UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

2961

പാര്‍ട്ട് ടൈം ജൂനിയര്‍ ഹിന്ദി ലാംഗ്വേജ് അദ്ധ്യാപകരുടെ ഒഴിവ്

ശ്രീ.ജി.എസ്. ജയലാല്‍

()കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ഗവ:യു.പി. സ്കൂളുകളില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് അദ്ധ്യാപകരുടെ ഒഴിവ് നിലവിലുണ്ടോ; എങ്കില്‍ എന്ന് മുതലാണെന്നും സ്കൂളുകളുടെ പേരു വിവരവും അറിയിക്കുമോ;

(ബി)പ്രസ്തുത സ്കൂളുകളില്‍ എത്ര മാസമായി താല്‍ക്കാലിക അദ്ധ്യാപകര്‍ മേല്‍പ്പറഞ്ഞ കാറ്റഗറിയില്‍ ജോലി നോക്കുന്നുണ്ട്; വിശദാംശം അറിയിക്കുമോ;

(സി)2013 വര്‍ഷം പ്രസ്തുത കാറ്റഗറിയില്‍ പ്രൊമോഷന്‍ മുഖാന്തിരവും വിരമിക്കല്‍ മുഖാന്തിരവും എത്ര ഒഴിവുകള്‍ വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി.യെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് അറിയിച്ചത്; കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

()തസ്തിക ഒഴിവായി കിടന്നാല്‍ പി.എസ്.സി.യെ യഥാസമയം അറിയിക്കണമെന്ന നിര്‍ദ്ദേശത്തില്‍ വീഴ്ച വന്നതായി ബോദ്ധ്യമുണ്ടോ; എങ്കില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ;

2962

സ്ക്കൂള്‍ അധ്യാപികയുടെ സ്റാഫ് ഫിക്സേഷന്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കോഴിക്കോട് ജില്ലയിലെ ഫറോഖ് ഉപവിദ്യാഭ്യാസ ജില്ലയിലെ കരിങ്കല്ലായി എ.യു.പി. സ്ക്കൂള്‍ അധ്യാപിക സൈറാബാനു .. യുടെ സ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട 68014/S/11 G.Edn, RA 4/52231/11/DPI എന്നീ ഫയലുകളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇതിനുളള അപേക്ഷ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സെക്ഷനില്‍ എന്നാണ് ലഭിച്ചത്;

(സി)ഈ ഫയലിന്റെ റിപ്പോര്‍ട്ടിന് വേണ്ടി ഡി.പി.. ഓഫീസിലേക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്നാണ് റിപ്പോര്‍ട്ടിനായി അയച്ചത് എന്നും ഡി.പി.ഐ ഓഫീസില്‍ എന്നാണ് ലഭിച്ചത് എന്നും വ്യക്തമാക്കുമോ;

()ഫറോഖ് എ..ഒ യുടെ റിപ്പോര്‍ട്ടിനായി ഡി.പി.ഐ ഓഫീസില്‍ നിന്നും അയച്ചിട്ടുണ്ടോ എങ്കില്‍ എന്ന്;

(എഫ്)ഫറോഖ് എ..ഒ ഓഫീസില്‍ നിന്നും ഇതിന്റെ മറുപടി എന്നാണ് അയച്ചത് എന്ന് വ്യക്തമാക്കുമോ;

(ജി)ഇക്കാര്യത്തില്‍ ഡി.പി.ഐ ഓഫീസില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ തീയതി സഹിതം വിശദമാക്കുമോ;

(എച്ച്)ഫയലിന്റെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഫയല്‍ തീര്‍പ്പാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണവും വിശദമാക്കുമോ?

2963

പണിമുടക്കുമായി ബന്ധപ്പെട്ട സ്ഥലം മാറ്റം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()2013 ജനുവരി 8 മുതല്‍ നടന്ന ജീവനക്കാരുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് എത്ര അധ്യാപകരെ സ്ഥലം മാറ്റി; വിശദവിവരം ലഭ്യമാക്കുമോ;

(ബി)വെഞ്ഞാറമൂട് ഗവ: എച്ച്.എസ്.എസ്. ലെ പ്രിന്‍സിപ്പല്‍ ശ്രീമതി കര്‍മ്മലാഭായിയെ സ്ഥലം മാറ്റിയതിനുളള കാരണം എന്താണെന്ന് വിശദമാക്കുമോ;

(സി)ശ്രീമതി കര്‍മ്മലാഭായി പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പ്രിന്‍സിപ്പലിന്റെ ചാര്‍ജ് ഏറ്റെടുക്കണമെന്ന് മറ്റ് സീനിയര്‍ അദ്ധ്യാപകരോട് ആവശ്യപ്പെട്ടിരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ചുമതല ഏറ്റെടുക്കാന്‍ തയ്യാറല്ലായെന്ന് രേഖാമൂലം അറിയിച്ച പ്രസ്തുത അദ്ധ്യാപകര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

()പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയില്ലായെന്ന ഗവണ്‍മെന്റിന്റെ ഉറപ്പ് പാലിച്ച് ശ്രീമതി കര്‍മ്മലാഭായിയുടെ സ്ഥലം മാറ്റം റദ്ദുചെയ്യുമോ?

