വിദ്യാഭ്യാസമേഖലയിലെ
പരിഷ്ക്കാരങ്ങള്‍
*91.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിഭാഗത്തെ
ഡി.പി.ഐ.യില്‍
ലയിപ്പിക്കാനുള്ള
നീക്കം
പുനഃപരിശോധിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
പൊതുവിഭ്യാഭ്യാസ
സംരക്ഷണത്തിന്റെ
പേരില്‍
വിദ്യാഭ്യാസമേഖലയില്‍
കൊണ്ടുവരുന്ന
പരിഷ്ക്കാരങ്ങള്‍
എല്ലാം അദ്ധ്യാപക
വിദ്യാര്‍ത്ഥി
സമൂഹത്തിന്റെ
താത്പര്യത്തിന്
ഗുണകരമാണോ
എന്നതിനെക്കുറിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ
;വിശദാംശം
വ്യക്തമാക്കുമോ?
താേട്ടണ്ടി
ദൗര്‍ലഭ്യം പരിഹരിക്കുവാന്‍
നടപടി
*92.
ശ്രീ.വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൂട്ടിക്കിടക്കുന്ന
കശുവണ്ടി
ഫാക്ടറികളെല്ലാം
തുറന്ന്
പ്രവര്‍ത്തിപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(ബി)
കശുവണ്ടി
വികസന
കാേര്പ്പറേഷന്റെയും
കാപ്പക്സിന്റെയും
കീഴിലുള്ള എത്ര
ഫാക്ടറികള്‍ നിലവില്‍
തുറന്ന്
പ്രവര്‍ത്തിക്കുന്നുണ്ട്;
(സി)
താേട്ടണ്ടി
ഉല്പാദക രാജ്യങ്ങളില്‍
നിന്ന് നേരിട്ട്
താേട്ടണ്ടി
സംഭരിക്കുന്നതിന്
രൂപീകരിച്ച കേരള കാഷ്യു
ബാേര്‍ഡ് ഏതാെക്കെ
രാജ്യങ്ങളില്‍ നിന്നും
എത്ര മെട്രിക് ടണ്‍
കശുവണ്ടി
സംഭരിച്ചിട്ടുണ്ട്;
ഇതിന്റെ ഫലമായി എത്ര
ദിവസത്തെ താെഴില്‍
ലഭ്യമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
താേട്ടണ്ടി
ദൗര്‍ലഭ്യം
പരിഹരിക്കുവാന്‍ വിവിധ
സര്‍ക്കാര്‍
വകുപ്പുകളുടെ കീഴിലുള്ള
ഫാമുകളില്‍ നിന്നും
എത്ര മെട്രിക് ടണ്‍
താേട്ടണ്ടി ഇൗ വര്‍ഷം
സംഭരിക്കുവാന്‍
സാധിച്ചു;
(ഇ)
ആഭ്യന്തരമായി
ഉല്പാദിപ്പിക്കുന്ന
കശുവണ്ടി പരമാവധി
സംഭരിച്ച്
താെഴിലാളികള്‍ക്ക്
ജാേലികാെടുക്കുന്നതിനുള്ള
ശ്രമങ്ങള്‍
വിജയപ്രദമാണാേ;
അല്ലെങ്കില്‍ ഇതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ നവീകരണം
*93.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയകാലം
പുതിയ സേവനം എന്ന
ആപ്തവാക്യത്തിന്റെ
അടിസ്ഥാനത്തില്‍
രജിസ്ട്രേഷന്
വകുപ്പിനെ അഴിമതി
രഹിതമാക്കുന്നതിനും
ഓഫീസുകള്‍
ആധുനീകരിക്കുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
നോട്ടുനിരോധനത്തെ
തുടര്‍ന്ന് ഫീസുകള്‍
ഇ-പെയ്മെന്റായി
സ്വീകരിക്കുന്നതിനും
വ്യാജ
മുദ്രപ്പത്രങ്ങളുടെ
ഉപയോഗം തടയാനായി
ഇ-സ്റ്റാമ്പിംഗ്
നടപ്പാക്കുന്നതിനും
സാദ്ധ്യമായിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
സബ്
രജിസ്ട്രാര്‍
ഓഫീസുകളില്‍
മൂന്നിലൊന്നും വാടക
കെട്ടിടങ്ങളില്‍
പ്രവർത്തിക്കുന്നവയും
സ്വന്തം കെട്ടിടമുള്ളവ
തന്നെ വളരെയധികം
പഴക്കമുള്ള
കെട്ടിടത്തില്‍
പ്രവര്ത്തിക്കുന്നവയുമായതിനാല്
ഭുരേഖകളുടെ സുരക്ഷ
കണക്കിലെടുത്ത് പുതിയ
കെട്ടിടങ്ങള്‍
പണിയുന്നതിനും രേഖകള്‍
ഡിജിറ്റൈസ്
ചെയ്യുന്നതിനും
പദ്ധതിയുണ്ടോ; വിശദാംശം
അറിയിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമ
പ്രകാരമുള്ള ഡേറ്റാ ബാങ്ക്
*94.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമ
പ്രകാരമുള്ള ഡേറ്റാ
ബാങ്ക് തയ്യാറാക്കുന്ന
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഇത്എത്ര ശതമാനം
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
ഒരു വര്‍ഷത്തിനുള്ളില്‍
ഡേറ്റാ ബാങ്ക്
പൂര്‍ണ്ണമായി വിജ്ഞാപനം
ചെയ്യുമെന്ന വാഗ്ദാനം
നൽകിയിട്ടുണ്ടോ; എങ്കിൽ
അത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
സ്വകാര്യ
കശുവണ്ടി ഫാക്ടറികള്‍ക്ക്
പുനരുദ്ധാരണ പാക്കേജ്
*95.
