Q.
No |
Questions
|
611
|
ട്രഷറികള്‍
നവീകരിക്കാന്‍
നടപടി
ശ്രീ.
കെ.
ദാസന്‍
(എ)ട്രഷറികളുടെ
അടിസ്ഥാന
സൌകര്യ
വികസന
പദ്ധതിയില്‍പ്പെടുത്തി
ട്രഷറികള്‍
നവീകരിക്കുന്നതിന്
ആവിഷ്കരിച്ചിരിക്കുന്ന
പരിപാടികള്‍
എന്തെല്ലാം
;
(ബി)ഈ
പദ്ധതിയില്‍
ട്രഷറികള്‍ക്ക്
കെട്ടിടം
പണിയുന്നതിന്
തുക
വകയിരുത്തിയിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കാമോ
;
(സി)കോഴിക്കോട്
ജില്ലയില്‍
ഈ
പദ്ധതിയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടക്കുന്നതെന്ന്
വിശദമാക്കാമോ
;
(ഡി)കൊയിലാണ്ടി
സബ്
ട്രഷറിയില്‍
സൌകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
ഈ പദ്ധതി
പ്രകാരം
നടപടികള്‍
സ്വീകരിക്കുമോ
? |
612 |
സബ്
ട്രഷറികള്‍
ആരംഭിക്കാന്‍
നടപടി
ശ്രീ.
പി.
റ്റി.
എ.
റഹീം
(എ)കേരളത്തിലെ
സബ്/താലൂക്ക്
ആസ്ഥാനങ്ങള്‍
ശാക്തീകരിക്കുന്നതിന്റെ
ഭാഗമായി
ഇവിടങ്ങളില്‍
സബ്
ട്രഷറികള്‍
ആരംഭിക്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ
;
(ബി)നേരത്തേ
നിര്‍ത്തലാക്കിയ
ഏകാംഗട്രഷറികള്‍ക്ക്
പകരം സബ്
ട്രഷറികള്‍
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ
;
(സി)എത്ര
സബ്താലൂക്ക്
ആസ്ഥാനങ്ങളിലെ
ഏകാംഗട്രഷറികളാണ്
നിര്‍ത്തലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ
? |
613 |
പുതുതായി
സബ്ട്രഷറി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
ശ്രീ.
വി.
ചെന്താമരാക്ഷന്‍
(എ)പുതുതായി
സബ്ട്രഷറി
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിന്
ശേഷം
എത്ര
സബ്ട്രഷറികള്‍
അനുവദിച്ചിട്ടുണ്ട്;
(സി)പാലക്കാട്
ജില്ലയിലെ
നെന്മാറയില്‍
പുതിയ
സബ്ട്രഷറി
അനുവദിക്കുന്നത്
സംബന്ധിച്ച്
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
ലഭ്യമാക്കാമോ? |
614 |
നൂറനാട്
സബ്ട്രഷറി
പ്രവര്‍ത്തന
സജ്ജമാക്കാന്‍
നടപടി
ശ്രീ.
ആര്‍.
രാജേഷ്
നൂറനാട്
സബ്ട്രഷറി
പൂര്‍ണ്ണ
പ്രവര്‍ത്തനസജ്ജമായില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത
സബ്ട്രഷറിയില്‍
ആവശ്യത്തിന്
ജീവനക്കാരെ
നിയമിക്കുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
; ട്രഷറി
ബാങ്കിംഗ്
ആക്കി
മാറ്റുന്നതിനുള്ള
നടപടി
സ്വീകരിക്കുമോ
? |
615 |
കൊപ്പം
ആസ്ഥാനമാക്കി
പുതിയ
സബ്ട്രഷറി
ശ്രീ.സി.പി.മുഹമ്മദ്
(എ)പട്ടാമ്പി
നിയോജകമണ്ഡലത്തിലെ
കൊപ്പം
ആസ്ഥാനമാക്കി
ഒരു
പുതിയ
സബ്ട്രഷറി
ആരംഭിക്കാന്‍
നടപടി
സ്വീകരിക്കുമോ;
(ബി)ഈ
ട്രഷറിക്കാവശ്യമായ
സ്ഥലസൌകര്യം
താല്‍ക്കാലികമായി
ലഭ്യമാക്കാമെന്ന്
കൊപ്പം
ഗ്രാമപഞ്ചായത്ത്
അറിയിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
|
616 |
അര്‍ഹമായ
ശമ്പളം
നല്‍കാന്‍
നടപടി
ശ്രീ.
