STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >8th Session>Starred Q & A

THIRTEENTH   KLA - 8th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*1

ബിവറേജസ് കോര്‍പ്പറേഷനാവശ്യമായ മദ്യം

ശ്രീ. എസ്. രാജേന്ദ്രന്‍

,, സി. കെ. സദാശിവന്‍

,, ബാബു എം. പാലിശ്ശേരി

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ബിവറേജസ് കോര്‍പ്പറേഷനാവശ്യമായ മദ്യം പൊതുമേഖലയില്‍ ഉല്പാദിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)പ്രതിവര്‍ഷം ശരാശരി എത്ര കോടി രൂപയുടെ മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനികളില്‍ നിന്നും വാങ്ങുന്നുണ്ട്; പ്രധാനമായും ഏതെല്ലാം കമ്പനികളില്‍ നിന്നാണ് ഇപ്പോള്‍ വാങ്ങുന്നത്; മുന്‍വര്‍ഷം എത്ര തുകയുടെ മദ്യം വാങ്ങുകയുണ്ടായി ;

(സി)കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ മദ്യ കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എത്ര ശതമാനം വര്‍ദ്ധിപ്പിച്ചു നല്‍കുവാന്‍ ആവശ്യപ്പെടുകയുണ്ടായി; ഏറ്റവും ഒടുവില്‍ എന്ന് വില വര്‍ദ്ധിപ്പിച്ച് നല്‍കുകയുണ്ടായി; പ്രസ്തുത ആവശ്യത്തിന്മേല്‍ എന്ത് നിലപാടാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

*2

സ്ഫോടകവസ്തുക്കള്‍ മൂലമുള്ള അപകടങ്ങളും ആക്രമണങ്ങളും സംബന്ധിച്ച കേസ്സുകള്‍

ശ്രീ. വി. ശശി

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ.ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്ഫോടകവസ്തു കൈകാര്യം ചെയ്തുണ്ടായ അപകടങ്ങളും അത് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളും ആക്രമണങ്ങളും സംബന്ധിച്ച് നിലവില്‍ എത്ര കേസ്സുകളുണ്ട്; ഇതില്‍ കുറ്റപത്രം തയ്യാറാക്കാത്ത എത്ര കേസ്സുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം കേസ്സുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണം എന്താണെന്നു വെളിപ്പെടുത്തുമോ;

(സി)വെടിക്കെട്ടുസാമഗ്രികളുടെ നിര്‍മ്മാണത്തിലും മറ്റുമായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?

*3

സ്വാഭാവിക തുറമുഖം

ശ്രീ. സി. ദിവാകരന്‍

,, . കെ. വിജയന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വലുതും ചെറുതുമായ സ്വാഭാവിക തുറമുഖങ്ങള്‍ക്ക് നിര്‍മ്മാണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം, പ്രസ്തുത പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് വെളിപ്പെടുത്തുമോ;

(സി)പദ്ധതി നടത്തിപ്പ് സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കണമെന്നും സര്‍ക്കാരിന്റെ ഉടമസ്ഥത ഒഴിവാക്കണമെന്നുമുളള കേന്ദ്ര ആസുത്രണ കമ്മീഷന്റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിര്‍ദ്ദേശത്തെ സംബന്ധിച്ചുളള ഗവണ്‍മെന്റിന്റെ അഭിപ്രായം എന്താണെന്ന് വിശദമാക്കുമോ?

*4

കണ്ടല്‍ വനങ്ങളുടെ സംരക്ഷണം

ശ്രീ. കെ.എന്‍.എ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കണ്ടല്‍ വനങ്ങളുടെ സംരക്ഷണാര്‍ത്ഥം കണ്ടല്‍ ഫോറസ്റ് സ്റേഷന്‍ രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തിലെ ഫോറസ്റ് - പോലീസ് സ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ടല്‍ വനങ്ങളുടെ സംരക്ഷണം ഉള്‍പ്പെടുമോ;

(സി)കണ്ടല്‍ വനങ്ങളും പരിസ്ഥിതിയും ഉള്‍പ്പെടുന്ന ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന ഏത് നടപടിയും ‘ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍’ എന്ന നിലയില്‍ കൈകാര്യം ചെയ്യാറുണ്ടോ; ഇതിനായി എന്തു നടപടിയാണ് ഇതുവരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

