പ്രളയദുരന്തത്തിനിരയായവരുടെ
പുനരധിവാസം
*1.
ശ്രീ.സജി
ചെറിയാന്
,,
ജോര്‍ജ് എം. തോമസ്
,,
വി. ജോയി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട ഭീകരമായ
പ്രളയദുരന്തത്തിനിരയായവരുടെ
പുനരധിവാസത്തിന് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇതിനായി
ചെലവഴിച്ച
തുകയെത്രയെന്ന്
അറിയിക്കാമോ;
(ബി)
പുനരധിവാസത്തിനും
പുനര്‍നിര്‍മ്മാണത്തിനും
കേന്ദ്ര സര്‍ക്കാരില്‍
നിന്ന് ഇതുവരെ ലഭിച്ച
സഹായം
എന്തൊക്കെയാണ്;രാജ്യത്തെ
ജനങ്ങളില്‍ നിന്ന്
കേന്ദ്ര സര്‍ക്കാര്‍
സമാഹരിക്കുന്ന
നികുതിപ്പണം ദുരന്ത
സാഹചര്യങ്ങളില്‍
വിവേചനരഹിതമായി
അനുവദിക്കാത്തത്
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
മന്ദീഭവിപ്പിക്കാനിടയുണ്ടോ;
(സി)
വിദേശ
രാജ്യങ്ങള്‍ സ്വമേധയാ
നല്കുന്ന സാമ്പത്തിക
സഹായം നിഷേധിച്ചും
പ്രവാസി മലയാളികളില്‍
നിന്നും സഹായം
തേടുന്നതിനുള്ള സംസ്ഥാന
മന്ത്രിമാരുടെ യാത്ര
തടഞ്ഞും
പുനര്‍നിര്‍മ്മാണ
പ്രക്രിയയെ
പ്രതിസന്ധിയിലാക്കുന്ന
നിലപാടില്‍ മാറ്റം
വരുത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രതികരണം
എന്തായിരുന്നുവെന്ന്
അറിയിക്കുമോ?
ശബരിമലയിലെ
നിരോധനാജ്ഞ
*2.
ശ്രീ.അനില്‍
അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിത്തിര
ആട്ട തിരുനാളിന് ശബരിമല
ക്ഷേത്രനട തുറന്ന
വേളയില്‍
ഇതോടനുബന്ധിച്ചുള്ള
ഏതെങ്കിലും സ്ഥലത്ത്
നിരോധനാജ്ഞ
ഏര്‍പ്പെടുത്തിയിരുന്നോ;
എങ്കില്‍ എത്ര ദിവസത്തെ
നിരോധനാജ്ഞയാണ്
ഏര്‍പ്പെടുത്തിയത്;
(ബി)
ഈ
കാലയളവില്‍ എത്ര
പോലീസുദ്യോഗസ്ഥരുടെ
സേവനമാണ് ശബരിമലയിലും
പരിസരപ്രദേശങ്ങളിലും
ഏര്‍പ്പെടുത്തിയിരുന്നത്;
(സി)
നിരോധനാജ്ഞ
പ്രഖ്യാപിച്ചിരുന്ന
ശബരിമലയില്‍ ബി.ജെ.പി.,
ആര്.എസ്.എസ്.
നേതാക്കള്‍ക്ക്
പ്രത്യേക പരിഗണന
ലഭിച്ചു എന്നും
ശബരിമലയില്‍ അവരുടെ
ആധിപത്യം
സ്ഥാപിക്കുന്നതിന്
ഇടയാക്കിയെന്നുമുളള
ആക്ഷേപം ഉണ്ടാകാനിടയായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശബരിമലയില്‍
ക്രമസമാധാന നിയന്ത്രണ
ചുമതല ആര്. എസ്. എസ്.
നേതാവ് ഏറ്റെടുക്കുകയും
പോലീസ് മെഗാഫോണ്‍
ഉപയോഗിച്ച് പ്രസംഗം
നടത്തുകയും ചെയ്തത്
പോലീസിന്റെ ഭാഗത്ത്
നിന്നുണ്ടായ വീഴ്ചയല്ലേ
എന്ന് വ്യക്തമാക്കുമോ;
(ഇ)
പോലീസ്
സംവിധാനം
ഉപയോഗിക്കുന്നതിന്
അനുമതി നല്കിയ
ഉദ്യോഗസ്ഥരുടെ
വിശദീകരണം
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ അവര്‍ നല്കിയ
വിശദീകരണം
എന്തായിരുന്നു എന്ന്
വ്യക്തമാക്കാമോ?
