പിന്നാക്ക
സമുദായങ്ങള്‍ക്ക് ഭരണഘടന
ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍
2696.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
രൂപീകരിക്കുന്ന
കെ.എ.എസ്.-ല്‍
പട്ടികജാതി
/പട്ടികവര്‍ഗ്ഗ /
പിന്നോക്ക
സമുദായങ്ങള്‍ക്ക്
ഭരണഘടന ഉറപ്പുനല്‍കുന്ന
സാമുദായിക സംവരണം
ഉറപ്പുവരുത്തുവാന്‍
വേണ്ടി വകുപ്പിന്റെ
ഭാഗത്ത് നിന്നും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;ഇതിന്റെ
വിശദവിവരം നല്‍കുമോ;
(ബി)
കെ.എ.എസ്.-ലെ
സ്ട്രീം 2, സ്ട്രീം 3
റിക്രൂട്ട്മെന്റുകള്‍ക്ക്
സാമുദായിക സംവരണം
അനുവദിച്ചിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ പ്രൊഫഷണലുകള്‍
2697.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടകജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍
പ്രൊഫഷണലായിട്ടുള്ള
എത്ര
ഉദ്യോഗാര്‍ത്ഥികളാണ്
ഉള്ളത്; ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ടി
ഉദ്യോഗാര്‍ത്ഥികളെ
പ്രൊഫഷണല്‍ മേഖലകളില്‍
തൊഴിലിനായി
എത്തിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
വകുപ്പു മുഖേന
ചെയ്തുവരുന്നത്;
ഇതിനായി എന്തെങ്കിലും
പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
ഒരു പ്രത്യേക സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പ്രളയത്തില്‍
വീടും സ്ഥലവും നഷ്ടപ്പെട്ട
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
2698.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ വീടും
സ്ഥലവും നഷ്ടപ്പെട്ട
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക്
അടിയന്തരമായി വീടും
സ്ഥലവും നല്കുവാന്
എന്തൊക്കെ നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രളയത്തില്‍
എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികളും ഊരുകളും
നശിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പ്രളയത്തില്‍
ജോലിയും ജീവനോപാധിയും
നഷ്ടപ്പെട്ട
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
2699.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ ജോലിയും
ജീവനോപാധിയും
നഷ്ടപ്പെട്ട
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വ്യക്തികളുടെ കണക്ക്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
നാളിതുവരെ
പ്രസ്തുത
വ്യക്തികള്‍ക്കും
കുടുംബങ്ങള്‍ക്കുമായി
എന്തൊക്കെ സഹായങ്ങളാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
മിശ്രവിവാഹിതരുടെ
കുട്ടികളുടെ ജാതി
2700.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മിശ്രവിവാഹിതരായ
ദമ്പതികളില്‍
പിന്നോക്ക
ജാതിയില്പ്പട്ടവരില്
മാതാവോ പിതാവോ
ജാതിയില്‍ ആരാണോ
പിന്നോക്കക്കാര്‍
അവരുടെ ജാതി
പരിഗണിക്കുന്നതിന്
ആവശ്യപ്പെട്ട് അരൂര്‍
എം.എല്‍.എ.യുടെ
21.06.2018നുളള
നിയമസഭയിലെ സബ്മിഷന്
വകുപ്പുമന്ത്രി നല്കിയ
മറുപടി പ്രകാരം ഉത്തരവ്
ഇതുവരെയും
ഉണ്ടാകാതിരുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇപ്പോള്‍
എന്‍.ഇ.ഇ.ടി.പരീക്ഷയുടെ
സമയമായതിനാല്‍
ഇക്കാര്യത്തില്‍ ഉടനെ
തന്നെ ഉത്തരവ്
നല്‍കുമോ?
ഗോത്രവര്‍ഗ്ഗ പൈതൃകവും
തനതുകലകളും സംരക്ഷിക്കുന്ന
നടപടി
2701.
ശ്രീ.പുരുഷന്
കടലുണ്ടി
,,
എം. മുകേഷ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അന്യം
നിന്നുകൊണ്ടിരിക്കുന്ന
ഗോത്രവര്‍ഗ്ഗ പൈതൃകവും
തനതുകലകളും
സംരക്ഷിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
പൈതൃകമായി
പകര്‍ന്നുകിട്ടിയ വൈദ്യ
ചികിത്സാ രീതികള്‍
പരിപോഷിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ പരമ്പരാഗത
ഉല്പന്നങ്ങള്
പ്രദര്‍ശിപ്പിക്കുന്നതിനും
വിപണനം
ചെയ്യുന്നതിനുമായി
ഗദ്ദിക എന്ന പേരില്‍
സംഘടിപ്പിച്ച
ഉല്‍പ്പന്ന പ്രദര്‍ശന
മേളയുടെ വിശദാംശം
നല്‍കുമോ;
(ഡി)
പ്രസ്തുത
വിഭാഗത്തിലെ
യുവജനങ്ങള്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
പ്രസ്തുത മേള
എപ്രകാരമെല്ലാം
സഹായകമായിയെന്ന്
വിശദമാക്കാമോ?
ക്ഷേമ
പദ്ധതികള്‍
2702.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ,
പിന്നോക്ക
സമുദായങ്ങള്‍ക്കായി ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വരുന്നതിന്
മുമ്പുണ്ടായിരുന്ന
ക്ഷേമ പദ്ധതികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി നടപ്പാക്കിയ
ക്ഷേമ പദ്ധതികള്‍
എന്തൊക്കെയാണെന്നും
എത്ര പേര്‍ക്ക്
പ്രസ്തുത പദ്ധതികളുടെ
ഗുണം ലഭിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
ഇൗ
ക്ഷേമ പദ്ധതികള്‍ക്ക്
കേന്ദ്രസഹായം
ലഭിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
കഴിഞ്ഞ
സര്‍ക്കാരിന്റെയും ഇൗ
സര്‍ക്കാരിന്റെയും
കാലത്ത് എത്രതുക
സഹായമായി അനുവദിച്ചു
കിട്ടിയെന്ന്
വ്യക്തമാക്കാമോ?
ബ്ലാവന
കടവില്‍ ട്രൈബല്‍ ഫണ്ട്
ഉപയോഗിച്ച് പാലം
2703.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
കുട്ടമ്പുഴ
പഞ്ചായത്തിലെ
തലവച്ചപാറ, തേര,
മീന്‍കുളം, വാരിയം,
മാപ്പിളപാറ,
കുഞ്ചിപ്പാറ തുടങ്ങിയ
ആദിവാസി കോളനികളിലുള്ള
300 ഓളം കുടുംബങ്ങള്‍
നിലവില്‍ പുറം
ലോകവുമായി
ബന്ധപ്പെടുന്നത് ബ്ലാവന
കടത്തുവഴിയാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കനത്ത
മഴയും
വെള്ളപ്പൊക്കവുമുണ്ടാകുന്ന
സാഹചര്യത്തില്‍
ദിവസങ്ങളോളം
ഒറ്റപ്പെട്ട് കഴിയുന്ന
ഇവരുടെ അവസ്ഥക്ക്
പരിഹാരം കാണുന്നതിനായി
ബ്ലാവന കടവില്‍ പാലം
പണിയുന്നത് സംബന്ധിച്ച
വിഷയം പരിഗണനയില്‍
ഉണ്ടോ;വിശദമാക്കാമോ;
(സി)
ആയിരക്കണക്കിന്
ആദിവാസികള്‍ക്ക് പുറം
ലോകവുമായി
ബന്ധപ്പെടുന്നതിന് ഏറെ
സഹായകരമാവും വിധം
ബ്ലാവന കടവില്‍
ട്രൈബല്‍ ഫണ്ട്
ഉപയോഗിച്ച് പാലം
നിര്‍മ്മിക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള ചികിത്സാ
ധനസഹായം
2704.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള
ചികിത്സാ
ധനസഹായത്തിനായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
ഇതില്‍ എത്ര
എണ്ണത്തില്‍
തീരുമാനമെടുത്തു;
തീരുമാനമെടുത്തതില്‍
എത്ര അപേക്ഷകളില്‍
ധനസഹായം നല്കി എന്ന്
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ആകെ എത്ര
തുക അനുവദിച്ചു;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള
ചികിത്സാ
ധനസഹായത്തിനായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
ഇതില്‍ എത്ര
എണ്ണത്തില്‍
തീരുമാനമെടുത്തു; ആകെ
എത്ര തുക അനുവദിച്ചു;
വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
യുവജനങ്ങളുടെ താെഴിലില്ലായ്മ
2705.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട
യുവജനങ്ങളുടെ
താെഴിലില്ലായ്മ
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശപഠനം
സാധ്യമാക്കുന്നതിനായി
എന്തെല്ലാം
ധനസഹായപദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്നത്;
അതിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നുള്ള
ചികിത്സാധനസഹായം
2706.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതേവരെ
പട്ടികജാതി
വികസനവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര പേര്‍ക്ക്
ചികിത്സാധനസഹായം
അനുവദിച്ചു
നല്‍കിയിട്ടുണ്ട്;
(ബി)
ആകെ
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കാമോ?
ചവറ
മണ്ഡലത്തില്‍ പഠന മുറി പദ്ധതി
2707.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠന മുറി നിര്‍മ്മിച്ച്
നല്കുന്ന
പദ്ധതിപ്രകാരം ചവറ
നിയോജകമണ്ഡലത്തില്‍
എത്ര പഠന മുറികള്‍
നിര്‍മ്മിച്ചിട്ടുണ്ട്
എന്ന് അറിയിക്കുമോ; ഈ
പദ്ധതിയ്ക്കായി
പ്രസ്തുത മണ്ഡലത്തില്‍
നിന്നും എത്ര
കുടുംബങ്ങളെ
തെരഞ്ഞെടുത്തിട്ടുണ്ടെന്നും
അവരുടെ വിശദവിവരങ്ങളും
അറിയിക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ പട്ടിക ജാതി
കോളനിയില്‍ നടപ്പാക്കിവരുന്ന
വിവിധ പദ്ധതികള്‍
2708.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ പട്ടിക
ജാതി കോളനികളിൽ
നടപ്പാക്കിവരുന്ന വിവിധ
പദ്ധതികളും
പ്രവൃത്തികളും
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
2017-18
വര്‍ഷം മണലൂര്‍
മണ്ഡലത്തിലെ പട്ടിക
ജാതി കോളനികളില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ചുള്ള
ഏതെങ്കിലും
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പഠനമുറി
നിര്‍മ്മിച്ച് നല്കുന്ന
പദ്ധതി
2709.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
പഠനസൗകര്യം കുറവുള്ള
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് പഠനമുറി
നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പഠനമുറി പദ്ധതി പ്രകാരം
എത്ര വീടുകളില്‍
പഠനമുറി നിര്‍മ്മിച്ചു
നല്‍കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതു സംബന്ധിച്ച
വിശദാംശം
വ്യക്തമാക്കുമോ?
