പങ്കാളിത്ത
മത്സ്യപരിപാലന പദ്ധതികള്‍
1417.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമേഖലയുടെ
സമഗ്ര വികസനത്തിനായി
പങ്കാളിത്ത
മത്സ്യപരിപാലനപദ്ധതികള്
വിഭാവനം
ചെയ്യുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സമുദ്ര
മത്സ്യബന്ധന മേഖലയുടെ
സംരക്ഷണത്തിനും
സുസ്ഥിരമായ മത്സ്യബന്ധന
രീതികള്‍
നടപ്പാക്കുന്നതിനും
വിവിധ സംസ്ഥാനങ്ങളുടെ
സഹകരണം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ആഗോള
നിലവാരത്തിലുള്ള
സുസ്ഥിര മത്സ്യബന്ധന
രീതികള്‍
അവലംബിക്കുന്നതിനോടൊപ്പം
പരമ്പരാഗതമായ അറിവുകളും
ശാസ്ത്രീയ
സംവിധാനങ്ങളും
പ്രയോജനപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധന
മേഖലയില്‍ ഇന്ധന സബ്സിഡി
1418.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടിയ്ക്കടിയുണ്ടാകുന്ന
ഡീസല്‍വില വര്‍ദ്ധനവ്
മൂലം മത്സ്യബന്ധന മേഖല
അനുഭവിക്കേണ്ടി വരുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചു
വരുന്നു;വിശദമാക്കാമോ;
(ബി)
മത്സ്യഫെഡ്
വഴി സബ്സിഡി നിരക്കില്‍
ലഭിക്കുന്ന
മണ്ണെണ്ണയുടെ സബ്സിഡി
യഥാസമയം ലഭിക്കാത്തത്
മത്സ്യത്തൊഴിലാളികള്‍ക്ക്
വളരെയധികം
ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
കുടിശ്ശികയില്ലാതെ
സബ്സിഡി വിതരണം
നത്തുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
(സി)
മത്സ്യബന്ധന
മേഖലയില്‍
ഉപയോഗിക്കുന്ന
ഇന്ധനങ്ങള്‍ക്ക് മറ്റ്
സംസ്ഥാനങ്ങളുടെ
മാതൃകയില്‍
നികുതിഇളവ്/സബ്സിഡി
നല്‍കണമെന്ന ആവശ്യം ഈ
മേഖലയില്‍ നിന്നും
ഉയര്‍ന്നിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
മത്സ്യബന്ധന
നയത്തിന്റെ വിശദാംശങ്ങള്‍
1419.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീനിന്റെ
വില
നിശ്ചയിക്കുന്നതിനും
വില്‍ക്കുന്നതിനും
മത്സ്യത്തൊഴിലാളികള്‍ക്ക്
പൂര്‍ണ്ണ അവകാശം
നല്കുന്ന മത്സ്യബന്ധന
നയത്തിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായ ലാന്റിംഗ്
സെന്റര്‍, ഹാര്‍ബര്‍,
മാര്‍ക്കറ്റ്, മത്സ്യ
ഇനങ്ങള്‍ എന്നിവയെ
അടിസ്ഥാനമാക്കി
വിലനിശ്ചയിക്കല്‍
ഉള്‍പ്പെടെ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
ഇവയുടെ പ്രവര്‍ത്തനം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാന
തീര മേഖലയിലെ
നശീകരണമത്സ്യബന്ധനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതു തടയുവാനും
മത്സ്യസമ്പത്ത്
സംരക്ഷിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
ഉപകരണങ്ങള്‍ക്ക്
ഇന്‍ഷ്വറന്‍സ്, ബോട്ട്
ബില്‍ഡിംഗ്
യാര്‍ഡുകള്‍,
മത്സ്യബന്ധന
യാനങ്ങള്‍ക്ക്
ഹോളോഗ്രാം
രജിസ്ട്രേഷന്, ദുരന്ത
നിവാരണത്തിന് റെസ്ക്യൂ
സ്ക്വാഡ് എന്നിവ
ഉറപ്പുവരുത്താനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളി
മേഖലയുടെ വികസനം
1420.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
മത്സ്യത്തൊഴിലാളി
മേഖലയുടേയും മത്സ്യ
വിപണന മേഖലയുടേയും
ഉന്നമനത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;വിശദമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളി
മേഖലാ വികസനത്തിനായി
പ്രഖ്യാപിച്ച 2000 കോടി
രൂപയുടെ പാക്കേജില്‍
ഏതെല്ലാം പദ്ധതികള്‍
ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും
ഇതിന്റെ
പ്രവര്‍ത്തനപുരോഗതി
എന്തെന്നും
വിശദമാക്കുമോ ;
(സി)
മത്സ്യത്തൊഴിലാളി
മേഖലയില്‍ സ്വന്തമായി
വീടില്ലാത്ത
കുടുംബങ്ങള്‍ എത്ര
എന്നും അവര്‍ക്ക്
വീടുവച്ചു നല്കുന്ന
പദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് എന്നും
വ്യക്തമാക്കുമോ;
(ഡി)
2018
ലെ പ്രളയത്തില്‍ എത്ര
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് വീടു
നഷ്ടപ്പെട്ടു; എത്ര
മത്സ്യലേല
കേന്ദ്രങ്ങള്‍, തീരദേശ
റോഡുകള്‍ എന്നിവക്ക്
കേടുപാടുകള്‍ സംഭവിച്ചു
എന്നും എത്ര കോടി നഷ്ടം
സംഭവിച്ചു എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇവയുടെ
പുനർനിര്‍മ്മാണത്തിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍ എന്തെല്ലാം
എന്നും ഇവയുടെ
പുനര്‍നിര്‍മ്മാണം
സാധ്യമാക്കുന്നതിന്
ചെലവഴിക്കേണ്ട തുക
എത്രയെന്നും
വ്യക്തമാക്കുമോ?
മത്സ്യസമ്പത്തിന്റെ
ശോഷണം
1421.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഴക്കടല്‍
മത്സ്യബന്ധനം
പൊതുസ്വകാര്യ
പങ്കാളിത്തത്തോടെ
പ്രോത്സാഹിപ്പിക്കുമെന്ന
നിലപാട് കേന്ദ്ര
സര്‍ക്കാര്‍
സ്വീകരിച്ചതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
മത്സ്യവിഭവങ്ങളുടെ
അമിതമായ ചൂഷണത്തിനും
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
വരുമാനം കുറയുന്നതിനും
കാരണമാകുമോ;
വ്യക്തമാക്കാമോ;
(ബി)
ഓഖി
ദുരന്തത്തിന് ശേഷം
കടല്‍
മത്സ്യസമ്പത്തിന്റെ
ശോഷണം ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
ആയത് മത്സ്യമേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
പ്രതിസന്ധി ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;വ്യക്തമാക്കാമോ;
(സി)
ശാസ്ത്രീയ
മത്സ്യബന്ധനം
പ്രോത്സാഹിപ്പിക്കുവാന്‍
കേരള മറെെന്‍ ഫിഷിങ്
റെഗുലേഷന് ആക്ട്
(കെ.എം.എഫ്.ആര്.ആക്ട്)
കര്‍ശനമായി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കാമോ?
