UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Unstarred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2775

റവന്യൂവകുപ്പിന്റെ ആധുനികവത്ക്കരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, വി. പി. സജീന്ദ്രന്‍

()റവന്യൂവകുപ്പ് ആധുനികവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്?

2776

റവന്യൂ സേവനങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്ത് യഥാസമയം ജനങ്ങള്‍ക്ക് റവന്യൂ സേവനങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത് ?

2777

പൌരാവകാശരേഖ

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, ആര്‍. സെല്‍വരാജ്

,, പി. . മാധവന്‍

()എല്ലാ റവന്യൂ ഓഫീസുകളിലും പൌരാവകാശ രേഖ പ്രസിദ്ധീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങളെന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത് വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്; വ്യക്തമാക്കുമോ?

2778

ഭൂനികുതി യഥാസമയം പിരിച്ചെടുക്കുന്നതിന് എസ്.എം.എസ് അലര്‍ട്ട് സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

()ഭൂനികുതി യഥാസമയം പിരിച്ചെടുക്കുന്നതിന് എസ്.എം.എസ് അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്?

2779

കേരള ലാന്റ് യൂട്ടിലൈസേഷന്‍ ആക്ട്

ശ്രീ.കെ.വി.വിജയദാസ്

()കേരള ലാന്റ് യൂട്ടിലൈസേഷന്‍ എന്ന ഒരു ആക്ട് നിലവിലുണ്ടോ; ഇതു പ്രകാരം അധികാരം ആരില്‍ നിക്ഷിപ്തമാണെന്നുള്ള വിവരം നല്‍കുമോ; ആയതിന്റെ ഒരു പകര്‍പ്പ് നല്‍കുമോ;

(ബി)ആയതു പ്രകാരം വിവിധ തലങ്ങളില്‍ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഇതിന്റെ പരിഗണനാവിഷയങ്ങള്‍ ഏതെല്ലാമാണ്;

(ഡി)ഇതിലേക്ക് അപേക്ഷ നല്‍കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്; വിശദാംശം നല്‍കുമോ?

2780

ഭൂവുടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()സംസ്ഥാനത്തെ ഭൂവുടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;

(ബി)ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ എത്ര;

(സി)ഒരു ഏക്കറില്‍ താഴെ ഭൂമിയുളള കുടുംബങ്ങള്‍ എത്ര;

(ഡി)ഒന്നുമുതല്‍ രണ്ടുവരെ ഏക്കര്‍ ഭൂമിയുള്ള കുടുംബങ്ങള്‍ എത്ര;

()രണ്ടുമുതല്‍ അഞ്ചുവരെ ഏക്കര്‍ ഭൂമിയുള്ള കുടുംബങ്ങള്‍ എത്ര;

(എഫ്)അഞ്ച് ഏക്കറിന് മുകളില്‍ ഭൂമിയുള്ള കുടുംബങ്ങള്‍ എത്ര;

(ജി)ഭൂപരിധിക്കു പുറത്ത് ഭൂമി കൈവശം വച്ചുവരുന്ന കുടുംബങ്ങള്‍ എത്ര?

2781

ഭൂരഹിതരുടെ എണ്ണം

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഭൂരഹിതര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ള ഭൂരഹിതരില്‍ പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും എത്രയെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനായി കണ്ടെത്തിയ ഭൂമി എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ഡി)ഭൂരഹിതര്‍ക്കുള്ള ഭൂമി വിതരണം എന്ന് പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര ഭൂരഹിതര്‍ക്കാണ് ഭൂമി വിതരണം നടത്തിയതെന്ന് വ്യക്തമാക്കുമോ?

