വനം
വന്യജീവി സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
2615.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനനിരീക്ഷണം,
വന്യജീവി സംരക്ഷണം,
വന്യജീവി കണക്കെടുപ്പ്
എന്നിവ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രധാന വെല്ലുവിളിയായ
ആശയവിനിമയ
സംവിധാനങ്ങളുടെ
അപര്യാപ്തത
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
വനമേഖലയിലെ
ജലസ്രോതസ്സുകളുടെ
സംരക്ഷണ
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
ജലസംരക്ഷണത്തിനായി
നടത്തുന്ന
ഇടപെടലുകളെക്കുറിച്ചും
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തെ
ഏതെങ്കിലും ഫോറസ്റ്റ്
റെയ്ഞ്ചിന് ഐ.എസ്.ഒ.
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അവിടെ നടന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഇ)
വനം
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
ഓഫീസ് പ്രവര്‍ത്തനം
സുഗമമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(എഫ്)
വനവുമായി
ബന്ധപ്പെട്ട്
ജീവിക്കുന്ന ജനങ്ങളുടെ
പ്രശ്നങ്ങള്‍
നേരിട്ടറിയുന്നതിനും
പ്രശ്നപരിഹാരത്തിനുമായി
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
അറിയിക്കുമോ?
വനം
വകുപ്പിന്റെ കീഴിലുളള
ഇന്സ്പെക്ഷന് ബംഗ്ലാവുകള്‍
2616.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം വകുപ്പിന്റെ
കീഴില്‍ എത്ര
ഇന്സ്പെക്ഷന്
ബംഗ്ലാവുകള്‍ ഉണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഐ.ബി.കളില്‍
ജനപ്രതിനിധികള്‍ക്ക്/
പൊതുജനങ്ങള്‍ക്ക്/
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
മുറികള്‍
ലഭിക്കുന്നതിന് ഏത്
ഓഫീസിനെയാണ്
സമീപിക്കേണ്ടത്;
നടപടിക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
ഫോറസ്റ്റ്
ഐ.ബി.കളുടെ ചുമതല
വഹിക്കുന്ന
ഉദ്യോഗസ്ഥരുടെ പേരും
ഔദ്യോഗിക മേല്‍വിലാസവും
ഫോണ്‍ നമ്പരും
ലഭ്യമാക്കാമോ?
വനം
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
2617.
ശ്രീ.റ്റി.വി.രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ജെ. മാക്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജൈവ വൈവിധ്യ
സംരക്ഷണത്തിനും
സംരക്ഷിത
പാര്‍ക്കുകളുടെ
മാനേജുമെന്റിനും
കേന്ദ്ര സഹായത്തോടെ
നാഷണല്‍ മിഷന് ഫോര്‍
ഗ്രീന്‍ ഇന്ത്യയുടെ
ഭാഗമായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
നഗര
ഹരിതാഭ പരിപാലന
പദ്ധതിക്കായും സാമൂഹ്യ
വനവല്‍ക്കരണം
വ്യാപിപ്പിക്കുന്നതിനായും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
മൂന്നുകോടി
വൃക്ഷത്തൈകള്‍ നടാനുള്ള
പരിപാടിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കാര്‍ബണ്‍
ന്യൂട്രല്‍ വയനാട് എന്ന
പ്രഖ്യാപനം
നടപ്പാക്കാനായുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
സ്വകാര്യ ഭൂമിയില്‍ മരം
വച്ചുപിടിപ്പിക്കുന്നവര്‍ക്ക്
ധനസഹായം അനുവദിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമായിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
വനവിസ്തൃതി
2618.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
സംസ്ഥാനത്തെ വനവിസ്തൃതി
എത്രയാണെന്നും വനഭൂമി
അനുപാതം എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
വനവല്‍ക്കരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാനത്ത് നടപ്പ്
സാമ്പത്തികവര്‍ഷം എത്ര
രൂപ ചെലവഴിച്ചുവെന്നും
ഇതില്‍ കേന്ദ്രവിഹിതം
എത്രയാണെന്നും
അറിയിക്കാമോ?
വന
സംരക്ഷണ സമിതി
2619.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വനമേഖലകളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടെ ഒഴിച്ചു
കൂടാനാവാത്ത
പ്രോജക്ടുകള്‍
നടപ്പാക്കുന്നതിന് വന
സംരക്ഷണ സമിതിയെ
അക്രഡിറ്റഡ്
ഏജന്‍സിയായി
നിശ്ചയിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കയ്യേറിയ
വനഭൂമി തിരിച്ച്
പിടിക്കുന്നതിനുള്ള നടപടി
2620.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
വനഭൂമി കയ്യേറി കൈവശം
വച്ചിരിക്കുന്നവരില്‍
നിന്നും അത് തിരിച്ച്
പിടിക്കുന്നതിന്
എന്തൊക്കെ നടപടികളാണ് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
എത്ര
ഹെക്ടര്‍ വനഭൂമിയാണ്
ഇപ്രകാരം സ്വകാര്യ
വ്യക്തികള്‍
കയ്യേറിയിട്ടുള്ളതെന്ന്
ഡിവിഷന് തിരിച്ച്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഹെക്ടര്‍ വനഭൂമി
തിരിച്ച് പിടിക്കുവാന്‍
സാധിച്ചു; വിശദാംശം
നല്‍കുമോ?