പട്ടികജാതി
ക്ഷേമ വകുപ്പില്‍ നിന്നുള്ള
ധനസഹായം
2710.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
ക്ഷേമ വകുപ്പില്‍
നിന്നും പട്ടികജാതി
വിഭാഗക്കാര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനും
അറ്റകുറ്റ
പണികൾക്കുമായി
ഇപ്പോഴും ധനസഹായം
നല്‍കിവരുന്നുണ്ടോ;
(ബി)
എങ്കില്‍
കോതമംഗലം ബ്ലോക്കില്‍
നിന്നും എത്രപേര്‍ ഈ
ആനുകൂല്യത്തിനായി
അപേക്ഷ നല്‍കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര പേര്‍ക്ക് ഈ
ആനുകൂല്യം ലഭ്യമായി
എന്ന് വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
ആനുകൂല്യം കൂടുതല്‍
പേര്‍ക്ക് ലഭ്യമാകും
വിധം വിപുലീകരിക്കുമോ;
വിശദമാക്കാമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
2711.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
നിയോജക മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതി പ്രകാരം നവീകരണം
നടത്തുന്ന കോളനികള്‍
ഏതൊക്കെയാണ്;
(ബി)
ഇവയ്ക്കായി
എത്ര രൂപയുടെ
പദ്ധതിയാണ്
തയ്യാറാക്കിയിട്ടുള്ളത്;
(സി)
ഈ
കോളനികളുടെ നവീകരണം
നടത്തുന്നത് ഏത്
സ്ഥാപനം മുഖേനയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന് വിശദാംശ
സഹിതം അറിയിക്കുമോ;
(ഇ)
ഈ
പ്രവര്‍ത്തനങ്ങളിലെ
കാലതാമസം
എന്തുകൊണ്ടെന്ന്
അറിയിക്കുമോ;
(എഫ്)
ഈ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കുമെന്ന്
അറിയിക്കുമോ?
വിജ്ഞാന്
വാടികള്‍
2712.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്
കീഴില്‍ കൊയിലാണ്ടി
മണ്ഡലത്തിലെ എത്ര
വിജ്ഞാന്‍വാടികളുടെ
കെട്ടിട നിര്‍മ്മാണം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
ആയതില്‍
എത്രയെണ്ണത്തില്‍
വൈദ്യുതീകരണമടക്കമുള്ള
മുഴുവന്‍ പ്രവൃത്തികളും
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
വിജ്ഞാന്
വാടികള്‍
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തിയായ വിജ്ഞാന്
വാടികളെ പ്രവര്‍ത്തന
സജ്ജമാക്കാന്‍
എന്തെല്ലാം നടപടികള്‍
കൈക്കൊള്ളാനാണ്
ആലോചിക്കുന്നത്;
ഇതിലേക്കായി കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
നടപടികള്‍
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2713.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര കോളനിയില്‍
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
മണ്ഡലത്തിലെ
കോട്ടാശ്ശേരി, മാനീരി
കോളനികളില്‍ പ്രവൃത്തി
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്ക് വേണ്ടി
നീക്കിവെച്ച തുക
ധനകാര്യവകുപ്പ്
തിരിച്ച് പിടിച്ചത്
മൂലമാണോ പദ്ധതി
തുടങ്ങാന്‍
സാധിക്കാത്തതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കൊണ്ടോട്ടി
മണ്ഡലത്തിലെ മേല്‍
കോളനികളിലെ
പ്രവൃത്തികള്‍ എന്ന്
തുടങ്ങാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2714.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതിയുടെ
ഭാഗമായി
നവീകരിക്കുവാന്‍
ഭരണാനുമതി ലഭ്യമായ
വിളപ്പില്‍ നിലമേല്‍
കോളനി, പള്ളിച്ചല്‍
തേരിക്കാവിള കോളനി
എന്നിവയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തികള്‍
വേഗത്തിലാക്കുന്നതിനും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിദേശ ജോലി
2715.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പാറക്കല്‍ അബ്ദുല്ല
,,
ടി.എ.അഹമ്മദ് കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിദേശ ജോലി
ലഭ്യമാക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വര്‍ഷം പ്രസ്തുത
പദ്ധതിയിലൂടെ എത്ര
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ?
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതി
2716.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആറന്മുള
മണ്ഡലത്തിലെ ഇലന്തൂര്‍
പഞ്ചായത്തില്‍പ്പെട്ട
ഏത് കോളനിയുടെ
നവീകരണത്തിനാണ് തുക
അനുവദിച്ചിരുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരുന്നത്;
പ്രവൃത്തികള്‍ എല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തികളുടെ
നടത്തിപ്പ് സംബന്ധിച്ച്
പരാതികളോ ആക്ഷേപങ്ങളോ
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
പി.കെ.കാളന്
കുടുംബക്ഷേ മപദ്ധതി
2717.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷം
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
പി.കെ.കാളന്
കുടുംബക്ഷേമപദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതി ഇതിനകം
എവിടെയൊക്കെയാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
പദ്ധതിയിന്‍കീഴില്‍
നടപ്പ് വര്‍ഷം ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുമതി നല്‍കിയതെന്നും
ആയവയുടെ നിലവിലെ
അവസ്ഥയെക്കുറിച്ചും
ജില്ലതിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏറനാട് മണ്ഡലത്തിലെ
പട്ടികവര്‍ഗ കോളനികളുടെ
സമഗ്ര വികസനം
ലക്ഷ്യമാക്കി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയത്;
വ്യക്തമാക്കുമോ?
റ്റി.എസ്.പി.
പ്രകാരമുള്ള പദ്ധതികൾ
2718.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റ്റി.എസ്.പി.
പ്രകാരം ഈ സര്‍ക്കാര്‍
നാളിതുവരെ വാമനപുരം
നിയോജകമണ്ഡലത്തില്‍
അനുവദിച്ച പദ്ധതികള്‍
വ്യക്തമാക്കുമോ ;
(ബി)
ഓരോ
പദ്ധതിയുടെയും പുരോഗതി
റിപ്പോര്‍ട്ട്
വിശദമാക്കുമോ ?
കമ്മ്യൂണിറ്റി
കിച്ചണ്‍ പദ്ധതി
2719.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പോഷകസമൃദ്ധമായ ആഹാരം
ലഭ്യമാക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന
കമ്മ്യൂണിറ്റി കിച്ചണ്‍
പദ്ധതി എത്ര ഉൗരുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എത്രനേരത്തെ ഭക്ഷണമാണ്
നല്‍കിവരുന്നത്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
മേഖലയിലെ ആരോഗ്യ സംബന്ധമായ
സ്ഥാപനങ്ങള്‍
2720.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
മണ്ഡലത്തിന്റെ
പരിധിയില്‍
പട്ടികവര്‍ഗ്ഗ പദ്ധതി
പ്രകാരം ആവിഷ്ക്കരിച്ച
പട്ടികവര്‍ഗ്ഗ മേഖലയിലെ
ആരോഗ്യ സംബന്ധമായ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങള്‍
സംബന്ധിച്ച വിശദ
വിരങ്ങള്‍ നല്‍കാമോ?
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍
2721.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ കീഴില്‍
എത്ര റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ ഉണ്ട്;
പ്രസ്തുത സ്കൂളുകളിലെ
ജീവനക്കാരുടെ നിയമനരീതി
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്കൂളുകളുടെ അടിസ്ഥാന
വികസനത്തിന് ഫണ്ട്
ലഭ്യമാക്കുന്നത് ഏത്
വകുപ്പാണ്;
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍
പട്ടികവര്‍ഗ്ഗ
വകുപ്പിന്റെ കീഴില്‍
ഇത്തരത്തിലുള്ള എത്ര
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ ഉണ്ട്;
കട്ടേല ഡോ.അംബേദ്കര്‍
മെമ്മോറിയല്‍ സ്കൂളിന്
വേണ്ടി 2016 മുതല്‍
എന്തു തുക ചെലവഴിച്ചു;
പ്രസ്തുത സ്കൂളിനായി
തിരുവനന്തപുരം നഗരസഭ
ചെലവഴിച്ച തുക എത്ര;
ഏതൊക്കെ
പദ്ധതികള്‍ക്കായാണ്
ചെലവഴിച്ചത്; ഇതിനായി
മാറ്റിവച്ച തുകയില്‍
ചെലവഴിക്കാത്ത തുക
എത്ര; ഈ വിഷയങ്ങള്‍
ഓഡിറ്റ് വിഭാഗം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
എസ്.സി./എസ്.റ്റി.
വിഭാഗക്കാര്‍ക്കുള്ള ചികിത്സാ
ധനസഹായം
2722.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നത്തിനുശേഷം
എസ്.സി./എസ്.റ്റി
വിഭാഗക്കാര്‍ക്കുള്ള
ചികിത്സാ
ധനസഹായത്തിനായി
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍ നിന്ന്
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അതിൽ
എത്ര പേര്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്നും
ഓരോരുത്തർക്കും എത്ര
തുക വീതമാണ്
നൽകിയതെന്നും
വ്യക്തമാക്കുമോ?
ചികിത്സാ
ധനസഹായ അപേക്ഷയിലുണ്ടായ
കാലതാമസം
2723.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
കടുത്തുരുത്തി നിയോജക
മണ്ഡലത്തില്‍ നിന്നും
എസ്.സി/എസ്.ടി.
വിഭാഗത്തില്‍ ചികിത്സാ
ധനസഹായത്തിനായി
14/12/2017 ല്‍
എം.എല്‍എ. മുഖേന അപേക്ഷ
നല്‍കിയിരുന്ന ശ്രീ.
കുമാരന്
കാരിമറ്റത്തില്‍,
കാഞ്ഞിരത്താനം കോട്ടയം
എന്ന വ്യക്തിയുടെ
അപേക്ഷയിന്മേല് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ശ്രീ.
കുമാരന് ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
ഇല്ലയെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
ധനസഹായം
അനുവദിച്ചിട്ടുണ്ടെങ്കില്‍
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
എം.എല്‍.എ.യ്ക്കോ
അപേക്ഷകനോ മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
ചികിത്സാ ധനസഹായ
അപേക്ഷകളില്‍ ശുപാര്‍ശ
ചെയ്ത എം.എല്‍എ
മാര്‍ക്ക് മറുപടി കത്ത്
നല്‍കുന്നതിനായി നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍ ചികിത്സാ
ധനസഹായം
2724.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍
പട്ടികജാതി വികസന
വകുപ്പ് മുഖേന എത്ര
പേര്ക്ക്ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
ആകെ എത്ര തുക
നല്‍കിയിട്ടുണ്ട്;
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ആലത്തൂര്‍,
കുഴല്‍മന്ദം, നെന്മാറ
ബ്ലോക്ക് പട്ടികജാതി
വികസന ഒാഫീസുകള്‍
തിരിച്ച് വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
ചികിത്സ സഹായം
2725.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള
ചികിത്സാ സഹായ അപേക്ഷകൾ
അക്ഷയ കേന്ദ്രങ്ങള്‍
വഴി നല്‍കിയിട്ടും
രോഗികള്‍ക്ക് തുക
ലഭിക്കുവാന്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
നിയോജക മണ്ഡലത്തില്‍
ചികിത്സാ സഹായത്തിനായി
അപേക്ഷ നല്‍കിയവര്‍ക്ക്
ചികിത്സ സഹായം
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവർക്ക് ചികിത്സ സഹായ
വിതരണം
വേഗത്തിലാക്കുന്നതിന്
നടപടിയെടുക്കുമോ?
