ദേവസ്വം
ബോര്‍ഡ് സുപ്രീം
കോടതിയില്‍ നൽകിയ
ഹര്‍ജി
*181.
ശ്രീ.പി.സി.
ജോര്‍ജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതി
പ്രവേശനവുമായി
ബന്ധപ്പെട്ട്
ദേവസ്വം
ബോര്‍ഡ്
നിലവില്‍
സുപ്രീം
കോടതിയില്‍
എന്തെങ്കിലും
ഹര്‍ജി
നല്‍കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ശബരിമലയിലെ
ഏതെങ്കിലും
തന്ത്രിയ്ക്കെതിരെ
ദേവസ്വം
ബോര്‍ഡ് ഈ
ഉത്സവ
കാലയളവില്‍
മെമ്മോ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
ആയതിന്റെ
വിശദവിവരം
നല്‍കുമോ;
(സി)
പ്രസ്തുത
മെമ്മോ
നല്കുവാന്
ദേവസ്വം
ബോര്‍ഡ് യോഗം
കൂടി തീരുമാനം
എടുത്തിരുന്നോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
മെമ്മോക്ക്
തന്ത്രി എന്ത്
മറുപടിയാണ്
നല്‍കിയത്;
ആയതില്‍
ദേവസ്വം
ബോര്‍ഡ് എന്ത്
തീരുമാനം
എടുത്തു;
വിശദമാക്കുമോ?
വൈദ്യുതി
നിയമ ഭേദഗതി ബില്‍
*182.
ശ്രീ.ഹൈബി
ഈഡന്
,,
കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വൈദ്യുതി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്തെ
വൈദ്യുതി മേഖല
സമ്പൂര്‍ണ്ണമായും
സ്വകാര്യവല്‍ക്കരണത്തിലേക്ക്
നീങ്ങുന്നതിന്
അവസരം
നല്‍കുന്നതാണ്
കേന്ദ്രസര്‍ക്കാര്‍
തയ്യാറാക്കിയ
വൈദ്യുതി നിയമ
ഭേദഗതി ബില്‍
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിയമം
പ്രാവര്ത്തികമാകുന്നതോടുകൂടി
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്കുള്ള
വൈദ്യുതി
നിരക്കില്‍
ഗണ്യമായ
വര്‍ദ്ധനവ്
ഉണ്ടാകുമോ;
(സി)
വൈദ്യുതി
മേഖലയില്‍ ഈ
ഭേദഗതി നിയമം
മൂലം
ഉണ്ടാകുന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
നിയമഭേദഗതി
വൈദ്യുതി
ബോര്‍ഡിനെ
എപ്രകാരം
ബാധിക്കും;
വൈദ്യുതി
ബോര്‍ഡിന്
വീലിങ്ങ്
ചാര്‍ജ്
മാത്രമെ
ഈടാക്കുവാന്‍
കഴിയൂ എന്ന
നിബന്ധന
ബോര്‍ഡിനെ
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലേക്ക്
നയിക്കുന്ന
സാഹചര്യം
ഉണ്ടാകുമോ;
(ഇ)
എങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
എതിര്‍പ്പ്
കേന്ദ്രസര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍
അതിന്മേലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം
എന്താണ് ?
കയര്‍
വ്യവസായത്തിന്റെ
ആധുനികവല്‍ക്കരണം
*183.
ശ്രീ.കെ.ജെ.
മാക്സി
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.
ദാസന്
,,
ബി.സത്യന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിന്റെ
ആധുനികവല്‍ക്കരണം
വഴി ഉല്പന്ന
നിര്‍മ്മാണം
മത്സരക്ഷമതയുള്ളതാക്കുകയും
ആഭ്യന്തര വിദേശ
കമ്പോളങ്ങള്‍
കണ്ടെത്തി
വ്യവസായം
നിലനിര്‍ത്തുകയും
ചെയ്യുന്നതോടൊപ്പം
പരമ്പരാഗത
തൊഴിലാളികളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുകയും
ചെയ്യുന്ന
ദ്വിമുഖ
തന്ത്രം
പ്രായോഗികമാക്കുന്നതിനുളള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സ്വന്തമായ
കയര്‍
ബ്രാന്‍ഡ്
രൂപീകരിച്ച്
പരമ്പരാഗത
ഉല്പന്നങ്ങള്ക്കും
നൂതന
ഉല്പന്നങ്ങള്ക്കും
വിപണി
നേടിയെടുക്കാനായി
പദ്ധതിയുണ്ടോ;
ഉല്പന്ന
വൈവിധ്യവല്ക്കരണത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
കയര്‍
ഉല്പന്നങ്ങള്ക്ക്
വിദേശ വിപണി
കണ്ടെത്താനായി
കയര്‍ കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ?
ഉത്പാദനമേഖലയിലെ
ശാക്തീകരണം.
*184.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.എം.
