മീന്‍
പിടുത്ത ബോട്ടുകളുടെ
രജിസ്ട്രേഷന് ഫീസ്
1499.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീന്‍
പിടുത്ത ബോട്ടുകളുടെ
രജിസ്ട്രേഷന് ഫീസ്
കഴിഞ്ഞ
ആറുമാസത്തിനിടയില്‍
രണ്ടു തവണ
വര്‍ദ്ധിപ്പിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(ബി)
20 മുതല്‍ 25 മീറ്റര്‍
വരെ നീളമുള്ള
ബോട്ടുകളുടെ
രജിസ്ട്രേഷന് ഫീസ്
10,000 രൂപയില്‍ നിന്ന്
25,000 രൂപയായി
വര്‍ദ്ധിപ്പിക്കുകയുണ്ടായോ;
(സി)
25
മീറ്ററില്‍ കൂടുതല്‍
നീളമുള്ള ബോട്ടുകളുടെ
രജിസ്ട്രേഷന് ഫീസ്
20,000 രൂപയില്‍ നിന്ന്
50,000 രൂപയായും
ഉയര്‍ത്തുകയുണ്ടായോ;
(ഡി)
ഡീസല്‍
വില വര്‍ദ്ധനവ് മൂലം
പ്രതിസന്ധിയിലായ
മത്സ്യബന്ധന മേഖലയ്ക്ക്
ഫീസ് വര്‍ദ്ധന
ഉണ്ടാക്കിയ
പ്രയാസങ്ങള്‍
പരിശോധിക്കുമോ;
എങ്കില്‍ എന്തൊക്കെ
ആശ്വാസ നടപടികള്‍
കൈക്കൊള്ളും എന്ന്
വ്യക്തമാക്കുമോ?
കടലിലെ
മത്സ്യ ലഭ്യത
1500.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിലെ
മത്സ്യ ലഭ്യത
കുറയുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
വളര്‍ച്ചയെത്തും
മുമ്പ് ചെറുമീനുകളെ
പിടികൂടുന്നത് മത്സ്യ
ലഭ്യത കുറയുന്നതിനുള്ള
പ്രധാന കാരണമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇത് സംബന്ധിച്ച്
വിപുലമായ ബോധവല്‍ക്കരണം
നല്‍കുന്നതിനും ഇത്തരം
മീനുകളെ
പിടിക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുറ്റത്തൊരു
മീന്തോട്ടം പദ്ധതി
1501.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകൃഷിയുടെ
വ്യാപനം
ജനകീയമാക്കുന്നതിന്
മുറ്റത്തൊരു
മീന്തോട്ടം പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതി പ്രകാരം
സംസ്ഥാനത്ത് എത്ര
ചെറുകിട മത്സ്യകൃഷി
യൂണിറ്റുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ട്;
(ഡി)
ഈ
പദ്ധതി പ്രകാരം മത്സ്യ
കര്‍ഷകര്‍ക്ക് ഫിഷറീസ്
വകുപ്പ് നല്കുന്ന
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ചെറുമീനുകളെ
പിടിക്കുന്നതിനുള്ള
നിയന്ത്രണങ്ങള്‍
1502.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനിയന്ത്രിതമായ
മത്സ്യബന്ധനം
ചെറുമത്സ്യങ്ങളുടെ
നിലനിൽപ്പിനെ
പ്രതികൂലമായി
ബാധിക്കുന്നു എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
മറൈൻ ഫിഷിംഗ്
റെഗുലേഷന് ആക്ട്
പ്രകാരം
ചെറുമത്സ്യങ്ങളെ
പിടിക്കുന്നത്
കണ്ടെത്തുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
മത്സ്യബന്ധനം
നടത്താവുന്ന
മത്സ്യങ്ങളുടെ വലുപ്പം
നിശ്ചയിച്ചിട്ടുണ്ടോ;
ചെറുമീനുകളെ
പിടിക്കുന്നതിനുള്ള
നിയന്ത്രണങ്ങള്‍
ശക്തമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുറ്റത്തൊരു
മീന്താേട്ടം പദ്ധതി
1503.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവകൃഷിയുടെ
മാതൃകയില്‍ മത്സ്യകൃഷി
വ്യാപിപ്പിക്കാന്‍
'മുറ്റത്തൊരു
മീന്താേട്ടം' എന്ന
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഏത്
ഏജന്‍സി വഴിയാണ് ഈ
പദ്ധതി
നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതിയില്‍
തെരഞ്ഞെടുക്കുന്ന
ഗുണഭോക്താക്കള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ?
കപ്പല്പാതയുമായി
ബന്ധപ്പെട്ട്
മത്സ്യത്തൊഴിലാളികളുടെ ആശങ്ക
1504.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുജറാത്ത്
മുതല്‍ കന്യാകുമാരി
വരെയുള്ള പുതിയ
കപ്പല്‍പാത
രൂപീകരണവുമായി
ബന്ധപ്പെട്ട്
മത്സ്യത്തൊഴിലാളികളുടെ
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീരത്ത്
നിന്നും 15
നോട്ടിക്കല്‍ മെെല്‍
ദൂരത്ത് പ്രസ്തുത
കപ്പല്‍പാത
യാഥാര്‍ത്ഥ്യമായാല്‍
85000 ചതുരശ്ര മെെല്‍
കടലില്‍ മത്സ്യബന്ധനം
നിഷേധിക്കപ്പെടും
എന്നത് ശരിയാണോ;
(സി)
പ്രസ്തുത
പദ്ധതി വിദേശ
കപ്പലുകളെയും,
ടൂറിസ്റ്റ്
സംരംഭകരെയും,
കോര്‍പ്പറേറ്റുകളെയും
സഹായിക്കുന്നതിനാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
മത്സ്യത്തൊഴിലാളി
മേഖലയിലുണ്ടായിട്ടുള്ള
ആശങ്ക
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മത്സ്യബന്ധനത്തിന്
മിനിമം ലീഗല്‍ സൈസ്
നിയന്ത്രണം
1505.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുമീനുകളെ
പിടിക്കുന്നത്
തടയുന്നതിനായി
സി.എം.എഫ്.ആര്.ഐ.
