UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1121

എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം നല്‍കല്‍

ശ്രീ. . കെ. ബാലന്‍

()സംസ്ഥാനത്തെ ഏതെങ്കിലും സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ;

(ബി)തീരുമാനിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ മേഖലയിലെ ഒരു സ്ഥാപനം സ്വയംഭരണസ്ഥാപനമാക്കി മാറ്റുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ ; വിശദമാക്കുമോ;

(സി)ഇതിലൂടെ കുറഞ്ഞ ഫീസില്‍ നല്ല സ്ഥാപനത്തില്‍ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടോ എന്ന് അറിയിക്കുമോ?

1122

സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ അദ്ധ്യാപകരുടെ അഭാവം

ശ്രീ. അന്‍വര്‍ സാദത്ത്

()സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളില്‍ വിവിധ വിഭാഗങ്ങളില്‍ പഠിപ്പിക്കുന്നതിന് മതിയായ അദ്ധ്യാപകരില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഓരോ വിഭാഗത്തിലും അദ്ധ്യാപകരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കാമോ;


(സി)പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ട അദ്ധ്യാപകര്‍ക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(ഡി)നിലവിലുള്ള ഒഴിവുകളില്‍ അടിയന്തിരമായി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

1123

കാസര്‍ഗോഡ് ജില്ലയിലെ സ്വാശ്രയ എന്‍ജിനീയറിംഗ്കോളേജുകള്‍

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ നിലവില്‍ എത്ര സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്;

(ബി)ഇവിടെ എത്ര സ്വാശ്രയ സ്ഥാപനങ്ങള്‍ നിലവിലുണ്ട്;വ്യക്തമാക്കുമോ ?

1124

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ്

ശ്രീ. എം. ഹംസ

()2011-12 വര്‍ഷത്തില്‍ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ എന്ത് തുക ചെലവഴിച്ച് എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി; വിശദാംശം ലഭ്യമാക്കുമോ;

(ബി)പ്രസ്തുത കോളേജില്‍ നിലവില്‍ എത്ര കോഴ്സുകള്‍ ഉണ്ട്; ആകെ എത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു; കോഴ്സ് തിരിച്ച് കണക്ക് നല്‍കുമോ;

(സി)ഈ കോളേജില്‍ എത്ര പോസ്റ്ഗ്രാജ്വേറ്റ് കോഴ്സുകള്‍ ഉണ്ട്; ഏതെല്ലാം;

(ഡി)കോളേജില്‍ ബി.ടെക് ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് കോഴ്സ് ആരംഭിക്കുവാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ന് മുതല്‍ കോഴ്സ് ആരംഭിക്കും; വിശദാംശം നല്‍കുമോ?

1125

സാറ്റലൈറ്റ് ഇന്ററാക്ടീവ് ടെര്‍മിനലുകള്‍

ശ്രീ. . പി. ജയരാജന്‍

()സാറ്റലൈറ്റ് ഇന്ററാക്ടീവ് ടെര്‍മിനലുകള്‍ സംസ്ഥാനത്തെ എത്ര കോളേജുകളില്‍ സ്ഥാപിച്ചിട്ടുണ്ട്;

(ബി)ഏതെല്ലാം കോളേജുകളിലാണ് ടെര്‍മിനലുകള്‍ സ്ഥാപിച്ചത്;

(സി)ഇതിനായി എന്തു തുക ചെലവഴിച്ചു; ഏത് ഏജന്‍സി മുഖേനയാണ് ഇതു നടപ്പിലാക്കിയതെന്ന് വ്യക്തമാക്കുമോ;

(ഡി)എഡ്യൂസാറ്റ് പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ കലാശാലകളിലേക്കും വ്യാപിപ്പിക്കുന്നത് ലക്ഷ്യമിട്ട് എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്; വ്യക്തമാക്കുമോ?

1126

മൂന്നാര്‍ സര്‍ക്കാര്‍ കോളേജില്‍ എം.എസ്.സി. മാത്സ് കോഴ്സ്

ശ്രീ. എസ്. രാജേന്ദ്രന്‍

()മൂന്നാര്‍ സര്‍ക്കാര്‍ കോളേജില്‍ ഏതൊക്കെ കോഴ്സുകളാണ് നിലവില്‍ ഉളളത്;

(ബി)ഈ കോളേജ് ഏതു വര്‍ഷമാണ് ആരംഭിച്ചത്; ഇപ്പോള്‍ വിവിധ കോഴ്സുകളിലായി എത്ര വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു;

(സി)ഈ കോളേജില്‍ എം.എസ്.സി. മാത്സ് കോഴ്സ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

1127

ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ്

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി പനമ്പിളളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതുതായി ഏതെല്ലാം കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്നും അറിയിക്കുമോ?