ശ്രീ.എന്‍.
വിജയന് പിള്ള
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
അടഞ്ഞുകിടന്നിരുന്ന
പൊതുമേഖലാ കശുവണ്ടി
ഫാക്ടറികള്‍ ഇൗ
സര്‍ക്കാരിന്റെ
ഇടപെടലിന്റെ ഫലമായി
പൂര്‍ണ്ണമായും തുറന്ന്
പ്രവര്‍ത്തിപ്പിക്കാന്‍
സാധിച്ചെങ്കിലും
സ്വകാര്യ മേഖലയിലെ
നിരവധി കശുവണ്ടി
ഫാക്ടറികള്‍
അടഞ്ഞുകിടക്കുന്നത്
ആയിരക്കണക്കിന്
തൊഴിലാളികളെ
പട്ടിണിയിലാക്കിയിരിക്കുന്നതിനാല്
ഇവയ്ക്കായി പുനരുദ്ധാരണ
പാക്കേജ് സാധ്യമാണോ
എന്നറിയിക്കാമോ;
(ബി)
തദ്ദേശീയ
തോട്ടണ്ടിയുടെ
ലഭ്യതക്കുറവും
ഇറക്കുമതി ചെയ്യുന്ന
താേട്ടണ്ടിക്ക്
കേന്ദ്രസര്‍ക്കാര്‍
തീരുവ
വര്‍ദ്ധിപ്പിച്ചതുമാണ്
ഇൗ വ്യവസായത്തെ
പ്രതിസന്ധിയിലാക്കുന്ന
മുഖ്യ കാരണങ്ങള്‍
എന്നതിനാല്‍ പുതുതായി
രൂപീകരിച്ച കാഷ്യു
ബോര്‍ഡിന് തോട്ടണ്ടി
ലഭ്യമാക്കുന്നതില്‍
ഫലപ്രദമായി ഇടപെടാന്‍
സാധ്യമാകുന്നുണ്ടോ
എന്നറിയിക്കുമോ ;
(സി)
തോട്ടണ്ടി
ഇറക്കുമതിയുമായി
ബന്ധപ്പെട്ട്
ആഫ്രിക്കന്‍
രാജ്യത്തുനിന്നുളള
നയതന്ത്ര പ്രതിനിധികളെ
പങ്കെടുപ്പിച്ച്
നടത്തിയ
ഡിപ്ലോമാറ്റിക്
കോണ്‍ക്ലേവിന്റെ
അടിസ്ഥാനത്തില്‍ തുടര്‍
നടപടിയുണ്ടായിട്ടുണ്ടോ;
(ഡി)
ദീര്‍ഘകാല
പരിഹാരമെന്ന നിലയില്‍
കശുവണ്ടി ഉല്പാദന
വര്‍ദ്ധനവിന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
റവന്യൂ
വകുപ്പ് ഓഫീസുകള്‍ അഴിമതി
മുക്തമാക്കുന്നതിന് നടപടി
*96.
ശ്രീ.ഒ.
