ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉയര്‍ത്തുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
219.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
അന്വേഷിച്ച്എത്തുന്ന
ഇതര സംസ്ഥാന
തൊഴിലാളികള്‍
സംസ്ഥാനത്ത് ഏറ്റവും
മലിനമായ
ചുറ്റുപാടുകളില്‍
കഴിയേണ്ടി വരുന്നു
എന്നതും ഇത് ഗുരുതരമായ
ആരോഗ്യ പ്രശ്നങ്ങള്‍
ഉയര്‍ത്തുന്നു എന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
വാസസ്ഥലങ്ങള്‍
കര്‍ശനമായി
പരിശോധിക്കുന്നതിനും
ഇത്തരം വാസസ്ഥലങ്ങള്‍
തൊഴിലാളികളില്‍ ആരോഗ്യ
പ്രശ്നങ്ങള്‍
സൃഷ്ടിക്കുമെന്ന്
ബോധ്യപ്പെട്ടാല്‍
കെട്ടിട ഉടമകളുടെ
പേരില്‍ നടപടികള്‍
സ്വീകരിക്കുന്നതിനും
അതുമായി ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നിര്‍ദേശം
നല്‍കുന്നതിനും
സാധിക്കുമോ ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ആരോഗ്യ ക്യാമ്പുകള്‍
സംഘടിപ്പിച്ച്
വാക്സിനേഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
എച്ച്.ഐ.വി-എയ്ഡ്സ്
ബാധിതരുടെ സംരക്ഷണം
220.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച്.ഐ.വി -എയ്ഡ്സ്
ബാധിതരുടെ അവകാശ
സംരക്ഷണത്തിനായി
എന്തെല്ലാം നിയമ
പരിരക്ഷ
ഉറപ്പുവരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
എച്ച്.ഐ.വി-എയ്ഡ്സ്
ബാധിതരും അവരുടെ
മക്കളും പൊതു
സ്ഥലങ്ങളില്‍ നേരിടുന്ന
വിവേചനം തടയുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ; ഇത്തരം
കുട്ടികള്‍ക്ക്
പ്രത്യേക പരിഗണന
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വയനാട്
ജില്ലയിലെ അരിവാള്‍ രോഗികളുടെ
കണക്ക്
221.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ അരിവാള്‍
രോഗികളുടെ കൃത്യമായ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
(ബി)
വയനാട്
ജില്ലയില്‍ എത്ര
അരിവാള്‍ രോഗികളാണ്
ഉള്ളതെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അരിവാള്‍
രോഗികള്‍ക്കായി നടത്തിയ
ക്ഷേമപദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ ;
(ഡി)
അരിവാള്‍
രോഗികള്‍ക്കായി
കൂടുതല്‍
ക്ഷേമപദ്ധതികള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
പ്ലാന്‍
ഫണ്ടില്‍ നിന്നും തലശ്ശേരി
മണ്ഡലത്തിന് അനുവദിച്ച തുക
222.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-19
വര്‍ഷത്തെ ആരോഗ്യ
വകുപ്പിന്റെ പ്ലാന്‍
ഫണ്ടില്‍ നിന്നും
തലശ്ശേരി മണ്ഡലത്തില്‍
ഇതുവരെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്;
പ്രവൃത്തിയുടെ പേര്,
തുക എന്നിവ
വ്യക്തമാക്കാമോ?
മലബാര്‍
കാന്‍സര്‍ സെന്ററിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍
223.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
കാന്‍സര്‍ സെന്ററിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
നടപ്പിലാക്കിയ ഓരോ
പ്രവൃത്തിയും ആയതിന്റെ
നിലവിലുളള അവസ്ഥയും
എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ഇനി എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഉളളതെന്നും ആയത് എന്ന്
പൂർത്തിയാക്കാനാകുമെന്നും
വ്യക്തമാക്കുമോ?
എയിഡ്സ്
രാേഗബാധിതരുടെ കണക്ക്
224.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
എയിഡ്സ് രാേഗബാധിതരുടെ
കണക്ക് ലഭ്യമാണാേ;
എങ്കിൽ ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
നല്‍കാമാേ?
മരുന്ന്
കുറിപ്പടികള്‍
വ്യക്തമായിരിക്കണമെന്ന
നിര്‍ദ്ദേശം
225.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗികള്‍ക്ക്
നല്കുന്ന മരുന്ന്
കുറിപ്പടികള്‍
വ്യക്തമായിരിക്കണമെന്ന
നിര്‍ദ്ദേശം
സംസ്ഥാനത്ത് ഫലപ്രദമായി
നടപ്പിലാക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡോക്ടര്‍മാരുടെ
കുറിപ്പടിയില്‍ പരമാവധി
രാസമൂലക (ജനറിക്)
നാമങ്ങള്‍
ചേര്‍ക്കണമെന്ന
നിര്‍ദ്ദേശം ഫലപ്രദമായി
നടപ്പിലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
എക്സ്റേ,
റേഡിയേഷന് യൂണിറ്റുകളുടെ
പ്രവര്‍ത്തനം
226.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എക്സ്റേ, റേഡിയേഷന്
യൂണിറ്റുകളുടെ
പ്രവര്‍ത്തനം
പരിശോധിക്കുന്നതിന്
നിലവിലുള്ള
ഡയറക്ടറേറ്റ് ഓഫ്
റേഡിയേഷന് സേഫ്റ്റി
ഡിപ്പാര്‍ട്ട്മെന്റിന്റെ
അധികാരം
വെട്ടിക്കുറയ്ക്കുവാൻ
ഉണ്ടായ കാരണം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
നിയമങ്ങളും
ചട്ടങ്ങളും പാലിക്കാതെ
എക്സ്റേ, റേഡിയേഷന്
യൂണിറ്റുകള്‍ക്ക്
അനുമതി നല്‍കുന്നതും
സുരക്ഷകള്‍
സംബന്ധിച്ചുള്ള തുടര്‍
പരിശോധനകള്‍
നടത്താതിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍
നല്‍കാമോ?
കുഷ്ഠരോഗ
വ്യാപനം തടയാന്‍ നടപടി
227.
ശ്രീ.ആര്.
രാജേഷ്
,,
കെ. ബാബു
,,
ഒ. ആര്. കേളു
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുഷ്ഠരോഗ ബാധിതരായ
മുഴുവന്‍ ആളുകളെയും
കണ്ടെത്തി
ചികിത്സിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കുഷ്ഠരോഗ
വ്യാപനത്തിലും
കുഷ്ഠരോഗബാധ മൂലം
അംഗവെെകല്യം
സംഭവിച്ചവരുടെ
എണ്ണത്തിലും ഏതെല്ലാം
ജില്ലകളാണ്
മുന്‍പന്തിയില്‍
നില്‍ക്കുന്നതെന്ന്
അറിയിയ്ക്കാമോ;
(സി)
പ്രാഥമിക
രോഗലക്ഷണങ്ങള്‍
ശ്രദ്ധിക്കാത്തതുകൊണ്ട്
രോഗം ഗുരുതരമാകുന്ന
സാഹചര്യം
ഒഴിവാക്കുന്നതിനായി
കുഷ്ഠരോഗം സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
ബോധവത്ക്കരണം
നല്‍കുന്നതിനും ചികിത്സ
ആവശ്യമുളളവരെ കാലതാമസം
കൂടാതെ
ആശുപത്രികളിലെത്തിക്കുകയും
ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുഷ്ഠരോഗ
വ്യാപനം
കൂടുതലായിട്ടുളള
ജില്ലകളില്‍ രോഗ
നിര്‍ണ്ണയത്തിനായി
പ്രത്യേക മെഡിക്കല്‍
ക്യാമ്പുകള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ക്യാന്‍സര്‍
രോഗം ആരംഭ ദശയില്‍തന്നെ
കണ്ടെത്തുന്നതിന് പദ്ധതി
228.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗികളുടെ
എണ്ണം ആശങ്കാജനകമായി
വര്‍ദ്ധിക്കുന്നത്
കണക്കിലെടുത്ത്
ക്യാന്‍സര്‍ രോഗബാധ
ആരംഭദശയില്‍തന്നെ
കണ്ടെത്തുന്നതിന്
താലൂക്ക് ആശുപത്രികള്‍,
ജില്ലാ ആശുപത്രികള്‍,
ജനറല്‍ ആശുപത്രികള്‍
എന്നിവ കേന്ദ്രീകരിച്ച്
എന്തെങ്കിലും പ്രത്യേക
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത്തരം ആശുപത്രികളില്‍
മെഡിക്കല്‍ ഓങ്കോളജി
വിഭാഗം
ആരംഭിക്കുന്നതിനും
കൂടുതല്‍ ക്യാന്‍സര്‍
ചികിത്സ സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സ്കൂള്‍-കോളേജ്
കേന്ദ്രീകരിച്ച്
ക്യാന്‍സര്‍ രോഗ
നിര്‍ണ്ണയത്തിനും
ചികിത്സയ്ക്കും
പ്രതിരോധത്തിനും
അവബോധത്തിനും
എന്തെങ്കിലും പ്രത്യേക
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇരയാക്കപ്പെടുന്നവര്‍ക്ക്
അടിയന്തര ആശ്വാസം - പ്രത്യേക
നിധി
229.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈംഗികാതിക്രമം,
ആസിഡ് ആക്രമണം,
ഗാര്‍ഹിക പീഡനം, ലിംഗ
വിവേചനത്തിന്റെ
പേരിലുള്ള അതിക്രമം
എന്നിവയ്ക്ക്
ഇരയാക്കപ്പെടുന്നവര്‍ക്ക്
അടിയന്തര ആശ്വാസം
നല്കാന് പ്രത്യേക
നിധി രൂപീകരിച്ച്
സര്‍ക്കാര്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഇരകളാക്കപ്പെടുന്നവര്‍ക്ക്
സമയബന്ധിതമായി സഹായം
നല്‍കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
ഇത്തരം
സഹായനിധിയെക്കുറിച്ച്
അറിവില്ലാത്തതോ
സ്വന്തമായി ഇത്തരം
സഹായം
നേടിയെടുക്കുന്നതിന്
പ്രാപ്തിയില്ലാത്തതോ
ആയവര്‍ക്ക്
സഹായമെത്തിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
എച്ച്1 എന്‍1 പനി
പടരാതിരിക്കാന്‍ സ്വീകരിച്ച
നടപടി
230.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്എച്ച്1
എന്‍1 പനി
പടര്‍ന്നുപിടിക്കുന്നതായുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
എച്ച്1 എന്‍1 പനി
പടര്‍ന്നു
പിടിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
6 മാസത്തിനുള്ളില്‍
എത്ര പേരാണ് എച്ച്1
എന്‍1 പനി ബാധിച്ച്
ചികിത്സ
തേടിയിട്ടുള്ളതെന്നു
വ്യക്തമാക്കാമോ?
എച്ച്1എന്‍1
രോഗബാധ
231.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജക മണ്ഡലത്തിലെ
പുളിമാത്ത്, നഗരൂര്‍,
കരവാരം
പഞ്ചായത്തതിര്‍ത്തിയില്‍
എച്ച്1എന്‍1 രോഗബാധ
സ്ഥിരീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
രോഗം ബാധിച്ച്
മരണമടഞ്ഞവർ എത്രയാണ്;
വിശദമാക്കുമോ;
(സി)
മതിയായ
ചികിത്സ
ലഭ്യമാകാത്തതാണോ മരണ
കാരണം;
രോഗത്തെക്കുറിച്ച്
വേണ്ടത്ര അവബോധം
സൃഷ്ടിക്കുവാന്‍
സാധിച്ചിട്ടുണ്ടോ; രോഗം
പൂര്‍ണ്ണമായും
നിയന്ത്രണ വിധേയമായോ;
വിശദാംശം ലഭ്യമാക്കാമോ?
ഹൃദ്യം
പദ്ധതി
232.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹൃദ്രോഗ
ബാധിതരായ
കുട്ടികള്‍ക്ക് സൗജന്യ
ചികിത്സ
ലഭ്യമാക്കുന്നതിനായി
ഹൃദ്യം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത പദ്ധതി
പ്രകാരം എത്ര
കുട്ടികള്‍ക്ക്
ചികിത്സാ സഹായം
നല്‍കിയിട്ടുണ്ടെന്നു
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയ്ക്ക് ദേശീയ
തലത്തില്‍ എന്തെങ്കിലും
പുരസ്കാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഹൃദ്യം
പദ്ധതി
233.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'ഹൃദ്യം
'പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ആശുപത്രികളിലാണ്
പ്രസ്തുത പദ്ധതി
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിലൂടെ
സംസ്ഥാനത്തെ ശിശുമരണ
നിരക്ക് കുറയ്ക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
(ഡി)
ശിശുമരണനിരക്ക്
കുറയ്ക്കുന്നതിനായി
മാനദണ്ഡങ്ങള്‍
തയ്യാറാക്കി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ആശുപത്രികളിലാണ് ഇവ
പ്രാവര്‍ത്തികമാക്കിയതെന്ന്
വ്യക്തമാക്കുമോ?