വിദേശകപ്പലുകള്‍ക്ക്
കൂന്തല്‍ പിടിക്കുന്നതിനുള്ള
അനുമതി
1422.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
തീരത്തോട് ചേര്‍ന്ന
കടലില്‍ നിന്ന്
കൂന്തല്‍ ശേഖരം
പിടിക്കുന്നതിന്
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തെ
മത്സ്യബന്ധന ബോട്ടുകളെ
വിലക്കുകയും അതേ സമയം
വിദേശക്കപ്പലുകളെ
അനുവദിക്കുകയും
ചെയ്യുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
5000
വാട്സ് വെളിച്ചവും 495
കുതിരശക്തി
എഞ്ചിനുമുള്ള
സംസ്ഥാനത്തെ
ബോട്ടുകള്‍ക്ക് ബാധകമായ
വിലക്ക് 20000 വാട്സിനു
മുകളില്‍ വെളിച്ചവും
പതിനായിരവും
അതിനുമുകളിലും കുതിര
ശക്തി എഞ്ചിനുമുള്ള
വിദേശകപ്പലുകള്‍ക്ക്
ബാധകമല്ലാത്തത്
എന്തുകാരണങ്ങളാലാണെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആരാഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആഭ്യന്തര
സമ്പദ്ഘടനയെ
തകര്‍ക്കുംവിധം
വിദേശകപ്പലുകള്‍ക്ക്
കൂന്തല്‍
പിടിക്കുന്നതിനുള്ള
അനുമതി നല്‍കിയതിലുള്ള
പ്രതിഷേധം കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ?
മത്സ്യനയം
1423.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ മത്സ്യനയം
രൂപീകരിച്ചിട്ടുണ്ടോ
;ഉണ്ടെങ്കില്‍ പ്രസ്തുത
നയത്തില്‍ ഊന്നല്‍
നല്‍കുന്നത് എന്തൊക്കെ
കാര്യങ്ങള്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തില്‍
നാശനഷ്ടം സംഭവിച്ച
മത്സ്യകര്‍ഷകര്‍ക്ക്
വിള ഗ്യാരന്റ് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
മത്സ്യങ്ങളുടെ
സംരക്ഷണത്തിനായി
അക്വാട്ടിക് ആരോഗ്യ
ഹെല്‍ത്ത് ലാബുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
സമഗ്ര
തീരദേശ പാക്കേജ് പദ്ധതി
റിപ്പോര്‍ട്ട്
1424.
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണത്തില്‍
വീടും സ്ഥലവും
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
തീരത്തുനിന്നും
50 മീറ്ററിനുള്ളിൽ
താമസിക്കുന്നവരെ
സുരക്ഷിത അകലത്തേക്ക്
മാറ്റിപ്പാര്‍പ്പിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
കരടു
മത്സ്യനയത്തില്‍
മത്സ്യത്തൊഴില്‍
മേഖലയുടെ സമഗ്ര
വികസനത്തിനായുള്ള
വീക്ഷണം അറിയിക്കാമോ;
(ഡി)
ഓഖി
ദുരന്ത
പശ്ചാത്തലത്തില്‍
തീരദേശ മേഖലയുടെ സമഗ്ര
വികസനത്തിനായി
പ്രഖ്യാപിച്ചിട്ടുള്ള
സമഗ്ര തീരദേശ
പാക്കേജിന്റെ പദ്ധതി
റിപ്പോര്‍ട്ട്
തയ്യറാക്കിയിട്ടുണ്ടോ;
(ഇ)
തീരദേശവാസികളുടെ
സമഗ്ര വികസനത്തിനായുള്ള
പദ്ധതി ആവശ്യത്തോട്
കേന്ദ്രസര്‍ക്കാരിന്റെ
സമീപനം
എന്തായിരുന്നുവെന്ന്
അറിയിക്കാമോ?
കുമ്പഴ
മത്സ്യ മാര്‍ക്കറ്റ്
നവീകരണം
1425.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജക മണ്ഡലത്തിലെ
കുമ്പഴ മത്സ്യ
മാര്‍ക്കറ്റിന്റെ
നവീകരണത്തിനായി ഫിഷറീസ്
വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പദ്ധതിയുടെ അടങ്കല്‍
തുക എത്രയാണ്;
(സി)
പദ്ധതിക്ക്
അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
അക്വാറ്റിക്
ആരോഗ്യ അനിമല്‍ ഹെല്‍ത്ത്
ലാബുകള്‍
1426.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
വകുപ്പിന്റെ കീഴില്‍
അക്വാട്ടിക് ആരോഗ്യ
അനിമല്‍ ഹെല്‍ത്ത്
ലാബുകള്‍ തുടങ്ങാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മത്സ്യബന്ധന
മേഖലയുടെ സമഗ്ര വികസനം
1427.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. ജോയി
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിലും
അനുബന്ധ തൊഴിലിലും
ഏര്‍പ്പെട്ടിരിക്കുന്നവരുടെ
സമഗ്ര വികസനം
ലക്ഷ്യമാക്കി
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
മത്സ്യബന്ധനത്തിനും
മത്സ്യം കേടുകൂടാതെ
ഉപഭോക്താക്കള്‍ക്ക്
എത്തിക്കുന്നതിനും
ആധുനിക സാങ്കേതിക
വിദ്യകളുടെ
സഹായത്തോടെയുള്ള
ശാസ്ത്രീയ രീതികള്‍
പ്രചരിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
കടല്‍മത്സ്യ
ശോഷണം
പരിഹരിക്കുന്നതിന്
എന്തെങ്കിലും
പദ്ധതികളുണ്ടോ;
(ഡി)
ബ്ലൂ
റവല്യൂഷന്റെ ഭാഗമായി
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനം ഉറപ്പാക്കുന്നതിന്
പദ്ധതി
1428.
ശ്രീ.എ.എം.
