UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

251

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസ്സുകള്‍

ശ്രീ. സി. കെ. സദാശിവന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ കുട്ടികള്‍ക്കെതിരെയുള്ള എത്ര ലൈംഗികാതിക്രമക്കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ അന്വേഷണം പൂര്‍ത്തിയായ കേസ്സുകളുടെ എണ്ണം എത്ര;

(സി)ഇതില്‍ വിചാരണ പൂര്‍ത്തിയായി വിധി പറഞ്ഞ കേസ്സുകള്‍ എത്ര;

(ഡി)ഈ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം എത്ര; വെറുതെ വിട്ടവരുടെ എണ്ണം എത്ര;

()ഈ കേസ്സുകളുമായി ബന്ധപ്പെട്ട് പിടികൂടാനുള്ള പ്രതികളുടെ എണ്ണം എത്ര; വ്യക്തമാക്കുമോ?

252

യുവതിയെ പൂവാലന്മാര്‍ ശല്യം ചെയ്ത സംഭവം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ബേക്കറിജംഗ്ഷനിലെ തട്ടുകടയില്‍ രാത്രി സമയം കുടുംബസമേതം ഭക്ഷണം കഴിക്കുകയായിരുന്ന യുവതിയെ സര്‍ക്കാര്‍ വാഹനത്തിലെത്തിയ പൂവാലന്മാര്‍ ശല്യം ചെയ്തത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത വാഹനം സര്‍ക്കാരിന്റെ ഏത് ഉദ്യോസ്ഥന്‍ ഉപയോഗിച്ചുവരുന്നതാണ്; രാത്രി സമയം അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം എന്തായിരുന്നു;

(സി)സര്‍ക്കാര്‍ വാഹനത്തിന്റെ നമ്പര്‍, ഓടിച്ച ഡ്രൈവറുടെ പേര്, ഔദ്യോഗിക ആവശ്യം എന്നിവ വിശദമാക്കാമോ; കാറില്‍ ഉദ്യോഗസ്ഥനല്ലാതെ മറ്റാരെല്ലാം ഉണ്ടായിരുന്നു; വ്യക്തമാക്കാമോ;

(ഡി)ഏതെല്ലാം വകുപ്പുകള്‍ അനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്; വിശദമാക്കുമോ?

253

തലസ്ഥാന നഗരിയില്‍ യുവതിയെ അപമാനിച്ച സംഭവം

ശ്രീ. ജി. സുധാകരന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. സാജു പോള്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തലസ്ഥാന നഗരിയില്‍പ്പോലും സ്ത്രീകള്‍ക്ക് സ്വതന്ത്രമായി നടക്കാന്‍ പറ്റാത്ത നിലയില്‍ സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സാമൂഹ്യവിരുദ്ധ പ്രവര്‍ത്തിയിലേര്‍പ്പെട്ടവരെ അമര്‍ച്ച ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)അസഭ്യം പറഞ്ഞ് അപമര്യാദയായി പെരുമാറിയവരെ തെരുവില്‍ നേരിടാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ട അമൃത എന്ന കോളേജ് വിദ്യാര്‍ത്ഥിനിക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം;

(ഡിഅമൃതയെ അസഭ്യം പറഞ്ഞ് പീഡിപ്പിച്ച ഐ.ടി. അറ്റ് സ്കൂള്‍ ഡയറക്ടറുടെ വാഹനത്തിലുണ്ടായിരുന്നവര്‍ ആരൊക്കെയായിരുന്നു;

()ഏത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായിട്ടായിരുന്നു അമൃതയെ അസഭ്യം പറഞ്ഞവര്‍ സര്‍ക്കാര്‍ വാഹനവുമായി രാത്രി സംഭവസ്ഥലത്തെത്തിയതെന്ന് പോലീസിന് അറിയാമോ; സംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നു; അവര്‍ ആരൊക്കെ;

(എഫ്)രാത്രിസമയത്ത് സ്ത്രീയോട് അപമര്യാദയായി പെരുമാറിയവര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നുണ്ടോ; വ്യക്തമാക്കുമോ?