പരിസ്ഥിത
ദുര്‍ബല പ്രദേശ നിയമ പ്രകാരം
ഏറ്റെടുത്ത വനഭൂമി
2621.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരിസ്ഥിത
ദുര്‍ബല പ്രദേശ നിയമം
നിലവില്‍ വന്നതിനുശേഷം
നാളിതുവരെ ഈ
നിയമപ്രകാരം എത്ര
ഹെക്ടര്‍ വനഭൂമിയാണ്
ഏറ്റെടുത്തിട്ടുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം ഇപ്രകാരം
ഏറ്റെടുത്ത വനഭൂമി
ഉടമകള്‍ക്ക്
വിട്ടുനല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഹെക്ടറെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
നിയമപ്രകാരം വനഭൂമി
ഏറ്റെടുത്തത്
സംബന്ധിച്ച് എത്ര
കേസുകള്‍ കോടതിയില്‍
നിലവിലുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇപ്രകാരമുളള എത്ര
കേസുകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
അതില്‍ എത്ര കേസുകളില്‍
സര്‍ക്കാരിന്
അനുകൂലമായി വിധി
ലഭിച്ചുവെന്നും
വ്യക്തമാക്കുമോ?
വനം
കയ്യേറിയ കര്‍ഷകര്‍
2622.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
01.01.1977
ന് മുമ്പ് വനം കയ്യേറിയ
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിന്
കേന്ദ്രത്തിന്റെ അനുമതി
ലഭിച്ച പ്രകാരം കോന്നി
ഫോറസ്റ്റ് ഡിവിഷനില്‍
എത്ര ഹെക്ടര്‍ ഭൂമി
പട്ടയം നല്‍കുന്നതിനായി
കൈമാറിയിട്ടുണ്ട്;
(ബി)
മുന്‍
യു.ഡി.എഫ്
സര്‍ക്കാരിന്റെ കാലത്ത്
നല്കിയ ഏതെങ്കിലും
പട്ടയം ഈ സര്‍ക്കാര്‍
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
വനം
കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടി
2623.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
കയ്യേറ്റക്കാരെ
ഒഴിപ്പിക്കണമെന്ന
5.9.2015 ലെ ഹൈക്കോടതി
വിധി
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ബി)
1977
ന് ശേഷം എത്ര ഹെക്ടര്‍
വനഭൂമി അന്യായമായി
കയ്യേറ്റക്കാര്‍
കൈവശപ്പെടുത്തിയിട്ടുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
വനഭൂമി
കയ്യേറിയവരുടെ
ചെറുത്തുനില്പിനെ
തുടര്‍ന്ന് കയ്യേറ്റം
ഒഴിപ്പിക്കുവാനുള്ള
ശ്രമം ഉപേക്ഷിക്കേണ്ടി
വന്നിട്ടുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ഡി)
വിവിധ
കോടതികളില്‍ വനം
കയ്യേറ്റവുമായി
ബന്ധപ്പെട്ട്
തീര്‍പ്പാക്കാതെ
കിടക്കുന്ന കേസുകള്‍
തീര്‍പ്പാക്കുന്നതിന്
പ്രത്യേക സംവിധാനം
ഒരുക്കുമോ
എന്നറിയിക്കാമോ?
