പെട്രോള്‍
ഡീസല്‍ വില വര്‍ദ്ധനവ്
*31.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുതിച്ചുയരുന്ന
പെട്രോള്‍ ഡീസല്‍ വില
മൂലം എല്ലാ മേഖലയിലും
വിലക്കയറ്റം
ഉണ്ടാകുന്നതിനെത്തുടർന്ന്
സാധാരണ
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
ഓരോ
ലിറ്റര്‍ പെട്രോളും
ഡീസലും
വില്ക്കുമ്പോള്
സംസ്ഥാന സര്‍ക്കാരിന്
നികുതി ഇനത്തില്‍ എത്ര
രൂപ വീതമാണ്
ലഭിക്കുന്നത്എന്ന്
വ്യക്തമാക്കുമോ;
(സി)
ഈയിനത്തില്‍
സര്‍ക്കാരിന്
ലഭിക്കുന്ന വാര്‍ഷിക
വരുമാനം എത്രയാണ് എന്ന
വിവരം നൽകുമോ;
(ഡി)
മുന്‍
സര്‍ക്കാര്‍
ചെയ്തതുപോലെ സംസ്ഥാന
നികുതി കുറച്ച്
സാധാരണക്കാരെ
സഹായിക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വാണിജ്യ
മേഖലയെ പ്രോത്സാഹിപ്പിക്കാന്‍
നടപടി
*32.
ശ്രീ.കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
,,
ജോര്‍ജ് എം. തോമസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോട്ടുനിരോധനം
ഉള്‍പ്പെടെയുള്ള
കേന്ദ്ര സര്‍ക്കാര്‍
നയം കൊണ്ട് പ്രതിസന്ധി
നേരിടുന്ന വാണിജ്യ
മേഖലയെ
പ്രോത്സാഹിപ്പിക്കാന്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
വാണിജ്യ മിഷന്റെ
ലക്ഷ്യങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കാര്‍ഷിക
മേഖല കഴിഞ്ഞാല്‍
ഏറ്റവും അധികം
ആളുകള്‍ക്ക് തൊഴില്‍
നല്കുന്ന ചില്ലറ
വ്യാപാര മേഖലയിലേക്ക്
വാള്‍മാര്‍ട്ടിനെ
പ്രവേശിപ്പിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നയം സംസ്ഥാനത്തെ
ചെറുകിട
വ്യാപാരികള്‍ക്ക്
ഉണ്ടാക്കിയിരിക്കുന്ന
ആശങ്കയകറ്റാന്‍
എപ്രകാരം ഇടപെടാന്‍
കഴിയുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ബഹുബ്രാന്‍ഡ്
ചില്ലറ വ്യാപാര
മേഖലയില്‍ നേരിട്ട്
നിക്ഷേപം അനുവദിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നയം ചെറുകിട
വ്യാപാരികളെയും
വ്യവസായികളെയും
സാമ്പത്തിക
തകര്‍ച്ചയിലേക്ക്
നയിക്കുമെന്നതിനാല്‍ ഈ
നയം തിരുത്താൻ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
വിനോദസഞ്ചാരമേഖലയിലെ
സുരക്ഷാക്രമീകരണങ്ങള്‍
*33.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവളത്ത്
വിദേശ വനിത
കൊലചെയ്യപ്പെട്ടതിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്ത് വിനോദ
സഞ്ചാരികള്‍ക്ക്
കൂടുതല്‍
സുരക്ഷാസംവിധാനം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
വിനോദ
സഞ്ചാരവകുപ്പിന്റെ
ക്ലാസിഫിക്കേഷന്‍
സര്‍ട്ടിഫിക്കറ്റ്
ഇല്ലാതെ ഹോം
സ്റ്റേകള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഹോം
സ്റ്റേകള്‍ക്കെതിരെ
എന്ത് നടപടിയാണ് ഇതിനകം
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
നിരീക്ഷണ ചുമതലയുളള
ടൂറിസം പോലീസിനെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്ന്
വ്യക്തമാക്കാമോ;
അവര്‍ക്ക് പ്രത്യേക
പരിശീലനം
നല്‍കാറുണ്ടോയെന്ന്
വിശദമാക്കാമോ;
(ഡി)
വിനോദ
സഞ്ചാരമേഖലകളില്‍
തദ്ദേശിയരായ ആളുകളെ
അര്‍ഹതയുടെ
അടിസ്ഥാനത്തില്‍
തെരഞ്ഞെടുത്ത് ട്രാഫിക്
വാര്ഡന്മാരായി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയിലെ പ്രശ്നങ്ങള്‍
*34.
