ലൈഫ്
പദ്ധതി
1570.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
രഹിതരെയും ഭൂരഹിത
ഭവനരഹിതരെയും
ലക്ഷ്യമിട്ട്
നടപ്പിലാക്കിയ ലൈഫ്
പദ്ധതിയിലൂടെ എത്ര
കുടുംബങ്ങളെ
കണ്ടെത്തിയിട്ടുണ്ട്;
ഭവനരഹിതര്‍,
ഭൂരഹിതഭവനരഹിതര്‍
എന്നിങ്ങനെ തരം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ നാളിതുവരെ
എത്ര ഭവനരഹിതരായ
കുടുംബങ്ങള്‍ക്കും എത്ര
ഭൂരഹിതഭവന രഹിതരായ
കുടുംബങ്ങള്‍ക്കും വീട്
ലഭ്യമാക്കി എന്നും
ഇതിനായി ചെലവായ തുക
എത്ര എന്നും
വിശദമാക്കാമോ;
(സി)
അവശേഷിക്കുന്നവര്‍ക്ക്
ലൈഫ് പദ്ധതിയിലൂടെ
എപ്പോള്‍ വീട്
ലഭ്യമാക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
വാര്‍ഡ്
പുനക്രമീകരണ നടപടികള്‍
1571.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് വാര്‍ഡ്
പുനക്രമീകരണ നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച കമ്മിറ്റി
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
കെെമാറിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
വാര്‍ഡ്
ഡീലിമിറ്റേഷന്‍
കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഇത്
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ച നടപടികളും
ഫയല്‍ സംബന്ധിച്ച
വിവരങ്ങളും
അറിയിക്കാമോ;
(ഇ)
സര്‍ക്കാര്‍
രൂപീകരിച്ച
കമ്മിറ്റിയുടെ കാലാവധി
നീട്ടി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കെട്ടിട
നിര്‍മ്മാണത്തിനായി ഓണ്‍ലൈന്‍
അപേക്ഷ
1572.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളില്‍ കെട്ടിട
നിര്‍മ്മാണത്തിനായി
ഓണ്‍ലൈന്‍ അപേക്ഷ
സമര്‍പ്പിക്കാനായി
സംസ്ഥാനത്ത്
നിയോഗിക്കപ്പെട്ട
സര്‍ക്കാര്‍
ഏജന്‍സികള്‍/സ്വകാര്യ
ഏജന്‍സികള്‍ ഏതെല്ലാം;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സര്‍ക്കാര്‍
ഏജന്‍സികള്‍
നിലവിലുള്ളപ്പോള്‍
മറ്റു സ്വകാര്യ
ഏജന്‍സികളെ
ഉള്‍പ്പെടുത്താനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
വികസിപ്പിച്ച 'സങ്കേതം'
സോഫ്റ്റുവെയര്‍
നിലവിലുള്ളപ്പോള്‍ ആയത്
വിപുലീകരിച്ച്
നടപടികള്‍
സ്വീകരിക്കുന്നതിന്
പകരം സ്വകാര്യ
സോഫ്റ്റുവെയറുകളെ
ആശ്രയിക്കുന്നതിനാല്‍
വീട് പ്ലാനിന്
ചെലവേറുന്ന
സാഹചര്യമുണ്ടാകുന്നത്
ഒഴിവാക്കാന്‍ എന്തു
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തെരുവില്‍
കഴിയുന്ന കുടുംബങ്ങള്‍
1573.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
തെരുവില്‍ കഴിയുന്ന
കുടുംബങ്ങള്‍
ഉണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് കണക്കുകള്‍
ലഭ്യമാണോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
പഞ്ചായത്ത്
ദിനാഘോഷ പരിപാടികള്‍
1574.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
കേരള
പുനര്‍നിര്‍മ്മാണത്തിന്
വേണ്ടിവരുന്ന വമ്പിച്ച
സാമ്പത്തിക ചെലവ്
കണക്കിലെടുത്ത് ഈ
വര്‍ഷത്തെ പഞ്ചായത്ത്
ദിനാഘോഷ പരിപാടികളില്‍
എന്തെല്ലാം സാമ്പത്തിക
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
വരുന്ന
പഞ്ചായത്ത് ദിനാഘോഷ
പരിപാടികളുടെ ചെലവ്
എപ്രകാരമാണ് വഹിക്കാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
പഞ്ചായത്ത്
വകുപ്പിലെ സ്പെഷ്യല്‍ റൂള്‍
പരിഷ്കരണം
1575.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ 1994 ന്
ശേഷം സ്പെഷ്യല്‍ റൂള്‍
പരിഷ്കരണം
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
നിലവിലുള്ള
സ്പെഷ്യല്‍ റൂളിലെ ചില
പോരായ്മകള്‍ കാരണം
കണ്ടിജന്റ്
വിഭാഗത്തില്‍പ്പെട്ട
ക്ലാസ് 4 ജീവനക്കാരുടെ
പ്രൊമോഷന്
നടക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇന്റലിജന്റ്
ബില്‍ഡിംഗ് പെര്‍മിറ്റ്
മാനേജുമെന്റ്സിസ്റ്റം
1576.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റ്
സമയബന്ധിതവും
സത്യസന്ധവും
കാര്യക്ഷമവുമാക്കുന്നതിന്റെ
ഭാഗമായുള്ള ഇന്റലിജന്റ്
ബില്‍ഡിംഗ് പെര്‍മിറ്റ്
മാനേജുമെന്റ് സിസ്റ്റം
ഏതൊക്കെ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഇത്
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക്
പെന്ഷന്
1577.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
തെരഞ്ഞെടുക്കപ്പെട്ട
അംഗങ്ങള്‍ക്ക് നിലവില്‍
നല്കി വരുന്ന
അലവന്‍സുകളും
ഓണറേറിയവും
യാത്രാബത്തയും
സംബന്ധിച്ച
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഇവര്‍ക്ക്
പെന്ഷന്
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
പഞ്ചായത്തുകള്‍ക്ക്
പദ്ധതി ഫണ്ടില്‍ നിന്നല്ലാതെ
ചെലവഴിക്കാവുന്ന തുക
1578.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച കുടുംബാരോഗ്യ
കേന്ദ്രങ്ങളിലെ ഒരു
ഡോക്ടറെയും
സ്റ്റാഫിനെയും
നിയമിച്ച് വേതനം
നല്‍കേണ്ടതിന്റെ
ഉത്തരവാദിത്വം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ലഭിച്ചത് വരുമാനം
കുറഞ്ഞ
പഞ്ചായത്തുകള്ക്ക്അധിക
ബാധ്യത
വരുത്തുന്നതാണെന്ന
കാര്യം പഞ്ചായത്ത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാര്‍ഷിക
തനത് ഫണ്ടില്‍
നിന്നല്ലാതെ മറ്റ്
ഫണ്ടുകള്‍ വഴി
ഇത്തരത്തിലുള്ള
ചെലവുകള്‍
വഹിക്കുന്നതിന്
സാധിക്കുമോ; ഇക്കാര്യം
പരിശോധിക്കുമോ;
(സി)
മറ്റേതെങ്കിലും
പദ്ധതി ഫണ്ട് വഴി ചെറിയ
പഞ്ചായത്തുകള്‍ക്ക്
കൂടി പ്രസ്തുത ചെലവ്
വഹിക്കാനുതകുന്ന
തരത്തില്‍ ഉത്തരവ്
പുറപ്പെടുവിക്കുമോ?
വയോജനങ്ങള്‍ക്കായുള്ള
പകല്‍ പരിപാലന കേന്ദ്രങ്ങള്‍
1579.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ കീഴില്‍
വയോജനങ്ങള്‍ക്കായുള്ള
പകല്‍ പരിപാലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിച്ച്
വരുന്നുണ്ടോ; ഇവയുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇത്തരം
കേന്ദ്രങ്ങള്‍
വ്യാപകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗ്രാമപഞ്ചായത്തുകളുടെ
ആസ്തി രജിസ്റ്റര്‍
1580.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പള്ളിക്കല്‍
ബ്ലോക്ക് പഞ്ചായത്ത്
പരിധിയിലും ചേലേമ്പ്ര
ഗ്രാമപഞ്ചായത്ത്,
തേഞ്ഞിപ്പാലം
ഗ്രാമപഞ്ചായത്ത്,
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്ത്,
പെരുവള്ളൂര്‍
ഗ്രാമപഞ്ചായത്ത്
എന്നിവയിലെ
റോഡുകളുടെയും
പാലങ്ങളുടെയും
ഫുട്പാത്തുകളുടെയും
വിവരങ്ങള്‍
ഉള്‍പ്പെടുത്തിയ ആസ്തി
രജിസ്റ്റിറിന്റെ
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
വള്ളിക്കുന്ന്
മണ്ഡലത്തിലെ
ഗ്രാമപഞ്ചായത്തുകളിലെ
ആസ്തി രജിസ്റ്ററുകള്‍
കാലികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
എം.എല്‍.എ.
ഫണ്ടില്‍ നിന്നുള്ള
ആസ്തി/പ്രാദേശിക വികസന
പദ്ധതികള്‍ക്കായി
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിക്കുന്ന
പ്രവര്‍ത്തികള്‍
ഗ്രാമപഞ്ചായത്തുകളിലെ
ആസ്തി രജിസ്റ്ററില്‍
ഉള്‍പ്പെട്ടതാണെന്നും
അതിന്മേല് മറ്റു
ഫണ്ടുകള്‍
വകയിരുത്തിയിട്ടില്ലെന്നുമുള്ള
സാക്ഷ്യപത്രം
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിമാര്‍
അനുവദിച്ച്
നല്കുന്നതില്
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സാക്ഷ്യപത്രത്തിന്
വേണ്ടി ബി.ഡി.ഒ. കത്ത്
നല്കിയാല്
ഭരണസമിതിയോഗത്തിനുവേണ്ടി
കാത്തിരിക്കുന്ന അവസ്ഥ
നിലവിലുണ്ടോ; ഇത്തരം
കാലതാമസം
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ത്രിതല
പഞ്ചായത്ത് വിഹിതമായി
അനുവദിച്ച തുക
1581.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്ത് വിഹിതമായി
പ്ലാന്‍-നോണ്‍ പ്ലാന്‍
ഇനത്തില്‍ 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ എത്ര കോടി
രൂപ
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എത്ര രൂപ വീതം
ചെലവഴിച്ചിട്ടുണ്ട്;
നാളിതുവരെ എത്ര
ശതമാനമാണ് ഓരോ
തലത്തിലും ചെലവ്
വന്നിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത വിഹിതമായി ഓരോ
വര്‍ഷവും അനുവദിച്ച
തുകയും ചെലവഴിച്ച
തുകയും ചെലവ് ശതമാനവും
പ്രത്യേകം പ്രത്യേകം
ലഭ്യമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് ഓരോ വര്‍ഷവും
പ്ലാന്‍, നോണ്‍-പ്ലാന്‍
ഇനത്തില്‍ ത്രിതല
പഞ്ചായത്ത് വിഹിതമായി
അനുവദിച്ച തുകയും
ചെലവഴിച്ച തുകയും
പദ്ധതി ചെലവിന്റെ
ശതമാനവും പ്രത്യേകം
പ്രത്യേകം
ലഭ്യമാക്കാമോ?
ജെന്റര്‍
റിസോഴ്സ് സെന്റര്‍
1582.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പഞ്ചായത്തുകളില്‍
ജെന്റര്‍ റിസോഴ്സ്
സെന്റര്‍
രൂപീകരിക്കുന്നതിന്റെ
ഘടനയെ സംബന്ധിച്ചും
ആയതിന്റെ തുടര്‍
പ്രവര്‍ത്തന
ലക്ഷ്യങ്ങളെ
സംബന്ധിച്ചും
വിശദമാക്കാമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ ഏതെല്ലാം
പഞ്ചായത്തുകളില്‍
ജെന്റര്‍ റിസോഴ്സ്
സെന്റര്‍
രൂപീകരിച്ചിട്ടുണ്ടെന്നും
ഇതിനായി വാര്‍ഷിക
പദ്ധതിയില്‍ ഏതെല്ലാം
പഞ്ചായത്തുകള്‍ തുക
വകയിരുത്തിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ ജില്ല
പഞ്ചായത്ത് നടപ്പിലാക്കിയ
പ്രവൃത്തികള്‍
1583.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ പഞ്ചായത്തിന്റെ
നിലവിലുള്ള ഭരണസമിതി
വര്‍ക്കല മണ്ഡലത്തിന്റെ
പരിധിയില്‍
നടപ്പിലാക്കിയ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
1584.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
എം.എല്‍.എ. ആസ്തി വികസന
ഫണ്ട്, പ്രാദേശിക വികസന
ഫണ്ട് എന്നിവ
ഉപയോഗിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പ് മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമെന്ന് പറയാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്
1585.
ശ്രീ.എ.
എന്‍. ഷംസീര്‍
ശ്രീമതി
യു. പ്രതിഭ
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
പുരോഗതി അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതി ചെലവ്
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് 2018-19
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക പദ്ധതി ചെലവ്
നിലവിലെ കണക്ക് പ്രകാരം
എത്ര ശതമാനം
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
പദ്ധതി
നിര്‍വ്വഹണം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി 2019-2020
സാമ്പത്തിക വര്‍ഷത്തെ
പദ്ധതികള്‍ ജില്ലാ
സമിതികളുടെ
അനുമതിയ്ക്ക് സത്വരമായി
സമര്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ലൈഫ്
ഭവന പദ്ധതി
1586.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതികളില്‍
ഉള്‍പ്പെടുത്തി ഇൗ
സര്‍ക്കാര്‍ നിലമ്പൂര്‍
മണ്ഡലത്തില്‍ എത്ര
വീടുകള്‍
അനുവദിച്ചുവെന്ന്
പഞ്ചായത്തുകള്‍/
മുനിസിപ്പാലിറ്റി
തിരിച്ച് കണക്ക്
വ്യക്തമാക്കാമാേ;
(ബി)
പദ്ധതി
പ്രകാരം എത്ര വീടുകള്‍
പൂര്‍ത്തീകരിച്ചു;
ഇതിനായി ഇതുവരെ വിതരണം
ചെയ്ത തുകയില്‍
സര്‍ക്കാര്‍ വിഹിതവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വിഹിതവും
എത്രയെന്ന്
വ്യക്തമാക്കാമാേ?