വനഭൂമി
സംബന്ധമായ കേസുകള്‍
2624.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കോടതി
വിധി പ്രകാരം വനഭൂമി
സ്വകാര്യ
വ്യക്തികള്‍ക്കോ
പ്ലാന്റേഷന്
ഉടമകള്‍ക്കോ
വിട്ടുകൊടുക്കേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര ഹെക്ടര്‍ വനഭൂമി
ഇപ്രകാരം വിട്ട്
കൊടുത്തുവെന്നും
ഏതൊക്കെ ഡിവിഷനുകളിലാണ്
വനഭൂമി വിട്ട്
കൊടുത്തതെന്നും
വ്യക്തമാക്കുമോ;
(സി)
കേസുകള്‍
ശരിയായ രീതിയില്‍
നടത്താത്തത് മൂലമാണ്
കോടതികളില്‍
പരാജയപ്പെടുന്നത്എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വനഭൂമി സംബന്ധമായ
കേസുകള്‍ കൈകാര്യം
ചെയ്യുന്നതിന്
വിദഗ്ദ്ധരായ
വക്കീലന്മാരുടെ സേവനം
ഉറപ്പാക്കുന്നതിനും
വനഭൂമി
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റോഡ്
നിര്‍മ്മാണത്തിന് വനം വകുപ്പ്
അനുമതി
2625.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദുര്‍ഘട
മേഖലകളിലേയ്ക്കുള്ള
പി.ഡബ്ല്യു.ഡി റോഡ്
നിര്‍മ്മാണ
പ്രോജക്ടുകള്‍ക്ക് വനം
വകുപ്പ് അനുമതി
നല്‍കാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
വനവല്‍ക്കരണത്തിനും
വനസംരക്ഷണത്തിനുമായി ലഭിച്ച തുക
2626.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനവല്‍ക്കരണത്തിനും
വനസംരക്ഷണത്തിനുമായി
2017-18, 2018-19
വര്‍ഷങ്ങളില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
ലഭിച്ച തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുകയില്‍നിന്നും
നാളിതുവരെ
ചെലവഴിച്ചതെത്രയെന്നും
ഇതിലൂടെ പുതുതായി
ഉണ്ടാക്കിയ വനത്തിന്റെ
വിസ്തൃതി എത്രയെന്നും
വെളിപ്പെടുത്താമോ?
അക്കേഷ്യ
മരങ്ങള്‍ക്ക് പകരം
ഫലവൃക്ഷങ്ങള്‍
2627.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കേഷ്യ
മരം വരള്‍ച്ചക്ക്
കാരണമാകുന്നതായി
ശാസ്ത്രീയമായ
ഏതെങ്കിലും പഠനം വഴി
വനം വകുപ്പ്
സ്ഥിരീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അക്കേഷ്യ
മരങ്ങള്‍
മുറിച്ചുമാറ്റി പകരം
ഫലവൃക്ഷങ്ങള്‍
വച്ചുപിടിപ്പിക്കുന്ന
തരത്തിലുള്ള ഏതെങ്കിലും
പദ്ധതി വനംവകുപ്പ്
നടപ്പിലാക്കി
വരുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വനം വകുപ്പ്
പ്രവര്‍ത്തനങ്ങള്‍
2628.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വനം
വകുപ്പ് മുഖാന്തിരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
വികസന
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
ഇതുവരെ എത്ര തുക
ചെലവഴിച്ചു;
വിശദമാക്കാമോ?
തട്ടേക്കാട്
പക്ഷി സങ്കേതം
2629.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തട്ടേക്കാട്
പക്ഷി സങ്കേതത്തില്‍ ഈ
സ൪ക്കാ൪
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; ഇവ
കൂടാതെ പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇവിടെയെത്തുന്ന
സന്ദര്‍ശകര്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പക്ഷി സങ്കേതത്തില്‍
പുതുതായി എന്തെല്ലാം
പദ്ധതികള്‍
നടപ്പിലാക്കുവാനാണ്
നിലവില്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കാട്ടുതീ
തടയുന്നതിന് താല്‍ക്കാലിക
ജീവനക്കാര്‍
2630.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേനല്‍ക്കാലത്ത്
വനപ്രദേശങ്ങളില്‍
കാട്ടുതീ തടയുന്നതിന്
താല്‍ക്കാലിക ജീവനക്കാരെ
നിയമിക്കാറുണ്ടോ;
എങ്കില്‍ അവരുടെ നിയമനം
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം എത്ര
താല്‍ക്കാലിക ജിവനക്കാരെ
ഇക്കാര്യത്തിനായി
നിയോഗിച്ചു; അവര്‍ക്ക്
നല്കുന്ന ദിവസവേതനം
എത്രയാണെന്ന്
അറിയിക്കുമോ?
ആനകളുടെ
സംരക്ഷണം
2631.
ശ്രീ.പി.കെ.
