഥിതി
ചെയ്യുന്നുണ്ടോ എന്നും
അവയില്‍ എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ എന്നും
വിശദമാക്കുമോ;
(സി)
ഇത്തരം
സ്ഥലങ്ങള്‍ അതിര്‍ത്തി
നിര്‍ണ്ണയിച്ച് മതില്
കെട്ടി
സംരക്ഷിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കായികമത്സരങ്ങളുടെ
പരിശോധന
537.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ അസോസിയേഷനുകള്‍
നടത്തുന്ന
കായികമത്സരങ്ങള്‍
പരിശോധിക്കാറുണ്ടോ;
(ബി)
ക്രിക്കറ്റ്
അസോസിയേഷന്,
ഫുട്ബോള്‍
അസോസിയേഷന്,
വോളിബോള്‍
അസോസിയേഷന് തുടങ്ങിയ
വിവിധ അസോസിയേഷനുകള്‍
സംഘടിപ്പിക്കുന്ന
മത്സരങ്ങള്‍
പരിശോധിക്കുവാന്‍
നിലവിലുള്ള രീതി
അപര്യാപ്തമാണെന്ന
കാര്യം
പരിശോധിക്കുമോ;
(സി)
2016
ജനുവരി മുതല്‍
ഇത്തരത്തില്‍ ഓരോ
അസോസിയേഷനുകളും
സംഘടിപ്പിച്ച
മത്സരങ്ങളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
വരവ് ചെലവ് കണക്കുകളും
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
കണക്കുകൾ സര്‍ക്കാര്‍
ഏജന്‍സികള്‍ ഓഡിറ്റ്
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
കായിക
വകുപ്പിന്റെ പ്ലാന്‍ ഫണ്ട്
538.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
കായിക വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും കായിക
വകുപ്പിന്റെ
വളര്‍ച്ചയ്ക്കുവേണ്ടി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്ന്
തുകയടക്കം ജില്ലകള്‍
തിരിച്ച്
വ്യക്തമാക്കാമോ?
കിക്കോഫ്
പദ്ധതി
539.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ കായിക
വികസനത്തിന് വേണ്ടി
നടപ്പിലാക്കുന്ന
കിക്കോഫ് പദ്ധതി എത്ര
സ്കൂളുകളില്‍
നടപ്പിലാക്കി വരുന്നു;
സ്കൂളുകളുടെ പേരുവിവരം
ജില്ല തിരിച്ച്
അറിയിക്കാമോ;
(ബി)
കിക്കോഫ്
പദ്ധതിയില്‍ നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കിക്കോഫ്
പദ്ധതിക്കായി അവസാനം
തെരഞ്ഞെടുത്ത എട്ട്
സ്കൂളുകളില്‍
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍ കുട്ടികളും
സ്കൂളുകളുമുള്ള
മലപ്പുറം ജില്ലയില്‍
നിന്ന് ഒരു സ്കൂള്‍
പോലും
ഉള്‍പ്പെട്ടിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
കിക്കോഫ്
പദ്ധതിയിൽ മലപ്പുറം
ജില്ലയിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
അവസരം നിഷേധിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഇ)
കിക്കോഫ്
പദ്ധതിയിലേക്ക്
സ്കൂളുകളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
വ്യക്തമാക്കാമോ?
കിക്കോഫ്
ഗ്രാസ്സ് റൂട്ട് ലെവല്‍
ഫുട്ബോള്‍ പരിശീലന പദ്ധതി
540.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിക്കോഫ്
ഗ്രാസ്സ് റൂട്ട് ലെവല്‍
ഫുട്ബോള്‍ പരിശീലന
പദ്ധതിയില്‍
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാലയങ്ങളുടെ പേരു
വിവരങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇതിലൂടെ
നല്കി വരുന്ന
പരിശീലനങ്ങളുടെ
വിശദാംശം നല്‍കുമോ;
ഏതെല്ലാം
വിദ്യാലയങ്ങളില്‍ ഈ
പരിശീലന പദ്ധതി
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഫുട്ബാള്‍
കളിയില്‍ ദേശീയ-അന്തര്‍
ദേശീയ താരങ്ങളെ
വാര്‍ത്തെടുക്കുകയും
ഏറെ പ്രതിഭകളുളളതുമായ
മലപ്പുറം മണ്ഡലത്തിലെ
ജി.വി.എച്ച്.എസ്.എസ്.
അരിമ്പ്ര,
എം.എസ്.പി.എച്ച്.എസ്.എസ്.
