കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡ് (കെ.എസ്.ഇ.ബി)
2530.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡ് 2.11.2018-ല്‍
പുറപ്പെടുവിച്ച
1903/208 (DGC/AEE11)
ഉത്തരവ് പ്രകാരം
പുന:ക്രമീകരിച്ച്
കോന്നി
ഇന്‍വെസ്റ്റിഗേഷന്‍
ഡിവിഷന്, കൊട്ടാരക്കര
വെെദ്യുതി ഭവനിലേക്ക്
മാറ്റണമെന്ന്
ഉത്തരവിട്ടിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവ്
അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
കക്കി,
ബാണാസുര സാഗര്‍ ഡാം
2531.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018
ജൂലെെ 15 മുതല്‍
ആഗസ്റ്റ് 15 വരെ ഓരോ
ദിവസവും കക്കി, ബാണാസുര
സാഗര്‍ ഡാമുകള്‍ എത്ര
ശതമാനം
നിറഞ്ഞിരുന്നുവെന്നും
എത്ര അളവില്‍ വെള്ളം
തുറന്ന്
വിട്ടിട്ടുണ്ടെന്നും
കണക്ക് ലഭ്യമാക്കാമോ?
ഗാർഹിക
വൈദ്യുതി കണക്ഷനുവേണ്ട രേഖകൾ
2532.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാർഹിക
വൈദ്യുതി കണക്ഷൻ
ലഭിക്കുന്നതിനായി
ഹാജരാക്കേണ്ട രേഖകളിൽ
എന്തെങ്കിലും മാറ്റങ്ങൾ
വരുത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദമാക്കാമോ;
(ബി)
ബി.പിഎൽ.-ൽ
ഉൾപ്പെട്ട അപേക്ഷകർക്ക്
സൗജന്യ കണക്ഷന്
അർഹതയുണ്ടോ;
(സി)
നിലവിൽ
സൗജന്യ കണക്ഷൻ
ലഭിക്കുന്നതിന്
അർഹതപ്പെട്ടവർ
ആരൊക്കെയാണെന്നു
വിശദമാക്കാമോ?
പ്രകൃതി
ദുരന്തങ്ങള്‍
അതിജീവിക്കുന്നതിനായി
വൈദ്യുതി വകുപ്പ് പദ്ധതികള്‍
2533.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയാനന്തരം
വൈദ്യുതി മേഖലയെ
കരകയറ്റാന്‍
ശ്രമിക്കുന്ന
സംസ്ഥാനത്തിന്
കേന്ദ്രത്തില്‍ നിന്നും
എന്തെങ്കിലും സഹായം
ലഭിച്ചിട്ടുണ്ടോ?
പ്രളയത്തില്‍
സ്വകാര്യ ചെറുകിട ജലവെെദ്യുത
പദ്ധതികള്‍ക്ക് സംഭവിച്ച
നഷ്ടം
2534.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലുണ്ടായ
മഹാപ്രളയത്തിന്റെ
ഭാഗമായി വെെദ്യുതി
മേഖലയിലുണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കുകള്‍
ലഭ്യമായിട്ടുണ്ടോ;വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രളയത്തിന്റെ
ഫലമായി സ്വകാര്യ
ചെറുകിട ജലവെെദ്യുത
പദ്ധതികള്‍ക്ക്
സംഭവിച്ച നഷ്ടത്തിന്റെ
കണക്കുകള്‍
ലഭ്യമാക്കുമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2535.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വൈദ്യുതി വകുപ്പ്
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടപ്പാക്കിയ വികസന
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
നിര്‍ദ്ദിഷ്ട
കേന്ദ്ര വെെദ്യുതി നിയമ
ദേദഗതി
2536.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
നിയമം ദേദഗതി
ചെയ്യുന്നതിന് കേന്ദ്ര
സര്‍ക്കാര്‍
കൊണ്ടുവന്ന ബില്‍
രാജ്യത്തെ ഫെഡറല്‍
വ്യവസ്ഥയെ തകര്‍ക്കുന്ന
രീതിയിലുള്ളതാണെന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ബില്ലിലെ
ഏതൊക്കെ
വ്യവസ്ഥകളോടാണ്
സര്‍ക്കാരിന്
വിയോജിപ്പ് ഉളളതെന്ന്
വ്യക്തമാക്കുമോ;
(സി)
ക്രോസ്
സബ്സിഡി മൂന്ന് വര്‍ഷം
കൊണ്ട് ഒഴിവാക്കണമെന്ന
നിബന്ധന സംസ്ഥാനത്തെ
കാര്‍ഷിക, ഗാര്‍ഹിക
ഉപഭോക്താക്കളെ
എപ്രകാരം
ബാധിക്കുമെന്ന്
വ്യക്തമാക്കാമോ?