വാമനപുരം നിയോജകമണ്ഡലത്തിലെ
ലൈഫ് പദ്ധതി
1587.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി പ്രകാരം
വാമനപുരം
നിയോജകമണ്ഡലത്തില്‍
പൂര്‍ത്തിയാക്കിയ
വീടുകള്‍ എത്രയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പൂര്‍ത്തിയാക്കിയ
വീടുകളുടെ പഞ്ചായത്ത്
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ലൈഫ്
പദ്ധതി
1588.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിക്ക് വേണ്ടി
2018-19 സാമ്പത്തിക
വര്‍ഷം എന്ത് തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര തുക 2018 ഡിസംബര്‍
31 വരെ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയില്‍ ലൈഫ് പദ്ധതി
1589.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലൈഫ്
പദ്ധതി പ്രകാരം കൊല്ലം
ജില്ലയില്‍ എത്ര
വീടുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇതിനകം
ആരംഭിച്ചുവെന്നും
ആയതില്‍ എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ഉടമസ്ഥര്‍ക്ക്
താക്കോല്‍
കൈമാറിയിട്ടുണ്ടെന്നും
അടുത്ത ഘട്ടത്തില്‍
എത്ര വീടുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍
കഴിയുമെന്നും
ഗ്രാമപഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
ലൈഫ്
മിഷന്
1590.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ ഭാഗമായി നടന്ന
സര്‍വ്വേ പ്രകാരം
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍ ആകെ
എത്ര ഭവന
രഹിതരാണുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഭവന
രഹിതരായ
കുടുംബങ്ങള്‍ക്ക്
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി ധനസഹായം
വിതരണം ചെയ്യാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
മങ്കട
നിയോജക മണ്ഡലത്തില്‍ ലൈഫ്
മിഷന്
1591.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കേരളത്തില്‍
നിലവില്‍ വീടില്ലാത്ത
എത്രപേരുണ്ടെന്ന കണക്ക്
ലഭ്യമാണോ; എങ്കില്‍
ഭവനരഹിതരായ
എല്ലാവര്ക്കും ഈ
പദ്ധതി പ്രകാരം വീട്
നല്‍കുമോ;
(സി)
മങ്കട
നിയോജക മണ്ഡലത്തില്‍
ലൈഫ് മിഷന് പദ്ധതിയുടെ
ഭാഗമായി തിരഞ്ഞെടുത്ത
ഗുണഭോക്താക്കളുടെ വിവരം
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
ലൈഫ്
മിഷന് പദ്ധതി
1592.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍ എത്ര
വീടുകള്‍ ഇതിനകം
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെന്നും
ഇനി എത്ര വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനുണ്ടെന്നും
അറിയിക്കാമോ?
ലൈഫ്
മിഷന് പദ്ധതിയിൽ നിർമ്മിച്ച
വീടുകൾ
1593.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
കീഴില്‍ ഉള്‍പ്പെടുത്തി
നാളിതുവരെ പണി
പൂര്‍ത്തിയാകാതെ കിടന്ന
വീടുകള്‍
പൂര്‍ത്തിയാക്കുന്ന
സ്കീം പ്രകാരം എത്ര
വീടുകള്‍
പൂര്‍ത്തീകരിച്ചു;
ജില്ല തിരിച്ച്
വിശദാംശം നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
പുതിയതായി എത്ര
വീടുകള്‍ ഇതിനകം
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
ലിസ്റ്റ് ലഭ്യമാക്കാമോ?
ലെെഫ്
പദ്ധതി
1594.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തിലെ
വിവിധ
പഞ്ചായത്ത്-മുനിസിപ്പാലിറ്റികളില്‍
ലെെഫ് പദ്ധതിയില്‍
ഉള്‍പ്പെട്ട
ഗുണഭോക്താക്കളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ലെെഫ്
പദ്ധതിയുടെ
നടത്തിപ്പുമായി
ബന്ധപ്പെട്ട നിലവിലെ
സ്ഥിതിവിവരം പ്രസ്തുത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ലെെഫ്
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ലെെഫ്
മിഷന് പ്രകാരം നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ വീടുകള്‍
1595.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലെെഫ് മിഷന്
പദ്ധതിയനുസരിച്ച്
ആനുകൂല്യത്തിന്
അര്‍ഹരായ എത്ര
ഗുണഭോക്താക്കളെയാണ്
കണ്ടെത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
എത്ര
ഗുണഭോക്താക്കള്‍ക്ക്
ഇൗ വര്‍ഷം ആനുകൂല്യം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ലെെഫ്
പദ്ധതിയനുസരിച്ച് എത്ര
വീടുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
ജില്ലതിരിച്ച് വിശദാംശം
ലഭ്യമാക്കാമോ?
റേഷന്‍
കാര്‍ഡ് ഇല്ലാത്തവരെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍ നടപടി
1596.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
റേഷന്‍ കാര്‍ഡ്
ഇല്ലെന്ന കാരണത്താല്‍
പദ്ധതി ആനുകൂല്യം
നല്കുന്നതില് നിന്നും
ഒഴിവാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റേഷന്‍
കാര്‍ഡ് ലഭിച്ചതിനുശേഷം
ഇവരെ ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ; ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
റേഷന്‍ കാര്‍ഡില്ലാത്ത
എത്ര പേരെ ഇപ്രകാരം
ലൈഫ് പദ്ധതിയില്‍
ഉള്പ്പെടുത്തേണ്ടതായിട്ടുണ്ടെന്ന
വിവരം ലഭ്യമാക്കാമോ?
ഭൂരഹിത
ഭവനരഹിതര്‍ക്കുള്ള ഫ്ലാറ്റ്
സമുച്ചയം
1597.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയില്‍ ഭൂരഹിത
ഭവനരഹിതര്‍ക്കുള്ള
ഫ്ലാറ്റ് സമുച്ചയത്തിന്
ഭൂമി കണ്ടെത്തുവാന്‍
2017ല്‍ സര്‍ക്കാര്‍
ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്കുകയുണ്ടായോ;
(ബി)
എങ്കില്‍
രണ്ടു വര്‍ഷം
പിന്നിട്ടിട്ടും ഭൂമി
കണ്ടെത്താന്‍ കാര്യമായ
ശ്രമങ്ങള്‍
ഉണ്ടായിട്ടില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പദ്ധതിയുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുമോ;
വ്യക്തമാക്കാമോ;
(സി)
പദ്ധതിയില്‍
ഇതിനകം പൂര്‍ത്തീകരിച്ച
വീടുകളുടെയും
നിര്‍മ്മാണത്തിലിരിക്കുന്ന
വീടുകളുടെയും ജില്ല
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ ലൈഫ് പദ്ധതി
1598.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ലൈഫ്
പദ്ധതി പ്രകാരം
കണ്ണൂര്‍ ജില്ലയില്‍
ഇതുവരെ എത്ര പേര്‍ക്ക്
വീടുകള്‍
ലഭ്യമായിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരത്തില്‍ ലൈഫ് പദ്ധതി
1599.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ ഭൂമിയുള്ള
ഭവനരഹിതരെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇത്തരത്തില്‍
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിനാണ്
പദ്ധതിയിട്ടിട്ടുള്ളത്;
(ബി)
ഇതിനായുള്ള
ഫണ്ട് ഏത് ഏജന്‍സിയില്‍
നിന്നും എത്ര ശതമാനം
പലിശയ്ക്ക്
ലഭ്യമാക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
എല്ലാവര്ക്കും
ഭവനം എന്ന ലക്ഷ്യം
കൈവരിക്കാന്‍ നടപടികള്‍
1600.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവനരഹിതരായ എത്ര
കുടുംബങ്ങളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
എല്ലാവര്ക്കും
ഭവനം എന്ന ലക്ഷ്യം
കൈവരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
റാന്നി
നിയോജകമണ്ഡലത്തില്‍ ലൈഫ്
മിഷന്
1601.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ പ്രളയത്തില്‍ വീട്
പൂര്‍ണ്ണമായി
തകര്‍ന്നവര്‍ക്ക് പകരം
വീട്
നിര്‍മ്മിക്കുന്നതിന്
എന്തു സംവിധാനമാണ്
സ്വീകരിച്ചിട്ടുള്ളത്;
വീടിന് ഭാഗികമായി
നാശനഷ്ടം
സംഭവിച്ചവര്‍ക്ക് എത്ര
തുകയാണ് പരമാവധി
അനുവദിക്കുന്നത്; ഇതിന്
സ്വീകരിച്ച മാനദണ്ഡം
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രളയബാധിതര്‍ക്ക്
വീട് നല്‍കുന്നതും ലൈഫ്
മിഷന് പദ്ധതിയും
തമ്മില്‍
ബന്ധപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി റാന്നി
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
അനുവദിക്കുന്ന
വീടുകളുടെ എണ്ണം
എത്രയെന്ന് പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ഡി)
ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെട്ട വീടും
സ്ഥലവും
ഇല്ലാത്തവര്‍ക്ക് സ്ഥലം
വാങ്ങി വീട്
നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
പദ്ധതി എന്ന്
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
ലൈഫ്
മിഷനില്‍ ഉള്‍പ്പെട്ട
വീട് നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്തവര്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി എന്ന്
നടപ്പാക്കാനാവുമെന്ന്
വ്യക്തമാക്കാമോ?
ഡാറ്റാ
ബാങ്കില്‍ തെറ്റായി ഉൾപ്പെട്ട
വീടുകളുടെ പുന:നിർമ്മാണത്തിന്
എന്‍.ഒ.സി.
1602.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ കെട്ടിട
നമ്പര്‍
അനുവദിച്ചിട്ടുള്ളതും
എന്നാല്‍ ഇക്കഴിഞ്ഞ
പ്രളയത്തില്‍
പൂര്‍ണ്ണമായി
തകര്‍ന്നതുമായ വീടുകള്‍
ഉള്‍പ്പെടുന്ന ഭൂമി,
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമപ്രകാരം
തയ്യാറാക്കിയ ഡാറ്റാ
ബാങ്കില്‍ തെറ്റായി
ഉള്‍പ്പെട്ടെന്ന
കാരണത്താല്‍ പ്രസ്തുത
വീടുകള്‍
പുന:നിര്‍മ്മിക്കുന്നതിന്
എന്‍.ഒ.സി.
അനുവദിക്കാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാതല
അധികൃത സമിതിക്കും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
സെക്രട്ടറിമാര്‍ക്കും
ഇക്കാര്യത്തില്‍
എന്‍.ഒ.സി.
നല്‍കുന്നതിനുള്ള
സാങ്കേതിക-നിയമ
തടസ്സങ്ങള്‍
ഒഴിവാക്കുന്നതിനും
സമയബന്ധിതമായി
പ്രളയത്തില്‍ തകര്‍ന്ന
വീടുകള്‍
പുന:നിര്‍മ്മിക്കുന്നതിനുളള
അനുമതി നല്‍കുന്നതിനും
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പാര്‍പ്പിട
നിര്‍മ്മാണം
1603.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍
ഏജന്‍സികളില്‍ നിന്നും
സാമ്പത്തിക സഹായം
ലഭിക്കുകയും എന്നാല്‍
വീട് പണി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതുമായ എത്ര
വീടുകളാണ് നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
ഉണ്ടായിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇത്തരം
വീടുകളുടെ പണി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഇത്തരത്തിലുളള
എത്ര വീടുകള്‍ക്കാണ്
ഇപ്പോള്‍ ധനസഹായം
അനുവദിച്ചിട്ടുള്ളതെന്നും
ഇവയില്‍ എത്ര വീടുകള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
അറിയിക്കാമോ?
പ്രധാനമന്ത്രി
ആവാസ് യോജന
1604.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പ്രധാനമന്ത്രി ആവാസ്
യോജന (ഗ്രാമീണ്‍)
പദ്ധതി പ്രകാരം എത്ര
പേര്‍ക്കാണ് വീട് വച്ച്
നല്‍കിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ് കേന്ദ്ര
ഫണ്ടായി
ലഭിച്ചിട്ടുള്ളത്;
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
പ്രധാനമന്ത്രി
ആവാസ് യാേജന പ്രകാരം നൽകിയ
വീടുകൾ
T 1605.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പി.എം.എ.വെെ.
ഗ്രാമീണ്‍ പദ്ധതി
പ്രകാരം ഇൗ സര്‍ക്കാര്‍
എത്ര പേര്‍ക്കാണ് വീട്
വച്ച്
നല്‍കിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമാേ;
(ബി)
ഇൗ
പദ്ധതി
നടപ്പിലാക്കുന്നതിന്
2018-19 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
രൂപയാണ് സംസ്ഥാന
സര്‍ക്കാരിന് കേന്ദ്ര
ഫണ്ടായി
ലഭിച്ചിട്ടുള്ളത്;
ഇതില്‍ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ഗ്രാമ,
നഗര മേഖലകളില്‍ സാധാരണക്കാരുടെ
വീട് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പ്രായോഗിക
പ്രശ്നങ്ങള്‍
1606.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തണ്ണീര്‍ത്തട
സംരക്ഷണ ഭേദഗതി നിയമം
പാസ്സാക്കിയതിന് ശേഷം
ഗ്രാമ, നഗര മേഖലകളില്‍
സാധാരണക്കാരുടെ വീട്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട പ്രായോഗിക
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത മേഖലകളില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
ഭൂപരിധിക്കും
കെട്ടിടനിര്‍മ്മാണ
ചുറ്റളവ് പരിധിക്കും
കൂടുതലുള്ളവ ഫീസടച്ച്
ക്രമപ്പെടുത്താമെന്ന
സര്‍ക്കാര്‍ ഉത്തരവ്
നടപ്പിലാക്കുന്നതിന്
വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
ക്രമവത്കരിക്കാനായി
എവിടെയാണ് ഫീസ്
ഒടുക്കേണ്ടതെന്നും
ഒടുക്കേണ്ട ഫീസിന്റെ
വിശദാംശങ്ങളും
വ്യക്തമാക്കാമോ?