ആര്. കേളു
,,
ബി.ഡി. ദേവസ്സി
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍, താലൂക്ക്
ഓഫീസുകള്‍ തുടങ്ങി
റവന്യൂ വകുപ്പിന്
കീഴിലുളള ഓഫീസുകളെ
അഴിമതി
മുക്തമാക്കുന്നതിനും
കാര്യക്ഷമതയുളള ജനസൗഹൃദ
ഓഫീസുകളാക്കി
മാറ്റുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
വകുപ്പിനെ
വിവര
സാങ്കേതികവിദ്യയുടെ
സഹായത്തോടെ
ആധുനീകരിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
ആക്കിത്തീര്ക്കാനുളള
പദ്ധതിയുടെ ലക്ഷ്യവും
പുരോഗതിയും
അറിയിക്കാമോ?
സ്കൂളുകളില്‍
മലയാളം നിര്‍ബന്ധമായും
പഠിപ്പിക്കുന്നതിന് നടപടി
*97.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സ്കൂളുകളിലും
മലയാളം നിര്‍ബന്ധമായും
പഠിപ്പിക്കുന്നുവെന്ന്
ഉറപ്പു വരുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
മലയാളഭാഷാ
പഠനം
പ്രോത്സാഹിപ്പിക്കാന്‍
സ്കോളര്‍ഷിപ്പ്
നല്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഭാഷാപഠനം
നടത്തുന്നുണ്ടോ എന്ന്
പരിശോധിക്കാന്‍
സ്പെഷ്യല്‍ ഓഫീസറെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സ്കൂളുകളില്‍
നെെപുണ്യ വികസന പദ്ധതി
*98.
ശ്രീ.ആന്റണി
ജോണ്‍
,,
ആര്. രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നിര്‍ദ്ദേശാനുസരണം
സംസ്ഥാനത്ത് നാഷണല്‍
സ്കില്‍സ്
ക്വാളിഫിക്കേഷന്‍
ഫ്രെയിംവര്‍ക്ക്
പ്രകാരമുള്ള നെെപുണ്യ
വികസന പദ്ധതി
വൊക്കേഷണല്‍
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍
നടപ്പാക്കുന്നത്
നിലവില്‍ നടന്നുവരുന്ന
കോഴ്സുകള്‍ക്ക്
പുറമെയാണോ എന്ന്
വ്യക്തമാക്കാമോ;
ഏതെല്ലാം കോഴ്സുകളാണ്
എന്‍.എസ്.ക്യൂ.എഫ്.
പ്രകാരം
നടപ്പാക്കുന്നത്;
(ബി)
നിലവിലുള്ള
അദ്ധ്യാപകര്‍ക്ക്
പരിശീലനം നല്കി
പുനര്‍വിന്യാസം
നടത്തിയിട്ടുണ്ടോ;
(സി)
ഹെെസ്കൂളുകളിലേക്കും
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലേക്കും കൂടി
പദ്ധതി
വ്യാപിപ്പിക്കാന്‍
നിര്‍ദ്ദേശമുണ്ടോ;
(ഡി)
പദ്ധതിക്കായി
നല്കുന്ന കേന്ദ്രസഹായം
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
നൂതന
റോഡ് നിര്‍മ്മാണ രീതികള്‍
*99.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിര്‍മ്മിക്കുന്ന
റോഡുകള്‍ അതിവേഗം
തകരുന്നതായും അവയുടെ
അറ്റകുറ്റപ്പണിക്ക്
വന്‍ ബാധ്യത
വരുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
അതിലെ കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ബി)
ടാറിനും
സിമന്റിനും പകരം
സംസ്ഥാനത്തെ
കാലാവസ്ഥയ്ക്ക്
അനുയോജ്യമായ
നിര്‍മ്മാണ വസ്തുക്കള്‍
ഉപയോഗിച്ചും നൂതന
നിര്‍മ്മാണ രീതികള്‍
അവലംബിച്ചും ഇൗടുറ്റ
റോഡുകള്‍
നിര്‍മ്മിക്കുന്നതിനെക്കുറിച്ച്
പൊതുമരാമത്ത് വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വെളളക്കെട്ടുളള
ഭാഗങ്ങളില്‍
ഇന്റര്‍ലോക്ക് സിമന്റ്
ബ്ലോക്ക്
ഉപയോഗിച്ചുളള
നിര്‍മ്മാണ
പ്രവൃത്തികള്‍
വിജയകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
കയര്‍-ഭൂവസ്ത്രം
ഉപയോഗിച്ചുളള റോഡ്
നിര്‍മ്മാണം ഏതൊക്കെ
സ്ഥലങ്ങളിലാണ്
അവലംബിക്കുന്നത്;
അതിന്റെ മേന്മ എന്താണ്
എന്ന്
വെളിപ്പെടുത്താമോ;
(ഇ)
പൊതുമരാമത്ത്
വകുപ്പിന്റെ റോഡ്
പണികളില്‍
കയര്‍-ഭൂവസ്ത്രം
കൂടുതലായി
ഉപയോഗിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കാമോ?