മലക്കപ്പാറ
പി.എച്ച്.സി.സബ്ബ് സെന്ററില്‍
ആംബുലന്‍സ്
2726.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലക്കപ്പാറ
പി.എച്ച്.സി.സബ്ബ്
സെന്ററില്‍ ആംബുലന്‍സ്
അനുവദിക്കുന്നതിന്
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ പരിഗണിച്ച്
അടിയന്തരമായി
ആംബുലന്‍സ്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയിലെ പട്ടിക
വിഭാഗക്കാര്‍ക്കുളള ചികിത്സാ
ധനസഹായം
2727.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നത്തിനുശേഷം
പട്ടികവിഭാഗക്കാര്ക്കുളള
ചികിത്സാ ധനസഹായ പദ്ധതി
പ്രകാരം കാസര്‍ഗോഡ്
ജില്ലയിൽ നാളിതുവരെ
എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ചികിത്സ
ധനസഹായം
2728.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ ചികിത്സ
ധനസഹായത്തിനുള്ള
അപേക്ഷയിന്മേല്
നിലവില്‍ കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അക്ഷയ
സെന്ററുകള്‍ വഴി അപേക്ഷ
സമര്‍പ്പിച്ചിരുന്നു
എങ്കിലും നാളിതുവരെ
അക്ഷയ സെന്ററിന് തുക
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ചികിത്സ
ധനസഹായത്തിനുള്ള
അപേക്ഷയിൽ മതിയായ തുക
ലഭിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കാന്‍സര്‍,
വൃക്കരോഗം പോലെ തുടര്‍
ചികിത്സ ആവശ്യമായ
രോഗികള്‍ക്ക് നിശ്ചിത
കാലയളവില്‍ തുക
നല്കാന്
തീരുമാനമെടുക്കുമോ;
(ഇ)
എല്ലാ
ബ്ലോക്ക് ഓഫീസുകളിലും
നിലവില്‍
ഡി.ആര്.എഫ്.അപേക്ഷകള്‍
കെട്ടിക്കിടക്കുകയാണ്
എന്നുളളതിനാല്‍ ചികിത്സ
ധനസഹായത്തിനുള്ള അപേക്ഷ
തീര്‍പ്പാക്കുന്നതിന്
എസ്.സി. പ്രൊമോട്ടര്‍
മാരുടെ സഹായം
ലഭ്യമാക്കുത്തിന്നുള്ള
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ ചികില്‍സ
ധനസഹായത്തിനുളള കാലതാമസം
2729.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ ചികില്‍സ
ധനസഹായ വിതരണവുമായി
ബന്ധപ്പെട്ട്
ടി.ഗ്രാന്റ്സ് വഴി
നല്കുന്ന ചികില്‍സ
ധനസഹായ അപേക്ഷകള്‍
കാലതാമസം
നേരിടുന്നതായും
നേരിട്ട് മന്ത്രി
ഓഫീസുകളില്‍
എത്തിക്കുന്ന
അപേക്ഷകളുടെ തീരുമാനം
വൈകുന്നതിനേക്കാള്‍
വലിയ കാലതാമസം ഈ
ഓണ്‍ലൈന്‍ പോര്‍ട്ടല്‍
വഴി കാലതാമസം
നേരിടുന്നതായും ഉളള
പരാതികള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
എത്ര ചികില്‍സാ ധനസഹായ
അപേക്ഷകള്‍ മന്ത്രിയുടെ
ഓഫീസിലും പട്ടികജാതി
പട്ടികവര്‍ഗ്ഗ
വകുപ്പിലും 2018
നവംമ്പര്‍ 15 വരെ
തീരുമാനമാകാതെ
കിടക്കുന്നു; അവ
ഏതെല്ലാം; എത്ര
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിച്ചു;
അവ ഏതെല്ലാം
എന്നറിയിക്കാമോ;
(സി)
അനുമതി
ലഭിച്ച
അപേക്ഷകളെക്കുറിച്ച്
ഗുണഭോക്താക്കള്‍ക്ക്
വിവരം നല്കുന്നുണ്ടോ
എന്നറിയിക്കാമോ;
ഇല്ലായെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഡി)
ചികില്‍സ
ധനസഹായ അപേക്ഷകളില്‍
ഡോക്ടര്‍ തുക
എഴുതണമെന്നും ഐ.പി
നമ്പര്‍ വേണമെന്നുമുള്ള
വ്യവസ്ഥ പാവപ്പെട്ട
രോഗികളെ ഏറെ
ബുദ്ധിമുട്ടിക്കുന്നതായുള്ള
പരാതിക്ക് പരിഹാരം
കാണുമോ; ധനസഹായ
അപേക്ഷകള്‍ ഓണ്‍ലൈനായി
നല്കിയ ശേഷം ഹാര്‍ഡ്
കോപ്പി ബ്ലോക്ക്
പട്ടികജാതി വികസന
ഓഫീസില്‍
ഏല്‍പ്പിക്കുന്നത്
അവസാനിപ്പിക്കും എന്ന്
മന്ത്രി നല്കിയ ഉറപ്പ്
എന്നേക്ക്
പാലിക്കപ്പെടും
എന്നറിയിക്കാമോ;
(ഇ)
പി.എച്ച്.സി
കളില്‍
ചികില്‍സയ്ക്കായ്
എത്തുന്നവര്‍
ഇക്കാര്യത്തില്‍
അനുഭവിക്കുന്ന
ദുരിതത്തിന് അറുതി
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനും
ടി.ഗ്രാന്റ്സ് വഴി
ധനസഹായ വിതരണം
ആരംഭിച്ചിട്ടുണ്ടോ;
ആയത് എന്നേക്ക്
നടപ്പില്‍ വരുത്തുവാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ചികിത്സാ ധനസഹായം
2730.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ചികിത്സാ
സഹായത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് ;
ഇവയില്‍ എത്ര
എണ്ണത്തിന് ധനസഹായം
നല്കി; ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര രൂപയാണ്
ഈയിനത്തില്‍ ധനസഹായമായി
നല്‍കിയിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ ഓരോന്നിനും
ഏതൊക്കെ
അസുഖങ്ങള്‍ക്കാണ്
ധനസഹായം നല്‍കുന്നത് ;
ഓരോ വിഭാഗവും എന്തൊക്കെ
രേഖകളാണ്
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ടത് ;
ഓരോന്നിനും പ്രത്യേകം
അപേക്ഷ ഫോറം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(സി)
പട്ടികജാതി
വിഭാഗത്തിനും
പട്ടികവര്‍ഗ്ഗ
വിഭാഗത്തിനും ഓണ്‍ലൈന്‍
വഴി അപേക്ഷ നല്‍കാമോ ;
എന്തൊക്കെ രേഖകളാണ്
ഇതുവഴി അപ്ലോഡ്
ചെയ്യേണ്ടത് ; അക്ഷയയും
മറ്റും വഴി അപ്ലോഡ്
ചെയ്യുമ്പോള്‍ ഈ
വിഭാഗങ്ങള്‍ക്ക് 50
രൂപയില്‍ അധികം
ചെലവാകും എന്ന കാര്യം
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഓണ്‍ലൈന്‍ വഴിയുള്ള
അപേക്ഷകള്‍
ലളിതമാക്കുന്നതിനുവേണ്ടി
നടപടി സ്വീകരിക്കുമോ ?
അതിരപ്പിളളി
ട്രൈബല്‍ ഗേള്‍സ് ഹോസ്റ്റല്‍
2731.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിളളി
പഞ്ചായത്തില്‍പ്പെട്ട
വെറ്റിലപ്പാറയില്‍
എക്സ് സര്‍വ്വീസ് മെന്‍
കോളനി സംഘം വിട്ട്
നല്കിയ 50 സെന്റു
സ്ഥലത്ത് ട്രൈബല്‍
ഗേള്‍സ് ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പൊതുമരാമത്ത്
വഴി
സമര്‍പ്പിച്ചിട്ടുള്ള
ഇതിനായുള്ള
എസ്റ്റിമേറ്റിന് അനുമതി
നല്‍കുന്നതിനും
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
വാരപ്പെട്ടി
പഞ്ചായത്തിലെ ഇഞ്ചൂരില്‍
പട്ടികവര്‍ഗ്ഗ വിഭാഗം
കുട്ടികള്‍ക്കായി മോഡല്‍
റസിഡന്‍സ് സ്കൂള്‍
2732.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
വാരപ്പെട്ടി
പഞ്ചായത്തിലെ
ഇഞ്ചൂരില്‍ 6 ഏക്കറില്‍
അധികം വരുന്ന
സര്‍ക്കാര്‍ വക
സ്ഥലത്ത് പട്ടികവര്‍ഗ്ഗ
വിഭാഗം
കുട്ടികള്‍ക്കായി ഒരു
മോഡല്‍ റസിഡന്‍സ്
സ്കൂള്‍
നിര്‍മ്മിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം പട്ടിക വര്‍ഗ്ഗ
വകുപ്പിന്
വിട്ടുകിട്ടുന്നത്
ഉള്‍പ്പെടെ ഈ സ്ഥലത്ത്
മോഡല്‍ റസിഡന്‍സ്
സ്കൂള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത് മോഡല്‍
റസിഡന്‍സ് സ്കൂള്‍
സ്ഥാപിച്ചാല്‍ കോതമംഗലം
മണ്ഡലത്തില്‍ ആദിവാസി
കോളനികളിലെ
കുട്ടികള്‍ക്കും,
അടിമാലി അടക്കമുള്ള
സമീപ പ്രദേശങ്ങളിലെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
കുട്ടികള്‍ക്കുമെല്ലാം
പ്രയോജനം
ലഭിക്കുന്നതിനാല്‍
പ്രസ്തുത സ്ഥലത്ത്
മോഡല്‍ റസിഡന്‍സ്
സ്കൂള്‍
സ്ഥാപിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷന്റെ വായ്പ
പദ്ധതികള്‍
2733.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഇതുവരെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന കോര്പ്പറേഷന്
മുഖേന വിവിധ വായ്പ
പദ്ധതികളിലായി എത്ര
പേര്‍ക്ക് വായ്പ
നല്‍കിയിട്ടുണ്ട്;
(ബി)
ഇതിനകം
ആകെ എത്ര കോടി രൂപ
വായ്പയായി വിതരണം
ചെയ്തിട്ടുണ്ട്;
(സി)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന് മുഖേന
അനുവദിക്കുന്ന
വായ്പകളും അവ
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങളും
എന്തൊക്കയാണെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
വായ്പ കുടിശ്ശിക
എഴുതിത്തളളുന്നതിനുള്ള നടപടി
2734.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിവിധ
ആവശ്യങ്ങള്‍ക്കായി
നല്കിയ വായ്പകള്‍
എഴുതിത്തളളുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
അത്
സംബന്ധിച്ച എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിനായി
ശേഷിക്കുന്നുണ്ട്;
വിശദാംശം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(സി)
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴിലുളള
സ്ഥാപനങ്ങളില്‍ നിന്നും
വിവിധ
ആവശ്യങ്ങള്‍ക്കായി
വായ്പ എടുത്തിട്ട് അത്
തിരിച്ചടയ്ക്കുവാൻ
സാധിക്കാത്തവരുടെ എണ്ണം
ക്രമാതീതമായി
വര്‍ധിക്കുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അപ്രകാരം
വായ്പ കുടിശ്ശിക
വരുത്തിയവരെ
സഹായിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമിയും
വീടും
2735.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിരായ
പട്ടികജാതി,പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുടെ എണ്ണം
വ്യക്തമാക്കുമോ; ജില്ല
തിരിച്ചുള്ള വിശദാംശം
നൽകുമോ;
(ബി)
അവരില്‍
വീട് വയ്ക്കുവാൻ
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ എത്ര
എന്ന് വ്യക്തമാക്കുമോ;
(സി)
പട്ടിക
വിഭാഗത്തിൽപ്പെട്ട
ഭവനരഹിതർക്ക് വീടും ,
ഭൂരഹിതരും
ഭവനരഹിതരുമായവർക്ക്
ഭൂമിയുള്‍പ്പെടെ വീടും
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ?