അനധികൃത
ഫ്ലക്സ് ബോര്‍ഡുകള്‍
1607.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
ഫ്ലക്സ് ബോര്‍ഡുകള്‍
നീക്കുന്നത് സംബന്ധിച്ച
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തെ വിവിധ
കോര്‍പ്പറേഷനുകള്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ബോര്‍ഡുകള്‍
സ്ഥാപിച്ചവരില്‍
നിന്നും
കോര്‍പ്പറേഷനുകള്‍ പിഴ
ഈടാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഈയിനത്തില്‍ എന്ത് തുക
ലഭിച്ചുവെന്നറിയിക്കാമോ;
(സി)
അനധികൃത
ബോര്‍ഡുകള്‍ നീക്കം
ചെയ്യുന്നതിനും അത്
സംസ്ക്കരിക്കുന്നതിനും
എന്ത് തുക ചെലവഴിച്ചു;
(ഡി)
ഇപ്രകാരം
നീക്കം ചെയ്ത ഫ്ലക്സ്
മാലിന്യങ്ങള്‍
സംസ്കരിച്ചത്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ?
തൃശൂര്‍
കോര്പ്പറേഷന് മേയറുടെ
ചേംബര്‍ പൊളിക്കല്‍
1608.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂർ
കോർപ്പറേഷന് മേയറുടെ
ഓഫീസും ചേംബറും
എലിശല്യമുണ്ടെന്ന്
പറഞ്ഞ് അന്യായമായി
പൊളിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മേയറുടെ
ചേംബർ പൊളിച്ച വകയിൽ
എത്ര രൂപയുടെ
നഷ്ടമുണ്ടായെന്നാണ്
കണക്കാക്കുന്നത്;
(സി)
പ്രസ്തുത
ചേംബര്‍
നവീകരിക്കുന്നതിന് എത്ര
രൂപ ചെലവഴിച്ചെന്ന്
വെളിപ്പെടുത്താമോ;
(ഡി)
നവീകരിച്ച
പുതിയ ചേംബറിലേക്ക്
മേയർ എന്നാണ് ഓഫീസ്
പ്രവർത്തനം മാറ്റുക
എന്ന് അറിയിക്കാമോ;
(ഇ)
മേയറുടെ
ചേംബറിലെ എലി ശല്യം
ഒഴിവാക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
കോര്‍പ്പറേഷനുകളുടെ
പദ്ധതി നിര്‍വ്വഹണം
1609.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ പദ്ധതി
നിര്‍വ്വഹണത്തില്‍
സംസ്ഥാനത്തെ അഞ്ച്
കോര്‍പ്പറേഷനുകള്‍ എത്ര
ശതമാനം തുക ഡിസംബര്‍ 31
വരെ ചെലവഴിച്ചു;
(ബി)
2018-19
പദ്ധതി വിഹിതമായി
തിരുവനന്തപുരം
കോര്പ്പറേഷന് എന്ത്
തുകയാണ് അനുവദിച്ചത്;
(സി)
തിരുവനന്തപുരം
കോര്‍പ്പറേഷനിലെ
എഞ്ചിനീയറിംഗ്
വിഭാഗത്തിന്റെ
കാര്യക്ഷമതയില്ലായ്മ
കാരണം തിരുവനന്തപുരം
കോര്പ്പറേഷന് പദ്ധതി
നടത്തിപ്പില്‍ വളരെ
പിന്നിലായി എന്നത്
വസ്തുതയാണോ; എങ്കില്‍
പ്രസ്തുത കാര്യത്തില്‍
വീഴ്ച വരുത്തിയ
ഉദ്യോഗസ്ഥര്‍ക്ക് കാരണം
കാണിക്കല്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
നോട്ടീസിന് അവരില്‍
നിന്നും ലഭിച്ച
വിശദീകരണം എന്താണ്;
വിശദാംശം നല്‍കാമോ?
തൃക്കാക്കര
മുനിസിപ്പാലിറ്റിയിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
1610.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
മുനിസിപ്പാലിറ്റിയിലെ
സെക്രട്ടറി
പി.എസ്സ്.ഷിബു,
അസി.എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
രാജേന്ദ്രന് എന്നിവര്‍
സര്‍വ്വീസില്‍
പ്രവേശിച്ച ശേഷം
അവര്‍ക്കെതിരെ
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഇതുവരെ
എന്തെങ്കിലും വകുപ്പുതല
അന്വേഷണം ഇവര്‍ക്കെതിരെ
നടത്തിയിട്ടുണ്ടോ
എന്നും വകുപ്പുതല
നടപടികള്‍ക്ക്
വിധേയരായിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(സി)
പി.എസ്സ്
ഷിബുവിന് 29.11.18 ലെ
ഇ2 18948/18 നമ്പര്‍
കത്ത് പ്രകാരം നല്കിയ
കാരണം കാണിക്കല്‍
നോട്ടീസിന് മറുപടി
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
ഇതിന്മേല് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
ഇല്ലെങ്കില്‍ മറുപടി
നല്‍കാത്തതിന്റെ കാരണം
വിശദമാക്കാമോ?
മഹാ
പ്രളയത്തില്‍ റാന്നി
നിയോജകമണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍
ഉണ്ടായിട്ടുള്ള നാശനഷ്ടം
1611.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
മഹാ പ്രളയത്തില്‍
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുണ്ടായ
വസ്തുവകകളുടെ നാശനഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
എത്ര രൂപയുടെ
നാശനഷ്ടമാണ്
കണക്കാക്കിയിരിക്കുന്നത്;
(ബി)
റാന്നി
നിയോജക മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളില്‍
ഉണ്ടായിട്ടുള്ള
നാശനഷ്ടത്തിന്റെ കണക്ക്
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
നഷ്ടം നികത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നഷ്ടമായി
കണക്കാക്കിയ തുക
പൂര്‍ണമായും
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൈപ്പറമ്പ്
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റിന്റെ അനധികൃത
കെട്ടിട നിര്‍മ്മാണം
1612.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ കൈപ്പറമ്പ്
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് സ്വന്തം
വാര്‍ഡില്‍
നിര്‍മ്മിച്ച
അദ്ദേഹത്തിന്റെ
കെട്ടിടത്തിന് നമ്പര്‍
ലഭിക്കുന്നതിനായി
അപരനാമത്തില്‍ ബഹു.
ഹൈക്കോടതിയില്‍
കെെപ്പറമ്പ്
ഗ്രാമപഞ്ചായത്തിനെതിരെ
കേസ്സ് ഫയല്‍ ചെയ്ത്
പദവി ദുരുപയോഗിച്ച്
ഗ്രാമപഞ്ചായത്തിന്
ലക്ഷങ്ങളുടെ
നഷ്ടമുണ്ടാക്കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടം
നിയമവിരുദ്ധമായാണ്
നിര്‍മ്മിച്ചതെന്ന്
രേഖപ്പെടുത്തി
ഗ്രാമപഞ്ചായത്ത് അസി.
എഞ്ചിനീയര്‍
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിക്ക് നല്കിയ
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടം
നിര്‍മ്മിക്കുന്ന
സമയത്ത് കെട്ടിടത്തോട്
ചേര്‍ന്നുള്ള റോഡുകള്‍
ഏതെല്ലാം
തരത്തിലുള്ളതാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത കെട്ടിടത്തോട്
ചേര്‍ന്നുളള സംസ്ഥാന
പാതയല്ലാത്ത റോഡ്
സ്വകാര്യ വ്യക്തികളില്‍
നിന്നും
ഗ്രാമപഞ്ചായത്ത്
ഏറ്റെടുത്ത് പഞ്ചായത്ത്
റോഡാക്കി മാറ്റുമ്പോള്‍
പാലിക്കേണ്ടതായ
നടപടിക്രമങ്ങള്‍
പാലിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഗ്രാമപഞ്ചായത്ത്
കമ്മിറ്റി തീരുമാനം,
അസസ്സ്മെന്റ്
രജിസ്റ്ററില്‍ ഈ റോഡ്
ഉള്‍പ്പെടുന്ന പേജിന്റെ
പകര്‍പ്പ് എന്നിവ
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
കെട്ടിടം സംബന്ധിച്ച
കേസ്സ് ബഹു.
ഹൈക്കോടതിയുടെ
പരിഗണനയിലിരിക്കുമ്പോള്‍
നാല് നില പൂര്‍ത്തിയായ
വിവരം ബഹു.
ഹൈക്കോടതിയില്‍ നിന്നും
മറച്ചുവച്ച
ഗ്രാമപഞ്ചായത്തിന്റെയും
സര്‍ക്കാരിന്റെയും
അഭിഭാഷകര്‍ക്കെതിരെയും
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിക്കെതിരെയും
നടപടി സ്വീകരിക്കുമോ;
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
അനധികൃത കെട്ടിടം
സംബന്ധിച്ച് ബഹു.
ഹൈക്കോടതിയില്‍ കേസ്സ്
നിലനില്ക്കുമ്പോള് ഈ
കെട്ടിടം ബഹു. വ്യവസായ
വകുപ്പുമന്ത്രി
ഉള്‍പ്പെടെയുള്ള
ജനപ്രതിനിധികള്‍
ഉദ്ഘാടനം ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മുക്കൂട്ടുതറ
പഞ്ചായത്ത് രൂപീകരണം
1613.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എരുമേലി
പഞ്ചായത്ത് വിഭജിച്ച്
മുക്കൂട്ടുതറ
പഞ്ചായത്ത്
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍
വിശദമാക്കാമോ;
(ബി)
എരുമേലി
ടൗണ്‍ഷിപ്പിന് മുന്‍
ബജറ്റുകളില്‍ തുക
അനുവദിച്ചെങ്കിലും
തുടര്‍
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാന്‍ നടപടി
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വനിതാ
മതിലില്‍ പങ്കെടുക്കാത്ത
കുടുംബശ്രീ പ്രവര്‍ത്തകര്‍
1614.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനിതാ
മതിലില്‍
പങ്കെടുക്കുന്നതിനായി
കുടുംബശ്രീ
പ്രവര്‍ത്തകര്‍ക്ക്
തദ്ദേശ സ്വയം ഭരണ
വകുപ്പ് എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
ആയതിനായി
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍
ആരൊക്കെയെന്നും അവര്‍
എന്തു നിര്‍ദ്ദേശമാണ്
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
നല്‍കിയതെന്നും
അറിയിക്കാമോ;
(ബി)
വനിതാ
മതിലില്‍
പങ്കെടുക്കാത്ത
പ്രവര്‍ത്തകരുള്ള
കുടുംബശ്രീ യൂണിറ്റിന്
ഭാവിയില്‍ ഏതെങ്കിലും
തരത്തിലുള്ള
ആനുകൂല്യങ്ങള്‍
നിഷേധിക്കുമെന്ന്
അറിയിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇപ്രകാരം
അറിയിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പ്രളയത്തില്‍
ഗൃഹോപകരണങ്ങളും ജീവനോപാധികളും
നഷ്ടപ്പെട്ടവര്‍ക്ക്
വായ്പാപദ്ധതി
1615.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തില്‍
ഗൃഹോപകരണങ്ങളും
ജീവനോപാധികളും
നഷ്ടപ്പെട്ടവര്‍ക്ക്
ആശ്വാസമേകുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇവര്‍ക്ക്
സര്‍ക്കാര്‍
നല്‍കുമെന്ന്
പ്രഖ്യാപിച്ച പലിശരഹിത
വായ്പ നല്‍കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ചെറുകിട-ഇടത്തരം
കച്ചവടക്കാര്‍ക്ക്
പ്രളയം മൂലം ഉണ്ടായ
നഷ്ടം നികത്തുന്നതിന്/
ആശ്വാസമേകുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
ഏജന്‍സികള്‍ വഴിയാണ്
പ്രസ്തുത വായ്പാപദ്ധതി
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ;
(ഇ)
നാളിതുവരെയായി
ഈ ഇനത്തില്‍ എത്ര
ആളുകള്‍ക്ക് വായ്പ
വിതരണം
നടത്തിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ?
കുടുംബശ്രീയുടെ
വൈവിദ്ധ്യവല്‍ക്കരണവും
ഉല്പന്നങ്ങളുടെ വിപണനവും
1616.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.ടി.എ.
റഹീം
,,
പി. ഉണ്ണി
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
വൈവിദ്ധ്യവല്‍ക്കരണത്തിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീയുടെ
വിപണന ശൃംഖലകള്‍
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി കുടുംബശ്രീ
ഉല്പന്നങ്ങള് സപ്ലൈകോ,
ഹോര്‍ട്ടികോര്‍പ്പ്
തുടങ്ങിയവയിലൂടെ
വില്‍പ്പന നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഏതെല്ലാം കുടുംബശ്രീ
ഉല്പന്നങ്ങളാണ് സപ്ലൈകോ
വഴി വിപണനം നടത്തുവാന്‍
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
ഇന്ത്യന്‍
ഓയില്‍ കോര്‍പ്പറേഷന്റെ
കീഴിലുള്ള പെട്രോള്‍
പമ്പുകളില്‍ കുടുംബശ്രീ
ഔട്ട്ലെറ്റുകള്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ക്ഷേമ പെന്‍ഷനുകള്‍ക്ക്
പ്രായപരിധി
1617.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
വികലാംഗ പെന്ഷന്,
വിധവ പെന്ഷൻ എന്നിവ
നല്‍കുന്നതിന്
പ്രായപരിധി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
വിവിധ
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്നവരുടെ എണ്ണം
T 1618.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയതായി
എത്ര പേര്‍ക്ക്
ക്ഷേമപെന്ഷന്
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്നവരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ?