2782

ഭൂരഹിതരില്ലാത്ത കേരളം’ പദ്ധതി

ശ്രീ. പി. റ്റി. . റഹീം

()ഭൂരഹിതരില്ലാത്ത കേരളം’ എന്ന പദ്ധതിയുടെ നടത്തിപ്പ് എങ്ങനെയാണെന്ന് വ്യക്തമാക്കുമോ;

(ബി)എത്ര സെന്റ് വീതം ഭൂമിയാണ് പ്രസ്തുത പദ്ധതിയനുസരിച്ച് ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് ഏത് ഓഫീസിലാണ്;

(ഡി)എത്ര അപേക്ഷകള്‍ ഇതുവരെയായി ലഭിച്ചിട്ടുണ്ട്;

()ഗ്രാമസഭകളില്‍ വച്ചാണോ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്;

(എഫ്)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ?

2783

ഭൂരഹിതര്‍ക്ക് ഭൂമി

ശ്രീ. . പി. ജയരാജന്‍()2013 ജനുവരി ഒന്നു മുതല്‍ ഭൂസംരക്ഷണ സമിതി സംസ്ഥാന വ്യപകമായി നടത്തിയ ഭൂസംരക്ഷണ സമരത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയും റവന്യൂവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഉണ്ടായ ധാരണ പ്രകാരം ഭൂരഹിതരായ ആളുകള്‍ക്ക് ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കുവാന്‍ നല്‍കിയ സമയം ഏതുവരെ ദീര്‍ഘിപ്പിക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ; അതു സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;

(ബി)ഇത്തരത്തില്‍ സമയം ദീര്‍ഘിപ്പിച്ചതിനുശേഷം ഓരോ ജില്ലയിലും പുതുതായി എത്ര അപേക്ഷകള്‍ ലഭിക്കുകയുണ്ടായെന്നു വ്യക്തമാക്കുമോ;

(സി)പുതിയ അപേക്ഷകളും കൂടിചേര്‍ത്ത് ഇപ്പോള്‍ ഓരോ ജില്ലയിലും ഭൂമിക്കുവേണ്ടി ലഭിച്ചിട്ടുള്ള അപേക്ഷകള്‍ എത്രയെന്നു വ്യക്തമാക്കുമോ?

2784

ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം

ശ്രീ. ജി. സുധാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഭൂരഹിത കുടുംബങ്ങള്‍ക്ക് എത്ര സെന്റ് ഭൂമി വീതം നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ ;

(ബി)ഭൂമി നല്‍കുന്ന പദ്ധതി എന്നുമുതല്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിക്കുമോ ?

2785

റിസര്‍വ്വ് ചെയ്യപ്പെട്ട മിച്ചഭൂമിയുടെ പരിപാലനം

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()പൊതുകാര്യത്തിന് ലാന്റ്ബോര്‍ഡ് ഉത്തരവുപ്രകാരം റിസര്‍വ്വ് ചെയ്യപ്പെട്ട മിച്ചഭൂമിയുടെ ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത മിച്ചഭൂമിയുടെ പരിപാലനത്തിന് സാമ്പത്തിക ബാദ്ധ്യത വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)നിലവിലുള്ള ചട്ടമനുസരിച്ച് മിച്ചഭൂമിയുടെ പരിപാലനം എത്ര കാലം വരെ തുടരാനാകും?

2786

മിച്ചഭൂമിയുടെ വിതരണം

ശ്രീ. കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര ഏക്കര്‍ മിച്ചഭൂമി നോട്ടിഫൈ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)അപ്രകാരം നോട്ടിഫൈ ചെയ്തതില്‍ എത്ര സെന്റ് ഭൂമി വീതം എത്ര ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കി; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര സെന്റ് ഭൂമി വീതം എത്ര പേര്‍ക്ക് പതിച്ചു നല്‍കി; ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ഡി)കോങ്ങാട് മണ്ഡലത്തില്‍ ഭൂമി നല്‍കിയവരുടെയും ഭൂമിയുടെ വിസ്തൃതിയും സംബന്ധിച്ച വിവരം നല്‍കുമോ?

