UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

331

കൊടുവള്ളി പോലീസ് സ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി പോലീസ് സ്റേഷന് വേണ്ടി പണിതിട്ടുള്ള പുതിയ കെട്ടിടം പണി പൂര്‍ത്തിയായി വളരെ കാലമായിട്ടും പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊടുവള്ളി പോലീസ് സ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

332

കൊല്ലം ജില്ലയിലെ പുതിയ പോലീസ് സ്റേഷനുകള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊല്ലം ജില്ലയില്‍ എവിടെയെല്ലാമാണ് പുതിയ പോലീസ് സ്റേഷനുകള്‍ തുടങ്ങാന്‍ ഗവണ്‍മെന്റിന് ശുപാര്‍ശ ലഭിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത ശുപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി ക്രമങ്ങള്‍ വിശദമാക്കുമോ ;

(സി)വാളകം ആസ്ഥാനമാക്കി പോലീസ് സ്റേഷന്‍ പ്രവര്‍ത്തിക്കുന്നതിന് സൌജന്യമായി ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭൂമി ലഭ്യമാക്കാമെന്ന വിവരം പോലീസ് വകുപ്പിന് കൈമാറിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

333

കാസര്‍ഗോഡ് ജില്ലയിലെ ക്രമസമാധാന പ്രശ്നം

ശ്രീ. പി. റ്റി. . റഹീം

()കാസര്‍ഗോഡ് ജില്ലയിലെ ക്രമസമാധാന പ്രശ്നം പ്രത്യേകമായി വിലയിരുത്തിയിട്ടുണ്ടോ;

(ബി)സംസ്ഥാന മുസ്ളീംലീഗ് അദ്ധ്യക്ഷന് കാസര്‍ഗോഡില്‍ സ്വീകരണം നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ആക്രമ സംഭവങ്ങളിലും വെടിവെപ്പിലും എത്ര പേരാണ് മരിച്ചത്;

(സി)ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ഡി)ഇതില്‍ എത്ര കേസ്സുകളാണ് സി.ബി..ക്ക് വിട്ടിട്ടുള്ളത്;

()നിസാര്‍ കമ്മീഷന്റെ അന്വേഷണത്തിന് വിട്ടത് ഏതൊക്കെ കേസ്സുകളായിരുന്നു;

(എഫ്)എത്ര പ്രതികളെയാണ് അറസ്റുചെയ്തിട്ടുള്ളത്;

(ജി)മൊത്തം എത്ര പ്രതികളാണുള്ളത്;

(എച്ച്)പ്രതികളില്‍ എത്ര പേര്‍ മുസ്ളീം ലീഗുകാരായുണ്ട്;

()14.12.2012 - ല്‍ നടന്ന യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ബാറുകള്‍ അടച്ചിടുന്നതിന് കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവോ; വിശദമാക്കാമോ?

334

ആലപ്പുഴജില്ലയിലെ മയക്കുമരുന്നു മാഫിയാസംഘങ്ങള്‍

ശ്രീ.ജി.സുധാകരന്‍

()ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നു സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി)ആലപ്പുഴ തീരദേശ ഹൈവേ കേന്ദ്രീകരിച്ച് ഹൈവേ സംഘം' എന്നറിയപ്പെടുന്ന മയക്കു മരുന്ന് മാഫിയാസംഘം സാമൂഹ്യവിരുദ്ധ-അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ജില്ലയിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും മയക്കുമരുന്ന് മാഫിയ സംഘത്തെ നിയന്ത്രിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

335

നെല്ലിക്കുന്ന് കടപ്പുറത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഈ വര്‍ഷം ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ക്രൈം നമ്പരുകള്‍ വ്യക്തമാക്കാമോ;

(ബി)ഈ കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ എണ്ണം ക്രൈം നമ്പരുകള്‍ തിരിച്ച് വ്യക്തമാക്കാമോ;

(സി)ഈ കേസ്സുകളില്‍ എത്ര പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട, ഇനി അറസ്റ് ചെയ്യാനുളള പ്രതികളുടെ എണ്ണം, ക്രൈം നമ്പര്‍ തിരിച്ചു വ്യക്തമാക്കാമോ?