അണക്കെട്ടുകള്‍
തുറക്കുന്നതിനുളള
നടപടികളെക്കുറിച്ച് രൂപരേഖ
T 2537.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
അടക്കം മറ്റു
പ്രധാനപ്പെട്ട ചില
അണക്കെട്ടുകള്‍
തുറക്കേണ്ട
സാഹചര്യത്തിലും
പൊട്ടുന്ന
സാഹചര്യമുണ്ടായാല്‍
അപ്പോഴും
സ്വീകരിക്കേണ്ട
നടപടികളെക്കുറിച്ച്
പഠിച്ച് രൂപരേഖ
തയ്യാറാക്കാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏത് ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
ഏതൊക്കെയാണ് ഇതില്‍
ഉള്‍പ്പെട്ടിട്ടുള്ള
മറ്റ്
അണക്കെട്ടുകള്‍;വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
രൂപരേഖ എന്നത്തേക്ക്
ലഭ്യമാകും; ഇതുമായി
ബന്ധപ്പെട്ട് ഇതിനോടകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ
ബി യില്‍ ഓണ്‍ലൈന്‍ വഴി
ബില്ലടയ്ക്കല്‍
2538.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ്
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹികേതര
ബില്ലുകള്‍ ഡിജിറ്റലായി
അടയ്ക്കാനുള്ള നടപടി
കെ.എസ്.ഇ ബി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
എത്ര
രൂപയില്‍ കൂടുതലുള്ള
ബില്ലുകളാണ്
ഡിജിറ്റലായി
അടയ്ക്കുവാന്‍
നിശ്ചയിച്ചിരിക്കുന്നത്;ആയതിന്
സര്‍വ്വീസ് ചാര്‍ജ്
ഈടാക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇപ്പോള്‍
നിലവിലുള്ള ക്യാഷ്
കൗണ്ടറുകളുടെ
പ്രവര്‍ത്തനം ഏതു
രീതിയില്‍
നടത്തിക്കൊണ്ടു
പോകാനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
ക്യഷ് കൗണ്ടറുകള്‍
നിര്‍ത്തലാക്കാന്‍
ബോര്‍ഡ്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
2019
ജനുവരി മുതല്‍
ബില്ലുകള്‍ ഓണ്‍ലൈനായി
മാത്രം സ്വീകരിച്ചാല്‍
മതി എന്ന് ബോര്‍ഡ്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡിംങ്
2539.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മീറ്റര്‍ റീഡിംങ്
യഥാസമയം നടത്തി ബില്‍
നല്കാത്തതുമൂലം
യൂണിറ്റ് പരിധി
കഴിയുകയും ഇത് മൂലം
ഉപഭോക്താക്കള്‍ക്ക്
അധിക ചാര്‍ജ്ജ്
നല്‍കേണ്ടി വരുന്നതായ
സ്ഥിതിവിശേഷം
ഉണ്ടാകുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപഭോക്താക്കളുടേതല്ലാത്ത
കാരണത്താല്‍
ഇത്തരത്തില്‍
അധികചാര്‍ജ്ജ്
നല്‍കേണ്ടി വരുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
കെ.എസ്.ഇ.ബി.
നല്‍കിയിട്ടുണ്ട്;
ഇത്തരത്തില്‍
ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.സെക്ഷന്‍
ഓഫീസുകളിലെ ഒഴിവുകള്‍
2540.
ശ്രീ.സി.എഫ്.തോമസ്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.സെക്ഷന്‍
ഓഫീസുകളില്‍ വിവിധ
തസ്തികകളിലുള്ള
ഒഴിവുകള്‍ നികത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
അനുദിന
ജീവിതത്തില്‍
ജനങ്ങള്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് ഈ ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.പുതുതായി
ആരംഭിക്കുന്ന ജലവൈദ്യുത
പദ്ധതികള്‍
2541.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിക്കാന്‍
കെ.എസ്.ഇ.ബി.
തീരുമാനമെടുത്തിട്ടുള്ള
ജലവൈദ്യുത പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ പദ്ധതിയുടെയും
നിര്‍മ്മാണച്ചെലവ്
എത്രയെന്ന്
വ്യക്തമാക്കാമോ; ഇതില്‍
ഓരോ പദ്ധതിയ്കക്കും
ഇതുവരെ ചെലവഴിച്ച തുക
എത്രയെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
പദ്ധതിയില്‍ നിന്നും
ഉത്പാദിപ്പിക്കാന്‍
ഉദ്ദേശിക്കുന്ന
വൈദ്യുതിയുടെ അളവ്
എത്രയെന്ന്
വ്യക്തമാക്കാമോ?
ഡാമുകള്‍
തുറന്ന് ഒഴുക്കി കളഞ്ഞ ജലം
2542.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ഒക്ടോബര്‍ 6, 7
തീയതികളില്‍ കനത്ത
മഴയ്ക്ക് സാധ്യതയുണ്ട്
എന്ന കാലാവസ്ഥ നിരീക്ഷണ
കേന്ദ്രത്തിന്റെ
മുന്നറിയിപ്പിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യുടെ
കീഴിലുള്ള ഡാമുകള്‍
തുറന്ന് ജലം ഒഴുക്കി
കളഞ്ഞിരുന്നുവോ;
(ബി)
എങ്കില്‍
ഏതൊക്കെ ഡാമുകളാണ്
തുറന്നതെന്നും,
പ്രസ്തുത ഡാമുകളുടെ
പരമാവധി ശേഷി
എത്രയാണെന്നും,
ഒക്ടോബര്‍ 6-ാം
തീയതിയില്‍ ഓരോ
ഡാമിലെയും ജലനിരപ്പ്
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
ആകെ
എത്ര ക്യുബിക് മീറ്റര്‍
ജലമാണ് ഇപ്രകാരം
ഒഴുക്കിവിട്ടതെന്നും
അത് എത്ര വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
ജലമായിരുന്നുവെന്നും
വ്യക്തമാക്കുമോ?
വൈദ്യൂതി
കണക്ഷന് ലഭിക്കുന്നതിലെ
നടപടിക്രമങ്ങള്‍
2543.
ശ്രീ.എം.
