സി.എന്‍.ജി,
എല്‍.എന്‍.ജി വിതരണ
കേന്ദ്രങ്ങള്‍
1764.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തരീക്ഷ
മലിനീകരണവും
ഇന്ധനച്ചെലവും
കുറയ്ക്കുന്നതിനായി
സംസ്ഥാനത്ത്
സി.എന്‍.ജി,
എല്‍.എന്‍.ജി വിതരണ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് ഗതാഗത
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടാേ;
(ബി)
ഏതെല്ലാം
നഗരങ്ങളിലാണ് ഇത്തരം
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
വാഹന
എന്‍ജിനുകള്‍
സി.എന്‍.ജി യിലേക്ക്
മാറ്റുന്നതിനാവശ്യമായ
സാമ്പത്തിക സഹായം
നല്‍കുന്നകാര്യം
പരിഗണനയിലുണ്ടാേ;
വിശദാംശം നല്കുമാേ?
വാഹന
രജിസ്ട്രേഷന് സേവന മേഖലയിലെ
ചൂഷണം തടയുവാന്‍ നടപടി
1765.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹന
രജിസ്ട്രേഷന് സേവന
മേഖലയില്‍ ഏജന്റുമാരുടെ
ചൂഷണം വ്യാപകമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
ഇൗ ചൂഷണം
അവസാനിപ്പിക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
വാഹന
രജിസ്ട്രേഷന്
സേവനങ്ങളും ലെെസന്‍സ്
നടപടികളും ലളിതവും
സുതാര്യവുമാക്കുവാന്‍
ലക്ഷ്യമിട്ട് കേന്ദ്ര
ഉപരിതല ഗതാഗത
മന്ത്രാലയം
തയ്യാറാക്കിയ വാഹന്‍
,സാരഥി എന്നീ സാേഫ്റ്റ്
വെയറുകള്‍ സംസ്ഥാന
മാേട്ടാേര്‍ വാഹന
വകുപ്പില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
എല്‍.എന്‍.ജി.
ബസ്സുകള്‍
1766.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.
ആര്.ടി.സി.
എല്‍.എന്‍.ജി.
ബസ്സുകള്‍
വാങ്ങുന്നതിന്
നിശ്ചയിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ബസ്സുകള്‍
വാങ്ങുന്നതിന്
പെട്രാേനെറ്റ്
എല്‍.എന്‍.ജി.
സാമ്പത്തിക സഹായം
വാഗ്ദാനം
ചെയ്തിട്ടുണ്ടാേ;
വിശദമാക്കുമാേ;
(സി)
ഇത്തരം
ബസ്സുകള്‍
വാങ്ങുന്നതിന്
സര്‍ക്കാരില്‍ നിന്നും
സാമ്പത്തിക സഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
തുകയാണ്
ആവശ്യപ്പെട്ടിട്ടുള്ളത്;
(ഡി)
പുതിയ
ബസ്സുകള്‍
വാങ്ങുന്നതിന് പകരം
നിലവിലുള്ള ബസ്സുകള്‍
എല്‍. എന്‍.ജി.
സംവിധാനത്തിലേക്ക്
മാറ്റുവാന്‍
സാധിക്കുമാേ എന്ന
കാര്യം
കെ.എസ്.ആര്.ടി.സി.
പരിശാേധിച്ചിട്ടുണ്ടാേ
എന്നറിയിക്കാമോ?
സാരഥി
ഡ്രൈവിംഗ് ലൈസന്‍സ്
1767.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡ്രൈവിംഗ്
ലൈസന്‍സ് സാരഥി വഴി
നല്‍കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
നല്‍കിവരുന്ന ഡ്രൈവിംഗ്
ലൈസന്‍സുകള്‍
സാരഥിയിലേക്ക്
മാറുമ്പോള്‍ ഉണ്ടാകുന്ന
വ്യത്യാസങ്ങള്‍,
സുരക്ഷാ ഫീച്ചറുകള്‍ ഇവ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് ഏതെല്ലാം
ആര്.റ്റി.
ഓഫീസുകള്‍ക്ക് കീഴിലാണ്
സാരഥി ഡ്രൈവിംഗ്
ലൈസന്‍സ്
നല്കിവരുന്നതെന്ന്
അറിയിക്കുമോ;
(ഡി)
സാരഥി
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
സംസ്ഥാനത്ത്
നല്‍കിവരുന്ന ഡ്രൈവിംഗ്
ലൈസന്‍സുകള്‍ അതീവ
സുരക്ഷ നല്കുന്ന
സാങ്കേതിക മികവുള്ള
കാര്‍ഡ് രൂപത്തിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്കൂൾ
വാഹനങ്ങളിൽ സ്പീഡ്
ഗവര്‍ണ്ണറും ജി.പി.എസും
1768.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍ /
സ്വകാര്യ സ്കൂൾ
വാഹനങ്ങളിലും സ്പീഡ്
ഗവര്ണ്ണറുകള്ക്ക്പുറമേ
ജി.പി..എസ്.ഉം
ഘടിപ്പിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നടപ്പാക്കിയിട്ടുണ്ടാേ
;
(ബി)
ഇല്ലെങ്കില്‍
സ്കൂള്‍ കുട്ടികളെ
നിറച്ച് പാേകുന്ന
സ്വകാര്യ ടെമ്പാേ /
ട്രക്കര്‍ വാനുകളില്‍
ഇവ ഘടിപ്പിച്ച് മാത്രമേ
യാത്ര അനുവദിക്കാവൂ
എന്ന നിബന്ധന
കര്‍ശനമായി
നടപ്പാക്കുമാേ എന്ന്
വ്യക്തമാക്കാമോ?
ഫ്ലാഷ്
ലൈറ്റിന്റെ ദുരുപയോഗം
1769.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ഉന്നത ഉദ്യോഗസ്ഥരുടെ
ഔദ്യോഗിക വാഹനങ്ങളിലും
പോലീസ് വാഹനങ്ങളിലും
ഘടിപ്പിച്ചിട്ടുള്ള
ഫ്ലാഷ് ലൈറ്റിന്റെ
ദുരുപയോഗം 29-4-2017 ലെ
സുപ്രീം കോടതി ഉത്തരവ്
പ്രകാരം
പരിമിതപ്പെടുത്തിയിട്ടുള്ളത്
പരിഗണിച്ച് പിങ്ക്
പോലീസിന്റേതുള്പ്പെടെയുള്ള
ഉദ്യോഗസ്ഥരുടെ
വാഹനങ്ങളില്‍
ഘടിപ്പിച്ചിട്ടുള്ള
ഇത്തരത്തിലുളള
ലൈറ്റുകളുടെ
ഉപയോഗത്തിന്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ;ഇല്ലെങ്കില്‍
കാരണം അറിയിക്കുമോ?
ട്രാഫിക്
നിയമ ലംഘനങ്ങള്‍
1770.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള ആകെ
വാഹനങ്ങളുടെ എണ്ണം
എത്ര; വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷന്
കാലാവധി കഴിഞ്ഞ എത്ര
വാഹനങ്ങള്‍ ഈ
സര്‍ക്കാര്‍
കാലയളവിനുള്ളില്‍
പിടിച്ചെടുത്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കെ.എസ്.ആര്.ടി.സി. ബസ്
ഉള്‍പ്പെടെയുള്ള വാഹന
അപകടങ്ങളില്‍
മരണപ്പെട്ടവരുടെ എണ്ണം
എത്രയെന്നാണ്
ഗതാഗതവകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
വെളിപ്പെടുത്തുമോ;
(ഡി)
അമിതവേഗം
കാരണം 2018-ല്‍ ക്യാമറ
മുഖേന പിടിക്കപ്പെട്ട
വാഹനങ്ങളുടെ എണ്ണം
എത്ര; വ്യക്തമാക്കാമോ;
(ഇ)
ഇതില്‍
എത്ര ഉടമകളില്‍ നിന്നും
പിഴ ഈടാക്കി; എത്ര തുക;
അറിയിക്കാമോ;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ അമിതവേഗം
ഉള്‍പ്പെടെ വിവിധ
കാരണങ്ങളാല്‍
പിടിക്കപ്പെട്ട
എത്രപേരുടെ ലൈസന്‍സ്
റദ്ദാക്കി; ഇവരില്‍
കെ.എസ്.ആര്.ടി.സി.
ഡ്രൈവര്‍മാര്‍ എത്ര
പേരുണ്ടെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(ജി)
ഇത്തരത്തിലുള്ള
ട്രാഫിക് നിയമ
ലംഘനങ്ങള്‍ തടയുവാനും
അപകടങ്ങള്‍
ഒഴിവാക്കുവാനുമായി
പുതിയ എന്തൊക്കെ
സംവിധാനങ്ങളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന ഭേദഗതി ബില്‍
1771.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പാസ്സാക്കിയ മോട്ടോര്‍
വാഹന ഭേദഗതി ബില്‍ റോഡ്
ഗതാഗത രംഗത്ത്
സംസ്ഥാനങ്ങള്‍ക്ക്
ഉണ്ടായിരുന്ന അധികാരം
വന്‍തോതില്‍
വെട്ടിക്കുറയ്ക്കുന്നതാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ഉള്‍പ്പെടെയുള്ളവര്‍ക്ക്
തേര്‍ഡ് പാര്‍ട്ടി
ഇന്‍ഷ്വറന്‍സ്
നിര്‍ബന്ധമാക്കിയുള്ള
പ്രസ്തുത വ്യവസ്ഥ പൊതു
ഗതാഗത സംവിധാനത്തെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭേദഗതി നിയമം
സംസ്ഥാനത്തെ മോട്ടോർ
തൊഴിലാളികളെ എപ്രകാരം
ബാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
വാഹനനികുതി
കുടിശ്ശിക
1772.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൃത്യമായ
പരിശോധനയും
തുടര്‍നടപടികളും
ഇല്ലാത്തതിനാല്‍
രജിസ്ട്രേഷൻ
പുതുക്കാത്ത
വാഹനങ്ങളുടെ നികുതി
കുടിശ്ശികയിലും പിഴ
ഇനത്തിലുമടക്കം
മോട്ടോര്‍
വാഹനവകുപ്പിന്
കോടിക്കണക്കിന് രൂപ
പിരിഞ്ഞു
കിട്ടാനുണ്ടോ;വ്യക്തമാക്കുമോ;
(ബി)
25
വര്‍ഷം വരെ പഴക്കമുള്ള
കേസുകളിലെ കുടിശ്ശിക
മാത്രമായി 2000
കോടിയില്‍പരം രൂപ
പിരിഞ്ഞുകിട്ടാനുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
സാമ്പത്തിക
പ്രതിസന്ധി
രൂക്ഷമാകുമ്പോഴും
നിയമപ്രകാരം പിരിഞ്ഞു
കിട്ടേണ്ട തുക
പിരിച്ചെടുക്കാത്ത
സാഹചര്യമുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
തുക സമയബന്ധിതമായി
പിരിച്ചെടുക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ഇലക്ട്രിക്
വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
1773.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനങ്ങള്‍
മുഖേനയുണ്ടാകുന്ന
മലിനീകരണം
കുറയ്ക്കുന്നതിനായി
ഇലക്ട്രിക് വാഹനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ബി)
ഇലക്ട്രിക്
വാഹനങ്ങളുടെ ഉപയോഗം
സംബന്ധിച്ച്
ജനങ്ങള്‍ക്കിടയില്‍
അവബോധമുണ്ടാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നൽകാമോ?
വയനാട്ടിലെ
രാത്രിയാത്രാ നിരോധനം
1774.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ തുടരുന്ന
രാത്രിയാത്രാ നിരോധനം
നീക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
വിഷയം
പരിഹരിക്കുന്നതിന്
കര്‍ണാടക
സര്‍ക്കാരുമായി
മന്ത്രിതല ചര്‍ച്ച
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മേല്‍പ്പാല
നിര്‍മ്മാണത്തിന്
കേന്ദ്ര പരിസ്ഥിതി
മന്ത്രാലയം അനുമതി
നിഷേധിച്ച
സാഹചര്യത്തില്‍
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ?
വാഹനങ്ങളിലെ
ലൈറ്റുകളുടെയും
സ്പീക്കറുകളുടെയും നിയന്ത്രണം
1775.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ സ്വകാര്യ
വാഹനങ്ങളില്‍
രാത്രികാലങ്ങളില്‍
അതിതീക്ഷ്ണമായപ്രകാശം
ചൊരിയുന്ന ഹാലജൻ
പോലുള്ള ബള്‍ബുകള്‍
പ്രകാശിപ്പിക്കുന്നതുമൂലം
എതിര്‍ദിശയില്‍ നിന്നും
വരുന്ന
ഡ്രൈവര്‍മാര്‍ക്ക്
പ്രയാസം ഉണ്ടാകുന്നതും
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മോട്ടോര്‍
വാഹന നിയമപ്രകാരം
ഇത്തരം ലൈറ്റുകള്‍
ഉപയോഗിക്കുന്നത്
അനുവദനീയമാണോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ഹെഡ്ലൈറ്റുകള്
ഉപയോഗിച്ചതിന്റെ
പേരില്‍ കഴിഞ്ഞ
ആറുമാസത്തിനുള്ളില്‍
എത്ര വാഹന
ഉടമകള്‍ക്കെതിരെ നടപടി
സ്വീകരിച്ചു; ഓരോ
ആര്.ടി.ഒ. തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സ്വകാര്യ
ടൂറിസ്റ്റ് ബസുകളിലും
മറ്റും ഡി.ജെ
സൗകര്യത്തോടു കൂടിയ
സ്പീക്കറുകളും
മറ്റുശബ്ദസംവിധാനങ്ങളും
ഉപയോഗിക്കുന്നത്
തടയാന്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ഇ)
രാത്രികാലങ്ങളില്‍
ഹെഡ് ലൈറ്റുകള്‍ ഡിം
ചെയ്യാത്തതുമൂലം
ഉണ്ടാകുന്ന അപകടങ്ങള്‍
കുറയ്ക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
വാഹനവര്ദ്ധനവും
ഗതാഗതക്കുരുക്കും
1776.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
സംസ്ഥാനത്ത് എത്ര
വാഹനങ്ങളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കുമോ;
വാഹനങ്ങളുടെ തരം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
വര്‍ദ്ധിച്ചുവരുന്ന
ഗതാഗതക്കുരുക്കിന്
പരിഹാരം കാണുന്നതിന്
വാഹന ഇറക്കുമതിയിലും
രജിസ്ട്രേഷനിലും
നിയന്ത്രണം
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
എം.സി.