2964

മദ്രസാദ്ധ്യാപക ക്ഷേമ പെന്‍ഷന്‍ പദ്ധതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, പി. ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍ കുട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മദ്രസാദ്ധ്യാപക ക്ഷേമ പെന്‍ഷന്‍ പദ്ധതി കാര്യക്ഷമമാക്കുന്നതിനും പൂര്‍ണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)ഈ പദ്ധതി പലിശരഹിതമാക്കിയിട്ടുണ്ടോ; എങ്കില്‍ ആ മാറ്റത്തിനു ശേഷം അംഗത്വത്തിന്റെ കാര്യത്തില്‍ ഉണ്ടായ വര്‍ദ്ധന സംബന്ധിച്ച് വിശദവിവരം നല്‍കാമോ;

(സി)പദ്ധതിയില്‍ കൂടുതല്‍ പരിഷ്ക്കാരം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2965

എസ്.സി..ആര്‍.ടി ഓപ്പണ്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലെ നിയമനം

ശ്രീ. . പി. ജയരാജന്‍

()എസ്.സി..ആര്‍.ടി ഓപ്പണ്‍ സ്ക്കൂള്‍ എന്നിവിടങ്ങളിലെ കരാര്‍ നിയമനത്തിന് ചോദ്യപേപ്പര്‍ തയ്യാറാക്കുവാന്‍ ഏത് ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ബി)ചോദ്യപേപ്പറുകള്‍ തയ്യാറാക്കുവാന്‍ എത്ര ശില്പശാലകള്‍ നടത്തുകയുണ്ടായി;

(സി)ശില്പശാലയില്‍ പങ്കെടുത്ത എസ്.സി..ആര്‍.ടി ഓപ്പണ്‍ സ്ക്കൂള്‍ ജീവനക്കാരുടെ പട്ടിക ലഭ്യമാക്കുമോ;

(ഡി)ഈ ശില്പശാലയില്‍ പങ്കെടുത്തവരില്‍ ആരെല്ലാം മേല്‍പ്പറഞ്ഞ തസ്തികകളില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

2966

എസ്.സി..ആര്‍.ടി. ഓപ്പണ്‍ സ്കൂള്‍ എന്നിവിടങ്ങളിലെ നിയമന പരീക്ഷ

ശ്രീ. റ്റി.വി. രാജേഷ്

എസ്.സി..ആര്‍.ടി, ഓപ്പണ്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളില്‍ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുള്ളതിനാല്‍ പ്രസ്തുത പരീക്ഷ റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമോ?

2967

എസ്.സി..ആര്‍.റ്റി.- ലെ കരാര്‍ നിയമനം

ശ്രീ. .. അസീസ്

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂള്‍, എസ്.സി..ആര്‍.റ്റി എന്നിവിടങ്ങളിലെ 20.08.2011, 19.04.2012 എന്നീ തീയതികളിലെ അറിയിപ്പ് പ്രകാരം കരാര്‍ നിയമനത്തിന് എത്ര അപേക്ഷ ലഭിച്ചു; എത്ര അപേക്ഷകള്‍ നിരസിച്ചു; തസ്തിക തിരിച്ച് വിവരം ലഭ്യമാക്കുമോ; നിരസിച്ച വിവരം ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ടോ;

(ബി)അപേക്ഷയോടൊപ്പം രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സമയം അനുവദിച്ച് നല്‍കിയിരുന്നോ; ഈ വിവരം പത്രമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; അനുബന്ധ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അപേക്ഷ പരിഗണിക്കാന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

2968

ഓപ്പണ്‍ സ്കൂളിലെയും എസ്.സി..ആര്‍.ടി.യിലെയും നിയമനരീതി

ശ്രീ. .പി. ജയരാജന്‍

()കേരളാ സ്റേറ്റ് ഓപ്പണ്‍ സ്ക്കൂളിലെയും എസ്.സി..ആര്‍.ടി യിലേയും ഭാവിയിലെ തസ്തികകളില്‍ താല്കാലിക നിയമനത്തിന് 19.04.2012 ലെ അറിയിപ്പ് പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് തസ്തിക തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)പ്രസ്തുത അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ഏതെല്ലാം തസ്തികകള്‍ക്കാണ് പരീക്ഷയും അഭിമുഖവും നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നത്;

(സി)ഏതെല്ലാം തസ്തികകള്‍ക്ക് പരീക്ഷ മാത്രം നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട്; ഏതെല്ലാം തസ്തികകള്‍ക്ക് അഭിമുഖം മാത്രം നടത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കാമോ;

(ഡി)പരീക്ഷ നടത്തുന്നത് ഏത് ഏജന്‍സിയാണെന്നും അഭിമുഖം നടത്തുന്ന കമ്മറ്റിയുടെ ഘടന എന്തായിരിക്കുമെന്നും വ്യക്തമാക്കുമോ;

()ഇതു സംബന്ധിച്ച് പുറപ്പെടുവിച്ച ഗവണ്‍മെന്റ് ഉത്തരവുകള്‍ ലഭ്യമാക്കുമോ?

