UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

3126

ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

()ബയോമെട്രിക് സംവിധാനത്തിലൂടെ റേഷന്‍ വിതരണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയി ട്ടുണ്ടോ; വിശദമാക്കുമോ ?

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം?

(സി)പദ്ധതി നടപ്പാക്കുന്നതു വഴി നിലവിലുള്ള റേഷന്‍ വിതരണ ത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരും; വിശദാംശങ്ങള്‍ എന്തെല്ലാം ?

(ഡി)പ്രസ്തുത പദ്ധതി എന്ന് മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശി ക്കുന്നത് ;

()എന്തെല്ലാം കേന്ദ്ര സഹായമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

3127

റേഷന്‍ സാധനങ്ങളുടെ ലഭ്യത മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ സംവിധാനം

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

()റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനം അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി)റേഷന്‍ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുവാന്‍ പ്രസ്തുത സംവിധാനം എത്രമാത്രം പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്;

(സി)എന്തെല്ലാം വിവരങ്ങളാണ് പ്രസ്തുത സംവിധാനംവഴി ഉപഭോക്താവിന് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)വിവരങ്ങള്‍ കൃത്യമായി ഉപഭോക്താവിനെ അറിയിക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നറിയിക്കുമോ?

3128

വൈദ്യുതി നിയന്ത്രണം നീക്കുന്നതുവരെ 2 ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ നടപടി

ശ്രീ. പി. ഉബൈദുള്ള

()രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മൂലം വൈദ്യുതി നിയന്ത്രണമൂള്ള സാഹചര്യത്തിലും റേഷന്‍ കടകള്‍ വഴി അര ലിറ്റര്‍ മണ്ണെണ്ണ മാത്രമേ വിതരണം ചെയ്യുന്നുള്ളൂ എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തിന്റെ മണ്ണെണ്ണ ക്വാട്ട വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമോ;

(സി)വൈദ്യുതി നിയന്ത്രണം നീക്കുന്നതുവരെ കാര്‍ഡൊന്നിന് 2 ലിറ്റര്‍ എന്ന അളവില്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

3129

പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുവാന്‍ ഹാജരാക്കേണ്ട രേഖകള്

ശ്രീ. ബി. സത്യന്‍

()പുതിയതായി റേഷന്‍ കാര്‍ഡ് ലഭിക്കുവാന്‍, ഏതെല്ലാം രേഖകള്‍ ഹാജരാക്കേണ്ടതായിട്ടുണ്ട്, വ്യക്തമാക്കാമോ;

(ബി)നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ പുതിയതായി പേര് ചേര്‍ക്കുവാന്‍ ഏതെല്ലാം രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്; വിശദമാക്കാമോ ;

(സി)പ്രസ്തുത ആവശ്യത്തിനു വേണ്ട അപേക്ഷകള്‍ എവിടെയാണ് ഹാജരാക്കേണ്ടത് ; വ്യക്തമാക്കാമോ ?

3130

റേഷന്‍ കാര്‍ഡ് സമയബന്ധിതമായി നല്‍കുവാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()റേഷന്‍ കാര്‍ഡിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് എത്ര സമയത്തിനുള്ളില്‍ കാര്‍ഡ് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്;

(ബി)പാലക്കാട് ജില്ലയിലെ വിവിധ സപ്ളൈ ഓഫീസുകളില്‍ എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(സി)ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ എന്നേക്ക് തീര്‍പ്പാക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

3131

.പി.എല്‍. റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കി മാറ്റുന്നതിനുളള നടപടികള്‍

ശ്രീമതി പി. അയിഷാ പോറ്റി

().പി.എല്‍. റേഷന്‍ കാര്‍ഡ് ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റി കിട്ടുന്നതിനായി പഞ്ചായത്തുകള്‍ വഴി കളക്ട്രേറ്റില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ കൈക്കൊണ്ടിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(ബി)പ്രസ്തുത നടപടികള്‍ പ്രകാരം റേഷന്‍ കാര്‍ഡില്‍ മാറ്റം വരുത്തുന്നതിന് വീണ്ടും പഞ്ചായത്തുകള്‍ മുഖേന അപേക്ഷ നല്‍കാന്‍ ഉത്തരവായിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി).പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് ബി.പി.എല്‍. വിഭാഗത്തിലേക്ക് മാറ്റുന്നതിന് സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പ്രസ്തു നടപടികള്‍ പ്രകാരം മാറ്റം വരുത്തുന്നതിന് പരിഗണനയിലുളള അപേക്ഷകളില്‍ കഴിവതും വേഗം തീര്‍പ്പുണ്ടാക്കുമോ?