ആരിഫ്
,,
ജോര്‍ജ് എം. തോമസ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നടപ്പിലാക്കുന്ന
കമ്പോളാധിപത്യ
നയങ്ങളുടെ
ഫലമായും
പ്രകൃതിക്ഷോഭം
കൊണ്ടും
പ്രതിസന്ധിയിലായ
കര്‍ഷകരെയും
ചെറുകിട
വ്യാപാരികളെയും
വ്യവസായികളെയും
സര്‍ഫെയ്സി
(സെക്യൂരിറ്റൈസേഷന്‍
ഓഫ്
ഫിനാന്‍ഷല്‍
അസെറ്റ്സ്
ആന്റ്
എന്‍ഫോഴ്സ്മെന്റ്
ഓഫ്
സെക്യൂരിറ്റി
ഇന്ററസ്റ്റ്)നിയമത്തിന്റെ
ബലത്തില്‍
ധനകാര്യസ്ഥാപനങ്ങള്‍
വഴിയാധാരമാക്കാന്‍
ശ്രമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അഞ്ച്
സെന്റില്‍
കവിയാതെയുള്ള
ഭൂമിയും
വീടുമുള്ളവരുടെ
കടം സര്‍ഫെയ്സി
നിയമപരിധിയില്‍
നിന്ന്
ഒഴിവാക്കണമെന്ന
ആവശ്യത്തോട്
കേന്ദ്രം
അനുകൂലമായി
പ്രതികരിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
കര്‍ഷകരുടെ
വായ്പ
എഴുതിത്തള്ളുകയോ
ഉല്പന്നങ്ങള്ക്ക്
ന്യായമായ
അടിസ്ഥാന വില
ഉറപ്പാക്കുകയോ
ചെയ്യാത്തതിനാല്‍
കര്‍ഷകരും
മറ്റു
ചെറുകിടക്കാരും
നേരിടുന്ന
പ്രതിസന്ധി
കണക്കിലെടുത്ത്
സംസ്ഥാനത്തെ
ഉല്പാദനമേഖലയെയും
ചെറുകിട
വാണിജ്യ
വ്യവസായ
മേഖലയെയും
ശാക്തീകരിക്കുന്നതിന്
13-ാം
പഞ്ചവത്സര
പദ്ധതിയില്‍
ആസൂത്രണം
ചെയ്തിട്ടുള്ള
വികസനതന്ത്രം
വിശദമാക്കാമോ;
(ഡി)
വിദ്യാഭ്യാസ
വായ്പ
എഴുതിത്തളളുന്ന
പദ്ധതിയുടെ
പുരോഗതി
അറിയിക്കാമോ?
നവകേരള
നിര്‍മ്മിതിയില്‍
സഹകരണ മേഖലയുടെ
പങ്ക്
*185.
ശ്രീ.എന്‍.
വിജയന് പിള്ള
,,
റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത്
കോയ
,,
കെ. ബാബു
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
നവകേരള
നിര്‍മ്മിതിക്കായുള്ള
സര്‍ക്കാരിന്റെ
യജ്ഞത്തില്‍
ഭാഗഭാക്കായി
സഹകരണ മേഖല
നടത്തി വരുന്ന
ഭവന നിര്‍മ്മാണ
പദ്ധതി
വിശദമാക്കാമോ;
(ബി)
പ്രളയബാധിതരെ
സഹായിക്കാനായി
പലിശ രഹിത
വായ്പ
പദ്ധതിയില്‍
സഹകരണ
പ്രസ്ഥാനത്തിന്റെ
പങ്കാളിത്തം
വിശദമാക്കാമോ;
(സി)
ഹ്രസ്വകാല
കാര്‍ഷിക
വായ്പകള്‍
ഈടില്ലാതെ
നല്കി ഗ്രാമ
സമ്പദ്വ്യവസ്ഥയെ
താങ്ങി
നിര്‍ത്തുന്ന
പ്രവര്‍ത്തനത്തോടൊപ്പം
കര്‍ഷകര്‍ക്കും
ഉപഭോക്താക്കള്‍ക്കും
ഒരു പോലെ
പ്രയോജനം
ലഭിക്കാനായി
കര്‍ഷകരില്‍
നിന്നും നെല്ല്
സംഭരിച്ച് മായം
കലര്‍ത്താതെ
അരിയാക്കി
പൊതുവിതരണ
സംവിധാനം വഴി
വിതരണം
ചെയ്യുന്ന
പദ്ധതിയെക്കുറിച്ച്
അറിയിക്കാമോ;
(ഡി)
സഹകരണ
മേഖലയെ
ദുര്‍ബലപ്പെടുത്താന്‍
ചില ശക്തികള്‍
നടത്തുന്ന
ശ്രമത്തിന്റെ
തുടര്‍ച്ചയായി
കാര്‍ഷിക സഹകരണ
സംഘങ്ങളുടെ
മേല്‍ പോലും
നിയമവിരുദ്ധമായി
ആദായ നികുതി
വകുപ്പ്
കടന്നുകയറുന്നത്
തടയാന്‍ ഏത്
വിധത്തില്‍
ഇടപെടാന്‍
ഉദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
വൈദ്യുതി
മേഖലയുടെ സമഗ്ര
വികസനം
*186.
ശ്രീ.പി.ടി.എ.
റഹീം
,,
കെ. ആന്‍സലന്‍
,,
മുരളി പെരുനെല്ലി
,,
എം. നൗഷാദ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വൈദ്യുതി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈദ്യുതി
മേഖലയുടെ സമഗ്ര
വികസനം
ലക്ഷ്യമാക്കി
പ്രഖ്യാപിച്ച
ഊര്‍ജ്ജ കേരളം
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനായി
ചെയ്തിട്ടുള്ള
കാര്യങ്ങള്‍
അറിയിക്കാമോ;
പദ്ധതിയുടെ
മതിപ്പ് ചെലവ്
എത്രയെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ലക്ഷ്യമിടുന്നതെന്നും
അറിയിക്കാമോ;
(ബി)
പാരിസ്ഥിതിക
പ്രാധാന്യം
കണക്കിലെടുത്ത്
പുനരുപയോഗ
ഊര്‍ജ്ജ
സ്രോതസ്സുകള്‍
വിപുലീകരിക്കുന്നതിനായി
നടത്തുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
ഇത്തരം
സ്രോതസ്സുകളില്‍
നിന്നുള്ള
വൈദ്യുതിയുടെ
ഉല്പാദന ചെലവ്
ഉപഭോക്താക്കള്‍ക്ക്
താങ്ങാവുന്ന
നിലയിലേക്ക്
കുറയ്ക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
(സി)
പുനരുല്പാദക
ഊര്‍ജ്ജ
സ്രോതസ്സുകളുടെ
ന്യൂനതയായ
ഉല്പാദനത്തിലെയും
ഉല്പാദന
സാധ്യതയിലെയും
അസ്ഥിരത
പ്രശ്നമാകാതിരിക്കാനായി
അവലംബിക്കാനുദ്ദേശിക്കുന്ന
മാര്‍ഗ്ഗം
അറിയിക്കാമോ?