*5

കാബിനറ്റ് നോട്ടിലെ സെക്രട്ടറിമാരുടെ വിയോജനക്കുറിപ്പുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, . കെ. ബാലന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()മന്ത്രിസഭാ തീരുമാനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന കാബിനറ്റ് നോട്ടില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് വിയോജനക്കുറിപ്പെഴുതാം എന്ന് ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാനിടയായ സാഹചര്യം എന്തായിരുന്നു; വ്യക്തമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിമാരുടെ യോഗ തീരുമാനത്തിന് മുഖ്യമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇതേ തുടര്‍ന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)മന്ത്രിമാര്‍ സ്വന്തം നിലയില്‍ തയ്യാറാക്കുന്ന പദ്ധതികളോടും തീരുമാനങ്ങളോടും വിയോജിക്കാന്‍ നിലവില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കുള്ള അധികാരം സംബന്ധിച്ച നിയമവ്യവസ്ഥകള്‍ വിശദമാക്കുമോ;

(ഡി)ഇപ്പോഴത്തെ ഏതെല്ലാം മന്ത്രിമാരില്‍ നിന്നും ഏതെല്ലാം സെക്രട്ടറിമാര്‍ക്കാണ് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമോ?

*6

സംസ്ഥാന ഭരണത്തിന്റെ മികവിന് ലഭിച്ച അംഗീകാരങ്ങള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭരണത്തിന്റെ മികവിന് സംസ്ഥാനത്തിന് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം രംഗങ്ങളിലാണ് ശ്രദ്ധേയമായ നേട്ടങ്ങളും അംഗീകാരവും ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം മേഖലകളിലാണ് കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ മികവ് കൈവരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത മികവ് മറ്റ് രംഗങ്ങളിലും നേടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

*7

നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള ഭരണസംവിധാനം

ശ്രീ. സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭരണസംവിധാനം നിയോജകമണ്ഡല അടിസ്ഥാനത്തില്‍ പുനര്‍നിര്‍ണ്ണയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഫലം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)വില്ലേജുകളെ നിര്‍ദ്ദിഷ്ട പഞ്ചായത്ത്/മുനിസിപ്പല്‍ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുകയും, പഞ്ചായത്തുകളെ /മ ിസിപ്പാലിറ്റികളെ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമുന പ്പെടുത്തുകയും ചെയ്താലുള്ള മെച്ചത്തെക്കുറിച്ച് പരിശോധിക്കുമോ;

(സി)ഇതെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കുന്നകാര്യം പരിഗണിക്കുമോ?

*8

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. എം. . ബേബി

,, വി. ശിവന്‍കുട്ടി

,, ബി. സത്യന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പാരിസ്ഥിതികാനുമതി തടസ്സപ്പെടുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ അനുവദിക്കപ്പെട്ട തുറമുഖ പദ്ധതികളില്‍ വിഴിഞ്ഞം പദ്ധതി ഉള്‍പ്പെട്ടിട്ടുണ്ടോ; എന്തു തുക ബജറ്റ് വഴി ഉറപ്പായിട്ടുണ്ട്;

(സി)തൂത്തുക്കുടി തുറമുഖത്തിന്റെ വികസനം പ്രവൃത്തിപഥത്തിലെത്തുമ്പോള്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രസക്തി എന്താകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; ഏത് ഘട്ടത്തിലാണ്;

()കേന്ദ്രസര്‍ക്കാരിന്റെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് സ്കീം നിലവിലുണ്ടോ; ഈ സ്കീമില്‍ എത്ര ശതമാനം തുക വിഴിഞ്ഞം പദ്ധതിക്ക് ഉറപ്പാക്കിയിട്ടുണ്ട്; ഇതിന് കേന്ദ്രാനുമതി ലഭിച്ചത് എപ്പോഴാണ്;

(എഫ്)ഈ സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ തന്നെ വിഴിഞ്ഞം പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയുമോ?