T 3132

2009 ബി.പി.എല്‍ ലിസ്റിലെ അപാകത

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തിലെ പറക്കാട് ബ്ളോക്കിലെ പള്ളി ക്കല്‍ പഞ്ചായത്തിലുള്ള പഴകുളം പടിഞ്ഞാറേ വാര്‍ഡില്‍ ഉള്ള 287 കുടുംബങ്ങളില്‍ ഭൂരിപക്ഷം കുടുംബങ്ങളും 2009 -ലെ ബി.പി.എല്‍ സെന്‍സസ് ലിസ്റില്‍ നിന്നും കൂട്ടമായി ഒഴിവാക്കപ്പെട്ടിട്ടു ള്ളത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് അര്‍ഹമായ നിരവധി ആനുകൂല്യങ്ങള്‍ ഇക്കാരണത്താല്‍ വര്‍ഷങ്ങളായി നിഷേധിക്കപ്പെടുന്നത് പരിഹരിക്കുന്നതിനായി അടിയന്തിര നടപടി ഉണ്ടാകുമോ ;

(സി)പ്രസ്തുത കുടുംബങ്ങളുടെ പേരുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി ബി.പി.എല്‍ ലിസ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിന്റെ കാരണം സാങ്കേതിക പിഴവോ ജീവനക്കാരുടെ വീഴ്ചയോ എന്നതിനെ സംബന്ധിച്ച് നാളിതുവരെ അന്വേഷണം നടത്തിയിട്ടുണ്ടോ ;

(ഡി)രാജ്യത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനായുള്ള പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രസ്തുത വീഴ്ചയെ സംബന്ധിച്ച് അടിയന്തിര അന്വേഷണത്തിനുള്ള നടപടി ഉണ്ടാകുമോ?

3133

ഫാ. തേസ്സാ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബി.പി.എല്‍. റേഷന്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ഫാ. തേസ്സാ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബി.പി.എല്‍. റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത വിഷയം സംബന്ധിച്ച് വയനാട് സപ്ളൈ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)പ്രസ്തുത സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബി.പി.എല്‍. റേഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3134

മാവേലി സ്റോറുകള്‍വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാര പരിശോധന

ശ്രീ. കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ മാവേലി സ്റോറുകള്‍വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(ബി)ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ മാവേലി സ്റോറുകളിലൂടെ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)മാവേലി സ്റോറുകളുടെ പ്രവര്‍ത്തനം വിപൂലീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ ?

3135

'ഗ്രാമങ്ങള്‍ തോറും മാവേലി സ്റോറുകള്‍

ശ്രീമതി കെ. എസ്. സലീഖ

()ഗ്രാമങ്ങള്‍ തോറും മാവേലി സ്റോറുകള്‍ തുടങ്ങുന്ന പദ്ധതി ഏതു ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതി പ്രകാരം എത്ര മാവേലി സ്റോറുകള്‍ തുടങ്ങിയെന്നും, എത്രയെണ്ണം ഉടന്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ;

(ബി)സപ്ളൈകോയില്‍ തൊഴിലാളികളുടെ കുറവുള്ളതിനാലാണ് പ്രസ്തുത പദ്ധതി പ്രകാരം മാവേലി സ്റോറുകള്‍ തുടങ്ങാന്‍ കഴിയാത്തതെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി)നിലവില്‍ സപ്ളൈകോയില്‍ എത്ര ഒഴിവുകളുണ്ട്; പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നു വ്യക്തമാക്കുമോ;

(ഡി)നടപ്പുസാമ്പത്തികവര്‍ഷം സപ്ളൈകോ ഉദ്ദേശിച്ച വാര്‍ഷികവിറ്റുവരവ് എത്ര; അത്രയും വിറ്റുവരവ് നേടാനാകാത്തതിന്റെ കാരണമെന്തെന്നു പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

()ഗ്രാമങ്ങള്‍ തോറും കഴിയുന്നത്ര മാവേലി സ്റോറുകള്‍ തുറന്ന് പൊതുവിപണിയില്‍ നിലവിലുള്ള വിലക്കയറ്റത്തിന് നിയന്ത്രണമേര്‍പ്പെടുത്തുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