നവകേരള
നിര്‍മ്മാണത്തിനായി ക്രൗഡ്
ഫണ്ടിംഗ്
*3.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.രാജു
എബ്രഹാം
,,
ആര്. രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വീടും സ്വത്തും
ജീവനോപാധികളും
നശിച്ചുപോയതുകൊണ്ട്
സംസ്ഥാനത്തെ
ജനങ്ങള്‍ക്കുണ്ടായ
നഷ്ടമെത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
ഇവയുടെ
പുന:സൃഷ്ടിക്കായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതി അറിയിക്കാമോ;
(ബി)
പുനര്‍നിര്‍മ്മാണ
പദ്ധതി സമയബന്ധിതവും
കാര്യക്ഷമവുമായി
പ്രാവര്‍ത്തികമാക്കുന്നതിനുള്ള
സംവിധാനം എന്താണ്;
(സി)
വിദേശ
സഹായം
സ്വീകരിക്കുന്നതിലും
വായ്പ പരിധി
ഉയര്‍ത്തുന്നതിലും
കേന്ദ്രസര്‍ക്കാര്‍
അനുമതി നല്‍കാത്ത
സാഹചര്യത്തില്‍
പുന:സൃഷ്ടിക്കാവശ്യമായി
വരുന്ന വലിയ തുക
സമാഹരിക്കാനുദ്ദേശിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
നവകേരള
നിര്‍മ്മാണത്തിന്
ക്രൗഡ് ഫണ്ടിംഗിന്റെ
സാധ്യതയും ഇതിനായി
രൂപീകരിക്കാനുദ്ദേശിക്കുന്ന
മിഷന്റെ രൂപരേഖയും
അറിയിക്കാമോ?
പ്രളയാനന്തര
പുനരധിവാസ പ്രവർത്തനങ്ങൾ
*4.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനരധിവാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വീട്
നഷ്ടപ്പെട്ടവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഭൂമിയുടെ
ലഭ്യതക്കുറവും
പുനരധിവസിപ്പിക്കേണ്ടവരുടെ
എണ്ണത്തിലുള്ള
വര്‍ദ്ധനവും പ്രശ്നം
സങ്കീര്ണ്ണമാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
പരിസ്ഥിതി
ദുര്‍ബല പ്രദേശങ്ങളില്‍
വസിച്ചിരുന്നവരെ
എപ്രകാരം
പുനരധിവസിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;അതിനായി
പ്രത്യേക പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
ജനവാസ
കേന്ദ്രങ്ങളില്‍ ബഹുനില
ഭവനസമുച്ചയം
നിര്‍മ്മിക്കുന്നതിനാണോ
ഉദ്ദേശിക്കുന്നത്;മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിക്കായി പരമാവധി
ഭൂമി കണ്ടെത്തിയ
സാഹചര്യത്തില്‍
പ്രളയബാധിതര്‍ക്ക് ഭൂമി
കണ്ടെത്തുന്നത്
ദുഷ്ക്കരമായിട്ടുണ്ടോ;
(ഇ)
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദീകരിക്കുമോ?
ശബരിമല
തീര്‍ത്ഥാടനത്തിന് സംരക്ഷണം
*5.
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.സുരേഷ് കുറുപ്പ്
,,
ഐ.ബി. സതീഷ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശ്വാസികളെ
ഭീഷണിപ്പെടുത്തി
ശബരിമലയില്‍
നിന്നകറ്റുകയെന്ന
ലക്ഷ്യത്തോടെ
ബി.ജെ.പി.യും മറ്റു
സംഘപരിവാര സംഘടനകളും
വിവിധ സ്ഥലങ്ങളില്‍
വാഹന പരിശോധനയും
ഐഡന്റിറ്റി കാര്‍ഡ്
പരിശോധനയും
നടത്തിയതിനും മാധ്യമ
പ്രവര്‍ത്തകരുള്‍പ്പെടെയുള്ള
സ്ത്രീകളെ
ആക്രമിച്ചതിനുമെതിരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ആചാരലംഘനത്തിനെതിരെയെന്ന
വ്യാജേന
ആചാരങ്ങള്‍ക്കും
നിയമത്തിനും
വിരുദ്ധമായി
പതിനെട്ടാംപടി അടക്കം
ശബരിമല സന്നിധാനം സമര
ഭൂമിയാക്കി വിശ്വാസികളെ
തടയുന്ന രീതി
ആവര്‍ത്തിക്കാതിരിക്കാന്‍
കൂടുതല്‍ ജാഗ്രത
പുലര്‍ത്താന്‍
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ഇത്തരം
ആചാരലംഘനങ്ങള്‍ക്ക്
മൗനാനുവാദം
നല്കിയവര്, കോടതി
വിധി
പ്രാവര്‍ത്തികമായാല്‍
ദേവസ്വം ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള
ക്ഷേത്രം അടച്ചിട്ട്
വിശ്വാസികളുടെ
ആരാധനാസ്വാതന്ത്ര്യം
തടയുമെന്ന്
ഭീഷണിപ്പെടുത്തിയതിനെതിരെ
നിയമ നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
അയല്‍
സംസ്ഥാനങ്ങളില്‍
നിന്നും സംസ്ഥാനത്തു
നിന്നും
തീര്‍ത്ഥാടനത്തിനായി
എത്തുന്ന സ്ത്രീ
വിശ്വാസികളെയും വനിതാ
മാധ്യമ
പ്രവര്‍ത്തകരെയും
ആക്രമിച്ച് വിശ്വാസികളെ
ഭീതിപ്പെടുത്തി
പിന്തിരിപ്പിക്കുന്ന
ഭീഷണതന്ത്രം
ആവര്‍ത്തിക്കാതിരിക്കാന്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
റേഷന്‍കടകളുടെ
നവീകരണം
*6.