സണ്ണി
ജോസഫ്
(എ)ഇരിട്ടി
സബ്
ട്രഷറിയിലെ
പി.റ്റി.സി.എം.
ശ്രീ.
കൊയ്യോടന്‍
രാജന്
പേരാവൂര്‍
സബ്ട്രഷറിയില്‍
പി.റ്റി.സി.എം.
ആയിരുന്ന
സമയത്ത്
നല്‍കിയ
വേതനം
തിരിച്ചു
പിടിക്കുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)പുതിയ
സ്ഥലത്ത്
സ്വീപ്പിങ്ങ്
മേഖല
കുറവാണെന്ന്
പറഞ്ഞ്
വാങ്ങിക്കൊണ്ടിരിക്കുന്ന
വേതനം
തിരിച്ചു
പിടിക്കാന്‍
പാടില്ലെന്ന
എന്തെങ്കിലും
ഓര്‍ഡര്‍
നിലവിലുണ്ടോ;
എങ്കില്‍
അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)ശ്രീ.
കൊയ്യോടന്‍
രാജന്
അര്‍ഹതയുള്ള
ശമ്പളം
നല്‍കാന്‍
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ? |
617 |
പഴയങ്ങാടി
സബ്ട്രഷറി
നിര്‍മ്മാണം
ആരംഭിക്കാന്‍
നടപടി
ശ്രീ.റ്റി.വി.രാജേഷ്
(എ)2011
ജനൂവരിയില്‍
ഇന്‍കെലിനെ
ഏല്പിച്ച്
ഉത്തരവായ
കണ്ണൂര്‍
ജില്ലയിലെ
പഴയങ്ങാടി
സബ്ട്രഷറിയുടെ
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാന്‍
കാലതാമസം
വന്നത്
എന്തുകൊണ്ടാണ്;
(ബി)ഇതിന്റെ
നിര്‍മ്മാണം
എപ്പോള്‍
ആരംഭിക്കാന്‍
കഴിയും;
വിശദാംശം
നല്‍കുമോ?
|
618 |
കാരുണ്യ
ബെനവലന്റ്
ഫണ്ട്
ശ്രീ.
ഇ.
കെ.
വിജയന്‍
(എ)കാരുണ്യ
ബെനവലന്റ്
ഫണ്ടില്‍
നിന്നും
ഇതുവരെ
എത്ര
രോഗികള്‍ക്ക്
ചികിത്സാ
ധനസഹായം
ലഭിച്ചു
എന്ന്
വ്യക്തമാക്കാമോ;
(ബി)ഈ
ഇനത്തില്‍
ഇതുവരെ
എത്ര രൂപ
പിരിഞ്ഞു
കിട്ടിയെന്നും
ഇതുവരെ
എത്ര രൂപ
ചെലവഴിച്ചു
എന്നും
വ്യക്തമാക്കാമോ;
(സി)കോഴിക്കോട്
ജില്ലയില്‍
ഏതെല്ലാം
ആശുപത്രികളാണ്
കാരുണ്യ
ചികിത്സാ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളളത്;
വിശദമാക്കാമോ? |
619 |
കാരുണ്യാ
പദ്ധതി
ശ്രീ.
മോന്‍സ്
ജോസഫ്
(എ)കാരുണ്യാ
പദ്ധതിയിലൂടെ
ചികില്‍സാ
ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
പുതുക്കിയ
മാനദണ്ഡം
വ്യക്തമാക്കാമോ;
നിലവിലുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)പരമാവധി
എത്ര
രൂപയാണ്
പ്രസ്തുത
പദ്ധതിവഴി
ധനസഹായം
നല്‍കുന്നത്;
(സി)കാരുണ്യാ
പദ്ധതിയില്‍
എല്ലാ
സ്വകാര്യആശുപത്രികളേയും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
കോട്ടയം
ജില്ലയില്‍
ഏതൊക്കെ
ആശുപത്രികളില്‍
ചികില്‍സിച്ചാലാണ്
പ്രസ്തുത
ധനസഹായം
കിട്ടുന്നത്;
കൂടാതെ
എറണാകുളം
ജില്ലയിലെ
പദ്ധതിയില്‍
ഉള്‍പ്പെട്ട
സ്വകാര്യആശുപത്രികളുടെ
ലിസ്റ്കൂടി
വ്യക്തമാക്കാമോ? |
620 |
കാരുണ്യധനസഹായ
പദ്ധതി
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
കെ.
