വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
സംബന്ധിച്ച അന്വേഷണ
കമ്മീഷന്റെ റിപ്പോര്‍ട്ട്
360.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണം
സംബന്ധിച്ച്
സി.&എ.ജി. നല്കിയ
റിപ്പോര്ട്ടിന്മേല്
കേരള സര്‍ക്കാര്‍
നിയമിച്ച അന്വേഷണ
കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച
കണ്ടെത്തലുകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖം
361.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ബി)
2019
ല്‍ തുറമുഖം
പ്രവര്‍ത്തന
സജ്ജമാകുമെന്ന് ഉദ്ഘാടന
വേളയില്‍ നടത്തിയ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
നിലവിലെ സാഹചര്യത്തില്‍
സാധ്യമാണോ എന്ന്
വെളിപ്പെടുത്താമോ;
(സി)
തുറമുഖത്തോടനുബന്ധിച്ചുള്ള
പുലിമുട്ട്
നിര്‍മ്മാണത്തിന്
കരിങ്കല്ല്
ലഭ്യമാക്കുന്നതിനുള്ള
തടസ്സങ്ങള്‍
നീങ്ങിയിട്ടുണ്ടോ;
നഗരൂര്‍ കടവിള
ക്വാറിയില്‍ നിന്നും
കരിങ്കല്ല്
ലഭ്യമാക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(ഡി)
പുലിമുട്ട്
നിര്‍മ്മാണത്തിന്
ആവശ്യമായ കരിങ്കല്ല്
അന്യസംസ്ഥാനങ്ങളില്‍
നിന്നും
എത്തിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനത്തിലുണ്ടായ
മാന്ദ്യം നീക്കി
തുറമുഖം പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചെറുകിട
തുറമുഖങ്ങള്‍
വികസിപ്പിക്കുന്നതിന് പദ്ധതി
362.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. ജോയി
,,
എ. എന്‍. ഷംസീര്‍
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വ്യാവസായിക വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനും
അതുവഴി പ്രാദേശിക
സാമ്പത്തിക വ്യാപാര
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
സംസ്ഥാനത്തെ ചെറുകിട,
ഇടത്തരം തുറമുഖങ്ങള്‍
മുഖേനയുള്ള ചരക്ക്
ഗതാഗതം എത്രത്തോളം
പങ്കുവഹിക്കുന്നു എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പൊതു-സ്വകാര്യ
മേഖലാ പങ്കാളിത്തത്തോടെ
വന്‍കിടേതര
തുറമുഖങ്ങള്‍
വികസിപ്പിക്കുന്നതിന്
പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ചെറുകിട തുറമുഖങ്ങളില്‍
നിന്നുള്ള റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ബേപ്പൂര്‍
തുറമുഖത്തിന്റെ വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
363.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ബേപ്പൂര്‍
തുറമുഖത്തിന്റെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
ഇതിനായി എത്ര തുക
ചെലവഴിച്ചു;
വിശദാംശങ്ങള്‍
നല്‍കുമോ?
മ്യൂസിയങ്ങളുടെ
നവീകരണവും പുനരുദ്ധാരണവും
364.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു,
പുരാരേഖ, മ്യൂസിയം
വകുപ്പുകളുടെ കീഴിലുള്ള
മ്യൂസിയങ്ങള്‍
നവീകരിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
ഏതെങ്കിലും നോഡല്‍
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നോഡല്‍ ഏജന്‍സിയെ
നിയോഗിച്ചു കൊണ്ടുള്ള
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പുതിയ
മ്യൂസിയങ്ങള്‍ രൂപകല്പന
ചെയ്യുന്ന ജോലി
പ്രസ്തുത ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഏതെല്ലാം
മ്യൂസിയങ്ങളുടെ നവീകരണ
- പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത ഏജന്‍സി
മുഖാന്തിരം ഇതിനകം
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ഇ)
ഇത്തരത്തില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങളില്‍
ടെന്‍ഡര്‍ നടപടി
ക്രമങ്ങള്‍
പാലിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കോഴിക്കോട്
ജില്ലയിലെ മ്യൂസിയങ്ങള്‍
365.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ മ്യൂസിയം,
പുരാവസ്തു വകുപ്പിന്റെ
കീഴില്‍ എത്ര
മ്യൂസിയങ്ങള്‍
നിലവിലുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍ ഇതില്‍
എത്രയെണ്ണത്തിന്റെ
നവീകരണത്തിനും
വിപുലീകരണത്തിനുമായി
ഫണ്ട്
അനുവദിച്ചിട്ടുണ്ട്;വിശദമാക്കാമോ;
(സി)
ജില്ലയില്‍
മ്യൂസിയം പുരാവസ്തു
വകുപ്പുകൾ പുതുതായി
ആരംഭിക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തു
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