ഭൂരഹിത
പട്ടികജാതി കുടുംബങ്ങള്‍
2736.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീട്
വെക്കാന്‍ സ്ഥലം
അനുവദിക്കുന്ന പദ്ധതി
ഇപ്പോള്‍ നിലവിലുണ്ടോ;
(ബി)
എങ്കില്‍
ഗുണഭോക്തൃ
തെരഞ്ഞെടുപ്പിനുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ നിര്‍വ്വഹണ
ഉദ്യോഗസ്ഥന് ആരാണ്?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമി
2737.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് ഭൂമി
വാങ്ങി
നല്കുന്നതിലേക്കായി
2017-18 വര്‍ഷം
നീക്കിവച്ച തുക
പൂര്‍ണ്ണമായും
വിനിയോഗിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ബി)
എങ്കില്‍
ജില്ല തിരിച്ചുള്ള
വിശദാംശം നല്‍കുമോ?
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണ സഹായം
2738.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
ഉള്‍പ്രദേശങ്ങളില്‍
താമസിക്കുന്ന
പട്ടികജാതി
കുടുംബങ്ങള്‍ക്ക്
നിര്‍മ്മാണ സാമഗ്രികള്‍
എത്തിക്കാന്‍ തന്നെ
പ്രസ്തുത തുകയുടെ
ഭൂരിഭാഗം ചെലവാകും എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
അനുവദിക്കുന്ന തുക
തികച്ചും
അപര്യാപ്തമാണെന്നു
വ്യാപക പരാതി
ഉയര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
സാഹചര്യത്തില്‍
കൂടുതല്‍ തുക
അനുവദിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭവനരഹിതരായ
പട്ടികജാതിക്കാര്‍ക്ക് വീട്
നിര്‍മ്മിക്കുന്ന പദ്ധതി
2739.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭവനരഹിതരായ
പട്ടികജാതി
വിഭാഗങ്ങള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ പദ്ധതി
എന്താണെന്നും ആയതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ?
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ട
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
2740.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തുണ്ടായ
പ്രളയത്തില്‍ എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ്
പൂര്‍ണ്ണമായി വീടും
സ്ഥലവും
നഷ്ടപ്പെട്ടിട്ടുള്ളത്;
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ ഭവനരഹിതരായ
കുടുംബങ്ങള്‍
2741.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
ഭവനരഹിതരായ എത്ര
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇവര്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ട് എന്ന്
വിശദമാക്കാമോ?
മാനന്തവാടി മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം പദ്ധതി
2742.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പടുത്തിയ
പട്ടികവര്‍ഗ്ഗ
കോളനികളിലെ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
പ്രവൃത്തി
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
മേല്‍
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
പട്ടികവര്‍ഗ വികസന
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
മങ്കട
നിയോജക മണ്ഡലത്തില്‍
അംബേദ്കര്‍ സ്വാശ്രയഗ്രാമം
പദ്ധതി
2743.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ സമഗ്ര
വികസനം ലക്ഷ്യം വച്ച്
പട്ടികജാതി വികസന
വകുപ്പ്
നടപ്പിലാക്കുന്ന
അംബേദ്കര്‍
സ്വാശ്രയഗ്രാമം
പദ്ധതിയുടെ ഭാഗമായി
മങ്കട
നിയോജകമണ്ഡലത്തിലെ
കുറുവ
ഗ്രാമപഞ്ചായത്തിലെ
പാങ്ങ് അമ്പലപ്പറമ്പ്
കോളനിയെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് മങ്കട
നിയോജക മണ്ഡലത്തില്‍
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
മാതൃക
കോളനികള്‍
2744.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍
താമസിക്കുന്ന എത്ര
കോളനികള്‍ക്കാണ് മാതൃക
കോളനികളാക്കി
മാറ്റുന്നതിനുള്ള 1
കോടി രൂപ
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍
ഇത്തരത്തില്‍ എത്ര
പട്ടികജാതി
/പട്ടികവര്‍ഗ്ഗ
കോളനികള്‍ക്കാണ് ഇൗ
തുക അനുവദിച്ചിതെന്നും
ഇൗ തുക അനുവദിച്ച്
വര്‍ഷങ്ങളായിട്ടും പണി
തുടങ്ങാത്ത എത്ര
കോളനികള്‍ ഉണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
മാതൃക
കോളനികള്‍ക്കായി തുക
അനുവദിച്ച് പണി
പൂര്‍ത്തീകരിച്ചതും
പ്രവര്‍ത്തി
ആരംഭിച്ചതുമായ എത്ര
കോളനികളുണ്ടെന്നും
വ്യക്തമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ കോളനികളുടെ സമഗ്ര
വികസനം
2745.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാദാപുരം
മണ്ഡലത്തിലെ നരിപ്പറ്റ
,വാണിമേല്‍ എന്നീ ഗ്രാമ
പഞ്ചായത്തുകളിലെ
വായാട്,പന്നിയേരി
,കുറ്റലൂര്‍ ,മാടഞ്ചേരി
എന്നീ കോളനികളുടെ സമഗ്ര
വികസന പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്തെന്ന്
വിശദമാക്കാമോ?
അംബേദ്കര്‍
സ്വയം പര്യാപ്ത കോളനികള്‍
2746.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വയം പര്യാപ്ത കോളനി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം മണ്ഡലത്തില്‍
നടപ്പാക്കുന്ന
പ്രവൃത്തികളുടെ
പുരോഗതികള്‍
വിശദീകരിക്കാമോ;
(ബി)
മാസ്റ്റര്‍
പ്ലാന്‍ അനുസരിച്ച്
കോളനിയില്‍ എല്ലാ
പ്രവൃത്തികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കാമോ;
(സി)
ബാക്കിയുളളവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
2747.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തിലെ
കാവുംകുന്ന്,
തവിഞ്ഞാല്‍
ഐ.എച്ച്.ഡി.പി.
പട്ടികജാതി കോളനികളില്‍
പട്ടികജാതി വികസന
വകുപ്പ് നടപ്പാക്കുന്ന
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ആരംഭിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഇത്തരം
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
2748.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതി പ്രകാരം
ഈ സര്‍ക്കാര്‍ ഏതെല്ലാം
വര്‍ഷങ്ങളില്‍ ഏതെല്ലാം
മണ്ഡലങ്ങളില്‍ ഒരു കോടി
രൂപ വിതം അനുവദിച്ചു;
വെളിപ്പെടുത്തുമോ;
(ബി)
നിശ്ചയിച്ച
പ്രവര്‍ത്തനങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
അവലോകനം ചെയ്യാറുണ്ടോ;
(സി)
നിര്‍മ്മാണ
ചുമതല ഏല്പിക്കുന്ന
ഏജന്‍സികള്‍
കാണിക്കുന്ന അലംഭാവം
നിമിത്തം ചില
പ്രവൃത്തികള്‍
അനന്തമായി
നീണ്ടുപോകുന്നത്
തടയുന്നതിന് എന്തെല്ലാം
ക്രമീകരണങ്ങള്‍
വരുത്തുവാന്‍
ഉദ്ദേശിക്കുന്നു;
വ്യക്തമാക്കുമോ;
(ഡി)
2018-19
വര്‍ഷങ്ങളില്‍ ഈ പദ്ധതി
പ്രകാരം ഏതെല്ലാം
മണ്ഡലങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ഏറ്റെടുത്തത്;
വ്യക്തമാക്കുമോ?
അംബേദ്കര്‍
ഗ്രാമം കോളനികളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
2749.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷത്തില്‍
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
ചെങ്കല്‍ പഞ്ചായത്തിലെ
അലത്തറവിളാകം,
കുളത്തൂര്‍
പഞ്ചായത്തിലെ തോണികടവ്
എന്നീ സ്ഥലങ്ങളില്‍
1കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
അനുമതി നല്‍കിയിരുന്നോ;
(ബി)
ഈ
കോളനികളുടെ നവീകരണ
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണ് നടന്നത്
എന്ന് വിശദമാക്കാമോ;
നടന്ന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഒാരോ കോളനിയിലും
വിനിയോഗിച്ച തുക
എത്രയാണ് ;
അലത്തറവിളാകം,
തോണിക്കടവ് എന്നീ
കോളനികളില്‍ നടന്ന
പ്രവൃത്തികള്ക്ക്പദ്ധതി
നടപ്പാക്കാന്‍
ഗവണ്മെന്റ്
ചുമതലപ്പെടുത്തിയ
ഏജന്‍സിക്ക് തുക
നല്‍കിയിട്ടുണ്ടോ; എത്ര
തുകയാണ് ഈ ഏജന്‍സിക്ക്
നല്‍കിയതെന്ന്
വ്യക്തമാക്കാമോ;
(സി)
2018-19
ല്‍ പണി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത
സാഹചര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കോളനികളില്‍
പൂര്‍ത്തികരിക്കാത്ത
വര്‍ക്കുകള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തു നടപടി
സ്വീകരിക്കും?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2750.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍ കീഴില്‍
2013-2014 മുതല്‍
നാളിതു വരെ കൊല്ലം
നിയോജ മണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികളുടെ നവീകരണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുളളത്; അവ
ഓരോന്നിന്റെയും
ഇപ്പോഴത്തെ സ്ഥിതി
എന്താണ്; വിശദാംശം
ലഭ്യമാക്കുമോ?
പട്ടികജാതി
കോളനികളുടെ സമഗ്രവികസനം
2751.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ സമഗ്രവികസനം
ലക്ഷ്യമിട്ടുകൊണ്ടുള്ള
അംബേദ്കര്‍ സങ്കേത
വികസന പരിപാടിയില്‍
പുതിയ കോളനികളെ
ഉള്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ;
(ബി)
കുന്ദമംഗലം
നിയോജക മണ്ഡലത്തില്‍ 40
പട്ടികജാതി
കുടുംബങ്ങളെങ്കിലും
താമസിക്കുന്ന എത്ര
സങ്കേതങ്ങളാണ്
നിലവിലുള്ളതെന്നും അവ
ഏതെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
കോര്‍പസ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പട്ടികജാതി
കോളനികളിലേക്കുള്ള
റോഡുകള്‍
വികസിപ്പിക്കുന്ന
പദ്ധതി നിലവിലുണ്ടോ;
(ഡി)
എങ്കില്‍
കഴിഞ്ഞ മൂന്ന്
സാമ്പത്തിക
വര്‍ഷങ്ങളിലായി ഈ
ഇനത്തില്‍ കോഴിക്കോട്
ജില്ലക്കായി അനുവദിച്ച
തുക എത്ര വീതമാണെന്ന്
വ്യക്തമാക്കാമോ; ഈ
ഫണ്ടില്‍ നിന്നും
കുന്ദമംഗലം നിയോജക
മണ്ഡലത്തിലേക്ക് എത്ര
രൂപ വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
ആയത് ഏതെല്ലാം
പ്രവൃത്തികള്‍ക്കു
വേണ്ടിയാണെന്നും
വിശദമാക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തില്‍ അംബേദ്കര്‍
ഗ്രാമം പദ്ധതി
2752.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികളെയാണ്
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയിലേക്ക്
തെരഞ്ഞെടുത്തിരിക്കുന്നത്;
(ബി)
ഓരോ
കോളനിയിലും എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പില്‍ വരുത്തി;
വിശദാംശം നല്‍കാമോ?
പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര വികസനം
2753.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ
പ്രാക്തനഗോത്ര
വിഭാഗങ്ങളായ അടിയ,
പണിയ,കാട്ടുനായ്ക്ക
തുടങ്ങിയവരുടെ
ക്ഷേമത്തിനായി
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമാണ്; തുക
എത്രയാണ്; വിവരിക്കാമോ;
(ബി)
പട്ടികവര്‍ഗ്ഗ
കോളനികളുടെ സമഗ്ര
വികസനം ലക്ഷ്യമാക്കി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
അംബേദ്കര്‍
സെറ്റില്‍മെന്റ്
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി വിവരവും
പദ്ധതിയുടെ പുരോഗതിയും
എന്താണ്;
(സി)
അംബേദ്ക്കര്‍
സെറ്റില്‍മെന്റ് പദ്ധതി
പ്രകാരം ഏതെല്ലാം
വകുപ്പുകളുടെ സഹകരണം
ലഭ്യമാണ്; നിലവില്‍
ലഭ്യമായ തുക എത്രയാണ്;
വ്യക്തമാക്കുമോ?
അംബേദ്കര്‍
ഗ്രാമവികസന പരിപാടി
2754.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17-ലെ
അംബേദ്കര്‍ ഗ്രാമവികസന
പരിപാടിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ ആലുവ
നിയോജകമണ്ഡലത്തിലെ
മലയന്‍കാട് വെസ്റ്റ്
പട്ടികജാതി കോളനിയിലും
കളമശ്ശേരി
നിയോജകമണ്ഡലത്തിലെ
കുന്നുകര പട്ടികജാതി
കോളനിയിലും എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളില്‍ പദ്ധതി
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ അംബേദ്കര്‍
ഗ്രാമം പദ്ധതി
2755.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അംബേദ്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
അതിയന്നൂര്‍
പഞ്ചായത്തിലെ ഭാസ്കര്‍
നഗര്‍ കോളനി,
കുളത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
പൂഴിക്കുന്നു കോളനി
എന്നീ സ്ഥലങ്ങളില്‍
നടക്കുന്ന ഒരു കോടി
രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ അവസ്ഥ എന്ത്
എന്ന് വ്യക്തമാക്കാമോ;
(ബി)
അതിയന്നൂര്‍
പഞ്ചായത്തിലെ ഭാസ്കര്‍
നഗര്‍ കോളനിയുടെ
പുനരുദ്ധാരണ
പ്രവൃത്തികള്‍
ഗുണനിലവാരത്തില്‍ അല്ല
നടത്തുന്നതെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
മേല്‍നോട്ടം
വഹിക്കുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രവൃത്തികള്‍
യഥാസമയം
പൂര്‍ത്തീകരിക്കാനും
കൃത്യതയോടെ
നടത്തുന്നതിനും എന്ത്
നടപടി സ്വീകരിക്കും
എന്ന് അറിയിക്കുമോ?
പന്തപ്ര
ആദിവാസി കോളനിക്കായുളള
പ്രത്യേക പാക്കേജുകള്‍
T 2756.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ പന്തപ്ര
ആദിവാസി കോളനിയിലെ 67
കുടുംബങ്ങള്‍ക്ക്
വനാവകാശ രേഖ
കൈമാറിയതുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പ്രത്യേക പാക്കേജുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാക്കേജിന്റെ ഭാഗമായി
ഓരോ വകുപ്പും
കോളനിയില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്നും ഓരോ
പദ്ധതിക്കും
അനുവദിച്ചിട്ടുള്ള തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(സി)
ഇതില്‍
ഓരോ വകുപ്പും
കോളനിയില്‍
പൂര്‍ത്തീകരിച്ചിട്ടുള്ള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെങ്കിലും വകുപ്പുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തികള്‍
കോളനിയില്‍ ഇനിയും
നടപ്പിലാക്കുവാനുണ്ടോ;ഉണ്ടെങ്കില്‍
ആയത് വേഗത്തില്‍
നടപ്പിലാക്കുന്നതിനുവേണ്ട
നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ?
സാമൂഹ്യ പഠന മുറി പദ്ധതി
2757.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ വികസന
വകുപ്പുകള്‍
നടപ്പിലാക്കുന്ന
സാമൂഹ്യ പഠന മുറി
പദ്ധതി പ്രകാരം
എറണാകുളം ജില്ലയില്‍
എത്ര
ഗുണഭോക്താക്കള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ധനസഹായം
ആര്‍ക്കെല്ലാമാണ്
അനുവദിച്ചിട്ടുള്ളതെന്ന്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ?
ഐ.ജി.എം.ആര്.എസ്.
സ്ക്കൂളിനെ ഹൈടെക്
സ്ക്കൂളാക്കി മാറ്റുന്നതിന്
നടപടി
2758.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരിലെ
ഐ.ജി.എം.ആര്.എസ്
സ്ക്കൂളിനെ ഹൈടെക്
സ്ക്കൂളാക്കി
മാറ്റുന്നതിനായുള്ള
നിവേദനത്തിന്മേല്
എടുത്ത നടപടി
വിശദമാക്കാമോ;
(ബി)
8/5/2017
-ല്‍ പട്ടികവര്‍ഗ്ഗ
ക്ഷേമ വകുപ്പ്
ഡയറക്ടര്‍ സ്ഥലം
എം.എല്‍.എ-യ്ക്ക് അയച്ച
കത്ത് പ്രകാരമുള്ള
തുടര്‍ നടപടി
വ്യക്തമാക്കാമോ;
(സി)
യൂണിസെഫ്
നിഷ്ക്കര്‍ഷിച്ച
മാതൃകയില്‍ നിലമ്പൂര്‍
പ്രോജക്ട് ഓഫീസര്‍
തയ്യാറാക്കിയ
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
നിലമ്പൂര്‍
ഐ.ജി.എം.ആര്.എസ്.-ന്റെ
സ്ക്കൂള് ക്ഷേമ
കമ്മിറ്റിയിലെ
മെമ്പര്‍മാര്‍
ആരൊക്കെയാണ്; പ്രസ്തുത
കമ്മിറ്റിയില്‍
എം.എല്‍.എ
ഉള്‍പ്പെട്ടിട്ടുണ്ടോ;
ഒരു വര്‍ഷത്തില്‍ എത്ര
തവണയാണ് കമ്മിറ്റി
ചേരേണ്ടത്; കഴിഞ്ഞ
മൂന്ന് വര്‍ഷത്തില്‍
എത്ര കമ്മിറ്റി
ചേര്‍ന്നു; എത്ര തവണ
എം.എല്‍.എ യെ രേഖാമൂലം
അറിയിച്ചു;
അറിയിക്കാന്‍ വീഴ്ച
വരുത്തിയ ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പട്ടിക
ജാതി, പട്ടികവർഗ്ഗ
വിഭാഗക്കാര്‍ക്ക് വിദേശ
പഠനത്തിനായുള്ള പദ്ധതി
2759.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
ജാതി,പട്ടികവർഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വിദേശ പഠനത്തിന്
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഈ
സർക്കാരിന്റെ കാലയളവിൽ
ഈ വിഭാഗത്തില്‍പ്പെട്ട
എത്ര
വിദ്യാർത്ഥികൾക്കാണ്
വിദേശപഠനത്തിനുള്ള
സഹായം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
രാജീവ്
ഗാന്ധി നാഷണല്‍ ഫെല്ലോഷിപ്പ്
2760.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നതപഠനത്തിന് നല്കി
വരുന്ന രാജീവ് ഗാന്ധി
നാഷണല്‍ ഫെല്ലോഷിപ്പ്
(ആര്.ജി.എല്‍.എഫ്.)കഴിഞ്ഞ
രണ്ട് വര്‍ഷമായി
അര്‍ഹതപ്പെട്ടവര്‍ക്ക്
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
(ബി)
മുന്‍
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് പട്ടികജാതി
പട്ടികവര്‍ഗ
വിദ്യാര്‍ത്ഥികളില്‍
യഥാക്രമം എത്ര
പേര്‍ക്കാണ് ഈ
ആനുകൂല്യം
നല്‍കിയിരുന്നത്;
(സി)
യു.ജി.സി.
യും ബന്ധപ്പെട്ട
മന്ത്രാലയവും ഇത്
സംബന്ധമായ വിജ്ഞാപനം
ഇറക്കാത്ത
സാഹചര്യമുണ്ടോ;
(ഡി)
ആനുകൂല്യം
പുന:സ്ഥാപിച്ച്
കിട്ടാന്‍ സംസ്ഥാന
സര്‍ക്കാര്‍ ഇതിനകം
നടത്തിയ ശ്രമങ്ങള്‍
എന്തൊക്കെ;എന്നത്തേക്ക്
ഇത്
പുന:സ്ഥാപിക്കാനാകും
എന്നാണ്
കരുതുന്നത്;വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
പ്രശ്നങ്ങൾ
2761.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചില വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികളിൽനിന്നും
പി.റ്റി.എ ഫണ്ട്,
കോഷന്‍ ഡിപ്പോസിറ്റ്,
വെല്‍ഫയര്‍ ഫണ്ട്
എന്നിവയുടെ പേരിൽ
അനധികൃതമായി തുക
പിരിക്കുന്നത്
സംബന്ധിച്ച പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരാതികളുടെ പകര്‍പ്പുകൾ
ലഭ്യമാക്കുമോ;
ആയതിന്മേൽ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
വിദ്യാര്‍ത്ഥികളുടെ
പരാതികള്‍
പരിഹരിക്കുന്നതിനായി
സംസ്ഥാന തലത്തിലും
ജില്ലാ തലത്തിലും ഓരോ
നോഡല്‍ ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സ്കൂള്‍,
കോളേജ് തലത്തില്‍
പഠിക്കുന്ന എത്ര
പട്ടികജാതി,പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവിൽ സ്റ്റൈപ്പന്റ്
ലഭിക്കുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം സ്റ്റൈപ്പന്റ്
ലഭിക്കുന്നില്ല എന്നത്
സംബന്ധിച്ച്
എന്തെങ്കിലും പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഇ)
അണ്
എയിഡഡ് സ്കൂള്‍,
കോളേജുകളില്‍
പഠിക്കുന്ന എത്ര
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവിൽ സ്റ്റൈപ്പന്റ്
ലഭിക്കുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
2762.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിജാതി വിഭാഗത്തിലെ
കുട്ടികള്‍ക്ക്
ലഭ്യമാക്കി വരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങളുടെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
ഒരു വര്‍ഷം ശരാശരി എത്ര
തുക
ചെലവഴിക്കപ്പെടുന്നു
എന്ന് വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
സ്കൂളുകള്‍
2763.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പട്ടികവര്‍ഗ്ഗ
സ്കൂളുകള്‍
നിലവിലുണ്ട്; ഇതിന്റെ
ലിസ്റ്റ്
വെളിപ്പെടുത്താമോ;
(ബി)
പട്ടികവര്ഗ്ഗവിദ്യാര്ത്ഥികള്ക്കുളള
വിദ്യാഭ്യാസാനുകൂല്യങ്ങളുടെ
വിശദാംശം
വെളിപ്പെടുത്താമോ;
ഇതിനായി പ്രതിവര്‍ഷം
എത്ര തുക
ചെലവഴിക്കുന്നു
വ്യക്തമാക്കാമോ?
മാവേലിക്കര
ഉമ്പര്‍നാട് ഐ.ടി.ഐ.
2764.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
ഉമ്പര്‍നാട് പട്ടികജാതി
വികസന വകുപ്പിനു
കീഴിലുളള ഐ.ടി.ഐ.
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലുണ്ടായിരുന്ന
കെട്ടിടം പ്രളയകാലത്ത്
തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതിയ കെട്ടിടം
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ഐ.ടി.ഐ.