നിര്‍ദ്ദേശിച്ച മിനിമം
ലീഗല്‍ സൈസ് നിയന്ത്രണം
എല്ലാ ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലും
നടപ്പിലാക്കുവാന്‍
ഫിഷറീസ് മന്ത്രിമാരുടെ
സമ്മേളനത്തില്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കടലില്‍
12 നോട്ടിക്കല്‍ മൈലിന്
പുറത്ത്
മത്സ്യബന്ധനത്തിനുള്ള
അവകാശം
അനുവദിക്കുന്നതിനുള്ള
അധികാരം
സംസ്ഥാനങ്ങള്‍ക്ക്
നല്‍കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
മത്സ്യത്തൊഴിലാളികളെ
പ്രാപ്തരാക്കുന്നതിന്
സഹകരണ സംഘങ്ങള്‍ വഴി
ആവശ്യമായ സാങ്കേതിക
സഹായവും മികച്ച
പരിശീലനവും ഉറപ്പ്
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ സര്‍വ്വീസില്‍
സംവരണം
1506.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍
കഴിഞ്ഞാല്‍ ഏറ്റവും
പിന്നാക്കം
നില്ക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിലവില്‍
സംവരണം ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍,
മത്സ്യത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡ്
തയ്യാറാക്കുന്ന പട്ടിക
അടിസ്ഥാനമാക്കി
ജാതിക്കതീതമായി
മത്സ്യത്തൊഴിലാളിക്ക്
സംവരണം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(സി)
മത്സ്യത്തൊഴിലാളിയുടെ
ജീവിതനിലവാരം
ഉയര്‍ത്തുന്നതിനും അവരെ
മുഖ്യധാരയിലേക്ക്
നയിക്കുന്നതിനുമായി
ഫിഷറീസ് വകുപ്പ്
പുതുതായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
തീരദേശ
വികസന കോര്പ്പറേഷന്
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
1507.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കേരള തീരദേശ വികസന
കോര്പ്പറേഷന്
മുഖാന്തരം
നടപ്പിലാക്കിയിട്ടുളളതും
നടപ്പിലാക്കുന്നതുമായ
മുഴുവന്‍ പ്രവൃത്തികളും
വ്യക്തമാക്കാമോ ;
(ബി)
തീരദേശ
വികസന കോര്പ്പറേഷന്
മുഖാന്തരം
നടപ്പിലാക്കുന്ന
തലശ്ശേരി നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്നും
ആയത് എന്ന്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ ?
തീരദേശ
മേഖലയിലെ വികസന പ്രവൃത്തികള്‍
1508.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തീരദേശ മേഖലയില്‍ എത്ര
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കാസര്‍ഗോഡ്
ജില്ലയിലെ
തൃക്കരിപ്പൂര്‍
മണ്ഡലത്തില്‍ തീരദേശ
വികസനവുമായി
ബന്ധപ്പെട്ട് എത്ര റോഡ്
പ്രവൃത്തികള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ട്;
ഈ പ്രവൃത്തികളുടെ
ഭരണാനുമതി എപ്പോള്‍
നല്കാന് കഴിയും;
എന്നിവ വ്യക്തമാക്കാമോ?
കപ്പല്‍
പാത സംബന്ധിച്ച്
മത്സ്യത്തൊഴിലാളികളുടെ ആശങ്ക
1509.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുജറാത്തിലെ
കച്ച് മുതല്‍
കന്യാകുമാരി വരെയുള്ള
കടലില്‍ പുതിയതായി
കപ്പല്‍ പാത
ആരംഭിക്കുവാനുള്ള
നീക്കങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കടലില്‍
അടിക്കടി ഉണ്ടാകുന്ന
കപ്പല്‍ ഇടിച്ചുള്ള
ബോട്ടപകടങ്ങളും
അതുമൂലമുണ്ടാകുന്ന
മരണങ്ങളും മൂലം ഇൗ
കപ്പല്‍ പാത
സംബന്ധിച്ച്
മത്സ്യത്തൊഴിലാളികളുടെ
ഇടയില്‍ ആശങ്ക
ഉണ്ടായിട്ടുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇത്
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
ദുരന്തനിവാരണത്തിനുള്ള ആധുനിക
പരിശീലനം
1510.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍
ദുരന്തങ്ങള്‍
നേരിടുന്നതിനും
ദുരന്തനിവാരണ രംഗത്ത്
പ്രവര്‍ത്തിക്കുന്നതിനുമുള്ള
ആധുനിക പരിശീലനം
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കുന്നതിന് ഫിഷറീസ്
വകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
എത്ര
മത്സ്യഗ്രാമങ്ങളെയാണ്
പ്രസ്തുത പദ്ധതി
പ്രകാരം
തെരഞ്ഞെടുത്തിട്ടുള്ളത്;
(സി)
പദ്ധതിക്കായി
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്;
(ഡി)
ഓഖിയുമായി
ബന്ധപ്പെട്ട തീരദേശ
മേഖലയിൽ
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
പ്രത്യേക പാക്കേജിന്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തണല്‍
പദ്ധതി
1511.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
മത്സ്യവിതരണ
തൊഴിലാളികളുടെ
ക്ഷേമത്തിനായി മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ തണല്‍
പദ്ധതി നിലവിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തവണ ഈ പദ്ധതി
പ്രകാരമുള്ള ധനസഹായം
ചെറുകിട മത്സ്യവിതരണ
തൊഴിലാളികള്‍ക്ക്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍
നടപ്പിലാക്കിയ ജനകീയ
പദ്ധതികള്‍
അട്ടിമറിക്കുന്നതും
പേരു മാറ്റി പുതിയ
പദ്ധതികളായി
അവതരിപ്പിക്കുന്നതുമായ
നയം
മത്സ്യത്തൊഴിലാളികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നുവെന്ന
ആക്ഷേപത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ?
മത്സ്യ
മേഖലയില്‍ വനിതകള്‍ക്ക് പുതിയ
സ്വയം സംരംഭങ്ങള്‍
1512.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യ
മേഖലയില്‍ ആയിരം
വനിതകള്‍ക്ക് പുതിയ
സ്വയം സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇതിനായി എന്ത് തുകയാണ്
നീക്കിവച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ബി)
ഇടനിലക്കാരില്ലാതെ
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യം
വില്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
മത്സ്യത്തൊഴിലാളികളെ
കോസ്റ്റല്‍
വാര്‍ഡര്‍മാരായി
നിയമിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്ക്ക്സഹായപദ്ധതികള്
1513.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ ഓഖി ദുരന്തത്തെ
തുടര്‍ന്ന്
മത്സ്യബന്ധനവകുപ്പിന്
ലഭിച്ച വിദേശസഹായം,
കേന്ദ്രസഹായം, മറ്റ്
സ്വകാര്യ പൊതുമേഖലാ
സ്ഥാപനങ്ങളിൽ നിന്നും
ലഭിച്ച തുക എന്നിവ എത്ര
വീതമെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രളയകാലത്ത്
ജനങ്ങളുടെ ജീവന്
രക്ഷിച്ച
മത്സ്യത്തൊഴിലാളികള്‍
എല്ലാവര്ക്കും ധനസഹായം
നല്കി കഴിഞ്ഞോ;
ഏതെങ്കിലും
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇത്
ലഭിക്കാത്തതായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്ക്
നിലവില്‍
നടപ്പിലാക്കിവരുന്ന
പാര്‍പ്പിട പദ്ധതികള്‍
എന്തൊക്കെയാണ്;വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പാര്‍പ്പിട
പദ്ധതികള്‍ക്ക്
ലഭിക്കുന്ന തുകയുടെ
വിശദാംശവും
നടപ്പിലാക്കുന്ന
ഏജന്‍സികളുടെ
വിവരങ്ങളും നല്‍കുമോ?