ദേശീയപാത
66 നാലുവരിയായി
വികസിപ്പിക്കുന്ന പദ്ധതി
*100.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
,,
എ.എം. ആരിഫ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മുതല്‍ തിരുവനന്തപുരം
വരെയുള്ള ദേശീയപാത 66
നാലുവരിയായി
വികസിപ്പിക്കുന്ന
പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(ബി)
ദേശീയപാത
വികസനത്തിന് എത്ര സ്ഥലം
ആവശ്യമായി വരും; ഇതില്‍
എത്ര സ്ഥലം
ഏറ്റെടുക്കാന്‍
സാധ്യമായിട്ടുണ്ട്;വ്യക്തമാക്കാമോ;
(സി)
നിക്ഷിപ്ത
താല്പര്യക്കാര്
ഉയര്‍ത്തുന്ന അനാവശ്യ
വിവാദങ്ങള്‍ സ്ഥലം
ഏറ്റെടുപ്പിനെ
തടസ്സപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
വിവിധ
സ്ഥലങ്ങളില്‍
അലൈന്മെന്റ്
മാറ്റണമെന്ന
ആവശ്യത്തില്‍ ദേശീയ പാത
അതോറിറ്റി തീര്‍പ്പ്
കല്പ്പിച്ചിട്ടുണ്ടോ;
(ഇ)
ഏറ്റെടുക്കുന്ന
സ്ഥലത്തിന് വില
കൂടുതലാണ് എന്ന പരാതി
ദേശീയപാത അതോറിറ്റി
ഉന്നയിച്ചിരുന്നോ;
പ്രശ്നം പരിഹരിക്കാന്‍
നടത്തിയ ഇടപെടല്‍
അറിയിക്കാമോ?
റെയില്‍വേ
വികസനം
*101.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ
വികസനത്തിന്റെ ഭാഗമായി
നിലവിലുളള റെയില്‍
പാതയ്ക്ക് സമാന്തരമായി
ഇരട്ടപ്പാത
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പദ്ധതി എന്ന് നിലവില്‍
വരുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണം
*102.
ശ്രീ.ആര്.
രാജേഷ്
,,
ഇ.പി.ജയരാജന്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളെ
ദുര്‍ബ്ബലപ്പെടുത്തി
സ്വകാര്യ വിദ്യാലയങ്ങളെ
പ്രോത്സാഹിപ്പിച്ചതായി
പറയപ്പെടുന്ന വലതുപക്ഷ
വിദ്യാഭ്യാസ
നയങ്ങള്‍ക്കെതിരെ
മതനിരപേക്ഷ പൊതു
വിദ്യാഭ്യാസ
സംരക്ഷണത്തിനായി
പ്രാവര്‍ത്തികമാക്കുന്ന
മിഷന്റെ പുരോഗതി
അറിയിക്കാമോ;
(ബി)
സര്‍വശിക്ഷാ
അഭിയാന്, രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ
അഭിയാന്, അദ്ധ്യാപക
പരിശീലന പരിപാടി എന്നിവ
സംയോജിപ്പിച്ചുകൊണ്ട്
കേന്ദ്ര സര്‍ക്കാര്‍
ആരംഭിച്ച സമഗ്ര ശിക്ഷാ
അഭിയാന്റെ ലക്ഷ്യങ്ങള്‍
അറിയിക്കാമോ;
(സി)
സമഗ്ര
ശിക്ഷാ അഭിയാനില്‍
സംസ്ഥാനം എത്ര രൂപയുടെ
പദ്ധതിയാണ്
സമര്‍പ്പിച്ചിരുന്നത്;
അനുവദിച്ച
തുകയെത്രയാണ്;
(ഡി)
ജനസംഖ്യാനുപാതികമായി
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ടതിന്റെ
മൂന്നിലൊന്ന് മാത്രം
അനുവദിച്ച വിവേചനപരമായ
നിലപാട്
പൊതുവിദ്യാഭ്യാസ
സംരക്ഷണ പദ്ധതികളെ
പ്രതികൂലമായി
ബാധിക്കാതിരിക്കാനായി
കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
വന്‍കിട
കമ്പനികളില്‍ നിന്നും ഭൂമി
ഏറ്റെടുത്ത നടപടി
*103.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍,
റ്റി.ആര്. ആന്റ് റ്റി.