സാമൂഹിക
ക്ഷേമപെന്ഷന് അര്‍ഹതയുളളവര്‍
T 1619.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ സാമൂഹിക
ക്ഷേമപെന്ഷന്
അര്‍ഹതയുളളവര്‍ എത്ര
പേരാണ്; അറിയിക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പുതിയതായി
സാമൂഹിക ക്ഷേമപെന്ഷന്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്കാണ്
അനുവദിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
അര്‍ഹതയില്ലാത്തവര്‍
സാമൂഹികക്ഷേമ പെന്ഷന്
വാങ്ങുന്നുവെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍
നിലവിലെ സര്‍ക്കാര്‍
വന്നതിനുശേഷം എത്ര പേരെ
പ്രസ്തുത ലിസ്ററില്‍
നിന്നും ഒഴിവാക്കി;
ഇപ്രകാരം
ഒഴിവാക്കിയവരില്‍
എത്രപേര്‍ക്ക്
പുന:പരിശോധനയുടെ
അടിസ്ഥാനത്തില്‍
വീണ്ടും പെന്ഷന്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പീരുമേട്
നിയോജകമണ്ഡലത്തില്‍
സാമൂഹ്യസുരക്ഷ പെന്ഷന്
കൈപ്പറ്റുന്നവര്‍
T 1620.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യസുരക്ഷ
പെന്ഷന്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പീരുമേട്
നിയോജകമണ്ഡലത്തില്‍
വിവിധ സാമൂഹ്യസുരക്ഷ
പെന്‍ഷനുകള്‍
കൈപ്പറ്റുന്നവരുടെ
എണ്ണം ഇനം തിരിച്ച്
വ്യക്തമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
T 1621.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
വാര്‍ഷിക കുടുംബ
വരുമാനം ഒരു ലക്ഷം
രൂപയില്‍
താഴെയുള്ളവര്‍ക്ക്
മാത്രമായി
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതിനായി
വില്ലേജ് ഓഫീസര്‍
നല്കുന്ന
സര്‍ട്ടിഫിക്കറ്റില്‍
അപേക്ഷകന്റെ ആകെ
വാര്‍ഷിക വരുമാനം
രേഖപ്പെടുത്തുന്നതിന്
പകരം അപേക്ഷകന്റെ
കുടുംബത്തിന്റെ ആകെ
വാര്‍ഷിക വരുമാനം
രേഖപ്പെടുത്തണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
കൂടുതല്‍
അംഗങ്ങളുള്ള
കുടുംബങ്ങളില്‍ മൊത്തം
വരുമാനം കണക്കാക്കി
വാര്‍ഷിക വരുമാനം
നിശ്ചയിക്കുന്നത്
നിമിത്തം
ദരിദ്രകുടുംബങ്ങളിലുള്ള
വൃദ്ധര്‍ക്ക്
വാര്‍ദ്ധക്യകാല
പെന്ഷന്
അര്ഹതയില്ലാതാകുന്നതായ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കുന്നതിന്
സാമൂഹ്യക്ഷേമ പെന്ഷന്
അപേക്ഷകന്റെ മാത്രം
വരുമാനം കണക്കാക്കി
വരുമാന
സര്‍ട്ടിഫിക്കറ്റ്
നല്കാന് നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന് നല്കിയ തുക
T 1622.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
പേര്‍ക്ക് സാമൂഹ്യ
സുരക്ഷാ പെന്ഷന്
നല്‍കുന്നുണ്ടെന്നും ഈ
ഇനത്തില്‍ എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആകെ എത്ര തുകയാണ്
സാമൂഹ്യസുരക്ഷാ
പെന്‍ഷനായി
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ?
വാര്‍ദ്ധക്യകാല
പെന്ഷന് ലഭിക്കുന്നതിലെ
കാലതാമസം
1623.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരസഭയില്‍
വാര്‍ദ്ധക്യകാല
പെന്ഷന് അപേക്ഷിച്ച
എത്ര
പേര്‍ക്ക്പെന്‍ഷന്‍
ലഭിക്കേണ്ടതായിട്ടുണ്ട്;
നഗരസഭ ഡിവിഷന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
പരിഗണിക്കപ്പെടുന്നതില്‍
നേരിടുന്ന
കാലതാമസത്തിനുളള കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകള്‍
പരിഗണനയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നത്തേക്ക്
പെന്ഷന്
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
തെരുവ്
നായ ആക്രമണത്തിന് നഷ്ടപരിഹാരം
1624.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ
ആക്രമണത്തിന്
ഇരയാകുന്നവര്‍ക്ക്
ജസ്റ്റിസ് സിരിജഗന്
കമ്മിറ്റി ശിപാര്‍ശ
ചെയ്ത നഷ്ടപരിഹാരത്തുക
സമയബന്ധിതമായി
നല്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
നഷ്ടപരിഹാരം
നല്‍കുന്നതിന്
സിരിജഗന് കമ്മിറ്റി
എത്ര ശിപാര്‍ശകള്‍
നല്‍കിയെന്നും അതില്‍
എത്ര പേര്‍ക്ക് ഇതിനകം
നഷ്ടപരിഹാരം
നല്‍കിയെന്നും
വ്യക്തമാക്കാമോ;
(സി)
നഷ്ടപരിഹാരം
നല്‍കിയവര്‍ക്ക്
ഒന്‍പത് ശതമാനം
പലിശസഹിതമാണോ
നഷ്ടപരിഹാര തുക
നല്‍കിയിട്ടുള്ളത്;
അല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കാമോ;
(ഡി)
തെരുവ്
നായ്ക്കളുടെ
ആക്രമണങ്ങള്‍ക്ക്
ഇരയാകുന്നവര്‍ക്ക്
നഷ്ടപരിഹാരം
കൊടുത്തില്ലായെങ്കില്‍
ഉത്തരവാദിത്തപ്പെട്ടവര്‍
ശിക്ഷ നേരിടേണ്ടി
വരുമെന്ന സുപ്രീംകോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
നഷ്ടപരിഹാര തുക
സമയബന്ധിതമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
തെരുവ്
നായ്ക്കളുടെ നിയന്ത്രണം
T 1625.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളെ
നിയന്ത്രിക്കുവാന്‍
ദീര്‍ഘകാല
അടിസ്ഥാനത്തില്‍
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
പദ്ധതികള്‍ തെരുവ് നായ
പ്രശ്നം
പരിഹരിക്കുവാന്‍
പര്യാപ്തമാണോയെന്ന്
വിശദമാക്കാമോ?
തലസ്ഥാനത്തെ
തെരുവ് നായ്ക്കളുടെ
വന്ധ്യംകരണം
1626.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
ആക്രമണം
വര്‍ദ്ധിക്കുമ്പോഴും
നഗരസഭയുടെ എ.ബി.സി.
പ്രോഗ്രാം
മെല്ലെപ്പോക്കിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തലസ്ഥാനത്തെ
ഏതൊക്കെ
ആശുപത്രികളിലാണ്
നിലവില്‍ എ.ബി.സി.
പ്രോഗ്രാം
അനുസരിച്ചുള്ള
വന്ധ്യംകരണം
നടക്കുന്നത്;
(സി)
തലസ്ഥാനത്ത്
എത്ര തെരുവ് നായ്ക്കള്‍
ഉണ്ടെന്നാണ്
കണക്കാക്കുന്നത്;
അവയില്‍ എത്രയെണ്ണത്തെ
2018 വരെ
വന്ധ്യംകരിക്കുവാന്‍
സാധിച്ചിട്ടുണ്ട്;
(ഡി)
നഗരസഭ
ഇതിനായി ആവിഷ്കരിച്ച
പദ്ധതി ലക്ഷ്യം കാണാതെ
പരാജയപ്പെട്ട
സാഹചര്യത്തില്‍
ഇക്കാര്യത്തിനായി എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
ബ്രഹ്മപുരം
അത്യാധുനിക മാലിന്യ സംസ്കരണ
പ്ലാന്റ്
1627.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബ്രഹ്മപുരം
അത്യാധുനിക മാലിന്യ
സംസ്കരണ പ്ലാന്റ്
നിര്‍മാണത്തിനുള്ള
കരാര്‍ ഒപ്പിട്ട്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും നിര്‍മാണ
പ്രവൃത്തികള്‍
ആരംഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്ലാന്റ്
നിര്‍മിക്കുന്നതിന്
സാങ്കേതിക തടസം
നിലനില്‍ക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്ലാന്റ്
നിര്‍മ്മാണത്തിന്
പരിസ്ഥിതി അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
കൊച്ചി
നഗരസഭയുടെ
ഉടമസ്ഥതയിലുള്ള ഭൂമി
ബ്രഹ്മപുരം അത്യാധുനിക
മാലിന്യ സംസ്കരണ
പ്ലാന്റ് നിര്‍മ്മാണ
കമ്പനിക്ക്
കൈമാറുന്നതിന്
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
റീസെെക്കിള്‍
സൗകര്യം ഇല്ലാത്ത
മാലിന്യങ്ങള്‍
1628.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര
മാലിന്യ
സംസ്കരണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്ലാസ്റ്റിക്കും
കുപ്പിയും ഗ്ലാസ്
കഷണങ്ങളും റീസെെക്കിള്‍
ചെയ്യുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്;
കുപ്പിയും ഗ്ലാസ്
കഷണങ്ങളും റീസെെക്ലിംഗ്
സൗകര്യം ഇല്ലാത്തതുമൂലം
ശേഖരിക്കപ്പെടുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(സി)
റാേഡരികിലും
ഒഴിഞ്ഞ സ്ഥലങ്ങളിലും
ഉപേക്ഷിക്കുന്ന
കുപ്പിയും ഗ്ലാസ്
കഷണങ്ങളും വലിയ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നു
എന്നതിനാല്‍ ആയത്
ശേഖരിക്കുവാനും
റീസെെക്കിള്‍
ചെയ്യുവാനും നടപടി
സ്വീകരിക്കുമാേയെന്ന്
അറിയിക്കുമോ?
പ്ലാസ്റ്റിക്
മാലിന്യങ്ങളുടെ പുനരുപയോഗം
1629.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
പുനരുപയോഗിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
വീടുകളില്‍ നിന്ന്
ശേഖരിച്ച് ഷ്രെഡിംഗ്
യൂണിറ്റിലെത്തിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
(സി)
കൊല്ലം
ജില്ലയില്‍
എവിടെയെല്ലാമാണ്
ഷ്രെഡിംഗ് യൂണിറ്റ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(ഡി)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ ഏതെല്ലാം
തരത്തിലുള്ള
പുനരുപയോഗങ്ങള്‍ക്കായി
പ്രയോജനപ്പെടുത്തുന്നുവെന്ന്
വിശദീകരിക്കാമോ?
തിരുവനന്തപുരം
നഗരസഭയുടെ മാലിന്യ
നിര്‍മാര്‍ജ്ജന സംവിധാനം
1630.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യം
ഉല്പാദിപ്പിക്കുന്നവര്
തന്നെ
മാലിന്യസംസ്കരണത്തിന്
സംവിധാനം
ഉണ്ടാക്കണമെന്ന
നയത്തിന്റെ
അടിസ്ഥാനത്തില്‍
തിരുവനന്തപുരം നഗരസഭ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
നഗരസഭ
മാലിന്യ പരിപാലന
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
നഗരസഭയുടെ
മാലിന്യ നിര്‍മാര്‍ജ്ജന
പരിപാടികള്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍വ്വേ എപ്രകാരം
സഹായകമാണെന്ന്
വിശദീകരിക്കുമോ;
(ഡി)
മാലിന്യ
പരിപാലന സ്രവ്വേയില്
നഗരത്തിലെ ഫ്ളാറ്റുകളും
കല്യാണ മണ്ഡപങ്ങളും
വാണിജ്യ കേന്ദ്രങ്ങളും
ഉള്‍പ്പെട്ടിരുന്നോ
എന്നറിയിക്കാമോ?
മാലിന്യ
സംസ്കരണ മാര്‍ഗ്ഗങ്ങള്‍
1631.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പദ്ധതി
വിഹിതത്തില്‍ എത്ര
ശതമാനമാണ് മാലിന്യ
സംസ്കരണത്തിനായി ഈ
സര്‍ക്കാര്‍ കാലയളവില്‍
അനുവദിച്ചിട്ടുള്ളത്;
(ബി)
എത്ര
പഞ്ചായത്തുകള്‍
ശാസ്ത്രീയമായ മാലിന്യ
സംസ്കരണ സംവിധാനങ്ങള്‍
/മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുന്നുവെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഗ്രീന്‍
പ്രോട്ടോകോള്‍
1632.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രീന്‍
പ്രോട്ടോകോള്‍ എന്നാല്‍
എന്താണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
സെക്രട്ടേറിയറ്റിനുള്ളിലെ
വിവിധ ഭാഗങ്ങളിലായി
ആരംഭിച്ചിരിക്കുന്ന
ചായ/കാപ്പി
സ്റ്റാളുകളില്‍
ഡിസ്പോസിബിള്‍ ഗ്ലാസ്
തുടങ്ങിയവ
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
മാലിന്യ
സംസ്ക്കരണത്തിനായുളള
പദ്ധതികള്‍
1633.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുചിത്വ
മിഷന് മുഖേന മാലിന്യ
സംസ്ക്കരണത്തിനായി
നിലവിലുള്ള പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് എത്ര
തുക
അനുവദിക്കുന്നുണ്ടെന്നും
ശുചിത്വമിഷന് എത്ര തുക
ചെലവഴിക്കുമെന്നും
വ്യക്തമാക്കാമോ?
കരിപ്പുഴ
കനാല്‍
1634.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
പട്ടണത്തിലെ കരിപ്പുഴ
കനാല്‍ മാലിന്യങ്ങള്‍
നിറഞ്ഞ് ആരോഗ്യ ഭീഷണി
ഉയര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
മാലിന്യങ്ങള്‍ നീക്കി
കനാലിലെ നീരൊഴുക്ക്
സുഗമമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ?
പ്ലാസ്റ്റിക്
ഉണ്ടാക്കുന്ന പാരിസ്ഥിതിക
പ്രശ്നങ്ങള്‍
1635.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക്
ഉല്പന്നങ്ങള്
മൂലമുണ്ടാകുന്ന
പാരിസ്ഥിതിക
പ്രശ്നങ്ങള്‍ ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
പൊതുനിരത്തില്‍
കത്തിക്കുന്നത്
തടഞ്ഞിട്ടുണ്ടെങ്കിലും
അവ നിര്‍ബാധം
കത്തിക്കുന്നത് മൂലം
ഉണ്ടായിട്ടുള്ള
മലിനീകരണം
അര്‍ബുദത്തിന്
കാരണമാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
അടിയന്തരമായി
നിരോധിക്കേണ്ട
പ്ലാസ്റ്റിക്
ഉല്പന്നങ്ങളുടെ പട്ടിക
തയ്യാറാക്കുവാന്‍
വിദഗ്ദ്ധ സമിതി
രൂപീകരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
എന്തൊക്കെ കാര്യങ്ങള്‍
പരിഗണിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാനാണ്
സമിതിയോട്
ആവശ്യപ്പെട്ടിട്ടുള്ളത്
എന്ന്
വെളിപ്പെടുത്തുമോ?