ശിവദാസന്‍
നായര്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
സി.
പി.
മുഹമ്മദ്
(എ)കാരുണ്യ
ധനസഹായ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)ഈ
പദ്ധതി
നടപ്പാക്കുന്നതിനുള്ള
വരുമാനം
എങ്ങനെയാണ്
സമാഹരിക്കുന്നത്;
(സി)ഏതെല്ലാം
രോഗങ്ങള്‍ക്കാണ്
ഈ പദ്ധതി
പ്രകാരം
ധനസഹായം
ലഭിക്കുന്നത്;
വിശദമാക്കുമോ;
(ഡി)ഏതെല്ലാം
വിഭാഗക്കാര്‍ക്കാണ്
ഈ പദ്ധതി
പ്രകാരം
ധനസഹായം
ലഭിക്കുന്നത്;
(ഇ)ഏതെല്ലാം
ആശുപത്രികളില്‍
നിന്നാണ്
ചികില്‍സാ
സൌകര്യം
ലഭിക്കുന്നത്;
വിശദമാക്കുമോ? |
621 |
കാരുണ്യ
ഡയാലിസിസ്
സെന്ററുകള്‍
ശ്രീ.
എ.
പി.
അബ്ദുള്ളക്കുട്ടി
,,
ഐ.
സി.
ബാലകൃഷ്ണന്‍
,,
ഹൈബി
ഈഡന്‍
,,
ആര്‍.
സെല്‍വരാജ്
(എ)സംസ്ഥാനത്ത്
കാരുണ്യ
ഡയാലിസിസ്
സെന്ററുകള്‍
ആരംഭിച്ചിട്ടുണ്ടോ
; എങ്കില്‍
വിശദമാക്കുമോ
;
(ബി)ഏതെല്ലാം
ആശുപത്രികളിലാണ്
സെന്ററുകള്‍
തുടങ്ങാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ഇതിനുവേണ്ട
ധനസമാഹരണം
എങ്ങനെ
നടത്താനാണ്
ഉദ്ദേശിക്കുന്നത്
; വിശദമാക്കുമോ
;
(ഡി)ഏതെല്ലാം
ഏജന്‍സികളും
വകുപ്പുകളുമാണ്
ഇതുമായി
സഹകരിക്കുന്നത്
; വിശദമാക്കുമോ
? |
622 |
കാരുണ്യ
ചികിത്സാ
സഹായ
നിധി
ശ്രീ.സി.
ദിവാകരന്‍
(എ)കാരുണ്യ
ചികിത്സാ
സഹായ
നിധിയിലൂടെ
സംസ്ഥാനത്ത്
ഇതുവരെ
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ജില്ല
തിരിച്ചുളള
കണക്ക്
വ്യക്തമാക്കുമോ;
(ബി)കാരുണ്യ
സഹായ
പദ്ധതിക്ക്
ലഭിക്കുന്ന
അപേക്ഷകളിന്‍മേല്‍
എത്ര
നാളുകള്‍ക്കുളളില്‍
തീരുമാനം
എടുക്കാറുണ്ടെന്ന്
വ്യക്തമാക്കുമോ? |
623 |
കാരുണ്യ
ബെനവലന്റ്
സ്കീം
ശ്രീ.
സി.