254

യാത്രയ്ക്കിടയില്‍ പീഡിപ്പിക്കപ്പെട്ടവരുടെ വിവരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ട്രെയിന്‍ യാത്രയ്ക്കിടയില്‍ എത്രപേര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; കൊല ചെയ്യപ്പെട്ടിട്ടുണ്ട്; സംസ്ഥാനത്ത് ഇത് സംബന്ധിച്ച് രജിസ്റര്‍ ചെയ്ത കേസ്സുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ബസ് യാത്രയ്ക്കിടയില്‍ എത്ര പേര്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്; കൊല ചെയ്യപ്പെട്ടിട്ടുണ്ട്; ഇത് സംബന്ധിച്ച് രജിസ്റര്‍ ചെയ്ത കേസ്സുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

255

രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൊലപാതകം

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഏതെല്ലാം തീയതികളില്‍; ആരൊക്കെ;

(ബി)ഓരോ കേസ്സിന്റേയും അന്വേഷണ പുരോഗതി വ്യക്തമാക്കാമോ;

(സി)ഇതില്‍ പ്രധാന പ്രതികളെ ഇനിയും അറസ്റ് ചെയ്യാത്ത കേസ്സുകള്‍ ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ;

(ഡി)കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചവ എത്ര;

()ഇതില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഏര്‍പ്പെടുത്തി അന്വേഷണം നടത്തിയവ ഏതൊക്കെയെന്ന് വിശദമാക്കുമോ?

256

സംസ്ഥാനത്തെ കൊലപാതകങ്ങള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ആകെ എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;

(ബി)എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്നും കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ബന്ധവും വിശദമാക്കാമോ;

(സി)ഗുണ്ടാ ആക്രമണം, മാഫിയാ ആക്രമണം, മതസ്പര്‍ദ്ധ, ധനാപഹരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ?

257

ഒറ്റയ്ക്ക് താമസിക്കുന്നവര്‍ കൊല ചെയ്യപ്പെട്ട കേസുകള്‍

ശ്രീ. പി. റ്റി. . റഹീം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ കൊല ചെയ്യപ്പെട്ട എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് എത്രപേരെ അറസ്റ് ചെയ്തിട്ടുണ്ട്; എത്ര പേരെ ഇനിയും പിടികൂടാനുണ്ട്; വ്യക്തമാക്കാമോ;

(സി)ഈ കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചവ എത്ര; അന്വേഷണം പൂര്‍ത്തിയാക്കാത്തവ എത്ര; ഈ കേസ്സുകളില്‍ അറസ്റു ചെയ്യപ്പെടേണ്ടവര്‍ എത്ര; വ്യക്തമാക്കാമോ;

258

ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടവരുടെ വിവരങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ വിവിധ കേസ്സുകളുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച എത്ര പേരെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിലോ കൊലപ്പെടുത്തിയ നിലയിലോ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയിലോ കണ്ടെത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഇവരുടെ പേരുവിവരവും ഇവരെ ചോദ്യം ചെയ്ത കേസ് സംബന്ധിച്ച വിവരവും വ്യക്തമാക്കാമോ?

259

കൊലപാതകകേസ്സുകള്‍ സംബന്ധിച്ച വിവരം

ശ്രീ. കെ. കെ. നാരായണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; കൊലചെയ്യപ്പെട്ട സ്ത്രീകള്‍ എത്ര; പുരുഷന്‍മാര്‍ എത്ര; കുട്ടികള്‍ എത്ര;

(ബി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് എത്ര പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ഇതില്‍ എത്ര കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് വ്യക്തമാക്കാമോ;

(ഡി)എത്ര കേസ്സുകളില്‍ വിചാരണ പൂര്‍ത്തിയായിട്ടുണ്ട്;

()ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം എത്ര; വ്യക്തമാക്കാമോ;

(എഫ്)എത്ര കേസ്സുകളില്‍ അന്വേഷണം സി.ബി.ഐ യ്ക്ക് വിടുകയുണ്ടായി; വ്യക്തമാക്കാമോ?