കേരള
പുനര്‍നിര്‍മ്മാണത്തിന്
ധനവിഭവ സമാഹരണം
*187.
ശ്രീ.വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
അനൂപ് ജേക്കബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണത്തിന്
ഏതെല്ലാം
ധനകാര്യ
സ്രോതസുകളില്‍നിന്നാണ്
ധനവിഭവ
സമാഹരണത്തിന്
ശ്രമിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
വായ്പ
പരിധി
ഉയര്‍ത്താതെ
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്റെ
തുക
കണ്ടെത്താന്‍
സാധ്യമാകുമോ;
(സി)
വായ്പ
പരിധി
ഉയര്‍ത്തുന്നതിന്
സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ഡി)
ലോക
ബാങ്ക്
അടക്കമുള്ള
സ്ഥാപനങ്ങളില്‍
നിന്നും
വായ്പകള്‍
സ്വീകരിക്കുന്നതില്‍
വായ്പാ പരിധി
തടസ്സമാകില്ലേ;
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം
*188.
ശ്രീ.ബി.സത്യന്
,,
എം. രാജഗോപാലന്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രദേശവാസികള്‍ക്ക്
തൊഴിലും
കൂടുതല്‍
വരുമാനവും
ലഭ്യമാക്കുന്ന
തരത്തില്‍
വിഭാവനം
ചെയ്തിട്ടുള്ള
ഉത്തരവാദിത്ത
ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉത്തരവാദിത്ത
ടൂറിസം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്ക്
കൂടി
വ്യാപിപ്പിക്കുന്നതിന്
'ഗോഡ്സ് ഓണ്‍
കണ്ട്രി,
പീപ്പിള്‍ ഓണ്‍
ടൂറിസം' എന്ന
പേരില്‍ പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ;
(സി)
പരമ്പരാഗത
തൊഴിലുകളായ
കള്ളുചെത്ത്,
നെയ്ത്ത്,
മണ്‍പാത്ര
നിര്‍മ്മാണം
തുടങ്ങിയവയെ
ഉത്തരവാദിത്ത
ടൂറിസത്തില്‍
ഉള്‍പ്പെടുത്തി
സംരക്ഷിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഉത്തരവാദിത്ത
ടൂറിസം
സംസ്ഥാനത്തുടനീളം
വ്യാപിപ്പിക്കുന്നതിന്
ഉത്തരവാദിത്ത
ടൂറിസം മിഷന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കൈത്തറി,
ഖാദി മേഖലകളുടെ
പുനരുദ്ധാരണം
*189.
ശ്രീ.സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൈത്തറി,
ഖാദി, കരകൗശലം
ഉള്‍പ്പെടെ
ലക്ഷക്കണക്കിന്
ആളുകള്‍
ഉപജീവനത്തിന്
ആശ്രയിക്കുന്ന
പരമ്പരാഗത
വ്യവസായ മേഖലയെ
പുനരുദ്ധരിക്കുന്നതിനും
ശാക്തീകരിക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍,
എയ്ഡഡ്
സ്കൂളുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
കൈത്തറി
യൂണിഫോം
നല്കുന്ന
പദ്ധതി കൈത്തറി
ഉല്പാദന
മേഖലയ്ക്ക്
ഉണ്രവേകിയ
സാഹചര്യത്തില്‍
സര്‍ക്കാര്‍
ഉദ്യോഗസ്ഥരും
അദ്ധ്യാപകരും
ആഴ്ചയില്‍
രണ്ട്
ദിവസമെങ്കിലും
കൈത്തറി
വസ്ത്രം
ധരിക്കണം എന്ന്
നിഷ്കര്‍ഷിക്കാന്‍
വേണ്ട നടപടി
സ്വീകരിക്കുമോ;
തൊഴിലാളികളുടെ
കൂലി കുടിശ്ശിക
കൊടുത്തുതീര്‍ക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
രാജ്യത്തിനകത്തും
വിദേശത്തും
കൈത്തറി
വസ്ത്രങ്ങളുടെ
വിപണി
കണ്ടെത്തുന്നതിനും
യന്ത്രത്തറിയില്‍
നിര്‍മ്മിക്കുന്ന
വ്യാജ
ഉല്പന്നങ്ങള്
നെയ്ത്തുകാര്‍ക്ക്
ഭീഷണിയാകുന്നത്
തടയാനും വേണ്ട
ഇടപെടല്‍
നടത്തുമോ എന്ന്
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളുടെ
ലയനം
*190.
ശ്രീ.അനില്‍
അക്കര
,,
എ.പി. അനില്‍
കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ
ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കില്‍
ലയിപ്പിക്കാനുള്ള
തീരുമാനത്തിന്
ആര്.ബി.ഐ.