2969

അനദ്ധ്യാപക ജീവനക്കാരുടെ പ്രശ്നം പഠിയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ സമിതിയുടെ റിപ്പോര്‍ട്ട്

ശ്രീ. സി. ദിവാകരന്‍

,, . ചന്ദ്രശേഖരന്‍

,, പി. തിലോത്തമന്‍

,, . കെ. വിജയന്‍

()കോളേജുകളിലേയും സര്‍വ്വകലാശാലകളിലേയും അനദ്ധ്യാപക ജീവനക്കാരുടെ പ്രശ്നം പഠിക്കാന്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതിയുടെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(ബി)വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജുകളിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)നിലവാരം വളരെകുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

2970

പ്രൊഫഷണല്‍ കോളേജുകളിലെ സീറ്റുകള്‍, വിജയശതമാനം

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് ആകെ എത്ര പ്രൊഫഷണല്‍ കോളേജുകള്‍ ഉണ്ട്; സ്വാശ്രയം സര്‍ക്കാര്‍-സഹകരണം എയ്ഡഡ് മേഖല എന്നിങ്ങനെ മേഖല തിരിച്ച് കണക്ക് നല്‍കാമോ;

(ബി)സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ എത്ര എഞ്ചിനീയറിംഗ്, മെഡിക്കല്‍, പാരാമെഡിക്കല്‍ സീറ്റുകളുണ്ട്; 2012-13 വിദ്യാഭ്യാസവര്‍ഷത്തില്‍ എത്ര പേര്‍ പ്രവേശനം നേടി; എത്ര സീറ്റുകള്‍ ഒഴിഞ്ഞൂകിടക്കുന്നു; അതില്‍ എത്ര പേര്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി;

(സി)സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് മേഖലയില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ്/പാരാമെഡിക്കല്‍ സീറ്റുകള്‍ എത്ര എന്ന് പ്രത്യേകം പറയാമോ; എത്ര വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി; എത്ര സീറ്റുകള്‍ 2012-13 വര്‍ഷത്തില്‍ ഒഴിഞ്ഞുകിടന്നു;

(ഡി)2011-12 വര്‍ഷത്തില്‍ സ്വാശ്രയ കോളേജുകളിലെ വിജയശതമാനം എത്രയായിരുന്നു; എത്ര കുട്ടികള്‍ ആകെ പരീക്ഷ എഴുതി; എത്ര പേര്‍ വിജയിച്ചു;

()2011-12 വര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി; എത്ര പേര്‍ വിജയിച്ചു; വിജയശതമാനം എത്ര;

(എഫ്)സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വാശ്രയ മേഖലയില്‍ വിജയശതമാനം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാരണം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയോ; വിശദമാക്കുമോ;

(ജി)സ്വാശ്രയമേഖലയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2971

സ്മിത ജോണിന് സബ്സിസ്റന്‍സ് അലവന്‍സ്

ശ്രീമതി ഇ.എസ്. ബിജിമോള്‍

()2004-2005 അദ്ധ്യയനവര്‍ഷം തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനില്‍ ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടവഴി ബി-എഡിന് അഡ്മിഷന്‍ ലഭിച്ച എറണാകുളം ജില്ലയിലെ ആരക്കുന്നത്തെ സെന്റ് ജോര്‍ജ് എച്ച്.എസ്-ലെ എച്ച്.എസ്.എ ആയ സ്മിത ജോണ്‍ എന്ന അദ്ധ്യാപികയുടെ സബ്സിസ്റന്‍സ് അലവന്‍സ് അനുവദിച്ച് നല്‍കിയിട്ടുണ്ടോ;

(ബി)അലവന്‍സ് ലഭിക്കുന്നതിനുവേണ്ടി പലതവണ അപേക്ഷ അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടും നാളിതുവരെ നല്‍കാതിരുന്നതിന് കാരണം വ്യക്തമാക്കാമോ;

(സി)സബ്സിസ്റന്‍സ് അലവന്‍സ് അടിയന്തരമായിഅനുവദിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2972

കൊയിലാണ്ടി ഗവ. കോളേജ്

ശ്രീ. കെ. ദാസന്‍

()യു.ജി.സി. ഫണ്ടുപയോഗിച്ച് കൊയിലാണ്ടി എസ്..ആര്‍.ബി.റ്റി.എം. കോളേജ് ഗവ. കോളേജില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാം; വിശദമാക്കാമോ; ഓരോന്നിന്റെയും പുരോഗതി വ്യക്തമാക്കാമോ;

(ബി)കൊയിലാണ്ടി ഗവ. കോളേജില്‍ പുതുതായി അനുവദിച്ച കോഴ്സുകള്‍ക്ക് അനുസൃതമായി പുതുതായി സൃഷ്ടിച്ച തസ്തികകള്‍ ഏതെല്ലാം; വ്യക്തമാക്കാമോ; പുതിയ തസ്തികകള്‍ സൃഷ്ടിച്ചില്ലെങ്കില്‍ ആയത് സൃഷ്ടിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