ദിവാകരന്‍
(എ)കാരുണ്യ
ബെനവലന്റ്
സ്കീമില്‍
ഉള്‍പ്പെടുത്തി
ഒരോ
ചികിത്സയ്ക്കും
എത്ര രൂപ
വീതമാണ്
സഹായം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)പല
ആശുപത്രികളിലും
ലഭ്യമാവുന്ന
തുക
ചികിത്സാ
ചിലവിന്
മതിയാകുന്നില്ലായെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ; |
624 |
കാരുണ്യ
ബെനവലന്റ്
ഫണ്ട്
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)കാരുണ്യ
ബെനവലന്റ്
ഫണ്ടില്‍
നിന്നും
തൃശൂര്‍
ജില്ലയില്‍
എത്ര
പേര്‍ക്ക്
നാളിതുവരെ
ചികിത്സാ
ധനസഹായം
അനുവദിച്ചിട്ടുണ്ട്;
(ബി)അനുവദിക്കപ്പെട്ടവരുടെ
പേരുവിവരവും
ഓരോരുത്തര്‍ക്കും
അനുവദിച്ച
തുകയും
വ്യക്തമാക്കാമോ? |
625 |
ലോട്ടറി
വകുപ്പിന്റെ
ജീവകാര്യണ്യപ്രവര്‍ത്തനങ്ങള്‍
ശ്രീ.വര്‍ക്കല
കഹാര്‍
,,
എം.എ.വാഹീദ്
,,
ഷാഫി
പറമ്പില്‍
,,
കെ.അച്ചുതന്‍
(എ)ഈ
സര്‍ക്കാരിന്റെ
കാലത്ത്
ഭാഗ്യക്കുറി
വകുപ്പിനെ
മഹത്തായ
ജീവകാരുണ്യ
പ്രസ്ഥാനമാക്കി
മാറ്റുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)ഏതെല്ലാം
ഭാഗ്യക്കുറികളാണ്
ഇതിനായി
തുടങ്ങിയിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)ലോട്ടറിയുടെ
ഘടനയിലും
സമ്മാനത്തുകയിലും
എന്തെല്ലാം
മാറ്റങ്ങള്‍
വരുത്തുകയുണ്ടായി,
വിശദമാക്കുമോ;
(ഡി)ലോട്ടറിയില്‍
നിന്നുള്ള
വരുമാനം
ഏതെല്ലാം
കാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്കായാണ്
വിനിയോഗിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
എന്തെല്ലാം; |
626 |
ലോട്ടറി
നടത്തിപ്പുമായി
ബന്ധപ്പെട്ട
ക്രമക്കേടുകള്‍
ശ്രീ.
കെ.
വി.
വിജയദാസ്
(എ)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നശേഷം
ലോട്ടറി
നടത്തിപ്പുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
നല്‍കാമോ;
(ബി)ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടികളുടെ
വിശദാംശം
നല്‍കുമോ? |
627 |
ഭാഗ്യക്കുറി
വകുപ്പ്
നവീകരിക്കാന്‍
നടപടി
ശ്രീ.
ആര്‍.
രാജേഷ്
(എ)ജില്ലാ
ഭാഗ്യക്കുറി
ആഫീസുകള്‍ക്ക്
സ്വന്തമായി
കെട്ടിടമുണ്ടോ;
ഇല്ലെങ്കില്‍
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ;
(ബി)സംസ്ഥാന
ലോട്ടറി
വകുപ്പ്
എത്ര
ലോട്ടറികളാണ്
ഒരാഴ്ചയില്‍
വില്പന
നടത്തുന്നത്;
ഓരോ
ലോട്ടറിയും
എത്ര
ലക്ഷം
ടിക്കറ്റുകളാണ്
അച്ചടിക്കുന്നത്;
ഈ
ടിക്കറ്റുകള്‍
ജില്ലാ
ഭാഗ്യക്കുറി
ആഫീസുകളില്‍
മതിയായ
സംരക്ഷണയിലാണോ
സൂക്ഷിക്കുന്നത്;
എല്ലാ
ജില്ലാ
ആഫീസുകളിലും
രാത്രികാല
കാവല്‍
ജോലിക്ക്
പ്രത്യേകം
ആളെ
നിയമിച്ചിട്ടുണ്ടോ;
(സി)2013
ജനുവരി
31 വരെ
ഭാഗ്യക്കുറി
വകുപ്പില്‍
എത്ര രൂപ
ലാഭം
ഉണ്ടായിട്ടുണ്ട്;
(ഡി)ഭാഗ്യക്കുറി
വകുപ്പില്‍
ആകെയുള്ള
സ്ഥിരം
ജീവനക്കാര്‍
എത്ര;
അച്ചടിക്കപ്പെടുന്ന
ടിക്കറ്റുകള്‍
കൃത്യമായി
വില്പന
നടത്തുന്നതിനും
സമ്മാനവിതരണം
നടത്തുന്നതിനും
നിലവിലുള്ള
ജീവനക്കാര്‍
പര്യാപ്തമാണോ;
ഇല്ലെങ്കില്‍
പുതിയ
തസ്തികകള്‍
സൃഷ്ടിച്ച്
നിയമനം
നടത്തുമോ? |
628 |
കെ.എസ്.എഫ്.ഇ
ജീവനക്കാരനെതിരെയുള്ള
അച്ചടക്ക
നടപടി
ശ്രീ.