അനുവാദം
നല്‍കിയിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കിംഗ്
രംഗത്ത്
ശക്തമായ
ഇടപെടല്‍
നടത്തിവരുന്ന
കേരളത്തിലെ
ജില്ലാ സഹകരണ
ബാങ്കുകളെ
ഇല്ലാതാക്കാനുള്ള
ശ്രമത്തിനുള്ള
കാരണം
വിശദമാക്കാമോ;
(സി)
സഹകരണ
നിയമത്തിലെ
പതിനാലാം
വകുപ്പിലെ
ചട്ടങ്ങള്‍
പാലിച്ചുകൊണ്ട്
മാത്രമേ ജില്ലാ
സഹകരണ
ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കില്‍
ലയിപ്പിക്കുവാന്‍
സാധിക്കുകയുള്ളു
എന്നത്
പരിഗണനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ചട്ടത്തിലെ
വ്യവസ്ഥകള്‍
ഇന്നത്തെ
സാഹചര്യത്തില്‍
പാലിക്കാന്‍
സാധിക്കുമോ
എന്ന്
അറിയിക്കാമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായുള്ള
വിഹിതത്തിലെ കുറവ്
*191.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി. കെ.
ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സി.ജി.എസ്.ടി.,
സംസ്ഥാനത്തേക്ക്
കൊണ്ടുവരുന്ന
ചരക്കുകളിന്മേലുള്ള
ഐ.ജി.എസ്.ടി,
ആദായ നികുതി
ഉള്‍പ്പെടെയുള്ള
മറ്റു കേന്ദ്ര
നികുതികള്‍
എന്നീ
ഇനങ്ങളിലായി
സംസ്ഥാനത്ത്
നിന്നും എത്ര
തുക കേന്ദ്ര
സര്‍ക്കാരിന്
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം
ലഭിച്ചുവെന്നതിന്റെ
കണക്ക്
ലഭ്യമാണോ;
വെളിപ്പെടുത്തുമോ;
(ബി)
ധനകാര്യ
കമ്മീഷന്റെ
ശിപാര്‍ശയനുസരിച്ച്
സംസ്ഥാനത്തിന്
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷം ലഭിച്ച
കേന്ദ്ര
നികുതികളുടെ
സംസ്ഥാന
വിഹിതവും
കേന്ദ്രാവിഷ്കൃത
പദ്ധതിവിഹിതവും
എത്രയെന്ന്
അറിയിക്കാമോ;
(സി)
വിവിധ
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായുള്ള
കേന്ദ്ര
വിഹിതത്തില്‍
കുറവുവരുത്തിയിട്ടുണ്ടോ;
ഇത്തരത്തില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക്
വരുത്തിയ
ഘടനാപരമായ
മാറ്റം
എന്തെല്ലാമെന്നും
അത്
സംസ്ഥാനത്തെ
എത്തരത്തില്‍
പ്രതികൂലമായി
ബാധിക്കുമെന്നും
അറിയിക്കാമോ;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കുള്ള
തുക
ചെലവഴിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
തുകയുടെ
വിനിയോഗവും
നിരീക്ഷിക്കുന്നതിനുള്ള
ക്രമീകരണങ്ങള്‍
അറിയിക്കാമോ;
(ഇ)
ഈ
സാഹചര്യത്തില്‍
കേന്ദ്ര
മന്ത്രിയുള്‍പ്പെടെയുള്ളവര്‍
കേന്ദ്ര
സര്‍ക്കാര്‍
നല്കിയ തുകയും
വിനിയോഗവും
സംബന്ധിച്ച്
വാസ്തവ
വിരുദ്ധമായ
പ്രസ്താവനകള്‍
നടത്തുന്നത്
ഫെഡറലിസത്തിന്
അനുഗുണമാകുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
പദ്ധതി
വിഹിതത്തിലെ
നിയന്ത്രണം
*192.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക
വര്‍ഷത്തില്‍
പ്രളയക്കെടുതി
മൂലം പദ്ധതി
വിഹിതം
വെട്ടികുറയ്ക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ചെലവ്
വെട്ടിക്കുറയ്ക്കുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ജനജീവിതത്തെ
ഗുരുതരമായി
ബാധിക്കുന്ന
രീതിയില്‍
പദ്ധതികള്‍
വെട്ടിച്ചുരുക്കുന്നത്
ഒഴിവാക്കാന്‍
ശ്രമിക്കുമോ;
(ഡി)
ഈ
വിഷയത്തില്‍
ഏതെങ്കിലും
തലത്തില്‍
ചര്‍ച്ചകള്‍
നടത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
വ്യവസായ
ഇടനാഴി പദ്ധതി
*193.
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
,,
വി.ആര്. സുനില്‍
കുമാര്‍
ശ്രീമതി
സി.കെ. ആശ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വ്യവസായ
ഇടനാഴി
സങ്കല്പത്തെക്കുറിച്ചും
വ്യവസായ
വികസനത്തില്‍
ഇവയുടെ
പങ്കിനെക്കുറിച്ചും
വിശദമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
വ്യവസായ ഇടനാഴി
പദ്ധതിയുടെ
ഭാഗമായി
ചെന്നെെ-കൊച്ചി
ഇടനാഴി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആയതിനായി
നടത്തുന്ന
ശ്രമങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഇടനാഴിയുടെ
ഭാഗമായാല്‍
ഉണ്ടാകുന്ന
നേട്ടങ്ങള്‍
വിശദമാക്കുമോ;
(ഡി)
വ്യവസായ
ഇടനാഴിയുടെ
നിയന്ത്രണം,
നികുതി എന്നിവ
സംബന്ധിച്ച
കേന്ദ്രനിര്‍ദ്ദേശങ്ങള്‍
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
മേഖലയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനം
*194.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
കെ. ബാബു
,,
ഡി.കെ. മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
ടൂറിസം
മേഖലയ്ക്കായി
എത്ര കോടി
രൂപയുടെ
എന്തെല്ലാം
പദ്ധതികളാണ്
തയ്യാറാക്കിയിരിക്കുന്നത്;
(ബി)
പ്രളയം
മൂലം തൊഴില്‍
നഷ്ടപ്പെട്ടവര്‍ക്ക്
ടൂറിസത്തിലൂടെ
വരുമാനം
നേടാനുള്ള
സാധ്യത
ആരായുന്നതിനായി
സര്‍വ്വേ
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കുമോ;
(സി)
ടൂറിസം
മേഖലയിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
കാലോചിതമായ
മാറ്റങ്ങള്‍
വരുത്തുന്നതു
സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്താന്‍
ആലോചിക്കുന്നുണ്ടോ;
വിശദമാക്കുമോ?