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കടകള്‍
നവീകരിക്കുന്നതിനും
വൈവിദ്ധ്യവല്ക്കരിക്കുന്നതിനും
എന്തെല്ലാം പദ്ധതികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്ന്
അറിയിക്കുമോ;
(ബി)
റേഷന്‍കടകള്‍
വഴി പുതുതായി
എന്തെല്ലാം സേവനങ്ങള്‍
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
റേഷന്‍കടകളില്‍
പി.ഒ.എസ്.(പോയിന്റ് ഓഫ്
സെയില്‍)
സ്ഥാപിക്കുന്നതിനുളള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
റേഷന്‍കാര്‍ഡിനെ
ആധാറുമായി
ബന്ധപ്പെടുത്തി
നടപ്പിലാക്കിയിട്ടുളള
സംവിധാനം സപ്ലൈകോയിലും
കൊണ്ടുവരുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
റേഷന്‍ സാധനങ്ങള്‍
അനുവദിക്കുന്ന സംവിധാനം
*7.
ശ്രീ.ഒ.
ആര്. കേളു
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമപ്രകാരം
റേഷന്‍ സാധനങ്ങള്‍
ഇ-പോസ് ഉപകരണം വഴി
ഓണ്‍ലൈനായി
അനുവദിക്കുന്ന സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓണ്‍ലൈന്‍
സംവിധാനത്തിന്റെ
കാര്യക്ഷമതക്കുറവ്
വ്യാപക
തട്ടിപ്പിനിടയാക്കുന്നുണ്ടെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
ആയത് പരിഹരിക്കാനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡ്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നിര്‍ത്തി വച്ചിരുന്നത്
പുനരാരംഭിക്കാനും
അര്‍ഹരായവര്‍ക്കെല്ലാം
കാര്‍ഡുകള്‍ വേഗത്തില്‍
ലഭ്യമാക്കാനും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമോ;
(ഡി)
അനര്‍ഹരെ
മുന്‍ഗണനാ പട്ടികയില്‍
നിന്ന് ഒഴിവാക്കാനും
അര്‍ഹരെ
പട്ടികയില്‍പ്പെടുത്താനും
നടത്തിയ പ്രവര്‍ത്തനം
പൂര്‍ത്തിയായോ;
വിശദാംശം അറിയിക്കാമോ?
റേഷന്‍
സംവിധാനം കുറ്റമറ്റതാക്കാന്‍
നടപടി
*8.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളുടെ പ്രവര്‍ത്തനം
ചുരുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
എപ്രകാരമാണ്;
വ്യക്തമാക്കുമോ;
(ബി)
ഇ-പോസ്
യന്ത്രം
തകരാറിലായതുമൂലം
താറുമാറായിരിക്കുന്ന
റേഷന്‍ വിതരണം
പുന:സ്ഥാപിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
റേഷന്‍
സംവിധാനം
കുറ്റമറ്റതാക്കാനും
സെര്‍വ്വറിന്റെ
ശേഷിക്കുറവ്
പരിഹരിക്കാനും അടിയന്തര
നടപടി സ്വീകരിക്കുമോ?
ഇ.സി.എച്ച്.എസ്
ക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിന് സ്ഥലം
*9.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സ്
സര്‍വ്വീസ് മെന്‍
കോണ്‍ട്രിബ്യൂട്ടറി
ഹെല്‍ത്ത്
സ്കീമില്‍പ്പെടുത്തി
ക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിന്
സ്ഥലം വിട്ടുനല്‍കുന്ന
പദ്ധതി നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ഇപ്പോള്‍
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(സി)
ഇ.സി.എച്ച്.എസ്
ക്ലിനിക്കുകള്‍
സ്ഥാപിക്കുന്നതിന്
കുറഞ്ഞ നിരക്കില്‍ തുക
ഈടാക്കി സര്‍ക്കാര്‍
ഭുമി
വിട്ടുനല്‍കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഡിസാസ്റ്റര്‍
മാനേജ് മെന്റ് പ്ലാന്‍
*10.
ശ്രീ.ഹൈബി
ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങളെ നേരിടാന്‍
ദേശിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അനുസരിച്ച്
ഡിസാസ്റ്റര്‍
മാനേജ്മെന്റ് പ്ലാന്‍
സംസ്ഥാന, ജില്ലാ ദുരന്ത
നിവാരണ അതോറിറ്റികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സംസ്ഥാനത്തുണ്ടാകുന്ന
ദുരന്തങ്ങളെ നേരിടാന്‍
ഒരു ലക്ഷത്തിലേറെ
കമ്മ്യൂണിറ്റി
വോളന്റിയര്‍മാര്‍ക്ക്
പരിശീലനം
നല്‍കിയിരുന്നതായി
നാഷണല്‍ ഡിസാസ്റ്റര്‍
റസ്പോണ്‍സ് ഫോഴ്സ്
സാക്ഷ്യപ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രളയ
സമയത്ത് ഈ
വോളന്റിയര്‍മാരുടെ
സഹായം
ലഭ്യമാക്കുന്നതില്‍
ദുരന്ത നിവാരണ
അതോറിറ്റി മുന്‍കൈ
എടുക്കാതിരുന്നത്
എന്തുകൊണ്ടാണ് എന്ന്
വിശദമാക്കാമോ;
(ഡി)
ഈ
പ്രളയത്തില്‍ നിന്നും
പാഠം
ഉള്‍ക്കൊണ്ടുകൊണ്ട്
ഭാവിയില്‍ ദുരന്തങ്ങള്‍
തടയാന്‍ എന്തൊക്കെ
നടപടികളാണ് ദുരന്ത
നിവാരണ അതോറിറ്റി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ?