സ്വരാജ്
,,
കാരാട്ട് റസാഖ്
,,
സജി ചെറിയാന്
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കും
വ്യാപാരി വ്യവസായി
സമൂഹത്തിനും ഏറെ
ആശ്വാസകരമായ രീതിയില്‍
വൈദ്യുതി കണക്ഷന്
ലഭിക്കാനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
അതിവേഗം കണക്ഷന്
നല്‍കുന്നതിനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
പുതുതായി സൃഷ്ടിച്ച
ഊര്ജ്ജോല്പാദന ശേഷി
എത്രയാണ്; പ്രസരണ-വിതരണ
നഷ്ടം
കുറയ്ക്കുന്നതില്‍
കൈവരിക്കാനായ നേട്ടം
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സമഗ്ര പുരോഗതി
ത്വരിതപ്പെടുത്തുന്നതിനായി
ഗുണമേന്മയുള്ള വൈദ്യുതി
തടസ്സരഹിതമായി
കുറഞ്ഞചെലവില്‍
ലഭ്യമാക്കുന്നതിനു
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
കേരള
ഷോളയാര്‍ പെരിങ്ങള്‍ക്കുത്ത്
ഡാമുകളിലെ ജലനിരപ്പ്
ക്രമീകരണം
2544.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018
ജൂലൈ 15 മുതല്‍
ആഗസ്റ്റ് 15 വരെ ഓരോ
ദിവസവും കേരള ഷോളയാര്‍,
പെരിങ്ങള്‍ക്കുത്ത്
എന്നീ ഡാമുകള്‍ എത്ര
ശതമാനം
നിറഞ്ഞിരുന്നുവെന്നും,
എത്ര അളവില്‍ വെള്ളം
തുറന്ന്
വിട്ടിട്ടുണ്ടെന്നും
കണക്ക് ലഭ്യമാക്കാമോ?
ചെറുകിട
ജലവെെദ്യുതോല്പാദന പദ്ധതികള്‍
2545.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന ചെറുകിട
ജലവെെദ്യുതോല്പാദന
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
നിലവിലുളള
ജലവെെദ്യുത പദ്ധതികളുടെ
സ്ഥാപിത ശേഷി എത്രയാണ്;
ശേഷി ഉയര്‍ത്തുവാനുളള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ആതിരപ്പളളി
ജലവെെദ്യുത പദ്ധതി
ആരംഭിക്കുന്നത്
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിക്കായി
നാളിതുവരെ
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദീകരിക്കുമോ?
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്
2546.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹൈഡ്രോ ഇലക്ട്രിക്
പ്രോജക്ടിന്റെ ഭാഗമായി
ഭൂതത്താന്‍ കെട്ടില്‍
നടക്കുന്ന മിനി വൈദ്യുത
പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
എത്ര
മെഗാ വാട്ട്
വൈദ്യുതിയാണ് ഇവിടെ
നിന്നും
ഉല്പ്പാദിപ്പിക്കുവാന്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
എത്ര
കോടി രൂപയുടെ
പദ്ധതിയാണ് ഇവിടെ
നടന്നുവരുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
ഇവിടെ
നടക്കുന്ന സിവില്‍,
ഇലക്ട്രോമെക്കാനിക്കല്‍
പ്രവര്‍ത്തികള്‍
എന്തെല്ലാമാണെന്നും ഈ
പ്രവര്‍ത്തികളുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ഇ)
ഇവിടെ
നിന്നുള്ള വൈദ്യുതി
ഉല്പാദനം എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
ചാലക്കുടി
മണ്ഡലത്തിലെ ഡാമുകള്‍
2547.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തെ
തുടര്‍ന്ന് ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
പൊരിങ്ങല്‍കുത്ത്,
ഷോളയാര്‍ ഡാമുകള്‍ക്ക്
എന്തെങ്കിലും
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
ടി
പദ്ധതികളിൽനിന്നും
പൂര്‍ണ്ണതോതില്‍
വൈദ്യുതി ഉല്‍പ്പാദനം
പുനഃരാരംഭിയ്ക്കുന്നതിനാവശ്യമായ
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ വൈദ്യുത
പദ്ധതികള്‍
2548.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ച വൈദ്യുത
പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കുമോ;
(ബി)
മണ്ഡലത്തില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെ;
വിശദവിവരങ്ങള്‍
നല്‍കാമോ?
പളളിവാസല്‍
ജലവൈദ്യുത വിപുലീകരണ പദ്ധതി
2549.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പളളിവാസല്‍
ജലവൈദ്യുത വിപുലീകരണ
പദ്ധതിയുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
നിലവിലെ
കരാര്‍ റദ്ദാക്കി പുതിയ
ടെന്‍ഡര്‍
വിളിക്കുവാനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
നിലവിലുളള
കരാറുകാരായ
എസ്.ആര്.ഗ്രൂപ്പ്
കോടതിയില്‍ നിന്നും
സ്റ്റേ
വാങ്ങിയിട്ടുണ്ടോ;
(ഡി)
നിലവിലുളള
കരാറുകാരെ
ഒഴിവാക്കുന്നതിന്
നഷ്ടപരിഹാരം
നല്‍കേണ്ടതുണ്ടോ;
വ്യക്തമാക്കാമോ?
പ്രളയാനന്തര
പശ്ചാത്തലത്തില്‍ പുതിയ
ഡാമുകള്‍
2550.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തിന്റെ
പ്രളയാനന്തര
പശ്ചാത്തലത്തില്‍ പുതിയ
ഡാം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദവിവരം നല്‍കുമോ?
വൈദ്യുതി
മേഖലയിലെ ദ്യുതി-2021
2551.