ശശി
,,
കാരാട്ട് റസാഖ്
,,
ഐ.ബി. സതീഷ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാനകളുടെയും
നാട്ടാനകളുടെയും
സംരക്ഷണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ആന
ഉടമകളുടെ
വിശദാംശങ്ങള്‍, ആനകളുടെ
ഭാരം, അളവുകള്‍
തുടങ്ങിയവ
തിരിച്ചറിയുന്നതിനുളള
മൈക്രോ ചിപ്പുകള്‍
എന്നിവ സഹിതം
നാട്ടാനകളുടെ
ഡി.എന്‍.എ. പ്രൊഫൈലിംഗ്
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
തിരുവനന്തപുരത്ത്
കോട്ടൂരില്‍ ആധുനിക
സൗകര്യങ്ങളോടുകൂടിയ ആന
പുനരധിവാസ കേന്ദ്രം
സ്ഥാപിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
തിരുനെല്ലി-കുദ്രക്കോട്
എലിഫെന്റ് കോറിഡോര്‍
സ്ഥാപിക്കുന്നതിനായി
ഏറ്റെടുത്ത ഭൂമി
വന്യജീവി സങ്കേതമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കണ്ണൂര്‍
ജില്ലയില്‍ വന്യമൃഗങ്ങളുടെ
ആക്രമണം
2632.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ആകെ
വനാതിര്‍ത്തി എത്രയാണ്
എന്ന് വ്യക്തമാക്കാമോ;
(ബി)
വനാതിര്‍ത്തിയില്‍
വന്യമൃഗങ്ങളുടെ ആക്രമണം
രൂക്ഷമായ എത്ര
സ്ഥലങ്ങളില്‍ സോളാര്‍
വേലി കെട്ടിയിട്ടുണ്ട്;
സോളാര്‍ വേലി
കെട്ടുന്നതിന്
കിലോമീറ്ററിന് എത്ര തുക
ചെലവ് വരുമെന്ന്
അറിയിക്കുമോ;
(സി)
കണ്ണൂര്‍
ജില്ലയിലെ
കടന്നപ്പള്ളി- പാണപ്പുഴ
ഗ്രാമപഞ്ചായത്തില്‍
കാട്ടുപോത്ത്, പുലി
തുടങ്ങിയ വന്യമൃഗങ്ങളെ
കാണാനിടയായത്
കണക്കിലെടുത്ത്
അവിടുത്തെ ജനങ്ങളുടെ
ഭീതി അകറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
വന്യ
ജീവികളുടെ ആക്രമണം മൂലം
കൃഷിനാശം സംഭവിച്ച
കൃഷിക്കാര്‍ക്ക്
നഷ്ടപരിഹാരം വേഗത്തില്‍
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ വന്യമൃഗാക്രമണം
തടയാന്‍ സൗരോര്‍ജ്ജവേലി
2633.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ കഴിഞ്ഞ ഏഴു
വര്‍ഷത്തിനിടയില്‍
ഏതെല്ലാം പ്രദേശത്താണ്
വന്യമൃഗാക്രമണം തടയാന്‍
സൗരോര്‍ജ്ജവേലി
കെട്ടിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
അനുമതി
ലഭിച്ചിട്ടുളള ഏതെല്ലാം
പ്രദേശത്താണ് ഇനിയും
സൗരോര്‍ജ്ജവേലി
കെട്ടാനുളളതെന്നും
ആയതിന്റെ പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
വന്യജീവി
ആക്രമണങ്ങള്‍
പ്രതിരോധിക്കുവാന്‍ നടപടി
2634.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണത്തില്‍ നിന്നും
സംരക്ഷണത്തിനായി
കിഫ്ബിയുടെ
ധനസഹായത്തോടെ എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
വന്യജീവികള്‍ക്ക്
കുടിവെള്ളവും ഭക്ഷണവും
കാട്ടിനുള്ളില്‍ത്തന്നെ
ഉറപ്പ് വരുത്തുവാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്കായി
നബാര്‍ഡില്‍ നിന്നും
എന്ത് ധനസഹായമാണ്
ലഭ്യമാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
വന്യജീവി
ആക്രമണത്തില്‍ നിന്നും
സംരക്ഷിക്കാന്‍ നടപടി
2635.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യജീവികളുടെ
ആക്രമണം
ചെറുക്കുന്നതിനായി
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
കുളക്കാടന്‍ മലയുടെ
അതിര്‍ത്തിയില്‍
കമ്പിവേലി കെട്ടി
സംരക്ഷിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
2636.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്യമൃഗങ്ങളുടെ ആക്രമണം
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
ഇത് തടയുന്നതിന് ശാശ്വത
പരിഹാര മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തുന്നതിന്
വകുപ്പ് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
പോകുന്നതെന്ന്
വിശദമാക്കാമോ?
കാട്ടുപന്നികളുടെ
ശല്യം
2637.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടുപന്നികളുടെ
ശല്യം
വര്‍ദ്ധിക്കുന്നതുമൂലം
കൃഷിക്കാര്‍
ബുദ്ധിമുട്ടുന്നതായ
വ്യാപക പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃഷി
നശിപ്പിക്കാനെത്തുന്ന
കാട്ടുപന്നികളെ
കൊല്ലുന്നതിന്
കൃഷിക്കാര്‍ക്ക് അനുമതി
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
കാട്ടുപന്നി
ശല്യം നിയന്ത്രിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
വന്യമൃഗാക്രമണത്തില്‍
പരിക്കേറ്റവര്‍ക്ക് സഹായം
2638.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗ
ആക്രമണം മൂലം 2017-18
ലും 2018-19 ല്‍
നാളിതുവരെയും
മരണമടഞ്ഞവരുടെയും
പരിക്കേറ്റവരുടെയുംഎണ്ണം
വെളിപ്പെടുത്തുമോ;
(ബി)
വന്യമൃഗാക്രമണത്തില്‍
പരിക്കേറ്റാല്‍
എന്തെല്ലാം സഹായമാണ്
നല്‍കുന്നതെന്നും
പ്രസ്തുത കാലയളവില്‍
എത്ര പേര്‍ക്ക് സഹായം
നല്കി എന്നും ഇനി എത്ര
പേര്‍ക്ക് സഹായം
നല്കാന്
അവശേഷിക്കുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
കാട്ടാനയുടെ
ആക്രമണം മൂലം
ഗുരുതരമായി പരിക്കേറ്റ
പയ്യാവൂര്‍
പഞ്ചായത്തിലെ
പാടാന്കവലയിലെ
റോസമ്മയ്ക്ക് ഇതിനോടകം
എന്തു സഹായം
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ?
