UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2731

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികള്‍

ശ്രീമതി കെ.എസ്.സലീഖ

()ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്ര കോടി രൂപ മുതല്‍മുടക്ക് വരുന്ന പുതിയ പദ്ധതികളുടെ പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര മാനവശേഷി മന്ത്രിക്ക് കൈമാറിയെന്ന് വ്യക്തമാക്കാമോ;

(ബി)ഉന്നത വിദ്യാഭ്യാസ രംഗത്ത് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് ഫാക്കല്‍റ്റി ട്രെയിനിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് എന്ത് തുക അനുവദിക്കണമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്;

(സി)പ്രസ്തുത പഠന റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ നിര്‍ദ്ദിഷ്ട ഐ..ടി ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)കൊച്ചി സര്‍വ്വകലാശാലയെ ഐ...എസ്.ടി ആയി ഉയര്‍ത്തുവാന്‍ പഠന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം ഉണ്ടോ; വിശദമാക്കുമോ;

()പ്രസ്തുത പഠന റിപ്പോര്‍ട്ട് കേന്ദ്രമാനവ വിഭവ ശേഷി മന്ത്രിക്ക് എന്നാണ് കൈമാറിയത്; 2013-14 അക്കാദമിക് വര്‍ഷം ഇതില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് കണക്കാക്കുന്നു; വിശദമാക്കുമോ?

2732

ഗോളനിലവാരത്തിലുളള ഉന്നതവിദ്യാഭ്യാസ രംഗം

ശ്രീ. ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, ആര്‍. സെല്‍വരാജ്

,, വി.ഡി സതീശന്‍

()ഉന്നത വിദ്യാഭ്യാസ രംഗം ആഗോള നിലവാരത്തിലെത്തിക്കുവാന്‍ എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം വിദ്യാഭ്യാസ സൌകര്യങ്ങളാണ് പദ്ധതികളില്‍ ഒരുക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

2733

ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

()ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)കൌണ്‍സില്‍ പരിശോധിക്കേണ്ട വിഷയങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവോ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം നല്‍കുമോ;
(സി).ജി.സി മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കൌണ്‍സില്‍ പരിശോധിച്ചിട്ടുണ്ടോ;

(ഡി)യൂ.ജി.സി മാനദണ്ഡങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൃത്യമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ?

2734

വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളുമായി പരസ്പര സഹകരണത്തോടെ പദ്ധതികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി. സതീശന്‍

()ഉന്നത വിദ്യാഭ്യാസ രംഗത്ത് മറ്റ് സംസ്ഥാനങ്ങളുമായി പരസ്പര സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കാന്‍ ധാരണയായിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)ആയത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെ; വിശദമാക്കുമോ;

(സി)ആയതിന് പദ്ധതി രേഖ സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ഡി)മുന്നോട്ടു വച്ച പദ്ധതി രേഖകളെകുറിച്ച് മറ്റു സംസ്ഥാനങ്ങളിലെ കൌണ്‍സിലുകളുടെ പ്രതികരണമെന്താണ്; വിശദമാക്കുമോ?

2735

സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് സര്‍ക്കാര്‍/എയിഡഡ് മേഖലയില്‍ ആര്‍ട്സ് & സയന്‍സ് കോളേജുകള്‍ ഇല്ലാത്ത എത്ര നിയോജകമണ്ഡലങ്ങള്‍ ഉണ്ട്; മണ്ഡലങ്ങളുടെ പേരടക്കം വിശദമാക്കാമോ;

(ബി)പ്രസ്തുത മണ്ഡലങ്ങളില്‍ പുതിയ കോളേജുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ ആയതിന്റെ വിശദാംശം അറിയിക്കുമോ?

2736

ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഓഫ്ക്യാമ്പസ് പദ്ധതി

ശ്രീ..പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

,, വി.പി. സജീന്ദ്രന്‍

,, എം.പി. വിന്‍സെന്റ്

()സംസ്ഥാനത്ത് ഇംഗ്ളീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ ഓഫ് ക്യാമ്പസ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതി സംബന്ധിച്ച് ഭൂമി കൈമാറ്റം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

()ക്യാമ്പസ് വഴി എന്തെല്ലാം വിദ്യാഭ്യാസ സൌകര്യങ്ങളാണ് ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ ?