ചികിത്സാ
സഹായ പദ്ധതി
234.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആരോഗ്യകുടുംബക്ഷേമ
വകുപ്പ്, സൊസെെറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് റ്റു ദി
പൂവര്‍ (എസ്.എം.എ.പി.)
ചികിത്സാ സഹായ
പദ്ധതിയില്‍ നിന്നും
എത്ര കോടി രൂപയുടെ
ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്രപേര്‍ക്കാണ്
ഈ സഹായം ലഭിച്ചതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
മൃതസഞ്ജീവനി
പദ്ധതി
235.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൃതസഞ്ജീവനി
പദ്ധതി പ്രവര്‍ത്തനം
മന്ദഗതിയില്‍
ആയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതി
സങ്കീര്ണ്ണമായതോടുകൂടി
അവയവങ്ങള്‍
മാറ്റിവെയ്ക്കപ്പെടേണ്ട
രോഗികള്‍ക്ക് യഥാസമയം
അവയവങ്ങള്‍
ലഭിക്കാത്തതുമൂലം
നിരവധിപേര്‍
മരണപ്പെടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മൃതസഞ്ജീവനി
പദ്ധതി പ്രകാരം
രജിസ്റ്റര്‍ ചെയ്ത
രോഗികളില്‍ യഥാസമയം
അവയവങ്ങള്‍ ലഭിക്കാതെ
കഴിഞ്ഞ വര്‍ഷം എത്ര
രോഗികള്‍
മരണപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; എത്ര
ആളുകള്‍ക്ക് അവയവങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(ഡി)
അവയവദാനത്തിനുള്ള
നടപടി ക്രമങ്ങളിലെ
സങ്കീര്‍ണ്ണത ഒഴിവാക്കി
സുതാര്യമായ രീതിയില്‍
അവയവദാനം
പ്രോല്‍സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍
236.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയ
പി.എച്ച്.സി.കളില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളിലെ
സൗകര്യങ്ങള്‍
ഒരുക്കുന്ന നടപടികള്‍
ഏതുവരെ ആയെന്ന്
വിശദമാക്കാമോ?
ആര്‍ദ്രം പദ്ധതി
237.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കാേങ്ങാട് മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികളുടെ
വിശദവിവരങ്ങള്‍
നല്‍കാമാേ;
(ബി)
ഇതിന്റെ
ഭാഗമായി, കാേങ്ങാട്
സി.എച്ച്.സി.യിൽ
മുന്‍പ് ഉണ്ടായിരുന്ന
കിടത്തിച്ചികിത്സ
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
ആര്‍ദ്രം
പദ്ധതി
238.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പി.എച്ച്.സി.കളില്‍
ഏതെല്ലാം തസ്തികകളാണ്
പുതിയതായി
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
രണ്ടാം
ഘട്ടത്തില്‍
ഉള്‍പ്പെടുത്തിയ
സ്ഥാപനങ്ങള്‍ക്കും ഒരേ
മാനദണ്ഡമാണോ
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
പുതിയതായി
സൃഷ്ടിക്കുന്ന
തസ്തികകളില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പങ്ക്
എന്താണെന്ന്
വിശദമാക്കാമോ;
(ഡി)
നിലവില്‍
24 മണിക്കൂറും കിടത്തി
ചികിത്സാ സൗകര്യമുള്ള
സ്ഥാപനങ്ങളിലെ
പ്രവര്‍ത്തനങ്ങളെ
പദ്ധതി എങ്ങനെയാണ്
ബാധിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ഇ)
മെഡിക്കല്‍
കോളേജുകള്‍ക്ക് കീഴിലെ
ഫെസിലിറ്റേഷന്‍
സി.എച്ച്.സി.കള്‍
ആര്‍ദ്രംപദ്ധതിയില്‍
ഉള്പ്പെടുത്തുമ്പോഴുണ്ടാകാനിടയുളള
പ്രശ്നങ്ങള്‍
പഠനവിധേയമാക്കിയിട്ടുണ്ടോ;
(എഫ്)
ഈ
സ്ഥാപനങ്ങളില്‍
ഡ്യൂവല്‍ കണ്ട്രോള്
ഉള്ള സാഹചര്യത്തില്‍
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ സ്ഥാപനം
മുഴുവനായും മെഡിക്കല്‍
കോളേജുകളുടെ
നിയന്ത്രണത്തിലാക്കുവാന്‍
സാധിക്കുമോ;
(ജി)
ഇതു
സംബന്ധിച്ച 488/ബി
2/2018/ആ.കു.വ. ഫയലിലെ
തീരുമാനമെന്തെന്ന്
വിശദമാക്കാമോ?
ആര്‍ദ്രം
മിഷന്
239.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
ഏതെങ്കിലും
ആശുപത്രികള്‍ അപ്ഗ്രേഡ്
ചെയ്തിട്ടുണ്ടോ;
(സി)
എങ്കിൽ
ആശുപത്രികള്‍ അപ്ഗ്രേഡ്
ചെയ്യുന്നതിന്
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിനുവേണ്ടിയുള്ള
നടപടി
240.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ
അടിസ്ഥാനത്തില്‍ ഫാമിലി
ഹെല്‍ത്ത് സെന്ററാക്കി
ഉയര്‍ത്തപ്പെട്ട
ആശുപത്രികളില്‍
എന്നുമുതലാണ്
പദ്ധതിയുടെ സേവനം
ലഭ്യമാകുക;
(ബി)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ കരവാരം,
കാട്ടുമ്പുറം,
ചെറുന്നിയൂര്‍,
പഴയകുന്നുമ്മേല്‍ എന്നീ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിനുവേണ്ടിയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
വർദ്ധിപ്പിക്കുന്നതിന്
വേണ്ടതെന്തെല്ലാമെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
കോതമംഗലം
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ വികസനം
241.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മധ്യകേരളത്തില്‍
ആദിവാസികളുൾപ്പെടെ
നിരവധി രോഗികള്‍
ആശ്രയിക്കുന്ന കോതമംഗലം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവർത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
പ്രസ്തുത ആശുപത്രിയില്‍
പുതിയതായി തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആദിവാസികളടക്കമുള്ളവരുടെ
ആശ്രയവും
പകര്‍ച്ചപനിയുള്‍പ്പെടെ
ഗുരുതര രോഗങ്ങള്‍
ഉണ്ടാകാറുള്ള പ്രദേശമായ
എറണാകുളം ജില്ലയുടെ
കിഴക്കന്‍ മേഖലയിലെ
സര്‍ക്കാര്‍
ആശുപത്രിയായ കോതമംഗലം
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍
മെഡിക്കല്‍ ഇന്റൻസീവ്
കെയര്‍
യൂണിറ്റ്സ്ഥാപിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
പീരുമേട്
മണ്ഡലത്തിലെ ആര്‍ദ്രം പദ്ധതി
242.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പീരുമേട്
നിയോജകമണ്ഡലത്തിലെ
ആശുപത്രികളില്‍
നടപ്പാക്കുവാന്‍
കഴിഞ്ഞിട്ടുള്ള പുതിയ
പ്രവർത്തനങ്ങൾ
സംബന്ധിച്ച്
വിശദമാക്കുമോ;
(ബി)
ആര്‍ദ്രം
പദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി പുതുതായി
സൃഷ്ടിച്ച തസ്തികകളുടെ
എണ്ണം ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ആര്‍ദ്രം
പദ്ധതി നടപ്പാക്കി
വരുന്നതിന്റെ ഭാഗമായി
ജനങ്ങള്‍ക്ക്
ലഭ്യമായിട്ടുള്ള അധിക
സേവനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ?
തെങ്ങിലക്കടവില്‍
മെഡിക്കല്‍ കോളേജിന്റെ
നിയന്ത്രണത്തിലുളള സ്ഥലവും
കെട്ടിടവും
243.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവൂര്‍
ഗ്രാമപഞ്ചായത്തിലെ
തെങ്ങിലക്കടവില്‍
മെഡിക്കല്‍ കോളേജിന്റെ
നിയന്ത്രണത്തിലുളള ആറര
ഏക്കര്‍ സ്ഥലവും
കെട്ടിടവും കാടുകയറി
നശിക്കുകയാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്ഥലം
ഉപയോഗപ്പെടുത്താത്തതുകൊണ്ട്
സൗജന്യമായി സ്ഥലം
വിട്ടുനല്‍കിയവര്‍ ആയത്
തിരിച്ചുകിട്ടാന്‍
വ്യവഹാരം ആരംഭിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
കാര്യത്തില്‍
സ്വീകരിച്ചിരിക്കുന്ന
നിലപാടെന്തെന്ന്
വ്യക്തമാക്കാമോ?
പി.എച്ച്.സി.കള്‍ക്കും
സി.എച്ച്.സി കള്‍ക്കും പുതിയ
കെട്ടിടം
244.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പി.എച്ച്.സി.കള്‍ക്കും
സി.എച്ച്.സി.കള്‍ക്കും
പുതിയ കെട്ടിടം
നിര്‍മ്മിക്കാനാവശ്യമായ
ഫണ്ട്, ആരോഗ്യവകുപ്പിന്
അനുവദിക്കുന്ന 2019-20
വര്‍ഷത്തെ പ്ലാന്‍
ഫണ്ടില്‍ നിന്നും
വകയിരുത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ കോഴിക്കോട്
ജില്ലയിലെ ഏതെങ്കിലും
പി.എച്ച്.സി./സി.എച്ച്.സി.കള്‍ക്ക്
പ്ലാന്‍ ഫണ്ടില്‍
നിന്നും കെട്ടിട
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കുമോ?
പിറവം
താലൂക്ക് ആശുപത്രിയിൽ
സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍
ആരംഭിക്കാന്‍ നടപടി
245.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പിറവം
താലൂക്ക് ആശുപത്രിയില്‍
ഗൈനക്കോളജി
ഉള്‍പ്പെടെയുള്ള
സ്പെഷ്യാലിറ്റി
വിഭാഗങ്ങള്‍
നിലവിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഗൈനക്കോളജി
ഉള്‍പ്പെടെയുള്ള
സ്പെഷ്യാലിറ്റി
വിഭാഗങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പാറശ്ശാല
ഗവ. താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ നവീകരണം
246.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
ഗവ. താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ നവീകരണം
കിഫ്ബിയുടെ സഹായത്തോടെ
നിര്‍വ്വഹിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്മേല്
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേരള-തമിഴ്നാട്
അതിര്‍ത്തിയോട്
ചേര്‍ന്നു
സ്ഥിതിചെയ്യുന്ന
പാറശ്ശാല ഗവ.താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഒരു
ബ്ലഡ് ബാങ്ക്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ആര്‍ദ്രം
പദ്ധതി
247.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായും
അല്ലാതെയും
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തപ്പെട്ട
പി.എച്ച്.സി./സി.എച്ച്.സി.കളില്‍
നിയമിക്കപ്പെട്ട
ഡോക്ടര്‍മാരുടെ സേവനം
സ്പെഷ്യല്‍
ഡ്യൂട്ടികള്‍,
ട്രെയിനിംഗുകള്‍,
അവധികള്‍ എന്നിവ മൂലം
വൈകുന്നേരം വരെ
ലഭ്യമാകാതെ വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈകുന്നേരം വരെയാണെന്ന്
പ്രഖ്യാപിക്കപ്പെട്ട
ഒ.പി. ഡ്യൂട്ടി
തടസ്സമില്ലാതെ
നടത്തിക്കൊണ്ടുപോകുന്നതിന്
ബദല്‍ മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കുമോ;
(സി)
കൊയിലാണ്ടി
താലൂക്കിലെ ഏതെല്ലാം
പി.എച്ച്.സി./സി.എച്ച്.സി.കളില്‍
ആണ് ഇപ്പോള്‍
ഡോക്ടര്‍മാരുടെ സേവനം
വൈകുന്നേരം വരെ
ലഭ്യമാകുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ഇതില്‍
ഏതെങ്കിലും
കേന്ദ്രങ്ങളില്‍
ഡോക്ടര്‍മാരുടെ അഭാവം
മൂലം വൈകുന്നേരം
വരെയുള്ള ഒ.പി.