എം.
എ.
ബേബി
(എ)കെ.എസ്.ആര്‍.
റൂള്‍സ്,
കെ.എസ്.എഫ്.ഇ
യ്ക്ക്
ബാധകമാണോ;
(ബി)കെ.എസ്.എഫ്.ഇ
യെ
സംബന്ധിച്ചിടത്തോളം
ഒരു
ജീവനക്കാരനെതിരെയുള്ള
പരമാവധി
സസ്പെന്‍ഷന്‍
കാലയളവ്
എത്രയാണ്;
(സി)കെ.എസ്.എഫ്.ഇ
യില്‍
ജീവനക്കാരുടെ
സമ്മതത്തോടെ
രക്ത
അവയവദാന
ഡയറക്ടറി
പ്രസിദ്ധീകരിക്കുന്നതിന്
ഏതെങ്കിലും
തരത്തില്‍
നിരോധനമുണ്ടോ;
(ഡി)കെ.എസ്.എഫ്.ഇ
യില്‍
നിന്നും
സസ്പെന്റ്
ചെയ്യപ്പെട്ട
വൈ.എ
റഹിമിന്റെ
പേരിലുള്ള
കുറ്റമെന്താണെന്ന്
വ്യക്തമാക്കുമോ? |
629 |
സ്റേറ്റ്
ഇന്‍ഷ്വറന്‍സ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രവര്‍ത്തനം
വിപുലമാക്കാന്‍
നടപടി
ശ്രീ.
കെ.
എന്‍.
എ.
ഖാദര്‍
,,
പി.
ഉബൈദുള്ള
,,
എന്‍.
ഷംസുദ്ദീന്‍
,,
എന്‍.
എ.
നെല്ലിക്കുന്ന്
(എ)കമേഴ്സ്യല്‍
ഡിപ്പാര്‍ട്ടുമെന്റായി
പ്രവര്‍ത്തിക്കുന്ന
സ്റേറ്റ്
ഇന്‍ഷ്വറന്‍സ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
പ്രര്‍ത്തനം
കൂടുതല്‍
വിപുലമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദ
വിവരം
നല്‍കാമോ
(ബി)സംസ്ഥാന
ജീവനക്കാര്‍,
അദ്ധ്യാപകര്‍,
പൊതുമേഖലാസ്ഥാപനങ്ങളിലെ
ജീവനക്കാര്‍
എന്നിവര്‍ക്ക്
ഇന്‍ഷ്വറന്‍സ്
ഡിപ്പാര്‍ട്ട്മെന്റിന്റെ
കീഴില്‍
ആരംഭിച്ച
അപകട ഇന്‍ഷ്വറന്‍സ്
പദ്ധതി
പവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിജയകരമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)സംസ്ഥാന
പെന്‍ഷന്‍കാരുടെ
കാര്യത്തില്‍
സമാനമായ
പദ്ധതികളേതെങ്കിലും
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ? |
630 |
കെട്ടിട
വാടക
നിയന്ത്രണ
നിയമ
പരിഷ്കരണം
ശ്രീ.
സി.
മമ്മൂട്ടി
,,
എം.
ഉമ്മര്‍
,,
കെ.
എം.
ഷാജി
,,
റ്റി.
എ.
അഹമ്മദ്
കബീര്‍
(എ)കെട്ടിടവാടക
നിയന്ത്രണ
നിയമം
പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
ഏതു
വിധത്തിലുളള
പരിഷ്കരണമാണെന്ന്
വ്യക്തമാക്കുമോ;
(ബി)ഇതിനായി
കെട്ടിട
ഉടമകളുടെയും,
വാടകക്കാരുടെയും
പ്രതിനിധികളില്‍
നിന്നും
അഭിപ്രായ
ശേഖരണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
പൊതു
വികാരം
എന്തായിരുന്നു;
വ്യക്തമാക്കുമോ;
(സി)പരിഷ്ക്കരണം
നടത്തുമ്പോള്‍
കെട്ടിട
ഉടമയും
വാടകക്കാരനും
തമ്മിലുളള
നല്ല
ബന്ധം
നിലനിര്‍ത്തത്തക്ക
വിധത്തിലാവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോ? |
631 |
കുട്ടികള്‍ക്ക്
വേണ്ടിയുളള
നിയമസഹായം
ശ്രീ.
