പ്രളയം
മൂലം സംരംഭകർക്കുണ്ടായ നഷ്ടം
559.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തിലെ
നഷ്ടത്തില്‍ നിന്നും
കരകയറുന്നതിനായി
ഇടത്തരം,
ചെറുകിട,മൈക്രോ
സംരംഭകര്‍ക്കു
മാത്രമായി പലിശ ഇളവ്
ഉള്‍പ്പെടെയുള്ള
പാക്കേജ്
നടപ്പിലാക്കാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(ബി)
ഇതിനായി
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
നാശനഷ്ടം
കണക്കാക്കുമ്പോള്‍
കെട്ടിടത്തകര്‍ച്ച,
വസ്തുക്കളുടെ നാശം
എന്നിവ കൂടി
പരിഗണിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
നിര്‍മ്മാണ
മേഖല നേരിടുന്ന പ്രതിസന്ധി
560.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്വാറി
ഉല്‍പ്പന്നങ്ങള്‍ക്ക്
കൊല്ലം ജില്ലയില്‍
ഉണ്ടായ ലഭ്യതക്കുറവ്
മൂലം നിര്‍മാണ മേഖല
നേരിടുന്ന പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഷയം
പരിഹരിക്കുന്നതിനും
സംസ്ഥാനത്ത് ക്വാറി
ഉല്‍പ്പന്നങ്ങളുടെ വില
ഏകീകരിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
നിക്ഷേപക
വ്യവസായ വാണിജ്യ സൗഹൃദ
സംസ്ഥാനം
561.
ശ്രീ.കെ.
ദാസന്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിന്റെ
സാമൂഹ്യ സാമ്പത്തിക
പാരിസ്ഥിതിക
പ്രത്യേകതകള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
നിക്ഷേപക വ്യവസായ
വാണിജ്യ സൗഹൃദ
സംസ്ഥാനമാക്കുന്നതിനുളള
നയ സമീപനം
വിശദമാക്കാമോ;
(ബി)
തൊഴിലവസരങ്ങള്‍
കൂടുതലായുള്ളതും
പ്രാദേശിക വിഭവങ്ങള്‍
പ്രയോജനപ്പെടുത്താന്‍
സാധിക്കുന്നതുമായ ലഘു
വ്യവസായങ്ങളെയും
ഗാര്‍ഹിക
വ്യവസായങ്ങളെയും
പ്രോത്സാഹിപ്പിക്കാന്‍
പ്രത്യേക
പദ്ധതിയുണ്ടോ;വിശദാംശം
അറിയിക്കുമോ;
(സി)
ചെറുകിട
ഇടത്തരം വ്യവസായങ്ങള്‍
നേരിടുന്ന
മുഖ്യപ്രശ്നമായ വിപണി
നേടിയെടുക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
തന്ത്രം വിശദമാക്കാമോ?
ആറ്റുമണല്‍
ഇറക്കുമതി
562.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശത്ത്
നിന്ന് ആറ്റുമണല്‍
ഇറക്കുമതി ചെയ്യാന്‍
എത്ര സ്വകാര്യ
കമ്പനികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ട്;
ഏതെല്ലാം
കമ്പനികള്‍ക്ക്
എപ്പോഴാണ് അനുമതി
നല്‍കിയത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ
ഏതെല്ലാം രാജ്യങ്ങളില്‍
നിന്നും എത്ര ടണ്‍
മണല്‍ ഇറക്കുമതി
ചെയ്തിട്ടുണ്ട്; ഏത്
തുറമുഖം വഴിയാണ് മണല്‍
ഇറക്കുമതി ചെയ്തത്;
(സി)
മണല്‍
ഇറക്കുമതി ചെയ്യാന്‍
കമ്പനികള്‍ക്ക്
മുതല്‍മുടക്ക്
എത്രയാണ്; സര്‍ക്കാരിന്
ഇത് വഴി ലഭിക്കുന്ന
വരുമാനം
എത്രയാണ്;വിശദമാക്കാമോ;
(ഡി)
ഇറക്കുമതി
ചെയ്ത മണല്‍ മുഴുവന്‍
ചെലവായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ചെലവാകാത്ത മണല്‍
ഇപ്പോള്‍ എവിടെയാണ്
കെട്ടിക്കിടക്കുന്നത്;
(ഇ)
ഇറക്കുമതി
ചെയ്ത മണല്‍
വിറ്റഴിക്കാനാവാതെ
തുറമുഖത്ത്
വന്‍തോതില്‍
കെട്ടിക്കിടക്കുന്നതിനാല്‍
വിദേശമണല്‍ ഇറക്കുമതി
പദ്ധതി കമ്പനികള്‍
ഉപേക്ഷിച്ചു എന്ന
വാര്‍ത്ത കേരളത്തിലെ
മണല്‍ക്ഷാമം തീര്‍ന്നു
എന്ന സൂചനയാണോ
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
വ്യവസായ മേഖലയ്ക്കുണ്ടായ
നഷ്ടം
563.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തില്‍
സംസ്ഥാനത്തെ വ്യവസായ
മേഖലയ്ക്ക് എത്ര കോടി
രൂപയുടെ നഷ്ടം
ഉണ്ടായിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ഇതില്‍
പൊതുമേഖല വ്യവസായ
സ്ഥാപനങ്ങളുടെ നഷ്ടം,
ചെറുകിട വ്യവസായ
മേഖലയുടെ നഷ്ടം എന്നിവ
എത്ര കോടി രൂപ വീതമാണ്;
(സി)
പ്രളയസമയത്തും
പ്രളയാനന്തരവും വ്യവസായ
മേഖലയ്ക്ക് ഉണ്ടായ
നഷ്ടത്തില്‍ നിന്നും
കരകയറ്റുന്നതിനും
പുനരുജ്ജീവിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
വ്യവസായ വകുപ്പ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
വ്യവസായം
തുടങ്ങുന്നതിനുളള
അനുമതിക്കായി ഓണ്‍ലൈന്‍
സംവിധാനം
564.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായം
തുടങ്ങുന്നതിനു് വിവിധ
വകുപ്പുകളില്‍നിന്നുള്ള
അനുമതികള്‍
ലഭ്യമാക്കുന്നതിനായി
വകുപ്പുകളുടെ അപേക്ഷ
ഫോറങ്ങള്‍ ഏകീകരിച്ച്
ഒരു ഏകീകൃത അപേക്ഷ ഫാറം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത അപേക്ഷ
ഫോറങ്ങള്‍
ഉള്‍ക്കൊളളിച്ചുകൊണ്ട്
വിവിധ
വകുപ്പുകളില്‍നിന്നുള്ള
അനുമതികള്‍
സുതാര്യമായും
സമയബന്ധിതമായും
നല്‍കുന്നതിനുളള
ഓണ്‍ലൈന്‍ സംവിധാനമായ
K-SWIFT
പ്രാബല്യത്തില്‍ ഉണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വ്യവസായ
മേഖലയുടെ ഉന്നമനം
565.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കാരാട്ട് റസാഖ്
,,
എം. നൗഷാദ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
മേഖലയുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതനപദ്ധതികള്‍
എന്തെല്ലാമാണ് ;
(ബി)
പുതിയ
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
സമയബന്ധിതമായി അനുമതി
നല്‍കുന്നതിനും വ്യവസായ
നയത്തില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
കാര്യങ്ങള്‍
എന്തെല്ലാമാണ് ;
(സി)
വ്യവസായ
വളര്‍ച്ചയിലൂടെ
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാനുതകുന്ന
എന്തെല്ലാം പദ്ധതികളാണ്
ഇതില്‍ വിഭാവനം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വ്യവസായ
രംഗത്തെ
കേന്ദ്രപദ്ധതികള്‍