260

അതിക്രമങ്ങില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും വിവരം

ശ്രീ. എം. . ബേബി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ നടന്ന വിവിധ അതിക്രമങ്ങളില്‍ കൊല്ലപ്പെട്ട സ്ത്രീകളുടേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും കുട്ടികളുടേയും എണ്ണം പ്രത്യേകം ലഭ്യമാക്കാമോ;

(ബി)ഇത്തരം കേസ്സുകളില്‍ അന്വേഷണം പൂര്‍ത്തിയായവയുടേയും വിചാരണ പൂര്‍ത്തായായവയുടേയും എണ്ണം വ്യക്തമാക്കാമോ;

(സി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട പ്രതികളുടെ എണ്ണം വ്യക്തമാക്കാമോ; ഇനിയും അറസ്റ് ചെയ്യപ്പെടേണ്ടവര്‍ എത്ര; വ്യക്തമാക്കാമോ?

261

അരുണ്‍വിക്രമനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്

ശ്രീ. വി. ശിവന്‍കുട്ടി

()2012 സെപ്തംബര്‍ 27-ാം തീയതി നേമം നിയോജകമണ്ഡലത്തിലെ സത്യന്‍ നഗറില്‍ അരുണ്‍വിക്രമനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എല്ലാ പ്രതികളെയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഇല്ലെങ്കില്‍ പ്രസ്തുത പ്രതികളെ നാളിതുവരെ പോലീസ് അറസ്റു ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

262

കന്യാസ്ത്രീയുടെ ദുരൂഹമരണം

ശ്രീ. സി. ദിവാകരന്‍

തിരുവനന്തപുരം ജില്ലയില്‍ മുല്ലൂര്‍ സ്കൂള്‍ കോമ്പൌണ്ടിലെ സെപ്റ്റിക് ടാങ്കില്‍ മരിച്ചു കിടന്ന കന്യാസ്ത്രീയുടെ ദുരുഹമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കാമോ ?

263

ഡി.വൈ.എഫ്.. പ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടിയില്‍ അയനിക്കാടുള്ള ഡി.വൈ.എഫ്.. പ്രവര്‍ത്തകന്‍ സനല്‍രാജ് ആര്‍.എസ്.എസ്. ന്റെയും മനോജ് വധക്കേസില്‍ അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ശാരീരിക-മാനസിക പീഡനത്താല്‍ മരണപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മനോജ് മരണപ്പെട്ടതിനു ശേഷം പയ്യോളിയില്‍ ആര്‍.എസ്.എസ്. നേതൃത്വത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിച്ചിട്ടുണ്ടോ; ഈ സംഭവങ്ങളില്‍ പ്രതികളായിട്ടുള്ളവര്‍ ആരെല്ലാം; വ്യക്തമാക്കാമോ;

(സി)കേസ്സന്വേഷണ സമയത്ത് “നിന്നെയും നിന്റെ പാര്‍ട്ടിയെയും ഞങ്ങള്‍ ഇല്ലാതാക്കു”മെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി മരണപ്പെട്ട സനല്‍രാജ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)മനോജ് വധക്കേസില്‍ പുനരന്വേഷണത്തിനായി ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമായിരുന്നു എന്ന് വ്യക്തമാക്കാമോ;

()സനല്‍രാജ് മരണപ്പെട്ടത് പോലീസിന്റെയും ആര്‍.എസ്.എസ്ന്റെയും മാനസിക പീഡനത്താലാണ് എന്നും മരണത്തില്‍ ദുരൂഹതയുണ്ട് എന്നും സനല്‍രാജിന്റെ അച്ഛനും സുഹൃത്തുക്കളും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സംഭവത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

264

വാളകം സ്കൂളിലെ അദ്ധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം

ശ്രീ. സി. ദിവാകരന്‍

()കൊട്ടാരക്കര വാളകം സ്കൂളിലെ അദ്ധ്യാപകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)ആയതിന്റെ ഇപ്പോഴത്തെ അവസ്ഥയെന്തെന്ന് വിശദമാക്കുമോ?