മലപ്പുറം എന്നീ
വിദ്യാലയങ്ങളെ പ്രസ്തുത
പദ്ധതിയില്‍
ഉൾപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
541.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ കായിക
രംഗത്ത് തുടക്കം
കുറിച്ച ഓപ്പറേഷന്
ഒളിമ്പിയ പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ ഇതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ ഭാഗമായി
കായിക താരങ്ങള്‍ക്ക്
പരിശീലനം നല്കുന്ന
സെന്ററുകള്‍
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
542.
ശ്രീ.എം.
സ്വരാജ്
,,
ഐ.ബി. സതീഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിമ്പിക്സില്‍
മെഡല്‍ നേടാന്‍ കായിക
താരങ്ങളെ
പ്രാപ്തരാക്കുന്നതിനായി
ഓപ്പറേഷന് ഒളിമ്പ്യ
പദ്ധതി നടപ്പാക്കി
വരുന്നുണ്ടോ;
(ബി)
എന്തെല്ലാം
പരിശീലനങ്ങളാണ്
പ്രസ്തുത പദ്ധതി
പ്രകാരം കായിക
താരങ്ങള്‍ക്ക് നല്കി
വരുന്നതെന്നും ഏതെല്ലാം
കായിക ഇനങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഓപ്പറേഷന്
ഒളിമ്പ്യ
പദ്ധതിയിലേയ്ക്ക് കായിക
താരങ്ങളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
യുവജനങ്ങളുടെ
കായിക പരിശീലനം
543.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യുവജനങ്ങളുടെ കായിക
പരിശീലനത്തിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
വലുതും
ചെറുതുമായ
സ്റ്റേഡിയങ്ങളുടെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിലവിലുളള പദ്ധതികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
ഒളിമ്പിക്സില്‍
പങ്കെടുക്കുന്ന
കായികതാരങ്ങള്‍ക്ക് വീടും
സ്ഥലവും
544.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിമ്പിക്സില്‍
പങ്കെടുക്കുന്ന
കായികതാരങ്ങള്‍ക്ക്
വീടും സ്ഥലവും
നല്‍കണമെന്ന്
ആവശ്യപ്പെട്ട് ഇതുവരെ
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
വയനാട്
ജില്ലയില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;ലഭിച്ച
അപേക്ഷയില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഇത്തരത്തിലുള്ള
കായികതാരങ്ങള്‍ക്ക്
വയനാട് ജില്ലയില്‍ ഭൂമി
നല്‍കുന്നതുമായി
ബന്ധപ്പെട്ട് കായിക
വകുപ്പിന്റെ അഭിപ്രായം
ആരാഞ്ഞുകൊണ്ട് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;അതില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഇത്തരത്തിലുള്ള
അപേക്ഷയിന്മേല്
അഭിപ്രായം
നല്കുന്നതില്
കാലതാമസം നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയതിന്
ഉത്തരവാദികളായവരുടെ
പേരില്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ് കൗണ്‍സിൽ
അംഗീകാരമുള്ള അസോസിയേഷനുകള്‍
545.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സിലില്‍ ഇപ്പോള്‍
എത്ര കായിക
അസോസിയേഷനുകള്‍ക്ക്
അംഗീകാരമുണ്ട്; അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കായിക
അസോസിയേഷനുകള്‍
രൂപീകരിക്കാനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍ അംഗങ്ങള്‍.
546.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള സ്പോര്‍ട്സ്
കൗണ്‍സില്‍ പ്രസിഡന്റ്,
സെക്രട്ടറി, അംഗങ്ങള്‍
എന്നിവരുടെ ജില്ല
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഏതെല്ലാം
കായിക ഇനങ്ങളില്‍ മികവ്
തെളിയിച്ചവരാണ്
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗങ്ങളായി
തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നുള്ള
വിവരം കൂടി
ലഭ്യമാക്കുമോ?
കോതമംഗലത്തെ
സ്കൂളുകളിലെ കായിക വികസനം
547.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
കേരളത്തിന്റെ തലസ്ഥാനം
എന്നറിയപ്പെടുന്ന
കോതമംഗലത്തെ സെന്റ്
ജോര്‍ജ് ഹയര്‍
സെക്കന്ററി സ്കൂള്‍,
മാര്‍ ബേസില്‍ ഹയര്‍
സെക്കന്ററി സ്കൂള്‍,
മാതിരപ്പിള്ളി ഗവ.