മത്സ്യത്തൊഴിലാളികളെ
ഉള്‍പ്പെടുത്തി റെസ്ക്യൂ
സ്ക്വാഡ്
1514.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിലെ
രക്ഷാപ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നതിലേക്കായി
മത്സ്യത്തൊഴിലാളികളെ
ഉള്‍പ്പെടുത്തി
റെസ്ക്യൂ സ്ക്വാഡ്
രൂപീകരിക്കപ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഈ
സ്ക്വാഡിന്റെ ഘടനയും
പ്രവര്‍ത്തനങ്ങളും
അറിയിക്കാമോ;
മത്സ്യത്തൊഴിലാളികള്‍
കൂടാതെ ഈ സ്ക്വാഡില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
ആരൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
ഇവര്‍ക്ക്
പരിശീലനം
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കാമോ; ഇവരുടെ നിയമന
രീതിയും വേതന
വ്യവസ്ഥകളും
അറിയിക്കാമോ;
ഇതിനായുള്ള ചെലവ് ഏത്
ശീര്‍ഷകത്തിലാണ്
വഹിക്കുന്നത്;
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
1515.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ. ദാസന്
,,
എം. മുകേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലിലെ
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി
മത്സ്യത്തൊഴിലാളികളെ
ഉള്‍പ്പെടുത്തി സീ
റെസ്ക്യൂ സ്ക്വാഡ്
രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
ലൈഫ് ജാക്കറ്റുകള്‍
സൗജന്യമായി
നല്‍കുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(സി)
വള്ളങ്ങളിലും
ബോട്ടുകളിലും
കപ്പലിടിച്ച്
തൊഴിലാളികള്‍ക്ക്
അപകടങ്ങള്‍
സംഭവിക്കുന്ന
സാഹചര്യത്തില്‍,
മത്സ്യബന്ധന
യാനങ്ങളില്‍ റഡാര്‍
റിഫ്ലക്ടറുകള്‍
ഘടിപ്പിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കടലിലേയ്ക്ക് പോകുന്ന
മത്സ്യത്തൊഴിലാളികളെയും
മത്സ്യബന്ധന
യാനങ്ങളെയും
കുറിച്ചുള്ള കൃത്യമായ
വിവരം
ശേഖരിക്കുന്നതിനായി
സാഗര എന്ന മൊബൈല്‍
ആപ്ലിക്കേഷന്‍
തയ്യാറാക്കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇതിന്റെ പ്രവര്‍ത്തന
രീതി സംബന്ധിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
പരിശീലനം നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
നാവിക് ഉപകരണങ്ങളും
സാറ്റലൈറ്റ് ഫോണും
1516.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യത്തൊഴിലാളികള്‍ക്ക്
നാവിക് ഉപകരണങ്ങളും
സാറ്റലൈറ്റ് ഫോണും
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷ ഒരുക്കുന്നതിന് നടപടി
1517.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷ ഒരുക്കുന്നതിനും
ആവശ്യമായ
മുന്നറിയിപ്പുകള്‍
നല്‍കുന്നതിനും
ആകാശവാണിയുടെ മീഡിയം
വേവ് റേഡിയോ വഴി
സാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
ആശയവിനിമയം നടത്തുവാന്‍
എെ.എസ്.ആര്.ഒ.
വികസിപ്പിച്ചെടുത്ത
'നാവിക്' എന്ന ഉപകരണം
ലഭ്യമാക്കും എന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
മത്സ്യത്തൊഴിലാളി
മേഖലയിലെ ഭവനനിര്‍മ്മാണ
പദ്ധതികള്‍
1518.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളി
മേഖലയില്‍
നടപ്പിലാക്കിയിട്ടുളള
വിവിധ ഭവനനിര്‍മ്മാണ
പദ്ധതികള്‍ വളരെയേറെ
ഫലം
കണ്ടിട്ടുണ്ടെങ്കിലും
ഇനിയും നിരവധി
ഭവനരഹിതരും
വാസയോഗ്യമല്ലാത്ത
വീട്ടില്‍ കഴിയുന്നവരും
ഉണ്ടെന്നതിനാല്‍ ലെെഫ്
പദ്ധതിക്ക് പുറമെ ഒരു
സമ്പൂര്‍ണ്ണ
ഭവനനിര്‍മ്മാണ/പുനര്‍
നിര്‍മ്മാണ പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായി
ആവിഷ്ക്കരിച്ചിട്ടുളള
ഫ്ലാറ്റ് നിര്‍മ്മാണ
പദ്ധതി കാലതാമസം കൂടാതെ
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായി ഫ്ലാറ്റ്
നിര്‍മ്മാണം
1519.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
ശ്രീ കുറുമ്പാ ഭഗവതി
ക്ഷേത്ര ഭരണ സമിതിയുടെ
കൈവശമുള്ള രണ്ടേക്കറോളം
ഭൂമി സൗജന്യമായി
ഫിഷറീസ് വകുപ്പിന് വീട്
നിര്‍മ്മാണത്തിന്
വിട്ടുനല്‍കികൊണ്ടുള്ള
സമ്മതപത്രത്തിന്റെ
അടിസ്ഥാനത്തില്‍
വകുപ്പ് എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ബേക്കല്‍
ടൂറിസം ഡസ്റ്റിനേഷന്‍
ഏരിയയില്‍പ്പെട്ട
പ്രസ്തുത സ്ഥലത്ത് വലിയ
തോതില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുകൊണ്ടിരിക്കെ
സൗജന്യമായി
വിട്ടുനല്‍കിയ ഈ
സ്ഥലത്ത്
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്കായി
ഫ്ലാറ്റ്
നിര്‍മ്മിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വിശദാമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസ പദ്ധതി
1520.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്ത്
50 മീറ്ററിനുള്ളില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളെ
പുനരധിവസിപ്പിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പുനരധിവസിപ്പിക്കുന്ന
ഓരോ കുടുംബത്തിനും
എന്ത് തുകയാണ്
അനുവദിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം ഇതിനകം
എത്ര കുടുംബങ്ങള്‍ക്ക്
ആനുകൂല്യം ലഭ്യമാക്കി;
ജില്ലാടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
കേന്ദ്ര സഹായത്തോടെ വീട്
1521.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
വീടില്ലാത്ത 5 സെന്റ്
സ്ഥലം ഉളള
മത്സ്യത്തൊഴിലാളികള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ രണ്ട്
ലക്ഷം രൂപ വീട്
നിര്‍മ്മിക്കുന്നതിനായി
അനുവദിക്കുന്ന പദ്ധതി
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതി
പ്രകാരം 2011-16
കാലയളവില്‍
എത്രപേര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
ധനസഹായം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇതുവരെ എത്ര
മത്സ്യത്തൊഴിലാളികള്‍ക്ക്
ധനസഹായം അനുവദിച്ചു;
വ്യക്തമാക്കുമോ?