ശ്രീ.വി.
ജോയി
,,
രാജു എബ്രഹാം
,,
എ.എം. ആരിഫ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കയര്‍ പിരി
മേഖലയിലെയും കയര്‍
ഉല്പന്ന മേഖലയിലെയും
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
തൊണ്ട്
സംഭരണത്തിനും
തൊണ്ടുതല്ല്
മില്ലുകള്‍
വ്യാപകമാക്കാനുമുളള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
കയര്‍ഫെഡും
കയര്‍ കോര്‍പ്പറേഷനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
സംസ്ഥാനത്തും
രാജ്യത്തിന്റെ ഇതര
ഭാഗങ്ങളിലും വിദേശ
രാജ്യങ്ങളിലും കയര്‍
ഉല്പന്നങ്ങളുടെ വിപണി
സാധ്യതയ്ക്കായി
ആസൂത്രണം
ചെയ്തിരിക്കുന്ന
പദ്ധതിയുടെ വിശദാംശം
നല്‍കാമോ?
സൗരോര്‍ജ്ജ
വെെദ്യുതി ഉല്പാദനം
*35.
ശ്രീ.കെ.എം.ഷാജി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൗരോര്‍ജ്ജ വെെദ്യുതി
ഉല്പാദനം എത്ര
ശതമാനമാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(സി)
സൗരോര്‍ജ്ജ
രംഗത്ത് ചെലവ് കുറഞ്ഞ
സാങ്കേതിക വിദ്യ
വികസിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദാംശം നല്‍കാമോ?
വ്യവസായ
വളര്‍ച്ചയ്ക്കായുള്ള
നടപടികള്‍
*36.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വളര്‍ച്ചയ്ക്ക്
അനുകൂലമായ സാഹചര്യം
പ്രയോജനപ്പെടുത്തുന്നതിനും
സൂക്ഷ്മ-ചെറുകിട-ഇടത്തരം
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുളള
നടപടികള്‍
ലളിതമാക്കുന്നതിനുമായി
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
തുടങ്ങാനുള്ള ഏകജാലക
സംവിധാനം
നടപ്പാക്കുന്നതിലെ
പുരോഗതി
വ്യക്തമാക്കാമോ;
(സി)
യുവ
സംരംഭകര്‍/വനിതാ
സംരംഭകര്‍
എന്നിവര്‍ക്കായുള്ള
പ്രത്യേക സഹായ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സഹകരണ
മേഖലയെ ശക്തിപ്പെടുത്താൻ
നടപടി
*37.
ശ്രീ.പി.ടി.