336

ചാലക്കുടി എസ്..യെ അന്യായമായി സ്ഥലം മാറ്റിയ സംഭവം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടിയിലെ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവിന്റെ വീട്ടില്‍ പതിവായി പണംവച്ച് ചീട്ടുകളി നടത്തുന്നതിനെതിരെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ചാലക്കുടി എസ്.. ലാല്‍ കുമാറിനെ സ്ഥലം മാറ്റിയതു മൂലം വ്യാപകമായ പ്രതിഷേധം ഉണ്ടായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചാലക്കുടി എസ്..യെ അന്യായമായി സ്ഥലം മാറ്റിയത് റദ്ദാക്കി, അദ്ദേഹത്തെ ചാലക്കുടിയില്‍ തിരികെ നിയമിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

337

കാസര്‍കോട് ജില്ലയിലെ മണല്‍ മാഫിയ കേസ്സുകള്‍

ശ്രീ. പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മണല്‍ ലോറികള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ എത്ര കേസ്സുകളാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതില്‍ എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട് ;

(സി)പിടിച്ചെടുത്ത വാഹനങ്ങളില്‍ എത്രയെണ്ണം വിട്ടുകൊടുത്തിട്ടുണ്ട് ;

(ഡി)ഹൈക്കോടതി വിധിയിലെ മാനദണ്ഡങ്ങള്‍ പ്രകാരമാണോ വാഹനങ്ങള്‍ വിട്ടുകൊടുത്തിട്ടുള്ളത് ;

()വാഹനങ്ങള്‍ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടോ ; എങ്കില്‍ എന്തെല്ലാം കുറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത് ;

(എഫ്)ആര്‍ക്കെങ്കിലുമെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ടോ ;

(ജി)ഇക്കാര്യത്തില്‍ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വിരുദ്ധമായി വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ഇടയാവും വിധം പ്രവര്‍ത്തിച്ച ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും, സര്‍ക്കാരിന് ലഭിക്കേണ്ട തുക വസൂലാക്കാനും നടപടി സ്വീകരിക്കുമോ ;

(എച്ച്)കാസര്‍കോട് ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് മുഖ്യകാരണം മണല്‍ മാഫിയയാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ

338

മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗ് ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. പി. കെ. ബഷീര്‍

()പോലീസ് സേനയ്ക്കായി നിലവില്‍ എത്ര വാഹനങ്ങള്‍ ഉണ്ട്; പുതിയവ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ;

(ബി)വാഹനങ്ങള്‍ക്കാനുപാതികമായി ഡ്രൈവര്‍ തസ്തികകളും, മറ്റ് സാങ്കേതിക യോഗ്യതയുളള ഉദ്യോഗസ്ഥരുടെ തസ്തികകളും നിലവിലുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(സി)പോലീസ് സേനയിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗില്‍ ഡ്രൈവര്‍, മറ്റ് സാങ്കേതിക യോഗ്യതയുളള ഉദ്യോഗസ്ഥര്‍ എന്നിവരുടെ പുതിയ തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

339

കായംകുളം പോലീസ് സ്റേഷന് സമീപം റോഡുകളിലെ ഗതാഗതക്കുരുക്ക്

ശ്രീ. സി. കെ. സദാശിവന്‍

()കായംകുളം പോലീസ് സ്റേഷന്റെ കിഴക്ക് വശത്ത് കായംകുളം-തിരുവല്ല റോഡില്‍ പോലീസ് പിടിച്ചെടുത്തിട്ടുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിനാല്‍ കെ.പി. റോഡിലും, കായംകുളം തിരുവല്ലാ റോഡിലും വലിയ ഗതാഗതക്കുരുക്കുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)തിരക്കേറിയ ഈ ഭാഗത്ത് സ്ഥിരമായി ഹെല്‍മറ്റ് പരിശോധന നടത്തുന്നത് വലിയ അപകടത്തിനു കാരണമാകും എന്നുള്ളതിനാല്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

340

അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവം

ശ്രീ.കെ.ദാസന്‍

()കൊയിലാണ്ടിയിലെ പ്രമുഖ അഭിഭാഷകനും കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ അഡ്വ.കെ.ടി.ശ്രീനിവാസനെ കൊയിലാണ്ടി എസ്..സിജു പൊതുജന മദ്ധ്യത്തില്‍ വച്ച് മര്‍ദ്ദിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തറവാട് വീടിനടുത്ത് ക്ഷേത്രം ഉത്സവത്തിന് കുടുംബസമേതം പോയ അഭിഭാഷകനെ യാതൊരു കാരണവുമില്ലാതെ മര്‍ദ്ദിച്ച കൊയിലാണ്ടി എസ്..യുടെ നടപടിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നത് വ്യക്തമാക്കുമോ;

(സി)അഡ്വ.ശ്രീനിവാസനും കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും സംഭവം സംബന്ധിച്ച് വിശദീകരിച്ചുകൊണ്ടും പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും പരാതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി)പരാതിയിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

341

അഗ്നിശമന സേനാ വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. എം. ചന്ദ്രന്‍