കവ്വായി
ഗവ.യു.പി.സ്കൂള്‍ നവീകരണം
1522.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളം
സംസ്ഥാന തീരദേശ വികസന
കോർപ്പറേഷൻ മുഖേന
നടപ്പിലാക്കും എന്ന്
പ്രഖ്യാപിച്ചിരുന്ന
പയ്യന്നൂര്‍ നിയോജക
മണ്ഡലത്തിലെ കവ്വായി
ഗവ.യു.പി.സ്കൂള്‍
നവീകരണം എന്ന
പ്രവൃത്തിക്ക്
ഭരണാനുമതി നല്കുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നൽകുവാൻ
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
കുണ്ടന്നൂര്‍
ജെ.ബി.എസ്. ന്റെ വികസന
പ്രവര്‍ത്തനം
1523.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന തീരദേശ വികസന
കോര്പ്പറേഷന് മുഖേന
കുണ്ടന്നൂര്‍
ജെ.ബി.എസ്. ന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കിഫ്ബിക്ക് മുന്‍പാകെ
സമര്‍പ്പിക്കുവാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ;
(സി)
ഈ
പദ്ധതി സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കും
എന്ന് അറിയിക്കുമോ?
ഓഖി
ദുരിതാശ്വാസ ഫണ്ട്
1524.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക് ഓഖി
ദുരിതാശ്വാസ ഫണ്ടില്‍
നിന്നും വാഗ്ദാനം ചെയ്ത
20 ലക്ഷം രൂപ എത്ര
കുടുംബങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെന്നറിയിക്കാമോ
;
(ബി)
ഓഖി
ദുരിതാശ്വാസ
ഫണ്ടില്‍നിന്ന്
വകുപ്പിന് ആകെ ലഭിച്ച
തുകയും അതില്‍ നിന്നും
2018 നവംബര്‍ 15 വരെ
ചെലവഴിച്ച തുകയും ഇനം
തിരിച്ച്
വ്യക്തമാക്കാമോ ;
(സി)
വാഗ്ദാനം
ചെയ്ത തുകയ്ക്ക് പകരം 5
വര്‍ഷങ്ങള്‍ക്കുശേഷം
മാത്രം
പിന്‍വലിക്കാവുന്ന
ട്രഷറി നിക്ഷേപ
സര്‍ട്ടിഫിക്കറ്റുകള്‍
നല്കിയതുമൂലം പ്രസ്തുത
കുടുംബങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ ?
ഓഖി
ദുരിതാശ്വാസം
1525.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
കാര്യങ്ങള്‍
എന്തൊക്കെയായിരുന്നു;
അവയില്‍ ഏതെല്ലാം
കാര്യങ്ങള്‍ ഇതിനകം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്ക്
ആശയവിനിമയത്തിന്
ഉപകരിക്കുന്ന നാവിക്
ഉപകരണങ്ങളും
സാറ്റലെെറ്റ് ഫോണും
നല്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക് ഈ
ഉപകരണങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധനോപാധികള്‍
പൂര്‍ണ്ണമായോ ഭാഗികമായോ
നഷ്ടപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്നും
ഇതിനകം എത്ര പേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയെന്നും
വിശദമാക്കുമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ഓഖി ദുരിതാശ്വാസ
ഫണ്ടില്‍
നീക്കിയിരിപ്പുണ്ടായിട്ടും
നഷ്ടപരിഹാര തുക
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
ഓഖി
ദുരിതാശ്വാസം
1526.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള
ദുരിതാശ്വാസത്തിനും
പുനരധിവാസത്തിനുമായി
സംസ്ഥാന സര്‍ക്കാര്‍
എത്ര കോടി രൂപയുടെ
പദ്ധതിക്കാണ്
കേന്ദ്രസര്‍ക്കാരില്‍
അപേക്ഷ
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്ര തുക
കേന്ദ്രസര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാരിന്
കൈമാറിയിട്ടുണ്ട്;
(സി)
ഇതില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഓഖി
ദുരന്തത്തിന് ശേഷം സ്വീകരിച്ച
നടപടികള്‍
1527.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിനുശേഷം
വകുപ്പ് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
എത്ര
കോടി രൂപയുടെ
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
കഴിഞ്ഞിട്ടുള്ളത്;
ഇനിയും എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
ഓഖി
ദുരന്തത്തിലെ കേന്ദ്ര സഹായം
1528.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
കേന്ദ്ര സര്‍ക്കാരില്‍
നിന്നും എത്ര തുക
ലഭിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
ആവശ്യപ്പെട്ട
തുക എത്രയായിരുന്നു;
വിശദവിവരം നല്‍കുമോ;
(സി)
കേന്ദ്ര
സഹായം ഉപയോഗിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
കടല്‍
സുരക്ഷ സംവിധാനങ്ങളും കടല്‍
രക്ഷാപ്രവര്‍ത്തനങ്ങളും
1529.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍ കടല്‍
സുരക്ഷ സംവിധാനങ്ങളും
കടല്‍
രക്ഷാപ്രവര്‍ത്തനങ്ങളും
ശക്തിപ്പെടുത്തുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്ത്
എല്ലാ
മത്സ്യഗ്രാമങ്ങളിലും
ഇതിനായി സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത സ്ക്വാഡുകള്‍
രൂപീകരിക്കുമ്പോള്‍
പ്രളയ
ദുരന്തത്തില്‍പ്പെട്ടവരെ
രക്ഷിക്കുന്നതിന്
സമാനതകളില്ലാത്ത
രക്ഷാപ്രവര്‍ത്തനങ്ങള്‍
കാഴ്ചവെച്ച
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്‍ഗണന
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്
പ്രത്യേക പരിശീലനം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
പ്രസ്തുത
സ്ക്വാഡിലേക്ക്
തെരഞ്ഞെടുക്കപ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
വേതനം നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(എഫ്)
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്
യാനങ്ങള്‍
തെരഞ്ഞെടുക്കുമ്പോള്‍
ഇന്‍ഷ്വറന്‍സ്
പരിരക്ഷയുള്ള
യാനങ്ങള്‍ക്ക് മുന്‍ഗണന
നല്‍കുമോ
എന്നറിയിക്കാമോ?