പ്രളയാനന്തര
ആരോഗ്യ സംരക്ഷണം
*11.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയസമയത്ത്
ജലജന്യരോഗങ്ങളെ
പ്രതിരോധിക്കുന്നതില്‍
ആരോഗ്യ വകുപ്പ് നടത്തിയ
സേവനങ്ങള്‍
വിശദമാക്കുമോ;
(ബി)
പ്രളയസമയത്ത്
ആശുപത്രികള്‍
ഉള്‍പ്പെടെയുളള ആരോഗ്യ
സംവിധാനങ്ങള്‍ക്കുണ്ടായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രളയാനന്തര
കേരളത്തെ
പകര്‍ച്ചവ്യാധികളില്‍
നിന്നും മറ്റ്
സാംക്രമിക രോഗങ്ങളില്‍
നിന്നും
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രളയവും
മറ്റ്
പ്രകൃതിദുരന്തങ്ങളും
നേരിടുന്നതിനും ജനങ്ങളെ
അതിന്റെ കെടുതികളില്‍
നിന്ന്
സംരക്ഷിക്കുന്നതിനുമുളള
ആരോഗ്യ സംവിധാനത്തിന്റെ
ക്ഷമത വിശദമാക്കുമോ?
ശബരിമല
യുവതി പ്രവേശനം
*12.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശനം
സംബന്ധിച്ച സുപ്രീം
കോടതിവിധിയെ ആദ്യം
അനുകൂലിച്ച കേരളത്തിലെ
പ്രധാന രാഷ്ട്രീയ
കക്ഷികള്‍ പിന്നീട്
നിലപാട് മാറ്റിയതിന്
പിന്നിലെ
കാര്യകാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിധി മുന്‍നിര്‍ത്തി
വര്‍ഗ്ഗീയ ധ്രുവീകരണം
നടത്തി കേരളത്തെ കലാപ
ഭൂമിയാക്കുന്നതിന് ചില
ശക്തികള്‍
ശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഈ
വിഷയം സംബന്ധിച്ച്
സുപ്രീം കോടതിയില്‍ 12
വര്‍ഷം കേസ്
നടന്നിട്ടും
കക്ഷിചേരാത്ത പ്രമുഖ
രാഷ്ട്രീയ സംഘടനകള്‍
ഇപ്പോള്‍ ഇതിന്
പിന്നില്‍
അണിനിരക്കുന്നത്
രാഷ്ട്രീയ നേട്ടം
ഉണ്ടാക്കാനാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ശബരിമലയില്‍
കലാപമുണ്ടാക്കുന്നതിനും
ശബരിമല യുവതി പ്രവേശന
വിഷയം ആളിക്കത്തിച്ച്
സമൂഹത്തില്‍ ധ്രുവീകരണം
ഉണ്ടാക്കുന്നതിനും
നടത്തുന്ന ശ്രമങ്ങള്‍
ഏതൊക്കെ തരത്തില്‍
പ്രതിരോധിക്കുമെന്ന്
വ്യക്തമാക്കുമോ?
*13
ചോദ്യം
ഒഴിവാക്കിയിരിക്കുന്നു .
അഭിമന്യു
കൊലക്കേസ്
*14.
ശ്രീ.എം.
സ്വരാജ്
,,
എസ്.രാജേന്ദ്രന്
,,
എ. എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഹാരാജാസ്
കോളേജ്
വിദ്യാര്‍ത്ഥിയായിരുന്ന
അഭിമന്യുവിനെ
നിഷ്ഠൂരമായി വധിച്ച
കാമ്പസ്
ഫ്രണ്ട്-എസ്.ഡി.പി.എെ
ക്രിമിനലുകളെയും അതിന്
ഗൂഢാലോചന നടത്തിയ
നേതാക്കളെയും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;പ്രതികള്‍
ആരൊക്കയെന്ന്
അറിയിക്കാമോ;വിചാരണയ്ക്കായി
പ്രത്യേക കോടതി
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
ഈ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
കേരളത്തിലെ വിവിധ
കാമ്പസുകളില്‍
മതനിരപേക്ഷത തകര്‍ത്ത്
ന്യൂനപക്ഷ - ഭൂരിപക്ഷ
വര്‍ഗ്ഗീയ തീവ്രവാദികളെ
പ്രോത്സാഹിപ്പിക്കുന്ന
സ്വതന്ത്ര അരാഷ്ട്രീയ
സംഘടനകളുടെ
പ്രവര്‍ത്തനം
നിരീക്ഷിക്കാന്‍
നടപടിയെടുക്കുമോ;
(സി)
തീവ്രവാദി
അക്രമത്തില്‍ മരിച്ച
അഭിമന്യുവിന്റെ
കുടുംബത്തിന്റെ
സംരക്ഷണത്തിനും
അതോടൊപ്പം
ആക്രമണത്തിനിരയായി
കഷ്ടിച്ചു ജീവന്
തിരിച്ചുകിട്ടിയ
അര്‍ജ്ജുന്റെ
ചികിത്സയ്ക്കും
അര്‍ജ്ജുനും കുടുംബവും
അനുഭവിച്ച യാതനയ്ക്കും
നഷ്ടപരിഹാരം
നല്‍കുന്നതിനും
നടപടിയെടുക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
വിവരശേഖരണം
*15.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ തകര്‍ന്ന
വീടുകളുടെയും
കേടുപാടുകള്‍ വന്ന
വീടുകളുടെയും
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച
വിവരശേഖരണം എപ്രകാരമാണ്
നടത്തിയത്;ഏത്
ഏജന്‍സിയാണ് വിവരശേഖരണം
നടത്തിയത്;
(സി)
പ്രസ്തുത
വിവരശേഖരണത്തില്‍
എന്തെങ്കിലും
പാളിച്ചകള്‍ പറ്റിയതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ഡി)
പ്രളയത്തില്‍
നഷ്ടം സംഭവിച്ചവരുടെ
വിശദാംശങ്ങള്‍
ശേഖരിക്കുന്നതില്‍
വന്നിട്ടുള്ള
കാലതാമസവും
പാളിച്ചകളും,