കുളമ്പുരോഗ
വ്യാപനം തടയുവാന്‍ നടപടി
2639.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുളമ്പുരോഗം
സ്ഥിരീകരിക്കുകയുണ്ടായോ;
എങ്കില്‍ രോഗത്തിന്റെ
വ്യാപനം തടയുന്നതിനായി
കെെക്കൊണ്ട പ്രതിരോധ
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
തമിഴ്നാട്ടില്‍
കുളമ്പു രോഗം
സ്ഥിരീകരിക്കുകയും
കാലിച്ചന്തകള്‍
അടയ്ക്കുകയും ചെയ്യുന്ന
സാഹചര്യത്തില്‍ അവിടെ
നിന്ന് കേരളത്തിലേക്ക്
കന്നുകാലികളെ
കൊണ്ടുവരുന്നതിന്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തൊക്കെ
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
കന്നുകാലികളുടെ
എണ്ണത്തിലെ കുറവ്
2640.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കന്നുകാലികളുടെ
എണ്ണത്തില്‍
ക്രമാതീതമായ കുറവ്
ഉണ്ടാകുന്നുവെന്ന 2018
ലെ സാമ്പത്തിക അവലോകന
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കന്നുകാലികളുടെ
വംശവര്‍ദ്ധനവിനായി
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
നാടന്‍
കന്നുകാലികളെ
സംരക്ഷിക്കുന്ന
പദ്ധതികള്‍
വിജയപ്രദമാണോ;
അല്ലെങ്കില്‍ പ്രസ്തുത
ജനുസ്സുകളെ
സംരക്ഷിക്കുന്ന
കര്‍ഷകര്‍ക്ക് പ്രത്യേക
ധനസഹായവും മൃഗസംരക്ഷണ
പരിരക്ഷയും ഉറപ്പ്
വരുത്തുമോ
എന്നറിയിക്കാമോ?
കടബാദ്ധ്യതയിലായ
കാേഴികര്ഷകര്
2641.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനം
കാേഴികര്ഷകരുടെ
ഉപജീവനത്തെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
കാലാവസ്ഥാ
വ്യതിയാനം മൂലം
കാേഴികളും
കാേഴിക്കുഞ്ഞുങ്ങളും
ചത്താെടുങ്ങിയതിന്റെ
ഫലമായി കടബാദ്ധ്യതയിലായ
കാേഴികര്ഷകര്ക്ക്
കടങ്ങള്‍
തിരിച്ചടയ്ക്കുന്നതിനുള്ള
സാവകാശം ലഭിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമാേ;
(സി)
കാേഴികര്ഷകരെ
പീഡിതകര്ഷകരുടെ
വിഭാഗത്തില്‍പ്പെടുത്തി
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമാേ?
ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ
പ്രവര്‍ത്തനം
2642.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന് കീഴിലുള്ള
ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാര്‍
നിര്‍വ്വഹിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഇവരുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
കന്നുകാലികളെ
വളര്‍ത്തുന്നവര്‍ക്ക്
ആവശ്യമായ ഉപദേശങ്ങളും
നിര്‍ദ്ദേശങ്ങളും
നല്‍കുന്നതിന് പ്രസ്തുത
വിഭാഗം ജീവനക്കാരുടെ
സേവനം പരമാവധി
പ്രയോജനപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഈ
വിഭാഗം ജീവനക്കാരുടെ
ഫീല്‍ഡ് ഡ്യൂട്ടി
കാര്യക്ഷമവും
സത്യസന്ധവുമായി
നടക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മുല്ലശ്ശേരി
പഞ്ചായത്തില്‍ വെറ്ററിനറി പോളി
ക്ലിനിക്
2643.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളുടെ
എണ്ണം വളരെ കൂടുതലുള്ള
മുല്ലശ്ശേരി
പഞ്ചായത്തില്‍
കര്‍ഷകര്‍ക്ക് കൂടുതല്‍
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിനായി,
ഇപ്പോള്‍
പ്രവര്‍ത്തിച്ചു വരുന്ന
വെറ്ററിനറി
ഡിസ്പന്‍സറിയെ
വെറ്ററിനറി പോളി
ക്ലിനിക്കായി
ഉയര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പോളി
ക്ലിനിക്കിനാവശ്യമായ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
അഴുത
ബ്ലോക്ക് പഞ്ചായത്തില്‍
അസിസ്റ്റന്റ് പ്രോജക്ട് ഓഫീസ്
2644.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീരുമേട്
മണ്ഡലത്തിലെ വിസ്തൃതി
കൂടിയ ഏഴു
പഞ്ചായത്തുകള്‍
ഉള്‍പ്പെടുന്ന അഴുത
ബ്ലോക്ക് പഞ്ചായത്തിൽ
മൃഗാശുപത്രികളുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
തനതായ ഒരു അസിസ്റ്റന്റ്
പ്രോജക്ട് ഓഫീസ്
നിലവിലില്ല എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി അഴുത
ബ്ലോക്ക്പഞ്ചായത്തിൽ
ഒരു അസിസ്റ്റന്റ്
പ്രോജക്ട് ഓഫീസ്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
കൊല്ലം
ജില്ലയില്‍
കുളമ്പുരോഗനിയന്ത്രണ നടപടി
2645.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ എത്ര
കന്നുകാലിചന്തകള്‍
എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ടെന്നും
കുളമ്പുരോഗം പടര്‍ന്നു
പിടിച്ചതിനെത്തുടര്‍ന്ന്
ഏതെല്ലാം കാലിചന്തകള്‍
നിര്‍ത്തിവച്ചുവെന്നും
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പു
ലഭ്യമാക്കുമോ;
(ബി)
ജില്ലയിലെ
കുളമ്പുരോഗ വ്യാപനം
നിയന്ത്രണവിധേയമായിട്ടുണ്ടോ;
കുളമ്പുരോഗം
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ജില്ലയുടെ
പല ഭാഗത്തും അനധികൃത
കാലിചന്തകള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത്
നിയന്ത്രിക്കുന്നതിനായി,
നിര്‍ത്തിവച്ചിരിക്കുന്ന
കാലിചന്തകള്‍
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വളര്‍ത്തുമൃഗങ്ങളുടെ നഷ്ടം
2646.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍, അങ്കമാലി
നിയോജക മണ്ഡലത്തിലെ
ആട്, പശു, പോത്ത്,
പന്നി തുടങ്ങിയ
വളര്‍ത്തുമൃഗങ്ങളുടെ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇനം
തിരിച്ചുളള വിവരം
ലഭ്യമാക്കാമോ;
(ബി)
വളര്‍ത്തു
മൃഗങ്ങള്‍ നഷ്ടപ്പെട്ട
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ പേരും
വിലാസവും സഹിതം
ലഭ്യമാക്കാമോ;
(സി)
ഉപജീവനത്തിനായി
വായ്പ എടുത്ത് മൃഗങ്ങളെ
വളര്‍ത്തിയിരുന്ന
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം പരിഹരിക്കുവാന്‍
അവരുടെ വായ്പ കുടിശ്ശിക
പൂര്‍ണമായും
എഴുതിത്തളളുന്നതിനും
പുതിയ വളര്‍ത്തു
മൃഗങ്ങളെ
വാങ്ങുന്നതിനായി
പലിശരഹിത വായ്പ
നല്‍കുന്നതിനും
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കാമോ?
ചെറ്റച്ചല്‍
ഡയറി സയന്‍സ് കോളേജ്
T 2647.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിതുര
ഗ്രാമപഞ്ചായത്തിലെ
ചെറ്റച്ചലില്‍
ആരംഭിക്കുന്ന
സര്‍ക്കാര്‍ ഡയറി
സയന്‍സ് കോളേജിന്റെ
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ എന്തെല്ലാം
തുടര്‍ നടപടികള്‍
സ്വീകരിച്ചു; തുടര്‍
നടപടികള്‍ക്ക് കാലതാമസം
ഉണ്ടായതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോളേജ്
ആരംഭിക്കുന്നതിനുള്ള
തുടര്‍ നടപടികള്‍
എന്തെല്ലാമാണ്;
അറിയിക്കാമോ?