2737

അക്കാഡമിക്ക് സിറ്റി

ശ്രീ..റ്റി. ജോര്‍ജ്ജ്

,, .പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

,, പി.. മാധവന്‍

()സംസ്ഥാനത്ത് അക്കാഡമിക്ക് സിറ്റി സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം വിദ്യാഭ്യാസ സൌകര്യങ്ങളാണ് പദ്ധതിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

2738

സ്കില്‍ ഡെവലപ്പമെന്റ് എക്സിക്യൂട്ടീവുമാര്‍ക്കുവേണ്ടിക്യാമ്പസ് റിക്രൂട്ട്മെന്റ്

ശ്രീ. കെ. എന്‍. . ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

()സ്കില്‍ ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവുമാര്‍ക്കുവേണ്ടി ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ റിക്രൂട്ട്മെന്റിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)ഇവരുടെ സേവനം ഏതുവിധത്തില്‍ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിദ്യാര്‍ത്ഥികള്‍ക്ക് ആധുനിക വിദ്യാഭ്യാസരീതികളില്‍ പരിശീലനം നല്കാന്‍ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നുണ്ടോ?

2739

ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യരായവരുടെ കണക്കെടുപ്പ്

ശ്രീ.വി.എം.ഉമ്മര്‍ മാസ്റര്‍

()ഓരോ ജില്ലയിലും 17-18 ഏജ് ഗ്രൂപ്പില്‍പ്പെട്ട എത്രപേര്‍ ഉണ്ടെന്നത് സംബന്ധിച്ച ജനസംഖ്യാ കണക്ക് ശേഖരിച്ചിട്ടുണ്ടോ;

(ബി)ഈ ഏജ് ഗ്രൂപ്പിലെ എത്ര കുട്ടികള്‍ ഉന്നത വിദ്ദ്യാഭ്യാസത്തിന് ചേരുന്നുണ്ടെന്നതിന്റെ ജില്ലതിരിച്ച കണക്ക് ലഭ്യമാക്കുമോ;

(സി)ഉന്നത വിദ്ദ്യാഭ്യാസത്തിന് ഓരോജില്ലയിലും ലഭ്യമായ സീറ്റുകളുടെ എണ്ണവും, പഠനയോഗ്യരായ ഏജ് ഗ്രൂപ്പിലെ ജനസം ഖ്യയും തമ്മിലെ അനുപാതം ജില്ല തിരിച്ചു നല്കാമോ?

2740

പുതുതായി ആരംഭിക്കുന്ന എന്‍ജിനീയറിംങ്കോളേജുകളുടെ വിശദാംശം

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

,, കെ. രാജു

,, . കെ. വിജയന്‍

()സംസ്ഥാനത്ത് പുതുതായി എഞ്ചിനീയറിംഗ് കോളേജുകള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം; പ്രസ്തുത കോളേജുകളില്‍ ആകെ എത്ര സീറ്റുകളാണ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(സി)നിലവിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ ആകെ എത്ര സീറ്റുകളാണ് ഈ വര്‍ഷം ഒഴിഞ്ഞു കിടക്കുന്നത്; വെളിപ്പെടുത്തുമോ?

2741

മെഡിക്കല്‍-എഞ്ചിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളിലെപരിഷ്കാരം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, പി. കെ. ബഷീര്‍

()മെഡിക്കല്‍ - എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷകളില്‍ കാലോചിതമായ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി)എന്‍ട്രന്‍സ് പരീക്ഷകള്‍ പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

2742

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യൂ റ്റി. തോമസ്

,, സി. കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

()കേരളത്തില്‍ ആകെ എത്ര സ്വാശ്രയ എഞ്ചിനീയറിഗ് കോളേജുകളാണ് നിലവിലുള്ളത്;

(ബി)അവയുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പഠനമോ, പരിശോധനയോ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

2743

സംസ്ഥാനത്ത് സ്വാശ്രയമേഖലയില്‍ പുതിയ എഞ്ചിനീയറിംഗ് കോളേജ്

ശ്രീ. ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി. വി. രാജേഷ്

,, . പ്രദീപ്കുമാര്‍

()സംസ്ഥാനത്ത് സ്വാശ്രയമേഖലയില്‍ പുതിയ എഞ്ചിനീയറിംഗ് കോളേജ് അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ നയം എന്താണ് ; പുതിയ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ;

(ബി)സംസ്ഥാനത്ത് ഈ അദ്ധ്യയനവര്‍ഷം എത്ര എഞ്ചിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നറിയിക്കാമോ ;

(സി)സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരത്തകര്‍ച്ച സംബന്ധിച്ച് ഹൈക്കോടതിയുടെ നിരീക്ഷണത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായോ ; സര്‍ക്കാരിന്റെ കണ്ടെത്തല്‍ എന്തായിരുന്നു ;

(ഡി)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ഇളവുകള്‍ നല്‍കിയിട്ടുണ്ടോ ;

()നിലവാരം ഉയര്‍ത്താനായി എന്തെല്ലാം നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ?