റോഡിലെ വാഹനാപകടങ്ങള്‍
1777.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മെയിന്‍
സെന്‍ട്രല്‍ റോഡില്‍
വാഹന അപകടങ്ങളുടെ
നിരക്കും
തന്മൂലമുണ്ടാകുന്ന
മരണങ്ങളുടെ എണ്ണവും
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
റോഡില്‍ തൈക്കാട്
-ചെങ്ങന്നൂര്‍ ഭാഗം
സുരക്ഷിത ഇടനാഴി ആയി
നവീകരിച്ചിട്ടും വാഹന
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നതിന്റെ
കാരണങ്ങള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭാഗത്ത് വാഹന
അപകടങ്ങള്‍
ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിനുള്ള
ശാസ്ത്രീയ പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ?
റോഡ്
സുരക്ഷാ ഫണ്ട് ഉപയോഗിച്ച്
നടത്തുന്ന പ്രവ്യത്തികള്‍
1778.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം റോഡ് സുരക്ഷാ
ഫണ്ട് ഉപയോഗിച്ച്
തിരുവനനന്തപുരം
ജില്ലയില്‍
നടപ്പിലാക്കിയ
പ്രവ്യത്തികളുടെ
വിശദാംശം നല്‍കുമോ;
(ബി)
റോഡ്
സുരക്ഷാ ഫണ്ട്
ഉപയോഗിച്ച് നടത്തുന്ന
പ്രവ്യത്തികള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡം
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
റോഡ്
സുരക്ഷാ അതോറിറ്റിക്ക് റോഡ്
സെസ്സ് ഇനത്തില്‍ നല്‍കേണ്ട
തുക
1779.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2004-ലെ
റോഡ് സുരക്ഷാ അതോറിറ്റി
നിയമപ്രകാരം
വാഹനങ്ങളുടെ
രജിസ്ട്രേഷന് സമയത്ത്
ഈടാക്കുന്ന റോഡ്
സെസ്സിന്റെ മുഴുവന്‍
തുകയും വാഹന ഉടമകളില്‍
നിന്നും ഈടാക്കുന്ന
പിഴയുടെ പകുതിയും
അതോറിറ്റിക്ക്
കൈമാറണമെന്ന്
വ്യവസ്ഥയുണ്ടോ;
(ബി)
എങ്കില്‍
ഇപ്രകാരം 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍ എത്ര
തുകയാണ് റോഡ് സുരക്ഷാ
അതോറിറ്റിക്ക്
കൈമാറിയതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
തുക പൂര്‍ണ്ണമായും
കൈമാറിയിട്ടില്ലെങ്കില്‍
അത് അടിയന്തരമായി
കൈമാറുന്നതിന് നടപടി
സ്വീകരിക്കുമോ?
വാഹന
അപകടങ്ങള്‍ കുറയ്ക്കുന്നതിന്
നടപടി
1780.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018ല്‍
വാഹനാപകടത്തിൽപ്പെട്ടു
മരണമടഞ്ഞവരെത്രയെന്നുളള
കണക്ക് ലഭ്യമാണോ;എങ്കിൽ
ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
വാഹന
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദമാക്കുമോ?
സ്കൂള്‍
ബസ്സുകളില്‍ ജി.പി.എസ്.
1781.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ ബസ്സുകളില്‍
ഐ.ആര്.എന്‍.എസ്.എസ്
സ്ഥാപിക്കണമെന്ന്
കേന്ദ്ര ഉപരിതല ഗതാഗത
വകുപ്പ് നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
ഇതിന്
പകരം അമേരിക്കൻ ഉപഗ്രഹ
നിയന്ത്രണത്തിലുള്ള
ജി.പി.എസ്.
വാഹനങ്ങളില്‍
സ്ഥാപിക്കണമെന്ന
നിര്‍ദ്ദേശം നല്‍കിയത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
ട്രാഫിക്
നിയമ ലംഘനങ്ങള്‍
മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍
1782.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി
,,
എ.എം. ആരിഫ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രാഫിക് നിയമ
ലംഘനങ്ങള്‍
വര്‍ദ്ധിച്ച്
വരുന്നതുമൂലമുണ്ടാകുന്ന
റോഡപകടങ്ങള്‍ പ്രത്യേകം
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ട്രാഫിക്
നിയമ ലംഘനങ്ങള്‍
തടയുന്നതിനായി തേഡ് ഐ
എന്‍ഫോഴ്സ്മെന്റ്
പ്രോജക്ട്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇതില്‍
പൊതുജന പങ്കാളിത്തം
ഉറപ്പുവരുത്തുന്നതിനായി
എന്തെങ്കിലും
ബോധവല്‍ക്കരണ
പരിപാടികള്‍
നടത്താനുള്ള
പദ്ധതിയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ട്രാഫിക്
നിയമ ലംഘനങ്ങള്‍
ചൂണ്ടിക്കാണിക്കുന്നവരുടെ
വിവരങ്ങള്‍ രഹസ്യമായി
വയ്ക്കുന്നതിനും, അവരെ
പ്രോത്സാഹിപ്പിക്കുന്നതിനും,
നിയമലംഘനം
ബോധ്യപ്പെട്ടാല്‍
ശിക്ഷയുറപ്പാക്കുന്നതിനും
പ്രസ്തുത പ്രോജക്ടില്‍
വ്യവസ്ഥ ചെയ്തിട്ടുണ്ടോ
എന്നറിയിക്കാമോ?
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ് സിസ്റ്റം
1783.
ശ്രീ.ജെയിംസ്
മാത്യു
,,
കാരാട്ട് റസാഖ്
,,
കെ.ജെ. മാക്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനാപകടനിരക്ക് ദേശീയ
ശരാശരിയെക്കാള്‍
ഉയര്‍ന്നു
നില്‍ക്കുന്നത്
പരിഹരിക്കാന്‍
ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
റോഡു
സുരക്ഷയ്ക്കായി
മോട്ടോര്‍ വാഹന
വകുപ്പിനെ
ശാക്തീകരിക്കാന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
അപകടത്തില്‍പെടുന്നവരിലേറെയും
ഇരുചക്രവാഹന
യാത്രികരാണെന്നതിനാല്
ഇവയുൾപ്പടെയുള്ള
വാഹനങ്ങളുടെ അമിതവേഗം
കര്‍ശനമായി തടയുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടി എന്തെല്ലാമാണ്;
റോഡു സുരക്ഷ അവബോധം
പൊതുജനങ്ങളിൽ
സൃഷ്ടിക്കുന്നതിന്
ചെയ്തു വരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
മരണകാരണമായ
അപകടങ്ങളില്‍ ഉദ്ദേശം
നാലിലൊന്നും
സൃഷ്ടിച്ചത്
കെ.എസ്.ആര്.ടി.സി.
യുള്‍പ്പെടെയുളള
ബസുകളായതിനാല്‍ ഇത്തരം
വാഹനങ്ങളിലെ
ഡ്രെെവര്‍മാര്‍ക്ക്
പ്രത്യേക പരിശീലന
പരിപാടി
നിര്‍ബന്ധിതമാക്കാന്‍
നടപടി സ്വീകരിക്കുമോ;
ബസുകളിലെ സ്പീഡ്
ഗവര്‍ണര്‍
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ;
(ഡി)
പട്ടണങ്ങളിലെയും
നഗരങ്ങളിലെയും
വാഹനാപകടങ്ങള്‍ക്ക്
പ്രധാന കാരണങ്ങള്‍
അശാസ്ത്രീയ
പാര്‍ക്കിംഗും
തല്‍ഫലമായുണ്ടാകുന്ന
ഗതാഗത കുരുക്കും
ആയതിനാല്‍ പാര്‍ക്കിംഗ്
നയം രൂപീകരിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് വേണ്ട
നിര്‍ദ്ദേശം നല്കാന്
സാധിക്കുമോ
എന്നറിയിക്കാമോ?
ദേശീയപാതയില്‍
വാഹനങ്ങളുടെ വേഗത
1784.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമിത
വേഗത്തില്‍ വാഹനം
ഓടിച്ചതായി ക്യാമറ
കണ്ടെത്തിയിട്ടും പിഴ
അടയ്ക്കാത്തവരുടെ എണ്ണം
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
2017-18-ല്‍
അമിതവേഗത്തിന് അഞ്ചു
തവണയിലേറെ
പിടിക്കപ്പെട്ടിട്ടും
പിഴ അടക്കാത്തവരുടെ
എണ്ണം 26,322 ആണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(സി)
എങ്കില്‍
പിഴ
അടയ്ക്കാത്തവര്‍ക്കെതിരെ
ഭാവിയില്‍ എന്തൊക്കെ
നടപടി സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നു
എന്നറിയിക്കുമോ;
(ഡി)
ദേശീയപാതയില്‍
വാഹനങ്ങളുടെ വേഗതയുടെ
പരിധി ഉയര്‍ത്തി
കഴിഞ്ഞവര്‍ഷം
കേന്ദ്രസര്‍ക്കാര്‍
ഇറക്കിയ ഉത്തരവ്
സംസ്ഥാനത്ത്
നടപ്പാക്കുമോ;
(ഇ)
ആയത്
നടപ്പാക്കുന്നതിലെ
ബുദ്ധിമുട്ടുകള്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
കോളേജുതലത്തില്‍
ഡ്രൈവിംഗ് ബോധവത്കരണ ക്ലാസ്
1785.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അമിത
വേഗതയിലുള്ള ഡ്രൈവിംഗ്
തടയുന്നതിനും
നിയന്ത്രിക്കുന്നതിനും
കോളേജ് തലത്തില്‍
മോട്ടോര്‍ വാഹന വകുപ്പ്
ഉദ്യോഗസ്ഥരുടെ
ബോധവത്കരണ ക്ലാസ്
സംഘടിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
റോഡപകടങ്ങള്‍
കുറയ്ക്കാന്‍
എന്‍ഫോഴ്സ്മെന്റ്
സ്ക്വാഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
സ്റ്റേജ്
ക്യാരേജുകളായ ബസ്സുകളുടെ
കാലാവധി വര്‍ദ്ധിപ്പിക്കാന്‍
നടപടി
1786.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്റ്റേജ് കാര്യേജുകളായ
റൂട്ട് പെര്‍മിറ്റുള്ള
സര്‍വ്വീസ് ബസ്സുകളുടെ
കാലാവധി 15
വര്‍ഷത്തില്‍ നിന്നും
20 വര്‍ഷമായി
വര്‍ദ്ധിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ഫാസ്റ്റ്/ ഓര്‍ഡിനറി
ബസ്സുകളുടെ കാലാവധി
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഇത്തരത്തില്‍
സ്റ്റേജ്
ക്യാരേജുബസ്സുകളുടെ
കാലാവധി
ഉയര്‍ത്തുമ്പോള്‍ അവ
കര്‍ശനമായി പരിശോധിച്ച്
ബസ്സുകളുടെ കാര്യക്ഷമത
ഉറപ്പാക്കുന്നതിന്
എന്തുനടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കണ്സഷന് വിതരണത്തില്‍
വരുത്തിയിരിക്കുന്ന
പരിഷ്കാരങ്ങള്‍
1787.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളുടെ
കണ്സഷന് വിതരണത്തില്‍
കെ.എസ്.ആര്.ടി.സി
വരുത്തിയിരിക്കുന്ന
പരിഷ്കാരങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
കണ്സഷന് കാര്‍ഡ്
കേടായാല്‍ ഫൈന്‍
അടയ്ക്കണമെന്ന വ്യവസ്ഥ
ഇപ്പോള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കണ്സഷന്
കാര്‍ഡ് കേടായതായി
കണക്കാക്കുന്നതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
പൂര്‍ണ്ണമായും
കേടാകാത്ത
കാര്ഡിന്എപ്രകാരമാണ്
ഫൈന്‍ ഈടാക്കുന്നത്;.