ശ്രീ.എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
പി.വി. അന്‍വര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി മേഖലയുടെ
സമഗ്ര വികസനം
ലക്ഷ്യമാക്കി വിവിധ
പദ്ധതികള്‍
നടപ്പാക്കുന്നതിന്
ഊര്‍ജ കേരള മിഷന്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
പദ്ധതികളാണ് പ്രസ്തുത
മിഷന് വഴി
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി വൈദ്യുതി വിതരണ
ശൃംഖലയെ ലോക
നിലവാരത്തിലെത്തിക്കാന്‍
ലക്ഷ്യമിടുന്ന
ദ്യുതി-2021 പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
വൈദ്യുതി
മേഖലയില്‍ ഉണ്ടാകുന്ന
അപകടങ്ങള്‍ പരമാവധി
കുറയ്ക്കുന്നതിനുള്ള
എന്തെല്ലാം പദ്ധതികളാണ്
ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉപഭോഗം
2552.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ദ്ധിച്ചുവരുന്ന
വൈദ്യുത ഉപഭോഗത്തിന്
അനുസൃതമായി വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ദിവസേനയുള്ള വൈദ്യുതി
ഉപഭോഗം എത്ര
മെഗാവാട്ടാണ് ; വിവിധ
സ്രോതസ്സുകളിലൂടെ
ദിവസേന സംസ്ഥാനത്ത്
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നു;
ജലം, സോളാര്‍, കാറ്റ്,
തിരമാല, താപം
എന്നിങ്ങനെ സ്രോതസ്സ്
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിക്ക്
യൂണിറ്റിന് എത്ര രൂപ
ചെലവ് വരുന്നു;
(ഡി)
കേന്ദ്ര
ഗ്രിഡ് ഉള്‍പ്പെടെ
ദിവസേന
ഇതരസംസ്ഥാനത്തുള്ള
ഏതെല്ലാം നിലയങ്ങളില്‍
നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
വാങ്ങുന്നു; യൂണിറ്റിന്
എത്ര രൂപ നിരക്കിലാണ്
വൈദ്യുതി
വാങ്ങുന്നത്;വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
സ്വകാര്യമേഖലയില്‍
ജലവൈദ്യുത പദ്ധതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
എങ്കില്‍ ഇവര്‍
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി ആരാണ് വിതരണം
ചെയ്യുന്നത്;
കെ.എസ്.ഇ.ബി. ഈ
വൈദ്യുതി
വാങ്ങുന്നുണ്ടോ;
എങ്കില്‍ എന്ത്
നിരക്കിലാണ്
വാങ്ങുന്നത്;
വിശദമാക്കുമോ;
സുസ്ഥിരമായി കുറഞ്ഞ
വിലയ്ക്ക് വൈദ്യുതി
ലഭ്യമാക്കുന്നതിനും
വൈദ്യുതി മിച്ച
സംസ്ഥാനമാക്കി കേരളത്തെ
മാറ്റുന്നതിനും ഈ
സര്‍ക്കാര്‍ എന്താക്കെ
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി
ബാര്‍ട്ടര്‍ സമ്പ്രദായം
2553.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെക്ക്
പടിഞ്ഞാറന്‍
മണ്‍സൂണിന്റെ ഭാഗമായി
ലഭിച്ച അധിക
വെള്ളത്തില്‍ നിന്നും
ഉല്പാദിപ്പിച്ച
വൈദ്യുതി ബാര്‍ട്ടര്‍
സമ്പ്രദായത്തിലൂടെ
വൈദ്യുതി ക്ഷാമമുള്ള
സംസ്ഥാനങ്ങള്‍ക്ക്
നല്‍കുന്നതിന് വൈദ്യുതി
ബോര്‍ഡ്
ആലോചിക്കുന്നുണ്ടോ;
(ബി)
ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളിലെ
ഏറിയും കുറഞ്ഞുമുള്ള
വൈദ്യുതി ഡിമാന്റ്
സംസ്ഥാനത്തിന്
ക്ഷാമകാലത്ത്
ഉപയോഗപ്പെടുത്തുന്നതിനായാണോ
ബോര്‍ഡ് ഇത്തരം ആലോചന
നടത്തുന്നതെന്ന്
അറിയിക്കുമോ;
(സി)
വൈദ്യുതി
സമൃദ്ധിയുടെ കാലത്ത്
മറ്റ്
സംസ്ഥാനങ്ങള്‍ക്ക്
നല്കി ക്ഷാമകാലത്ത്
തിരികെ വാങ്ങുന്ന
സംവിധാനത്തിന്റെ
പ്രവര്‍ത്തനം
എങ്ങനെയാണെന്ന്
വിശദമാക്കുമോ?
വെെദ്യുതി
മോഷണം തടയുന്നതിനുള്ള
നടപടികള്‍
2554.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
മോഷണം തടയുന്നതിന്
വെെദ്യുത ബോര്‍ഡ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വാണിജ്യവ്യവസായ
സ്ഥാപനങ്ങളായ
ഹോട്ടലുകള്‍,
റെസ്റ്റോറന്റുകള്‍,
ഷോപ്പിംഗ് മാളുകള്‍
എന്നിവിടങ്ങളില്‍
വെെദ്യുതി മോഷണം
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
വെെദ്യുതി
നിയമപ്രകാരം വെെദ്യുതി
മോഷണവുമായി
ബന്ധപ്പെട്ട കേസ്സുകള്‍
കെെകാര്യം
ചെയ്യുന്നതിനായി
പ്രത്യേക കോടതികള്‍
രൂപീകരിക്കണമെന്ന്
അനുശാസിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
രൂപീകരിച്ച കോടതികളുടെ
വിശദാംശം
വ്യക്തമാക്കാമോ?
ഇടുക്കിയില്‍
പുതിയ പവര്‍ ഹൗസ്
2555.
ഡോ.എം.
കെ. മുനീര്‍
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇടുക്കി
അണക്കെട്ട് നിറഞ്ഞ
സാഹചര്യത്തില്‍ പുതിയ
പവര്‍ ഹൗസ് സ്ഥാപിച്ച്
വൈദ്യുതി
ഉത്പാദിപ്പിക്കാനുള്ള
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കുന്നെങ്കില്
പുതിയ പവര്‍ഹൗസ് എവിടെ
സ്ഥാപിക്കാനാണ്
ഉദ്ദേശിക്കുന്നത്?
ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതി
2556.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനും
ശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിനുമായി
ആവിഷ്കരിച്ചിട്ടുള്ള
ട്രാന്‍സ് ഗ്രിഡ് 2.0
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
(ബി)
പദ്ധതിയുടെ
ഒന്നാം ഘട്ടത്തില്‍
ഏതെല്ലാം നിര്‍മ്മാണ
പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ട്രാന്‍സ്
ഗ്രിഡ് 2.0
പദ്ധതിയ്ക്കായി എത്ര
തുകയാണ് വേണ്ടി
വരുന്നതെന്നും പദ്ധതി
എന്നേക്ക്
പൂര്ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയ്ക്കായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
എന്തെങ്കിലും ധനസഹായം
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
ക്ക്
പിരിഞ്ഞു
കിട്ടാനുള്ള
കുടിശ്ശിക
2557.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
പൊതുമേഖലാസ്ഥാപനങ്ങള്‍,
സ്വകാര്യ വ്യക്തികള്‍,
സ്ഥാപനങ്ങള്‍
എന്നിവയില്‍ നിന്ന്
കെ.എസ്.ഇ.ബി ക്ക്
പിരിഞ്ഞു കിട്ടാനുള്ള
കുടിശ്ശിക
സമയബന്ധിതമായി
പിരിച്ചെടുക്കുന്നതിനായി
എന്തെങ്കിലും
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍ ഭാവിയില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി കൈക്കൊള്ളാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പീക്ക്
അവറിലെ വൈദ്യുതി നിയന്ത്രണ
നടപടികള്‍
2558.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീക്ക്
അവറിലെ വൈദ്യുതി ഉപയോഗം
നിയന്ത്രിക്കുവാന്‍ ഈ
സ്രക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
നിലവില്‍
വൈദ്യുതി ലഭ്യമായ
സാഹചര്യത്തില്‍ ടൈം
ഒാഫ് ദി ഡേ താരിഫ്
സമ്പ്രദായം
നിലനിര്‍ത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍ നിര്‍ദ്ദേശ
പ്രകാരം 200 യൂണിറ്റിനു
മുകളില്‍ ഉപഭോഗമുള്ള
ഉപഭോക്താക്കള്‍ക്ക്
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുന്ന
കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സോളാര്‍
എനര്‍ജി
2559.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ഥാപനങ്ങളും,
വീടുകളും
ഉല്‍പ്പാദിപ്പിക്കുന്ന
സോളാര്‍ എനര്‍ജി
ഉപയോഗിക്കാന്‍
വൈദ്യുതി വകുപ്പ്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
നിലവില്‍ പ്രതിവര്‍ഷം
എത്ര യൂണിറ്റ് വൈദ്യുതി
ഇത്തരത്തില്‍
വാങ്ങുന്നുണ്ട്,
വിശദമാക്കുമോ;
(ബി)
സൗരോര്‍ജ്ജ
പാനലുകള്‍
സ്ഥാപിക്കാന്‍ വൈദ്യുത
വകുപ്പിന്റെ അനുവാദം
ആവശ്യമുണ്ടോ;
വിശദമാക്കുമോ?
അനെര്‍ട്ട്
ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ്
കേസ്
2560.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ട്
ഡയറക്ടര്‍ ആര്.
ഹരികുമാറിനെതിരെ
വിജിലന്‍സ് കോടതിയില്‍
കേസ് നിലവിലുണ്ടോ; ഏത്
സ്ഥാപനത്തിലെ
അഴിമതിയുമായി
ബന്ധപ്പെട്ട് അന്വേഷണം
നടക്കുന്നത്;
ഇപ്പോഴത്തെ അന്വേഷണ
സ്ഥിതി എന്താണ്;
(ബി)
എത്ര
കോടിയുടെ വിജിലന്‍സ്
അന്വേഷണമാണ്
നടക്കുന്നത്;
(സി)
അനെര്‍ട്ട്
ഡയറക്ടര്‍ക്കെതിരെ
വിജിലന്‍സ് കോടതിയില്‍
വിജിലന്‍സ്
ഡിപ്പാര്‍ട്ട്മെന്റ്
അന്വേഷണ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
വിജിലന്‍സ്
അന്വേഷണം നടക്കുമ്പോള്‍
ആര്. ഹരികുമാറിന്
സേവനം വീണ്ടും
നീട്ടിക്കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
അനെര്‍ട്ട്
ഡയറക്ടര്‍ ആര്.
ഹരികുമാറിന്റെ സേവനം
അവസാനമായി പുതുക്കി
നല്‍കുന്നതുമായി
ബന്ധപ്പെട്ട പവര്‍
ഡിപ്പാര്‍ട്ട്മെന്റ്
നോട്ട് ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കെ.എസ്.ഇ.ബി
2561.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ജോലിക്കിടയില്‍ ലൈനിലെ
അപകടങ്ങള്‍ കൂടി വരുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
ബോര്‍ഡില്‍ സുരക്ഷാനയം
നിലവിലുണ്ടോ;
(സി)
സുരക്ഷാനയം
നടപ്പാക്കുന്നതിന്
തീരുമാനിക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസ്
2562.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലിമണ്ഡലത്തിലെ
കെ.എസ്.ഇ.ബി.യുടെ
ലക്കിടി സെക്ഷന്‍
ഓഫീസിന് എന്നാണ്
ഭരണാനുമതി നല്‍കിയത്;
(ബി)
പ്രസ്തുത
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസ്
നാളിതുവരെയായിട്ടും
പ്രവര്‍ത്തനം
ആരംഭിക്കത്തതിനുള്ള
കാരണം വിശദമാക്കാമോ;
(സി)
പ്രസ്തുത
സെക്ഷന്‍ ഓഫീസ് എന്ന്
പ്രവര്‍ത്തനം തുടങ്ങും
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
2563.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ഇ.ബി. പുതുതായി
എത്ര സെക്ഷന്‍
ഓഫീസുകളാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉപഭോക്താക്കളുടെ
വര്‍ദ്ധനവ് കാരണം സേവനം
നല്കുന്നതില് വലിയ
പ്രയാസം നേരിടുന്ന
കോവൂര്‍ സെക്ഷന്‍
വിഭജിച്ച്
പുവാട്ടുപറമ്പ്