തോമസ്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
ഈ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
എല്ലാ പ്രാഥമിക
കാര്‍ഷിക വായ്പ സഹകരണ
സംഘങ്ങളിലും കോര്‍
ബാങ്കിംഗ് സംവിധാനം
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്; ഏത്
ഏജന്‍സിയെയാണ് ഇതിനായി
നിയോഗിച്ചിട്ടുള്ളത്;
ഇവര്‍ക്ക്
ഇക്കാര്യത്തിലുള്ള
മുന്‍പരിചയം
വെളിപ്പെടുത്താമോ;
(സി)
എത്ര
കോടി രൂപയാണ് ഈ
പദ്ധതിക്കായി നീക്കി
വച്ചിട്ടുള്ളത്; കോര്‍
ബാങ്കിംഗ്
സംവിധാനത്തിന്റെ
സോഫ്റ്റ് വെയര്‍
തയ്യാറാക്കുന്നതിന്
നിയുക്തമായിട്ടുള്ള
സ്ഥാപനത്തിന്
ആര്.ബി.ഐ. യുടെ
അംഗീകാരം ഉണ്ടോ;
(ഡി)
സഹകരണ
സംഘങ്ങളിലെ
നിക്ഷേപകരുടെ
വിവരങ്ങള്‍ ആദായനികുതി
വകുപ്പിന് ആദായനികുതി
നിയമത്തിലെ 133(6)
പ്രകാരം ശേഖരിക്കാമെന്ന
27.8.2013-ലെ
സുപ്രീംകോടതി വിധി
സംസ്ഥാനത്തെ സഹകരണ
സംഘങ്ങളെ എപ്രകാരം
ബാധിച്ചുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
*38.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി എന്ന് നിലവില്‍
വരുമെന്ന്
വിശദമാക്കുമോ;
(ബി)
ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍ ഏത്
പൊതുമേഖലാ
കമ്പനിയുമായിട്ടാണ്
കരാര്‍ ഒപ്പിടുവാന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
സംബന്ധിച്ച് സര്‍വ്വീസ്
സംഘടനകള്‍ നല്കിയ
പരാതികള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിനാേദ
സഞ്ചാര മേഖലയിലെ പ്രതിസന്ധി
*39.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാേവളം
വിനാേദ സഞ്ചാര
കേന്ദ്രത്തില്‍ വിദേശ
വനിത കാെല്ലപ്പെട്ട
സംഭവത്തെ തുടര്‍ന്ന്
വിനാേദ സഞ്ചാര
മേഖലയില്‍
ഉണ്ടായിരിക്കുന്ന
പ്രതിസന്ധി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടാേ;
(ബി)
വിനാേദസഞ്ചാര
കേന്ദ്രങ്ങളിലെ ചൂഷണം
അവസാനിപ്പിക്കാനും
സുരക്ഷ ഉറപ്പാക്കാനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമാേ?
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ പ്രവര്‍ത്തനങ്ങള്‍
*40.
ശ്രീ.എം.
സ്വരാജ്
,,
ബി.സത്യന്
ശ്രീമതി
യു. പ്രതിഭ ഹരി
,,
വീണാ ജോര്‍ജ്ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശാസ്ത്ര,
സാങ്കേതികശാസ്ത്ര
രംഗത്തും മറ്റ്
മേഖലകളിലും പരിജ്ഞാനം
നേടിയ യുവാക്കളെ
തൊഴിലന്വേഷകര്‍ എന്ന
നിലയില്‍ നിന്നും
മാറ്റി സംരംഭകരാക്കി
മാറ്റുക എന്ന
ലക്ഷ്യത്തോടെ
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കാമോ;
(ബി)
സംരംഭകത്വ
വികസനത്തിന്
സ്റ്റാര്‍ട്ടപ്പ്
മിഷന് നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
കോവളത്തു
വച്ച് നടന്ന ഹഡില്‍
കേരള സംഗമം എത്രമാത്രം
പ്രയോജനപ്രദമായിരുന്നെന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
കപ്പാസിറ്റി
ബില്‍ഡിംഗ് പ്രോഗ്രാം
വഴിയും ബിസിനസ്
ഇന്‍കുബേഷന്‍
സെന്ററുകള്‍, ഇ. ഡി
ക്ലബുകള്‍ എന്നിവ
മുഖേനയും സംരംഭകത്വ
പ്രോത്സാഹനത്തിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ഉല്പാദന-വിതരണ രംഗങ്ങളിലെ
പദ്ധതികള്‍
*41.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗുണമേന്മയുളള വെെദ്യുതി
ഗുണഭോക്താക്കള്‍ക്ക്
നല്‍കുന്നതിന് വേണ്ടി
വെെദ്യുതി ബോര്‍ഡ്
തനത് ഫണ്ട്
ഉപയോഗിച്ചും
കേന്ദ്രാവിഷ്കൃത
പദ്ധതികളിലൂടെയും
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസരണ
നഷ്ടം
കുറയ്ക്കുന്നതിനും
വിതരണ
ട്രാന്‍സ്ഫോര്‍മറുകളുടെ
ഓവര്‍ ലോഡ് ഒഴിവാക്കി
പരിപാലനം
ഉറപ്പാക്കുന്നതിനും
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
സംസ്ഥാനത്ത്
വെെദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായുള്ള
ജലവെെദ്യുത പദ്ധതികളുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയതായി
സ്ഥാപിക്കുവാന്‍
ലക്ഷ്യമിട്ടിരുന്ന
ജലവെെദ്യുത പദ്ധതികള്‍
ആരംഭിക്കുന്നതിനുളള
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ?