മൂന്നുമാസത്തേക്ക്
നല്‍കിയിരിക്കുന്ന
കാര്‍ഡിന്റെ
ക്വാളിറ്റിയില്‍
എന്തെല്ലാം മാറ്റം
വരുത്തിയിട്ടുണ്ട്;
(സി)
ഫൈന്‍
ഈടാക്കുന്നതിന്റെ
വിശദാംശങ്ങള്‍
കണ്സഷന് കാര്‍ഡില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
രേഖപ്പെടുത്താതെയും
വിദ്യാര്‍ത്ഥികളെ
മുന്‍കൂട്ടി
അറിയിക്കാതെയും
എപ്രകാരം ഫൈന്‍
ഈടാക്കും എന്ന്
വ്യക്തമാക്കാമോ;
(ഡി)
തിരക്കേറിയ
ബസ്സില്‍
കുട്ടികള്‍ക്ക് ഒരുമാസം
പോലും കാര്‍ഡ്
കേടുകൂടാതെ
സൂക്ഷിക്കാന്‍ കഴിയാത്ത
സ്ഥിതിക്ക്
മൂന്നുമാസത്തേക്കുള്ള
കാര്‍ഡിനും ഫൈന്‍
ഈടാക്കുന്നത്
അനീതിയാണെന്ന്
കരുതുന്നുണ്ടോ; ആയത്
പിന്‍വലിക്കുന്നതിനും
പകരം കാര്‍ഡ്
നഷ്ടപ്പെട്ടുപോയാല്‍
മാത്രം ഫൈന്‍
ഈടാക്കുന്ന രീതി
തുടരുവാനും
കെ.എസ്.ആര്.ടി.സി ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഇ)
കണ്സഷന്
കാര്‍ഡ് കേടായതിന്റെയും
നഷ്ടപ്പെട്ടുപോയതിന്റെയും
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സി യുടെ
പേരൂര്‍ക്കട ഡിപ്പോ
2018-2019
അദ്ധ്യയനവര്‍ഷം എത്ര
രൂപ ഫൈന്‍ ഈടാക്കി ;
മാസാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;ഈ
ഡിപ്പോയില്‍ ഫൈന്‍
ഈടാക്കുവാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
കൗണ്ടര്‍ സ്റ്റാഫ്
വിദ്യാര്‍ത്ഥികളോടും
രക്ഷകര്‍ത്താക്കളോടും
അപമര്യാദയായി
പെരുമാറുന്നുവെന്ന
പരാതി പരിഹരിക്കുമോ;
ആയത് പരിഹരിക്കുന്നതിന്
റൊട്ടേഷന്‍ സമ്പ്രദായം
ഏര്പ്പെടുത്തുമോയെന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
മാനേജുമെന്റിന്റെ
കെടുകാര്യസ്ഥത
1788.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി മാനേജുമെന്റിന്റെ
കെടുകാര്യസ്ഥത മൂലം
കോര്‍പ്പറേഷന്റെ നഷ്ടം
പ്രതിദിനം
വര്‍ദ്ധിച്ചുവരുന്നു
എന്ന ആക്ഷേപം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
കണ്ടെത്തലുകള്‍
വിശദമാക്കാമോ;
(ബി)
ബസ്സുകൾക്കാവശ്യമായ
സ്പെയര്‍പാര്‍ട്സുകളും
മറ്റും യഥാസമയം
ലഭ്യമാക്കാത്തതിനാല്‍
ഒട്ടനവധി ബസ്സുകള്‍
നിരത്തിലിറക്കാന്‍
കഴിയാത്ത സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ കടം
1789.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി.
യുടെ കടം എത്രയാണ്;
(ബി)
എത്രകോടി
രൂപയാണ് പലിശയിനത്തില്‍
കെ.എസ്.ആര്.ടി.സി.
നല്‍കിവരുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
കെ.ടി.ഡി.എഫ്.സി.യില്‍
നിന്നും എത്ര കോടി
രൂപയുടെ കടമാണ്
കെ.എസ്.ആര്.ടി.സി.
എടുത്തിട്ടുള്ളത്;
ഇതിന്റെ പലിശ എത്രയാണ്;
(ഡി)
ഇതിനേക്കാള്‍
കുറഞ്ഞ പലിശയ്ക്ക്
വായ്പ ലഭിക്കുന്ന
ഏജന്‍സികളെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ
എന്നും ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
കൊറിയര്‍ സര്‍വ്വീസ്
1790.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നടത്തുന്ന കൊറിയര്‍
സര്‍വ്വീസിന്റെ നിലവിലെ
സ്ഥിതി എന്താണ് എന്ന്
വ്യക്തമാക്കാമോ;
(ബി)
കൊറിയര്‍
സര്‍വ്വീസ്
നടത്തിയതുമൂലം
കെ.എസ്.ആര്.ടി.സി.ക്ക്
ഈ
സര്‍ക്കാരിന്റെകാലത്ത്
ലഭിച്ച വരുമാനത്തിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ?
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്ന
പ്രതിസന്ധികള്‍
1791.
ശ്രീ.കെ.
ദാസന്
,,
സജി ചെറിയാന്
,,
ഡി.കെ. മുരളി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലവില്‍
അഭിമുഖീകരിക്കുന്ന
പ്രതിസന്ധികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു
വരുന്നുയെന്ന്
വിശദമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.
യുടെ വരുമാന വര്‍ദ്ധനവ്
ലക്ഷ്യമാക്കി
ആവിഷ്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
യാത്രക്കാര്‍
കൂടുതലായി ഉള്ളതും
സ്വകാര്യ ബസുകള്‍
കൂടുതല്‍ സര്‍വ്വീസ്
നടത്തുന്നതുമായ ഗ്രാമീണ
മേഖലകളില്‍
കെ.എസ്.ആര്.ടി.സി.
യുടെ പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു സംബന്ധിച്ച് മേഖലാ
അടിസ്ഥാനത്തില്‍ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാന്‍ നടപടി
1792.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആധുനികവല്‍ക്കരണത്തിന്റെ
ഭാഗമായി
കെ.എസ്.ആര്.ടി.സി.യില്‍
എന്തെല്ലാം
മാറ്റങ്ങളാണ്ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉണ്ടായിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
ലാഭകരമല്ലാതായതിന്റെ
നിലവിലെ സാഹചര്യങ്ങള്‍
എന്തൊക്കെയാണ്; ഇവ
പരിഹരിക്കുന്നതിന്
സർക്കാർ
യുദ്ധകാലാടിസ്ഥാനത്തില്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യെ
രക്ഷിക്കുന്നതിനുള്ള
നടപടികള്‍
1793.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
അനൂപ് ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
സാമ്പത്തിക
പ്രതിസന്ധിയില്‍
നിന്നും രക്ഷിക്കാനുളള
നടപടികളുടെ ഭാഗമായി
പ്രൊഫ.സുശീല്‍ ഖന്ന
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
പൂര്‍ണ്ണമായും
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
കെ.എസ്.ആര്.ടി.സി.യെ
കടത്തില്‍ നിന്നും
രക്ഷപ്പെടുത്തുവാന്‍
ഒരു ബസ്സിന് 7.2
ജീവനക്കാര്‍ എന്ന
നിലവിലുള്ള അനുപാതം
ദേശീയ ശരാശരിയിലേക്ക്
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യെ
മൂന്ന് മേഖലകളായി
വിഭജിച്ചതിലൂടെ ഉണ്ടായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബസ്സുകളുടെ
അറ്റകുറ്റപ്പണികള്‍ക്ക്
പരമാവധി ഒരു ദിവസം എന്ന
നിബന്ധന
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.ക്ക്
ലഭിക്കുന്ന ഡീസല്‍
1794.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഓയില്‍ കോര്പ്പറേഷന്
കര്‍ണ്ണാടക
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
നല്കുന്ന
നിരക്കിനെക്കാള്‍ കൂടിയ
നിരക്കിലാണ്
കെ.എസ്.ആര്.ടി.സി.ക്ക്
ഡീസല്‍
നല്കുന്നതെന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇതുമൂലം
പ്രതിവര്‍ഷം എത്ര കോടി
രൂപയുടെ അധിക ചെലവാണ്
കെ.എസ്.ആര്.ടി.സി.ക്കുണ്ടാകുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഡീസല്‍
നിരക്ക്
കുറയ്ക്കണമെന്ന്
ഇന്ത്യന്‍ ഓയില്‍
കോര്‍പ്പറേഷനോട്
കെ.എസ്.ആര്.ടി.സി
രേഖാമൂലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
ഇന്ത്യന്‍ ഓയില്‍
കോര്‍പ്പറേഷന്റെ
പ്രതികരണം
എന്താണ്എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഇന്ധന ടാക്സില്‍ ഇളവ്
1795.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ടിന്
ആഭ്യന്തര
വിമാനസര്‍വ്വീസുകള്‍ക്ക്
ഏവിയേഷന്‍ ഫ്യൂവല്‍
ഇന്ധന ടാക്സ് ഒരു
ശതമാനമായി കുറച്ച്
നല്‍കിയിട്ടുള്ള വിവരം
ശ്രദ്ധയില്‍വന്നിട്ടുണ്ടോ;
എങ്കില്‍ എന്നാണെന്ന്
അറിയിക്കാമോ;
(ബി)
വന്‍ നഷ്ടത്തിലോടുന്ന
പൊതുഗതാഗത സര്‍വ്വീസ്
ആയ
കെ.എസ്.ആര്.ടി.സി.യ്ക്കും
ഇന്ധന ടാക്സ് ഇളവ് നേടി
എടുക്കുന്നതിന്
എന്തെങ്കിലും
നീക്കങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
വിശദീകരിക്കാമോ;
(സി)
ഇന്ധന
ടാക്സ് ഇളവ് സംസ്ഥാന
സര്‍ക്കാര്‍
നല്‍കണമെന്നുണ്ടായിരുന്നെങ്കില്‍
അത് ഏറ്റവും ആദ്യം
ലഭ്യമാക്കേണ്ടത്
കെ.എസ്.ആര്.ടി.സി.
യ്ക്കാണെന്ന വസ്തുത
ശ്രദ്ധയില്‍കൊണ്ടുവന്ന്
അത് നേടിയെടുക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.ക്കുണ്ടായ
നാശനഷ്ടം
1796.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
നവംബര്‍ മാസം മുതല്‍
വിവിധ സമരങ്ങളുടെ
ഭാഗമായി
കെ.എസ്.ആര്.ടി.സി.
ബസുകള്‍ക്കും ബസ്
സ്റ്റേഷനുകള്‍ക്കും
നേരെയുള്ള
ആക്രമങ്ങളില്‍ എത്ര
രൂപയുടെ നാശനഷ്ടമാണ്
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടായതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടായ നാശനഷ്ടം
ഈടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
അക്രമ
സംഭവങ്ങളില്‍
കെ.എസ്.ആര്.ടി.സി.ക്ക്
സംഭവിച്ച നഷ്ടം
1797.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശം
സംബന്ധിച്ച വിഷയവുമായി
ബന്ധപ്പെട്ടുണ്ടായ
അക്രമ സംഭവങ്ങളില്‍
കെ.എസ്.ആര്.ടി.സി.ക്ക്
സംഭവിച്ച നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ബി)
നഷ്ടം
ഈടാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നത് എന്ന്
അറിയിക്കാമോ?
ഹര്‍ത്താല്‍,
പണിമുടക്ക് എന്നിവമൂലം
കെ.എസ്.ആർ.ടി.സി.ക്ക് ഉണ്ടായ
നഷ്ടം
1798.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
തുടര്‍ച്ചയായി നടന്ന
ഹര്‍ത്താല്‍,
പണിമുടക്ക് എന്നിവ മൂലം
കെ.എസ്.ആർ.ടി.സി.ക്ക്
എത്ര കോടി രൂപയുടെ
നഷ്ടമുണ്ടായി
എന്നതിന്റെ വിശദവിവരം
നൽകാമോ?
ഹര്‍ത്താലില്‍
തകര്‍ക്കപ്പെട്ട
കെ.എസ്.ആര്.ടി.സി ബസ്സുകള്‍
1799.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 3ലെ
ഹര്‍ത്താലിനോടനുബന്ധിച്ച്
ജനുവരി 2, 3
തീയതികളിലായി എത്ര
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍
തകര്‍ക്കപ്പെട്ടു;
അതിലൂടെ എത്ര തുകയുടെ
നാശനഷ്ടമുണ്ടായി എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി എത്ര
കെ.എസ്.ആര്.ടി.സി
ജീവനക്കാര്‍ക്കും
യാത്രക്കാര്‍ക്കുമെതിരെ
ആക്രമണമുണ്ടായി;എത്രപേര്‍ക്ക്
പരുക്കുപറ്റി;
ഇവര്‍ക്ക് എന്തു സഹായം
ലഭ്യമാക്കി;വിശദാംശം
നൽകുമോ;
(സി)
സംസ്ഥാനത്തെ
യാത്രാക്ലേശം
പരിഗണിച്ച് തകര്‍ന്ന
ബസ്സുകള്‍
നിരത്തിലിറക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന് നല്‍കുന്നതിന്
പ്രോസസ്സിംഗ് ചാര്‍ജ്ജ്
1800.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
കണ്സഷന്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി
ഭരണസമിതി 18/7/2017-ല്‍
അജണ്ട ഇനം 67/393/2017
ആയി തീരുമാനിച്ച 100
രൂപയുടെ പ്രോസസ്സിംഗ്
ചാര്‍ജ്ജ്,
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഈടാക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത തുക
വിദ്യാര്‍ത്ഥികളില്‍
നിന്ന് പ്രോസസ്സിംഗ്
ഫീയായി ഈടാക്കാന്‍
കെ.എസ്.ആര്.ടി.സി ക്ക്
എന്നാണ് സര്‍ക്കാര്‍
അനുമതി നല്‍കിയത്;
അനുമതി നല്കിയ രേഖയുടെ
പകര്‍പ്പ് നൽകുമോ;
(സി)
മുന്‍
സര്‍ക്കാര്‍ പ്ലസ് 2
തലം വരെയുള്ള
വിദ്യാർത്ഥികള്‍ക്ക്
സമ്പൂര്‍ണ്ണ യാത്രാ
സൗജന്യം അനുവദിച്ചതില്‍
നിലവിലെ സര്‍ക്കാര്‍
മാറ്റം
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം അറിയിക്കുമോ;
(ഡി)
തിരുവനന്തപുരം
സിറ്റി ഡിപ്പോയില്‍
01.01.2018 മുതല്‍
30.06.2018 വരെ
കണ്സഷന് നല്കിയ
ഇനത്തില്‍ നൂറിലധികം
രൂപ വീതം എത്ര
അപേക്ഷകളില്‍ നിന്ന്
ഈടാക്കിയിട്ടുണ്ട്;
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ;
(ഇ)
പ്രോസ്സസിംഗ്
ചാര്‍ജ് ഒടുക്കാത്ത
വിദ്യാര്‍ത്ഥികളില്‍
നിന്നും ഭീമമായ തുക
പിഴയായി ഈടാക്കുവാന്‍
സർക്കാർ അനുമതി
നല്‍കിയിട്ടില്ലെന്നിരിക്കേ,
എന്ത് സാഹചര്യത്തിലാണ്
ടി തുകയില്‍
കെ.എസ്.ആര്.ടി.സി
സ്വമേധയാ ആനുപാതിക
വര്‍ദ്ധനവ് വരുത്തിയത്;
വിശദമാക്കുമോ;
(എഫ്)
അനുമതി
ഇല്ലാതെ
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഇത്തരം പിഴ
ഈടാക്കിയ നടപടി
ന്യായീകരിക്കാവുന്നതാണോ;
അല്ലെങ്കില്‍
ഉത്തരവാദികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്..ടി
സിയിലെ പി.എസ്.സി നിയമനം
1801.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സിയില്‍
എത്ര പേര്‍ക്ക്
പി.എസ്.സി വഴി നിയമനം
നല്കി;
(ബി)
ഇൗ
സര്‍ക്കാര്‍ വന്നശേഷം
2018 ഡിസംബര്‍ 15 വരെ
കെ.എസ്.ആര്..ടി.സി
യില്‍ പി.എസ്.സി വഴി
എത്ര പേര്‍ക്ക് നിയമനം
നല്കി;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എം പാനല്‍ ജീവനക്കാരെ
കെ.എസ്.ആര് .ടി
.സിയില്‍
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇൗ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
എത്ര എം പാനല്‍
ജീവനക്കാര്‍ക്ക്
സ്ഥിരനിയമനം നല്കി;
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പ്രശ്നങ്ങള്‍
1802.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്‍ടി.സി.