ഏകോപിപ്പിക്കുന്നതിനായി
പ്രത്യേക സെല്‍
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
സ്റ്റാർട്ടപ്പ്
സംരംഭങ്ങള്‍ക്ക്
സംസ്ഥാന സര്‍ക്കാര്‍
നല്കി വരുന്ന പ്രത്യേക
ഇളവ് ഒരു
വര്‍ഷത്തേക്കുകൂടി
ദീര്‍ഘിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള സോപ്സിന്റെ
സ്ഥലത്ത്കണ്വെന്ഷന്
സെന്റര്‍
566.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കേരള
സോപ്സിന്റെ
അധീനതയിലുള്ളതും ഗാന്ധി
റോഡ് ഫ്ലൈ ഓവറിനു
സമീപമുള്ളതുമായ
സ്ഥലത്ത് ഒരു
കണ്വെന്ഷന് സെന്റര്‍
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
കണ്വെന്ഷന്
സെന്റര്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവർത്തനം
567.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴില്‍
നിലവില്‍ എത്ര പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളാണ്
ലാഭകരമായി
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;2017-18
സാമ്പത്തിക വര്‍ഷം
പ്രസ്തുത സ്ഥാപനങ്ങള്‍
ഒരോന്നും നേടിയ
വാര്‍ഷിക ലാഭം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ഏതൊക്കെ സ്ഥാപനങ്ങള്‍
നഷ്ടത്തിലായിരുന്നുവെന്ന
വിവരം ലഭ്യമാക്കാമോ;
(സി)
നിലവില്‍
സംസ്ഥാനത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ ;
പ്രസ്തുത സ്ഥാപനങ്ങള്‍
ഓരോന്നും 2017-18
സാമ്പത്തിക
വര്‍ഷത്തില്‍ വരുത്തിയ
വാര്‍ഷിക നഷ്ടം
എത്രയാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഇത്തരത്തില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖല സ്ഥാപനങ്ങളെ
ലാഭത്തില്‍
എത്തിക്കുന്നതിന്
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന വിശദാംശം നൽകുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ സമയത്ത്
സംസ്ഥാനത്ത് ഏതൊക്കെ
പൊതുമേഖല സ്ഥാപനങ്ങള്‍
പൂട്ടിക്കിടന്നിരുന്നു
എന്നും ആയതുവഴി എത്ര
പേര്‍ക്ക് തൊഴില്‍
നഷ്ടപ്പെട്ടു എന്നും
വ്യക്തമാക്കുമോ ;
(എഫ്)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഇത്തരത്തില്‍
പൂട്ടിക്കിടന്ന ഏതൊക്കെ
പൊതുമേഖല സ്ഥാപനങ്ങളെ
പ്രവര്‍ത്തനപഥത്തില്‍
കൊണ്ടുവരുവാനായെന്നും
എത്ര പേരുടെ തൊഴില്‍
സംരക്ഷിക്കുവാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ?
കേരള
സോപ്സ്
568.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ കേരള
സോപ്സിനെ ഒരു സ്വതന്ത്ര
പൊതുമേഖലാ സ്ഥാപനമാക്കി
മാറ്റുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കേരള
സോപ്സിന്റെ അധീനതയിലുള്ള ഭൂമി
കൈമാറ്റം
569.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കേരള
സോപ്സിന്റെ
അധീനതയിലുള്ള ഭൂമി
കിന്‍ഫ്രക്ക്
കെെമാറുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച
കാര്യങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കേരള
ഓട്ടോമൊബൈല്‍സിന്റെ
പ്രവർത്തനം
570.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഓട്ടോമൊബൈല്‍സില്‍ 2018
ഏപ്രില്‍ മാസം മുതല്‍
2018 ഒക്ടോബര്‍ മാസം
വരെ ഓരോ മാസവും എത്ര
വരുമാനം ആണ് ലഭിച്ചത്;
ഇതില്‍ ഓരോ മാസവും
ഉണ്ടായ ചെലവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
പുതിയതായി തുടക്കം
കുറിക്കുന്ന പദ്ധതികള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ; പുതിയ
പദ്ധതികള്‍ക്ക് എത്ര
തുകയാണ് ചെലവാക്കുന്നത്
എന്ന് വിശദീകരിക്കാമോ;
(സി)
കേരള
ഓട്ടോമൊബൈല്‍സില്‍
നിലവില്‍ എത്ര സ്ഥിരം
ജീവനക്കാര്‍ ഉണ്ട്
എന്നും എത്ര താല്കാലിക
ജീവനക്കാര്‍ ഉണ്ട്
എന്നും വ്യക്തമാക്കാമോ?
ബാംബു
കോര്പ്പറേഷൻ ജീവനക്കാരുടെ
ആനുകൂല്യങ്ങള്‍
571.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ബാംബു കോര്‍പ്പറേഷനില്‍
എത്ര സ്ഥിരം
ജീവനക്കാരാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;പ്രസ്തുത
കോര്‍പ്പറേഷനില്‍
കരാര്‍-ദിവസ വേതന
അടിസ്ഥാനത്തില്‍ എത്ര
ജീവനക്കാര്‍ ജോലി
നോക്കുന്നു എന്നും
തസ്തിക തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
കോര്‍പ്പറേഷനിലെ
ജീവനക്കാര്‍ക്ക്
ശമ്പളത്തിന് പുറമേ
മറ്റെന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്‍കുന്നതെന്ന് എന്നും
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കോര്‍പ്പറേഷനിലെ
നിലവിലെ
ജീവനക്കാര്‍ക്കോ
വിരമിച്ച
ജീവനക്കാര്‍ക്കോ
മേല്‍പ്പറഞ്ഞ
ഏതെങ്കിലും ആനുകൂല്യം
നല്കുന്നതില്
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നല്‍കേണ്ട
കുടിശ്ശികയുടെ കണക്ക്
ഇനം തിരിച്ച്
ലഭ്യമാക്കാമോ;ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പുതിയതായി ഏതെങ്കിലും
ആനുകൂല്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ;
(ഡി)
ഈ
പരമ്പരാഗത വ്യവസായം
സംരക്ഷിക്കുന്നതിനും
ഇതിനെ ആശ്രയിച്ച്
ഉപജീവനം നടത്തുന്ന
പരമ്പരാഗത
തൊഴിലാളികള്‍ക്കും
കോര്‍പ്പറേഷനിലെ
ജീവനക്കാര്‍ക്കും
ലഭിക്കേണ്ട
ആനുകൂല്യങ്ങളും
നൽകുന്നതിനായി
സ്ഥാപനത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ഫണ്ട്
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
കോര്‍പ്പറേഷനിലെ എം.ഡി,
ചെയര്മാന്, മറ്റ്
ബോര്‍ഡ് അംഗങ്ങള്‍
എന്നിവര്‍ക്കായി
മെഡിക്കല്‍ അലവന്‍സ്,
ടി.എ, വാഹന ഉപയോഗം
തുടങ്ങിയവയ്ക്കായി
ചെലവായ തുക ഇനം
തിരിച്ച്
വ്യക്തമാക്കാമോ?
പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളുടെ
നവീകരണം
572.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളുടെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈക്കൊണ്ട നടപടികള്‍
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ലാഭത്തിലായ
പൊതുമേഖല വ്യവസായ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണ്;
(സി)
അടച്ചുപൂട്ടല്‍
നേരിടുന്ന പൊതുമേഖല
വ്യവസായ സ്ഥാപനങ്ങള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളെ
ലാഭത്തിലാക്കാനുള്ള നടപടികള്‍
573.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിനുശേഷം
ലാഭത്തിലായ പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
കിഫ്ബി വഴി നല്കിയ തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
മുഴുവന്‍ പൊതുമേഖലാ
സ്ഥാപനങ്ങളെയും
ലാഭത്തിലാക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്നും
ആയതിന് എന്തെങ്കിലും
കര്‍മ്മപദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
ആലോചന
നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
പൊതുമേഖലാ
സ്ഥപനങ്ങളുടെ മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
574.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
സംബന്ധിച്ച് വ്യവസായ
വകുപ്പ് 2016-ല്‍
പുറത്തിറക്കിയ
വിജ്ഞാപനമനുസരിച്ച്
അപേക്ഷ
സമര്‍പ്പിച്ചിട്ടുളളവരുടെ
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
വിജ്ഞാപന പ്രകാരം
അപേക്ഷിക്കുകയും നിയമന
പ്രക്രിയയുടെ ഭാഗമായി
ഒഴിവാക്കുകയും
ചെയ്തിട്ടുളളവരെ
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനങ്ങളുടെ
മാനേജിംഗ്
ഡയറക്ടര്‍മാരായും
മറ്റും
നിയമിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
അവര്‍ ആരെല്ലാമാണെന്നും
ഏതെല്ലാം പൊതുമേഖലാ
സ്ഥാപനങ്ങളിലാണെന്നുമുളള
വിശദവിവരം നല്‍കുമോ?
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങള്‍
575.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സ്റ്റാറ്റ്യൂട്ടറി
ആഡിറ്റ്
പൂര്‍ത്തിയായതിനുശേഷമുള്ള
കണക്കുകള്‍ പ്രകാരം
ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതൊക്കെ പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തിലായതെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്ത്തിക്കുന്നതെന്നറിയിക്കാമോ;
(സി)
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
പുനരുദ്ധരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
ലിമിറ്റഡിലെ നിയമനം
576.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ട്രാവന്‍കൂര്‍
ടൈറ്റാനിയം പ്രോഡക്ട്സ്
ലിമിറ്റഡിലെ വിവിധ
തസ്തികകളിലെ നിയമനം
പി.എസ്.സി.യ്ക്ക്
വിട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ തസ്തികകളുടെ
നിയമനമാണ്
പി.എസ്.സി.യ്ക്ക്
വിട്ടിട്ടുള്ളത്;
(സി)
പ്രസ്തുത
തസ്തികകളുടെ
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പ്രസ്തുത
സ്ഥാപനത്തില്‍
പി.എസ്.സി. വഴി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയെന്നും
പി.എസ്.സി. വഴിയല്ലാതെ
ഏതൊക്കെ തസ്തികകളില്‍,
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
വ്യക്തമാക്കുമോ?
കേരളാസോപ്സില്
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്ന നടപടി
577.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളാസോപ്സില്
എട്ട് വര്‍ഷത്തില്‍
അധികമായി ജോലി
ചെയ്യുന്ന തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
വ്യവസായ
സൗഹൃദ സമീപന നടപടികള്‍
578.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; ഇതിലൂടെ
എന്ത് മാറ്റമാണ്
പ്രസ്തുത മേഖലയില്‍
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
തുടങ്ങുന്നതിന് ഏകജാലക
സംവിധാനം
ആരംഭിച്ചിട്ടുണ്ടോ;
(സി)
വ്യവസായ
വളര്‍ച്ചയിലൂടെ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സർക്കാരിന്റെ വ്യവസായ
നയം എന്താണ്;
വിശദമാക്കുമോ?
വാണിജ്യ
മിഷന്
579.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
അസംഘടിത മേഖലയില്‍
നിന്നുള്ള
ഉല്പന്നങ്ങളുടെ വിദേശ
വിപണനം ലക്ഷ്യമിട്ട്
വാണിജ്യ മിഷന്
രൂപീകരിക്കുവാന്‍
വ്യവസായ വകുപ്പ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
കൈത്തറി,
ആയുര്‍വേദം, കരകൗശലം,
ഭക്ഷ്യ സംസ്ക്കരണം
തുടങ്ങിയവയ്ക്ക്
യൂറോപ്യന്‍
രാജ്യങ്ങളിലുണ്ടായിട്ടുള്ള
വമ്പിച്ച ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിദേശ വിപണി
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വാണിജ്യ
മിഷന്
രൂപീകരിക്കുന്നതിലൂടെ
ചെറുകിട അസംഘടിത
മേഖലയില്‍
നിലനില്‍ക്കുന്ന
സ്തംഭനാവസ്ഥ
പരിഹരിക്കുവാന്‍
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പ്രളയത്തില്‍
ചെറുകിട വ്യവസായ
സംരംഭകര്ക്കുണ്ടായ നാശനഷ്ടം
580.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ ചെറുകിട
വ്യവസായ
സംരംഭകര്ക്കുണ്ടായ
നാശനഷ്ടത്തിന്റെ
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രളയം
കാരണം നാശനഷ്ടം
സംഭവിച്ച ചെറുകിട
വ്യവസായികള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഇനത്തില്‍ എത്ര തുക
ഇതുവരെ
അനുവദിച്ചുവെന്നും എത്ര
പേര്‍ക്ക് വിതരണം
ചെയ്തുവെന്നും
അറിയിക്കാമോ?
കളിമണ്‍
വ്യവസായത്തിനാവശ്യമായ
ചെളിയുടെ ശേഖരണം
581.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഡാമുകളിലും
മറ്റ് കൃഷിയിടങ്ങളിലും
അടിഞ്ഞുകൂടിയ ചെളി
പരിസ്ഥിതി സൗഹൃദമായ
രീതിയിലും മേല്‍മണ്ണ്
നഷ്ടപ്പെടാത്ത
രീതിയിലും വയലുകളില്‍
വെള്ളക്കെട്ട്
ഒഴിവാക്കിയും ശേഖരിച്ച്
കളിമണ്‍ വ്യവസായത്തിനു്
പ്രയോജനപ്പെടുത്തുന്നതിനായി
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പരമ്പരാഗത
വ്യവസായ മേഖലയിലെ പ്രതിസന്ധി
582.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ടുനിരോധനവും
ജി.എസ്.ടി.യും
പരമ്പരാഗത വ്യവസായ
മേഖലയെ എപ്രകാരം
ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സാമ്പത്തിക
മാന്ദ്യം മൂലം
പ്രതിസന്ധിയിലായ ഈ
മേഖലയുടെ ഉന്നമനത്തിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
എന്ന് വ്യക്തമാക്കാമോ?
അമ്പല്ലൂരിൽ
ഇലക്ട്രോണിക് ഹാര്ഡ്വെയര്
പാര്‍ക്ക്
583.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ അമ്പല്ലൂരിൽ
ഇലക്ട്രോണിക്
ഹാര്ഡ്വെയര്
പാര്‍ക്ക്
ആരംഭിക്കുന്നത്
സംബന്ധിച്ച് ധനകാര്യ
വകുപ്പ് എന്തെങ്കിലും
തടസ്സം
ഉന്നയിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
എങ്കിൽ
ഇത് സംബന്ധിച്ച്
വിശദീകരണം വ്യവസായ
വകുപ്പ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
രണ്ടാം
വാര്‍ഷികത്തോടനുബന്ധിച്ച്
പരാമര്‍ശിച്ച പ്രസ്തുത
പദ്ധതി കഴിവതും വേഗം
യാഥാര്‍ത്ഥ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
കൈത്തറി
സഹകരണ സംഘങ്ങള്‍
584.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.പി.എ. സര്‍ക്കാര്‍
പ്രഖ്യാപിച്ചു
നടപ്പിലാക്കിയ കൈത്തറി
ആര്.ആര്.ആര്.