തുടങ്ങിയ വന്‍കിട
കമ്പനികളും വ്യക്തികളും
നിയമവിരുദ്ധമായി കെെവശം
വച്ചിരുന്ന 38170.92
ഏക്കര്‍ സര്‍ക്കാര്‍
ഭൂമി
ഏറ്റെടുത്തുകൊണ്ട്
സ്പെഷ്യല്‍ ഓഫീസര്‍
പുറപ്പെടുവിച്ച
ഉത്തരവുകള്‍
ഹെെക്കോടതി
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
കാരണങ്ങളുടെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത ഏറ്റെടുക്കല്‍
റദ്ദാക്കിയത് ;
(ബി)
കേരള
ഹെെക്കോടതിയില്‍
സര്‍ക്കാരിന് വേണ്ടി
പ്രസ്തുത കേസ്
വാദിച്ചതാരാണെന്ന്
അറിയിക്കുമോ;
(സി)
ആവശ്യമായ
രേഖകള്‍ കോടതിയുടെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന്
പരാജയപ്പെട്ടതിനാലാണ്
കേസില്‍ തിരിച്ചടി
നേരിട്ടതെന്ന് നേരത്തെ
ഇത്തരം കേസുകളില്‍
സര്‍ക്കാരിന് വേണ്ടി
ഹാജരായിരുന്ന സുശീലാ
ഭട്ടിന്റെ അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഈ
കേസില്‍ അപ്പീല്‍
നല്‍കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഭൂമി
ഇല്ലാത്തവര്‍ക്ക് ഭൂമി
നല്‍കുന്നതിനുളള
സര്‍ക്കാര്‍
തീരുമാനത്തെ ഇൗ
കേസിലുണ്ടായ തിരിച്ചടി
എത്രമാത്രം
ബാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
തീരദേശ
മേഖലയുടെ സമഗ്ര വികസനം
*104.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.ശർമ്മ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
മേഖലയുടെ സമഗ്ര
വികസനത്തിനായി
പ്രഖ്യാപിച്ച 2000 കോടി
രൂപയുടെ പാക്കേജ്
പ്രകാരം ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്നും
അവയുടെ പ്രാരംഭ
പ്രവര്‍ത്തനം
തുടങ്ങിയിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ബി)
അടുത്ത
മൂന്ന്
വര്‍ഷത്തിനുള്ളില്‍
എല്ലാ
മത്സ്യത്തൊഴിലാളികള്‍ക്കും
വീട് നിര്‍മ്മിച്ചു
നല്കുവാനുള്ള
പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(സി)
കടല്‍ക്ഷോഭത്തില്‍
തകര്‍ന്ന തീരപ്രദേശത്തെ
റോഡുകള്‍
നന്നാക്കുന്നതിനും
മത്സ്യലേല
കേന്ദ്രങ്ങളും വിപണന
കേന്ദ്രങ്ങളും
നവീകരിക്കുന്നതിനും
സത്വര നടപടി
സ്വീകരിക്കാമോ?
ഭവന
നിര്‍മ്മാണ വകുപ്പിന്റെ
ഗൃഹശ്രീ പദ്ധതി
*105.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദുര്‍ബല
വിഭാഗങ്ങള്‍ക്ക് കുറഞ്ഞ
ചെലവില്‍ വീട്
നിര്‍മ്മിക്കുന്നതിന്
ഭവന നിര്‍മ്മാണ വകുപ്പ്
നടപ്പാക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കുമോ;
(ബി)
ഗൃഹശ്രീ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
ഗൃഹശ്രീ
പദ്ധതി പ്രകാരം ഇൗ
സര്‍ക്കാരിന്റെ കാലത്ത്
നല്‍കിയിട്ടുള്ള
ആനുകൂല്യങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഗൃഹശ്രീ
പദ്ധതി
വ്യാപിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കാസര്‍കോട്
-തിരുവനന്തപുരം പുതിയ
റെയില്‍പാത
*106.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.സുരേഷ് കുറുപ്പ്
,,
ജെയിംസ് മാത്യു
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റെയില്‍വേ വികസന
പദ്ധതികളില്‍ ദീര്‍ഘ
കാലമായി നിലനിന്ന
മുരടിപ്പ് മാറ്റാനായി
നടത്തിയ ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
കേന്ദ്ര
-സംസ്ഥാന സംയുക്ത