ആരിഫ്
,,
എം. നൗഷാദ്
,,
സി.കൃഷ്ണന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനം, അവകാശ
സംരക്ഷണം, ശേഷി വികസനം
എന്നിവ
ഉറപ്പാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധനമേഖലയില്‍
ആവിഷ്ക്കരിച്ച് വരുന്ന
വിവിധ വികസന പദ്ധതികള്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ദോഷകരമായി
ബാധിക്കുന്നില്ലെന്ന്
ഉറപ്പുവരുത്താൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
കാലാവസ്ഥാ
വ്യതിയാനം, മത്സ്യലഭ്യത
എന്നിവയെക്കുറിച്ച്
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
കൃത്യമായി അറിയുന്നതിന്
വിവര സാങ്കേതിക
വിദ്യയുടെ പ്രയോജനം
ഉറപ്പാക്കുന്നതിനുളള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കോസ്റ്റല്‍
ഏരിയ ഡവലപ്മെന്റ്
കോര്പ്പറേഷന് മുഖേനയുളള
നിര്‍മ്മാണം
1429.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
കോസ്റ്റല്‍ ഏരിയ
ഡവലപ്മെന്റ്
കോര്പ്പറേഷന് മുഖേന
നെയ്യാറ്റിന്‍കര ടൗൺ
മാര്‍ക്കറ്റ്,
പൊഴിയൂര്‍ പി.എച്ച്.സി
എന്നിവയുടെ
നിര്‍മ്മാണത്തിനായി
കിഫ്ബിയില്‍ നിന്നും
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കോടി രൂപയുടെ
ഡി.പി.ആര് ആണ്
കിഫ്ബിയില്‍
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
നെയ്യാറ്റിന്‍കര
ടൗൺ മാര്‍ക്കറ്റ്,
പൊഴിയൂര്‍ പി.എച്ച്.സി
എന്നിവയുടെ ഭരണാനുമതി
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
തീരദേശ
നിരീക്ഷണ സംവിധാനങ്ങളുടെ
കുറവ്
1430.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരീക്ഷണ
സംവിധാനങ്ങളുടെ കുറവ്
തീരദേശത്ത്
സൃഷ്ടിക്കുന്ന
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മനുഷ്യക്കടത്തുപോലുള്ള
കാര്യങ്ങള്‍
എളുപ്പമാക്കുന്നതിന്
ഇതുവഴിയൊരുക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
നൂറുകണക്കിന്
ബോട്ടുകള്‍ ദിനംപ്രതി
കടലിലിറങ്ങുകയും
തിരിച്ചുവരികയും
ചെയ്യുന്ന
ഹാര്ബറുകളില്പോലും
നിരീക്ഷണ ക്യാമറകള്‍
ഇല്ലാത്ത
സാഹചര്യമുണ്ടോ;വിശദമാക്കുമോ;
(ഡി)
ഓരോ
ഹാര്‍ബറും
കേന്ദ്രീകരിച്ച് എത്ര
ബോട്ടുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്നതിനെക്കുറിച്ചുള്ള
കണക്കുകള്‍ ലഭ്യമാണോ;
(ഇ)
12
നോട്ടിക്കല്‍ മൈല്‍
മാത്രം അധികാര
പരിധിയുള്ള തീരദേശ
പോലീസിന്റെ നിരീക്ഷണം
കാര്യക്ഷമമല്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(എഫ്)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
കരാര്‍ അടിസ്ഥാനത്തില്‍
കോസ്റ്റൽ
വാര്ഡന്മാരായി ഏതാനും
ജില്ലകളില്‍
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
വാടാനപ്പള്ളി
ബീച്ചില്‍ ഫിഷറീസ് വകുപ്പിന്റെ
കൈവശമുള്ള ഭൂമി
1431.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയില്‍
വാടാനപ്പള്ളി ബീച്ചില്‍
ഫിഷറീസ് വകുപ്പിന്റെ
കൈവശം നിലവില്‍ എത്ര
ഭൂമിയുണ്ട്; ഈ ഭൂമി
ഇപ്പോള്‍ എന്ത്
ആവശ്യത്തിനാണ്
ഉപയോഗിക്കുന്നത്;
(ബി)
ഫിഷറീസ്
വകുപ്പിന്റെ കൈവശമുള്ള
ഭൂമി, ഭവനരഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിന്
ഉപയോഗിക്കാന്‍ കഴിയുമോ
എന്ന് അറിയിക്കാമോ;
(സി)
2018-19
ലെ സംസ്ഥാന ബഡ്ജറ്റില്‍
വാടാനപ്പള്ളിയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിന്
ടോക്കണ്‍ പ്രൊവിഷന്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
ഇതുവരെ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ; ഇല്ലെങ്കില്‍
അതിനുവേണ്ട നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പരമ്പരാഗത
മത്സ്യബന്ധന യാനങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
1432.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോട്ടോര്‍
ഘടിപ്പിച്ച്
മത്സ്യബന്ധനം നടത്തുന്ന
പരമ്പരാഗത
യാനങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഉറപ്പു
വരുത്തിയിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
എന്തെങ്കിലും
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഇന്‍ഷുറന്‍സ്
പരിരക്ഷ നല്കുന്ന
കമ്പനി ഏതാണെന്നും ഈ
പദ്ധതിക്കായി എത്ര തുക
നീക്കിവച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ഓഖി
ദുരന്തം - പ്രത്യേക പാക്കേജ്
1433.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെത്തുടർന്ന്
പ്രത്യേക പാക്കേജായി
കേന്ദ്രത്തോട്
ആവശ്യപ്പെട്ട തുകയില്‍
കേന്ദ്രസർക്കാർ ഇതുവരെ
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
എന്തൊക്കെ
കാര്യങ്ങള്‍
നടപ്പിലാക്കുന്നതിനാണ്
കേന്ദ്രസർക്കാരിനോട്
പ്രത്യേക സഹായം
ആവശ്യപ്പെട്ടത്;
വിശദമാക്കുമോ;
(സി)
സംസ്ഥാന
ദുരന്ത നിവാരണ
ഫണ്ടിലേക്ക്
കേന്ദ്രസഹായമായി എത്ര
തുകയാണ്
ഓഖിയോടനുബന്ധിച്ച്
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
തുക എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
വിനിയോഗിച്ചത്;
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
തുക ദുരന്തങ്ങള്‍
നേരിടുന്നതിനാണ്
അനുവദിച്ചതെന്നും
ഓഖിക്ക് വേണ്ടി
മാത്രമല്ലായെന്നുളള
നിലപാട് ഫിഷറീസ്
വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
സാഹചര്യമെന്താണെന്ന്
വിശദമാക്കാമോ?
ഓഖി
സ്പെഷ്യല്‍ പാക്കേജ്
1434.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖിയുമായി
ബന്ധപ്പെട്ട്
സമുദ്രതീരമേഖലയിലെ
മത്സ്യത്തൊഴിലാളികള്‍ക്കായി
ഒരു സ്പെഷ്യല്‍
പാക്കേജ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
നടത്തിയിരുന്നോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
ശ്രീ.എസ്.എം.
