UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1171

കല്ലേലി എസ്റേറ്റ് ഏറ്റെടുക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ഹാരിസണ്‍ മലയാളം കമ്പനി അനധികൃതമായി കൈവശം വച്ചിരിക്കുന്ന കല്ലേലി എസ്റേറ്റിലെ 831 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഭൂമി ഏറ്റെടുക്കുകയോ അതിനുളള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ; എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ഇല്ലായെങ്കില്‍ കാരണം വിശദമാക്കാമോ?

1172

വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. എം. ചന്ദ്രന്‍

()വരള്‍ച്ചാ ദുരിതാശ്വാസത്തിന്റെ ഭാഗമായി എത്ര കോടി രൂപയാണ് ഇക്കൊല്ലം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത് ;

(ബി)ഇത് ഏതെല്ലാം മേഖലകള്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കുമോ ;

(സി)ഇതുവരെ കേന്ദ്ര സഹായമായി എത്ര രൂപ ലഭിച്ചിട്ടുണ്ട് ;

(ഡി)ഏതെല്ലാം മേഖലക്കുവേണ്ടിയാണ് കേന്ദ്രം പണം അനുവദിച്ചിട്ടുള്ളതെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ ?

1173

വരള്‍ച്ചാ പാക്കേജ്

ശ്രീ .കെ. രാധാകൃഷ്ണന്‍

,, കെ. വി. വിജയദാസ്

,, ബി. സത്യന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനം അഭിമുഖീകരിക്കുന്ന വരള്‍ച്ച നേരിടുന്നതിന് വരള്‍ച്ചാ പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ;

(ബി)സംസ്ഥാനത്തെ വരള്‍ച്ചാബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനുശേഷം എന്തെല്ലാം നടപടികളാണ് ഇതുവരെ സ്വീകരിച്ചത്;

(സി)ദുരിതാശ്വാസം നല്‍കുന്നതിന് ഇന്നുള്ള മാനദണ്ഡങ്ങള്‍ ദുരിതബാധിതരായ സാധാരണക്കാര്‍ക്ക് ഉതകുംവിധം ലളിതമാക്കാന്‍ തയ്യാറാകുമോ?

1174

കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, .സി.ബാലകൃഷ്ണന്‍

,, പി..മാധവന്‍

,, കെ.മുരളീധരന്‍

()സംസ്ഥാനത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)വരള്‍ച്ച നേരിടുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കര്‍ഷകര്‍ക്ക് എന്തെല്ലാം ആശ്വാസങ്ങളാണ് ഇതുവഴി നല്‍കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)കാര്‍ഷിക വായ്പകള്‍ക്ക് എതിരെയുള്ള റവന്യു റിക്കവറി കേസ്സുകള്‍, ജപ്തികള്‍ എന്നിവ നിര്‍ത്തി വയ്ക്കുന്ന കാര്യം പരിഗണിക്കുമോ?

1175

വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം

ശ്രീ.എം.ചന്ദ്രന്‍

()സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചതിനുശേഷം ജില്ലകള്‍ക്ക് എത്ര കോടി രൂപയാണ് സഹായമായി ഇതുവരെ അനുവദിച്ചിട്ടുള്ളത്;

(ബി)ഓരോ ജില്ലകള്‍ക്കും നല്‍കിയിട്ടുള്ള സംഖ്യയുടെ കണക്കുകള്‍ വ്യക്തമാക്കുമോ;

(സി)വരള്‍ച്ചമൂലം സംസ്ഥാനത്ത് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ള ജില്ലകള്‍ ഏതൊക്കെയെന്നു വ്യക്തമാക്കുമോ?

(ഡി)ഈ ജില്ലകളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് റവന്യൂ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

()കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എത്രകോടി രൂപ ചെലവഴിച്ചാണ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1176

വരള്‍ച്ചമൂലമുള്ള നഷ്ടം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()നാളിതുവരെ വരള്‍ച്ച മൂലമുളള സംസ്ഥാനത്തിന്റെ മൊത്തം നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി)വരള്‍ച്ച മൂലമുളള നഷ്ടം നേരിടുന്നതിന് ഇതിനകം കേന്ദ്ര ഗവണ്‍മെന്റ് എന്ത് സഹായം നല്‍കിയെന്ന് വെളിപ്പെടുത്താമോ;

(സി)വരള്‍ച്ച മൂലമുളള നഷ്ടം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം എന്ത് തുക നീക്കിവെച്ചെന്ന് വിശദമാക്കാമോ;

(ഡി)കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നീക്കിവെച്ച തുകയില്‍ നിന്ന് ഇതിനകം എത്ര തുക ഏതൊക്കെ മേഖലയില്‍ എന്തെല്ലാം കാര്യങ്ങള്‍ക്കായി ഉപയോഗിച്ചെന്ന് വിശദമാക്കാമോ?