265

പോലീസ് സ്റേഷനുകളില്‍ രജിസ്റര്‍ ചെയ്ത കേസ്സുകള്‍

ശ്രീ. രാജു എബ്രഹാം

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)പരാതി വാങ്ങിയതിനുശേഷം കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സാധിക്കില്ല എന്നറിയിച്ച കേസ്സുകളുടെ എണ്ണം എത്രയെന്നു വ്യക്തമാക്കുമോ?

266

കുറ്റകൃത്യങ്ങളില്‍ അറസ്റുചെയ്യപ്പെട്ടവരുടെ വിവരം

ശ്രീ. സി. കെ. സദാശിവന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ റിപ്പോര്‍ട്ട് ചെയ്ത കുറ്റകൃത്യങ്ങളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി)ഈ കേസ്സുകളില്‍ പ്രതികളായിട്ടുളളവരുടെ എണ്ണമെത്ര;

(സി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്യപ്പെട്ട പ്രതികളുടേയും ഇനിയും അറസ്റ് ചെയ്യപ്പെടാനുളളവരുടേയും എണ്ണം വ്യക്തമാക്കാമോ?

267

പോലീസ് ലാത്തിച്ചാര്‍ജ്ജ്

ശ്രീ. എസ്. രാജേന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേരെ എത്ര പോലീസ് ലാത്തിച്ചാര്‍ജ്ജ്, ടിയര്‍ഗ്യാസ് ഷെല്‍ പ്രയോഗം, ജലപീരങ്കി പ്രയോഗം എന്നിവ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ കാലയളവില്‍ പോലീസ് ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറിയതോ ജനപ്രതിനിധികളെ മര്‍ദ്ദിച്ചതോ ആയ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

268

പൊതുനിരത്തില്‍ പ്രകടനം

ശ്രീ. എസ്. രാജേന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ പൊതുനിരത്തുകളില്‍ പ്രകടനം നടത്തിയ എത്ര പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കേസ്സുകളില്‍ ഉള്‍പ്പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെ എണ്ണം വെവ്വേറെ ലഭ്യമാക്കാമോ?

269

മണല്‍ മാഫിയയ്ക്കെതിരായ കേസ്സുകള്‍

ശ്രീ. ആര്‍. രാജേഷ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ മണല്‍മാഫിയ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് എത്ര കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കാമോ;

(ബി)ഈ കാലയളവില്‍ മണല്‍മാഫിയയുടെ ആക്രമണത്തിന് വിധേയരായ പൊതുജനങ്ങളുടേയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടേയും എണ്ണം ലഭ്യമാക്കാമോ?

270

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായുള്ള കേസ്സുകള്‍

ഡോ. കെ. ടി. ജലീല്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്നുവരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി; ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തുമോ; ഇതില്‍ പ്രതികളായവര്‍ എത്ര; ഇതില്‍ എത്ര പ്രതികളെ അറസ്റ് ചെയ്യാനുണ്ടെന്ന്

വ്യക്തമാക്കുമോ ?

 
271

കേസ് അന്വേഷണത്തിന് നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

,, പി. റ്റി. . റഹീം

,, പ്രൊഫ. സി. രവീന്ദ്രനാഥ്

,, ആര്‍. രാജേഷ്

()പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ കേസ് അന്വേഷണത്തിനായി നിയമ വിരുദ്ധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അത്തരക്കാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമോ;

(സി)ഇത്തരം നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;

(ഡി)പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റഡിയില്‍ എടുക്കപ്പെട്ട ആളില്‍ നിന്ന് പോലീസ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചത് സംബന്ധിച്ച പരാതികള്‍ ഉണ്ടായിട്ടുണ്ടോ; കോടതികളില്‍ ലഭിച്ച ഇത്തരം പരാതികളെ കുറിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ; വ്യക്തമാക്കാമോ?