സംരംഭമായ കേരള റെയില്‍
ഡെവലപ്മെന്റ്
കോര്പ്പറേഷന്
മുന്നോട്ട്
വച്ചിട്ടുള്ള പ്രധാന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്ഥല
ദൗര്ലഭ്യത്തിനുപുറമേ,
ലഭ്യമായ സ്ഥലം
ഏറ്റെടുക്കുന്നതിനു
ഉണ്ടാകുന്ന
പ്രശ്നങ്ങളും
കണക്കിലെടുത്ത് നിലവിലെ
പാതയോട് ചേര്‍ന്ന്
കാസര്‍കോട്
-തിരുവനന്തപുരം പുതിയ
റെയില്‍പാത
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
വിശദാംശം അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളെ
ബാധിക്കുന്ന കേന്ദ്രനിയമ
ഭേദഗതി
*107.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശപരിപാലന
നിയമത്തിലെ പുതിയ
ഭേദഗതി മത്സ്യബന്ധന
മേഖലയെ എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
ഭേദഗതിയില്‍ പന്ത്രണ്ട്
നോട്ടിക്കല്‍ മൈല്‍ വരെ
വരുന്ന കടല്‍,
കായല്‍,നീര്‍ത്തട
പ്രദേശങ്ങള്‍
എന്നിവയുടെ
പരിപാലനാവകാശം കേന്ദ്ര
സര്‍ക്കാര്‍
ഏറ്റെടുക്കാ൯
നിര്‍ദ്ദേശമുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
ഇത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ബാധിക്കുമെന്ന ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അക്കാദമിക
ഗവേഷണ രംഗത്തെ പ്രതിസന്ധി
*108.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പി.എച്ച്.ഡി.ലഭിക്കുന്നതിനുള്ള
ഗവേഷണവുമായി
ബന്ധപ്പെട്ട് യു.ജി.സി.
മാനദണ്ഡം അനുസരിച്ചുള്ള
ഗൈഡുമാരുടെ കുറവ്
അക്കാദമിക് ഗവേഷണ രംഗം
മരവിപ്പിലാകാന്
കാരണമായിട്ടുണ്ടെന്ന
വാര്‍ത്തയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രതിസന്ധി ഉണ്ടാകാന്‍
കാരണമായ ഗവേഷണ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ഇതു
മൂലം ഏതൊക്കെ
സര്‍വകലാശാലകളാണ്
രൂക്ഷമായ പ്രതിസന്ധി
നേരിടുന്നത്; ഇത്
സംബന്ധിച്ച് ഗവേഷകരുടെ
ആശങ്ക പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റോഡുകളിലെ
അപകടകരമായ വളവുകള്‍
നിവര്‍ത്തുന്നതിന് പദ്ധതി
*109.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളിലെ അപകടകരമായ
വളവുകള്‍
നിവര്‍ത്തുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
വളവുകള്‍
നിവര്‍ത്തുന്നതിന്
സൗജന്യമായി സ്ഥലം
വിട്ടുനല്‍കുന്ന
വ്യക്തികള്‍ക്ക് പകരം
സ്ഥലം നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാഭ്യാസ രംഗത്ത് ഏകീകൃത
ഭരണസംവിധാനം
*110.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
കെ.എന്‍.എ ഖാദര്‍
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ രംഗത്ത്
ഏകീകൃത ഭരണസംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടാേ;
വിശദമാക്കുമോ;
(ബി)
പാെതുവിദ്യാഭ്യാസം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി ഏതെല്ലാം
മാറ്റങ്ങള്‍
വരുത്താനാണ്
സര്‍ക്കാര്‍
തീരുമാനിച്ചിരിക്കുന്നത്;
(സി)
എയ്ഡഡ്
മേഖലയിലെ
സ്കൂളുകള്‍ക്ക്
ഗവണ്മെന്റ് എയ്ഡഡ്
എന്ന പേര് നല്കാന്
ഉദ്ദേശിയ്ക്കുന്നുണ്ടാേ;
(ഡി)
എല്ലാ
സ്കൂളുകളിലും
പ്രീപ്രെെമറി
ക്ലാസുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമാേ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
*111.