2787

കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന മിച്ചഭൂമി കേസ്സുകള്‍

ശ്രി. ഹൈബി ഈഡന്‍

,, വി.റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

,, ലൂഡി യൂയിസ്

()കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന മിച്ചഭൂമി കേസ്സുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി പരമാവധി മിച്ചഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം നേട്ടങ്ങളാണ് ഈ സമ്പ്രദായം വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് ഇതിനായി സഹകരിക്കുന്നത്?

2788

വടകര താലൂക്കിലെ മിച്ചഭൂമി

ശ്രീമതി കെ.കെ. ലതിക

()വടകര താലൂക്കിലെ കാവിലുംപാറ വില്ലേജിലെ മിച്ചഭൂമി സംബന്ധിച്ച് ടി. എല്‍.ബി. 66/84 ഉത്തരവു പ്രകാരം ഏറ്റെടുത്തിട്ടുള്ള മിച്ചഭൂമി ആരുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി)ഉടമയുടെ പേരും വിലാസവും സ്ഥലത്തിന്റെ അളവും വിവരണവും വ്യക്തമാക്കുമോ ;

(സി)ഏറ്റെടുത്ത മിച്ചഭൂമി സംബന്ധിച്ച രേഖപ്പെടുത്തലുകള്‍ നടത്തിയ രജിസ്ററിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)പ്രസ്തുത മിച്ചഭൂമി സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ വകുപ്പ് സുക്ഷിക്കേണ്ടതാണോ എന്ന് വ്യക്തമാക്കുമോ ?

2789

പോക്കുവരവ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ നടപടി

ശ്രീ.കെ.വി.അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()വസ്തു പോക്കുവരവ് നടത്തുന്നതിലെ സങ്കീര്‍ണ്ണതകളും, കാലതാമസവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പോക്കുവരവ് നടപടിക്രമങ്ങള്‍ ലഘൂകരിച്ച് വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2790

ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിന് നടപടി

എസ്. ശര്‍മ്മ

()കൊച്ചി താലൂക്കിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിന് ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി പുനസംഘടിപ്പിക്കുന്നതിന് സ്വീകരിച്ച നടപടി വിശദീകരിക്കുമോ?

2791

ആനിക്കാട് പഞ്ചായത്തിലെ രാജീവ്ഗാന്ധി കോളനി നിവാസികള്‍ക്ക് പട്ടയം

ശ്രീ. മാത്യു റ്റി. തോമസ്

()ആനിക്കാട് പഞ്ചായത്തിലെ രാജീവ്ഗാന്ധി കോളനി നിവാസികള്‍ക്ക് ഇതുവരെ പട്ടയം കിട്ടിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇവര്‍ക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

2792

കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍( തൃക്കരിപ്പൂര്‍)

()ചീമേനി വില്ലേജില്‍ കൈവശക്കാര്‍ക്ക് പട്ടയം നല്‍കാന്‍ തീരുമാനിച്ചതു പ്രകാരം എത്രപേര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കുമോ; ഇപ്പോള്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇനി എത്ര പേര്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും അറിയിക്കുമോ?

2793

വിവിധതരം പട്ടയങ്ങളുടെ കൈമാറ്റം

ശ്രീ. പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്റവന്യൂവും കയറും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()വിവിധതരം പട്ടയങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ വിശദമാക്കുമോ ;

(ബി)1977 ജനുവരി 1 ന് മുമ്പ് വനഭൂമിയില്‍ പ്രവേശിച്ചവര്‍ക്ക് നല്‍കുന്ന പട്ടയങ്ങള്‍ കൈമാറ്റം ചെയ്യാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവ് നല്‍കയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)1977ന് മുമ്പ് വനഭൂമിയല്ലാത്ത സര്‍ക്കാര്‍ ഭൂമി കൈവശമുള്ളവര്‍ക്ക് ലഭിക്കുന്ന പട്ടയങ്ങള്‍ കൈമാറ്റം ചെയ്യാന്‍ 12 വര്‍ഷം വേണമെന്ന നിബന്ധന നിലവിലുണ്ടോ ;