വിജയാനന്ദ്
ചെയര്‍മാനായി
രൂപീകരിച്ച വിദഗ്ദ്ധ
സമിതിയുടെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
തീരദേശത്തെ
50 മീറ്ററിനുള്ളില്‍
താമസിക്കുന്ന
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
ഫലപ്രദമാണോ; എങ്കില്‍
ഇതിനകം എത്ര
കുടുംബങ്ങളെ
പുനരധിവസിപ്പിക്കുവാന്‍
സാധിച്ചുവെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സംഭവിച്ച നാശനഷ്ടങ്ങള്‍
പരിഹരിക്കാന്‍ നടപടി
1435.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018 -ലെ പ്രളയകാലത്ത്
രക്ഷാപ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
വള്ളങ്ങള്‍ക്കും മറ്റും
സംഭവിച്ച നാശനഷ്ടങ്ങള്‍
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രളയത്തില്‍
ഇന്‍ലാന്‍ഡ്, കേജ്
ഫിഷിങ് കര്‍ഷകര്‍ക്ക്
സംഭവിച്ച
നാശനഷ്ടങ്ങളുടെ
കണക്കുകൾ
ശേഖരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കര്‍ഷകരുടെ
നാശനഷ്ടങ്ങള്‍
പരിഹരിക്കുവാനും
ജീവനോപാധി
പുനഃസ്ഥാപിക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
ഓപ്പറേഷന്
സാഗര്‍ റാണി
1436.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാസവസ്തുക്കള്‍
ചേര്‍ന്ന മത്സ്യവില്പന
തടയുവാന്‍
ഭക്ഷ്യസുരക്ഷാ വകുപ്പും
ഫിഷറീസ് വകുപ്പും
സംയുക്തമായി
നടപ്പിലാക്കിയ സാഗര്‍
റാണി പദ്ധതി നിലച്ചതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും മത്സ്യം
എത്തിച്ച് വില്പന
നടത്തുന്ന വന്‍കിട
ലോബിയുടെ സ്വാധീനത്തിന്
വഴങ്ങിയാണ് ഓപ്പറേഷന്
സാഗര്‍ റാണി
മരവിപ്പിച്ചതെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പദ്ധതിയുടെ
ഭാഗമായി മത്സ്യബന്ധന
വിതരണ കേന്ദ്രങ്ങളില്‍
കഴിഞ്ഞ മൂന്ന്
മാസത്തിനുള്ളില്‍
നടത്തിയ പരിശോധനകള്‍
എത്രയെന്നും എത്ര ടണ്‍
രാസവസ്തുക്കള്‍
കലര്‍ന്ന മത്സ്യം
പിടിച്ചെടുത്തു
നശിപ്പിച്ചുവെന്നും
വിശദമാക്കുമോ?
മത്സ്യങ്ങളില്‍
രാസ മാലിന്യങ്ങള്‍ കലര്‍ത്തി
വിപണനം
1437.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളില്‍നിന്നും
വിപണനത്തിനെത്തുന്നതുള്പ്പെടെയുള്ള
മത്സ്യങ്ങളില്‍ രാസ
മാലിന്യങ്ങള്‍
കലര്‍ത്തി വിപണനം
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
2018 ല്‍ ഇത്തരത്തില്‍
എത്ര കേസുകള്‍
കണ്ടെത്തിയിട്ടുണ്ട്;
(സി)
ഇത്തരത്തില്‍
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ത്തവയും
ഭക്ഷ്യയോഗ്യമല്ലാത്തതുമായ
മത്സ്യങ്ങളുടെ കച്ചവടം
തടയുവാനും
ഭക്ഷ്യയോഗ്യമായതും
ഗുണനിലവാരമുള്ളതുമായ
മത്സ്യം ലഭ്യമാക്കാനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
വ്യക്തമാക്കുമോ;
(ഡി)
മത്സ്യ
വിപണന മേഖലയില്‍
ഇടനിലക്കാരുടെ ഇടപെടൽ
മൂലം
മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന പ്രശ്നങ്ങള്‍
എന്തെല്ലാം എന്നും
മത്സ്യങ്ങളില്‍
രാസപദാര്‍ത്ഥങ്ങള്‍
ചേര്‍ക്കുന്നതിന് ഇത്
കാരണമാകുന്നുണ്ടോ
എന്നും
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ഇ)
ഇത്
തടയുവാന്‍ സ്വീകരിച്ച
നടപടി എന്തെല്ലാം;
വ്യക്തമാക്കുമോ?
രാസവസ്തുക്കള്‍
കലരാത്ത മത്സ്യം
ലഭ്യമാക്കുന്നതിന് നടപടി
1438.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കര്‍ണ്ണാടക,
തമിഴ്നാട്, മഹാരാഷ്ട,
ഗുജറാത്ത് തുടങ്ങിയ
സംസ്ഥാനങ്ങളില്‍
നിന്നും എത്തുന്ന
രാസപദാര്‍ത്ഥങ്ങള്‍
കലര്‍ത്തിയ മത്സ്യം
സംസ്ഥാനത്തെ വിപണിയില്‍
വന്‍തോതില്‍
വിറ്റഴിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ചെക്ക്പോസ്റ്റുകളില്‍
നിന്നും ഭക്ഷ്യസുരക്ഷ,
ഫിഷറീസ് ഉദ്യോഗസ്ഥർ
പിടിച്ചെടുത്ത
മത്സ്യത്തില്‍ ഏതൊക്കെ
രാസപദാര്‍ത്ഥങ്ങളാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
നിലവില്‍
ഇത്തരം കേസുകള്‍
രജിസ്റ്റര്‍
ചെയ്യുന്നതില്‍
കാലതാമസം വരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
കൂടുതല്‍
ഉദ്യോഗസ്ഥരെ
പരിശോധനയ്ക്കായി
നിയോഗിച്ച്
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
മാരകമായ രാസവസ്തുക്കള്‍
കലരാത്ത മത്സ്യം
ലഭ്യമാക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
ജനകീയ
മത്സ്യകൃഷി പദ്ധതി
1439.
ശ്രീ.വി.