272

നിരപരാധികളെ കേസ്സില്‍ കുടുക്കുന്ന സംഭവങ്ങള്‍ക്കെതിരെ നടപടി

ശ്രീ. എം. ഹംസ

()കൊലപാതകം ഉള്‍പ്പെടെയുളള കേസ്സുകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍മാരുടെ അശ്രദ്ധയും, ഒത്തുകളിയും കാരണം പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)നിരപരാധികളായ ചിലരെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലും രാഷ്ട്രീയ ശത്രുതയുടെ പേരിലും കേസില്‍ കുടുക്കുകയും പിന്നീട് കോടതി അവരെ നിരപരാധികള്‍ ആണെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥന്‍മാരുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ എടുത്തിട്ടുണ്ടോ;

(ഡി)ഇത്തരം പാളിച്ചകള്‍ക്ക് നടപടി എടുക്കുവാന്‍ ആവശ്യമായ നിയമങ്ങള്‍ ഇന്നുണ്ടോ;

()ഇത് മോണിറ്റര്‍ ചെയ്യുവാനുളള എന്തെല്ലാം സംവിധാനങ്ങളാണ് പോലീസ് വകുപ്പിലുള്ളത്;

(എഫ്)ഇത് സംബന്ധിച്ച നിയമത്തില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ജി)കഴിഞ്ഞ 2 വര്‍ഷത്തിനുളളില്‍ പ്രോസിക്യൂഷന്റെ അനാസ്ഥയും കാര്യശേഷിയുടെ കുറവും ഒത്തുകളിയും കാരണം എത്ര കൊലക്കേസ് പ്രതികളെ വെറുതെവിട്ടു എന്ന് കണക്കാക്കിയിട്ടുണ്ടോ?

273

ആയുധ ലൈസന്‍സുകള്‍ പുതുക്കുന്നതിലുളള കാലതാമസം

ശ്രീ. സാജു പോള്‍

()ആയുധ ലൈസന്‍സുകള്‍ പുതുക്കുന്നതിലുളള കാലതാമസവും അനിശ്ചിതത്വവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ലൈസന്‍സുകള്‍ പുതുക്കുന്നതിനും പുതിയവ ലഭിക്കുന്നതിനും അപേക്ഷിച്ചിട്ടുള്ളവരുടെ ജില്ലതിരിച്ചുളള വിവരം ലഭ്യമാക്കുമോ;

(സി)അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)നിലവിലുളള അപേക്ഷകള്‍ എത്ര ദിവസത്തിനകം തിര്‍പ്പാക്കുമെന്ന് വ്യക്തമാക്കുമോ?

274

സര്‍ക്കാര്‍ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെത്തുടര്‍ന്ന് രജിസ്റര്‍ ചെയ്ത കേസ്സുകള്‍

ശ്രീ.എസ്.രാജേന്ദ്രന്‍

()2013 ജനുവരി 8 മുതല്‍ നടന്ന സര്‍ക്കാര്‍ ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്കിനെത്തുടര്‍ന്ന് രജിസ്റര്‍ ചെയ്ത കേസ്സുകളില്‍ ഇനിയും പിന്‍വലിക്കാത്ത എത്ര കേസ്സുകളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)ഈ കേസ്സുകളുമായി ബന്ധപ്പെട്ട് ഇപ്പോഴും സസ്പെന്‍ഷനിലോ മറ്റേതെങ്കിലും ശിക്ഷാനടപടികളിലോ ഉള്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ?