2973

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ബി)ഇതിനായി, ബഡ്ജറ്റില്‍ എന്ത് തുക വകകൊള്ളിച്ചിട്ടുണ്ടെന്നും ഈ മെഡിക്കല്‍ കോളേജിനായി എവിടെയാണ് സ്ഥലം കണ്ടെത്തിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

2974

കാസര്‍കോട് മെഡിക്കല്‍ കോളേജ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കാസര്‍കോട് സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)സമയബന്ധിതമായി മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ പോലുള്ള ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം ഫണ്ട് നല്‍കുന്നതിന് തയ്യാറായിട്ടുണ്ടോ ;

(ഡി)എങ്കില്‍, വിശദാംശം വെളിപ്പെടുത്തുമോ?

2975

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ്

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജ് കാസര്‍ഗോഡ് ജില്ലയില്‍ എവിടെയാണ് തുടങ്ങുന്നത്;

(ബി)ഈ കോളേജ് ഏത് മേഖലയിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്; ഇത് സ്ഥാപിക്കുന്നതിനുളള നടപടികള്‍ ഏതുവരെയായി;

(സി)ഇപ്പോള്‍ തെരഞ്ഞെടുത്ത സ്ഥലം ജില്ലയിലെ പൊതുജനങ്ങള്‍ക്ക് അനായാസം എത്തിപ്പെടാന്‍ കഴിയാത്തതും നിരവധി മെഡിക്കല്‍ കോളേജുകള്‍ ഉളള കര്‍ണ്ണാടക സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശത്തിനോടടുത്തുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ജില്ലയിലെ എല്ലാവര്‍ക്കും എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലം തെരഞ്ഞെടുക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

2976

എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനത്തിന് മാര്‍ക്ക് നിബന്ധന

ശ്രീ. .കെ. ബാലന്‍

()എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിന് പ്രവേശനപരീക്ഷയ്ക്ക് 40% മാര്‍ക്ക് എസ്.ടി. വിഭാഗം കുട്ടികള്‍ നേടണമെന്ന വ്യവസ്ഥ ആള്‍ ഇന്ത്യാ മെഡിക്കല്‍ കൌണ്‍സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എന്‍.ആര്‍.. ക്വാട്ടയില്‍ പ്രവേശനം നേടുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ ഇപ്രകാരം വ്യവസ്ഥ വെച്ചിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ എസ്.ടി. വിഭാഗം വിദ്യാര്‍ത്ഥികളോട് മെഡിക്കല്‍ കൌണ്‍സില്‍ അനീതിയാണ് കാണിക്കുന്നതെന്ന് അഭിപ്രായമുണ്ടോ; ഈ അനീതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഭരണഘടനാപരമായി എസ്.ടി. വിഭാഗങ്ങള്‍ക്ക് ലഭിയ്ക്കേണ്ട ഒരു അവകാശം ലഭിക്കുന്നതിന് മെഡിക്കല്‍ കൌണ്‍സില്‍ തടസ്സമാകുന്നു എന്ന ഗുരുതരമായ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമോ?

2977

എഞ്ചിനീയറിംഗ് കോളേജുകളിലെ സീറ്റ് നില

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് സ്വാശ്രയകോളേജുകളില്‍ എത്ര എഞ്ചിനീയറിംഗ് സീറ്റുകള്‍ നിലവിലുണ്ട്; ഏതെല്ലാം കോളേജുകളില്‍ എത്ര സീറ്റുകള്‍ വീതം എന്ന് ബ്രാഞ്ചടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത സീറ്റുകളില്‍ ഈ അക്കാഡമിക് വര്‍ഷം എത്ര സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന് കോഴ്സുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(സി)ആകെയുള്ള ബി-ടെക് സീറ്റുകളുടെ മൂന്നിലൊന്നും ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

()സര്‍ക്കാര്‍, എയ്ഡഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ എത്ര സീറ്റുകള്‍ നിലവിലുണ്ട്; എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നു; ബ്രാഞ്ചടിസ്ഥാനത്തില്‍ വെളിപ്പെടുത്തുമോ?