കിന്‍ഫ്രയുടെ
പ്രധാന നേട്ടങ്ങള്‍
*195.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എസ്.ശർമ്മ
,,
ആന്റണി ജോണ്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കിന്‍ഫ്ര
കൈവരിച്ച
പ്രധാന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
നിലവില്‍ എത്ര
പാര്‍ക്കുകള്‍
ഉണ്ട്;
പുതുതായി
എത്രയെണ്ണം
സ്ഥാപിക്കാന്‍
പദ്ധതിയുണ്ട്;
(ബി)
മെഗാ
പദ്ധതികളില്‍
ഒന്നായ
കൊച്ചിയില്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
പെട്രോകെമിക്കല്‍
പാര്‍ക്കിന്റെ
പുരോഗതി
അറിയിക്കാമോ;
എഫ്.എ.സി.റ്റി.
സ്ഥലം
വിട്ടുനല്കിയിട്ടുണ്ടോ;
(സി)
കര്‍ഷകര്‍ക്ക്
പ്രയോജനം
ചെയ്യുന്ന
ഭക്ഷ്യസംസ്കരണ
വ്യവസായത്തിന്റെ
പ്രോത്സാഹനത്തിനായി
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പാലക്കാട് മെഗാ
ഫുഡ്
പാര്‍ക്കിന്റെ
പുരോഗതി
അറിയിക്കാമോ;
(ഡി)
കാക്കനാട്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
ഇലക്ട്രോണിക്സ്
മാനുഫാക്ചറിംഗ്
ക്ലസ്റ്ററിന്റെ
നിലവിലെ സ്ഥിതി
എന്താണ് എന്ന്
വ്യക്തമാക്കുമോ?
സുസ്ഥിര
വിനോദസഞ്ചാര വികസനം
*196.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എം. സ്വരാജ്
,,
ഒ. ആര്. കേളു
,,
ഡി.കെ. മുരളി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനം,
ജി.എസ്.ടി.
തുടങ്ങിയ
കേന്ദ്ര
സര്‍ക്കാര്‍
നയങ്ങൾ മൂലവും
പ്രകൃതി
ദുരന്തം
കൊണ്ടും കനത്ത
തിരിച്ചടി
നേരിട്ട
വിനോദസഞ്ചാര
മേഖലയെ
ഉത്തരവാദിത്ത
ടൂറിസം വഴി
മൂന്ന് വര്‍ഷം
കൊണ്ട്
പുതുതായി അഞ്ച്
ലക്ഷം
പേര്‍ക്ക്
തൊഴില്‍
നല്കാന്
പര്യാപ്തമാകും
വിധം
വികസിപ്പിക്കാനായി
നടത്തിവരുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സന്തുഷ്ടരായി
മടങ്ങുന്ന
വിനോദ
സഞ്ചാരികളാണ്
സുസ്ഥിര
വിനോദസഞ്ചാര
വികസനത്തിന്റെ
അടിത്തറയെന്നതിനാല്‍
വിനോദസഞ്ചാരികളുടെ
സുരക്ഷ
ഉറപ്പാക്കാനും
അനുബന്ധ
കുറ്റകൃത്യങ്ങള്‍
തടയുന്നതിനും
ചൂഷണം
ഇല്ലാതാക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ശുചിയായി
പരിപാലിക്കുന്നതിനും
അത്തരം
കേന്ദ്രങ്ങളിലേക്ക്
റോഡ്
നിര്‍മ്മാണത്തിനും
നവീകരണത്തിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
വിശദീകരിക്കുമോ?