(റീവൈറ്റലൈസ്,റിഫോംസ്
ആന്റ്
റീസ്ട്രക്ച്ചറിംഗ്)
പ്രകാരം കേരളത്തില്‍
എത്ര കൈത്തറി സഹകരണ
സംഘങ്ങള്‍ക്ക് ഇനിയും
പാക്കേജിന്റെ പ്രയോജനം
ലഭിക്കാനുണ്ട്;അത്
അവര്‍ക്ക്
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ആര്.ആര്.ആര്.
പാക്കേജിന്റെ
നിബന്ധനകള്‍ പ്രകാരം
സഹകരണ വകുപ്പ്
സ്പെഷ്യല്‍ ഓഡിറ്റ്
നടത്തിയതില്‍ പ്രസ്തുത
പാക്കേജിന്റെ ആനുകൂല്യം
ലഭ്യമാക്കാന്‍
അര്‍ഹതയുണ്ടായ പല
സംഘങ്ങള്‍ക്കും ഇനിയും
പാക്കേജ്
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് ലഭ്യമാക്കുവാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
ആര്.ആര്.ആര്.
പാക്കേജ് കേരളത്തിലെ
മുഴുവന്‍ കൈത്തറി
സംഘത്തിനും
നടപ്പിലാക്കുവാന്‍
കഴിയാത്തതിനാല്‍ അത്
സാധ്യമാക്കുവാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ആവശ്യത്തിന് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
മറുപടി
ലഭിച്ചിട്ടുണ്ടോ; എന്ത്
മറുപടിയാണ്
ലഭിച്ചത്;പ്രസ്തുത
പ്രശ്നം
പരിഹരിക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വ്യവസായ
വകുപ്പിന് കീഴിലുള്ള
സ്പിന്നിംഗ് മില്ലുകളിലെ
നിയമനങ്ങള്‍
585.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
സഹകരണ സ്പിന്നിംഗ്
മില്ലുകള്‍, പൊതുമേഖല
സ്പിന്നിംഗ് മില്ലുകള്‍
എന്നിവിടങ്ങളില്‍ 2016
ഒക്ടോബര്‍ 20 നുശേഷം
വിജിലന്‍സ് ക്ലിയറന്‍സ്
ഇല്ലാതെ ജനറല്‍
മാനേജര്‍, ചീഫ്
എക്സിക്യൂട്ടീവ്
ഓഫീസര്‍, മാനേജിംഗ്
ഡയറക്ടര്‍ എന്നീ
തസ്തികകളില്‍
താത്കാലികം, അധിക
ചുമതല, സ്ഥിരം,
ഡെപ്യൂട്ടേഷന് എന്നീ
വ്യവസ്ഥയില്‍
നിയമിക്കപ്പെട്ടവര്‍
ആരെല്ലാം;
(ബി)
അവരുടെ
പേരുവിവരങ്ങളും
വിദ്യാഭ്യാസ യോഗ്യതയും
നിയമന കാലയളവുകളും
വ്യക്തമാക്കുമോ;
(സി)
പൊതുമേഖല
സ്പിന്നിംഗ്
മില്ലുകളില്‍ എം.ഡി
തസ്തികയിലേക്ക്
നിയമനത്തിന് ആവശ്യമായ
വിദ്യാഭ്യാസ യോഗ്യത,
പ്രവര്‍ത്തന പരിചയം,
പ്രായപരിധി എന്നിവ
വ്യക്തമാക്കുമോ;
(ഡി)
ഏതെല്ലാം
സ്പിന്നിംഗ് മില്‍
എം.ഡി-മാരുടെ പേരിലാണ്
അഴിമതി, ക്രമക്കേട്
എന്നീ വിഷയങ്ങളില്‍
വിജിലന്‍സ് അന്വേഷണം
നടക്കുന്നതെന്ന്
വിശദീകരിക്കാമോ;
(ഇ)
വിജിലന്‍സ്
ക്ലിയറന്സില്ലാത്തവരുടെ
നിയമനം റദ്ദ്
ചെയ്യുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കാലിക്കറ്റ്
ഇന്റഗ്രേറ്റഡ് പവര്‍ലൂം
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
നവീകരണം
586.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പവര്‍ലൂം സൊസൈറ്റികളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ കാലിക്കറ്റ്
ഇന്റഗ്രേറ്റഡ് പവര്‍ലൂം
കോ-ഓപ്പറേറ്റീവ്
സൊസൈറ്റിയുടെ
നവീകരണവുമായി
ബന്ധപ്പെട്ട നിവേദനം
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
ചീമേനി
വ്യവസായ പാര്‍ക്ക്
587.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
കയ്യൂര്‍-ചീമേനിയിലെ
ചീമേനി വില്ലേജില്‍
ഐ.ടി പാര്‍ക്കിനായി
വിട്ടുനല്‍കിയ
ഭൂമിയില്‍ കിന്‍ഫ്രയുടെ
നേതൃത്വത്തില്‍ വ്യവസായ
പാര്‍ക്ക്
ആരംഭിക്കുന്നതിനുള്ള
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
കിന്‍ഫ്ര ചെറുകിട വ്യവസായ
പാര്‍ക്
588.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
വര്‍ഷത്തെ ബജറ്റിൽ 50
ലക്ഷം രൂപ
അനുവദിച്ചിരുന്ന
തലശ്ശേരി കിന്‍ഫ്ര
ചെറുകിട വ്യവസായ
പാര്‍ക്കിന്റെ അടിസ്ഥാന
സൗകര്യ വികസന
പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കിന്‍ഫ്ര
ഏറ്റെടുത്ത സ്ഥലങ്ങൾ
589.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിന്‍ഫ്രയ്ക്ക്
കേരളത്തില്‍ ഓരോ
ജില്ലയിലും
എവിടെയെല്ലാം എത്ര
ഏക്കര്‍ സ്ഥലമാണുള്ളത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കിന്‍ഫ്ര
ഏറ്റെടുത്ത സ്ഥലം
ഏതെങ്കിലും
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
വില്ക്കുകയോ
പാട്ടത്തിന് നല്‍കുകയോ
വാടകയ്ക്ക് നല്‍കുകയോ
ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ ;
(സി)
ആയതിന്റെ
കരാര്‍ വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍,
പാലക്കാട് ജില്ലകളില്‍
വ്യവസായ പാര്‍ക്കുകള്‍
590.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,
പാലക്കാട് ജില്ലകളില്‍
വ്യവസായ പാര്‍ക്കുകള്‍
സ്ഥാപിക്കുന്നതിനായി
കിഫ്ബിയില്‍ നിന്നും
തുക
അനുവദിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
എത്ര
ഏക്കര്‍ സ്ഥലമാണ്
പ്രസ്തുത
പാര്‍ക്കുകള്‍ക്കായി
ഏറ്റെടുക്കുന്നത്;
(സി)
പ്രസ്തുത
പാര്‍ക്കുകള്‍ക്കായി
മുടക്കുന്ന തുക
എപ്രകാരം
ഇൗടാക്കുവാനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?