2978

പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത എം.ടെക് സീറ്റുകള്‍

ശ്രീ. വി. ശശി

()ഇത്തവണത്തെ എം.ടെക് അഡ്മിഷന്‍ പ്രോസ്പെക്ടസ് പ്രകാരം ആകെ എത്ര സീറ്റുകളിലേക്കാണ് അഡ്മിഷന്‍ ക്ഷണിച്ചിരുന്നത്; വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര സീറ്റുകള്‍ എസ്.സി. വിദ്യാര്‍ത്ഥികളുടെ അഡ്മിഷനുവേണ്ടി സംവരണം ചെയ്തിട്ടുണ്ട്; വെളിപ്പെടുത്തുമോ;

(സി)പിന്നീട് 3 എഞ്ചിനീയറിംഗ് കോളേജുകളില്‍ പുതിയ എം.ടെക് കോഴ്സ് അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികമായി എത്ര സീറ്റുകള്‍ അനുവദിച്ചു; ഇതില്‍ എത്ര സീറ്റുകള്‍ എസ്.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തു; വ്യക്തമാക്കുമോ;

(ഡി)പുതുതായി കോഴ്സുകള്‍ അനുവദിക്കുന്നതിന് മുമ്പായി എത്ര എസ്.സി. വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം കോളേജുകളിലായി അഡ്മിഷന്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

()പുതിയ കോഴ്സുകള്‍ അനുവദിച്ചിതിന്റെ അടിസ്ഥാനത്തില്‍ എത്ര എസ്.സി.വിദ്യാര്‍ത്ഥികള്‍ക്ക് ഏതെല്ലാം കോളേജുകളില്‍ അഡ്മിഷന്‍ നില്‍കി; വ്യക്തമാക്കുമോ;

(എഫ്)ഈ വര്‍ഷം ആകെ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് എം.ടെക് ന് അഡ്മിഷന്‍ നല്‍കി; വെളിപ്പെടുത്തുമോ?

2979

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് യു.ജി.സി. പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ കോളേജുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് യു.ജി.സി. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി എങ്ങനെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)കോഴ്സുകള്‍ ആരംഭിക്കേണ്ട തൊഴില്‍ മേഖലകള്‍ ഏതെല്ലാമെന്ന് നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ഡി)സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലും പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

2980

സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തല്‍

ശ്രീ. . കെ. ബാലന്‍

,, . പ്രദീപ് കുമാര്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, എസ്. രാജേന്ദ്രന്‍

()ഹൈക്കോടതി നിര്‍ദ്ദേശച്ചിതനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയ കോളേജുകളുടെ നിലവാരം പ്രത്യേകമായി അവലോകനം ചെയ്തിട്ടുണ്ടോ;

(സി)വളരെ പിന്നോക്കമുള്ളവ ഏത് മേഖലയിലാണെന്ന് അറിയിക്കുമോ;

(ഡി)അവലോകനത്തെ തുടര്‍ന്നുള്ള നടപടികളില്‍ മാനേജ്മെന്റുകള്‍ക്കുവേണ്ടി പിന്നീട് നടത്തിയ ഇളവുകള്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിട്ടുള്ളതായി അറിയാമോ;

()ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നുള്ള അവലോകനത്തില്‍ വെളിവായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇത്തരം മാനേജ്മെന്റുകള്‍ക്കെതിരെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ ?

2981

അക്കാഡമിക് മാര്‍ക്ക് പരിഗണിക്കാതെയുള്ള കോളേജ് അധ്യാപക നിയമനം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

()സംസ്ഥാനത്തെ കോളേജ് അധ്യാപക നിയമനങ്ങളില്‍ അക്കാദമിക് മാര്‍ക്ക് പരിഗണിക്കേണ്ടതില്ലായെന്ന് വ്യക്തമാക്കുന്ന സര്‍ക്കുലര്‍ പി.എസ്.സി.(സര്‍ക്കുലര്‍ നമ്പര്‍.22/11 തീയതി 24.8.11) പുറപ്പെടുവിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ഇപ്രകാരം ഒരു സര്‍ക്കുലര്‍ ഇറക്കുവാനുള്ള സാഹചര്യം എന്തായിരുന്നു; ആയത് പാലിക്കപ്പെടുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)കോളേജ് അധ്യാപക നിയമനങ്ങളില്‍ പഴയ മാര്‍ക്ക് സമ്പ്രദായത്തില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ സെമസ്റര്‍ സമ്പ്രദായത്തില്‍ പഠിച്ച ഉദ്യോഗാര്‍ത്ഥികളുമായി മത്സരിക്കുമ്പോള്‍ എന്തെല്ലാം പ്രശ്നങ്ങളെയാണ് നേരിടേണ്ടിവരുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പുതിയ സെമസ്റര്‍ സമ്പ്രദായത്തിലും പഴയ മാര്‍ക്ക് സമ്പ്രദായത്തിലും പഠിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരം കണക്കിലെടുത്ത് കോളേജ് അധ്യാപക നിയമന കാര്യത്തില്‍ പഴയ മാര്‍ക്ക് സമ്പ്രദായത്തില്‍ പഠിച്ചവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

2982

എന്‍ജിനീയറിംഗ് കോളേജുകളിലെ വെട്ടിക്കുറച്ച അദ്ധ്യാപക തസ്തികകള്‍

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളിലെ അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)വെട്ടിക്കുറച്ചിട്ടുണ്ടെങ്കില്‍ ആയത് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