1177

വരള്‍ച്ചാ കെടുതി നിവാരണം

ശ്രീ. എളമരം കരീം

()സംസ്ഥാനത്തെ ബാധിച്ച വരള്‍ച്ചാ കെടുതി പരിഹരിക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ ഇതിനകഠ എത്ര തുക അനുവദിച്ചു എന്ന് വെളിപ്പെടുത്താമോ; ഈ തുക എതെല്ലാം മേഖലയില്‍ എങ്ങനെ ചെലവഴിച്ചുവെന്ന് വിശദമാക്കാമോ;

(ബി)വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായോ;

(സി)ഇതിനായി എന്തെങ്കിലും പാക്കേജ് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ

(ഡി)കേന്ദ്രസര്‍ക്കാര്‍ ഈ ആവശ്യം പരിഗണിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

1178

വരള്‍ച്ചാ ദുരിതാശ്വാസം

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()സംസ്ഥാനത്ത് വരള്‍ച്ചമൂലം കാര്‍ഷിക മേഖലിയില്‍ ഉണ്ടായ നാശനഷ്ടം വിലയിരുത്തിയിട്ടുണ്ടോ; ആകെ എത്ര രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്;

(ബി)വരള്‍ച്ചാ ദുരിതം മറികടക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;

(സി)വരള്‍ച്ചാ ദുരിതാശ്വാസമായി ഓരോ ജില്ലയ്ക്കും അനുവദിച്ച സാമ്പത്തിക സഹായം സംബന്ധിച്ച വിശദാംശം നല്‍കാമോ?

1179

ദുരിതാശ്വാസ പദ്ധതിയില്‍ റോഡ് പുനരുദ്ധാരണം

ശ്രീ. ജെയിംസ് മാത്യു

()സംസ്ഥാനത്ത് 2012-13 സാമ്പത്തിക വര്‍ഷം വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ റോഡ് പുനരുദ്ധരാണത്തിന് എന്ത് തുക അനുവദിച്ചു എന്ന് വെളിപ്പെടുത്താമോ;

(ബി)ഫണ്ട് അനുവദിച്ചതിന്റെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാമോ;

(സി)അനുവദിച്ച തുകയില്‍ ഇതിനകം എത്ര ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1180

ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള സഹായം

ശ്രീ. ജി. എസ്. ജയലാല്‍

()അപകടമരണം/ചികിത്സാധനസഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുമ്പോള്‍ 50000/- രൂപയ്ക്ക് മുകളിലുള്ള ആനുകൂല്യം ജനപ്രതിനിധികളെ അറിയിച്ചുവേണം ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടതെന്ന നിര്‍ദ്ദേശം ജി..(ആര്‍.ടി) നമ്പര്‍ 6769/12/റവന്യൂ തീയതി 28.11.12) ഇപ്പോഴും നിലവിലുണ്ടോ;

(ബി)കൊല്ലം ജില്ലയിലെ പല താലൂക്കുകളിലും വില്ലേജുകളിലും ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലായെന്ന കാര്യം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ബന്ധപ്പെട്ടവരോട് ഗവണ്‍മെന്റ് നിര്‍ദ്ദേശം പാലിക്കുവാന്‍ ആവശ്യപ്പെടുമോ?

1181

റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗം

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()സംസ്ഥാനത്ത് നദീതീര സംരക്ഷണത്തിനായി റിവര്‍ മാനേജ്മെന്റ് ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഈ ഫണ്ട് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്താണ്;

(ബി)2012-13 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് റിവര്‍ മാനേജ്മെന്റ് ഫണ്ട് അനുവദിച്ചതിന്റെയും ചെലവഴിച്ചതിന്റെയും കണക്ക് ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(സി)മണലെടുക്കുന്ന കടവുകളുള്ള പഞ്ചായത്തുകള്‍ക്ക് ഫണ്ടു നല്‍കുന്നതില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ?