പ്രളയത്തില്‍ തകര്‍ന്ന
വീടുകളുടെ
പുനര്‍നിര്‍മ്മാണത്തിനും
നഷ്ടപരിഹാരം യഥാസമയം
നല്‍കുന്നതിനും
കാലതാമസം
ഉണ്ടാക്കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
സര്‍വ്വേയില്‍
വന്നിട്ടുള്ള പിഴവ്
തിരുത്തി
അര്‍ഹരായവര്‍ക്കെല്ലാം
അടിയന്തരമായി സഹായം
നല്‍കുന്നതിന് നടപടി
കൈക്കൊള്ളുമോ?
ആയുഷ്മാന്‍
ഭാരത് പദ്ധതി
*16.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.കുഞ്ഞിരാമന്
,,
പി.വി. അന്‍വര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുള്ള
ആയുഷ്മാന്‍ ഭാരത്
പദ്ധതിയുടെ വിശദാംശങ്ങൾ
നല്‍കുമോ;പ്രസ്തുത
പദ്ധതിയില്‍ സംസ്ഥാനം
ഭാഗഭാക്കാകുവാൻ
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍ എത്ര
തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്നും
പദ്ധതിയുടെ പ്രതിശീര്‍ഷ
പ്രീമിയം
എത്രയായിരിക്കുമെന്നാണ്
കണക്കാക്കിയിരിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(സി)
നിലവിലെ
രാഷ്ട്രീയ സ്വാസ്ഥ്യ
ബീമ യോജന (ആര്.എസ്
.ബി.വൈ.) പദ്ധതിക്ക്
പുറമെയാണോ പുതിയ
പദ്ധതി;ആര് എസ് ബി വൈ
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാര്‍
വിഹിതമെത്രയെന്നും
അതിനായി ആകെ
ചെലവഴിക്കുന്ന
തുകയെത്രയെന്നും
അറിയിക്കാമോ;
ആര്.എസ്.ബി.വൈ. പദ്ധതി
പ്രകാരമുളള
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ആയുഷ്മാന്‍
ഭാരത് പദ്ധതിയില്‍
ഭാഗഭാക്കാകുന്നപക്ഷം
സംസ്ഥാനത്ത് നിലവില്‍
ചിസ്,ചിസ് പ്ലസ് എന്നീ
പദ്ധതികൾ പ്രകാരം
ആനുകൂല്യം
ലഭിക്കുന്നവരെല്ലാം
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുമോ;
വിശദമാക്കുമോ?
ഒാണ്‍ലെെന്‍
മരുന്ന് വ്യാപാരം
*17.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒാണ്‍ലെെന്‍
മരുന്ന് വ്യാപാരം
അനുവദിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;വിശദമാക്കുമോ
(ബി)
ഒാണ്‍ലെെന്‍
മരുന്ന്
വ്യാപാരത്തിന്റെ
ഗുണദോഷങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
തരത്തിലുള്ള
മരുന്നുകളെയാണ്
ഒാണ്‍ലെെനായി വില്പന
നടത്തുന്നതില്‍ നിന്നും
വിലക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഓണ്‍ലെെന്‍
മരുന്നുകളുടെ
പരിശോധനയ്ക്ക്
എന്തെങ്കിലും സംവിധാനം
ഉണ്ടോ എന്ന്
വ്യക്തമാക്കുമോ?
ചരിത്രരേഖകളുടെ
സംരക്ഷണം
*18.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പന്നമായ
ചരിത്രരേഖകള്‍
കണ്ടെത്തുന്നതിനും
സംരക്ഷിക്കുന്നതിനും
പുരാവസ്തു വകുപ്പ്
സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
സര്‍വ്വേയില്‍ അമൂല്യ
ചരിത്രരേഖകള്‍
കണ്ടെത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
(സി)
മലപ്പുറം
ജില്ലയില്‍ നിന്നും
അഞ്ഞൂറോളം വര്‍ഷം
പഴക്കമുള്ള അറബിയിലുള്ള
ആയൂര്‍വേദ ഗ്രന്ഥങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(ഡി)
ഇവ
എപ്രകാരം
സംരക്ഷിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍കാര്‍ഡ്
വിതരണത്തിലെ കാലതാമസം
*19.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡുമായി
ബന്ധപ്പെട്ട
അപേക്ഷകളിന്മേല്
സമയബന്ധിതമായി
തീര്‍പ്പ്
കല്പിക്കുന്നതിന്
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് കാലതാമസം
ഉണ്ടായിട്ടുള്ളതെന്നും
ആയതിന്റെ കാരണങ്ങളും
വിശദമാക്കുമോ;
(സി)
അനര്‍ഹമായി
മുന്‍ഗണന വിഭാഗങ്ങളില്‍
കടന്നുകൂടിയിട്ടുള്ള
ആളുകളെ ഒഴിവാക്കുന്ന
നടപടിയുടെയും അര്‍ഹരായ
ആളുകളെ
ഉള്‍ക്കൊള്ളിക്കുന്ന
നടപടിയുടെയും പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
റേഷന്‍കാര്‍ഡ്
വിതരണത്തിലെ കാലതാമസം
ഒഴിവാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
സായംപ്രഭ
സമഗ്രപദ്ധതി
*20.