2983

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ പഠനനിലവാരത്തകര്‍ച്ച

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്ത് തീരെ നിലവാരം കുറഞ്ഞ എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ടെന്നാണ് ഹൈക്കോടതി ഉത്തരവുപ്രകാരം കണ്ടെത്തിയത്; ആയത് ഏതൊക്കെ കോളേജുകളാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കോളേജുകളില്‍ പഠനനിലവാരം ഉയര്‍ത്താന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ വിദ്യാഭ്യാസയോഗ്യത കുറഞ്ഞ അധ്യാപകരാണ് ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നു; വ്യക്തമാക്കുമോ;

(ഡി)പ്ളസ് ടു പരീക്ഷയില്‍ രസതന്ത്രം, ഊര്‍ജ്ജതന്ത്രം, കണക്ക് എന്നിവയ്ക്ക് 50 ശതമാനത്തില്‍ താഴെ മാര്‍ക്ക് വാങ്ങുന്ന കുട്ടികള്‍ക്ക് ഒട്ടുമിക്ക സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റുകളും എഞ്ചിനീയറിംഗിന് പ്രവേശനം നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ 2013-14 അദ്ധ്യയനവര്‍ഷം മുതല്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

()2013-14 അദ്ധ്യയനവര്‍ഷം മുതല്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ നിലവാരം ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കിയോ; എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; വിശദമാക്കുമോ;

(എഫ്)സംസ്ഥാനത്തെ മൂന്നിലൊന്നു ബി-ടെക് സീറ്റുകളും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിലുള്ള കുട്ടികളെ കഴിയുന്നത്ര ഇവിടെ നിലനിര്‍ത്താനും സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

2984

എഞ്ചിനീയറിംഗ് കോളേജുകളിലെ പഠനനിലവാരത്തകര്‍ച്ച

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ മികച്ച നിലവാരം പുലര്‍ത്താത്ത കോളേജുകള്‍ ഏതെല്ലാമെന്ന് നിരീക്ഷിച്ചിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ ഏതെല്ലാമാണ്;

(ബി)ഇപ്രകാരം നിലവാരം ഇല്ലാത്ത കോളേജുകളിലേയ്ക്ക് സര്‍ക്കാര്‍ ലിസ്റില്‍നിന്ന് അലോട്ട്മെന്റ് നടത്തിയിരുന്നോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)പ്രസ്തുതകോളേജുകളുടെ പഠനനിലവാരത്തകര്‍ച്ചയ്ക്ക് കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് പദ്ധതി ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)മേല്‍ സാഹചര്യത്തില്‍ 2013-14 അധ്യയനവര്‍ഷം മുതല്‍ വിജയശതമാനം കുറഞ്ഞ കോളേജുകളിലേയ്ക്ക് അലോട്ട്മെന്റ് നടത്തുന്നതിന് പ്രത്യേകം മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

2985

സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനാധികാരം

ശ്രീ. എം. . ബേബി

,, റ്റി. വി. രാജേഷ്

,, ആര്‍ രാജേഷ്

ഡോ. കെ. ടി. ജലീല്‍

()സ്വാശ്രയ പ്രൊഫഷണല്‍ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനാധികാരം പുര്‍ണ്ണമായും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രവേശനകാര്യത്തില്‍ പ്രഖ്യാപിത നിലപാടുകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നത് ;

(സി)സ്വാശ്രയ മാനേജ്മെന്റുകള്‍ മുന്നോട്ട് വെച്ച എന്തെല്ലാം ആവശ്യങ്ങള്‍ പരിഗണിച്ചു വരുന്നു;

(ഡി)സാമൂഹ്യനീതി ഉറപ്പാക്കാനുള്ള നടപടികളില്‍ നിന്നും പിന്നോട്ടു പോകുന്നതില്‍ വിദ്യാഭ്യാസ രംഗത്തും ജനങ്ങളിലാകെയും ആശങ്ക ഉണ്ടായിട്ടുള്ളതായി അറിയാമോ ?

2986

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്ന എസ്.സി./ എസ്.ടി., മറ്റ് പിന്നോക്കസമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ;

(സി)സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുമോ;

(ഡി)പ്രവേശനപരീക്ഷാ കമ്മീഷണറുടെ പട്ടികയില്‍നിന്നും പ്രവേശനം നേടുന്ന എല്ലാ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ ഈ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും വിദ്യാഭ്യാസാനൂകൂല്യങ്ങള്‍ ഉറപ്പുവരുത്തുമോ?

2987

സ്വാശ്രയ/അണ്‍എയ്ഡഡ് മാനേജുമെന്റുകളുമായി കരാര്‍

ശ്രീ. വി. ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്വാശ്രയ/അണ്‍എയ്ഡഡ് മാനേജ്മെന്റുകളുമായി എഞ്ചിനീയറിംഗ്, മെഡിസിന്‍ സീറ്റുകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറിന്റെ വിശദാംശവും പ്രസ്തുത കരാറിന്റെ ഇപ്പോഴത്തെ സ്ഥിതിയും വ്യക്തമാക്കുമോ ?