ജീവനക്കാര്‍ 2019
ജനുവരി 16
അര്‍ദ്ധരാത്രി മുതല്‍
നടത്തുവാന്‍
നിശ്ചയിച്ചിരുന്ന
അനിശ്ചിതകാല പണിമുടക്ക്
ഉപേക്ഷിച്ചത്
മന്ത്രിതലത്തില്‍ നടന്ന
ചര്‍ച്ചയില്‍ നല്കിയ
ഉറപ്പുകളുടെ
അടിസ്ഥാനത്തിലായിരുന്നോ;
എങ്കില്‍ അവര്‍
ഉന്നയിച്ച എന്തൊക്കെ
കാര്യങ്ങളിലാണ് ഉറപ്പ്
നല്‍കിയതെന്ന്
അറിയിക്കുമോ;
(ബി)
കെ.എസ്.ആര്‍ടി.സി.
ജീവനക്കാരുടെ
നിലവിലുള്ള ശമ്പള
പരിഷ്കരണ കരാറിന്റെ
കാലാവധി എന്നാണ്
അവസാനിച്ചത്; പ്രസ്തുത
കരാര്‍ പുതുക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
അനിശ്ചിതകാല
സമരങ്ങള്‍
കെ.എസ്.ആര്.ടി.സി.യുടെ
നിലവിലുള്ള സാമ്പത്തിക
സ്ഥിതി കൂടുതല്‍
പരിതാപകരമാക്കുമെന്നതിനാല്
ചര്‍ച്ചയിലൂടെ
ജീവനക്കാരുടെ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിന്
മാനേജിംഗ് ഡയറക്ടര്‍
ഉള്‍പ്പെടെയുള്ളവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിൽ
ഉദ്യോഗത്തില്‍
പ്രവേശിക്കുന്നവര്‍
1803.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി.യില്‍ പുതുതായി
ഉദ്യോഗത്തില്‍
പ്രവേശിക്കുന്നവര്‍
മൂന്ന് വര്‍ഷം
നിര്‍ബന്ധമായും ജോലിയിൽ
തുടരണമെന്ന് ഉത്തരവോ
സർക്കുലറോ
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ആയതിന്റെ
നിയമസാധുത സര്‍ക്കാര്‍
പരിശാേധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവ്
പിന്‍വലിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
ഒഴിവുകള്‍
1804.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ഏതൊക്കെ
തസ്തികകളിലായി എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
ഒഴിവുകള്‍
നിര്‍ണ്ണയിക്കുന്നതിന്
പ്രത്യേക സമിതിയെ
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
കണ്ടക്ടര്‍ നിയമനം
1805.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
കണ്ടക്ടര്‍
നിയമത്തിനുള്ള റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നത് എന്നാണ്; എത്ര
പേരെയാണ് പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്;വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഈ റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമന ശിപാര്‍ശ നല്കി;
അതില്‍ എത്രപേര്‍
ജോലിയില്‍ പ്രവേശിച്ചു;
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്രപേര്‍ക്ക്
നിയമന ശുപാര്‍ശ നല്കി;
എന്നാണ് പ്രസ്തുത
ശുപാര്‍ശ നല്‍കിയത്;
അതില്‍ എത്ര പേര്‍ക്ക്
2018 നവംബര്‍ 30 വരെ
നിയമനം
നല്കി;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
ആര്‍ക്കും
നിയമനം
നല്‍കിയില്ലെങ്കില്‍
അതിനുള്ള
കാരണമെന്തായിരുന്നു
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
നിന്ന് വിരമിച്ച
ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1806.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും വിരമിക്കുന്ന
ജീവനക്കാർക്ക്
ആനുകൂല്യങ്ങള്‍ വിതരണം
ചെയ്യുന്നതില്‍
വളരെയധികം കാലതാമസം
ഉണ്ടാകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വിരമിക്കല്‍
ആനുകൂല്യം മുന്‍ഗണനാ
ക്രമം തെറ്റിച്ച്
രാഷ്ട്രീയ
സ്വാധീനമുള്ളവര്‍ക്ക്
നല്‍കുന്നുവെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിരമിച്ച
ജീവനക്കാര്‍ക്ക്
നല്‍കേണ്ട എത്ര കോടി
രൂപയുടെ
ആനുകൂല്യങ്ങളാണ്
നിലവില്‍
കുടിശ്ശികയുള്ളത്
എന്നറിയിക്കാമോ;
(ഡി)
ഇത്
കാലതാമസം കൂടാതെ വിതരണം
ചെയ്യുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും ദീര്‍ഘകാല അവധി
എടുത്ത ജീവനക്കാര്‍
1807.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്നിന്ന്
ദീര്‍ഘകാല അവധി
എടുത്തശേഷം ജാേലിക്ക്
തിരിച്ചെത്താത്ത
ജീവനക്കാരെ ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
പിരിച്ചുവിട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദാംശം
നല്കുമാേ;
(ബി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
അവധിയെടുത്ത്
രാജ്യത്തിനകത്തും
വിദേശത്തും ജാേലി
ചെയ്യുന്നതിന് പരമാവധി
എത്ര വര്‍ഷത്തെ
അവധിയാണ് നിലവില്‍
അനുവദിക്കുന്നത്;
(സി)
ഇപ്രകാരം
അവധിയെടുത്തവരെ
തിരിച്ചുവിളിക്കാൻ
തീരുമാനിച്ചതിന്റെ
കാരണം എന്താണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
തിരികെ
ജാേലിക്ക് കയറണമെന്ന
നിര്‍ദ്ദേശത്തെത്തുടര്‍ന്ന്
എത്രപേര്‍ തിരികെ
ജാേലിയില്‍
പ്രവേശിച്ചുവെന്നും
അവര്‍ ഏതാെക്കെ
വിഭാഗത്തില്‍പെട്ടവരാണെന്നും
വിശദമാക്കുമാേ?
കെ.എസ്.ആര്.ടി.സി.പെൻഷൻകാരുടെ
സൗജന്യ യാത്രാപാസ്സ്
1808.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ നിന്നും
പെന്ഷന് പറ്റുന്ന
ജീവനക്കാര്‍ക്ക്
നല്കുന്ന സൗജന്യ
യാത്രാപാസ്സില്
ജീവിതപങ്കാളിയുടെ
ഫോട്ടോ കൂടി പതിച്ച്
നല്കാന് ആവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന് വാങ്ങാനാണ്
നിലവിലെ ഈ പാസ്സ്
നല്കുന്നതെങ്കിലും
വാര്‍ദ്ധക്യ സമയത്ത്
സുരക്ഷിതാര്‍ത്ഥം
ജീവിതപങ്കാളിക്ക് കൂടി
സൗജന്യ യാത്രാ സൗകര്യം
ലഭിക്കുന്നവിധം പാസ്
പരിഷ്ക്കരിക്കുമോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സിയില്‍
പി എസ് സി മുഖേനയുള്ള
കണ്ടക്ടര്‍ നിയമനം
1809.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹെെക്കോടതി
ഉത്തരവിന് പ്രകാരം
കെ.എസ്.ആര്.ടി.സിയില്‍
പി.എസ്.സി.മുഖേന എത്ര
പുതിയ കണ്ടക്ടര്‍മാരെ
നിയമിച്ച്
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
വനിതകളുടെയും
പുരുഷന്മാരുടെയും
കണക്കുകള്‍ പ്രത്യേകം
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സിയില്‍
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രെെവര്‍ നിയമനം
1810.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയില്‍
റിസര്‍വ് കണ്ടക്ടര്‍,
റിസര്‍വ് ഡ്രെെവര്‍
എന്നീ തസ്തികകളില്‍
ഇതുവരെയായി എത്ര
ഉദ്യോഗാര്ത്ഥികള്ക്ക്പി.എസ്.സി.
അഡ്വെെസ് മെമ്മോ
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി)
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
ഇതുവരെയായി നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വെളിപ്പെടുത്താമോ;
(സി)
എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
വിശദമാക്കാമോ?
ശാരീരിക
ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്ന
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍
1811.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ കടുത്ത ശാരീരിക
ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്ന ലൈന്‍
ഡ്യൂട്ടിക്കാരായവർക്കും
അല്ലാത്തവർക്കും അവരുടെ
പ്രതിമാസ ഡ്യൂട്ടിയുടെ
എണ്ണം സാധാരണ
ജീവനക്കാരുടെ
ഒപ്പമെത്താത്ത കാര്യം
സ്വാഭാവികമായതിനാല്‍
അക്കാരണം കൊണ്ട്
അവര്‍ക്ക് യഥാസമയം
ശമ്പളം നല്‍കാതെ
സാമ്പത്തിക പരാധീനത
പറഞ്ഞ് നീട്ടിക്കൊണ്ട്
പോകുന്നത്
സാമാന്യനീതിക്ക്
നിരക്കുന്നതാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ വിശദീകരണം
നല്‍കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം ജീവനക്കാര്‍ക്ക്
ജോലി ചെയ്യുന്ന ശമ്പളം
സപ്ലിമെന്ററിയായി
മാത്രം
എഴുതുന്നതുകൊണ്ട്
അവരുടെ പ്രതിമാസ ജീവിത
വരുമാനം യഥാസമയം
നല്‍കാതിരിക്കുന്നത്
നിയമ വിധേയമാണോ
;വ്യക്തമാക്കുമോ;
(സി)
ഇത്തരക്കാര്‍
എണ്ണത്തില്‍
കുറവാണെന്നതിനാല്‍ ഇവരെ
പ്രത്യേക വിഭാഗമായി
കണ്ട് അകറ്റി
നിര്‍ത്താതെ ഇവരുടെ
പ്രതിമാസ ശമ്പളം
മാനുഷിക പരിഗണന നല്കി
സത്വരം വിതരണം
ചെയ്യാന്‍ സര്ക്കാാര്
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ എന്ന്
വ്യക്തമാക്കാമോ?
എംപാനല്‍
കണ്ടക്ടര്‍മാര്‍
1812.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കണ്ടക്ടര്‍ തസ്തികയില്‍
പി.എസ്.സി. വഴി
നിയമിച്ചവരില്‍ എത്ര
പേര് ഇതിനകം ജോലിയില്‍
പ്രവേശിച്ചു എന്നും
ഇതില്‍ എത്ര
വനിതകളുണ്ട് എന്നും
വെളിപ്പെടുത്താമോ;
(ബി)
നിയമന
ഉത്തരവ്
നല്‍കിയവര്‍ക്ക്
ജോലിയില്‍
പ്രവേശിക്കുവാന്‍
എന്നുവരെയാണ് സമയം
അനുവദിച്ചിട്ടുള്ളത്;
(സി)
ശേഷിക്കുന്ന
ഒഴിവുകള്‍ എപ്രകാരമാണ്
നികത്തുവാന്‍
ഉദ്ദേശിക്കുന്നത്;
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
ഒഴിവുകള്‍ നികത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
പിരിച്ചുവിട്ട
എംപാനല്‍
കണ്ടക്ടര്‍മാരില്‍
പ്രായപരിധി
കഴിഞ്ഞവര്‍ക്ക്
നിയമനത്തില്‍
എന്തെങ്കിലും മുന്‍ഗണന
നല്കുന്ന കാര്യം
അനുഭാവപൂര്‍വ്വം
പരിഗണിയ്ക്കുമോ?