1182

പൊതുമേഖലയിലെ മണല്‍വില്‍പ്പന

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കേരളത്തിലെ നദികളോട് ചേര്‍ന്ന് മണല്‍ മേഖലയില്‍ നടക്കുന്ന അനധികൃത മണല്‍ ഖനനവും, മാഫിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മണല്‍ വില്‍പന പൊതുമേഖലയിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പൊതുമേഖലയിലൂടെ പായ്ക്കറ്റുകളിലാക്കി വിപണനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഇതിന് കുടംബശ്രീ എം.എന്‍.ആര്‍..ജി.എസ്. പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് ന്യായവിലക്ക് മണല്‍ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1183

പാലക്കാട് ജില്ലയില്‍ ആര്‍.എം.എഫിന്റെ വിനിയോഗം

ശ്രീ. എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()പാലക്കാട് ജില്ലയിലെ റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിലവില്‍ 28.2.2013 ലെ കണക്ക് പ്രകാരം എത്ര രൂപയുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ജില്ലയിലെ ആര്‍.എം.എഫ് ഫണ്ടിലേയ്ക്ക് ഏറ്റവും കൂടുതല്‍ ഏതു താലൂക്കില്‍ നിന്നുമാണ് തുക വരുന്നത്; വിശദാംശം 1.7.2006 മുതല്‍ 28.2.2013 വരെയുള്ള വാര്‍ഷിക സ്റേറ്റ്മെന്റ് രൂപത്തില്‍ നല്‍കാമോ;

(സി)പ്രസ്തുത തുക ഉപയോഗിച്ച് എന്തെല്ലാം മേജര്‍ വര്‍ക്കുകള്‍ പുഴ സംരക്ഷണത്തിനായി നടത്തുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ;

(ഡി)ഒറ്റപ്പാലം തടയണ നിര്‍മ്മാണം സംബന്ധിച്ച് മൈനര്‍ ഇറിഗേഷന്റെ പ്രൊപ്പോസല്‍ ലഭ്യമായിട്ടുണ്ടോ; അതിന്റെ കാലികസ്ഥിതി വിശദമാക്കുമോ;

()പ്രസ്തുത പ്രൊപ്പോസല്‍ തീരുമാനത്തിനായി സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റിയിലേയ്ക്ക് അയച്ചിട്ടുണ്ടോ; അയച്ചത് എന്നാണ്; വിശദാംശം ലഭ്യമാക്കുമോ;

(എഫ്)ഭാരതപ്പുഴയില്‍ റയില്‍വേ സ്റേഷന് സമീപം റിവര്‍ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് തടയണ നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ മലമ്പുഴ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നാണ് പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്;

(ജി)പ്രസ്തുത പ്രൊപ്പോസല്‍ ജില്ലാ വിദഗ്ദ്ധ സമിതി അംഗീകരിച്ചുവോ; അംഗീകരിച്ചുവെങ്കില്‍ ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് എന്നാണ് അയച്ചത്;

(എച്ച്)പ്രസ്തുത പ്രൊപ്പോസലിന്റെ കാലികസ്ഥിതി വിശദീകരിക്കാമോ?

 
1184

റിവര്‍ മാനേജ്മെന്റ് ഫണ്ട്

ശ്രീ. രാജൂ എബ്രഹാം

()റിവര്‍ മാനേജ്മെന്റ് ഫണ്ടുപയോഗിച്ച് പമ്പയാറ്റിലും മണിമലയാറ്റിലും നടപ്പാക്കുന്നതിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര പ്രോജക്ടുകളാണ് സംസ്ഥാനതല സമിതിക്കു മുമ്പില്‍ എത്തിയിട്ടുള്ളതെന്ന് പ്രോജക്ടിന്റെയും നദിയുടെയും പേരും, തുകയും സഹിതം വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഏതൊക്കെ പ്രോജക്ടുകള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; ഭരണാനുമതി ലഭിച്ച പ്രോജക്ടുകളുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)സംസ്ഥാനതല സമിതിക്ക് ലഭിച്ച മറ്റു പ്രോജക്ടുകളിന്മേല്‍ ഭരണാനുമതി നല്‍കുന്നതിനായി ഈസര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആര്‍.എം.എഫ് ലുള്‍പ്പെടുത്തി അനുമതിയ്ക്കായി സംസ്ഥാന സമിതിക്ക് നല്‍കിയ പുതിയ പദ്ധതികള്‍ ഏതൊക്കെ എന്ന് നദിയുടെ പേരും പ്രോജക്ടിന്റെ പേരും തുകയും സഹിതം വ്യക്തമാക്കുമോ; ഇവയില്‍ എത്ര എണ്ണത്തിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ബാക്കി പ്രോജക്ടുകള്‍ക്ക് ഭരണാനുമതി നല്‍കാന്‍ കഴിയാതിരുന്നത് എന്തു കൊണ്ട്;