275

പോലീസ് സ്റേഷനുകളില്‍ വനിതാ സേനാംഗങ്ങളുടെ നിയമനം

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റേഷനുകളിലും വനിതാ പോലീസുകാരുടെ സേവനം നിലവില്‍ ലഭ്യമാണോ;

(ബി)ഇല്ലെങ്കില്‍ അവരുടെ സേവനം ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ; എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)നിലവില്‍ എത്ര പോലീസ് സ്റേഷനുകളില്‍ വനിതാ പൊലീസിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്; ശേഷിക്കുന്ന സ്റേഷനുകളില്‍കൂടി വനിതാ സേനാംഗങ്ങളെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ?

276

പോലീസ് സേനയിലെ വനിതകളുടെ പ്രാതിനിധ്യം

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാന പോലീസ് സേനയില്‍ നിലവില്‍ എത്ര അംഗങ്ങള്‍ ഉണ്ട് ; അതില്‍ വനിതകളായ സേനാംഗങ്ങള്‍ എത്ര ; സേനയില്‍ എത്ര ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുമോ; അതിനുള്ള എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

277

വനിതാ പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരുടെ നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് വനിതാ പോലീസ് സ്റേഷനുകളുടെ അല്ലാതെ ഇതര പോലീസ് സ്റേഷനുകളുടെ പൂര്‍ണ്ണ ചുമതല ഏല്‍പ്പിച്ച് നിയമനം നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)നിയമനം നല്‍കിയിട്ടില്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുമോ

278

വനിതാ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ പ്രൊമോഷന്‍

ശ്രീമതി. പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()1990 - 91 കാലയളവില്‍ പ്രമോഷന്‍ ലഭിച്ച വനിതാ ഡെപ്യൂട്ടി സൂപ്രണ്ടുമാരെ വനിതാ സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയില്‍ നിയമിച്ചിരുന്നോ;

(ബി)പ്രസ്തുത തസ്തിക ഇപ്പോള്‍ നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)വനിതാ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് - നെ വനിതാ സൂപ്രണ്ട് ഓഫ് പോലീസ് ആയി പ്രമോഷന്‍ നല്‍കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

279

പോലീസുകാരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് വനിതാ പോലീസുകാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് സ്പെഷ്യല്‍ ഓര്‍ഡര്‍ നിലവിലുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച 12.8.2005 ലെ ജി.(എം.എസ്) 240/2005/ഹോം. നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസുകാര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം നല്‍കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത ഉത്തരവിനെ അടിസ്ഥാനമാക്കി എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(ഡി)പ്രസ്തുത ഉത്തരവില്‍ ഭേദഗതി വരുത്തി അന്തര്‍ജില്ലാ സ്ഥലംമാറ്റ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?

280

ക്രിമിനോളജി ആന്റ് ഫോറന്‍സിക് സയന്‍സ് കോഴ്സ് തുടങ്ങാന്‍ നടപടി

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങളുടെ പരിശീലനത്തില്‍ ക്രിമിനോളജി & ഫോറന്‍സിക് സയന്‍സ് കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)എല്ലാ സര്‍വ്വകലാശാലകളിലും ക്രിമിനോളജി & ഫോറന്‍സിക് സയന്‍സില്‍ ബിരുദ - ബിരുദാനന്തര കോഴ്സുകള്‍ തുടങ്ങുവാന്‍ മുന്‍കൈ എടുക്കുമോ;

(സി)പോലീസ് അക്കാഡമിയില്‍ ക്രിമിനോളജി & ഫോറന്‍സിക് സയന്‍സ് കോഴ്സ് തുടങ്ങുന്നതിനു വേണ്ടി നടപടി സ്വീകരിക്കുമോ?

281

പോലീസ് സേനയുടെ നിയോജകമണ്ഡലം തലത്തിലുള്ള ആസ്ഥാനം

ശ്രീ. കെ. എന്‍. എ ഖാദര്‍

()ഒരു നിയോജകമണ്ഡലം അധികാരപരിധിയാക്കി പോലീസ് സേനയുടെ നിയോജകമണ്ഡലം തലത്തിലുള്ള ഒരു ആസ്ഥാനമുണ്ടാക്കാന്‍ ഉദ്ദേശ്യമുണ്ടോ;

(ബി)ഓരോ മണ്ഡലത്തിലും ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ പോലീസിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ ഓരോ ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി)പോലീസ് സ്റേഷനുകളുടെ അധികാര പരിധി കൃത്യമായും രണ്ടോ അതിലധികമോ പഞ്ചായത്തുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും മണ്ഡലത്തിന് പുറത്തുള്ള പഞ്ചായത്തുകളെ ഒഴിവാക്കുകയും ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?