ഫ്ലക്സ്
ബോര്‍ഡുകള്‍ തിരികെ നല്കി തുക
ഈടാക്കണമെന്ന ഉത്തരവ്
1636.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരത്തുകളില്‍ ഫ്ലക്സ്
ബോര്‍ഡുകള്‍
വയ്ക്കുന്നവര്‍ക്ക് അത്
തിരികെ നല്കി തുക
ഈടാക്കണമെന്ന ഹൈക്കോടതി
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
വനിതാ
മതിലിന്റെ
ബോധവല്‍ക്കരണത്തിനായി
സംസ്ഥാനത്തുടനീളം
ആയിരക്കണക്കിന് ഫ്ളക്സ്
ബോര്‍ഡുകള്‍
സ്ഥാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഫ്ളക്സ് ബോര്‍ഡുകള്‍
സര്‍ക്കാര്‍
പുറത്തിറക്കിയ
സര്‍ക്കുലറിലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായിരുന്നോ;
എങ്കില്‍ ഇക്കാര്യം
സംബന്ധിച്ച് കോടതി
എന്തെങ്കിലും വിമര്‍ശനം
ഉന്നയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഫ്ലെക്സ്
നിരോധനം
1637.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനരുപയോഗിക്കാന്‍
കഴിയാത്ത പോളിവിനൈല്‍
ക്ലോറൈഡ് (പി.വി.സി.)
ഫ്ലെക്സ് നിരോധനം
തത്വത്തില്‍
അംഗീകരിച്ചതിനുശഷം
കഴിഞ്ഞ എട്ട്
മാസകാലയളവില്‍ ഈ
വിഷയത്തില്‍
തദ്ദേശസ്വയഭരണ വകുപ്പ്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(ബി)
ഫ്ലെക്സ്
ഉപയോഗത്തെക്കുറിച്ച്
പഠിക്കാന്‍ നിയോഗിച്ച
വിദഗ്ദ്ധ സമിതിയുടെ
കണ്ടെത്തലുകളും പ്രധാന
ശിപാര്‍ശകളും
എന്തൊക്കെയായിരുന്നു;
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
കേരളത്തില്‍
പ്രതിവര്‍ഷം ഉണ്ടാകുന്ന
ഫ്ലെക്സ് മാലിന്യം
എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കാമോ; 2017-നെ
അപേക്ഷിച്ച് 2018-ല്‍
ഫ്ലെക്സ് മാലിന്യങ്ങള്‍
കുറഞ്ഞതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
ഹരിതചട്ടം
പാലിക്കുവാനുള്ള നിര്‍ദ്ദേശം
1638.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലൈന്‍
വഴി ഭക്ഷണം വിതരണം
ചെയ്യുന്ന സ്ഥാപനങ്ങള്‍
ഹരിതചട്ടം
പാലിക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ആഹാരം
വിതരണം ചെയ്യുന്നതിന്
ആരോഗ്യപരവും പരിസ്ഥിതി
സൗഹാര്‍ദ്ദപരവുമായ
പാത്രങ്ങളും സാധനങ്ങളും
ഉപയോഗിക്കുവാന്‍
നല്കിയ നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്ന്
പരിശോധിക്കുവാനുള്ള
സംവിധാനം എന്താണ്;
(സി)
പ്ലാസ്റ്റിക്
ബാഗുകള്‍ ഒഴിവാക്കി
തുണി സഞ്ചിയില്‍
സാധനങ്ങള്‍ വിതരണം
ചെയ്യുന്നതിന് ആവശ്യമായ
തുണി ബാഗുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
കേന്ദ്രം തിരുവനന്തപുരം
നഗരസഭ
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
പ്ലാസ്റ്റിക്കിന്റെ
ദൂഷ്യവശങ്ങള്‍
ജനങ്ങളില്‍
എത്തിക്കുന്നതിനും
പ്ലാസ്റ്റിക് ബദല്‍
പരിസ്ഥിതി സൗഹൃദ
ഉല്പന്നങ്ങള്
ഉപയോഗിക്കുന്നതിനുമുള്ള
പ്രചരണ പരിപാടികള്‍
ആരംഭിച്ചിട്ടുണ്ടോ; അത്
വിജയപ്രദമാണോ;
വിശദമാക്കാമോ?
ഡാറ്റാ
ബാങ്ക് പ്രസിദ്ധീകരണം
1639.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
കടയ്ക്കാവൂര്‍ ഗ്രാമ
പഞ്ചായത്തിലെ ഡാറ്റാ
ബാങ്ക്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത ഡാറ്റാ ബാങ്ക്
എന്ന്
പ്രസിദ്ധീകരിക്കും
എന്ന് വ്യക്തമാക്കാമോ;
(ബി)
ഡാറ്റാ
ബാങ്ക് പ്രസിദ്ധീകരണം
സംബന്ധിച്ച് കൃഷി
ഓഫീസില്‍ നിന്നുമുളള
ലിസ്റ്റ് ഗ്രാമ
പഞ്ചായത്തിന് എന്നാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ലിസ്റ്റ്
പ്രസിദ്ധീകരണവുമായി
ബന്ധപ്പെട്ട്
പഞ്ചായത്തിന്റെ
ഭാഗത്തുനിന്നും
ഭരണപരവും
സാങ്കേതികവുമായ
കാലതാമസമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
പഞ്ചായത്ത് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
ഡാറ്റാബാങ്കില്‍
ഉള്‍പ്പെട്ട ഭൂമിയില്‍ വീട്
വെയ്ക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
1640.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
(ഭേദഗതി) നിയമപ്രകാരം
ഡാറ്റാബാങ്കില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഭൂമിയില്‍ വീട്
വെയ്ക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമപ്രകാരം അനുമതി
നല്കിയ സ്ഥലങ്ങളില്‍
വീട് നിര്‍മ്മിക്കുന്ന
കാലഘട്ടത്തില്‍
പ്രസ്തുത ഭൂമി
ഡാറ്റാബാങ്കില്‍
നിന്നും
ഒഴിവാക്കപ്പെട്ടാല്‍
വീടിന്റെ വിസ്തീര്‍ണ്ണം
120 ചതുരശ്രമീറ്റര്‍
എന്ന പരിധിയില്‍
നിന്നും
വര്‍ദ്ധിപ്പിക്കുവാന്‍
നിയമം
അനുവദിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
പരിധി കൂട്ടിയാല്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റും
വീട്ടുനമ്പറും
കിട്ടാനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് നിര്‍വ്വഹിക്കേണ്ട
സ്കൂള്കെട്ടിടനിര്മ്മാണ
പ്രവൃത്തികള്‍
1641.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
എഞ്ചിനീയറിംഗ്
വിഭാഗത്തെക്കൊണ്ട്
നിര്‍വ്വഹിക്കേണ്ട
കെട്ടിടനിര്‍മ്മാണ
പ്രവൃത്തികള്ക്കാവശ്യമുളള
സോയില്‍ ടെസ്റ്റ്,
ഡിസൈനിംഗ് എന്നിവ
ചെയ്യുന്നതിന് നിലവില്‍
പ്രസ്തുത വകുപ്പിന്
കീഴിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്;
പ്രസ്തുത സംവിധാനങ്ങള്‍
ഇല്ലാത്തപക്ഷം ഇവ
എപ്രകാരമാണ്
നിര്‍വ്വഹിക്കപ്പെടുന്നത്;
വിശദമാക്കാമാേ;
(ബി)
പാെതുവിദ്യാഭ്യാസത്തിന്റെ
വാര്‍ഷിക പദ്ധതി
2018-19 പ്രകാരം
സര്‍ക്കാര്‍
സ്കൂളുകളുടെ കെട്ടിട
നിര്‍മ്മാണത്തിന്
തദ്ദേശസ്വയംഭരണ
വകുപ്പിനെ നിര്‍വ്വഹണ
ഏജന്‍സിയായി
നിശ്ചയിച്ചുകാെണ്ട്
ലഭിച്ച പ്രവൃത്തികള്‍
ഏതാെക്കെയെന്നും അതില്‍
പ്രസ്തുത വകുപ്പ്
പ്രവൃത്തികള്‍
തുടങ്ങിയവ
ഏതാെക്കെയെന്നും
അറിയിക്കാമാേ ;
(സി)
പ്രസ്തുത
സ്കൂളുകളിലെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
മുന്നോടിയായി
സ്കൂളുകള്‍ സ്വന്തം
ചെലവില്‍ സോയില്‍
ടെസ്റ്റ്, ഡിസൈനിംഗ്
എന്നിവ ചെയ്യണമെന്ന്
നിര്‍ദ്ദേശിച്ചതിനാല്‍
ഭൂരിപക്ഷം സ്കൂളുകളിലും
നിര്‍വ്വഹണ ഏജന്‍സിയായ
തദ്ദേശസ്വയംഭരണ
വകുപ്പിനെ മാറ്റി
ഉത്തരവിറക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിനും
പ്രസ്തുത
വകുപ്പിനെക്കാെണ്ട്
തന്നെ നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്നതിനും എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമാേ?
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
1642.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത് നിയോജക
മണ്ഡലത്തില്‍ കഴിഞ്ഞ
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന ഏതെല്ലാം
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളാണ്
കോഴിക്കോട്
കോര്പ്പറേഷന് മുഖേന
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ചുവര്‍ഷങ്ങളില്‍
കോഴിക്കോട്
കോര്പ്പറേഷന്
ഏറ്റെടുത്ത ഇത്തരം
പ്രവൃത്തികൾ
ഏതെല്ലാമെന്നും അവയിൽ
പൂര്‍ത്തീകരിക്കാത്തവ
ഏതെല്ലാമെന്നും
ആയതിന്റെ കാരണങ്ങളും
വര്‍ഷാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
തൊഴിലുറപ്പ്
പദ്ധതി
1643.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
തൊഴിലുറപ്പ് പദ്ധതി
പ്രകാരമുള്ള തൊഴില്‍
ദിനങ്ങള്‍ എത്ര ശതമാനം
വര്‍ദ്ധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
തൊഴിലുറപ്പ്
പദ്ധതിയില്‍ എത്ര പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്കായി
ക്ഷേമപദ്ധതി
1644.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലുറപ്പ്
പദ്ധതി പ്രകാരം
രാജ്യത്ത് ഏറ്റവും
കൂടുതല്‍ തൊഴില്‍
ദിനങ്ങള്‍ പ്രതിവര്‍ഷം
നല്കുന്ന സംസ്ഥാനം
കേരളമാണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ കേരളത്തിന്
അനുഗുണമല്ലാത്ത
മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്താന്‍
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
തൊഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
സമഗ്രമായി ക്ഷേമപദ്ധതി
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
വനിതാമതിലില്‍
താെഴിലുറപ്പ് തൊഴിലാളികളുടെ
പങ്കാളിത്തം
1645.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനിത
മതിലില്‍
പങ്കെടുക്കുന്നതിനായി
താെഴിലുറപ്പ്
തൊഴിലാളികള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വനിത
മതിലില്‍
പങ്കെടുക്കാത്ത പക്ഷം
തൊഴിലാളികള്‍ക്ക്
ജോലി നിഷേധിക്കുമെന്ന്
അറിയിച്ചിട്ടുള്ളതായി
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
ഏതൊക്കെ നടപടികള്‍
സ്വീകരിച്ചു;
(സി)
വനിത
മതിലില്‍
പങ്കെടുത്തില്ല എന്ന
കാരണത്താല്‍
ആലപ്പുഴയിലെ
തൃക്കുന്നപ്പുഴ
പഞ്ചായത്തിലെ വിവിധ
വാര്‍ഡുകളില്‍
തൊഴിലുറപ്പ് ജോലിക്ക്
ഹാജരായ തൊഴിലാളികളെ
പാര്‍ട്ടി
പ്രവര്‍ത്തകര്‍
ഇടപെട്ട് തിരിച്ചയച്ച
സംഭവം
ഉണ്ടായിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്
കാരണക്കാരായവര്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ?
തിരുവനന്തപുരം നഗരസഭയിലെ
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്
1646.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭ കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റ്
നല്‍കുന്നതിനുള്ള
നടപടികളില്‍
എന്തെങ്കിലും
പരിഷ്ക്കാരം
വരുത്തിയിട്ടുണ്ടോ;
(ബി)
കെട്ടിടത്തിന്റെ
ബേസ് മെന്റ് പണി
പൂര്‍ത്തിയായ ശേഷം
നഗരസഭയില്‍
രേഖാമൂലമുള്ള
അനുമതിക്കായി
അപേക്ഷിച്ചാല്‍
മതിയെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
പരിഷ്ക്കാരങ്ങള്‍
നിലവിലുള്ള കെട്ടിട
നിര്‍മ്മാണ
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണെന്ന ആക്ഷേപം
വസ്തുതാപരമാണോ;
(ഡി)
എങ്കില്‍
കേരള മുന്‍സിപ്പല്‍
ബില്‍ഡിംഗ്സ് റൂളിന്
വിരുദ്ധമായ കാര്യം
നടപ്പിലാക്കുന്നതിന്
സര്‍ക്കാരിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കായല്‍
തീരത്തെ ബഹുനില കെട്ടിടങ്ങള്‍
1647.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വിവിധ
സ്ഥലങ്ങളിലുള്ള കടലിനും
കായലിനും
സമീപപ്രദേശങ്ങളില്‍
ഉള്‍പ്പെടുന്നതും
ടൂറിസത്തിന് വളരെ
അനുയോജ്യമായതുമായ
സ്ഥലങ്ങളില്‍ ടൂറിസം
വികസനത്തിനായി പുതിയ
സംരഭങ്ങള്‍ തുടങ്ങാന്‍
തദ്ദേശസ്വയംഭരണ വകുപ്പ്
ബിള്‍ഡിംഗ് പെര്‍മിറ്റ്
നല്കി വരുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവിലെ
പുതിയ സി.ആര്.സെഡ്.