(ഡി)എങ്കില്‍ വനഭൂമി പട്ടയ കൈമാറ്റ നിയമം, വനഭൂമിയല്ലാത്ത സര്‍ക്കാര്‍ ഭൂമി കൈവശക്കാര്‍ക്കും ബാധകമാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2794

പട്ടയം, കൈവശരേഖ എന്നിവ ലഭിക്കുന്നതിന് നല്‍കിയ അപേക്ഷകള്‍

ശ്രീ..റ്റി.ജോര്‍ജ്

()പാറശ്ശാല നിയോജകമണ്ഡലത്തിലെ പട്ടയം, കൈവശരേഖ എന്നിവ ലഭിക്കുന്നതിന് നല്‍കിയിട്ടുള്ള അപേക്ഷകളില്‍ നാളിതുവരെ അനുവദിക്കാത്ത അപേക്ഷകള്‍ എത്ര;

(ബി)പട്ടയം വിതരണം ചെയ്യുന്നതിനുള്ള കാലതാമസം വിശദമാക്കുമോ;

(സി)നെയ്യാറ്റിന്‍കര താലൂക്ക് ആഫീസില്‍, റീസര്‍വ്വേ സംബന്ധമായ അപേക്ഷകളില്‍ നാളിതുവരെ തീര്‍പ്പുകല്‍പ്പിക്കാത്ത അപേക്ഷകള്‍ എത്ര;

(സി)സ്ഥലം മാറിപ്പോയ ജീവനക്കാര്‍ പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ തിരിച്ചേല്‍പ്പിക്കാറുണ്ടോ;

(ഡി)പ്രസ്തുത രേഖകള്‍ തിരിച്ചേല്‍പ്പിക്കാത്ത ജീവനക്കാരന്റെ പേരില്‍ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

2795

എളങ്കുന്നപ്പുഴ വില്ലേജില്‍ പട്ടയം നല്‍കുന്നതിന് സ്വീകരിച്ച നടപടികള്‍

ശ്രീ. എസ്. ശര്‍മ്മ

()എളങ്കുന്നപ്പുഴ വില്ലേജില്‍ പട്ടയം ലഭിക്കുന്നതിന് നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷയിന്മേല്‍ മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

2796

എലവഞ്ചേരി പഞ്ചായത്തിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് ജില്ലയിലെ എലവഞ്ചേരി വില്ലേജിലുള്ള കൊളുമ്പ്,പോക്കാമട മലയോര കര്‍ഷകരുടെ കൈവശമുള്ള 50 വര്‍ഷത്തോളം പഴക്കമുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തിക്കൊടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;

(ബി)50 വര്‍ഷമായി കര്‍ഷകരുടെ കൈവശത്തിലും അനുഭവത്തിലുമുള്ള ഭൂമി, കൈവശഭൂമി, വനഭൂമി എന്നിവ വേര്‍തിരിച്ച് സ്കെച്ചിലോ, ബി.ടി. ആറിലോ ഇല്ലെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത ഭൂമി അളന്നു കൊടുക്കുന്നതിന് സംയുക്ത പരിശോധന ആവശ്യമാണോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത വിഷയം സംബന്ധിച്ച പരാതി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വന്നതാണോ; പ്രസ്തുത പരാതി പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

()എലവഞ്ചേരി പഞ്ചായത്തിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തി കര്‍ഷകര്‍ക്ക് എന്ന് കൊടുക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