ഡ്യൂട്ടിക്കിടെ
അപകടത്തില്‍പ്പെടുന്ന
ജിവനക്കാര്‍ക്കുള്ള സംരക്ഷണം
1813.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഡ്യൂട്ടിക്കിടെ
അപകടത്തിലോ
അത്യാഹിതത്തിലോപ്പെടുന്ന
ജീവനക്കാര്‍ക്ക്
എന്തെല്ലാം
സംരക്ഷണങ്ങളാണ്
മാനേജ്മെന്റ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ബി)
മാനേജ്മെന്റ്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംരക്ഷണങ്ങള്‍ യൂണിറ്റ്
അധികാരികള്‍
പാലിക്കാറുണ്ടോ; ഇത്
പരിശോധിക്കുന്നതിന്
എന്തെല്ലാം
ക്രമീകരണങ്ങളാണ്
അനുവര്‍ത്തിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
അപകടമോ
അത്യാഹിതമോ
സംഭവിച്ചാല്‍
ജീവനക്കാരനെ ഉപേക്ഷിച്ച
ശേഷം ജോലി
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം
നല്‍കാറുണ്ടോ; എങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍
നിര്‍ദ്ദേശം നല്കുന്ന
അധികാരികളുടെ പേരില്‍
നടപടി കൈക്കൊള്ളുമോ;
(ഡി)
17-12-18-ല്‍
ആറ്റിങ്ങല്‍ ഡിപ്പോയിലെ
എസ്.ഷിജു എന്ന ഡ്രൈവര്‍
ഡ്യൂട്ടിയ്ക്കിടെ
കുഴഞ്ഞുവീണപ്പോള്‍ ഈ
ജീവനക്കാരനെ
രക്ഷിക്കുന്നതിന്
എന്തെങ്കിലും നടപടി
യൂണിറ്റില്‍ നിന്നും
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടി ആരെല്ലാം
കൈക്കൊണ്ടുവെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
14
ആകസ്മിക അവധി
ഉണ്ടായിരുന്നിട്ടും
സുഖമില്ലാതിരുന്ന ആളിനെ
ലീവ് നല്‍കാതെ
നിര്‍ബ്ബന്ധിച്ച്
ഡ്യൂട്ടിയ്ക്ക്
അയച്ചതാണ് മരണത്തിന്
കാരണം എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കുറ്റക്കാര്‍ക്ക് എതിരെ
നടപടി കൈക്കൊള്ളുമോ;
(എഫ്)
പ്രസ്തുത
ദിവസത്തെ ജോലി
പൂര്ത്തികരിയ്ക്കാത്തതിനാല്
മരണം സംഭവിച്ച ആളിന്
മണിക്കൂര്‍ കണക്കാക്കി
വേജസ് നല്കിയാല്
മതിയെന്ന് നിര്‍ദ്ദേശം
നല്‍കിയത് ആരാണ്;
എന്തുകൊണ്ടാണ് ഇങ്ങനെ
ചെയ്തത്; മരണപ്പെട്ട
ഡ്രൈവറുടെ വേജസ്
കൈപ്പറ്റിയ കൂടെ ജോലി
ചെയ്ത കണ്ടക്ടറെ
വീട്ടിൽ നിന്ന് തിരികെ
വരുത്തി വേ ബില്‍
വെട്ടിത്തിരുത്തി വേജസ്
തിരികെ അടപ്പിച്ചിട്ട്
പ്രസ്തുത ഡ്രൈവർക്ക്
മുഴുനീള ഡ്യൂട്ടി
നല്കാന്
തീരുമാനിച്ചത്
ആരാണെന്നും
എന്തുകൊണ്ടാണ് ഇങ്ങനെ
ചെയ്തതെന്നും
വിശദീകരിക്കുമോ;
(ജി)
ഇക്കാര്യങ്ങൾ
സംബന്ധിച്ച് വിശദമായ
ഒരു അന്വേഷണത്തിന്
നിര്‍ദ്ദേശം നൽകുമോ
എന്നറിയിക്കാമോ?
എം
പാനല്‍ ജീവനക്കാർക്ക്
പ്രത്യേക പാക്കേജ്
1814.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും ഇപ്പോള്‍
പിരിച്ചുവിട്ട
എംപ്ലോയ്മെന്റ് എം
പാനല്‍ ജീവനക്കാരുടെ
കുടുംബത്തിന്റെ
ഭാവിയ്ക്കായി
സര്‍ക്കാര്‍
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാരെ പ്രത്യേക
പാക്കേജിലൂടെ
തിരിച്ചെടുക്കുവാനോ
മറ്റേതെങ്കിലും
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ജോലി
നല്കുവാനോ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
എം
പാനല്‍ കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ട നടപടി
1815.
ശ്രീ.കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എംപാനല്‍
കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ട്
പി.എസ്.സി റാങ്ക്
ലിസ്റ്റിൽ ഉള്ളവരെ
നിയമിക്കണമെന്ന
ഹൈക്കോടതി ഉത്തരവ്
കെ.എസ്.ആര്.ടി.സി
യില്‍ സാമ്പത്തിക
പ്രതിസന്ധി
ഉണ്ടാക്കിയിട്ടുണ്ടോ;
(ബി)
എത്ര
എം പാനല്‍
കണ്ടക്ടര്‍മാരെയാണ്
ഇപ്രകാരം
പിരിച്ചുവിട്ടത്;
ഇതില്‍ എത്ര വര്‍ഷം വരെ
സര്‍വ്വീസുള്ളവര്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്രയധികം
കണ്ടക്ടര്‍മാരെ
ഒന്നിച്ച്
ഒഴിവാക്കിയപ്പോള്‍
വടക്കന്‍ ജില്ലകളില്‍
ഉള്‍പ്പെടെ
സര്‍വ്വീസുകള്‍
മുടങ്ങുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
പിരിച്ചുവിട്ട
കണ്ടക്ടര്‍മാര്‍
നടത്തുന്ന
സെക്രട്ടറിയേറ്റിന്
മുന്നിലെ സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
എന്തുനടപടി
സ്വീകരിക്കുവാനാണുദ്ദേശിക്കുന്നത്
;വിശദമാക്കാമോ?
എം
പാനല്‍ കണ്ടക്ടര്‍മാര്‍
1816.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷനില്‍ എത്ര
എംപാനല്‍
കണ്ടക്ടര്‍മാര്‍ ജോലി
ചെയ്തുവരുന്നുണ്ടെന്ന്
ഡിപ്പോകള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
ദിവസവേതനം
എത്രയാണെന്നും സിംഗിള്‍
ഡ്യൂട്ടി സമ്പ്രദായം
നടപ്പിലാക്കിയതിനെ
തുടര്‍ന്ന് മാസം എത്ര
ദിവസമാണ് ജോലി
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
എത്ര
വര്‍ഷമായി ജോലി
ചെയ്തുവരുന്നവരാണ്
കെ.എസ്.ആര്.ടി.സി യിലെ
എംപാനല്‍
കണ്ടക്ടര്മാരെന്നും
ഇവരെ പിരിച്ചുവിടാന്‍
കോടതി വിധി ഉണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
വിധി മറി കടന്ന്,
എംപാനല്‍
കണ്ടക്ടര്‍മാരെയും
അവരുടെ കുടുംബങ്ങളെയും
രക്ഷിക്കുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി
സി. യിലെ ആശ്രിത നിയമനങ്ങള്‍
1817.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി. യില്‍ ആശ്രിത
നിയമനങ്ങള്‍
നിരോധിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക്
കെ.എസ്.ആര്.ടി .സി.
യില്‍ ആശ്രിത നിയമനം
നല്കി എന്ന്
അറിയിക്കുമോ;
(സി)
ആശ്രിത
നിയമനം
ലഭിക്കുന്നതിനുള്ള എത്ര
അപേക്ഷകള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
കെ.എസ്.ആര്.ടി
.സി. യില്‍ അവസാനമായി
ആശ്രിതനിയമനം നല്‍കിയത്
എന്നാണെന്ന്
അറിയിക്കുമോ; ഇതിന്റെ
വിശദാംശം അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി
യിലെ എം പാനല്‍ ജീവനക്കാര്‍
1818.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കെ.എസ്.ആര്.ടി.സി
യില്‍ നിന്ന്
പിരിച്ചുവിട്ട എംപാനല്‍
ജീവനക്കാരുടെ
കാര്യത്തില്‍ നിയമം
അനുശാസിക്കുന്ന
തരത്തില്‍ എന്തെങ്കിലും
ആശ്വാസ നടപടി
സ്വീകരിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
എം പാനല്‍ കണ്ടക്ടര്‍മാര്‍
1819.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
താല്‍ക്കാലിക
ജീവനക്കാരെ
സംരക്ഷിക്കുന്ന
നിലപാടാണ് തങ്ങള്‍
സ്വീകരിച്ചതെന്നും
അതിനായി
സാധ്യമായതെല്ലാം
ചെയ്തിട്ടുണ്ടെന്നുള്ള
സി.എം.ഡി.യുടെ
വാക്കുകള്‍ക്ക്
ആധാരമാക്കിയ
കാര്യങ്ങള്‍
എന്തെല്ലാം; എന്തെല്ലാം
നടപടികളാണ് മുന്‍
സര്‍ക്കാരുകളില്‍
നിന്നും വ്യത്യസ്തമായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം താല്‍ക്കാലിക
ജീവനക്കാരുടെ
കാര്യത്തില്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
നാലായിരത്തോളം വരുന്ന
എം പാനല്‍
കണ്ടക്ടര്‍മാരുടെ
ഹൈക്കോടതി വിധിയുമായി
ബന്ധപ്പെട്ട കേസ്സില്‍
ബോധപൂര്‍വ്വം ഇവരെ
പിരിച്ചുവിടുന്നതിന്
എതിര്‍കക്ഷികളെ
കെ.എസ്.ആര്.ടി.സി.
സഹായിച്ചെന്ന
റിപ്പോര്‍ട്ടുകള്‍
പൂര്‍ണ്ണമായും
തള്ളിക്കളയാവുന്നതല്ലെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
പുറത്തുപോയ
നാലായിരത്തോളം എംപാനല്‍
കണ്ടക്ടര്‍മാരെ
സഹായിക്കുന്ന
എന്തെങ്കിലും നിലപാട്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
സഹായമാണ് നല്‍കിയതെന്ന്
അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
എം.പാനല്‍ കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ട നടപടി
1820.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എം.പാനല്‍
കണ്ടക്ടര്‍മാരെ
പിരിച്ച് വിട്ടത് മൂലം
കെ.എസ്.ആര്.ടി.സി.യില്‍
സര്‍വ്വീസുകള്‍
മുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സര്‍വ്വീസുകളെന്ന്
അറിയിക്കുമോ;
(ബി)
ഇതുമൂലം
കെ.എസ്.ആര്.ടി.സി.യ്ക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യിലെ
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം നടത്തുന്നതില്‍
ഉണ്ടായ വീഴ്ചമൂലമാണോ
നാലായിരത്തിലധികം
എം.പാനല്‍
കണ്ടക്ടര്‍മാരെ
ഒരുമിച്ച് പിരിച്ച്
വിടേണ്ട
സാഹചര്യമുണ്ടായതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ആശ്രിത നിയമനം
1821.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ആശ്രിത നിയമനം
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
എങ്കില്‍
എങ്ങനെയുള്ളവര്ക്കാണ്
പ്രസ്തുത പദ്ധതിയുടെ
ആനുകൂല്യം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുടെ
ആനുകൂല്യം
ലഭിക്കുന്നതിന്
മരണപ്പെട്ട ആളിന്റെ
ആശ്രിതര്‍ എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
അപേക്ഷ
ലഭ്യമായാല്‍ എത്ര
നാളുകള്‍ക്കകം ജോലി
നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇപ്പോള്‍
ആശ്രിത നിയമനം
നല്കുന്നില്ലെങ്കില്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(എഫ്)
നിലവില്‍
ആശ്രിത നിയമനം
നല്കുന്നില്ലെങ്കില്
ആയത് പുനഃപരിശോധിച്ച്
നിയമനം നല്‍കുന്നതിന്
ഉത്തരവ് നല്‍കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
തസ്തിക പുനര്‍നിര്‍ണ്ണയം
1822.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യിലെ
വിവിധ തസ്തികകള്‍
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
വിദഗ്ദ്ധ സമിതിയെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
എന്നത്തേയ്ക്ക്
റിപ്പോര്‍ട്ട്
നല്‍കാനാണ് പ്രസ്തുത
സമിതിയോട്
ആവശ്യപ്പെട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
ജീവനക്കാരുടെ വീക്കിലി ഓഫ്
1823.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
മിനിസ്റ്റീരിയല്‍
സ്റ്റാഫുകള്‍ക്ക്
ആഴ്ചയില്‍ എത്ര ദിവസം
ഫിസിക്കല്‍ ജോലി
ചെയ്താലാണ് വീക്കിലി
ഓഫ് അനുവദിക്കുന്നത്;
ഞായര്‍ മുതല്‍
ശനിവരെയുള്ള ആഴ്ചയില്‍,
പി.എച്ച്./ആര്.എച്ച്./സി.എല്‍.
തുടങ്ങിയ അവധികളൊന്നും
ഇല്ലെങ്കിലും ഒരു ദിവസം
മാത്രം ജോലി ചെയ്യുന്ന
മിനിസ്റ്റീരിയല്‍
സ്റ്റാഫിന്
ഞായറാഴ്ചകളിലും രണ്ടാം
ശനിയാഴ്ചയും
ശമ്പളത്തോടെ അവധി
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
ഏണിംഗ്
സ്റ്റാഫുകളായവര്ക്ക്
ആഴ്ചയില്‍ എത്ര ദിവസം
ജോലി ചെയ്താലാണ് ആ
ആഴ്ചത്തെ വീക്കിലി ഓഫ്
അനുവദിച്ച് നല്‍കുന്നത്
എന്നറിയിക്കുമോ;
(സി)
ഒരു
സ്ഥാപനത്തിലെ
ജീവനക്കാരില്‍
മിനിസ്റ്റീരിയല്‍
സ്റ്റാഫിന് ആഴ്ചയില്‍
ഒരു ദിവസം മാത്രം
ഡ്യൂട്ടി ചെയ്താലും ആ
ആഴ്ചയിലെ വീക്കിലി ഓഫ്
അനുവദിക്കുകയും ഏണിംഗ്
സ്റ്റാഫിന് ആഴ്ചയില്‍
നാല് ഡ്യൂട്ടി
ചെയ്താല്‍ മാത്രം ആ
ആഴ്ചയിലെ വീക്കിലി ഓഫ്
അനുവദിക്കുകയും
ചെയ്യൂന്നു എന്ന
നീതിരഹിതമായ രീതിയില്‍
മാറ്റം വരുത്തുന്നതിന്
എന്തെല്ലാം
നടപടികളിലൂടെ
സാധ്യമാകുമെന്നറിയിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍ നീതി
നടപ്പാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ ?