1128

എളേരിത്തട്ട് ഇ.കെ.നായനാര്‍ സ്മാരക കോളേജില്‍ലൈബ്രറി, ഓഡിറ്റോറിയം നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക കോളേജില്‍ ലൈബ്രറി, ഓഡിറ്റോറിയം എന്നിവ നിര്‍മ്മിക്കുന്നതിന് നേരത്തെ ലഭിച്ച ഭരണാനുമതി റിവൈസ് ചെയ്യുന്നതിന് തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ?

1129

ബിരുദാനന്തരബിരുദവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സ്കോളര്‍ഷിപ്പ്

ശ്രീ. . പി. ജയരാജന്‍

()സാമൂഹ്യശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സ്കോളര്‍ഷിപ്പ് പദ്ധതിക്കായി 2012-2013 സാമ്പത്തികവര്‍ഷം ആകെ എന്തു തുക വകയിരുത്തുകയുണ്ടായി;

(ബി)പ്രസ്തുത സ്കോളര്‍ഷിപ്പ് നടപ്പു സാമ്പത്തികവര്‍ഷം എത്ര വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുകയുണ്ടായി;

(സി)ഈയിനത്തില്‍ എന്തു തുക ചെലവഴിച്ചു;

(ഡി)എത്ര വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കി; എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും സ്കോളര്‍ഷിപ്പ് അനുവദിക്കുവാനുണ്ട്; വിശദാംശം അറിയിക്കുമോ?

1130

പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. . എം. ആരീഫ്

()പാരലല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരം ചേര്‍ത്തല താലൂക്കില്‍ എത്ര രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ കുടിശ്ശികയുണ്ട്; ഈ തുക എത്രയും വേഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

1131

ഡിഗ്രിക്ക് തുല്യമായ കോഴ്സുകള്‍

ശ്രീ. കെ. രാജു

)അഫ്സല്‍ ഉലമ കോഴ്സിനെ ഡിഗ്രിക്കു തുല്യമായും ഭാഷാധ്യാപക ഡിപ്ളോമ കോഴ്സുകളെ ബി.എഡിനു തുല്യമായും പരിഗണിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ;

(ബി)സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടില്ലാത്ത കോഴ്സുകള്‍ ഡിഗ്രിക്ക് തുല്യമാണോ എന്ന് തീരുമാനിക്കുന്നത് സര്‍വ്വകലാശാലയോ സര്‍ക്കാരോ എന്നു വ്യക്തമാക്കുമോ?

1132

എയ്ഡഡ് കോളേജുകളിലേയും, യൂണിവേഴ്സിറ്റികളിലേയും ജീവനക്കാരുടെ പ്രശ്നങ്ങള്‍

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

()കേരളത്തിലെ എയ്ഡഡ് കോളേജുകളിലേയും യൂണിവേഴ്സിറ്റികളിലേയും ജീവനക്കാരുടെ കുറവും, പ്രശ്നങ്ങളും പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ചെയര്‍മാനും കണ്‍വീനറും ആരാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കാണ് സമര്‍പ്പിച്ചത്; വിശദമാക്കുമോ;

(സി)വിദ്യാഭ്യാസ വകുപ്പിന് ഈ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;

()1998 ന് ശേഷം അനുവദിച്ച കോഴ്സുകള്‍ക്കാനുപാതികമായിസ്റാഫ് പാറ്റേണ്‍ അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(എഫ്)എയ്ഡഡ് കോളേജ് ജീവനക്കാര്‍ക്ക് ആശ്രിതനിയമനവ്യവസ്ഥ ബാധകമാക്കാമോ; വിശദമാക്കുമോ?