പ്രളയക്കെടുതിയില്‍പ്പെട്ട
ചെറുകിട
കച്ചവടക്കാര്‍ക്കുള്ള
സഹായം
*197.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയില്‍പ്പെട്ട
ചെറുകിട
കച്ചവടക്കാരെ
സഹായിക്കുന്നതിന്
വായ്പ പദ്ധതി
നടപ്പാക്കാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇക്കൂട്ടരുടെ
വിവരങ്ങള്‍
ധനവകുപ്പിന്റെ
പക്കല്‍
ലഭ്യമാണോ;
(സി)
വായ്പയായി
നല്കാന്
ഉദ്ദേശിക്കുന്ന
തുക
വ്യക്തമാക്കുമോ;
(ഡി)
ഏതെങ്കിലും
ജില്ലകളിലെ
ചെറുകിട
കച്ചവടക്കാര്‍ക്ക്
വായ്പ സഹായം
ലഭ്യമാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മുദ്ര
പദ്ധതി വായ്പകള്‍
*198.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വയം
തൊഴില്‍
വായ്പയ്ക്ക്
വേണ്ടിയുള്ള
മുദ്ര
പദ്ധതിയിലൂടെ
വായ്പ
ലഭിക്കുന്നതിന്
അപേക്ഷകര്‍ക്ക്
ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വായ്പ
ലഭിക്കുന്നതിന്
ബാങ്കുകള്‍
ഉന്നയിക്കുന്ന
വ്യവസ്ഥകള്‍
തടസ്സമാകുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഈ കാര്യത്തില്‍
ആവശ്യമായ
പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
സിമന്റ്
വിപണിയിലെ
സര്‍ക്കാര്‍ ഇടപെടൽ
*199.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍
.എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
കേരളത്തില്‍
സിമന്റിന്
ഉയര്‍ന്ന വില
നല്‍കേണ്ടി
വരുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിമന്റ്
വിപണിയില്‍
ഫലപ്രദമായി
ഇടപെടാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സാധാരണക്കാരായ
ഉപഭോക്താക്കള്‍ക്ക്
കുറഞ്ഞ
വിലയില്‍
സിമന്റ്
ലഭ്യമാക്കാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കയര്‍
ഉത്പാദന മേഖലയിലെ
നൂതന പദ്ധതികള്‍
*200.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
പുരുഷന് കടലുണ്ടി
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ ഉത്പാദന
മേഖലയില്‍
നടപ്പിലാക്കി
വരുന്ന നൂതന
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
നവീന
സാങ്കേതിക
വിദ്യയിലൂടെ
കയര്‍
വ്യവസായത്തില്‍
ആധുനികവത്കരണം
സാധ്യമാക്കുന്നതിനും
ആവശ്യമായ
അസംസ്കൃത
വസ്തുക്കള്‍
ഉറപ്പാക്കുന്നതിനും
കേരള കയര്‍
മാര്‍ക്കറ്റിംഗ്
കമ്പനി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കില്‍
ഇതിന്റെ പ്രധാന
ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
കയര്‍
ഉത്പന്നങ്ങളുടെ
വൈവിധ്യവത്കരണത്തിനും
അവയ്ക്ക്
പരമാവധി
വിദേശവിപണി
ഉറപ്പാക്കുന്നതിനും
പ്രസ്തുത
കമ്പനിയുടെ
രൂപീകരണവും
പ്രവര്‍ത്തനങ്ങളും
എങ്ങനെയെല്ലാം
സഹായകമാകുമെന്ന്
വിശദമാക്കാമോ;
(ഇ)
കമ്പനിയുടെ
പ്രവര്‍ത്തന
മൂലധനം
എപ്രകാരം
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കായിക
മേഖലയുടെ സമഗ്ര
പുരോഗതിക്കായുള്ള
പദ്ധതികള്‍
*201.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. എന്‍. ഷംസീര്‍
,,
യു. ആര്. പ്രദീപ്
,,
ആന്റണി ജോണ്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
കായിക മേഖലയുടെ
പുരോഗതിക്കായി
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിനു
വേണ്ടി മികച്ച
നേട്ടം
കൈവരിക്കുന്ന
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിന്റെ
വിവിധ
തസ്തികകളിലേയ്ക്കുള്ള
നിയമനത്തില്‍
കായിക
താരങ്ങള്‍ക്ക്
സംവരണം
ഉറപ്പാക്കാന്‍
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്തുന്നത്
സംബന്ധിച്ച്
പി.എസ്.സി.
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കായിക
പരിശീലനത്തോടൊപ്പം
കായിക
വിദ്യാഭ്യാസത്തിന്
പ്രാധാന്യം
നല്‍കുന്നതിന്
എല്ലാ
ജില്ലകളിലും
സ്പോര്‍ട്സ്
സ്കൂളുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
നല്‍കുമോ?
പമ്പയിലും
സമീപ
പ്രദേശങ്ങളിലും
പ്രളയം വരുത്തിവച്ച
നാശനഷ്ടം
*202.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം
,,
എം. മുകേഷ്
,,
എസ്.രാജേന്ദ്രന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും
വകുപ്പ് മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പമ്പയിലും
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ച
പ്രദേശങ്ങളിലും
കൊടും പ്രളയം
വരുത്തിവച്ച
നാശനഷ്ടം
എന്തെല്ലാമെന്ന്
അറിയിക്കാമോ; ഈ
പ്രദേശങ്ങള്‍
പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന്
കേന്ദ്ര സഹായം
അഭ്യര്‍ത്ഥിച്ചിരുന്നോ;
എന്തൊക്കെ
സഹായങ്ങള്‍
ലഭിച്ചു;
(ബി)
പുനര്‍നിര്‍മ്മാണം
സംബന്ധിച്ച്
സെന്‍ട്രല്‍
എംപവേര്‍ഡ്
കമ്മിറ്റി
നിര്‍ദ്ദേശം
വല്ലതും
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്താണെന്ന്
അറിയിക്കാമോ;
(സി)
സ്പിരിച്വല്‍
സര്‍ക്യൂട്ട്
പ്രോജക്ടിന്റെ
ഭാഗമായി
ശബരിമലയ്ക്കും
അനുബന്ധ
വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി
കേന്ദ്ര ടൂറിസം
മന്ത്രാലയം
എത്ര തുകയാണ്
അംഗീകരിച്ചത്;
അതില്‍ എത്ര
തുക ഇതുവരെ
ലഭിച്ചു;
(ഡി)
പദ്ധതി
നടപ്പിലാക്കേണ്ടത്
ആരെന്നും
സാങ്കേതികാനുമതി
നല്‍കേണ്ടത്
ആരെന്നും
അറിയിക്കാമോ; ഈ
കേന്ദ്രാവിഷ്കൃത
പദ്ധതി
നടത്തിപ്പ്
സംബന്ധിച്ചും
നല്കിയ തുക
സംബന്ധിച്ചും
ഉത്തരവാദപ്പെട്ട
സ്ഥാനം
വഹിക്കുന്നവര്‍
തെറ്റായ വിവരം
ഫെഡറല്‍
തത്വങ്ങള്‍ക്ക്
വിരുദ്ധമായി
പ്രചരിപ്പിച്ച
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍
ശബരിമല
തീര്‍ത്ഥാടന
സൗകര്യങ്ങള്‍
ഒരുക്കാനായി
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷവും ഈ
വര്‍ഷം
ഇതുവരെയും എത്ര
തുക
ചെലവഴിച്ചെന്ന്
അറിയിക്കാമോ?