കെ.എസ്.ആര്.ടി.സി.യില്‍
എം പാനലുകാരെ പിരിച്ചുവിട്ട
നടപടി
1824.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമിക്കപ്പെട്ട്
വര്‍ഷങ്ങളായി ജോലി
ചെയ്തിരുന്ന എം
പാനലുകാരെ കോടതി
ഉത്തരവിനെത്തുടര്ന്ന്കൂട്ടത്തോടെ
പിരിച്ചുവിട്ട നടപടി
വിലയിരുത്തിയിട്ടുണ്ടോ;
ആയതിലേക്ക് നയിച്ച
സാഹചര്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഹൈക്കോടതി
ഉത്തരവുപ്രകാരം 3861 എം
പാനല്‍ കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ടതിനെത്തുടർന്ന്
ബസ് സര്‍വ്വീസുകള്‍
റദ്ദുചെയ്തതുമൂലം
ജനങ്ങൾക്കുണ്ടായ
ബുദ്ധിമുട്ടുകൾ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയുടെ പേരില്‍
പി.എസ്.സി. നിയമനം
കാലാകാലങ്ങളില്‍
നടത്താത്തതാണ് ഈ
പ്രതിസന്ധിയ്ക്ക്
കാരണമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
മെച്ചപ്പെട്ട സേവന വേതന
വ്യവസ്ഥകള്‍
നല്‍കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും പിരിച്ചുവിട്ട എം
പാനല്‍ കണ്ടക്ടര്‍മാര്‍
1825.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാേടതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കെ.എസ്.ആര്.ടി.സി.
എത്ര എം പാനല്‍
കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
എം
പാനല്‍ കണ്ടക്ടര്‍മാരെ
പിരിച്ചു വിട്ടതിനുശേഷം
കെ.പി.എസ്.സി ശിപാര്‍ശ
ചെയ്ത എത്ര പേര്‍ക്ക്
കണ്ടക്ടര്‍ തസ്തികയില്‍
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ട്;
ഇവരില്‍ എത്ര പേര്
ജാേലിയില്‍
പ്രവേശിച്ചുവെന്ന്
വ്യക്തമാക്കാമാേ?
എംപാനല്‍
കണ്ടക്ടര്‍മാരുടെ
പുനര്‍നിയമനം
1826.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യില്‍ ദീര്‍ഘകാലം
സേവനമനുഷ്ഠിച്ച
3800-ല്‍ പരം എം പാനല്‍
കണ്ടക്ടര്‍മാരില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചു മുഖേന
നിയമാനുസൃതം
ഇന്റര്‍വ്യൂ നടത്തി
നിയമിക്കപ്പെട്ടവര്‍
എത്രയാണ്;
(ബി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
മുമ്പ്
നിയമിച്ചിട്ടുള്ള
ആരെയെങ്കിലും
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര് എന്ന്
വ്യക്തമാക്കുമോ ;
(സി)
പിരിച്ചുവിടപ്പെട്ട
എംപാനല്‍ കണ്ടക്ടർമാരും
കുടുംബാംഗങ്ങളും
നടത്തിവരുന്ന
പ്രതിഷേധസമരങ്ങള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പിരിച്ചുവിടപ്പെട്ടവര്‍ക്ക്
പുനര്‍നിയമനത്തിന്
ഉതകുന്ന എന്തെങ്കിലും
ഒരു പദ്ധതി
സര്‍ക്കാരിന്റെ
മുമ്പാകെ ഉണ്ടോ;
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
യുടെ ശബരിമല അധിക സര്‍വ്വീസ്
1827.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി എത്ര
അധിക സര്‍വ്വീസുകള്‍
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സിയ്ക്ക്
ലഭിച്ച
വരുമാനവര്‍ദ്ധനവ്
സംബന്ധിച്ച വിശദാംശം
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ അറ്റകുറ്റപ്പണി
1828.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അറ്റകുറ്റപ്പണികള്‍ക്കായി
വിവിധ
ഇടങ്ങളിലിട്ടിരിക്കുന്ന
813 കെ.എസ്.ആര്.ടി.സി.
ബസ്സുകളില്‍
നിരത്തിലോടിക്കാനാകുന്ന
രീതിയില്‍
എത്രയെണ്ണത്തിന്റെ പണി
തീര്‍ന്നിട്ടുണ്ട്; ഇവ
എന്നുമുതല്‍
ഓടിത്തുടങ്ങുമെന്നറിയിക്കുമോ;
(ബി)
813
ബസ്സുകളും
നന്നാക്കാതെയിട്ട്
ആരുടേയും
ശ്രദ്ധയിൽപ്പെടാതെ
ആവുമ്പോൾ ലേലം
ചെയ്യുന്നതിന്
എന്തെങ്കിലും
നീക്കമുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരസ്യപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ ;
(സി)
ചുരുങ്ങിയ
ചിലവിൽ നന്നാക്കാവുന്ന
ബസ്സുകള്‍ പോലും
ദീര്‍ഘകാലം
ഓടിക്കാതെയിരുന്നാൽ അവ
നശിച്ച് പോകുകയോ,
ബസ്സുകൾ
അപ്രത്യക്ഷമാകുകയോ
ചെയ്യുന്ന സാഹചര്യം
ഉളളതിനാല്‍ അത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
മിന്നല്‍ സര്‍വ്വീസുകള്‍
1829.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
നഗരങ്ങളെ
ബന്ധിപ്പിച്ചുകാെണ്ടാണ്
നിലവില്‍
കെ.എസ്.ആര്.ടി.സി.യുടെ
മിന്നല്‍
സര്‍വ്വീസുകള്‍
നടത്തിവരുന്നത്;വ്യക്തമാക്കുമോ;
(ബി)
ഇതുവഴി
കെ.എസ്.ആര്.ടി.സി.ക്ക്
ലഭിക്കുന്ന വരുമാനം
എത്രയെന്ന്
വെളിപ്പെടുത്തുമാേ;
(സി)
തലസ്ഥാനത്തു
നിന്ന് എല്ലാ ജില്ലാ
ആസ്ഥാനങ്ങളെയും
ബന്ധിപ്പിച്ചുകാെണ്ട്
പ്രസ്തുത സര്‍വ്വീസ്
നടത്തുന്നുണ്ടാേ;
(ഡി)
മലപ്പുറം
ജില്ലാ ആസ്ഥാനത്തേക്ക്
മിന്നല്‍ സര്‍വ്വീസ്
നിലവിലില്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;എങ്കില്‍
തിരുവനന്തപുരം-മലപ്പുറം
റൂട്ടില്‍ പുതിയ
മിന്നല്‍ സര്‍വ്വീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമാേ എന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
വൈദ്യുതി ബസ്സുകള്‍
1830.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
വൈദ്യുതി ബസ്സുകള്‍
വാടകയ്ക്കെടുത്ത്
ഓടിയ്ക്കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
ലാഭകരമാണോ; എങ്കില്‍
ഇതിനകം എന്ത് ലാഭം
നേടി;വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
എത്ര
വര്‍ഷത്തേയ്ക്കാണ്
പ്രസ്തുത ബസ്സുകള്‍
വാടകയ്ക്ക്
എടുത്തിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്ക്
പ്രസ്തുത ബസ്സുകള്‍
ഉപയോഗിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍
നേരിട്ട് വൈദ്യുതി
ബസ്സുകള്‍ വാങ്ങി
ഏല്പിക്കണമെന്ന
നിര്‍ദ്ദേശം
കെ.എസ്.ആര്.ടി.സി
മുന്നോട്ട്
വച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിര്ദ്ദേശത്തിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടി എന്താണെന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
മിന്നല്‍ പണിമുടക്ക്
1831.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
മിന്നല്‍ പണിമുടക്ക്
നടത്തുന്നത് കേരള
ഹെെക്കാേടതി
തടഞ്ഞിട്ടുണ്ടാേ;
(ബി)
ഇൗ
വിധി
നിലനില്ക്കുമ്പാേള്
2018 ഒക്ടാേബര്‍ 16-ന്
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍
യാത്രക്കാരെ
പെരുവഴിയിലാക്കി
മിന്നല്‍ പണിമുടക്ക്
നടത്തുകയുണ്ടായാേ;
എങ്കില്‍ പ്രസ്തുത
പണിമുടക്കിന്റെ
കാരണമെന്താണെന്ന്
അറിയിക്കുമോ;
(സി)
ഈ
മിന്നല്‍ പണിമുടക്ക്
മൂലം
കെ.എസ്.ആര്.ടി.സി.യ്ക്ക്
ഉണ്ടായ നഷ്ടം
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
പണിമുടക്കിന് ആഹ്വാനം
നല്കിയവരില് നിന്ന്
നഷ്ടം ഇൗടാക്കുന്നതിന്
നടപടി
സ്വീകരിക്കണമെന്ന്
കെ.എസ്.ആര്.ടി.സി.യുടെ
എം.ഡി. സര്‍ക്കാരിന്
കത്ത്
നല്‍കിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ലോ
ഫ്ളോര്‍ ബസുകളില്‍
വീല്‍ചെയര്‍ ലോക്കിംഗ്
സൗകര്യം
1832.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ലോ
ഫ്ളോര്‍ ബസുകളില്‍
വീല്‍ചെയര്‍
യാത്രികര്‍ക്ക്
വീല്‍ചെയര്‍ ലോക്കിംഗ്
സൗകര്യം ഉണ്ടായിരുന്ന
സ്ഥലത്ത് സീറ്റുകള്‍
സ്ഥാപിച്ചതുമൂലം
ഭിന്നശേഷിക്കാര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുപരിഹരിക്കാനുള്ള
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ;
(സി)
ഇതുസംബന്ധിച്ച്
ആള് കേരള വീല്‍ചെയര്‍
റ്റൈറ്റ്സ് ഫെഡറേഷന്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ?
ഇലക്ട്രിക്
ബസ്സുകള്‍
1833.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലവില്‍ എത്ര
ഇലക്ട്രിക് ബസുകളാണ്
ഉപയോഗിക്കുന്നത്;
(ബി)
ബസ്സൊന്നിന്
എത്ര രൂപ
ലാഭമുണ്ടാക്കാന്‍
കഴിയുന്നു എന്ന്
അറിയിക്കുമോ;
(സി)
കൂടുതല്‍
ഇലക്ട്രിക് ബസ്സുകള്‍
നിരത്തിലിറക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ദീര്‍ഘദൂര
സര്‍വ്വീസുകള്‍ക്കും
ഇലക്ടിക് ബസുകള്‍
ഉപയോഗപ്പെടുത്തുമോ
എന്ന് അറിയിക്കാമോ?
നിലയ്ക്കല്‍-പമ്പ
ബസ് സര്‍വ്വീസ്
1834.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തമിഴ്
നാട്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
ബസ്സുകള്‍ക്ക് ശബരിമല
മണ്ഡല-മകര വിളക്ക്
കാലത്ത് നിലയ്ക്കലില്‍
നിന്നും പമ്പയിലേയ്ക്ക്
സര്‍വ്വീസ്
നടത്തുന്നതിന് അനുമതി
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
നടപടി
കെ.എസ്.ആര്.ടി.സി.യുടെ
താല്പര്യങ്ങള്ക്ക്
വിരുദ്ധമാണെന്ന്
കെ.എസ്.ആര്.ടി.സി.
മാനേജിംഗ് ഡയറക്ടര്‍
സര്‍ക്കാരിനെ രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
(സി)
തമിഴ്
നാടിന് നല്കിയ
ആനുകൂല്യം
ആവശ്യപ്പെട്ട്
കര്‍ണ്ണാടക
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന് കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അക്കാര്യത്തില്‍ എന്ത്
തീരുമാനം
കൈക്കൊണ്ടുവെന്ന്
വ്യക്തമാക്കുമോ?
പിറവം
ഡിപ്പാേയില് നിന്നും
മുടങ്ങിയ സര്‍വ്വീസുകള്‍
1835.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പിറവം ഡിപ്പാേയില്
നിന്നും കൂത്താട്ടുകുളം
സബ് ഡിപ്പാേയില്
നിന്നും എത്ര എം പാനല്‍
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ട്
എന്നും ഇപ്രകാരം
പിരിച്ചു വിട്ടതുമൂലം
എത്ര ഷെഡ്യൂളുകള്‍
/സര്‍വ്വീസുകള്‍
മുടങ്ങിയിട്ടുണ്ടെന്നും
അറിയിക്കുമാേ;
(ബി)
സര്‍വ്വീസുകള്‍
മുടങ്ങിയത് മൂലം കഴിഞ്ഞ
ഒരു മാസത്തെ പ്രതിദിന
നഷ്ടം എത്രയാണെന്ന്
അറിയിക്കുമാേ;
(സി)
എം
പാനല്‍ ജീവനക്കാരുടെ
കുറവിനെത്തുടര്‍ന്ന്
മുടങ്ങിയ
സര്‍വ്വീസുകള്‍/ഷെഡ്യൂളുകള്‍
വീണ്ടും
അനുവദിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുത
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമാേ?