സുനാമി
ഫ്ലാറ്റുകള്‍
1530.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആകെ എത്ര സുനാമി
ഫ്ലാറ്റുകള്‍
നിലവിലുണ്ട്; അവ
ഏതൊക്കെ ജില്ലകളിലാണ്;
വ്യക്തമാക്കുമോ;
(ബി)
സുനാമി
ഫ്ലാറ്റുകളുടെ
നടത്തിപ്പിനും
മേല്‍നോട്ടത്തിനുമുള്ള
സംവിധാനമെന്താണ്;
(സി)
സുനാമി
ഫ്ലാറ്റുകള്‍ നിലവില്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടോ;
എങ്കില്‍ ആയത്
അര്‍ഹരായവര്‍ക്ക്
അനുവദിക്കാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
സുനാമി
ഫ്ലാറ്റുകളിലെ
അനര്‍ഹരായ താമസക്കാരെ
ഒഴിപ്പിക്കുന്നതിനും
അര്‍ഹരായവര്‍ക്ക്
സുനാമി ഫ്ലാറ്റുകള്‍
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഇ)
നിലവില്‍
സംസ്ഥാനത്ത് സുനാമി
ഫ്ലാറ്റുകളില്‍
താമസിക്കുന്നവരുടെ
എണ്ണം എത്ര; ഇതില്‍
അനര്‍ഹരായി എത്ര പേര്
താമസിക്കുന്നു; ജില്ല
തിരിച്ച് വിശദാംശം
വ്യക്തമാക്കുമോ?
മോഡേണ്‍ ഫിഷ് മാര്‍ക്കറ്റ്
പദ്ധതി
1531.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഫിഷറീസ് ഡെവലപ്പ്മെന്റ്
ബോര്‍ഡ് അമ്പതു ശതമാനം
ഗ്രാന്റോടുകൂടി കേരള
സംസ്ഥാന ഫിഷറീസ്
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കുന്ന
മോഡേണ്‍ ഫിഷ്
മാര്‍ക്കറ്റ് പദ്ധതി
സംസ്ഥനത്ത്
എവിടെയെല്ലാമാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതിയുടെ മുന്‍ഗണനാ
ലിസ്റ്റ്
വെളിപ്പെടുത്തുമോ ?
മത്സ്യ
വിപണനവും ഗുണനിലവാരവും
1532.
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യലേലവും
വിപണനവും
നിയന്ത്രിക്കുന്നതിനും
ഗുണനിലവാരം
ഉറപ്പാക്കുന്നതിനും
നിയമനിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇടനിലക്കാരെ
ഒഴിവാക്കി മികച്ച
മത്സ്യം ന്യായവിലയ്ക്ക്
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(സി)
വിഷം
കലരാത്ത മത്സ്യത്തിന്റെ
ലഭ്യതയും വിലസ്ഥിരതയും
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
നിയന്ത്രണത്തില്‍
കൂടുതല്‍ മത്സ്യ വിപണന
കേന്ദ്രങ്ങള്‍
ആരംഭിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മത്സ്യ
മാര്‍ക്കറ്റുകളുടെ നവീകരണം
1533.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ മത്സ്യ
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിനായി
വകുപ്പ് തയ്യാറാക്കിയ
പദ്ധതിയുടെ നിലവിലുള്ള
സ്ഥിതി വിശദമാക്കുമോ;
(ബി)
കിഫ്ബിയുടെ
അംഗീകാരം ലഭ്യമാക്കി
നവീകരണ പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍ സാധിക്കും
എന്ന് വിശദമാക്കുമോ?
മത്സ്യത്തിന്റെ
ഗുണനിലവാരവും
വിലനിര്ണ്ണയാവകാശവും
1534.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
വി. ജോയി
,,
സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇടനിലക്കാരെ ഒഴിവാക്കി
ഗുണനിലവാരമുള്ള മത്സ്യം
മാര്‍ക്കറ്റുകളിലെത്തിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
മത്സ്യത്തിന്റെ
വിലനിര്‍ണ്ണയാവകാശം
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന സാഹചര്യം
സംജാതമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ;
(സി)
ലേലത്തില്‍
നേരിട്ട് ഇടപെടുന്നതിന്
മത്സ്യത്തൊഴിലാളി
സംഘങ്ങള്‍ക്ക്
സാമ്പത്തികസഹായം
നല്കാന്
പദ്ധതിയുണ്ടോ;
(ഡി)
സംസ്ഥാനത്തെ
മത്സ്യസമ്പത്ത് ലേലം
ചെയ്യുന്നതും
വിപണിയിലെത്തിക്കുന്നതും
ഗുണനിലവാരം
സംരക്ഷിക്കുന്നതും
സംബന്ധിച്ച് പുതിയ
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
മത്സ്യത്തിന്റെ
ഗുണനിലവാരം
1535.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്പനക്കെത്തുന്ന
മത്സ്യത്തിന്റെ
ഗുണനിലവാരത്തെക്കുറിച്ചുളള
ആശങ്കാജനകമായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഫിഷറീസ്
വകുപ്പ് നേരിട്ടോ അവര്‍
ചുമതലപ്പെടുത്തുന്ന
ഏജന്‍സികള്‍ മുഖാന്തരമോ
രാസവസ്തുക്കള്‍ കലരാത്ത
മത്സ്യം ലഭ്യമാക്കുന്ന
കാര്യം ആലോചിക്കുമോ;
(സി)
മത്സ്യം
കേടുകൂടാതെ
സൂക്ഷിക്കുന്നതിനുളള
ഐസില്‍ ഫാക്ടറികളില്‍
വച്ച് രാസവസ്തുക്കള്‍
ചേര്‍ക്കുന്നതിനാല്‍
പ്രസ്തുത ഫാക്ടറികളില്‍
കാലാകാലങ്ങളില്‍
പരിശോധന നടത്തി ഐസിന്റെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
അഷ്ടമുടികായലിലെ
ചെമ്മീന്‍കൃഷി
1536.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഷ്ടമുടികായലില്‍
തദ്ദേശസ്ഥാപനങ്ങള്‍
നിക്ഷേപിച്ച ചെമ്മീന്‍
കുഞ്ഞുങ്ങളെ, അവ
പൂർണവളര്‍ച്ചയെത്തുന്നതിന്
മുൻപേ തന്നെ
പിടിച്ചെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
അനധികൃതമായി ചെമ്മീന്‍
പിടിക്കുന്നവർക്കെതിരെ
ഇതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മത്സ്യഫെഡ്
നിന്നും നല്കുന്ന
ആനുകൂല്യങ്ങള്‍
1537.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിനിടയില്‍
മത്സ്യത്തൊഴിലാളികളുടെ
വള്ളവും വലയും
നഷ്ടപ്പെടുന്ന
സാഹചര്യത്തില്‍
മത്സ്യഫെഡില്‍ നിന്നും
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങൾ വളരെ
കുറവായതിനാല്‍ ആയത്
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മത്സ്യഫെഡിന്റെ
സൂപ്പര്‍ മാര്‍ക്കറ്റുകള്‍
1538.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓണ്‍ലെെനായി
മത്സ്യം
വില്‍ക്കുന്നതിന്
മത്സ്യഫെഡ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മത്സ്യവില്പനക്കായി
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
ആരംഭിക്കുവാന്‍
മത്സ്യഫെഡ് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(സി)
മത്സ്യത്തിന്റെ
മൂല്യവര്‍ധിത
ഉല്പന്നങ്ങള് പ്രസ്തുത
സൂപ്പര്‍മാര്‍ക്കറ്റുകള്‍
വഴി ലഭ്യമാക്കുമോ;
(ഡി)
ഫോര്‍മാലിനും
അമോണിയയും ചേര്‍ത്ത്
വിഷലിപ്തമാക്കിയ
മത്സ്യത്തിന് പകരം
ഗുണമേന്മയുളള മത്സ്യം
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന് ഇൗ
സൂപ്പര്‍
മാര്‍ക്കറ്റുകള്‍ വഴി
സംവിധാനം ഒരുക്കുമോ
എന്നറിയിക്കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ തീരദേശ വികസന
കോര്പ്പറേഷന് പ്രവൃത്തികള്‍
1539.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
തീരദേശ വികസന
കോര്പ്പറേഷന്
ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്ന
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
ആയത് എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വിശദമാക്കാമോ?