366.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എം. സ്വരാജ്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുരാവസ്തു
വകുപ്പ് ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ പ്രധാന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുരാവസ്തു
വകുപ്പിന്റെ
അധീനതയിലുള്ള നാണയശേഖരം
സമഗ്രമായ
പരിശോധനയ്ക്കും
പ്രമാണീകരണത്തിനും
വിധേയമാക്കി
പൊതുജനങ്ങള്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
പ്രയോജനപ്രദമാകുന്ന
രീതിയില്‍
പ്രദര്‍ശിപ്പിക്കുന്നതിനുള്ള
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(സി)
പുരാവസ്തുക്കളുടെ
ശാസ്ത്രീയ സംരക്ഷണം,
ഉദ്ഖനന
പ്രവര്‍ത്തനങ്ങള്‍,
നാണയ പഠനം തുടങ്ങിയ
വിഷയങ്ങളെ സംബന്ധിച്ച്
പുതിയ ഗവേഷണങ്ങള്‍
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വകുപ്പിന്റെ
കീഴിലുള്ള
മ്യൂസിയങ്ങളില്‍
സൂക്ഷിച്ചിട്ടുള്ള
പുരാവസ്തുക്കളുടെ
ഡിജിറ്റല്‍ ഡാറ്റ
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പഴശ്ശി
കുടീരം
367.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
പഴശ്ശി കുടീരത്തില്‍
കൂടുതല്‍ സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
പഴശ്ശി
കുടീരത്തില്‍ സ്ഥിതി
ചെയ്യുന്ന
ഉദ്യാനത്തിലേക്ക്
കൂടുതല്‍ സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നതിനുള്ള
പദ്ധതി തയ്യാറാക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണനയിലുണ്ടോ
എന്നറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ചരിത്ര ശേഷിപ്പുകൾ
സംരക്ഷിക്കുന്ന പദ്ധതി
368.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്ര
രേഖകളും ചരിത്ര
ശേഷിപ്പുകളും
സംരക്ഷിക്കുന്ന
പദ്ധതിയിൽ കാസര്‍ഗോഡ്
ജില്ലയിലെ ഏതൊക്കെ
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നീലേശ്വരം
രാജകൊട്ടാരവും അനുബന്ധ
കെട്ടിടങ്ങളും
സംരക്ഷിക്കുന്നതുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
പെരുങ്കടവിള
ബ്ലോക്ക് പഞ്ചായത്തിലെ
പുരാവസ്തു സംരക്ഷണം
369.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല,
പെരുങ്കടവിള ബ്ലോക്ക്
പഞ്ചായത്ത് പരിധിയില്‍
പുരാവസ്തു സംരക്ഷണ
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
ഏതൊക്കെ മേഖലകളാണ്
ഉള്ളത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പെരുങ്കടവിള
ഗ്രാമപഞ്ചായത്തിലെ
പാണ്ഡവന്‍പാറയുടെ
സംരക്ഷണത്തിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എറണാകുളം
കളക്ടറേറ്റ് കെട്ടിടം
സംരക്ഷിക്കാന്‍ നടപടി
370.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളത്തെ
കണയന്നൂര്‍ താലൂക്ക്
ഓഫീസ്
പ്രവര്‍ത്തിക്കുന്ന പഴയ
കളക്ടറേറ്റ് കെട്ടിടം
പുരാവസ്തു വകുപ്പിന്റെ
കീഴിലാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിടം
സംരക്ഷിക്കുന്നതിനായി
പുരാവസ്തു വകുപ്പ്
ഇതുവരെ എത്ര തുക
ചെലവഴിച്ചെന്നും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്നും
വിശദമാക്കുമോ;
(സി)
ഈ
കെട്ടിടത്തിന്റെ പൈതൃകം
നിലനിര്‍ത്തി
സംരക്ഷിക്കുന്നതിന്
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കുമോ?
ചരിത്ര
രേഖകള്‍
സംരക്ഷിക്കുന്നതിനുള്ള പദ്ധതി
371.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
,,
രാജു എബ്രഹാം
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
സമ്പന്നമായ
ചരിത്രരേഖകള്‍
കണ്ടെത്തുന്നതിനും
സംരക്ഷിക്കുന്നതിനുമായി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
സാക്ഷരതാമിഷന്റെ
സഹകരണത്തോടെ
'കമ്മ്യൂണിറ്റി
ആര്‍ക്കൈവ്സ്' പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(സി)
സവിശേഷവും
ചരിത്ര
പ്രാധാന്യമുള്ളതുമായ
സുപ്രധാന രേഖകള്‍
കേരളത്തിന്റെ പരമ്പരാഗത
ചുമര് ചിത്രശൈലിയില്‍
ചിത്രീകരിച്ച്
പ്രദര്‍ശിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പുരാരേഖ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളും
സേവനങ്ങളും
പൊതുജനങ്ങള്‍, ചരിത്ര
വിദ്യാര്‍ത്ഥികള്‍,
ഗവേഷകര്‍
എന്നിവരിലേക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?