2797

പുതുവല്‍ഭൂമി കൈവശക്കാരന് പതിച്ചുനല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()ബെനിഫിറ്റ് എന്‍ജോയ്മെന്റ് സ്കീം അനുസരിച്ച് പുതുവല്‍ ഭൂമി കൈവശക്കാരന് പതിച്ചു നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞ സ്കീം നിര്‍ത്തലാക്കിക്കൊണ്ട് ഏതെങ്കിലും ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)വര്‍ഷങ്ങളായി കൈവശത്തിലിരിക്കുന്നതും തൊട്ടു ചേര്‍ന്നുള്ള പതിവു ഭൂമിയുടെ ഉപയോഗത്തിന് അത്യന്താപേക്ഷിതവുമായ നിലയില്‍ വഴി മുതലായവ പോലെ ഉപയോഗിക്കുന്നതുമായ 10 സെന്റില്‍ താഴെയുള്ള പുതുവല്‍ഭൂമി കൈവശരേഖയുടെ അടിസ്ഥാനത്തില്‍ പതിച്ചുനല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

2798

പുറമ്പോക്ക് ഭൂമിയുടെ വിശദാംശങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികളുടെ സര്‍വ്വേ നമ്പരും വിസ്തീര്‍ണ്ണവും വില്ലേജ് തിരിച്ച് വ്യക്തമാക്കുമോ ?

2799

മഞ്ചേരി മണ്ഡലത്തിലെ പുറമ്പോക്ക് ഭൂമി

ശ്രീ.എം.ഉമ്മര്‍

()മഞ്ചേരി മണ്ഡലത്തില്‍ നിലവില്‍ റവന്യൂ വകുപ്പിന്റെ കീഴിലുള്ള പുറമ്പോക്ക് ഭൂമി എത്രയാണ്;

(ബി)പഞ്ചായത്ത്, സര്‍വ്വേനമ്പര്‍, വിസ്തീര്‍ണ്ണം ഉള്‍പ്പെടെയുള്ള വിശദാംശം നല്‍കുമോ;

(സി)ഇതില്‍ തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നവയെ സംബന്ധിച്ച വിശദാംശം നല്‍കുമോ?

2800

കായംകുളം മണ്ഡലത്തിലെ പുറംപോക്ക് ഭൂമിയുടെ വിശദാംശങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

കായംകുളംഅസംബ്ളി മണ്ഡലത്തിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഉള്‍പ്പെട്ട പത്തിയൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂര്‍ പഞ്ചായത്തുകളിലെയും കായംകുളം നഗരസഭ,മാവേലിക്കര താലൂക്കില്‍പ്പെട്ട ചെട്ടികുളങ്ങര,ഭരണിക്കാവ് പഞ്ചായത്തുകളിലെയും പുറംപോക്ക് വസ്തുക്കളുടെ ഇനം തിരിച്ച് വിസ്തീര്‍ണ്ണം അടക്കം ഉള്ള വിശദാംശം ലഭ്യമാക്കുമോ?

2801

മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഭൂമികയ്യേറ്റം

ശ്രീ. എം. ചന്ദ്രന്‍

() മൂന്നാറിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി ഭൂമികയ്യേറ്റം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എത്ര ഏക്കര്‍ ഭൂമിയാണ് ഇങ്ങിനെ കയ്യേറിയിട്ടുളളത് എന്നു പരിശോധിച്ചു തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(സി)എത്ര പേരാണ് ഭൂമികയ്യേറിയിട്ടുളളത് എന്നു വ്യക്തമാക്കുമോ;

(ഡി)ഇവരില്‍ നിന്നും ഭൂമി ഒഴിപ്പിച്ചെടുക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

()കയ്യേറ്റം ഒഴിപ്പിക്കുവാന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ കയ്യേറ്റക്കാര്‍ ആക്രമിക്കുവാന്‍ ശ്രമിച്ചുവെന്നു പറയുന്നതു ശരിയാണോ;

(എഫ്)ഇതിന്റെ പേരില്‍ ആരുടെയെങ്കിലും പേരില്‍ കേസുകള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കുമോ?