പനച്ചമൂട്,
പൂഴനാട് പബ്ലിക്
മാര്‍ക്കറ്റുകളുടെ നവീകരണം
1540.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പനച്ചമൂട്,
പൂഴനാട് പബ്ലിക്
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നതിനായി
തീരദേശ വികസന
കോര്പ്പറേഷന് വഴി
സമര്‍പ്പിച്ചിരുന്ന
ഡി.പി.ആര്.
അംഗീകരിച്ചിട്ടുണ്ടോ;
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര രൂപ വീതം
വകയിരുത്തിയിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(സി)
ടെന്‍ഡര്‍
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രസ്തുത നവീകരണ
പ്രവര്‍ത്തനങ്ങള്‍
എന്നേക്ക്
ആരംഭിക്കാനാകും
എന്നുള്ള വിശദാംശങ്ങള്‍
നല്‍കാമോ?
ചെറുവത്തൂരില്‍
തീര മാവേലിസ്റ്റോര്‍
1541.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ഏറ്റവും വലിയ
മത്സ്യബന്ധന തുറമുഖമായ
ചെറുവത്തൂര്‍
തുറമുഖത്തില്‍ നൂറ്
കണക്കിന് മത്സ്യ
തൊഴിലാളികള്‍ ഉപജീവനം
നടത്തിവരുന്നതിനാല്‍
ഇവര്‍ക്ക്
ഭക്ഷ്യസാധനങ്ങള്‍
വാങ്ങുന്നതിനായി ഒരു
തീര മാവേലിസ്റ്റോര്‍
അനുവദിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
വ്യക്തമാക്കാമോ?
മുതലപ്പൊഴിയുടെ
അശാസ്ത്രീയമായ നിര്‍മ്മാണം
1542.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലപ്പൊഴിയുടെ
അശാസ്ത്രീയമായ
നിര്‍മ്മാണംമൂലം
അടിക്കടി ദുരന്തങ്ങള്‍
ഉണ്ടാകുന്നതും
മത്സ്യത്തൊഴിലാളികള്‍
മരണമടയുന്നതും
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം പ്രസ്തുത
സ്ഥലത്ത് എത്ര
മത്സ്യത്തൊഴിലാളികള്‍
ദുരന്തങ്ങളില്‍
മരണമടഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(സി)
മുതലപ്പൊഴിയുടെ
അശാസ്ത്രീയ
നിര്‍മ്മാണത്തിലെ അപാകത
അടിയന്തരമായി
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മാവേലിക്കരയിലെ
മത്സ്യമാര്‍ക്കറ്റുകളുടെ
ആധുനികവത്ക്കരണം
1543.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
മത്സ്യമാര്‍ക്കറ്റുകളുടെ
ആധുനികവത്ക്കരണത്തിനായാണ്
ഡി.പി.ആര്.
തയ്യാറാക്കി
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളെക്കുറിച്ചും
വിശദമാക്കുമോ?
അതിരപ്പിള്ളിയിൽ
മീന്‍പിടിച്ച് ഉപജീവനം
നടത്തുന്ന പട്ടികവര്‍ഗ്ഗക്കാർ
1544.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഴയില്‍
നിന്ന് മീന്‍പിടിച്ച്
ഉപജീവനം നടത്തുന്ന
അതിരപ്പിള്ളി
പഞ്ചായത്തിലെ
പട്ടികവര്‍ഗ്ഗക്കാർക്ക്
ക്ഷേമനിധി
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അവർക്ക്
ക്ഷേമനിധി
ആനുകൂല്യങ്ങളും
മത്സ്യബന്ധന
ഉപകരണങ്ങളും
ഇന്‍ഷ്വറന്‍സ്
പരിരക്ഷയും
ലഭ്യമാക്കുന്നതിനുള്ള
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
ഉദുമ
നിയോജകമണ്ഡലത്തിലെ
ചാത്തംങ്കൈ-ചെമ്പരിക്ക റോഡ്
1545.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഉദുമ നിയോജക
മണ്ഡലത്തിലെ
ചാത്തംങ്കൈ-ചെമ്പരിക്ക
റോഡിന് തീരദേശവികസന
ഫണ്ടില്‍ നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പ്രവൃത്തി ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടും
ഇതുവരെ തുടങ്ങാന്‍
സാധിച്ചിട്ടില്ലാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
തീരദേശമായതിനാല്‍
ഡ്രെയിനേജ്
സംവിധാനത്തിന് സ്ഥലം
ലഭിക്കാത്തത്
ഉള്‍പ്പെടെയുള്ള
സ്ഥലപരിമിതി
പരിഗണിച്ച്,
സാങ്കേതികാനുമതി
തുകയേക്കാള്‍ തുക
അധികരിക്കാത്ത
രീതിയില്‍ മേല്‍ റോഡ്
ടാറിങ്ങ് ഒഴിവാക്കി
കോണ്‍ക്രീറ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കണമെന്ന സ്ഥലം
എം.എല്‍.എ.യുടെ
ആവശ്യത്തിന്മേല്
തുടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
വിഷയത്തില്‍
തീരുമാനമെടുക്കുന്നതിന്
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കാമോ?