()ഭരണാനുമതി ലഭിച്ച പ്രോജക്ടുകളുടെ ഓരോന്നിന്റെയും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു വിശദമാക്കുമോ;

(എഫ്)ഭരണാനുമതി നല്‍കാത്ത പ്രോജക്ടുകള്‍ക്ക് വീണ്ടും അംഗീകാരം നല്‍കാനായി സ്വീകരിച്ച നടപടികള്‍ എന്ത് എന്ന് വിശദമാക്കുമോ?

1185

ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന പദ്ധതി

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

()ഒരു പഞ്ചായത്തിന് ഒരു വില്ലേജ് എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;

(ബി)ഏതെങ്കിലും പഞ്ചായത്തുകളില്‍ വില്ലേജ് ഇല്ലാത്തതായിട്ടുണ്ടോ; എങ്കില്‍ എത്ര പഞ്ചായത്തുകളില്‍; എവിടെയെല്ലാം;

(സി)ഈ പഞ്ചായത്തുകളില്‍ വില്ലേജുകള്‍ സ്ഥാപിക്കാന്‍ കഴിയാതിരിക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ?

1186

വല്ലാപ്പുഴ വില്ലേജ് ഓഫീസ് നിര്‍മ്മാണം

ശ്രീ. സി. പി. മുഹമ്മദ്

()സ്വന്തമായി വില്ലേജ് ഓഫീസ് കെട്ടിടമില്ലാത്ത അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നായ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ വല്ലാപ്പുഴ വില്ലേജ് ഓഫീസിന് കെട്ടിടം പണിയുന്നതിന് ഗ്രാമവികസനവകുപ്പില്‍ നിന്ന് സ്ഥലം ലഭ്യമായിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1187

സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; എന്തൊക്കെ സൌകര്യങ്ങളാണ് ഇത്തരം വില്ലേജ് ഓഫീസുകളില്‍ അധികമായി ഏര്‍പ്പെടുത്തുവാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ആദ്യഘട്ടത്തില്‍ എത്ര വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആയി മാറ്റുന്നത്; പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഏത് വില്ലേജ് ഓഫീസാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ?

1188

വില്ലേജ് ഓഫീസുകളുടെ നവീകരണം

ശ്രീ. എം. ഉമ്മര്‍

()വില്ലേജ് ഓഫീസുകളുടെ നിലവിലെ ഓഫീസ് അന്തരീക്ഷവും പ്രവര്‍ത്തന രീതിയും നവീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ ;

(ബി)സ്വന്തം ഓഫീസ് കെട്ടിടം ഇല്ലാത്ത വില്ലേജുകളില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാനുള്ള സൌകര്യം ഏര്‍പ്പെടുത്തുമോ ; വിശദാംശം നല്‍കുമോ ;

(സി)വില്ലേജ് ഓഫീസുകള്‍ കംപ്യൂട്ടര്‍വത്ക്കരിക്കുകയും വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