കേരള
ബാങ്ക്
*42.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേരള ബാങ്കിന്
റിസര്‍വ്വ് ബാങ്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ജില്ലാ
ബാങ്കുകളുടെ നിഷ്ക്രിയ
ആസ്തി അഞ്ച്
ശതമാനത്തില്‍ താഴെ
ആക്കണമെന്ന് റിസര്‍വ്വ്
ബാങ്ക്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
ബാങ്കിന് റിസര്‍വ്വ്
ബാങ്കിന്റെ അനുമതി
എന്നത്തേക്ക്
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ടൂറിസം
വികസനം
*43.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്ത് കേരളം
സഞ്ചാരികള്‍ക്ക്
പ്രിയപ്പെട്ട
സംസ്ഥാനമായി മാറിയതായി
വിലയിരുത്തുന്നുണ്ടോ;
(ബി)
2016-
നെ അപേക്ഷിച്ച്
2017-ല്‍
വിദേശ/ആഭ്യന്തര
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ബാറുകള്‍
അടച്ച് പൂട്ടിയത്
സംസ്ഥാനത്തെ ടൂറിസം
മേഖലയെ ദോഷകരമായി
ബാധിച്ചുവെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കോവളത്ത്
എത്തിയ വിദേശ വനിതയുടെ
കൊലപാതകം കേരള
ടൂറിസത്തെ ദോഷകരമായി
ബാധിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തിലുണ്ടായ
വീഴ്ച
പരിഹരിക്കുന്നതിനും
ടൂറിസ്റ്റുകളുടെ
സംരക്ഷണം ഉറപ്പ്
വരുത്തുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സഹകരണ
പ്രസ്ഥാനങ്ങള്‍ മുഖേന വികസന
പ്രവര്‍ത്തനങ്ങള്‍
*44.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കൃഷ്ണന്
,,
സി. കെ. ശശീന്ദ്രന്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നിലപാടുകളെ
അതിജീവിച്ചുകൊണ്ട്
സഹകരണ സ്ഥാപനങ്ങളെ
നാടിന്റെ പുരോഗതിയുടെ
ചാലകശക്തിയാക്കുന്നതിന്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കാര്‍ഷിക
മേഖലയോടൊപ്പം തന്നെ
മൂല്യവര്‍ദ്ധിത ഉല്പന്ന
മേഖലയിലും ക്ഷീര
മേഖലയിലും ഗാര്‍ഹിക
വ്യവസായ മേഖലയിലും
സഹകരണ പ്രസ്ഥാനങ്ങള്‍
വഴി നടത്തുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നെല്ല്,
നാളികേരം തുടങ്ങി
സംസ്ഥാനത്തെ പ്രധാന
വിളകളുടെ സംഭരണത്തിനും
അവയുടെ
മൂല്യവര്ദ്ധിതോല്പന്നങ്ങളായും
അല്ലാതെയുമുളള
വിപണനത്തിനും
പദ്ധതിയുണ്ടോ;
വിശദാംശം നല്‍കുമോ?
വിനോദ
സഞ്ചാര വ്യവസായത്തിന്
പ്രതികൂലമാകുന്ന സംഭവങ്ങള്‍
*45.