1133

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

,,ജി.സുധാകരന്‍

ഡോ. കെ.ടി.ജലീല്‍

ശ്രീ. ആര്‍.രാജേഷ്

()സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന് സ്വയംഭരണാവകാശം നല്‍കാന്‍ ഉദ്ധേശിക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ;

(സി)സ്വയംഭരണ സ്ഥാപനമാകുന്നതോടെ കോളേജില്‍ നിലവിലുള്ള ഫീസ് ഘടനയില്‍ പതിന്മടങ്ങ് വര്‍ദ്ധനയുണ്ടാകുമെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഭാവിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

()ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വയംഭരണാവകാശം നടപ്പിലാക്കുന്നതിന്റെ ഗുണ-ദോഷവശങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

1134

ന്നതവിദ്യാഭ്യാസ മേഖയിലെ പിന്നോക്കാവസ്ഥ

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()ഉന്നതവിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം;

(സി)ഇതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദ വിവരം ലഭ്യമാക്കുമോ?

1135

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പദ്ധതി

ശ്രീ. എം. ഉമ്മര്‍

,, പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

()ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനായി ആവിഷ്ക്കരിച്ചു നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികള്‍ മുഖേന കൈവരിക്കാന്‍ കഴിയുമെന്ന് കരുതുന്ന നേട്ടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;

(സി)2012-13 സാമ്പത്തിക വര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയുടെ മെച്ചപ്പെടുത്തലിനായി എന്തു തുക വകയിരുത്തി, എന്തു തുക ചെലവഴിച്ചു എന്നീ വിശദാംശങ്ങള്‍ നല്‍കുമോ?

1136

2012-2013-ല്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി-പദ്ധതിയിതരവിഹിതം

ശ്രീ. കെ. കെ. നാരായണന്‍

()2012-2013-ലെ ബഡ്ജറ്റില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍കീഴില്‍ ഓരോ കണക്കിലും വകയിരുത്തിയ പദ്ധതി-പദ്ധതിയിതര തുക എത്രയാണെന്നു വ്യക്തമാക്കുമോ;

(ബി)നീക്കിവെച്ച തുകയില്‍ ഇതിനകം ചെലവഴിച്ച തുക എത്ര; വിശദാംശം നല്‍കുമോ;

(സി)2012-13 സാമ്പത്തികവര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്ക്കൃതപദ്ധതികള്‍ ഏവ; ഇവ ഓരോന്നിനും വകയിരുത്തിയ തുകയും, ചെലവഴിച്ച തുകയും എത്രയെന്നു വ്യക്തമാക്കുമോ?

1137

ഓപ്പണ്‍ യൂണിവേഴ്സിറ്റി

ശ്രീ.സി. ദിവാകരന്‍

()കേരളത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ആരംഭിക്കുമോ;

(ബി)2011-12-ല്‍ വിവിധ യൂണിവേഴ്സിറ്റികളിലായി എത്രപേര്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന വിവരം ലഭ്യമാണോ; വിശദമാക്കുമോ ?

1138

ഗ്രന്ഥശാലാസംഘത്തിന് ഗ്രാന്റ്

ശ്രീമതി കെ. കെ. ലതിക

()കേരളാ സ്റേറ്റ് ലൈബ്രറി കൌണ്‍സിലിന് 2012-13-ലെ ഗ്രാന്റ് അനുവദിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഗ്രാന്റ് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)ഗ്രാന്റ് എപ്പോള്‍ അനുവദിക്കുമെന്ന കാര്യം വ്യക്തമാക്കുമോ?

1139

സംസ്ഥാനത്ത് ഐ..ടി സ്ഥാപിക്കുന്നതിന് നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് ഒരു ഐ..ടി സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ എത്രകോടി രൂപ വകയിരുത്തിയിരുന്നു;

(ബി)ഈ പ്രവര്‍ത്തനങ്ങള്‍ക്കായി എത്രകോടി രൂപ ചെലവഴിച്ചു; വ്യക്തമാക്കാമോ;

(സി)സംസ്ഥാനത്ത് ഒരു ഐ..ടി സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ പ്രതികരണമെന്താണ്; വിശദമാക്കുമോ ?

1140

പാലക്കാട് ജില്ലയില്‍ ഐ..റ്റി

ശ്രീ. കെ. വി. വിജയദാസ്

()2012-2013-ലെ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പാലക്കാട് ജില്ലയില്‍ ഐ..റ്റി. സ്ഥാപിക്കുന്നത് സംബന്ധിച്ച നടപടിയുടെ പ്രവര്‍ത്തനപുരോഗതി വിശദമാക്കുമോ ;

(ബി)ഇതിനായി ഭൂമി ഏറ്റെടുത്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(സി)..റ്റി. സ്ഥാപിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ; ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

1141

2012-2013-ല്‍ സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി-പദ്ധതിയിതരവിഹിതം