282

ജില്ലാ ആംഡ് റിസര്‍വ്വ് - അസിസ്റന്റ് കമാന്‍ഡന്റുമാരുടെ തസ്തികകള്‍

ശ്രി.വി.പി.സജീന്ദ്രന്‍

()പോലീസ് സേനയിലെ ജില്ലാ ആംഡ് റിസര്‍വ് വിഭാഗത്തില്‍ അസിസ്റന്‍ഡ് കമാന്‍ഡന്റുമാരുടെ എത്ര തസ്തികകള്‍ ഇപ്പോള്‍ ഒഴിവായി കിടക്കുന്നുണ്ട്;

(ബി)ഈ ഒഴിവുകള്‍ ഏതൊക്കെജില്ലാ ആംഡ് റിസര്‍വിലാണെന്നും ആയത് എന്ന് മുതലാണ് ഒഴിവായി കിടക്കുന്നതെന്നും വ്യക്തമാക്കാമോ;

(സി)ജില്ലാ ആംഡ് റിസര്‍വിലെ എത്ര അസിസ്റന്റ് കമാന്‍ഡന്റുമാര്‍ ഇപ്പോള്‍ വെയിറ്റിംഗ് ഫോര്‍ പോസ്റിംഗ് - ല്‍ നില്‍ക്കുന്നുണ്ടെന്നും ആയത് എന്ന് മുതലാണെന്നും വ്യക്തമാക്കാമോ;

(ഡി)ജില്ലാ ആംഡ് റിസര്‍വിലെ ഒഴിവായി കിടക്കുന്ന അസിസ്റന്റ് കമാന്‍ഡന്റുമാരുടെ തസ്തികയില്‍ അടിയന്തരമായി നിയമനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

283

മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗിലെ തസ്തികകള്‍

ശ്രീ. പി. കെ. ബഷീര്‍

()പോലീസ് സേനയില്‍ 1975-ന് ശേഷം വ്യത്യസ്ത വിഭാഗങ്ങളിലായി ഏതെല്ലാം തലത്തില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ആയതില്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വിംഗില്‍ (എം.റ്റി. വിംഗില്‍) മാത്രം ഓരോ തലത്തിലും എത്ര തസ്തികകള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)നിലവില്‍ പോലീസ് സേന മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ എല്ലാതലത്തിലുമുളള ഉദ്യോഗസ്ഥരുടെ ജില്ല തിരിച്ചുളള കണക്ക് എത്രയാണ്; വിശദമാക്കുമോ?

284

പട്ടാമ്പി പോലീസ് സ്റേഷന്‍ വിഭജനം

ശ്രീ. സി. പി. മുഹമ്മദ്

()കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റേഷനായ പട്ടാമ്പി പോലീസ് സ്റേഷന്‍ വിഭജിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കൊപ്പം ആസ്ഥാനമാക്കി ഒരു പുതിയ പോലീസ് സ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

285

കാര്‍ഷിക സര്‍വ്വകലാശാല ഡ്രൈവര്‍ക്കെതിരെയുള്ള കേസ്

ശ്രീ.സി.പി.മുഹമ്മദ്

()കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തില്‍ ജോലിചെയ്തുവന്നിരുന്ന എല്‍.ഡി.വി.ഡ്രൈവര്‍ അബ്ദുള്‍ റഹിമാന്‍ സര്‍വ്വകലാശാലയുടെ വെള്ളാനിക്കര ക്വാര്‍ട്ടേഴ്സില്‍ തമാസിച്ചുവരവേ സമീപത്തുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് മണ്ണൂത്തി പോലീസ് സ്റേഷനില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ സര്‍വ്വകലാശാല ഉത്തരവ് ജി./എല്‍3/33018/12 തീയതി 27/12/2012 പ്രകാരം സസ്പെന്‍ഷനിലായ പ്രസ്തുത ഡ്രൈവര്‍ക്കെതിരെയുള്ള പോലീസ് അന്വേഷണത്തിന്റേയും തുടര്‍നടപടിയുടെയും ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ;