സംവിധാനം
പ്രവര്‍ത്തിക്കാത്ത
അവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
കേന്ദ്രങ്ങളില്‍ എന്ന്
വ്യക്തമാക്കാമോ?
പ്രാഥമിക
ആരോഗ്യകേന്ദ്രങ്ങള്‍
248.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ഓഗസ്റ്റ് മുതല്‍
നാളിതുവരെ എത്ര
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളാണ് കുടുംബ
ആരോഗ്യ കേന്ദ്രങ്ങള്‍
ആയി മാറിയിട്ടുള്ളത്;
(ബി)
ഒന്നാം
ഘട്ടത്തിലെ
ആശുപത്രികളുടെ
എണ്ണമെത്ര; ഇവയില്‍
എത്ര ആശുപത്രികള്‍
എഫ്.എച്ച്.സി. ആയി
മാറി; ഓരോ
സ്ഥാപനത്തിനും
ഇക്കാര്യത്തിനായി
നടത്തിയ സിവില്‍
പ്രവൃത്തികളുടെ തുക
എത്ര;
(സി)
ഇതില്‍
പഞ്ചായത്ത്,
എന്‍.എച്ച്.എം,
ബ്ലോക്ക് പഞ്ചായത്ത്
എന്നിവയിലൂടെ ചെലവഴിച്ച
തുക എത്ര;
(ഡി)
ഓരോ
ആശുപത്രികള്‍ക്കും
പി.എച്ച്.സി. -
എഫ്.എച്ച്.സി. ആയി
മാറ്റുവാന്‍
വകയിരുത്തിയ
തുക(എസ്റ്റിമേറ്റ്)
എത്ര;
(ഇ)
രണ്ടാം
ഘട്ടത്തില്‍ ഉള്ള ആകെ
ആശുപത്രികളുടെ എണ്ണം
എത്ര;
(എഫ്)
പി.എച്ച്.സി
- സി.എച്ച്.സി ആയി
മാറ്റുവാന്‍
ബഡ്ജറ്റില്‍ (2018-19)
വകയിരുത്തിയ തുക എത്ര;
ഇതില്‍ നാളിതുവരെ എത്ര
തുക ചെലവായി എന്ന്
വ്യക്തമാക്കുമോ;
(ജി)
അര്‍ബന്‍
ഹെല്‍ത്ത് സെന്ററുകള്‍
ആര്‍ദ്രം പദ്ധതിയുടെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഡയബറ്റിക്സിലെ സൗജന്യ ചികിത്സ
249.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
നിയന്ത്രണത്തിലുള്ള
പുലയനാര്കാേട്ടയിലെ
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഡയബറ്റിക്സില്‍
പാവപ്പെട്ടവര്‍ക്കുള്ള
സൗജന്യ ചികിത്സാ
സൗകര്യം റദ്ദാക്കിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
മുന്‍ഗണനാ
പട്ടികയില്‍ ഉള്ള
പാവപ്പെട്ട
രാേഗികള്ക്ക്
ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഡയബറ്റിക്സില്‍
സൗജന്യ ചികിത്സാ
സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമാേ;
വ്യക്തമാക്കുമോ?
ആരോഗ്യരംഗത്തെ
വികസനം
250.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യകേന്ദ്രങ്ങളായി
വികസിപ്പിക്കുന്നതിനുള്ള
നടപടികള്‍
ഏതുഘട്ടത്തിലാണെന്നു
വ്യക്തമാക്കാമോ;
(ബി)
താലൂക്ക്തല
ആശുപത്രികളെ
സ്പെഷ്യാലിറ്റി
സൗകര്യങ്ങളോടെ
വികസിപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
മെഡിക്കല്‍ കോളേജ്
അടക്കമുള്ള സര്‍ക്കാര്‍
ആശുപത്രികളിലെ ഒ.പി
വിഭാഗം
രോഗീസൗഹൃദമാക്കുന്ന
നടപടി പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
2020
വര്‍ഷത്തെ വികസന
ലക്ഷ്യങ്ങള്‍
സാക്ഷാത്ക്കരിക്കുന്നതിന്
സാധിക്കുന്ന തരത്തില്‍
ആരോഗ്യരംഗത്ത്
നടപ്പിലാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ?
വൃക്ക
മാറ്റിവച്ചവര്ക്കുളള സൗജന്യ
മരുന്നുവിതരണം
251.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൃക്ക
മാറ്റിവച്ചവര്‍ക്ക്
സൗജന്യമായി മരുന്നുകള്‍
താലൂക്ക് ആശുപത്രികള്‍
വഴിയും നല്‍കണമെന്ന
നിവേദനം സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിവേദനം
ആരോഗ്യവകുപ്പ്ഡയറക്ടറേറ്റില്
ലഭിച്ചിട്ടുണ്ടോ; ആയത്
എന്നാണ് ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ആയതുമായി
ബന്ധപ്പെട്ട
സര്‍ക്കാരിലെയും
ഡയറക്ടറേറ്റിലെയും
ഫയലുകളുടെ കോപ്പികള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
ബഹു.മന്ത്രി കര്‍ശന
നിര്‍ദ്ദേശം
നല്‍കിയിട്ടും
സെക്രട്ടറിയേറ്റില്‍
നിന്നോ
ഡയറക്ടറേറ്റില്‍
നിന്നോ യാതൊരു
നിര്‍ദ്ദേശവും
ഇറങ്ങിയിട്ടില്ലെന്ന
കാര്യം
പരിശോധിക്കുമോ;
(ഇ)
താലൂക്ക്
ആശുപത്രികള്‍ വഴിയും
മരുന്നുകള്‍ വിതരണം
ചെയ്യണമെന്ന്
നിര്‍ദ്ദേശം
നല്കുവാന് നടപടി
സ്വീകരിക്കുമോ?
മങ്കട
സി.എച്ച്.സി യിലെ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം
252.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ മങ്കട
സി.എച്ച്.സി യിലെ
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിലേക്ക്
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മങ്കട
സി.എച്ച്.സി.
253.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
സി.എച്ച്.സി.
വിപുലീകരണത്തിന്റെ
ഭാഗമായി
തയ്യാറാക്കിയിട്ടുള്ള
മാസ്റ്റര്‍ പ്ലാന്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മാസ്റ്റര്‍ പ്ലാന്‍
പ്രകാരം 2018-19
സാമ്പത്തിക വര്‍ഷത്തെ
ആരോഗ്യ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും ആവശ്യമായ ഫണ്ട്
വകയിരുത്തുമോ;
(സി)
ഇത്
സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കാമോ?
ചെറൂപ്പ
സി.എച്ച്.സി.
254.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കല്‍ കോളേജിന്റെ
ഫെസിലിറ്റേഷന്‍
സെന്ററായ ചെറൂപ്പ
സി.എച്ച്.സി. ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എം.എല്‍.എ.യുടെ
നിയോജകമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തിയായ ഡയാലിസിസ്
സെന്റര്‍ പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
(സി)
മെഡിക്കല്‍
കോളേജ് വികസന സമിതി
ഡയാലിസിസ് സെന്ററിന്റെ
നടത്തിപ്പ്
ഏറ്റെടുക്കാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
ഈ
സ്ഥാപനം മാവൂര്‍
ഗ്രാമപഞ്ചായത്തിലാണ്
സ്ഥിതി
ചെയ്യുന്നതെങ്കിലും
പഞ്ചായത്തിന് യാതൊരു
നിയന്ത്രണവും
ഇല്ലാത്തതുകൊണ്ട്
നിര്‍വ്വഹണ
ഉദ്യോഗസ്ഥനെ
നിയമിക്കാന്‍
സാധിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മാവൂര്‍
ഗ്രാമപഞ്ചായത്തില്‍ ഒരു
പി.എച്ച്.സി.
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
മലബാര്‍
മേഖലയില്‍ സ്ത്രീകളുടെയും
കുട്ടികളുടെയും ആശുപത്രി.
255.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയില്‍
സ്ത്രീകളുടെയും
കുട്ടികളുടെയും
ചികിത്സയ്ക്കായി
വേണ്ടത്ര വിദഗ്ധ
സൗകര്യമുള്ള ആശുപത്രി
ഇല്ലാത്ത സാഹചര്യം
പരിശാേധിച്ചിട്ടുണ്ടോ;
വിശദമാക്കാമാേ ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ എസ്.എ.റ്റി.
മാതൃകയില്‍ ഒരു
ആശുപത്രി മലബാര്‍
മേഖലയില്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേ;
(സി)
ആയതിലേക്കായി
പ്രാഥമിക പഠനം
നടത്തുന്നതിന് ഒരു
ഏജന്‍സിയെ
ഏല്‍പ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടാേ?
മണലൂര്‍
മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
256.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ തൈക്കാട്,
എളവള്ളി പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങള്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയതിന്റെ ഭാഗമായി
എന്തെല്ലാം തുടര്‍
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ അടുത്ത
ഘട്ടം
നടപ്പാക്കുന്നതിന്റെ
ഭാഗമായി കണ്ടാണശ്ശേരി
പഞ്ചായത്തിലെ മറ്റം
പ്രാഥമിക ആരോഗ്യ
കേന്ദ്രത്തെ
കുടുംബാരോഗ്യ
കേന്ദ്രമാക്കി
മാറ്റാന്‍ നടപടി
സ്വീകരിക്കുമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ
ആശുപത്രികളുടെ പ്രവര്‍ത്തനം
257.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബാരോഗ്യ
കേന്ദ്രമായി ഉയര്‍ത്തിയ
നെന്മാറ
നിയോജകമണ്ഡലത്തിലെ
ആശുപത്രികളുടെ
പ്രവര്‍ത്തനം എന്ന്
മുതല്‍ ആരംഭിക്കുമെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
നിലവില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ആര്‍ദ്രം
പദ്ധതി
258.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
താലൂക്ക്
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി സൗകര്യം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
എന്തെല്ലാം
സൗകര്യങ്ങളാണ് ആര്‍ദ്രം
പദ്ധതി പ്രകാരം ഈ
താലൂക്ക്
ആശുപത്രികളില്‍ കൊണ്ടു
വരാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ആര്‍ദ്രം
പദ്ധതി പ്രകാരം
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
എന്തൊക്കെ നവീകരണ
പ്രവൃത്തികളാണ്
ചെയ്യാനുദ്ദേശിക്കുന്നത്;
(ഡി)
പ്രസ്തുത
ആശുപത്രിയില്‍ ആവശ്യമായ
തസ്തിക സൃഷ്ടിക്കുന്നത്
സംബന്ധിച്ച നടപടികളിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആലത്തൂര്‍
താലൂക്ക് ആസ്ഥാന ആശുപത്രിയിലെ
വികസനപ്രവര്‍ത്തനങ്ങള്‍
259.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മുതല്‍ ആലത്തൂര്‍
താലൂക്ക് ആസ്ഥാന
ആശുപത്രിയില്‍
നടത്തിയിട്ടുള്ള
വികസനപ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
ഏതാെക്കെ
പദ്ധതികളിലായാണ്
വികസനപ്രവര്‍ത്തനങ്ങള്‍
നടത്തിയത്;
വ്യക്തമാക്കുമാേ;
(ബി)
ഇതില്‍
പൂര്‍ത്തിയായവ
ഏതെല്ലാം; ഇപ്പാേള്‍
നിലവില്‍ ഏതെങ്കിലും
നിര്മ്മാണപ്രവ്യത്തികള്
നടക്കുന്നുണ്ടാേ;
ഉണ്ടെങ്കില്‍
വിശദമാക്കുമാേ?
ചാലക്കുടി
താലൂക്ക് ആശുപത്രി
260.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
ട്രോമ കെയര്‍,
സര്‍ജിക്കല്‍ വാര്‍ഡ്
എന്നിവ
നടപ്പാക്കുന്നതിനാവശ്യമായ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
മാലിന്യ സംസ്കരണ
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
പഴയങ്ങാടി
താലൂക്ക് ആശുപത്രിയിലെ
ഡയാലിസിസ് യൂണിറ്റ്
261.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
സ്ഥാപിച്ച ഡയാലിസിസ്
യൂണിറ്റിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രതിദിനം
എത്ര രോഗികള്‍ക്ക്
പ്രസ്തുത യൂണിറ്റില്‍
ഡയാലിസിസ് ചെയ്യുവാന്‍
കഴിയുന്നുണ്ട്;
വിശദമാക്കാമോ?
