പൊരിങ്ങല്‍കുത്ത്
ഡാമിലെ ബോട്ടിംഗ്
534.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
പൊരിങ്ങല്‍കുത്ത്
ഡാമില്‍ ഹൈഡല്‍
ടൂറിസത്തിന്റെ ഭാഗമായി
ആരംഭിച്ച ബോട്ടിംഗിന്
വനം വകുപ്പിന്റെ അനുമതി
നല്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വനം
വകുപ്പ് സര്‍വ്വെ
535.
ശ്രീ.പാറക്കല്‍
അബ്ദുള്ള :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്‍െറ സര്‍വ്വെ
റിപ്പോര്‍ട്ടുകള്‍
നിശ്ചിത സമയത്ത്
ലഭിക്കാത്തത് മൂലം ടി
വകുപ്പുമായി
ബന്ധപ്പെട്ട വിവിധ
കോടതികളിലുള്ള കേസുകളെ
പ്രതികൂലമായി
ബാധിക്കുന്ന
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതു
പരിഹരിക്കുന്നതിനായി
വനം വകുപ്പിന്
സ്വന്തമായി സര്‍വ്വെ
ഉദ്യോഗസ്ഥന്മാരെ
നിയമിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
വനം
കെെയേറ്റങ്ങള്‍ തടയുന്നതിനുളള
നടപടികള്‍
536.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെല്ലാം ജില്ലകളില്‍
വനം കെെയേറ്റങ്ങള്‍
കണ്ടെത്തിയിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
അനധികൃത
വനം കെെയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനും
വനഭൂമി കെെയേറുന്നത്
തടയുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദ്യേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
1-7-2011
മുതല്‍ 31-3-2016 വരെ
എത്ര വനം
കെെയേറ്റങ്ങള്‍
കണ്ടുപിടക്കപ്പെട്ടു;
അതില്‍ എ്രത
ഒഴിപ്പിച്ചു; വിശദാംശം
ലഭ്യമാക്കാമോ?
വന്യ
മൃഗങ്ങൾ മൂലം ഉണ്ടാകുന്ന
നാശനഷ്ടം
537.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയിലും,
വനാതിര്‍ത്തിയിലും
വസിക്കുന്നവര്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തിനിരയാകുന്നത്
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വന്യ
മൃഗങ്ങളാല്‍
വഴിയാത്രക്കാര്‍ പോലും
അപകടങ്ങളില്‍പ്പെട്ട്
മരണമടയുന്ന സംഭവങ്ങള്‍
ഉണ്ടാക്കുന്ന ഭീതി
ഇല്ലാതാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
വന്യ
മൃഗങ്ങള്‍ മൂലം
കാര്‍ഷികനഷ്ടം
അനുഭവിക്കുന്ന കര്‍ഷകരെ
രക്ഷിക്കാന്‍
എന്തൊക്കെ
പദ്ധതികള്‍ക്കാണ് രൂപം
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ ?
വനശ്രീ
യൂണിറ്റുകളുടെ നവീകരണം
538.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് വനശ്രീ
യൂണിറ്റുകളെ
നവീകരിക്കാനും,
ശക്തിപ്പെടുത്താനും
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ് ആസൂത്രണം
ചെയ്തത് ;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു സംബന്ധിച്ച്
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്?