കൊല്ലം
നിയോജക മണ്ഡലത്തിലെ തീരദേശ
റോഡുകൾ
1546.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
നിയോജക മണ്ഡലത്തില്‍
2018-19 ല്‍ തീരദേശ
റോഡുകളുടെ നവീകരണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കിയിട്ടുള്ള
റോഡുകളുടെ വിശദാംശം
ലഭ്യമാക്കുമോ?
തീരദേശ
റോഡുകളുടെ പുനരുദ്ധാരണം
1547.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ എളവള്ളി,
മുല്ലശ്ശേരി, മണലൂര്‍,
വെങ്കിടങ്ങ്,വാടാനപ്പള്ളി
എന്നീ പഞ്ചായത്തുകളിലെ
തീരദേശ റോഡുകളുടെ
പുനരുദ്ധാരണത്തിന് ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
ആകെ എത്ര തുക
അനുവദിച്ചു എന്ന്
അറിയിക്കാമോ;
(ബി)
ഏതെല്ലാം
റോഡുകള്‍ക്കാണ് തുക
അനുവദിച്ചതെന്നും എത്ര
തുക വീതമാണ്
അനുവദിച്ചതെന്നും
അറിയിക്കാമോ ;
(സി)
ഇവയില്‍
ഏതെല്ലാം
തീരദേശറോഡുകളൂടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു;
(ഡി)
എളവള്ളി
പഞ്ചായത്തിലെ
മണിച്ചാല്‍ ബണ്ട്
റോഡ്, മുല്ലശ്ശേരി
പഞ്ചായത്തിലെ
കണ്ണേങ്ങാത്ത്
കുമ്പുള്ളി റോഡ്,
കെ.എല്‍.ഡി.സി ബണ്ട്
റോഡ്, മണലൂര്‍
പഞ്ചായത്തിലെ
കരിക്കാെടി തീരദേശ
റോഡ് എന്നീ റോഡുകളുടെ
നിര്‍മ്മാണ
പ്രവൃത്തികളുടെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ
?
ഫിഷറീസ്
വകുപ്പ് കൊയിലാണ്ടി
മണ്ഡലത്തില്‍ അനുവദിച്ച
റോഡുകള്‍
1548.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍ തീരദേശ
റോഡ് പുനരുദ്ധാരണ
പദ്ധതി പ്രകാരം ഫിഷറീസ്
വകുപ്പ് മുഖേന
കൊയിലാണ്ടി
നിയോജകമണ്ഡലത്തില്‍
അനുവദിച്ച റോഡുകളുടെ
പേര്, അനുവദിച്ച തുക,
പ്രവൃത്തി പുരോഗതി
എന്നിവയുടെ
വിശദാംശങ്ങള്‍
സാമ്പത്തിക
വര്‍ഷാടിസ്ഥാനത്തില്‍
പട്ടികരൂപത്തില്‍
ലഭ്യമാക്കാമോ?
അരൂര്‍
മണ്ഡലത്തിലെ പ്രവൃത്തികളുടെ
പുരോഗതി
1549.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അരൂര്‍
മണ്ഡലത്തില്‍
മത്സ്യബന്ധനവും
ഹാര്‍ബര്‍
എഞ്ചിനീയറിംഗും
വകുപ്പുകള്‍ വഴി
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; ഈ
പ്രവൃത്തികളുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ?
നെട്ടൂര്‍-കുമ്പളം
പാലത്തിന്റെ നിര്‍മ്മാണം
1550.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയോജക മണ്ഡലത്തിലെ
നെട്ടൂര്‍-കുമ്പളം
പാലത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതില്‍
ഉണ്ടായ കാലതാമസത്തിന്റെ
കാരണം അറിയിക്കുമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോ;
(സി)
എങ്കില്‍
എന്നത്തേക്ക് പണി
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കാമോ?
കാരോട്,
കുളത്തൂര്‍ പഞ്ചായത്തുകളിലെ
ഹാര്‍ബര്‍ എഞ്ചിനിയറിംഗ്
പ്രവൃത്തികള്‍
1551.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കാരോട്, കുളത്തൂര്‍
ഗ്രാമപഞ്ചായത്തുകളില്‍
ഹാര്‍ബര്‍
എഞ്ചിനിയറിംഗ് വിഭാഗം
ഭരണാനുമതി നല്കിയതും
പൂര്‍ത്തീകരിക്കാത്തതുമായ
പ്രവൃത്തികളുടെ പേരും
സ്ഥലവും ഉള്‍പ്പെടെ
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
ടെണ്ടര്‍ തുക
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ യഥാസമയം
പൂര്‍ത്തീകരിക്കുന്നതിന്
ഉണ്ടായ കാലതാമസത്തിന്റെ
കാരണം അറിയിക്കുമോ ;
(ഡി)
2018-19
വര്‍ഷത്തില്‍ പ്രസ്തുത
പഞ്ചായത്തുകളിലെ
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചതെന്നും എത്ര
തുകയുടെ അനുമതിയാണ്
ലഭിച്ചതെന്നും
വ്യക്തമാക്കാമോ?
കായംകുളം
ഗവ. ഗേള്‍സ്
എച്ച്.എസ്.എസ്.കെട്ടിട
നിര്‍മ്മാണം
1552.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
കോസ്റ്റല്‍ ഏരിയ
ഡെവലപ്പ്മെന്റ്
കോര്പ്പറേഷന് വഴി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
കായംകുളം ഗവ. ഗേള്‍സ്
എച്ച്.എസ്.എസ്. ന്റെ
കെട്ടിട സമുച്ചയങ്ങളുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
നിലവിലുള്ള അവസ്ഥ
വ്യക്തമാക്കാമോ?