ശ്രീ.കെ.
ആന്‍സലന്‍
,,
മുരളി പെരുനെല്ലി
,,
കെ.കുഞ്ഞിരാമന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയോജനങ്ങളുടെ
ക്ഷേമത്തിനായി സായംപ്രഭ
എന്ന പേരില്‍
സമഗ്രപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി വയോജന
മന്ദിരങ്ങള്‍
ആധുനികവല്ക്കരിക്കാന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വയോജനങ്ങള്‍
നേരിടുന്ന അവഗണനയ്ക്
എതിരെ
പൊതുജനങ്ങള്‍ക്കിടയില്‍
ബോധവത്ക്കരണം
നടത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മ്യൂസിയങ്ങളുടെ
വികസനവും നവീകരണവും
*21.
ശ്രീ.കെ.ജെ.
മാക്സി
,,
എ. എന്‍. ഷംസീര്‍
,,
ഐ.ബി. സതീഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
മ്യൂസിയങ്ങളുടെ
വികസനത്തിനും
നവീകരണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
അവിഷ്കരിച്ചിട്ടുള്ളത്;
(ബി)
മ്യൂസിയങ്ങളെ
അന്തര്‍ദേശീയ
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്
പ്രത്യേക പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
എല്ലാ
ജില്ലകളിലും പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
കനത്ത
മഴയേയും പ്രകൃതി
ക്ഷോഭത്തെയും
തുടര്‍ന്ന് പുരാവസ്തു
വകുപ്പിന് കീഴിലുള്ള
സംരക്ഷിത സ്മാരകങ്ങളുടെ
അവസ്ഥ
പരിശോധനാവിധേയമാക്കിയിട്ടുണ്ടോ;
(ഇ)
പുനരുദ്ധാരണം
ആവശ്യമായി വരുന്ന
സംരക്ഷിത സ്മാരകങ്ങളെ
പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ശബരിമലയിലെ
സുരക്ഷാ നടപടികള്‍
*22.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
സ്ഥിതിവിശേഷം അത്യന്തം
ഗുരുതരമെന്ന്
സൂചിപ്പിച്ച് ശബരിമല
സ്പെഷ്യല്‍ കമ്മീഷണര്‍
കേരള ഹെെക്കോടതിയില്‍
റിപ്പോര്‍ട്ട് നല്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ശബരിമലയില്‍
എന്തെങ്കിലും പ്രത്യേക
സുരക്ഷാ നടപടികള്‍
കെെക്കാെണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മഹാഭൂരിപക്ഷം
വരുന്ന വിശ്വാസി
സമൂഹത്തെ നേരിട്ട്
ബാധിക്കുന്ന വിഷയമെന്ന
നിലയില്‍ അതിനെ
സമീപിക്കുമ്പോള്‍
കാണിക്കേണ്ട സൂക്ഷ്മത
പുലര്‍ത്താതെ
വിശ്വാസികളെ
പ്രകോപിപ്പിക്കുന്ന
തരത്തിലുള്ള സമീപനം
സര്‍ക്കാര്‍ ഭാഗത്ത്
നിന്നും ഉണ്ടായത്
കൊണ്ടാണ് ശബരിമല വിഷയം
അതീവഗുരുതരമായത് എന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ഡി)
മലകയറുവാനെത്തിയ
ആക്ടിവിസ്റ്റുകളായ
യുവതികളെ
പോലീസുദ്യോഗസ്ഥരുടെ
സുരക്ഷാവലയത്തില്‍
സന്നിധാനത്തേക്ക്
കൊണ്ടുപോയതും അവരില്‍
ചിലര്‍ക്ക് പോലീസിന്റെ
ഹെല്‍മെറ്റും
സുരക്ഷാകവചവും
നല്‍കിയതുമാണ്
ഗുരുതരമായ
അവസ്ഥയിലേക്ക്
കാര്യങ്ങള്‍
കൊണ്ടെത്തിച്ചതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഇ)
ഇത്തരം
നിലപാടുകൾ വര്‍ഗ്ഗീയ
കക്ഷികള്‍ക്ക്
ശബരിമലയില്‍
അഴിഞ്ഞാടുവാന് അവസരം
ഉണ്ടാക്കുകയും
സന്നിധാനത്തിന്റെ
നിയന്ത്രണം പോലും
അവര്‍ക്ക് കെെമാറുന്ന
സ്ഥിതിവിശേഷം
ഉണ്ടാക്കുകയും
ചെയ്തിട്ടില്ലേ എന്ന്
വ്യക്തമാക്കുമോ ?