യില്‍ കൂടുതല്‍
ട്രേഡുകള്‍
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പട്ടാമ്പി
പ്രീമെട്രിക് ഹോസ്റ്റല്‍
2765.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിലെ
പ്രീമെട്രിക്
ഹോസ്റ്റല്‍ ഉപയോഗ
ശൂന്യമായി കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിണ്ടോ;
അത്
ഉപയോഗപ്രദമാക്കുവാനുള്ള
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഈ
പ്രീമെട്രിക്
ഹോസ്റ്റലില്‍ ഐ.ടി.ഐ.
പോളിടെക്നിക് തുടങ്ങിയ
തൊഴിലധിഷ്ഠിത
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍
സാധിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികൾക്കായുള്ള
ഹോസ്റ്റലുകളുടെ ശോച്യാവസ്ഥ
2766.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
മിക്ക
ഹോസ്റ്റലുകളുടെയും
അവസ്ഥ വളരെ
ശോചനീയമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ഹോസ്റ്റലുകളുടെ
പുനഃരുദ്ധാരണത്തിനായി
2016-17, 2017-18 എന്നീ
വര്‍ഷങ്ങളില്‍ എത്ര തുക
വീതം
അനുവദിച്ചിട്ടുണ്ടെന്നും
ഏതെല്ലാം
ഹോസ്റ്റലുകളുടെ
നവീകരണത്തിനായാണ് ടി
തുക ചെലവഴിച്ചതെന്നും
വിശദമാക്കുമോ ;
അനുവദിക്കുന്ന തുക
പൂര്‍ണ്ണമായും
ചെലവഴിക്കുന്നുണ്ടോയെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
അനുവദിക്കുന്ന തുക
പൂര്‍ണ്ണമായും
ചെലവഴിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്തുവാനും
ഹോസ്റ്റലുകളടെ
ശോച്യാവസ്ഥ
സംബന്ധിച്ച് അധികൃതരുടെ
പക്കല്‍ നിന്നും
റിപ്പോര്‍ട്ട് തേടി
അത് പരിഹരിക്കുവാനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കോര്‍പ്പസ്
ഫണ്ട്
2767.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോര്‍പ്പസ് ഫണ്ടില്‍
നിന്നും 2016-17 ,
2017-18 എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
പാലക്കാട് ജില്ലക്ക്
അനുവദിച്ച ഫണ്ട്
എത്രയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഫണ്ട് വിനിയോഗം
ജില്ലയിലെ
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
എത്രയാണെന്നുള്ള വിവരം
ലഭ്യമാക്കുമോ;
(സി)
കോളനി
നവീകരണത്തിനായി
പുതുതായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
കോര്‍പ്പസ്
ഫണ്ട് ഇനത്തില്‍ കൊല്ലം
ജില്ലയില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
2768.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കൊല്ലം
നിയോജകമണ്ഡലത്തില്‍
പട്ടികജാതി കോര്‍പ്പസ്
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കിയിട്ടുള്ള
/നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമോ?
മാവേലിക്കര
മണ്ഡലത്തിലെ കോര്‍പ്പസ് ഫണ്ട്
2769.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ 2016-17,
2017-18 കാലയളവില്‍
കോര്‍പ്പസ് ഫണ്ടില്‍
ഉള്‍പ്പെടുത്തി
അനുവദിച്ച
പ്രവൃത്തികളുടെ
വിശദവിവരം ബ്ലോക്ക്
പട്ടികജാതി വികസന ഓഫീസ്
അടിസ്ഥാനത്തില്‍
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിവിവരം
വിശദാമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തില്‍ കോര്പ്പ്ഫണ്ട്
ഉപയോഗിച്ച് പദ്ധതികള്‍
2770.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
ഉപയോഗിച്ച് 2017-18
വര്‍ഷം അനുമതി ലഭ്യമായ
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
വര്‍ഷം പ്രസ്തുത
മണ്ഡലത്തില്‍ പുതിയ
പദ്ധതികള്‍
ഉള്‍പ്പെടുത്തുന്നതിനും
അനുമതി നല്‍കുന്നതിനും
സാധിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അമ്മംങ്കോട്-
ചോക്കമൂല-കൊളച്ചെപ്പ്
റോഡ് കോണ്‍ക്രീറ്റ്
2771.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ മുളിയാര്‍
പഞ്ചായത്തിലെ
അമ്മംങ്കോട്-
ചോക്കമൂല-കൊളച്ചെപ്പ്
റോഡ് കോണ്‍ക്രീറ്റ്
ചെയ്യുന്നതിന്
പട്ടികജാതി
ക്ഷേമത്തിനായുള്ള
കോർപ്പസ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എസ്.
സി . ബെനിഫിഷ്യറി
ലിസ്റ്റ് പ്രകാരം എത്ര
പട്ടികജാതി
കുടുബങ്ങള്‍ക്ക്
ഉപകാരപ്പെടുമെന്ന
നിലയിലാണ് അനുമതി
നല്‍കിയത് ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
റോഡ്
പണി
പൂര്‍ത്തിയാക്കിയതിനുശേഷം
ഇത് എത്ര പട്ടികജാതി
കുടുംബങ്ങള്‍ക്ക്
ഉപകാരപ്പെട്ടിട്ടുണ്ടെന്ന
വിഷയം പരിശോധന
വിഷയമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഈ വിഷയം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
പ്രസ്തുത
റോഡ് പണി പൂര്‍ത്തിയായ
ഉടനെതന്നെ
പൊട്ടിപ്പോളിഞ്ഞുപോയതായ
പത്ര വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച്
അന്വേഷണത്തിന് ഉത്തരവ്
നല്‍കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ആദിവാസി
മേഖലയില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
2772.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമൂഹത്തിന്റെ
മുഖ്യധാരയില്‍ നിന്നും
ഒറ്റപ്പെട്ടു
നില്ക്കുന്ന ആദിവാസി
വിഭാഗത്തെ അവരുടെ
അസ്തിത്വവും
സാംസ്ക്കാരിക തനിമയും
നിലനിര്‍ത്തിക്കൊണ്ട്
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിന് ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ആദിവാസി
മേഖലയില്‍ അടിസ്ഥാന
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിനും
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനും ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വ്യക്തമാക്കുമോ;
ഇതിന്റെ ഫലം
താഴെത്തട്ടില്‍
എത്തിയിട്ടുണ്ടോ;
എങ്കില്‍ തന്മുലം
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഏറനാട്
മണ്ഡലത്തില്‍ ആദിവാസി
കോളനികള്‍
കേന്ദ്രീകരിച്ച്
എന്തെല്ലാം പുതിയ
പദ്ധതികളാണ്
നടപ്പിലാക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
മണ്ഡലത്തിലെ എത്ര
ആദിവാസി കുട്ടികള്‍ക്ക്
തുടര്‍ പഠനം,
എന്‍ട്രന്‍സ് കോച്ചിങ്,
വിദേശ പഠനം ഇവയ്ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ?
പിന്നോക്ക,
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പെട്ട
ഭവനരഹിതരുടെ കണക്ക്
2773.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിന്നോക്കവിഭാഗത്തിലും
പട്ടികജാതി/പട്ടികവര്‍ഗ്ഗ/ആദിവാസി
വിഭാഗത്തിലും പെട്ട
ഭവനരഹിതര്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇവര്‍ക്കു
വീടുവച്ചു നല്കുവാനായി
മുന്‍സര്‍ക്കാര്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം; എത്ര
പേര്‍ക്ക് വീട്
അനുവദിച്ചു ;
എത്രപേര്‍ക്ക് വീടു
വച്ചു നല്കി ; അതിനായി
ചെലവഴിച്ച തുക എത്ര ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇവര്‍ക്ക്
വീടുവച്ചു നല്കുവാനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം ; പ്രസ്തുത
വിഭാഗങ്ങളില്‍പെട്ട
എത്ര പേര്‍ക്ക്
വീടുവച്ചു നല്കി ; എത്ര
തുക ഇതിനായി ചിലവഴിച്ചു
; ഇപ്പോള്‍
തുടര്‍ന്നുവരുന്ന
തുടര്‍പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം ;
വിശദമാക്കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ദുരിതാശ്വാസ നിധി
2774.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ഡി.കെ. മുരളി
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വകുപ്പ് മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എന്തെല്ലാം
ധനസഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിന്
അപേക്ഷിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കുന്നതിനുള്ള
വരുമാന പരിധി നിലവില്‍
എത്രയാണെന്നും ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വരുമാന പരിധി
ഉയര്‍ത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ?
പിന്നോക്ക
സമുദായ ക്ഷേമവകുപ്പ് നല്കി
വരുന്ന ധനസഹായങ്ങള്‍
2775.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക
സമുദായ ക്ഷേമവകുപ്പ്
നല്കി വരുന്ന
ധനസഹായങ്ങള്‍
എന്തൊക്കെയാണ് ;
വിശദമാക്കുമോ ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര രൂപയുടെ ധനസഹായ
വിതരണം
നടത്തിയിട്ടുണ്ട്;
ജില്ല തിരിച്ച് ഓരോ
പദ്ധതിക്കും നല്കിയ
കണക്കുകള്‍
ലഭ്യമാക്കുമോ ;
(സി)
പിന്നോക്ക
സമുദായ ക്ഷേമവകുപ്പില്‍
എത്ര സ്ഥിരം
ജീവനക്കാര്‍ ഉണ്ട് ;
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്ന എത്രപേര്‍
ഉണ്ട് ; ഇത് സംബന്ധിച്ച
കണക്കുകള്‍
ലഭ്യമാക്കുമോ ;
(ഡി)
പ്രസ്തുത
വകുപ്പിന് കീഴില്‍ എത്ര
താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ട്;
പ്രസ്തുത ജീവനക്കാരെ
ഏത് മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
നിയമിച്ചിരിക്കുന്നത് ;
വിശദമാക്കുമോ ?
ആംഗ്ലോ
ഇന്ത്യന്‍ സമൂഹത്തിന്റെ
മഹാസംഗമം
2776.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആംഗ്ലോ
ഇന്ത്യന്‍ സമൂഹത്തിന്റെ
സംസ്കാരവും സാഹിത്യവും
ആചാരാനുഷ്ഠാനങ്ങളും
പരിചയപ്പെടുത്തുന്നതിന്
കൊച്ചിയില്‍ ഒരു
മഹാസംഗമം
സംഘടിപ്പിക്കുന്നതിനായി
08/03/2018 ന്
സമര്‍പ്പിച്ച
കത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ ?
കട്ട്
ഓഫ് തീയതി നിശ്ചയിച്ചിട്ടുളള
ഒ.ബി.സി. വിഭാഗങ്ങള്‍
2777.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജാതി/സമുദായ
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് ഏതെല്ലാം
ഒ.ബി.സി
വിഭാഗങ്ങള്‍ക്കാണ്
കട്ട് ഒാഫ് തീയതി
അടിസ്ഥാനമായി
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
ഓരോ
വിഭാഗത്തിനും
ഇത്തരത്തില്‍ കട്ട് ഓഫ്
തീയതി
നിശ്ചയിച്ചിരിക്കുന്നതിന്റെ
അടിസ്ഥാനമെന്താണ്;
വ്യക്തമാക്കാമോ;
(സി)
കട്ട്
ഓഫ് തീയതിയിലെ അവ്യക്തത
കാരണം ഇൗ
സമുദായക്കാര്‍ക്ക്
ജാതി/സമുദായ
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാകുന്നതിന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്തരത്തില്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
മുഖാരി-മുവാരി
സമുദായങ്ങള്‍
2778.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുഖാരി-മുവാരി
സമുദായങ്ങളെ ഒ.ബി.സി.