റാന്നി
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന്റെ പ്രളയാനന്തര
സ്ഥിതി
1836.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
മുങ്ങിയ റാന്നി
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന് ഇതേവരെ
പൂര്‍ണതോതില്‍
പ്രവര്‍ത്തനക്ഷമമായിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെക്കാനിക്കല്‍
വിഭാഗത്തില്‍
ഉണ്ടായിരുന്ന
വെല്‍ഡിംഗ് മെഷീന്
അടക്കമുള്ളവ തിരികെ
നല്കാത്തതിനാല് നിസാര
അറ്റകുറ്റപ്പണികള്‍ക്കുപോലും
പത്തനംതിട്ടയിലേക്ക്
പോകേണ്ടിവരുന്നതു മൂലം
ധനനഷ്ടവും സമയനഷ്ടവും
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വെല്‍ഡിംഗ് മെഷീന്
അടക്കം മെക്കാനിക്കല്‍
വിഭാഗത്തിനുണ്ടായിരുന്ന
മുഴുവന്‍ ഉപകരണങ്ങളും
അറ്റകുറ്റപ്പണി നടത്തി
തിരികെ നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
കണ്ടക്ടര്‍മാരുടെ
കുറവുമൂലം
പലദിവസങ്ങളിലും
ഷെഡ്യൂളുകള്‍
നടത്താനാവാത്ത സ്ഥിതി
വന്നിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പത്തനംതിട്ട
ഡിപ്പോയില്‍
സ്റ്റാന്ഡ്ബെെ ആയി
കണ്ടക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാര്‍
ഉള്ളപ്പോഴാണ് റാന്നി
ഓപ്പറേറ്റിംഗ്
സെന്ററില്‍
ജീവനക്കാരില്ലാതെ
സര്‍വ്വീസ്
മുടങ്ങുന്നതെന്ന
സാഹചര്യത്തില്‍
റാന്നിയിലേക്ക്
കൂടുതല്‍ പേരെ
വിട്ടുനല്‍കി
സര്‍വ്വീസുകള്‍
മുടങ്ങാതിരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
റാന്നി
ഓപ്പറേറ്റിംഗ്
സെന്ററിന്
ആവശ്യപ്പെട്ടിരിക്കുന്ന
പുതിയ സര്‍വ്വീസുകളും
അവയ്ക്കുള്ള ബസ്സുകളും
ജീവനക്കാരേയും
നല്കാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈക്കം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1837.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈക്കം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ എം.എല്‍.എ.
എ.ഡി.എഫ്. ഉപയോഗിച്ച്
നിര്‍മ്മിക്കുവാന്‍
നിര്‍ദ്ദേശിക്കപ്പെട്ട
ടൂ വീലര്‍ പാര്‍ക്കിംഗ്
ഷെഡ്, ഗ്യാരേജ്
ലിഫ്റ്റ് എന്നീ
പദ്ധതികളുടെ
പൂര്‍ത്തീകരണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിലുണ്ടാകുന്ന
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആലപ്പുഴ,
ചേര്‍ത്തല, വൈക്കം
എന്നീ ഡിപ്പോകളില്‍
നിന്നും വൈക്കം വഴി
വൈറ്റിലയ്ക്ക് ചെയിന്‍
സര്‍വ്വീസുകള്‍
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വൈക്കം ഡിപ്പോയ്ക്ക്
എത്ര പുതിയ ബസ്സുകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തൊടുപുഴ
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന്
1838.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന്റെ എന്തൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
എന്നത്തേയ്ക്ക്
പ്രവര്‍ത്തന
സജ്ജമാക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?
(ബി)
നിശ്ചിത
സമയത്തിനുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായംകുളം
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റേഷന്
1839.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏകദേശം
60 വര്‍ഷത്തോളം
പഴക്കമുള്ള കായംകുളം
കെ.എസ്.ആർ.ടി.സി. ബസ്
സ്റ്റേഷന്റെ ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബസ് സ്റ്റേഷന് പുതിയ
ടെര്‍മിനല്‍ സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോതമംഗലം
ഡിപ്പോയിലെ
കെ.എസ്.ആര്.ടി.സി. ബസ്സ്
സര്‍വ്വീസുകള്‍
1840.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
ഡിപ്പോയില്‍ നിന്നും
നിലവില്‍ എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ട്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ബസ്സുകള്‍
ഡിപ്പോയിലേക്ക്
പുതിയതായി
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹൈറേഞ്ചിന്റെ
കവാടവും ഏറെ
തീര്ത്ഥാടകരുള്ളതുമായ
കോതമംഗലത്തുനിന്ന്
വേളാങ്കണ്ണിയിലേക്കും
പളനിയിലേക്കും പുതിയ
ബസ്സ് റൂട്ട്
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
അന്തര്‍സംസ്ഥാന
കരാറിന്റെ
അടിസ്ഥാനത്തില്‍
അന്തര്‍ സംസ്ഥാന
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
കഴിയുമെന്നിരിക്കെ
തമിഴ്നാടുമായുള്ള
അന്തര്‍ സംസ്ഥാന
കരാറില്‍ പ്രസ്തുത
റൂട്ടുകള്‍
ഉള്‍പ്പെടുത്തി
കോതമംഗലത്ത് നിന്നും
വേളാങ്കണ്ണി, പളനി
എന്നിവിടങ്ങളിലേക്ക്
ദീര്‍ഘദൂര സര്‍വ്വീസ്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ഡി)
കെ.എസ്.ആര്.ടി.സി.യുടെ
ഡ്യൂട്ടി
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട്
കോതമംഗലത്തെ ആദിവാസി
മേഖലയിലേക്കും ഗ്രാമീണ
മേഖലകളിലേക്കുമുള്ള പല
സര്‍വ്വീസുകളും
നിര്‍ത്തി
വച്ചിരിക്കുന്നതിനാല്‍
കെ.എസ്.ആര്.ടി.സി.യെ
മാത്രം ആശ്രയിക്കുന്ന
കോതമംഗലത്തെ ആദിവാസി
മേഖലയടക്കം വിവിധ
ഗ്രാമീണ മേഖലയിലെ
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് ഗ്രാമീണ
ആദിവാസി മേഖലകളില്‍
നിര്‍ത്തിവച്ചിട്ടുള്ള
സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഗ്രാമീണ
മേഖലയിലേക്ക് 1000
പുതിയ ബസ്സുകള്‍
വാങ്ങുന്നതിന്
കെ.എസ്.ആര്.ടി.സി.
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇത്തരത്തില്‍ പുതിയ
ബസ്സുകള്‍ വാങ്ങുമ്പോൾ
കോതമംഗലം
ഡിപ്പോയിലേക്ക്
കൂടുതല്‍ ബസ്സ്
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
കോതമംഗലം
ഡിപ്പോയിലെ മുടങ്ങിയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
1841.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
എം പാനല്‍
കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ടശേഷം
കണ്ടക്ടര്‍മാരുടെ
അപര്യാപ്തതമൂലം നിരവധി
സര്‍വ്വീസുകള്‍
മുടങ്ങിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ; ഇവരെ
തിരിച്ചെടുക്കുന്നതിന്റെ
ഭാഗമായി എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കോതമംഗലം
ഡിപ്പോയില്‍ നിന്നും
എത്ര എം പാനല്‍
കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ടിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഡിപ്പോയില്‍ നിന്നും എം
പാനല്‍ കണ്ടക്ടര്‍മാരെ
പിരിച്ചുവിട്ടതിനാല്‍
ആദിവാസി ഗ്രാമീണ
മേഖലയിലടക്കം വിവിധ ബസ്
സര്‍വ്വീസുകള്‍
റദ്ദുചെയ്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
മുടങ്ങിയ
സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കായംകുളം
ഡിപ്പോയില്‍ നിന്നും
ഓപ്പറേറ്റ് ചെയ്യുന്ന
സര്‍വ്വീസുകള്‍
1842.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
കായംകുളം ഡിപ്പോയില്‍
നിന്നും എത്ര
സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
എത്ര ബസ്സുകളാണ്ഈ
ഡിപ്പോയില്‍
ഉള്ളതെന്നും
ഓരോന്നിന്റെയും 2018
സെപ്തംബര്‍, ഒക്ടോബര്‍,
നവംബര്‍, ഡിസംബര്‍
മാസങ്ങളിലെ
സര്‍വ്വീസുകളുടെ എണ്ണം
എത്രയെന്നും കളക്ഷന്‍
എത്രയെന്നും മാസം
തിരിച്ച്
വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ ബസ്
സര്‍വ്വീസുകള്‍
1843.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
കണ്ടക്ടര്‍മാര്‍
ഇല്ലാത്തതു കാരണം വിവിധ
ഡിപ്പോകളില്‍ നിന്നും
പാറശ്ശാല
നിയോജകമണ്ഡലവുമായി
ബന്ധിപ്പിക്കുന്ന വളരെ
കാലപ്പഴക്കമുള്ള ബസ്
സര്‍വ്വീസുകള്‍ പോലും
മുടങ്ങുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(ബി)
നെയ്യാറ്റിന്‍കര,
വെള്ളറട, പാറശ്ശാല,
കാട്ടാക്കട എന്നീ
ഡിപ്പോകളില്‍ നിന്നും
പാറശ്ശാല
നിയോജകമണ്ഡലവുമായി
ബന്ധിപ്പിക്കുന്ന എത്ര
ബസ് സര്‍വ്വീസുകള്‍
നിര്‍ത്തലാക്കി;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
മേല്‍പ്പറഞ്ഞ
ഡിപ്പോകളില്‍ എത്ര വീതം
കണ്ടക്ടര്‍മാരുടെ
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് അറിയിക്കാമോ?
ചേര്‍ത്തല
ഡിപ്പോയില്‍ നിന്നും സൂപ്പര്‍
ഫാസ്റ്റ് സര്‍വ്വീസുകള്‍
1844.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേര്‍ത്തല
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
ചേര്‍ത്തല-അര്‍ത്തുങ്കല്‍-വേളാങ്കണ്ണി,
ചേര്‍ത്തല-മൈസൂര്‍
സൂപ്പര്‍ ഫാസ്റ്റ് ബസ്
സര്‍വ്വീസുകള്‍ക്ക്
അനുകൂല ഫീസിബിലിറ്റി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടും
നാളിതുവരെയായി
സര്‍വ്വീസ്
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍ നിർത്തലാക്കിയ
കെ.എസ്.ആർ.ടി.സി. സർവീസുകൾ
1845.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലൂടെ കടന്നു
പോയിരുന്ന എത്ര
കെ.എസ്.ആർ.ടി.സി.ബസ്സുകളാണ്
ഈ സർക്കാർ അധികാരത്തിൽ
വന്നതിനു ശേഷം
നിർത്തലാക്കിയത്;
വിശദവിവരം അറിയിക്കാമോ?
(ബി)
ഈ
സർവീസുകൾ
നിർത്തലാക്കിയതിനുള്ള
കാരണം വ്യക്തമാക്കാമോ;
നിർത്തലാക്കിയ സർവീസുകൾ
പുനസ്ഥാപിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
കോലഞ്ചേരി
പുത്തന്‍കുരിശ് മേഖലയിലെ
യാത്രാക്ലേശം
1846.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ-എറണാകുളം,
കറുകപ്പിള്ളി-പെരുമ്പാവൂര്‍
റൂട്ടിലോടുന്ന
കെ.എസ്.ആര്.ടി.സി.
ബസുകളുടെ കുറവുമൂലം
കോലഞ്ചേരി
പുത്തന്‍കുരിശ്
മേഖലയിലുള്ള
ജനങ്ങള്‍ക്ക് രൂക്ഷമായ
യാത്രാ ക്ലേശം
അനുഭവപ്പെടുന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
റൂട്ടില്‍ കഴിഞ്ഞ രണ്ടു
മാസത്തിനിടെ എത്ര
സര്‍വ്വീസ്
വെട്ടിച്ചുരുക്കിയിട്ടുണ്ട്
എന്ന് റൂട്ടിന്റെ
വിശദാംശം സഹിതം
വ്യക്തമാക്കാമോ;
(സി)
യാത്രാക്ലേശം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1847.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
എം.എല്‍.എ.യുടെ മണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി കെട്ടിട
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടനിര്‍മ്മാണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ കാലതാമസം
ഒഴിവാക്കി അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
മണ്ണാര്‍മല
പ്രദേശത്ത് പൊതുയാത്ര
സംവിധാനം
1848.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തിലെ
മണ്ണാര്‍മല പ്രദേശത്ത്
ആവശ്യത്തിന് പൊതുയാത്ര
സംവിധാനമില്ലാത്തത്
പ്രദേശവാസികള്‍ക്ക്
വളരെയധികം യാത്രാക്ലേശം
സൃഷ്ടിക്കുന്നുണ്ടെന്ന
വിഷയം
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാര്‍ത്ഥികളും
രോഗികളും
ഉള്‍പ്പെടെയുള്ള ജനങ്ങൾ
അനുഭവിക്കേണ്ടി വരുന്ന
ഈ യാത്രാക്ലേശം
പരിഹരിയ്ക്കുന്നതിന്
മാനത്ത് മംഗലം-
മണ്ണാര്‍മല- പള്ളിപ്പടി
വഴി കാര്യവട്ടത്തുകൂടി
കെ.എസ്.ആര്.ടി.സി. ബസ്
സര്‍വ്വീസ്
ആരംഭിക്കണമെന്ന ആവശ്യം
പരിഗണിക്കുമോ?
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി.
ഡിപ്പാേയിലെ ഒഴിവുകള്‍
1849.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
കെ.എസ്.ആര്.ടി.സി.
ഡിപ്പാേയില് നിലവില്‍
എത്ര ഡ്രെെവര്‍മാരും
കണ്ടക്ടര്‍മാരും ജാേലി
ചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഡിപ്പാേയിലെ നിലവിലുള്ള
സര്‍വീസുകള്‍
നടത്തുന്നതിന്
ഇപ്പാേള്‍
കഴിയുന്നുണ്ടാേ;
ജീവനക്കാരുടെ എണ്ണം
പര്യാപ്തമാണാേ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡിപ്പാേയില്
നിയമിക്കപ്പെട്ടവരില്‍
എത്ര പേര് അവധിയില്‍
പ്രവേശിച്ചിട്ടുണ്ട്;
നിലവില്‍ എത്ര
ഡ്രെെവര്മാരുടെയും
കണ്ടക്ടര്‍മാരുടെയും
ഒഴിവുകളുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1850.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നടന്നുവരുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയാക്കി ഡിപ്പോ
തുറന്ന്
പ്രവർത്തിപ്പിക്കുന്നതിനുള്ള
കാലതാമസം എന്താണെന്നും
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയും
എന്നും അറിയിക്കാമോ?