2802

മൂന്നാര്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും കത്തിനശിച്ചത് സംബന്ധിച്ച്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()ഉടുമ്പന്‍ചോല താലൂക്ക് ഓഫീസില്‍ മൂന്നാര്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും കത്തിനശിച്ചത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയത് സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് നടപടി സ്വീകരിക്കുമോ?

2803

കൊല്ലം ജില്ലയിലെ കായല്‍ കയ്യേറ്റം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()കൊല്ലം ജില്ലയില്‍ മണ്‍ട്രോതുരുത്ത് വില്ലേജില്‍ കിടപ്രം ഭാഗത്ത് കായലും തോടും സ്വകാര്യ വ്യക്തികള്‍ കയ്യേറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് കൊല്ലം ആര്‍.ഡി.ഒ ഓഫീസില്‍ പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിന് വകുപ്പുതലത്തില്‍ എന്ത് നടപടിയാണ് എടുത്തിട്ടുളളത്;

(ബി)നാളിതുവരെ കായല്‍ കയ്യേറ്റ സംബന്ധമായി കൊല്ലം ജില്ലയില്‍ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(സി)നാളിതുവരെ കൊല്ലം ജില്ലയില്‍ എത്ര കായല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

2804

കായല്‍കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, നീലേശ്വരം പുഴയോരവും കടലോരവും കയ്യേറ്റത്തിന് വിധേയമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി ഡി.ഡി.സി യോഗം റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവോ യെന്ന് അറിയിക്കുമോ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ റവന്യൂ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്നറിയിക്കുമോ;

(ഡി)പുഴയോരത്തും കടലോരത്തും ഭൂമി കയ്യേറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടോയെന്നും എങ്കില്‍ എത്ര വീതമെന്നും എത്ര ഒഴിപ്പിച്ചുവെന്നും അറിയിക്കുമോ?

2805

കൈവശത്തിലുളള പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ശ്രീ. വി. എസ്. സുനില്‍കുമാര്‍

()സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ എത്ര ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ ലിമിറ്റഡിന്റെ കൈവശം വച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഭൂമി കൈവശം വച്ചതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ സര്‍ക്കാരും, ഹാരിസണ്‍ മലയാളം പ്ളാന്റേഷന്‍ ലിമിറ്റഡുമായി നിലവിലുണ്ട്;

(സി)ഏതെല്ലാം എസ്റേറ്റുകളാണ് പ്രസ്തുത കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളത്;

(ഡി)ഭൂമി ഒഴിയണം എന്നാവശ്യപ്പെട്ടുകൊണ്ട് തോട്ടം ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടോ;

()എത്ര ഏക്കര്‍ ഒഴിയണമെന്നും, ഏതെല്ലാം എസ്റേറ്റുകളാണ് ഒഴിയേണ്ടതെന്നും വ്യക്തമാക്കുമോ;

(എഫ്)ഭൂമി വിട്ടുകിട്ടണമെന്ന ആവശ്യത്തെ തുടര്‍ന്ന് തോട്ടങ്ങളില്‍ നിന്ന് വ്യാപകമായി റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി)എങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; ആര്‍ക്കെങ്കിലുമെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

2806

പാട്ട വ്യവസ്ഥ ലംഘിച്ച ഭൂമി ലാന്റ് ബാങ്കില്‍ നിക്ഷേപിക്കാന്‍ നടപടി

ശ്രീ.കെ. രാജു

()കൊല്ലം ജില്ലയില്‍ തെന്‍മല റിയല്‍ എസ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഉദ്ദേശം 380 ഓളം ഏക്കര്‍ വരുന്ന റബ്ബര്‍ കൃഷി നടത്തുന്ന സ്ഥലം സര്‍ക്കാര്‍ വനഭൂമിയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മലയാളം പ്ളാന്റേഷന് പാട്ട വ്യവസ്ഥയില്‍ നല്‍കിയിട്ടുള്ള പ്രസ്തുത സ്ഥലം കമ്പനി പാട്ട വ്യവസ്ഥകള്‍ ലംഘിച്ച് മറിച്ച് വിറ്റിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പട്ടയം റദ്ദുചെയ്ത് പ്രസ്തുത ഭൂമി ലാന്‍ഡ് ബാങ്കിലേക്ക് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2807