ജോയി
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
സഹകരണത്തോടെ ജനകീയ
മത്സ്യകൃഷി പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിനായി
ഉപയോഗയോഗ്യമല്ലാത്ത
പൊതുജലാശയങ്ങള്‍
വൃത്തിയാക്കി
മത്സ്യവിത്ത്
നിക്ഷേപിച്ച്
മത്സ്യോല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജനകീയ
മത്സ്യകൃഷി പദ്ധതിഉള്നാടന്
മത്സ്യ കൃഷി വികസനം
1440.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉള്‍നാടന്‍
മത്സ്യ കൃഷി
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പാടശേഖര
മത്സ്യകൃഷി, ഉള്‍നാടന്‍
ശുദ്ധജല മത്സ്യ കൃഷി
എന്നിവയില്‍
ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക്
നിലവില്‍ എന്തെല്ലാം
സഹായങ്ങളാണ്
ലഭ്യമായിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഉള്‍നാടന്‍
മത്സ്യകൃഷിക്ക് സാമ്പത്തിക
സഹായം
1441.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
വര്‍ഷത്തില്‍,
ഉള്‍നാടന്‍
ജലാശയങ്ങളില്‍ മത്സ്യം
വളര്‍ത്തുന്നതിന്
സാമ്പത്തിക സഹായം
ആവശ്യപ്പെട്ട് എത്ര
അപേക്ഷകള്‍ വാമനപുരം
നിയോജക മണ്ഡലത്തില്‍
നിന്നും
ലഭിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
എത്ര അപേക്ഷകർക്ക്
സാമ്പത്തികസഹായം
നല്‍കിയെന്നും എത്ര തുക
വീതം നല്‍കിയെന്നും
വിശദമാക്കാമോ?
ചെങ്ങന്നൂരിലെ
ഉള്‍നാടന്‍ മത്സ്യ
മേഖലയിലുണ്ടായ നഷ്ടം
1442.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം ചെങ്ങന്നൂര്‍
നിയാേജക മണ്ഡലത്തിലെ
ഉള്‍നാടന്‍ മത്സ്യ
മേഖലയിലുണ്ടായ നഷ്ടം
നികത്തുന്നതിന്
വകുപ്പുതലത്തില്‍
നടപ്പിലാക്കുന്ന സമഗ്ര
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രളയത്തില്‍
നഷ്ടമുണ്ടായ
ചെങ്ങന്നൂരിലെ മത്സ്യ
കര്‍ഷകര്‍ക്ക് നല്കിയ
നഷ്ടപരിഹാരത്തിന്റെ
വിശദാംശം
ലഭ്യമാക്കാമാേ?
പന്നിവേലിച്ചിറ
ഫാമിലെ പ്രവര്‍ത്തനങ്ങള്‍
1443.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തിലെ
പന്നിവേലിച്ചിറ ഫാമില്‍
ഫിഷറീസ് വകുപ്പിന്റെ
കീഴില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഫാമില്‍ ഏതെല്ലാം
ഇനത്തിലുള്ള
മത്സ്യങ്ങള്‍ കൃഷി
ചെയ്യുന്നുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഫാമിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഈ സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
വക്കം-നിലക്കാമുക്ക്
മാര്‍ക്കറ്റ്
1444.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യബന്ധന
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
വക്കം-നിലക്കാമുക്ക്
മാര്‍ക്കറ്റിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
തീരദേശ
വികസന കോര്‍പ്പറേഷന്റെ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
പ്രവൃത്തികള്‍
1445.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന തീരദേശ വികസന
കോര്പ്പറേഷന് മുഖേന
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരം
നേടുന്നതിലേക്കായി
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ നിന്നും
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളിൽ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരം ലഭിച്ചവ
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കാമോ?
ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ് സെന്റര്‍
1446.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
20.06.2018
ന് ഫിഷറീസ്
വകുപ്പുമന്ത്രി
വിളിച്ചു ചേര്‍ത്ത
യോഗതീരുമാന പ്രകാരം
കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്ററിന്റെ നവീകരണ
പ്രവ്യത്തിക്കായി
സമര്‍പ്പിച്ച വിശദമായ
എസ്റ്റിമേറ്റിന്
ഭരണാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കായംകുളം
ഗവണ്മെന്റ് ഗേള്‍സ്
സ്കൂളില്‍ നടപ്പാക്കുന്ന
പദ്ധതികൾ
1447.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്പ്പറേഷന് വഴി
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി കായംകുളം
ഗവണ്മെന്റ് ഗേള്‍സ്
ഹയര്‍ സെക്കന്ററി
സ്കൂളില്‍
നടപ്പാക്കുന്ന
പദ്ധതികളുടെ നിലവിലുള്ള
പുരോഗതി വിശദമാക്കാമോ?
കുമളിയിലെ
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍
ഓഫീസ്
1448.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ ഏറ്റവും
കൂടുതല്‍ മത്സ്യബന്ധന
തൊഴിലാളികളുള്ള
പീരുമേട് നിയോജക
മണ്ഡലത്തിലെ കുമളിയിൽ
പ്രവർത്തിക്കുന്ന
ഫിഷറീസ് അസിസ്റ്റന്റ്
ഡയറക്ടര്‍ ഓഫീസ്
ഇടുക്കി സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റുവാന്‍ വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഈ
ഓഫീസ്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
സൗകര്യം സിവില്‍
സ്റ്റേഷനില്‍ ലഭ്യമാണോ;
(ബി)
സിവില്‍
സ്റ്റേഷനില്‍
സൗകര്യങ്ങള്‍
ലഭ്യമല്ലെങ്കില്‍ എല്ലാ
സൗകര്യങ്ങളോടും കൂടി
പ്രവര്‍ത്തിച്ചുവരുന്ന
പ്രസ്തുത ഓഫീസ്
കുമളിയില്‍
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ചാലക്കുടി
മണ്ഡലത്തില്‍ അന്തിപ്പച്ച
പദ്ധതി
1449.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍
അന്തിപ്പച്ച പദ്ധതി
നടപ്പാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നടപടി ഏതു
ഘട്ടത്തിലാണ്;വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കിൽ
പ്രസ്തുത പദ്ധതി
അടിയന്തരമായി
നടപ്പാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ പ്രവൃത്തികള്‍
1450.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനിയറിംഗും വകുപ്പ്
മുഖാന്തിരം 2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരം
വിശദമാക്കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ
മാര്‍ക്കറ്റുകളുടെ
നവീകരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കൊയിലാണ്ടി
ഹാര്‍ബറില്‍ മത്സ്യഫെഡ് ഡീസല്‍
ബങ്ക്
1451.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
ഹാര്‍ബറില്‍
മത്സ്യഫെഡിനായി
അനുവദിച്ച ഡീസല്‍ബങ്ക്
സ്ഥാപിക്കുന്നതില്‍
കാലതാമസം
നേരിടുന്നതിനുളള കാരണം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാങ്കേതിക
തടസ്സങ്ങള്‍ തരണം
ചെയ്ത് എത്രയും വേഗം
ഡീസല്‍ ബങ്ക്
സ്ഥാപിക്കാനുളള നടപടി
മത്സ്യഫെഡ്
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കൊട്ടാരക്കര,
പുത്തൂര്‍
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
1452.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജ
മണ്ഡലത്തില്‍പ്പെടുന്ന
കൊട്ടാരക്കര, പുത്തൂര്‍
എന്നീ
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിന് വിശദമായ
പദ്ധതി രേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഓരോ
മാര്‍ക്കറ്റിന്റെയും
നവീകരണത്തിന് ആവശ്യമായ
തുക എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് അനുമതി
ലഭ്യമായിട്ടുണ്ടോ;
നിലവിലെ സ്ഥിതി
എന്താണെന്ന്
വെളിപ്പെടുത്തുമോ?