പാലോട്
രവി
,,
വി.
റ്റി.
ബല്‍റാം
,,
വര്‍ക്കല
കഹാര്‍
,,
എ.
റ്റി.
ജോര്‍ജ്
(എ)കുട്ടികള്‍ക്ക്
വേണ്ടിയുളള
നിയമസഹായം
ത്വരിതപ്പെടുത്തുന്നതിനുളള
പദ്ധതിക്ക്
തുടക്കമിട്ടിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം;
(സി)ഏതെല്ലാം
തരം
കുട്ടികള്‍ക്കാണ്
നിയമസഹായം
നല്‍കുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)എവിടെയെല്ലാമാണ്
ഈ പദ്ധതി
നടപ്പാക്കിവരുന്നത്? |
632 |
ഗവണ്‍മെന്റ്
പ്ളീഡര്‍,
പ്രോസിക്യൂട്ടര്‍
തസ്തികകളിലേയ്ക്കുള്ള
നിയമനം
ശ്രീ.എം.
ചന്ദ്രന്‍
(എ)ജില്ലാസെഷന്‍സ്,
അഡീഷണല്‍/അസിസ്റന്റ്
ജില്ലാ
സെഷന്‍സ്
കോടതികളിലായി
എത്ര
ഗവണ്‍മെന്റ്
പ്ളീഡര്‍,
പ്രോസിക്യൂട്ടര്‍
തസ്തികകളാണ്
നിലവിലുള്ളത്;
(ബി)ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
2013 ജനുവരി
31 വരെ
ഈ
തസ്തികകളിലേയ്ക്ക്
എത്ര
നിയമനം
നടത്തി;
ജില്ല
തിരിച്ചുള്ള
കണക്ക്
ലഭ്യമാക്കുമോ;
(സി)ഇനിയും
നിയമനം
നടത്തുവാന്‍
ബാക്കിയുണ്ടെങ്കില്‍
ആയതിന്റെ
ജില്ല
തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ
? |
633 |
മണല്‍
ദൌര്‍ലഭ്യം
പരിഹരിക്കാന്‍
നടപടി
ശ്രീ.
കെ.
ശിവദാസന്‍
നായര്‍
(എ)മണല്‍
ദൌര്‍ലഭ്യം
മൂലം
കെട്ടിടം
പണി ഉള്‍പ്പെടെയുളള
നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെടുന്നതായി
ഭവനനിര്‍മ്മാണ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)എങ്കില്‍
മണല്‍
ദൌര്‍ലഭ്യം
പരിഹരിക്കുന്നതിന്
എന്തു
നടപടിയാണ്
വകുപ്പ്
സ്വീകരിച്ചിട്ടുളളത്;
(സി)മണലിന്റെയും
മെറ്റല്‍
ക്രഷര്‍
ഉല്‍പ്പന്നങ്ങളുടെയും
ക്രമാതീതമായ
വില വര്‍ദ്ധനവ്
നിയന്ത്രിക്കാന്‍
എന്തു
നടപടിയാണ്
വകുപ്പ്
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ? |
634 |
ഭവന
നിര്‍മ്മാണ
ബോര്‍ഡ്
പദ്ധതികള്‍
ശ്രീ.
പി.ബി.
അബ്ദുള്‍
റസാക്
(എ)കേരള
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡ്
പാവപ്പെട്ട
കുടുംബങ്ങള്‍ക്കായി
നിലവില്‍
ഏതെങ്കിലും
ഹൌസിംഗ്
സ്കീം
നടപ്പിലാക്കുന്നുണ്ടോ;
എങ്കില്‍
ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കുന്ന
ഭവന നിര്‍മ്മാണ
പദ്ധതിയുമായി
ഇതിനെ
സംയോജിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നിന്നും
നാമമാത്ര
തുക
സ്വീകരിച്ച്
വീട് പണി
പൂര്‍ത്തീകരിക്കാന്‍
കഴിയാത്ത
ബി.പി.എല്‍
കുടുംബങ്ങള്‍ക്ക്
ഈ
പദ്ധതിയുടെ
സഹായം
അനുവദിക്കുമോ;
(ഡി)ബി.പി.എല്‍
കുടുംബങ്ങള്‍ക്കും
പട്ടികജാതി
-പട്ടികവര്‍ഗ
വിഭാഗങ്ങള്‍ക്കും
മത്സ്യ
തൊഴിലാളികള്‍ക്കും
വീട്
നിര്‍മ്മാണത്തിനുള്ള
സാമഗ്രികള്‍
സൌജന്യ
നിരക്കിലോ
കുറഞ്ഞ
നിരക്കിലോ
വിതരണം
ചെയ്യുന്ന
പദ്ധതി
ആലോചിക്കുന്നുണ്ടോയെന്ന്;
വ്യക്തമാക്കുമോ? |
635 |
സംസ്ഥാന
ഭവനനിര്‍മ്മാണ
ബോര്‍ഡ്
ശ്രീ.