ഒറ്റപ്പാലം
കിന്‍ഫ്ര പാര്‍ക്കിന്റെ
വികസനം
591.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര വ്യവസായ
പാര്‍ക്കിന്റെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കില്‍ നിലവില്‍
ഏതെല്ലാം സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലം
കിന്‍ഫ്ര പാര്ക്കിന്
വ്യവസായ സംരംഭകരെ
ആകര്‍ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
റാന്നിയില്‍
കിന്‍ഫ്രയുടെ അപ്പാരല്‍
പാര്‍ക്ക്
592.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നിയില്‍
കിന്‍ഫ്രയുടെ അപ്പാരല്‍
പാര്‍ക്കിനായി എത്ര
ഭൂമിയാണ് അനുവദിച്ചത്;
ഏതുവര്‍ഷം; ഇതിന്
പാട്ടക്കൂലി എത്രയാണ്;
ഭൂമി ലഭിച്ചതുമുതല്‍
ഇതുവരെ അടച്ച
പാട്ടത്തുക എത്രയെന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
അപ്പാരല്‍ പാര്‍ക്ക്
ആരംഭിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ട്; ആയത്
പ്രവര്‍ത്തിപ്പിക്കാന്‍
കഴിയില്ലെങ്കില്‍
ഇതിനായി വിട്ടുകിട്ടിയ
ഭൂമിയില്‍
മറ്റെന്തെങ്കിലും
വ്യവസായങ്ങള്‍
നടത്താന്‍
കഴിയാത്തതിന്റെ കാരണം
വെളിപ്പെടുത്താമോ;
(സി)
വ്യവസായ
പിന്നോക്ക ജില്ലയായ
പത്തനംതിട്ടയില്‍
വ്യവസായ രംഗത്ത് വന്‍
കുതിപ്പു പകരാന്‍
കഴിയുന്ന പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഒളവണ്ണയിലെ
ടൂള്‍ റൂം കം ട്രെയിനിങ്
സെന്റർ
593.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ഒളവണ്ണയില്‍
പ്രവർത്തിക്കുന്ന ടൂള്‍
റൂം കം ട്രെയിനിങ്
സെന്ററിലെ ജീവനക്കാരുടെ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
വ്യവസായ വകുപ്പില്‍
എഫ്2/597/2016 എന്ന
ഫയല്‍ നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ഫയലില്‍ സിഡ്കോയില്‍
നിന്നും റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സിഡ്കോ നല്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കേരള
സിഡ്കോയില്‍
ജീവനക്കാര്‍ക്ക്
നല്കുന്ന ആനുകൂല്യം
സിഡ്കോക്ക് കീഴില്‍
പ്രവര്‍ത്തിക്കുന്ന
ടൂള്‍ റൂം കം
ട്രെയിനിംങ് സെന്ററിലെ
ജീവനക്കാര്‍ക്കും
അനുവദിച്ചു
നല്‍കാവുന്നതാണ് എന്ന്
സിഡ്കോ ഡയറക്ടര്‍
ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തീരുമാനം നടപ്പില്‍
വരുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയതിന്റെ
കാരണം വ്യക്തമാക്കാമോ;
ആനുകൂല്യങ്ങള്‍
നല്കാന് നടപടി
സ്വീകരിക്കുമോ?
കോഴിക്കോട്
ടൂള്‍ റൂം കം ട്രെയിനിംഗ്
സെന്റര്‍ ജീവനക്കാരുടെ
ആനുകൂല്യങ്ങൾ
594.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ഒളവണ്ണയില്‍ സിഡ്കോയുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
ടൂള്‍ റൂം കം
ട്രെയിനിംഗ് സെന്റര്‍
എന്ന സ്ഥാപനത്തിലെ
ജീവനക്കാരുടെ
പ്രൊബേഷന്‍
വര്‍ഷങ്ങളായിട്ടും
പ്രഖ്യാപിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ബി)
ജീവനക്കാര്‍ക്ക്
അര്‍ഹതപ്പെട്ട വാര്‍ഷിക
ഇന്‍ക്രിമെന്റുകള്‍,
ശമ്പള പരിഷ്ക്കരണം
എന്നിവ
തടഞ്ഞുവെച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
വാര്‍ഷിക
ഇന്‍ക്രിമെന്റുകള്‍
തടഞ്ഞുവെക്കുന്നതിന്
കാരണമായ കോടതി വിധികളോ
സര്‍ക്കാര്‍ ഉത്തരവുകളോ
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
പകര്‍പ്പുകള്‍
നല്‍കാമോ?
മാവേലിക്കര
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ ഭൂമി
595.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍ വ്യവസായ
വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ഭൂമിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
നിലവില്‍ ഉപയോഗിക്കുന്ന
ഭൂമിയുടെയും കൈമാറ്റം
ചെയ്യപ്പെട്ട
ഭൂമിയുടെയും
ഉപയോഗിക്കാത്ത
ഭൂമിയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
അരൂര്‍
മണ്ഡലത്തിലെ വ്യവസായ വികസന
പ്രവര്‍ത്തനങ്ങള്‍
596.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പ് വഴി അരൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തിലെ ഓരോ
പ്രവൃത്തിയും ഇപ്പോള്‍
ഏത് ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
ഇടുക്കി
ജില്ലയില്‍ സുഗന്ധ വ്യഞ്ജന
പാര്‍ക്ക്
597.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ തൊടുപുഴ
താലൂക്കില്‍ മുട്ടം
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 16-ല്‍ വിവിധ
സര്‍വ്വേ
നമ്പരുകളിലായുള്ള 90.82
ഏക്കര്‍ ഭൂമി
ഏറ്റെടുത്ത്
സുഗന്ധവ്യഞ്ജന
പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
കിന്‍ഫ്രയ്ക്ക്
നല്കുന്നതു
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പാര്‍ക്കിനായി സ്ഥലം
വിട്ടു നല്കിയ
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം മുഴുവനും
കൊടുത്തോ; ഇല്ലെങ്കില്‍
കാരണം വിശദമാക്കുമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് 5.10.2018
തീയതിയില്‍ ബഹു.
വ്യവസായ
വകുപ്പുമന്ത്രിക്ക്
നല്‍കിയിരുന്ന
MLA-PNJR/GP/360/2018-19
എന്ന കത്തിന്മേൽ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
സുഗന്ധവ്യഞ്ജന
പാര്‍ക്ക്
എത്രവര്‍ഷത്തിനുള്ളില്‍
പൂര്‍ത്തിയാക്കുവാനാണ്
തീരുമാനം
എടുത്തിരിക്കുന്നത്;
വിശദമാക്കാമോ;
(ഇ)
സുഗന്ധവ്യഞ്ജന
പാര്‍ക്കിനായി സ്ഥലം
വിട്ടുകൊടുത്ത
ജനങ്ങള്‍
സാമ്പത്തികമായി വളരെ
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ആയതില്‍ എന്ത് നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ ;
(എഫ്)
പ്രസ്തുത
പാര്‍ക്കുമായി
ബന്ധപ്പെട്ട് വ്യവസായ
(ജി ) വകുപ്പിലെ
ഫയലില്‍ എന്ത് തീരുമാനം
എടുത്തു ; ഫയല്‍
നമ്പര്‍ ലഭ്യമാക്കുമോ;
വിശദമാക്കാമോ?
മലപ്പുറം
ഗവഃ വനിതാ കോളേജിനായി
കെ.എസ്.ഐ.ഡി.സി.ഭൂമി
598.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഗവഃ വനിതാ കോളേജിന്
സ്വന്തം കെട്ടിടം
നിര്‍മ്മിക്കുന്നതിന്
വേണ്ടി പാണക്കാട്
വില്ലേജിലെ ഇൻകെൽ
എഡ്യൂസിറ്റിയിലുള്ള
കെ.എസ്.ഐ.ഡി.സി. യുടെ
അഞ്ചേക്കർ ഭൂമി
വിട്ടുകൊടുക്കുന്ന
നടപടികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ ;
(ബി)
ഇക്കാര്യത്തില്‍
വ്യവസായ (ജെ) വകുപ്പ്
സ്വീകരിക്കുവാനുള്ള
നടപടികള്‍
വിശദീകരിക്കാമോ ;
(സി)
കെ.എസ്.ഐ.ഡി.സി.