പട്ടികയില്‍
ഉള്‍പ്പെടുത്തുന്ന
വിഷയത്തില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
പിന്നോക്ക
വിഭാഗ കോര്പ്പറേഷന് മുഖേന
നടത്തിയ പ്രവര്‍ത്തനങ്ങള്‍
2779.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവില്‍
പിന്നോക്ക വിഭാഗ
കോര്പ്പറേഷന് മുഖേന
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
എത്ര തുക ചെലവാക്കി
എന്നും എത്ര പേര്‍ക്ക്
സഹായം ലഭ്യമാക്കി
എന്നും വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പ്രസ്തുത
കോര്പ്പറേഷന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നും
ഓരോവര്‍ഷവും
ചെലവാക്കിയതുക
എത്രയെന്നും എത്ര
പേര്‍ക്ക് സഹായം
ലഭ്യമാക്കി എന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോര്പ്പറേഷന് വഴി
കൊച്ചി നിയോജക
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് ഈ
സര്‍ക്കാര്‍ കാലയളവില്‍
സഹായം ലഭ്യമാക്കി എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കോര്പ്പറേഷന് സ്ത്രീ
ശാക്തീകരണത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
സ്ത്രീ
ശാക്തീകരണത്തിനായി
എറണാകുളം ജില്ലയിലും
കൊച്ചി നിയോജക
മണ്ഡലത്തിലും
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കാമോ;
ഭരണഘടന
വിജ്ഞാനം
2780.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭരണഘടന
ഏറ്റവുമധികം ചര്‍ച്ച
ചെയ്യപ്പെടുന്ന
സന്ദര്‍ഭമായതിനാല്‍
ഭരണഘടനയെ സംബന്ധിച്ച്
വിദ്യാര്‍ത്ഥികളിലും
പൊതുജനങ്ങളിലും
കൂടുതല്‍ അവബോധം
സൃഷ്ടിക്കാന്‍ പദ്ധതി
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
നിലവില്‍
ഭരണഘടന വിജ്ഞാനവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
പരിപാടികളാണ്
നടപ്പിലാക്കി
വരുന്നത്;വിശദാംശം
ലഭ്യമാക്കുമോ;
(സി)
നിലവിലെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് ഭരണഘടന
അവബോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
ബജറ്റില്‍ പ്രത്യേക
വിഹിതം
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
ലീഗല്‍
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
തസ്തിക മാറ്റം
2781.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലീഗല്‍
അസിസ്റ്റന്റ് ഗ്രേഡ്
രണ്ട് തസ്തിക മാറ്റം
വഴിയുള്ള നിയമനരീതി
വ്യക്തമാക്കുമോ;
(ബി)
തസ്തിക
മാറ്റം വഴിയുള്ള നിയമനം
സെക്രട്ടറിയേറ്റ്
വിഭാഗത്തിന് പുതിയ
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
നിലവിലെ
വിശേഷാല്ച്ചട്ടത്തിന്(special
rules) വിരുദ്ധമായി
നിയമ വകുപ്പില്‍ നിന്ന്
17450/ ഭരണ 11(2)/2018
നിയമം തീയതി
8/8/2018എന്ന കത്ത് പി
എസ് സി യ്ക്ക്
അയയച്ചിട്ടുണ്ടോ,
വ്യക്തമാക്കുമോ;
കത്തിന്റെ
അടിസ്ഥാനത്തില്‍ പി എസ്
സി എന്തെങ്കിലും മറുപടി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സ്പെഷ്യല്‍
റൂള്‍സിന് വിരുദ്ധമായി
തസ്തിക മാറ്റം വഴി
നിയമനത്തിന് പി എസ് സി
യ്ക്ക് നിയമ വകുപ്പ്
കത്ത് നല്‍കിയത്
ഏതെങ്കിലും സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലോ
സര്‍ക്കുലറിന്റെ
അടിസ്ഥാനത്തിലോ ആണെന്ന്
വ്യക്തമാക്കുമോ; കോപ്പി
ലഭ്യമാക്കുമോ;
(ഇ)
മുകളില്‍
പറഞ്ഞിരിക്കുന്ന
കത്തിന്റെ
അടിസ്ഥാനത്തില്‍ നിയമ
വകുപ്പു സ്വീകരിച്ച
തുടര്‍നടപടികളെകുറിച്ച്
വ്യക്തമാക്കുമോ;
ഫയലിന്റെ മുഴുവന്‍
പകര്‍പ്പും
ലഭ്യമാക്കുമോ;
നേരിട്ടുള്ള നിയമനം
ഒഴിച്ച് മറ്റ്
വിഭാഗങ്ങള്‍ക്കും
സെക്രട്ടേറിയറ്റിലെ
വിവിധ വിഭാഗങ്ങള്‍ക്കും
സെക്രട്ടേറിയറ്റിന്
പുറത്തുള്ള നിയമ
ബിരുദധാരികള്‍ക്കും
നല്കുന്ന അനുപാതം
എത്രയെന്ന്
വ്യക്തമാക്കുമോ; ഇതില്‍
ഒരു വിഭാഗത്തില്‍
ആളില്ലാതെ വന്നാല്‍
മുന്‍കാലങ്ങളില്‍
ചെയ്തിരുന്ന രീതി
എന്തെന്ന്
വ്യക്തമാക്കുമോ;
മുന്‍കാലങ്ങളില്‍
നിന്നും വ്യത്യസ്തമായി
ഇപ്പോള്‍ എന്തുകൊണ്ട്
ഇത്തരത്തില്‍ ഒരു കത്ത്
പി.എസ്.സി. യ്ക്ക്
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
ഔദ്യോഗിക
നിയമ നിര്‍മ്മാണ കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
2782.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
നിയമവകുപ്പിന്റെ
കീഴിലുള്ള ഔദ്യോഗിക
നിയമ നിര്‍മ്മാണ
കമ്മീഷന് എത്ര
കേന്ദ്രനിയമങ്ങള്‍
മലയാളത്തില്‍
പരിഭാഷപ്പെടുത്തിയിട്ടുണ്ട്;
(ബി)
പരിഭാഷപ്പെടുത്തിയവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
ഇപ്രകാരം
പരിഭാഷപ്പെടുത്തിയ
രേഖകള്‍ ആകെ എത്ര
പേജുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഈ
കാലയളവില്‍ കമ്മീഷന്
വേണ്ടി ശമ്പളം
മറ്റിനങ്ങള്‍
എന്നിവയ്ക്കായി എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ട്;
ശമ്പളം, റ്റി.എ.,
ഡി.എ., മറ്റ്
അലവന്‍സുകള്‍ എന്നിവ
ഇനം തിരിച്ച്
വ്യക്തമാക്കാമോ?
അഡ്വക്കേറ്റായി
പ്രാക്ടീസ് ചെയ്തിരുന്ന
മന്ത്രിമാര്‍
2783.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലെ മന്ത്രിമാരില്‍
എത്ര പേരാണ്
അഡ്വക്കേറ്റായി
പ്രാക്ടീസ്
ചെയ്തിരുന്നതെന്നും
അവര്‍ ആരെല്ലാമാണെന്നും
അറിവുണ്ടോ; എങ്കില്‍
ആരെല്ലാെമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍
മന്ത്രിമാരായി
സത്യപ്രതിജ്ഞ
ചെയ്യുന്നതിന് മുന്‍പ്
സന്നത് സസ്പെന്‍ഡ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ബാര്‍ കൗണ്‍സില്‍
സന്നത് സസ്പെന്‍ഡ്
ചെയ്തതെന്ന്
അറിയിക്കുമോ;
(സി)
നിലവിലെ
അഡ്വക്കേറ്റ്സ് ആക്ട്
അനുസരിച്ച് സന്നത്
സസ്പെന്‍ഡ് ചെയ്താല്‍
അഡ്വക്കേറ്റ് എന്ന്
പേരിനോടൊപ്പം
ചേര്‍ക്കാമോ;
(ഡി)
നിലവിലെ
രണ്ട് മന്ത്രിമാര്‍
സര്‍ക്കാര്‍ ഡയറിയിലും
അവരുടെ വസതികളിലും
അഡ്വക്കേറ്റ് എന്ന്
പേരിനോടൊപ്പം കാണിച്ച്
ഇരട്ട പദവി
വഹിക്കുന്നതായി
സര്‍ക്കാരിന്റെയും
ബാര്‍ കൗണ്‍സിലിന്റേയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
നിയമവകുപ്പിലെ
ലീഗല്‍ അസിസ്റ്റന്റ്
ഗ്രേഡ്-2
2784.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയമവകുപ്പിലെ
ലീഗല്‍ അസിസ്റ്റന്റ്
ഗ്രേഡ്-2
തസ്തികയിലേക്ക്
04.06.2016-നു ശേഷമുള്ള
പുതിയ ഒഴിവുകള്‍
പി.എസ്.സി.യ്ക്കു
റിപ്പോര്‍ട്ട്
ചെയ്യാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
നിയമവകുപ്പില്‍
04.06.2016-നു ശേഷം
31.10.2018 വരെ
റിട്ടയര്‍മെന്റ്,
പ്രമോഷന്,
ഡെപ്യൂട്ടേഷന്,
പോസ്റ്റ് ക്രിയേഷന്
എന്നിവ വഴി എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്;
തസ്തിക തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(സി)
പി
&എ.ആര്.ഡി യുടെ
സര്‍ക്കുലറുകള്‍
4185/AdvC3/2009/P&ARD
dated 01.06.2009,
104/AdvC3/2016/P&ARD
dated 17.08.2016 എന്നീ
സര്‍ക്കുലറുകള്‍
പ്രകാരം 04.06.2016-ന്
ശേഷമുള്ള എല്ലാ ലീഗല്‍
അസിസ്റ്റന്റ് ഗ്രേഡ്-2
ഒഴിവുകളും പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യാന്‍ നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
സ്റ്റേറ്റ്
ലിറ്റിഗേഷന്‍
പോളിസിയുടെ ഭാഗമായി
സര്‍ക്കാരിന്റെ
GO(P)No.12/2012/Law
dated 12.06.2012
നമ്പര്‍ ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ നിയമ
പരിശോധനാവിഭാഗം ലോ
(നോഡല്‍) ഓഫീസര്‍മാരുടെ
അഭാവം കണ്ടെത്തിയ
വകുപ്പുകളുടെ
എണ്ണമെത്ര;
ഇവിടെയെല്ലാം ലോ
(നോഡല്‍) ഓഫീസറെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ലീഗല്‍
അസിസ്റ്റന്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
കേരള ലീഗല്‍ സര്‍വ്വീസ്
അതോറിറ്റിയിലും മറ്റു
അനുബന്ധ സ്ഥാപനങ്ങളിലും
പി&എ.ആര്.ഡി.
സമര്‍പ്പിച്ച പഠന
റിപ്പോര്‍ട്ടുകള്‍
പ്രകാരം
സെക്രട്ടറി/അസിസ്റ്റന്റ്
തസ്തികയിലേക്ക്
ഒഴിവുകള്‍ നികത്താന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
കേരള
സ്റ്റേറ്റ് ലീഗല്‍
സര്‍വ്വീസ്
അതോറിറ്റിയിലും അനുബന്ധ
സ്ഥാപനങ്ങളിലും ലീഗല്‍
അസിസ്റ്റന്റ്
തസ്തികയ്ക്കു സമാനമായി,
ഡെപ്യൂട്ടേഷനില്‍ ജോലി
ചെയ്യുന്ന എത്ര
തസ്തികകള്‍ ഉണ്ട് എന്ന്
വ്യക്തമാക്കുമോ ?