2744

എഞ്ചിനീയറിംഗ് കോളേജുകളിലെ സീറ്റുകള്‍

ശ്രീമതി കെ.എസ്.സലീഖ

()സംസ്ഥാനത്തു സര്‍ക്കാര്‍ എയ്ഡഡ്, സഹകരണ,സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ആകെ എത്ര എഞ്ചിനീയറിംഗ് സീറ്റുകളാണ് നിലവിലുള്ളത്; ആകെ എത്ര കോളേജുകളാണ് ഉള്ളത്; തരംതിരിച്ച് വ്യക്തമാക്കുമോ;

(ബി)2012-13 അക്കാദമിക് വര്‍ഷം സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ എത്ര എഞ്ചിനീയറിംഗ് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്; വ്യക്തമാക്കുമോ;

(സി)ഇപ്രകാരം നൂറുകണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ മൂന്നിലൊന്നു ബി.ടെക് സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുറത്തുപോയി പഠിക്കുന്ന സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെയും സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവിദ്യാര്‍ത്ഥികളെയും ഇവിടേയ്ക്ക് ആകര്‍ഷിക്കുവാന്‍ 2013-14 അക്കാദമിക് വര്‍ഷം മുതല്‍ എന്തെങ്കിലുംനടപടി സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവോ; വിശദമാക്കുമോ;

()കേരളത്തില്‍നിന്ന് 2011-12, 2012-13 അക്കാദമിക് വര്‍ഷം ശരാശരി എത്ര വിദ്യാര്‍ത്ഥികള്‍ തമിഴ്നാട്, കര്‍ണ്ണാടക എന്നീ അന്യസംസ്ഥാനങ്ങളില്‍ ബി.ടെക് പഠിക്കുന്നതായി കണക്കാക്കുന്നു;

(എഫ്)മാര്‍ക്ക് സമീകരണത്തിന്റെ പേരില്‍ എഞ്ചിനീയറിംഗ് റാങ്ക് പട്ടിക വൈകുന്നതാണ് സംസ്ഥാനത്തെ കുട്ടികള്‍ അന്യസംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ കാരണമെന്ന് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ വിജ്ഞാപനം മറ്റു സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുകയും ചെയ്താല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുവാന്‍കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;

2745

സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെവിജയശതമാനം

ശ്രീമതി കെ.എസ്.സലീഖ

()ബഹു.ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ വിജയശതമാനം ഉയര്‍ത്തുവാന്‍ എപ്രകാരമുള്ള ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിച്ചാല്‍ എത്ര സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളില്‍ 2013-14 അധ്യയനവര്‍ഷം പ്രവേശനം നടത്താന്‍ സാധിക്കാതെ വരുമെന്നാണ് കണക്കാക്കുന്നത്; ഇപ്രകാരമുള്ള സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത ഉത്തരവ് ഇറക്കിയതിനുശേഷമുള്ള സ്വാശ്രയ എന്‍ജിനീയറിംഗ് മാനേജ്മെന്റുകളുടെ നിലപാടുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)പത്ത് ശതമാനത്തില്‍ താഴെ മാത്രം പരീക്ഷ പാസ്സാകുന്ന ബി.ടെക് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന എത്ര സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു; അവ ഏതെല്ലാം; വിശദമാക്കുമോ;

2746

വിദ്യാഭ്യാസരംഗത്തെ പൊതുമേഖലയുടെ സ്വാധീനം

ശ്രീ. . കെ. ബാലന്‍

,, കെ. കെ. ജയചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ജെയിംസ് മാത്യു

()സ്വകാര്യ-സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയിലെ സിംഹഭാഗവും ഇപ്പോള്‍ വിദ്യാഭ്യാസക്കച്ചവടക്കാരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇതിനിടയാക്കിയ സാഹചര്യവും നിലപാടും എന്തായിരുന്നുവെന്നു പരിശോധിച്ചിട്ടുണ്ടോ; ഇതു തിരുത്താനുദ്ദേശ്യമുണ്ടോ;