സര്‍ക്കാര്‍
നിയമനങ്ങളും
പെന്ഷന്
ഏകീകരണവും
*203.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
,,
ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെന്ഷന്
പ്രായം
ഏകീകരണം,
പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കല്‍
എന്നിവ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍
നിലവില്‍
ഒഴിവുള്ള
ഏതെങ്കിലും
തസ്തികകളിലേക്ക്
ദിവസവേതന/കരാര്‍
അടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിക്കാന്‍
ധനവകുപ്പ്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പി.എസ്.സി.
ലിസ്റ്റ്
നിലവിലുള്ള
തസ്തികകളില്‍
അതില്‍ നിന്നും
നിയമനം
നടത്തുന്നതിന്
ധനവകുപ്പിന്റെ
ഭാഗത്തു
നിന്നും
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കിഫ്ബി
വഴി നടപ്പാക്കുന്ന
പദ്ധതികളുടെ
പുരോഗതി
*204.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആര്. രാജേഷ്
,,
പി.വി. അന്‍വര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസനത്തിലൂടെ
സാമ്പത്തിക
വളര്‍ച്ച
ത്വരിതപ്പെടുത്തി
രാജ്യത്തെ
മുന്‍നിര
സംസ്ഥാനമാക്കി
കേരളത്തെ
മാറ്റുകയെന്ന
ലക്ഷ്യത്തോടെ
ആസൂത്രണം
ചെയ്തു കിഫ്ബി
വഴി
നടപ്പാക്കുന്ന
പദ്ധതികളുടെ
പുരോഗതി
വിലയിരുത്താറായിട്ടുണ്ടോ;
വിശദാംശം
നല്‍കാമോ;
(ബി)
ദീര്‍ഘകാലാടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ
ധന
മാനേജ്മെന്റ്
തൃപ്തികരമാണെന്ന്
വിലയിരുത്തി
ആഗോള റേറ്റിംഗ്
സ്ഥാപനങ്ങള്‍
നല്കിയ മികച്ച
റേറ്റിംഗ്,
വിദേശ
മാര്‍ക്കറ്റില്‍
നിന്ന് ബോണ്ട്
വഴി
നിക്ഷേപസമാഹരണം
സാധ്യമാക്കിയിരിക്കുന്ന
പശ്ചാത്തലത്തില്‍
ആയതിനായി
നടത്തി വരുന്ന
ശ്രമങ്ങള്‍
അറിയിക്കാമോ;
ഇക്കാര്യത്തില്‍
റിസര്‍വ്
ബാങ്കിന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
രൂപയുടെ
മൂല്യത്തകര്‍ച്ച
നിക്ഷേപ
സമാഹരണം
ചെലവേറിയതും
സന്ദിഗ്ദ്ധാവസ്ഥയിലും
ആക്കിത്തീര്ത്തിട്ടുണ്ടോ;
(ഡി)
വിവിധ
പ്രവൃത്തികളുടെ
നിര്‍വ്വഹണം
കാര്യക്ഷമമായി
പുര്ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാല്
അവയ്ക്കുള്ള
പണം
നല്‍കുന്നതിന്
അടിയന്തരമായി
ഫണ്ട്
കണ്ടെത്തേണ്ടതുണ്ടോ;
എങ്കില്‍ അതിന്
അവലംബിച്ചിരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പദ്ധതികളുടെ
നിര്‍വ്വഹണം
ത്വരിതഗതിയിലാക്കുന്നതിനുള്ള
നടപടി
*205.
ശ്രീ.കെ.
ആന്‍സലന്‍
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
വി. കെ. സി. മമ്മത്
കോയ
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ
പദ്ധതികളുടെ
നിര്‍വ്വഹണം
ത്വരിതഗതിയിലും
കാര്യക്ഷമവുമാക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
വര്‍ഷത്തെ
പദ്ധതിച്ചെലവ്
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍
വര്‍ദ്ധനവ്
എത്ര
ശതമാനമാണെന്ന്
വിശദമാക്കാമോ;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ
അവസാന
മാസങ്ങളിലേയ്ക്ക്
പദ്ധതി
ചെലവുകള്‍
മാറ്റി
വയ്ക്കുന്നത്
ഒഴിവാക്കാനും
ആദ്യ മൂന്ന്
മാസങ്ങളില്‍
വാര്‍ഷിക
പദ്ധതി
പ്രകാരമുള്ള
പരമാവധി
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനും
എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ
സമര്‍പ്പണത്തിനും
ഏകോപനത്തിനും
നിശ്ചിത
സമയത്ത് തുക
ലഭ്യമാക്കുന്നതിനും
വേണ്ടി
പ്രത്യേക സെല്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം
നല്‍കുമോ?