3136

മാവേലി സ്റോറുകളും റേഷന്‍കടകളും വഴി സബ്സിഡി നിരക്കില്‍ അവശ്യ സാധനങ്ങളുടെ വിതരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()സംസ്താനത്ത് അരിക്കും, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ക്കും അതിരൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ;

(ബി)നിലവില്‍ മാവേലിസ്റോറുകള്‍ വഴി സബ്സിഡി നിരക്കില്‍ കാര്യമായി ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)മാവേലി സ്റോറുകളിലൂടെയും റേഷന്‍ കടകളിലൂടെയും അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി)എങ്കില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ?

3137

നെന്‍മാറ മണ്ഡലത്തില്‍ പുതിയ മാവേലി സ്റോറുകള്‍

ശ്രീ.വി. ചെന്താമരാക്ഷന്‍

()നെന്‍മാറ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളിലാണ് മാവേലി സ്റോറിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത അപേക്ഷകളുടെ നിലവിലെ സ്ഥിതി എന്താണ്;

(സി)ഏതെങ്കിലും പഞ്ചായത്തില്‍ മാവേലിസ്റോര്‍ ഉടന്‍ അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍, ഏത് പഞ്ചായത്തില്‍ ; എപ്പോള്‍ അനുവദിക്കുമെന്ന് വിശദമാക്കുമോ?

3138

കൊരട്ടിയില്‍ പുതിയ മാവേലി സ്റോറുകള്‍

ശ്രീ. ബി.ഡി.ദേവസ്സി

കൊരട്ടി പഞ്ചായത്തിലെ വാലുങ്ങാമുറിയിലും, മേലൂര്‍ പഞ്ചായത്തിലെ അടിച്ചിലിയിലും മാവേലി സ്റോറുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3139

പളളിക്കര തീരദേശ മേഖലയില്‍ പുതിയ മാവേലി സ്റേര്‍

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ പളളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയില്‍ മാവേലി സ്റോര്‍ അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത സംരംഭം ആരംഭിക്കുന്നതിനുളള നടപടികള്‍ ഏതുവരെയായെന്ന് അറിയിക്കാമോ?

3140

പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിന് നിയന്ത്രണം

ശ്രീ. എളമരം കരീം

()പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇപ്രകാരം നിയന്ത്രണമേര്‍പ്പെടുത്താനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കുമോ;

(സി)ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്ന പ്രസ്തുത നടപടി പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുമോ?

3141

ഗാര്‍ഹിക ഗ്യാസ് പുതിയ കണക്ഷനുള്ള അപേക്ഷ

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പാചകവാതക ഏജന്‍സികള്‍ പുതിയ ഗാര്‍ഹിക കണക്ഷനുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പുന:സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശം നല്‍കാമോ ?

3142

അനാഥാലയങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് സിലിണ്ടര്

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് സബ്സിഡി നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുന്നതിന് ഉണ്ടായിരിക്കുന്ന തടസ്സങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി)കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ അറുനൂറ്റി മംഗലം സ്നേഹസദന്‍ ഓര്‍ഫനേജിന് ഗ്യാസ് സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ടോ; സബ്സിഡി നല്‍കുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

3143

കൊട്ടാരക്കരയിലെ എല്‍.പി.ജി. വിതരണം ഏജന്‍സികള്‍

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കരയില്‍ എല്‍.പി.ജി. വിതരണത്തിന് എത്ര സര്‍ക്കാരംഗീകൃത ഏജന്‍സികള്‍ നിലവിലുണ്ട്;

(ബി)പ്രസ്തുത ഏജന്‍സികളിലൂടെ എത്ര ഗുണഭോക്താക്കള്‍ക്ക് എല്‍.പി.ജി. വിതരണം ചെയ്യുന്നുണ്ട്;

(സി)കൊട്ടാരക്കരയില്‍ പുതിയ എല്‍.പി.ജി. വിതരണ ഏജന്‍സി ആരംഭിക്കുന്നതിന് അപേക്ഷകള്‍ നിലവിലുണ്ടോയെന്നും, ആയതിന്മേല്‍ തീരുമാനമായിട്ടുണ്ടോയെന്നുമുള്ള വിവരം ലഭ്യമാക്കുമോ?