ലീസ് വ്യവസ്ഥയും കരാര്‍ ലംഘനവും

ശ്രീ.സി. ദിവാകരന്‍

()ലീസ് വ്യവസ്ഥയില്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നല്‍കിയ സര്‍ക്കാര്‍ ഭൂമികളില്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ള എത്ര കേസ്സുകളാണ് നിലവിലുള്ളത്;

(ബി)ഇവ തിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2808

ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പാട്ടഭൂമി തിരിച്ചുപിടിക്കാന്‍ നടപടി

ശ്രീ.എസ്.ശര്‍മ

,, ബാബു.എം.പാലിശ്ശേരി

,, വി.ചെന്താമരാക്ഷന്‍

,, പി.റ്റി..റഹീം

()കാര്‍ഷിക-വ്യാവസായിക- വിദ്യാഭ്യാസ രംഗങ്ങളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പാട്ട വ്യവസ്ഥയിലും മറ്റും നല്‍കിയ ഭൂമിയില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നവ തിരിച്ചുപിടിച്ച് സംസ്ഥാനത്തിന്റെ പൊതുവായ പുതിയ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഇത്തരത്തില്‍ ഇപ്പോള്‍ ഉപയോഗിക്കപ്പെടാതെ കിടപ്പുള്ള സര്‍ക്കാര്‍ ഭുമിയെ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)യു.ജി.സി. വിദ്ദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മിനിമം ഉണ്ടാകേണ്ട ഭൂമി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതായും അപ്രകാരം വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായും റവന്യു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പുതിയ വ്യവസ്ഥപ്രകാരം നിലവില്‍ സര്‍ക്കാര്‍ ഭൂമി അധികമായി കൈവശംവെച്ച് വരുന്ന സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്റുകളില്‍ നിന്നും അവ തിരിച്ചുപിടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2809

കോളേജുകള്‍ക്ക് നിഷ്ക്കര്‍ഷിച്ചിരിക്കുന്ന സ്ഥലവിസ്തൃതി

ശ്രീ.പി.കെ.ഗുരുദാസന്‍

,, കെ.രാധാകൃഷ്ണന്‍

ഡോ.കെ.ടി.ജലീല്‍

ശ്രീ.സി.കെ.സദാശിവന്‍

()സംസ്ഥാനത്തെ ആര്‍ട്സ്& സയന്‍സ് കോളേജുകള്‍ക്ക് നിഷ്ക്കര്‍ഷിച്ചിരിക്കുന്ന സ്ഥല വിസ്തൃതി അഞ്ച് ഏക്കറായി ചുരുക്കിയ സാഹചര്യത്തില്‍, അധിക ഭൂമി കൈവശം വെച്ച് വരുന്ന മാനേജ്മെന്റുകളില്‍നിന്ന് സര്‍ക്കാര്‍ അവ തിരിച്ചു പിടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരില്‍നിന്നും മുമ്പ് ഭൂമി ലഭിച്ച മാനേജ്മെന്റുകളുടെ ഇപ്പോഴത്തെ അധികഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(സി)ഇത്തരത്തില്‍ സ്വകാര്യ മാനേജ്മെന്റുകളുടെ കൈവശമിരിക്കുന്ന അധിക ഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുമോ;

(സി)ഇത്തരം ഭൂമി വിദ്യാഭ്യാസ വകുപ്പിന്റെ പൊതുവായ മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2810

സമുദായസംഘടനകള്‍ക്ക് സര്‍ക്കാര്‍ഭൂമി

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും സമുദായ സംഘടനകള്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ചുനല്കുകയോ പാട്ടത്തിനു നല്‍കുകയോ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.