(ബി)സംസ്ഥാനത്തെ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തു നിലവിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ-സ്വാശ്രയസ്ഥാപനങ്ങളുടെയും അനുപാതം വിശദമാക്കുമോ;

(സി)സ്വകാര്യ-സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ നടത്തിപ്പുകാരായി ഉന്നതവിദ്യാഭ്യാസവകുപ്പു മാറുന്നത് ഗുണകരമായ കാര്യമാണെന്നു കരുതുന്നുണ്ടോ;

(ഡി)ഇല്ലെങ്കില്‍, വിദ്യാഭ്യാസരംഗത്തെ പൊതുമേഖലയുടെ സ്വാധീനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നു വ്യക്തമാക്കുമോ?

2747

നാല്‍പ്പതില്‍ താഴെ വിജയശതമാനമുള്ള സ്വാശ്രയഎഞ്ചിനീയറിംഗ് കോളേജുകള്‍

ശ്രീ.പി.റ്റി..റഹീം

()നാല്‍പ്പതില്‍ താഴെ വിജയശതമാനമുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ബി)ഇത്തരത്തിലുള്ള കോളേജുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രസ്തുത കോളേജുകളിലെ വിദ്യാര്‍ത്ഥികളെ മറ്റു സ്ഥാപനങ്ങളിലേയ്ക്ക് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?

2748

മിടുക്കരായ വിദ്ദ്യാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച് സ്കോളര്‍ഷിപ്പ്

ശ്രീ.വി.ശശി

()സംസ്ഥാനത്തെ ഗവണ്‍മെന്റ്/എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളിലെ മിടുക്കരായ വിദ്ദ്യാര്‍ത്ഥികള്‍ക്ക് റിസര്‍ച്ച് സ്കോള ര്‍ഷിപ്പ് നല്‍കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇതിനായി 2012-13- ല്‍ വകയിരുത്തിയ തുക എത്ര; ഇതില്‍ നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കിയെന്ന് വ്യക്തമാക്കാമോ?

2749

സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുന്നതിന് നടപടി

ശ്രീ.. ചന്ദ്രശേഖരന്‍

()സംസ്ഥാനത്തെ നിലവാരം കുറഞ്ഞ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ ?

2750

അഡ്വൈസ് മെമ്മോ അയച്ച ശേഷം നിയമന ഉത്തരവ്ലഭിക്കാത്ത അവസ്ഥ

ശ്രീ. ജെയിംസ് മാത്യു

()സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍ കീഴിലെ എഞ്ചിനിയറിംഗ് കോളേജുകളില്‍ അധ്യാപക തസ്തികയില്‍ നിയമനം ലഭിക്കുന്നതിനായി അഡ്വൈസ് മെമ്മോ അയച്ച ശേഷം നിയമന ഉത്തരവ് നല്‍കാത്ത സ്ഥിതി നിലവിലുണ്ടോ;

(ബി)ഏതെല്ലാം മാസങ്ങളില്‍ അഡ്വൈസ് മെമ്മോ നല്‍കിയവര്‍ക്കാണ് നിയമന ഉത്തരവ് നല്‍കാന്‍ ബാക്കിയുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)എഞ്ചിനീയറിംഗ് കോളേജുകളില്‍ നിലവിലുള്ള ആര്‍ക്കിടെക്ചറല്‍ വിഭാഗത്തില്‍ അദ്ധ്യാപക നിയമന ഉത്തരവ് ലഭിക്കാത്ത അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഇവര്‍ക്ക് നിയമന ഉത്തരവ് നല്‍കാന്‍ വൈകിയതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി)പങ്കാളിത്ത പെന്‍ഷന്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന ആക്ഷേപം ഉന്നയിച്ച പത്ര വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()പങ്കാളിത്ത പെന്‍ഷന്‍ പ്രാബല്യത്തില്‍ വരുന്ന തീയതിയ്ക്ക് ആഴ്ചകള്‍ മുന്‍പ് അഡ്വൈസ് മെമ്മോ ലഭിക്കുകയും നിലവില്‍ ഒഴിവുകളുണ്ടായിട്ടും നിയമന ഉത്തരവ് ലഭിക്കാതിരിക്കുന്നതിനാല്‍ മാത്രം ഉദ്യോഗത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കാത്തവര്‍ക്ക്, പങ്കാളിത്ത പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം നിയമന ഉത്തരവ് ലഭിച്ചാല്‍ സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ലഭിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.