സമ്പുഷ്ട
കേരളം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
*23.
ശ്രീ.എം.
നൗഷാദ്
,,
കെ. ദാസന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അമ്മമാരുടെയും
കുട്ടികളുടെയും ആരോഗ്യ
പരിരക്ഷയ്ക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സമ്പുഷ്ട കേരളം പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പാക്കി
വരുന്നുണ്ടോ;
(സി)
എങ്കില്‍
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും
ഏതെല്ലാം ജില്ലകളിലാണ്
ആദ്യഘട്ടത്തില്‍ പദ്ധതി
നടപ്പാക്കുകയെന്നും
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
വകുപ്പുകളുടെ
സഹായത്തോടെയാണ് ഇത്
നടപ്പിലാക്കുന്നതെന്നും
പദ്ധതിയുടെ
നടത്തിപ്പിനും
ഏകോപനത്തിനുമായി
പ്രത്യേക സമിതികള്‍
രൂപീകരിച്ചിട്ടുണ്ടോ
എന്നുമുളള വിശദാംശം
നല്‍കുമോ?
കലാപ
ശ്രമങ്ങൾ അടിച്ചമർത്താൻ നടപടി
*24.
ശ്രീ.ബി.സത്യന്
,,
ജെയിംസ് മാത്യു
,,
കെ. ബാബു
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവോത്ഥാന
നായകര്‍ ആചാരക്രമങ്ങളെ
മാറ്റിമറിച്ചിട്ടുളള
കേരളീയ സമൂഹത്തില്‍
പരമോന്നത നീതിപീഠം
ദുരാചാരങ്ങള്‍
മാറ്റാന്‍
ആവശ്യപ്പെട്ടത്
സംസ്ഥാനത്ത്
കലാപത്തിലൂടെ വര്‍ഗീയ
ചേരിതിരിവിനുളള
സുവര്‍ണ്ണാവസരമായി
രാജ്യം ഭരിക്കുന്ന
പാര്‍ട്ടിയുടെ സംസ്ഥാന
നേതാവ് തന്നെ
പ്രഖ്യാപിച്ച
സ്ഥിതിയില്‍
സമൂഹദ്രോഹികള്‍
അഴിഞ്ഞാടാതിരിക്കാന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
തിരഞ്ഞെടുക്കപ്പെട്ട
സര്‍ക്കാരിനെ
നിയമവിരുദ്ധമായി
അട്ടിമറിക്കുമെന്ന
കേന്ദ്ര ഭരണകക്ഷി
നേതാവിന്റെ ആഹ്വാനത്തെ
തുടര്‍ന്ന്
സന്നിധാനത്തുള്‍പ്പെടെ
കലാപം സൃഷ്ടിക്കാന്‍
ശ്രമിച്ചവര്‍ക്കെതിരെ
കര്‍ശന
നടപടിയെടുക്കാന്‍ വേണ്ട
നിര്‍ദ്ദേശം നല്‍കുമോ;
(സി)
വിശ്വാസ
സംരക്ഷകര്‍ എന്ന
വ്യാജേന ശബരിമല
സന്നിധാനത്തുള്‍പ്പെടെ
ക്രിമിനല്‍ സംഘങ്ങള്‍
ആചാരലംഘനവും
നിയമലംഘനവും
നടത്തിയതിനെതിരെയും
ഭരണഘടന
കത്തിക്കണമെന്നും
പിന്തിരിപ്പന്മാരെ
എതിര്‍ത്തതിന് മുന്‍
എം.പി. യായ പി
സതിദേവിയെ പോലുളളവരെ
കൊത്തിനുറുക്കാനും
ഭക്തരായ സ്ത്രീകളെ
അടിച്ചുകൊല്ലാനും
ആഹ്വാനം
ചെയ്തതിനെതിരെയും
കെെക്കൊണ്ട നടപടികള്‍
അറിയിക്കാമോ?
നവകേരള
സൃഷ്ടി
*25.
ശ്രീ.എം.
വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
സൃഷ്ടിക്കായി
കേന്ദ്രസര്‍ക്കാര്‍
മുമ്പാകെ
സംസ്ഥാനസര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
കേന്ദ്രം ഇതിനകം
അംഗീകാരം
നല്‍കിയിട്ടുണ്ട്;
(സി)
അധികവിഭവ
സമാഹരണത്തിനായി
കേന്ദ്രത്തിന് മുമ്പാകെ
വച്ച നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
പ്രളയദുരന്തം
പരിഗണിച്ച്
സംസ്ഥാനത്തിന് പ്രത്യേക
പാക്കേജ്
അനുവദിക്കണമെന്ന
ആവശ്യത്തോട് കേന്ദ്രം
അനുഭാവപൂര്‍വ്വമായ
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
വിദേശ
ഏജന്‍സികള്‍ വഴി
വായ്പകള്‍
തരപ്പെടുത്തുന്നതിന്
സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി ഈ
വര്‍ഷം 4.5 ശതമാനവും
അടുത്ത വര്‍ഷം 3.5
ശതമാനവും
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യത്തിന്മേലുള്ള
കേന്ദ്ര നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കേന്ദ്രം
പ്രത്യേക പരിഗണന
നല്കുന്നതില് വിമുഖത
കാണിക്കുന്ന
സാഹചര്യത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
സംസ്ഥാനത്തെ
കരകയറ്റുന്നതിന്
സര്‍ക്കാരിന്റെ
പരിഗണനയിലൂള്ള
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണവും
പുനരധിവാസവും
*26.