3144

കേരളത്തിന്റെ മണ്ണെണ്ണ വിഹിതത്തിലുള്ള കുറവ്

ശ്രീ. സി. ദിവാകരന്‍

()കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മണ്ണെണ്ണ വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുണ്ടോ ;

(ബി)എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(സി)കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ വിഹിതം വെട്ടികുറയ്ക്കാനുണ്ടായ സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ ?

3145

മണ്ണെണ്ണയുടെ വിലവര്‍ദ്ധന

ശ്രീ. പി.കെ. ഗുരുദാസന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റേഷന്‍ മണ്ണെണ്ണയുടെ വില എത്രപ്രാവശ്യം വര്‍ദ്ധിപ്പിച്ചു എന്നറിയിക്കാമോ; ആകെ എത്ര തുക വര്‍ദ്ധിപ്പിച്ചു;

(ബി)അവസാനമായി വര്‍ദ്ധിപ്പിച്ചത് എന്നായിരുന്നു; എത്ര തുകയാണ് വര്‍ദ്ധിപ്പിച്ചത്;

(സി)സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് നിലവിലുണ്ടോ; എത്ര അളവ് മണ്ണെണ്ണയാണ് നല്‍കുന്നത്;

(ഡി)റേഷന്‍ കാര്‍ഡുള്ള മറ്റ് വിഭാഗക്കാര്‍ക്ക് നിലവില്‍ എത്ര മണ്ണെണ്ണയാണ് മാസം തോറും നല്‍കുന്നത്

3146

സബ്സിഡി നിര്‍ത്തലാക്കിയ നടപടി

ശ്രീ. എളമരം കരീം

()കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് വിവിധ സബ്സിഡികള്‍ നിര്‍ത്തലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)നിലവില്‍ നല്‍കിവരുന്ന സബ്സിഡികള്‍ നിയന്ത്രിക്കുവാനോ, നിര്‍ത്തലാക്കുവാനോ, തീരുമാനിക്കുവാനുണ്ടായ സാഹചര്യങ്ങള്‍ വിശദമാക്കാമോ;

(സി)സബ്സിഡികള്‍ നിയന്ത്രിച്ചുകൊണ്ട് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന ബദല്‍ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?

T 3147

വെളിച്ചെണ്ണയ്ക്ക് സബ്സിഡി

ശ്രീ. സി. ദിവാകരന്‍

()പാമോയിലിന് നല്‍കുന്നതുപോലെ വെളിച്ചെണ്ണയ്ക്കും സബ്സിഡി നല്‍കി സപ്ളൈകോ, ത്രിവേണി, മാവേലി സ്റോറുകള്‍ എന്നിവ വഴി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാമോ;

(ബി)നാളീകേരത്തെയും എണ്ണക്കുരുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

3148

ബാങ്ക് അക്കൌണ്ട് വഴി റേഷന്‍ സബ്സിഡി ആനുകൂല്യങ്ങള്‍

ശ്രീ. എളമരം കരീം

().പി.എല്‍., ബി.പി.എല്‍. റേഷന്‍ കാര്‍ഡുടമകള്‍ക്ക് സബ്സിഡി ആനുകൂല്യം ലഭിക്കുവാന്‍ ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)സബ്സിഡി ആനുകൂല്യം ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്യുന്നതിന് നടപ്പാക്കിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാ ണെന്ന് പറയാമോ?

3149

സിവില്‍ സപ്ളൈസ് കമ്മീഷണറുടെ സ്ഥാനമാറ്റം

ശ്രീ. എസ്. ശര്‍മ്മ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. സാജു പോള്‍

,, ബി. സത്യന്‍

()സിവില്‍ സപ്ളൈസ് കമ്മീഷണറെ തല്‍സ്ഥാനത്തുനിന്ന് അടുത്തയിടെ മാറ്റുകയുണ്ടായോ ;

(ബി)പെട്ടെന്ന് സ്ഥാനമാറ്റം കൊടുക്കാന്‍ കാരണമെന്താണ് ; അദ്ദേഹത്തിനു പുതുതായി എന്തു ചുമതലയാണ് നല്‍കിയിട്ടുള്ളത് ;

(സി)വകുപ്പില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നോ പ്രസ്തുത സ്ഥാനചലനം ;

(ഡി)അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്ത് ഏത് വകുപ്പിനാണ് വിട്ടുകൊടുത്തിട്ടുള്ളത്; വിലക്കയറ്റവും മറ്റും മൂലം ഏറെ സങ്കീര്‍ണ്ണമായ ഒരു സാഹചര്യത്തില്‍ സിവില്‍ സപ്ളൈസിന്റെ തലപ്പത്ത് ആരെയാണ് നിയമിച്ചിട്ടുള്ളത് ?