ആസ്ഥാനമായി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
വൈദ്യുതി
സെക്ഷന്‍ ഓഫീസുകള്‍
2564.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വൈദ്യുതി സെക്ഷന്‍
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
വൈദ്യുതി സെക്ഷന്‍
ഓഫീസുകള്‍
ഏതൊക്കെയാണെന്നും
എത്രകാലമായി ഈ
ഓഫീസുകള്‍ ഒരേ
വാടകകെട്ടിടത്തില്
പ്രവര്‍ത്തിക്കുന്നുവെന്നും
എത്ര വര്‍ഷത്തെ
പഴക്കമാണ് ഈ
കെട്ടിടങ്ങള്‍ക്കുള്ളതെന്നും
എത്ര വാടകയാണ് നല്കി
വരുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
സ്വകാര്യ
ഉടമസ്ഥതയിലുള്ള
കെട്ടിടം വാടകയ്ക്ക്
എടുക്കുമ്പോള്‍ വാടക
നിശ്ചയിക്കാന്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ വാടക
പുതുക്കി
നിശ്ചയിക്കുമ്പോള്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
വാടക
കെട്ടിടത്തിന്റെ
വിസ്തീര്‍ണ്ണത്തിനും
പരമാവധി നല്കാവുന്ന
വാടകയ്ക്കും പരിധി
ഉണ്ടോ എന്നും
വ്യക്തമാക്കാമോ;
(എഫ്)
സംസ്ഥാനത്ത്
വൈദ്യുതി സെക്ഷന്‍
ഓഫീസ്
പ്രവര്‍ത്തിക്കുന്ന
ഏറ്റവും പഴക്കം ചെന്ന
കെട്ടിടം ഏതാണെന്നും
അതിന്റെ വിസ്തീര്‍ണ്ണം
എത്രയാണെന്നും ഇപ്പോള്‍
നല്കുന്ന വാടക
എത്രയാണെന്നും
വ്യക്തമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ പുതിയ
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്
2565.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി മഞ്ചേരി
നോര്‍ത്ത്, കിഴിശ്ശേരി
, വളളുവമ്പ്രം
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസുകള്‍ വിഭജിച്ച്
പുതിയ സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്ന നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇരുപത്തി
അയ്യായ്യിരത്തില്‍
കൂടുതല്‍
ഉപഭോക്താക്കളുളള
സെക്ഷന്‍ ഓഫീസുകളെ
വിഭജിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(സി)
എങ്കില്‍
പൂക്കൊളത്തൂര്‍
കേന്ദ്രമാക്കി പുതിയ
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസ്
നിർമ്മാണം
2566.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
11.12.2015
ല്‍ 80 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി ലഭിച്ച
കൊച്ചി മണ്ഡലത്തിലെ
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ നിര്‍മ്മാണ
പ്രവത്തികളുടെ
നിജസ്ഥിതി
വ്യക്തമാക്കാമോ?
പാപ്പനംകോട്
കേന്ദ്രമാക്കി കെ.എസ്.ഇ.ബി
യൂണിറ്റ് തുടങ്ങുന്നതിന്
നടപടി
2567.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തിരുവനന്തപുരം
പൂജപ്പുര കെ.എസ്.ഇ.ബി
ഓഫീസിന്റെ പരിധിയില്‍
നിന്നും
പതിനയ്യായിരത്തോളം
കണക്ഷനുകള്‍ മാറ്റി
പാപ്പനംകോട്
കേന്ദ്രമാക്കി ഒരു
യൂണിറ്റ്
തുടങ്ങുന്നതിന്റെ
നടപടികള്‍ ഏതുവരെയായി;
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
മുണ്ടക്കുളത്ത്
വെെദ്യുതി വകുപ്പിന്റെ
സെക്ഷന്‍ ഓഫീസ്
2568.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊണ്ടോട്ടി
മണ്ഡലത്തിലെ
മുണ്ടക്കുളത്ത്
വെെദ്യുതി വകുപ്പിന്റെ
സെക്ഷന്‍ ഓഫീസ്
പ്രവര്‍ത്തിക്കാന്‍
ഉത്തരവായിട്ടും ഇതുവരെ
പ്രവര്‍ത്തനമാരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
പ്രസ്തുത
ഓഫീസ് ഇതുവരെ
പ്രവര്‍ത്തനം
തുടങ്ങാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കാമോ ;
(സി)
അനുയോജ്യമായ
കെട്ടിട സൗകര്യങ്ങള്‍
ലഭ്യമായിട്ടും ഓഫീസ്
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ ?
കുളനട
സബ് സ്റ്റേഷന്
2569.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ കുളനട
പഞ്ചായത്തില്‍ ഒരു സബ്
സ്റ്റേഷന്
അനുവദിക്കുന്ന
കാര്യത്തിന്‍െറ നിലവിലെ
സ്ഥിതി എന്താണ്;
(ബി)
മെഴുവേലി,
കുളനട ഭാഗങ്ങളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
കുളനട പഞ്ചായത്തില്‍
സബ് സ്റ്റേഷന്
ആവശ്യമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ?
കുളത്തൂര്‍
സബ് സ്റ്റേഷന്
2570.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍
ഊടുപോക്കിരിയില് സബ്
സ്റ്റേഷന്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് (33
കെ.വി.) ഏതെല്ലാം
തരത്തില്‍ ഉള്ള നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.ഡയറക്ടര്‍
(ട്രാന്സ്മിഷന് &
സിസ്റ്റം
ഓപ്പറേഷന്)-ടെ
12.04.2018-ലെ
D(T&SO)T1G1-TVM/2017-18/25
നമ്പര്‍ കത്ത് പ്രകാരം
സാങ്കേതിക പഠനം
നടത്തിക്കഴിഞ്ഞോ എന്ന്
വ്യക്തമാക്കാമോ;
(സി)
സാങ്കേതിക
പഠനത്തില്‍ നിന്നും
ഏതൊക്കെതരത്തില് ഉള്ള
പ്രവര്‍ത്തനങ്ങള്‍ ആണ്
നടത്തേണ്ടത് എന്ന്
വിശദമാക്കാമോ;
(ഡി)
33
കെ.വി. സബ്സ്റ്റേഷന്
നിര്‍മ്മാണപ്രവര്‍ത്തികള്‍
2019-20 വര്‍ഷത്തില്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ; ഈ
പ്രവര്‍ത്തികള്‍ക്ക്
എത്ര കോടി രൂപയാണ്
ചെലവ് വരുന്നതെന്ന്
വ്യക്തമാക്കാമോ?