ശ്രീ.ആന്റണി
ജോണ്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ. ആന്‍സലന്‍
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോവളത്തുണ്ടായ
നിര്‍ഭാഗ്യകരമായ
സംഭവത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
വിദേശികളും
സ്വദേശികളുമായ വിനോദ
സഞ്ചാരികള്‍ക്ക് സുരക്ഷ
ഉറപ്പാക്കാനായി
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
വിനോദ
സഞ്ചാര കേന്ദ്രങ്ങളില്‍
നടക്കുന്ന ചൂഷണവും
കബളിപ്പിക്കലും വിനോദ
സഞ്ചാര വ്യവസായത്തിന്
പ്രതികൂലമാകുമെന്നതിനാല്‍
ഇത്തരം സ്ഥലങ്ങള്‍
കര്‍ശന നിരീക്ഷണത്തിന്
വിധേയമാക്കാന്‍
നടപടിയെടുക്കുമോ;
(സി)
ഉത്തരവാദിത്ത
ടൂറിസം മിഷന്
ശക്തിപ്പെടുത്തി വിനോദ
സഞ്ചാര വ്യവസായത്തിന്റെ
സദ്ഫലം
സാധാരണക്കാരിലേക്കെത്തിക്കാനും
അതുവഴി ഇത്തരം
സ്ഥലങ്ങളില്‍
നില്നില്ക്കുന്ന
അനഭിലഷണീയ പ്രവണതകള്‍
ഒഴിവാക്കാനും
പദ്ധതിയുണ്ടോ;
വിശദമാക്കുമോ?
തീര്‍ത്ഥാടന
ടൂറിസം മേഖലയിലെ നേട്ടങ്ങള്‍
*46.
ശ്രീ.വി.
അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തീര്‍ത്ഥാടന
ടൂറിസം മേഖലയില്‍
ഉണ്ടായിട്ടുള്ള
പുരാേഗതികള്
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
സ്വദേശി
ദര്ശന്, പ്രസാദ്
എന്നീ
കേന്ദ്രപദ്ധതികളില്‍
ഉള്‍പ്പെടുത്തി സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ച ക്ഷേത്ര
വികസന പദ്ധതികള്‍
ഏതാെക്കെയാണെന്നും
അവയില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക്
കേന്ദ്രാനുമതി
ലഭിച്ചുവെന്നും
വ്യക്തമാക്കാമാേ;
(സി)
ശബരിമലയുടെ
വികസനത്തിനായി
നടപ്പാക്കിയ പദ്ധതികള്‍
ഏതാെക്കെയാണ്;
(ഡി)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
വിശ്രമത്തിനും
വിരിവയ്ക്കുന്നതിനും
ആധുനിക സൗകര്യങ്ങളുളള
ഇടത്താവള സമുച്ചയങ്ങള്‍
നിര്‍മ്മിക്കാന്‍
തിരുമാനിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍
നല്കുമാേ?
ഓപ്പറേഷന്
ഒളിമ്പിയ പദ്ധതി
*47.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ആര്. രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
ഒളിമ്പിക്സില്‍ മെഡല്‍
സാധ്യത
വര്‍ദ്ധിപ്പിക്കാന്‍
ലക്ഷ്യമിട്ട്
ഓപ്പറേഷന് ഒളിമ്പിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കായിക ഇനങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍ എത്ര കായിക
താരങ്ങളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
ഇവര്‍ക്ക് പരിശീലനം
നല്കാന് എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരിക്കുന്നതെന്നും
അറിയിക്കാമോ;
(ഡി)
ദേശീയ
അന്തര്‍ദേശീയ
മത്സരങ്ങളില്‍
വിജയികളായ കായിക
താരങ്ങള്‍ക്ക് മുൻ
സർക്കാരിന്റെ കാലത്ത്
കുടിശികയായിരുന്ന
ക്യാഷ് അവാര്‍ഡ്
കൊടുത്ത്
തീര്‍ക്കുവാന്‍ എത്ര
കോടി രൂപ ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമോ?
ഉൗര്ജ്ജോല്പാദന
സ്വയംപര്യാപ്തതയ്ക്കായുള്ള
പദ്ധതികള്‍
*48.
ശ്രീ.പി.ടി.എ.