യുടെ ഉടമസ്ഥതയിലുള്ള
പ്രസ്തുത അഞ്ചേക്കർ
ഭൂമി കോളേജിനായി
വിട്ടുകൊടുത്ത്
എന്നത്തേക്ക്
ഉത്തരവിറക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
സ്ഥലങ്ങള്‍
599.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളില്‍ വ്യവസായ
വകുപ്പിന് സ്വന്തമായി
സ്ഥലമുണ്ട്; വില്ലേജ്
തിരിച്ച് കണക്ക്
വിശദമാക്കുമോ;
(ബി)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പ്രസ്തുത സ്ഥലങ്ങള്‍
ഇപ്പോള്‍ വ്യാവസായിക
ആവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തുന്നുണ്ടോ;
വിശദമാക്കുമോ?
വര്‍ക്കലയിൽ
താലൂക്ക് വ്യവസായ ഓഫീസ്
600.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കലയില്‍
താലൂക്ക് വ്യവസായ ഓഫീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച
വിഷയത്തില്മേല്
സര്‍ക്കാര്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നെടുമങ്ങാട്
വ്യവസായ സ്ഥാപനം തുടങ്ങുവാൻ
പഠനം
601.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
ഒരു വ്യവസായ സ്ഥാപനം
തുടങ്ങുന്നതിനുള്ള
സാധ്യതാപഠനം നടത്തി,
വ്യവസായ വാണിജ്യ
ഡയറക്ടര്‍ തയ്യാറാക്കിയ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
റിപ്പോര്ട്ടിന്മേല്
എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ?
ആറ്റിങ്ങല്‍
മൂന്നുമുക്കിലെ സ്റ്റീല്‍
ഫാക്ടറി
602.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മൂന്നുമുക്കില്‍
പ്രവര്‍ത്തിച്ചിരുന്ന
സ്റ്റീല്‍ ഫാക്ടറി
തുറന്ന്പ്രവര്ത്തിപ്പിക്കുന്നത്
സംബന്ധിച്ച് വകുപ്പ്
പഠനം
നടത്തിയിട്ടുണ്ടോ;വകുപ്പ്
തയ്യാറാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
ഫാക്ടറി
ഭൂമി കൈമാറിയോ പതിച്ചോ
നല്‍കണമെന്നാവശ്യപ്പെട്ട്
വകുപ്പിന് അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടോ
എന്നറിയിക്കാമോ?
അങ്കമാലിയിലെ
ചെറുകിട വന്‍കിട വ്യാപാരി
വ്യവസായികള്‍ക്ക് ഉണ്ടായ
നഷ്ടം
603.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ അങ്കമാലി
നിയോജകമണ്ഡലത്തിലെ
ചെറുകിട വന്‍കിട
വ്യാപാരി
വ്യവസായികള്‍ക്ക്
ഉണ്ടായിട്ടുള്ള നഷ്ടം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച് പഞ്ചായത്ത്
തിരിച്ചുള്ള കണക്കും
പ്രളയബാധിതരുടെ പേരും
വിലാസവും
ഇവര്‍ക്കുണ്ടായ
നഷ്ടത്തിന്റെ കണക്കും
ലഭ്യമാക്കാമോ;
(ബി)
പ്രളയ
ബാധിതര്‍ക്ക് പത്ത്
ലക്ഷം രൂപ വീതം പലിശ
രഹിതവും
ജാമ്യമില്ലാതെയും
പ്രഖ്യാപിച്ച സഹായം
അങ്കമാലി
നിയോജകമണ്ഡലത്തില്‍
എത്ര പേര്‍ക്ക് നല്കി
എന്ന് വ്യക്തമാക്കാമോ?
ചെറുവണ്ണൂര്‍
സ്റ്റീല്‍ കോംപ്ലക്സ്
604.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചെറുവണ്ണൂരില്‍
പ്രവര്‍ത്തിക്കുന്ന
സ്റ്റീല്‍
കോംപ്ലക്സ്(SAIL-SCL)
ന്റെ ഇപ്പോഴത്തെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉത്പാദനം
കൂടുന്നതിനും വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആലോചിക്കുന്നുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കമ്പനിക്ക്
സാമ്പത്തിക സഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;?
കുളപ്പാറയിലെ
അനധികൃത പാറഖനനം
605.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
കാട്ടായിക്കോണത്ത്
കുളപ്പാറയില്‍ അനധികൃത
പാറഖനനം തടയണമെന്ന്
കേരള ഹൈക്കോടതി
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഉത്തരവുണ്ടായത്;
(ബി)
പ്രസ്തുത
ഉത്തരവ് വന്നിട്ടും ഈ
സ്ഥലത്ത് ഖനനം
തുടരുന്നത് ഏത്
സാഹചര്യത്തിലാണ്
എന്നറിയിക്കാമോ;
(സി)
കോടതി
ഉത്തരവ് ലംഘിച്ച്
അനധികൃത ഖനനം
നടത്തുന്നതിന് ഇടയായ
സാഹചര്യം
പരിശോധിക്കുമോ;
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ഇറക്കുമതി ചെയ്ത വിദേശ മണല്‍
T 606.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
മണല്‍ ഇറക്കുമതി
ചെയ്യാന്‍ സര്‍ക്കാര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
ഇറക്കുമതി ചെയ്യപ്പെട്ട
മണല്‍ സംസ്ഥാനത്തെ
തുറമുഖങ്ങളില്‍
കെട്ടിക്കിടക്കുന്നുണ്ടോ;
എങ്കില്‍ ഇവ വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഇറക്കുമതി ചെയ്യപ്പെട്ട
മണലിന് വില
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നിര്‍മ്മാണ
മേഖലയില്‍
അനുഭവപ്പെടുന്ന മണല്‍
ക്ഷാമത്തിന് എന്ത്
പരിഹാരമാണ്
കണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഐ.ആർ.ഇ.എൽ
നടത്തുന്ന പ്രവർത്തനങ്ങൾ
607.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരന്തരമായ
കരിമണല്‍ ഖനനം മൂലം കര
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന
കൊല്ലം ജില്ലയിലെ
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തില്‍
കടലാക്രമണത്തെ
ചെറുക്കുന്നതിനായി
ഐ.ആർ.ഇ.എൽ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പ്രദേശത്തെ
ജനങ്ങള്‍ക്കുവേണ്ടി
എന്തെല്ലാം സാമൂഹിക
സേവന
പ്രവര്‍ത്തനങ്ങളാണ്
ഐ.ആർ.ഇ.എൽ നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കരിമണല്‍
ഖനനം ശാസ്ത്രീയമായി
നടത്തുന്നതിനും
ഖനനത്തിലൂടെ
നഷ്ടപ്പെടുന്ന കരഭാഗം
പുനര്സൃഷ്ടിക്കുന്നതിനുവേണ്ടി
വേസ്റ്റ് മണല്‍
ഉപയോഗിക്കുന്നതിനുമുള്ള
നടപടികൾ
സ്വീകരിക്കുമോ;വിശദമാക്കുമോ
?