ഞാറക്കല്‍
താലൂക്ക് ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ രാത്രികാല
സേവനം
262.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ ഞാറക്കല്‍
താലൂക്ക് ആശുപത്രിയില്‍
രാത്രികാലങ്ങളില്‍
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമല്ല എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
രാത്രികാലങ്ങളില്‍
സ്ഥിരമായി
ഡോക്ടര്‍മാരുടെ സേവനം
ലഭ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വെണ്‍പകല്‍
പി.എച്ച്.സി വികസനം
263.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയാേജകമണ്ഡലത്തിലെ
വെണ്‍പകല്‍
ആശുപത്രിയില്‍ നിലവില്‍
എത്ര ഡാേക്ടര്മാരുടെ
സേവനമാണ്
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമാേ;
(ബി)
വെണ്‍പകല്‍
പി.എച്ച്.സി യില്‍
രാേഗികളുടെ എണ്ണം ഓരാേ
മാസവും കുറയുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
വെണ്‍പകല്‍
പി.എച്ച്.സി .യെ
മെച്ചപ്പെടുത്തുന്നതിന്
എന്തു നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
ജില്ലാ ആശുപത്രിയിലെ വിവിധ
തസ്തികകള്‍
264.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ജില്ലാ
ആശുപത്രിക്കനുസൃതമായ
സ്റ്റാഫിനെ
നിയമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ആശുപത്രിയില്‍
ഫോറന്‍സിക് സര്‍ജനെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
ആശുപത്രിയില്‍
നിലവിലുള്ള
തസ്തികകളുടെയും ഇതില്‍
ഒഴിവുള്ള
തസ്തികകളുടെയും വിശദമായ
കണക്ക് ലഭ്യമാക്കുമോ?
കുമ്പളങ്ങി
സാമൂഹ്യ ആരോഗ്യകേന്ദ്രം
265.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചി
നിയോജകമണ്ഡലത്തിലെ
കുമ്പളങ്ങി സാമൂഹ്യ
ആരോഗ്യ കേന്ദ്രത്തില്‍
ആര്‍ദ്രം മിഷന്റെ
ഭാഗമായി പരിഗണിച്ച
സ്റ്റാന്റഡൈസേഷന്
പ്രൊപ്പോസലിന്റെ
ഭാഗമായി പീഡിയാട്രിക്,
ഗൈനക്ക് യൂണിറ്റുകള്‍,
ദന്തല്‍ സര്ജന്,
അസിസ്റ്റന്റ് സര്ജന്,
ജൂനിയര്‍
അഡ്മിനിസ്ട്രേറ്റീവ്
മെഡിക്കല്‍ ഓഫീസര്‍
തുടങ്ങിയ തസ്തികകള്‍
സൃഷ്ടിക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
സി.എച്ച്.സിയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനും
പൊതുജനങ്ങള്‍ക്ക്
ചികിത്സ
ഉറപ്പുവരുത്താനുമായി
ഇവരുടെ നിയമനം
എന്നത്തേയ്ക്ക്
നടത്താന്‍ കഴിയും
എന്നും അതിനായി
എന്തെല്ലാം നടപടികള്‍
നാളിതുവരെ സ്വീകരിച്ചു
എന്നും വ്യക്തമാക്കുമോ?
ഒറ്റപ്പാലം
താലൂക്ക് ആശുപത്രി നവീകരണം
266.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രി
വളപ്പില്‍ ജീര്‍ണ്ണിച്ച
എത്ര കെട്ടിടങ്ങള്‍
ഉണ്ട്; വിശദാംശം
നല്‍കാമാേ;
(ബി)
ജീര്‍ണ്ണിച്ച
കെട്ടിടങ്ങള്‍
പാെളിച്ചുമാറ്റി പകരം
പുതിയ കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നകാര്യം
പരിഗണനയിലുണ്ടാേ;
വിശദാംശം
ലഭ്യമാക്കാമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒറ്റപ്പാലം താലൂക്ക്
ആശുപത്രി
നവീകരണത്തിനായി എത്രതുക
ചെലവഴിച്ചു; ഓരാേ
പ്രവൃത്തിയുടേയും
ചെലവഴിച്ച തുകയുടേയും
വിശദാംശം
ലഭ്യമാക്കാമാേ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ ആരോഗ്യവകുപ്പ്
നടപ്പിലാക്കിയ പദ്ധതികള്‍
267.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ആരോഗ്യവകുപ്പ്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിയ
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍
ഏതെല്ലാമാണ്; ഇവിടെ
എന്തെല്ലാം കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തിലെ
കൂടുതല്‍
പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിമാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എത്ര
എണ്ണമെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
ചിത്തിരപുരം
സി.എച്ച്.സി യിലെ സര്ജന്
തസ്തിക
268.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
ചിത്തിരപുരം
സി.എച്ച്.സി യിലെ
സര്ജന് തസ്തിക
നിലനിര്‍ത്തുന്നത്
സംബന്ധിച്ച് നല്കിയ
നിവേദനത്തില്‍
(മിനിസ്റ്റര്‍ ഓഫീസ്
ഫയല്‍ നമ്പര്‍.
1012746/2016/വി.ഐ.പി/എം(എച്ച്.എഫ്.ഡബ്ള്യു
ആന്റ്
എസ്.ജെ)നാളിതുവരെയായി
നടപടി സ്വീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
നിവേദനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
തിരുവമ്പാടി
നിയോജക മണ്ഡലത്തിലെ
കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
269.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവമ്പാടി
നിയോജക മണ്ഡലത്തില്‍
പുതിയതായി ആരംഭിക്കുന്ന
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍ എപ്പോൾ
പ്രവർത്തനം ആരംഭിക്കാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
ജനറല്‍ ആശുപത്രിയിലെ
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിന്റെ നിര്‍മ്മാണം
270.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ജനറല്‍ ആശുപത്രിയില്‍
നിര്‍മ്മാണം നടക്കുന്ന
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിന്റെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായി പ്രസ്തുത
കെട്ടിടം എപ്പോള്‍
തുറന്നുകൊടുക്കാന്‍
കഴിയും എന്നും ആയതിന്
നിലവിലുളള കാലതാമസം
എന്താണെന്നും
അറിയിക്കാമോ?
മലയിന്‍കീഴ്
താലൂക്ക് ആശുപത്രി
271.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
മലയിന്‍കീഴ്
താലൂക്ക് ആശുപത്രി
(കാട്ടാക്കട)യുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായുളള
മാസ്റ്റര്‍പ്ലാന്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ ആയത് സംബന്ധിച്ച
തുടര്‍നടപടികള്‍
എന്തെന്ന്
വിശദമാക്കാമോ?
മുല്ലശ്ശേരി
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
272.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിന്റെ
പ്രവര്‍ത്തന സമയം
വെെകുന്നേരം 6 മണി
വരെയാക്കിയതുമൂലം
പുതിയതായി എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഹെല്‍ത്ത് സെന്ററിലെ
വിവിധ ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കുറ്റിപ്പുറം
താലൂക്ക് ആശുപത്രിയിലെ
കെട്ടിടനിര്‍മ്മാണം
273.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
കുറ്റിപ്പുറം താലൂക്ക്
ആശുപത്രിയിലെ
കെട്ടിടനിര്‍മ്മാണം
സംബന്ധിച്ച് സ്വീകരിച്ച
നടപടി വ്യക്തമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണം
മന്ദഗതിയിലാണെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ജില്ലാ
ആരോഗ്യവകുപ്പ്
അധികൃതര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
താലൂക്ക്
ആശുപത്രിയായ
കുറ്റിപ്പുറം
ആശുപത്രിയില്‍ ആവശ്യമായ
സ്റ്റാഫും അനുബന്ധ
സൗകര്യങ്ങളും
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
കെട്ടിടങ്ങളും
അനുബന്ധ സൗകര്യങ്ങളും
വര്‍ദ്ധിപ്പിക്കണമെന്ന്
കാണിച്ച്
ആരോഗ്യവകുപ്പിലുളള
ഫയലില്‍ അനുകൂല നടപടി
സ്വീകരിക്കാമോ;
വ്യക്തമാക്കുമോ;
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഭൗതിക
സാഹചര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ആരോഗ്യമേഖലയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
274.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ നാളിതുവരെ
എത്ര പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങള്‍ കുടുംബ
ആരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തിയിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രസ്തുത
മണ്ഡലത്തിലെ ആരോഗ്യ
മേഖലയില്‍ എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍ വാഹന
പാര്‍ക്കിംഗ് ഫീസ്
275.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജനറല്‍ ആശുപത്രിയില്‍
വാഹന പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
ആശുപത്രിയ്ക്കുള്ളിലേക്ക്
പോകുന്ന വാഹനങ്ങളെ
രണ്ടാം
ഗേറ്റിനുമുന്നില്‍
തടഞ്ഞു നിര്‍ത്തി
പാര്‍ക്കിംഗ് ഫീ
പിരിക്കുന്നതുമൂലം
രോഗികള്‍ക്കും
അനുഗമിക്കുന്നവര്‍ക്കും
ബുദ്ധിമുട്ട്
ഉണ്ടാകുന്നതും ഗതാഗത
തടസ്സം ഉണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങൾ നല്‍കാമോ?
കരുനാഗപ്പള്ളി
താലൂക്ക് ആശുപത്രി
276.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
സര്‍ക്കാര്‍ താലൂക്ക്
ആശുപത്രിയില്‍
ഇപ്പോഴുളള ജീവനക്കാരുടെ
സ്റ്റാഫ് പാറ്റേണ്‍
ലഭ്യമാക്കുമോ; നിലവില്‍
എല്ലാവിഭാഗത്തിലും
അനുവദിച്ചിട്ടുള്ള
തസ്തികകളില്‍ സ്ഥിരം
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കാഷ്വാലിറ്റി
വിഭാഗത്തില്‍ എത്ര
ഡോക്ടര്‍മാരുടെ സേവനം
ലഭിക്കുന്നുവെന്ന്
വിശദമാക്കുമോ; ഇത്
പ്രവര്‍ത്തിപ്പിക്കുന്നതിന്
കൂടുതല്‍
ജീവനക്കാരുടെയും ഒരു
ഡോക്ടറുടെയും സേവനം
ലഭ്യമാക്കുമോ;
വിശദീകരിക്കുമോ;
(സി)
കാലപ്പഴക്കം
ചെന്ന ഒരു ആംബുലന്‍സ്
മാത്രമുള്ളതിനാല്‍ ഒരു
ആംബുലന്‍സ് കൂടി ഈ
ആശുപത്രിയില്‍
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നര്‍ക്കിലക്കാട്
പി.എച്ച്.സി.യെ
സി.എച്ച്.സി.യായി
ഉയര്‍ത്താന്‍ നടപടി
277.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ മലയോര
കുടിയേറ്റ ഗ്രാമമായ
നര്‍ക്കിലക്കാട്
പ്രവര്‍ത്തിക്കുന്ന
പി.എച്ച്.സി.,
സി.എച്ച്.സി.യായി
ഉയര്‍ത്തി
കിടത്തിച്ചികിത്സ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
മലയോര
കുടിയേറ്റ ഗ്രാമങ്ങളും
പിന്നോക്ക
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളും
നിരവധിയുള്ള ഇവിടുത്തെ
പാവങ്ങള്‍
കിടത്തിച്ചികിത്സയക്ക്
50 ഓളം കിലോമീറ്റര്‍
സഞ്ചരിക്കേണ്ട സാഹചര്യം
ഒഴിവാക്കാന്‍
നര്‍ക്കിലക്കാട്
പ്രവര്‍ത്തിക്കുന്ന
പി.എച്ച്.സി യെ
സി.എച്ച്.സി.യായി
പ്രഖ്യാപിക്കുമോ?
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സി.റ്റി.സ്കാന്‍
278.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സി.റ്റി.സ്കാന്‍
സ്ഥാപിക്കുന്നതിന്
പൊതുമേഖലാ സ്ഥാപനമായ
എച്ച്.എല്‍.എല്‍
നിലവില്‍ എടുത്തിട്ടുളള
നടപടി എന്തെല്ലാം എന്ന്
വിശദീകരിക്കാമോ;
(ബി)
ഇവിടെ
സി.റ്റി.സ്കാന്‍
സ്ഥാപിക്കുന്നതിന്
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
2019 മാര്‍ച്ച്
മാസത്തില്‍ സി.റ്റി.