ചെന്നിത്തല
സബ് സ്റ്റേഷന്
2571.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
കല്ലിശ്ശേരി 110 K.V.
വൈദ്യുതി ലൈനിന്റെയും
ചെന്നിത്തല സബ്
സ്റ്റേഷന്
കെട്ടിടത്തിന്റെയും
നിര്‍മ്മാണത്തില്‍
2018-19 വര്‍ഷത്തെ
ബജറ്റില്‍
വകയിരുത്തിയിട്ടുളള തുക
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഈ
പദ്ധതികളുടെ
നിര്‍വ്വഹണത്തിനായി
കെ.എസ്.ഇ.ബി.
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പൂര്‍ത്തീകരണത്തിന്
ബോര്‍ഡ്
സ്വീകരിച്ചിട്ടുളള
നടപടികള്‍ വിവരിക്കാമോ?
ഒറ്റപ്പാലം
കടമ്പഴിപ്പുറത്ത് 33 കെ.വി
സബ്സ്റ്റേഷന്
2572.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കടമ്പഴിപ്പുറത്ത്
കെ.എസ്.ഇ.ബിയുടെ 33
കെ.വി സബ്സ്റ്റേഷന്
തുടങ്ങുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്തെ 33 കെ.വി സബ്
സ്റ്റേഷന്
തുടങ്ങുന്നതിനുള്ള
തീരുമാനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
എന്നേയ്ക്ക് ഇത്
ഉദ്ഘാടനം ചെയ്യുവാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബിയില്‍
സബ് എഞ്ചിനീയര്‍
തസ്തികയിലേക്കുള്ള നിയമനം
2573.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
സബ് എഞ്ചിനീയര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോള്‍;
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എപ്പോള്‍ അവസാനിക്കും;
(ബി)
എത്ര
ഒഴിവുകൾ ഇതുവരെയായി
പി.എസ്.സിക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പുതുതായി എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി.യിലെ
കരാറടിസ്ഥാനത്തില്‍ ജോലി
ചെയ്തിരുന്ന മസ്ദൂര്‍
2574.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
കരാറടിസ്ഥാനത്തില്‍
ജോലി ചെയ്തിരുന്ന
മസ്ദൂര്‍ തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിനായി
കോടതി ഉത്തരവ് പ്രകാരം
നടത്തിയ പി.എസ്.സി.
പരീക്ഷയുടെ
അടിസ്ഥാനത്തിൽ
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ളവര്‍,
പ്രായപരിധി കഴിഞ്ഞവര്‍,
കൂടിയ വിദ്യാഭ്യാസ
യോഗ്യത ഉള്ളവര്‍,
ഇവരുടെ നിയമന സാധ്യത
എന്നിവ ഇനംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നിയമനം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ഏതുവരെയായിയെന്നും
എത്രപേര്‍ക്ക് നിയമനം
നല്‍കാനാകുമെന്നും
വിശദമാക്കുമോ?
വൈദ്യുതി
വകുപ്പില്‍ വിവിധ
തസ്തികകളില്‍ നിയമനം
2575.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയിൽ വൈദ്യുതി
വകുപ്പില്‍ എത്ര
പേര്‍ക്ക് വിവിധ
തസ്തികകളില്‍ നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
മാനന്തവാടി
സെക്ഷന്‍ ഓഫീസ്
വിഭജിക്കാനുള്ള
എന്തെങ്കിലും പദ്ധതി
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
കേരള
ഹൈഡല്‍ ടൂറിസം പദ്ധതി
2576.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഹൈഡല്‍ ടൂറിസം
പദ്ധതിയുടെ ഉദ്ദേശ്യവും
ലക്ഷ്യവും
വിശദമാക്കുമോ;
(ബി)
വൈദ്യുതി
ബോര്‍ഡിന്റെ കീഴിലുള്ള
ഏതെല്ലാം ഡാമുകളിലാണ്
ഹൈഡല്‍ ടൂറിസം പദ്ധതി
ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയം ഹൈഡല്‍ ടൂറിസം
പദ്ധതിയെ എപ്രകാരം
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.യില്‍
ജോലി സ്ഥാനക്കയറ്റം
2577.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലഘട്ടത്തില്‍
കെ.എസ്.ഇ.ബി.യില്‍ ജോലി
ചെയ്തിരുന്ന
കായികതാരങ്ങള്‍ക്ക്
ദേശീയ
ചാമ്പ്യന്‍ഷിപ്പുകള്‍
കരസ്ഥമാക്കിയതിന്റെ
അടിസ്ഥാനത്തില്‍
സ്ഥാനക്കയറ്റം
നല്‍കിയിരുന്നോ ;
എങ്കില്‍
ആര്‍ക്കെല്ലാമെന്നും
ഏതെല്ലാം കായിക
ഇനങ്ങളില്‍
പങ്കെടുത്തവര്‍ക്കാണ്
സ്ഥാനക്കയറ്റം