ഇടുക്കി
ജില്ലയില്‍ പട്ടയം ലഭിച്ച
ഭൂമി
539.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയില്‍ പട്ടയം
ലഭിച്ച ഭൂമിയില്‍
കര്‍ഷകര്‍
നട്ടുവളര്‍ത്തിയ
മരങ്ങള്‍ മുറിച്ച്
മാറ്റുന്നതിന് തടസ്സം
നേരിടുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രശ്ന
പരിഹാരത്തിനായി ഇതുവരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്നതു
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
അമ്പൂരി
പഞ്ചായത്തിലെ ആദിവാസികളുടെ
വീട് നിര്‍മ്മാണം
540.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പൂരി
പഞ്ചായത്തിലെ പുരവിമല,
ചാക്കപ്പാറ മേഖലകളിലെ
ആദിവാസികള്‍ക്ക് കൈവശ
ഭൂമിയില്‍ നിന്നും
തടികള്‍ മുറിച്ച്
ഉപയോഗിക്കാന്‍ അനുമതി
നല്‍കാത്തതു കാരണം വീടു
പണി
പൂര്‍ത്തിയാക്കാനാവാതെ
അവരനുഭവിക്കുന്ന വിഷമം
പരിഹരിയ്ക്കുന്നതിന്
എന്തൊക്കെ നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും സര്‍ക്കാര്‍
ഉത്തരവ് നിലവിലുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
മുന്‍പ്
ഏതെങ്കിലും മേഖലയിലെ
ആദിവാസി
വിഭാഗക്കാര്‍ക്ക്
ഇത്തരത്തില്‍ അനുമതി
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
വൃക്ഷത്തൈ
വിതരണം
541.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്ഗവണ്മെന്റിന്റെ
കാലത്ത്
പൊതുജനങ്ങള്‍ക്ക്
വൃക്ഷത്തൈകള്‍ വിതരണം
ചെയ്യുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആസൂത്രണം ചെയ്തത്;
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ഉദ്ദേശ്യലക്ഷ്യങ്ങളാണ്
ഇതു സംബന്ധിച്ച്
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്?
കേരളത്തിലെ
വനവിസ്തൃതി
542.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വനവിസ്തൃതിയെ
സംബന്ധിച്ച കഴിഞ്ഞ
പത്തു കൊല്ലത്തെ വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
കേരളത്തില്‍
ഇപ്പോള്‍ എത്ര
വനഭൂമിയാണുള്ളതെന്ന്
അറിയിക്കുമോ;
(സി)
2011-2016
കാലഘട്ടത്തില്‍ എത്ര
വനം കയ്യേറ്റങ്ങള്‍
നടന്നിട്ടുണ്ട്; എത്ര
ഹെക്ടര്‍ വനമാണ്
ഇത്തരത്തില്‍
കയ്യേറിയിട്ടുള്ളത്; ഇവ
തിരിച്ചുപിടിക്കുന്നതിനും
കയ്യേറ്റക്കാര്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
ആധുനിക സങ്കേതങ്ങള്‍
ഉപയോഗിച്ച് സംസ്ഥാനത്തെ
വനഭൂമിയുടെ കൃത്യമായ
വിസ്തൃതി
കണ്ടെത്തുന്നതിനും അത്
നഷ്ടപ്പെടാതെ
പരിപാലിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
വന്യജീവികള്‍
മൂലമുള്ള കൃഷിനാശം
543.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിന്
സമീപമേഖലകളിലുള്ള
കര്‍ഷകരുടെ
കൃഷിയിടങ്ങളില്‍
വന്യജീവികള്‍
വരുത്തുന്ന കൃഷിനാശം
തടയുന്നതിന് എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
വന്യജീവികളാല്‍
കൃഷിനാശം
നേരിട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിനുള്ള
പദ്ധതിയെക്കുറിച്ച്
ആലോചിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ?
വന്യമൃഗങ്ങള്‍
നാട്ടിലേക്ക് ഇറങ്ങി
മനുഷ്യന്റെ ജീവനും
സ്വത്തിനുമുളള ഭീക്ഷണി
544.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
നാട്ടിലേക്ക് ഇറങ്ങി
മനുഷ്യന്റെ ജീവനും
സ്വത്തിനും
ഭീക്ഷണിയാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
വന്യമൃഗങ്ങള്‍
ഇറങ്ങി കൃഷി
നശിപ്പിച്ചതും
മനുഷ്യരെയും
മൃഗങ്ങളെയും
ആക്രമിച്ചതുമായ എത്ര
പരാതികള്‍ 2016-ല്‍
ലഭിച്ചു എന്ന്
അറിയിക്കുമോ;
പരാതികളുടെ വിവരങ്ങള്‍
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ആയതിന്മേല്
വനംവകുപ്പ്
നഷ്ടുപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്‍െറ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
വന്യമൃഗങ്ങള്‍
കൃഷിനശിപ്പിക്കുന്നത്
മൂലമുള്ള നഷ്ടപരിഹാരത്തുക
545.
ശ്രീ.അടൂര്‍
പ്രകാശ്
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍
കൃഷിനശിപ്പിക്കുന്നത്
മൂലമുള്ള
നഷ്ടപരിഹാരത്തുക
കൃത്യമായി വിതരണം
ചെയ്യാന്‍ എന്തെല്ലാം
കര്‍മ്മ പദ്ധതികളാണ്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് ആസൂത്രണം
ചെയ്തതെന്ന്
വിശദമാക്കുമോ;
(ബി)
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതു
സംബന്ധിച്ച്
കൈവരിക്കാനുദ്ദേശിച്ചത്;
(സി)
ഇതിനായി
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
കൈവരിച്ചിട്ടുണ്ട്?
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍
546.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിയില്‍
വനംമേഖലയിലൂടെ
കടന്നുപോകുന്ന
മണിയാറന്‍കുടി-ഉടുമ്പന്നൂര്‍
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
LAC-ADS-ല്‍
ഉള്‍പ്പെടുത്തി എത്ര
തുക അനുവദിച്ച്
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റോഡിന്റെ പുനരുദ്ധാരണ
പ്രവൃത്തികുള്
നടപടികള്‍ ഏതു
ഘട്ടത്തിലെത്തിയെന്ന്
വ്യക്തമാക്കുമോ;
(സി)
യഥാകാലം
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടക്കാതിരുന്നതുമൂലമുള്ള
റോഡിന്റെ ദുര്‍ഘടാവസ്ഥ
കണക്കിലെടുത്ത്
ഭരണാനുമതി
ലഭിച്ചിട്ടുള്ള തുക
വിനിയോഗിച്ച്
അടിയന്തരമായി റോഡുപണി
പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കുമോ?
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
വിധേയരാകുന്നവര്‍ക്ക് ധനസഹായം
547.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണത്തിന്
വിധേയരാകുന്ന
ജനങ്ങള്‍ക്ക്
നല്‍കിവരുന്ന സഹായം
എന്തൊക്കെയാണ്; ജീവഹാനി
വരുന്നവരുടെ
ആശ്രിതര്‍ക്ക് എത്ര
രൂപയുടെ ധനസഹായമാണ്
നല്‍കിവരുന്നത്.;
(ബി)
വന്യമൃഗങ്ങളുടെ
ആക്രണത്തില്‍ ജീവന്
നഷ്ടപ്പെട്ട
ആശ്രിതര്‍ക്ക് ധനസഹായം
നല്‍കുന്നതിന് കാലതാമസം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇടുക്കി
ജില്ലയില്‍ എത്ര
അപേക്ഷകളിന്മേല്
ധനസഹായം
അനുവദിക്കാനുണ്ട്
എന്നതു സംബന്ധിച്ച
വിശദാംശം നല്‍കാമോ?
'വനദീപ്തി'
പദ്ധതി വ്യാപിപ്പിക്കാന്‍
നടപടി
548.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുനലൂരിലെ
പത്തുപറയെ മാതൃകയാക്കി
'വനദീപ്തി' പദ്ധതി
സംസ്ഥാനത്ത്
സാദ്ധ്യതയുള്ളയിടങ്ങളില്‍
വ്യാപിപ്പിക്കാന്‍
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ
;ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
മനുഷ്യരും
വന്യമൃഗങ്ങളും
തമ്മിലുള്ള
ഏറ്റുമുട്ടലും,
വന്യമൃഗങ്ങള്‍ മൂലമുള്ള
കൃഷിനാശവും
നിയന്ത്രിക്കാന്‍
ഫലപ്രദമാണെന്ന്
തെളിയിക്കപ്പെട്ടതും
വനത്തിനുള്ളില്‍
നിര്‍മ്മിക്കുന്നതുമായ'തടയണകള്‍'
കൂടുതല്‍
വ്യാപിപ്പിക്കുന്നതിനുള്ള
നടപടികള്‍
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ ;
കാട്ടാന
ശല്യം കാരണം
കര്‍ഷകര്‍ക്കുണ്ടായ നഷ്ടം
549.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജക മണ്ഡലത്തില്‍
കാട്ടാനകളുടെ ശല്യം
കാരണം കഴിഞ്ഞ
അഞ്ചുവര്‍ഷം
കര്‍ഷകര്‍ക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരമായി എന്തു
തുക നല്‍കിയെന്നും
ഇനിയും നല്‍കാനുള്ള തുക
എത്രയെന്നും പ്രസ്തുത
തുക എന്ന്
നല്‍കുമെന്നും
വ്യക്തമാക്കുമോ;
(സി)
കാട്ടാനകളുടെ
ശല്യം നിയന്ത്രിക്കാന്‍
എന്തു നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
പൂത്തൂര്‍
സുവോളജിക്കല്‍ പാര്‍ക്ക്
550.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ പൂത്തൂര്‍
സുവോളജിക്കല്‍
പാര്ക്കിന് കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുള്ളില്‍
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
വാര്‍ഷിക ബജറ്റില്‍
പുത്തൂര്‍
സുവോളജിക്കല്‍
പാര്ക്കിന് എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
വന്യജീവികളുടെ
ആക്രമണം മൂലം കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്കുള്ള
നഷ്ടപരിഹാരത്തുക
551.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികളുടെ
ആക്രമണം മൂലം കൃഷിനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
അനുവദിക്കുന്ന
നഷ്ടപരിഹാരത്തുക
അപര്യാപ്തമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നഷ്ടപരിഹാരത്തുക
വര്‍ദ്ധിപ്പിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പാല്,
മുട്ട, മാംസം എന്നിവയുടെ
ഉല്‍പ്പാദനത്തില്‍ സ്വയം
പര്യാപ്തത
552.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.മുഹമ്മദ്
മുഹാസിന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗ
സംരക്ഷണ രംഗത്ത്
കൂടുതല്‍ തൊഴില്‍
അവസരങ്ങള്‍ ,
പ്രത്യേകിച്ച്
സ്ത്രീകള്‍ക്ക്
,സൃഷ്ടിക്കുന്നതിനായി
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
എന്തെല്ലാം
പദ്ധതികളാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പാല്, മുട്ട, മാംസം
എന്നിവയുടെ
ഉല്‍പ്പാദനത്തില്‍ സ്വയം
പര്യാപ്തത നേടുന്നതിന്
സാധിച്ചിട്ടുണ്ടോ,
ഇല്ലെങ്കില്‍
സ്വയംപര്യാപ്തത
നേടുന്നതിന് എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഏറനാട്
മണ്ഡലത്തിലെ എടവണ്ണയിലെ
ഹാച്ചറി
553.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ
എടവണ്ണയില്‍
സ്ഥാപിക്കുന്നതിന്
ഭരണാനുമതി നല്കിയ
ഏടവണ്ണ ഹാച്ചറിയുടെ
ഒന്നാം ഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഒന്നാം
ഘട്ടപ്രവര്ത്തിയുടെ
ഭാഗമായി എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
എടവണ്ണ
ഹാച്ചറിയുടെ രണ്ടാംഘട്ട
പ്രവര്‍ത്തികള്‍
എപ്പോള്‍
ആരംഭിക്കുമെന്ന്
വിശദമാക്കാമോ?
ഗോവര്‍ദ്ധിനി
554.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
വി.റ്റി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
ഗവണ്മെന്റിന്റെ
കാലത്ത് ഗോവര്‍ദ്ധിനി
പദ്ധതി നടപ്പിലാക്കാന്‍
എന്തെല്ലാം
കര്‍മ്മപദ്ധതികൾ
ആസൂത്രണം
ചെയ്തിട്ടുണ്ടെന്നു
വിശദമാക്കാമോ ;
(ബി)
എന്തെല്ലാം
ഉദ്ദേശലക്ഷ്യങ്ങളാണ്
ഇതു സംബന്ധിച്ച്
കൈവരിക്കാനുദ്ദേശിച്ചിരുന്നത്;
വ്യക്തമാക്കുമോ;
(സി)
ഇത്
നടപ്പാക്കാൻ
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പദ്ധതി
നിര്‍വ്വഹണത്തില്‍
എന്തെല്ലാം നേട്ടങ്ങള്‍
ഇതു വരെ
കൈവരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
മൃഗാശുപത്രികള്‍
വെറ്ററിനറിപോളി
ക്ലിനിക്കുകളായി
ഉയര്‍ത്തുവാന്‍ നടപടി
555.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മൃഗാശുപത്രികള്‍
വെറ്ററിനറി
പോളിക്ലിനിക്കുകളായി
ഉയര്‍ത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പോളിക്ലിനിക്കുകള്‍ക്ക്
അനുമതി നല്കുവാന്
അടിയന്തിര നടപടി
സ്വീകരിക്കുമോ; ഇതു
സംബന്ധിച്ച് 2015-2016
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ തുക
വകയിരുത്തിയിരുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
പ്രസ്തുത തുക
പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
പോളി
ക്ലിനിക്കുകള്‍
സംബന്ധിച്ച് പുതിയ
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
കടുത്തുരുത്തി
മൃഗാശുപത്രി
പോളിക്ലിനിക്കായി
ഉയര്‍ത്തുന്നത്
സംബന്ധിച്ച ഫയല്‍
നടപടികളുടെ നിലവിലുള്ള
സ്ഥിതി വ്യക്തമാക്കാമോ?
മൃഗസംരക്ഷണപദ്ധതികൾ
556.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-2016
കാലയളവില്‍
മൃഗസംരക്ഷണവുമായി
ബന്ധപ്പെട്ട് ഏതൊക്കെ
പദ്ധതികള്‍
നടപ്പിലാക്കി;
വ്യക്തമാക്കാമോ;
(ബി)
പുതിയ
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ക്ഷീരകര്‍ഷകര്‍ക്ക്
തൊഴിലുറപ്പ്
557.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകരെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പാല്
ഉല്പാദനവും ക്ഷീര സംഘങ്ങളുടെ
പ്രവര്‍ത്തനവും ക്ഷീര
കര്‍ഷകര്‍ക്കുള്ള പെന്‍ഷനും
558.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.റ്റി. ടൈസണ്‍ മാസ്റ്റര്‍
,,
ആര്. രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്
ഉല്പാദനത്തില്
സംസ്ഥാനം സ്വയം
പര്യാപ്തത കൈവരിക്കാന്‍
പുതിയ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ,
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ക്ഷീര
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
മെച്ചപ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
പാല്
വില ചാര്‍ട്ട്
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട് എത്ര പഠന
റിപ്പോര്‍ട്ടുകള്‍
നിലവിലുണ്ടയെന്നും
ചാര്‍ജ്ജ്
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട് പുതിയ
വിദഗ്ദ്ധ സമിതിയെ
നിയോഗിച്ചിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഈ
സമിതിയുടെ
റിപ്പോര്‍ട്ട് എപ്പോള്‍
ലഭിക്കുമെന്ന്
വെളിപ്പെടുത്തുമോ?
(ഡി)
ക്ഷീര
കര്‍ഷകര്‍ക്കുള്ള
പെന്ഷന്, കാലിത്തീറ്റ
സബ്സിഡി തുടങ്ങിയവ
കൊടുത്തു
തീര്‍ക്കാനുണ്ടോ;
ഉണ്ടെങ്കില്‍ എപ്പോള്‍
കൊടുത്തു
തീര്‍ക്കുമെന്ന്
വ്യക്തമാക്കുമോ?