3150

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ നടപടി

ശ്രീ. ബി.ഡി.ദേവസ്സി

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ഷോപ്പ് മാനേജര്‍മാര്‍ മുതല്‍ എം.ഡി വരെയുളളവര്‍ക്ക് ഒന്നിലേറെ അധിക ചുമതലകള്‍ നല്‍കിയിരിക്കുന്നത് ഒഴിവാക്കി സ്വതന്ത്ര ചുമതല നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ ആവശ്യത്തിന് സ്റാഫിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

3151

മാനദണ്ഡങ്ങള്‍ ലംഘിച്ച് താലൂക്ക് സപ്ളൈ ആഫീസര്‍മാരെ സ്ഥലം മാറ്റുന്ന നടപടി

ശ്രീ. ജി. എസ്. ജയലാല്‍

()സിവില്‍ സപ്ളൈസ് വകുപ്പില്‍ താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെ നിയമനത്തിനും, സ്ഥലം മാറ്റത്തിനും എന്തെങ്കിലും മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നുണ്ടോ ; എങ്കില്‍ ആയത് സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റ മാനദണ്ഡമനുസരിച്ചാണോയെന്ന് വ്യക്തമാക്കുമോ ;

(ബി)പുതുതായി ഉദ്യോഗക്കയറ്റം ലഭിക്കുന്നവരുടെ നിയമനം, നിലവിലുള്ള ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ പരിഗണിച്ചശേഷം ആയിരിക്കണമെന്നുള്ള നിബന്ധന പാലിക്കാതെ എത്ര താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ; ഇവരുടെ പേര് വിവൂരം അറിയിക്കുമോ ;

(സി)പ്രസ്തുത മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് ; ഇതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ഡി)സ്ഥലം മാറ്റങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ രജിസ്റര്‍ ചെയ്യാറുണ്ടോ ; ഇതുമായി ബന്ധപ്പെട്ട റെക്കാര്‍ഡുകള്‍ സിവില്‍ സപ്ളൈസ് ഡയറക്ടറേറ്റില്‍ ലഭ്യമാണോ ; വിശദാംശം അറിയിക്കുമോ ?

3152

സപ്ളൈകോ നിയന്ത്രണത്തിലുളള ന്യായവില ഹോട്ടലുകള്‍

ശ്രീ. .പ്രദീപ്കുമാര്‍

ശ്രീമതി പി.അയിഷാ പോറ്റി

ശ്രീ. കെ.രാധാകൃഷ്ണന്‍

,, എസ്.രാജേന്ദ്രന്‍

()സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി)ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവും വിലയും നിജപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)സംസ്ഥാനത്ത് നിലവില്‍ സപ്ളൈകോ നിയന്ത്രണത്തിലുളള എത്ര ന്യായവില ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഇതിന് സപ്ളൈകോ എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത്; മറ്റ് ഹോട്ടലുകളും മാവേലി ഹോട്ടലുകളും തമ്മില്‍ വിലയിലുളള അന്തരം എത്ര ശതമാനമാണ്; കൂടുതല്‍ മാവേലി ഹോട്ടലുകള്‍ ആരംഭിച്ച് കുറഞ്ഞ വിലയ്ക്ക് ആഹാരം നല്‍കുന്നതിന് തയ്യാറാകുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ന്യായവില ഹോട്ടലുകള്‍ തുടങ്ങിയിട്ടുണ്ടോ; എങ്കില്‍ എത്ര ഹോട്ടലുകള്‍ എവിടെയെല്ലാമാണ് തുടങ്ങിയിട്ടുളളതെന്ന് വെളിപ്പെടുത്താമോ;

()ദിനംപ്രതി സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി എത്തുന്ന പതിനായിരക്കണക്കിന് ആളുകളെ ഹോട്ടലുടമകളുടെ ചൂഷണത്തില്‍ നിന്നും വിമുക്തരാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ;

(എഫ്)ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

3153

ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം

ശ്രീ. ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

()വിറ്റുവരവ് അടിസ്ഥാനത്തില്‍ ഹോട്ടലുകള്‍ക്ക് ഗ്രേഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദീകരിക്കാമോ;

(സി)ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്രീകൃതമാക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)ഇതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങളെന്തെല്ലാം?