സ്കാനിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുളള
നിര്‍ദ്ദേശം
എച്ച്.എല്‍.എല്‍-ന്
നല്കാന് കഴിയുമോ;
വ്യക്തമാക്കാമോ?
മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ്
279.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ്
ഡയറക്ടറേറ്റിലേക്ക്
മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റിനായി
അയയ്ക്കുന്ന ഫയലുകള്‍
സമയബന്ധിതമായി
തീര്‍പ്പ്
കല്‍പ്പിക്കുന്നില്ല
എന്നുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാൻ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
കൊല്ലം
ജില്ലയിലെ റ്റി.കെ.എം.
ഹയര്‍ സെക്കണ്ടറി
സ്കൂളിലെ എച്ച്.എസ്.എ
ഇംഗ്ലീഷ് ആദ്ധ്യാപിക
ശ്രീമതി സബീന
സമര്‍പ്പിച്ച
മെഡിക്കല്‍
റീഇമ്പേഴ്സ്മെന്റ്
അപേക്ഷയുടെ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കാമോ;
(സി)
ടി
അപേക്ഷ അടിയന്തരമായി
തീര്പ്പുകല്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ജില്ലാ
ആശുപത്രികളിലെ ഒഴിവുകള്‍
280.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ ആശുപത്രികളില്‍
ഡോക്ടര്‍മാരുടെയും
പാരാമെഡിക്കല്‍
തസ്തികകളിലും എത്ര
ഒഴിവുകള്‍ വീതം
നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ചെങ്ങന്നൂര്‍
ജില്ലാ ആശുപത്രിയിലെ
പ്രസ്തുത തസ്തികകളിലെ
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
281.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
(ജെ.എച്ച്.ഐ) മാരുടെ
നിയമനവും
സ്ഥാനക്കയറ്റവും
എത്രകാലമായി
നടക്കുന്നില്ലായെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനതല
പ്രമോഷന് തസ്തികയായ
ജെ.എച്ച്.ഐ ഗ്രേഡ്-I
ന്റെ എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
ഒഴിവുകള്‍
എവിടെയെല്ലാമാണുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഏത്
ഗ്രേഡിലെ
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയാണ് ഈ ഒഴിവുകള്‍
നികത്തേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജെ.എച്ച്.ഐ
ഗ്രേഡ്-2ല്‍ നിന്ന്
ഗ്രേഡ്-1ലേക്ക്
അവസാനമായി
സ്ഥാനക്കയറ്റം
നല്‍കിയത്
എപ്പോഴാണെന്ന്
അറിയിക്കാമോ;
(ഇ)
ഇതിനുളള
മുന്‍ഗണനാപ്പട്ടിക
തയ്യാറായിട്ടുണ്ടോയെന്നും
ഈ പട്ടികയില്‍ നിന്ന്
സ്ഥാനക്കയറ്റം
നല്‍കുന്നതിന്
നിയമപരമായ
തടസ്സങ്ങളുണ്ടോയെന്നും
വിശദമാക്കാമോ;
(എഫ്)
സ്ഥാനക്കയറ്റം
നടന്നാല്‍ എത്ര
ഗ്രേഡ്-2 ഒഴിവുകള്‍
സൃഷ്ടിക്കപ്പെടുമെന്ന്
ജില്ല തിരിച്ചു
വ്യക്തമാക്കാമോ?
ജൂനിയര്‍
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍
തസ്തികയിലെ ഒഴിവുകള്‍
282.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ എത്ര
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
തസ്തികകള്‍
നിലവിലുണ്ടെന്നും
ഇതില്‍ എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
ഇനി എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്നും
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കാനുള്ള
കാരണം എന്തെന്ന്
വ്യക്തമാക്കുമോ?
ചാലക്കുടി
താലൂക്ക് ആശുപത്രി
283.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
ആര്‍ദ്രം മിഷന്റെ
ഭാഗമായി പുതുതായി
സൃഷ്ടിച്ച
കണ്‍സള്‍ട്ടന്റ്
(അനസ്ത്യേഷ്യ)
തസ്തികയില്‍ നിയമന
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ചാലക്കുടി
താലൂക്ക് ആശുപത്രിയില്‍
പുതുതായി അനുവദിച്ച
ട്രോമ കെയര്‍ സംവിധാനം
പ്രവര്‍ത്തന
സജ്ജമാക്കുന്നതിന്
ആവശ്യമായ റേഡിയോ
ഗ്രാഫര്‍
ഉള്‍പ്പെടെയുള്ള
തസ്തികകള്‍ ആര്‍ദ്രം
മിഷന്റെ ഭാഗമായി
അടിയന്തരമായി
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
284.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങള്‍,
കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍,
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്റര്‍
എന്നിവിടങ്ങളില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കുന്ന രീതി
വിശദമാക്കാമോ;
(ബി)
ജനസംഖ്യാടിസ്ഥാനത്തില്‍
പി.എച്ച്.സി/സി.എച്ച്.സി.കളില്‍
ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കാറുണ്ടോ;
(സി)
ജനസാന്ദ്രത
കൂടുതല്‍ ഉള്ളതും
നിലവില്‍ ഒരു ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
മാത്രമുള്ളതുമായ
പി.എച്ച്.സി/സി.എച്ച്.സി.കളില്‍
ഒന്നില്‍ കൂടുതല്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്
ഡയറക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
285.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
എന്റമോളജി, ഫൈലേറിയ
വിഭാഗത്തില്‍
അസിസ്റ്റന്റ് ഡയറക്ടര്‍
തസ്തികയില്‍ ഒഴിവുകള്‍
ഉണ്ടോ; ഉണ്ടെങ്കില്‍ ടി
തസ്തിക എന്നുമുതല്‍
ഒഴിഞ്ഞു കിടക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
ടി
തസ്തികയില്‍ നിയമനം
നടത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(സി)
നിലവിലുള്ള
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം അസിസ്റ്റന്റ്
ഡയറക്ടര്‍ (എന്റമോളജി)
തസ്തികയില്‍ ജില്ലാ
മലേറിയ ഓഫീസറിനാണോ അതോ
ബയോളജിസ്റ്റിനാണോ
നിയമനം നല്‍കേണ്ടത്
എന്ന് വിശദമാക്കുമോ;
(ഡി)
ടി
തസ്തികയില്‍ നിയമനം
നടത്തുന്നതിനെതിരെ
കോടതിയില്‍ കേസുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
രോഗ
നിര്‍ണ്ണയ ലാബുകള്‍
286.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രോഗ
നിര്‍ണ്ണയം
നടത്തുന്നതിന്
സര്‍ക്കാര്‍ മേഖലയിലും
സ്വകാര്യ മേഖലയിലും
എത്ര ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയില്‍ രോഗ
നിര്‍ണ്ണയത്തിനായുള്ള
പരിശോധനകള്‍
നടത്തുന്നവര്‍ അംഗീകൃത
സര്‍ട്ടിഫിക്കറ്റുകള്‍
നേടിയിട്ടുള്ളവര്‍
ആണോയെന്നത് സംബന്ധിച്ച
പരിശോധനകള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അംഗീകൃത
സര്‍ട്ടിഫിക്കറ്റ്
ഇല്ലാത്ത എത്രപേരെ
കണ്ടെത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
കുടുംബക്ഷേമ വകുപ്പില്‍
ഇ-ടെന്‍ഡര്‍ ഒഴിവാക്കിയ
സാഹചര്യം
287.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
കുടുംബക്ഷേമ വകുപ്പില്‍
ഉപകരണങ്ങള്‍
വാങ്ങുന്നതിനായി
സ്റ്റോര്‍
പര്‍ച്ചേഴ്സ് മാന്വലിലെ
വ്യവസ്ഥകള്‍ ഒഴിവാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
തൃശൂര്‍
ഡ്രഗ്സ് കണ്ട്രോള്
ലബോറട്ടറിയിലേക്ക്
ഉപകരണങ്ങള്‍
വാങ്ങുന്നതിന്
ഇ-ടെന്‍ഡര്‍ നടപടികള്‍
ഒഴിവാക്കിയ സാഹചര്യം
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലേക്ക്
ഉപകരണങ്ങള്‍
വാങ്ങുന്നതിന്
ഇ-ടെന്‍ഡര്‍ ഒഴിവാക്കി
ഭാവിയിലും അനുമതി
നല്‍കിയത് ഏത്
നിയമത്തിന്റെ
പിന്‍ബലത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി)
1.5
കോടിയുടെ ഉപകരണങ്ങള്‍
ഇ-ടെന്‍ഡര്‍ ഒഴിവാക്കി
വാങ്ങിയാല്‍
അതിന്മേലുളള
അഴിമതിയ്ക്കുളള സാധ്യത
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍
288.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കുവേണ്ടി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കുമോ;
(ബി)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരുടെ
കടങ്ങള്‍
എഴുതിതള്ളുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എന്‍ഡോസള്‍ഫാന്‍
ദുരിത മേഖലയിലെ ബഡ്സ്
സ്കൂളുകളുടെ
പുരോഗതിക്കായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്;
വിശദമാക്കുമോ?