റഹീം
,,
ബി.ഡി. ദേവസ്സി
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉൗര്ജ്ജോല്പാദന
രംഗത്ത് സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചെറുകിട
ജല, കാറ്റാടി,
സൗരോര്‍ജ്ജ വെെദ്യുത
പദ്ധതികളിലുടെ എത്ര
മെഗാവാട്ടിന്റെ ഉല്പാദന
വര്‍ദ്ധനവാണ്
കെെവരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
കളക്ടറേറ്റുകള്‍,
മറ്റ് സര്‍ക്കാര്‍
കെട്ടിടങ്ങള്‍
എന്നിവിടങ്ങളില്‍
ശൃംഖലാബന്ധിത
സൗരോര്‍ജ്ജ മേല്‍ക്കൂര
വെെദ്യുത നിലയങ്ങള്‍
സ്ഥാപിക്കുവാന്‍
പദ്ധതിയുണ്ടോ;
(ഡി)
ജെെവ
മാലിന്യത്തില്‍ നിന്ന്
വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിനുള്ള
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
സഹകരണ
കോണ്‍ഗ്രസ്സില്‍ എടുത്ത
തീരുമാനങ്ങള്‍
*49.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂരില്‍
വച്ച് നടന്ന എട്ടാമത്
സഹകരണ കോണ്‍ഗ്രസ്സില്‍
എടുത്ത സുപ്രധാന
തീരുമാനങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സമൂഹത്തില്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട
ഭിന്നലിംഗ
വിഭാഗത്തില്‍പ്പെടുന്നവരുടെ
ഉന്നമനം ലക്ഷ്യമാക്കി
സഹകരണ കോണ്‍ഗ്രസ്സില്‍
തീരുമാനങ്ങള്‍
കൈക്കൊണ്ടിരുന്നുവോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോണ്‍ഗ്രസ്സില്‍ എടുത്ത
തീരുമാനങ്ങള്‍
നടപ്പില്‍ വരുത്താനുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടംവരെയായിട്ടുണ്ട്;
പുരോഗതി
വ്യക്തമാക്കുമോ?
സഹകരണ
മേഖലയുടെ ഉന്നമനത്തിനായുള്ള
പദ്ധതികള്‍
*50.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ദാസന്
,,
പി.കെ. ശശി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സഹകരണ മേഖലയുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഹരിതകേരളം
മിഷന്റെ ഭാഗമായി സഹകരണ
മേഖലയില്‍ ഹരിതം സഹകരണം
എന്ന പേരില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
സഹകരണ മേഖലയുടെ സമൂല
മാറ്റത്തിന് ദിശാബോധം
നല്‍കുന്നതിനായി
സംഘടിപ്പിച്ച സഹകരണ
കോണ്‍ഗ്രസ് 2018-ല്‍
ഉരുത്തിരിഞ്ഞുവന്ന
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഉല്പാദനക്ഷമത
*51.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴിലുളള പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഉല്പാദനക്ഷമത
കൂട്ടുന്നതിനും
ജീവനക്കാരുടെ
കാര്യശേഷിയും
വിഭവശേഷിയും
വര്‍ദ്ധിപ്പിക്കുന്നതിനും
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
നിലവില്‍
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്;
ഇപ്പോള്‍
ലാഭത്തിലായിരിക്കുന്ന
ഏതെങ്കിലും
സ്ഥാപനത്തിന്റെ
കടബാധ്യത സര്‍ക്കാര്‍
ഏറ്റെടുക്കുകയോ
എഴുതിത്തളളുകയോ
ചെയ്തിട്ടുണ്ടോ;
(സി)
2016-2017-ല്‍
ലാഭത്തിലായിരുന്ന
ഏതെങ്കിലും കമ്പനി
നഷ്ടത്തിലായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുളള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ഡി)
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമായി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യാവസായിക
അന്തരീക്ഷത്തില്‍
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
രീതിയിലുളളതാണെന്ന്
വിശദീകരിക്കുമോ?
സംസ്ഥാനത്തിന്റെ
വെെദ്യുതി ഉല്പാദനം
*52.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വെെദ്യുതി ഉല്പാദനം
സംബന്ധിച്ച നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
ദെെനംദിന
ആവശ്യങ്ങള്‍ക്കുളള
വെെദ്യുതിയുടെ എത്ര
ശതമാനം സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
വെെദ്യുത
പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കാറ്റ്,
സൗരോര്‍ജ്ജം തുടങ്ങിയ
പാരമ്പര്യേതര വെെദ്യുത
മേഖലകളില്‍ നിന്ന്
കൂടുതല്‍ വെെദ്യുതി
ഉല്പാദിപ്പിക്കുന്നതിനുളള
ശ്രമങ്ങള്‍ എത്രത്തോളം
ഫലവത്താണെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.യും
ഇ-വേ ബില്‍ സംവിധാനവും
*53.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.സുരേഷ് കുറുപ്പ്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
നികുതി
പ്രാബല്യത്തിലായിരുന്ന
കാലയളവില്‍ നികുതി
ഉള്‍പ്പെടുത്തി
നിശ്ചയിച്ചിരുന്ന
പരമാവധി ചില്ലറ വില്പന
വില ജി. എസ്.ടി.
പ്രാബല്യത്തിലായതിന്
ശേഷം ഉണ്ടായ നികുതി
നിരക്കിലെ
കുറവിനനുസൃതമായി
നിര്‍മ്മാതാക്കള്‍
കുറച്ച്
നിശ്ചയിച്ചിട്ടുണ്ടോ
എന്ന്
പരിശോധിച്ചിരുന്നോ;
ഇവയില്‍ കുറവ്
വരുത്താത്ത
കേസ്സുകളില്‍ ആന്റി
പ്രോഫിറ്റിയറിംഗ്
അതോറിറ്റി നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
റിട്ടേണ്‍ ഫയലിംഗ്
നിശ്ചിത സമയ
പരിധിക്കുള്ളില്‍
നടക്കുന്നുണ്ടെന്ന്
ഉറപ്പു വരുത്താന്‍
സാധിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ ;
(സി)
ഇ-വേ
ബില്‍
പ്രാവര്‍ത്തികമാക്കിയത്
സംബന്ധിച്ച് അവലോകനം
നടത്തിയിരുന്നോ;
സംവിധാനം എത്ര മാത്രം
ഫലപ്രദമാണെന്ന്
അറിയിക്കാമോ; ഇ- വേ
ബില്‍ പരിശോധനയ്ക്കും
നികുതി നിര്‍ണ്ണയ
പരിശോധനക്കും
ആവശ്യത്തിന്
ജീവനക്കാരും
പര്യാപ്തമായ ഡാറ്റയും
ലഭ്യമാണോ എന്ന്
വെളിപ്പെടുത്തുമോ ?
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
ശിപാര്‍ശകള്‍
*54.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
ശിപാര്‍ശകള്‍ നടപ്പില്‍
വരുത്തുമ്പോള്‍
കേരളത്തിന് എന്തെല്ലാം
നഷ്ടങ്ങളാണുണ്ടാകുന്നതെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്താനും
അപാകതകള്‍
പരിഹരിക്കാനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ; വിശദ
വിവരം
വെളിപ്പെടുത്തുമോ?
ഹെെഡല്‍
ടൂറിസം പദ്ധതി
*55.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഡാമുകള്‍
കേന്ദ്രീകരിച്ച്
ഹെെഡല്‍ ടൂറിസം പദ്ധതി
ആവിഷ്ക്കരിക്കാന്‍
ആലോചിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
ഡാമുകള്‍
കേന്ദ്രീകരിച്ചാണ്
പദ്ധതി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇൗ
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കുമോ?