3154

ചിട്ടി കമ്പനികളുടെ സുരക്ഷയ്ക്കുള്ള പദ്ധതികള്‍

ശ്രീ. ഹൈബി ഈഡന്‍

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

,, പാലോട് രവി

()പുതിയ കേന്ദ്ര ചിട്ടി നിയമം മൂലം വിപണിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സംസ്ഥാനത്തെ ചിട്ടി കമ്പനികളുടെ സുരക്ഷയ്ക്ക് എന്തെല്ലാം പദ്ധതികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് ചിട്ടി കമ്പനികളുടെ എണ്ണത്തില്‍ ഇടിവുവന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് തയ്യാറാകുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പുതിയ ചിട്ടികള്‍ രജിസ്റര്‍ ചെയ്യാത്തതുമൂലവും ആരംഭിക്കാത്തതുമൂലവും രജിസ്ട്രേഷന്‍ ഫീസിനത്തില്‍ സര്‍ക്കാരിനുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3155

കേന്ദ്ര ചിട്ടി നിയമം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()പുതിയ കേന്ദ്ര ചിട്ടി നിയമം സംസ്ഥാനത്തെ ചിട്ടികമ്പനികളെ ഏത് തരത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)സംസ്ഥാനത്ത് ചിട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടോ; ഇതുമൂലം എത്ര നഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത സാഹചര്യങ്ങള്‍ പഠിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമോ ?

3156

ചിട്ടി ഇന്‍സ്പെക്ടര്‍മാരെ നിയമിക്കാന്‍ നടപടി

ശ്രീ. കെ. ദാസന്‍

()1985-ലെ കേന്ദ്രചിട്ടിനിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നതോടെ രജിസ്ട്രേഷന്‍ വകുപ്പിലെ അധികജോലി ഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നിയമമനുസരിച്ച് പുതുതായി ആരംഭിക്കുന്ന ചിട്ടികളെ സംബ്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടുന്ന ചിട്ടി ഇന്‍സ്പെക്ടര്‍ തസ്തികകള്‍ പല ജില്ലയിലും നിലവില്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ചിട്ടി ഇന്‍സ്പെക്ടര്‍ തസ്തികയില്ലാത്ത ജില്ലകളില്‍ അത് അനുവദിക്കാന്‍ എന്തുനടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ?

3157

കൊട്ടാരക്കര അഡീഷണല്‍ സബ് രജിസ്ട്രാര്‍ ആഫീസ് കെട്ടിടം

ശ്രീമതി. പി. അയിഷാ പോറ്റി

()കൊട്ടാരക്കര അഡീഷണല്‍ സബ് രജിസ്ട്രാര്‍ ആഫീസ് കെട്ടിടം തീപിടിച്ച് നശിച്ചത് എന്നാണ്;

(ബി)പ്രസ്തുത കെട്ടിടം പുനര്‍നിര്‍മ്മിക്കുന്നതിനായി രജിസ്ട്രേഷന്‍ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് എത്ര തവണ രജിസ്ട്രേഷന്‍ അതോറിറ്റികള്‍ക്ക് പ്ളാന്‍ സമര്‍പ്പിച്ചിട്ടുണ്ട്;

(സി)പ്രസ്തുത പ്ളാന്‍ രജിസ്ട്രേഷന്‍ അധികാരികള്‍ നാളിതുവരെ അംഗീകരിച്ചു നല്‍കാത്തതിനാല്‍ ആയതിന്റെ വിശദമായ എസ്റിമേറ്റ് തയ്യാറാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പൊതുമരാമത്ത് വകുപ്പ് സമര്‍പ്പിച്ച പ്ളാന്‍ അംഗീകരിക്കുന്നതിനും നിര്‍മ്മാണത്തിനാവശ്യമായ പണം അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

3158

മലയോര വില്ലേജുകളെ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ്

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയിലെ ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍, ബോഡകം, കൊളത്തൂര്‍, മുന്നാട് വില്ലേജുകളെ ഉള്‍പ്പെടുത്തി ഒരു സബ് രജിസ്ട്രാര്‍ ഓഫീസ് അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.