കരിമണല്‍
കയറ്റുമതി നയം
*206.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്ന്
കോടിക്കണക്കിന്
രൂപയുടെ
കരിമണല്‍ സമീപ
സംസ്ഥാനങ്ങളിലേക്ക്
അനധികൃതമായി
കടത്തുന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കരിമണല്‍
ധാതുക്കളുടെ
കയറ്റുമതി
പൂര്‍ണ്ണമായും
പൊതുമേഖലയില്‍
ആക്കിയത്
കേരളത്തില്‍
നിന്നുളള
അനധികൃത
കരിമണല്‍
കടത്ത്
അവസാനിപ്പിക്കുന്നതിന്
സഹായകരമാകുമോ;
വ്യക്തമാക്കുമോ;
(സി)
തീരദേശ
കരിമണല്‍
കയറ്റുമതി
നയത്തിലെ മറ്റ്
പ്രധാന
മാറ്റങ്ങള്‍
ഏതൊക്കെയാണെന്നും
അവ സംസ്ഥാന
താല്പര്യങ്ങളെ
എപ്രകാരം
ബാധിക്കുമെന്നും
വ്യക്തമാക്കുമോ?
പ്രളയം
ബാധിച്ച വൈദ്യുതി
മേഖല
*207.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍
മാസ്റ്റര്‍
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വൈദ്യുതി
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
അതിഭീകരമായ
പ്രളയം വൈദ്യുത
മേഖലയെ
ഗുരുതരമായി
ബാധിച്ചുവോ;
വിശദമാക്കുമോ?
(ബി)
വെള്ളപ്പൊക്കത്തിലും
ഉരുള്‍പ്പൊട്ടലിലും
മലവെള്ളപ്പാച്ചിലിലും
വൈദ്യുതി
ബോര്‍ഡിന്റെ
ഉല്പാദന പ്രസരണ
വിതരണ
സംവിധാനങ്ങള്‍ക്ക്
സംഭവിച്ച
തകര്‍ച്ചയുടെ
കണക്കെടുപ്പ്
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ട്രാന്‍സ്ഫോര്‍മറുകളും
പ്രസരണ വിതരണ
സംവിധാനങ്ങളും
പൂര്‍വ്വസ്ഥിതിയില്‍
എത്തിക്കുന്നതിന്
എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്നും
ആയതിന്റെ
പുരോഗതിയും
വ്യക്തമാക്കുമോ?
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
ചെലവ് ചുരുക്കല്‍
*208.
ശ്രീ.ഷാഫി
പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
റോജി എം. ജോണ്‍
,,
ഹൈബി ഈഡന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
എന്തൊക്കെ
ചെലവ്
ചുരുക്കല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സര്‍ക്കാര്‍
കടുത്ത
സാമ്പത്തിക
പ്രതിസന്ധി
നേരിടുമ്പോഴും
അനാവശ്യ
പരസ്യങ്ങള്‍ക്കും
ആഘോഷങ്ങള്‍ക്കുമായി
കോടികള്‍
മുടക്കുന്നത്
ന്യായീകരിക്കാന്‍
സാധിക്കുമോ;
വ്യക്തമാക്കുമോ;
(സി)
കടുത്ത
സാമ്പത്തിക
പ്രതിസന്ധി
നേരിടുന്ന
സാഹചര്യത്തില്‍
ഏതെങ്കിലും
വകുപ്പുകളിലോ
ബോര്‍ഡുകളിലോ
നിയമന നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന്
വ്യക്തമാക്കുമോ?
കരാറുകാര്‍ക്ക്
കെ.എഫ്.സി.
നല്കുന്ന വായ്പ
*209.
ശ്രീ.പി.കെ.ബഷീര്‍
,,
സി.മമ്മൂട്ടി
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പദ്ധതികള്‍
ഏറ്റെടുക്കുന്ന
കരാറുകാര്‍ക്ക്
വായ്പ
നല്‍കുന്നതിന്
കെ.എഫ്.സി.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര തുക
വരെയാണ് വായ്പ
നല്‍കുന്നത്;
(സി)
ഇതിന്റെ
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
വിശദാംശം
വ്യക്തമാക്കുമോ?
ചെറുകിട-ഇടത്തരം
വ്യവസായ മേഖലയെ
പുനരുദ്ധരിക്കാന്‍
പദ്ധതി
*210.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. എന്‍. ഷംസീര്‍
,,
കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
:
താഴെ
കാണുന്ന
ചോദ്യങ്ങള്‍ക്ക്
വ്യവസായവും
സ്പോര്‍ട്സും
യുവജനകാര്യവും
വകുപ്പു മന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്ന്
സംസ്ഥാനത്തെ
ചെറുകിട-ഇടത്തരം
വ്യവസായ
മേഖലയില്‍
ഫാക്ടറികള്ക്കു്
ഉണ്ടായ
കേടുപാടുകള്‍
വഴിയും
യന്ത്രോപകരണങ്ങള്‍
പ്രവര്‍ത്തന
ശൂന്യമായതുകൊണ്ടും
ഉല്പന്നങ്ങളും
അസംകൃത
വസ്തുക്കളും
നശിച്ചതുകൊണ്ടും
ഉണ്ടായ
നാശനഷ്ടം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്തരം
വ്യവസായങ്ങളെ
പുനരുദ്ധരിക്കാനായി
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
കേന്ദ്ര സഹായം
ലഭ്യമാക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ചെറുകിട
അസംഘടിത
മേഖലകളിലെ
സംരംഭകര്‍
നേരിടുന്ന
മുഖ്യപ്രശ്നം
സ്ഥായിയായ
വിപണി
കണ്ടെത്തുന്നതിനുളള
പ്രയാസം
ആയതിനാല്‍
ഇത്തരം
ഉല്പന്നങ്ങളുടെ
വിദേശ വിപണനം
ലക്ഷ്യമിട്ട്
ആരംഭിക്കുന്ന
വാണിജ്യ
മിഷന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച
രൂപരേഖ
നല്‍കാമോ?