ശ്രീ.ജെയിംസ്
മാത്യു
,,
പുരുഷന് കടലുണ്ടി
,,
സി. കെ. ശശീന്ദ്രന്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്
ശേഷം സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനും
പുനരധിവാസത്തിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
പുനര്‍നിര്‍മ്മാണം
ആവശ്യമായി വരുന്ന
മേഖലകളില്‍
മുന്‍ഗണനാക്രമത്തില്‍
പദ്ധതികള്‍
ആവിഷ്ക്കരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അതിബൃഹത്തായ
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെല്ലാം വിധത്തിലുള്ള
വിഭവ സമാഹരണമാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുനരുദ്ധാരണ,പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം മേല്‍നോട്ട
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്ക് പോലീസ്
പാസ്സ്
*27.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ദര്‍ശനത്തിനായി
കാനനപാതയിലൂടെ നടന്നു
വരുന്ന
തീര്‍ത്ഥാടകര്‍ക്ക്
പാസ്
നിര്‍ബന്ധമാക്കുന്നതിന്
പോലീസ് തീരുമാനം
എടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എന്തൊക്കെ
രേഖകള്‍ ഹാജരാക്കിയാണ്
അയ്യപ്പഭക്തന്മാര്
പോലീസ് പാസ്സിന് അപേക്ഷ
നല്‍കേണ്ടത്;
(സി)
ഇപ്രകാരം
ഒരു നിയന്ത്രണം
കൊണ്ടുവരുവാന്‍
സര്‍ക്കാരിനെ
നിര്‍ബന്ധിതമാക്കിയത്
ഏത് സാഹചര്യമാണ് എന്ന്
വ്യക്തമാക്കാമോ ;
(ഡി)
ശബരിമലയിലെ
യുവതീ പ്രവേശനം
സംബന്ധിച്ച റിവ്യു
ഹര്‍ജി സുപ്രീം കോടതി
2019 ജനുവരി 22-ാം
തീയതി തുറന്ന
കോടതിയില്‍ വാദം
കേള്‍ക്കുവാന്‍
സമ്മതിച്ച
സാഹചര്യത്തില്‍
ഇപ്പോള്‍
ഏര്‍പ്പെടുത്തിയിട്ടുളള
നിയന്ത്രണങ്ങള്‍
പിൻവലിക്കുമോ?
ഇ-പോസ്
യന്ത്രങ്ങളുടെ തകരാര്‍
പരിഹരിക്കാന്‍ നടപടി
*28.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-പോസ്
യന്ത്രം
പ്രവര്‍ത്തിക്കാത്തതുമൂലം
സംസ്ഥാനത്തെ റേഷന്‍
വിതരണം മുടങ്ങുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ-പോസ്
യന്ത്രങ്ങള്‍
പ്രവര്‍ത്തിക്കാത്തതിന്റെ
കാരണം എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
എന്തു നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(സി)
കാര്‍ഡ്
ഉടമസ്ഥര്ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് എന്തെല്ലാം
ബദല്‍ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മലിനമായ
കുപ്പിവെളളത്തിന്റെ വിതരണം
*29.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വനിത-ശിശു
വികസനവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുപ്പി വെള്ളത്തില്‍
ഇ-കോളി, കോളിഫോം
ബാക്ടീരിയ, ഫംഗസ്,
പൂപ്പല്‍ എന്നിവയുടെ
സാന്നിദ്ധ്യം ഉള്ളതായി
ഭക്ഷ്യ
സുരക്ഷാവകുപ്പിന്റെ
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
വെള്ളം കുടിച്ചാല്‍
ഗുരുതരമായ വയറിളക്കവും
മഞ്ഞപ്പിത്തവും
ബാധിക്കുന്നതിന്
സാധ്യതയുണ്ടോ;
(സി)
പ്രസ്തുത
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നത്
തടയുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
ശബരിമല
യുവതീ പ്രവേശനം സംബന്ധിച്ച
കോടതി വിധി
*30.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
,,
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശനം
സംബന്ധിച്ച റിവ്യൂ
ഹര്‍ജികളും റിട്ട്
ഹര്‍ജികളും
സുപ്രീംകോടതി
പരിശോധിച്ചുവോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഭക്തര്‍ക്ക്
സമാധാനപരമായ
ക്ഷേത്രദര്‍ശനം
ഉറപ്പുവരുത്തുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
സര്‍വ്വകക്ഷിയോഗത്തില്‍
ഇക്കാര്യത്തില്‍
അഭിപ്രായ സമന്വയം
ഉണ്ടാക്കാന്‍
കഴിഞ്ഞുവോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഡി)
സുപ്രീംകോടതി
വിധി സംഘര്‍ഷരഹിതമായി
നടപ്പാക്കുന്നതിന്
ഏതെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ഉയര്ന്നുവന്നിരുന്നോ
എന്നറിയിക്കുമോ?