2988

സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ് (സി-ആപ്റ്റ്)-ന്റെ വികസനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കേരള സ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്(സി-ആപ്റ്റ്)ന്റെ വികസത്തിനായി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ;

(ബി)ഈ സെന്ററിലെ ശമ്പളപരിഷ്കരണം നടപ്പില്‍ വരുത്തുന്നതിന് ഗവേണിംഗ് ബോഡി തീരുമാനിച്ചിരുന്നുവോ; എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ ;

(സി)സ്ഥാപനത്തിലെ ഹെഡ് ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി ശമ്പളത്തില്‍ ഏതെങ്കിലും മാസം കുടിശ്ശികയുണ്ടോ ; എങ്കില്‍ ഏത് മാസം ;

(ഡി)ഹെഡ് ഓഫീസിലെ ജീവനക്കാര്‍ക്ക് വിദ്യാലയങ്ങള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന അധിക ബാധ്യത കണക്കിലെടുത്ത് “നോണ്‍ റീഫണ്ടബിള്‍ സാലറി അഡ്വാന്‍സ്” വിതരണം ചെയ്യാറുണ്ടോ ; എങ്കില്‍ ഏതെല്ലാം വര്‍ഷങ്ങളില്‍ ഇത് വിതരണം ചെയ്തു ; ഇതിന്റെ മാനദണ്ഡം എന്താണ് ; വ്യക്തമാക്കുമോ ;

()മുന്‍കാല ശമ്പളകുടിശ്ശിക ഇനത്തില്‍ നല്‍കാനുള്ള തുകയില്‍ നിന്നാണോ ഇത് നല്‍കുന്നത് ;

(എഫ്)ഇതില്‍ നിന്നും അക്കാലത്ത് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ പോയതുമായ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ടോ ; എങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(ജി)ശമ്പളകുടിശ്ശിക തീര്‍പ്പാക്കുവാനായി നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇതിനായി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങളുടെ പകര്‍പ്പ് സഹിതം വെളിപ്പെടുത്തുമോ ?

2989

സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

പി. ഉബൈദുള്ള

()സംസ്ഥാനത്ത് ആരംഭിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാന്‍ഗ്വേജസ് യൂണിവേഴ്സിറ്റി യുടെ ഓഫ്കാമ്പസ് സെന്ററിന്റെ പ്രവര്‍ത്തനം സംസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ എന്ത് പുരോഗതി ഉണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്;

(ബി)ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതു സംബന്ധിച്ച് എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് ഒന്നിലേറെ സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?

2990

ഹൃദയകുമാരി കമ്മിറ്റി

ശ്രീ. ജെയിംസ് മാത്യു

()കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഉന്നതവിദ്യാഭ്യാസ സമിതി ശുപാര്‍ശകളും ഹൃദയകുമാരി കമ്മിറ്റി ശുപാര്‍ശകളും നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിനായി അധ്യാപകസംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നോ;

(സി)സര്‍വ്വകലാശാല അക്കാദമിക് കൌണ്‍സില്‍ പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുകയുണ്ടായോ ?

2991

കോഴിക്കോട് സര്‍വ്വകലാശാല ബിരുദതല പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് സര്‍വ്വകലാശാല, ബിരുദതല പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമുണ്ടോ;

(ബി)സ്വാശ്രയ കോളേജുകളിലേതടക്കമുള്ള 1, 3, 5 സെമസ്റര്‍ പരീക്ഷകള്‍ അദ്ധ്യാപകര്‍ നടത്തി അവര്‍ തന്നെ മൂല്യനിര്‍ണ്ണയം നടത്താന്‍ അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ടോ;

(സി)ഇത്തരം നടപടിയിലൂടെ ബിരുദവിദ്യാഭ്യാസത്തിന്റെ മൂല്യശോഷണവും കച്ചവടവല്‍ക്കരണവും നടക്കും എന്നകാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി)ഇത്തരം ഒരു തീരുമാനത്തിലെത്താനിടയാക്കിയ സാഹചര്യം എന്താണ്; വിശദമാക്കാമോ?

2992

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പുതിയ ഓഫ് കാമ്പസുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()മഹാത്മാഗാന്ധി സര്‍വ്വകലാശാലയ്ക്ക് പുതുതായി ഓഫ് കാമ്പസുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര;

(ബി)പ്രസ്തുത ആവശ്യം സര്‍വ്വകലാശാല നേരത്തേ ഉന്നയിച്ചിരുന്നതാണോ;

(സി)ആയത് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് എന്തായിരുന്നു; വ്യക്തമാക്കുമോ ?

2993

എം.ജി. സര്‍വ്വകലാശാലയില്‍ പുതിയ ഓഫ് ക്യാമ്പസ് സെന്ററുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ. നാണു

()എം.ജി. സര്‍വ്വകലാശാലയില്‍ പുതുതായി ഓഫ് ക്യാമ്പസ് സെന്ററുകള്‍ തുടങ്ങുവാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര സെന്ററുകള്‍ തുടങ്ങുവാനാണ് അനുമതി നല്‍കിയിട്ടുള്ളത്;

(സി)സെന്ററുകളുടെ പഠന സൌകര്യങ്ങളും അടിസ്ഥാന സൌകര്യങ്ങളും വിലയിരുത്തുവാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ; വിശദമാക്കുമോ ?