മായം
ചേര്‍ത്ത മത്സ്യങ്ങളുടെ
വില്പന
289.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മായം
ചേര്‍ത്ത മത്സ്യ വില്പന
ഒഴിവാക്കുന്നതിന്
പരിശോധനകള്‍
എന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
(ബി)
മായം
ചേര്‍ത്ത മത്സ്യം
വില്പന നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മായം
ചേര്‍ത്ത വെളിച്ചെണ്ണയും
ഭക്ഷണ പാനീയങ്ങളും
കണ്ടെത്താന്‍ നടപടി
290.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
മായം ചേര്‍ത്ത
വെളിച്ചെണ്ണ വ്യാപകമായി
വിറ്റഴിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
വെളിച്ചെണ്ണ
കമ്പനികളുടെ
ഉല്‍പ്പന്നം
കണ്ടെത്തിയെന്നും
നിരോധനമേർപ്പെടുത്തിയെന്നും
വ്യക്തമാക്കുമോ;
(ബി)
നിരോധിക്കപ്പെട്ട
വെളിച്ചെണ്ണകള്‍ പുതിയ
നാമത്തിലോ
നിരോധിക്കപ്പെടാത്ത
കമ്പനികളുടെ പേരിലോ
വിറ്റഴിച്ച് ലാഭം
ഉണ്ടാക്കുന്നതിന്
നിരോധിച്ച വെളിച്ചെണ്ണ
കമ്പനികള്‍
തയ്യാറാകുന്നുവെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
ക്രമക്കേട്
കണ്ടുപിടിക്കുന്നതിന്
എന്തെല്ലാം രീതികളാണ്
അവലംബിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍
യുവതീയുവാക്കളെ മാരകമായ
രോഗങ്ങളിലേക്ക്
എത്തിക്കുന്ന,
ആകര്‍ഷകമായ അളവിലും
നാമത്തിലും നിറത്തിലും
ഗന്ധത്തിലും രുചിയിലും
വിറ്റഴിക്കുന്ന ജ്യൂസ്,
സര്‍ബത്ത്, എെസ്ക്രീം
പൗഡര്‍ എന്നിവ
നിര്‍മ്മിച്ച്
സംസ്ഥാനത്തുടനീളമുള്ള
കടകള്‍ക്ക് വിതരണം
നടത്തുന്നവരെ കുറിച്ച്
ഭക്ഷ്യ സുരക്ഷാ
വകുപ്പിന്റെ നിലവിലുള്ള
സംവിധാനം
ഉപയോഗപ്പെടുത്തി,
വിശദമായ ഒരു
അന്വേഷണത്തിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഇത്തരമൊരു
അന്വേഷണം
ഫലപ്രദമായിക്കഴിഞ്ഞാല്
സംസ്ഥാനത്തെ യുവതലമുറയെ
മാരകമായ
രോഗത്തിനടിമപ്പെടുത്തുന്ന
ഇത്തരം പാനീയങ്ങളുടെ
ഉപയോഗത്തില്‍ നിന്ന്
മോചിപ്പിക്കാനുതകുമെന്ന
വസ്തുത
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ജ്യൂസ്-ഐസ്
ക്രീം വില്പന മൂലമുള്ള
ആരോഗ്യ പ്രശ്നങ്ങള്‍
291.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജ്യൂസ് കടകളിലേക്കും
ഐസ് ക്രീം
പാര്‍ലറുകളിലേക്കും
ജ്യൂസ്, അസംസ്കൃത
പൗഡറുകള്‍, സര്‍ബത്ത്
എന്നിവ എവിടെനിന്നാണ്
എത്തിക്കുന്നതെന്ന്
ആരോഗ്യവകുപ്പ്
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരം വിതരണക്കാരെ
കണ്ടെത്താന്‍ ശ്രമം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരം
വിതരണക്കാരെ സംബന്ധിച്ച
അന്വേഷണത്തില്‍ നിന്നും
ഉദ്യോഗസ്ഥര്‍ മന:പൂർവം
വിട്ടുനിൽക്കുന്നത്
അതീവഗൗരവമായി കാണുമോ;
(സി)
ഇപ്രകാരം
നിര്‍മ്മിക്കുന്ന
ജ്യൂസ്, സര്‍ബത്ത്
എന്നിവ
ഉപയോഗിക്കുന്നവര്‍ക്ക്
പ്രത്യേകിച്ച് യുവ
സമൂഹത്തിന് വരുത്തുന്ന
ഗുരുതര ആരോഗ്യ
പ്രശ്നങ്ങള്‍ ഇതിലെ
ചേരുവകള്‍ കാരണമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
പരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇത്തരം
വില്‍പ്പന
കേന്ദ്രങ്ങള്‍ മറയാക്കി
സാമൂഹ്യവിരുദ്ധർ
യുവസമൂഹത്തെ മയക്ക്
മരുന്നുള്‍പ്പെടെയുള്ള
ലഹരി ഉപയോഗത്തിലേക്ക്
എത്തിക്കുമെന്നത്
കണക്കാക്കി നടപടി
സ്വീകരിക്കുമോ;
(ഇ)
ഇത്തരം
വിതരണക്കാരുടെ
നിര്‍മ്മാണ
യൂണിറ്റുകള്‍
പരിശോധിക്കാന്‍
അധികാരപ്പെട്ട
വകുപ്പുകള്‍
ഏതൊക്കെയാണ്;
(എഫ്)
നിര്‍മ്മാതാക്കള്‍ക്ക്
മുന്നറിയിപ്പ് നല്‍കാതെ
മാസത്തിലൊരിക്കലെങ്കിലും
രഹസ്യമായി പരിശോധന
നടത്തുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുമോ;
(ജി)
ഉദ്യോഗസ്ഥർ
സ്വാധീനത്തിനടിപ്പെട്ട്
നിര്‍മ്മാതാക്കള്‍
നല്കുന്ന സാമ്പിളുകള്‍
പരിശോധിക്കുന്നത്
അവസാനിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
കീടനാശിനി
കലര്‍ന്ന കറിമസാലകള്‍
292.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്യാന്‍സര്‍
ഉള്‍പ്പെടെയുളള മാരക
രോഗങ്ങള്‍ക്കിടയാക്കുന്ന
കീടനാശിനി കലര്‍ന്ന
കറിമസാലകള്‍ വിപണിയില്‍
സുലഭമായി
വിറ്റഴിക്കുന്നുവെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഭക്ഷ്യസുരക്ഷാവകുപ്പ്
ഇക്കാര്യത്തില്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പരിശോധനയില്‍
വെളിവായിട്ടുളള
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഇൗ
സര്‍ക്കാരിന്റെകാലത്ത്
ഭക്ഷ്യസുരക്ഷ
ഓഫീസര്‍മാരായി എത്രപേരെ
നിയമിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
ഓഫീസര്‍മാരെ
നിയമിച്ചശേഷവും
വിപണിയില്‍ ആവശ്യമായ
പരിശോധന നടത്തി മായം
കലര്‍ന്ന
ഭക്ഷ്യവസ്തുക്കള്‍
വില്‍ക്കുന്നില്ലെന്ന്
ഉറപ്പ് വരുത്താൻ
സാധിക്കാത്തതിന് കാരണം
വ്യക്തമാക്കുമോ?
ശര്‍ക്കരയിലെ
മായം
293.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന
ശര്‍ക്കരയില്‍
വ്യാപകമായ രീതിയില്‍
മായം
ചേര്‍ക്കുന്നുവെന്ന്
ഭക്ഷ്യ സുരക്ഷാ വകുപ്പ്
നടത്തിയ പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
രാസവസ്തുക്കളുടെ
സാന്നിദ്ധ്യമാണ്
ശര്‍ക്കരയില്‍
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ശബരിമല
പോലുള്ള സ്ഥലങ്ങളില്‍
മായം ചേര്‍ത്ത ശര്‍ക്കര
ഉപയോഗിക്കുന്നത്
ഗുരുതരമായ
ഭവിഷ്യത്തുകള്‍
ഉണ്ടാക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍ കര്‍ശന
പരിശോധന നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
വെളിച്ചെണ്ണയില്‍
വ്യാപകമായി മായം
294.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കുന്ന
വെളിച്ചെണ്ണയില്‍
വ്യാപകമായി മായം
കലര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018ല്‍
മായം കലര്‍ത്തിയതായി
കണ്ടെത്തിയ എത്ര
ബ്രാന്റ്
വെളിച്ചെണ്ണയുടെ
ഉല്പാദനവും,വില്പനയുമാണ്
സംസ്ഥാനത്ത്
നിരോധിച്ചത്;
(സി)
നിരോധിച്ച
ബ്രാന്റുകള്‍
പേരുമാറ്റി പുതിയ
പേരില്‍ വിപണിയില്‍
വില്‍ക്കുന്ന സാഹചര്യം
സര്‍ക്കാര്‍ ഗൗരവമായി
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്നും
ഇത്തരത്തില്‍ ബ്രാന്റ്
മാറ്റി വില്പന നടത്തിയ
ഏതെങ്കിലും
ഉല്പാദകര്ക്കെതിരെ
കേസെടുത്തിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ?
ദേശീയ-അന്തര്‍ദേശീയ
അംഗീകാരങ്ങള്‍
295.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആരോഗ്യ ,
സാമൂഹ്യനീതി, ശിശുവികസന
വകുപ്പുകള്‍ക്ക്
ദേശീയ-അന്തര്‍ദേശീയ
അംഗീകാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
ആരോഗ്യ
സ്ഥാപന നിയന്ത്രണ നിയമം
296.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
സ്ഥാപന നിയന്ത്രണ
നിയമത്തിന്റെ
ഉദ്ദേശലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി
ആശുപത്രികളുടേയും
ലബോറട്ടറികളുടേയും
രജിസ്ട്രേഷന്
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
സ്ഥാപനങ്ങള്‍ക്ക്
സ്ഥിരം രജിസ്ട്രേഷന്
നല്‍കുന്നതിന്
മുന്നോടിയായി
സ്വീകരിക്കുന്ന നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(ഡി)
ആരോഗ്യ
സ്ഥാപന നിയന്ത്രണ നിയമം
എന്നു നിലവില്‍
വരുമെന്നും
ആയതിലേക്കുള്ള
ചുവടുവെയ്പ്പും
അറിയിക്കുമോ?
മസ്തിഷ്ക
മരണം
രേഖപ്പെടുത്തുന്നതിനായുളള
ശാസ്ത്രീയമായ രീതികള്‍
297.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മസ്തിഷ്ക
മരണം
രേഖപ്പെടുത്തുന്നതിനായി
ശാസ്ത്രീയമായി
എന്തൊക്കെ രീതികള്‍
അവലംബിക്കണം എന്നത്
സംബന്ധിച്ച്
ഡബ്ല്യു.സി.സി.5552/2017
നമ്പര്‍ കേസിലെ കേരള
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ എന്തൊക്കെ
നിബന്ധനകളാണ്
പുറപ്പെടുവിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
ദയാവധം
സംബന്ധിച്ച സുപ്രീ
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
ഡോ.എം.ആര്.രാജഗോപാല്‍
ചെയര്‍മാനായി
രൂപീകരിച്ച സമിതി
നല്കിയ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
കണ്ണിയമ്പുറം,
കടമ്പഴിപ്പുറം എന്നീ
ആയൂര്‍വേദ ആശുപത്രികള്‍
298.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
കണ്ണിയമ്പുറം,
കടമ്പഴിപ്പുറം എന്നീ
ആയൂര്‍വേദ ആശുപത്രികള്‍
അപ്ഗ്രേഡ് ചെയ്ത് 30
കിടക്കകളാേടുകൂടിയ
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുള്ള
പ്രപ്പാേസല് എന്നാണ്
ലഭിച്ചത്; അതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു; വിശദാംശം
നല്‍കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ആയൂര്‍വേദ
ആശുപത്രികള്‍ അപ്ഗ്രേഡ്
ചെയ്തു; വിശദാംശം
നല്‍കാമാേ?
സ്ത്രീകളെ നെെറ്റ്
ഡ്യൂട്ടിയില്‍ നിന്നും
ഒഴിവാക്കുന്നതിന് വ്യവസ്ഥ
299.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പ്, സർക്കാരിന്റെ
വിവിധ വകുപ്പുകള്‍,
പൊതുമേഖലാ
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളില്‍ ജോലി
ചെയ്യുന്ന
അഞ്ചുവയസ്സില്‍ താഴെ
പ്രായമുളള കുട്ടികളുളള
സ്ത്രീകളെ നെെറ്റ്
ഡ്യൂട്ടിയില്‍ നിന്നും
ഒഴിവാക്കുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനുളള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
വയോജന
സൗഹൃദ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന് നടപടി
300.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലാ
ആശുപത്രികളിലും പ്രധാന
ആശുപത്രികളിലും
വയോജനങ്ങള്‍ക്ക്
പ്രത്യേകമായി
ജറിയാട്രിക് ഒ.പി.കളും
വാര്‍ഡുകളും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ജറിയാട്രിക്
ഒ.പി.കളും വാര്‍ഡുകളും
ഇല്ലാത്ത
ആശുപത്രികളില്‍ അവ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വയോജനങ്ങള്‍
ദീര്‍ഘസമയം ക്യൂ
നില്‍ക്കുന്നത്
ഒഴിവാക്കുന്നതിനായി
ഒ.പി.ടിക്കറ്റ്
കൗണ്ടറുകളിലും മറ്റും
ഇവര്‍ക്കായി പ്രത്യേക
വരികള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കാമോ;
(ഡി)
പി.എച്ച്.സി
കളിലും സി.എച്ച്.സി
കളിലും കൂടുതല്‍ വയോജന
സൗഹൃദ സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
നിര്‍ധന
വിധവകളുടെ പെണ്മക്കളുടെ
വിവാഹധനസഹായം
301.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍ധന
വിധവകളുടെ
പെണ്മക്കളുടെ വിവാഹ
ധനസഹായത്തിനുളള
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഈ ഇനത്തില്‍ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും എന്ത്
തുക വിതരണം
ചെയ്തുവെന്നും
വ്യക്തമാക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ വിവാഹ
ധനസഹായത്തിനുളള എത്ര
അപേക്ഷകളാണ് തീര്‍പ്പ്
കല്പ്പിക്കാനുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവ
എന്നത്തേക്ക് കൊടുത്ത്
തീര്‍ക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്താമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
302.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2018-19 വര്‍ഷത്തില്‍
കുടുംബാരോഗ്യ
കേന്ദ്രമാക്കിയ
പൊഴിയൂര്‍-കാരോട്,
ചെങ്കല്‍-കുളത്തൂര്‍
എന്നീ കേന്ദ്രങ്ങളില്‍
ഏതൊക്കെ നിര്‍മ്മാണ
പ്രവർത്തനങ്ങളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2019
മാര്‍ച്ച് മാസത്തില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച്
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയത്
എന്നും ഓരോ
കേന്ദ്രത്തിനും എത്ര
ലക്ഷം രൂപയാണ് ചെലവ്
വരുന്നത് എന്നും
വ്യക്തമാക്കാമോ?