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂള്‍
എന്നിവ സംസ്ഥാന സ്കൂള്‍
കായിക മേളകളില്‍
തുടര്‍ച്ചയായി മികവ്
തെളിയിക്കുകയും
ദേശീയ-അന്തര്‍ ദേശീയ
ഒളിമ്പ്യന്‍ താരങ്ങളെ
സൃഷ്ടിക്കുകയും
ചെയ്തിട്ടുള്ള
സ്കൂളുകളാണ് എന്നത്
കണക്കിലെടുത്ത്
പ്രസ്തുത സ്കൂളുകളില്‍
കായിക വികസനത്തിനു
വേണ്ടി സാമ്പത്തിക
സഹായം അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
കായിക വികസനത്തിന്റെ
ഭാഗമായി വലിയ തുക ഈ
സ്കൂളുകൾ
ചെലവഴിക്കേണ്ടി
വരുന്നതിനാല്‍ ഈ
സ്കൂളുകളിലേക്ക് കായിക
വികസനത്തിനായി
സാമ്പത്തിക
സഹായമടക്കമുള്ള കായിക
വികസന പദ്ധതികള്‍
അനുവദിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളെ കായിക
മേഖലയുടെ
ഉന്നതിയിലെത്തിക്കുന്നതിന്റെ
ഭാഗമായി പുതിയ
പദ്ധതികള്‍
ആവിഷ്കരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
തെങ്ങിലക്കടവില്‍
സ്പോര്‍ട്സ് കോംപ്ലക്സ്
548.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവൂര്‍
വില്ലേജിലെ
തെങ്ങിലക്കടവില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
കൈവശത്തിലുള്ള 7.8
ഏക്കര്‍ ഭൂമി
അന്യാധീനപ്പെട്ടു
പോകുന്നതായ വിവരം കായിക
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
അന്താരാഷ്ട്ര
നിലവാരത്തിലുള്ള ഒരു
സ്പോര്‍ട്സ് കോംപ്ലക്സ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഒരു
പഞ്ചായത്തില്‍ ഒരു സ്റ്റേഡിയം
പദ്ധതി
549.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം എന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
നിശ്ചയിച്ചിരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
പാറശ്ശാല നിയോജക
മണ്ഡലത്തിലെ ഏതെങ്കിലും
സ്റ്റേഡിയം
തിരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എല്ലാ
പഞ്ചായത്തുകളിലും കളിക്കളം
550.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
കളിക്കളം
നിര്‍മ്മിക്കുന്നതിനായി
2016-17, 2018-19
വര്‍ഷങ്ങളില്‍ എത്ര തുക
അനുവദിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലാണ്
കളിസ്ഥലം
നിര്‍മ്മിച്ചതെന്ന്
വിശദാംശം ലഭ്യമാക്കാമോ?
ശ്രീപാദം
സ്റ്റേഡിയത്തിലെ
ജിംനേഷ്യത്തിനുളള
സജ്ജീകരണങ്ങള്‍
551.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
വലിയകുന്ന് ശ്രീപാദം
സ്റ്റേഡിയത്തിലെ
ജിംനേഷ്യത്തിനുളള
സജ്ജീകരണങ്ങള്‍
പൂര്‍ത്തിയായോ; കായിക
വകുപ്പിന് കീഴിലുളള
എത്രാമത്തെ
ജിംനേഷ്യമാണ്
ആറ്റിങ്ങലിലേത് എന്ന്
അറിയിക്കാമോ;
(ബി)
ജിംനേഷ്യം
സ്ഥാപിക്കുന്നതിന് എത്ര
തുകയാണ് ചെലവ്
വന്നിട്ടുളളത്;
പരിശീലകര്‍ ശാസ്ത്രീയ
പരിശീലനം ലഭ്യമായവരാണോ;
എത്ര പേര്‍ക്കാണ്
പ്രതിദിനം ഇതിന്റെ
ഗുണഫലം
ലഭ്യമാകുക;വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ കളിസ്ഥലം
552.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബജറ്റില്‍ പ്രഖ്യാപിച്ച
ഒരു പഞ്ചായത്തില്‍ ഒരു
കളിസ്ഥലം പദ്ധതിയില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
ഏതെങ്കിലും കളിസ്ഥലം
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഈ മണ്ഡലത്തിലെ കളിസ്ഥലം
കൂടി പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
കാര്യവട്ടം
സ്പോര്‍ട്സ് ഹബ്ബ്
553.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്യവട്ടം
സ്പോര്‍ട്സ് ഹബ്ബ്
സ്റ്റേഡിയത്തിന്റെ
നടത്തിപ്പ് നിലവില്‍
ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
എത്ര വര്‍ഷത്തേക്കാണ്
പ്രസ്തുത കമ്പനിക്ക്
ഇതിന്റെ നടത്തിപ്പ്
ചുമതല
നല്‍കിയിട്ടുള്ളത്;
(ബി)
നിലവിലെ
കമ്പനി ഇതിന്റെ
നടത്തിപ്പ് അവകാശം
കൈമാറുന്നതിന് തീരുമാനം
എടുത്തുവെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇപ്രകാരം
നടത്തിപ്പ് അവകാശം
കൈമാറുന്നതിന് സംസ്ഥാന
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കായിക
രംഗത്തെ പ്രതിഭകള്‍ക്ക്
സര്‍ക്കാര്‍ ജോലി
554.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കായിക
രംഗത്തുള്ള എത്ര
പേര്‍ക്ക് മികവിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ജോലി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കായിക
രംഗത്തെ പ്രതിഭകള്‍ക്ക്
സര്‍ക്കാര്‍ ജോലി
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കായിക
താരം സര്‍ക്കാര്‍
ജോലിയില്‍
പ്രവേശിച്ചതിനുശേഷം
തുടര്‍ന്നും അവര്‍ക്ക്
പരിശീലനത്തിനുള്ള
അവധിയടക്കമുള്ള സൗകര്യം
സര്‍ക്കാര്‍ നല്കി
വരുന്നുണ്ടോ;
വ്യക്തമാക്കാമോ?