ചെട്ടികുളങ്ങര
കരിപ്പുഴ ഫിഷ്മാര്‍ക്കറ്റ്
1453.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്പ്പറേഷന് വഴി
ചെട്ടികുളങ്ങര കരിപ്പുഴ
ഫിഷ്മാര്‍ക്കറ്റിന്റെ
പുനരുദ്ധാരണത്തിനു
വേണ്ടി നടപ്പിലാക്കുന്ന
പദ്ധതികളുടെ പുരോഗതി
വിശദമാക്കുമോ?
അച്ചന്‍കോവിലാറിൽ
നഞ്ച് കലക്കിയുള്ള
മീന്‍പിടിത്തം
1454.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഞ്ച്
കലക്കിയുള്ള
മീന്‍പിടിത്തം
വ്യാപകമായതോടെ
അച്ചന്‍കോവിലാറിൽ പല
ഭാഗത്തും മത്സ്യങ്ങള്‍
കൂട്ടത്തോടെ
ചത്തുപൊങ്ങുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൽസ്യസമ്പത്തിന് കടുത്ത
ഭീഷണിയും ജനങ്ങള്‍ക്ക്
ഗുരുതരമായ ആരോഗ്യ
പ്രശ്നങ്ങളും
സൃഷ്ടിക്കുമെന്നതിനാൽ
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പെരിങ്ങല്‍കുത്ത്,
ഷോളയാര്‍ ഡാമുകളുടെ
റിസര്‍വ്വോയറുകളില്‍
മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം
1455.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ ആദിവാസി
മേഖലയില്‍ മത്സ്യബന്ധനം
ഉപജീവന മാര്‍ഗ്ഗമായി
സ്വീകരിച്ചിട്ടുള്ളവര്‍ക്ക്
ക്ഷേമനിധി അംഗത്വം,
വലകള്‍, ചെറു
കൊട്ടവഞ്ചികള്‍
അടക്കമുള്ള ഉപകരണങ്ങള്‍
എന്നിവ
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി വകുപ്പ്
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പെരിങ്ങല്‍കുത്ത്,
ഷോളയാര്‍ ഡാമുകളുടെ
റിസര്‍വ്വോയറുകളില്‍
കരിമീന്‍ അടക്കമുള്ള
തദ്ദേശീയ മത്സ്യ
കുഞ്ഞുങ്ങളെ
നിക്ഷേപിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മത്സ്യബന്ധനവകുപ്പിന്റെ
തലശ്ശേരി മണ്ഡലത്തിലെ
പ്രവൃത്തികള്‍
1456.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
മത്സ്യബന്ധനവകുപ്പ്
കിഫ്ബി മുഖാന്തരം
ഭരണാനുമതി
നല്‍കിയിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധന
വകുപ്പ് തലശ്ശേരി
മണ്ഡലത്തില്‍ എന്തൊക്കെ
വികസന
പ്രവര്‍ത്തനങ്ങളാണ്
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ തീരദേശറോഡുകള്‍
1457.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വര്‍ക്കല
മണ്ഡലത്തിലെ തീരദേശ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനായി
ഭരണാനുമതി ലഭിച്ച എത്ര
പ്രവൃത്തികളുടെ ടെണ്ടർ
നടപടി
പൂര്ത്തിയാക്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ ടെണ്ടർ
നടപടി
പൂര്‍ത്തിയാക്കുവാന്‍
കഴിയാത്ത സാഹചര്യം
എന്തെങ്കിലും
നിലവിലുണ്ടോ;വ്യക്തമാക്കുമോ?
ചെറുവാടി-കുളിമാട്-താഴത്തുമുറി
റോഡിന് ഫണ്ട്
1458.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
ഫണ്ടുപയോഗിച്ച്
ആദ്യഘട്ട പ്രവൃത്തി
നടത്തിയ കൊടിയത്തൂര്‍
പഞ്ചായത്തിലെ
ചെറുവാടി-കുളിമാട്-താഴത്തുമുറി
റോഡ് പ്രവൃത്തിക്ക്
അടുത്തഘട്ടം ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(സി)
പദ്ധതിക്ക്
ഭരണാനുമതി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍കാേട്
ജില്ലയിലെ തീരദേശ റാേഡുകള്‍
1459.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം, ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
കാസര്‍കാേട് ജില്ലയില്‍
തീരദേശ റാേഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിന്
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമാേ;
(ബി)
ഇൗ
റാേഡുകള്‍
ഏതെല്ലാമാണെന്നും ഓരാേ
റാേഡിനും എത്ര തുക
എപ്പാേഴാണ്
അനുവദിച്ചതെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമാേ;
(സി)
ഭരണാനുമതി
നല്കിയ റാേഡുകളുടെ
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടാേ
എന്നും ഇല്ലെങ്കില്‍
ഏതെല്ലാം റാേഡുകളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടെന്നും
ഇനി ടെണ്ടര്‍
ചെയ്യാനുള്ള റാേഡുകള്‍
ഏതാെക്കെയാണെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമാേ;
(ഡി)
കാസര്‍കാേട്
ജില്ലയില്‍ ഏതൊക്കെ
പഞ്ചായത്തിലും
വാർഡിലുമുള്ള റോഡുകളാണ്
തീരദേശ പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അഭിവൃദ്ധിപ്പെടുത്താവുന്നതെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമാേ;
(ഇ)
തീരദേശ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
റാേഡുകള്‍
അഭിവൃദ്ധിപ്പെടുത്താന്‍
വാര്‍ഡിനും
പഞ്ചായത്തിനും വേണ്ട
മാനദണ്ഡങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമാേ?
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ തീരദേശ
റോഡുകള്‍
1460.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരൂരങ്ങാടി
നിയോജകമണ്ഡലത്തിലെ
തീരദേശ റോഡുകള്‍
ഫിഷറീസ് വകുപ്പ് മുഖേന
നവീകരിക്കുന്നതിന്
സ്ഥലം എം.എല്‍.എ.