*9

കടലാസ് രഹിത ഫയല്‍ പ്രോസസിംഗ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

,, എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രഹിത ഫയല്‍ പ്രോസസിംഗ് സംവിധാനം നടപ്പാക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടു; വിശദാംശങ്ങള്‍ നല്കുമോ;

(ബി)പ്രസ്തുത സംവിധാനം നിലവില്‍ ഏതെങ്കിലും വകുപ്പുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ ആയത് വിജയകരമായിരുന്നോ; എന്തെല്ലാം പോരായ്മകളാണ് കണ്ടെത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ നല്കുമോ;

(സി)കടലാസ് രഹിത ഫയല്‍ പ്രോസസിംഗ് സംവിധാനം കുറ്റമറ്റ രീതിയില്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?

*10

യുവാക്കളുടെ മുങ്ങിമരണങ്ങള്‍

ശ്രീ. സി. മമ്മൂട്ടി

,, എം. ഉമ്മര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍, പ്രത്യേകിച്ചും യുവാക്കളുടെ മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത്തരം അപകടങ്ങളില്‍ ചെറുപ്പക്കാര്‍ കൂടുതലായി പെട്ടുപോകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥിതിവിശേഷത്തെ ദേശീയനഷ്ടമായി പരിഗണിച്ച് അത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമോ?

*11

വിഴിഞ്ഞം തുറമുഖനിര്‍മ്മാണം

ശ്രീ. റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നു വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി അടിയന്തിരമായി നടപ്പാക്കുന്നതിനു നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്നു വ്യക്തമാക്കുമോ?

*12

എന്‍ഡോ സള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്ത് നിരാഹാര സമരം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സമരം തുടങ്ങിയിട്ട് എത്ര നാളുകളായി എന്നറിയിക്കുമോ;

(സി)പ്രസ്തുത സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നറിയിക്കുമോ;

()സമരക്കാരുടെ ഏതെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ; പ്രസ്തുത സമരക്കാരുടെ നിരാകരിക്കപ്പെട്ട ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

*13

കേന്ദ്ര ബജറ്റുകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘംനടത്തിയ ചര്‍ച്ചകള്‍

ശ്രീ. എം. ഹംസ

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. ദാസന്‍

,, ജെയിംസ് മാത്യൂ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര ബജറ്റുകള്‍ക്കു ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെസംഘം ഏതെല്ലാം കേന്ദ്രമന്ത്രിമാരെ കണ്ട് സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുകയുണ്ടായി; സംഘത്തിലുണ്ടായിരുന്ന മന്ത്രിമാര്‍ ആരൊക്കെയായിരുന്നു; ഏതെല്ലാം കേന്ദ്ര മന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുകയുണ്ടായി; വിശദമാക്കുമോ;

(ബി)ഓരോ മന്ത്രിയില്‍ നിന്നും ലഭിച്ച ഉറപ്പുകള്‍ എന്തൊക്കെയായിരുന്നു;

(സി)2011 സെപ്റ്റംബര്‍ 22,23 തീയതികളില്‍ കേന്ദ്ര മന്ത്രിമാരില്‍ നിന്നും ലഭിച്ചിരുന്ന ഉറപ്പുകള്‍ നടപ്പില്‍ വരുത്താതിരുന്നത് സംബന്ധിച്ചും ഈ ഘട്ടത്തില്‍ ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുകയുണ്ടായോ;

(ഡി)സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചിരുന്നുവോ; വ്യക്തമാക്കുമോ;

()സംസ്ഥാനത്തു നിന്നുള്ള ഇടതുപക്ഷ, യു.ഡി.എഫ് എം.പിമാര്‍ക്ക് നല്‍കപ്പെട്ടതില്‍ കൂടുതലായി കേന്ദ്ര മന്ത്രിമാരില്‍ നിന്ന് മുഖ്യമന്ത്രിക്ക് എന്തൊക്കെ വാഗ്ദാനങ്ങളാണ് ലഭിച്ചത് ; വിശദമാക്കുമോ?