ശ്രീ.എസ്.ശർമ്മ
,,
പുരുഷന് കടലുണ്ടി
,,
എം. സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
ഫലപ്രദമായി
നടപ്പാക്കുന്നതിന്റെ
ഭാഗമായി
പൊതുവിദ്യാലയങ്ങളിലെ
അടിസ്ഥാന സൗകര്യം,
അക്കാദമിക മികവ് എന്നിവ
വികസിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
ഇൗ
രംഗത്ത് നടപ്പാക്കുന്ന
പദ്ധതികള്‍ക്കുളള
അംഗീകാരമെന്ന നിലയില്‍
പൊതുവിദ്യാലയങ്ങളില്‍
പ്രവേശനം നേടിയ
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ വര്‍ദ്ധന
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പൊതുവിദ്യാലയങ്ങളിലെ
വിദ്യാര്‍ത്ഥികളില്‍
ഭാഷാ പരിജ്ഞാനവും
ഗണിതശാസ്ത്രം, മറ്റു
ശാസ്ത്ര വിഷയങ്ങള്‍
എന്നിവയിലുളള
അഭിരുചിയും
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
അക്ഷരസാഗരം
പദ്ധതി
*112.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ആന്‍സലന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരപ്രദേശങ്ങളിലെ
സാക്ഷരതാ നിരക്ക്
വര്‍ദ്ധിപ്പിക്കുന്നതിനായി
നടപ്പാക്കി വരുന്ന
അക്ഷരസാഗരം പദ്ധതിയുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതെല്ലാം ജില്ലകളിലാണ്
ഈ പദ്ധതി
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
ഭാഗമായി
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്ക് മെഡിക്കല്‍
എന്‍ട്രന്‍സ്,
പി.എസ്.സി, ബാങ്ക്,
സിവില്‍ സര്‍വ്വീസ്
എന്നീ പരീക്ഷകള്‍ക്ക്
സൗജന്യ പരിശീലനം നല്കി
വരുന്നുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതി കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ നിയമം
*113.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
കെ.മുരളീധരന്
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍
നിഷ്കര്‍ഷിക്കുന്ന
ഡേറ്റാ ബാങ്കുകള്‍
തയ്യാറാക്കി
പ്രസിദ്ധീകരിക്കുമെന്ന
വാഗ്ദാനം
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
പൊതു
ആവശ്യത്തിനായി
നെല്‍വയല്‍
രൂപാന്തരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് 2008 ലെ
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍
കൊണ്ടുവന്നിട്ടുള്ള
ഭേദഗതികള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
നിയമം നിലവില്‍ വന്ന
2008-ന് മുമ്പ്
നികത്തിയ നെല്‍വയലുകള്‍
ഫീസ് ഒടുക്കി
ക്രമവത്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഇപ്രകാരം തീരുമാനിച്ചത്
എത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ഭേദഗതി നിര്‍ദ്ദേശം
ദുരുപയോഗപ്പെടുത്തുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
ഓഖി
ദുരിത ബാധിതര്‍ക്കുള്ള ധനസഹായ
വിതരണം
*114.
ശ്രീമതി
സി.കെ. ആശ
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരിത ബാധിതര്‍ക്കുള്ള
ധനസഹായ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഓഖി
ദുരന്തത്തിന് ശേഷം
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
കാലാവസ്ഥാ
മുന്നറിയിപ്പും അപകട
സാധ്യതാ വിവരങ്ങളും
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്ന നൂതന
സംവിധാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ ?
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട്
ആക്കുന്നതിന് പദ്ധതി
*115.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകള്‍
സ്മാര്‍ട്ട്
ആക്കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
എല്ലാ
വില്ലേജ് ഓഫീസുകളിലും
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കാന്‍
നടപടി സ്വീകരിക്കുമോ?
റീസര്‍വ്വേ
പൂര്‍ത്തീകരിക്കുവാന്‍ നടപടി
*116.
ശ്രീ.സി.മമ്മൂട്ടി
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
സങ്കേതങ്ങള്‍
ഉപയോഗിച്ചും സ്വകാര്യ
ഏജന്‍സിക്ക് പുറം
കരാര്‍ നല്‍കിയും
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിക്കുവാന്‍
സർക്കാർ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്ക് കേന്ദ്ര
സഹായം ലഭിക്കുമോ;
(ഡി)
സര്‍വ്വേ
പൂര്‍ത്തീകരിക്കുന്നതോടൊപ്പം
ഭൂരേഖകള്‍
ഡിജിറ്റലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
കശുവണ്ടി
മേഖലയിലെ മെച്ചപ്പെട്ട
തൊഴില്‍ സാഹചര്യം
*117.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയില്‍ മെച്ചപ്പെട്ട
തൊഴില്‍ സാഹചര്യങ്ങള്‍
സൃഷ്ടിക്കുന്നതിന് ഈ
സര്‍ക്കാര്‍ കൈക്കൊണ്ട
നടപടികള്‍
വിശദമാക്കുമോ;
(ബി)
കശുവണ്ടിയുടെ
ആഭ്യന്തര ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ആഫ്രിക്ക
ഉൾപ്പെടെ വിദേശത്ത്
നിന്നും മെച്ചപ്പെട്ട
ഗുണനിലവാരമുള്ള
തോട്ടണ്ടി നേരിട്ട്
ഇറക്കുമതി
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ വിദ്യാഭ്യാസ
നിലവാരം
*118.