ശ്രീ. ആര്‍. രാജേഷ്

()2012-2013-ലെ ബഡ്ജറ്റില്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് ഓരോ ശീര്‍ഷകത്തിലും വകയിരുത്തിയ പദ്ധതി -പദ്ധതിയിതര തുക എത്രയെന്നു വ്യക്തമാക്കുമോ;

(ബി)ഓരോ ഇനത്തിലും ഇതിനകം ചെലവഴിച്ച തുക എത്രയെന്നു വ്യക്തമാക്കുമോ;

(സി)2012-13 സാമ്പത്തികവര്‍ഷത്തില്‍ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്ക്കൃതപദ്ധതികള്‍ ഏതൊക്കെയാണ്; ഓരോന്നിനും വകയിരുത്തിയ തുകയും, ഇതുവരെ ചെലവായ തുകയും എത്രയെന്നു വിശദമാക്കുമോ?

1142

ക്ളാസ് ബി എന്‍ജിനീയറിംഗ് കോളേജുകളില്‍ യൂണിഫൈഡ് റൂള്‍സ്

ശ്രീമതി പി. അയിഷാ പോറ്റി

()സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 2000-ത്തിന് ശേഷം നടന്ന സ്പെഷ്യല്‍ റൂള്‍ ഭേദഗതികള്‍ എ..സി.ടി.ഇ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണോ നടത്തിയിട്ടുളളത്; വിശദമാക്കുമോ;

(ബി)സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന ക്ളാസ് ബി എന്‍ജിനീയറിംഗ് കോളേജുകളില്‍ യൂണിഫൈഡ് റൂള്‍സ് നടപ്പിലാക്കാത്തതിന്റെ കാരണങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

1143

സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്ന അദ്ധ്യാപകര്‍ക്ക്ലഭിക്കേണ്ട ആനുകൂല്യങ്ങള്‍

ശ്രീമതി പി. അയിഷാ പോറ്റി

()സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ പോളിസ്ട്രീം വിഭാഗത്തില്‍പ്പെട്ട വര്‍ക്ഷോപ്പ് സൂപ്രണ്ട് (എഞ്ചിനീയറിംഗ് കോളേജ്) ഫസ്റ് ഗ്രേഡ് ഇന്‍സ്ട്രക്ടര്‍, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-കക വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ എന്നീ വിഭാഗങ്ങള്‍ക്ക് എ..സി.ടി.ഇ മാനദണ്ഡങ്ങള്‍ അനുസരിച്ചും യൂണിവേഴ്സിറ്റി നിയമങ്ങള്‍ക്ക് വിധേയമായും ശമ്പളം, പ്രൊമോഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാന്‍ അര്‍ഹതയുണ്ടോ;

(ബി)സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സ്പെഷ്യല്‍ റൂള്‍സിലൂടെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും എയ്ഡഡ് എന്‍ജിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപകര്‍ക്ക് നല്‍കുകയും ചെയ്യുന്ന സാഹചര്യമുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ.

(സി)ഈ അപാകതകള്‍ പരിഹരിക്കപ്പെടുന്നതിന് ഹയര്‍ സെക്കന്ററി എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവോ; ആയതില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

1144

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ്ഡയറക്ടര്‍മാരെ സംബന്ധിച്ച വിശദാംശം

ശ്രീമതി പി. അയിഷാ പോറ്റി

()ജി.(പി)നം.389/2010/എച്ച്.ഇഡിഎന്‍. തീയതി. 7.01.10 അനുസരിച്ച് സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ അദ്ധ്യാപകരുടെ ശമ്പളം എ..സി.റ്റി പ്രകാരം പരിഷ്കരിച്ച് നടപ്പാക്കിയതില്‍ പാര്‍ട്ട് കകക പ്രകാരം സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ പോളിടെക്നിക് സ്ട്രീമില്‍ ഉള്‍പ്പെട്ട നാല് ജോയിന്റ് ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ നാലുപേരുടെയും വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത ജോയിന്റ് ഡയറക്ടര്‍മാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിന് മേല്‍ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കും പ്രകാരം 80% സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?