*14

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

,, . സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വികരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)ഇതിനായുളള പരിസ്ഥിതി പഠനം പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

()കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അനുമതിയിലുണ്ടായിരുന്ന നിബന്ധനകളില്‍ സംസ്ഥാന താല്‍പര്യത്തിന് അനുകൂലമായ ഇളവുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

*15

ഹൌസ് ബോട്ടുകളുടെ നിയന്ത്രണം

ശ്രീ. വര്‍ക്കല കഹാര്‍

,, പാലോട് രവി

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹൌസ് ബോട്ട് മേഖലയെ നിയന്ത്രിക്കാന്‍ പ്രത്യേക നിയമം കൊണ്ടു വരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഹൌസ് ബോട്ടുകളെ നിയന്ത്രിക്കുവാനും, സുരക്ഷ, പരിസ്ഥിതി എന്നിവയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വിശദീകരിക്കാമോ?

*16

പി.എസ്.സി യുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം

ശ്രീ. വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

'' വി.പി. സജീന്ദ്രന്‍

'' എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()പി.എസ്.സി യില്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതു മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)എല്ലാ വിജ്ഞാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമോ;

(സി)പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടത്ര അവബോധം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

*17

കേന്ദ്രബജറ്റ് നിര്‍ദ്ദേശങ്ങള്‍

ശ്രീ.കെ.സുരേഷ് കുറുപ്പ്

ഡോ. ടി.എം.തോമസ് ഐസക്

ശ്രീ.എളമരം കരീം

,, ബി.സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്രബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഏതെല്ലാം നിലയില്‍ ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായോ; നിരീക്ഷണങ്ങള്‍ വെളിപ്പെടുത്താമോ;

(ബി)ബജറ്റിനു മുന്നോടിയായി സംസ്ഥാനം മുന്നോട്ടുവച്ച എന്തെല്ലാം ആവശ്യങ്ങള്‍ ബജറ്റില്‍ പരിഗണിക്കപ്പെടുകയുണ്ടായി, വിശദമാക്കാമോ;

(സി)കേരളത്തിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് എത്രമാത്രം പരിഗണിക്കപ്പെടുകയുണ്ടായി;

(ഡി)സംസ്ഥാനത്തെ വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും അതിരൂക്ഷമാക്കുന്നതാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ ഏറെയും എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ജനങ്ങള്‍ക്ക് അടിയന്തിരാശ്വാസം നല്‍കാനും എന്തെല്ലാം നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

*18

സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കപ്പെടേണ്ട വ്യവസ്ഥകള്‍

ശ്രീ. പി. റ്റി. . റഹീം

,, എം. ചന്ദ്രന്‍

,, എം. ഹംസ

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തു വരുന്നതും ഇതുമൂലമുളള അപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കപ്പെടേണ്ട വ്യവസ്ഥകള്‍ എന്തെല്ലാമാണ്; ലൈസന്‍സോടു കൂടി പ്രവര്‍ത്തിക്കുന്ന അത്തരം കേന്ദ്രങ്ങളില്‍ അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)എക്സ്പ്ളോസീവ് ലൈസന്‍സോടുകൂടി സംസ്ഥാനത്ത് എത്ര പടക്ക നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നു;

(ഡി)മറ്റേതെല്ലാം നിലയിലുളള സ്ഥാപനങ്ങള്‍ക്ക് എക്സ്പ്ളോസീവ് ലൈസന്‍സ് നല്കി വരുന്നുണ്ട്, വിശദമാക്കുമോ?

*19

വിമന്‍സ് ഇന്‍വെസ്റിഗേഷന്‍ ടീം

ശ്രീ. എം. . വാഹീദ്

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിമന്‍സ് ഇന്‍വെസ്റിഗേഷന്‍ ടീം രൂപവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി)സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ?

*20

കേന്ദ്ര ബജറ്റ് വഴി ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിലെ വീഴ്ച

ശ്രീ. റ്റി. വി. രാജേഷ്

,, എം. . ബേബി

,, . കെ. ബാലന്‍

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രബജറ്റ് വഴി നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ സംസ്ഥാനത്തെ എം.പി. മാരില്‍ നിന്ന് തന്നെ ആക്ഷേപങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

(ബി)സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എം.പി. മാരുടെ യോഗം വിളിച്ചു ചേര്‍ത്തത് ബജറ്റ് അവതരണത്തിന് തൊട്ട് മുമ്പ് മാത്രമായിരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്തില്‍ നിന്നുള്ള ഏതെങ്കിലും കേന്ദ്രമന്ത്രിമാര്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായോ;

(സി)സംസ്ഥാനത്ത് നിന്നുള്ള എം.പി.മാര്‍ ഒറ്റക്കെട്ടായി സംസ്ഥാനത്തിന്റെ ആവശ്യം ഉന്നയിക്കുന്ന സ്ഥിതി ഉണ്ടാകാതെ പോയ സാഹചര്യം എന്തായിരുന്നു ?