തിരുവല്ലയിലെ
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റ് കം ഷോപ്പിംഗ്
കോംപ്ലക്സ്
1851.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവല്ലയില്‍
പുതുതായി നിര്‍മ്മിച്ച
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റ് കം
ഷോപ്പിംഗ് കോംപ്ലക്സ്
പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
കഴിയാതെ വന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
നേരത്തേ
സമര്‍പ്പിച്ച് അംഗീകാരം
വാങ്ങിയ പ്ലാനില്‍
കെട്ടിടനിർമ്മാണ
സമയത്ത് വ്യതിയാനം
വരുത്തിയിരുന്നോ;
(സി)
ആരുടെ
നിര്‍ദ്ദേശ പ്രകാരമാണ്
അപ്രകാരം വ്യതിയാനം
വരുത്തിയത്;വ്യക്തമാക്കുമോ;
(ഡി)
കെട്ടിടനിര്‍മ്മാണം
റഗുലറെെസ്
ചെയ്യുന്നതിന്
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചു;വ്യക്തമാക്കുമോ;
(ഇ)
കോംപ്ലക്സ്
എന്നത്തേക്ക്
പ്രവര്‍ത്തനസജ്ജമാക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്
എന്നറിയിക്കാമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
1852.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോയുടെ
നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക്
കാലതാമസം
ഉണ്ടാകുന്നതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
നവീകരണപ്രവര്‍ത്തനങ്ങള്‍
വേഗത്തിൽ
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ശാസ്താംകോട്ട
സബ് ഡിപ്പോ
1853.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശാസ്താംകോട്ട
സബ് ഡിപ്പോ
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
ശാസ്താംകോട്ട
സബ് ഡിപ്പോക്കു പകരം
ഓപ്പറേറ്റിങ്ങ്
സെന്റര്‍ അനുവദിക്കാം
എന്ന ഉറപ്പിന്മേല്
നാളിതുവരെ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ;
(സി)
സ്ഥലം
എം.എല്‍.എ. 1.5 കോടി
രൂപ ഡിപ്പോയ്ക്ക് വിവിധ
ആവശ്യങ്ങള്‍ക്കായി
അനുവദിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
അടിയന്തരമായി
ഓപ്പറേറ്റിങ്ങ്
സെന്റര്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ;
(ഇ)
ഇതുസംബന്ധിച്ച്
ഗവണ്മെന്റ് തലത്തിൽ
കോർപറേഷൻ
അധികാരികളുൾപ്പെടെ ഒരു
അടിയന്തര മീറ്റിങ്
കൂടുന്നതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1854.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ ഇപ്പോള്‍
പ്രവര്‍ത്തനക്ഷമമായ
എത്ര ബസുകളുണ്ടെന്നും
എത്ര ഷെഡ്യൂളുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
2018
ജനുവരി ഒന്നിനുശേഷം
എത്ര ഷെഡ്യൂളുകള്‍
വെട്ടിക്കുറച്ചുവെന്ന്
വ്യക്തമാക്കുമോ; ഇതില്‍
ഫാസ്റ്റ് പാസഞ്ചര്‍
റൂട്ടുകള്‍ എത്രയെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
കാലഘട്ടത്തില്‍
ഇവിടുത്തെ ശരാശരി
പ്രതിദിന കളക്ഷന്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിര്‍ത്തലാക്കിയ
ബൈറൂട്ട് സർവീസുകൾ
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കരുനാഗപ്പള്ളി
ട്രാന്‍സ്പോര്‍ട്ട് ഡിപ്പോ
ഗ്യാരേജിന്റെ ശോചനീയാവസ്ഥ
1855.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
ട്രാന്‍സ്പോര്‍ട്ട്
ഡിപ്പോയുടെ
ഗ്യാരേജിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഗ്യാരേജിന്റെ
അറ്റകുറ്റപണികള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ബി)
ബസ്
പാര്‍ക്ക് ചെയ്യുന്ന
ഭാഗങ്ങള്‍
പൂര്‍ണ്ണമായും ടാര്‍
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
ഇവിടെ
നിന്നും ഓയില്‍
കലര്‍ന്ന ജലം
റോഡിലേക്ക് ഒഴുകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
മലിനജലം
സംസ്ക്കരിക്കുന്നതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
തിരുവനന്തപുരത്തെ
വിദ്യാര്‍ത്ഥികള്‍ക്ക് സിറ്റി
ഫാസ്റ്റുകളില്‍ കണ്സഷന്
1856.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ വിവിധ
ഡിപ്പോകളില്‍ നിന്നും
പുറപ്പെടുന്ന
കെ.എസ്.ആര്.ടി.സി
സര്‍വ്വീസുകളില്‍
ഓര്‍ഡിനറി
നിരക്കീടാക്കുന്ന എത്ര
ബസ്സുകള്‍ ഷെഡ്യൂള്‍
നടത്തുന്നുണ്ട്; ഓരോ
ഡിപ്പോയില്‍
നിന്നുമുള്ള പ്രസ്തുത
ബസുകളുടെ കണക്ക്
നല്‍കുമോ;
(ബി)
തലസ്ഥാനത്ത്
സര്‍വീസ് നടത്തുന്ന
ഓര്‍ഡിനറി ബസ്സുകളുടെ
എണ്ണം വളരെ
കുറവായതിനാലും
സര്‍വ്വീസ്
നടത്തുന്നവയില്‍
90%ത്തോളം ഓര്‍ഡിനറി
അല്ലാത്ത
സര്വ്വീസുകളായതിനാലും
ഓരോ റൂട്ടിലും യാത്ര
ചെയ്യുന്നതിന്
മണിക്കൂറുകളോളം കാത്ത്
നില്‍ക്കേണ്ട
സാഹചര്യവും
സാധുവിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടും
കണക്കിലെടുത്ത്
ഓര്‍ഡിനറി
സര്‍വ്വീസുകള്‍ക്ക്
പുറമേ നഗരത്തിലോടുന്ന
സിറ്റി ഫാസ്റ്റുകളിലും
വിദ്യാര്ത്ഥികള്ക്ക്കണ്സഷന്
ഉപയോഗിച്ച് യാത്ര
ചെയ്യാന്‍
അവസരമൊരുക്കുമോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ?
ചെങ്ങന്നൂര്‍
പട്ടണത്തിലെ ഗതാഗത നിയന്ത്രണം
1857.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇടുങ്ങിയ
റോഡുകളും
പാര്‍ശ്വവശങ്ങളിലെ
അനധികൃത പാര്‍ക്കിംഗും
കാരണം ഗതാഗത
കുരുക്കില്‍ യാത്രാ
ബുദ്ധിമുട്ട് നേരിടുന്ന
ചെങ്ങന്നൂര്‍
നിവാസികൾക്ക്
ആശ്വാസകരമാകുന്ന
രീതിയില്‍ ഗതാഗത
നിയമവും നിയന്ത്രണവും
ശക്തമായി
നടപ്പാക്കുന്നതിന്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി മുന്‍ഗണന
നല്കി തുടര്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ചെങ്ങന്നൂര്‍
ടൗണില്‍ ട്രാഫിക്
സിഗ്നല്‍ സംവിധാനം
നടപ്പാക്കുന്നതില്‍
സ്വീകരിച്ചിട്ടുള്ള
വകുപ്പുതല നടപടികള്‍
വിവരിക്കാമോ?
ആറ്റിങ്ങലിലേക്ക്
സ്വകാര്യ ബസ്സ്
സര്‍വ്വീസ്സുകള്‍
1858.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
നിയോജകമണ്ഡലത്തിലെ
കല്ലമ്പലം-തോട്ടയ്ക്കാട്-
നെടുമ്പറമ്പ്-
ചാത്തമ്പാറ വഴി
ആറ്റിങ്ങലിലേക്ക്
സ്വകാര്യ ബസ്സ്
സര്‍വ്വീസ്സുകള്‍
നടത്താനുള്ള അംഗീകൃത
പെര്‍മിറ്റുകള്‍
നിലവിലുണ്ടോ; എത്ര
പെര്‍മിറ്റുകളാണ്
നിലവില്‍ ഉള്ളതെന്നും ഈ
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നുണ്ടോയെന്നും
അറിയിക്കുമോ;
(ബി)
ബസ്സ്
സര്‍വ്വീസ്
മുടങ്ങുന്നതായി
വകുപ്പിന് പരാതി
ലഭിച്ചിട്ടുണ്ടോ;
പരാതിയിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
സബ്
റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍
1859.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സബ് റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സബ്റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ആഫീസുകള്‍
എവിടെയെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
സബ് റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ആഫീസുകള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
സാധ്യതാപഠനം നടത്തി
ദക്ഷിണ മേഖലാ
ഡെപ്യൂട്ടി
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍
സമര്‍പ്പിച്ച
റിപ്പോര്‍ട്ടില്‍
സൂചിപ്പിച്ചിട്ടുള്ള
ചാത്തന്നൂരില്‍ സബ്
റീജിയണല്‍
ട്രാന്‍സ്പോര്‍ട്ട്
ആഫീസ് ആരംഭിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍
കാരണങ്ങള്‍ എന്താണെന്ന്
വിശദമാക്കാമോ?
ആര്.ടി.
ഓഫീസുകളുടെ നവീകരണം
1860.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സബ് ആര്.ടി.
ഓഫീസുകള്‍ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ആര്.ടി.ഒ./സബ്
ആര്.ടി. ഓഫീസുകളുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
കൊണ്ടോട്ടിയില്‍
പുതിയ സബ് ആര്.ടി.
ഓഫീസ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇല്ലെങ്കില്‍,
ഒരു താലൂക്ക്
കേന്ദ്രമായിട്ടും
കൊണ്ടോട്ടിയില്‍
പ്രസ്തുത ഓഫീസ്
ആരംഭിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
മലപ്പുറം
ആർ.ടി. ഒാഫീസിന്റെ ഡ്രെെവിംഗ്
ടെസ്റ്റ് ട്രാക്കും
വെഹിക്കിള്‍ ടെസ്റ്റിംഗ്
സ്റ്റേഷനും
1861.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
റീജ്യണല്‍
ട്രാന്സ്പാേര്ട്ട്
ഒാഫീസിന്റെ പരിധിയില്‍
ഡ്രെെവിംഗ് ടെസ്റ്റ്
നടത്തുന്നതിനുള്ള
ട്രാക്കും വെഹിക്കിള്‍
ടെസ്റ്റിംഗ് സ്റ്റേഷനും
സ്ഥാപിക്കുന്നതിനുള്ള
ഭൂമി വ്യവസായ വകുപ്പ്
ദീര്‍ഘകാല പാട്ട
വ്യവസ്ഥയില്‍
നല്‍കാമെന്ന്
സമ്മതമറിയിച്ചിട്ടും
സര്‍ക്കാരില്‍ നിന്ന്
അനുമതി വെെകുന്നതിന്റെ
കാരണം വ്യക്തമാക്കാമാേ
;
(ബി)
പ്രസ്തുത
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുമാേ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമാേ ?
വൈപ്പിന്‍
മുനമ്പം റോഡിലെ
വാഹനാപകടങ്ങള്‍
T 1862.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മുനമ്പം റോഡില്‍
2017-നെ അപേക്ഷിച്ച്
2018 -ല്‍ വാഹനാപകടവും
മരണനിരക്കും കൂടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
വാഹനാപകടനിരക്ക്
കുറയ്ക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ശ്രീചിത്തിര
തിരുനാള്‍ കോളേജ് ഓഫ്
എഞ്ചിനീയറിംഗ് വാഹനങ്ങളിലെ
ബാേര്‍ഡ്
1863.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
മാേട്ടോര്‍ വാഹന
നിയമത്തിൽ ശ്രീചിത്തിര
തിരുനാള്‍ കോളേജ് ഓഫ്
എഞ്ചിനീയറിംഗ്
(SCTCE)ന് മാത്രം
അതിന്റെ ഉടമസ്ഥതയിലുള്ള
വാഹനങ്ങളില്‍ ചുവപ്പ്
നിറത്തിലുള്ള
ബാേര്‍ഡില്‍ വെള്ള
നിറത്തിലുള്ള
ലിപികളില്‍
സ്ഥാപനത്തിന്റെ പേരിന്
പുറമേ
ട്രാന്സ്പാേര്ട്ട്
ഡിപ്പാര്‍ട്ട്മെന്റ്
എന്നും
രേഖപ്പെടുത്തുന്നതിന്
ഇളവ്
അനുവദിച്ചിട്ടുണ്ടാേ ;
(ബി)
എങ്കില്‍
മറ്റ് ഏതെല്ലാം
പാെതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ഇത്തരത്തില്‍
ഇളവനുവദിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ ;
(സി)
ഇളവ്
ഇല്ലെങ്കില്‍, അനുമതി
ഇല്ലാതെ നിറവും
വകുപ്പിന്റെ പേരും
ദുരുപയാേഗം ചെയ്ത് നിയമ
ലംഘനം നടത്തുന്ന
സ്ഥാപനത്തിനെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
കരിങ്ങാച്ചിറയിലെ
വാഹന ഫിറ്റ്നസ് പരിശോധന
1864.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തിലെ
തിരുവാങ്കുളം
കരിങ്ങാച്ചിറയില്‍ വാഹന
ഫിറ്റ്നസ് പരിശോധന
നടത്തുന്നത് മൂലം
സ്ഥലത്തുണ്ടാകുന്ന
ഗതാഗതക്കുരുക്കും
അനുബന്ധ പ്രശ്നങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
പരാതികളോ നിവേദനങ്ങളോ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇതിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ;
(സി)
കൂടുതല്‍
സ്ഥലസൗകര്യമുള്ള
പ്രദേശത്തേയ്ക്ക് വാഹന
ഫിറ്റ്നസ് പരിശോധന
മാറ്റി പ്രസ്തുത
പ്രശ്നം പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സീ
-അഷ്ടമുടി ബോട്ട് സര്‍വ്വീസ്
1865.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സീ
അഷ്ടമുടി ടൂറിസം ബോട്ട്
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
സര്‍വ്വീസ് എപ്പോള്‍
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കുമോ ; വിശദാംശം
ലഭ്യമാക്കുമോ?