1145

കോഴിക്കോട് ജില്ലയില്‍ പോളിടെക്നിക്കുകള്‍

ശ്രീ. . കെ. വിജയന്‍

()പോളിടെക്നിക് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)കോഴിക്കോട് ജില്ലയില്‍ എത്ര പോളിടെക്നിക്കുകള്‍ ഉണ്ട്;

(സി)ജില്ലയിലെ വിദ്യാര്‍ത്ഥി അനുപാതത്തെ അടിസ്ഥാനമാക്കി പോളിടെക്നിക്കുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

1146

സര്‍ക്കാര്‍ മേഖലയില്‍ പുതുതായി പോളിടെക്നിക്കോളേജുകള്‍

ശ്രീ. . കെ. ബാലന്‍

()സര്‍ക്കാര്‍ മേഖലയില്‍ പുതുതായി പോളിടെക്നിക് കോളേജുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)സര്‍ക്കാര്‍ മേഖലയില്‍ പോളിടെക്നിക്കുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ;

(സി)അണ്‍എയ്ഡഡ് മേഖലയില്‍ പോളിടെക്നിക്കുകള്‍ക്ക് അനുമതി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ട്; വ്യക്തമാക്കുമോ?

1147

സാങ്കേതിക സര്‍വ്വകലാശാല

ശ്രീ. കെ. അച്ചുതന്‍

,, എം. പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്ത് സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)സര്‍വ്വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി)ഏതെല്ലാം തരം കോളേജുകളാണ് പ്രസ്തുത സര്‍വ്വകലാശാലയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി തുക അനുവദിച്ചിട്ടുണ്ടോ;

()സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

1148

സര്‍വ്വകലാശാലകളിലെ നിയമന നിരോധനം

ശ്രീമതി കെ. എസ്. സലീഖ

()സര്‍വ്വകലാശാലകള്‍ക്ക് മേല്‍ സര്‍ക്കാര്‍ എന്തെല്ലാം സാമ്പത്തിക അച്ചടക്കം ഇപ്പോള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ പ്രമോഷനും, താഴ്ന്ന വിഭാഗം ഉദ്യോഗസ്ഥരുടെ നിയമനവും തടഞ്ഞു വയ്ക്കുവാനും ചില സര്‍വ്വീസുകള്‍ " ഔട്ട് സോഴ്സ്'' ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ക്കായി 2012-13 ല്‍ കേന്ദ്രം അനുവദിച്ച തുക എത്ര; ആയതില്‍ എന്ത് തുക ഓരോ സര്‍വ്വകലാശാലയും ചെലവഴിച്ചു; വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സര്‍വ്വകലാശാലകളില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചു; എത്ര നിയമനങ്ങള്‍ നടത്തി; സര്‍വ്വകലാശാലകള്‍ തിരിച്ച് വ്യക്തമാക്കുമോ;
()തൊഴില്‍ രഹിതര്‍ കൂടുതലുള്ളതും , വിദ്യാഭ്യാസപരമായി വളരെയധികം ഉയര്‍ന്ന നിലവാരമുള്ള ഉദ്യോഗാര്‍ത്ഥികളുമുള്ള സംസ്ഥാനത്ത് സര്‍വ്വകലാശാലകളില്‍ ഇപ്രകാരമുള്ള പുതിയ തസ്തിക സൃഷ്ടിക്കാതെയും, നിയമന നിരോധനം അടിച്ചേല്‍പ്പിക്കുന്നതും ശരിയാണെന്ന് കരുതുന്നുണ്ടോ; വിശദാംശം അറിയിക്കുമോ?

1149

മലയാള സര്‍വ്വകലാശാല

ശ്രീ. കെ. അച്ചുതന്‍

,, എം. പി. വിന്‍സന്റ്

,, വി. റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് മലയാള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഭാഷയുടെയും സംസ്കാരത്തിന്റെയും സൂക്ഷ്മതലങ്ങള്‍ വിശദമായി പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും സര്‍വ്വകലാശാല കോഴ്സുകളില്‍ പ്രത്യേക ഊന്നല്‍ നല്‍കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം സര്‍വ്വകലാശാലാ പ്രവര്‍ത്തനത്തിന് എന്തു തുക അനുവദിച്ചിട്ടുണ്ട്;


ഡി)സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ

വിദ്യാര്‍ത്ഥികള്‍ക്കും എന്തെല്ലാം സൌകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്;

()യു.ജി.സി. ധനസഹായം ലഭിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

1150

കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റ് നിയമനം

ശ്രീ. പി. കെ. ബഷീര്‍

()കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റ് നിയമനം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലവിലുളള കേസ്സുകളുടെ നമ്പറുകള്‍ ലഭ്യമാക്കുമോ;