കൊച്ചിന്
മെഡിക്കല്‍ കോളേജ്
303.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
മെഡിക്കല്‍കോളേജ് ആസ്തി
ബാദ്ധ്യതകളോടെ
സര്‍ക്കാര്‍
ഏറ്റെടുത്തപ്പോള്‍ ആകെ
എത്ര ജീവനക്കാരാണ്
ഉണ്ടായിരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇവരെ
സര്‍ക്കാര്‍
സര്‍വ്വീസില്‍
ലയിപ്പിക്കുന്നതിനായി
തസ്തികകള്‍
സൃഷ്ടിക്കുകയുണ്ടായോ;
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര പേരുടെ നിയമന
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ഡി)
ഏറ്റെടുത്തപ്പോള്‍
ഉണ്ടായിരുന്ന ദിവസവേതന
ജീവനക്കാരില്‍ എത്രപേർ
നിലവില്‍ ഉണ്ടെന്നു
വിശദമാക്കാമോ;
ഇവര്‍ക്കായി തസ്തിക
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരെ
സര്‍വ്വീസില്‍
ലയിപ്പിക്കുന്നതിന്
വേണ്ടിയുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
ഹോമിയോ
ഡിസ്പെന്‍സറികള്‍
304.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹോമിയോ
ഡിസ്പെന്‍സറികള്‍
ഇല്ലാത്ത
പഞ്ചായത്തുകളില്‍,
2018-19 സംസ്ഥാന
വാര്‍ഷിക പദ്ധതി
പ്രകാരം പുതിയ
സര്‍ക്കാര്‍ ഹോമിയോ
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
മങ്കട
ഗ്രാമപഞ്ചായത്തിന്റെ
പേര് പ്രസ്തുത വാര്‍ഷിക
പദ്ധതിയില്‍ ശിപാര്‍ശ
ചെയ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
2018-19
സാമ്പത്തിക വര്‍ഷം
ആര്‍ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
മങ്കടയിലെ
പി.എച്ച്.സി.കളില്‍
എന്തെല്ലാം മാറ്റങ്ങള്‍
നിലവില്‍
വന്നിട്ടുണ്ട്;
വ്യക്തമാക്കാമോ?
ആയുര്‍വേദ
രംഗത്തെ വ്യാജ ചികിത്സ
തടയാന്‍ നടപടി
305.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയുര്‍വേദ
രംഗത്ത് വ്യാജ ചികിത്സ
വ്യാപകമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജ
വൈദ്യത്തിന് എതിരെയുള്ള
സുപ്രീംകോടതി വിധി
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം
വെളിപ്പെടുത്താമോ;
(സി)
നിലവിലുള്ള
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്മെന്റ്
നിയമം വ്യാജ ചികിത്സ
തടയുന്നതിന്
പര്യാപ്തമാണോ;
ഇല്ലെങ്കില്‍ ഇതിനായി
പ്രത്യേക
നിയമനിര്‍മ്മാണം
ആലോചിക്കുമോ;
(ഡി)
ആയുര്‍വേദത്തിന്
സ്വതന്ത്ര ചുമതലയുള്ള
ഡ്രഗ്സ് കണ്ട്രോള്
വിഭാഗം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
പ്രത്യേക വിഭാഗം
രൂപീകരിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മുട്ടത്തറ
ഔഷധി യൂണിറ്റിന്റെ നിലവിലെ
സ്ഥിതി
306.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുട്ടത്തറ
ഔഷധി യൂണിറ്റിന്റെ
നിലവിലെ സ്ഥിതി
എന്താണ്;
(ബി)
ഔഷധിയുടെ
മുട്ടത്തറ യൂണിറ്റില്‍
ഏതെല്ലാം ഔഷധങ്ങള്‍
നിര്‍മ്മിക്കുന്നു;
(സി)
ഇവിടെ
എത്ര തൊഴിലാളികള്‍ ജോലി
നോക്കുന്നു; അവരില്‍
സ്ഥിര നിയമനം
ലഭിച്ചവര്‍ എത്ര;
താല്കാലിക/കരാര്‍
ജോലിക്കാര്‍ എത്ര;
(ഡി)
പ്രസ്തുത
യൂണിറ്റ്
വിപുലീകരിക്കുന്നതിനുള്ള
പ്രപ്പോസല്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദീകരിക്കുമോ?
ആയുര്‍വേദ
മരുന്നുകളുടെ ഗുണനിലവാരം
307.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.വി.വിജയദാസ്
,,
സി.കൃഷ്ണന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയൂര്‍വേദ
ചികിത്സാരംഗം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയൂര്‍വേദ
മരുന്നുകളുടെയും
ഉല്പന്നങ്ങളുടെയും
ഗുണനിലവാരം
പരിശോധിക്കുന്നതിനായി
സംസ്ഥാനത്ത് എന്തെല്ലാം
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ആയുര്‍വേദ
മരുന്നുകളുടെ ഗുണനിലവാര
പരിശോധന കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
ആയുര്‍വേദ ഡ്രഗ്ഗ്
കണ്ട്രോളര് ആന്‍ഡ്
ലൈസന്സിംഗ്അതോറിറ്റിയെ
ശക്തിപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കേരളത്തില്‍
നിന്നുള്ള ആയുര്‍വേദ
മരുന്നുകള്‍ക്ക്
അന്താരാഷ്ട്ര
വിപണിയില്‍ അംഗീകാരം
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
സാധിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അര്‍ബുദ
രോഗികള്‍ക്കുള്ള പെന്ഷന്
308.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അര്‍ബുദ
രോഗികള്‍ക്ക് പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്; എത്ര
രൂപയാണ് പ്രതിമാസ
പെന്ഷന്
നൽകിവരുന്നത്;
വ്യക്തമാക്കാമോ?
(ബി)
മറ്റ്
സാമൂഹ്യസുരക്ഷ
പെന്ഷന്
ലഭിക്കുന്നവര്‍ക്ക്
പ്രസ്തുത പെന്ഷന്
ലഭിക്കുമോ; വിശദാംശം
ലഭ്യമാക്കാമോ?
മിശ്രവിവാഹ
ധനസഹായം
309.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹ
ധനസഹായം ലഭിക്കുന്നതിനു
വേണ്ടി ശ്രീ. മനോജ്
വി.കെ,
വെളളാരംകാലായില്‍,
വെമ്പളളി.പി.ഒ,
കാണക്കാരി, കോട്ടയം,
എന്നയാള്‍
വകുപ്പുമന്ത്രിക്ക്
സമര്‍പ്പിച്ച
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് ജില്ലാ
സാമൂഹ്യനീതി ഓഫീസറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ശ്രീ
മനോജിന്റെ പരാതിയില്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതിനും
എത്രയും പെട്ടെന്ന്
ടിയാന് അര്‍ഹതപ്പെട്ട
ആനുകൂല്യം
ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആശ്വാസകിരണം
പദ്ധതി
310.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനസിക,
ശാരീരിക വെല്ലുവിളികള്‍
നേരിടുന്നവരെയും
കിടപ്പിലായ രോഗികളെയും
പരിചരിക്കുന്നവര്‍ക്ക്
ആശ്വാസകിരണം പദ്ധതിയുടെ
ഭാഗമായി പ്രതിമാസം എത്ര
രൂപയാണ്
അനുവദിക്കുന്നത്;
(ബി)
ആശ്വാസകിരണം
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമാക്കുന്നതിന്
വേണ്ട നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കോതമംഗലം
താലൂക്കില്‍ എത്ര
പേര്‍ക്ക് ആശ്വാസകിരണം
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കുന്നുണ്ട് എന്ന്
വിശദമാക്കാമോ;
(ഡി)
ആശ്വാസകിരണം
പദ്ധതിയുടെ
ആനുകൂല്യത്തിനായി
കോതമംഗലം താലൂക്കിന്
കീഴില്‍ പുതിയ
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
ഇതില്‍ എത്ര പേര്‍ക്ക്
ആനുകൂല്യം
ലഭ്യമാക്കിയിട്ടുണ്ട്;
അവശേഷിക്കുന്ന മുഴുവന്‍
അപേക്ഷകര്‍ക്കും
ആനുകൂല്യം വേഗത്തില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
വനിത
മതില് സംബന്ധിച്ച പ്രചാരണ
സാമഗ്രികള്‍
311.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിത
മതില് സംബന്ധിച്ച
പ്രചാരണ സാമഗ്രികള്‍
നിര്‍മ്മിച്ച് വിതരണം
ചെയ്യുന്നതിനുള്ള ചുമതല
വനിത ശിശുവികസന
വകുപ്പിന്
നല്‍കിയിരുന്നോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വകുപ്പ് ഏതൊക്കെ
പ്രചാരണ സാമഗ്രികളാണ്
തയ്യാറാക്കിയത്;
ഓരോന്നിന്റെയും എത്ര
കോപ്പികള്‍ വീതം
അച്ചടിച്ചു; ഏത്
സ്ഥാപനത്തിലാണ്
പ്രസ്തുത പ്രചാരണ
സാമഗ്രികള്‍
അച്ചടിച്ചത്; ഇതിനായി
എന്ത് തുക ഇതിനകം
ചെലവഴിച്ചു;
വിവരിക്കുമോ?
സ്ത്രീ
വിരുദ്ധ നിലപാടുകള്‍ തുറന്ന്
കാട്ടുന്നതിനുള്ള പ്രചരണം
312.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീ
വിരുദ്ധ നിലപാടുകള്‍
തുറന്ന്
കാട്ടുന്നതിനുള്ള
പ്രചരണത്തിനായി
2018-19ല്‍
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
(ബി)
ഈ
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമം തടയുന്നതിനായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
അതില്‍ 30.11.2018 വരെ
ചെലവഴിച്ച തുക എത്ര;
(സി)
സമൂഹത്തിലെ
സ്ത്രീ വിരുദ്ധ
പ്രചരണങ്ങള്‍ തുറന്ന്
കാട്ടുന്നതിനുള്ള
പ്രചരണ
പരിപാടികള്‍ക്കായി
2018-19 ലെ ബഡ്ജറ്റില്‍
എന്ത് തുകയാണ്
വകയിരുത്തിയിരുന്നതെന്നും
അതില്‍ 30.11.2018 വരെ
ചെലവഴിച്ച തുക
എത്രയാണെന്നും
വ്യക്തമാക്കുമോ?
സ്ത്രീ
ക്ഷേമപദ്ധതികള്‍
313.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്ത്രീകളുടെ
ക്ഷേമത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
വിഭാവനം ചെയ്തതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ പ്രകാരം
സ്ത്രീകള്‍ക്ക് സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുവാന്‍ സഹായം
നല്കുന്നുണ്ടോ;
വിശദമാക്കാമോ?
ശരണബാല്യം
പദ്ധതി
314.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിത-ശിശു
വികസന വകുപ്പ്
മുഖാന്തിരം
നടപ്പിലാക്കുന്ന
ശരണബാല്യം പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ബാലവേലയും
ഭിക്ഷാടനവും
നടത്തിയിരുന്ന എത്ര
കുട്ടികളെ പ്രസ്തുത
പദ്ധതിയിലൂടെ നാളിതുവരെ
മോചിപ്പിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
മോചിപ്പിച്ച കുട്ടികളെ
പുനരധിവസിപ്പിക്കുന്നതിനും
വിദ്യാഭ്യാസം
നല്‍കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വനിതാമതില്‍
315.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാമതിലിന്റെ
പ്രചരണത്തിനായി വനിത
ശിശുവികസന വകുപ്പ്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്;
(ബി)
പ്രസ്തുത
മതിലിന്റെ പ്രചരണത്തിന്
വനിത ശിശു വികസനവകുപ്പ്
ലഘുലേഖകള്‍
തയ്യാറാക്കിയിരുന്നോ;
എങ്കിൽ എത്രലക്ഷം
കോപ്പികളാണ്
അച്ചടിച്ചത്; ഇതിനായി
എന്ത് തുക ചെലവഴിച്ചു;
വിശദമാക്കാമോ?
വനിതാമതില്‍
316.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എെക്യരാഷ്ട്ര
സംഘടനയുടെ ബാലാവകാശ
പത്രിക അനുസരിച്ച്
കുട്ടികളെ വനിതാ മതില്
പാേലുള്ള പരിപാടികളില്‍
പങ്കെടുപ്പിക്കുന്നത്
തടഞ്ഞിട്ടുണ്ടാേ;
(ബി)
ലിംഗസമത്വത്തെക്കുറിച്ചുള്ള
ബാേധവല്ക്കരണം വനിതാ
മതിലിന്റെ
ലക്ഷ്യമായതിനാല്‍ അത്
കുട്ടികളെ
ബാേധ്യപ്പെടുത്തുവാന്
വനിത മതിലില്‍
പങ്കെടുക്കാന്‍ അവരെ
അനുവദിക്കണമെന്ന്
സര്‍ക്കാര്‍
കാേടതിയില്‍
ആവശ്യപ്പെട്ടിരുന്നാേ;
ഇൗ ആവശ്യം കാേടതി
അംഗീകരിച്ചിരിന്നാേ;
(സി)
18
വയസ്സ് തികയാത്തവരെ
വനിത മതിലില്‍
പങ്കെടുപ്പിക്കരുത്
എന്ന് കാേടതി
നിര്ദ്ദേശിച്ചിരിന്നാേ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി കുട്ടികളെ
പ്രസ്തുത മതിലില്‍
പങ്കെടുപ്പിച്ചുവെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ?