സ്കൂള്‍
യുണിഫോം കുടിശിക
608.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
യുണിഫോം വിതരണം ചെയ്ത
ഇനത്തില്‍ കൈത്തറി
സഹകരണ സംഘങ്ങള്‍ക്ക്
നല്‍കാനുള്ള കുടിശ്ശിക
തുക വിതരണം ചെയ്യാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ ഏതൊക്കെ
കൈത്തറി സഹകരണ
സംഘങ്ങള്‍ക്കാണ്
ഇപ്പോള്‍ കുടിശ്ശിക
ഉള്ളത്;
(സി)
ഓരോ
സംഘങ്ങള്‍ക്കും
പ്രസ്തുത ഇനത്തില്‍
നല്‍കേണ്ട തുക എത്ര
എന്ന്
വിശദമാക്കുമോ?
കൈത്തറി
മേഖലയുടെ ആധുനികവത്കരണം
609.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
കൂടുതല്‍ തൊഴില്‍
ദിനങ്ങൾ
ഉറപ്പാക്കുന്നതിനും
യഥാസമയം കൂലി
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കൈത്തറി
സംഘങ്ങളിലെ വര്‍ക്ക്
ഷെഡുകള്‍
ആധുനികവത്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
വീക്ഷണം
കൈത്തറിയുടെ പുനരുദ്ധാരണം
610.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
നഗരസഭാ പരിധിയിലെ
വീക്ഷണം കൈത്തറിയുടെ
പുനരുദ്ധാരണം
ഏതുഘട്ടത്തിലാണ് എന്ന്
വിശദമാക്കുമോ; വീക്ഷണം
സംഘത്തിന്റെ നിലവിലെ
ബാധ്യതയെ സംബന്ധിച്ച്
വിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചേന്ദമംഗലം
കൈത്തറിയുടെ നവീകരണം
611.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന എറണാകുളം
ചേന്ദമംഗലം കൈത്തറിയുടെ
നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
വ്യവസായ വകുപ്പ്
കൈക്കൊണ്ടിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
എത്ര
കോടി രൂപയുടെ നഷ്ടമാണ്
പ്രളയം മൂലം പ്രസ്തുത
മേഖലയില്‍
ഉണ്ടായിട്ടുള്ളത്;
(സി)
ചേന്ദമംഗലം
കൈത്തറിയെ
നവീകരിക്കുന്നതിന്
പ്രത്യേക പാക്കേജ്
പ്രഖ്യാപിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
ഖാദി
ബോര്‍ഡിൽ നിന്ന് വിരമിച്ച
ജീവനക്കാരിയുടെ പെന്ഷന്
ആനുകൂല്യം
612.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31.10.2007ല്‍
കേരള ഖാദി ഗ്രാമവ്യവസായ
ബോര്‍ഡിന്റെ
പത്തനംതിട്ട ഓഫീസില്‍
നിന്നും ജൂനിയര്‍
സൂപ്രണ്ടായി റിട്ടയര്‍
ചെയ്ത എറണാകുളം
ജില്ലയിലെ തിരുവാങ്കുളം
കരയില്‍ ശരണ്യയില്‍
വസിക്കുന്ന ശ്രീമതി
ജെ.നിര്‍മ്മലാ ദേവിക്ക്
ജൂനിയര്‍ സൂപ്രണ്ട്
തസ്തികയിലെ
ശമ്പളസ്കെയില്‍
അനുസരിച്ചുള്ള ശമ്പള
ഫിക്സേഷനും അനുബന്ധ
പെന്‍ഷനും മറ്റ്
ആനുകൂല്യങ്ങളും
റിട്ടയര്‍ ചെയ്ത് 11
വര്‍ഷം കഴിഞ്ഞിട്ടും
അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
ആയത്
എന്നത്തേക്ക്
നല്കുവാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ഖാദി
തൊഴിലാളികള്‍ക്ക് മിനിമം കൂലി
613.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഖാദി
തൊഴിലാളികള്‍ക്ക്
പുതുക്കി നിശ്ചയിച്ച
മിനിമം കൂലി
നടപ്പിലാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സിവില്‍
സര്‍വ്വീസ് കായികമേള
614.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം എത്ര
ജില്ലകളില്‍ സിവില്‍
സര്‍വ്വീസ് കായികമേള
നടത്തി;വിശദമാക്കുമോ;
(ബി)
ഏതെങ്കിലും
ജില്ലകളില്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥരില്‍ നിന്നും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് ജില്ല
സിവില്‍ സര്‍വ്വീസ്
കായികമേളയുടെ ഭാഗമായി
തുക
പിരിച്ചിട്ടുണ്ടോ;എങ്കില്‍
ഏതൊക്കെ ജില്ലയില്‍ ഏത്
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ എന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
ഈ
വര്‍ഷം സംസ്ഥാന സിവില്‍
സര്‍വ്വീസ് കായികമേള
നടത്തേണ്ടതില്ല എന്ന്
തീരുമാനിക്കുവാനുള്ള
കാരണം വിശദമാക്കാമോ;
ഏത് യോഗത്തില്‍ ആണ്
തീരുമാനം
എടുത്തത്;പ്രസ്തുത
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ദേശീയ
സിവില്‍ സര്‍വ്വീസ്
കായികമേളയില്‍
പങ്കെടുക്കുവാന്‍
ജീവനക്കാര്‍ക്ക് അവസരം
ഉണ്ടോ;എങ്കില്‍ ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തില്‍ ടീം
സെലക്ഷന് നടത്തും;
വിശദമാക്കാമോ;
(ഇ)
സംസ്ഥാന
സിവില്‍ സര്‍വ്വീസ്
കായികമേള നടത്തണമെന്ന്
ആവശ്യപ്പെട്ട് എത്ര
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ട്;പ്രസ്തുത
നിവേദനങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ഫുട്ബോളിന്റെ
ജനപ്രീയത വര്‍ദ്ധിപ്പിക്കാന്‍
നടപടി
615.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ലോകത്തിലെ
ഏറ്റവും ജനകീയ കായിക
വിനോദമായ ഫുട്ബോളിന്റെ
ജനപ്രീയത
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രതിഭയുള്ള യുവ
കളിക്കാരെ
കണ്ടെത്തുന്നതിനും
പരിശീലനം
നല്‍കുന്നതിനും കായിക
വകുപ്പ് സ്വീകരിച്ച്
വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കായിക
വളര്‍ച്ചയ്ക്കായുള്ള
പദ്ധതികള്‍
616.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായിക
കേരളത്തിന് കരുത്ത്
വര്‍ദ്ധിപ്പിക്കാന്‍ ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്താെക്കെയാണ്;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വിദൂരഭാവിയിലെ
ലക്ഷ്യം മുന്നില്‍
കണ്ട് കായിക
വളര്‍ച്ചയ്ക്കായി ഇനി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേന സ്പോര്‍ട്സ് പദ്ധതികൾ
617.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
മുഖേന എത്ര സ്പോര്‍ട്സ്
പദ്ധതികള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ട്;വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കായികരംഗത്തെ
നൂതന പദ്ധതികള്‍
618.
ശ്രീ.ഐ.ബി.
സതീഷ്
,,
റ്റി.വി.രാജേഷ്
,,
എം. രാജഗോപാലന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികരംഗത്ത്
ദേശീയ-അന്തര്‍ദേശീയ
തലങ്ങളില്‍ കേരളത്തെ
നിര്‍ണ്ണായക
ശക്തിയാക്കി
മാറ്റുന്നതിനുതകുന്ന
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
ഇതിനായി
കായിക മേഖലയില്‍
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
അന്യം
നിന്നുകൊണ്ടിരിക്കുന്ന
നാടന്‍കളികളുടെ
പ്രചാരണത്തിന്
'കളിത്തട്ട്' എന്ന
പേരില്‍ പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രെെമറി
തലം മുതലുള്ള കുട്ടികളെ
കായിക
വിനോദങ്ങളിലേയ്ക്ക്
ആകര്‍ഷിക്കുവാന്‍ 'പ്ലേ
ഫോര്‍ ഹെല്‍ത്ത്'
പദ്ധതി പ്രകാരം
എന്തെല്ലാം
സൗകര്യങ്ങളാണ്
സ്കൂളുകളില്‍
ഏര്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ?