ജെയിംസ്
മാത്യു
(എ)സംസ്ഥാന
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
സര്‍ക്കാരോ
മറ്റ്
സ്ഥാപനങ്ങളോ
വിലയിരുത്താറുണ്ടോ;
(ബി)സര്‍ക്കാര്‍
പട്ടികയില്‍
ഭവനനിര്‍മ്മാണ
ബോര്‍ഡ്
ഒരു പൊതു
മേഖലാ
സ്ഥാപനമായിട്ടാണോ
അതോ
സ്റാറ്റ്യൂട്ടറി
പദവിയുള്ള
അര്‍ദ്ധ
സര്‍ക്കാര്‍
സ്ഥാപനമായിട്ടാണോ
വിവക്ഷിച്ചിട്ടുള്ളത്;
(സി)പൊതുമേഖലാ
സ്ഥാപനമാണെങ്കില്‍
കണ്‍ട്രോളര്‍
ആന്റ്
ആഡിറ്റര്‍
ജനറലിന്റെ
റിപ്പോര്‍ട്ടുകളില്‍
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
ലാഭനഷ്ടകണക്കുകളില്‍
ഭവന നിര്‍മ്മാണ
ബോര്‍ഡിനെ
ഉള്‍പ്പെടുത്താത്തത്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ? |
636 |
ഇ.എം.എസ്.
ഭവന
നിര്‍മ്മാണ
പദ്ധതി
ശ്രീ.
എം.
ചന്ദ്രന്‍
പ്രൊഫ.
സി.
രവീന്ദ്രനാഥ്
ശ്രീമതി
പി.
അയിഷാ
പോറ്റി
ശ്രീ.
ബാബു
എം.
പാലിശ്ശേരി
(എ)ഇ.എം.എസ്.
ഭവന
നിര്‍മ്മാണ
പദ്ധതിയനുസരിച്ച്
വീടുകള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതിയുടെ
ഇപ്പോഴത്തെ
സ്തംഭനാവസ്ഥ
ഒഴിവാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)പദ്ധതിയ്ക്കായി
പണം
കണ്ടെത്തുന്നതിനായി
ഹഡ്കോയില്‍
നിന്ന്
വായ്പയെടുക്കാന്‍
ഹൌസിംഗ്
ബോര്‍ഡിനോട്
നിര്‍ദ്ദേശിച്ചിരുന്നോ;
(സി)എങ്കില്‍
ഇക്കാര്യത്തില്‍
ഹൌസിംഗ്
ബോര്‍ഡ്
ഡയറക്ടര്‍
ബോര്‍ഡിന്റെ
തീരുമാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)കാലാവധി
അവസാനിച്ചിട്ടും
ഭവന നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍
ഹഡ്കോയില്‍
നിന്ന്
വായ്പ
ലഭ്യമാകില്ല
എങ്കില്‍
സഹകരണ
ബാങ്കുകള്‍
ഉള്‍പ്പെടെയുള്ള
ബാങ്കുകളില്‍
നിന്നും
തുക
കണ്ടെത്തുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ഇ)തദ്ദേശ
സ്ഥാപനങ്ങളുടെ
ഭവന
പദ്ധതികള്‍ക്കുള്ള
ഈ വര്‍ഷത്തെ
പദ്ധതി
അടങ്കല്‍
പൂര്‍ണ്ണമായും
വിനിയോഗിക്കാന്‍
സാധ്യമാക്കുന്ന
നിലയില്‍
കാലാവധി
നീട്ടിക്കൊടുക്കുമോയെന്ന്
വ്യക്തമാക്കുമോ? |
637 |
ഗൃഹശ്രീ
പദ്ധതി
ശ്രീ.