*21

ഫോറന്‍സിക് പരിശോധന

ശ്രീ. . ചന്ദ്രശേഖരന്‍

,, വി. എസ്. സുനില്‍കുമാര്‍

,, കെ. രാജു

,, മുല്ലക്കര രത്നാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കുറ്റക്യത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി)ഫോറന്‍സിക് പരിശോധനാ ഫലത്തിനായി സംസ്ഥാനത്ത് എത്ര കേസ്സുകള്‍ കെട്ടിക്കിടക്കുന്നുണ്ട്; ഇവയില്‍ എത്ര വര്‍ഷം വരെ പഴക്കം ചെന്ന കേസ്സുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഫോറന്‍സിക് പരിശോധനാ ഫലം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും, ഇത്തരം ലാബുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വിശദമാക്കുമോ?

*22

സേവനാവകാശ നിയമം

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സേവനാവകാശനിയമം നടപ്പാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എത്ര വകുപ്പുകളിലാണ് നിയമം നടപ്പാക്കിയിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിയമത്തില്‍ അനുശാസിച്ചിട്ടുളള എല്ലാ വകുപ്പുകളിലും നിയമം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്; വിശദമാക്കുമോ;

(ഡി)ഈ പരിപാടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

()സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനും കൂടുതല്‍ മേഖലകള്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനും നടപടികള്‍ സ്വീകരിക്കുമോ?

*23

2012-13 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച അവലോകനം

ശ്രീ.രാജൂ എബ്രഹാം

ഡോ.ടി.എം.തോമസ് ഐസക്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ.വി.ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()2012-13 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എപ്പോഴാണ് അവലോകനം നടത്തിയത്; അവലോകനത്തിലെ പ്രമുഖനിഗമനങ്ങള്‍ വിശദമാക്കാമോ;

(ബി)ഏതെങ്കിലും വകുപ്പ് ഏതെങ്കിലും ബജറ്റ് നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുള്ളതായി വിലയിരുത്തപ്പെടുകയുണ്ടായോ, വിശദമാക്കാമോ;

(സി)ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഇനിയും നിര്‍വ്വഹണം ആരംഭിച്ചിട്ടില്ലാത്തവ ഏതൊക്കെയാണെന്ന് വകുപ്പടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ;

(ഡി)ഭരണാനുമതി നല്‍കുന്നതിനപ്പുറം നിര്‍വ്വഹണം നടന്നിട്ടില്ലാത്ത ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് അവലോകനം ചെയ്യുകയുണ്ടായോ; വിശദമാക്കാമോ;

()പദ്ധതി അടങ്കലിന്റെ എത്ര ശതമാനം ചെലവഴിക്കുകയുണ്ടായി; ഇത് മുന്‍വര്‍ഷം എത്ര ശതമാനമായിരുന്നു? വ്യക്തമാക്കാമോ?

*24

സമൂഹ നന്മ ലക്ഷ്യം വച്ച് പാസ്സാക്കിയിട്ടുളള നിയമങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

,, റ്റി. . അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()പാര്‍ലമെന്റും, സംസ്ഥാന നിയമസഭയും സമൂഹനന്മ ലക്ഷ്യം വച്ച് പാസ്സാക്കിയിട്ടുളള നിയമങ്ങള്‍ ശരിയായി നടപ്പാക്കാത്തതു സംബന്ധിച്ച് ഹൈക്കോടതിയും, സുപ്രീം കോടതിയും ആവര്‍ത്തിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യ്രം തടയുക, പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുക, മോട്ടോര്‍ വാഹന നിയമങ്ങള്‍ പാലിക്കാതിരിക്കുക എന്നിവയ്ക്കെതിരെയെല്ലാം കോടതികളുടെ ഇടപെടലും കോടതിയലക്ഷ്യ നടപടികളും അനിവാര്യമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)സംസ്ഥാനത്ത് നിയമനടത്തിപ്പ് കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമോ?