ചേലാട്
അന്താരാഷ്ട്ര സ്പോര്‍ട്സ്
കോംപ്ലക്സ് നിർമ്മാണം
619.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിന്നും 10 കോടി രൂപ
വകയിരുത്തിയിട്ടുള്ള
ചേലാട് അന്താരാഷ്ട്ര
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനായുള്ള
ഡി.പി.ആർ.
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെ ആണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
ആയത് ലഭ്യമായിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡി.പി.ആർ. ല്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എം.ഒ.യു
ഒപ്പുവയ്ക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; എത്രയും
വേഗത്തില്‍ എം.ഒ.യു
ഒപ്പുവച്ച് നിര്‍മ്മാണ
പ്രവൃത്തികൾ
ആരംഭിക്കുന്നതിനുവേണ്ട
നടപടികൾ
സ്വീകരിക്കുമോ;വിശദമാക്കുമോ?
മാതിരപ്പിള്ളി
ഗവണ്മെന്റ് വൊക്കേഷണല്‍
ഹയര്‍ സെക്കന്ററി സ്കൂളില്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
620.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കായിക
മേഖലയില്‍
തുടര്‍ച്ചയായി മികവ്
പുലര്‍ത്തുന്ന കോതമംഗലം
മണ്ഡലത്തിലെ
മാതിരപ്പിള്ളി
ഗവണ്മെന്റ്
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍
സ്പോര്‍ട്സ് ഹോസ്റ്റല്‍
ആരംഭിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ ;
(ബി)
പ്രസ്തുത
ആവശ്യത്തിനായി സ്കൂള്‍
പി.റ്റി.എ., എസ്.എം.സി.
എന്നിവര്‍ ചേര്‍ന്ന്
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സില്‍ മുമ്പാകെ
സമര്‍പ്പിച്ച നിവേദനം
സ്രക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത
നിവേദനത്തിന്മേല്
സ്വീകരിച്ച
നടപടിയെന്തെന്ന്
വിശദമാക്കാമോ ;
(സി)
സ്കൂളിലെ
ഏതാനും കുട്ടികള്‍
എം.എ. കോളേജ്
സ്പോര്‍ട്സ്
ഹോസ്റ്റലില്‍ പരിശീലനം
നടത്തുന്നതിനാല്‍
ഇക്കഴിഞ്ഞ സംസ്ഥാന
സ്കൂള്‍ കായിക മേളയില്‍
പോയിന്റ് ടേബിളില്‍
സ്കൂളിന്റെ പേരിന്റെ
സ്ഥാനത്ത് എം.എ. കോളേജ്
അക്കാദമി മാതിരപ്പിള്ളി
എന്ന് വന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ ;
(ഡി)
കായിക
രംഗത്ത് ഏറ്റവും മികവ്
പുലര്‍ത്തുന്ന
സംസ്ഥാനത്തെ തന്നെ
സര്‍ക്കാര്‍
സ്കൂളുകളില്‍ ഒന്നായ
മാതിരപ്പിള്ളി
വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളില്‍
ഒരു സ്പോര്‍ട്സ്
ഹോസ്റ്റല്‍
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
621.
ഒഴിവാക്കിയിരിക്കുന്നു.
പാങ്ങോട്
ഗ്രാമപഞ്ചായത്തിലെ സ്പോർട്സ്
സ്റ്റേഡിയം നിർമ്മാണം
622.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വാമനപുരം
നിയോജക മണ്ഡലത്തിലെ
പാങ്ങോട്
ഗ്രാമപഞ്ചായത്തില്‍
സ്പോർട്സ് സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കാമോ?
മൂന്നാറിലെ
ഹൈ ആള്‍ട്ടിറ്റ്യൂഡ്
സ്റ്റേഡിയം
623.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡത്തിലെ
മൂന്നാറിലുള്ള ഹൈ
ആള്‍ട്ടിറ്റ്യൂഡ്
സ്റ്റേഡിയത്തിന്റെ
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ജില്ലാ സ്റ്റേഡിയം
624.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ നടക്കാവില്‍
കിഫ്ബി വഴി അനുവദിച്ച
ജില്ലാ
സ്റ്റേഡിയത്തിന്റെ പണി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം
നിര്‍മ്മാണത്തിന്റെ
ഭരണാനുമതി തുക
എത്രയാണെന്നും ആയതിനായി
തയ്യാറാക്കിയ
എസ്റ്റിമേറ്റില്‍
ഏതെല്ലാം പദ്ധതികളാണ്
ഉള്‍പ്പെട്ടതെന്നും
വ്യക്തമാക്കാമോ?
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
625.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം മണ്ഡലത്തിലെ
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
,പഞ്ചായത്തിന്റെ
ഉടമസ്ഥതയിലുളള
മെെതാനത്ത് ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ പുരോഗതി
626.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭരണാനുമതി നല്കിയ
പുതിയ സ്റ്റേഡിയങ്ങളുടെ
ജില്ല തിരിച്ചുള്ള
പട്ടിക ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയങ്ങളുടെ
നിര്‍മ്മാണ പുരോഗതി
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
നിലവിലുള്ള
ഏതെല്ലാം
കളിസ്ഥലങ്ങളുടെ
നവീകരണത്തിന് ഈ
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയെന്നും അവയുടെ
വിശദാംശങ്ങളും
ലഭ്യമാക്കുമോ?
ഗ്രാമപഞ്ചായത്തുകളിലെ
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മാണം
627.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓരോ
ഗ്രാമപഞ്ചായത്തിലും
ഓരോ ഇന്‍ഡോര്‍
സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ:
(ബി)
ആയതിലേയ്ക്കായി
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
ജോലി
628.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര കായിക
താരങ്ങള്‍ക്കാണ്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
കായികതാരങ്ങള്‍ക്ക്
ജോലി നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
ഓരോ
വര്‍ഷവും അര്‍ഹതപ്പെട്ട
മുഴുവന്‍ കായിക
താരങ്ങള്‍ക്കും ജോലി
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
മഞ്ചേരി
ഫുട്ബോള്സ്റ്റേഡിയം വികസനം
629.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി
ഫുട്ബോള്‍
സ്റ്റേഡിയത്തിന്റെ
തുടര്‍ വികസനത്തിനായി ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയത്തില്‍ ഫ്ലഡ്
ലൈറ്റ് സംവിധാനം
സ്ഥാപിക്കുന്നതിനായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട് ;
പ്രസ്തുത തുക
വിനിയോഗിക്കുവാന്‍
നിലവിലുള്ള തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
സ്റ്റേഡിയം
നവീകരിക്കുന്നതിനായി
പുതിയ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
ദേവികുളം
അഡ്വഞ്ചര്‍ അക്കാഡമിയുടെ
പുനരുദ്ധാരണം
630.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിച്ചിരുന്ന
ദേവികുളം അഡ്വഞ്ചര്‍
അക്കാദമിയുടെ
പ്രവര്‍ത്തനം നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥാപനം
പുനരുദ്ധരിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കാമോ;
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടെങ്കില്‍
അത് വ്യക്തമാക്കാമോ?