(കോസ്റ്റല്‍ റഗുലഷന്
സോണ്‍) ഉത്തരവ് പ്രകാരം
ആക്കൂളം കായല്‍ തീരത്ത്
നടപ്പാതയോട്
ചേര്‍ന്നുകിടക്കുന്ന
സ്ഥലങ്ങളില്‍ കായല്‍
തീരത്ത് നിന്ന് എത്ര
മീറ്റര്‍ ദൂരം വിട്ട്
ബഹുനില കെട്ടിടങ്ങള്‍
ആയ ഹോട്ടല്‍,
കണ്വെന്ഷന്
സെന്റര്‍, ഷോപ്പിംഗ്
മാള്‍, ആശുപത്രി,
ഫ്ലാറ്റുകള്‍ മുതലായവ
നിര്‍മ്മിക്കാം;
ഓരോന്നിന്റെയും
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
പുതിയതായി വന്ന
സി.ആര്.സെഡ്.
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ; പ്രസ്തുത
പ്രദേശം നിലവില്‍ ഏത്
സോണില്‍
ഉള്‍പ്പെടുന്നതാണ്;
മാപ്പ് ലഭ്യമാക്കാമോ;
(സി)
തിരുവനന്തപുരം-ചാക്ക-കഴക്കൂട്ടം
എൻ.എച്ച് ബൈപാസിന്
കിഴക്കും ഒരുവാതില്‍
കോട്ടയില്‍ നിന്നും
വരുന്ന റോഡിന്
പടിഞ്ഞാറുമായി സര്‍വ്വേ
നമ്പര്‍ 1873/2,
1874/2-1, 1873/1,
1874/1-1-ല്‍പ്പെട്ടതും
റ്റിപിനം.-37698-ല്‍
കടകംപള്ളി വില്ലേജില്‍
ഉള്‍പ്പെട്ട
കായലിനടുത്തുള്ള
നടപ്പാതയോട്
ചേര്‍ന്നുള്ളതും
ബി.ടി.ആര്.-ല്‍
പുരയിടമായുള്ള 3
ഏക്കര്‍ സ്ഥലത്ത്
ടൂറിസം വികസനത്തിന്റെ
ഭാഗമായി ബഹുനില
കെട്ടിടങ്ങള്‍
(ഹോട്ടല്‍, ഫ്ലാറ്റ്,
ആശുപത്രി)
നിര്‍മ്മിക്കുവാന്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ; നിലവില്‍ എത്ര
നിലവരെ ഇവിടെ പണിയാം;
വിശദമായി വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
കേന്ദ്രസര്‍ക്കാര്‍
അടുത്തനാള്‍
പുറപ്പെടുവിച്ച പുതിയ
സി.ആര്.സെഡ്. ഉത്തരവ്
പ്രകാരം പ്രസ്തുത
പ്രദേശത്തിന് ഇളവ്
ലഭിക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശത്തെ കായലിലെ
വെള്ളത്തിന് ഉപ്പ് രസം
ഇല്ലെങ്കില്‍
സി.ആര്.സെഡ്. നിയമം
ബാധകമാകുമോ; ഉപ്പ് രസം
ഇല്ലാത്ത കായലിനോട്
ചേര്‍ന്നുള്ള സ്ഥലത്ത്
കായല്‍ കരയില്‍ നിന്നും
എത്ര ദൂരം മാറ്റി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കാം;
പൂര്‍ണ്ണമായി
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഇതിന്റെ ഉത്തരവ്
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
മേഖല നോ ഡെവലപ്മെന്റ്
സോണ്‍ ആയി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
ഇങ്ങനെയെങ്കില്‍ ഈ നല്ല
സ്ഥലത്ത് വികസനം
വരുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പഴക്കം
ചെന്നതും ഫിറ്റ്നെസ്സ്
ഉള്ളതുമായ സ്കൂള്‍
കെട്ടിടങ്ങള്‍
1648.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ സ്കൂള്‍
കെട്ടിടങ്ങള്‍
പണിയുവാന്‍ പഴക്കം
ചെന്നതും ഫിറ്റ്നെസ്സ്
ഉള്ളതുമായ
കെട്ടിടങ്ങള്‍
പൊളിച്ച് മാറ്റിയാല്‍
മാത്രമേ കഴിയുകയുള്ളൂ
എന്നത് സംബന്ധിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എൽ.എസ്.ജി.ഡി (ഡി ബി 2)
സെക്ഷനില്‍ നിലവിലുള്ള
ഫയലിന്റെ അവസ്ഥ
അറിയിക്കാമോ;
(സി)
ഇത്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പ് (എം 1)
സെക്ഷനില്‍ നിന്നും
എന്തെങ്കിലും
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
എൽ.എസ്.ജി.ഡി വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റിന്
സോഫ്റ്റ്വെയര്
1649.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ
പെര്‍മിറ്റിന് അനുമതി
നല്‍കുന്നതിന്
ഏതെങ്കിലും സ്വകാര്യ
കമ്പനിയുടെ
സോഫ്റ്റ്വെയര്
ഉപയോഗിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
കമ്പനിയുടേതാണെന്നും
അതിന് എന്ത് തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇതേ
ആവശ്യത്തിനായി
ഇന്‍ഫര്‍മേഷന്‍ കേരള
മിഷന്, സാകേതം എന്ന
സോഫ്റ്റ്വെയര്
വികസിപ്പിച്ചെടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
സോഫ്റ്റ്വെയറിന്
എന്തെങ്കിലും ന്യൂനത
ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സര്‍ക്കാര്‍
സ്ഥാപനം
വികസിപ്പിച്ചെടുത്ത
സോഫ്റ്റ്വെയറിന് പകരം
ലക്ഷക്കണക്കിന് രൂപ
മുടക്കി ബഹുരാഷ്ട്ര
കുത്തകകളുടെ
സോഫ്റ്റ്വെയര് വാങ്ങി
ഉപയോഗിക്കുന്നതിനുള്ള
നീക്കം ഉപേക്ഷിക്കുമോ?
അനധികൃത
കെട്ടിട നിര്‍മ്മാണം
1650.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
പരിധിയില്‍ വരുന്ന
വിഴിഞ്ഞം, ഫോര്‍ട്ട്,
നേമം,
വട്ടിയൂര്‍ക്കാവ്,
തിരുവല്ലം സോണുകളില്‍
നടത്തുന്ന അനധികൃത
കെട്ടിടനിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അനധികൃത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കാത്തത്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ അനാസ്ഥ
കൊണ്ടാണെന്നത്
പരിശോധിച്ചിട്ടുണടോ;
(സി)
മേല്‍പ്പറഞ്ഞ
സോണുകളിലെ എത്ര അനധികൃത
നിര്‍മ്മാണങ്ങള്‍ക്കെതിരെ
2018-ല്‍ നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
അനധികൃത
കെട്ടിട
നിര്‍മ്മാണങ്ങള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കുവാന്‍
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
അനധികൃത
കെട്ടിടങ്ങള്‍
ക്രമപ്പെടുത്തുവാനുള്ള
സമയപരിധി
1651.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
കെട്ടിടങ്ങള്‍
പിഴയടച്ച്
ക്രമപ്പെടുത്തുവാനുള്ള
സമയപരിധി നീട്ടി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
ക്രമപ്പെടുത്തിയ
കെട്ടിടങ്ങള്‍
പിഴയടച്ചത് വഴി
സര്‍ക്കാരിലേക്ക്
ഇതുവരെ ലഭിച്ച
തുകയെത്രയെന്ന്
അറിയിക്കാമോ;
(സി)
പിഴയടച്ച്
ക്രമപ്പെടുത്തുന്നതിനുള്ള
സമയപരിധി എത്ര
പ്രാവശ്യം നീട്ടി
നല്‍കിയെന്നും ഇതിന്
ആധാരമായ
സാഹചര്യമെന്തെന്നും
അറിയിക്കാമോ?
ആസ്തി
വികസന ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
1652.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തില്‍ 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍ ആസ്തി
വികസന ഫണ്ട്
വിനിയോഗിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പ്
എഞ്ചിനീയറിംഗ്
വിഭാഗവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ
പദ്ധതികളില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍,
ഭരണാനുമതി
നല്‍കുന്നതിനായി
പരിഗണനയിലിരിക്കുന്ന
പ്രവൃത്തികള്‍,
ടെണ്ടര്‍ ചെയ്യേണ്ട
പ്രവൃത്തികള്‍,
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍,
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍ എന്നിവ
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ബി)
2018-19
വര്‍ഷത്തെ
നിര്‍ദ്ദേശിക്കപ്പെട്ട
പ്രവൃത്തികളില്‍
എസ്റ്റിമേറ്റ്
എടുക്കാത്ത
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ;
ആയതിനുളള കാരണം
വിശദമാക്കാമോ?
തിരുവനന്തപുരത്തെ
ബസ്സ്
കാത്തിരിപ്പുകേന്ദ്രങ്ങള്‍
1653.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍ 16
പ്രദേശങ്ങളില്‍ ആസ്തി
വികസന സ്കീമില്‍
നിന്നും തുക ചെലവഴിച്ച്
പരിസ്ഥിതി സൗഹാര്‍ദ്ദ
ബസ്സ്
കാത്തിരിപ്പുകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
27.02.2016-ല്‍
ഭരണാനുമതി നല്കി
തിരുവനന്തപുരം
നഗരസഭയുടെ അനുമതിക്ക്
സമര്പ്പിച്ചിരിക്കുന്നതിന്മേല്
നഗരസഭ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
മറ്റ്
പല ഭാഗങ്ങളിലും ബസ്സ്
കാത്തിരിപ്പുകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടെങ്കിലും
ഭരണാനുമതി
പുറപ്പെടുവിച്ച്
രണ്ടുവര്‍ഷം
പിന്നിട്ടിട്ടും പല തവണ
കത്തുകള്‍
നല്‍കിയിട്ടും മേല്‍
വിഷയത്തില്‍ നഗരസഭ
അനുമതി
നല്‍കാത്തതെന്തെന്ന്
വ്യക്തമാക്കാമോ;
(സി)
നഗരസഭ
ഇക്കാര്യത്തില്‍
ഇനിയെങ്കിലും അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ശുചീകരണ
തൊഴിലാളികളുടെ ആശ്രിതര്‍ക്ക്
നഷ്ടപരിഹാരം
1654.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെപ്റ്റിക്
ടാങ്ക്
വൃത്തിയാക്കുന്നതിനിടയില്‍
മരണമടയുന്ന
തൊഴിലാളികളുടെ
ആശ്രിതര്‍ക്ക് 10 ലക്ഷം
രൂപവീതം നഷ്ടപരിഹാരം
നല്‍കണമെന്ന സുപ്രീം
കോടതി വിധി സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ സര്‍ക്കാര്‍ എത്ര
പേര്‍ക്ക് പ്രസ്തുത
നഷ്ടപരിഹാരം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
ചേരാനല്ലൂര്‍
ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്
എതിരെ നടപടി
1655.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
എറണാകുളം ജില്ലയിലെ
ചേരാനല്ലൂര്‍
പഞ്ചായത്തില്‍
വാസയോഗ്യമല്ലാതായ
വീടുകള്‍ ഒന്നും
തന്നെയില്ല എന്ന്
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി തെറ്റായി
വിവരം നല്‍കിയതിന്
സര്‍ക്കാര്‍
സെക്രട്ടറിക്ക് എതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയെ മാറ്റി
നിര്‍ത്തി അന്വേഷിക്കണം
എന്ന പരാതിയിന്മേല്
കളക്ടറുടെ
നേതൃത്വത്തില്‍ ഉള്ള
ഏഴ് അംഗ അപ്പീല്‍
പാനല്‍ അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പഞ്ചായത്ത്
സെക്രട്ടറിക്കെതിരെ
നടപടി
സ്വീകരിക്കണമെന്നാവശ്യപ്പെട്ട്
2018 നവംബര്‍ മാസം
എം.എല്‍.എ. നല്കിയ
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
ഏകീകൃത പൊതു സര്‍വ്വീസ്
1656.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സര്‍വ്വീസിന്റെ ഭാഗമായി
ഏകീകൃത പൊതു
സര്‍വ്വീസ് രൂപീകരണം
നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
പഞ്ചായത്ത് വകുപ്പില്‍
ഒഴിഞ്ഞ് കിടക്കുന്ന
തസ്തികകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
2019
ഡിസംബര്‍ മാസം വരെ
പഞ്ചായത്ത് വകുപ്പില്‍
നിന്നും വിരമിക്കുന്ന
ജീവനക്കാരുടെ എണ്ണം
തസ്തിക തിരിച്ച്
ലഭ്യമാക്കാമോ?
കോര്‍പ്പറേഷനുകളിൽ ലീഗല്‍
അസിസ്റ്റന്റ് തസ്തിക
1657.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരകാര്യ
സെക്രട്ടറി
ഇ.യു2/112/2018 നമ്പര്‍
ഫയലില്‍
കോര്‍പ്പറേഷനുകളിലും
ഫസ്റ്റ് ഗ്രേഡ്
മുനിസിപ്പാലിറ്റികളിലും
34 ലീഗല്‍ അസിസ്റ്റന്റ്
തസ്തിക
സൃഷ്ടിക്കുന്നതിന്
നല്കിയ
പ്രൊപ്പോസലിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്റെ
അടിസ്ഥാനത്തില്‍
നിയമവകുപ്പ്-ലീഗല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
കേരളാ
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസിലെ റവന്യൂ
ഇന്‍സ്പെക്ടര്‍, സൂപ്രണ്ട്
തസ്തികകളിലെ ഒഴിവുകള്‍
1658.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസില്‍ 2019
മെയ് 31 വരെ റവന്യൂ
ഇന്‍സ്പെക്ടര്‍,
സൂപ്രണ്ട് എന്നീ
തസ്തികകളില്‍ എത്ര
ഒഴിവുണ്ടാകുമെന്ന്
വ്യക്തമാക്കാമോ; ഇവ
ഏതെല്ലാം
മുന്‍സിപ്പാലിറ്റി,
കോര്പ്പറേഷനുകളിലാണെന്ന്
തരംതിരിച്ച്
അറിയിക്കാമോ;
(ബി)
2019
ജനുവരി 31വരെ പ്രസ്തുത
തസ്തികകളിലെ
ഒഴിവുകളിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സ്റ്റേഷനുകളില്‍ എത്ര
പേര്‍ക്ക് പോസ്റ്റിംഗ്
നൽകി എന്ന് പേര് സഹിതം
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
ഉണ്ടായിട്ടും പ്രമോഷന്
നടത്താതെ മുന്‍സിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
നിയമനം
തടഞ്ഞുവയ്ക്കുന്നതും
അര്‍ഹതപ്പെട്ട
വ്യക്തികളുടെ പ്രമോഷന്
വൈകിപ്പിക്കുന്നു
എന്നതും സംബന്ധിച്ച
ജീവനക്കാരുടെ
പരാതികള്‍ക്ക്
വകുപ്പുതല പരിഹാരം
കണ്ടെത്തുമോ;
(ഡി)
കൃത്യമായ
ഗ്രഡേഷന് ലിസ്റ്റ്
മുന്‍സിപ്പല്‍
ഡയറക്ടറേറ്റില്‍
നിലവിലുണ്ടോ; ആയത്
കാലാനുസൃതമായി
പരിഷ്കരിക്കുന്നുണ്ടോ;
എങ്കില്‍ ആയത് വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
.