()വേനല്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ അഗ്നിശമന സേനാ വിഭാഗത്തിന്റെ ജോലി ഭാരം വളരെയധികം വര്‍ദ്ധിച്ചിട്ടുള്ളതായി ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു പരിഹരിക്കുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി)പാലക്കാട് ജില്ലയില്‍ അഗ്നിശമന സ്റേഷനുകളില്‍ എത്ര ജീവനക്കാരുടെ ഒഴിവുകളാണ് ഇപ്പോള്‍ നിലവിലുള്ളത്;

(ഡി)ഒഴിവുകള്‍ നികത്താത്തതുമൂലം രക്ഷാ പ്രവര്‍ത്തനം യഥാസമയം നടത്താന്‍ പറ്റാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ആവശ്യത്തിന് വാഹനം, ഇന്ധനം, തീഅണയ്ക്കുന്നതിനാവശ്യമായ ജലം എന്നിവ ലഭ്യമാണോ;

(എഫ്)കാട്ടുതീ പടരുന്നതു തടയുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത നടപടികള്‍ സ്വീകരിക്കുമോ ?

342

നരിക്കുനി ഫയര്‍ സ്റേഷന് സ്വന്തം കെട്ടിടം

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫയര്‍ സ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ അതിനു നിശ്ചയിച്ചിട്ടുള്ള മാനദണ്ഡമെന്താണ്;

(ബി)കൊടുവള്ളി മണ്ഡലത്തിലെ നരിക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ സ്റേഷന് സ്വന്തം കെട്ടിടം പണിയുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

343

പഴയങ്ങാടിയില്‍ ഫയര്‍ സ്റേഷന്‍ സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടി

ശ്രീ. റ്റി. വി. രാജേഷ്

നിലവില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റേഷന്‍ ഇല്ലാത്ത കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തില്‍ പഴയങ്ങാടി ആസ്ഥാനമാക്കി ഒരു ഫയര്‍ സ്റേഷന്‍ അനുവദിക്കണമെന്ന നിവേദനത്തിന്മേല്‍ എന്തൊക്കെ നടപടികളാണു സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?

344

പട്ടാമ്പിയില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. സി. പി. മുഹമ്മദ്

()പട്ടാമ്പിയില്‍ ഒരു ഫയര്‍ സ്റേഷന്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നത്തേക്ക് പട്ടാമ്പിയില്‍ ഒരു ഫയര്‍ സ്റേഷന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

345

മന്ത്രിമാര്‍ക്ക് എതിരെയുള്ള വിജിലന്‍സ് കേസ്സുകള്‍


ശ്രീ. . പി. ജയരാജന്‍

()സംസ്ഥാന മന്ത്രിസഭയിലെ മുഖ്യമന്ത്രി അടക്കമുള്ള എത്ര മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ടെന്ന് വ്യക്താമാക്കുമോ;

(ബി)ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം ഈ മന്ത്രിസഭയിലെ അംഗമായ മുഖ്യമന്ത്രി അടക്കമുള്ള ഏതെല്ലാം മന്ത്രിമാര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഈ മന്ത്രിസഭയിലെ അംഗമായ മുഖ്യമന്ത്രി അടക്കമുള്ള ഏതെങ്കിലും മന്ത്രിക്കെതിരെ വിജിലന്‍സ് കേസ്സ് രജിസ്റര്‍ ചെയ്യുകയുണ്ടായിട്ടുണ്ടോ;

(ഡി)കോടതി ഉത്തരവിനെതുടര്‍ന്നാണോ മറ്റേതെങ്കിലും പരാതികള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണോ വിജിലന്‍സ് കേസ്സ് രജിസ്റര്‍ ചെയ്തതെന്ന് വ്യക്തമാക്കുമോ?

346

വിജിലന്‍സ് അന്വേഷണം

ശ്രീമതി കെ. എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എത്ര മന്ത്രിമാരുടെ പേരില്‍ വിജിലന്‍സ് അന്വേഷണം നടത്താല്‍ വിവിധ വിജിലന്‍സ് കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്;

(ബി)അവര്‍ ആരെല്ലാമെന്നും ഓരോ മന്ത്രിമാരുടെയും പേരില്‍ എത്ര വീതം വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്നും വ്യക്തമാക്കുമോ;

(സി)വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സര്‍ക്കാര്‍ സര്‍വ്വീസിലെ എത്ര ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നു; ഇതില്‍ ഐ..എസ്, .പി.എസ്, .എഫ്.എസ് ഉദ്യോഗസ്ഥര്‍ എത്ര വീതമാണെന്നും ഇവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ഡി)ഏതൊക്കെ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ വിജിലന്‍സ് കേസ്സുകള്‍ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

347

ഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. രാജു എബ്രഹാം

,, റ്റി. വി. രാജേഷ്

()തനിക്കെതിരെ തുടര്‍ച്ചയായി വിജിലന്‍സ് കേസ് വരുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പത്ര സമ്മേളനം നടത്തി വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെ ഏതെല്ലാം പരാതികളിന്മേലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)വിജിലന്‍സ് അന്വേഷണത്തിനിടയില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുക വഴി വകുപ്പു മന്ത്രി വിജിലന്‍സ് കോടതിയേയും, വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന്മാരേയും സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ;

(ഡി)പരാതികളിന്മേല്‍ സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാമോയെന്ന് വ്യക്തമാക്കുമോ?

