വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
പുനരധിവാസ പാക്കേജ്
4100.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ജീവനോപാധി
നഷ്ടപ്പെടുന്നവര്‍ക്കുള്ള
പുനരധിവാസ പാക്കേജില്‍
ചിപ്പി തൊഴിലാളികളായ
രവി S/o ലക്ഷ്മണന്
നാടാര്‍, നന്തികുളം
റോഡരികത്ത് വീട്,
മുല്ലൂര്‍ പി.ഓ,
മണിയന് S/o ശിവദാസന്‍
നാടാര്‍, മാവ് നിന്ന
കുഴിവിള വീട്, കടകുളം,
മുല്ലൂര്‍ പി.ഓ, ജി.
ചന്ദ്രന് S/o ഗമാലി,
പിണര്‍ നിന്ന വിള
റോഡരികത്ത് വീട്,
മുല്ലൂര്‍ പി .ഓ.
എന്നിവരുടെ കൂട്ടായ
ഉടമസ്ഥതയിലും ഒരുമിച്ച്
ഉപജീവനം നടത്തി
വരുന്നതുമായ കട്ടമരം
SL.NO .36 മഹസര്‍
പ്രകാരം 3/3/2016 ല്‍
ഏറ്റെടുത്തിട്ടുണ്ടോ;
ഇവരില്‍ രവിക്ക് മാത്രം
നഷ്ടപരിഹാരത്തുകയായ
1250000/- രൂപ
നല്‍കുകയും
മറ്റുള്ളവര്‍ക്ക്
ഇതുവരെയും
നല്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
മണിയനും, ജി ചന്ദ്രനും
ഇതുവരെയും
നഷ്ടപരിഹാരത്തുക
നല്‍കാതെ
റിപ്പോര്‍ട്ടുകള്‍ വൈകി
തയ്യാറാക്കി നല്കിയ
ഉദ്യോഗസ്ഥരുടെ പേരു
വിവരവും അവര്‍
തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പുകളും
നല്‍കാമോ;
(സി)
ഇത്തരത്തില്‍
തെറ്റായ
റിപ്പോര്‍ട്ടുകള്‍
നല്കി തൊഴിലാളികളെ
വിഷമിപ്പിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
ബേപ്പൂര്‍
തുറമുഖ വികസനം
4101.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖ വികസനത്തിന്റെ
ഭാഗമായി പുതിയ വാര്‍ഫ്
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പുതിയ
വാര്‍ഫ്
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ;
(ബി)
ഇതിന്റെ
നടപടികള്‍ ഏതു വരെയായി
എന്ന് വിശദമാക്കാമോ;
(സി)
എസ്റ്റിമേറ്റ്
തുക വ്യക്തമാക്കുമോ?
ബേപ്പൂര്‍
തുറമുഖ വികസനത്തിന് ഭൂമി
4102.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബേപ്പൂര്‍
തുറമുഖ വികസനത്തിനായി
ബേപ്പുര്‍
കോവിലകത്തിന്റെ
കൈവശമുള്ള ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടി
പൂര്ത്തീയായിട്ടുണ്ടോ;
(ബി)
എത്ര
ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുക്കുന്നത് ;
ഇതിന്റെ ഉടമസ്ഥര്‍ക്ക്
വില നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
മാനന്തവാടി
പഴശികുടീരം
4103.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
പഴശ്ശി കുടീരത്തിലേക്ക്
കൂടുതല്‍ സന്ദര്‍ശകരെ
ആകര്‍ഷിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പഴശ്ശി
കുടീരത്തിനോട്
ചേര്‍ന്നുള്ള
പൂന്തോട്ടം വൈകുന്നേരം
സന്ദര്‍ശകര്‍ക്കായി
തുറന്നുകൊടുക്കാവുന്ന
കാര്യം പരിഗണിക്കാമോ?
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍,
പൊതുവായനശാലകള്‍,
പൊതുസ്ഥാപനങ്ങള്‍ എന്നിവ
കേന്ദ്രീകരിച്ച് മ്യൂസിയം
4104.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
മ്യൂസിയം
സ്ഥാപിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
സഹായങ്ങള്‍ സര്‍ക്കാര്‍
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പൊതുവായനശാലകള്‍,
പൊതുസ്ഥാപനങ്ങള്‍
എന്നിവ കേന്ദ്രീകരിച്ച്
മ്യൂസിയം
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ;
(സി)
നിലവിലുള്ള
മ്യൂസിയങ്ങളുടെ
നടത്തിപ്പിന്
സര്‍ക്കാര്‍
ചെയ്തുകൊണ്ടിരിക്കുന്ന
പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കാമോ ?