തോമസ്
ചാണ്ടി
(എ)വീടില്ലാത്തവര്‍ക്ക്
രണ്ട്
ലക്ഷം
രൂപാ സര്‍ക്കാര്‍
സബ്സിഡി
നല്‍കി
ഗൃഹശ്രീ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഇതുവരെ
സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ
;
(ബി)പ്രസ്തുത
പദ്ധതിക്ക്
എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
ജില്ല
തിരിച്ചുള്ള
ലിസ്റ്
ലഭ്യമാക്കുമോ
? |
638 |
പന്ത്രണ്ടാം
പഞ്ചവത്സര
പദ്ധതി
പ്രകാരം
വീട്
നിര്‍മ്മിച്ചു
നല്‍കല്‍
ശ്രീ.
കെ.
വി.
അബ്ദുള്‍ഖാദര്‍
(എ)പന്ത്രണ്ടാം
പഞ്ചവത്സരപദ്ധതിക്കാലത്ത്
പുതുതായി
എത്ര
ലക്ഷംവീട്
നിര്‍മ്മിക്കാനാണുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ
;
(ബി)പന്ത്രണ്ടാം
പദ്ധതിയുടെ
ഒന്നാം
പദ്ധതി
കാലത്ത്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
എത്ര
വീടുകള്‍
പുതുതായി
നിര്‍മ്മിച്ച്
ഉപഭോക്താക്കള്‍ക്ക്
വീടിന്റെ
താക്കോല്‍
കൈമാറിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ
? |
639 |
ഭവന
നിര്‍മ്മാണ
പദ്ധതികള്‍
ശ്രീ.
പി.
കെ.
ബഷീര്‍
(എ)നിലവില്‍
പാവപ്പെട്ടവര്‍ക്ക്
വേണ്ടിയുള്ള
ഭവന നിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)ഈ
പദ്ധതികളിലൂടെ
2012 - ല്‍
എത്ര
വീടുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി;
എത്ര
തുക
അതിനായി
ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(സി)വാസയോഗ്യമായ
പാര്‍പ്പിടമില്ലാത്ത
എത്ര
കുടുംബങ്ങള്‍
സംസ്ഥാനത്ത്
ഉണ്ടെന്നതിന്റെ
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ? |
640 |
സംസ്ഥാനത്തെ
ഭവനരഹിതരുടെ
വിവരം
ശ്രീ.എം.
ഹംസ
(എ)സംസ്ഥാനത്തെ
ഭവനരഹിതരുടെ
എണ്ണം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍
ജില്ലാടിസ്ഥാനത്തില്‍
വിവരം
ലഭ്യമാക്കാമോ;
(ബി)“ഭവനരഹിതര്‍ക്ക്
എല്ലാവര്‍ക്കും
പാര്‍പ്പിടം”
എന്ന
ലക്ഷ്യം
കൈവരിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)ഭൂരഹിത-ഭവനരഹിതരുടെ
സര്‍വ്വേ
എടുക്കുന്നതിന്
ഓണ്‍ലൈനായി
വിവരം
ശേഖരിക്കുന്നതിനായി
വിശദമായ
പ്രപ്പോസല്‍
ഭവനനിര്‍മ്മാണ
ബോര്‍ഡ്
വഴി
നടപ്പിലാക്കുവാന്‍
നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)ഭവനരഹിതരായവര്‍ക്ക്
വീട്
വച്ച്
നല്‍കുന്നതിനായി
സംസ്ഥാന
ഹൌസിങ്ങ്
ബോര്‍ഡ്
എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിവരുന്നു
എന്ന്
വ്യക്തമാക്കാമോ;
ആയതിന്റെ
ഇപ്പോഴത്തെ
സ്ഥിതി
വ്യക്തമാക്കാമോ
? |
641 |
വിവിധ
ഭവന
പദ്ധതികള്‍ക്കുള്ള
സബ്സിഡി
ശ്രീ.
ഇ.ചന്ദ്രശേഖരന്‍
(എ)സംസ്ഥാനത്ത്
വിവിധ
ഭവന
പദ്ധതികള്‍ക്ക്
സബ്സിഡി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍
ഏതിനെല്ലാം
എത്ര
വീതമെന്ന്
വ്യക്തമാക്കുമോ;
(ബി)ഈ
വര്‍ദ്ധനവ്
ലക്ഷം
വീട്
നവീകരണ
പദ്ധതിക്ക്
ബാധകമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ബാധകമാക്കുമോ
എന്ന്
അറിയിക്കാമോ? |
<<back |
|