2018-19
വര്‍ഷത്തിലേയ്ക്ക്
നല്കിയ
പ്രൊപ്പോസലുകളില്‍
ഭരണാനുമതി നല്കിയ
റോഡുകള്‍ ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
ഓഖി
ദുരിതബാധിതര്‍ക്കായി
നടപ്പാക്കാനുള്ള പദ്ധതികള്‍
1461.
ശ്രീ.കെ.മുരളീധരന്
,,
അനില്‍ അക്കര
,,
കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിതബാധിതര്‍ക്കായി
പ്രഖ്യാപിച്ച പല
പദ്ധതികളും ഇനിയും
പ്രാവര്‍ത്തികമാക്കിയിട്ടില്ല
എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇനിയും
നടപ്പിലാക്കാനുള്ള
പദ്ധതികൾ
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ ഉറപ്പ്
വരുത്തുന്നതിനായി
ആവിഷ്കരിച്ച പദ്ധതികള്‍
വെളിപ്പെടുത്തുമോ;
നാവിക്ക് സംവിധാനം
കടലില്‍ പോകുന്ന എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
ലഭ്യമാക്കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(സി)
കടല്‍
സുരക്ഷാ സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനകം എത്ര
സ്ക്വാഡുകള്‍
രൂപീകരിച്ചുവെന്നും
അവര്‍ക്ക് എന്തൊക്കെ
പരിശീലനങ്ങളാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(ഡി)
ഓഖി
ദുരന്തത്തില്‍
പൂര്‍ണ്ണമായും
ഭാഗികമായും നാശനഷ്ടം
സംഭവിച്ച മുഴുവന്‍
മത്സ്യബന്ധനയാനങ്ങള്‍ക്കും
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
തീരദേശമേഖലയുടെ
സമഗ്ര വികസനം
T 1462.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മേഖലയുടെ സമഗ്ര
വികസനത്തിനായി
2018-19ല്‍
പ്രഖ്യാപിച്ച 2000 കോടി
രൂപ പാക്കേജിലെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പാക്കേജിന്റെ ഭാഗമായി
എത്ര കോടി രൂപ
നാളിതുവരെ ചെലവഴിച്ചു
എന്നും ഏതൊക്കെ
ഇനങ്ങളില്‍ ചെലവഴിച്ചു
എന്നും വ്യക്തമാക്കുമോ?
കളത്തറ-കാട്ടിപ്പറമ്പ്
പാലത്തിന് അനുബന്ധ റോഡ്
നിര്‍മ്മാണം
1463.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തിലെ
കളത്തറ-കാട്ടിപ്പറമ്പ്
പാലത്തിന് അനുബന്ധ
റോഡുകള്‍
നിര്‍മ്മിക്കാത്തതുമൂലം
ജനങ്ങള്‍ നേരിടുന്ന
യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
അനുബന്ധ
റോഡുകള്‍
നിര്‍മ്മിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
ഇതിനായി
തുക അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ഡി)
റോഡ്
പൂർത്തിയാക്കി
എന്നത്തേക്ക്
ഗതാഗതയോഗ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പരവൂര്‍
തെക്കുംഭാഗത്ത് മിനി ഫിഷിംഗ്
ഹാര്‍ബര്‍
1464.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിൽ പരവൂര്‍
തെക്കുംഭാഗത്ത് മിനി
ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനായുള്ള
നടപടികളിലെ
നാളിതുവരെയുളള പുരോഗതി
വിശദമാക്കാമോ;
(ബി)
പരവൂര്‍
തെക്കുംഭാഗത്ത് മിനി
ഫിഷിംഗ് ഹാര്‍ബര്‍
സ്ഥാപിക്കുന്നതിനായുളള
സി.ഡബ്ല്യു.പി.ആര്.എസ്സിന്റെ
പഠനം പൂര്‍ത്തിയാക്കി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഹാര്‍ബറിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനായി ഇനി
എന്തെല്ലാം
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാനുണ്ടെന്ന്
അറിയിക്കാമോ?
കായംകുളം
മത്സ്യബന്ധന തുറമുഖം
1465.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മത്സ്യബന്ധന
തുറമുഖവുമായി
ബന്ധപ്പെട്ട ബ്രേക്ക്
വാട്ടര്‍
സംവിധാനത്തിന്റെ ഭാഗമായ
പുലിമുട്ട്
തകര്‍ന്നതിനാല്‍
സിഗ്നല്‍ സംവിധാനം
തകരാറിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഇവിടെ സിഗ്നല്‍
സ്ഥാപിക്കുന്നതിനും
തകര്‍ന്ന പുലിമുട്ട്
പുനര്‍നിര്‍മ്മിക്കുന്നതിനും
നടപടി സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ;
(ബി)
പ്രസ്തുത
ഫിഷിംഗ് ഹാര്‍ബറിന്റെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
2016-നു ശേഷം
എന്തെല്ലാം
പ്രവൃത്തികളാണ്
നടപ്പാക്കിയിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമാേ;
(സി)
അഴിമുഖത്ത്
അടിഞ്ഞുകൂടിയ മണ്ണ്
ഏറ്റവും അവസാനമായി
നീക്കം ചെയ്തത്
എന്നാണെന്ന്
വ്യക്തമാക്കുമാേ;
നിലവില്‍ ഡ്രഡ്ജ്
ചെയ്യേണ്ട
സാഹചര്യമുണ്ടാേ;
വിശദീകരിക്കുമാേ?
മലപ്പുറത്തെ
നിർമ്മാണ പ്രവൃത്തികൾ
1466.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തില്‍ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വിഭാഗം
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
എസ്റ്റിമേറ്റെടുത്ത്
സമര്‍പ്പിച്ച
റോഡുകളുടെ പേരും ഓരോ
റോഡിന്റെയും ഫയല്‍
നമ്പറുകളും നിലവിലെ
അവസ്ഥയും
വിശദമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ തീരദേശ
റോഡുകളുടെ
വികസനത്തിനായി
മത്സ്യബന്ധന വകുപ്പ്
മണ്ഡലം തലത്തില്‍ 2017
ജനുവരി മുതല്‍ 2019
ജനുവരി വരെ അനുവദിച്ച
ഫണ്ടുകളുടെ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അരിയല്ലൂര്‍
മിനിസ്റ്റേഡിയം
പുനരുദ്ധരിക്കുന്നതിനാവശ്യപ്പെട്ട്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കശുമാവ്
കൃഷി ലാഭകരമാക്കുന്നതിന്
നടപടികള്‍
1467.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഫാക്ടറികളുടെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിനും
കര്‍ഷകര്‍ക്ക്
തോട്ടണ്ടിക്ക് ന്യായമായ
വില ലഭ്യമാക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കൃഷി
വിപുലീകരിക്കുന്നതിന്റെ
ഭാഗമായി കര്‍ഷകരുടെ
കൂട്ടായ്മകള്‍
രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കശുമാവ്
കൃഷി കൂടുതല്‍
ലാഭകരമാക്കുന്നതിനായി
കശുമാങ്ങയില്‍ നിന്ന്
മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിര്‍മ്മിക്കുന്ന
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
നല്കി വരുന്നത്;
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്ത് കശുമാവ് കൃഷി
ചെയ്യാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ ?