*25

എയര്‍ കേരള

ശ്രീ. എം. ചന്ദ്രന്‍

,, വി. ശിവന്‍കുട്ടി

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

()എയര്‍ കേരളയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ എന്നുമുതല്‍ നിലവില്‍ വരുമെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതിനായി എത്ര വിമാനങ്ങള്‍ ആദ്യഘട്ടത്തില്‍ വാങ്ങുകയുണ്ടായി;

(സി)കേന്ദ്രസര്‍ക്കാരിന്റെ നിലവിലുള്ള എന്തെല്ലാം നിബന്ധനകളില്‍ ഇതിനായി ഇളവ് നല്‍കാന്‍ സംസ്ഥാനം ആവശ്യപ്പെടുകയുണ്ടായി; ലഭിച്ച ഇളവുകള്‍ എന്തെല്ലാം; വിശദമാക്കാമോ ;

(ഡി)എയര്‍കേരളയ്ക്കായി സംസ്ഥാന ബഡ്ജറ്റില്‍ എന്തു തുക വകയിരുത്തിയിട്ടുണ്ട് ; ആകെ എന്തു തുക ചെലവ് പ്രതീക്ഷിക്കുന്നു; വിശദമാക്കുമോ ?

*26

തീരദേശ ചരക്കു ഗതാഗതം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തീരദേശ ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് തുറമുഖങ്ങളില്‍ നിലവിലുള്ള സൌകര്യങ്ങള്‍ പര്യാപ്തമാണോ; വ്യക്തമാക്കുമോ;

(സി)2013-14 സാമ്പത്തിക വര്‍ഷം ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ നല്‍കുമോ?

*27

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, കെ. അച്ചുതന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി പൂതിയ നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)എന്തെല്ലാം കുറ്റങ്ങളും ശിക്ഷകളും ആണ് നിര്‍ദ്ദിഷ്ട നിയമത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*28

കുട്ടികളുടെ സുരക്ഷ

ശ്രീ. ആര്‍.രാജേഷ്

,, ബി.ഡി.ദേവസ്സി

ശ്രീമതി പി.അയിഷാ പോറ്റി

ശ്രീ.ബാബു എം.പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മോചനദ്രവ്യമാവശ്യപ്പെട്ട് എല്‍.കെ.ജി. വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്ന് കുട്ടികളും രക്ഷിതാക്കളും ആശങ്കാകുലരായിരിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കുട്ടികള്‍ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും കുറ്റകൃത്യങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; കുട്ടികളുടെ സുരക്ഷിതത്വത്തിന് നിലവിലുള്ള സംവിധാനങ്ങള്‍ എത്രത്തോളം പര്യാപ്തമാണ്;

(സി)കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടി വിശദമാക്കുമോ?

*29

മുന്‍ കായിക താരങ്ങള്‍ക്ക് ക്ഷേമനിധി

ശ്രീ. ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ മുന്‍ കായിക താരങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ക്ഷേമനിധി മുഖാന്തിരം എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)ക്ഷേമനിധിയുടെ പ്രവര്‍ത്തനത്തിനുള്ള പണം എങ്ങനെ സമാഹരിക്കാനാണുദ്ദേശിക്കുന്നത് വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*30

സൈബര്‍ കുറ്റകൃത്യങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തില്‍ സമീപകാലത്ത് ഉണ്ടായ ക്രിമിനല്‍ കേസുകള്‍ മിക്കതും സൈബര്‍ കുറ്റകൃത്യങ്ങളാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇത്തരത്തിലുളള എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;

(സി)ഇത്തരം കേസുകള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിന് ഏതെല്ലാം നൂതന സംവിധാനങ്ങളാണ് ഇപ്പോള്‍ ഉപയോഗപ്പെടുത്തുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മൊബൈല്‍ കണക്ഷന്‍ നല്‍കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്ന കാര്യം ആലോചിക്കുന്നുണ്ടോ;

()വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലീസ് പിടികൂടുന്ന സാഹചര്യത്തില്‍ നിലവിലുളള മാനദണ്ഡം അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(എഫ്)എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.