താമരക്കുളം സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
555.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തിലെ
താമരക്കുളം ഗ്രൗണ്ട്
നിരവധി ഫുട്ബോള്‍
അക്കാദമികള്‍
പരിശീലനത്തിനായി
ഉപയോഗിക്കുന്നതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഗ്രൗണ്ടിനെ ഒരു
സ്റ്റേഡിയമാക്കി
മാറ്റുന്നതിന് അനുമതി
ലഭ്യമാക്കുമോ;
താമരക്കുളം സ്റ്റേഡിയം
നിര്‍മ്മാണത്തിന്
ആവശ്യമായ തുക
അനുവദിച്ച് അനന്തര
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയില്‍ കായിക വകുപ്പ്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
556.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ കായിക
വകുപ്പ് നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ പനമരത്ത്
ആരംഭിച്ച കിക്കോഫ്
എന്ന ഫുട്ബോള്‍
പരിശീലന പരിപാടിയില്‍
എത്ര കുട്ടികള്‍ക്കാണ്
പരിശീലനം നല്കി
വരുന്നതെന്ന്
വെളിപ്പെടുത്താമോ?
വാണിയംകുളം
പഞ്ചായത്തില്‍ സിന്തറ്റിക്
ട്രാക്കും ഗ്രൗണ്ടും
557.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സംസ്ഥാന ബഡ്ജറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളതും
കായിക വകുപ്പ്
മുഖാന്തിരം
നടപ്പിലാക്കേണ്ടതുമായ
വാണിയംകുളം
പഞ്ചായത്തില്‍
സിന്തറ്റിക് ട്രാക്കും
ഗ്രൗണ്ടും എന്ന
പ്രവൃത്തി ഇനിയും
ആരംഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കായിക
വകുപ്പിന്റെ
എന്‍ജിനിയറിംഗ്
വിഭാഗത്തെ
ഉപയോഗപ്പെടുത്തി
അടിയന്തരമായി
ഡി.പി.ആര് തയ്യാറാക്കി
ഭരണാനുമതി ലഭ്യമാക്കി
പ്രസ്തുത പ്രവൃത്തി
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
നടുവണ്ണൂര്‍
വോളിബോള്‍ അക്കാദമി
558.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടുവണ്ണൂര്‍
വോളിബോള്‍ അക്കാദമിയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിലുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വോളിബോൾ
അക്കാദമിയുടെ
പ്രവർത്തനം ഉടനടി
ആരംഭിക്കാൻ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കേരള
വോളന്ററി യൂത്ത് ആക്ഷന്‍
ഫോഴ്സ്
559.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജന ക്ഷേമ ബോര്‍ഡ്
കേരള വോളന്ററി യൂത്ത്
ആക്ഷന്‍ ഫോഴ്സിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
ഇതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
നിലവില്‍
എത്രപേര്‍ പ്രസ്തുത
ആക്ഷന്‍ ഫോഴ്സില്‍
അംഗങ്ങളാണെന്നും
അംഗങ്ങളായവര്‍ക്ക്
ഏതൊക്കെ മേഖലകളിലാണ്
പരിശീലനം
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഫോഴ്സ് അംഗങ്ങള്‍ക്ക്
ഓണറേറിയം നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
പി.എസ്.സി
നിയമനങ്ങളില്‍ ഗ്രേസ്
മാര്‍ക്ക് നല്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്നും
വിശദമാക്കാമോ?
യുവജനക്ഷേമ
ബോര്‍ഡ് മുഖേന പാലക്കാട്
ജില്ലയില്‍ നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
560.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
യുവജനക്ഷേമ ബോര്‍ഡ്
മുഖേന പാലക്കാട്
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?