348

വിജിലന്‍സ് കേസ്സുകളുടെ എണ്ണം

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണത്തിനായി കൈമാറിയ കേസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)ഈ കാലയളവില്‍ സര്‍ക്കാര്‍ പിന്‍വലിച്ച വിജിലന്‍സ് കേസ്സുകളുടെ എണ്ണവും കേസ്സ് സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ;

(സി)പിന്‍വലിക്കുന്നതിനായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിജിലന്‍സ് കേസ്സുകളുടെ എണ്ണം വ്യക്തമാക്കാമോ;

(ഡി)നിലവില്‍ വിജിലന്‍സിന്റെ പരിഗണനയിലുള്ള തീര്‍പ്പാകാത്ത കേസ്സുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ?

349

വിജിലന്‍സ് അന്വേഷണം നേരിടുന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ വിവരം

ശ്രീ. കെ. വി. വിജയദാസ്

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ഐ..എസ്/.പി.എസ്/.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്; ബന്ധപ്പെട്ടവരുടെ പേരുള്‍പ്പെടെ വിശദവിവരം നല്‍കാമോ?

 
350

നിരാക്ഷേപപത്രം നല്‍കി പിന്‍വലിച്ച വിജിലന്‍സ് കേസ്സുകള്‍

ശ്രീ.കെ.കുഞ്ഞിരാമന്‍(ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിജിലന്‍സ് കോടതിയുടെ പരിഗണനയിലുള്ള എത്ര കേസ്സുകള്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്;

(ബി)ഏതൊക്കെ ജില്ലകളില്‍ ഏതൊക്കെ കേസ്സുകളാണ് ഇത്തരത്തില്‍ പിന്‍വലിക്കുന്നതിന് നിരാക്ഷേപപത്രം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

351

ആറന്മുള വിമാനത്താവള ഭൂമി ഇടപാട്

ശ്രീ. . ചന്ദ്രശേഖരന്‍

()ആറന്മുള വിമാനത്താവള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

352

വിജിലന്‍സ് റെയ്ഡുകള്‍ സംബന്ധിച്ച വിവരങ്ങള്‍

ഡോ. കെ. ടി. ജലീല്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഇതുവരെ വിജിലന്‍സ് എത്ര റെയ്ഡുകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ വിജിലന്‍സ് നടത്തിയ റെയഡുകളുടെ എണ്ണം പ്രത്യേകം ലഭ്യമാക്കാമോ;

(സി)വിജിലന്‍സ് റെയ്ഡില്‍ അഴിമതി കണ്ടെത്തിയ ഓഫീസുകളുടേയും സ്ഥാപനങ്ങളുടേയും വിവരം ലഭ്യമാക്കാമോ?

353

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തിലേക്കുള്ള നിയമനങ്ങളുടെ മാനദണ്ഡം

ശ്രീ. പി. കെ. ബഷീര്‍

()വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് മാനദണ്ഡമെന്തങ്കിലും നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)വിജിലന്‍സ് അന്വേഷണങ്ങളുടെ കാര്യത്തിലുണ്ടാകുന്ന കാലതാമസം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ അതു പരിഹരിക്കുവാനുള്ള എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

354

പുതിയ ജയിലുകള്‍

ശ്രീ. പി. . മാധവന്‍

,, ഹൈബി ഈഡന്‍

,, . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

()പുതിയ ജയിലുകള്‍ സ്ഥാപിക്കല്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം തരം ജയിലുകള്‍ സ്ഥാപിക്കുന്നതിനാണ് പ്രസ്തുത പദ്ധതിയില്‍ രൂപം നല്‍കിയിരിക്കുന്നത്; വിശദമാക്കാമോ;

(സി)ഇതിനുള്ള സ്ഥലം കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിനായി ലഭ്യമാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

355

പരോള്‍ വ്യവസ്ഥകളില്‍ ലഘൂകരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

()കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന ശിക്ഷിക്കപ്പെട്ടിട്ടുള്ള തടവുകാരുടെ പരോള്‍ വ്യവസ്ഥകള്‍ ലഘൂകരിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി)ഇപ്പോള്‍ നിലവിലുള്ള പരോള്‍ വ്യവസ്ഥകള്‍ എപ്രകാര മാണെന്ന് വ്യക്തമാക്കാമോ?

356

കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി)ഈ കാലയളവില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ടവരുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.