(ബി)കേസ്സുകളുടെ കാര്യത്തില്‍ സര്‍ക്കാരും, യൂണിവേഴ്സിറ്റിയും അഫിഡവിറ്റ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അഫിഡവിറ്റുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

1151

ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്

ശ്രീമതി ഇ. എസ്. ബിജിമോള്‍

()2007 മാര്‍ച്ച് മാസം കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ട് കൊല്ലം, പവിത്രേശ്വരം, അഞ്ജനം വീട്ടില്‍ ശ്രീ. ജി. ഓമനശീലന്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത അപേക്ഷ ഏതെങ്കിലും ബോര്‍ഡ് ഓഫ് സ്റഡീസിന്റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ടോ എന്നും പ്രസ്തുത ബോര്‍ഡിന്റെ തീരുമാനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്നും വിശദമാക്കുമോ;

(ഡി)അപേക്ഷകന് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?

1152

ഇലക്ട്രോണിക് സിറ്റി

ശ്രീ. കെ. എന്‍. . ഖാദര്‍

()കോഴിക്കോട് സര്‍വ്വകലാശാല കേന്ദ്രീകരിച്ച് ഒരു ഇലക്ട്രോണിക് സിറ്റി സ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പും വ്യവസായ വകുപ്പും സര്‍വ്വകലാശാലയും സംയുക്തമായി ധാരണയില്‍ എത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി)പദ്ധതി നടപ്പിലാക്കുന്നതിന് എത്ര മാത്രം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

1153

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥലം എന്‍.സി.സിയ്ക്ക് കൈമാറിയ നടപടി

ശ്രീ. എം. ചന്ദ്രന്‍

()കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥലം എന്‍.സി.സി യ്ക്ക് കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍; വ്യക്തമാക്കുമോ;

(ബി)ഇതിന്റെ പാട്ടവും കാലാവധിയുടെയും വിശദാംശം അറിയിക്കുമോ;

(സി)ആയതിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ബഹു. കേരള ഗവര്‍ണര്‍ക്ക് എന്‍.സി.സി യ്ക്കു വേണ്ടി കരാറില്‍ ഏര്‍പ്പെടുവാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

()എന്‍.സി.സി യ്ക്ക് ഇപ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലോ അതിനു കീഴിലുള്ള കോളേജുകളിലോ പാഠ്യപദ്ധതിയുടെയോ മറ്റോ ഭാഗമായി യൂണിറ്റുകള്‍ ഉണ്ടോ;

(എഫ്)ഉണ്ടെങ്കില്‍ എവിടെയൊക്കെ; ഇല്ലെങ്കില്‍ എന്നു മുതല്‍ക്കാണ് കോളേജുകളില്‍ നിന്ന് എന്‍.സി.സി യൂണിറ്റുകള്‍ ഒഴിവാക്കപ്പെട്ടത്; വ്യക്തമാക്കുമോ;

(ജി)എന്‍.സി.സിയ്ക്കു നല്‍കിയിരിക്കുന്ന സ്ഥലത്തിന് മര്യാദപാട്ടം നിശ്ചയിക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടേണ്ടാ; ഉണ്ടെണ്ടങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(എച്ച്)തുച്ഛമായ പാട്ടത്തിന് നല്‍കിയിരിക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

1154

മലപ്പുറത്ത് ഇംഗ്ളീഷ് ഫോറിന്‍ ലാംഗ്വേജ്യൂണിവേഴ്സിറ്റി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()മലപ്പുറത്ത് ഇംഗ്ളീഷ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;

(ബി)ഇതുവരെ പൂര്‍ത്തിയായ നടപടികള്‍ വ്യക്തമാക്കുമോ;


സി)ശേഷിക്കുന്ന നടപടികള്‍ വിശദമാക്കുമോ;


(ഡി)യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1155

സ്വാശ്രയ മെഡിക്കല്‍കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും സ്റൈപ്പന്റും

ശ്രീ.പി.ഉബൈദുള്ള

()കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സ്കോളര്‍ഷിപ്പുകളുടെയും സ്റെപ്പെന്റുകളുടെയും വിശദാംശം ലഭ്യമാക്കുമോ;

(ബി)സ്വാശ്രയ കോളേജുകളില്‍ മെറിറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നപോലെ സ്റൈപ്പെന്റും സ്കോളര്‍ഷിപ്പും നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.