2994

എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷ

ശ്രീമതി ഇ.എസ്. ബിജിമോള്‍

()സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തുന്ന പ്രവേശനപരീക്ഷയ്ക്ക് സംസ്ഥാനത്ത് എത്ര സെന്ററുകള്‍ ഉണ്ട്; ഏതൊക്കെ സ്ഥലത്ത്; വ്യക്തമാക്കാമോ;

(ബി)ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ പരീക്ഷാസെന്റര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രവേശനപരീക്ഷ മലയാളത്തിലും നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?

2995

സംസ്ഥാന സാക്ഷരതാ മിഷന്‍

ശ്രീ. ..അസീസ്

()സംസ്ഥാന സാക്ഷരതാ മിഷന്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് ;

(ബി)'ലീപ് കേരള മിഷന്‍' പദ്ധതി ഇപ്പോള്‍ നടപ്പിലാക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ ?

2996

കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി. സത്യന്‍

()കേരള സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി)കെ.എസ്.എല്‍.എം.എയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രണ്ടു മാസത്തിലൊരിക്കലും ജനറല്‍ കൌണ്‍സില്‍ വര്‍ഷത്തിലൊരിക്കലും വിളിച്ചു ചേര്‍ക്കണമെന്ന് നിയമാവലിയില്‍ വ്യവസ്ഥ ചെയ്തിട്ടും ഇതു സംബന്ധിച്ച് അക്കൌണ്ടന്റ് ജനറലിന്റെ പരാമര്‍ശമുണ്ടായിട്ടും ഇവ കൃത്യമായി വിളിച്ചു ചേര്‍ക്കാന്‍ നടപടി സ്വീകരിക്കാത്തതെന്തുകൊണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)പത്താംതരം തുല്യതാക്ളാസ്സുകള്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും പഠിതാക്കളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ക്കുളള വില ഈടാക്കിയിട്ടും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ഡി)കെ.എസ്.എല്‍.എം.എയുടെ സബ് കമ്മറ്റികളിലൊന്നായ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി മാസത്തില്‍ നിരവധി തവണയോഗം ചേരുകയും എക്സിക്യൂട്ടീവ് കമ്മറ്റി കൈക്കൊളേളണ്ട തീരുമാനങ്ങളെടുത്ത് അവ നടപ്പിലാക്കി വരികയും ചെയ്തുവരുന്നത് എന്ത് മാനദണ്ഡത്തിലാണ്; പേഴ്സണല്‍ & അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി നിരന്തരം വിളിച്ചു ചേര്‍ത്ത് സാക്ഷരതാ മിഷന് അമിത സാമ്പത്തികഭാരം വരുത്തി വയ്ക്കുന്നതിനെക്കുറിച്ചന്വേഷിക്കാമോ; നടപടി സ്വീകരിക്കുമോ;

()സാക്ഷരതാ മിഷന്റെ പേഴ്സണല്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അക്ഷര കൈരളി, പത്രാധിപസമിതി തുടങ്ങിയവ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ എത്ര ദിവസം യോഗം ചേര്‍ന്നിട്ടുണ്ടെന്നും അതില്‍ ആരൊക്കെ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ എത്ര രൂപ വീതം ഏതൊക്കെ ദിവസങ്ങളില്‍ യാത്രാപ്പടി, സിറ്റിംഗ് ഫീ ഇനങ്ങളിലായി കൈപ്പറ്റിയിട്ടുണ്ടെന്നുമുളള വിവരം നല്‍കാമോ?

2997

സാക്ഷരതാ മിഷനിലെ പുതിയ തസ്തികകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാമിഷനില്‍ എത്ര പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി)ഈ തസ്തികകളില്‍ നിയമനം നടത്തിയത് എപ്രകാരമാണെന്ന് വിശദമാക്കാമോ;

(സി)നിയമനം നല്‍കിയിട്ടുളളവരുടെ പേരും അഡ്രസ്സും അടങ്ങുന്ന ലിസ്റ് ലഭ്യമാക്കാമോ?

2998

സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് നിലവില്‍ എത്ര സാക്ഷരതാ പ്രേരക്മാരുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)സാക്ഷരതാ പ്രേരക്മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്ന ഓണറേറിയം എത്രയാണ്; ഈ തുക വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(സി)ഓണറേറിയം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എത്ര രൂപയാണ് സംസ്ഥാനത്തിന് അനുവദിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2999

മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ എത്ര ജീവനക്കാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

()മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ സംസ്ഥാനത്ത് എത്ര ജീവനക്കാരാണുള്ളത്;

(ബി)നിയമനങ്ങളില്‍ സംവരണം പാലിക്കാറുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

(സി)മഹിള സമഖ്യ ജീവനക്കാരില്‍ ചിലര്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള യോഗ്യയില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)മഹിള സമഖ്യയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാ, ബ്ളോക്ക് പഞ്ചായത്ത് തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.