(സി)മേല്‍ സൂചിപ്പിച്ച വിഷയത്തില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അന്വേഷണം ത്വരിതപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമോ?

286

പോലീസുകാരുടെ സ്ഥലം മാറ്റം

ശ്രീ. എം. ഉമ്മര്‍

()2012 മുതല്‍ നാളിതുവരെ എസ്..പി യില്‍ നിന്നും തിരുവനന്തപുരം സിറ്റി എ.ആര്‍ ലേക്ക് എത്ര ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം നല്‍കിയിട്ടുണ്ട്; ആയതിന് ആനുപാതികമായി എത്ര ജീവനക്കാര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിച്ചിട്ടുണ്ട്;

(ബി)സ്ഥലംമാറ്റം അനുവദിച്ചിട്ടും സിറ്റി എ. ആര്‍ ല്‍ ജോയിന്‍ ചെയ്യാത്ത എത്ര ജീവനക്കാരുണ്ട്; അവരുടെ പേരും നമ്പരും ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കുമോ;

(സി)പ്രസ്തുത ഉത്തരവ് ലഭിച്ചിട്ടും സിറ്റി എ. ആര്‍ ല്‍ ജോയിന്‍ ചെയ്യാതെ വര്‍ക്കിംഗ് അറേഞ്ച്മെന്റിലോ/ഡെപ്യൂട്ടേഷനിലോ തുടരുന്ന പോലീസുകാരുടെ പേരും നമ്പരും, മാതൃയൂണിറ്റിന്റെയും നിലവില്‍ സേവനമനുഷ്ഠിക്കുന്ന യൂണിറ്റിന്റേയും വിശദാംശം നല്‍കുമോ?

287

പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ നടന്ന ആക്രമണ കേസ്സുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടികജാതി/പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഇവയില്‍ അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസ്സുകള്‍ എത്രയെന്നു വ്യക്തമാക്കുമോ;

(സി)ഇനിയും പ്രതികളെ പിടികൂടാനുള്ള കേസ്സുകള്‍ എത്രയെന്നു വ്യക്തമാക്കുമോ?

288

പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)വയനാട് ജില്ലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇത്തരത്തിലുള്ള എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ആയതിന്റെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)പട്ടിക വര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വയനാട്ടില്‍ ആരംഭിച്ച കോടതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

289

പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കെതിരെയുള്ള അതിക്രമ കേസ്സുകള്‍

ശ്രീ. ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുണ്ടായ അതിക്രമങ്ങള്‍ സംബന്ധിച്ച് പോലീസ് രജിസ്റര്‍ ചെയ്ത കേസുകള്‍ എത്രയാണെന്ന് ജില്ല തിരിച്ച് കണക്കുകള്‍ വിശദമാക്കാമോ ;

(ബി)ഈ കാലയളവില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ ആക്രമിക്കപ്പെടുകയുണ്ടായി; കൊല ചെയ്യപ്പെട്ടവര്‍ എത്ര ;

(സി)ഈ കാലയളവില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര പേര്‍ ആത്മഹത്യ ചെയ്യുകയുണ്ടായി; ഇതില്‍ സ്ത്രീകള്‍ എത്ര;

(ഡി)ഈ കാലയളവില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള എത്ര ക്രൈം കേസ്സുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടുവെന്ന് വ്യക്തമാക്കാമോ ?

290

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)പട്ടികജാതി വനിതകള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി)പട്ടികജാതി വനിതകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.