1189

അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

ശ്രീ. പി. തിലോത്തമന്‍

()-ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ റവന്യൂ വകുപ്പിലെ ഏതെല്ലാം രേഖകളും സര്‍ട്ടിഫിക്കറ്റുകളുമാണ് അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നതെന്നു വ്യക്തമാക്കുമോ; ഇപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(ബി)അക്ഷയ കേന്ദ്രങ്ങളിലൂടെ നെറ്റ് കണക്ഷന്റെയും കമ്പ്യൂട്ടറിന്റെയും സഹായത്താല്‍ ഒരപേക്ഷ നല്‍കി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ എത്രതവണ ഒരു കക്ഷി അക്ഷയ കേന്ദ്രത്തില്‍ പോകേണ്ടിവരും എന്നു പറയാമോ; ഇതിനുവേണ്ടി പലതവണ പണം നല്‍കേണ്ടിവരുമോ എന്നു വ്യക്തമാക്കുമോ; അപേക്ഷ സമര്‍പ്പിച്ചുകഴിയുമ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ അപേക്ഷയിലെ പോരായ്മകള്‍ കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്യുകയോ, അപേക്ഷ മടക്കുകയോ ചെയ്യുമ്പോള്‍ വീണ്ടും അപേക്ഷാ ഫീസ് നല്‍കാതെ അപേക്ഷ പുന:സമര്‍പ്പിക്കുവാന്‍ കഴിയുമോ എന്നു പറയാമോ?

1190

ദുരന്ത നിവാരണ സെല്ലിന്റെ പബ്ളിക് അഡ്രസ് സിസ്റം

ശ്രീ. പാലോട് രവി

()റവന്യൂ വകുപ്പിന്റെ കീഴിലുള്ള ദുരന്ത നിവാരണ സെല്ലില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളെ

ഏകോപിപ്പിച്ച് കൊണ്ട് വാര്‍ത്താ വിനിമയ ഉപകരണങ്ങളും പബ്ളിക് അഡ്രസ് സിസ്റവും സ്ഥാപിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇവ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി)ഇത് നടപ്പിലായിട്ടുണ്ടെങ്കില്‍ ഗവണ്‍മെന്റ് എത്ര രൂപ ചെലവാക്കി എന്ന് വ്യക്തമാക്കാമോ ;

(ഡി)ഈ സിസ്റം നിലവില്‍ വന്നതിനുശേഷം ഏതെങ്കിലും സര്‍ക്കാര്‍ വിഭാഗം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ടോ;

()ഏതെല്ലാം ദുരന്തങ്ങളില്‍ സഹായം നല്‍കാന്‍ ഈ സിസ്റം വഴി കഴിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ;

(എഫ്)പോലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അംഗങ്ങളെ ഡെപ്യൂട്ടേഷനില്‍ നിയമിച്ച് പ്രവര്‍ത്തനവും മെയിന്റനന്‍സും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1191

നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

'' സി. കെ. നാണു.

()പിന്നോക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ വിവിധ തലങ്ങളിലെ റവന്യൂ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിക്കുന്ന നിഷേധാത്മകമായ സമീപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച ഉത്തരവുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പോലും പല റവന്യൂ ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ പേരില്‍ ശിക്ഷണ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?

1192

സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി രേഖപ്പെടുത്തല്‍

ശ്രീ.എന്‍..നെല്ലിക്കുന്ന്

()സി.ബി.എസ്.., .സി.എസ്., എന്‍.സി..ആര്‍.ടി. എന്നീ സിലബസുകളില്‍ വിദ്യാഭ്യാസം നടത്തിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ 10,12 ക്ളാസുകളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി രേഖപ്പെടുത്തുന്നില്ലെന്ന വസ്തുത ശ്രദ്ധിച്ചിട്ടുണ്ടോ;

(ബി)ഈ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണാനുകൂല്യങ്ങളുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കുവേണ്ടി വില്ലേജാഫീസുകളില്‍നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഈ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1193

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ ഫ്ളഡ് റിലീഫ് വര്‍ക്കുകള്

ശ്രീ. കെ. മുരളീധരന്‍

()വെള്ളപ്പൊക്ക നിവാരണ പദ്ധതി പ്രകാരം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ 2012 -13 വര്‍ഷം ഏതൊക്കെ പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത്;

(ബി)ഇവയില്‍ ഏതൊക്കെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് കളക്ടറേറ്റ് തലത്തില്‍ ഭരണാനുമതി പുറപ്പെടുവിച്ചിട്ടുണ്ട്;

(സി)ഫ്ളഡ് റിലീഫ് പ്രവൃത്തികള്‍ എത്രയും വേഗം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1194

കിളിമാനൂരിലെ ഇലക്ട്രിക് ശ്മശാനം

ശ്രീ. ബി. സത്യന്‍

()കിളിമാനൂരില്‍ ഇലക്ട്രിക് ശ്മശാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേനുകളുടെ സംഘടന റവന്യൂ മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; ഇതുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ വ്യക്തമാക്കുമോ;

(ബി)പഞ്ചായത്ത് പ്രദേശങ്ങളില്‍ ഇലക്ട്രിക് ശ്മശാനം സ്ഥാപിക്കുന്നതിന് എത്ര സെന്റ് ഭൂമിയാണ് ലഭ്യമാക്കേണ്ടതെന്ന് വ്യക്തമാക്കുമോ?