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ
തസ്തികകളിലെ ഒഴിവുകള്‍
1659.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ ഏതെല്ലാം
ബ്ലോക്ക്
പഞ്ചായത്തുകളിലും ഗ്രാമ
പഞ്ചായത്തുകളിലുമാണ്
ജീവനക്കാരുടെ
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
തിരൂരങ്ങാടി,
കൊണ്ടോട്ടി
എന്നിവിടങ്ങളിലെ
ബ്ലോക്ക് പഞ്ചായത്ത്
പരിധികളിൽ ഏതെല്ലാം
ഗ്രാമ
പഞ്ചായത്തുകളിലാണ്
ജീവനക്കാരുടെ
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നത്
എന്നറിയിക്കാമോ;
(സി)
തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്തില്‍
ബി.ഡി.ഒ തസ്തിക
നിലവില്‍ ഒഴിഞ്ഞ്
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഒഴിവ് നികത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
മൂന്നിയൂര്‍
പഞ്ചായത്തില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
ഒഴിഞ്ഞ് കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഒഴിവ് നികത്തുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
പഞ്ചായത്ത്
ഓഫീസുകളിലെ ഒഴിവുളള
തസ്തികകള്‍
1660.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്,
കണ്ടാണശ്ശേരി
ഗ്രാമപഞ്ചായത്ത് എന്നീ
ഓഫീസുകളില്‍ നിലവിലുള്ള
അംഗീകൃത തസ്തികകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഈ
ഓഫീസുകളില്‍ ഏതെല്ലാം
തസ്തികകള്‍ ഒഴിഞ്ഞ്
കിടക്കുന്നുണ്ടെന്ന്
അറിയിക്കാമോ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ നികത്താന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ; ഇല്ലെങ്കില്‍
ഒഴിവുകള്‍ നികത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
നഗരസഭകളില്‍
ജീവനക്കാരുടെ അഭാവം
1661.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുതുതായി രൂപീകരിച്ച
നഗരസഭകളില്‍ പലതിലും
സെക്രട്ടറി അടക്കമുള്ള
ജീവനക്കാരുടെ അഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ നിയമനം
1662.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിരവധി
തസ്തികകളില്‍
ജീവനക്കാരില്ലാത്തതുമൂലം
പൊതുജനങ്ങള്‍ക്കു്
ബുദ്ധിമുട്ടുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
ഒഴിവുള്ള തസ്തികകളില്‍
നിയമനം
നടത്തുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ നിയമനം
1663.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഒറ്റപ്പാലം
മുനിസിപ്പാലിറ്റി,
തച്ചനാട്ടുകര
ഗ്രാമപഞ്ചായത്ത്,
കരിമ്പുഴ
ഗ്രാമപഞ്ചായത്ത്,കടമ്പഴിപ്പുറം
ഗ്രാമ പഞ്ചായത്ത്,
ശ്രീകൃഷ്ണപുരം
ഗ്രാമപഞ്ചായത്ത്,
പൂക്കോട്ട്കാവ്
ഗ്രാമപഞ്ചായത്ത്,
അമ്പലപ്പാറ
ഗ്രാമപഞ്ചായത്ത്,
ലെക്കിടി പേരൂര്‍ ഗ്രാമ
പഞ്ചായത്ത്, ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്,
ശ്രീകൃഷ്ണപുരം ബ്ലോക്ക്
പഞ്ചായത്ത് എന്നീ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
എല്‍.എസ്.ജി.ഡി
എഞ്ചിനീയറിംഗ് വിംഗ്
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ
അനുവദിക്കപ്പെട്ട
തസ്തിക,
ഒഴിഞ്ഞുകിടക്കുന്ന
തസ്തിക, എത്ര കാലമായി
ഒഴിഞ്ഞു കിടക്കുന്നു
എന്നിവ വിശദാംശം
ഉള്‍പ്പെടെ
ലഭ്യമാക്കാമോ?
സോണിംഗ്
ഉത്തരവ്
1664.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഈഞ്ചയ്ക്കല്‍- ചാക്ക
ബൈപാസ് റോഡില്‍
അനന്തപുരി
ആശുപത്രിയ്ക്ക് സമീപം
പുതിയ എസ്.പി.ഫോര്‍ട്ട്
ആശുപത്രിയുടെ ബഹുനില
കെട്ടിടം പണിനടക്കുന്ന
സ്ഥലത്തിനോടും
പെട്രോള്‍ പമ്പിനോടും
ചേര്‍ന്ന്കിടക്കുന്ന
പേട്ട വില്ലേജ്
സര്‍വ്വേനമ്പര്‍ 1431,
1562,
1432-ല്‍പ്പെടുന്ന
സ്ഥലത്ത് എത്ര നില
കെട്ടിടം പണിയാൻ
കോര്പ്പറേഷന് അനുമതി
നല്‍കാനാകും;
വിശദമാക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത പ്രദേശം ഏത്
സോണിംഗില്
പെടുന്നതാണ്; സോണിംഗ്
ഉത്തരവും മാപ്പും
ലഭ്യമാക്കാമോ; ഈ
പ്രദേശം പുതിയ സോണിംഗ്
ആക്കാന്‍ എന്തെങ്കിലും
പുതിയ നടപടിയുണ്ടോ;
(സി)
ഇപ്പോള്‍
ഈ പ്രദേശത്ത് പണി
നടക്കുന്ന പുതിയ
എസ്.പി.ഫോര്‍ട്ട്
ആശുപത്രിയ്ക്ക് എത്ര
നില പണിയുവാനാണ്
പെര്‍മിറ്റ്
നല്‍കിയിരിക്കുന്നത്;
പ്രസ്തുത സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം എത്ര;
(ഡി)
പ്രസ്തുത
സ്ഥലം ബി.ടി.ആര്.
പ്രകാരം നിലമാണോ
പുരയിടമാണോ എന്ന്
അറിയിക്കാമോ; ഏത്
സര്‍വ്വേ നമ്പരില്‍
പെടുന്ന സ്ഥലമാണ്;
പെര്‍മിറ്റിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ഈ
പ്രദേശം ഏത് സോണിംഗില്
പെടുന്നതാണ് ;
(ഇ)
തിരുവനന്തപുരം
ബൈപാസിന് ചേര്‍ന്ന്
കിടക്കുന്ന പല നല്ല
സ്ഥലങ്ങളും റവന്യൂ
രേഖകളിലും മറ്റും
ഗ്രീന്സ്ട്രിപ്പ്
എന്നും ബി.ടി.ആര്.ല്‍
നിലമെന്നും മറ്റും
രേഖപ്പെടുത്തികിടക്കുന്നതിനാല്
പ്രസ്തുത ബൈപാസിലെ പല
നല്ല സ്ഥലങ്ങളിലും
വികസനം ഇല്ലാതെ
വരുന്നത് മനസ്സിലാക്കി
വികസനത്തിന് ആവശ്യമായ
സോണിംഗ് നല്‍കുന്നതിന്
നടപടി സ്വീകരിയ്ക്കുമോ;
വിശദമാക്കാമോ?
ആമയിഴഞ്ചാന്‍
തോട്ടിലെ മാലിന്യ
നിര്‍മ്മാര്‍ജ്ജനം
1665.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ തമ്പാനൂര്‍,
പഴവങ്ങാടി ഭാഗങ്ങളില്‍
ആമയിഴഞ്ചാന്‍ തോട്ടില്‍
മാലിന്യം നിറഞ്ഞ്
ജലത്തിന്റെ ഒഴുക്ക്
തടസ്സപ്പെട്ടിരിക്കുന്ന
സാഹചര്യത്തില്‍ മാലിന്യ
നിര്‍മ്മാര്‍ജ്ജനത്തിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
പകര്‍ച്ചവ്യാധി
ഭീഷണി നേരിടുന്ന
സ്ഥലവാസികളുടെ പ്രയാസം
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
തിരുവനന്തപുരം
നഗരസഭയിലെ സമ്പൂര്‍ണ്ണ
ശുചിത്വ വാര്‍ഡുകള്‍
1666.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉറവിട
മാലിന്യ സംസ്കരണ
ഉപാധികള്‍ ഉപയോഗിച്ച്
തിരുവനന്തപുരം
നഗരസഭയിലെ 100
വാര്‍ഡുകളെയും ഘട്ടം
ഘട്ടമായി സമ്പൂര്‍ണ്ണ
ശുചിത്വ വാര്‍ഡുകളായി
പ്രഖ്യാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മുന്‍
കൗണ്‍സിലിന്റെ കാലത്ത്
തിരുവനന്തപുരം
നഗരസഭയിലെ പകുതിയോളം
വാര്‍ഡുകളെ സമ്പൂര്‍ണ്ണ
ശുചിത്വവാര്‍ഡുകളായി
പ്രഖ്യാപിച്ചിരുന്നോ;
(സി)
എങ്കില്‍
100വാര്‍ഡുകളെ ഇപ്പോള്‍
സമ്പൂര്‍ണ്ണ ശുചിത്വ
വാര്‍ഡുകളായി
പ്രഖ്യാപിക്കുന്നത്
എന്ത്
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ പരസ്യനികുതി
1667.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്‍പ്പറേഷന്റെ
പരിധിയില്‍ പരസ്യനികുതി
പിരിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്നും ഇതിനായി
ഏതെങ്കിലും സ്വകാര്യ
ഏജന്‍സിയെ
കോര്പ്പറേഷന്
നിയോഗിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്വകാര്യ കമ്പനി,
കോര്പ്പറേഷന്
നിശ്ചയിച്ച നിരക്ക്
മാത്രമേ
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുന്നവരില്‍
നിന്നും
ഈടാക്കുന്നുള്ളൂ എന്ന്
ഉറപ്പ് വരുത്തുവാന്‍
സംവിധാനമുണ്ടോ;
(സി)
പരസ്യ
നികുതി നല്കുന്നതില്
നിന്നും ഏതെങ്കിലും
വിഭാഗത്തെ
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വിഭാഗത്തെ; വിശദാംശം
നല്‍കുമോ;
(ഡി)
പരസ്യ
നികുതിയിനത്തില്‍
2018-ല്‍ തിരുവനന്തപുരം
കോര്പ്പറേഷന് എന്ത്
തുകയാണ് ലഭിച്ചത്?
കൊച്ചി
നഗരസഭയുടെ കോക്കേഴ്സ്
തീയറ്റര്‍ കെട്ടിടം
1668.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊച്ചി
നഗരസഭ എറ്റെടുത്ത
ഫോര്‍ട്ട് കൊച്ചിയിലെ
കോക്കേഴ്സ്
തീയറ്ററിന്റെ
കെട്ടിടത്തില്‍.
2017-2018-ലെ ബജറ്റ്
പ്രൊപ്പോസല്‍ പ്രകാരം
കേരള സ്റ്റേറ്റ് ഫിലിം
ഡെവലപ്മെന്റ്
കോര്‍പ്പറേഷനുമായി
സഹകരിച്ച് പുതിയ
തിയറ്റര്‍
ഉള്‍പ്പെടുന്ന
കൊമേഴ്സ്യല്‍
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ഭവനശ്രീ
പദ്ധതി
1669.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവനശ്രീ
പദ്ധതി പ്രകാരം
കോട്ടയ്ക്കല്‍
നഗരസഭയിലെ 160
കുടുംബങ്ങള്‍ക്ക് വീട്
നല്‍കിയതില്‍ 10 പേര്
എഗ്രിമെന്റ് വെയ്ക്കാതെ
വീട് നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
വിഷയം, നഗരസഭ
ബന്ധപ്പെട്ട തദ്ദേശ
സ്വയംഭരണ വകുപ്പ്
കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റിയുടെ
ശ്രദ്ധയില്‍പ്പെടുത്തുകയും
നഗരകാര്യ വകുപ്പ്
ഡയറക്ടറെ അന്വേഷണത്തിന്
ചുമതലപ്പെടുത്തുകയും
ചെയ്തതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ; ഇത്
സംബന്ധിച്ച ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റിയുടെ
16.10.2018 ലെ 4(25)
നമ്പര്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
വകുപ്പ് സ്വീകരിച്ച
നടപടികള്‍
അറിയിക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ നഗരകാര്യ
വകുപ്പ് ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
ഫയല്‍കോപ്പി
ലഭ്യമാക്കാമോ?
മാനന്തവാടി
നഗരസഭ സെക്രട്ടറിയെ
നിയമിക്കാന്‍ നടപടി
1670.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
നഗരസഭാ സെക്രട്ടറി
തസ്തികയില്‍
വളരെക്കാലമായി
ആളില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
പ്രസ്തുത സഗരസഭയ്ക്ക്
സെക്രട്ടറിയെ
നിയമിക്കാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ?