ചരിത്ര
രേഖകളുടെയും സ്മാരകങ്ങളുടെയും
സംരക്ഷണം
4105.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കെ.ജെ. മാക്സി
,,
പി.വി. അന്‍വര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരിത്ര
രേഖകളുടെയും
സ്മാരകങ്ങളുടെയും
സംരക്ഷണത്തിനും
പുനരുദ്ധാരണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നാടിന്റെ
സമ്പന്നമായ പൈതൃകം
കൂടുതല്‍ പേരിലേയ്ക്ക്
എത്തിക്കുന്നതിനും
പുരാവസ്തു സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
ജനകീയമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടണ്ടോ;
(സി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്തെ
അമൂല്യമായ
പുരാവസ്തുക്കളുടെയും
പൈതൃക സ്മാരകങ്ങളുടെയും
വിവരങ്ങള്‍
നല്‍കുന്നതിനായി ജില്ലാ
തലത്തില്‍
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ഡി)
പുരാവസ്തു
പ്രാധാന്യം
വിളിച്ചോതുന്ന
പ്രദര്‍ശന യൂണിറ്റുകള്‍
ആരംഭിക്കാന്‍ പുരാവസ്തു
വകുപ്പ് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ആറ്റിങ്ങല്‍
ഗവ. ടൗണ്‍ യു.പി.എസ്.ന്റെ
ചരിത്ര പ്രാധാന്യം
4106.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
പട്ടണമധ്യത്തില്
സ്ഥിതി ചെയ്യുന്ന, 207
വര്‍ഷം പഴക്കമുള്ള
ആറ്റിങ്ങല്‍ ഗവ. ടൗണ്‍
യു.പി.എസ്.ന്റെ ചരിത്ര
പ്രാധാന്യം വകുപ്പ്
പഠനവിധേയമാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഏറ്റവും പ്രവര്‍ത്തന
പാരമ്പര്യമുള്ള
സ്കൂളുകളിലൊന്നായ
ആറ്റിങ്ങല്‍ ഗവ. ടൗണ്‍
യു.പി.എസിന്റെ
പ്രാധാന്യത്തിനുതകും
വിധം സംരക്ഷിക്കാനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മട്ടാഞ്ചേരി
കോടതി കെട്ടിടത്തിന്റെ
പുനരുദ്ധാരണം
4107.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്റ്റോപ് മെമ്മോ
നല്കിയിട്ടുളള
മട്ടാഞ്ചേരി കോടതി
കെട്ടിടത്തിന്റെ
പുനരുദ്ധാരണ
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിനുളള
അനുമതിക്കായി
എം.എല്‍.എ.
സമര്‍പ്പിച്ച
കത്തിന്മേല്
സ്വീകരിച്ചിട്ടുളള
നടപടി വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് പുരാവസ്തു
വകുപ്പ് ഡയറക്ടര്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(സി)
പ്രവൃത്തികള്‍
പുനരാരംഭിക്കുന്നതിനുളള
അനുമതി എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?
അരിയന്നൂര്‍
ശ്രിഹരികന്യകാ ഭഗവതിക്ഷേത്രം
സംരക്ഷണം
4108.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്ധ്യകേരളത്തിലെ
മഹാക്ഷേത്രങ്ങളില്‍
ഒന്നായ മണലൂര്‍
മണ്ഡലത്തിലെ
അരിയന്നൂര്‍
ശ്രിഹരികന്യകാ
ഭഗവതിക്ഷേത്രം സംരക്ഷിത
സ്മാരകമായി എന്നാണ്
പ്രഖ്യാപിച്ചിച്ചതെന്ന്
അറിയിക്കാമോ;
(ബി)
യഥാസമയം
അറ്റകുറ്റപണികള്‍
നടത്താതിരുന്നതുമൂലം
പ്രസ്തുത ക്ഷേത്രം
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2006-ല്‍
പ്രസ്തുത
ക്ഷേത്രത്തിന്റെ
അറ്റകുറ്റപ്പണികള്‍ക്കായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടായിരുന്നോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ആരാധനാലയം
എന്ന നിലയിലും
വാസ്തുശില്പ കലയുടെ
ഉദാത്ത മാതൃക എന്ന
നിലയിലും ശ്രദ്ധേയമായ
ഇൗ ക്ഷേത്രത്തിന്റെ
സമഗ്രമായ സംരക്ഷണത്തിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പുരാരേഖാ
പരിശീലന വിദ്യാലയം
4109.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്ക്കെെവല്
പഠനവുമായി ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന
പോരായ്മകള്‍
പരിഹരിക്കുന്നതിന്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിരുന്ന
പുരാരേഖാ പരിശീലന
വിദ്യാലയം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ നിലവിലെ അവസ്ഥ
വിശദീകരിക്കാമോ;
(സി)
ഇല്ലെങ്കില്‍ പ്രസ്തുത
വിദ്യാലയം എന്ന്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കുമോ?