1195

ലാന്റ് ട്രൈബ്യൂണല്‍ ഓഫീസ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക

ശ്രീ.ജി.എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ ലാന്റ് ട്രൈബ്യൂണല്‍ ഓഫീസ്, സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളായ എല്‍.. റെയില്‍വേ നമ്പര്‍ 2, എല്‍.എ നമ്പര്‍ 2(കുണ്ടറ), എല്‍.(കെ.എം.എം.എല്‍) എന്നീ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ശമ്പളവും, മറ്റ് അലവന്‍സുകളും ലഭിക്കുന്നില്ലായെന്ന വിവരം ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് എത്ര മാസത്തെ ശമ്പളം ലഭിക്കുവാനുണ്ടെന്നും, ആയത് എന്നത്തേയ്ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമെന്നും അറിയിക്കുമോ ?

1196

സംസ്കൃത സര്‍വ്വകലാശാല തുറവൂര്‍ സബ്സെന്ററിന് സ്ഥലം

ശ്രീ..എം.ആരിഫ്

()സംസ്കൃത സര്‍വ്വകലാശാലയുടെ തുറവൂര്‍ സബ് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് തുറവൂര്‍ തെക്ക് വില്ലേജില്‍ ലാന്റ് ബാങ്കിന്റെ അധീനതയിലുള്ള മ്മ ഏക്കര്‍ ഭൂമി ലഭ്യമാക്കണമെന്ന അരൂര്‍ എം.എല്‍..യുടെ അപേക്ഷയിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഈ സ്ഥലം ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?

1197

ചടയമംഗലം പെരപ്പയം പാലം നിര്‍മ്മാണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ചടയമംഗലം പെരപ്പയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂഉടമകള്‍ക്ക് പണം ലഭ്യമാക്കാത്തതിനാല്‍ അക്വിസിഷന്‍ നടപടികള്‍ നടക്കാതിരിക്കുന്നതു സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഭൂഉടമകള്‍ക്ക് പണം ലഭ്യമാക്കി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലം പണിയ്ക്കായി നല്‍കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ ?

1198

ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

ശ്രീ. പി. സി. വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയില്‍ ഭൂമി സംരക്ഷണം സംബന്ധിച്ചുളള ഡേറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇല്ലെങ്കില്‍ എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1199

കുട്ടനാട്ടിലെ ആര്‍.ബ്ളോക്കിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ ഭൂമി വില്‍പ്പന

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

()2007-ല്‍ കുട്ടനാട്ടിലെ ആര്‍.ബ്ളോക്കിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ ഭൂമി വില്‍പ്പന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ് ആയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം കാര്യങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ആര്‍ക്കെല്ലാം എതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്; വിശദമാക്കുമോ;

(ഡി)അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെട്ട വസ്തുക്കളില്‍ പോക്കുവരവ് നടത്തുന്നത് നിര്‍ത്തിവയ്ക്കാനും ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1200

ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ സഹായം

ശ്രീ.ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മണ്ണടിയില്‍ തുടര്‍ച്ചയായി ഭൂചലനം ഉണ്ടായിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തുടര്‍ ചലനങ്ങള്‍ ഉണ്ടാകുന്നത് കാരണം സ്ഥലവാസികള്‍ തികച്ചും ആശങ്കയിലാകയാല്‍ ആയത് പരിഹരിക്കുന്നതിനുവേണ്ടി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ സഹായം ലഭ്യമാക്കുമോ;

(സി)അനുബന്ധ വിഷയവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ സര്‍ക്കാരിന്റെ സാങ്കേതികവിഭാഗം എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് അനുബന്ധ വിഷയത്തിന്മേല്‍ ശാസ്ത്രീയ പഠനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.