കശുവണ്ടി
വ്യവസായത്തിന്റെ പുനരുദ്ധാരണം
1468.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കശുവണ്ടി
വ്യവസായത്തിന്റെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ സ്റ്റേറ്റ്
ലെവൽ ബാങ്കേഴ്സ്
കമ്മിറ്റി
(എസ്.എൽ.ബി.സി.)യുമായി
എത്ര മീറ്റിംഗുകള്‍
നടത്തിയിട്ടുണ്ട്;
പ്രസ്തുത
മീറ്റിംഗുകളുടെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കശുവണ്ടി
വ്യവസായ മേഖലയിലെ ഇടപെടലുകള്‍
1469.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്ന് ലക്ഷം വരുന്ന
കശുവണ്ടി തൊഴിലാളികളുടെ
തൊഴില്‍ ഉറപ്പ്
വരുത്തുന്നതിന് നിലവിലെ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഇടപെടലുകള്‍ എത്രമാത്രം
ഫലവത്തായി എന്ന്
വെളിപ്പെടുത്താമോ;
(സി)
കശുവണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
നിലവിലെത്രയാണ്;
കശുവണ്ടി
വ്യവസായത്തിന്റെ
സുഗമമായ നടത്തിപ്പിന്
ആവശ്യമുള്ള
കശുവണ്ടിയുടെ എത്ര
ശതമാനമാണ് നിലവിലുള്ള
ആഭ്യന്തര ഉല്പാദനമെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ആഭ്യന്തര
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഇ)
കശുവണ്ടി
മേഖലയിലെ തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കശുവണ്ടി
ഫാക്ടറി ജീവനക്കാരുടെ ക്ഷേമം
1470.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
കശുവണ്ടി ഫാക്ടറി
ജീവനക്കാരുടെ
ക്ഷേമത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(ബി)
കശുവണ്ടി
ഫാക്ടറി ജീവനക്കാരുടെ
ശമ്പളം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും തീരുമാനം
സ്വീകരിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍ ആയതിനുള്ള
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമോ?
സ്വകാര്യ
കശുവണ്ടി മേഖലയിലെ പ്രതിസന്ധി
1471.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം,
പ്രവര്‍ത്തന
മൂലധനത്തിന്റെ അഭാവം
എന്നിവ കാരണം
സംസ്ഥാനത്തെ സ്വകാര്യ
കശുവണ്ടി മേഖല
പ്രതിസന്ധിയിലാണെന്നതും
അവിടെ ജോലി ചെയ്തിരുന്ന
പതിനായിരക്കണക്കിന്
തൊഴിലാളികള്‍
പട്ടിണിയിലാണെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ധനകാര്യ
സ്ഥാപനങ്ങളുമായി
ഇടപെട്ട് നിലവിലുള്ള
വായ്പ പുനഃക്രമീകരിച്ച്
പ്രവര്‍ത്തന മൂലധനം
വര്‍ദ്ധിപ്പിച്ച്
അടഞ്ഞുകിടക്കുന്ന
സ്വകാര്യ ഫാക്ടറികള്‍
തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിനും
തൊഴിലാളികള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും
ഉണ്ടായിട്ടുള്ളത്;
വ്യക്തമാക്കാമോ;
(സി)
തോട്ടണ്ടിയുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിന്
രൂപീകരിച്ച കേരള
ക്യാഷ്യൂ ബോര്‍ഡിന്റെ
പ്രവര്‍ത്തനം കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന് എത്ര
മാത്രം സഹായകമാണ്;
പ്രസ്തുത സ്ഥാപനം
പരാജയമായി മാറിയെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
തോട്ടണ്ടിയുടെ
ആഭ്യന്തര ലഭ്യത
വര്‍ദ്ധിപ്പിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത്; ആയത്
ഫലപ്രദമാണോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ ?
കശുവണ്ടി
വ്യവസായ സംരക്ഷണത്തിന്
സ്വീകരിച്ചു വരുന്ന നടപടികള്‍
1472.
ശ്രീ.സജി
ചെറിയാന്
,,
എന്‍. വിജയന് പിള്ള
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്ന്
ലക്ഷത്തോളം
തൊഴിലാളികള്‍
ആശ്രയിക്കുന്ന സ്വകാര്യ
കശുവണ്ടി ഫാക്ടറികളില്‍
ഏറിയ പങ്കും അടഞ്ഞു
കിടക്കുന്നത്
കണക്കിലെടുത്ത്
കശുവണ്ടി വ്യവസായ
സംരക്ഷണത്തിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
അറിയിക്കാമോ;
(ബി)
വ്യവസായികളെ
ആത്മഹത്യയിലേക്ക്
നയിക്കുന്ന രീതിയിലുളള
ബാങ്കുകളുടെ നിഷേധാത്മക
സമീപനം തുടരുന്നു എന്നു
പറയുന്ന
സാഹചര്യത്തില്‍,
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ ഏതെങ്കിലും
വിധത്തിലുളള ഇടപെടലിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉല്പാദക
രാജ്യങ്ങളില്‍ നിന്ന്
തോട്ടണ്ടി നേരിട്ട്
ഇറക്കുമതി
ചെയ്യുന്നതിന്
രൂപീകരിച്ച കാഷ്യൂ
ബോര്‍ഡിന് ഫലപ്രദമായി
പ്രവര്‍ത്തിക്കാന്‍
സാധ്യമായിട്ടുണ്ടോ;
ഇറക്കുമതി ചെയ്യുന്ന
തോട്ടണ്ടി സ്വകാര്യ
ഫാക്ടറികള്‍ക്കു കൂടി
നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
കശുവണ്ടി
വ്യവസായ
സംരക്ഷണത്തിനായി
യന്ത്രവല്‍ക്കരണത്തെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
നിലവില്‍ കടുത്ത
തൊഴില്‍ പ്രതിസന്ധി
നേരിടുന്ന പ്രസ്തുത
മേഖലയില്‍
യന്ത്രവല്‍ക്കരണം
സൃഷ്ടിക്കാനിടയുളള
പ്രത്യാഘാതം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?