നല്‍കിയതെന്നും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
കെ.എസ്.ഇ.ബി.യില്‍ ജോലി
ചെയ്തുവരുന്ന എത്ര
സ്പോര്‍ട്സ്
താരങ്ങള്‍ക്ക് വിവിധ
ഇനങ്ങളില്‍ ദേശീയ
ചാമ്പ്യന്‍ഷിപ്പുകള്‍
കരസ്ഥമാക്കിയതിന്റെ
പേരില്‍ വിവിധ
തസ്തികകളില്‍
പ്രൊമോഷന്
നല്‍കിയിട്ടുണ്ട് ;
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ; ഇവരുടെ
പേരും വിവരവും
സ്പോര്‍ട്സ് &
ഗെയിംസിന്റെ ഇനം
തിരിച്ച്
വ്യക്തമാക്കുമോ ;
(സി)
ഫുട്ബോള്‍
കായികതാരമായ അഖില്‍
സോമന്, വോളിബോള്‍
താരമായ അനു ജെയിംസ്
എന്നിവര്‍ സന്തോഷ്
ട്രോഫി, സീനിയര്‍
നാഷണല്‍ എന്നീ
മത്സരങ്ങളില്‍ മെഡല്‍
നേടീയശേഷം പ്രൊമോഷന്
ലഭിയ്ക്കുവാന്‍
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്ത്
തീരുമാനം ബോര്‍ഡ്
എടുത്തു; വിശദമാക്കുമോ;
ഇല്ലെങ്കില്‍ അര്‍ഹമായ
പ്രൊമോഷന്
കൊടുക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
2015-ലെ
ദേശീയ ഗെയിംസ്
ബാസ്ക്കറ്റ് ബോള്‍
ചാമ്പ്യന്‍ഷിപ്പ്
കരസ്ഥമാക്കിയതിന്റെ
അടിസ്ഥാനത്തില്‍ എത്ര
പേര്‍ക്ക്
കെ.എസ്.ഇ.ബി.യില്‍
സ്ഥാനക്കയറ്റം
നല്കിയെന്നറിയിക്കുമോ;
(ഇ)
ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ് ഈ
കായികതാരങ്ങള്‍ക്ക്
സ്ഥാനക്കയറ്റം
നല്‍കിയത്;
വിശദമാക്കുമോ; ഇവരുടെ
പേര് തസ്തിക സഹിതം
ലഭ്യമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ?
ഇടമലയാര്‍,
ഇടുക്കി ഡാമുകള്‍
2578.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2018
ജൂലൈ 15 മുതല്‍
ആഗസ്റ്റ് 15 വരെ ഓരോ
ദിവസവും ഇടമലയാര്‍,
ഇടുക്കി എന്നീ
ഡാമുകളില്‍ എത്ര ശതമാനം
ജലം
നിറഞ്ഞിരുന്നുവെന്നും
എത്ര അളവില്‍ വെളളം
തുറന്ന്
വിട്ടിട്ടുണ്ടെന്നും
കണക്ക് ലഭ്യമാക്കാമോ?
അനെര്‍ട്ട്
സി-ഡാക്ക്എന്ന
സ്ഥാപനങ്ങളുമായി
ഉണ്ടാക്കിയിട്ടുളള കരാറുകള്‍
2579.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനെര്‍ട്ട്,സി-ഡാക്ക്
എന്ന സ്ഥാപനങ്ങളുമായി
ഏതെല്ലാം പദ്ധതികളില്‍
കരാര്‍
ഉണ്ടാക്കിയിട്ടുണ്ട്;
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ കരാര്‍
കാലാവധി എന്നാണ്
അവസാനിപ്പിച്ചിട്ടുളളത്;എന്ത്
തുക ഇതുവരെ നല്കി; തുക
നല്‍കിയതിന്റെ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;പദ്ധതികളുടെയും
പ്രോജക്ടിന്റെയും
ഇപ്പോഴത്തെ സ്ഥിതി
വിശദീകരിക്കാമോ;
(സി)
കെല്‍ട്രോണുമായി
ഏതെല്ലാം പദ്ധതികളില്‍
കരാര്‍
ഉണ്ടാക്കിയിട്ടുണ്ട്;
കരാറിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;തുക
നല്‍കിയതിന്റെ
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;സി.എം.ഡി.മുഖേന
താല്‍ക്കാലിക നിയമനം
ലഭിച്ച ജീവനക്കാര്‍ക്ക്
ശമ്പളം കൊടുക്കുന്നത്
ഏത് സ്ഥാപനം മുഖേനയാണ്;
(ഡി)
സി.എം.ഡി.
മുഖേന താല്‍ക്കാലിക
നിയമനം ലഭിച്ച എത്ര
ജീവനക്കാര്‍ എത്ര
പ്രാവശ്യം വിമാന
മാര്‍ഗ്ഗം,
എവിടെയെല്ലാം എത്ര
പ്രാവശ്യം യാത്ര
ചെയ്തിട്ടുണ്ട്; ഇവരുടെ
പേരും തസ്തികയും ചെലവായ
തുകയും പട്ടിക തിരിച്ച്
ലഭ്യമാക്കുമോ; ഈ
യാത്രയ്ക്ക്
സര്‍ക്കാര്‍ അനുമതി
ലഭിച്ചിട്ടുണ്ടോ;ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പാമ്പാക്കുട
ഇലക്ട്രിക് സെക്ഷന്‍
പരിധിയിലെ വൈദ്യുതി മുടക്കം
2580.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തിലെ
ഊരമന 11 കെ വി ലൈനില്‍
അടിക്കടി ഉണ്ടാകുന്ന
സാങ്കേതിക തകരാറുകള്‍
മൂലം പാമ്പാക്കുട
ഇലക്ട്രിക് സെക്ഷന്‍
പരിധിയില്‍ ദിനം പ്രതി
വൈദ്യുതി മുടക്കം
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയിരക്കണക്കിന്
ഉപഭോക്താക്കളെ
ബുദ്ധിമുട്ടിലാക്കുന്ന
പ്രസ്തുത സെക്ഷനിലെ
നിരന്തര വൈദ്യുതി
മുടക്കം
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?