ഓണറേറിയം
വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
317.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
അങ്കണവാടി
വര്‍ക്കര്‍,
ഹെല്‍പ്പര്‍ എന്നീ
തസ്തികകളില്‍
പ്രവര്‍ത്തിക്കുന്നവരുടെ
ഓണറേറിയം
വർധിപ്പിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മാതൃക
അങ്കണവാടി പദ്ധതി
318.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എല്ലാ
ജില്ലകളിലും ഒരു മാതൃക
അങ്കണവാടി
നിര്‍മ്മിക്കുന്നതിനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇക്കാര്യത്തിനായി
ചൈല്‍ഡ് ഡവലപ്മെന്റ്
സെന്റര്‍ തയ്യാറാക്കിയ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
പ്രീ
സ്ക്കൂള്
കുട്ടികള്‍ക്ക് യൂണിഫോം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കുട്ടികളുടെ
മാനസികവും ശാരീരികവുമായ
വളര്‍ച്ചയ്ക്ക് ഊന്നല്‍
നല്കുന്ന ഘടകങ്ങള്‍
ഉള്‍പ്പെടുത്തിയുളള
പാഠ്യപദ്ധതി പ്രീ
സ്ക്കൂളുകള്ക്കായി
തയ്യാറാക്കിയിട്ടുണ്ടോ?
കേരളത്തിലെ
അംഗന്‍വാടികള്‍
319.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര അംഗന്‍വാടികളും
അംഗന്‍വാടി
വര്‍ക്കര്‍മാരും
ഉണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
അംഗന്‍വാടികളില്‍
ടെലിവിഷന്‍ ഉണ്ടാേ
എന്ന് വ്യക്തമാക്കാമാേ;
(സി)
ഇല്ലെങ്കില്‍
2018 സെപ്റ്റംബര്‍
11-ന്
പ്രധാനമന്ത്രിയുടെ
ഡയറക്ട് സംവാദ് പരിപാടി
അംഗന്‍വാടികളിലെ
ഗുണഭാേക്താക്കളായ
മുഴുവന്‍ അമ്മമാരെയും
കാണിക്കണമെന്ന ഉത്തരവ്
എങ്ങനെയാണ്
നടപ്പിലാക്കിയതെന്ന്
അറിയിക്കാമോ ;
(ഡി)
അംഗന്‍വാടികള്‍ക്ക്
ടെലിവിഷന്‍ നല്കാന്
ആലാേചനയുണ്ടാേ എന്ന്
വ്യക്തമാക്കാമാേ?
അംഗന്‍വാടികളുടെ
നവീകരണം
320.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
അംഗന്‍വാടികള്‍
നവീകരിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
ഇരവിപുരം
മണ്ഡലത്തിലെ അംഗനവാടികളുടെ
നവീകരണം
321.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളുടെ
നവീകരണത്തിനായി
ഇരവിപുരം
നിയോജകമണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഇരവിപുരം
നിയോജകമണ്ഡലത്തില്‍
സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
അംഗനവാടികള്‍ ഉണ്ടെന്ന്
അറിയിക്കാമോ; അപ്രകാരം
സ്വന്തമായി
കെട്ടിടമില്ലാത്ത
അംഗനവാടികള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുന്നതിന്
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ മാതൃക അംഗനവാടി
ആരംഭിക്കുന്നതിന് നടപടി
322.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
മാതൃക അംഗനവാടി
ആരംഭിക്കുന്നതിന്
പാലമേല്‍
ഗ്രാമപഞ്ചായത്തിലെ
അംഗനവാടിയെ
നിര്‍ദ്ദേശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അംഗനവാടിക്ക് എം.എല്‍.എ
ഫണ്ട് അനുവദിച്ചിട്ടും
നാളിതുവരെയായി പദ്ധതി
നടപ്പിലാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആള്
കേരള വീല്‍ ചെയര്‍ റൈറ്റ്സ്
ഫെഡറേഷനുളള ധനസഹായം
323.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-2018
ലെ ബജറ്റ് പ്രകാരം ആള്
കേരള വീല്‍ ചെയര്‍
റൈറ്റ്സ് ഫെഡറേഷന് 25
ലക്ഷം രൂപ അനുവദിച്ച്
ഉത്തരവായിട്ടും ടി തുക
ലഭ്യമാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തുക എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷി
വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികളുടെ
ബാക്ക്ലോഗ് ഒഴിവുകള്‍
324.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
14/07/2008
ലെ സ.ഉ.(പി)
.20/98/ഉഭപവ. പ്രകാരം
ഭിന്നശേഷി വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
3 % സംവരണം
നല്‍കിക്കൊണ്ടുള്ള
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ 1996
മുതല്‍ 31/12/2018
വരെയുള്ള കാലയളവില്‍
എല്‍.ഡി.ടൈപിസ്റ്റ്/എല്‍.ഡി.ക്ലാര്‍ക്ക്/എല്‍.ജി.എസ്.എന്നീ
തസ്തികകളിലെ
ബാക്ക്ലോഗ് ഒഴിവുകള്‍
എത്ര വീതം ഓരോ
വകുപ്പിലും
കണ്ടെത്തിയിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
ഒഴിവുകളില്‍ ഓരോ
തസ്തികയിലെയും എത്ര
ഒഴിവുകള്‍ വീതം
ഏതെല്ലാം വകുപ്പില്‍
നിന്നും പി.എസ്.സി.യെ
അറിയിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഭിന്നശേഷി
വിഭാഗത്തിലെ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അര്‍ഹതപ്പെട്ട 3%
തൊഴില്‍ അവസരം
കണ്ടെത്തി സ്പെഷ്യല്‍
റിക്രൂട്മെന്റ് വഴി
നിയമനം നടത്തുന്നതിന്
കാലതാമസം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
കാലതാമസം
ഒഴിവാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട തൊഴില്‍
അവസരങ്ങള്‍
325.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പേഴ്സണ്‍സ്
വിത്ത് ഡിസെബിലിറ്റീസ്
ആക്റ്റ് 1995 നിലവില്‍
വന്ന 7.2.1996 മുതല്‍
അംഗപരിമിതരായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ലഭിക്കേണ്ട തൊഴില്‍
അവസരങ്ങള്‍ക്ക് ഓരോ
വകുപ്പിലെയും കേഡര്‍
സ്ട്രെങ്തിന്റെ 3%
സംവരണത്തിന് അംഗീകാരം
നല്കിയ സാമൂഹ്യനീതി
(ഡി)വകുപ്പിന്റെ 6/5/17
ലെ (പി) 8/17 നമ്പര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത വിഷയം
സംബന്ധിച്ച് വിശദമായ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭിന്നശേഷിക്കാര്‍ക്കുള്ള
സ്വയം തൊഴില്‍ വായ്പ
326.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷിക്കാര്‍ക്ക്
സ്വയം തൊഴില്‍
കണ്ടെത്തുന്നതിനായി
വികലാംഗക്ഷേമ
കോര്പ്പറേഷന്
വായ്പനല്‍കുന്ന പദ്ധതി
എന്നാണ് ആരംഭിച്ചത്;
(ബി)
2016
മെയ് മാസം വരെ ഈ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
എത്ര തുക വായ്പ
അനുവദിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക് എത്ര തുക
വായ്പ നല്‍കിയിട്ടുണ്ട്;
(ഡി)
പ്രസ്തുത
വായ്പയ്ക്ക്
അപേക്ഷിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
സ്വയംതൊഴില്‍
വായ്പ സംവിധാനം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കുട്ടികളെ
ദത്തെടുക്കല്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
327.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കുട്ടികളെ
ദത്തെടുക്കല്‍
പ്രോത്സാഹിപ്പിക്കുന്നതിനും
സുതാര്യമാക്കുന്നതിനും
സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സര്‍ക്കാര്‍ നേരിട്ട്
നടത്തിവരുന്നതും
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
നടത്തുന്നതുമായ
ശിശുഭവനുകള്‍
ഏതെല്ലാമെന്നും
അവിടങ്ങളില്‍ എത്ര
കുട്ടികള്‍
താസിക്കുന്നുണ്ടെന്നും
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
കാലയളവിനുള്ളില്‍ എത്ര
കുട്ടികളെ ദത്തു
നല്‍കിയിട്ടുണ്ടെന്നും
എത്ര പേര് കുട്ടികളെ
ദത്തെടുക്കുന്നതിനായി
അപേക്ഷ നല്കി
കാത്തിരിക്കുന്നുവെന്നും
അറിയിക്കാമോ;
(ഡി)
സാമ്പത്തികശേഷിയും
ആരോഗ്യവുമുള്ള
ദമ്പതിമാര്‍ക്ക്
നിലവില്‍ കുട്ടികള്‍
ഉണ്ടെങ്കിലും ഒരു
കുട്ടിയെ
ദത്തെടുക്കുന്നതിന്
സാധ്യമാണോ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടിക്രമങ്ങള്‍
വിശദമാക്കാമോ?
ദത്തെടുക്കല്‍
സംവിധാനം ശാക്തീകരിക്കാന്‍
നടപടി
328.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാലനീതി
നിയമപ്രകാരം
കുട്ടികളുടെ
ദത്തെടുക്കല്‍ സംവിധാനം
ശാക്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ഭൂരിപക്ഷം ബാലസംരക്ഷണ
സ്ഥാപനങ്ങളിലും
അടിസ്ഥാന സൗകര്യങ്ങളുടെ
അപര്യാപ്തത ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ബാലനീതി നിയമപ്രകാരം
പ്രവര്‍ത്തിക്കുന്ന
അംഗീകൃത കേന്ദ്രങ്ങളിലെ
അടിസ്ഥാന സൗകര്യ
വികസനത്തിന് ആവശ്യമായ
ഫണ്ട്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ചിറയിന്‍കീഴ്,
വര്‍ക്കല
താലൂക്കുകളിലെ
അനാഥാലയങ്ങളുടെയും
വൃദ്ധസദനങ്ങളുടെയും
പ്രവര്‍ത്തനം
329.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അംഗീകാരമുള്ള എത്ര
അനാഥാലയങ്ങളും
വൃദ്ധസദനങ്ങളുമാണ്
ചിറയിന്‍കീഴ്, വര്‍ക്കല
താലൂക്കുകളില്‍
പ്രവര്‍ത്തിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
വകുപ്പിന്റെ
നേതൃത്വത്തില്‍
പരിശോധനകള്‍
നടക്കുന്നുണ്ടോ; ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍
ഗ്രാന്റുകള്‍
ലഭിക്കുന്നുണ്ടോ;
പ്രതിമാസം ഒരു
അന്തേവാസിക്ക് എത്ര രൂപ
നിരക്കിലാണ് ഗ്രാന്റ്
ലഭ്യമാക്കുന്നത്;
(സി)
അന്തേവാസികളില്‍
നിന്നും പണം
ഈടാക്കുവാന്‍
അനുവാദമുള്ള എത്ര വൃദ്ധ
സദനങ്ങളാണ്
ചിറയിന്‍കീഴ്, വര്‍ക്കല
താലൂക്കുകളില്‍
പ്രവര്‍ത്തിക്കുന്നത്;
വിശദമാക്കാമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
അതിക്രമം
330.
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
സി. കെ. ശശീന്ദ്രന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുള്ള
അതിക്രമങ്ങള്‍
സമൂഹത്തിന്റെ
ആരോഗ്യകരമായ
വളര്‍ച്ചയ്ക്ക് ഏറ്റവും
വിഘാതമാണെന്നതിനാല്‍
സ്ത്രീകളോടും
കുട്ടികളോടുമുള്ള
അവഗണന, അതിക്രമം,
അധിക്ഷേപം, ചൂഷണം
മുതലായവയില്‍ നിന്ന്
അവരെ രക്ഷിക്കുന്നതിന്
സര്‍ക്കാര്‍ ആസൂത്രണം
ചെയ്ത് നടപ്പാക്കി
വരുന്ന വിവിധ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
വിവിധ പദ്ധതികളുടെ
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനും
ഏകോപിപ്പിക്കുന്നതിനും
എന്തെല്ലാം
മോണിറ്ററിംഗ്
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
അടിയന്തര സഹായം
നല്‍കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
ആശ്വാസനിധി പദ്ധതിയില്‍
ആരെയൊക്കെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
പദ്ധതി പ്രകാരം
എന്തെല്ലാം സഹായങ്ങളാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ?