UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1491

കുട്ടനാട് പാക്കേജ് നടപ്പാക്കല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()കുട്ടനാട് പാക്കേജ് നടപ്പിലാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)2012 -13ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത പാക്കേജിനുവേണ്ടി തുക അനുവദിച്ചിട്ടുണ്ടോ;

(സി)നാളിതുവരെ ആകെ എത്ര തുക ചെലവഴിച്ചുവെന്ന വാര്‍ഷികകണക്ക് ലഭ്യമാക്കാമോ;

(ഡി)
കുട്ടനാട് പാക്കേജ് കാലതാമസം കൂടാതെ നടപ്പിലാക്കുന്നതിനുള്ള ഊര്‍ജ്ജിതശ്രമം നടത്തുമോ?

1492

കുട്ടനാട് പാക്കേജില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

()കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതിനകം എത്ര തുക നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുകയില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)കുട്ടനാട് പാക്കേജിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തില്‍ നടപ്പാക്കിയ കൃഷി, മൃഗസംരക്ഷണ വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കുമോ?

1493

കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൊയ്ത്ത്  യന്ത്രങ്ങള്‍

ശ്രീ.തോമസ് ചാണ്ടി

()കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (കെ...സി.) മുഖാന്തിരം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി വാങ്ങിയ കൊയ്ത്ത് യന്ത്രങ്ങള്‍ ഈ വര്‍ഷവും പ്രവര്‍ത്തന സജ്ജമാക്കി നല്‍കിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത കൊയ്ത്ത് യന്ത്രങ്ങള്‍ ആര്‍ക്കൊക്കെയാണ് നല്‍കിയിട്ടുള്ളതെന്ന വിശദമായ ലിസ്റ് ലഭ്യമാക്കുമോ;

(സി)കൊയ്ത്ത് യന്ത്രങ്ങളുടെ ക്ഷാമം കുട്ടനാട്ടില്‍ അനുഭവപ്പെടുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1494

നെല്‍കൃഷിക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനംമൂലം നെല്‍കൃഷി നശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇത്തരത്തില്‍ നശിച്ചുപോകുന്ന നെല്‍കൃഷിക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)പ്രസ്തുത ഇന്‍ഷ്വറന്‍സ് നല്‍കുന്നതിന് ആവശ്യമായ തുക ബഡ്ജറ്റില്‍ വകയിരുത്താന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

1495

നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീമതി കെ. എസ്. സലീഖ

()കടുത്ത വേനല്‍ സംസ്ഥാനത്തെ നെല്‍കൃഷിയെ തളര്‍ത്തിയതുമൂലം അരി ഉല്‍പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ഇത്തരത്തില്‍ കടുത്ത വേനല്‍ മൂലം നിലവില്‍ എത്ര ഹെക്ടര്‍ നെല്‍കൃഷി നശിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)2012-13- ല്‍ കുട്ടനാട്ടും, അപ്പര്‍ കുട്ടനാട്ടിലും ഉപ്പുവെള്ളം കയറി എത്ര ഹെക്ടര്‍ നെല്‍ വയല്‍ നശിച്ചു;

(ഡി)കേരളത്തിന്റെ പ്രതിവര്‍ഷ അരി ഉപഭോഗം എത്ര ലക്ഷം ടണ്ണാണ്; ആയതില്‍ കഴിഞ്ഞ വര്‍ഷം (2012) എത്ര ടണ്‍ അരി ഉല്‍പാദിപ്പിച്ചു;

()പ്രധാന നെല്ലുല്‍പാദന കേന്ദ്രങ്ങളായ പാലക്കാട്, വയനാട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലെ നെല്ലുല്‍പാദനം തളര്‍ത്തിയതു സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ കര്‍ഷകന് ഇതുമൂലം എത്ര തുകയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്; ഇതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ;

(എഫ്)നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം ഇപ്പോള്‍ നിലച്ചിരിക്കുന്നതായി മനസ്സിലാക്കിയിട്ടുണ്ടോ;

(ജി)മുന്‍ സര്‍ക്കാര്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ 'പാഡി മിഷന്‍' എന്ന പേരില്‍ 30000 ഹെക്ടര്‍ തരിശുനിലത്ത് നെല്ലുല്‍പാദനം നടത്തി അരിയുടെ ഉല്‍പാദനത്തില്‍ വന്‍ വര്‍ദ്ധനവ് നേടാന്‍ സഹായിച്ച പദ്ധതി ഇപ്പോള്‍ നിലച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി തുടരാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(എച്ച്)നെല്ലുല്‍പാദനം വര്‍ദ്ധിപ്പിക്കാനും നെല്‍കൃഷി തുടരുവാനും ഇപ്പോള്‍ നെല്ലുല്‍പാദന രംഗത്ത് നില്‍ക്കുന്ന കര്‍ഷകര്‍ക്ക് സഹായം നല്‍കി അവരെ ഈ രംഗത്ത് നിലനിര്‍ത്തുവാനും ഇപ്പോഴത്തെ വേനല്‍ മൂലമുള്ള കൃഷി നഷ്ടം നികത്തുന്നതിനും അവരെ സഹായിക്കുന്നതിനുമായി എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1496

കുറ്റ്യാടി മണ്ഡലത്തില്‍ നെല്‍ക്കൃഷിവികസനപദ്ധതി


ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി മണ്ഡലത്തില്‍ നെല്‍ക്കൃഷിവികസനത്തിനായി സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)എങ്കില്‍, എത്ര തുകയുടെ പദ്ധതിയാണെന്നും, പ്രസ്തുതപദ്ധതി നടപ്പാക്കിയാല്‍ എത്ര നെല്ല് കൂടുതലായി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

1497

നെല്‍കൃഷി വികസന പദ്ധതി

ശ്രീ.പി.സി.വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

,, വി.റ്റി.ബല്‍റാം

,, സണ്ണി ജോസഫ്

()നെല്‍കൃഷി വികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)ഗ്രൂപ്പ് ഫാമിംഗ്, കരനെല്‍കൃഷി എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കരനെല്‍കൃഷി വഴിയും തരിശുഭൂമി കൃഷിയോഗ്യമാക്കിയതു വഴിയും എത്ര ടണ്‍ നെല്ല് അധികമായി ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഈ പദ്ധതി വഴി എന്തെല്ലാം ധനസഹായങ്ങളാണ് നെല്‍കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം?

1498

നെല്‍കൃഷിയിലെ വര്‍ദ്ധനവ്

ശ്രീ. പി. കെ. ബഷീര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നെല്‍കൃഷിയില്‍ എത്ര ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്; വ്യക്തമാക്കുമോ;

(ബി)നെല്‍കൃഷിയും കരനെല്‍കൃഷിയും മറ്റു കൃഷികളും പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?

1499

നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. കെ. വി. വിജയദാസ്

കഴിഞ്ഞ ഒരു വര്‍ഷമായി നെല്ലിന്റെ താങ്ങുവില പുതുക്കി നിശ്ചയിച്ചിട്ടില്ലാത്തതിനാലും ഉല്പാദന ചെലവ് വര്‍ദ്ധിച്ച സാഹച

ര്യത്തിലും നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമോ; എങ്കില്‍ എത്ര രൂപ വരെ വര്‍ദ്ധിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1500

തരിശായി ഇട്ടിരിക്കുന്ന നെല്‍വയലുകള്‍ ഏറ്റെടുത്ത് കൃഷി ചെയ്യുന്നതിന് നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യാതെ തരിശായി ഇട്ടിരിക്കുന്ന നെല്‍വയലുകള്‍ ഏറ്റെടുത്ത് നെല്‍കൃഷി ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് അവ ഏറ്റെടുത്ത് കൃഷി ചെയ്യാത്തതെന്ന് വിശദമാക്കുമോ?

1501

പൊന്നാനി കോള്‍മേഖല കൃഷിയോഗ്യമാക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാന്നി കോള്‍മേഖലയില്‍ നൂണക്കടവ്, മൂച്ചിക്കല്‍ കോള്‍ നിലങ്ങളുടെ പുറംബണ്ടുകള്‍ തകര്‍ന്ന് വെള്ളം കയറി കൃഷി നശിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും, കൃഷിസ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കി കൃഷിയോഗ്യമാക്കുന്നതിന് ധനസഹായവും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)കോള്‍പാക്കേജില്‍ ബണ്ടുകള്‍ കെട്ടുന്നതിനും,ബലപ്പെടുത്തുന്നതിനും, മുന്തിയ പരിഗണന കൊടുത്ത് ഈ വര്‍ഷം പൂര്‍ത്തിയാക്കുമോ?

1502

നെല്‍കൃഷി വ്യാപിപ്പിക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിലവില്‍ നെല്‍ക്കൃഷി ചെയ്യുന്ന ഭൂമിയുടെ വ്യാപ്തി സംബന്ധിച്ച വിവരം പഞ്ചായത്തു തിരിച്ച് ലഭ്യമാക്കുമോ;

(ബി)നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പി ക്കുന്നതിനുമായി കൊല്ലം ജില്ലയ്ക്ക് ഈ വര്‍ഷം അനുവദിച്ച തുക എത്രയാണ്;

(സി)കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍പ്പെടുന്ന പഞ്ചായത്തുകളില്‍ പ്രസ്തുത ഇനത്തില്‍ എത്ര തുക ചെലവഴിച്ചെന്നും, എത്ര ഹെക്ടര്‍ ഭൂമിയില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കാനായി എന്നും വിശദമാക്കുമോ?

1503

റൈസ് ബയോ പാര്‍ക്ക്

ശ്രീ. സി. ദിവാകരന്‍

കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന റൈസ് ബയോ പാര്‍ക്ക് എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ

1504

പാലക്കാട് ജില്ലയില്‍ റൈസ് ബയോപാര്‍ക്ക്


ശ്രീ. . കെ. ബാലന്‍

()പാലക്കാട് ജില്ലയില്‍ റൈസ് ബയോപാര്‍ക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായെന്ന് വിശദമാക്കുമോ ;

(ബി)റൈസ് ബയോപാര്‍ക്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറായിട്ടുണ്ടേണ്ടാ ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(സി)ജില്ലയില്‍ എവിടെയാണ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദശിക്കുന്നത് ; മൂലധന ചെലവ് എത്രയാണ് കണക്കാക്കിയിട്ടുള്ളത് ;

(ഡി)പാര്‍ക്കിന്റെ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ?

1505

കോക്കനട്ട് റൈസ് ബയോപാര്‍ക്കുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

()സര്‍ക്കാര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കോക്കനട്ട് ബയോ പാര്‍ക്കും, റൈസ് ബയോപാര്‍ക്കും എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി)അവ സംബന്ധിച്ച വിശദാംശം അറിയിക്കാമോ?

1506

വിലസ്ഥിരതാ ഫണ്ട് രൂപീകരണം


ശ്രീ.കെ.വി.വിജയദാസ്

()നാളികേരം, നാണ്യവിളകള്‍ ഇവയുടെ വിലയിടിവ് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഭാവിയില്‍ ഇത് തടയുന്നതിന് ഒരു വിലസ്ഥിരതാ ഫണ്ടിന് രൂപം നല്‍കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത വിലയിടിവ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി)പ്രസ്തുത വിളകള്‍ക്ക് ന്യായവില ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന്

വ്യക്തമാക്കുമോ?

1507

നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം

ശ്രീ. പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, കെ. ദാസന്‍

,, ജെയിംസ് മാത്യു

()നാളികേരത്തില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുമോ ;

(ബി)മുല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികളെ സംബന്ധിച്ച് വിശദമാക്കാമോ ;

(സി)തെങ്ങ് ചെത്തി നീര ഉല്പാദിപ്പിക്കുന്നതിന് കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇത് ഏത് ഘട്ടത്തിലെത്തി നില്ക്കുന്നുവെന്ന് അറിയിക്കാമോ ; എന്തെല്ലാം പ്രതിബന്ധങ്ങളാണ് ഈ തീരുമാനം കൈക്കൊള്ളുന്നതിന് മുന്നിലുള്ളതെന്ന് അറിയിക്കാമോ ?

1508

നാളികേരത്തിന് ന്യായവില ലഭ്യമാക്കുന്നതിന്നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()നാളികേരത്തിന് ന്യായവില ലഭ്യമാക്കുന്നതിന്

സ്വീകരിച്ച നടപടി വിശദമാക്കുമോ ;

(ബി)നാളികേരം സംഭരിക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)എത്ര രൂപവെച്ചാണ് നാളികേരം സംഭരിച്ചതെന്നും എത്ര നാളികേരം ഈ ഏജന്‍സികള്‍ സംഭരിച്ചുവെന്നും അറിയിക്കുമോ ;

(ഡി)ഈ വര്‍ഷം പച്ചത്തേങ്ങയുടേയും കൊപ്രയുടേയും സംഭരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടി വ്യക്തമാക്കുമോ ?

1509

നാളികേര കൃഷിക്കായി പദ്ധതികള്‍

ശ്രീ. . കെ. വിജയന്‍

()നാളികേര തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കേരള നാളികേര വികസന ബോര്‍ഡ് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നത്;

(ബി)ഉല്‍പാദനശേഷിയുള്ളതും ചെലവ് കുറഞ്ഞതുമായ നാളികേര കൃഷി നടത്തുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നത്; വിശദമാക്കാമോ;

(സി)മുഴുവന്‍ നാളികേര കര്‍ഷകര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ?

1510

നീര’യുടെ ഉല്പാദനം

ശ്രീ. വി.എം. ഉമ്മര്‍മാസ്റര്‍

()നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി ‘നീര’ ഉല്പാദനത്തിനുള്ള അനുമതി നല്‍കുന്നതിന് ആലോചിക്കുന്നുണ്ടോ;

(ബി)മറ്റ് സംസ്ഥാനങ്ങളില്‍ നീര ഉല്പാദനം ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)സംസ്ഥാനത്ത് നീര ഉല്പാദനം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ. എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1511

പച്ചതേങ്ങ സംഭരണം

ശ്രീ. റ്റി. വി. രാജേഷ്

()കൃഷിഭവനുകള്‍ മുഖേന പച്ചതേങ്ങ സംഭരണം ആരംഭിച്ചിട്ടുണ്ടോ;

(ബി)കണ്ണൂര്‍ ജില്ലയില്‍ നിന്നും എത്ര കൃഷിഭവനുകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശം നല്‍കുമോ;

(സി)കൃഷിക്കാര്‍ എന്തൊക്കെ രേഖകളാണ് ഇത് സംബന്ധിച്ച് കൃഷിഭവനുകളില്‍ നല്‍കേണ്ടത്;

(ഡി)എത്ര രൂപ വെച്ചാണ് പച്ചതേങ്ങ സംഭരിക്കുന്നത്; ഇതുവരെയായി കണ്ണൂര്‍ ജില്ലയില്‍ നിന്നും എത്രത്തോളം സംഭരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്?

1512

പച്ചതേങ്ങ സംഭരണം

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ കൃഷി അസിസ്റന്റ് ഡയറക്ടര്‍ ഓഫീസിന്റെ പരിധിയില്‍ പച്ചതേങ്ങ സംഭരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനങ്ങള്‍ എന്തൊക്കെയാണ്;

(ബി)പ്രസ്തുത പരിധിയില്‍ എന്നാണ് പച്ചതേങ്ങ സംഭരണം ആരംഭിച്ചതെന്നും, 2013 ഫെബ്രുവരി മാസം വരെ എത്ര കിലോ തേങ്ങ സംഭരിച്ചുവെന്നും അറിയിക്കുമോ;

(സി)കര്‍ഷകര്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പച്ചതേങ്ങ മുഴുവന്‍ ശേഖരിക്കുവാനുളള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടോ; സംഭരണം എത്രനാള്‍ തുടരുമെന്ന് അറിയിക്കുമോ;

(ഡി)ശേഖരിച്ച തേങ്ങയുടെ വില കര്‍ഷകര്‍ക്ക് വിതരണം ചെയ്തു തുടങ്ങിയോ; വിശദാംശം അറിയിക്കുമോ?

1513

കൊപ്രാ സംഭരണ നഷ്ടം നികത്താന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()കേരളത്തില്‍ കൊപ്രയുടെ സംഭരണ വില എത്രയാണെന്ന് അറിയിക്കുമോ;

(ബി)കൊപ്രാസംഭരണത്തില്‍ നാഫെഡ്-ന് നഷ്ടം വരുന്നുണ്ടോയെന്നും എങ്കില്‍ എത്രയെന്നും അറിയിക്കാമോ;

(സി)ഈ നഷ്ടം ആരാണ് നികത്തേണ്ടതെന്നും അതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുമോ എന്നും അറിയിക്കാമോ?

1514

നാഫെഡ് മുഖേനയുളള കൊപ്രാ സംഭരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. വി. ശശി
()സംസ്ഥാനത്ത് നാഫെഡ് കൊപ്രാ സംഭരണം നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കില്‍ നിര്‍ത്തിവയ്ക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നാഫെഡ് സംഭരിച്ച കൊപ്രയുടെ അളവ് എത്ര; കൊപ്രയ്ക്ക് നാഫെഡ് നല്‍കുന്ന വില എത്ര;

(സി)നാഫെഡ് മുഖേനയുളള കൊപ്രാ സംഭരണം വീണ്ടും ആരംഭിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വെളിപ്പെടുത്തുമോ?

1515

വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ഡോ.ടി. എം. തോമസ് ഐസക്

ശ്രീ. കെ. സുരേഷ് കുറുപ്പ്

'' രാജു എബ്രഹാം

'' . പ്രദീപ്കുമാര്‍

()സംസ്ഥാനം നേരിടുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന വിവിധ വിള ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍, വിശദാംശങ്ങള്‍ നല്‍കാമോ;

(ബി)ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ മുഖേന കര്‍ഷകര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം മതിയായ നിരക്കിലുള്ളതാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;

(സി)വരള്‍ച്ചമൂലം കൃഷി നാശം സംഭവിച്ചതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് വീണ്ടും കൃഷിയിറക്കുന്നതിന് ആവശ്യമായ സഹായം എത്തിക്കുന്നതിന് തയ്യാറാകുമോ;

(ഡി)2012-13 ല്‍ വിള ഇന്‍ഷ്വറന്‍സ് പദ്ധതികളുടെ സംസ്ഥാന സര്‍ക്കാര്‍ വിഹിതം മുഴുവനായും കൈമാറിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം അറിയിക്കുമോ?

1516

പച്ചക്കറി വിള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാനത്ത് പച്ചക്കറി വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കിത്തുടങ്ങിയോ;

(ബി)എങ്കില്‍ പദ്ധതിയുടെ വിശദാംശം നല്‍കാമോ;

(സി)നാളിതുവരെ എത്ര കര്‍ഷകര്‍ പദ്ധതിയില്‍ അംഗങ്ങളായി;

(ഡി)ഇതിലേയ്ക്കായി 2012-13-ല്‍ എന്ത് തുക നീക്കിവച്ചിരുന്നു; അതില്‍ എത്ര രൂപ ചെലവഴിച്ചു?

1517

പഴം-പച്ചക്കറികളിലെ കീടനാശിനി പ്രയോഗം

ശ്രീ. സി. എഫ്. തോമസ്

'' റ്റി.യു.കുരുവിള

'' മോന്‍സ് ജോസഫ്
()പഴം-പച്ചക്കറികളില്‍ വ്യാപകമായി മരുന്നുകളും കീടനാശിനികളും തളിക്കുന്നത് മൂലം ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ;

(ബി)ജൈവ കൃഷി രീതി വ്യാപകമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

1518

ഗ്രോബാഗ്’ പച്ചക്കറി വികസന പദ്ധതി

ശ്രീ.ജി. സുധാകരന്‍

()ഗ്രോബാഗ്’ പച്ചക്കറി വികസന പദ്ധതിയുടെ വിശദാംശം നല്‍കുമോ;

(ബി)എത്ര കര്‍ഷകര്‍ 500 രൂപ വീതം നല്‍കി കൃഷി ഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചു; ഇതില്‍ എത്ര പേര്‍ക്ക് ഗ്രോബാഗുകള്‍ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ നല്‍കിയ ഗ്രോബാഗുകളില്‍ ജൈവവളം ചേര്‍ന്ന മിശ്രിതമായിരുന്നില്ല നിറച്ചിരുന്നതെന്നും ആരോഗ്യമില്ലാത്ത പച്ചക്കറി തൈകളാണ് വിതരണം ചെയ്തതെന്നുമുളള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

1519

ഗ്രീന്‍ഹൌസ് പദ്ധതി

ശ്രീ.ജോസ് തെറ്റയില്‍

()ഗ്രീന്‍ ഹൌസ് പദ്ധതി പ്രകാരം എത്ര ഗ്രീന്‍ ഹൌസുകള്‍ ഇതുവരെ സ്ഥാപിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)അങ്കമാലി നിയോജകമണ്ഡലത്തില്‍ നിന്ന് എം.എല്‍.എ മുഖാന്തിരം നിര്‍ദ്ദേശിക്കപ്പെട്ട എത്ര കര്‍ഷകരെ ഈ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്; ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇതിനുകാരണം വിശദമാക്കാമോ?

1520

പഞ്ചായത്തുകള്‍ തോറും ഗ്രീന്‍ ഹൌസ് സ്ഥാപിക്കുന്ന പദ്ധതി

ശ്രീമതി പി. അയിഷാ പോറ്റി

()പഞ്ചായത്തുകള്‍ തോറും ഗ്രീന്‍ ഹൌസ് സ്ഥാപിക്കുന്ന പദ്ധതിയനുസരിച്ച് കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളില്‍ ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിച്ചിട്ടുണ്ട്;

(ബി)ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുന്നതിനായി ചെലവഴിച്ച തുകയുടെയും ഗുണഭോക്താക്കളുടെയും വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഗ്രീന്‍ ഹൌസുകള്‍ വഴി ഗുണഭോക്താക്കള്‍ക്കു ലഭ്യമാകുന്ന സൌകര്യങ്ങളും സഹായങ്ങളും എന്തെല്ലാമാണ്?

<<back

>>next page

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.