പെരിന്തല്‍മണ്ണയിൽ
പ്രളയത്തില്‍
വളര്‍ത്തുമൃഗങ്ങള്‍ നഷ്ടമായവര്‍
2648.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
പ്രളയത്തില്‍ താറാവ്,
കോഴി, കന്നുകാലികള്‍
തുടങ്ങിയവ
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
മൃഗസംരക്ഷണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇത്തരം
കര്‍ഷകര്‍ക്ക് പുതിയവ
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
പാല്,
മുട്ട, മാംസം എന്നിവയുടെ
ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത
2649.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്,
മുട്ട, മാംസം
എന്നിവയുടെ ഉല്പാദന
മേഖലകളില്‍ സ്വയം
പര്യാപ്തത
നേടുന്നതിനായി പുതിയ
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആട്
വളര്‍ത്തല്‍ യൂണിറ്റിന്
പ്രത്യേക സഹായം
ലഭ്യമാക്കുമോ;
പദ്ധതിക്ക് നല്കുന്ന
സബ്സിഡി സംബന്ധിച്ച
വിവരങ്ങള്‍
വ്യക്തമാക്കുമോ;
(സി)
മാംസം
ആവശ്യത്തിനായുള്ള
പോത്ത്കുട്ടി
വളര്‍ത്തല്‍
പദ്ധതിയില്‍ നല്കുന്ന
സബ്സിഡി സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
ആയൂര്‍
തോട്ടത്തറയിലെ നവീന
ഹാച്ചറിയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കുമോ;
(ഇ)
പശുക്കളുടെ
പ്രതിദിന പാല്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(എഫ്)
ആധുനിക
സൗകര്യങ്ങളുള്ള ഹൈടെക്
ഡയറി ഫാമുകള്‍
വകുപ്പിന്റെ
അഭിമുഖ്യത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ജി)
ക്ഷീര
കര്‍ഷകര്‍ നേരിടുന്ന
ഏറ്റവും വലിയ പ്രശ്നമായ
കറവക്കാരുടെ കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
ക്ഷീരവകുപ്പിന്റെ
ഇന്‍ഷുറന്‍സ് പദ്ധതി പ്രീമിയം
2650.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാലിത്തീറ്റയുടെയും
വെെക്കോലിന്റെയും
പശുക്കളുടെയും അമിതമായ
വില വര്‍ദ്ധനവ് മൂലം
പശുപരിപാലനം വളരെയധികം
പ്രതിസന്ധി നേരിടുന്ന
ഇൗ കാലഘട്ടത്തില്‍
ക്ഷീരവകുപ്പിന്റെ സമഗ്ര
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ പ്രീമിയം
തുകയില്‍ 50% സബ്സിഡി
സര്‍ക്കാരും 25%
മില്‍മയും 25%
കര്‍ഷകരും നല്കുന്ന
രീതി പരിഗണിക്കുമോ
എന്ന് വ്യക്തമാക്കാമോ?
ക്ഷീരമേഖലയിലേക്ക്
കൂടുതല്‍ കര്‍ഷകർ
2651.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപജീവനമാര്‍ഗ്ഗം
എന്നതിലുപരിയായി
വാണിജ്യാടിസ്ഥാനത്തില്‍
സംഘടിതരീതിയില്
ക്ഷീരമേഖലയിലേക്ക്
കൂടുതല്‍ കര്‍ഷകരെ
കൊണ്ടുവരുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എത്ര തുകയാണ്
വകയിരുത്തിയത്; എത്ര
തുക ഇതിനകം ചെലവഴിച്ചു
എന്ന് അറിയിക്കാമോ;
(സി)
ഇൗ
പദ്ധതിയിലൂടെ
പാലുല്പാദനത്തില്
കെെവരിച്ച നേട്ടം
എന്താണെന്ന്
വിശദമാക്കാമോ?
വളര്‍ത്തുമൃഗങ്ങള്‍
നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക്
ധനസഹായം
2652.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തെ
തുടര്‍ന്ന്
കന്നുകാലി-ക്ഷീരമേഖലകളില്‍
ഉണ്ടായ വലിയതോതിലുളള
നാശനഷ്ടം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പശു,
കിടാരി, ആട്, പോത്ത്,
എരുമ, പന്നി, കോഴി,
താറാവ് തുടങ്ങിയ
ജീവികളുടെ വലിയ
അളവിലുണ്ടായ നാശം
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(സി)
പല
വിഭാഗം
വളര്‍ത്തുമൃഗങ്ങളുടെ
കൂട്ടായ നാശം സംഭവിച്ച
കര്‍ഷകര്‍ക്ക് 90000/-
രൂപ പരമാവധി ധനസഹായം
എന്നതിന് പകരമായി
നഷ്ടത്തിന്റെ
തോതനുസരിച്ച് ഓരോ
വിഭാഗത്തിനും പ്രത്യേകം
നഷ്ടം കണക്കാക്കി
ധനസഹായം നല്കുവാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ക്ഷീര
ഉല്പാദനം
2653.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
ഉണ്ടായ പ്രളയം മൂലം
ക്ഷീരോല്പാദനത്തില്
കുറവുണ്ടായിട്ടുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കുറവ്
നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ക്ഷീരഗ്രാമം
പദ്ധതി
2654.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്പാദനത്തില് സ്വയം
പര്യാപ്തത
കൈവരിക്കുന്നതിനായി
ആരംഭിച്ച ക്ഷീരഗ്രാമം
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ക്ഷീരഗ്രാമം
പദ്ധതി പ്രകാരം
പാലക്കാട് ജില്ലയില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ?