തൃക്കാക്കര
മുനിസിപ്പാലിറ്റിയിൽ
ചട്ടവിരുദ്ധമായി
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങൾ
1671.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
മുനിസിപ്പാലിറ്റിയുടെ
പരിധിയില്‍
മുനിസിപ്പല്‍
കെട്ടിടനിര്‍മ്മാണ
ചട്ടം നിലവില്‍
വന്നതെന്നാണെന്ന്
വിശദമാക്കാമോ;
(ബി)
തൃക്കാക്കര
മുനിസിപ്പാലിറ്റി,
കൊച്ചി കോര്പ്പറേഷന്
എന്നിവയുടെ പരിധിയില്‍
ചട്ടവിരുദ്ധമായി
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങളോ
സ്ഥാപനങ്ങളോ വീടുകളോ
ഉണ്ടോ; എങ്കില്‍
വിശദാംശം നല്‍കാമോ;
(സി)
ചട്ടവിരുദ്ധ
നിര്‍മ്മാണങ്ങള്‍ക്ക്
അനുമതി നല്കിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇവര്‍ക്കെതിരെ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സന്‍സദ്
ആദര്‍ശ് ഗ്രാമയോജന
1672.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
നിയോജകമണ്ഡലത്തില്‍
നന്നമ്പ്ര
പഞ്ചായത്തിലുള്ള
എ.എം.എല്‍.പി. സ്കൂള്‍
കുണ്ടൂറിന് സന്‍സദ്
ആദര്‍ശ് ഗ്രാമയോജന
പ്രകാരം
ഐ.ഒ.സി.നിര്‍മ്മിക്കുന്ന
കെട്ടിടത്തിന് സൂപ്പര്‍
ഡിവിഷന് ചാര്‍ജ്
ഒഴിവാക്കുന്നതിന് ചീഫ്
എഞ്ചിനീയര്‍ ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ശിപാര്ശയിന്മേലുള്ള
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാകാത്തത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
എങ്കില്‍
പ്രസ്തുത ഫയലിന്മേലുള്ള
നടപടിക്രമങ്ങള്‍
വേഗത്തിലാക്കാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ എന്ന്
അറിയിക്കാമോ?
മട്ടാഞ്ചേരി
മരക്കടവിലെ അറവുശാല
1673.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
6.2.2007
മുതല്‍
അടച്ചിട്ടിരിക്കുന്ന
മട്ടാഞ്ചേരി മരക്കടവിലെ
അറവുശാല പുതുക്കി
പണിയുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
പൂര്‍ത്തീകരിച്ച്
അറവുശാല എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(സി)
ഇതിന്റെ
ഡി പി ആർ, ഡയറക്ട്
പ്ലാന്‍ എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
ആരെയാണ് ഈ
പ്രവൃത്തികള്‍
ഏല്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തിലെ മില്‍മ
സംസ്ക്കരണശാല
1674.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
മൂര്‍ക്കനാട്
ഗ്രാമപഞ്ചായത്തില്‍
മില്‍മ സംസ്ക്കരണശാല
ആരംഭിക്കുന്നതിന്
വിട്ടുനല്‍കേണ്ട
ഭൂമിയുടെ ഉടമസ്ഥത
സംബന്ധിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പുറമ്പോക്ക് ഭൂമി
വിട്ടുനല്‍കുന്നതിന്റെ
നിയമ സാധുത സംബന്ധിച്ച്
നിയമ വകുപ്പിന്റെ
അഭിപ്രായം
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ബാലുശ്ശേരിയില്‍
ഫയര്‍ & റസ്ക്യൂ സ്റ്റേഷന്
1675.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
& റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനായി
പനങ്ങാട്
ഗ്രാമപഞ്ചായത്ത് എത്ര
സെന്റ് ഭൂമിയാണ് ഫയര്‍
& റസ്ക്യൂ
വകുപ്പിന് വിട്ടു
നല്‍കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
& റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനായി
ഭൂമി വിട്ട്
നല്‍കാനുള്ള ഫയലില്‍
ഇതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ?
ഗ്രാമപഞ്ചായത്തുകളുടെ
വിഭജനം
1676.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകള്‍
വിഭജിക്കുന്നത്
സംബന്ധിച്ച് നിലവിലുളള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പുതിയ
ഗ്രാമപഞ്ചായത്തുകള്‍
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
ഡയാലിസിസ്
സെന്റര്‍ അടച്ചുപൂട്ടേണ്ട
സാഹചര്യം
1677.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂരങ്ങാടി
താലൂക്ക് പരിധിയിലെ
നഗരസഭകളില്‍ നിന്നും
പഞ്ചായത്തുകളില്‍
നിന്നും തനത് ഫണ്ട്
വകയിരുത്തുന്നതുമായി
ബന്ധപ്പെട്ട പെ൪മിസീവ്
സാങ്ഷൻ
അപേക്ഷയിന്മേലുള്ള എഫ്
എം 2/325
/2018/എൽഎസ്ജിഡി ഫയലിൽ
തീരുമാനമെടുക്കുന്നതിനുണ്ടായ
കാലതാമസം മൂലം,
തിരൂരങ്ങാടി താലൂക്ക്
ആശുപത്രിയില്‍ നിരവധി
രാേഗികള്ക്ക്
ഡയാലിസിസ്
നടത്തുന്നതിന്
സഹായകരമായിരുന്ന
ഡയാലിസിസ് സെന്റര്‍
അടച്ചുപൂട്ടേണ്ടി വന്ന
സാഹചര്യം ഗൗരവമായി
കാണുമാേ;
(ബി)
അതീവ
പ്രാധാന്യം
മനസ്സിലാക്കി പ്രസ്തുത
ഫയലില്‍ അടിയന്തിരമായി
ഉത്തരവ് നല്കുവാന്
നടപടി സ്വീകരിക്കുമോ?
കാസര്‍കാേട്
ഡവലപ്പ്മെന്റ് അതാേറിറ്റി
1678.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കാേട്
ഡവലപ്പ്മെന്റ്
അതാേറിറ്റി (കാഡ)
നിലവില്‍ വന്ന വര്‍ഷവും
പ്രവര്‍ത്തനം
അവസാനിപ്പിച്ച വര്‍ഷവും
അറിയിക്കാമോ;
(ബി)
കാസര്‍കാേട്
ഡവലപ്പ്മെന്റ്
അതാേറിറ്റിയുടെ
ലക്ഷ്യവും ഉദ്ദേശ്യവും
എന്തായിരുന്നുവെന്നും
അവ നിറവേറ്റാന്‍
കഴിഞ്ഞിരുന്നാേ എന്നും
വ്യക്തമാക്കാമാേ;
(സി)
കാസര്കാേടിന്റെ
വികസനത്തിനുവേണ്ടി
'കാഡ' നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയെന്നു്
അറിയിക്കാമോ;
(ഡി)
'കാഡ'
പിരിച്ചുവിടാനുണ്ടായ
സാഹചര്യവും കാരണവും
എന്തായിരുന്നുവെന്നും
ആയത് ഇനി
പുനഃസ്ഥാപിക്കാന്‍
ആലാേചനയുണ്ടാേയെന്നും
വ്യക്തമാക്കാമാേ;
(ഇ)
'കാഡ'
വായ്പകള്‍
നല്കിയിരുന്നാേ എന്നും
എത്ര വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും എത്ര
രൂപയുടെ വായ്പകളാണ്
നല്‍കിയതെന്നും ഇത്
എന്ത്
മാനദണ്ഡപ്രകാരമാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമാേ;
(എഫ്)
വായ്പകള്‍
തിരിച്ചടക്കാത്ത എത്ര
പേരുണ്ടെന്നും
ഗ്യാരണ്ടിയായി നല്കിയ
പ്രമാണങ്ങള്‍ എവിടെയാണ്
സൂക്ഷിച്ചിട്ടുള്ളതെന്നും
അവ തിരിച്ച് നല്കാന്
നടപടികള്‍
സ്വീകരിക്കുമാേ എന്നും
വ്യക്തമാക്കാമാേ?
കെട്ടിടനിര്‍മ്മാണ
പെര്മിറ്റ്നല്കുന്നതിനുള്ള
സോഫ്റ്റ്വെയര്
1679.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി,
തിരുവനന്തപുരം എന്നീ
കോര്‍പ്പറേഷനുകളില്‍
കെട്ടിടനിര്‍മ്മാണ
പെര്‍മിറ്റ്,
കംപ്ലീഷന്‍
സര്‍ട്ടിഫിക്കറ്റ്
എന്നിവ
നല്‍കുന്നതിനുള്ള
സോഫ്റ്റ്വെയര്
സ്ഥാപിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍
ഈ സോഫ്റ്റ് വെയര്‍
കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തൂത
സോഫ്റ്റ് വെയറിന്റെ
പ്രവര്‍ത്തന അപാകത
കാരണം പൊതുജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ഡി)
ഇതിന്റെ
ന്യൂനതകള്‍ പരിഹരിച്ച്
പൂര്‍ണ്ണ
സജ്ജമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്തുമോ?
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ കീഴില്‍
വിവിധ വകുപ്പുകളുടെ സംയോജനം
1680.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
കീഴില്‍ വിവിധ
വകുപ്പുകളുടെ സംയോജനം
കൊണ്ട് എന്തെല്ലാം
നേട്ടമാണ്
സര്‍ക്കാരിനും
പൊതുജനങ്ങള്‍ക്കും
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് നിലിവില്‍
തയ്യാറാക്കിയ പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ജീവനക്കാരുടെ
സീനിയോറിറ്റി,
ട്രാന്‍സ്ഫര്‍,
പ്രൊമോഷന് എന്നീ
കാര്യങ്ങളില്‍
വ്യാപകമായ ആശങ്ക ഉള്ളത്
ജീവനക്കാരില്‍ അതൃപ്തി
ഉളവാക്കിയിട്ടുണ്ടെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
വാടകയ്ക്കെടുക്കുന്ന
വാഹനങ്ങള്‍
1681.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് ഓഫീസ്
ആവശ്യത്തിനായി വാഹനം
വാടകക്ക്
എടുക്കുന്നതിന്
പുതുക്കിയ മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇപ്പോഴത്തെ
വര്‍ദ്ധിച്ച ഇന്ധനവില,
ഡ്രെെവര്‍ വേതനം എന്നിവ
കണക്കിലെടുത്ത്
പരിഷ്കരിച്ച
മാനദണ്ഡങ്ങള്‍
പുറപ്പെടുവിക്കാനുളള
നടപടികള്‍
സ്വീകരിക്കുമോ?
പട്ടയം
അനുവദിക്കുന്നതില്‍
തദ്ദേശസ്വയംഭരണ വകുപ്പിലെ
നടപടികള്‍
1682.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കൊരട്ടി
പഞ്ചായത്തുള്‍പ്പെടെ
വിവിധ പഞ്ചായത്തുകളിലെ
മേച്ചില്‍പ്പുറം, എടവഴി
തുടങ്ങിയ
പുറമ്പോക്കുകളിലെ
സ്ഥിരതാമസക്കാരായ
അപേക്ഷകര്‍ക്ക് പട്ടയം
ലഭിക്കുന്നതിനായി
ബന്ധപ്പെട്ട
പഞ്ചായത്തുകള്‍
തദ്ദേശസ്വയംഭരണ
വകുപ്പിന്
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ;
(സി)
കൊരട്ടി
ഗ്രാമ പഞ്ചായത്തിലെ
എടവഴി പുറമ്പോക്ക്
ഭൂമിയ്ക്ക് (ചാലക്കുടി
താലൂക്ക്, മുരിങ്ങൂര്‍
തെക്കുംമുറി വില്ലേജ്,
സര്‍വ്വേ നം.218/3)
പട്ടയം
ലഭിയ്ക്കുന്നതിനായുളള
ശ്രീ. ഓലിയാപ്പുറം
ജോസിന്റെ അപേക്ഷയില്‍
വകുപ്പ് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് അറിയിക്കാമോ?
വന്‍കിട
മാളുകളും മറ്റും ഈടാക്കുന്ന
പാര്‍ക്കിംഗ് ഫീസ്
1683.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വന്‍കിട മാളുകളും
വാണിജ്യ സ്ഥാപനങ്ങളും
കെട്ടിട നിര്‍മ്മാണ
ചട്ട പ്രകാരം
നിര്‍മ്മിച്ചിട്ടുള്ള
പാര്‍ക്കിംഗ്
സ്ഥലങ്ങളില്‍
വാഹനങ്ങളില്‍ നിന്നും
പാര്‍ക്കിംഗിന് ഫീസ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദ വിവരം നല്‍കാമോ;
(ബി)
ഇപ്രകാരം
പാര്‍ക്കിംഗ് ഫീസ്
ഈടാക്കുന്നത്
നിയമപ്രകാരം അനുമതി
നേടിയിട്ടാണോ എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
നിയമാനുസൃതമായിട്ടല്ല
ഇത്തരത്തിൽ
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതെങ്കില്‍
ഇതിനെതിരെ ശക്തമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഗ്രാമവികസന
വകുപ്പിലെ തസ്തികകളും
യോഗ്യതയും
T 1684.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ എന്‍ട്രി
കേഡറില്‍ ബിരുദം
യോഗ്യതയായി
നിശ്ചയിച്ചിട്ടുള്ള
ഏതെല്ലാം
തസ്തികകളുണ്ടെന്നും
ഇവയില്‍ ഗസറ്റഡ്
തസ്തികകള്‍
ഏതൊക്കെയാണെന്നും
വെളിപ്പെടുത്താമോ;
(ബി)
ബിരുദാനന്തര
ബിരുദം യോഗ്യതയായി
നിശ്ചയിച്ചിട്ടുള്ള
ഏതെല്ലാം തസ്തികകള്‍
വകുപ്പിലുണ്ടെന്നും
ഇവയില്‍ ഗസറ്റഡ്/നോണ്‍
ഗസറ്റഡ് തസ്തികകള്‍
ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
ബിരുദം
യോഗ്യതയായുള്ള തസ്തിക
ഗസറ്റഡും ബിരുദാനന്തര
ബിരുദം യോഗ്യതയായുള്ള
തസ്തിക നോണ്‍
ഗസറ്റഡുമായി
ഉള്‍പ്പെടുത്തി
ചട്ടങ്ങള്‍
രൂപീകരിക്കാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ; ഈ
അവ്യക്തത പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ താെഴില്‍ ഉറപ്പ്
പദ്ധതി
1685.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ താെഴില്‍
ഉറപ്പ് പദ്ധതി പ്രകാരം
പ്രതിവര്‍ഷം 200
തൊഴില്‍ ദിനങ്ങള്‍
അനുവദിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ താെഴില്‍
ഉറപ്പ് പദ്ധതിയില്‍
കൂലി ഇനത്തില്‍ എത്ര
തുകയാണ്
കുടിശ്ശികയായിട്ടുള്ളത്;
കുടിശ്ശിക വിതരണം
ചെയ്യുന്നതിന്
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?