കേരള
ഫോക് ലോര്‍ അക്കാദമി
2785.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടക്കാട്
കണ്ണപെരുവണ്ണാന്,
മണക്കാടന് ഗുരുക്കള്‍
എന്നിവര്‍ക്ക് ഉചിതമായ
സ്മാരകം
നിര്‍മ്മിക്കാനുളള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
ഫോക് ലോര്‍ അക്കാദമി
ഇത് സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്തൊക്കെ
എന്ന് വ്യക്തമാക്കാമോ?
കിഫ്ബി
മുഖേന സാംസ്കാരിക വകുപ്പിന്റെ
പദ്ധതികള്‍
2786.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബി-യുടെ
സാമ്പത്തിക സഹായത്തോടെ
സാംസ്കാരിക വകുപ്പ്
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
നവോത്ഥാന
സാംസ്കാരിക സമുച്ചയങ്ങള്‍
2787.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എല്ലാ
ജില്ലാ കേന്ദ്രങ്ങളിലും
നവോത്ഥാന സാംസ്കാരിക
സമുച്ചയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണ്;
വിശദാംശം ലഭ്യമാക്കാമോ?
പരമ്പരാഗത
കലാരൂപങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍ നടപടി
2788.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ പരമ്പരാഗത
കലാരൂപങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
സാംസ്കാരിക
ഉന്നത സമിതി
2789.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
ഉന്നത സമിതിയുടെ
പ്രവര്‍ത്തനം ഒട്ടും
ആശാവഹമല്ലെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(ബി)
സമിതി
നിലവില്‍ വന്നത്
എന്നാണ്;ഇതിനകം എത്ര
യോഗങ്ങള്‍ ചേര്‍ന്നു ;
പ്രവര്‍ത്തനങ്ങള്‍ക്കായി
അനുവദിച്ച തുകയില്‍
നിന്ന് എത്ര തുക ഇതിനകം
ചെലവഴിച്ചു;പ്രധാനമായും
കൈക്കൊണ്ട
തിരുമാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
സാംസ്കാരിക
സഥാപനങ്ങളെ ഒരു
കുടക്കീഴില്
കൊണ്ടുവരുന്നതിന്
സമിതിക്ക്
ഉദ്ദേശമുണ്ടോ;എങ്കില്‍
ഇതടക്കം ഭാവിയില്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളാനാണ് സമിതി
ഉദ്ദേശിക്കുന്നത്?
സിനിമയില്‍
വനിതകള്‍ നേരിടുന്ന
ലിംഗവിവേചനം
T 2790.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടി
ആക്രമിക്കപ്പെട്ട
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
സിനിമയില്‍ വനിതകള്‍
നേരിടുന്ന
ലിംഗവിവേചനത്തെ
കുറിച്ച് പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
നിയോഗിച്ച ജസ്റ്റിസ്
ഹേമ കമ്മീഷന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷനെ നിയോഗിച്ചത്
എന്നാണ് ; എത്ര
കാലത്തിനുള്ളില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്നാണ്
നിര്‍ദ്ദേശിച്ചിരുന്നത്
;
(സി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഇതിനകം എന്ത് തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
സാംസ്കാരിക
വകുപ്പിലെ നിയമനങ്ങള്‍
2791.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന്റെ കീഴില്‍
എത്ര സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍ ഇനിയും
പി.എസ്.സി യ്ക്ക്
വിടുവാന്‍
ഉണ്ട്;വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
എത്ര സ്ഥാപനങ്ങളില്‍
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കിയിട്ടുണ്ട്;
വിശേഷാല്‍ ചട്ടങ്ങള്‍
തയ്യാറാക്കിയ
സ്ഥാപനങ്ങളില്‍ നിയമനം
പി.എസ്.സി ക്ക്
വിടുവാന്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
നിലവില്‍
ഇത്തരത്തിലുള്ള
സ്ഥാപനങ്ങളില്‍ ഉള്ള
ആകെ ഒഴിവുകള്‍
എത്രയെന്ന്
അറിയിക്കുമോ;ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഈ സ്ഥാപനങ്ങളില്‍
നടത്തിയ നിയമനങ്ങള്‍
എത്ര;വ്യക്തമാക്കുമോ?
സാംസ്കാരിക
കലാപ്രവര്‍ത്തനങ്ങള്‍ക്കായി
ഒരു പദ്ധതി
2792.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയുടെ സാംസ്കാരിക
കേന്ദ്രമായ
തൃപ്പൂണിത്തുറയില്‍
തിരുവനന്തപുരത്തെ
മാനവീയം വീഥി പോലെ
സാംസ്കാരിക
കലാപ്രവര്‍ത്തനങ്ങള്‍ക്കായി
ഒരു പദ്ധതി
നടപ്പിലാക്കുന്നത്
പരിഗണിക്കുമോ;
(ബി)
വിശദാംശം അറിയിക്കാമോ?
ജില്ലകളില്‍
സാംസ്കാരിക സമുച്ചയം
2793.
ശ്രീ.പുരുഷന്
കടലുണ്ടി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്ത്
സംസ്കാരത്തെയും
വിദ്യാഭ്യാസത്തെയും
പുരാതന വിജ്ഞാനത്തെയും
ചരിത്രസ്മാരകങ്ങളേയും
കാവിവല്‍ക്കരിക്കാന്‍
ശ്രമം നടക്കുന്നതായി
ആക്ഷേപമുയരുന്ന
സാഹചര്യത്തില്‍,
ജനാധിപത്യപരമായ
സാംസ്കാരിക ഇടങ്ങള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിച്ചുകൊണ്ട് ഒാരോ
ജില്ലയിലും സാംസ്കാരിക
സമുച്ചയം
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കുമോ;
(ബി)
സംസ്കൃതത്തില്‍
അവഗാഹമുള്ള സാംസ്കാരിക
നായകരുടെ കൂട്ടായ്മയായ
സംസ്കൃത സംഘം നടത്തിയ
രാമായണ
പാരായണത്തിനെതിരെ ഒരു
ഭാഷയുടെ പോലും
കുത്തകാവകാശം
ഏറ്റെടുത്തുകൊണ്ട്
ചിലശക്തികള്‍
എതിര്‍പ്പുന്നയിച്ചിരുന്നത്
ശ്രദ്ധയില്പെട്ടിരുന്നോ;
ഇത്തരുണത്തില്‍
ഗ്രന്ഥശാലകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനും
വിപുലീകരിക്കാനും
വേണ്ടി നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
ഗ്രാമപ്രദേശങ്ങളില്‍
കലാ സാംസ്കാരിക
പ്രവര്‍ത്തനങ്ങള്‍ക്ക്
വേദിയൊരുക്കുന്നതിന്
നാട്ടരങ്ങ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
കിളിമാനൂരില്‍ ചിത്ര കലാ
ഇന്‍സ്റ്റിറ്റ്യൂട്ട്
2794.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിളിമാനൂരില്‍
വിശ്വപ്രസിദ്ധ
ചിത്രകാരന്
രാജാരവിവര്‍മ്മയുടെ
സ്മരണയ്ക്കായി
നിര്‍മ്മിക്കുന്ന ചിത്ര
കലാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
ഇന്റര്‍നാഷണല്‍
ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള
2795.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇന്റര്‍നാഷണല്‍
ഫിലിം ഫെസ്റ്റിവല്‍
കേരളയ്ക്ക് വേണ്ടി
തിരുവനന്തപുരത്ത്
സ്ഥിരം
വേദിയുണ്ടാകുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ എന്തൊക്കെ
തീരുമാനങ്ങള്‍ എടുത്തു;
വിശദമാക്കുമോ;
(ബി)
2018
ഫിലിംഫെസ്റ്റിവലിനു
ഇതുവരെ എത്ര പേര്
രജിസ്റ്റര്‍ ചെയ്തു;
കഴിഞ്ഞ വര്‍ഷം എത്ര
പേരാണ് രജിസ്റ്റര്‍
ചെയ്തത്; പ്രസ്തുത
ഫെസ്റ്റിവലിന്റെ
രജിസ്ട്രേഷന് ഫീസ്
കുറയ്ക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര ഫിലിം
സൊസെെറ്റികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര രൂപയുടെ ധനസഹായം
നല്കി; വിശദമാക്കാമോ?
പാര്‍ലമെന്ററി
ജനാധിപത്യ സംവിധാനം
2796.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ലമെന്ററി
ജനാധിപത്യ
സംവിധാനത്തെക്കുറിച്ച്
അവബോധം നല്‍കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്നും
ആയതിലേക്കായി അപേക്ഷ
നല്‍കേണ്ട രീതിയെ
സംബന്ധിച്ചുമുളള
വിവരങ്ങളും
ലഭ്യമാക്കാമോ;
(ബി)
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് വഴി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
ഏതൊക്കെയാണ്; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി അഫയേഴ്സ്
2797.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളില്‍
ജനാധിപത്യ അവബോധം
സൃഷ്ടിക്കുന്നതിനായി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സ് എന്തെല്ലാം
പരിപാടികളാണ്
സംഘടിപ്പിക്കുന്നത്
എന്നറിയിക്കാമോ ;
(ബി)
ഇൗ
വര്‍ഷം കോഴിക്കോട്
ജില്ലയിലെ ഏതെല്ലാം
സ്കൂളുകളിലാണ്
ഇത്തരത്തിലുള്ള
പരിപാടികള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ ;
(സി)
ഇത്തരം
പരിപാടികള്‍
സമയബന്ധിതമായി
സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?
ഒറ്റപ്പാലം മള്‍ട്ടിപ്ലക്സ്
തിയേറ്ററിന്റെ നിര്‍മ്മാണം
2798.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിന്
അനുവദിച്ച നിര്‍ദ്ദിഷ്ട
മള്‍ട്ടിപ്ലക്സ്
തിയേറ്ററിന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി അറിയിക്കുമോ;
(ബി)
നടപടിക്രമങ്ങളില്‍
കാലതാമസം
ഉണ്ടായിട്ടുണ്ട്
എങ്കില്‍ കാലതാമസത്തിന്
കാരണം വിശദമാക്കാമോ;
(സി)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
ആദിച്ചനല്ലൂര്‍ ഗ്രാമ
പഞ്ചായത്തില്‍
കെ.എസ്.എഫ്.ഡി.സി.യുടെ
തിയേറ്റര്‍ സമുച്ചയം
2799.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ
തിയേറ്റര്‍ നിര്‍മ്മാണ
പദ്ധതിക്കായി
ചാത്തന്നൂര്‍
നിയോജകമണ്ഡലത്തിലുള്‍പ്പെട്ട
ആദിച്ചനല്ലൂര്‍ ഗ്രാമ
പഞ്ചായത്ത് വാഗ്ദാനം
ചെയ്തിട്ടുളള സ്ഥലം
കെ.എസ്.എഫ്.ഡി.സി.യുടെ
വിദഗ്ധ സംഘം
പരിശോധിച്ച് സാധ്യതകള്‍
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ആയതു സംബന്ധിച്ച
വിശദാംശങ്ങളും
സ്വീകരിച്ച
തുടര്‍നടപടികളും
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥലത്ത്
കെ.എസ്.എഫ്.ഡി.സി.യുടെ
തിയേറ്റര്‍ സമുച്ചയം
നിര്‍മ്മിയ്ക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടെങ്കില്‍
ആയത് വ്യക്തമാക്കാമോ?