പാലിന്റെ
ഗുണമേന്മ പരിശോധന
2655.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണമേന്മ
പരിശോധിക്കുന്നതിന്
ചെക്ക് പോസ്റ്റുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പാല്
പരിശോധനയ്ക്ക്
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടും
അന്യസംസ്ഥാനങ്ങളില്‍
നിന്നും മായം കലര്‍ന്ന
പാല് കൊണ്ടുവന്ന്
വിതരണം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
പരിശോധനകള്‍
കൂടുതല്‍ കര്‍ശനമാക്കി
മായം കലരാത്ത പാല്
വിതരണം ചെയ്യുന്നു
എന്ന് ഉറപ്പ്
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
അന്യസംസ്ഥാനപാലിന്റെ
ഗുണനിലവാരം
2656.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യസംസ്ഥാനങ്ങളില്‍
നിന്നും കേരളത്തില്‍
എത്തുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഗുണനിലവാരം
കുറഞ്ഞ പാല് വിപണനം
ചെയ്യുന്നത്
തടയുന്നതിന് എന്തൊക്കെ
ആധുനിക സംവിധാനമാണ്
നിലവിലുള്ളതെന്നറിയിക്കാമോ?
ക്ഷീരമേഖലയുടെ പുനരുദ്ധാരണം
2657.
ശ്രീ.ജെയിംസ്
മാത്യു
,,
എം. രാജഗോപാലന്‍
,,
കെ.ഡി. പ്രസേനന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരമേഖലയുടെ
പുനരുദ്ധാരണത്തിനായി
ക്ഷീര നവോത്ഥാനം എന്ന
പ്രളയ പുനരധിവാസപദ്ധതി
വിഭാവനം
ചെയ്തിട്ടുണ്ടോ;
(ബി)
ക്ഷീരകര്‍ഷകര്‍ക്ക്
ഉണ്ടായ നഷ്ടം
പരിഹരിക്കുന്നതിനായി
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
തെരഞ്ഞെടുക്കപ്പെട്ട
ക്ഷീരോല്പാദന സഹകരണ
സംഘങ്ങളെ ക്ഷീര വിജ്ഞാന
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
തെരഞ്ഞെടുക്കപ്പെടുന്ന
ക്ഷീരസഹകരണ സംഘങ്ങളില്‍
നൂറു കിടാരികള്‍
ഉള്‍പ്പെടുന്ന കിടാരി
പാര്‍ക്കുകള്‍
സ്ഥാപിക്കുവാന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
ക്ഷീരമേഖലയുടെ
പുനരുദ്ധാരണം
2658.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തില്‍
ക്ഷീരവികസന വകുപ്പിനും
ക്ഷീര മേഖലക്കും ഉണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നാശം
സംഭവിച്ച
കാലിത്തൊഴുത്ത് പുനര്‍
നിര്‍മ്മിക്കുന്നതിനും
കാലിത്തൊഴുത്ത്
പുതുതായി
നിര്‍മ്മിക്കുന്നതിനും
നല്കുന്ന സഹായങ്ങള്‍
അറിയിക്കുമോ;
(സി)
കറവപ്പശുക്കളെ
ക്ഷീരകര്‍ഷകര്‍ക്ക്
വിതരണം ചെയ്യുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ക്ഷീരകര്‍ഷകരുടെ
ആവശ്യത്തിനനുസരിച്ച്
ധസനഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
പ്രളയശേഷം
ക്ഷീരമേഖലയുടെ
പുനരുദ്ധാരണത്തിനും
ക്ഷീരകര്‍ഷകരെ
പുനരധിവസിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ?
ഉപയോഗ
ശൂന്യമായ അരിയും നെല്ലും
ഉപയോഗിച്ചുള്ള കാലിത്തീറ്റ
2659.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ഉപയോഗശൂന്യമായ അരിയും
നെല്ലും
കാലിത്തീറ്റയായി
രൂപാന്തരപ്പെടുത്തി
സംസ്ഥാനത്ത് വിതരണം
ചെയ്യുവാനുള്ള സാധ്യത
ഇല്ലാതാക്കുവാന്‍
മൃഗസംരക്ഷണ വകുപ്പ്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഉപയോഗ
ശൂന്യമായ അരിയും
നെല്ലും
കാലിത്തീറ്റയായി പോലും
ഉപയോഗിക്കരുതെന്ന
ഹൈക്കോടതി
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
കര്‍ശനമായ നിരീക്ഷണം
നടത്തുമോ
എന്നറിയിക്കാമോ?
മൃഗശാലകളുടെ
നവീകരണം
2660.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൃഗശാലകളുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?