കയര്‍
ഉല്പാദനം
*56.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ. ആന്‍സലന്‍
,,
രാജു എബ്രഹാം
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കയര്‍ ഉല്പാദന രംഗത്ത്
കെെവരിച്ച നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലയളവില്‍ കയര്‍
സംഭരണം, വില്‍പ്പന
എന്നിവയില്‍
ഉണ്ടായിട്ടുള്ള
വര്‍ദ്ധന
എത്രത്തോളമാണെന്ന്
വ്യക്തമാക്കാമോ;
(സി)
കയര്‍
മേഖലയില്‍ തൊഴില്‍
ദിനങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
മണ്ണ്-ജല
സംരക്ഷണ
പ്രവര്‍ത്തനങ്ങളില്‍
കയര്‍ ഭൂവസ്ത്രം
ഉപയോഗിക്കുന്നതിന്
തയ്യാറാക്കിയ പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
സ്പില്‍ഓവര്‍
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
പ്രത്യേക ഫണ്ട്
*57.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്ഥാപനങ്ങളിലെ
സ്പില്‍ഓവര്‍
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിന്
പ്രത്യേക ഫണ്ട്
അനുവദിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രത്യേക
ഫണ്ട്
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ഈ
പ്രത്യേക ഫണ്ടിന്റെ
ആനുകൂല്യം
ലഭ്യമാക്കുന്നത്
ഏതൊക്കെ
പദ്ധതികള്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
2018-19-ലെ
ബജറ്റ്
വിഹിതത്തില്പ്പെടുത്തിയാണോ
പ്രസ്തുത ഫണ്ട്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വ്യാവസായിക
വളര്‍ച്ചയ്ക്കായുള്ള
പദ്ധതികള്‍
*58.
ശ്രീ.കെ.ജെ.
മാക്സി
,,
എ.എം. ആരിഫ്
,,
വി. കെ. സി. മമ്മത് കോയ
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സൗഹൃദ അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിനും
വ്യാവസായിക വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനുമായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഈസ് ഓഫ് ഡൂയിംഗ്
ബിസിനസ്
നടപ്പിലാക്കിയത് മൂലം
വ്യവസായ രംഗത്ത്
എന്തെല്ലാം
മുന്നേറ്റമാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വ്യവസായരംഗത്തെ
നവസംരംഭകര്‍ക്കായി
നടപ്പിലാക്കി വരുന്ന
സ്റ്റാര്‍ട്ട് അപ്
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
നിര്‍ദ്ദേശങ്ങള്‍
*59.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യ കമ്മീഷന്റെ
നിര്‍ദ്ദേശങ്ങളില്‍
സംസ്ഥാനത്തിന്
ദോഷകരമായവ
എന്തെല്ലാമാണ്;
(ബി)
ഇക്കാര്യത്തില്‍
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട് ധനകാര്യ
കമ്മീഷനെ
അറിയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഏതെല്ലാം
മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
പ്രത്യേക കേന്ദ്ര സഹായം
ആവശ്യപ്പെട്ടിട്ടുള്ളത്
എന്ന്
വെളിപ്പെടുത്താമോ?
ഇന്‍കെലിന്റെ
പ്രവര്‍ത്തനങ്ങള്‍
*60.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വ്യവസായ അടിസ്ഥാന
സൗകര്യ വികസനത്തില്‍
ഇന്‍കെല്‍ വഹിക്കുന്ന
പങ്ക് വിശദമാക്കാമാേ;
(ബി)
സംസ്ഥാനത്തെ
ആരാേഗ്യ മേഖലയിലെ
അടിസ്ഥാന സൗകര്യ
വികസനം, മാനേജ്മെന്റ്
കണ്‍സള്‍ട്ടന്‍സി എന്നീ
രംഗങ്ങളില്‍ ഇന്‍കെല്‍
ഏതാെക്കെ തരത്തിലാണ്
സഹായകരമാകുന്നതെന്ന്
വ്യക്തമാക്കുമാേ;
(സി)
ഇന്‍കെലിന്റെ
വ്യവസായ പാര്‍ക്കുകള്‍
എവിടെയൊക്കെയാണ്;
അവിടങ്ങളില്‍ നടക്കുന്ന
ചെറുകിട വ്യവസായ
പുരോഗതിയുടെ ഒരു വിവരണം
ലഭ്യമാക്കുമോ;
(ഡി)
റാേഡ്,
പാലം തുടങ്ങിയ അടിസ്ഥാന
സൗകര്യ വികസന
പദ്ധതികളില്‍ ഇന്‍കെല്‍
വഹിക്കുന്ന പങ്ക്
വ്യക്തമാക്കുമാേ?