ശ്രീ.പി.
ഉണ്ണി
,,
റ്റി.വി.രാജേഷ്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളിലെ
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്താന്‍
പദ്ധതിയുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങളുടെ
അപര്യാപ്തതയും
അക്കാദമിക
നിലവാരമില്ലായ്മയും
കൊണ്ട് നിരവധി
സ്വാശ്രയ സ്വകാര്യ
എഞ്ചിനീയറിംഗ്
കോളേജുകളില്‍
വിദ്യാര്‍ത്ഥികള്‍
പ്രവേശനം
തേടുന്നില്ലെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രവേശനം
നേടിയ
വിദ്യാര്‍ത്ഥികളുടെ
ഭാവി കണക്കിലെടുത്ത്
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജുകളില്‍ കര്‍ശന
പരിശോധന നടത്തി
നിലവാരം ഉറപ്പാക്കാന്‍
സാങ്കേതികശാസ്ത്ര
സര്‍വകലാശാലയ്ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
സാങ്കേതിക
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തല്‍
പദ്ധതി (TEQIP) പ്രകാരം
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക് സ്വയം
ഭരണാധികാരം നല്‍കണമെന്ന
കേന്ദ്ര സര്‍ക്കാര്‍
നിബന്ധന സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസത്തിന്റെ
നിലവാരത്തെ
പ്രതികൂലമായി
ബാധിക്കാനിടയുണ്ടോ
എന്നു
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
സിലബസിലും
പഠനരീതിയിലും കാലികമായ
മാറ്റം വരുത്താന്‍
വേണ്ട ഇടപെടല്‍
നടത്താന്‍
സാങ്കേതികശാസ്ത്ര
സര്‍വകലാശാലക്ക്
സാധ്യമാകുന്നുണ്ടോ?
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
തൊഴിലും ജീവിതവും
സംരക്ഷിക്കുന്നതിന് നടപടി
*119.
ശ്രീ.റോജി
എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മതിയായ
രേഖകളില്ലാതെ
മത്സ്യബന്ധനം നടത്തുന്ന
ട്രോളറുകളും കപ്പല്‍
ചാല് വിട്ട്
സഞ്ചരിക്കുന്ന
കപ്പലുകളും പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ജീവന് ഭീഷണി ആകുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഉള്‍ക്കടലില്‍
മത്സ്യബന്ധനം നടത്തുന്ന
ട്രോളറുകളും നിരോധിത
പെലാജിക് ട്രോളിംഗും
പഴ്സീൻ വലകള്‍
ഉപയോഗിച്ച് നടത്തുന്ന
മത്സ്യബന്ധനവും
പരമ്പരാഗത
മത്സ്യത്തൊഴിലാളികള്‍ക്ക്
മത്സ്യം കിട്ടാത്ത
അവസ്ഥ
സംജാതമാക്കിയിട്ടുണ്ടോ;
(സി)
ഓഖി
ദുരന്തത്തിന് ശേഷം
കാലാവസ്ഥ
നിരീക്ഷണകേന്ദ്രം
നല്കുന്ന
മുന്നറിയിപ്പുകളും
കടലിന്റെ
പ്രക്ഷുബ്ധാവസ്ഥയും
മത്സ്യബന്ധനമേഖലയില്‍
ഉണ്ടാക്കിയിട്ടുള്ള
തൊഴിലില്ലായ്മ കാരണം
മത്സ്യത്തൊഴിലാളികള്‍
ബുദ്ധിമുട്ടിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
തൊഴിലും ജീവിതവും
സംരക്ഷിക്കുന്നതിന്
എന്ത് നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
റീ
സര്‍വ്വേ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
ക്രമീകരണങ്ങൾ
*120.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍
മരവിപ്പിച്ചിരുന്ന റീ
സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
പുനരാരംഭിച്ചതിനുശേഷമുള്ള
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
റീ
സര്‍വ്വെ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തൊക്കെ
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുളളത്
എന്നറിയിക്കുമോ;
(സി)
റീ
സര്‍വ്വേയുമായി
ബന്ധപ്പെട്ട
പരാതികളില്‍ കാലതാമസം
കൂടാതെ
തീർപ്പുകല്പിക്കുന്നതിന്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പരാതികളില്‍
തീര്പ്പുകല്പിക്കുന്നതിന്
ഭരണതലത്തിലും
ഉദ്യോഗസ്ഥതലത്തിലും
പുനക്രമീകരണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?