വര്‍ക്കല
മണ്ഡലത്തിലെ ഹാര്‍ബര്‍
എഞ്ചിനീയറിംഗ് പ്രവൃത്തികള്‍
1553.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പുമായി
ബന്ധപ്പെട്ട് വര്‍ക്കല
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
നല്കിയ
പ്രവൃത്തികളില്‍
സാങ്കേതികാനുമതി
നല്‍കാനുള്ളത്
ഏതിനെല്ലാമെന്ന്
വ്യക്തമാക്കാമോ;
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ മല്‍സ്യ
ബന്ധന തുറമുഖം
1554.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂരില്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന
മല്‍സ്യബന്ധന
തുറമുഖത്തിന്റെ നിലവിലെ
അവസ്ഥ എന്ത് എന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
തരത്തില്‍ ഉള്ള
നടപടിക്രമങ്ങള്‍ ആണ്
പൂര്‍ത്തീകരിക്കാന്‍
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തുറമുഖത്തിന് നിലവില്‍
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര കോടി
രൂപയാണ്
അനുവദിച്ചതെന്നും
ആദ്യഘട്ടത്തില്‍ എത്ര
തുകയാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കശുവണ്ടി
വ്യവസായ മേഖലയുടെ ഉന്നമനം
1555.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
നൗഷാദ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വ്യവസായ മേഖലയുടെ
ഉന്നമനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
കശുവണ്ടി
ഫാക്ടറികളുടെ
പ്രവര്‍ത്തനത്തിന്
ആവശ്യമായ തോട്ടണ്ടി
ഉറപ്പാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
കശുമാവ് കൃഷി
വ്യാപിപ്പിക്കാനുള്ള
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നടപ്പാക്കുന്നതെന്ന്
അറിയിക്കാമോ;
(ഇ)
പ്രായമേറിയ
കശുമാവുകള്‍
മുറിച്ചുമാറ്റി
അത്യുത്പാദന ശേഷിയുള്ള
പുതിയവ
വച്ചുപിടിപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നുണ്ടോ;
(എഫ്)
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്ന
കശുവണ്ടി പരമാവധി
ശേഖരിച്ച് ഇവിടെത്തന്നെ
സംസ്കരിക്കാനുള്ള
തീരുമാനത്തിന്റെ ഫലമായി
കശുവണ്ടി സംഭരണത്തില്‍
ഉണ്ടായ വര്‍ദ്ധന
വിശദമാക്കുമോ?
കശുവണ്ടി
വ്യവസായം
1556.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി ഫാക്ടറികള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ഒരു വര്‍ഷം
എത്ര മെട്രിക്ക് ടണ്‍
കശുവണ്ടിയാണ്
ആവശ്യമായിട്ടുള്ളത്;
(ബി)
ആഭ്യന്തരമായി
എത്ര ടണ്‍ കശുവണ്ടി ഒരു
വര്‍ഷം
ഉല്പാദിപ്പിച്ചുവരുന്നുണ്ട്;
(സി)
സംസ്ഥാനത്ത്
കശുവണ്ടിയുടെ
ഉല്പാദനവും
ഉല്പാദനക്ഷമതയും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചു
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
കശുവണ്ടി
വികസന കോര്‍പ്പറേഷന്റെ
നിയന്ത്രണത്തിലുള്ള
ഫാക്ടറികള്‍
1557.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
കശുവണ്ടി വികസന
കോര്‍പ്പറേഷന്റെ
നിയന്ത്രണത്തിലുള്ള
ഏതെല്ലാം ഫാക്ടറികളില്‍
കശുവണ്ടിയില്‍ നിന്ന്
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്നുവെന്ന്
വിശദീകരിക്കാമോ;
(ബി)
ഏതെല്ലാം
മൂല്യ വര്‍ദ്ധിത
ഉത്പന്നങ്ങളാണ്
നിര്‍മ്മിക്കുന്നതെന്നും
ഇവയുടെ വിപണനത്തിന്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങളും
വിശദീകരിക്കാമോ;
(സി)
കശുവണ്ടി
കോര്‍പ്പറേഷന്റെ
നിയന്ത്രണത്തിലുള്ള
ആദിനാട്ട് 16-ാം
നമ്പര്‍ ഫാക്ടറിയിലെ
സ്ഥലസൗകര്യങ്ങള്‍
പ്രയോജനപ്പെടുത്തി
കശുവണ്ടി പരിപ്പില്‍
നിന്ന് മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
ഉത്പാദിപ്പിക്കുന്ന
യൂണിറ്റ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കശുവണ്ടി
തൊഴിലാളികള്‍ക്ക് ഇ.എസ്.ഐ.
സൂപ്പര്‍ സ്പെഷ്യാലിറ്റി
ചികിത്സ
1558.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
തൊഴിലാളികള്‍ക്ക്
ഇ.എസ്.ഐ. സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
അടക്കം ലഭിക്കാൻ
മുമ്പുണ്ടായിരുന്ന
ഉദാരവ്യവസ്ഥ
കേന്ദ്രസര്‍ക്കാര്‍
പിന്‍വലിച്ചത് മൂലം
കശുവണ്ടി തൊഴിലാളികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
വര്‍ഷം 156 ഹാജര്‍,
തുടര്‍ച്ചയായി നാല്
വിഹിതം മുടക്കമില്ലാതെ
അടയ്ക്കല്‍ എന്നീ
നിബന്ധനകള്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
ലഭിക്കുവാന്‍
പാലിക്കണമെന്നിരിക്കെ
കശുവണ്ടി മേഖലയില്‍
തൊഴില്‍ ലഭ്യമാകാത്ത
നിലവിലുള്ള അവസ്ഥയിൽ
പ്രസ്തുത കശുവണ്ടി
തൊഴിലാളികള്‍ക്ക്
സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
നിഷേധിക്കപ്പെടുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
എങ്കില്‍
അതിന് പരിഹാരം
കാണുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(ഡി)
നേരത്തെ
ഉണ്ടായിരുന്ന
ഉദാരവ്യവസ്ഥകൾ
പുന:സ്ഥാപിക്കണമെന്ന്
കേന്ദ്ര സര്‍ക്കാറിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേലുള്ള പ്രതികരണം
എന്താണ്
എന്നറിയിക്കാമോ?
സംസ്ഥാന
കശുവണ്ടി വികസന
കോര്‍പ്പറേഷനിലെ നിയമനങ്ങള്‍
1559.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കശുവണ്ടി വികസന
കോര്‍പ്പറേഷനില്‍
നിലവിൽ എത്ര
ജീവനക്കാരുണ്ട്
എന്നതിന്റെയും ഇതില്‍
പി.എസ്.സി വഴിയല്ലാതെ
നിയമനം ലഭിച്ച എത്ര
പേരുണ്ട് എന്നതിന്റെയും
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍ പി.
എസ്.സിക്ക്
വിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തസ്തികകളിലെ
നിയമനങ്ങളാണ്
പി.എസ്.സി.ക്ക്
വിട്ടിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
സ്പെഷ്യല്‍
റൂള്‍സ്
തയ്യാറാക്കാത്തതിനാല്‍
പ്രസ്തുത
കോര്‍പ്പറേഷനിലെ
നിയമനങ്ങള്‍ പി.എസ്.സി.
ക്ക് നടത്തുവാന്‍
കഴിയാത്ത
സാഹചര്യമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പി.എസ്.സി വഴിയല്ലാതെ ഈ
സ്ഥാപനത്തില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കി; വിശദാംശം
നല്‍കുമോ?